കമ്മീഷനുകളില്‍
അംഗങ്ങളായിരുന്നവര്‍ക്ക്
വിരമിക്കല്‍ ആനുകൂല്യം
328.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
28/11/2016
ലെ
ജി.ഒ.(പി)175/2016/ഫിന്.
പ്രകാരം കേരളത്തിലെ
കമ്മീഷനുകളില്‍
അംഗങ്ങളായിരിക്കുന്നവര്‍ക്ക്
വിരമിക്കല്‍ ആനുകൂല്യം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മാസം എത്ര
രൂപ വീതം; എന്ന് മുതല്‍
ഈ വിരമിക്കല്‍
ആനുകൂല്യം
പ്രാബല്യത്തില്‍ വന്നു;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
24/8/2019
ലെ
ജി.ഒ.(പി)113/19/ഫിന്.
പ്രകാരം കമ്മീഷന്
അംഗങ്ങള്‍ക്ക്
വിരമിക്കല്‍ ആനുകൂല്യം
ലഭ്യമാക്കുന്നത് 56
വയസ്സ് കഴിഞ്ഞതിന് ശേഷം
എന്ന്
ഉത്തരവാക്കിയിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
28.11.2016
മുതല്‍ 24.8.2019 വരെ
56 വയസ്സ്
പൂര്‍ത്തിയാകാത്ത പല
കമ്മീഷന്
മെമ്പര്‍മാരും തുക
കൈപ്പറ്റിയ വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കമ്മീഷനുമായി
ബന്ധപ്പെട്ട
മാതൃവകുപ്പുകളുടെ
ഗ്രാന്റ് ഇൻ എയ്ഡില്‍
തുക
ലഭ്യമല്ലാത്തതുകാരണം പല
കമ്മീഷന്
മെമ്പര്‍മാര്‍ക്കും
വിരമിക്കല്‍ ആനുകൂല്യം
ലഭ്യമായില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മേല്‍
സൂചിപ്പിച്ച രണ്ട്
ഉത്തരവുകളുടെ
അടിസ്ഥാനത്തിൽ ചില
കമ്മീഷന്
മെമ്പര്‍മാര്‍
വിരമിക്കല്‍ ആനുകൂല്യം
കുടിശ്ശിക ഉള്‍പ്പെടെ
കൈപ്പറ്റുകയും മറ്റു
ചിലര്‍ക്ക് ഒരു
ആനുകൂല്യവും
ലഭ്യമല്ലാതാവുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
വിരമിക്കല്‍
ആനുകൂല്യം ലഭിക്കുവാന്‍
അര്‍ഹരായിട്ടും അത്
ലഭിക്കാത്ത (28.11.16
മുതല്‍ 24.8.19 വരെ)
കമ്മീഷന്
മെമ്പര്‍മാര്‍ക്ക് ഇത്
ലഭിക്കുവാനുള്ള ഉത്തരവ്
നല്‍കുമോ;
(ജി)
ഒരേ
ഉത്തരവില്‍ കുറച്ച്
പേര്‍ക്ക് ആനുകൂല്യം
ലഭിക്കുകയും മറ്റ്
ചിലര്‍ക്ക്
ലഭിക്കാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരിഹാര നടപടികള്‍
സ്വീകരിക്കുമോ ?
നികുതി
വര്ദ്ധനവിലൂടെയല്ലാതെയുള്ള
വരുമാന വര്‍ദ്ധനവ്
329.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നികുതി
വര്ദ്ധനവിലൂടെയല്ലാതെ
ഏതെല്ലാം നിലയില്‍
വരുമാനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളിലൂടെ
വര്‍ദ്ധിപ്പിച്ച ഓരോ
ഇനവും വര്‍ദ്ധിപ്പിച്ച
നിരക്കും അതുവഴി
പ്രതിവര്‍ഷം ഓരോ
ഇനത്തിലും
പ്രതീക്ഷിക്കുന്ന
വരുമാനവും സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇത്തരത്തിലുള്ള
വര്‍ദ്ധനവ് സാധാരണ
ജനജീവിതത്തെ എത്ര കണ്ട്
ബാധിച്ചിട്ടുണ്ടെന്ന്
സര്‍ക്കാര്‍ തലത്തില്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
കണ്ടെത്തല്‍
വിശദമാക്കുമോ?
2018-19
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
അടങ്കല്‍
330.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന പദ്ധതി
അടങ്കല്‍
എത്രയായിരുന്നു; അതില്‍
തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച തുക
എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി ചെലവ്
എത്രയായിരുന്നു;
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
യഥാര്‍ത്ഥ പദ്ധതി ചെലവ്
എത്രയായിരുന്നു;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
എടുത്ത വായ്പകള്‍
331.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
നിന്നുളള വായ്പകള്‍
ഉള്‍പ്പെടെ വിവിധ
സ്രോതസ്സുകളില്‍
നിന്നും സര്‍ക്കാര്‍
എടുക്കുന്ന ഫണ്ടുകള്‍
പൂര്‍ണമായും പദ്ധതി
ചെലവിനു ഉപയോഗിക്കാതെ
മറ്റ് ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
ഉപയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ ഇതിനകം
എടുത്ത ആകെ വായ്പകള്‍
എത്രയാണ്; ഓരോ
വര്‍ഷവും എടുത്ത
വായ്പകളെ സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
നാളിതുവരെ
എടുത്ത കടത്തിന്റെ എത്ര
ശതമാനം തന്നാണ്ടില്‍
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിക്കുകയുണ്ടായി;
വര്‍ഷം തിരിച്ചുളള
കണക്കുകള്‍
വിശദമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം
332.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ലോകബാങ്കില്‍ നിന്നും
മറ്റ് വിദേശ ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
ഇതിനകം വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
എന്ത് തുകയാണ് ഇപ്രകാരം
ലഭിച്ചതെന്നും,
പ്രസ്തുത വായ്പകളുടെ
പലിശ നിരക്കും,
തിരിച്ചടവ് കാലാവധിയും
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വായ്പകള്‍ ഏതൊക്കെ
മേഖലകളില്‍
ചെലവഴിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്നത് സംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറത്തിറക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സംസ്ഥാനത്തിന്റെ
കടബാധ്യത
333.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടബാധ്യതയില്‍
പകുതിയിലേറെ 2025-നകം
കൊടുത്തു
തീര്‍ക്കേണ്ടതാണോ;
എങ്കില്‍ ഈ കാലയളവില്‍
71,698 കോടി രൂപ
കൊടുത്തു
തീര്ക്കേണ്ടതായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്റെ
റവന്യൂ വരുമാനത്തില്‍
സ്വന്തം നികുതി
വരുമാനത്തിന്റെ തോത്
കുറഞ്ഞു വരുന്ന
സാഹചര്യമുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
2013-14ല്‍
മൊത്തം റവന്യൂ
വരുമാനത്തിന്റെ
അറുപത്തി അഞ്ച് ശതമാനം
സംസ്ഥാനത്തിന്റെ റവന്യൂ
വരുമാന സ്രോതസ്സില്‍
നിന്നായിരുന്നെങ്കില്‍
2017-18ല്‍ ഇത്
അന്‍പത്തിയാറ്
ശതമാനമായി കുറഞ്ഞ
സാഹചര്യമുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
നികുതി വിഹിതത്തില്‍ വന്ന
കുറവ്
334.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-2019-ലെ
കേന്ദ്രസര്‍ക്കാരിന്റെ
ബഡ്ജറ്റ് അനുസരിച്ച്
കേരളത്തിന്റെ നികുതി
വിഹിതത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഇനത്തിലാണ് കുറവ്
സംഭവിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ജി.എസ്.ടി
വരുമാനത്തിലെ കുറവ്
335.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജി.എസ്.ടി
വരുമാനത്തിലുണ്ടായ
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആധുനികവത്ക്കരണം
ഉള്‍പ്പെടെ എന്തെല്ലാം
നടപടികളാണ് പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
ജി.എസ്.ടി.
യില്‍ നിന്നുള്ള വരുമാനം
336.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഏപ്രില്‍ മുതല്‍ 2020
ജനുവരി വരെ എത്ര
തുകയാണ് ജി.എസ്.ടിയില്‍
നിന്നും സംസ്ഥാനത്തിന്
പിരിഞ്ഞ് കിട്ടിയത്;
ഇതില്‍ സംസ്ഥാന
ജി.എസ്.ടി എത്ര;
ഐ.ജി.എസ്.ടി എത്ര;
വ്യക്തമാക്കാമോ ;
(ബി)
എത്ര
തുകയുടെ വരുമാനമാണ്
സംസ്ഥാന ജി.എസ്.ടി
യില്‍ നിന്നും 2020-21
സാമ്പത്തിക വർഷം
സർക്കാർ
പ്രതീക്ഷിക്കുന്നത്;
(സി)
വാഹന
മേഖലയിലെ പ്രതിസന്ധി
സംസ്ഥാനത്തിന്റെ മൊത്തം
ജി.എസ്.ടി
വരുമാനത്തില്‍
പ്രതിഫലിക്കുവാൻ
സാധ്യതയുണ്ടോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ?
നികുതി
കുടിശ്ശിക പിരിച്ചെടുക്കാന്‍
നടപടി
337.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
വാറ്റ് നികുതി
കുടിശ്ശിക തുക
എത്രയാണെന്നും പ്രസ്തുത
കുടിശ്ശിക തുകയില്‍
പിരിച്ചെടുത്ത തുക
എത്രയാണെന്നും
അറിയിക്കാമോ;
(ബി)
നിലവില്‍
വാറ്റ്, ജി.എസ്.ടി.
എന്നിവ ഉള്‍പ്പെടെയുള്ള
നികുതി കുടിശ്ശിക
എത്രയാണെന്ന്
അറിയിക്കാമോ ;
(സി)
ഭീമമായ
നികുതി കുടിശ്ശിക
പിരിച്ചെടുക്കാന്‍
കഴിയാത്ത സാഹചര്യം
സംബന്ധിച്ച്
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ആംനസ്റ്റി
സ്കീം പ്രകാരം നികുതി പിരിവ്
338.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയതുമൂലം
വയനാട് ജില്ലയില്‍
അടച്ചുപ്പൂട്ടപ്പെട്ട
ചെക്ക്പോസ്റ്റുകളിൽ
ജോലി ചെയ്തിരുന്ന
കാഷ്വല്‍
സ്വീപ്പര്‍മാര്‍ക്ക്
പുനര്‍നിയമനം നല്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കാമോ;
(ബി)
നികുതി
പിരിച്ചെടുക്കുന്നതിന്റെ
ഭാഗമായി കഴിഞ്ഞ വര്‍ഷം
പ്രഖ്യാപിച്ച ആംനസ്റ്റി
സ്കീം പ്രകാരം എത്ര തുക
ഇതുവരെ
പിരിച്ചെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ആംനസ്റ്റി
സ്കീം പ്രകാരം അപേക്ഷ
നല്‍കിയെങ്കിലും
കുടിശ്ശിക
തിരിച്ചടയ്ക്കാത്തതായി
സര്‍ക്കാരിന്റെ
ശ്രദ്ധയിൽ
വന്നിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത് ഉടന്‍
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കാര്‍ഷികാദായ
നികുതിയില്‍ വരുത്തിയ
പരിഷ്കാരങ്ങള്‍
339.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
കാര്‍ഷികാദായ നികുതി
ഘടനയില്‍ വരുത്തിയ
പരിഷ്കാരങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
നികുതി വരുമാനം
340.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12
സാമ്പത്തിക വര്‍ഷം
മുതല്‍ 2015-16
വരെയുള്ള
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തിന്റെ
വിശദാംശം വര്‍ഷം
തിരിച്ചും ഇനം
തിരിച്ചും നല്‍കുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷം മുതൽ
2019-20 വരെയുള്ള
കാലഘട്ടത്തിലെ നികുതി
വരുമാനത്തിന്റെ
വിശദാംശം വര്‍ഷം
തിരിച്ചും ഇനം
തിരിച്ചും നല്‍കുമോ?
നികുതി
വെട്ടിപ്പ്
341.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം
വ്യാപാരികള്‍ വ്യാപകമായ
തോതില്‍ നികുതി
വെട്ടിപ്പ്
നടത്തുന്നുവെന്ന കാര്യം
വസ്തുതാപരമാണോ;
(ബി)
നികുതി
വെട്ടിപ്പിലൂടെ
സംസ്ഥാനത്തിന് എത്ര
കോടി രൂപയുടെ നഷ്ടം ആണ്
ഇതിനകം
സംഭവിച്ചിട്ടുളളത്;
(സി)
നികുതി
വെട്ടിപ്പ് തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; അത്
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
റെയില്‍
വഴിയുളള തട്ടിപ്പ്
തടയുന്നതിന് പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഓണ്‍ലൈന്‍ വില്പനയിലൂടെ
ഉണ്ടാകുന്ന നികുതി
വെട്ടിപ്പ് തടയുന്നതിന്
സൈബര്‍ ഫോറന്‍സിക്
യൂണിറ്റ്
സ്ഥാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വര്‍ണ്ണക്കടകളിലെ
കച്ചവടത്തിന് ബില്‍ നല്കാന്
നടപടി
342.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ജ്വല്ലറികളിലും
സ്വര്‍ണ്ണാഭരണങ്ങള്‍
ബില്ലുകള്‍ നല്‍കാതെ
കച്ചവടം നടത്തുന്നുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വര്‍ണ്ണക്കടകളില്‍
ബില്ലുകള്‍ നല്‍കിയും
നിയമ വിധേയമായും ആണ്
കച്ചവടം നടക്കുന്നത്
എന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
ജി.എസ്.ടി. വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധി
343.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിമൂലം
ട്രഷറികളില്‍ നിന്നും
അന്‍പതിനായിരം
രൂപയ്ക്കു മുകളിലുള്ള
ബില്ലുകള്‍ മാറുന്നതിന്
നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
മൂലമുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ സത്യ
പ്രതിജ്ഞാ ചടങ്ങുമായി
ബന്ധപ്പെട്ടുള്ള
ധൂര്‍ത്ത്, 100
ദിവസത്തെ ആഘോഷം, ഒന്നാം
വാര്‍ഷികാഘോഷം, 1000
ദിവസത്തെ ആഘോഷം,
മന്ത്രിമാരുടെ വിദേശ
യാത്രകള്‍,
മുന്‍കാലങ്ങളിലൊന്നും
നിലവിലില്ലാതിരുന്ന
ഉപദേശകരുടെ നിയമനം,
ഡല്‍ഹിയില്‍ സംസ്ഥാന
സര്‍ക്കാരിന്റെ
പ്രതിനിധിയുടെ നിയമനം
തുടങ്ങി പൊതു ഖജനാവില്‍
വന്‍
ബാധ്യതയുണ്ടാക്കുന്ന
തരത്തിലുള്ള നടപടികളാണ്
ഈ പ്രതിസന്ധിയിലേക്ക്
നയിച്ചതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
നടപടികള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
ധനകാര്യ വകുപ്പ്
ആവശ്യമായ
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുമോ?
സംസ്ഥാനത്തെ
സാമ്പത്തിക പ്രതിസന്ധി
344.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലൂടെയാണ്
കടന്ന് പോകുന്നത്
എന്നത് വസ്തുതയല്ലേ;
അതിന്റെ ഭാഗമായി കടുത്ത
ട്രഷറി നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജി.എസ്.ടി.
നഷ്ടപരിഹാരം കേന്ദ്രം
സമയത്ത് നല്‍കാത്തതും
വായ്പ പരിധി
വെട്ടിക്കുറച്ചതും
സംസ്ഥാന സര്‍ക്കാരിന്റെ
സാമ്പത്തിക
പ്രതിസന്ധിക്ക്
കാരണമായിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
ധൂര്‍ത്തും നികുതി
പിരിവിലെ പിടിപ്പുകേടും
സാമ്പത്തിക
പ്രതിസന്ധിക്ക് ആക്കം
കൂട്ടി എന്ന ആക്ഷേപം
വസ്തുതാപരമല്ലേയെന്ന്
അറിയിക്കാമോ;
(ഡി)
നികുതി
വരുമാനത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷവും ഇൗ
സാമ്പത്തിക വര്‍ഷവും
എത്ര ശതമാനം
വര്‍ദ്ധനവാണ്
പ്രതീക്ഷിച്ചത്; അത്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം മൊത്തം കടം
എന്നിവയിലെ വര്‍ദ്ധനവ്
345.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍ 2016 മേയ്
മാസം സംസ്ഥാനത്തിന്റെ
പൊതുകടവും, മൊത്തം
കടവും
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
15.02.2020ല്‍
സംസ്ഥാനത്തിന്റെ
പൊതുകടവും മൊത്തം കടവും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുകടത്തിലും
മൊത്തം കടത്തിലും വന്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
മൊത്തം
കടത്തില്‍ കിഫ്ബി വഴി
സമാഹരിച്ച കടം
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
346.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
സാമ്പത്തിക രംഗത്ത്
കൈവരിച്ച നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബഡ്ജറ്റിനു
പുറത്തുള്ള നിക്ഷേപ
സമാഹരണം വിഭാവനം ചെയ്ത
രീതിയിൽ ലക്ഷ്യം
കൈവരിക്കാത്തതും
പരമ്പരാഗത നികുതി
സമാഹരണ രീതികളെ
മാറ്റിമറിച്ചതും
സംസ്ഥാനത്തിന്റെ
സാമ്പത്തിക ഭദ്രതയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
കിഫ്ബി
വഴിയുള്ള വിഭവ
സമാഹരണത്തിലെ പരാജയവും
നികുതി സമാഹരണത്തിലെ
വീഴ്ചകളും
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയിൽ
ഏൽപ്പിച്ചിട്ടുള്ള
ആഘാതം
പരിഹരിക്കുന്നതിന്
എന്തെങ്കിലും ബദൽ
മാര്‍ഗ്ഗങ്ങള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
മാന്ദ്യവിരുദ്ധ
പാക്കേജ്
347.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
തരത്തിലാണ് കേരളം ഇന്ന്
രാജ്യത്തെ ഏറ്റവും വലിയ
മാന്ദ്യവിരുദ്ധ
പാക്കേജ്
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ; അതിനായി
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
അറിയിക്കുമോ;
(ബി)
ഇന്ത്യന്‍
ഫെഡറല്‍ സംവിധാനത്തില്‍
കൂടുതല്‍ വായ്പ
എടുക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിനുള്ള
പരിമിതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
സാധാരണ
ഗതിയില്‍ ഇരുപത്
വര്‍ഷക്കാലത്തിലധികം
കൊണ്ട് ഉണ്ടാകേണ്ടുന്ന
പശ്ചാത്തല സൗകര്യങ്ങള്‍
അടുത്ത മൂന്ന്
വര്‍ഷക്കാലം കൊണ്ട്
കിഫ്ബി മുഖേന
കേരളത്തില്‍
നടപ്പാക്കുമ്പോള്‍
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിഫ്ബി
പദ്ധതികളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വികസനത്തിനും പശ്ചാത്തല
സൗകര്യ വികസനത്തിനും
ഊര്‍ജ്ജവും ദിശാബോധവും
നല്‍കുന്നത് ഏതൊക്കെ
വിധത്തിലാണ്
എന്നറിയിക്കുമോ?
കിഫ്ബി
348.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതി പ്രകാരം
റോഡുകളുടെ നവീകരണ
പ്രവൃത്തികള്‍
നടത്തുന്നതിന് റോഡുകളെ
തിരഞ്ഞെടുക്കുമ്പോള്‍
എന്തെല്ലാം
മാനദണ്ഡങ്ങള്‍ ആണ്
നിലവില്‍ സ്വീകരിച്ച്
വരുന്നതെന്ന്
അറിയിക്കാമോ;
(ബി)
റോഡുകളുടെ
വീതി സംബന്ധിച്ച്
കിഫ്ബിയുടെ നിബന്ധനകള്‍
വല്ലതുമുണ്ടോ;
എപ്രകാരമാണ് റോഡിന്റെ
വീതി
നിശ്ചയിക്കുന്നതെന്ന്
വിശദമാക്കാമോ?
കിഫ്ബി
വഴി ആരോഗ്യ മേഖലയിലുള്ള
പദ്ധതികള്‍
349.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി ആരോഗ്യ മേഖലയില്‍
എത്ര കോടി രൂപയുടെ
പദ്ധതികളാണ് കണ്ണൂര്‍,
കാസര്‍ഗോഡ്
ജില്ലകളിലായി
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍
ഏതൊക്കെയെന്നും ഇതിനായി
അനുവദിച്ച തുക
എത്രയെന്നും മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കിയ പദ്ധതികള്‍
350.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കിഫ്ബി
വഴി എത്ര കോടി രൂപയുടെ
പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുളളത്;
ഇവയുടെ ജില്ല
തിരിച്ചുളള കണക്കും
ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുകയും
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍ കിഫ്ബി വഴി
അംഗീകാരം നല്കിയ
പ്രവൃത്തികളുടെ
തുകയടക്കം കാണിക്കുന്ന
പട്ടിക ലഭ്യമാക്കാമോ;
ഇതില്‍ ഏതൊക്കെ
പദ്ധതികളാണ് ഇപ്പോള്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കുകയോ
അവസാന ഘട്ടത്തിലെത്തി
നില്‍ക്കുകയോ
ചെയ്യുന്നതെന്ന്
അറിയിക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
351.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച മെഗാ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പദ്ധതികള്‍ക്കും
നീക്കിവച്ച തുകയും
ഇതിനകം അനുവദിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഓരോ പ്രവൃത്തിക്കും
ഇതിനകം എന്ത് തുക വീതം
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ?
കിഫ്ബി
ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം
നല്കിയ പദ്ധതികള്‍
352.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഡയറക്ടര്‍ ബോര്‍ഡ് 2019
ല്‍ എത്ര യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ട്;
(ബി)
കിഫ്ബി
പദ്ധതികളുടെ കീഴില്‍
നാളിതുവരെ എന്ത്
തുകയ്ക്കുള്ള
പദ്ധതികള്‍ക്കാണ്
പ്രസ്തുത ഡയറക്ടര്‍
ബോര്‍ഡ് അംഗീകാരം
നല്‍കിയിട്ടുള്ളത്;
(സി)
അംഗീകാരം
നല്കിയ എത്ര
പദ്ധതികള്‍ ഇതിനകം
ടെന്‍ഡര്‍ ചെയ്ത് പണി
ആരംഭിച്ചു; അവയുടെ ആകെ
അടങ്കല്‍ എത്രയാണ്;
(ഡി)
ഇതില്‍
എത്ര പദ്ധതികള്‍
15.2.2020 നുള്ളില്‍
പൂര്‍ത്തീകരിച്ചു;
പൂര്‍ത്തീകരിച്ച
പദ്ധതികള്‍ക്കായി ആകെ
എന്ത് തുക ചെലവഴിച്ചു?
കിഫ്ബി
പദ്ധതികള്‍
353.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന എത്രകോടി
രൂപയുടെ എത്ര
പദ്ധതികള്‍ക്കാണ് 2020
ജനുവരി 31 വരെ അംഗീകാരം
നല്‍കിയിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
കിഫ്ബി
പദ്ധതികള്‍
354.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി എത്ര കോടി രൂപയുടെ
എത്ര പദ്ധതികള്‍ക്ക്
നാളിതുവരെ അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
അവയില്‍
പൂര്ത്തീകരിക്കപ്പെട്ടവ
എത്രയാണെന്നും
അവയ്ക്കായി എത്ര കോടി
രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
അവയുടെ
പൂര്‍ത്തീകരണത്തിനായി
മാറ്റി വയ്ക്കപ്പെട്ട
തുകയെത്രയെന്നും
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
ഓഫീസില്‍ സ്വതന്ത്ര സോഫ്റ്റ്
വെയര്‍
355.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോടിക്കണക്കിന്
രൂപയുടെ പദ്ധതികള്‍
കൈകാര്യം ചെയ്യുന്ന
കിഫ്ബിയുടെ ഓഫീസില്‍
നിലവില്‍ സ്വതന്ത്ര
സോഫ്റ്റ് വെയറാണോ
ഉപയോഗിക്കുന്നത്;
(ബി)
അല്ലെങ്കില്‍
ഏത് കമ്പനിയുടെ
സോഫ്റ്റ് വെയറാണ്
പ്രസ്തുത ഓഫീസില്‍
ഉപയോഗിക്കുന്നതെന്നും
സ്വതന്ത്ര സോഫ്റ്റ്
വെയര്‍ ഉപയോഗിക്കാത്തത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
വഴിയുള്ള പദ്ധതികളുടെ നിലവിലെ
സ്ഥിതി
356.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കിഫ്ബി വഴി
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
ജില്ലയിലെ
റയില്‍ ക്രോസുകളില്‍
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച്
വിശദവിവരം നല്‍കുമോ?
കിഫ്ബി
മുഖാന്തരം സ്ക്കൂളുകളില്‍
നടത്തുന്ന പ്രവൃത്തികള്‍
357.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി തലശ്ശേരി
നിയോജക മണ്ഡലത്തിലെ
സ്ക്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
കിഫ്ബി മുഖാന്തരം ഫണ്ട്
അനുവദിച്ച് നടത്തുന്ന
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
ഇതുവരെ എന്തെല്ലാം
നടപടി ആണ്
സ്വീകരിച്ചതെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
358.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
കോടി രൂപയുടെ എത്ര
പദ്ധതികള്‍ക്കാണ്
ഇതുവരെ അനുമതി
നല്‍കിയിട്ടുള്ളത്;
എത്ര പ്രവൃത്തികള്‍
ടെന്‍ഡര്‍
ചെയ്തിട്ടുണ്ട്; എത്ര
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
359.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിക്കുന്നതിന്
ഡി.പി.ആര്. ലഭിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
ചടയമംഗലം
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
360.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തിരം ചടയമംഗലം
നിയോജകമണ്ഡലത്തിൽ
പ്രഖ്യാപിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ;
(സി)
പ്രഖ്യാപിച്ച
ശേഷവും ഭരണാനുമതി
ലഭിക്കാത്ത
പ്രവൃത്തികള്‍ക്ക്
വേഗത്തിൽ ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പാങ്ങോട്-ചിങ്ങേരി-ചടയമംഗലം
കിഫ്ബി റോഡ് നിര്‍മ്മാണം
361.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തരം ചടയമംഗലം
നിയോജക മണ്ഡലത്തില്‍
പ്രഖ്യാപിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പാങ്ങോട്-ചിങ്ങേരി-ചടയമംഗലം
റോഡില്‍ പൊതുമരാമത്ത്
റോഡ് പണിയോടൊപ്പം കേരള
വാട്ടര്‍ അതോറിറ്റിയുടെ
പണി കൂടി ആരംഭിച്ചത്
മൂലം ഉണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രശ്നങ്ങള്‍
പരിഹരിച്ച് റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
362.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കിഫ്ബി വഴി
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിരിക്കുന്നതെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടേയും നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(സി)
ജില്ലയിലെ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഇനിയും അനുമതി
നല്കാനുളളതെന്ന്
വ്യക്തമാക്കുമോ;
വിശദീകരണം നല്‍കുമോ?
കിഫ്ബിയുടെ
സഹായത്തോടെ നിര്‍മ്മിക്കുന്ന
സ്ക്കൂള് കെട്ടിട
സമുച്ചയത്തിന്റെ പുരോഗതി
363.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
ഗവ: ഗേള്‍സ് ഹയര്‍
സെക്കന്ററി സ്കൂളില്‍
കെട്ടിട സമുച്ചയങ്ങള്‍
കിഫ്ബിയുടെ സാമ്പത്തിക
സഹായത്തോടെ
നിര്‍മ്മിക്കുന്നതിന്
കേരള സ്റ്റേറ്റ്
കോസ്റ്റല്‍ ഏരിയ
ഡവലപ്മെന്റ്
കോര്പ്പറേഷന്
തയ്യാറാക്കിയ
പദ്ധതിയുടെ നിലവിലുള്ള
പുരോഗതി വിശദമാക്കാമോ ?
എടപ്പറമ്പ്-കോളിച്ചാല്‍
റോഡ് നിര്‍മ്മാണം
364.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സാമ്പത്തിക അനുമതി
നല്കിയ
എടപ്പറമ്പ്-കോളിച്ചാല്‍
റീച്ചില്‍ നാല്
കിലോമീറ്ററോളം റിസര്‍വ്
ഫോറസ്റ്റിലൂടെ
കടന്നുപോകുന്നതിനാല്‍ ഈ
ഭാഗത്ത് ടാറിങ്
ഒഴിവാക്കി
കോണ്‍ക്രീറ്റ്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുന്ന വിഷയം
പരിഗണിക്കുമോ;
(ബി)
വനം
വകുപ്പിന്റെ അനുമതി
ലഭ്യമാക്കുന്നതിനും
കൂടുതല്‍ സ്ഥലത്തിന്റെ
ആവശ്യകത
ഒഴിവാക്കുന്നതിനും റോഡ്
സംരക്ഷണത്തിനും
കോണ്‍ക്രീറ്റ്
ചെയ്യുന്നത് ഗുണം
ചെയ്യുമെന്നതിനാല്‍
പ്രസ്തുത നാല് കി.മീ.
ദുരം കോണ്‍ക്രീറ്റ്
ചെയ്യുന്നതിന് കിഫ്ബി
അനുമതി നല്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന കിഫ്ബി
പദ്ധതികള്‍
365.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണെന്നും
അവ
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളും
വിശദമാക്കാമോ?
കിഫ്ബിയിലുള്‍പ്പെടുത്തി
ഫണ്ട് അനുവദിച്ച സ്കൂളുകള്‍
366.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍
കിഫ്ബിയിലുള്‍പ്പെടുത്തി
ഫണ്ട് അനുവദിച്ച
സ്കൂളുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സ്കൂളിനും എത്ര രൂപ
വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
എല്‍.എസ്.ജി.ഡി.
പ്രവൃത്തികളുടെ ബില്ലുകള്‍
367.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന പദ്ധതി
പ്രകാരം
എല്‍.എസ്.ജി.ഡി.
വകുപ്പുമുഖേന
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
ബില്ലുകള്‍ക്ക് തുക
അനുവദിക്കുന്നതിന് ഈ
വര്‍ഷം എത്ര തുക
ധനകാര്യ വകുപ്പ്
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക
അപര്യാപ്തമായതിനാല്‍
ബില്‍ കുടിശ്ശിക
തീര്‍ക്കാനാവശ്യമായ
ഫണ്ടിനായി
എല്‍.എസ്.ജി.ഡി.
വകുപ്പ് ധനകാര്യ
വകുപ്പിനെ
സമീപിച്ചിരുന്നോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
എത്ര
തുകയാണ്എല്.എസ്.ജി.ഡി.
വകുപ്പ് ധനകാര്യ
വകുപ്പിനോട്
ആവശ്യപ്പെട്ടത്; അതിന്
മേല്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ബില്‍ കുടിശ്ശിക
നല്കുന്നതിനാവശ്യമായ
തുക എല്‍.എസ്.ജി.ഡി.
ക്ക് നല്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആസ്തി വികസന നിധി
368.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ നിയോജകമണ്ഡലം
ആസ്തി വികസന നിധിയില്‍
ഭരണാനുമതി നല്കപ്പെട്ട
പദ്ധതികളുടെ തുക,
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
പദ്ധതിയുടെ നിര്‍വഹണ
ചുമതലയുള്ള
പൊതുമരാമത്ത്
വകുപ്പിലേക്ക്
ഡെപ്പോസിറ്റ് ചെയ്തു
നല്‍കുന്നതിന്
മാസങ്ങളോളം
കാലതാമസമുണ്ടാകുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍ എന്തെന്ന്
വിശദമാക്കുമോ;
(ബി)
ആസ്തി
വികസന നിധിയും
എം.എല്‍.എ.എസ്.ഡി.എഫും
വിനിയോഗിച്ചുള്ള
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്ത്തീകരിക്കേണ്ടവയാണെന്നതിനാല്,
തദ്ദേശസ്വയംഭരണവകുപ്പിന്റെ
ശീര്‍ഷകത്തിലേക്ക്
പദ്ധതികള്‍ക്കാവശ്യമായ
തുക ഡെപ്പോസിറ്റ്
ചെയ്ത് നല്കാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആസ്തി വികസന പദ്ധതിയുടെ ഭരണ
ചെലവ്
369.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ ആസ്തി വികസന
പദ്ധതിയുടെ ഭരണ ചെലവിന്
തൃശ്ശൂർ ജില്ലയിലേക്ക്
എന്തെങ്കിലും തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
2017-18, 2018-19,
2019-20 എന്നീ
സാമ്പത്തിക
വർഷങ്ങളിലേക്കുള്ള തുക
അടിയന്തരമായി
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
എ.ഡി.എഫ്/
എസ്.ഡി.എഫ് വിനിയോഗം
370.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എ.ഡി.എഫ്/
എസ്.ഡി.എഫ്
വിനിയോഗിക്കുമ്പോള്‍
പ്രസ്തുത ഫണ്ട്
വിനിയോഗിക്കപ്പെടുന്ന
സ്ഥലം/സ്ഥാപനം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടേയോ മറ്റ്
സര്‍ക്കാര്‍
വകുപ്പുകളുടേയോ ആസ്തി
രജിസ്റ്ററില്‍
ഉള്പ്പെട്ടതാകണമെന്ന
നിബന്ധന
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടുകളുടെ
വിനിയോഗത്തിനുള്ള
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
പ്രവൃത്തി
നടപ്പിലാക്കുന്ന സ്ഥലം
സര്‍ക്കാര്‍/തദ്ദേശ
സ്വയം ഭരണ
സ്ഥാപനത്തിന്റെ
ഉടമസ്തതയിലുള്ളതാണെന്ന
സാക്ഷ്യപത്രം
ആവശ്യപ്പെടുന്നത്
ഇവയുടെ
വിനിയോഗത്തിനായുളള ഏത്
മാര്‍ഗ്ഗ നിര്‍ദ്ദേശം /
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
371.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ടിന്റെ
ഭാഗമായി പദ്ധതി
നടത്തിപ്പ്
പൂര്‍ത്തിയായ
പ്രവൃത്തികളുടെ
ബില്ലുകള്‍ ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്/ഏജന്‍സിക്ക്
കാലതാമസം കൂടാതെ
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തില്‍
ഇത്തരത്തില്‍
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തിയായതും ബില്‍
തുക അനുവദിക്കേണ്ടതുമായ
ബില്ലുകള്‍ ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്/ഏജന്‍സിക്ക്
നല്കുവാനുണ്ടോ;
(സി)
ഇത്തരത്തില്‍
ക്യൂവിലുള്ള ബില്ലുകള്‍
വേഗത്തില്‍ പരിശോധിച്ച്
തുക കൈമാറുന്നതിനുള്ള
അനുമതി നല്‍കാമോ;
(ഡി)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഡെപ്പോസിറ്റ് ഫണ്ട്
ആയതിനാല്‍ ക്യൂവില്‍
നിര്‍ത്തുന്ന
സമ്പ്രദായം മാറ്റി
ബില്ലുകള്‍
കൈമാറുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മിനി
മാസ്റ്റ് ലെെറ്റുകളുടെ
ബള്‍ബുകള്‍ വാങ്ങുന്നതിനുള്ള
മാനദണ്ഡങ്ങള്‍
372.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തിവികസന ഫണ്ടില്‍
നിന്നും അനുവദിക്കുന്ന
മിനി മാസ്റ്റ്
ലെെറ്റുകളുടെ
ബള്‍ബുകള്‍
(എല്‍.ഇ.ഡി.)
വാങ്ങുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
ലെെറ്റുകള്‍ ജെം മുഖേന
വാങ്ങുന്നയിനത്തില്
എത്ര രൂപ ബന്ധപ്പെട്ട
ഡീലര്‍മാര്‍ക്ക്
കുടിശ്ശികയായി
നല്കുവാനുണ്ട്;
(സി)
ചീഫ്
ഇലക്ട്രിക്കല്‍
എഞ്ചിനീയര്‍ മുഖേന
പ്രൈസില്‍
തയ്യാറാക്കുന്ന
പ്രവൃത്തികളുടെ
ബള്‍ബുകള്‍ ഇ-ടെണ്ടര്‍
മുഖേന വാങ്ങുന്നതിനും
അത്തരത്തില്‍ ജെമ്മില്‍
നിന്നും ബള്‍ബുകള്‍
കിട്ടുന്ന കാലതാമസം
ഒഴിവാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പ്രവൃത്തി
373.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാര്‍ക്ക്
അനുവദിച്ചിട്ടുളള ആസ്തി
വികസന ഫണ്ട്
പദ്ധതിയില്‍ നിന്നും
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക
വിനിയോഗിക്കാവുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ് ഉളളത്;
ഇവയുടെ നിര്‍മ്മാണം
നിര്‍വഹിക്കാന്‍
പ്രത്യേക ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇത്തരം
പ്രവൃത്തികള്‍ക്ക്
പരമാവധി എത്ര രൂപ
വരെയാണ് ആസ്തി വികസന
ഫണ്ടില്‍ നിന്നും
വിനിയോഗിക്കാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന പദ്ധതി
374.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും
ഗവണ്മെന്റ്
സ്കൂളുകള്‍ക്ക് ബസുകള്‍
വാങ്ങുന്നതിനായി അനുമതി
ലഭിച്ചിട്ടും പ്രസ്തുത
ബസുകള്‍ ലഭ്യമാക്കാന്‍
കാലതാമസം നേരിടുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
ഇതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
ജില്ലാകളക്ടറുടെ
11/11/2019-ലെ ആര്.ഡി.
1186/2019 നം ഉത്തരവ്,
28/12/2019-ലെ
ആര്.ഡി.ഐ.1460/2019 നം
ഉത്തരവ് എന്നിവ പ്രകാരം
യഥാക്രമം പാലിശേരി
ഗവണ്മെന്റ്
ഹൈസ്ക്കൂളിനും,
നിലിശ്വരം ഗവണ്മെന്റ്
എല്‍.പി സ്കൂളിനും
അനുവദിച്ച ബസുകള്‍
ലഭ്യമാക്കുന്നതില്‍
നേരിടുന്ന കാലതാമസം
ഒഴിവാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ടില്‍ നിന്നും
വായനശാല കെട്ടിടങ്ങള്‍ക്ക്
തുക അനുവദിക്കല്‍
375.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാരുടെ ആസ്തിവകിസന
ഫണ്ടില്‍ നിന്നും
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലിന്റെ
അംഗീകാരമുള്ള ഗ്രാമീണ
വായന ശാലകള്‍ക്ക്
കെട്ടിടം പണിയുന്നതിന്
തുക അനുവദിക്കുവാന്‍
കഴിയില്ല എന്ന നിബന്ധന
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
കലാ-സാംസ്കാരിക-വായന
രംഗങ്ങളില്‍ ഗ്രാമീണ
മേഖലയിലെ
യുവതി-യുവാക്കളെ
വളര്‍ത്തികൊണ്ടു വരാന്‍
സഹായിക്കുന്ന ഗ്രാമീണ
വായനശാലകളെ
സഹായിക്കുന്നതിനായി
മേല്പറഞ്ഞ
നിബന്ധനയില്‍ ഇളവു
വരുത്തുന്നതിനു നടപടി
സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ടിനത്തില്‍
അനുവദിച്ച തുക
376.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20-ലെ
ബജറ്റില്‍ ആസ്തി വികസന
ഫണ്ടായി ഓരോ നിയോജക
മണ്ഡലത്തിലും എത്ര കോടി
രൂപ വീതമാണ്
അനുവദിച്ചതെന്ന്
അറിയ്ക്കാമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികളില്‍
15.02.2020 വരെ എത്ര
തുകയ്ക്കുള്ള ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
ബില്‍
ഡിസ്കൗണ്ട് ചെയ്യുന്നതിലെ
കാലതാമസം ഒഴിവാക്കാന്‍ നടപടി
377.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
പണി പൂര്‍ത്തിയായ
പ്രവൃത്തികളുടെ
ബില്ലുകള്‍ ട്രഷറിയില്‍
എത്തി പ്രൊമിസറി
നോട്ടിന്റെ
അടിസ്ഥാനത്തില്‍ ബില്‍
ഡിസ്കൗണ്ട് ചെയ്യുവാന്‍
ആറുമാസത്തില്‍ കുടുതല്‍
കാലതാമസം എടുക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
എല്‍.എസ്.ജി.ഡി.
ചീഫ് എഞ്ചിനീയര്‍
ഓഫീസില്‍ നിന്നും
പ്രൊസീഡിംഗ്സ്
ലഭ്യമാക്കുന്നതിനുള്ള
കാലതാമസം മൂലം കേരള
ഫിനാന്‍സ്
കോര്പ്പറേഷന്, ബില്‍
ഡിസ്കൗണ്ട് ചെയ്ത്
നല്കുവാന്
തയ്യാറാകാത്ത കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
എല്‍.എസ്.ജി.ഡി. ചീഫ്
എഞ്ചിനീയര്‍ ഓഫീസില്‍
നിന്നും കാലതാമസം
കൂടാതെ ബന്ധപ്പെട്ട
പ്രൊസീഡിംഗ്സുകള്
ലഭ്യമാക്കുവാന്‍
ഉത്തരവ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിയ്ക്കുമോ?
പെയിന്‍
ആന്റ് പാലിയേറ്റീവ്
ക്ലിനിക്കുകള്‍ക്ക്
യാത്രാവാഹനങ്ങള്‍
378.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന പദ്ധതി,
പ്രത്യേക വികസന നിധി
എന്നിവയില്‍ നിന്നും
പെയിന്‍ ആന്റ്
പാലിയേറ്റീവ്
ക്ലിനിക്കുകള്‍ക്ക്
ആംബുലന്‍സ് അല്ലാതെ,
മെഡിക്കല്‍ സംഘത്തിന്
യാത്ര ചെയ്യാവുന്ന
യാത്രാ വാഹനങ്ങള്‍
വാങ്ങുന്നതിന് തുക
അനുവദിക്കുന്നതിന്
സാധിക്കുമോ; ആയതിന്
ധനകാര്യ വകുപ്പ്
പ്രത്യേക അനുമതി
നല്‍കുമോ;
(ബി)
പെയിന്‍
ആന്റ് പാലിയേറ്റീവ്
ക്ലിനിക്കുകള്‍ക്ക്
യാത്രാവാഹനങ്ങള്‍ അതാത്
ബ്ലോക്ക് ഡവലപ്മെന്റ്
ഓഫീസര്‍മാരുടെ പേരില്‍
വാങ്ങുന്നതിനായി
എം.എല്‍.എ - എ.ഡി.എസ്,
എം.എല്‍.എ -
എസ്.ഡി.എഫ്. എന്നിവയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
ഇക്കാര്യം
രേഖപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതി
379.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി വികസന
പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തിനായി
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
നല്കിയ എല്ലാ
പ്രവൃത്തികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ 2016-2017
വര്‍ഷത്തെ ടെന്‍ഡര്‍
സേവിംഗ്സ് എത്രയാണെന്ന്
അറിയിക്കാമോ?
കായംകുളം
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
380.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
നിയമസഭാ മണ്ഡലത്തില്‍
എം.എല്‍.എ.യുടെ മണ്ഡല
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നടപ്പാക്കുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
പദ്ധതികള്‍ ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള
കാലതാമസത്തിനുള്ള
കാരണങ്ങള്‍
എന്തൊക്കെയെന്ന്
പരിശോധിക്കുമോ;
പ്രസ്തുത പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
381.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
എല്‍.എ.സി എ.ഡി.എസ്-ല്‍
നിന്നും തുക
വിനിയോഗിച്ച് പ്രവൃത്തി
നടത്തുന്നതിനായി
ശിപാര്‍ശ
ചെയ്യപ്പെട്ടവയില്‍
2017-18, 2018-19,
2019-20 വര്‍ഷങ്ങളിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇനിയും ഭരണാനുമതി
ലഭിക്കാനുളളതെന്ന്
അറിയിക്കാമോ;
(ബി)
ഭരണാനുമതി
ലഭിക്കാത്തവ
ഉണ്ടെങ്കില്‍
കാലതാമസത്തിനു കാരണം
എന്തെന്ന് അറിയിക്കാമോ?
തൃശ്ശൂര്‍
ഗവ. മെഡിക്കല്‍ കോളേജില്‍
ടെലി കോബാള്‍ട്ട് മെഷീന്
382.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് തൃശ്ശൂര്‍
ഗവ. മെഡിക്കല്‍
കോളേജില്‍ ടെലി
കോബാള്‍ട്ട് മെഷീന്
വാങ്ങുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
മെഷീന്
വാങ്ങുന്നതിനുള്ള ഫണ്ട്
കേരള മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ
അക്കൗണ്ടിലേക്ക്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ;
(സി)
ഫണ്ട്
ട്രാന്‍സ്ഫര്‍
ചെയ്യുന്നതിനായി ബില്ല്
ട്രഷറിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടാമ്പി
മണ്ഡലം ആസ്തിവികസന ഫണ്ടിൽ
നിർദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍
383.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലം ആസ്തിവികസന
ഫണ്ടിൽ നിന്നും
2016-17, 2017-18,
2018-19, 2019-20
വർഷത്തിൽ
നിർദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികളും അവയുടെ
നിലവിലെ സ്റ്റാറ്റസും
വ്യക്തമാക്കാമോ?
ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
384.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
ലെ നിയോജക മണ്ഡലം
ആസ്തിവികസന ഫണ്ടില്‍
എത്ര കോടി രൂപക്ക് ഉള്ള
പ്രവൃത്തികള്‍ക്ക്
ഇതിനകം ഭരണാനുമതി
നല്കി ;
(ബി)
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ഇത് സംബന്ധിച്ച
വിശദാംശം നല്‍കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വികസന പദ്ധതികള്‍
385.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം നാളിതുവരെ
ആസ്തിവികസന പദ്ധതി,
പ്രത്യേക വികസന പദ്ധതി
എന്നിവ ഒഴികെ ആലത്തൂര്‍
മണ്ഡലത്തിനായി
അനുവദിച്ച
പ്രവൃത്തികളും
പദ്ധതികളും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയാണെന്ന്
അറിയിക്കാമോ ?
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ഇന്റര്‍ലോക്ക് ചെയ്യുന്ന
നടപടി
386.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
എല്‍.എ.സി -എ.ഡി.എസ് -
ല്‍ ഉള്‍പ്പെടുത്തി
ഇന്റര്‍ലോക്ക്
ചെയ്യുന്ന പ്രവൃത്തി
നിര്‍ദ്ദേശിച്ചിരുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ധനകാര്യവകുപ്പിന്റെ
അനുമതി തേടി ആലപ്പുഴ
ജില്ലാ കളക്ടര്‍ കത്ത്
നല്‍കിയെങ്കിലും
പ്രസ്തുത ഫയലിന്മേല്
നാളിതുവരെ നടപടി
ആയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
വിശദമാക്കാമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
387.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ.യുടെ
ആസ്തിവികസന ഫണ്ട്,
പ്രാദേശിക വികസന ഫണ്ട്,
വിവിധ വര്‍ഷത്തിലെ
ബജറ്റ് ഫണ്ട്, കിഫ്ബി
ഫണ്ട് ഉള്‍പ്പെടെ
1.7.2016 മുതല്‍
20.2.2020 വരെ
അനുവദിച്ച
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
അവയുടെ തുകയുടെയും
വിശദാംശം
വാര്‍ഷികാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ?
വേങ്ങര
നിയോജക മണ്ഡലത്തിലെ ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
388.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തിലേക്ക് വേങ്ങര
നിയോജകമണ്ഡലത്തില്‍
ഭരണാനുമതിയില്ലാത്ത
മരാമത്തുപണികളുടെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കുന്നത്
വകുപ്പിന്റെ
പരിഗണനയിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഇരുപത് ശതമാനം തുക
വകയിരുത്തിയ
പ്രവൃത്തികള്‍ ഏവ;
ഇവയ്ക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനു
നിലവിലുള്ള
തടസ്സമെന്താണ്;
വിശദീകരിക്കുമോ?
പ്രത്യേക
വികസന നിധി പ്രകാരം ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
389.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പ്രത്യേക വികസന നിധി
പ്രകാരം 2017-18,
2018-19, 2019-20
വര്‍ഷങ്ങളില്‍ ശിപാര്‍ശ
ചെയ്യപ്പെട്ട ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഇനിയും ഭരണാനുമതി
ലഭിക്കാനുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഭരണാനുമതി
ലഭിക്കാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ ആയത്
ലഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
എന്തെന്ന് അറിയിക്കാമോ?
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് കലണ്ടർ
സംവിധാനം
390.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാർക്ക്
അനുവദിച്ചിട്ടുള്ള
വിവിധ ഫണ്ടുകള്‍
വിനിയോഗിച്ച്
പദ്ധതികള്‍
സമയബന്ധിതമായി
പൂർത്തീകരിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
ജനപ്രതിനിധികള്‍,
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
എന്നിവരുടെ ഒരു
അവലോകനയോഗം എല്ലാ
മാസവും നിർബന്ധമായും
കൂടുന്നതിന് അതാത്
ജില്ലാകളക്ടർമാർക്ക്
നിർദ്ദേശം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന്
ഒരു കലണ്ടർ സംവിധാനം
ഒരുക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നികുതി വിഹിതത്തിലെ കുറവ്
391.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2020-21
ലെ കേന്ദ്ര ബജറ്റില്‍
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ള
നികുതി വിഹിതത്തില്‍
ഗണ്യമായ കുറവ്
സംഭവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ഇനങ്ങളിലാണ്
കുറവ് വരുകയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
നികുതി വിഹിതം
392.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷന്
ശിപാര്‍ശ പ്രകാരം
കേന്ദ്ര നികുതി
വിഹിതത്തില്‍ എത്ര
ശതമാനം
സംസ്ഥാനങ്ങള്‍ക്ക്
വീതിച്ച് നല്കുവാനാണ്
തീരുമാനിച്ചിരുന്നത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നികുതി വിഹിതം
പതിനഞ്ചാം ധനകാര്യ
കമ്മീഷന്
കുറച്ചിട്ടുണ്ടോ;
എങ്കില്‍ നികുതി വിഹിതം
നിശ്ചയിച്ചതിനുള്ള
മാനദണ്ഡം
എന്തായിരുന്നു;
വിശദമാക്കാമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
കേരളത്തില്‍ ജനസംഖ്യാ
നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍ നല്ല
രീതിയില്‍
നടക്കുന്നുവെന്നത്
സംസ്ഥാനത്തിന് അര്‍ഹമായ
നികുതി വിഹിതം
ലഭ്യമാകുന്നതിന്
തിരിച്ചടിയായതായി
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ജനസംഖ്യ
ഒരു മാനദണ്ഡമായി
പരിഗണിക്കുമ്പോള്‍,
ജനസംഖ്യാ
നിയന്ത്രണത്തിന് എടുത്ത
പരിശ്രമങ്ങളും
പരിഗണിക്കണമെന്ന്
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേലുള്ള ധനകാര്യ
കമ്മീഷന്റെ പ്രതികരണം
എന്താണെന്ന്
അറിയിക്കാമോ?
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
393.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശകള്‍
സംസ്ഥാനത്തിന്
ഗുണകരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2020-21
ലെ റവന്യു കമ്മി
പരിഹരിക്കുന്നതിന്
കമ്മീഷന് എന്തു
തുകയാണ് ശിപാര്‍ശ
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പത്ത്
ലക്ഷത്തിലധികം
ജനസംഖ്യയുള്ള
നഗരങ്ങളിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
ജലവിതരണ-ശുചീകരണ
പദ്ധതികള്‍ക്കായി
പ്രത്യേക ധനസഹായം
എന്നിവ കമ്മീഷന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ഡി)
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്കായി
കേന്ദ്രം നല്കുന്ന തുക
പത്ത് പ്രവൃത്തി
ദിവസങ്ങള്‍ക്കകം
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയില്ലെങ്കില്‍
പലിശ നല്‍കണമെന്ന
വ്യവസ്ഥ കമ്മീഷന്റെ
ശിപാര്ശയിലടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സാമ്പത്തിക
സഹയത്തിനായി കേന്ദ്ര
സർക്കാരിന് സമര്‍പ്പിച്ച
പദ്ധതികള്‍
394.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതി
മൂലമുള്ള സാമ്പത്തിക
പ്രതിസന്ധി മറികടക്കാൻ
പ്രത്യേക സാമ്പത്തിക
സഹായം അനുവദിച്ച്
കിട്ടുന്നതിനായി എത്ര
പദ്ധതികള്‍ കേന്ദ്ര
സർക്കാരിന്
സമർപ്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
ആയതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സർക്കാർ
ഏതെങ്കിലും പദ്ധതിക്ക്
തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സ്റ്റാന്‍ഡ്
അപ് ഇന്ത്യ പദ്ധതി
395.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എ.സ്വി/എസ്.ടി
ഭാഗത്തില്‍ നിന്നുള്ള
സംരംഭങ്ങളെയും വനിതാ
സംരംഭങ്ങളെയും
പ്രോത്സാഹിപ്പിക്കുന്നതിന്
2016-ല്‍
കേന്ദ്രസര്‍ക്കാര്‍
ആരംഭിച്ച 'സ്റ്റാന്‍ഡ്
അപ് ഇന്ത്യ'
പദ്ധതിയില്‍
സംസ്ഥാനത്തെ പൊതുമേഖലാ
ബാങ്കുകള്‍ വായ്പകള്‍
നല്‍കുന്നില്ലെന്ന
ആക്ഷേപം സര്‍ക്കാര്‍
പരിശോധിക്കുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
പൊതുമേഖലാ ബാങ്കുകളും
സ്വകാര്യ മേഖലയിലെ
ബാങ്കുകളും നല്കുന്ന
വായ്പകള്‍ അപേക്ഷിച്ച്
കേരളത്തിലെ ബാങ്കുകള്‍
നല്കുന്ന വായ്പകള്‍
കുറവാണെന്ന ആക്ഷേപം
പരിശോധിക്കുമോ;
(സി)
ഈ
വിഷയം ബാങ്കേഴ്സ്
സമിതിയുടെ മീറ്റിംഗില്‍
ചര്‍ച്ച ചെയ്ത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയിലെ വേതന കുടിശ്ശിക
396.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി പ്രകാരം
തൊഴിലാളികള്‍ക്ക്
നല്‍കേണ്ട
കൂലിയിനത്തില്‍ 2020
ജനുവരി വരെ എത്ര കോടി
രൂപ കേന്ദ്രം
കുടിശ്ശികയാക്കിയിട്ടുണ്ട്;
ഏത് മാസം മുതലാണ് വേതനം
കുടിശ്ശികയായിട്ടുള്ളത്;
അറിയിക്കാമോ;
(ബി)
കുടിശ്ശിക
തുക അനുവദിക്കണമെന്ന്
കാണിച്ച് സംസ്ഥാനം
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന് മറുപടി
ലഭിച്ചിട്ടുണ്ടോ;
മറുപടിയുടെ ഉള്ളടക്കം
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
നികുതി വിഹിതം
397.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിൽ നിന്ന്
സംസ്ഥാനത്തിന് നികുതി
വരുമാന വിഹിതത്തിൽ
2019-20 വര്‍ഷത്തിൽ
നിയമാനുസൃതം ലഭിക്കേണ്ട
തുക എത്രയാണെന്നും അതിൽ
എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
തുക
ലഭിക്കുന്നതിൽ കുറവ്
വന്നിട്ടുണ്ടെങ്കിൽ
ആയത് ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്തിനുള്ള
കേന്ദ്ര വിഹിതം
398.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിനുള്ള
വായ്പയിൽ എത്ര കുറവ്
വരുത്തിയെന്നും ആയത്
പരിഹരിക്കുന്നതിനായി
എന്ത് നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
നൽകാനുള്ള ജി.എസ്.ടി.
കുടിശ്ശിക എത്രയെന്നും
ആയത് നേടിയെടുക്കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(സി)
നെൽ
സംഭരണത്തിനുള്ള കേന്ദ്ര
വിഹിതം ഉള്‍പ്പെടെ
ഏതെല്ലാം മേഖലകളിലാണ്
കേന്ദ്രസര്‍ക്കാര്‍
രാഷ്ട്രീയ
താല്പര്യത്തോടെ
കുറവുവരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള വിഹിതം
399.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിക്കേണ്ട ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
വിഹിതമാണ്
വെട്ടിക്കുറവ്
വരുത്തിയിട്ടുള്ളതെന്ന്
കഴിഞ്ഞ നാല് വര്‍ഷത്തെ
താരതമ്യപ്പെടുത്തി
പട്ടിക രൂപത്തില്‍
വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
നല്കി വരുന്ന വിവിധ
ഗ്രാന്റിനങ്ങളിലുണ്ടായ
കുറവ് കഴിഞ്ഞ നാല്
വര്‍ഷത്തെ
താരതമ്യപ്പെടുത്തി
പട്ടിക രൂപത്തില്‍
വിശദമാക്കാമോ?
കേന്ദ്രസര്‍ക്കാരില്‍
നിന്നുള്ള പ്രത്യേക
സാമ്പത്തിക സഹായം
400.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ വര്‍ഷവും പ്രത്യേക
സാമ്പത്തിക സഹായം
അനുവദിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
എങ്കില്‍ ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
പ്രത്യേക സാമ്പത്തിക
സഹായം
ആവശ്യപ്പെട്ടതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
കേന്ദ്രം ധനസഹായം
അനുവദിച്ചു; വകുപ്പ്
തിരിച്ച് ലഭ്യമായ
തുകയുടെ വിശദാംശം
അറിയിക്കാമോ?
2020-21
വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ്
T 401.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2020-21
വര്‍ഷത്തെ കേന്ദ്ര
ബഡ്ജറ്റില്‍
സംസ്ഥാനത്തെ
പൂര്‍ണ്ണമായും
അവഗണിക്കുന്ന
നിലപാടാണോ കേന്ദ്ര
സര്‍ക്കാര്‍
സ്വീകരിച്ചിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
മുന്‍
വര്‍ഷവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ഏതൊക്കെ മേഖലകളിലാണ്
കേരളത്തിന്റെ വിഹിതം
കുറഞ്ഞതായി
കണ്ടെത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
മുഖേനയുളള
വായ്പയെടുപ്പിന്
എന്തെങ്കിലും
തരത്തിലുളള നിയന്ത്രണം
കേന്ദ്ര ബഡ്ജറ്റ് മുഖേന
കൊണ്ടുവന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റിയില്‍ നിന്നും
കൈപറ്റിയ അഡ്വാന്‍സ് തുക
402.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
യൂണിവേഴ്സിറ്റി വൈസ്
ചാന്‍സലറും പ്രോ വൈസ്
ചാന്‍സലറും
ഉള്‍പ്പെടെയുളള
ജീവനക്കാര്‍
യൂണിവേഴ്സിറ്റിയില്‍
നിന്നും കൈപറ്റിയ
അഡ്വാന്‍സ് തുക
തിരിച്ചടച്ചിട്ടില്ലെന്ന
വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നുമുതലുഉളള
അഡ്വാന്‍സ് തുകയാണ്
തിരിച്ചടക്കാനുളളതെന്നും
ആകെ എത്ര രൂപ ഇപ്രകാരം
തിരിച്ചടക്കാനുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
അഡ്വാന്‍സ്
തുക കൈപ്പറ്റിയാല്‍
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റും
ചെലവാക്കാത്ത തുകയും
എത്ര കാലാവധിക്കുളളില്‍
തിരിച്ചടക്കണമെന്നാണ്
ചട്ടങ്ങളില്‍ വ്യവസ്ഥ
ചെയ്തിട്ടുളളത്;
(ഡി)
ചെലവാക്കാത്ത
പണം ഇവരില്‍ നിന്നും
തിരിച്ചു പിടിക്കാന്‍
അടിയന്തിരമായി
നടപടികള്‍
സ്വീകരിക്കുമോ?
എന്‍.പി.എസ്
403.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍.പി.എസ് (നാഷണല്‍
പെന്ഷന് സിസ്റ്റം)
എന്നാണ് നിലവില്‍
വന്നത്; എന്‍.പി.എസ്
ന്റെ നടത്തിപ്പ് ചുമതല
ആര്‍ക്കാണ്
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
31.12.2019
വരെ ഇൗ സ്കീമില്‍
എത്രപേര്‍
അംഗങ്ങളായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഓരോ
അംഗത്തില്‍ നിന്നും
പെന്ഷന് വിഹിതമായി
എത്ര ശതമാനം തുകയാണ്
ശമ്പളത്തില്‍ നിന്നും
കുറവ് ചെയ്യുന്നതെന്ന്
വിശദമാക്കാമോ;
(സി)
പെന്ഷന്
വിഹിതമായി
ശമ്പളത്തില്‍നിന്നും
കുറവ് ചെയ്യുന്ന തുക
ബന്ധപ്പെട്ട ഹെഡ് ഓഫ്
അക്കൗണ്ടില്‍
നിക്ഷേപിക്കുന്നുണ്ടോ;
എങ്കില്‍ ഹെഡ് ഓഫ്
അക്കൗണ്ട് ഏതാണ്;
(ഡി)
ജീവനക്കാരുടെ
വിഹിതത്തോടൊപ്പം ഓരോ
ജീവനക്കാരുടേയും
പെന്ഷന് അക്കൗണ്ടില്‍
നിക്ഷേപിക്കുന്ന
സര്‍ക്കാര്‍ വിഹിതം
എത്ര ശതമാനമാണ് ; ഹെഡ്
ഓഫ് അക്കൗണ്ട്
വെളിപ്പെടുത്തുമോ; ഇത്
ഏതു തീയതി വരെയുളള
വിഹിതം
നിക്ഷേപിച്ചുവെന്ന്
അറിയിക്കാമോ;
(ഇ)
ഇൗ
അക്കൗണ്ട് ഹെഡുകളില്‍
എത്ര രൂപാ
ബാക്കിയിരിപ്പുണ്ട്;
ഇത് എന്‍.പി.എസ്
വിഭാവനം ചെയ്തപോലെ
ഷെയര്‍ മാര്‍ക്കറ്റില്‍
നിക്ഷേപിച്ച്
ജീവനക്കാര്‍ക്ക്
ഗുണകരമാകുന്ന
വിധത്തില്‍
മാര്‍ക്കറ്റിംഗ്
തന്ത്രം
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
എങ്ങനെയെന്ന്
വെളിപ്പെടുത്തുമോ?
ക്ഷാമബത്ത
കുടിശ്ശിക
404.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാർ
ജീവനക്കാർക്കും,
പെൻഷൻകാർക്കും എത്ര
ശതമാനം ക്ഷാമബത്ത
കുടിശ്ശിക
നല്കുവാനുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഡി.എ കുടിശ്ശിക
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആവശ്യവുമായി
ബന്ധപ്പെട്ട് സർവ്വീസ്
സംഘടനകളും, പെൻഷൻ
സംഘടനകളും നല്കിയ
നിവേദനങ്ങളില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
പങ്കാളിത്ത
പെന്ഷന് പുന:പരിശോധിക്കാന്‍
രൂപീകരിച്ച സമിതി
405.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന്
പുന:പരിശോധിക്കാന്‍
രൂപീകരിച്ച സമിതിയുടെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
സമിതി
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ
?
പങ്കാളിത്ത
പെന്ഷന് പദ്ധതി
406.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പാക്കിയതിനുശേഷം
2018-19 സാമ്പത്തിക
വര്‍ഷം വരെ സംസ്ഥാനത്തെ
ജീവനക്കാരില്‍ നിന്നും
എത്ര തുക വിഹിതമായി
പിടിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
വിഹിതമായി എന്ത് തുക
ഫണ്ട് മാനേജര്‍ക്ക്
അടച്ചിട്ടുണ്ട് എന്ന്
അറിയിക്കാമോ ;
(സി)
ജീവനക്കാരുടെ
വിഹിതവും സര്‍ക്കാര്‍
വിഹിതവും എവിടെയാണ്
നിക്ഷേപിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
407.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതി (എൻ.പി.എസ്.)
നിറുത്തലാക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
എത്ര ജീവനക്കാര്‍ ഈ
പദ്ധതിയില്‍
അംഗങ്ങളായി;
വിശദമാക്കുമോ;
(സി)
ഇവരില്‍
നിന്നും ഇതുവരെ എത്ര
രൂപ ഈയിനത്തില്‍
പിരിച്ചെടുത്തു എന്ന്
അറിയിക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ വിഹിതമായി
എത്ര രൂപ ഇതുവരെ
പെന്ഷന് അക്കൗണ്ടില്‍
നല്കി; വിശദാംശം
ലഭ്യമാക്കുമോ?
മെഡിക്കല്‍
ഇന്‍ഷ്വറൻസ് പദ്ധതി
T 408.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം അനന്തമായി
നീണ്ടുപോകുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
റിലയന്‍സ്
കമ്പനിയുമായി
ഉണ്ടാക്കിയിരുന്ന
കരാര്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തായിരുന്നു;
(സി)
പദ്ധതി
തുടര്‍ന്ന് നടത്തുവാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന്
ഏതെങ്കിലും വിദഗ്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പദ്ധതി
പുനരാരംഭിക്കുവാന്‍
ഉയര്‍ന്ന പ്രീമിയം
നല്‍കേണ്ട സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
പ്രീമിയത്തിന്റെ
ഉയര്‍ന്ന വിഹിതം
സര്‍ക്കാര്‍ വഹിക്കുന്ന
കാര്യം പരിഗണിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
മറ്റാനുകൂല്യങ്ങളും
സംബന്ധിച്ച്
409.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ സര്‍ക്കാര്‍
വകുപ്പുകളിലെയും
ജീവനക്കാര്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നല്കാന് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
(2018-19) ചെലവഴിച്ച
തുക എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിലേക്ക്
നടപ്പു സാമ്പത്തിക
വര്‍ഷം
പ്രതീക്ഷിക്കുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഓരോ സര്‍ക്കാര്‍
വകുപ്പ് മുഖേനയും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം (2018-19)
ഖജനാവിലേക്ക് എത്തിയ
ആകെ വരുമാനം എത്രയാണ്;
വകുപ്പ് തിരിച്ചുളള
കണക്ക് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടേയും
അദ്ധ്യാപകരുടേയും ശമ്പളം
410.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടേയും
അദ്ധ്യാപകരുടേയും
ശമ്പളം, പെന്ഷന്
എന്നിവയ്ക്കു മാത്രമായി
2014-15 മുതല്‍ 2019-20
വരെ എത്ര തുക ചെലവായി;
(ബി)
ഇത്
മൊത്തം റവന്യൂ
വരുമാനത്തിന്റെ എത്ര
ശതമാനമാണെന്നറിയിക്കുമോ;
ഓരോ വര്‍ഷത്തേയും
കണക്കുകള്‍
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
411.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കുന്ന
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
പദ്ധതിയുമായി
സഹകരിക്കുന്നതിന്
ഏതെല്ലാം ഇന്‍ഷുറന്‍സ്
കമ്പനികളെയാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
പുനസ്ഥാപിക്കുന്നത്
സംബന്ധിച്ച്
412.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
പുനസ്ഥാപിക്കുവാന്‍ ഈ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതിക്ക്
പകരം സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
പുനസ്ഥാപിക്കുന്നത്
പരിശോധിക്കുവാന്‍
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ; ഈ
കമ്മീഷനില്‍ എത്ര
അംഗങ്ങള്‍ ഉണ്ട്;
ചെയര്‍മാന്റെയും
അംഗങ്ങളുടെയും പേര്
വിവരം
വെളിപ്പെടുത്തുമോ;
കമ്മീഷന് എന്നാണ്
നിലവില്‍
വന്നതെന്നറിയിക്കുമോ;
(സി)
ഈ
കമ്മീഷന് എത്ര
സിറ്റിങ്ങ്
നടത്തിയിട്ടുണ്ട്; ഇത്
സംബന്ധിച്ച് കമ്മീഷന്
റിപ്പോര്‍ട്ട്
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കമ്മീഷന്റെ
ഓഫീസ്
പ്രവര്‍ത്തിക്കുന്നത്
എവിടെയാണെന്നും
ചെയര്‍മാന്റെയും
അംഗങ്ങളുടെയും
നിശ്ചയിച്ചിരിക്കുന്ന
ശമ്പളം എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
എത്ര
ഓഫീസ് സ്റ്റാഫിനെ
അനുവദിച്ചിട്ടുണ്ടെന്നറിയിക്കാമോ?
വില്ലേജാഫീസറന്മാരുടെ
ശമ്പളം
413.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മീഷന്
ഉത്തരവ് പ്രകാരമുള്ള
ശമ്പള സ്കെയില്‍
വില്ലേജാഫീസറന്മാര്ക്ക്
ലഭിക്കുന്നില്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരമുള്ള
ശമ്പളം
വില്ലേജാഫീസറന്മാര്ക്ക്
ലഭ്യമാക്കണമെന്ന കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
ഉത്തരവിന്മേല്
ധനവകുപ്പ് കൈക്കൊണ്ട
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പത്താം
ശമ്പള പരിഷ്കരണ
കമ്മീഷന്റെ ഉത്തരവ്
പ്രകാരമുള്ള ശമ്പളം
വില്ലേജാഫീസറന്മാര്ക്ക്
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവിനുള്ള
ധനസഹായം
414.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവിന്
സംസ്ഥാനത്തെ
ബാങ്കുകളുമായി
ചേര്‍ന്ന്
നടപ്പാക്കുന്ന
പദ്ധതിയില്‍ റാന്നി
നിയോജകമണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
എത്ര രൂപയാണ്
സഹായധനമായി
നല്‍കിയിട്ടുള്ളത്;
ഇതിന്റെ ബാങ്ക്
തിരിച്ചുള്ള പട്ടിക
നല്‍കാമോ?
നികുതി വിഹിതം
415.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ 2019-20 ലെ
ബജറ്റില്‍ സംസ്ഥാന
സര്‍ക്കാരിനായി നീക്കി
വച്ചിരുന്ന നികുതി
വിഹിതം എത്രയാണ്;
(ബി)
2020-21
ലെ ബജറ്റില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും കുറവ്
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(സി)
ജനസംഖ്യാ
വളര്‍ച്ച മാനദണ്ഡമായി
നികുതി വിഹിതം
നിശ്ചയിക്കണമെന്ന
കേന്ദ്ര ധനകമ്മീഷന്റെ
ശിപാര്‍ശ സംസ്ഥാനത്തിന്
ദോഷകരമായി എന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് ചേര്‍ന്ന
മുഖ്യമന്ത്രിമാരുടെ
യോഗം സംയുക്തമായി
എതിര്‍പ്പ്
രേഖപ്പെടുത്തിയെങ്കിലും,
കേന്ദ്രം അതിന്റെ
തീരുമാനത്തില്‍ നിന്നും
പുറകോട്ട് പോകാത്ത
സാഹചര്യത്തില്‍ എന്ത്
നടപടിയാണ് ഇനി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
തങ്കളം
- കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്
416.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
ലെ സംസ്ഥാന ബഡ്ജറ്റില്‍
10 കോടി രൂപയുടെ
പ്രൊപ്പോസല്‍ ആയ തങ്കളം
- കോഴിപ്പിള്ളി ന്യൂ
ബൈപ്പാസ് റോഡിന് 20%
തുക
വകയിരുത്തിയിട്ടുള്ളതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലില്‍ 20%
തുകയുടെ ഭരണാനുമതിക്കു
വേണ്ടി
പി.ഡബ്ള്യു.ഡി.-യിലെ
ജി3/578/19 നമ്പര്‍
ഫയല്‍ പ്രകാരം ധനകാര്യ
വകുപ്പിലെ എെ.എന്‍.ഡി.
& പി.ഡബ്ള്യു.
ബി1/11/2020 നമ്പര്‍
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതി വേഗത്തില്‍
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംസ്ഥാന
വിഹിതം
417.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളിലാണ് സംസ്ഥാന
വിഹിതം വെട്ടി
കുറക്കപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സാമ്പത്തിക
വര്ഷാനുപാതക്രമത്തില്
എത്ര തുകയാണ് കുറവ്
ചെയ്തതെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
418.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിൽ ടോക്കൺ
പ്രൊവിഷൻ അനുവദിച്ച
ആലത്തൂര്‍ മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിൽ
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നൽകി എന്ന്
വ്യക്തമാക്കാമോ;
അനുവദിച്ച തുക സഹിതം
വിശദമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
419.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് ഈ
സാമ്പത്തികവർഷം സംസ്ഥാന
ബഡ്ജറ്റില്‍ എത്ര തുക
വക കൊള്ളിച്ചിട്ടുണ്ട്;
ഈ ഇനത്തില്‍ നടപ്പു
സാമ്പത്തിക വര്‍ഷം
കേന്ദ്രത്തില്‍ നിന്നും
എത്ര തുക റീലീസ്
ചെയ്തുകിട്ടിയെന്ന്
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
10 വർഷത്തെ
കേന്ദ്രാവിഷ്കൃത പദ്ധതി
തുക ബഡ്ജറ്റില്‍ വക
കൊള്ളിച്ചതും
കേന്ദ്രത്തില്‍ നിന്നും
റിലീസ് ചെയ്ത്
കിട്ടിയതിന്റെയും വിവരം
ലഭ്യമാക്കുമോ;
(സി)
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
സംസ്ഥാനത്തിന്റെ
കമ്മിറ്റഡ്
ലയബിലിറ്റീസ്
ഏതിനെല്ലാമാണ്
ഉയർത്തിയത്;
വ്യക്തമാക്കുമോ?
2016-17
ലെ പുതുക്കിയ ബജറ്റിലെ
പദ്ധതികള്‍
420.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ജനറല്‍ ഒബ്ലിക്കേഷന്‍
ബോണ്ട്സ്, റവന്യൂ
ഒബ്ലിക്കേഷന്‍ ബോണ്ട്സ്
എന്നിവ വഴി ധനസമാഹരണം
നടത്തുന്നതിനായുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്; ഈ പദ്ധതി
പ്രകാരം എത്ര തുക
സമാഹരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
ഓള്‍ട്ടര്‍നേറ്റീവ്
ഇന്‍വെസ്റ്റ്മെന്റ്
ഫണ്ട്സ്,
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ്
ട്രസ്റ്റ്,
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെറ്റ് ഫണ്ട് എന്നിവ
വഴി വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം സമാഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ഷേമ
പെന്ഷന് മസ്റ്ററിംഗ്
421.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്ഷന് മസ്റ്ററിംഗ്
പൂര്‍ത്തിയായപ്പോള്‍
അര്‍ഹതയുള്ള എത്ര പേര്
ഉള്ളതായിട്ടാണ്
സര്‍ക്കാരിന്
ബോധ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മസ്റ്ററിംഗ്
ചെയ്യാന്‍ കഴിയാതെ പോയ
അര്‍ഹതപ്പെട്ട
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് ലഭിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
422.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്ഷേമപെന്‍ഷനുകള്‍
ലഭിക്കുന്നവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കണക്കുകള്‍
നല്‍കാമോ;
(ബി)
ഇക്കാലയളവില്‍
ക്ഷേമ പെന്‍ഷനുകള്‍
എത്ര തവണ
വര്‍ദ്ധിപ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ക്ഷേമപെന്‍ഷനുകള്‍
കുടിശ്ശിക
ഉണ്ടായിരുന്നുവോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ; കുടിശ്ശിക
പൂര്‍ണ്ണമായും കൊടുത്തു
തീര്‍ത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍ വാങ്ങുന്നവരിലെ
അനര്‍ഹര്‍
423.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ, ക്ഷേമ
പെന്‍ഷനുകള്‍
വാങ്ങുന്നവരിലെ
അനര്‍ഹരെ
കണ്ടെത്തുന്നതിനുള്ള
മസ്റ്ററിങ്ങ്
പൂര്‍ത്തിയായോ;
(ബി)
എത്ര
പേര് അനര്‍ഹരായി
പെന്ഷന്
വാങ്ങുന്നതായിട്ടാണ്
കണ്ടെത്തിയത്;
(സി)
അനര്‍ഹരെ
ഒഴിവാക്കുന്നതിലൂടെ
പ്രതിവര്‍ഷം എത്ര രൂപ
ലാഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
സാമൂഹിക
സുരക്ഷാ പെന്‍ഷനും ക്ഷേമ
പെന്‍ഷനും വാങ്ങുന്നവരുടെ
മസ്റ്ററിംഗ്
424.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹിക
സുരക്ഷാ പെന്‍ഷനും,
ക്ഷേമ പെന്‍ഷനുകളും
വാങ്ങിക്കൊണ്ടിരുന്നവരില്
വളരെയധികം പേര്
അനര്‍ഹരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
അനര്‍ഹരെ
കണ്ടെത്തുന്നതിന്
നടത്തിയ
മസ്റ്ററിംഗിന്റെ അവസാന
തീയതി കഴിഞ്ഞപ്പോള്‍
ഓരോ വിഭാഗം പെന്ഷന്
വാങ്ങുന്നവരില്‍നിന്നും
എത്ര പേര് വീതം
പുറത്തായി; വിശദാംശം
നല്‍കുമോ;
(സി)
ക്ഷേമപെന്ഷന്
വാങ്ങുന്നവരില്‍
വലിയൊരു വിഭാഗം
ഒഴിവാക്കപ്പെട്ടതിലൂടെ
സര്‍ക്കാരിന് എത്ര
തുകയാണ് ലാഭിക്കുവാന്‍
സാധിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ക്ഷേമപെന്ഷന്
അനര്‍ഹമായി
വാങ്ങിയവരെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
അനര്‍ഹമായി കൈപ്പറ്റിയ
തുക തിരിച്ച്
പിടിക്കുവാന്‍
ആലോചിക്കുന്നുണ്ടോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന് കുടിശ്ശിക
425.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സാമൂഹ്യ
സുരക്ഷാ പെന്ഷന്
കുടിശ്ശിക എത്ര
രൂപയായിരുന്നു; എത്ര
മാസത്തെ തുകയാണ്
കുടിശ്ശികയായി
ഉണ്ടായിരുന്നത്;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രസ്തുത
കുടിശ്ശിക എത്ര
തവണയായാണ് വിതരണം
ചെയ്തിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ സാമൂഹിക
സുരക്ഷാ പെന്ഷന് എത്ര
രൂപയായിരുന്നു;
ഇപ്പോള്‍ എത്ര രൂപയാണ്;
എത്ര തവണ ഇത്
വര്‍ദ്ധിപ്പിച്ചു; ഓരോ
തവണയും എത്ര രൂപ
വീതമാണ്
വര്‍ദ്ധിപ്പിച്ചത്;
വിശദമാക്കാമോ;
(ഡി)
ഒന്നില്‍
കൂടുതല്‍ സാമൂഹ്യ
സുരക്ഷാ പെന്ഷന്
വാങ്ങുന്നവരായി
ആരെങ്കിലും ഉണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
എണ്ണം ലഭ്യമാക്കാമോ;
അങ്ങനെയുള്ളവരെ
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന് വാങ്ങുന്ന
ഗുണഭോക്താക്കളുടെ വിവരം
426.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിവിധ സാമൂഹ്യ സുരക്ഷാ
പെന്ഷന് വാങ്ങുന്ന
എത്ര ഗുണഭോക്താക്കള്‍
ഉണ്ട്; അവരുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഓരോ
വിഭാഗത്തിലും എത്ര
ഗുണഭോക്താക്കളുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
വിഭാഗത്തിനും എത്ര രൂപ
വീതമാണ് മാസം
നല്‍കുന്നതെന്നും,
അതില്‍ കേന്ദ്ര
സര്‍ക്കാരിന്റെ
വിഹിതമായി എത്ര രൂപയാണ്
ലഭിക്കുന്നതെന്നും
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പുതുതായി എത്ര
പേര്‍ക്ക്
ക്ഷേമപെന്ഷന്
ലഭ്യമാക്കി
എന്നുള്ളതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
സര്‍ഫാസി
നിയമം
427.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ഫാസി
നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ബാങ്കുകള്‍
ജപ്തി നടപടികളുമായി
മുന്നോട്ട് പോകുന്ന
സാഹചര്യത്തില്‍
സാധാരണക്കാരായ ജനങ്ങള്‍
വളരെയധികം ബുദ്ധിമുട്ട്
നേരിടുന്നുവെന്നത്
വസ്തുതയല്ലേ;
(ബി)
കിട്ടാക്കടം
തിരിച്ച്
പിടിക്കുന്നതിന്
കിടപ്പാടം ഉള്‍പ്പെടെ
ബാങ്കുകള്‍ ജപ്തി
ചെയ്യുമ്പോള്‍
സര്‍ക്കാരിന് ഇടപെടാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടാകുന്നുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് കേരള
നിയമസഭ 2017 ആഗസ്റ്റ്
21ന് ഏകകണ്ഠമായി
പാസ്സാക്കിയ
പ്രമേയത്തിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രം എന്തെങ്കിലും
തുടര്‍ നടപടി
സ്വീകരിച്ചതായി
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സര്‍ഫാസി
നിയമം സംബന്ധിച്ച്
കേരളനിയമസഭയുടെ
പ്രത്യേക സമിതിയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നിര്‍ദ്ധനരായ
കാന്‍സര്‍ രോഗികള്‍ക്കുള്ള
ക്ഷേമപദ്ധതികള്‍
428.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമ പെന്ഷന്
തുകകള്‍
വര്‍ദ്ധിപ്പിച്ച്
നിരാലംബര്‍ക്ക്
സഹായഹസ്തം നല്കിയ
നിലവിലെ സര്‍ക്കാര്‍,
പെന്ഷന് തുക
കൊണ്ടുമാത്രം ചെലവേറിയ
ചികിത്സയ്ക്ക്
മാര്‍ഗ്ഗം കണ്ടെത്തുന്ന
നിര്‍ദ്ധനരായ കാന്‍സര്‍
രോഗികളുടെ പെന്ഷന്
തുക വര്‍ദ്ധിപ്പിച്ചു
നല്കുവാനുള്ള നടപടി
ധനകാര്യ വകുപ്പ് മുഖേന
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍ദ്ധനരായ
കാന്‍സര്‍ രോഗികളെ
സഹായിക്കുവാന്‍
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള മറ്റ്
ക്ഷേമപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കരാറുകാര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
429.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിലായി
കരാറുകാര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
തുക എത്രയാണെന്ന്
വകുപ്പ് തിരിച്ചു
അറിയിക്കുമോ;
(ബി)
കുടിശ്ശിക
ലഭിക്കാത്തതിനാല്‍
കരാറുകാര്‍ പുതിയ
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
മടിക്കുന്നതും പഴയ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്തതുമായ
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാലയളവില്‍
ബില്‍ ഡിസ്കൗണ്ട് മുഖേന
എത്ര കരാറുകാര്‍ക്ക്
പണം
നല്‍കിയിട്ടുണ്ടെന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
കുടിശിക എപ്പോള്‍
കൊടുത്തു
തീര്‍ക്കുവാന്‍ ആണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കാമോ?
സാംസ്കാരികനിലയത്തിന്
നല്കിയ അനുമതി റദ്ദ് ചെയ്ത
നടപടി
430.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നഗരസഭയില്‍ ഒരു
സാംസ്കാരികനിലയം
സ്ഥാപിക്കുന്നതിന്
എന്നാണ് ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
നഗരസഭയുടെ
നേതൃത്വത്തില്‍
സാംസ്കാരികനിലയം
സ്ഥാപിക്കുന്നതിന്
ധനവകുപ്പ്
നല്‍കിയിരുന്ന അനുമതി
റദ്ദ് ചെയ്തത് എന്നാണ്;
വിശദാംശം ലഭ്യമാക്കാമോ
?
സ്റ്റോര്‍
പര്‍ച്ചെയ്സ് പരിശോധനാ
വിഭാഗത്തിന്റെ ഘടനയും
ചുമതലകളും
431.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
സ്റ്റോര്‍ പര്‍ച്ചെയ്സ്
വകുപ്പിന്റെ കീഴിലുള്ള
സ്റ്റോര്‍ പര്‍ച്ചെയ്സ്
പരിശോധനാ വിഭാഗത്തിന്റെ
ഘടനയും ചുമതലകളും
വ്യക്തമാക്കാമോ;
(ബി)
ഈ
പരിശോധനാ വിഭാഗം കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ഏതെല്ലാം വകുപ്പുകളില്‍
പരിശോധന
നടത്തിയിട്ടുണ്ടെന്നും
അതില്‍ ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോയെന്നും
എങ്കില്‍ അത് ഏതെല്ലാം
വകുപ്പുകളിലാണെന്നും
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
ഒരു വര്‍ഷകാലയളവില്‍
ഇങ്ങനെ കണ്ടെത്തിയ
ക്രമക്കേടുകളിന്മേല്
സ്വീകരിച്ച നടപടികള്‍
വകുപ്പ് തിരിച്ച്
വിശദമാക്കുമോ;
(ഡി)
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
കഴിഞ്ഞ വര്‍ഷം ഇവര്‍
നടത്തിയ പരിശോധനകളുടെ
എണ്ണത്തില്‍ ഗണ്യമായി
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
സ്റ്റോര്‍
പര്‍ച്ചേയ്സ് പരിശോധനാ
വിഭാഗത്തിനെ
ശക്തിപ്പെടുത്തുന്നതിനും
കൃത്യമായ ഇടവേളകളില്‍
എല്ലാ വകുപ്പുകളിലും
പരിശോധന നടത്തുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ജി.എസ്.ടി
. നടപ്പാക്കിയശേഷം നികുതി
ചോര്‍ച്ച
432.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പാക്കിയശേഷം നികുതി
ചോര്‍ച്ച
സംഭവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയുടെതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
പിരിച്ചെടുക്കുവാന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
ഇതിന് പ്രകാരം എത്ര
തുക ഇതുവരെ
പിരിച്ചെടുക്കുവാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി
നികുതിചോര്‍ച്ച
തടയുന്നതിന് ആവശ്യമായ
മിനിമം
സംവിധാനമെങ്കിലും
കേന്ദ്രസര്‍ക്കാര്‍
ഒരുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സംസ്ഥാനത്തെ എതു
തരത്തില്‍
ബാധിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്
ലഭ്യമാക്കേണ്ട
ജി.എസ്.ടി വരുമാനം
ലഭ്യമായിട്ടുണ്ടോ
എന്നും എത്ര
ലഭ്യമാകേണ്ടതായിരുന്നുവെന്നും,
അതില്‍ നാളിതുവരെ എത്ര
ലഭ്യമായി എന്നും
വ്യക്തമാക്കുമോ?
ജി.എസ്.ടി
വരുമാനം
433.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോര്‍പ്പറേറ്റ്
നികുതി കുറച്ചതും
ജി.എസ്.ടി വരുമാനം
കുറഞ്ഞതും
സംസ്ഥാനങ്ങളുടെ
വരുമാനത്തെ
ബാധിക്കുമെന്ന
ആര്.ബി.എെ
റിപ്പോര്‍ട്ട്
ധനവകുപ്പ്
പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
ജി.എസ്.ടി
റിട്ടേൺ
സമര്‍പ്പിക്കുന്നതിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇൻപുട്ട്
ടാക്സ് ക്രെഡിറ്റ്
ഇൻവോയ്സുമായി
ഒത്തുനോക്കുന്നതിന്
സോഫ്റ്റ്വെയര്
സംവിധാനം കൊണ്ടുവരുവാൻ
ശ്രമിക്കുമോ;
വ്യക്തമാക്കുമോ?
ജി.എസ്.ടി.
അടയ്ക്കാത്ത
നികുതിദായകര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
434.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന
നികുതി തുക
വ്യാപാരികളും
വ്യവസായികളും
സര്‍ക്കാരിലേക്ക്
കൃത്യമായി അടക്കുന്നു
എന്ന് ഉറപ്പു
വരുത്താന്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ജി.എസ്.ടി.യില്‍
കോമ്പോസിഷന്‍ രീതി
തെരഞ്ഞെടുത്ത
വ്യാപാരികള്‍
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന തുക
സര്‍ക്കാരിലേക്ക്
അടയ്ക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ചെക്ക്പോസ്റ്റുകളില്‍
വാഹനപരിശോധനയില്‍ ഇ-വേ
ബില്‍ പരിശോധന
കര്ശനമാക്കുന്നുണ്ടോ;
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളിലെ
കള്ളക്കടത്തും
അഴിമതിയും കൈക്കൂലിയും
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; ഇത്തരം
പ്രവൃത്തികളുടെ പേരില്‍
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ ഈ
ഇനത്തില്‍ പിഴ
ഈടാക്കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി.
കൃത്യമായി അടയ്ക്കാത്ത
നികുതിദായകര്‍ക്കെതിരെ
കേരളത്തില്‍ ജി.എസ്.ടി.
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്; എത്ര
പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
തുക ഈയിനത്തില്‍ പിഴ
ഈടാക്കിയിട്ടുണ്ട്;
പൂര്‍ണ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ജി.എസ്.ടി.യിലൂടെ
നേടിയ വരുമാനം
435.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
ഏറ്റവും വലിയ ഉപഭോക്തൃ
സംസ്ഥാനം എന്ന നിലയില്‍
ചരക്ക് സേവന നികുതി
സംവിധാനം സംസ്ഥാനത്തിന്
കൂടുതല്‍ നേട്ടം
ഉണ്ടാക്കുമെന്ന
വിലയിരുത്തല്‍
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത വിലയിരുത്തല്‍
വസ്തുതാപരമായിരുന്നോയെന്ന്
അറിയിക്കാമോ;
(സി)
2018
ഏപ്രില്‍-ഡിസംബര്‍
കാലയളവില്‍ സംസ്ഥാനം
ജി.എസ്.ടി.യിലൂടെ നേടിയ
വരുമാനം എത്രയാണെന്നും,
മുന്‍ വര്‍ഷവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
2019 ഏപ്രില്‍-ഡിസംബര്‍
കാലയളവില്‍ നേടിയ
വരുമാനം എത്ര ശതമാനം
അധികമായിരുന്നുവെന്നും
വ്യക്തമാക്കാമോ?
ഇന്ധന
നികുതിയില്‍ നിന്നുമുളള
വരുമാനം
436.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പെട്രോള്‍, ഡീസല്‍
മുതലായ ഇന്ധനങ്ങള്‍ക്ക്
ചുമത്തിയിട്ടുളള
നികുതിയില്‍ നിന്നും
ലഭിച്ച വരുമാനം
വ്യക്തമാക്കാമോ; ഇൗ
തുകയ്ക്ക് തുല്യമായ
എത്ര രൂപയാണ്
കേരളത്തിലെ റോഡ്
വികസനത്തിനായി
ലഭ്യമാക്കിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ഇവ
തമ്മില്‍ അന്തരം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയുടെ അന്തരമാണ്
ഉണ്ടായിട്ടുളളത്;
കുറവുളള തുക
ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നികുതി
പിരിവ് കുറയുന്നതിന് പരിഹാരം
437.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവ് കുറയുന്നതിന്
കാരണം
ചെക്ക്പോസ്റ്റുകള്‍
ഇല്ലാത്തതാണെന്ന
പരാതിക്ക് പരിഹാരം
കണ്ടെത്തുമോ;
(ബി)
ചെക്ക്പോസ്റ്റുകളില്‍
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വലിയ ലാഭവും ചെറിയ
ഇന്‍പുട്ട് ടാക്സ്
ക്രഡിറ്റുമുള്ള
ഉല്‍പ്പന്നങ്ങള്‍
രേഖകളില്ലാതെ
കടത്തിക്കൊണ്ട്
വരുന്നത് തടയുന്നതിന്
നികുതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ബില്ലില്‍
ചരക്കിന്റെ അളവ്
കുറച്ച് കാണിച്ചും
ബില്ലില്‍
രേഖപ്പെടുത്താത്ത
സാധനങ്ങള്‍ കടത്തുന്ന
തട്ടിപ്പും മറ്റും
പിടികൂടുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ബിൽ
ഡിസ്കൗണ്ടിങ് സിസ്റ്റം
438.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇപ്പോള്‍
നടപ്പിലാക്കിയ
ബി.ഡി.എസ്.
സംവിധാനത്തിന്റെ
പരിധിയില്‍ ഏതെല്ലാം
വിഭാഗങ്ങളാണ് വരുന്നത്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏത് മാസം ഏത് തീയതി വരെ
സമര്‍പ്പിച്ച
ബില്ലുകളാണ് പ്രസ്തുത
പദ്ധതിയുടെ പരിധിയില്‍
വരുന്നത്;
വിശദമാക്കാമോ?
ട്രഷറികളുടെ
ആധുനികവൽകരണം
439.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികള്‍
ആധുനികവൽകരിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നടപടികളാണ്
നടപ്പിലാക്കുന്നത്
എന്ന് വിശദീകരിക്കുമോ;
(ബി)
ട്രഷറികളിൽ
എ.ടി.എം.
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
പെൻഷൻകാരുള്‍പ്പെടെയുള്ള
ട്രഷറി ഇടപാടുകാര്‍ക്ക്
വേഗത്തിൽ സേവനം
ലഭ്യമാക്കുന്നതിന്
ട്രഷറികളിൽ
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
ട്രഷറികളെ മാതൃകാ
ധനകാര്യ സ്ഥാപനമാക്കി
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ട്രഷറി
നിയന്ത്രണം
440.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറി നിയന്ത്രണം
ഏതെല്ലാം
ഇനങ്ങള്‍ക്കാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ജി.എസ്.ടി
നഷ്ടപരിഹാരമായി
കേന്ദ്രം കേരളത്തിന്
നല്‍കേണ്ട മുഴുവന്‍
തുകയും
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
ആയതിന്റെ വിശദാംശങ്ങളും
അറിയിക്കാമോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ബില്ലുകള്‍ ഒന്നും
തന്നെ ട്രഷറി
നിയന്ത്രണം കാരണം
പാസ്സാകാത്തതിനാല്‍
വികസന
പ്രവര്‍ത്തനങ്ങളാകെ
സ്തംഭിച്ച അവസ്ഥയ്ക്ക്
ധനകാര്യവകുപ്പ് എന്ത്
പരിഹാരനടപടിയാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ട്രഷറി
നിയന്ത്രണം
441.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നേരിടുന്ന
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി മൂലം
കോണ്ട്രാക്ടര്മാരുടെ
ബില്ലുകള്‍ മാറുന്നതിന്
എന്തെങ്കിലും ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജലവിഭവ
വകുപ്പ്, പൊതുമരാമത്ത്
വകുപ്പ്,
തദ്ദേശസ്വയംഭരണ വകുപ്പ്
എന്നിവിടങ്ങളിലെ
കരാറുകാര്‍ക്ക്
20/02/2020ലെ കണക്ക്
പ്രകാരം നല്കുവാനുള്ള
കുടിശ്ശിക എത്രയാണെന്ന്
അറിയിക്കാമോ;
(സി)
അഞ്ച്
ലക്ഷത്തിന് മുകളിലുള്ള
എല്ലാ ബില്ലുകളും
മാറുന്നതിന് നിയന്ത്രണം
ഏര്‍പ്പെടുത്തിയത് മൂലം
പുതിയ പ്രവൃത്തികള്‍
ഏറ്റെടുക്കുവാന്‍
കരാറുകാര്‍ മുന്നോട്ട്
വരാത്ത സാഹചര്യത്തില്‍
വികസന
പ്രവര്‍ത്തനങ്ങള്‍ പാടെ
സ്തംഭിച്ചുവെന്നത്
വസ്തുതയാണോ; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
ഇടപെടലാണ് നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ചെറുകിട
കരാറുകാര്‍ക്ക് നല്‍കാനുള്ള
തുക
442.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പ്രവൃത്തി ചെയ്ത
ചെറുകിട
കരാറുകാര്‍ക്ക് എത്ര
രൂപ നല്‍കാനുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എത്രകാലമായി
ഈ കുടിശ്ശികയുണ്ടെന്നും
ഏതെല്ലാം പ്രവൃത്തികള്‍
ചെയ്തവകയിലാണ്
കുടിശ്ശികയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അമ്പതിനായിരം
രൂപയ്ക്ക് മുകളിലുള്ള
ബില്ലു പോലും
പാസാക്കാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കുന്നില്ലെന്ന
ചെറുകിട കരാറുകാരുടെ
പരാതിയില്‍
വസ്തുതയുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എത്ര രൂപവരെയുള്ള
ബില്ലുകള്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍
മാറിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
മക്കരപ്പറമ്പ്
ഗ്രാമപഞ്ചായത്ത് കെട്ടിട
നിര്‍മ്മാണം
443.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മക്കരപ്പറമ്പ്
ഗ്രാമപഞ്ചായത്തിന്റെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് തുക
കൈമാറി ലഭിക്കുന്നതിന്
നല്കിയ അപേക്ഷ
സംബന്ധിച്ച ഫയലിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി
മക്കരപ്പറമ്പ് സബ്
ട്രഷറിയില്‍ നിന്നും
30-12-19ല്‍ നല്കിയ
ബില്ല്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ട്രഷറി
നല്കിയ ഇ- ടോക്കണ്‍
നമ്പര്‍ 1915119
പരിശോധിച്ച് ഫണ്ട്
ലഭ്യമാക്കുന്നിതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ട്രഷറി
വകുപ്പിന്റെ ശാക്തീകരണം
444.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ട്രഷറി വകുപ്പിന്റെ
ശാക്തീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഏതെങ്കിലും
ട്രഷറിയോടനുബന്ധിച്ച്
എ.ടി.എം. സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ട്രഷറികളില്‍
പൊതുജനങ്ങളില്‍
നിന്നും നിക്ഷേപം
ആകര്‍ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
ചെര്‍പ്പുളശ്ശേരി
ജില്ലാ ട്രഷറിക്ക് പുതിയ
കെട്ടിടം
445.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലുള്ള
ചെര്‍പ്പുളശ്ശേരി
ജില്ലാ ട്രഷറിക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എത്ര
രൂപയുടെ എസ്റ്റിമേറ്റ്
ആണ് പ്രസ്തുത
പദ്ധതിക്കായി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ബാക്കിയുള്ളതെന്നും
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ; വിശദാംശം
നല്‍കുമോ?
സംസ്ഥാനത്തെ
ട്രഷറികളിലെ ട്രഷറര്‍മാർ
446.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
ട്രഷറര്‍മാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഏതൊക്കെ
ട്രഷറികളില്‍ സീനിയറായ
സീനിയര്‍
അക്കൗണ്ടന്റുമാര്‍
ട്രഷറര്‍മാരായി ജോലി
നോക്കുന്നുണ്ടെന്ന്
പേരും ട്രഷറിയും സഹിതം
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തിലുള്ള
നിയമനത്തിന് വകുപ്പ്
മേധാവിയുടെ മുന്‍കൂര്‍
അനുമതി
വാങ്ങിയിട്ടുണ്ടോ,
എങ്കില്‍ പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പും
ഇല്ലെങ്കില്‍ കാരണവും
വിശദീകരിക്കുമോ;
(ഡി)
സീനിയര്‍മാരായ
സീനിയര്‍
അക്കൗണ്ടന്റുമാരെ
ട്രഷറര്‍മാരായി
നിയമിച്ചിട്ടുള്ളത്
ട്രഷറി ഡയറക്ടറുടെ
08.12.2017 ലെ 70/2017
ാം നമ്പര്‍
സര്‍ക്കുലറിന്
വിരുദ്ധമല്ലേ; എങ്കില്‍
ഇത്തരത്തില്‍ ചട്ട
വിരുദ്ധമായി ചുമതലാ
ക്രമീകരണം നടത്തുന്ന
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി സ്വീകരിക്കുമോ;
(ഇ)
ഇല്ലെങ്കില്‍
എന്തു കൊണ്ടെന്ന്
വ്യക്തമാക്കുമോ?
കോര്‍ട്ട്ഫീ
സ്റ്റാമ്പുകളുടെ ക്ഷാമം
447.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ട്രഷറികളില്‍
രണ്ടു രൂപ, അഞ്ചു രൂപ
കോര്‍ട്ട്ഫീ
സ്റ്റാമ്പുകള്‍
കിട്ടുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
ജില്ലകളിലും
കോര്‍ട്ട്ഫീ
സ്റ്റാമ്പുകള്‍ക്കു
ക്ഷാമമുണ്ടോ;
(സി)
രണ്ട്
രൂപ, അഞ്ച് രൂപ
സ്റ്റാമ്പ്
ട്രഷറികളില്‍ നിന്ന്
കിട്ടാതായതോടെ
അപേക്ഷയില്‍ നിരത്തി
സ്റ്റാമ്പൊട്ടിച്ചു
നല്‍കേണ്ട അവസ്ഥയ്ക്ക്
എപ്പോള്‍ മാറ്റം
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ?
വ്യാജ
ലോട്ടറി ടിക്കറ്റുകള്‍
448.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ ലോട്ടറി
ടിക്കറ്റുകള്‍
വില്‍ക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
ലോട്ടറി ടിക്കറ്റുകള്‍
കണ്ടെത്തുന്നതിന്
നിലവില്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
ഉള്ളതെന്നറിയിക്കാമോ;
(സി)
ലോട്ടറി
ടിക്കറ്റുകളുടെ 5000
രൂപ വരെയുള്ള
സമ്മാനങ്ങള്‍
വില്പനക്കാര് തന്നെ
നല്കി, പിന്നീട്
ലോട്ടറി വകുപ്പില്‍
നിന്ന് മാറിയെടുക്കുന്ന
സാഹചര്യത്തില്‍
വില്പനക്കാരന് പണം
നഷ്ടമാകാത്ത വിധം വ്യാജ
ലോട്ടറികളെ
കണ്ടെത്തുന്നതിന് അവരെ
സഹായിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
വ്യാജ
ലോട്ടറി ടിക്കറ്റ്
കണ്ടെത്തുന്നതിന്
മൊബൈല്‍ ആപ്പ്
ഏര്‍പ്പെടുത്തുമോ?
സംസ്ഥാന
ലോട്ടറികളുടെ വില വര്‍ദ്ധന
449.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറികളുടെ വില
വര്‍ദ്ധിപ്പിക്കുന്നത്
വഴി അതിനെക്കാള്‍
വിലകുറഞ്ഞ ഇതര സംസ്ഥാന
ലോട്ടറികളുടെ വിൽപ്പന
കേരളത്തിൽ
വര്‍ദ്ധിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍, ഇതിനെ
മറികടക്കാൻ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷത്തിൽ
ലോട്ടറി വിൽപ്പനയുടെ
നികുതിയായി എത്ര
രൂപയാണ് സര്‍ക്കാരിന്
ലഭിച്ചത്; ലോട്ടറിക്ക്
ജി.എസ്.ടി നിരക്കായ 28%
നികുതി ഏര്‍പ്പെടുത്തുക
വഴി എത്ര അധിക
നികുതിയാണ്
സര്‍ക്കാരിന്
ലഭിക്കുകയെന്ന
കണക്കുകള്‍ നല്‍കുമോ?
ഭാഗ്യക്കുറിയുടെ
വിറ്റുവരവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപടി
450.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭാഗ്യക്കുറിയുടെ
വിറ്റുവരവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ലോട്ടറി
മാഫിയയുടെ നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നേരിടുന്നതിന്എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുളള ലോട്ടറി
തടയുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ?
ഇതര
സംസ്ഥാന ലോട്ടറികളുടെ കടന്ന്
വരവ്
451.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നമ്മുടെ
സംസ്ഥാനത്ത് ഇതര
സംസ്ഥാന ലോട്ടറികള്‍
വീണ്ടും വിപണനം
ആരംഭിക്കുന്ന സാഹചര്യം
നിലവിലുണ്ടോ; ഇതര
സംസ്ഥാന ലോട്ടറികളുടെ
കടന്ന് വരവിനെ
തടയുവാന്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചു വരുന്നത്
എന്ന് അറിയിക്കാമോ?
വ്വ്യാജ
ലോട്ടറിയുടെ വില്പന തടയല്‍
452.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പാക്കിയ ശേഷം മറ്റ്
സംസ്ഥാന ലോട്ടറികള്‍
കേരളത്തിലെത്തുന്നത്
തടയുവാന്‍ സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വ്യാജ
ലോട്ടറി തടയുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവരുന്നു;
സംസ്ഥാന ലോട്ടറിയുടെയും
കാരുണ്യാ
ലോട്ടറിയുടെയും
നറുക്കെടുപ്പുകളുടെ
എണ്ണം കൂട്ടാൻ നടപടി
സ്വീകരിക്കുമോ;
(സി)
കാരുണ്യാ
ലോട്ടറിയുടെ കമ്മീഷനും
സമ്മാനതുകയും
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാരിന്
ഉദ്ദേശമുണ്ടോ; കാരുണ്യാ
ചികില്‍സാ സഹായം
ലഭിച്ചുകൊണ്ടിരിക്കുന്ന
രോഗികള്‍ക്ക് ആരോഗ്യ
ഇന്‍ഷ്വറന്‍സ് കാര്‍ഡ്
നല്കുന്നുണ്ടോ;
ആയതിന്റെ മാനദണ്ഡം
അറിയിക്കാമോ?
ലോട്ടറി
ടിക്കറ്റുകളുടെ ജി.എസ്.ടി.
നിരക്ക് വര്‍ദ്ധനവ്
453.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലോട്ടറി
ടിക്കറ്റുകളുടെ
ജി.എസ്.ടി. നിരക്ക്
വര്‍ദ്ധിപ്പിച്ച നടപടി
സംസ്ഥാന ലോട്ടറി
ടിക്കറ്റുകളുടെ
വില്പനയെയും
വരുമാനത്തെയും
പ്രതികൂലമായി
ബാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
മറികടക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ ?
കെ.എഫ്.സി.യെ
കാര്യക്ഷമമാക്കല്‍
454.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കെ.എഫ്.സി.യുടെ
ഓഹരി മൂലധനം
ഉയര്‍ത്തുന്നതിന്
കൂടുതല്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
(സി)
ഒറ്റത്തവണ
തീര്‍പ്പാക്കലിലൂടെയും
ഊര്‍ജ്ജിത കുടിശ്ശിക
പിരിവിലൂടെയും
കെ.എഫ്.സി.യുടെ
നിര്‍ജ്ജീവ ആസ്തികള്‍
എത്ര ശതമാനമായി
കുറഞ്ഞിട്ടുണ്ട്;
(ഡി)
കെ.എഫ്.സി.യുടെ
വായ്പാ പദ്ധതികള്‍
കൂടുതല്‍
വിപുലീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
455.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കേരള ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
നടപടികളുടെ
ഭാഗമായി പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായ പുരോഗതി
സംബന്ധിച്ച വിവരങ്ങള്‍
നല്‍കാമോ;
(സി)
കെ.എഫ്.സി.-യെ
ആശ്രയിച്ച് ചെറുകിട
സംരംഭങ്ങള്‍
ആരംഭിക്കുന്നവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണക്കുകള്‍
ലഭ്യമാക്കാമോ?
പ്രവാസി
ചിട്ടി
456.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി പ്രഖ്യാപിച്ചത്
ഏത് വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ചിട്ടി വഴി പ്രവാസി
മലയാളികളില്‍ നിന്ന്
ഓരോ വര്‍ഷവും എത്ര രൂപ
സമാഹരിക്കാമെന്നാണ്
ലക്ഷ്യമിട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
ചിട്ടി
പ്രഖ്യാപിച്ചത് മുതല്‍
ഇന്നേ വരെ എത്ര രൂപ
പ്രവാസി മലയാളികളില്‍
നിന്ന് സമാഹരിക്കാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ചിട്ടിയോട് പ്രവാസി
മലയാളികളില്‍ നിന്നും
തണുത്ത
പ്രതികരണമാണുണ്ടായതെങ്കില്
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രവാസി
ചിട്ടി പദ്ധതിയുടെ
നടത്തിപ്പ് ചുമതല
ആര്‍ക്കാണെന്നും
അതിനുവേണ്ടി വരുന്ന
ചെലവ് എന്താണെന്നും
വ്യക്തമാക്കാമോ; ഏത്
ഗള്‍ഫ് രാജ്യത്ത്
നിന്നാണ് പ്രവാസി
ചിട്ടി പദ്ധതിയിലേക്ക്
കൂടുതല്‍ പണം
സമാഹരിക്കാന്‍
കഴിഞ്ഞതെന്നും മറ്റു
രാജ്യങ്ങളില്‍ നിന്ന്
ഇതേവരെ സമാഹരിക്കാന്‍
കഴിഞ്ഞ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.യ്ക്ക്
പുതിയ ബ്രാഞ്ചുകള്‍
457.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിനായി
കാസർഗോഡ് ജില്ലയില്‍
ഏതൊക്കെ സ്ഥലങ്ങളാണ്
പരിഗണനയിലുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മെഡിസെപ്പ്
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
458.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടി നടപ്പിലാക്കുന്ന
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയായ
മെഡിസെപ്പിന്റെ
പുതുക്കിയ ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
നേരത്തെ
പ്രസിദ്ധീകരിച്ച
ഉത്തരവില്‍ നിന്ന്
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുന്നതിനാണ്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
ഇതിന്റെ ഉത്തരവ്
എത്രയും വേഗം
പുറത്തിറക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
മെഡിസെപ്പ് പദ്ധതി
459.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയായ
മെഡിസെപ്പ്
നടപ്പിലാക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ
തീരുമാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
സര്‍ക്കാര്‍
പിന്മാറിയോ; വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പിന്മാറിയില്ലെങ്കില്
നടപടി ക്രമങ്ങള്‍
വേഗത്തിലാക്കി
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
മെഡിസെപ് പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സ്റ്റാമ്പ്
ഡ്യൂട്ടി ഇനത്തിലെ വരുമാനം
460.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിലയാധാരങ്ങളുടെ
സ്റ്റാമ്പ് ഡ്യൂട്ടി
ഇനത്തില്‍ 2016-17
സാമ്പത്തിക വര്‍ഷം
മുതല്‍ നാളിതുവരെ ഓരോ
വര്‍ഷവും ലഭിച്ച
വരുമാനം എത്രയെന്ന്
വിശദമാക്കാമോ;
(ബി)
സ്റ്റാമ്പ്
ഡ്യൂട്ടി ഇനത്തില്‍
വരുമാനം കുറവ്
വന്നിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
ഉണ്ടെങ്കില്‍
അതെന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
കയർ
ഭൂവസ്ത്ര പദ്ധതി
461.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയർ
വ്യവസായ മേഖലയുടെ
അഭിവൃദ്ധി ലക്ഷ്യമിട്ട്
കയർ ഭൂവസ്ത്ര പദ്ധതി
വ്യപിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മണ്ണൊലിപ്പ്
തടയുന്നതിനും
തോടുകളുടെയും
നീർച്ചാലുകളുടെയും
കുളങ്ങളുടെയും
സംരക്ഷണത്തിനും
തീരസംരക്ഷണത്തിനും
മറ്റും വ്യാപകമായി കയർ
ഭൂവസ്ത്രം
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ചകിരി
നഷ്ടപ്പെടുത്താതെ
സംഭരിക്കുന്നതിനും
ഉപയോഗപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കയര്‍
ഉല്പാദന മേഖലയില്‍
നടപ്പിലാക്കിയ പരിഷ്കരണങ്ങള്‍
462.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
കേരളത്തിലെ കയര്‍
ഉല്പാദന മേഖലയില്‍
നടപ്പിലാക്കിയ പരിഷ്കരണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ചകിരി
ഉല്പന്നങ്ങളുടെ
ഉല്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
(സി)
കേരളത്തിലെ
കയര്‍ വ്യവസായ
മേഖലയില്‍
യന്ത്രവല്‍ക്കരണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
കേരളത്തിലെ
കയര്‍ മേഖലയില്‍
തൊഴില്‍ ദിനങ്ങളില്‍
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖലയുടെ പുനരുദ്ധാരണം
463.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ
പുനരുദ്ധാരണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തൊഴിലാളികള്‍ക്ക്
കൂടുതല്‍ കൂലി
ലഭിക്കുന്നതിനും
കൂടുതല്‍ തൊഴിലാളികളെ
കയര്‍ മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിനും
പ്രസ്തുത
പദ്ധതികള്ക്കായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കയര്‍
ഉല്പാദനത്തിനാവശ്യമായ
തൊണ്ടിന്റെ
ലഭ്യതക്കുറവ്
പരിഹരിക്കുന്നതിനാവിഷ്കരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
കയര്‍
തൊഴിലാളികള്‍ക്ക് ക്ഷേമ
പദ്ധതി നിലവിലുണ്ടോ;
കൂടുതല്‍
തൊഴിലാളികള്‍ക്ക്
ആയതിന്റെ ആനുകൂല്യം
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കയര്‍
ഉല്പന്നങ്ങളുടെ ഉല്പാദനവും
വിപണനവും വര്‍ദ്ധിപ്പിക്കാന്‍
നടപടി
464.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കയര്‍
ഉല്പന്നങ്ങളുടെ
ഉല്പാദനവും വിപണനവും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കാമോ ;
(ബി)
കയര്‍
ഉല്പന്നങ്ങളുടെ
പ്രചാരണം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഭാവിയില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കയര്‍
കേരള 2019
465.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'കയര്‍ കേരള 2019' എന്ന
പേരില്‍ മേള
സംഘടിപ്പിച്ചിരുന്നോ;
(ബി)
കയര്‍
മേഖല അഭിമുഖീകരിക്കുന്ന
ഗുരുതരമായ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുവാന്‍
പ്രസ്തുത മേള എപ്രകാരം
സഹായകമായി എന്ന്
വിശദമാക്കുമോ;
(സി)
ഏതൊക്കെ
രാജ്യങ്ങളിൽ നിന്നുള്ള
പ്രതിനിധികള്‍ പ്രസ്തുത
മേളയില്‍
പങ്കെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
കയര്‍
ഭൂവസ്ത്രം
വില്‍ക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
സ്ഥാപനങ്ങളുമായി
കരാറില്‍ ഒപ്പ്
വച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഇ)
കയര്‍
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിന്
ഏതൊക്കെ മേഖലകളിലാണ്
ഊന്നല്‍ നൽകുന്നത്; ഈ
മേഖലകളിലെ
യന്ത്രവല്‍ക്കരണം
പരമ്പരാഗത മേഖലയിലെ
തൊഴിലാളികളെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവരെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; വിശദ
വിവരം നല്‍കാമോ?
കയര്‍
പുന:സംഘടനാ സ്കീം
466.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാം
കയര്‍ പുന:സംഘടനാ
സ്കീമിന് രൂപം
നല്‍കിയിട്ടുണ്ടോ;
ഇതില്‍ ഏതൊക്കെ
മേഖലകള്‍ക്കാണ് ഊന്നല്‍
നല്‍കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എന്‍.സി.ഡി.സി.യില്‍
നിന്നും ധനസഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(സി)
പ്രസ്തുത
ധനസഹായം ഏതൊക്കെ
മേഖലകളുടെ
ഉത്തേജനത്തിനായി
ഉപയോഗിച്ചുവെന്നും,
ഇതുമൂലം ഉണ്ടായിട്ടുള്ള
മാറ്റം
വിലയിരുത്തിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(ഡി)
കയര്‍
സഹകരണ സംഘങ്ങള്‍
വഴിയും, നാളികേര
ഉല്പാദക പ്രൊഡ്യൂസര്‍
കമ്പനികളുടെ
ആഭിമുഖ്യത്തിലും
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന 30
ശതമാനം തൊണ്ട്
സംസ്കരിച്ച് ചകിരി
ഉല്പാദിപ്പുക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
കയര്‍
വ്യവസായ മേഖലയിലെ
ആധുനികവല്‍ക്കരണം
467.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യന്ത്രവല്‍ക്കരണത്തിലൂടെ
ആധുനികവല്‍ക്കരിച്ചാല്‍
മാത്രമേ സംസ്ഥാനത്തെ
കയര്‍ വ്യവസായം നിലവിലെ
പ്രതിസന്ധിയില്‍
നിന്നും കരകയറുകയുള്ളൂ
എന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
കയര്‍
മേഖലയില്‍
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുന്നതിനെ
ശക്തമായി
എതിര്‍ക്കുകയും
അതിനെതിരെ നിരന്തര സമരം
സംഘടിപ്പിച്ച് പ്രസ്തുത
മേഖലയിലെ വ്യവസായികളെ
സംസ്ഥാനം വിടുവാന്‍
പ്രേരിപ്പിക്കുയും
ചെയ്തത് തെറ്റായിപ്പോയി
എന്ന ആക്ഷേപം
വിലയിരുത്തുന്നുണ്ടോ;
(സി)
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുന്നതിനോടൊപ്പം
നിലവിലുള്ള പരമ്പരാഗത
തൊഴിലാളികള്‍ക്ക്
ഇരുനൂറ് ദിവസത്തെ
തൊഴിലും മിനിമം വേതനവും
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കയര്‍
വികസന വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടത്തിയ കയര്‍
സര്‍വ്വേയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഇ)
കയര്‍
സഹകരണ സംഘങ്ങളെ
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കയര്‍ പിരി സംഘങ്ങളുടെ
പ്രവർത്തനം
468.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ പിരി സംഘങ്ങളുടെ
പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവിലുള്ള
സംഘങ്ങള്‍ പരിശോധിച്ച്
പുനരുജ്ജീവിപ്പിക്കുവാൻ
സാധ്യമല്ലാത്തവയെ
അടച്ച് പൂട്ടുന്നതിന്റെ
ഭാഗമായി ഇതിനകം
എത്രയെണ്ണത്തിന്റെ
പ്രവർത്തനം
അവസാനിപ്പിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ദുർബലമായ
സംഘങ്ങളെ
സംയോജിപ്പിക്കുന്നതിനും
അവയുടെ വായ്പകള്‍
ഷെയറുകളാക്കുന്നതിനും
പലിശ എഴുതി
തള്ളുന്നതിനും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇതിലൂടെ എത്ര സംഘങ്ങളെ
പുനരുദ്ധരിപ്പിക്കുവാൻ
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ ചകിരി സംഭരണം
469.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണ സംഘങ്ങള്‍ക്ക്
ആവശ്യമായ ചകിരി
സംസ്ഥാനത്ത് നിന്ന്
തന്നെ
ലഭ്യമാകുന്നുണ്ടോ;
ഇല്ലെങ്കില്‍ ചകിരി
സംഭരിക്കുന്നതിന് എന്ത്
തരത്തിലുളള നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
കയര്‍
സൊസെെറ്റികള്‍ക്ക്
ആവശ്യമായ ചകിരി
സംസ്ഥാനത്ത് നിന്ന്
തന്നെ ശേഖരിക്കുവാന്‍
സാധിക്കുമോ; ഇതിനായി
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ?
കയര്‍
മേഖലക്കായി ബജറ്റില്‍
വകയിരുത്തിയിരുന്ന തുക
470.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കയര്‍
മേഖലക്കായി 2019-20ലെ
ബജറ്റില്‍ എന്ത്
തുകയാണ്
വകയിരുത്തിയിരുന്നതെന്നും
20/02/2020 വരെ അതില്‍
എന്ത് തുക
ചെലവഴിച്ചുവെന്നും
അറിയിക്കാമോ;