ആഗോള
നിക്ഷേപക സംഗമം
T 471.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
നടന്ന ആഗോള നിക്ഷേപക
സംഗമത്തില്‍ എത്ര
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചുവെന്നും ഇതിലൂടെ
എത്ര കോടിയുടെ
നിക്ഷേപമാണ്
സംസ്ഥാനത്തിന്
ലഭിക്കുകയെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിക്ഷേപക സംഗമത്തില്‍
ഏതെല്ലാം
കമ്പനികളുമായിട്ടാണ്
നിക്ഷേപത്തിന് ധാരണാ
പത്രം
ഒപ്പിട്ടിട്ടുള്ളതെന്നും
എത്ര കോടിയുടെ
നിക്ഷേപമാണ്
ഉറപ്പാക്കിയതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിക്ഷേപകര്‍ക്ക്
എന്തെല്ലാം ഇളവുകളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാനമാക്കി
മാറ്റാനുള്ള നടപടികള്‍
472.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
നിക്ഷേപ സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
രജിസ്ട്രേഷന്
നടപടികള്‍
ലഘൂകരിച്ചതുമൂലം എത്ര
പുതിയ സംരംഭകരാണ് ഓണ്‍
ലൈന്‍ മുഖേന
രജിസ്ട്രേഷനുവേണ്ടി
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്നും
പ്രസ്തുത അപേക്ഷകളില്‍
എത്ര എണ്ണം തീര്‍പ്പ്
കല്പിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
വ്യവസായശാലകളിലെ
മാലിന്യം
473.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായശാലകളില്‍
നിന്നും
അനിയന്ത്രിതമായി
മാലിന്യം
പുറന്തള്ളുന്നതായുള്ള
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലമുണ്ടാകുന്ന
അന്തരീക്ഷ മലിനീകരണം,
ജലമലിനീകരണം എന്നിവ
ലഘൂകരിക്കുന്നതിനായി
വ്യവസായ വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനനുസരിച്ച്
എത്ര വ്യവസായശാലകളില്‍
മലിനീകരണനിയന്ത്രണ
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ട്;
കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
എത്ര
വ്യവസായശാലകളില്‍
മലിനീകരണ നിയന്ത്രണ
പരിപാടികള്‍
പൂര്‍ത്തീകരിക്കാനുണ്ട്;
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ?
യുവസംരംഭകര്ക്ക്
അവസരങ്ങള്‍
474.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവസംരംഭകര്ക്ക്
കൂടുതല്‍ അവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
വ്യവസായ നയത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
മേഖലയിലെന്നപോലെ
സ്വകാര്യമേഖലയിലും
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വിദ്യാര്‍ത്ഥികളില്‍
സംരംഭകത്വ
താല്‍പ്പര്യങ്ങള്‍
വളര്‍ത്തിയെടുക്കുന്നതിനായി
വിദ്യാലയങ്ങളില്‍
സംരംഭകത്വ ക്ലബ്ബുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജില്ലാ
വ്യവസായ കേന്ദ്രങ്ങളിലെ
ഇന്‍കുബേറ്റര്‍
കേന്ദ്രങ്ങളും
സ്റ്റാര്‍ട്ടപ്പുകളും
പ്രയോജനപ്പെടുത്തുന്നതിന്
വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വ്യവസായ
വളർച്ച
475.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വളർച്ചക്ക്
അനുകൂലമായ സാഹചര്യം
സൃഷ്ടിക്കപ്പെട്ടതിലൂടെ
പുതിയ വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സർക്കാർ നിലവില്‍
വന്നശേഷം വൻകിട വ്യവസായ
മേഖലയില്‍ ഏതെങ്കിലും
പുതിയ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
പുതിയ
വ്യവസായ നയം
സംസ്ഥാനത്ത് വ്യവസായ
വളർച്ചക്ക് അനുകൂലമായ
സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ടോ;
(ഡി)
വ്യവസായ
മേഖലയില്‍ 2017-18 നെ
അപേക്ഷിച്ച് എത്ര
ശതമാനം വളർച്ച 2018-19
ല്‍ ഉണ്ടായെന്ന്
അറിയിക്കാമോ;
(ഇ)
പുതിയ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
മുപ്പത്
ദിവസത്തിനുള്ളില്‍
ലൈസൻസ് നല്‍കുമെന്ന
പ്രഖ്യാപനം
പ്രാവർത്തികമാക്കുന്നതിന്
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഓൺലൈൻ
അപേക്ഷകള്‍ക്ക് ഡീംഡ്
ലൈസൻസ് അനുമതി
നല്കുന്ന സ്ഥിതിവിശേഷം
നിലവിലുണ്ടോ; എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കാമോ?
വ്യവസായം
തുടങ്ങുന്നതിന്റെ
അനുമതിക്കായുള്ള അപേക്ഷ
476.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായ സ്ഥാപനങ്ങള്‍
സുഗമമാക്കല്‍
നിയമപ്രകാരം മുന്‍കൂര്‍
അനുമതിയില്ലാതെ 10 കോടി
രൂപ വരെ
മുതല്‍മുടക്കുള്ള
വ്യവസായം
തുടങ്ങുന്നതിന്
അപേക്ഷിക്കുന്നതിനുള്ള
സൗകര്യം വ്യവസായ
വകുപ്പിന്റെ
കെ-സ്വിഫ്റ്റ്
പോര്‍ട്ടലില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയമം
നടപ്പിലാക്കിയതിനുശേഷം
ഇതുവരെ ഇപ്രകാരമുള്ള
എത്ര അപേക്ഷകള്‍
വകുപ്പിന്
ലഭിച്ചിട്ടുണ്ടെന്നും
എത്ര അനുമതികള്‍
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
നിയമം നടപ്പില്‍
വരുന്നതിന് മുന്‍പുള്ള
രീതിയില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
കെ-സ്വിഫ്റ്റ്
പോര്‍ട്ടല്‍ വഴി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അതില്‍ എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
അറിയിക്കാമോ?
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
പ്രോല്‍സാഹനം
477.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ടപ്പുകളെ
പ്രോല്‍സാഹിപ്പിക്കുവാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
വാണിജ്യ
ഓര്‍ഡറുകള്‍ ലഭിച്ച
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
സര്‍ക്കാര്‍ പ്രത്യേക
തരത്തിലുള്ള
ഇൻസെന്റീവുകള്‍
നല്‍കിവരുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ട്രഷറിയിലെ
സ്തംഭനാവസ്ഥ
സ്റ്റാര്‍ട്ടപ്പുകളെ
ഏതെങ്കിലും തരത്തില്‍
ബാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പുതിയ
സ്റ്റാര്‍ട്ടപ്പുകള്‍
തുടങ്ങാന്‍ ബാങ്ക്
വായ്പകള്‍
ലഭിക്കുന്നതിന് ഏകജാലക
സംവിധാനം നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ഐ.ഡി.സി.
നടപ്പിലാക്കുന്ന പരിഷ്കരണ
നടപടികള്‍
478.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൻകിട-ഇടത്തരം
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഈ മേഖലകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
കേരള സംസ്ഥാന വ്യവസായ
വികസന കോർപ്പറേഷൻ
നടത്തി വരുന്ന
പ്രവർത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
'ഈസ് ഓഫ് ഡൂയിങ്
ബിസിനസ്'
മെച്ചപ്പെടുത്തുന്നതിനായി
കെ.എസ്.ഐ.ഡി.സി.
നടപ്പിലാക്കി വരുന്ന
പരിഷ്കരണ നടപടികള്‍
എന്തെല്ലാമാണ്;
(സി)
വിവിധ
സ്റ്റാർട്ടപ്പ്
സംരംഭങ്ങള്‍ക്ക്
പിന്തുണ നല്‍കുന്നതിനും
സ്വകാര്യ നിക്ഷേപം
സുഗമമാക്കുന്നതിനും
കെ.എസ്.ഐ.ഡി.സി.
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കേരള
മിനറല്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
479.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണലും പാറയും കൈകാര്യം
ചെയ്യുന്നതിന് കേരള
മിനറല്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന് എന്ന
സ്ഥാപനം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനം എപ്രകാരമാണ്
മണല്‍ വില്പന
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
അണക്കെട്ടുകളില്‍
നിന്നും മണലും ചെളിയും
നീക്കം
ചെയ്യുന്നതിനുള്ള
കരാര്‍ മിനറല്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന്
എറ്റെടുത്തിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഏതൊക്കെ ഡാമുകളിലെ
മണല്‍ നീക്കുന്നതിനുള്ള
കരാറാണ് ലഭിച്ചത്;
വിശദാംശം നല്‍കുമോ?
കേരള
മിനറല്‍സ് ആന്റ് മെറ്റല്‍സ്
ലിമിറ്റഡിലെ കമ്പ്യൂട്ടറുകൾ
480.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മിനറല്‍സ് ആന്റ്
മെറ്റല്‍സ്
ലിമിറ്റഡില്‍ 2018
ഡിസംബറില്‍
കമ്പ്യൂട്ടറുകള്‍, ലാപ്
ടോപ്, ക്യാമറകള്‍
എന്നിവ
വാങ്ങിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
വാങ്ങുന്നതിന് ആരാണ്
നിര്‍ദ്ദേശം
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇവ
വാങ്ങുന്നതിന്
ഇ-ടെണ്ടര്‍ വ്യവസ്ഥകള്‍
പാലിച്ചിട്ടുണ്ടോ;
(ഡി)
ഇവ
കമ്പനിയുടെ
സ്റ്റോക്കില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
ഭെല്‍
ഇ.എം.എല്‍. കമ്പനി
ഏറ്റെടുക്കുന്ന നടപടി
481.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ഭെല്‍ ഇ.എം.എല്‍.
കമ്പനി സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കുവാന്‍
തീരുമാനിച്ചിട്ട്
വര്‍ഷങ്ങളായെങ്കിലും
ഇതുവരെ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നടപടികള്‍
പൂര്‍ത്തിയാക്കി കമ്പനി
എപ്പോള്‍
ഏറ്റെടുക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പതിനാല്
മാസമായി പ്രസ്തുത
കമ്പനിയിലെ
ജീവനക്കാരുടെ ശമ്പളം
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കമ്പനി
ഏറ്റെടുക്കുമ്പോള്‍
ജീവനക്കാരുടെ
മുടങ്ങിക്കിടക്കുന്ന
ആനുകൂല്യങ്ങള്‍
ഉള്‍പ്പെടെയുള്ള
ബാധ്യതകള്‍ സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കുമോയെന്ന്
അറിയിക്കാമോ?
തുറന്ന്
പ്രവര്‍ത്തിപ്പിച്ച
പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ
482.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൂട്ടിക്കിടന്ന എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളാണ് തുറന്ന്
പ്രവര്ത്തിപ്പിച്ചിട്ടുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭത്തിലെ
ഇടിവ്
483.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പലതിന്റെയും ലാഭം
ഗണ്യമായി കുറഞ്ഞതായി
അവയുടെ തന്നെ വാര്‍ഷിക
അവലോകന
റിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍,
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവ
ഏതൊക്കെയാണെന്നും
ഇവയുടെ ലാഭം/നഷ്ടം എത്ര
കോടി രൂപ വീതമാണെന്നും
വ്യക്തമാക്കുമോ;
(സി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവയുടെ
ലാഭവിഹിതം
വര്‍ദ്ധിപ്പിക്കുന്നതിനും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയെ
ലാഭത്തിലാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊളളുമെന്ന്
വിശദമാക്കാമോ?
ലാഭത്തിലായ
പൊതുമേഖല സ്ഥാപനങ്ങള്‍
484.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പൊതുമേഖല
സ്ഥാപനങ്ങള്‍
ലാഭത്തിലായിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഈ
സ്ഥാപനങ്ങളില്‍ നിന്നും
ലാഭവിഹിതമായി എന്ത് തുക
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
485.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഏതൊക്കെ
ലാഭത്തിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭം
486.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം യഥാസമയം
അവലോകനം നടത്തി അവയുടെ
കാര്യക്ഷമതയും
സുതാര്യതയും
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
യൂണിറ്റുകള്‍
ലാഭകരമാക്കുന്നതിന്
ഫലപ്രദമായ ഇടപെടലുകള്‍
നടത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
ഇടപെടലുകളാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
വ്യവസായ സ്ഥാപനങ്ങളില്‍
എത്രയെണ്ണം 2018-19-ല്‍
ലാഭകരമായെന്നും
പ്രസ്തുത സ്ഥാപനങ്ങളുടെ
സഞ്ചിത ലാഭം
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ലാഭകരമാക്കിയ
യൂണിറ്റുകളുടെ ലാഭം
2019-2020-ല്‍
കുറയുന്നതിനുള്ള
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്തെന്നും ലാഭം
എത്രയായി
കുറഞ്ഞുവെന്നും
വ്യക്തമാക്കുമോ?
ചെറുകിട
വ്യവസായ പദ്ധതികള്‍
487.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാൻ ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിൽ
കുടുംബശ്രീയുമായി
സഹകരിച്ച് ഏതെങ്കിലും
തരത്തിലുള്ള ചെറുകിട
വ്യവസായ പദ്ധതികള്‍
ആവിഷ്കരിക്കാൻ
പദ്ധതിയുണ്ടോ;
ഉണ്ടെങ്കിൽ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
കരകൗശല
വികസന കോര്പ്പറേഷന്
488.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന കരകൗശല വികസന
കോര്‍പ്പറേഷനില്‍
നടത്തിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
എന്തൊക്കെ
പദ്ധതികളാണ്
കോര്പ്പറേഷന്
മുഖാന്തിരം നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കാമോ?
കരകൗശല
മേഖലയിലെ പദ്ധതികള്‍
489.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരകൗശല
മേഖലയുടെ സത്വരവും
ഊര്‍ജ്ജസ്വലവുമായ
വളര്‍ച്ചക്ക് സഹായകരമായ
സാഹചര്യം
സൃഷ്ടിക്കുവാന്‍
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
(ബി)
കരകൗശല
തൊഴിലാളികള്‍ക്ക്
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
സാമ്പത്തിക സഹായം
നല്കുന്ന
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
എന്തെങ്കിലും കേന്ദ്ര
പദ്ധതിയുണ്ടോ; എങ്കില്‍
അതിലൂടെ ലഭിക്കുന്ന
സാമ്പത്തിക സഹായം
വിശദമാക്കുമോ;
(ഡി)
കരകൗശല
ഉല്പന്നങ്ങളുടെ വിപണി
വര്‍ദ്ധിപ്പിക്കുന്നതിനും
അവയുടെ ശാസ്ത്രീയ
വിപണനം ലക്ഷ്യമാക്കിയും
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശം നല്‍കുമോ?
വ്യവസായ
ബൃഹത് സോണുകള്‍
490.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബജറ്റ്
പ്രസംഗത്തില്‍
കേരളത്തില്‍ അഞ്ച്
വ്യവസായ ബൃഹത് സോണുകള്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വ്യവസായ സോണുകള്‍
എവിടെയെല്ലാമാണ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചതെന്നും
അതില്‍ ഏതെല്ലാം
സോണുകള്‍ ഇതിനകം
പ്രവര്‍ത്തനക്ഷമമായി
എന്നും വ്യക്തമാക്കുമോ?
റബ്ബര്‍
അധിഷ്ഠിത വ്യവസായ
പാര്‍ക്കുകള്‍
491.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
റബ്ബര്‍ അധിഷ്ഠിത
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഇതിലേക്കായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
ജില്ലകളില്‍ ഇതിനായി
സ്ഥലം
ലഭ്യമായിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ?
പെട്രോകെമിക്കല്‍
പാർക്ക് പദ്ധതി
492.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
മുഖേന വ്യവസായ
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന
പെട്രോകെമിക്കല്‍
പാർക്ക് എന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
സിറ്റി
ഗ്യാസ് പദ്ധതി
T 493.
ശ്രീ.കെ.എം.ഷാജി
,,
എം. സി. കമറുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചക
ആവശ്യത്തിനുള്ള
ദ്രവീകൃത പ്രകൃതി വാതകം
പൈപ്പുകളിലൂടെ വിതരണം
ചെയ്യുന്ന സിറ്റി
ഗ്യാസ് പദ്ധതി നിലവില്‍
ഏതെല്ലാം ജില്ലകളില്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
പദ്ധതി കേരളം മുഴുവന്‍
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഗെയില്‍
വാതക പൈപ്പ് ലൈന്‍ പദ്ധതി
494.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയില്‍
വാതക പൈപ്പ് ലൈന്‍
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
നാനൂറ്റി
നാല് കിലോമീറ്റര്‍
നീളമുള്ള ഗെയിലിന്റെ
കൊച്ചി-മംഗളുരു വാതക
പൈപ്പ് ലൈനില്‍ എത്ര
കിലോമീറ്ററിലാണ്
പൈപ്പിടല്‍
ശേഷിക്കുന്നത്
എന്നറിയിക്കുമോ;
(സി)
ഗെയില്‍
പൈപ്പ് ലൈന്‍
പൂര്‍ത്തിയാകുമ്പോള്‍
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വീട്,
വാഹനങ്ങള്‍
എന്നിവയ്ക്കുള്ള
വാതകവിതരണം
പൂര്‍ണ്ണതോതില്‍
എന്നത്തേക്ക്
ആരംഭിക്കുമെന്നറിയിക്കാമോ;
(ഇ)
വാതകപൈപ്പ്
ലൈന്‍ നിലവില്‍
വരുമ്പോള്‍ ഒരു
കുടുംബത്തിന് പാചകവാതക
ഇനത്തില്‍ ഉണ്ടാകുന്ന
സാമ്പത്തികലാഭം
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കാമോ?
തെക്കന്‍
ജില്ലകളില്‍ സിറ്റി ഗ്യാസ്
പദ്ധതി
495.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിറ്റി
ഗ്യാസ്
ഡിസ്ട്രിബ്യൂഷന്‍
പദ്ധതി തെക്കന്‍
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന് ആവശ്യമായ
സ്ഥലമെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേരള
സോപ്സ് ആന്റ് ഓയില്‍-ലെ
കരാര്‍ നിയമനം
496.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സോപ്സ് ആന്റ് ഓയില്‍
ലാഭത്തിലാണോ
പ്രവര്‍ത്തിച്ച്
വരുന്നത്; ഈ
സ്ഥാപനത്തില്‍ കരാര്‍
വ്യവസ്ഥയിലോ ദിവസ
വേതനത്തിലോ മറ്റ്
രീതിയിലോ നിയമനങ്ങള്‍
നടത്തിയിരുന്നോ;
(ബി)
കരാര്‍
വ്യവസ്ഥയില്‍ ജോലി
നോക്കി വരുന്നവരുടെ
വേതനം എത്രയെന്നും എത്ര
വര്‍ഷമായി ഈ
ജീവനക്കാര്‍ ജോലി
നോക്കി വരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പുറം
കരാര്‍ തൊഴിലാളികളെ
നിയമിക്കുന്നത്
അംഗീകാരമുള്ള
തസ്തികയിലേക്കാണോ;
നിയമിക്കുന്ന
ജീവനക്കാര്‍ക്ക് മതിയായ
യോഗ്യതയുണ്ടോ;
(ഡി)
ഏജന്‍സിയെ
ഒഴിവാക്കി കമ്പനി
നേരിട്ട് കരാര്‍
തൊഴിലാളികളെ
നിയമിക്കുന്നതിനുള്ള
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ പുതിയ വ്യവസായ
പാര്‍ക്കുകള്‍
497.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ സര്‍ക്കാര്‍
ഉടമസ്ഥതയില്‍ പുതിയ
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്ഥലം
ലഭ്യമാക്കിയാല്‍ കിഫ്ബി
പോലെയുള്ള പദ്ധതികളില്‍
ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ സ്ഥലം
വാങ്ങി പുതിയ വ്യവസായ
പാര്‍ക്കുകള്‍
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
വ്യവസായ പാര്‍ക്കുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ; ഐ.ടി. -
തടി വ്യവസായ
പാര്‍ക്കുകള്‍
ജില്ലയില്‍
നിലവിലുണ്ടോയെന്നറിയിക്കുമോ?
അനന്തപുരം
വ്യവസായ പാര്‍ക്ക്
498.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേശ്വരം
മണ്ഡലത്തിലെ അനന്തപുരം
കിന്‍ഫ്ര വ്യവസായ
പാര്‍ക്കില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
ഏതൊക്കെ സ്ഥാപനങ്ങളാണ്
നിലവില്‍
പ്രവര്‍ത്തിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
വ്യവസായ പാര്‍ക്കില്‍
പുതിയ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ആവശ്യമായ സ്ഥലം
ലഭ്യമാണോ; പുതിയ
വ്യവസായം
തുടങ്ങുന്നതിന്
സംരംഭകര്‍
സമീപിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ഡി)
വ്യവസായ
പാര്ക്കിന് കൂടുതല്‍
സ്ഥലം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഒറ്റപ്പാലം
കിൻഫ്ര പാര്‍ക്കിന്റെ വികസനം
499.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം കിൻഫ്ര
പാര്‍ക്കിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇവിടെ
നിലവില്‍ എത്ര വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമെന്നും
അറിയിക്കാമോ;
(സി)
കൂടുതല്‍
വ്യവസായസ്ഥാപനങ്ങളെ
ആകര്‍ഷിക്കുന്നതിനായുള്ള
ഭൗതിക സാഹചര്യങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പുതിയ
വ്യവസായികളെ
ആകര്‍ഷിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പ്രീമിയര്‍
കേബിള്‍ കമ്പനി വക സ്ഥലം
500.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കറുകുറ്റി വില്ലേജില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
പ്രീമിയര്‍ കേബിള്‍
കമ്പനിവക സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
നിന്ന് എത്ര സെന്റ്
സ്ഥലമാണ് അഡലക്സ്
കണ്വെന്ഷന്
സെന്ററിനായി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ബാക്കിയുള്ള
സ്ഥലം എത്രയെന്നും ഇത്
എന്ത് കാര്യത്തിനായാണ്
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ ഭൂമി
501.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ
അധീനതയിലുള്ള
ഭൂമിയുടെയും
സ്ഥാപനങ്ങളുടെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിലവില്‍
ഉപയോഗിക്കുന്നവയുടെയും
ഉപയോഗിക്കാതിരിക്കുന്നവയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ റബ്ബര്‍
അധിഷ്ഠിത വ്യവസായ സ്ഥാപനം
502.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
റബ്ബര്‍ അധിഷ്ഠിത
വ്യവസായ സ്ഥാപനം
ആരംഭിക്കുന്നതിനുള്ള
സാധ്യത പഠനം നടത്താന്‍
ചുമതലപ്പെടുത്തിയിട്ടുള്ള
കെ-ബിപ്പ് എന്ന സ്ഥാപനം
നാളിതുവരെ പഠനം
ആരംഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാധ്യത
പഠനം ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കി സാധ്യത പഠനം
ആരംഭിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സാധ്യത
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
അനുവദിച്ചിട്ടുള്ള
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്നും
കാലവധി ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഇ)
അനുവദിച്ച
കാലവധിക്കുള്ളില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനാവാത്ത
സാഹചര്യം നിലവിലുണ്ടോ;
വിശദവിവരം നല്‍കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
503.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രവാസികള്‍
ധാരാളമുള്ള
തിരുവല്ല,ചെങ്ങന്നൂര്‍
കേന്ദ്രീകരിച്ച്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
അനുയോജ്യമായ സ്ഥലം
കണ്ടെത്തി ഒരു വ്യവസായ
പാര്‍ക്ക് ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കാമോ?
കേരള
മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ
ഭേദഗതി
504.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മൈനർ മിനറൽ കൺസഷൻ
ചട്ടങ്ങള്‍ അവസാനമായി
ഭേദഗതി ചെയ്തത്
എപ്പോഴാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഭേദഗതിയുടെ ഉദ്ദേശ്യം
എന്തായിരുന്നുവെന്നും
ഭേദഗതിയുടെ
ഉദ്ദേശ്യലക്ഷ്യം
നടപ്പിലാകുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നും
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ചട്ടത്തിന്റെ
ഭേദഗതിയുടെ പകർപ്പ്
ലഭ്യമാക്കാമോ?
സ്പിന്നിംഗ്
മില്ലുകള്‍ക്ക് സ്ക്കൂള്
യൂണിഫോമിനുള്ള ഓര്‍ഡര്‍
505.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂള്
കുട്ടികള്‍ക്കായുളള
സൗജന്യ യൂണിഫോം
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തെ
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്പിന്നിംഗ്
മില്ലുകള്‍ക്ക്
ഓര്‍ഡര്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
2018-ന് ശേഷം ഓരോ
മില്ലുകള്‍ക്കും എത്ര
കോടി രൂപയുടെ ഓര്‍ഡര്‍
ലഭിച്ചു; ഓര്‍ഡര്‍
ലഭിച്ചില്ലെങ്കില്‍
ആയതിനുള്ള കാരണം
എന്താണെന്ന്
വിശദീകരിക്കുമോ?
സഹകരണ
സ്പിന്നിംഗ് മില്ലുകളുടെ
ആധുനികവല്‍ക്കരണം
506.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
, പ്രിയദര്‍ശിനി ,
തൃശ്ശൂര്‍ , കൊല്ലം
എന്നീ സഹകരണ
സ്പിന്നിംഗ്
മില്ലുകളുടെ
ആധുനികവല്‍ക്കരണത്തിനായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനായി
എന്ത് തുകയാണ് ഇതിനകം
മുടക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഏതെങ്കിലും സ്പിന്നിംഗ്
മില്‍ നിലവില്‍
പ്രവര്ത്തനരഹിതമായിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കൈത്തറി
ഉല്പന്നങ്ങളുടെ ഓണ്‍ലൈന്‍
വില്പന
507.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കൈത്തറി
ഉല്പന്നങ്ങള്
ഓണ്‍ലൈന്‍ മുഖേന വില്പന
നടത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ടെക്സ്റ്റൈല്‍
മേഖലയുടെ പുനരുദ്ധാരണം
508.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്സ്റ്റൈല്‍
മേഖല നേരിടുന്ന
ഗുരുതരമായ സ്ഥിതിവിശേഷം
പരിഗണിച്ച് അവയുടെ
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടെക്സ്
ഫെഡിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
മില്ലുകളില്‍
ആധുനികവല്‍ക്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുമൂലമുണ്ടായിട്ടുളള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
ടെക്സ്റ്റൈല്‍
കോര്പ്പറേഷന് കീഴിലുളള
മില്ലുകള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
തുറന്ന്
പ്രവര്‍ത്തിപ്പിച്ച
ഏതെങ്കിലും മില്ലുകള്‍
പൂട്ടേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
അറിയിക്കാമോ?
ഖാദി
വസ്ത്രങ്ങള്‍ക്ക് കൂടുതല്‍
പ്രചരണം
509.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
വസ്ത്രങ്ങള്‍ക്ക്
കൂടുതല്‍ പ്രചരണം
ലഭിക്കുന്നതിനായി
ഖാദി-ഗ്രാമ വ്യവസായ
ബോര്‍ഡ് നടപ്പിലാക്കി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സ്കൂള്‍
യൂണിഫോമുകള്‍
ഖാദിയിലേക്ക്
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
യുവതലമുറയുടെ
അഭിരുചിക്കനുസരിച്ചുള്ള
ഖാദി ഉല്‍പ്പന്നങ്ങള്‍
വിപണിയില്‍
എത്തിക്കുന്നതിന് ഖാദി
ബോര്‍ഡ് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നു;
വിശദമാക്കുമോ?
കിക്കോഫ്
ഗ്രാസ് റൂട്ട് ലെവല്‍
ഫുട്ബോള്‍ പരിശീലന പദ്ധതി
510.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിക്കോഫ്
ഗ്രാസ് റൂട്ട് ലെവല്‍
ഫുട്ബോള്‍ പരിശീലന
പദ്ധതി
വിശദീകരിക്കാമോ;
(ബി)
ഇതുപ്രകാരം
മലപ്പുറം ജില്ലയില്‍
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാലയങ്ങളുടെ പേര്
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഫുട്ബോളില്‍
ദേശീയ-അന്തര്‍ദേശീയ
താരങ്ങളെ
വാര്‍ത്തെടുക്കുകയും
ധാരാളം
പ്രതിഭകളുള്ളതുമായ
മലപ്പുറം മണ്ഡലത്തിലെ
ജി.വി.എച്ച്.എസ്.എസ്.
അരിമ്പ്ര,
എം.എസ്.പി.എച്ച്.എസ്.എസ്.
മലപ്പുറം എന്നീ
വിദ്യാലയങ്ങളെക്കൂടി
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്താമോ?
സ്കൂളുകൾക്ക്
സ്പോര്‍ട്സ് പരിശീലന
ഉപകരണങ്ങള്‍
511.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
ഉപജില്ലയിലെയോ
മണ്ഡലത്തിലെയോ
ഏതെങ്കിലും ഒരു സ്കൂള്‍
കേന്ദ്രമാക്കി
സ്പോര്‍ട്സ് പരിശീലന
ഉപകരണങ്ങള്‍ നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
സ്കൂളുകള്‍ക്ക്
വിദ്യാര്‍ത്ഥികളുടെ
പരിശീലനത്തിനായി
സ്പോര്‍ട്സ്
ഉപകരണങ്ങള്‍ നല്കുന്ന
ഏതെങ്കിലും പദ്ധതി
കായിക വകുപ്പിന്
കീഴില്‍ നിലവിലുണ്ടോ;
(സി)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായിക പരിശീലനത്തിനായി
വകുപ്പ് നടപ്പില്‍
വരുത്തിക്കാെണ്ടിരിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
പാെതു വിദ്യാലയങ്ങളിലെ
കുട്ടികള്‍ക്ക്
കളിക്കുന്നതിനും
കായികമേഖലയില്‍
വളര്‍ച്ച
കെെവരിക്കുന്നതിനും
സഹായകമാകുന്ന തരത്തില്‍
വിദ്യാഭ്യാസ
വകുപ്പുമായി സഹകരിച്ച്
പദ്ധതി
നടപ്പിലാക്കുമോ;
(ഇ)
എങ്കിൽ
ആയതിന്റെ വിശദാംശം
അറിയിക്കുമോ?
പെൺകുട്ടികള്‍ക്ക്
കായിക പരിശീലനത്തിനുള്ള
പദ്ധതികള്‍
512.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പെൺകുട്ടികള്‍ക്ക്
ഫുട്ബോള്‍
പരിശീലനത്തിനായും മറ്റ്
കായിക
പരിശീലനങ്ങള്‍ക്കായും
കായിക വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന പുതിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഭിന്നശേഷിക്കാരായ
കായിക താരങ്ങള്‍ക്ക്
പ്രോത്സാഹനം
513.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിക്കാരായ കായിക
താരങ്ങളെ
വളര്‍ത്തിയെടുക്കാന്‍
കഴിയുന്ന വിധത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പില്‍വരുത്തിയ
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍
അന്തര്‍ദേശീയ തലത്തില്‍
വിജയിക്കുന്ന കായിക
താരങ്ങള്‍ക്ക്
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നിലവില്‍ നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇംഗ്ലണ്ടില്‍
നടന്ന
ഭിന്നശേഷിക്കാരുടെ
പ്രഥമ ട്വന്റി-ട്വന്റി
ലോകകപ്പ് ക്രിക്കറ്റ്
ജേതാക്കളായ ഇന്ത്യന്‍
ടീമില്‍ കേരളത്തില്‍
നിന്ന് ആരെല്ലാമാണ്
ഉള്‍പ്പെട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പരമ്പരയില്‍ മികച്ച
ബൗളറായി
തെരഞ്ഞെടുക്കപ്പെട്ട
കേരളത്തില്‍ നിന്നുള്ള
അനീഷ്. പി. രാജന്
അര്‍ഹമായ അംഗീകാരം
നല്കാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെസ്സ്
കളിയുടെ വികസനത്തിനുള്ള
നടപടികള്‍
514.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ചെസ്സ് കളിക്കാര്‍
അന്തര്‍ദേശീയ
നിലവാരത്തില്‍ ഏറെ
ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്ന
ഈ കാലയളവിലും ചെസ്സ്
കളിയുടെ വികസനത്തിനായി
കാര്യമായ ഒരിടപെടലും
നടത്തുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്പോര്‍ട്സ്
വകുപ്പിന്റെ ചുമതലയില്‍
ചെസ്സ് കളിയുടെ
വികസനത്തിനായി സ്ഥിരം
പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
സ്കൂള്‍
തലങ്ങളില്‍ ചെസ്സിന്റെ
വികസനത്തിനായി
പൊതുവിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
ചെസ്സ് പരിശീലകരുടെ
സേവനം ലഭ്യമാക്കുന്ന
തരത്തിലുള്ള
സംയുക്തപദ്ധതിക്കായി
അനുകൂല നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്വകാര്യ
സ്പോര്‍ട്സ് അക്കാദമികള്‍
515.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ സ്ഥാപനങ്ങളും
വ്യക്തികളും അവധിക്കാല
കായിക പരിശീലനത്തിനും
സ്ഥിരമായ കായിക
പരിശീലനത്തിനുമായി
സ്പോര്‍ട്സ്
അക്കാദമികള്‍
ആരംഭിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
സ്പോര്‍ട്സ്
കൗണ്‍സില്‍ മുഖേന
സാമ്പത്തിക സഹായവും
മറ്റു സാങ്കേതിക
സഹായവും വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
മുന്‍പരിചയമില്ലാത്തവര്‍
സാമ്പത്തിക ലക്ഷ്യം
മാത്രം മുന്‍നിര്‍ത്തി
രൂപീകരിക്കുന്ന ഇത്തരം
അക്കാദമികളെ
നിരീക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് പുറമേ
നടത്തുന്ന സ്പോര്‍ട്സ്
അക്കാദമികളില്‍
പരിശീലനത്തിന് പോകുന്ന
വിദ്യാര്‍ത്ഥികളുടെ
സുരക്ഷ, ആരോഗ്യം, താമസ
സൗകര്യം, ഭക്ഷണം എന്നിവ
സംബന്ധിച്ച്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഇ)
സ്പോര്‍ട്സ്
കൗണ്‍സില്‍ മുഖേന
അക്കാദമികള്‍ക്ക്
അംഗീകാരം
നല്കുമ്പോള്
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍,
സഹകരണ സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് മുന്‍ഗണന
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
രംഗത്ത് കൂട്ടായ പ്രവര്‍ത്തനം
516.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
രംഗത്ത് കൂട്ടായ
പ്രവര്‍ത്തനം
കൊണ്ടുവരുന്നതിന്
സ്പോര്‍ട്സ്
ഡയറക്ടറേറ്റും
സ്പോര്‍ട്സ് കൗണ്‍സിലും
സംയോജിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(സി)
പെണ്‍കുട്ടികള്‍ക്കിടയില്‍
സ്പോര്‍ട്സ്
പ്രോത്സാഹിപ്പിക്കുന്നതിനായി
അവര്‍ക്ക് മാത്രമായി
സ്പോര്‍ട്സ് ക്ലബുകള്‍
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്പോര്‍ട്സ്
യുവജനകാര്യമേഖലയിലെ
വിവിധ ഏജന്‍സികളെ ഒരു
കുടക്കീഴില്
കൊണ്ടുവരുന്നതിന് കായിക
ഭവന്
നിര്‍മ്മിക്കുവാന്‍
പദ്ധതിയുണ്ടോ; ഇതിനായി
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
സംഗീത
നിശ നടത്തുവാന്‍ സ്റ്റേഡിയം
അനുവദിച്ച സംഭവം
517.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മ്യൂസിക് ഫൗണ്ടേഷന്റെ
ആഭിമുഖ്യത്തില്‍ കരുണ
സംഗീത നിശ നടത്തുവാന്‍
വേണ്ടി പരിപാടിയുടെ
ഭാരവാഹികള്‍ കൊച്ചി
രാജീവ് ഗാന്ധി ഇൻഡോര്‍
സ്റ്റേഡിയം സൗജന്യമായി
അനുവദിക്കണമെന്ന്
റീജിയണല്‍ സ്പോര്‍ട്സ്
സെന്റര്‍
സെക്രട്ടറിയോട്
അഭ്യര്‍ത്ഥിച്ചിരുന്നോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ധനസമാഹരണം
നടത്തുന്നതിനായിട്ടാണോ
പ്രസ്തുത സ്റ്റേഡിയം
സൗജന്യമായി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
എല്ലാ
ജില്ലയിലും മള്‍ട്ടിപര്‍പ്പസ്
ഇൻഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
518.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനാല്
ജില്ലകളിലും ഓരോ
മള്‍ട്ടിപര്‍പ്പസ്
ഇൻഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുമെന്ന
2016-17 ലെ പുതുക്കിയ
ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് തുക
അനുവദിച്ചുവെന്നും
20.2.2020 വരെ എന്ത്
തുക ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
അവ ഏതൊക്കെ
ജില്ലകളിലാണെന്നും
ശേഷിക്കുന്നവയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
എല്ലാ
പഞ്ചായത്തുകളിലും കളിക്കളം
പദ്ധതി
519.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും ഒരു
കളിക്കളം എന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
ഇതിനകം
എത്ര പഞ്ചായത്തുകളില്‍
ഈ പദ്ധതി പ്രകാരം
കളിക്കളങ്ങള്‍
നിര്‍മ്മിച്ചു; അതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് തുക ഇതിനകം
ലഭിച്ചെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ പുറക്കാട്
ഇന്‍ഡോര്‍ സ്റ്റേഡിയം
520.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
20% തുക വകയിരുത്തിയ
എത്ര കായിക
സ്റ്റേഡിയങ്ങള്‍
ഉണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
കോഴിക്കോട്
ജില്ലയിലെ പുറക്കാട്
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
ഡി.പി.ആര്.
തയ്യാറാക്കാന്‍ കായിക
വകുപ്പ് ആരെയാണ്
ചുമതലപ്പെടുത്തിയത്;
(സി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിലേക്കായി
ഇതുവരെ നടന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം
521.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്; ജില്ല
തിരിച്ചുളള വിശദവിവരം
നല്‍കുമോ;
(ബി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
കായിക
ഇനത്തില്‍ കഴിവ്
തെളിയിച്ചവര്‍ക്ക്
സര്‍ക്കാര്‍ ജോലി
522.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യത്യസ്ത കായിക
ഇനങ്ങളില്‍ കഴിവ്
തെളിയിച്ച എത്ര
പേര്‍ക്ക് സര്‍ക്കാര്‍
ജോലി
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്
ഏതൊക്കെ കായിക
ഇനങ്ങളില്‍ നിന്നാണ്
ആൾക്കാരെ
തിരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കാമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
ജോലി
523.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആകെ എത്ര
കായിക താരങ്ങള്‍ക്കാണ്
സർക്കാരിന്റെ വിവിധ
വകുപ്പുകളില്‍ സ്ഥിരം
നിയമനം നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍സൂചിപ്പിച്ച
വിധമുള്ള നിയമനങ്ങള്‍
കായികകേരളത്തിന്
കരുത്ത് പകരും
എന്നതിനാല്‍ ഇത്തരം
സാധ്യതകളും കളിയിലെ
കാര്യവും
സംബന്ധിച്ചുള്ള
പാഠങ്ങള്‍ സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വീസില്‍ നിയമനം
524.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വീസില്‍ നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
വകുപ്പുകളില്‍ ഏതെല്ലാം
തസ്തികകളിലാണ് കായിക
താരങ്ങള്‍ക്ക് നിയമനം
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ടാ നിയമനം
525.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
കായിക താരങ്ങള്‍ക്ക്
സംസ്ഥാന സര്‍വ്വീസിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും നിയമനം
നൽകിയിട്ടുണ്ട്;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സ്പോര്‍ട്സ്
ക്വാട്ട നിയമനവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍
കോടതിയിലുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കായിക
താരങ്ങളുടെ
നിയമനത്തിനായി
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകളും
മാനദണ്ഡങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ; ഏത്
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ് കായിക
താരങ്ങളെ
തെരഞ്ഞെടുക്കുന്നത്;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
നിലവിലെ
മാനദണ്ഡങ്ങളും
യോഗ്യതകളും
കാലഹരണപ്പെട്ടതാണെന്നും
പുതിയ രീതിയിലുള്ള
സെലക്ഷൻ നടത്തണമെന്നും
ആവശ്യപ്പെട്ടുകൊണ്ട്
കേരളാ സ്പോര്‍ട്സ്
കൗൺസിലിൽ നിന്നോ
ഡയറക്ടറേറ്റ് ഓഫ്
സ്പോര്‍ട്സിൽ നിന്നോ
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് സര്‍ക്കാര്‍
ജോലി
526.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സ്പോര്‍ട്സ്
താരങ്ങള്‍ക്കാണ്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ജോലി നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
527.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര
കായികതാരങ്ങള്‍ക്ക്
സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
നല്കി; ഏതൊക്കെ
വകുപ്പുകളില്‍ എന്നും
ഏതൊക്കെ തസ്തികകളില്‍
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍
ഇത്തരത്തില്‍ എത്ര
കായികതാരങ്ങള്‍ക്കാണ്
നിയമനം നല്‍കിയത്;
വ്യക്തമാക്കുമോ;
(സി)
ദേശീയ
ഗെയിംസില്‍
ടീമിനത്തില്‍ വെളളി,
വെങ്കലം നേടിയ
എത്രപേര്‍ക്കു കൂടി ഇൗ
സര്‍ക്കാര്‍ നിയമനം
നല്കുവാന്
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
കായികതാരങ്ങള്‍ക്ക്
മികച്ച രീതിയിലുളള
പ്രോത്സാഹനം നല്കാന്
ഇൗ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
വിശദാംശം
വ്യക്തമാക്കുമോ?
കായികതാരങ്ങളുടെ
നിയമനം
528.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്കി എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വിവിധ
ദേശീയ-അന്തര്‍ദേശീയ
മല്‍സരങ്ങളില്‍
വിജയികളായ കായിക
താരങ്ങള്‍ക്ക്
പ്രഖ്യാപിച്ച ക്യാഷ്
അവാര്‍ഡുകള്‍
നല്‍കുന്നതിനായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ചേലാട്
സ്റ്റേഡിയം നിര്‍മ്മാണം
529.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
അംഗീകാരം ലഭ്യമായ
ചേലാട് സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണ
പ്രവൃത്തി ഏത്
ഏജന്‍സിയെ ആണ്
ഏല്പിച്ചിട്ടുള്ളതെന്നും
പ്രസ്തുത ഏജന്‍സി
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണം
വേഗത്തില്‍
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അടൂര്‍
മണ്ഡലത്തിലെ സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ പുരോഗതി
530.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണമേഖലയിലെ
കായിക വികസനത്തിനായി
പന്തളത്ത്
മിനിസ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുളള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
വകുപ്പുതലത്തില്‍
ഭൂമിലഭ്യത
തിട്ടപ്പെടുത്തിയിട്ടും
ഇൗ പദ്ധതി
ആരംഭിക്കുന്നതിനായി
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
സമയബന്ധിതമായി
ഇൗ പദ്ധതി
സാധ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
അടൂര്‍
മുനിസിപ്പല്‍
സ്റ്റേഡിയം കിഫ്ബി
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ഇ)
ഇൗ
പദ്ധതിക്കായുളള സ്ഥലം
എറ്റെടുപ്പില്
വന്നിട്ടുളള കാലവിളംബം
പരിഹരിച്ച് ഉടന്‍
പദ്ധതി
ആരംഭിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(എഫ്)
കൊടുമണ്‍
ഇ.എം.എസ്.സ്റ്റേഡിയം
കിഫ്ബി പദ്ധതിയുടെ
നിലവിലെ പ്രവര്‍ത്തന
പുരോഗതിയുടെ വിശദാംശം
അറിയിക്കുമോ;
(ജി)
ഇൗ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
പ്രതീക്ഷിക്കുന്ന
കാലയളവ്
തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആയത് അറിയിക്കുമോ;
വിശദമാക്കാമോ?
ആർട്ടിഫിഷൽ
ഫുട്ബോൾ ടർഫ്
531.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ആർട്ടിഫിഷൽ
ഫുട്ബോൾ ടർഫുകൾ
നിർമ്മിക്കുന്നതിനുള്ള
ഗവണ്മെന്റ് അംഗീകൃത
ഏജൻസികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഫിറ്റ്നസ്
സെന്റര്‍
532.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍ ഫിറ്റ്നസ്
സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
സെന്ററിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
ഇടക്കൊച്ചി
വില്ലേജില്‍ ക്രിക്കറ്റ്
സ്റ്റേഡിയം
533.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍ കേരള
ക്രിക്കറ്റ്
അസോസിയേഷന്റെ
കെെവശമുള്ള 24 ഏക്കര്‍
ഭൂമിയില്‍ ക്രിക്കറ്റ്
സ്റ്റേഡിയം
നിര്‍മ്മിക്കുന്ന
വിഷയത്തില്‍ നേരിടുന്ന
തടസ്സങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിനായി
23.12.2019-ന്
കായിക-യുവജനകാര്യ
വകുപ്പ് മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
എടുത്ത തീരുമാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ
മിനിറ്റ്സ്
ലഭ്യമാക്കാമോ?
പല്ലാരിമംഗലം
സ്റ്റേഡിയം നിർമ്മാണം
534.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മൈല്‍
പദ്ധതി പ്രകാരം ഒരു
കോടി രൂപ
അനുവദിച്ചിട്ടുള്ള
കോതമംഗലം മണ്ഡലത്തിലെ
പല്ലാരിമംഗലം
സ്റ്റേഡിയം
നിർമ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
സ്റ്റേഡിയം
നിർമ്മാണത്തിന്റെ
ഭാഗമായി
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്റ്റേഡിയം നിർമ്മാണം
വേഗത്തിലാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
യൂത്ത്
ക്ലബുകളുടെ ശാക്തീകരണം
535.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
യൂത്ത്
ക്ലബുകളുടെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
യുവജനക്ഷേമ
ബോര്‍ഡ് നടപ്പിലാക്കിവരുന്ന
പദ്ധതികൾ
536.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം യുവജനക്ഷേമ
ബോര്‍ഡ്
നടപ്പിലാക്കിവരുന്ന
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
യുവജന
കമ്മീഷന് നടപ്പിലാക്കുന്ന
പദ്ധതികള്‍
537.
ശ്രീ.കെ.
ബാബു
,,
ആര്. രാജേഷ്
,,
വി. ജോയി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളെ
ശാക്തീകരിക്കുന്നതിനും
യുവജനങ്ങളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
കേരള സംസ്ഥാന യുവജന
കമ്മീഷന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
യുവജനങ്ങളുടെ
ക്ഷേമകാര്യങ്ങളില്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും അവരുടെ
മെച്ചപ്പെട്ട
വിദ്യാഭ്യാസത്തിനും
തൊഴില്‍
അവസരങ്ങള്‍ക്കുമായി
സര്‍ക്കാര്‍
വകുപ്പുകളെ
ഏകോപിപ്പിക്കുന്നതിനും
യുവജനകമ്മീഷന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
അസംഘടിത
മേഖലയില്‍ യുവജനങ്ങള്‍
നേരിടുന്ന തൊഴില്‍പരമായ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
യുവജന കമ്മീഷന്
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?