കാട്ടുതീ
തടയാൻ നടപടി
733.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിലെ
വനങ്ങളില്‍ കാട്ടുതീ
പടര്‍ന്നു
പിടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൃശൂര്‍
ദേശമംഗലത്തിനടുത്ത്
പള്ളം
കൊറ്റമ്പത്തൂരില്‍
കാട്ടുതീ തടയാന്‍
ശ്രമിക്കവേ മൂന്നു
വാച്ചര്‍മാര്‍
പൊള്ളലേറ്റ് മരണമടഞ്ഞ
സംഭവത്തെപ്പറ്റി
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
കാട്ടുതീ തടയുന്നതിന്
അപരിഷ്കൃതവും
അശാസ്ത്രീയവുമായ
സംവിധാനമാണുള്ളതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കാട്ടുതീ
നിയന്ത്രണ നടപടികള്‍
734.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
നിയന്ത്രണ
വിധേയമാക്കാന്‍ വേണ്ട
ഫയര്‍ റസ്പോണ്ടര്‍
ഉള്‍പ്പെടെ എന്തെല്ലാം
ഉപകരണങ്ങളാണ് വനം
വകുപ്പ് ഉപയോഗിച്ചു
വരുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
കാട്ടുതീ
നിയന്ത്രണ
ഉദ്യോഗസ്ഥര്‍ക്ക്
അവരുടെ പ്രവര്‍ത്തനം
ഫലപ്രദമായി
നടത്തുവാനുള്ള
ഓക്സിജന്‍
സിലിണ്ടറുകള്‍,
വയര്‍ലസ് മൊബൈല്‍
സെറ്റുകള്‍, ഫയര്‍ലൈന്‍
തെളിയിക്കുവാനുള്ള
ഉപകരണങ്ങള്‍ തുടങ്ങി
അവശ്യം വേണ്ടുന്ന
ഉപകരണങ്ങള്‍ എത്രയാണ്
;നിലവിലുള്ളത് എത്രയാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
കാട്ടുതീ
നിയന്ത്രണത്തിനായുള്ള
വെള്ളത്തിനായി ചെക്ക്
ഡാം, മഴക്കുഴികള്‍
തുടങ്ങിയവ
സ്ഥാപിക്കുന്നത്
ഫലപ്രദമായി
നടത്തുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
വനമേഖലകളില്‍
വാച്ചര്‍മാരുടെ കുറവും,
ഫയര്‍ വാച്ച് ടവറുകളുടെ
കുറവും കാട്ടുതീ
തടയുവാനുള്ള
തടസ്സങ്ങളാണെന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ആയതു
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
വന്യജീവി
ആക്രമണവും, കൃഷിനാശവും
735.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി, പരിയാരം,
കോടശ്ശേരി
ഗ്രാമപഞ്ചായത്തുകളില്‍
കാട്ടാനയടക്കമുള്ള
വന്യജീവികളുടെ
ആക്രമണവും കൃഷി നാശവും
വ്യാപകമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യജീവി
ആക്രമണവും, കൃഷിനാശവും
തടയുന്നതിനായി ട്രഞ്ച്
നിര്‍മ്മാണവും
ഇലക്ട്രിക് ഫെന്‍സിംഗും
സ്ഥാപിക്കുന്നതടക്കമുള്ള
സംരക്ഷണ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ;
(സി)
നിലവിലുള്ള
വൈദ്യുത സംരക്ഷണ
വേലികളുടെ
അറ്റകുറ്റപ്പണികള്‍
വിഎസ്എസിന്റെ സേവനം
പ്രയോജനപ്പെടുത്തി
നടപ്പാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാട്ടുതീ
തടയുന്നതിനുള്ള നടപടികള്‍
736.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനലിന്റെ കാഠിന്യം
മൂലം
കൂടെക്കൂടെയുണ്ടാകുന്ന
കാട്ടുതീ തടയുവാനും,
മനുഷ്യരേയും വനത്തിലെ
മൃഗങ്ങളുള്പ്പെട്ട
ജീവജാലങ്ങളേയും,
പച്ചപ്പുകളേയും
കാട്ടുതീയില്‍ നിന്നും
സംരക്ഷിക്കുവാനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
അറിയിക്കാമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ഉണ്ടായിട്ടുളള ഇത്തരം
കാട്ടുതീ വിപത്തുകള്‍
സംസ്ഥാനത്തെ
വനമേഖലയേയും
അതോടൊപ്പമുള്ള
മനുഷ്യവാസ മേഖലയേയും
എങ്ങനെയെല്ലാം
ബാധിച്ചുവെന്നും
എന്തെല്ലാം
കഷ്ടനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും
എത്ര വനമേഖലയുള്‍പ്പെടെ
മനുഷ്യവാസ മേഖല
കത്തിനശിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവിലുണ്ടായ ഇത്തരം
കാട്ടുതീ വിപത്തുകള്‍
മൂലം എത്ര പേര്
മരണപ്പെട്ടുവെന്നും
എത്ര ഹെക്ടര്‍ വനഭൂമി
നഷ്ടപ്പെട്ടുവെന്നും
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ സംരക്ഷിത
പട്ടികയില്‍ ഉൾപ്പെടുത്തിയ
കാവുകള്‍
737.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ സംരക്ഷിത
പട്ടികയില്‍
ഉൾപ്പെടുത്തിയ എത്ര
കാവുകളാണ് ഉള്ളതെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(ബി)
ഇങ്ങനെയുള്ള
കാവുകള്‍
സംരക്ഷിക്കാനും
വിപുലപ്പെടുത്താനുമായി
സർക്കാർ എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ ആദിവാസികള്‍ക്കായി
വനം വകുപ്പിന്റെ പദ്ധതികള്‍
738.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
ആദിവാസികള്‍ക്കായി
തിരുവനന്തപുരം
ജില്ലയില്‍ വനം വകുപ്പ്
ഏതെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചുവെന്നു്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും അറിയിക്കാമോ;
(സി)
ഓരോ
പദ്ധതിയുടെയും പുരോഗതി
സംബന്ധിച്ച
റിപ്പോര്‍ട്ട്
നല്‍കാമോ?
വനാതിര്‍ത്തികളില്‍
ക്രാഷ്ഗാര്‍ഡ് റോപ്പ്
ഫെൻസിംഗ്
739.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍,
പത്ത് കോടി രൂപ
എസ്റ്റിമേറ്റ്
കണക്കാക്കി ഇരുപത്
ശതമാനം തുക വകയിരുത്തിയ
വഴിക്കടവ്, മൂത്തേടം,
അമരമ്പലം, കരുളായി,
പോത്തുകല്‍ എന്നീ
പഞ്ചായത്തുകളിലെ
വനാതിര്‍ത്തികളില്‍
ക്രാഷ്ഗാര്‍ഡ് റോപ്പ്
ഫെൻസിംഗ് സ്ഥാപിക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഇതിനായി
വനം വകുപ്പ് പദ്ധതി
തയ്യാറാക്കി,
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
വനവിസ്തൃതി
740.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോഴുളള വനവിസ്തൃതി
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനവിസ്തൃതിയില്‍
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനായി
ഏതൊക്കെ പദ്ധതികളിലൂടെ
എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദീകരിക്കാമോ ?
കാക്കനാട്
- മൂവാറ്റുപുഴ നാലുവരി
പാതയുടെ സർവ്വേ
741.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
ബഡ്ജറ്റില്‍ 40 കോടി
രൂപ അനുവദിച്ച
നിര്‍ദ്ദിഷ്ട കാക്കനാട്
- മൂവാറ്റുപുഴ നാലുവരി
പാതയുടെ സ്ഥലമെടുപ്പ്
സര്‍വ്വെ നടപടികള്‍ക്ക്
കുന്നത്തുനാട് നിയോജക
മണ്ഡലത്തിലെ
മഴുവന്നൂര്‍
ഗ്രാമപഞ്ചായത്ത്
പ്രദേശത്തെ വീട്ടൂര്‍
വനമേഖലയില്‍ നേരിടുന്ന
തടസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത തടസം
നീക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
കാട്ടുതീ നേരിടുവാന്‍
സംവിധാനം
742.
ശ്രീ.കെ.സി.ജോസഫ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച
രൂക്ഷമായതോടുകൂടി
കാട്ടുതീ ഉണ്ടാകാനുളള
സാധ്യത കൂടിയ
സാഹചര്യത്തില്‍ അത്
നേരിടുവാന്‍ വനം
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട് വര്‍ഷം
കാട്ടുതീ മൂലം എത്ര
ഏക്കര്‍ വനമാണ് കത്തി
നശിച്ചത്; ഇതിലൂടെ
ഉണ്ടായ നഷ്ടം എത്രയാണ്;
(സി)
വന്യജീവികളെയും
വനസമ്പത്തിനെയും
നശിപ്പിക്കുന്ന
കാട്ടുതീക്ക്
കാരണമാകുന്നത്
സാമൂഹ്യവിരുദ്ധരുടെ
ഇടപെടല്‍ ആണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
വനത്തിനുളളില്‍
ഇത്തരക്കാരെ
നിയന്ത്രിക്കുവാന്‍
പ്രത്യേക ശ്രദ്ധ
പതിപ്പിക്കുമോ?
പ്രകൃതിദത്ത വനങ്ങളുടെ
സംരക്ഷണവും പരിപാലനവും
743.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.യു. ജനീഷ് കുമാര്‍
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്ത
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വേനല്‍ക്കാലത്തുണ്ടാകുന്ന
കാട്ടുതീയില്‍ നിന്നും
വനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി കാട്ടുതീ
നിയന്ത്രണ രേഖകള്‍
നിര്‍മ്മിക്കുന്നതിനും
മേല്‍നോട്ടത്തിനായി
വാച്ചര്‍മാരെ
നിയോഗിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വിവിധ
കാരണങ്ങളാല്‍
നശിച്ചുപോകുന്ന
വനങ്ങള്‍ക്ക് പകരം വനം
വച്ചു
പിടിപ്പിക്കുന്നതിന്റെ
ഭാഗമായി എത്ര ഹെക്ടര്‍
സ്ഥലത്ത് പുതിയ
മരങ്ങള്‍ വച്ചു
പിടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വന
സംരക്ഷണ പ്രവർത്തനങ്ങൾ
744.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്തമായ
വനത്തിന്റെ അതിരുകള്‍
വേര്‍തിരിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
വേണ്ടി എത്ര കോടി
രൂപയാണ് 2019-20ലെ
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്നത്;
ഇതില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കാനാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നാളിതുവരെ
ഇതിനായി എത്ര രൂപ
ചെലവഴിച്ചെന്നും
എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ് ഈ
തുക ചെലവഴിച്ചതെന്നും
തരംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിടുന്നുവെന്നും
വിശദമാക്കാമോ ?
ഫയര്‍
മാനേജ്മെന്റ് പ്ലാന്‍
745.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേനല്‍ ശക്തമായതോടെ പല
പ്രദേശങ്ങളിലും
കാട്ടുതീ
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടുതീ
തടയുന്നതിനായി ഫയര്‍
മാനേജ്മെന്റ് പ്ലാന്‍
ഫലപ്രദമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നിബിഡ
വനങ്ങളില്‍
കാട്ടുതീയുണ്ടായാല്‍
തീയണയ്ക്കുന്നതിനായി
വനപാലകര്‍ക്ക്
ശാസ്ത്രീയ
സംവിധാനങ്ങളും
ഉപകരണങ്ങളും
ലഭ്യമാക്കാന്‍
തയ്യാറാകുമോ?
കാട്ടു
തീ തടയുന്നതിനുള്ള
സംവിധാനങ്ങള്‍
746.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടു തീ തടയുന്നതിന്
വനം വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കാട്ടുതീ
യഥാസമയം കണ്ടെത്തി
നിയന്ത്രിക്കുന്നതിനുള്ള
ഫയര്‍ അലര്‍ട്ട്
സിസ്റ്റം എവിടെയെല്ലാം
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ പ്രവര്‍ത്തനം
വിശദീകരിക്കുമോ;
(സി)
അപൂര്‍വ്വ
വൃക്ഷങ്ങളും
സസ്യങ്ങളുമുള്ള
പ്രദേശങ്ങളില്‍
കാട്ടുതീ പടരാതെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
വനാതിര്‍ത്തി
സംരക്ഷണം
747.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.എം.
സ്വരാജ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം കൈയ്യേറ്റം
പൂര്‍ണ്ണമായും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വനങ്ങളുടെ
അതിര്‍ത്തി സര്‍വ്വേ
നടത്തി സ്ഥിരം ജണ്ടകള്‍
കെട്ടി
വേര്‍തിരിക്കുന്ന
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കി
വരുന്നുണ്ടോ;
(സി)
വനസംരക്ഷണം
ഉറപ്പു വരുത്തുന്നതിന്
ഉള്‍വന പ്രദേശങ്ങളില്‍
ജീവനക്കാര്‍ക്കായി
പ്രൊട്ടക്ഷന്‍
ക്യാമ്പുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ഡി)
വനാതിര്‍ത്തി
സര്‍വ്വെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ഉദ്യോഗസ്ഥര്‍ക്കായി
സര്‍വ്വെ പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനംവകുപ്പിനെ
ആധുനികവല്ക്കരിക്കാനുള്ള
നടപടി
748.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാകൃതവും
അശാസ്ത്രീയവുമായ
രീതികളുമായി
വനസംരക്ഷണത്തിനിറങ്ങിയാല്
വനപാലകരുടെ ജീവന് ഏത്
സമയത്തും അപകടം
സംഭവിക്കാം എന്നതിന്റെ
തെളിവായി
കൊറ്റമ്പത്തൂരിലെ
കാട്ടുതീ മൂലമുളള
അപകടത്തെ സര്‍ക്കാര്‍
കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രതിവര്‍ഷം
പതിനഞ്ച് കോടിയോളം രൂപ
കാട്ടുതീ തടയാന്‍
വനംവകുപ്പ്
ചെലവഴിക്കുമ്പോഴും
മരത്തിന്റെ കമ്പുകള്‍
കൊണ്ട് തീ
തല്ലിക്കെടുത്തുന്ന
രീതിക്കും നീളമുള്ള
ഇരുമ്പ് പൈപ്പിന്റെ
അറ്റത്ത് റബ്ബര്‍ വള്ളി
ഘടിപ്പിച്ചുള്ള ഫയര്‍
ബീറ്ററിനും പുറമെ
കാട്ടുതീ തടയാന്‍ എന്ത്
പ്രതിരോധമാര്‍ഗ്ഗമാണ്
വനം വകുപ്പിനുള്ളതെന്ന്
അറിയിക്കാമോ ;
(സി)
എങ്കില്‍
കേരളത്തിലെ എല്ലാ
വനമേഖലകളിലും തീ
പടരാനുള്ള
സാധ്യതയുള്ളതിനാല്‍
വനപാലകരുടെ ജീവനും
അമൂല്യമായ വനസമ്പത്തും
വന്യവികളുടെ ജീവനും
സംരക്ഷിക്കുന്നതിനായി
വനംവകുപ്പിനെ
ആധുനികവല്ക്കരിക്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
വടക്കാഞ്ചേരി,
മച്ചാട് റെയിഞ്ചുകളിലെ
കാട്ടുതീ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
749.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ
വടക്കാഞ്ചേരി, മച്ചാട്
വനം റെയിഞ്ചുകളില്‍
കാട്ടുതീ
പ്രതിരോധിക്കുന്നതിന്
ഫയര്‍ലൈന്‍
തെളിച്ചതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇനിയും
എത്ര കി.മീ ദൂരം
ഫയര്‍ലൈന്‍
തെളിക്കാനുണ്ടെന്നും
തെളിക്കാത്തതിന്റെ
കാരണമെന്താണെന്നും
വിശദീകരിക്കുമോ;
(സി)
കാട്ടുതീ
പ്രതിരോധിക്കുന്നതിന് ഈ
റെയിഞ്ചുകളില്‍
എന്തൊക്കെ ആധുനിക
സജ്ജീകരണങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ?
കാട്ടുതീയിടുന്നവർക്ക്
ശിക്ഷ ഉറപ്പാക്കാനുള്ള
നടപടികള്‍
750.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉരുള്‍പൊട്ടലും
മണ്ണിടിച്ചിലും കാരണം
കാടിന്റെ ജലശേഖര ശേഷി
കുറയുന്ന
സാഹചര്യമുണ്ടോ;
കാടിന്റെ ജലശേഖര ശേഷി
കുറയുന്നതും
വര്‍ദ്ധിച്ചു വരുന്ന
ചൂടും കാട്ടുതീ
ഉണ്ടായാല്‍ പെട്ടെന്ന്
പടരാനുള്ള സാഹചര്യം
ഒരുക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
കൊറ്റമ്പത്തുരിലുണ്ടായ
കാട്ടുതീ
മനുഷ്യനിര്‍മ്മിതമാണെന്ന
സൂചന ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം വനം
വകുപ്പ്
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തടി
മോഷ്ടിക്കാനും തെളിവ്
നശിപ്പിക്കാനും വന്യ
മൃഗങ്ങളുടെ ശല്യം
ഒഴിവാക്കുവാനും കൃഷി
ഇറക്കുവാനുമൊക്കെയായി
കാടിന്
തീയിടുന്നവരുണ്ടെന്ന
വിദഗ്ധ അഭിപ്രായം
പരിശോധിക്കുകയുണ്ടായോ;
(ഡി)
കാട്ടുതീ
ഉണ്ടാക്കുന്നവരെ
കണ്ടെത്തി അവരെ
നിയമത്തിന് മുന്നില്‍
കൊണ്ടു വരാനും അര്‍ഹമായ
ശിക്ഷ ഉറപ്പാക്കാനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
751.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
ആയതിന് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഓപ്പറേഷന്
ഗോള്‍ഡൻ ട്രിനിറ്റി പദ്ധതി
752.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വനം വകുപ്പിന്റെ
നേതൃത്വത്തില്‍
പ്രയോജനപ്രദമായ
വൃക്ഷങ്ങള്‍
ഉല്‍പ്പാദിപ്പിക്കുന്നതിനും
വിദ്യാര്‍ത്ഥികള്‍ക്കും
പൊതുജനങ്ങള്‍ക്കും
വിതരണം ചെയ്യാനും
ഉതകുന്ന തരത്തില്‍
വിഭാവനം ചെയ്ത
ഓപ്പറേഷന് ഗോള്‍ഡൻ
ട്രിനിറ്റി എന്ന പദ്ധതി
ഏതൊക്കെ ജില്ലകളിലാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ വൃക്ഷത്തൈ വിതരണം
753.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാല് വര്‍ഷങ്ങളില്‍
പരിസ്ഥിതി
വാരാഘോഷത്തോടനുബന്ധിച്ച്
കോഴിക്കോട് ജില്ലയില്‍
എത്ര വൃക്ഷത്തൈകള്‍
വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
2020
ല്‍ എത്ര ലക്ഷം
വൃക്ഷത്തൈകള്‍
ജില്ലയില്‍ വിതരണം
ചെയ്യാനാണ് വകുപ്പ്
ഒരുങ്ങുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
ഫല വൃക്ഷങ്ങള്‍
ഉള്‍പ്പെടുത്തി വിതരണം
ചെയ്യാന്‍ സർക്കാർ
നടപടി സ്വീകരിക്കുമോ?
കാവ്
സംരക്ഷണ പദ്ധതി
754.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പ്
നടപ്പിലാക്കുന്ന കാവ്
സംരക്ഷണ പദ്ധതിപ്രകാരം
പാറശാല
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര അപേക്ഷകളാണ്
ലഭിച്ചതെന്ന്
അപേക്ഷകളുടെ സ്ഥലവും
വില്ലേജും തിരിച്ച്
വിശദമാക്കാമോ;
(ബി)
അതില്‍
ഏതൊക്കെ സ്ഥലത്താണ്
കാവ് സംരക്ഷണ
പദ്ധതിയ്ക്കായി ഫണ്ട്
നല്‍കിയതെന്ന് സ്ഥലവും
അനുവദിച്ച തുകയും
പദ്ധതിയുടെ നിലവിലെ
സ്ഥിതിയും സഹിതം
വിശദമാക്കാമോ;
(സി)
കാവ്
സംരക്ഷണ പദ്ധതിയ്ക്ക്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
എന്തൊക്കെ രേഖകള്‍ ആണ്
വേണ്ടതെന്നും
വ്യക്തമാക്കാമോ?
വൃക്ഷത്തെെ
നടീല്‍ പദ്ധതി
755.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വർഷം സംസ്ഥാനത്ത് എത്ര
മരങ്ങൾ പുതുതായി
നട്ടുപിടിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
എന്തെങ്കിലും കർമ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വനവിഭവങ്ങളുടെ
ഉത്പാദനം
756.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനവിഭവങ്ങളുടെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വനത്തില്‍
നിന്നും വനവിഭവങ്ങള്‍
ശേഖരിച്ച്
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
അച്ചന്‍കോവിലാറിന്റെ
തീരസംരക്ഷണപദ്ധതികള്
757.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തിലൂടെ
ഒഴുകുന്ന
അച്ചന്‍കോവിലാറിന്റെ
തീരം
സംരക്ഷിക്കുന്നതിനും
മനോഹരമാക്കുന്നതിനും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
തീരങ്ങളില്‍
മുള, മറ്റ് വൃക്ഷങ്ങള്‍
എന്നിവ
നട്ടുപിടിപ്പിച്ച്
ബലപ്പെടുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
ആറിന്റെ
തീരങ്ങളില്‍ തരിശ്ശായി
കിടക്കുന്ന
സ്ഥലങ്ങളില്‍
വൃക്ഷങ്ങള്‍ നട്ട്
കുട്ടിവനങ്ങള്‍
രൂപപ്പെടുത്തിയെടുക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അനങ്ങന്‍മല
ഇക്കോ ടൂറിസം പദ്ധതി
758.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
21.11.2019
ല്‍ ഇക്കോ ടൂറിസം
ക്ലിയറിംഗ് കമ്മിറ്റി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങന്‍മല
ഇക്കോ ടൂറിസം
പദ്ധതിയുടെ
വിപുലീകരണത്തിന്
അനുവദിച്ച 30 ലക്ഷം രൂപ
വിനിയോഗിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും ഈ
പ്രവൃത്തികളുടെ
നിര്‍മ്മാണ ചുമതല
ആര്‍ക്കാണെന്നും
അറിയിക്കാമോ?
മാനന്തവാടി
ഡി.എഫ്.ഒ. ഓഫീസ്
നിലനില്‍ക്കുന്ന സ്ഥലം
759.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
ഡി.എഫ്.ഒ. ഓഫീസ്
നിലനില്‍ക്കുന്ന സ്ഥലം
വനഭൂമിയായി വിജ്ഞാപനം
ചെയ്ത സര്‍ക്കാര്‍
ഉത്തരവ് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസ് നിലനില്‍ക്കുന്ന
ഭൂമിയുടെ അളവ്
എത്രയാണെന്നും ഇത്
സംബന്ധിച്ച് വനം
വകുപ്പിന്റെ പക്കലുള്ള
മുഴുവന്‍ രേഖകളും
ലഭ്യമാക്കാമോ;
(സി)
മാനന്തവാടി
ഡി.എഫ്.ഒ. ഓഫീസ്
നിലനില്‍ക്കുന്ന ഭൂമി
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തില്‍, ഏത്
വര്‍ഷം മുതലാണ് വനം
വകുപ്പ് ഉപയോഗിക്കാന്‍
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വനം
വകുപ്പിന്റെ കൈവശം
വരുന്നതിന് മുമ്പ്
പ്രസ്തുത ഭൂമിയുടെ
ഉടമസ്ഥാവകാശം
ആര്‍ക്കായിരുന്നു
എന്നും വനംവകുപ്പിന്
കൈമാറിയ ഉത്തരവുകള്‍
എന്തെല്ലാമാണെന്നുമുള്ള
രേഖകള്‍ ലഭ്യമാക്കാമോ?
വിരമിച്ച
ജീവനക്കാരുടെ തുടര്‍ സേവനം
760.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വനം
വകുപ്പില്‍ നിന്നോ വനം
വകുപ്പിന് കീഴിലെ വിവിധ
സ്ഥാപനങ്ങളില്‍ നിന്നോ
വിരമിച്ച ഉദ്യോഗസ്ഥര്‍
നിലവില്‍ ഏതൊക്കെ
തസ്തികകളില്‍
എവിടെയൊക്കെ സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കാട്ടുതീയില്‍
അകപ്പെട്ട് മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
761.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ ദേശമംഗലം
കൊറ്റമ്പത്തൂരില്‍
കാട്ടുതീയില്‍പ്പെട്ട്
മരണപ്പെട്ട
വനംവകുപ്പിലെ
വാച്ചര്‍മാരുടെ
കുടുംബത്തിന് തല്ക്കാല
ആശ്വാസധനസഹായം നല്കി
ഉത്തരവായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര രൂപയാണ് തല്ക്കാല
ആശ്വാസമായി
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
കൃത്യനിര്‍വ്വഹണത്തിനിടയില്‍
മരണപ്പെട്ട
വാച്ചര്‍മാരുടെ കുടുംബം
അനാഥമായതു
കണക്കിലെടുത്ത് മതിയായ
ആശ്വാസ ധനസഹായവും
ആശ്രിതരിലൊരാള്‍ക്ക്
ജോലിയും നല്കുന്നതിനു
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
വാഴപ്പാറയില്‍
സോഷ്യല്‍ ഫോറസ്ട്രിയുടെ
ജില്ലാ നഴ്സറി
762.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എല്ലാ അടിസ്ഥാന
സൗകര്യങ്ങളും ഉള്ള
കോന്നി മണ്ഡലത്തിലെ
വാഴപ്പാറയില്‍
അനുവദിച്ച സോഷ്യല്‍
ഫോറസ്ട്രിയുടെ ജില്ലാ
നഴ്സറി ഉടന്‍
ആരംഭിക്കുമോ;
(ബി)
പോളിഹൗസ്
ഉള്‍പ്പെടെയുളള
അടിസ്ഥാന സൗകര്യവും
കാംപ(സി.എ.എം.പി.എ)
ഫണ്ടും ലഭ്യമായിട്ടുള്ള
വാഴപ്പാറയില്‍ നഴ്സറി
തുടങ്ങുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം ഉണ്ടോ;എങ്കില്‍
നിലവിലുള്ള സ്ഥിതി
വിശദമാക്കുമോ?
കൊറ്റമ്പത്തൂരിലെ
വനത്തിലുണ്ടായ കാട്ടുതീ
763.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശമംഗലം
കൊറ്റമ്പത്തൂരില്‍
വനത്തിലുണ്ടായ കാട്ടുതീ
അണയ്ക്കുന്നതിനിടെ വനം
വകുപ്പിലെ മൂന്ന്
ജീവനക്കാര്‍ വെന്ത്
മരിച്ച സംഭവം
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
തീ പിടിത്തത്തിനുളള
കാരണം എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
തീ പിടിത്തത്തില്‍ എത്ര
ഏക്കര്‍ വനമാണ് കത്തി
നശിച്ചത്;
(ഡി)
കാട്ടുതീ
അണയ്ക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍ തുലോം
പരിമിതമായതിനാലാണ് തീ
പടര്‍ന്ന് പിടിച്ചതും
മൂന്ന് പേര്
മരണപ്പെടാന്‍
ഇടയായതെന്നതും
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
കൊറ്റമ്പത്തൂരില്‍
അപകടത്തില്‍
മരിച്ചവരുടെ
കുടുംബാംഗങ്ങള്‍ക്കും
പരിക്കേറ്റവര്‍ക്കും
എന്തെല്ലാം സഹായമാണ്
വനം വകുപ്പ് നല്‍കിയത്;
ഇത്തരം അപകടങ്ങള്‍
ഭാവിയില്‍
ഉണ്ടാകാതിരിക്കുവാന്‍
വനമേഖലയോട്
ചേര്‍ന്നുളള അഗ്നിശമന
നിലയങ്ങളില്‍ ആധുനിക
ഉപകരണങ്ങള്‍
നല്കുവാന് വനം
വകുപ്പ് നടപടി
സ്വീകരിക്കുമോ ?
കാട്ടുതീയില്‍ പെട്ട്
വനപാലകര്‍ മരിച്ച സംഭവം
764.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ദേശമംഗലത്ത്
കൊറ്റമ്പത്തൂരില്‍
കാട്ടുതീയില്‍ പെട്ട്
വനപാലകര്‍ മരിച്ച
സംഭവത്തില്‍ വകുപ്പ്
സമഗ്രമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
കാട്ടുതീ
മനുഷ്യനിര്‍മ്മിതമാണെന്നും
അശ്രദ്ധയും അനാസ്ഥയും
കാരണം
സംഭവിച്ചതാണെന്നും
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
അപകടം
സംഭവിച്ച പ്രദേശം
ഉള്‍ക്കൊള്ളുന്ന
നാനൂറ്റി എഴുപത്തിയഞ്ച്
ഹെക്ടറോളം വനഭൂമി
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡ്
എന്ന കമ്പനിക്ക് കരാര്‍
നല്കിയിരുന്നുവോ;
കരാര്‍ കാലാവധി എന്നാണ്
അവസാനിക്കുന്നത് എന്ന്
അറിയിക്കാമോ;
(സി)
അടിക്കാട്
വെട്ടിത്തെളിക്കുന്ന
പ്രവൃത്തി കമ്പനി
ചെയ്യാത്തതാണ്
ദുരന്തത്തിന് കാരണമായത്
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
കമ്പനി വകപ്പിന്റെ
നിര്‍ദ്ദേശം കൃത്യമായി
പാലിച്ചിട്ടില്ല എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
കമ്പനിക്കെതിരെ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ വന്യമൃഗശല്യ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
765.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
വന്യമൃഗശല്യ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
കിഫ്ബി ധനസഹായത്താല്‍
ഏതെങ്കിലും തരത്തിലുളള
പ്രവൃത്തികള്‍
നടത്താന്‍ വനം വകുപ്പ്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്തെല്ലാം
പദ്ധതികള്‍ക്ക് കിഫ്ബി
സാമ്പത്തികാനുമതി
നല്കി എന്നും
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ;
(സി)
വയനാട്
ജില്ലയിലെ വന്യമൃഗശല്യ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
വനം വകുപ്പ്
കിഫ്ബിയില്‍
സമര്‍പ്പിച്ച
പദ്ധതികളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
പശ്ചിമ
കൊച്ചിയിൽ വന്യജീവികളെ
പിടിക്കുന്നതിനും
കൈമാറുന്നതിനും നേരിടുന്ന
ബുദ്ധിമുട്ടുകള്‍
766.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടനാട്
ഫോറസ്റ്റ് പ്രൊട്ടക്ഷൻ
ഓഫീസിന് കീഴിലായിരുന്ന
പശ്ചിമ കൊച്ചിയിലെ
ബി.ഒ.ടി. പാലം മുതൽ
തെക്കോട്ട്
പള്ളുരുത്തി,
പെരുമ്പടപ്പ്,
കുമ്പളങ്ങി, ചെല്ലാനം,
ഇടക്കൊച്ചി തുടങ്ങിയ
പ്രദേശങ്ങളെ കോട്ടയം
ജില്ലയിലെ എരുമേലി
ഫോറസ്റ്റ് റേഞ്ച്
ഓഫീസിന്
കീഴിലാക്കിയതിനാൽ
വന്യജീവികളെ
പിടിക്കുന്നതിനും
കൈമാറുന്നതിനും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
6.1.2020-ന് വനംവകുപ്പ്
മന്ത്രിക്ക് നൽകിയ
കത്തിൽ
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
കാട്ടുതീ
പടര്‍ന്നു
പിടിക്കാതിരിക്കുവാന്‍
സുരക്ഷാ ക്രമീകരണങ്ങള്‍
767.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വനപ്രദേശങ്ങളില്‍
കാട്ടുതീ പിടിച്ച്
നഷ്ടങ്ങള്‍
സംഭവിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കാട്ടുതീ
മുലം എത്ര രൂപയുടെ
നഷ്ടം സംഭവിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കാട്ടുതീ
പടര്‍ന്ന്
പിടിക്കാതിരിക്കുവാന്‍
എന്തെല്ലാം സുരക്ഷാ
ക്രമീകരണങ്ങൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുളക്കാടൻ
മലയിലെ അതിര്‍ത്തിയില്‍
വന്യജീവികളില്‍ നിന്നുള്ള
സംരക്ഷണം
768.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വെള്ളിനേഴി
പഞ്ചായത്തിലെ കുളക്കാടൻ
മലയിലെ അതിര്‍ത്തിയില്‍
വന്യജീവികളില്‍ നിന്ന്
സംരക്ഷണം നല്‍കുന്നതിന്
സംരക്ഷണ വേലി
കെട്ടുന്നത്
പരിഗണനയിലുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വന്യജീവികള്‍ക്ക്
കുടിവെളളം
769.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ച മുന്‍നിറുത്തി
വന്യജീവികള്‍ക്ക്
കുടിവെളളം
ഉറപ്പാക്കാന്‍
വനംവകുപ്പ് സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലലഭ്യത
ഉറപ്പാക്കുന്നതിന്
കാട്ടിനുളളില്‍
കൂടുതല്‍ തടയണകളും
മറ്റും നിര്‍മ്മിച്ചും
ജലസ്രോതസ്സുകള്‍
പരിപോഷിപ്പിച്ചും
വന്യജീവികളുടെ
കുടിവെളളം
ഉറപ്പാക്കുന്നതിനു
സമഗ്രമായ പദ്ധതി
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ?
വന്യജീവി
സങ്കേതങ്ങളില്‍ പ്രകൃതിപഠന
ക്യാമ്പ്
770.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്യജീവി
സങ്കേതങ്ങളില്‍ സന്നദ്ധ
സംഘടനകള്‍ക്ക്
പ്രകൃതിപഠന ക്യാമ്പിന്
അവസരം നല്‍കാറുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
2019-20
വര്‍ഷത്തില്‍
ഇതുവരെയായി ഏതെല്ലാം
സന്നദ്ധ സംഘടനകള്‍ക്ക്
കേരളത്തിലെ വന്യജീവി
സങ്കേതങ്ങളില്‍
പ്രകൃതിപഠന ക്യാമ്പിന്
അനുമതി നല്‍കിയെന്ന
കാര്യം അറിയിക്കാമോ;
(സി)
ഓരോ
വര്‍ഷവും ഇത്തരം
പ്രകൃതി പഠന ക്യാമ്പിന്
വേണ്ടി സര്‍ക്കാര്‍
ചെലവിടുന്ന പണം
എത്രയെന്ന്
അറിയിക്കാമോ ?
വന്യമൃഗ
ശല്യത്തിന് പരിഹാരം
771.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗ
ശല്യത്തിന് പരിഹാരം
കാണാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കാട്ടുമൃഗങ്ങള്‍ക്ക്
ഭക്ഷണം ഉറപ്പാക്കാന്‍
ഫലവൃക്ഷങ്ങള്‍ വച്ചു
പിടിപ്പിക്കുന്നതിലേക്കായി
വനം വകുപ്പിന്റെ തേക്കു
മരങ്ങള്‍ മുറിച്ചു
മാറ്റുന്നതിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് പഠനം
നടത്തുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
വന്യജീവി
ആക്രമണ സംരക്ഷണം
772.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍
വന്യജീവി ആക്രമണം
പരിഹരിക്കുന്നതിനായി
വനാതിര്‍ത്തിയില്‍
സംരക്ഷണവേലിയും,
ഭിത്തിയും
നിര്‍മ്മിക്കുന്നതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളില്‍ ആണ്
നിര്‍മ്മിക്കുന്നതെന്നും
അതിന്റെ നിര്‍മ്മാണ
പുരോഗതി ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(സി)
വന്യജീവി
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്കും
കര്‍ഷകര്‍ക്കും
നഷ്ടപരിഹാരം
നല്‍കാനുള്ള
അപേക്ഷകളിന്മേല്
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
വന്യമൃഗങ്ങളെ
വെടിവയ്ക്കാനുള്ള അനുമതി
773.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിലിറങ്ങി
കൃഷിക്കും മനുഷ്യനും
ശല്യം ചെയ്യുന്ന
ഏതൊക്കെ വന്യമൃഗങ്ങളെ
വെടിവെച്ചു കൊല്ലാനാണ്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിരിക്കുന്നത്;
എന്തൊക്കെ നിബന്ധനകള്‍
ആണ് ഇതില്‍
പറഞ്ഞിരിക്കുന്നത്;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
വനം
വകുപ്പിലെ ഏത് റാങ്ക്
വരെയുള്ള
ഉദ്യോഗസ്ഥര്‍ക്ക് ഈ
അധികാരം ഉപയോഗിച്ച്
ഇവയെ
വെടിവെയ്ക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
പന്നികളെ വെടി
വെയ്ക്കുമ്പോള്‍ അതിന്
ഉപയോഗിക്കുന്ന തോക്ക്
സംബന്ധിച്ച്
എന്തെങ്കിലും പ്രത്യേക
നിബന്ധനകള്‍ ഉണ്ടോ;
സര്‍വ്വീസ് തോക്ക്,
ലൈസന്‍സ് ഉള്ള സ്വകാര്യ
വ്യക്തികളുടെ തോക്ക്
എന്നിവ ഉപയോഗിച്ച് ഇവയെ
വെടിവെച്ചുകൊല്ലാന്‍
സാധിക്കുമോ;
വിശദമാക്കാമോ;
(ഡി)
ലൈസന്‍സ്
ഉള്ള നാടന്‍ തോക്കുകള്‍
ഉപയോഗിക്കാന്‍
കഴിയുമെങ്കില്‍
അക്കാര്യം കൂടി
ഉള്‍പ്പെടുത്തി മേല്‍
പറഞ്ഞിരിക്കുന്ന
ഉത്തരവ് ഭേദഗതി
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
774.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങി കൃഷിയും
മനുഷ്യരുടെ ജീവനും
സ്വത്തിനും
ഭീഷണിയാവുന്ന
സാഹചര്യത്തില്‍
ഇത്തരത്തിലുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
വകുപ്പ് യഥാര്‍ത്ഥ
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;
ഇതിന്റെ മാനദണ്ഡം
എന്താണെന്നും യഥാര്‍ത്ഥ
നഷ്ടപരിഹാരം ഇവര്‍ക്ക്
ലഭിക്കുന്നുണ്ടോയെന്നും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം
ഉണ്ടാകുന്ന
നാശനഷ്ടത്തിന്
നല്കുന്ന പരമാവധി
നഷ്ടപരിഹാരം എത്ര
രൂപയാണ്; വീടുകള്‍ക്കും
കൃഷികള്‍ക്കും
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
നല്കുന്ന
നഷ്ടപരിഹാരത്തിന്റെ
മാനദണ്ഡവും പരമാവധി
തുകയും വ്യക്തമാക്കാമോ;
(സി)
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
യഥാര്‍ത്ഥ നഷ്ടപരിഹാരം
കണക്കാക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കടല്ജൈവ
വൈവിധ്യ മേഖലകള്‍ക്ക്
സംരക്ഷണം
775.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കടല്ജൈവ വൈവിധ്യ
മേഖലകള്‍ക്ക് സംരക്ഷണം
നല്കുവാന് വനംവകുപ്പ്
ഏറ്റെടുത്ത
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
വന്യജീവി
സംരക്ഷണം
776.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമേരിക്കന്‍
പുള്ളിപുലികളും ഏഷ്യന്‍
ആനകളും കേരളത്തിലെ
വനങ്ങളില്‍
കാണപ്പെടാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
അമേരിക്കന്‍
പുള്ളിപ്പുലികളുടെ
സംരക്ഷണത്തിന്
നിയമങ്ങളുണ്ടോയെന്നും
വനനശീകരണം, വേട്ടയാടല്‍
എന്നീ ഭീഷണികള്‍ അവയെ
ഇപ്പോഴും
ബാധിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി)
ഇന്ത്യയിലുള്ള
ഏഷ്യന്‍ ആനകളുടെ
എണ്ണത്തിന്റെ എത്ര
ശതമാനമാണ് കേരളത്തില്‍
ഉളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗുജറാത്തിലെ
ഗാന്ധിനഗറില്‍ ഈയിടെ
നടന്ന വന്യജീവി
ഉച്ചകോടിയില്‍
കേരളത്തില്‍ നിന്ന്
ആരെങ്കിലും
പങ്കെടുത്തിരുന്നോ
എന്ന് വ്യക്തമാക്കാമോ?
ഉത്സവാഘോഷങ്ങളിലെ
എഴുന്നള്ളത്തിന് ആവശ്യാനുസരണം
ആനകള്‍
777.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നാട്ടാനകള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;ഇവ
എത്ര ഉടമസ്ഥരുടെ
കീഴിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
2016,
2017, 2018, 2019 എന്നീ
വര്‍ഷങ്ങളില്‍ എത്ര
ആനകള്‍ സംസ്ഥാനത്ത്
ചരിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നൂറുകണക്കിന്
ഉത്സവങ്ങളും,
പെരുന്നാളുകളും,
നേര്‍ച്ചകളും
ആഘോഷിക്കപ്പെടുന്ന
സംസ്ഥാനത്ത് ആവശ്യമായ
എണ്ണം ആനകളെ
എഴുന്നള്ളത്തിന്
ലഭിക്കുന്നില്ല എന്ന
ആഘോഷകമ്മിറ്റിക്കാരുടെ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആഘോഷങ്ങള്‍
നമ്മുടെ
മതേതരത്വമൂല്യങ്ങള്‍
സംരക്ഷിക്കപ്പെടുന്നതിന്
വലിയതോതില്‍
സഹായിക്കുന്നുണ്ട്
എന്നത് കണക്കിലെടുത്ത്
ഉത്സവാഘോഷങ്ങളിലെ
എഴുന്നള്ളത്തിന്
ആവശ്യത്തിന് ആനകളെ
ലഭ്യമാക്കുവാന്‍ എന്തു
നടപടികളാണ്
സ്വീകരിക്കുവാന്‍
കഴിയുക എന്ന് വകുപ്പ്
ആലോചിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പ്രളയബാധിത
പ്രദേശത്തെ കര്‍ഷകര്‍ക്കുള്ള
മൃഗസംരക്ഷണ വകുപ്പിന്റെ
സഹായങ്ങള്‍
778.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിത
പ്രദേശത്തെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
മൃഗസംരക്ഷണ വകുപ്പ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
കൃത്യമായി
അര്‍ഹതപ്പെട്ടവര്‍ക്ക്
തന്നെ
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പാരാവെറ്ററിനറി
കൗണ്‍സില്‍ രൂപീകരണം
779.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരാവെറ്ററിനറി
കൗണ്‍സില്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കൗണ്‍സിലിന്റെ
ഘടന,
ഉദ്ദേശലക്ഷ്യങ്ങള്‍
എന്നിവ വിശദീകരിക്കാമോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ആട്
വളര്‍ത്തല്‍ പ്രോത്സാഹന
പദ്ധതി
780.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആട്
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ;
(ബി)
ആട്
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിലേക്കായി
എന്തെല്ലാം പദ്ധതികള്‍
നിലവില്‍ നടത്തിവരുന്നു
എന്ന് വിശദാംശം സഹിതം
അറിയിക്കുമോ?
മൃഗസംരക്ഷണ
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
781.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
മേഖലയിലെ വായ്പകള്‍ക്ക്
ഇളവ് നല്കുന്ന പദ്ധതി
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നാളിതുവരെ
എത്ര പേര്‍ക്ക്
ആനുകൂല്യം നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
മൃഗസംരക്ഷണ
മേഖലയില്‍ എന്തെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ;
(സി)
റീബില്‍ഡ്
കേരള
ഇനിഷ്യേറ്റീവ്(ആര്.കെ.ഐ)വുമായി
ബന്ധപ്പെട്ട്
മൃഗസംരക്ഷണ വകുപ്പിന്
പദ്ധതികള്‍ അനുവദിച്ച്
കിട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
മൃഗസംരക്ഷണ
മേഖലയിലെ കര്‍ഷകര്‍ക്ക്
ജീവനോപാധികള്‍
നല്കാന് ഉതകുന്ന
പദ്ധതികള്‍
എന്തെങ്കിലും വകുപ്പ്
വഴി നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
വിശദീകരിക്കാമോ;
(ഇ)
കര്‍ഷകര്‍ക്ക്
ഉപകാരപ്രദമായ
എന്തെല്ലാം പരിശീലന
പരിപാടികളാണ് വകുപ്പ്
മുഖേന
നടപ്പിലാക്കുന്നത്;
(എഫ്)
വകുപ്പിന്റെ
നേതൃത്വത്തില്‍ കര്‍ഷക
ഭവനങ്ങള്‍ ജിയോ
മാപ്പിംഗ് നടത്തുന്ന
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ; എത്ര
കര്‍ഷക ഭവനങ്ങള്‍
ഇത്തരത്തില്‍ മാപ്പിംഗ്
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
കന്നുക്കുട്ടി
പരിപാലന പദ്ധതി
782.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുക്കുട്ടി
പരിപാലനത്തിനുവേണ്ടി
എന്തെങ്കിലും പ്രത്യേക
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കന്നുക്കട്ടികളുടെ
പരിപാലനത്തിന്
കന്നുകാലി ഉടമകള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത് എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രസഹായം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഈ
പദ്ധതി ആരംഭിച്ചത്
മുതല്‍ നാളിതുവരെ എത്ര
കന്നുക്കുട്ടികളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കാമോ?
പശുക്കളിലെ
'തടിച്ച ചര്‍മ്മരോഗം'
തടയുന്നതിനുള്ള നടപടികള്‍
783.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശുക്കള്‍ക്ക്
വരുന്ന തടിച്ച
ചര്‍മ്മരോഗം (ലമ്പി
സ്ക്കിന്‍ ഡിസീസ്)
തടയുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
2019
ൽ തടിച്ച ചര്‍മ്മരോഗം
കണ്ടെത്തിയത്
എവിടെയൊക്കെയാണെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇത്തരം
രോഗങ്ങള്‍
പശുക്കള്‍ക്ക് പാല്
കുറയുന്നതിനും
മരണത്തിനും
കാരണമാകുമെന്ന
ഭോപ്പാലിലെ ഹൈ
സെക്യൂരിറ്റി ആനിമൽ
ഡിസീസ് ലബോറട്ടറിയുടെ
പരിശോധനാ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലുള്ള
മുന്നറിയിപ്പ് വകുപ്പ്
പരിശോധിക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ പാലോടുള്ള
'ദി സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ ആനിമല്‍ ഡിസീസസ്'
എന്ന സ്ഥാപനത്തിൽ
ഇത്തരത്തിൽ പരിശോധന
നടക്കാറുണ്ടോ; 2019-ൽ
പ്രസ്തുത സ്ഥാപനത്തിൽ
നടത്തിയ
പരിശോധനകളുടെയും
കണ്ടെത്തലുകളുടെയും
വിവരം അറിയിക്കുമോ;
(ഇ)
മലപ്പുറം
ജില്ലയിൽ എത്ര
മൃഗങ്ങള്‍ക്ക് തടിച്ച
ചര്‍മ്മരോഗം
കണ്ടെത്തിയിട്ടുണ്ട്;
ഇതിൽ ജില്ലാ മൃഗസംരക്ഷണ
വകുപ്പ് സ്വീകരിച്ച
നടപടി അറിയിക്കുമോ;
വ്യക്തമാക്കാമോ?
കേരളാ
ചിക്കന്‍ പദ്ധതിയുടെ
വിപുലീകരണവും വിപണനവും
784.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ കേരളാ
ചിക്കന്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(ബി)
എത്ര
ഔട്ട്
ലെറ്റുകളിലൂടെയാണ്
നിലവില്‍ ഇവയുടെ വിപണനം
നടക്കുന്നതെന്നും അവ
എവിടെയൊക്കെയാണെന്നും
അറിയിക്കുമോ;
(സി)
ഇവയുടെ
വിപണനം
വിപുലീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
കല്ലയം
ഹാച്ചറി നവീകരണം
785.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
നിയോജക മണ്ഡലത്തിലെ
കല്ലയം ഹാച്ചറി
നവീകരണത്തിന് നിലവില്‍
ഏതെങ്കിലും പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഹാച്ചറിയിലെ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
2020-21 സാമ്പത്തിക
വര്‍ഷം ഏതെങ്കിലും
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
കല്ലയം
ഹാച്ചറിയിലെ സ്ഥലം
പ്രയോജനപ്പെടുത്തി
കാലിത്തീറ്റ/കോഴിത്തീറ്റ
നിര്‍മ്മാണ യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കല്ലയം
ഹാച്ചറിയുടെ വികസനം
786.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തിലെ കല്ലയം
ഹാച്ചറി നവീകരണത്തിന്
നിലവില്‍ എന്തെങ്കിലും
പദ്ധതി
നടപ്പാക്കുന്നുണ്ടോ ;
(ബി)
ഈ
ഹാച്ചറിയിലെ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
2020-21 സാമ്പത്തിക
വര്‍ഷം ഏതെങ്കിലും
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കല്ലയം
ഹാച്ചറിയിലെ സ്ഥലം
പ്രയോജനപ്പെടുത്തി
കാലിത്തീറ്റ/കോഴിത്തീറ്റ
നിര്‍മ്മാണ യൂണിറ്റ്
ആരംഭിക്കുന്നതിനുളള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ
?
മുട്ടക്കോഴി
വളര്‍ത്തല്‍
787.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുട്ടക്കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നിലവില്‍ നടപ്പിലാക്കി
വരുന്നു എന്ന് വിശദാംശം
സഹിതം അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളെക്കുറിച്ച്
പൊതുജനങ്ങള്‍ക്കിടയില്‍
പ്രചാരണം നടത്തുന്നതിന്
നിലവില്‍ നടപടി
സ്വീകരിച്ച്
വരുന്നുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
ഇറച്ചിക്കോഴി
വളര്‍ത്തല്‍
788.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇറച്ചിക്കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളെ സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കിടയില്‍
പ്രചാരണം നടത്തുന്നതിന്
നിലവില്‍ നടപടി
സ്വീകരിച്ച്
വരുന്നുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
വെട്ടത്തൂര്‍
മൃഗാശുപത്രി നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
789.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
വെട്ടത്തൂര്‍
മൃഗാശുപത്രിയില്‍
ജലനിധിയുടെ കീഴിലുള്ള
ജലവിതരണസംവിധാനം
പ്രവര്‍ത്തനരഹിതമായത്
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മൃഗാശുപത്രിയില്‍
പാഴ്വസ്തുക്കള്
നശിപ്പിക്കുന്നതിന്
ആവശ്യമായ
സൗകര്യമില്ലാത്തതുമൂലം
ആശുപത്രി നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
സൗകര്യമൊരുക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ മൃഗാശുപത്രികളുടെ
എണ്ണം
790.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ എത്ര
മൃഗാശുപത്രികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ
മൃഗാശുപത്രികളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന്റെ ഭാഗമായി
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മണ്ഡലത്തില്‍
നിലവിലുള്ള
മൃഗാശുപത്രികളില്‍
സ്വന്തമായി
കെട്ടിടമില്ലാത്തവ
എത്രയെന്ന്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ
ക്ഷീരവികസന ഓഫീസര്‍ തസ്തിക
791.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ
ക്ഷീരവികസന വകുപ്പിന്റെ
ക്വാളിറ്റി കണ്ട്രോള്
യൂണിറ്റുകളില്‍
അനുവദിക്കപ്പെട്ട
ക്ഷീരവികസന ഓഫീസര്‍
തസ്തിക ജില്ലകള്‍ക്ക്
പുറത്തേക്ക്
വിന്യസിച്ചത്
പുനസ്ഥാപിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത തസ്തികകള്‍
പുനസ്ഥാപിക്കാതിരിക്കാനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
ജില്ലയിലെ ക്ഷീര മേഖലയില്‍
പ്രളയം സൃഷ്ടിച്ച ആഘാതം
792.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ
പാലുല്‍പ്പാദന
മേഖലയില്‍ പ്രളയം
സൃഷ്ടിച്ച ആഘാതം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രളയത്തെ
തുടര്‍ന്ന് പത്തനംതിട്ട
ജില്ലയിലെ ക്ഷീര
മേഖലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും അതുവഴി
കൈവരിക്കാനായ
നേട്ടങ്ങളും
വിശദമാക്കുമോ?
വനിതാ
ക്ഷീരകര്‍ഷരെ
പ്രോത്സാസാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
793.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ വനിതാ
ക്ഷീരകര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അതുവഴി
വനിതാ
ക്ഷീരകര്‍ഷകര്‍ക്ക്
കെെവരിക്കാനായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
മില്‍ക്ക്
ഷെഡ് ഡെവലപ്മെന്റ് പദ്ധതി
794.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
വികസന വകുപ്പ്
നടപ്പിലാക്കുന്ന
മില്‍ക്ക് ഷെഡ്
ഡെവലപ്മെന്റ്
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിലൂടെ
സംസ്ഥാനത്തെ പാല്
ഉല്പാദനം ഗണ്യമായി
ഉയര്‍ത്തുന്നതിനും
പാല്
ഉല്പാദനകാര്യത്തില്‍
സ്വയം പര്യാപ്തത
കൈവരിക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(സി)
2020-21
വര്‍ഷം ഈ പദ്ധതിക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഡി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വകയിരുത്തിയ തുക
ഉപയോഗിച്ച് ഈ
പദ്ധതിയിന്‍ കീഴില്‍
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയില്‍ ക്ഷീരഗ്രാമം
പദ്ധതി
795.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളെയാണ്
ക്ഷീരഗ്രാമം
പദ്ധതിയില്‍ ഇതിനകം
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കുമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ക്ഷീരഗ്രാമം പദ്ധതി
പ്രകാരം
നടപ്പിലാക്കുന്നത്;
(സി)
കൂടുതല്‍
ഗ്രാമപഞ്ചായത്തുകളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ?
കുറ്റിപ്പുറം
കേന്ദ്രമാക്കി ഡയറി സോണ്‍
അനുവദിക്കുവാന്‍ നടപടി
796.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
കേന്ദ്രമാക്കി ഒരു ഡയറി
സോണ്‍ ആരംഭിക്കണമെന്ന
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ലഭിച്ച
നിവേദനങ്ങളില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
പശുക്കള്‍ക്ക്
ആവശ്യമായ തീറ്റപ്പുല്ല്
സുലഭമായി ലഭിക്കുന്നതും
പുല്ലിന്റെ
വളര്‍ച്ചയ്ക്കും മറ്റും
ആവശ്യമായ ജലം ധാരാളം
ലഭിക്കുന്നതുമായ
കുറ്റിപ്പുറം
കേന്ദ്രീകരിച്ച് ഒരു
ഡയറി സോണ്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ക്ഷീരമേഖലയുടെ
പുനരധിവാസ പദ്ധതി
797.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭം മൂലം
നഷ്ടം സംഭവിച്ച
ക്ഷീരമേഖലയെ
പുനരുദ്ധരിക്കുന്നതിനും
ക്ഷീരകര്‍ഷകരെ
പുനരധിവസിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍ പ്രത്യേക
പുനരധിവാസ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കറവപ്പശുക്കളെ
നഷ്ടപ്പെട്ട
ക്ഷീരകര്‍ഷകര്‍ക്ക്
ഇതരസംസ്ഥാനങ്ങളില്‍
നിന്നും കറവപ്പശുക്കളെ
വാങ്ങി നല്‍കുന്നതിനും
നാശം സംഭവിച്ച
തൊഴുത്തുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
ഈ പദ്ധതി പ്രകാരം
ധനസഹായം
നല്‍കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പുനരധിവാസ പദ്ധതിയില്‍
കാലികളുടെ
ആരോഗ്യസംരക്ഷണത്തിനായി
സബ്സിഡി നിരക്കില്‍
ധാതുലവണ മിശ്രിതം
നല്‍കുന്നതിനുളള നടപടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
കൂടുതല്‍
ക്ഷീരകര്‍ഷകര്‍ക്ക്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ക്ഷീരോല്പാദന
പ്രോത്സാഹന പദ്ധതികള്‍
798.
ശ്രീ.സജി
ചെറിയാന്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥയുടെ
പ്രാതികൂല്യത്തിനിടയിലും
നിലവില്‍ സംസ്ഥാനത്തിന്
ആവശ്യമായ പാലിന്റെ
തൊണ്ണൂറ്റി നാല്
ശതമാനം
ഉല്പാദിപ്പിക്കാന്
കഴിയുന്ന രീതിയിലുളള
ക്ഷീരോല്പാദന
പ്രോത്സാഹന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
നടത്തിവരുന്ന വിവിധ
മൃഗസംരക്ഷണ പദ്ധതികളുടെ
വിജയഫലമായി 2019-ല്‍
നടത്തിയ കന്നുകാലി
സെന്‍സസ് പ്രകാരം 1996
മുതല്‍ ക്രമാനുഗതമായി
കുറഞ്ഞുവന്നിരുന്ന കാലി
സമ്പത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
(സി)
ക്ഷീര
കൃഷി ആദായകരമായ
തൊഴിലാക്കി
മാറ്റുന്നതിന്
മൃഗപരിപാലനത്തെക്കുറിച്ചുള്ള
ശാസ്ത്രീയ പരിജ്ഞാനം
ലഭ്യമാക്കുന്നതിന്
വിജ്ഞാന വ്യാപന
പരിപാടികളും പരിശീലന
പരിപാടികളും
സംഘടിപ്പിക്കുന്നതിനും
മൃഗരോഗ പ്രതിരോധവും
ചികിത്സാ സൗകര്യവും
വര്‍ദ്ധിപ്പിക്കുന്നതിനും
നടപ്പാക്കിയ
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ക്ഷീരവികസന
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
799.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
ക്ഷീരവികസന വകുപ്പ്
മുഖാന്തിരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ക്ഷീരവികസന വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
800.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ക്ഷീരവികസന വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതികളിലൂടെ ധനസഹായം
ലഭിച്ചവരുടെ പട്ടിക
ലഭ്യമാക്കുമോ?
ക്ഷീരമേഖലയുടെ
വളര്‍ച്ചയ്ക്കായുള്ള
പദ്ധതികള്‍
801.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്ഷീരമേഖലയുടെ
വളര്‍ച്ചയ്ക്കായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ;
(ബി)
ക്ഷീരമേഖല
കൂടുതല്‍
വ്യാപിപ്പിക്കുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
പാല്
ഉല്പാദനത്തിലെ അപര്യാപ്തത
പരിഹരിക്കാന്‍ നടപടി
802.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാല് ഉല്പാദനത്തില്
സ്വയം
പര്യാപ്തമാക്കുമെന്നത്
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
വരള്‍ച്ച
രൂക്ഷമായതോടുകൂടി
പാലുല്പാദനത്തില്
ഗണ്യമായ കുറവ്
ഉണ്ടാകുകയും പ്രസ്തുത
കുറവ് നികത്തുന്നതിനായി
ഇതര സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ട സാഹചര്യം
ഉണ്ടാകുകയും
ചെയ്തിട്ടുണ്ടോ;
(സി)
നിലവില്‍
എത്ര ലക്ഷം ലിറ്റര്‍
പാലാണ്
ഇതരസംസ്ഥാനങ്ങളില്‍
നിന്നും
കൊണ്ടുവരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ക്ഷീരമേഖലയില്‍
വളരെയധികം പദ്ധതികള്‍
നടപ്പിലാക്കുകയും
കോടിക്കണക്കിന് രൂപ
ചെലവഴിക്കുകയും ചെയ്ത
ശേഷവും പാലിന്റെ
കാര്യത്തില്‍
ഇതരസംസ്ഥാനങ്ങളെ
ഇപ്പോഴും ആശ്രയിക്കേണ്ട
സാഹചര്യം ഗൗരവമായി
പരിശോധിക്കുകയും
പരിഹാരമാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുകയും
ചെയ്യുമോയെന്ന്
വ്യക്തമാക്കുമോ?
കന്നുകാലി
പരിപാലന പദ്ധതികള്‍
803.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്പാദനത്തില്
സംസ്ഥാനം നേരിടുന്ന
കുറവ്
പരിഹരിക്കുന്നതിന്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
കന്നുകാലി വളര്‍ത്തലിന്
നല്കുന്ന പരിഗണനയും
ആനുകൂല്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ കര്‍ഷകരെ
നേരിട്ട് സമീപിച്ച്
കന്നുകാലി വളര്‍ത്തലിനു
വേണ്ട ഉപദേശങ്ങളും
അവയ്ക്കാവശ്യമായ
ചികിത്സയും
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
ക്ഷീര ഉപഭോഗം
804.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രതിദിന ക്ഷീര
ഉപഭോഗത്തിനാവശ്യമായ പാൽ
സംസ്ഥാനത്ത് തന്നെ
ഉല്പാദിപ്പിക്കുന്നുണ്ടോ;
പ്രതിദിനം ശരാശരി എത്ര
ലിറ്റര്‍ പാല്
അന്യസംസ്ഥാനങ്ങളിൽ
നിന്നും എത്തുന്നുണ്ട്;
ഇവയുടെ ഗുണമേന്മ
ഉറപ്പാക്കാൻ നിലവിൽ
വകുപ്പിന്
സംവിധാനങ്ങളുണ്ടോ;
(ബി)
സംസ്ഥാനത്ത്
ലഭ്യമാകുന്ന കവര്‍ പാൽ
നിയമപരമായ
മാനദണ്ഡങ്ങള്‍
പാലിക്കപ്പെടുന്നവയാണെന്ന്
ഉറപ്പാക്കാൻ
ഉപഭോക്താക്കളെ
സഹായിക്കാൻ
എന്തെങ്കിലും പദ്ധതി
അഗ്മാര്‍ക്ക്,
ഹാള്‍മാര്‍ക്ക്
മാതൃകയിൽ
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
പാലിന് അടിസ്ഥാന വില
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പാല് ഉല്‍പ്പാദനവും സംഭരണവും
വര്‍ദ്ധിപ്പിക്കാന്‍ നടപടി
805.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍കാലത്ത്
പാല് ഉല്‍പ്പാദനം
ഗണ്യമായി കുറഞ്ഞത്
കാരണം ക്ഷീര കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധിക്ക് പരിഹാരം
കണ്ടെത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരത്തും
മലബാറിലും മില്‍മയിലെ
പാല്‍ക്ഷാമം
പരിഹരിക്കാന്‍ മറ്റ്
സംസ്ഥാനങ്ങളെ
ആശ്രയിക്കുന്ന
സാഹചര്യത്തെ
മറികടക്കാന്‍
സംസ്ഥാനത്തെ പാല്
ഉല്‍പ്പാദനവും സംഭരണവും
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ക്ഷീരഗ്രാമം
പദ്ധതി
806.
ശ്രീ.റ്റി.വി.രാജേഷ്
,,
എ. പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കാന്‍
ലക്ഷ്യമിട്ട്
എന്തെല്ലാം ഊര്‍ജ്ജിത
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ആവശ്യകതയുടെ എത്ര
ശതമാനം പാലാണ് ഇപ്പോള്‍
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
ക്ഷീരഗ്രാമം പദ്ധതി
ക്ഷീരോത്പാദന രംഗത്ത്
വരുത്തിയ മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
807.
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍
കടുത്തതോടെ സംസ്ഥാനത്ത്
ക്ഷീരോല്പാദനത്തില്
കുറവു വരികയും മില്‍മ
വഴിയുള്ള പാല്
വിതരണത്തില്‍ കുറവു
സംഭവിക്കുകയും ചെയ്തത്
പരിഹരിക്കാന്‍
സ്വീകരിച്ചു വരുന്ന
താല്‍ക്കാലിക
മാര്‍ഗങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ദീര്‍ഘകാലാടിസ്ഥാനത്തില്‍
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുന്നതിനു
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
തീറ്റപ്പുല്ലിന്റെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
മിതമായ വിലയ്ക്ക്
ആവശ്യാനുസരണം
കാലിത്തീറ്റ
ലഭ്യമാക്കുന്നതിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുന്നതിന്
മില്‍മയെ ആനന്ദ്
മാതൃകയില്‍
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
പാലിന്റെ
ഗുണനിലവാര പരിശോധന
808.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം കമ്പനികളാണ്
കവര്‍പാല്‍ വിതരണം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കമ്പനികളും വിതരണം
ചെയ്യുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ?
പാലിന്റെ
ഉല്പാദനവും ഇതരസംസ്ഥാന
പാലിന്റെ ഗുണനിലവാര
പരിശോധനയും
809.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ദിനംപ്രതി സംസ്ഥാന
ജനതയ്ക്ക് ആവശ്യമായി
വരുന്ന പാലിന്റെ അളവ്
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പാലിന്റെ
ഉല്പാദനം ദിനംപ്രതി
എത്രയെന്നും മറ്റ്
സംസ്ഥാനങ്ങള്‍
ഉള്‍പ്പെടെ ഏതെല്ലാം
സ്രോതസ്സുകള്‍ വഴി എത്ര
പാല്
സംസ്ഥാനത്തെത്തിക്കുന്നുവെന്നും
വെളിപ്പെടുത്താമോ;
(സി)
ഇത്തരത്തിലെത്തിക്കുന്ന
പാലിന്റെ ഗുണനിലവാരം
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
എങ്കില്‍ എപ്രകാരമെന്ന്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
2019
ജനുവരി മുതല്‍ 2019
ഡിസംബര്‍ വരെ
ഇത്തരത്തില്‍ ഗുണനിലവാര
പരിശോധനയില്‍
കുറ്റക്കാരെന്ന്
കണ്ടെത്തിയ എത്ര
പേര്‍ക്കെതിരെ ഏതൊക്കെ
വിധത്തിലുള്ള നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
പാല്‍വിലയും മറ്റു
സംസ്ഥാനങ്ങളിലെ
പാല്‍വിലയും എത്രയെന്ന്
വ്യക്തമാക്കുമോ?
പാല്‍ക്ഷാമം
പരിഹരിക്കുന്നതിനുളള
നടപടികള്‍
810.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഠിനമായ
വേനല്‍ മൂലം
സംസ്ഥാനത്ത്
പാലുല്‍പ്പാദനം
കുറയുന്നതും, രൂക്ഷമായ
പാല്‍ക്ഷാമം
നേരിടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുവാന്‍ മില്‍മ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ക്ഷീര
കര്‍ഷകരുടെ പ്രശ്നനങ്ങള്‍
811.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത്
പാല്ക്ഷാമമുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മുന്‍കാലങ്ങളില്‍
പാല്ക്ഷാമമുണ്ടായത്
ഏതെല്ലാം
വര്‍ഷങ്ങളിലാണ് എന്നും
അതിന് ആധാരമായ
വിഷയങ്ങള്‍
എന്തെല്ലാമെന്നും
ക്ഷീരവകുപ്പ്
പരിശോധിച്ചുവോ;
എങ്കില്‍ അവ
എന്തെല്ലാമാണ്
എന്നറിയിക്കാമോ;
ആയതില്‍ ഏതെല്ലാം
വിഷയങ്ങളാണ്
സംസ്ഥാനത്ത് നിലവിലെ
പാല് ക്ഷാമത്തിന്
കാരണമായത് എന്ന്
വ്യക്തമാക്കുമോ;
(സി)
കാലിത്തീറ്റ,
പിണ്ണാക്ക്, തവിട്,
പുല്ലുകള്‍, വൈക്കോല്‍
തുടങ്ങിയവയുടെ
ലഭ്യതക്കുറവും
വിലക്കയറ്റവും
ക്ഷീരകര്‍ഷകരെ
ബാധിക്കുന്ന പ്രധാന
വിഷയമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്താകമാനമുള്ള
ക്ഷീരകര്‍ഷകരുടെ എണ്ണം
എത്ര; ഇവരെ
സഹായിക്കുവാനും
ക്ഷീരകര്‍ഷക മേഖലയുടെ
വികസനത്തിനും കൂടുതല്‍
കര്‍ഷകരെ പ്രസ്തുത
മേഖലകളിലെത്തിക്കാനും
അതുവഴി സംസ്ഥാനത്തെ
പാല്‍ക്ഷാമം
പരിഹരിക്കുവാനുമായി
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
ഇന്‍ഷുറന്‍സ് പദ്ധതി
812.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളും
അതുവഴി പാല്
ഉല്‍പ്പാദനത്തില്‍
എത്രമാത്രം വര്‍ദ്ധനവ്
കൈവരിക്കാന്‍
കഴിഞ്ഞുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്കായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷീരകര്‍ഷക
പെന്ഷന്
813.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ക്ഷീരകര്‍ഷകര്‍ക്ക്
പെന്ഷന്
നല്‍കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഒരു
കര്ഷകന് എത്ര രൂപയാണ്
പെന്ഷന്
നല്‍കുന്നതെന്നും
സര്‍ക്കാര്‍
പ്രഖ്യാപിച്ചതുപോലെ
രണ്ടായിരം രൂപാ വീതം
പെന്ഷന് നല്കി
തുടങ്ങിയോ എന്നും
വെളിപ്പെടുത്തുമോ;
(സി)
പെന്ഷന്
നല്കാന് ക്ഷീരകര്‍ഷക
ക്ഷേമനിധിയില്‍
നിന്നുമാണോ പണം
നല്‍കുന്നതെന്നും ഇതിന്
പുറമെ സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
പെന്‍ഷനു വേണ്ടി തുക
അനുവദിച്ചിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
പെന്ഷന്
അര്‍ഹത നേടാനുളള
യോഗ്യത
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
പാലുല്പാദനവും പാലിന്റെ
ആവശ്യകതയും
814.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
മുനിസിപ്പാലിറ്റിയിലും
ഗ്രാമപഞ്ചായത്തുകളിലും
പാലിന്റെ ആവശ്യകത
സംബന്ധിച്ചും
പാലുല്പാദനം
സംബന്ധിച്ചുമുളള
സ്ഥിതിവിവര കണക്കുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ?
മൃഗശാലകളുടെ
നവീകരണം
815.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മൃഗശാലകളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
മൃഗശാലകളിലേയ്ക്ക്
പുതിയതായി വന്യമൃഗങ്ങളെ
എത്തിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?