സ്വകാര്യ
മേഖലയിലെ ശമ്പള വിശദാംശങ്ങള്‍
തൊഴില്‍ വകുപ്പ് വെബ്
സൈറ്റില്‍
898.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികള്‍,
സ്ക്കൂളുകള്‍ തുടങ്ങിയ
വിഭാഗങ്ങളിലെ
ജീവനക്കാരുടെ ശമ്പള
വിശദാംശങ്ങള്‍ തൊഴില്‍
വകുപ്പിന്റെ വെബ്
സൈറ്റില്‍ അപ് ലോഡ്
ചെയ്യണമെന്ന നിബന്ധന
ഹെെക്കോടതി
ശരിവച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സ്വകാര്യ
മേഖലയിലെ ശമ്പളം ബാങ്ക്
അക്കൗണ്ട് വഴി
നല്‍കണമെന്ന
നിയമവ്യവസ്ഥ കേരള
ഹെെക്കോടതി റദ്ദ്
ചെയ്തിട്ടുണ്ടോയെന്നറിയിക്കുമോ?
തൊഴിൽ
മേഖലയിൽ നടപ്പിലാക്കിയ
മാറ്റങ്ങള്‍
899.
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിനു
ശേഷം തൊഴിൽ മേഖലയിൽ
നടപ്പിലാക്കിയ
മാറ്റങ്ങള്‍, തൊഴിൽ
നിയമങ്ങളിൽ വരുത്തിയ
ഭേദഗതികള്‍ എന്നിവ
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കടകളിലും
വാണിജ്യ സ്ഥാപനങ്ങളിലും
ജോലി ചെയ്യുന്ന
സ്ത്രീത്തൊഴിലാളികള്‍ക്ക്
ജോലിക്കിടയിൽ
ഇരിക്കുന്നതിനുള്ള
അവകാശം നൽകിയതിന് ശേഷം
ആയത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇരിക്കുന്നതിനുള്ള
അവകാശം
പ്രാവ൪ത്തികമാക്കപ്പെടുന്നുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
നിയമലംഘനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
1947-ലെ
വ്യാവസായിക തൊഴിൽ
തര്‍ക്ക നിയമത്തില്‍
തൊഴിലാളികളുടെ
നിര്‍വ്വചനത്തിൽ
സംസ്ഥാനത്തെ സെയിൽസ്
പ്രമോഷൻ തൊഴിലാളികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
നിയമത്തിന്
രാഷ്ട്രപതിയുടെ
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(എഫ്)
മിനിമം
വേതന നിയമപ്രകാരമുള്ള
വേതനം എല്ലാ
മേഖലകളിലുമുളള
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ; മിനിമം
വേതന നിയമത്തില്‍
സംസ്ഥാന സര്‍ക്കാര്‍
വരുത്തിയ ഭേദഗതികള്‍
എന്തെല്ലാമെന്നും
ആയതിന് രാഷ്ട്രപതിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ ?
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി അംഗങ്ങളുടെ
പെണ്മക്കള്ക്കുള്ള വിവാഹ ധന
സഹായം
900.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി അംഗങ്ങളുടെ
പെണ്മക്കള്ക്കുള്ള
വിവാഹ ധന സഹായമായി
നിലവില്‍ എത്ര രൂപയാണ്
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ; ഈ തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ
തിരുവനന്തപുരം
ജില്ലയില്‍ ഈ പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
എന്തു തുക നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
ഇപ്രകാരം
നെടുമങ്ങാട്
താലൂക്കില്‍ വിതരണം
ചെയ്ത തുക
വില്ലേജടിസ്ഥാനത്തില്‍
ഗുണഭോക്താക്കളുടെ
ലിസ്റ്റ് സഹിതം
വിശദമാക്കാമോ?
നിയമലംഘനം
നടത്തുന്ന
തൊഴിലുടമകള്‍ക്കെതിരെ നടപടി
901.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
നവംബര്‍, ഡിസംബര്‍
മാസങ്ങളില്‍
സംസ്ഥാനത്തെ ബ്രാന്റഡ്
വസ്ത്ര സ്ഥാപനങ്ങളില്‍
തൊഴില്‍ വകുപ്പ്
പരിശോധന
നടത്തിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പരിശോധനയില്‍
കണ്ടെത്തിയ നിയമ
ലംഘനങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
തൊഴിലാളികള്‍ക്ക്
ഇരിപ്പിടം നല്‍കണമെന്ന
വ്യവസ്ഥ പോലും
നിഷേധിക്കുന്ന തൊഴില്‍
ഉടമകള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
ഇതിനകം
സ്വീകരിച്ചതെന്ന്
അറിയിക്കാമോ?
നിര്‍മ്മാണ
തൊഴിലാളികളുടെ ക്ഷേമനിധി
ആനുകൂല്യങ്ങള്‍
902.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണമേഖലയില്‍
തൊഴിലെടുക്കുന്ന
തൊഴിലാളി
അപകടത്തില്‍പ്പെട്ട്
ദീര്‍ഘകാലം ചികിത്സ
ചെയ്ത് ആശുപത്രിയില്‍
നിന്നും ഡിസ്ചാര്‍ജ്ജ്
ആയശേഷം വീട്ടില്‍
വിശ്രമത്തില്‍ ഇരിക്കെ
മരണപ്പെടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്തരത്തില്‍
മരണപ്പെടുന്ന
തൊഴിലാളികളുടെ
ആശ്രിതര്‍ക്ക്
എഫ്.ഐ.ആര്.,
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ട് എന്നിവ
ഇല്ലാത്തതിനാല്‍
അര്‍ഹതപ്പെട്ട
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ലഭ്യമാകാതെ പോകുന്നത്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
വസ്ത്രനിര്‍മ്മാണ
വ്യവസായ മേഖലയിലെ മിനിമം
വേതനം
903.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വസ്ത്രനിര്‍മ്മാണ
വ്യവസായ മേഖലയിലെ
തൊഴിലാളികളുടെ മിനിമം
വേതനം പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
തയ്യല്‍
തുടങ്ങിയ ജോലികളുടെ
പീസ് റേറ്റ്
പുതുക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
ഇതരസംസ്ഥാന
തൊഴിലാളിക്കായുളള ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
904.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇതര സംസ്ഥാന
തൊഴിലാളികളുടെ എണ്ണം
അറിയിക്കാമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളും
നടപടികളുമാണ് വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
താമസിക്കുന്ന
സ്ഥലങ്ങളും പരിസര
പ്രദേശങ്ങളും ശുചിത്വം
ഉള്ളതാണെന്ന്
ഉറപ്പുവരുത്തുന്നതിന്
ആരോഗ്യ - തദ്ദേശ സ്വയം
ഭരണ വകുപ്പുകളുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഐ.റ്റി
അധിഷ്ഠിത വേജ് പേയ്മെന്റ്
സംവിധാനം
905.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
ജൂലെെ 8-ന് വിജ്ഞാപനം
ചെയ്ത കേരള മിനിമം
വേതനചട്ടം ഭേദഗതി
ചെയ്ത് ഐ.റ്റി അധിഷ്ഠിത
വേജ് പേയ്മെന്റ്
സംവിധാനം സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
നിലവില്‍
ഏതൊക്കെ മേഖലകളിലാണ്
ഇത് നടപ്പിലാക്കിയത്;
ഇത് വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
ഇതിനെതിരെ
കേരള ഹെെക്കോടതിയില്‍
ഉണ്ടായിരുന്ന കേസിലെ
വിധി
എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
പാര്‍ലമെന്റ്
പാസ്സാക്കിയ ദേശീയ വേജ്
കോഡ് നിലവില്‍
വരുന്നതോടുകൂടി ഈ
ഭേദഗതിക്ക് പ്രസക്തി
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടായോയെന്ന്
വ്യക്തമാക്കാമോ?
മിനിമം
കൂലി
906.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതൊക്കെ
മേഖലകളിലാണ് മിനിമം
കൂലി പുതുക്കി
നിശ്ചയിച്ചത് എന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇനിയും മിനിമം കൂലി
പുതുക്കി
നിശ്ചയിക്കുവാന്‍
ശേഷിക്കുന്ന മേഖലകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മേഖലകളെ സംബന്ധിക്കുന്ന
കാര്യം ഇതിനായുളള
കമ്മിറ്റിയുടെ
പരിഗണനയിലുണ്ടോ?
മിനിമം
വേതന നിയമത്തിന്റെ
പട്ടികയിലുള്ള
തൊഴില്‍മേഖലകള്‍
907.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ തൊഴില്‍
മേഖലകളെയാണ് മിനിമം
വേതന നിയമത്തിന്റെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
മേൽപ്പറഞ്ഞവയിൽപെടാത്ത
മേഖലകളില്‍ കൂടി മിനിമം
വേതനം പുതുക്കി
നിശ്ചയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
സ്കൂള്‍ ജീവനക്കാര്‍ക്ക്
മിനിമം വേതനം
908.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അണ് എയ്ഡഡ്,
സി.ബി.എസ്.ഇ. സ്വകാര്യ
സ്കൂളുകളില്‍ ജോലി
ചെയ്തുവരുന്ന അധ്യാപക
അനധ്യാപക
ജീവനക്കാര്‍ക്ക് മിനിമം
വേതനം ഉറപ്പു
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അണ്
എയ്ഡഡ്, സി.ബി.എസ്.ഇ.
സ്വകാര്യസ്കൂളുകളിലെ
തൊഴില്‍ സാഹചര്യവും
അധ്യാപക അനധ്യാപക
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന വേതനവും
സംബന്ധിച്ച് പരിശോധന
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം തൊഴില്‍
മേഖലകളിലാണ് വേതനം
പുതുക്കി
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെ മിനിമം വേതനം
909.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
പാരാമെഡിക്കല്‍
സ്റ്റാഫുകള്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍ പ്രായോഗിക
തലത്തില്‍
നടപ്പിലാക്കുന്നുണ്ടോയെന്ന്
വകുപ്പ് തലത്തില്‍
പരിശോധിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച എത്ര
പരാതികള്‍ നടപ്പുവര്‍ഷം
ലഭിച്ചുവെന്ന്
അറിയിക്കാമോ?
തോട്ടം
തൊഴിലാളികള്‍ക്ക് ലൈഫ്
പദ്ധതിയില്‍ വീട്
910.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവനരഹിതരും,
ഭൂരഹിതരുമായ തോട്ടം
തൊഴിലാളികള്‍ക്ക് ലൈഫ്
പദ്ധതിയില്‍ വീട് വച്ച്
നല്കുവാന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തോട്ടം
തൊഴിലാളികള്‍
താമസിക്കുന്ന ലയങ്ങളുടെ
സ്ഥിതി വളരെ
ശോചനീയമാണെന്നതും,
അവരുടെ ജീവിത സാഹചര്യം
ദയനീയമാണെന്നതും
കണക്കിലെടുത്ത് ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പ്രത്യേക പരിഗണന
നല്‍കുമോ;
(സി)
ലൈഫ്
പദ്ധതി പ്രകാരം
അനുവദിക്കുന്ന തുക
തോട്ടം മേഖലയില്‍
താമസിക്കുന്നവര്‍ക്ക്
വര്‍ദ്ധിപ്പിച്ച്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
തൊഴിലാളി
ഡാറ്റാബാങ്ക്
911.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികളുടെ
ഡാറ്റാബാങ്ക്
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍ ഏതെങ്കിലും
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളിലെ
തൊഴിലാളികളുടെ
വിവരങ്ങളാണ്
ഇത്തരത്തില്‍
ശേഖരിക്കാന്‍
തീരുമാനിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
ഇതുവരെ
എത്രപേരുടെ വിവരങ്ങള്‍
ഇപ്രകാരം ശേഖരിച്ചു ;
വിശദാംശം ലഭ്യമാക്കാമോ?
നോക്കുകൂലിക്കെതിരെയുള്ള
നടപടി
912.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വികസനത്തെ
പുറകോട്ട്
അടിച്ചതിന്റെ പ്രധാന
കാരണം സംസ്ഥാനത്ത്
നിലനിന്ന നോക്കുകൂലി
സമ്പ്രദായമാണെന്നത്
വസ്തുതയാണോ;
(ബി)
നോക്കുകൂലി
ഒൗദ്യോഗികമായി
നിര്‍ത്തലാക്കിയെങ്കിലും
പല മേഖലകളിലും
ഇപ്പോഴും
നിലനില്‍ക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
തൊഴിലാളി യൂണിയനുകളുടെ
സഹകരണം തേടുന്നതിനും,
നോക്കുകൂലി ഈടാക്കുന്ന
തൊഴിലാളികള്‍ക്കെതിരെ
മുഖം നോക്കാതെ നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
കരിയര്‍ നയം
913.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
എം. മുകേഷ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നയങ്ങള്‍
കൊണ്ടും സംസ്ഥാനത്ത്
അഭ്യസ്തവിദ്യര്‍ക്കിടയിലെ
തൊഴിലിനോടുള്ള
കാഴ്ചപ്പാട് കൊണ്ടും
വര്‍ദ്ധിച്ചുവരുന്ന
തൊഴിലില്ലായ്മ
കണക്കിലെടുത്ത്
ഉദ്യോഗാര്‍ത്ഥികളുടെ
മത്സരക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പുതുതായി
രൂപീകരിക്കാനുദ്ദേശിക്കുന്ന
കരിയര്‍ നയം
ലക്ഷ്യമിടുന്നുണ്ടോ;
(ബി)
അഭ്യസ്തവിദ്യരിലും
തൊഴിൽ വിപണിക്ക്
ആവശ്യമായ
പ്രാവീണ്യമില്ലെന്ന
വസ്തുത കണക്കിലെടുത്ത്
നൈപുണിശേഷി വികസനത്തിന്
കരിയര്‍ നയം ഊന്നൽ
നൽകുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
വിവിധ
തൊഴിൽ
മേഖലകള്‍ക്കാവശ്യമായ
മാനവവിഭവശേഷി
അവസരസമത്വം
ഉറപ്പാക്കിക്കൊണ്ട്
വികസിപ്പിക്കാൻ
പദ്ധതിയുണ്ടോ; സ്വകാര്യ
കരിയര്‍ സ്ഥാപനങ്ങളുടെ
പരസ്യങ്ങളിൽ ആകൃഷ്ടരായി
മനുഷ്യവിഭവശേഷി പാഴായി
പോകുന്ന സ്ഥിതിക്ക്
മാറ്റമുണ്ടാക്കാൻ
കഴിയുമോയെന്ന്
വിശദമാക്കാമോ?
സ്കില്‍
പാര്‍ക്ക്
914.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
നൈപുണ്യ വികസനമിഷന്
പദ്ധതിയായ സ്കില്‍
പാര്‍ക്കില്‍ വിദേശഭാഷാ
പരിശീലനകേന്ദ്രവും
ഹോസ്പിറ്റാലിറ്റി
മേഖലയില്‍
ഇന്റര്‍നാഷണല്‍
സര്ട്ടിഫിക്കേഷന്
കോഴ്സും ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇതിലൂടെ
എത്രപേര്‍ക്ക്
തൊഴില്‍ലഭ്യത
ഉറപ്പാക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
യുവജനങ്ങള്‍ക്കുള്ള
നൈപുണ്യ വികസന പദ്ധതികള്‍
915.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
മേഖലകളില്‍
യുവജനങ്ങള്‍ക്ക് മികച്ച
തൊഴില്‍ നേടുവാന്‍
സഹായകമായ നൈപുണ്യ വികസന
പദ്ധതികള്‍ കേരള
അക്കാഡമി ഫോര്‍ സ്കില്‍
എക്സലന്‍സിന്റെ
(കെ.എ.എസ്.ഇ.)
ആഭിമുഖ്യത്തില്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
മാറിവരുന്ന തൊഴില്‍
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്ന
രീതിയില്‍ പരിശീലനം
വിഭാവനം ചെയ്യുന്നതിന്
കെ.എ.എസ്.ഇ.ക്ക്
സാധിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ പുതിയ
കോഴ്സുകളിലാണ് പരിശീലനം
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
കെട്ടിട
നിര്‍മ്മാണ മേഖലയിലെ
വിദഗ്ദ്ധ തൊഴിലാളികളുടെ
അപര്യാപ്തത തരണം
ചെയ്യുക എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ഡി)
ഇവിടെ
നിന്നും പഠനം
പൂര്‍ത്തിയായവര്‍ക്ക്
ജോലി ഉറപ്പ്
വരുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഇ)
വേള്‍ഡ്
സ്കില്‍ ലൈസിയം
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലെ വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തിയാണ് അത്
രൂപീകരിച്ചതെന്ന്
അറിയിക്കാമോ ?
ഐ.ടി.ഐ.കളില്‍
'സ്ട്രൈവ്' പദ്ധതി
916.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഐ.ടി.ഐ.കളില്‍
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
'സ്ട്രൈവ്'നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
കരിയര്‍ പ്രോഗ്രഷന്‍
പോളിസിയില്‍
നടപ്പാക്കാന്‍
ആവശ്യപ്പെട്ട
പ്രധാനപ്പെട്ട
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
കരിയര്‍
പ്രോഗ്രഷന്‍ പോളിസി
പ്രകാരം സംസ്ഥാനത്ത്
ഐ.ടി.ഐ. ജീവനക്കാരുടെ
നിയമന രീതികളില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഐ.ടി.ഐ.കളില്‍
ആധുനിക കോഴ്സുകള്‍
917.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധുനിക
തൊഴില്‍
മേഖലകളിലേയ്ക്ക്
കേരളത്തിലെ കുട്ടികളെ
പ്രാപ്തരാക്കുന്നതിനായി
ഐ.ടി.ഐ.കള്‍ മുഖേന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഐ.ടി.ഐ.കളില്‍
തുടങ്ങുവാന്‍
കഴിഞ്ഞിട്ടുള്ള ആധുനിക
കോഴ്സുകള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
ഐ.ടി.ഐ.കളില്‍
മികവിന്റെ കേന്ദ്രം പദ്ധതി
918.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെല്ലാം
ഐ.ടി.ഐ.കളിലാണ്
മികവിന്റെ കേന്ദ്രം
പദ്ധതി അനുസരിച്ച്
നിലവില്‍ പരിശീലനം
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി
അവസാനിപ്പിക്കാന്‍
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സംസ്ഥാനത്ത് പ്രസ്തുത
പദ്ധതി തുടരാന്‍
തീരുമാനിച്ച സാഹചര്യം
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പരിശീലനം, ദേശീയ
നൈപുണ്യ യോഗ്യതാ
ചട്ടക്കൂടിന്റെ
(എന്‍.എസ്.ക്യു.എഫ്.)
പരിധിയില്‍
വരുന്നുണ്ടോ;
(ഡി)
എന്‍.എസ്.ക്യു.എഫ്.
പ്രകാരമല്ലാതെ
നടത്തുന്ന പരിശീലന
പരിപാടികള്‍ക്ക് ശേഷം
ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
അംഗീകാരം
ഇല്ലാതായേക്കാവുന്ന
സാഹചര്യം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
പദ്ധതി അനുസരിച്ച്
പരിശീലനം നേടുന്ന
വിദ്യാര്‍ത്ഥികളുടെ
ആശങ്ക പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മാടായി
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
919.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ.യില്‍ ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്ന
കോഴ്സുകളിലേയ്ക്ക് എത്ര
വിദ്യാര്‍ത്ഥികള്‍
അപേക്ഷ
സമര്‍പ്പിച്ചിരുന്നു;
ഇപ്പോള്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
അവിടെ പ്രവേശനം
ലഭ്യമായിട്ടുള്ളത്;
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തില്‍ ഠൗണ്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
920.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തില്‍
സര്‍ക്കാരിന് അധിക
ചെലവ് ഉണ്ടാകാത്തവിധം
കെട്ടിടം
ലഭിക്കുന്നപക്ഷം ഠൗണ്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(ബി)
കോന്നിയിലെ
പ്രമാടത്തുള്ള
ഐ.എ.എസ്.അക്കാദമിയില്‍
ക്രാഷ് ഫിനിഷിംഗ്
കോഴ്സുകള്‍
ആരംഭിക്കുന്നതിനും,
പ്രവാസികളും വിദേശ
കമ്പനികളും നോര്‍ക്കയും
ചേര്‍ന്ന് തൊഴില്‍
മേളകള്‍ നടത്തുന്നതിനും
ആവശ്യമായ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
കരിയര്‍
ഗൈഡന്‍സ് സംവിധാനം
921.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
വകുപ്പില്‍ ആരംഭിച്ച
പുതിയ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളെയും
യുവാക്കളെയും തൊഴിലിന്
പ്രാപ്തമാക്കുവാന്‍
ഉതകുന്ന കരിയര്‍
ഗൈഡന്‍സ് സംവിധാനം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കരിയര്‍
നയം പ്രഖ്യാപിച്ച ആദ്യ
ഇന്ത്യന്‍ സംസ്ഥാനം
എന്ന നിലയില്‍ സ്വകാര്യ
കരിയര്‍ ഗൈഡന്‍സ്
സ്ഥാപനങ്ങള്‍ക്കുകൂടി
ബാധകമാകുന്ന പ്രാഥമിക
നിബന്ധനകള്‍ ഈ
മേഖലയില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കരിയര്‍
നയം
922.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജനങ്ങളുടെയും
സമഗ്ര പുരോഗതിക്ക്
ഉതകുന്ന തരത്തില്‍
അവരുടെ കരിയര്‍ ജീവിതം
ആസൂത്രണം ചെയ്യുന്ന
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനായി
കരിയര്‍ നയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
നയരൂപീകരണം മൂലം
സമൂഹത്തില്‍ എന്തൊക്കെ
മാറ്റം സൃഷ്ടിക്കുവാന്‍
കഴിയുമെന്നാണ്
വിലയിരുത്തുന്നത്;
(സി)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ട്ട്ടെെം ജോലി
ചെയ്യുന്നതിന് അവസരം
ഒരുക്കുന്നതിനായി
കോളേജുകളിലെ പഠനസമയം
എട്ടുമണി മുതല്‍ ഉച്ച
വരെ ക്രമീകരിക്കണമെന്ന
നിര്‍ദ്ദേശം ഈ
നയത്തിന്റെ ഭാഗമായി
ഉണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സ്വകാര്യ
മേഖലയിലെ
തൊഴിലവസരങ്ങള്‍
തൊഴില്‍ രഹിതര്‍ക്ക്
ലഭ്യമാക്കുന്നതിന്
നിയുക്തി മെഗാ ജോബ്
ഫെയറുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
2019-ല്‍ എത്ര ജോബ്
ഫെയറുകളാണ്
സംഘടിപ്പിച്ചതെന്നും
ഇതിലൂടെ എത്രപേര്‍ക്ക്
തൊഴില്‍ ലഭ്യമായി
എന്നും
വ്യക്തമാക്കുമോ?
കരിയര്‍
നയം രൂപീകരണം
923.
ശ്രീ.പി.കെ.
ശശി
,,
വി. ജോയി
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നയങ്ങള്‍ കാരണം
തൊഴിലില്ലായ്മ ഏറ്റവും
ഉയര്‍ന്ന
നിരക്കിലെത്തിയതായും
തൊഴില്‍ അവകാശ
നിയമങ്ങള്‍
പൊളിച്ചെഴുതികൊണ്ട്
ചൂഷണത്തിന് അനുമതി
നല്‍കുന്നതായും
ആക്ഷേപമുയര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍,
അഭ്യസ്തവിദ്യരുടെയിടയില്‍
വര്‍ദ്ധിച്ചുവരുന്ന
തൊഴിലില്ലായ്മ
പരിഹരിക്കാന്‍
സംസ്ഥാനത്ത് കരിയര്‍
നയം
രൂപീകരിക്കുന്നതിന്റെ
കരട്
തയ്യാറായിട്ടുണ്ടോ;
(ബി)
രാജ്യത്ത്
ആദ്യമായി
രൂപീകരിക്കുന്ന കരിയര്‍
നയത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
കാഴ്ചപ്പാട്
എന്താണെന്ന്
അറിയിക്കാമോ;
(സി)
ഉയര്‍ന്ന
ഫീസ് ഈടാക്കുന്ന
സ്വകാര്യ കോച്ചിംഗ്
സ്ഥാപനങ്ങള്‍
പാവപ്പെട്ടവര്‍ക്ക്
അപ്രാപ്യമായിട്ടുള്ള
സ്ഥിതിക്കു പരിഹാരമായി
മത്സര പരീക്ഷകളില്‍
പങ്കെടുക്കുന്നവര്‍ക്ക്
സൗജന്യമായോ മിതമായ
ഫീസിലോ ഉയര്‍ന്ന
നിലവാരമുള്ള പരിശീലന
പരിപാടികള്‍
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ?
കൈവല്യ
വായ്പ പദ്ധതി
924.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷിക്കാര്‍ക്കു
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനായി
നടപ്പിലാക്കിവരുന്ന
കൈവല്യ വായ്പ പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
വായ്പ
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ഏറനാട് മണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു; അതില്‍
എത്ര അപേക്ഷകളില്‍
വായ്പ
അനുവദിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വായ്പ
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
കൈവല്യ
പദ്ധതി
925.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഭിന്നശേഷിക്കാരായ
തൊഴില്‍ രഹിതരുടെ
തൊഴില്‍ പുനരധിവാസം
ലക്ഷ്യം വച്ച് തുടങ്ങിയ
കൈവല്യ
പദ്ധതിക്കുവേണ്ടി
2019-2020 സാമ്പത്തിക
വര്‍ഷം എത്ര തുകയാണ്
വകയിരുത്തിയത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
കൈവല്യയുടെ
വിവിധ പദ്ധതികള്‍ക്ക്
വേണ്ടി ഇതില്‍ എത്ര രൂപ
ചെലവഴിച്ചു എന്ന്
അറിയിക്കാമോ;
(സി)
2019-2020
സാമ്പത്തിക വര്‍ഷം
കൈവല്യ സ്വയം തൊഴില്‍
വായ്പാ പദ്ധതിയില്‍ ആകെ
എത്ര പേര് അപേക്ഷിച്ചു
എന്നും അതില്‍ എത്ര
പേര്‍ക്ക് വായ്പ
അനുവദിച്ചു എന്നും
വെളിപ്പെടുത്താമോ?
കൊട്ടാരക്കരയില്‍
കരിയര്‍ ഡവലപ്മെന്റ് സെന്റര്‍
926.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് കരിയര്‍
ഡവലപ്മെന്റ്
സെന്ററുകള്‍
ആരംഭിക്കുന്നതിലൂടെ
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
കരിയര്‍ ഡവലപ്മെന്റ്
സെന്ററുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുളളത്;
(സി)
കൊട്ടാരക്കര
ആസ്ഥാനമാക്കി കരിയര്‍
ഡവലപ്മെന്റ് സെന്റര്‍
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
എക്സെെസ്
വകുപ്പിനെ നവീകരിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
927.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എക്സെെസ്
വകുപ്പിനെ
നവീകരിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവില്‍
സംസ്ഥാനത്ത്
വ്യാജവാറ്റ് സംബന്ധിച്ച
കേസുകള്‍ മുന്‍
സര്‍ക്കാരിന്റെ കാലത്തെ
അപേക്ഷിച്ച്
വര്‍ദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ കണക്കുകള്‍
ലഭ്യമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ എക്സൈസ്
കോംപ്ലക്സ് നിര്‍മ്മാണം
928.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
പഞ്ചായത്തിലെ
വഴുവാടിയില്‍ എക്സൈസ്
വകുപ്പിന്റെ ഭൂമിയില്‍
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് ഉള്‍പ്പടെയുള്ള
എക്സൈസ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ -യുടെ കത്ത്
ഉള്‍പ്പടെ നല്കിയ
എസ്റ്റിമേറ്റിൻമേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനാവശ്യമായ
തുക അനുവദിക്കുമോ;
വിശദമാക്കുമോ?
ഡ്രൈ
ഡേ
929.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യ ലഭ്യത
കുറയ്ക്കുന്നതിനുള്ള
"ഡ്രൈ ഡേ"
പിന്‍വലിക്കാന്‍
കാരണമെന്തെന്ന്
അറിയിക്കുമോ;
(ബി)
ഈ
തീരുമാന പ്രകാരം
മദ്യലഭ്യതയില്‍
എത്രത്തോളം വര്‍ദ്ധനവ്
ഉണ്ടാകുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മദ്യത്തിന്റെ
ഉപയോഗം
കുറച്ചുകൊണ്ടുവരുന്നതിനുള്ള
സര്‍ക്കാര്‍ നയത്തിന്
വിരുദ്ധമാണ് ഈ
തീരുമാനമെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
മദ്യത്തിന്റെ ഉപയോഗം
വര്‍ദ്ധിക്കുന്നതിന്
ഇടയാക്കുന്നത് കാരണം
നിലവിലത്തെ
മദ്യനയത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തേണ്ടി വരുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
മദ്യനയം
930.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
മദ്യനയത്തില്‍ മാറ്റം
വരുത്താന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
മദ്യനയത്തില്‍
മദ്യത്തിന്റെ ആളോഹരി
ഉപഭോഗം കുറക്കാന്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
അവതരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ഡി)
മദ്യനയം
പരിഷ്കരിക്കുന്നതിന്
മുന്‍പ് സമൂഹത്തിന്റെ
വിവിധ മേഖലകളില്‍
നിന്ന് അഭിപ്രായങ്ങള്‍
തേടുന്നതിന് നടപടി
സ്വീകരിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
കമ്പ്യൂട്ടര്‍വല്‍കരണം
931.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം,
ക്യാമറ സ് ഥാപിക്കല്‍
എന്നീ പദ്ധതികളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
ഔട്ട്
ലെറ്റുകളിലെ
ക്രമക്കേടുകള്‍
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിവരിക്കാമോ;
വിജിലന്‍സ് സംവിധാനം
ഔട്ട് ലെറ്റുകളില്‍
കാര്യക്ഷമമായി
നടക്കുന്നുണ്ടോ എന്ന്
വിശദീകരിക്കാമോ;
(സി)
ഒരേ
കമ്പനികളുടെ
ബ്രാന്‍ഡുകള്‍ മാത്രം
വില്‍പ്പന നടത്തുന്നതും
ജനപ്രിയ ബ്രാന്‍ഡുകള്‍
പൂഴ്ത്തി വയ്ക്കുന്നതും
ഇതിനുവേണ്ടി കമ്മീഷന്
പറ്റുന്നവരെയും പണം
തിരിമറി
നടത്തുന്നവരെയും
കണ്ടെത്തി
ശിക്ഷിക്കുന്നതിന്
എക്സ്സൈസ് വകുപ്പ്
ശക്തമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മദ്യ
വിതരണ ഷോപ്പുകളുടെ എണ്ണം
932.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ബിവറേജസ്,
കണ്‍സ്യൂമര്‍ഫെഡ്
എന്നിവ വഴി എത്ര
മദ്യവിതരണ ഷോപ്പുകള്‍
ആരംഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ബിവറേജസ്, കണ്‍സ്യൂമര്‍
ഫെഡ് എന്നിവയുടെ
അധീനതയില്‍ ഇപ്പോള്‍
എത്ര മദ്യവിതരണ
ഷോപ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇനം തിരിച്ച്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
മദ്യവില്പന ഷോപ്പുകള്‍
അടച്ചുപൂട്ടിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ബാറുകള്‍ പുതിയതായി
തുറന്നിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
ബാറുകള്‍, ബീയര്‍/വൈന്‍
പാര്‍ലറുകള്‍ എന്നിവ
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഇനം തിരിച്ച് എണ്ണം
ലഭ്യമാക്കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മദ്യവില്പന, ബാര്‍
ലൈസന്‍സ് എന്നിവ അടക്കം
മദ്യ മേഖലയില്‍ നിന്ന്
എത്ര രൂപ വരുമാനമായി
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; വര്‍ഷം
തിരിച്ചുള്ള വരുമാനം
ലഭ്യമാക്കുമോ?
പുതിയ
ബാറുകൾ
933.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങൾ,
സ്കൂളുകൾ തുടങ്ങിയ
സ്ഥാപനങ്ങളിൽ നിന്നും
എത്ര മീറ്റർ ദൂരപരിധി
പാലിച്ചാണ് സംസ്ഥാനത്ത്
2018, 2019 എന്നീ
വർഷങ്ങളിൽ പുതിയ ബാറുകൾ
അനുവദിച്ചതെന്നും ഈ
കാലയളവിൽ
സംസ്ഥാനത്തൊട്ടാകെ എത്ര
ബാറുകൾ അനുവദിച്ചെന്നും
അറിയിക്കുമോ;
(ബി)
പിറവം
മണ്ഡലത്തിൽ മേൽ
കാലയളവിൽ എത്ര ബാറുകളും
ബിവറേജസ്
ഔട്ട്ലെറ്റുകളും
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ?
എഫ്.എല്‍-3
ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ച
നടപടി
934.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പുതുതായി
എഫ്.എല്‍-3 ബാര്‍
ലൈസന്‍സുകള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിക്കിടന്ന എത്ര
ബാറുകള്‍ക്ക് 2016 മേയ്
മാസത്തിന് ശേഷം
എഫ്.എല്‍-3 ലൈസന്‍സ്
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബാറുകള്‍ അടച്ച്
പൂട്ടിയത് ടൂറിസം,
ഐ.റ്റി. മേഖലകളിലെ
തൊഴിലവസരങ്ങളെ
ദോഷകരമായി
ബാധിച്ചുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കൂടുതല്‍
എഫ്.എല്‍-3 ബാര്‍
ലൈസന്‍സുകള്‍
അനുവദിച്ചതിലൂടെ
ടൂറിസം, ഐ.റ്റി.
മേഖലകളില്‍ കൂടുതല്‍
തൊഴില്‍ അവസരങ്ങള്‍
ഉണ്ടായിട്ടുള്ളതായി
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
വരും വര്‍ഷത്തെ അബ്കാരി
നയത്തില്‍ ഇതിന്
അനുസൃതമായ കൂടുതല്‍
മാറ്റങ്ങള്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മദ്യലഭ്യതയും മദ്യ ഉപഭോഗവും
935.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
വിവിധ സംസ്ഥാനങ്ങളിലെ
മദ്യലഭ്യതയും
കേരളത്തിലെ
മദ്യലഭ്യതയും
സംബന്ധിച്ച താരതമ്യ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ അവ
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മദ്യ ഉപഭോഗം ഓരോ
വര്‍ഷങ്ങളിലും
വര്‍ദ്ധിക്കുന്നുണ്ടോ;
ഇതിന്റെ താരതമ്യ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍
ലഭ്യമാക്കാമോ?
നിരോധിത
പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം
936.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിരോധിത
പുകയില
ഉത്പന്നങ്ങളുടേയും ലഹരി
വസ്തുക്കളുടേയും ഉപഭോഗം
ഇല്ലാതാക്കുന്നതിനുവേണ്ടി
എക്സൈസ് വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
വ്യാപകമായ ലഹരി
ഉപഭോഗത്തെ
നിയന്ത്രിക്കുന്നതിന്
നടപ്പിലാക്കിയിട്ടുള്ള
പരിപാടികളുടെ വിശദാംശം
നല്‍കുമോ;
(സി)
ലഹരി
വസ്തുക്കള്‍ വിപണനം
നടത്തിയതിന് ജയില്‍
ശിക്ഷ കഴിഞ്ഞ്
പുറത്തിറങ്ങുന്നവരെ
ആവശ്യമായ
ബോധവല്‍ക്കരണത്തിലൂടെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
ലഹരിമരുന്ന്
കേസുകളും
ശിക്ഷിക്കപ്പെട്ടവരുടെ
എണ്ണവും
937.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016,
2017, 2018, 2019
വർഷങ്ങളിൽ സംസ്ഥാനത്ത്
എത്ര വീതം ലഹരിമരുന്ന്
കേസുകൾ രജിസ്റ്റർ
ചെയ്തു എന്നും
രജിസ്റ്റർ ചെയ്യപ്പെട്ട
കേസുകളിൽ എത്ര
എണ്ണത്തിൽ പ്രതികൾ
ശിക്ഷിക്കപ്പെട്ടു
എന്നും അറിയിക്കാമോ;
(ബി)
സ്കൂളുകളുടെയും
കോളേജുകളുടെയും
പരിസരത്ത്
മയക്കുമരുന്ന് ഇടപാട്
നടത്തിയ എത്ര കേസുകൾ
മേൽ കാലയളവിൽ രജിസ്റ്റർ
ചെയ്യപ്പെട്ടിട്ടുണ്ട്;
പ്രസ്തുത കേസുകളിൽ എത്ര
പേർ
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ?
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകള്‍
938.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ജനുവരി 1 മുതല്‍
2019 ഡിസംബര്‍ 31 വരെ
എത്ര എക്സൈസ് കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
ഇത്
സംബന്ധിച്ച കണക്കുകള്‍
ജില്ല തിരിച്ച്
നല്‍കാമോ ;
(സി)
2018
വര്‍ഷത്തെ അപേക്ഷിച്ച്
കേസുകളില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
വിശദീകരിക്കാമോ?
സിന്തറ്റിക്സ്
ഡ്രഗ്സ് ഇനത്തില്‍പ്പെട്ട
മയക്കുമരുന്നുകളുടെ ഉപയോഗം
939.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിന്തറ്റിക്സ്
ഡ്രഗ്സ്
ഇനത്തില്‍പ്പെട്ട
ന്യൂജനറേഷന്
മയക്കുമരുന്നുകളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
മയക്കുമരുന്നുകളുടെ
ഉപയോഗവും വില്പനയും
തടയുന്നതിനു ഫലപ്രദമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ?
വ്യാജകേസുകള്‍
ചമക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
940.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിലെ ഒരു വിഭാഗം
ഉദ്യോഗസ്ഥര്‍
വിരോധമുള്ളവര്‍ക്കെതിരെ
വ്യാജകേസുകള്‍ ചമച്ച്
നിരപരാധികളെ
പീഡിപ്പിക്കുന്നതായ
ആരോപണങ്ങള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അത്തരത്തില്‍ ലഭിച്ച
പരാതികളുടെയും അവയില്‍
സ്വീകരിച്ച
നടപടികളുടെയും
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
നിരപരാധികളെ
അപരാധികളാക്കി
പീഡിപ്പിക്കാനുള്ള
പ്രത്യക മനോഭാവം
പ്രകടിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍
സര്‍ക്കാര്‍
സംവിധാനങ്ങളെയാകെ
നാശത്തിലേക്കു
നയിക്കുമെന്നത്
പരിഗണിച്ച് അത്തരക്കാരെ
സര്‍വ്വീസില്‍ നിന്നു
പുറത്താക്കാന്‍
പര്യാപ്തമായ നടപടി
സ്വീകരിക്കുമോ?
മയക്കുമരുന്നുകളുടെ
ഉപയോഗം തടയുന്നതിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
941.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നുകളുടെ
ഉപയോഗം തടയുന്നതിനായി
എക്സൈസ് വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളെ
മയക്കുമരുന്നിന്റെ
ഇരകളും കാരിയര്‍മാരും
ആക്കി ഉപയോഗിക്കുന്ന
മാഫിയ
സംഘങ്ങള്‍ക്കെതിരെ
കര്‍ശന നടപടികള്‍
എടുക്കുന്നതിന്
പ്രത്യേകമായ
പ്രവര്‍ത്തന പദ്ധതികള്‍
(ഓപ്പറേഷന്‍സ്)
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആവിഷ്കരിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കൊണ്ടോട്ടിയില്‍
എക്സൈസ് ഓഫീസ്
942.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
പദാര്‍ത്ഥങ്ങളുടെ
വില്‍പ്പന, കൈമാറ്റം
എന്നിവ സംബന്ധിച്ച്
പരാതികളും കേസ്സുകളും
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ലഹരി
സംബന്ധമായ കേസ്സുകള്‍
കൈകാര്യം ചെയ്യാന്‍
എക്സൈസ്
ഉദ്യോഗസ്ഥരുടെയും,
ഓഫീസുകളുടെയും കുറവ്
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ കൊണ്ടോട്ടി
കേന്ദ്രീകരിച്ച്
എക്സൈസ് ഓഫീസ്
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വെറ്റിലപ്പാറയില്‍
എക്സെെസ് ഓഫീസ്
943.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള-തമിഴ്
നാട് അന്തര്‍ സംസ്ഥാന
പാത കടന്നുപോകുന്നതും
ആയിരക്കണക്കിന്
ടൂറിസ്റ്റുകള്‍
എത്തുന്നതുമായ
അതിരപ്പിളളി മേഖലയിലെ
വെറ്റിലപ്പാറയില്‍ ഒരു
എക്സെെസ് ഓഫീസ്
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
944.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തിയുടെ
കീഴില്‍ സ്കൂളുകളും
കോളേജുകളും
സര്‍ക്കാര്‍ ഓഫീസുകളും
കേന്ദ്രീകരിച്ച് ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
രൂപീകരിക്കുന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളില്‍
വിവിധ മത സാമുദായിക
സാംസ്കാരിക
സംഘടനകളുടെയും ലഹരി
നിര്‍മ്മാര്‍ജ്ജന-ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ട
സംഘടനകളുടെയും
സാന്നിദ്ധ്യവും
സഹകരണവും
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ലഹരി
വിരുദ്ധ ബോധവല്‍ക്കരണത്തിനായി
ചെലവഴിച്ച തുക
945.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിരുദ്ധ
ബോധവല്‍ക്കരണത്തിനും
വിമുക്തി ലഹരി വിമുക്ത
പരിപാടികള്‍ക്കുമായി ഈ
സര്‍ക്കാര്‍ ഇതുവരെ
നടപ്പിലാക്കിയ
പരിപാടികള്‍
എന്തെല്ലാം; വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
ഇതുവരെ എത്രകോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
തരംതിരിച്ച്
വിശദമാക്കാമോ;
(സി)
ഇതുവരെ
നടപ്പിലാക്കിയ
പദ്ധതികള്‍ വഴി ലക്ഷ്യം
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്ക്
വകയിരുത്തിയതും
ചെലവഴിച്ചതുമായ തുക
946.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലഹരി വിരുദ്ധ
ബോധവത്ക്കരണത്തിനും
മയക്കുമരുന്ന് വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
ഓരോ വര്‍ഷവും ബജറ്റില്‍
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
പ്രസ്തുത തുക
ചെലവഴിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
ബോധവത്ക്കരണം
മദ്യവില്പനയുടെ
വളര്‍ച്ചയെ
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
ആലപ്പുഴ
ജില്ലയില്‍ വിമുക്തി പദ്ധതി
947.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സംസ്ഥാന ലഹരിവര്‍ജ്ജന
മിഷൻ
ആരംഭിച്ചിരിക്കുന്ന
വിമുക്തി പദ്ധതിയുടെ
ഭാഗമായി ആലപ്പുഴ
ജില്ലയിൽ
നടപ്പിലാക്കിയിട്ടുള്ളതും
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ ലഹരി
വിരുദ്ധ ബോധവല്കരണ പരിപാടി
948.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ
മദ്യത്തിന്റെയും
നിരോധിത ലഹരി
വസ്തുക്കളുടെയും
വിതരണവും ഉപയോഗവും
ഇല്ലായ്മ
ചെയ്യുന്നതിനായി
സംസ്ഥാന ലഹരി വര്‍ജന
മിഷൻ 'വിമുക്തി' മുഖേന
മഹാത്മാഗാന്ധിയുടെ
150-ാം
ജന്മദിനാഘോഷങ്ങളുടെ
ഭാഗമായി 'നാളത്തെ കേരളം
ലഹരിമുക്ത നവകേരളം'
എന്ന ഊര്‍ജ്ജിത
ബോധവൽക്കരണ
പരിപാടികളുടെ ഭാഗമായി
എന്തെല്ലാം
പരിപാടികളാണ് ചേലക്കര
നിയോജകമണ്ഡലത്തിൽ
സംഘടിപ്പിച്ചത്; ഇതു
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഈ
പരിപാടികളിൽ എല്ലാം
വലിയ തോതിൽ ജനകീയ
പങ്കാളിത്തം
ഉണ്ടായിരുന്നുവെന്ന
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
വിമുക്തി-ഡീ
അഡിക്ഷന് സെന്റര്‍
949.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍
എക്സൈസ് വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വിമുക്തി ഡീ അഡിക്ഷന്
സെന്ററിന്റെ ഇത്
വരെയുളള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
രോഗികളുടെ
ബാഹുല്യം കാരണം
നിലമ്പൂര്‍ ഡീ
അഡിക്ഷന് സെന്ററില്‍
കൂടുതല്‍
ജീവനക്കാരേയും,
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഡീ അഡിക്ഷന് സെന്റര്‍
പ്രവര്‍ത്തിക്കുന്നതിന്
എത്ര രൂപയാണ് പ്രതിമാസം
വകുപ്പ്
ചിലവഴിക്കുന്നത്; ഇനം
തിരിച്ച് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ വിമുക്തി പദ്ധതി
950.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
പത്തനംതിട്ട ജില്ലയില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ആറന്മുള
നിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
മദ്യത്തിനും
മയക്കുമരുന്നിനുമെതിരായ
ബോധവത്കരണം
951.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
വി. ജോയി
,,
വി.കെ.പ്രശാന്ത്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യവര്‍ജന ബോധവത്കരണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
സംസ്ഥാന ലഹരി വര്‍ജന
മിഷന് 'വിമുക്തി'
സ്വീകരിച്ച് വരുന്ന
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വിദ്യാലയങ്ങളില്‍
മദ്യത്തിനും
മയക്കുമരുന്നിനുമെതിരായ
ബോധവത്കരണം
ശക്തമാക്കുന്നതിനായി
രൂപീകരിച്ച ലഹരി
വിമുക്ത ക്ലബ്ബുകളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
വിദ്യാലയ
പരിസരങ്ങളില്‍ ലഹരി
വസ്തുക്കളുടെ ലഭ്യത
തടയുന്നതിനായി എക്സൈസ്
വകുപ്പ് എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ദൂഷ്യഫലങ്ങള്‍
സംബന്ധിച്ച്
യുവജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിനായി
എന്തെല്ലാം ബോധവത്ക്കരണ
നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിലെ പ്രിവന്റീവ്
ഒാഫീസര്‍ തസ്തികയിലേക്കുള്ള
സീനിയോറിറ്റി പട്ടിക
952.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിലെ പ്രിവന്റീവ്
ഒാഫീസര്‍
തസ്തികയിലേക്കുള്ള
സീനിയോറിറ്റി
പട്ടികയുമായി
ബന്ധപ്പെട്ടുള്ള
8/10/2015-ലെ
7180/F1/13/TD നമ്പര്‍
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുുത
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായാണോ
പ്രിവന്റീവ് ഓഫീസര്‍
തസ്തികയിലേക്കുള്ള
ഡിപ്പാര്‍ട്ട്മെന്റല്‍
സ്ഥാനക്കയറ്റ പട്ടിക
തയ്യാറാക്കിയിരിക്കുന്നത്
എന്നതിന്റെ വ്യക്തമായ
വിവരം നല്‍കുമോ;
(സി)
ഇത്
സംബന്ധിച്ച്
OA(EKM)1666/16-ാം
നമ്പര്‍ KAT ഉത്തരവ്
വന്നിട്ട്
നാളിതുവരെയായിട്ടും
ബന്ധപ്പെട്ട
പരിശോധനകള്‍
പൂര്‍ത്തിയാക്കാതെ
മന:പൂര്‍വ്വം കാലതാമസം
വരുത്തിയത്
കോടതിയലക്ഷ്യമാകും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതില്‍ അടിയന്തര നടപടി
സ്വീകരിക്കുമോ?
എക്സൈസ്
ക്രൈം ബ്രാഞ്ച് വിഭാഗം
953.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മതിയായ
ജീവനക്കാരും അനുബന്ധ
സംവിധാനങ്ങളുമില്ലാതെ
എക്സൈസ് ക്രൈം ബ്രാഞ്ച്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
വര്‍ഷത്തിലധികം
സര്‍വ്വീസുള്ള
ഉദ്യോഗസ്ഥനെ
ക്രൈംബ്രാഞ്ചിന്റെ
തലപ്പത്ത്
നിയമിക്കണമെന്ന ചട്ടം
നിലനില്‍ക്കേ
വിരമിക്കാന്‍ രണ്ടുമാസം
മാത്രം കാലാവധി
ഉണ്ടായിരുന്ന
ഉദ്യോഗസ്ഥരെ നിയമിച്ച്
ആദ്യം തന്നെ ചട്ടം
ലംഘിക്കുക ഉണ്ടായോ;
വിശദാംശംങ്ങള്‍
നല്‍കുമോ;
(സി)
കേസെടുത്ത
ഉദ്യോഗസ്ഥര്‍ തന്നെ
അന്വേഷണവും
നടത്തരുതെന്ന
സുപ്രീംകോടതി വിധിയുടെ
വെളിച്ചത്തില്‍ രൂപം
നല്കിയതാണോ ഈ
ക്രൈംബ്രാഞ്ച്
വിഭാഗമെന്ന്
അറിയിക്കുമോ;
(ഡി)
എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും; വിശദാംശം
നല്‍കുമോ?
എക്സൈസ്
വകുപ്പിലെ ഡ്രൈവര്‍ തസ്തിക
954.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ് വകുപ്പിന്
നിലവിൽ എത്ര
വാഹനങ്ങളുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ക്കായി എത്ര
ഡ്രൈവര്‍
തസ്തികയുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
വാഹനങ്ങള്‍ കൃത്യമായി
പരിപാലിക്കുന്നതിനും
കൂടുതൽ എഫക്ടീവ്
ആക്കുന്നതിന്റെയും
ഭാഗമായി വകുപ്പിലെ
എല്ലാ വാഹനങ്ങള്‍ക്കും
ഡ്രൈവര്‍ തസ്തിക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
എക്സൈസ്
വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍
നവീകരിക്കാന്‍ നടപടി
955.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിലെ ഇപ്പോഴത്തെ
സ്റ്റാഫ് പാറ്റേണ്‍
നിലവില്‍ വന്നത് ഏത്
വര്‍ഷമാണ്;
(ബി)
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെ
ഉപയോഗം ഭീതിജനകമായ
രീതിയില്‍
വര്‍ദ്ധിക്കുകയും
കേസുകളുടെ എണ്ണം
പതിന്മടങ്ങ് കൂടുകയും
ചെയ്തിട്ടും എക്സൈസ്
വകുപ്പിലെ സ്റ്റാഫ്
പാറ്റേണ്‍
നവീകരിക്കുന്നതിനും
അംഗബലം കൂട്ടുന്നതിനും
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(സി)
എക്സൈസ്
വകുപ്പില്‍ പുതുതായി
രൂപീകരിച്ച
ക്രൈംബ്രാഞ്ച്
വിഭാഗത്തില്‍ നിലവില്‍
എത്ര തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
തസ്തികകള്‍
ക്രൈംബ്രാഞ്ച്
വിഭാഗത്തിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
പര്യാപ്തമാണോ;
അല്ലെങ്കില്‍ കൂടുതല്‍
തസ്തികകള്‍ ഈ
വിഭാഗത്തില്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എക്സൈസ്
വകുപ്പിലെ പ്രൊമോഷന്
956.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
ഡിപ്പാര്‍ട്ട്മെന്റ്
ടെസ്റ്റ് പാസ്സാകാതെ
അന്‍പത് വയസ്സ്
പൂര്‍ത്തിയായി എന്ന
ആനുകൂല്യത്തില്‍
പ്രൊമോഷന് ലഭിച്ച
അസിസ്റ്റന്റ് എക്സൈസ്
ഇന്‍സ്പെക്ടര്‍മാര്‍,
എക്സൈസ്
ഇന്‍സ്പെക്ടര്‍മാര്‍
എന്നിവരുടെ എണ്ണം
അറിയിക്കാമോ; ഇവരുടെ
വിശദാംശം നല്‍കുമോ;
(ബി)
കേരള
എക്സൈസ് ആന്റ്
പ്രൊഹിബിഷന്‍
സബോര്‍ഡിനേറ്റ്
സര്‍വ്വീസ്
(സ്പെഷ്യല്‍) റൂളില്‍
നമ്പര്‍ 5
(ക്വാളിഫിക്കേഷന്‍)-ല്‍
പ്രൊമോഷന് മുഖാന്തരം
പ്രിവന്റീവ് ഓഫീസര്‍
ആയി നിയമനം
ലഭിക്കുന്നതിന്
നിര്‍ണയിച്ചിരിക്കുന്ന
യോഗ്യതയില്‍ (ക്രമനം.2)
പറഞ്ഞിരിക്കുന്ന
വകുപ്പ്തല പരീക്ഷകള്‍
പാസ്സാകാത്ത
ഉദ്യോഗസ്ഥരെ ഒഴിവാക്കി
ടെസ്റ്റ് യോഗ്യത
നേടിയവരെ
നിയമിക്കുവാന്‍
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ; ഇതിന്റെ വിശദ
വിവരം നല്‍കുമോ?
എക്സൈസ്
വകുപ്പിലെ ഡ്രൈവര്‍മാരുടെ
നിയമനം
957.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ് ഹൈവേ
പട്രോളിങ്ങിന്റെ
ഭാഗമായി 14 വാഹനങ്ങള്‍
വാങ്ങിയിട്ടുള്ളതില്‍
ഡ്രൈവര്‍ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വയര്‍ലെസ്
അടക്കമുള്ള ഡിജിറ്റല്‍
എക്യുപ്മെന്റ്സ്
ഉപയോഗിക്കുന്ന പ്രസ്തുത
വാഹനങ്ങളില്‍, കൃത്യമായ
വാഹന മെയ്ന്റനൻസും,
ഡിജിറ്റല്‍
ഉപകരണങ്ങളുടെ
സംരക്ഷണത്തിനും
മറ്റുമായി സ്ഥിരം
ഡ്രൈവര്‍മാരെ
നിയമിക്കുന്നത്
പരിഗണനയിലുണ്ടോ;
(സി)
എക്സൈസ്
വകുപ്പിന്റെ ഹൈവേ
പട്രോളിങ്ങ് കുടുതല്‍
എഫക്ടീവ്
ആക്കുന്നതിനും, വാഹന
മെയ്ന്റനൻസുകള്‍
കൃത്യമായി
ചെയ്തുപോരുന്നതടക്കമുള്ള
കാര്യങ്ങള്‍ക്കും
പ്രസ്തുത വാഹനങ്ങളില്‍
സ്ഥിരം ഡ്രൈവര്‍മാരെ
നിയമിക്കുന്ന കാര്യം
പരിശോധിക്കുമോ;
വിശദമാക്കാമോ?
പെരുമ്പാവൂര്‍
എക്സൈസ് സര്‍ക്കിളിലെ
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം
958.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാര്‍
ഉടമകളില്‍ നിന്നും
മാസപ്പടി വാങ്ങിയെന്ന
ആരോപണം നേരിട്ട
പെരുമ്പാവൂര്‍ എക്സൈസ്
സര്‍ക്കിളിലെ
ഉദ്യോഗസ്ഥരെ സ്ഥലം
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ ഇവരെ ഏതൊക്കെ
സ്ഥലങ്ങളിലേക്കാണ്
മാറ്റിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
വീടിന്
സമീപത്തുള്ളതും,
കൂടുതല്‍
സൗകര്യപ്രദമായതുമായ
ഓഫീസുകളിലേക്കാണ്
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം
മാറ്റം നല്‍കിയതെന്ന
ആക്ഷേപം പരിശോധിക്കുമോ;
(സി)
എക്സൈസ്
ഉദ്യോഗസ്ഥരും, ബാര്‍
ഉടമകളും തമ്മിലുള്ള
അവിശുദ്ധ ബന്ധം
സംബന്ധിച്ച് സമഗ്രമായ
അന്വേഷണം നടത്തുമോ?
എക്സൈസ് ഉദ്യോഗസ്ഥര്‍
മാസപ്പടി വാങ്ങിയെന്ന പരാതി
959.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
എക്സൈസ് സര്‍ക്കിള്‍
ഏര്യായിലുള്ള ബാര്‍
ഹോട്ടല്‍ ഉടമകളില്‍
നിന്നും എക്സൈസ്
ഉദ്യോഗസ്ഥര്‍ മാസപ്പടി
വാങ്ങിയെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഫെഡറേഷന് ഓഫ് കേരള
ഹോട്ടല്‍ അസോസിയേഷന്
പ്രസിഡണ്ട് പരാതി
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതിയില്‍ എക്സൈസിന്റെ
വിജിലന്‍സ് വിഭാഗം
പരിശോധന
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പരിശോധനയില്‍
എന്ത് തുക മാസപ്പടി
വാങ്ങിയെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
ഇതില്‍
കുറ്റക്കാരെന്ന്
കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കളളുഷാപ്പ്
അടച്ചുപൂട്ടണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
നിവേദനം
960.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
കരുമരക്കാടിലെ
കളളുഷാപ്പ്
അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്
പരിസരവാസികള്‍ നല്കിയ
നിവേദനത്തിന്മേല്
അന്വേഷണം നടത്താന്‍
മലപ്പുറം അസിസ്റ്റന്റ്
എക്സെെസ് കമ്മീഷണറെ
ചുമതലപ്പെടുത്തിയത്
എന്നാണെന്ന്
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
മലപ്പുറം അസിസ്റ്റന്റ്
എക്സെെസ് കമ്മീഷണര്‍
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
അന്വേഷണ
റിപ്പോര്ട്ടിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്നും
വെളിപ്പെടുത്താമോ;
(സി)
പ്രദേശത്തെ
ജനവികാരം മാനിച്ച്
പ്രസ്തുത കളളുഷാപ്പ്
അടച്ചു പൂട്ടുന്നതിനു
നടപടി സ്വീകരിക്കുമോ?