ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
595.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വായ്പ
എടുത്തവര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
നല്കുന്ന 'ഒറ്റത്തവണ
തീര്‍പ്പാക്കല്‍'
പദ്ധതി സഹകരണ വകുപ്പ്
ഏത് മാസം മുതല്‍ ഏത്
മാസം വരെയാണ്
നടപ്പിലാക്കുന്നതെന്നും
ഈ പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
'മുറ്റത്തെ
മുല്ല' പദ്ധതി
596.
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി. ഉണ്ണി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
പണമിടപാടുകാരുടെ
ചൂഷണത്തില്‍ നിന്നും
സാധാരണക്കാരെ
രക്ഷിക്കുന്നതിനായി
'മുറ്റത്തെ മുല്ല'
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം കഴിഞ്ഞ
സാമ്പത്തിക വർഷം എത്ര
തുക വിതരണം ചെയ്യാൻ
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഗ്രാമീണ
മേഖലകളില്‍
പിടിമുറുക്കാൻ
ശ്രമിക്കുന്ന ബ്ലേഡ്
പലിശക്കാരെ ഉന്മൂലനം
ചെയ്യാൻ
കുടുംബശ്രീയുമായി
സഹകരിച്ച് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെയര്‍
ഹോം പദ്ധതി
597.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍
ഹോം പദ്ധതി പ്രകാരം
വിവിധ സഹകരണ ബാങ്കുകള്‍
വഴി എത്ര വീടുകളാണ്
നിര്‍മ്മിച്ചുകൊടുക്കാന്‍
പദ്ധതിയിട്ടിരുന്നതെന്നും
ഇവയില്‍ എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
എത്രയെണ്ണം
പൂര്‍ത്തിയാക്കാന്‍
അവശേഷിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
സഹകരണ ബാങ്കും പ്രസ്തുത
പദ്ധതി പ്രകാരം വീട്
നിര്‍മ്മിക്കുന്നതിന്
എത്ര രൂപയാണ് നാളിതുവരെ
ചെലവാക്കിയിട്ടുള്ളതെന്ന്
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഏറനാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സഹകരണ
ബാങ്കുകളാണ് പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്;
പ്രസ്തുത ബാങ്കുകള്‍
എത്ര വീടുകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കേരള
ബാങ്ക് രൂപീകരണം
598.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് അന്തിമ
അനുമതി
ലഭിക്കുന്നതിനായി
ജില്ലാ
സഹകരണബാങ്കുകളുടെ
കിട്ടാക്കടവും, നഷ്ടവും
പൂഴ്ത്തിവച്ചുവെന്ന്
നബാര്‍ഡ് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
വ്യക്തികള്‍ക്കും,
സ്ഥാപനങ്ങള്‍ക്കും
ജില്ലാ സഹകരണ
ബാങ്കുകള്‍ നല്കിയ
വായ്പയുടെ തിരിച്ചടവ്
കൃത്യമായി കാണിക്കാതെ
വിവിധ ജില്ലാ
ബാങ്കുകളുടെ കണക്കുകള്‍
ലാഭത്തിലാക്കി
കാണിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ജില്ലാ
സഹകരണ ബാങ്കുകള്‍ക്കും,
സംസ്ഥാന സഹകരണ
ബാങ്കുകള്‍ക്കും
ആര്.ബി.ഐ.
നിഷ്ക്കര്‍ഷിച്ച
മൂലധനപര്യാപ്തത എത്ര
ശതമാനമായിരുന്നു;
നിലവില്‍ ഓരോ
ബാങ്കുകളുടെയും മൂലധന
പര്യാപ്തത എത്ര ശതമാനം
ആണ്; വിശദമാക്കാമോ;
(ഡി)
പ്രസ്തുത
മൂലധന പര്യാപ്തത
സംബന്ധിച്ച് നല്കിയ
കണക്കില്‍ നബാര്‍ഡ്
എന്തെങ്കിലും പിശക്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
കണക്കുകളില്‍
തിരിമറി നടത്തി
ആര്.ബി.ഐ. നിബന്ധനകള്‍
പാലിച്ചുവെന്ന് തെറ്റായ
കണക്കുകള്‍ നല്‍കിയത്
ഏത്
സാഹചര്യത്തിലാണെന്നും,
ഇത്തരം തെറ്റായ
റിപ്പോര്‍ട്ടുകള്‍
നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
കേരള
ബാങ്ക് ജീവനക്കാര്‍
599.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളിലെയും
സംസ്ഥാന സഹകരണ
ബാങ്കിലെയും ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാരെ കേരള
ബാങ്കിലെ ജീവനക്കാരായി
പരിഗണിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകളിലെ
കളക്ഷന്‍ ജീവനക്കാരെ
കേരള ബാങ്കിലെ
ജീവനക്കാരാക്കുവാന്
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരെയും കേരളാ
ബാങ്കിലെ ജീവനക്കാരായി
പരിഗണിച്ച് സ്ഥിരനിയമനം
നല്‍കുമോ;
വിശദമാക്കുമോ;
(ഡി)
കേരള
ബാങ്ക്
രൂപീകരിച്ചതിലൂടെ
പ്രാഥമിക സഹകരണ
സംഘങ്ങള്‍ക്കുണ്ടാകുന്ന
ഗുണങ്ങള്‍
വ്യക്തമാക്കാമോ?
കേരള
ബാങ്ക് ലാഭകരമാക്കാനുളള
നടപടികള്‍
600.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന് റിസര്‍വ്
ബാങ്കിന്റെ
അന്തിമാനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നബാര്‍ഡ്
മാനദണ്ഡം അനുസരിച്ച്
തയ്യാറാക്കിയ
റിപ്പോര്‍ട്ട് പ്രകാരം
കേരള ബാങ്ക്
നഷ്ടത്തിലാണെന്നും ഈ
തുക റിസര്‍വ് ബാങ്കില്‍
അടച്ചില്ലെങ്കില്‍
അന്തിമ അനുമതി
ലഭിക്കില്ലെന്നും
അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നഷ്ടത്തിലായിരുന്ന
വിവിധ അപെക്സ്
സംഘങ്ങളുടെ വായ്പ
സര്‍ക്കാര്‍
ഏറ്റെടുത്ത് സംസ്ഥാന
സഹകരണ ബാങ്കിനെ
ലാഭത്തിലാക്കിയതു പോലെ
കേരള ബാങ്കിന്െ
കിട്ടാക്കടം
ഏറ്റെടുക്കാനും നഷ്ടം
തിരിച്ചടയ്ക്കുവാനും
സാമ്പത്തിക
പ്രതിസന്ധിക്കിടയിലും
സര്‍ക്കാര്‍
തയ്യാറാകുമോ; വിശദാംശം
നല്‍കുമോ?
സഹകരണ
ബാങ്കുകളിലെ ആഡിറ്റ്
601.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണബാങ്കിലും,
പതിനാല് ജില്ലാ സഹകരണ
ബാങ്കുകളിലും,
കണക്കുകള്‍ ആഡിറ്റ്
ചെയ്യുന്നതിന്
നിലവിലുളള സംവിധാനം
എന്താണ്; ഇതിനായി എത്ര
ജീവനക്കാരാണ്
നിയുക്തരായിട്ടുളളതെന്നും
ഏതൊക്കെ
തസ്തികകളിലാണെന്നും
അറിയിക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തോടെ
പ്രസ്തുത ജീവനക്കാരെ
പുനര്‍വിന്യസിക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
സഹകരണ
ബാങ്കുകളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍
602.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനറല്‍
ഫണ്ടില്‍ നിന്നുമുള്ള
തുക വിനിയോഗിച്ച്
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടത്തുന്നതിന് സഹകരണ
ബാങ്കുകള്‍ വകുപ്പില്‍
നിന്നും മുന്‍കൂര്‍
അനുമതി
എടുക്കേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇത്തരത്തിലുള്ള
മുന്‍കൂര്‍ അനുമതി
ഇല്ലാതെയുള്ള
പ്രവൃത്തികള്‍
നടത്തുന്ന സഹകരണ
ബാങ്കുകള്‍ക്കെതിരെ
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ഏതെങ്കിലും
സഹകരണ ബാങ്കുകള്‍
ഇത്തരത്തില്‍
മുന്‍കൂര്‍
അനുമതിയില്ലാതെ ജനറല്‍
ഫണ്ട് വിനിയോഗിച്ച്
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാന
അർബൻ സഹകരണ ബാങ്കുകളിലെ
വ്യക്തിഗത ഓഹരി പങ്കാളിത്തം
603.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാന
അർബൻ സഹകരണ ബാങ്കുകളിലെ
വ്യക്തിഗത ഓഹരി
പങ്കാളിത്തം അഞ്ചു
ശതമാനമായി
നിജപ്പെടുത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
തീരുമാനിക്കാനുള്ള
കാരണം വ്യക്തമാക്കാമോ?
കേരള
ഹയര്‍സെക്കണ്ടറി ടീച്ചേഴ്സ്
വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
604.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അംഗീകാരം നല്കിയ
സംഘങ്ങള്‍ /
സൊസൈറ്റികള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
ഇക്കാലയളവില്‍
അപ്രകാരം അംഗീകാരം
നല്‍കുന്നതിനുളള അപേക്ഷ
നിരസിച്ച സംഘങ്ങള്‍ /
സൊസൈറ്റികള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(സി)
കേരള
ഹയര്‍സെക്കണ്ടറി
ടീച്ചേഴ്സ് വെല്‍ഫെയര്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
രൂപീകരിക്കുന്നതിന്
വേണ്ടി മലപ്പുറം
ജോയിന്റ് രജിസ്ട്രാര്‍
(ജനറല്‍)ക്ക് അപേക്ഷ
നല്‍കിയിട്ടും (ഫയല്‍
നമ്പര്‍ 1117)
നാളിതുവരെയായി അംഗീകാരം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഈ
സൊസൈറ്റിക്ക് അംഗീകാരം
ലഭിക്കുന്നതിന്
വേണ്ടിയുള്ള നടപടിക്രമം
വ്യക്തമാക്കുമോ?
സഹകരണ
ബാങ്ക് വായ്പകള്‍
605.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ
സഹകരണ ബാങ്കുകളുടെ
കിട്ടാക്കടങ്ങളും
റവന്യൂ റിക്കവറി
(ആര്.ആര്) വിവരങ്ങളും
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രളയബാധിത
പ്രദേശങ്ങളിലെ സഹകരണ
ബാങ്ക് വായ്പകള്‍ക്ക്
മോറട്ടോറിയം കാലയളവില്‍
പലിശ ഈടാക്കാറുണ്ടോ;
എങ്കില്‍ ഇത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രളയത്തില്‍
വാസയോഗ്യമല്ലാതായി
തീര്‍ന്ന വീടും
പുരയിടവും
പണയപ്പെടുത്തി സഹകരണ
ബാങ്കുകളില്‍
നിന്നെടുത്ത
വായ്പകളിന്മേല്
ഇളവുകള്‍
അനുവദിക്കാറുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളിലെ അഴിമതി
606.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സര്‍വ്വീസ് സഹകരണ
ബാങ്കുകളിലെയും മറ്റു
സഹകരണ സ്ഥാപനങ്ങളിലെയും
അഴിമതി തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
അഴിമതി
നടത്തിയതുമായി
ബന്ധപ്പെട്ട് എത്ര
സഹകരണ
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ്
607.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളിലെ
ഓഡിറ്റിംഗ്
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഓഡിറ്റിംഗ്കളിലെ
കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ധനകാര്യ
ആക്ടിലെ ഭേദഗതി
608.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2006ലെ
ധനകാര്യ ആക്ടില്‍
ആദായനികുതി നിയമത്തിലെ
80 (പി) ഭേദഗതി ചെയ്ത്
01.04.2007 മുതല്‍
നാലാം ഉപവകുപ്പ്
കൂട്ടിചേർത്തത്
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളെ എപ്രകാരമാണ്
ബാധിച്ചത്; വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
സഹകരണ
സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക്
ഇതില്‍ ഇളവ്
നല്‍കണമെന്ന് കേന്ദ്ര
ധനകാര്യ
മന്ത്രാലയത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം എന്താണെന്ന്
അറിയിക്കാമോ?
കളക്ഷന്‍
ഏജന്റുമാരെ
സ്ഥിരപ്പെടുത്താന്‍ നടപടി
609.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളില്‍
അടിസ്ഥാന ഘടകമായി ജോലി
നോക്കുന്ന കളക്ഷന്‍
ഏജന്റുമാരെ
സ്ഥിരപ്പെടുത്തുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കാമോ;
(ബി)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
സംഘങ്ങളില്‍ നിലവില്‍
എത്ര കളക്ഷന്‍
ഏജന്റുമാര്‍ ജോലി
നോക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരെ
സ്ഥിരപ്പെടുത്തുന്നതുകൊണ്ടും
ഇവരുടെ സേവന വേതന
വ്യവസ്ഥകള്‍
നടപ്പാക്കുന്നതുകൊണ്ടും
സംഘങ്ങള്‍ക്ക് എത്ര
രൂപയുടെ അധിക ബാധ്യത
ഉണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങളുടെ പുനരുദ്ധാരണം
610.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങള്‍ ഉണ്ട്;
ഇവയുടെ എണ്ണം പ്രത്യേകം
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സഹകരണ സംഘങ്ങളെ
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
കൺസ്യൂമർഫെഡിന്റെ
പ്രവർത്തനം
611.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൺസ്യൂമർഫെഡിന്റെ
പ്രവർത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഫെഡറേഷന്
സ്വന്തമായുള്ള നീതി
ഗ്യാസ് പ്ലാന്റിന്റെ
കാര്യശേഷി കൂടുതല്‍
പ്രയോജനപ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കൺസ്യൂമർ
ഫെഡ് സ്ഥാപനങ്ങളുടെ
വിറ്റുവരവ്
വർദ്ധിപ്പിക്കുന്നതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;2017-18
നെ അപേക്ഷിച്ച് 2018-19
ല്‍ വിറ്റുവരവില്‍
എന്ത് വർദ്ധനവാണ്
ഉണ്ടായതെന്ന്
അറിയിക്കുമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡിലെ
ജീവനക്കാരുടെ എണ്ണം
ശാസ്ത്രീയമായി
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അധികമായി
കണ്ടെത്തിയ ജീവനക്കാരെ
എപ്രകാരമാണ്
പുനര്വിന്യസിച്ചതെന്ന്
വിശദമാക്കുമോ;
(ഇ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം
കൺസ്യുമർഫെഡില്
താല്‍ക്കാലികമായോ, കരാർ
അടിസ്ഥാനത്തിലോ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ.
എങ്കില്‍ ഓരോ
വിഭാഗത്തിലും എത്ര
ജീവനക്കാരെയാണ്
നിയമിച്ചത്;
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
ഉന്നമനം
612.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ഫെഡിന്റെ
ഉന്നമനത്തിനായി
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇതിലൂടെ
എന്തെല്ലാം ഗുണപരമായ
മാറ്റങ്ങള്‍
കണ്‍സ്യൂമര്‍ഫെഡിന്
ഉണ്ടായി എന്ന്
അറിയിക്കുമോ?
സഹകരണ
മേഖലയിലെ ശമ്പള പരിഷ്കരണം
613.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈമറി സഹകരണ മേഖലയിലെ
ശമ്പള പരിഷ്കരണ കാലാവധി
അവസാനിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
മേഖലയില്‍ ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
സഹകരണ
ഇലക്ഷന് ഓഫീസര്‍മാര്‍
614.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ഇലക്ഷന് കമ്മീഷന്
നിയമപ്രകാരം എല്ലാ
ജില്ലകളിലും സഹകരണ
ഇലക്ഷന് ഓഫീസര്‍മാരെ
നിയമിക്കണമെന്ന്
നിബന്ധനയുണ്ടോ;
എങ്കില്‍ ഇതിനകം
എത്രപേരെ
നിയമിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാന
സഹകരണ ബാങ്കിലും,
ജില്ലാ സഹകരണ
ബാങ്കുകളിലും ഓഡിറ്റ്
നടത്തുന്ന സംസ്ഥാന
സഹകരണ വകുപ്പിലെ
ജോയിന്റ് ഡയറക്ടര്‍മാരെ
പ്രസ്തുത തസ്തികകളില്‍
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കേരള
ബാങ്ക് രൂപീകരണത്തോടെ
ജീവനക്കാരെ
പുനര്‍വിന്യസിക്കേണ്ട
സാഹചര്യത്തില്‍
മേല്പറഞ്ഞ തസ്തികയില്‍
സഹകരണ വകുപ്പിലെ
ജോയിന്റ് ഡയറക്ടര്‍മാരെ
പുനര്‍വിന്യസിക്കുന്ന
കാര്യം പരിഗണിക്കാമോ?
ജില്ലാ
സഹകരണ ബാങ്ക്
ക്ലാര്‍ക്ക്/കാഷ്യര്‍ റാങ്ക്
പട്ടിക
615.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016
ല്‍ നിലവില്‍ വന്ന
ജില്ലാ സഹകരണ ബാങ്ക്
ക്ലാര്‍ക്ക്/കാഷ്യര്‍
റാങ്ക് പട്ടികയില്‍
എത്രപേരാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അവരില്‍
എത്രപേര്‍ക്ക് ഓരോ
ജില്ലാബാങ്കിലും നിയമനം
നല്‍കിയെന്ന്
വിശദമാക്കുമോ;
(സി)
2010
ല്‍ നിലവില്‍ വന്ന
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
പേര്‍ക്കാണ് നിയമനം
നല്കിയിരുന്നതെന്നറിയിക്കാമോ;
(ഡി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് ജില്ലാ
സഹകരണ ബാങ്ക്
നിയമനങ്ങളില്‍
അപ്രഖ്യാപിത നിയമന
നിരോധനം
ഏര്പ്പെടുത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
മലപ്പുറം
ജില്ലയിലെ മുപ്പതും
എറണാകുളം ജില്ലയിലെ
ഇരുപത്തിരണ്ടും
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ കേരള
ഹൈക്കോടതി ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഉത്തരവ്
പ്രകാരം ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നറിയിക്കാമോ?
സഹകരണ
മേഖലയിൽ സ്മാർട്ട് ക്ലാസ്സ്
റൂം
616.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിൽ സ്മാർട്ട്
ക്ലാസ് റൂമുകൾ
നിർമ്മിക്കുന്നത്
സംബന്ധിച്ച പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തിൽ ഇതിനായി
ഏതൊക്കെ സ്കൂളുകളാണ്
തിരഞ്ഞെടുത്തിട്ടുള്ളത്;
ഇതിന്റെ പുരോഗതി
വ്യക്തമാക്കാമോ?
അര്‍ബന്‍
ബാങ്കുകളുടെ മേല്‍
ആര്.ബി.ഐ.നിയന്ത്രണം
617.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അര്‍ബന്‍
ബാങ്കുകളുടെ മേല്‍
സഹകരണ വകുപ്പിനുള്ള
നിയന്ത്രണം എടുത്ത്
കളഞ്ഞ് ആര്.ബി.ഐ.യുടെ
മാത്രം
നിയന്ത്രണത്തിലാക്കുന്നതിനുള്ള
നടപടികള്‍ ആര്.ബി.ഐ.
ആരംഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
അര്‍ബന്‍ ബാങ്കുകളില്‍
സഹകരണ വകുപ്പിലെ
അസിസ്റ്റന്റ്
ഡയറക്ടര്‍മാര്‍,
ആഡിറ്റര്മാര് എന്നീ
ചുമതലകള്‍ വഹിക്കുന്ന
എത്ര ഉദ്യോഗസ്ഥര്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(സി)
അര്‍ബന്‍
ബാങ്കുകളുടെ നിയന്ത്രണം
ആര്.ബി.ഐ.
ഏറ്റെടുക്കുന്നതോടെ
സഹകരണ വകുപ്പിലെ
മേല്പറഞ്ഞ
ഉദ്യോഗസ്ഥരുടെ തസ്തിക
നഷ്ടപ്പെടുന്ന സാഹചര്യം
സംജാതമായിട്ടുണ്ടോയെന്നറിയിക്കുമോ;
(ഡി)
ഇക്കാര്യത്തിലുള്ള
ജീവനക്കാരുടെ ആശങ്ക
അകറ്റുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കേരളാ
ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ് കമ്പനി
618.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ്
കമ്പനി (കെ.ടി.ഐ.എല്‍.)
എന്നാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കമ്പനി
രൂപീകരിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കെ.ടി.ഐ.എല്‍.
രൂപീകരണം
സംസ്ഥാനത്തിന്റെ ടൂറിസം
വികസനത്തിന് ഏതൊക്കെ
തരത്തില്‍
മുതല്‍ക്കൂട്ടാകുമെന്ന്
അറിയിക്കുമോ;
(ഡി)
കെ.ടി.ഐ.എല്‍.
കമ്പനിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ;
(ഇ)
കമ്പനിയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാരികള്‍ക്ക് സൗകര്യവും
സുരക്ഷയും
619.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെത്തുന്ന
വിനോദസഞ്ചാരികള്‍ക്ക്
സൗകര്യവും
സുരക്ഷയുമൊരുക്കുന്നതില്‍
അനാസ്ഥ
ഉണ്ടാകുന്നുവെന്ന
റിപ്പോർട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
തേക്കടിയില്‍
ബോട്ടിംഗിനിടെ കുഴഞ്ഞു
വീണ അയർലന്റ്
സ്വദേശികള്‍, ആംബുലൻസ്
സൗകര്യമില്ലാത്തതിനാല്‍
ചികിത്സ കിട്ടാതെ
മരിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഫോർട്ട്
കൊച്ചിയില്‍
നടപ്പാതയിലെ തകർന്ന
സ്ലാബില്‍ കുടുങ്ങി
ബ്രിട്ടീഷ് സ്വദേശിക്ക്
വാരിയെല്ലിനും കാലിനും
പരിക്കേറ്റതും തുടർന്ന്
നാട്ടുകാർ ഇവരെ
ആശുപത്രിയിലെത്തിച്ചതുമായ
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
വഴിവിളക്ക്
ഇല്ലാത്തതിനാല്‍ തകർന്ന
സ്ലാബ്
ശ്രദ്ധയില്‍പ്പെടാതിരുന്നതാണോ
പ്രസ്തുത അപകടത്തിനു
കാരണം എന്നും എങ്കില്‍
ആയത് പരിഹരിക്കാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ;
(ഇ)
സംസ്ഥാന
സർക്കാരിന്റെ ഔദ്യോഗിക
അതിഥിയായി എത്തിയ
നോബല്‍ സമ്മാനിതൻ
മൈക്കിള്‍ ലൈവിറ്റിനെ
പൊതുപണിമുടക്ക് ദിവസം
കായലില്‍ അദ്ദേഹം
സഞ്ചരിച്ച
പുരവഞ്ചിയില്‍
തടഞ്ഞിട്ട സംഭവത്തെ
എങ്ങനെയാണ്
വിലയിരുത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
ഇത്തരം
സംഭവങ്ങള്‍
ആവർത്തിക്കാതിരിക്കുന്നതിനായി
വിനോദസഞ്ചാര വകുപ്പ്
ഭാവിയില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ടൂറിസം
മേഖലയിലെ സൗകര്യങ്ങളും സഞ്ചാര
സുരക്ഷിതത്വവും
620.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കോടിക്കണക്കിന് രൂപ
വരുമാനം
നേടിത്തരുന്നതും
ലക്ഷക്കണക്കിന്
ആളുകള്‍ക്ക് ഉപജീവനം
ലഭ്യമാക്കുന്നതുമായ
ടൂറിസം മേഖലയില്‍
അതിനനുസരിച്ചുള്ള
സൗകര്യങ്ങളും സഞ്ചാര
സുരക്ഷിതത്വവും
ഉറപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ടൂറിസം
മേഖലകളിലെ ഭൗതിക
സാഹചര്യങ്ങളോടൊപ്പം
ആവശ്യമായ ചികിത്സാ
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ഗ്രാമീണ
ടൂറിസം മേഖലയിലെ വളർച്ച
621.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
ടൂറിസം മേഖലയിലെ വളർച്ച
ലക്ഷ്യമാക്കി
രൂപീകരിച്ചിട്ടുള്ള
പദ്ധതികൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(ബി)
2020
-21 സാമ്പത്തികവർഷം ഈ
മേഖലയിൽ മുൻഗണന നൽകി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന
പദ്ധതികൾ
ഏതൊക്കെയാണെന്ന്
അറിയിക്കുമോ ?
കൊറോണ
വെെറസ് ബാധയും ടൂറിസം മേഖലയും
622.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൊറോണ
വെെറസ് ബാധമൂലം ടൂറിസം
മേഖലയില്‍ ആഭ്യന്തര,
വിദേശ ടൂറിസ്റ്റുകളുടെ
വരവ് കുറഞ്ഞിട്ടുണ്ടോ
എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദവിവരം
ലഭ്യമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
മാലിന്യപ്രശ്നം
623.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ
കുമിഞ്ഞുകൂടുന്ന ജൈവ
മാലിന്യങ്ങള്‍ ശരിയായ
രീതിയിൽ
സംസ്കരിക്കുന്നതിന്
വിനോദസഞ്ചാര വകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ വൻതോതിൽ
കുമിഞ്ഞുകൂടുന്ന
പ്ലാസ്റ്റിക്
കുപ്പികള്‍
ഉള്‍പ്പെടെയുള്ള
മാലിന്യങ്ങള്‍
ജലാശയങ്ങളിലും
മറ്റുസ്ഥലങ്ങളിലും
നിക്ഷേപിക്കുന്നത് വലിയ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്ക്
കാരണമാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ആയത്
പരിഹരിക്കുന്നതിലേക്കായി
സംസ്ഥാനത്തെ പ്രധാന
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ ഇതര
വകുപ്പുകളുമായി
ചേര്‍ന്ന് പദ്ധതികള്‍
ആവിഷ്കരിച്ച് മാലിന്യ
പ്രശ്നത്തിന് പരിഹാരം
കാണാൻ തയ്യാറാകുമോ;
വിശദമാക്കുമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
624.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം വിനോദ
സഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്നും
വിനോദസഞ്ചാരികളെ
കൂടുതലായി
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള
പദ്ധതികള്‍
625.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'ദൈവത്തിന്റെ
സ്വന്തം നാട്' വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്ന
കാര്യത്തില്‍
പിന്നിലാണെന്ന് കേന്ദ്ര
സര്‍ക്കാരിന്റെ
സാമ്പത്തിക സര്‍വ്വേ
സൂചിപ്പിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആഭ്യന്തര
സഞ്ചാരികളെ
ആകര്‍ഷിക്കുന്ന ആദ്യ
അഞ്ച് സംസ്ഥാനങ്ങള്‍
തമിഴ്നാട്,
ഉത്തര്‍പ്രദേശ്,
കര്‍ണ്ണാടക,
ആന്ധ്രാപ്രദേശ്,
മഹാരാഷ്ട്ര
എന്നിവയാണെന്നതും
രാജ്യത്തെ 65 ശതമാനം
വിനോദ സഞ്ചാരികളും
പോകുന്നത് പ്രസ്തുത
സംസ്ഥാനങ്ങളിലേക്കാണെന്നതും
വസ്തുതയാണോയെന്ന്
വെളിപ്പെടുത്താമോ;
(സി)
വിനോദ
സഞ്ചാരികളെ
സംസ്ഥാനത്തേക്ക്
കൂടുതല്‍
ആകര്‍ഷിക്കുന്നതിനായി,
ഇതര സംസ്ഥാനങ്ങള്‍
നടപ്പിലാക്കുന്ന
തരത്തിലുള്ള പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേരള
ബ്ലോഗ് എക്സ്പ്രസ്സ് പദ്ധതി
626.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ കേരള
ബ്ലോഗ് എക്സ്പ്രസ്സ്
എന്ന പദ്ധതിയുടെ
നടത്തിപ്പുരീതി
വിശദമാക്കാമോ; എല്ലാ
വര്‍ഷവും പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയിലേക്ക് വിവിധ
രാജ്യങ്ങളില്‍
നിന്നുള്ള ബ്ലോഗര്‍മാരെ
തിരഞ്ഞെടുക്കുന്നത്
എങ്ങനെയാണ്;
മാനദണ്ഡങ്ങളും
തിരഞ്ഞെടുപ്പ് രീതിയും
വ്യക്തമാക്കാമോ?
മുസിരിസ്
ഹെറിറ്റേജ് പ്രോജക്ടിന്റെ
വികസനം
627.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുസിരിസ്
ഹെറിറ്റേജ് പ്രോജക്ട്
എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത്
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രോജക്ട് ഏത്
വര്‍ഷമാണ്
ആരംഭിച്ചതെന്നും
അതിന്റെ ലക്ഷ്യങ്ങൾ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മുസിരിസ്
ഹെറിറ്റേജ്
പ്രോജക്ടിന്റെ
വികസനവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
മുസിരിസ്
ഹെറിറ്റേജ്
പ്രോജക്ടിന്റെ ഭാഗമായി
വരുമാനം
വര്‍ധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലാണ്
വരുമാന വര്‍ദ്ധന
ഉണ്ടായതെന്ന്
വെളിപ്പെടുത്തുമോ?
ഉരുയാത്രാ
ടൂറിസം പദ്ധതി
628.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹൗസ്
ബോട്ട് ടൂറിസം
പദ്ധതിക്ക് സമാനമായി
മലബാറിലെ കായലുകളിലൂടെ
ഉരുയാത്രാ ടൂറിസം
പദ്ധതി നടപ്പിലാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ വിശദാംശം
നൽകുമോ?
പ്രവാസികളുടെ
പുനരധിവാസത്തിനായി ടൂറിസം
മേഖലയിൽ പദ്ധതികള്‍
629.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്നും
ഗള്‍ഫ് മേഖലയില്‍
നിന്നും ധാരാളം പേര്
തൊഴില്‍ നഷ്ടപ്പെട്ട്
തിരികെയെത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദേശ
രാജ്യങ്ങളില്‍ നിന്നും
പ്രത്യേകിച്ച് ഗള്‍ഫ്
നാടുകളില്‍ നിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
തിരികെ നാട്ടിലെത്തുന്ന
പ്രവാസികളുടെ
പുനരധിവാസത്തിനായി
ടൂറിസം മേഖലയില്‍
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നത്
എന്ന് വ്യക്തമാക്കാമോ?
വിനോദസഞ്ചാര
മേഖലക്കുള്ള കേന്ദ്ര ബജറ്റിലെ
പദ്ധതികള്‍
630.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയ്ക്ക് ഉത്തേജനം
പകരുന്ന വിവിധ
പദ്ധതികള്‍ 2020-21 ലെ
കേന്ദ്ര ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയ്ക്ക്
ഉത്തേജനം നല്കുന്ന
ഏതൊക്കെ പദ്ധതികളാണ്
ഇതില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
യാതൊരു
പദ്ധതിയും
പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍
അതിലുള്ള സംസ്ഥാന
സര്‍ക്കാരിന്റെ
പ്രതിഷേധം
കേന്ദ്രസര്‍ക്കാരിനെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
കോവളം
ടൂറിസം മേഖല
631.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അധികൃതരുടെ
അവഗണന മൂലം രാജ്യാന്തര
ടൂറിസ്റ്റ് കേന്ദ്രമായ
കോവളത്തോട്
ടൂറിസ്റ്റുകള്‍
മുഖംതിരിക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയം
തകര്‍ത്തെറിഞ്ഞ വിനോദ
സഞ്ചാരമേഖല
കരകയറുന്നുവെന്ന്
അവകാശപ്പെടുമ്പോഴും
കോവളം മാത്രം ടൂറിസം
മേഖലയില്‍ നിന്നും
പുറകോട്ട് പോയത്
എന്തുകൊണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വിനോദ
സഞ്ചാര വകുപ്പ്
കോവളത്ത്
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
എന്തൊക്കെയാണ്;
നടപ്പുവര്‍ഷത്തെ സീസണ്
ആരംഭിക്കുന്നതിന്
മുമ്പ് വികസന
പദ്ധതികള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കാതിരുന്നത്
തിരിച്ചടിയായി എന്ന്
വിലയിരുത്തിയിട്ടുണ്ടോ?
വയനാട്
ജില്ലയിലെ വിനോദസഞ്ചാര മേഖല
632.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം വയനാട്
ജില്ലയിലെ വിനോദസഞ്ചാര
മേഖലയുമായി
ബന്ധപ്പെട്ട്
നടപ്പാക്കിവരുന്ന
പദ്ധതികളും
പ്രവൃത്തികളും
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥയെന്തെന്നും
വിശദമാക്കാമോ?
പന്തളം
പില്‍ഗ്രിം ടൂറിസം ഹബ്ബ്
പദ്ധതി
633.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുമായി
ബന്ധപ്പെട്ട്
ദേശീയതലത്തില്‍ത്തന്നെ
ശ്രദ്ധേയമായ ഒരു
തീർത്ഥാടന കേന്ദ്രമായി
മാറിയിട്ടുള്ള
പന്തളത്തെ കൊട്ടാരവും
അനുബന്ധ
ക്ഷേത്രങ്ങളേയും
ഉള്‍പ്പെടുത്തി
പില്‍ഗ്രിം ടൂറിസം
ഹബ്ബ് പദ്ധതിയുടെ
സാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സമീപ
സ്ഥലങ്ങളിലെ
ശ്രദ്ധേയമായ തീർത്ഥാടന
കേന്ദ്രങ്ങളെക്കൂടി
ഉള്‍പ്പെടുത്തി പന്തളം
പില്‍ഗ്രിം ടൂറിസം
വിപുലപ്പെടുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
പന്തളം പില്‍ഗ്രിം
ടൂറിസം വികസനത്തിനായി ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഏറത്ത്
നെടുംകുന്ന് മല ടൂറിസം
634.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തിലെ ഏറത്ത്
നെടുംകുന്ന് മല ടൂറിസം
പദ്ധതിയുടെ ഫയല്‍ നടപടി
സംബന്ധിച്ച പുരോഗതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പത്തനംതിട്ട
ഡി .ടി .പി .സി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ഈ പദ്ധതിക്ക്
ഉപയുക്തമാക്കേണ്ടുന്ന
റവന്യൂ വകുപ്പിന്റെ
ഭൂമി ടൂറിസം വകുപ്പ്
ഏറ്റെടുക്കുന്നതിന്മേല്
നിലനില്‍ക്കുന്ന
സാങ്കേതിക തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
അനുബന്ധ
പദ്ധതിയുടെ പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍ക്കായി
മതിയായ ഫണ്ട്
ലഭ്യമായിട്ടും ഭൂമി
ലഭ്യതാപ്രശ്നത്തില്
നിലവില്‍ നേരിടുന്ന
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ടൂറിസം
വകുപ്പിന് ഭൂമി
ഏറ്റെടുക്കുന്നതിന്
കഴിയില്ലായെങ്കില്‍
റവന്യൂ വകുപ്പില്‍
നിന്നും പാട്ടത്തിന്
പ്രസ്തുത ഭൂമി
ലഭ്യമാക്കി പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട സഹായക നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
635.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
റിവര്‍ ക്രൂയിസ്
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലാവധിക്കുള്ളില്‍
പ്രസ്തുത പദ്ധതി
വിഭാവനം ചെയ്ത
രീതിയില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാപനാശം
ടൂറിസം മേഖലയുടെ അടിസ്ഥാന
സൗകര്യ വികസനം
636.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
വര്‍ഷവും
വര്‍ക്കലയിലെത്തുന്ന
വിനോദ സഞ്ചാരികളുടെ
എണ്ണത്തില്‍ ഗണ്യമായ
കുറവ് ഉണ്ടാകുന്നു എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പാപനാശം
ടൂറിസം മേഖലയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ടൂറിസം
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മേഖലയുടെ അടിസ്ഥാന
സൗകര്യങ്ങള്‍ കുറ്റമറ്റ
രീതിയില്‍
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോന്നി
മണ്ഡലത്തിന്റെ ടൂറിസം
പ്രാധാന്യം
637.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസവുമായി
ബന്ധപ്പെടുത്തി കോന്നി
മണ്ഡലത്തില്‍ പുതിയതായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
കോന്നി
മണ്ഡലത്തിന്റെ ടൂറിസം
പ്രാധാന്യം പരമാവധി
പ്രയോജനപ്പെടുത്തുന്ന
തരത്തില്‍ പത്തനംതിട്ട
ജില്ലയിലെ ഇതര
ടൂറിസ്റ്റ്
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി ഒരു
ജില്ലാതല ടൂറിസം നെറ്റ്
വര്‍ക്ക് പദ്ധതി
വിഭാവനം ചെയ്ത്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
പനങ്ങാട്
പ്രദേശത്ത് ടൂറിസം വകുപ്പ്
പ്രവർത്തനം
638.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
കുമ്പളം പഞ്ചായത്തിലെ
പനങ്ങാട് പ്രദേശത്ത്
ടൂറിസം
വകുപ്പ്ഏതെങ്കിലും
പ്രവർത്തനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഈ
പ്രവർത്തനത്തിന്റെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
639.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടൂറിസം വകുപ്പ്
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്നത്
അനുവദിച്ച തുകയടക്കം
വ്യക്തമാക്കാമോ?
തോണിക്കടവ്
ടൂറിസം പദ്ധതി
640.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തോണിക്കടവ്
ടൂറിസം പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വളന്തുകാട്
ദ്വീപ് കേന്ദ്രമാക്കി
വിനോദസഞ്ചാര പദ്ധതി
641.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
നിയോജക മണ്ഡലത്തിലെ
വളന്തുകാട് ദ്വീപ്
കേന്ദ്രമാക്കി
വിനോദസഞ്ചാര പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ഉത്തരവു സഹിതം
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയുടെ നിലവിലെ
സ്ഥിതിയെന്തെന്നും ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ടൂറിസം
642.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍ഗോഡ് ജില്ലയില്‍
ടൂറിസം വകുപ്പ് മുഖേന
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഇതിനായി എത്രകോടി രൂപ
ചെലവാക്കിയിട്ടുണ്ടെന്നും
അറിയിക്കാമോ?
കരുനാഗപ്പളളി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
643.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തില്‍
2016 ഏപ്രില്‍ 1നു ശേഷം
നടപ്പിലാക്കിയിട്ടുളള
ടൂറിസം പദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കന്നേറ്റി
കായലിനെ കായലോര ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കന്നേറ്റി
കായലില്‍
ചിങ്ങമാസത്തിലെ
ചതയദിനാഘോഷത്തോടനുബന്ധിച്ച്
നടക്കുന്ന ശ്രീനാരായണ
ട്രോഫി ജലോത്സവം ലീഗ്
മത്സരത്തില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തൃപ്പുണ്ണിത്തുറയിലെ
പരിസ്ഥിതി സൗഹൃദ്ദ ടൂറിസം
പദ്ധതി
644.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
നിയോജക മണ്ഡലത്തിലെ
പനങ്ങാട്, വളന്തുകാട്,
കല്ലുവച്ചകാട് തുടങ്ങിയ
പ്രകൃതി സൗന്ദര്യ
പ്രദേശങ്ങളെ
ഉള്‍പ്പെടുത്തി ഒരു
പരിസ്ഥിതി സൗഹാര്‍ദ്ദ
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിനായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ക്ഷേത്ര
ഭൂമി കയ്യേറ്റം
645.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള ക്ഷേത്ര
ഭൂമിയില്‍
വന്‍തോതിലുള്ള
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഭൂമി
കയ്യേറ്റം
ഒഴിപ്പിക്കുവാന്‍
ദേവസ്വം ട്രൈബ്യൂണല്‍
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡിന്റെ
അധീനതയിലുണ്ടായിരുന്നതും
അനധികൃതമായി
കയ്യേറിയതുമായ എത്ര
ഏക്കര്‍ സ്ഥലം ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
ഒഴിപ്പിക്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓരോ
ദേവസ്വം ബോര്‍ഡിലും
ഇപ്രകാരം ഒഴിപ്പിച്ച
വസ്തുവകകളുടെ കണക്ക്
ലഭ്യമാക്കുമോ?
കുളങ്ങളുടെയും
കാവുകളുടെയും സംരക്ഷണം
646.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ദേവസ്വം
ബോര്‍ഡിന് കീഴില്‍
വരുന്ന കുളങ്ങളും
കാവുകളും
സംരക്ഷിക്കാന്‍
ആവശ്യമായ തരത്തിലുള്ള
പദ്ധതികള്‍ വകുപ്പിന്
കീഴില്‍ ഉണ്ടോ;
വിശദമാക്കാമോ?
കോന്നി
ടൗണില്‍ സി.സി.ടി.വി.
സ്ഥാപിക്കുന്നതിനുളള നടപടി
647.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമല
വികസനവുമായി
ബന്ധപ്പെട്ട് പ്രധാന
ഇടത്താവളമായ കോന്നി
ടൗണില്‍ സി.സി.ടി.വി.
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ശബരിമലയില്‍
ദര്‍ശനം നടത്തിയ
തീര്‍ത്ഥാടകരുടെ എണ്ണം
648.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മണ്ഡല-മകരവിളക്ക്
കാലയളവില്‍ ശബരിമലയില്‍
ദര്‍ശനം നടത്തിയ
തീര്‍ത്ഥാടകരുടെ എണ്ണം
ഏത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ലഭിച്ച ആകെ
നടവരവ്
എത്രയാണെന്നറിയിക്കാമോ;
(സി)
കഴിഞ്ഞ
മണ്ഡല മകരവിളക്ക്
തീര്‍ത്ഥാടന
നടത്തിപ്പിനായി ദേവസ്വം
ബോര്‍ഡിന് ചെലവിടേണ്ടി
വന്ന തുക എത്രയാണ്
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ നിക്ഷേപം
649.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ക്ഷേത്രങ്ങളിലുള്ള
സ്വര്‍ണ്ണവും വെള്ളിയും
റിസർവ് ബാങ്കിൽ
നിക്ഷേപിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സ്വര്‍ണ്ണവും
വെള്ളിയും റിസര്‍വ്
ബാങ്കിൽ നിക്ഷേപിച്ചാൽ
ബോര്‍ഡിന് ഉണ്ടാകുന്ന
നേട്ടം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
സ്വര്‍ണ്ണവും വെള്ളിയും
ഉരുപ്പടികളുടെ വിശദമായ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മറ്റ്
ദേവസ്വങ്ങളിലും സമാന
രീതിയിലുള്ള നിക്ഷേപം
നടത്തുവാൻ ഉദ്ദേശമുണ്ടോ
എന്നറിയിക്കാമോ?
ചെങ്ങന്നൂരില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് സ്വീകരിച്ചിട്ടുള്ള
നടപടികള്‍
650.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
ഇടത്താവളമായ
ചെങ്ങന്നൂരില്‍
മണ്ഡലക്കാലത്തും
അല്ലാതെയുള്ള
സമയങ്ങളിലും ഇതര
സംസ്ഥാനങ്ങളില്‍
നിന്നും അല്ലാതെയും
ലക്ഷക്കണക്കിന്
അയ്യപ്പന്മാര്
വന്നുപോകുന്ന
സാഹചര്യത്തിൽ ഇവരുടെ
പ്രാഥമിക
ആവശ്യങ്ങള്‍ക്കും
വിശ്രമത്തിനും ആവശ്യമായ
സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിന്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
അതില്‍
അടുത്ത മണ്ഡലകാലത്തിന്
മുന്‍പ്
പൂര്‍ത്തീകരിക്കുവാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്
എന്തെല്ലാമാണെന്ന വിവരം
അറിയിക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ്
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
651.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡ്
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
നടപ്പിലാക്കാത്തത് മൂലം
അവര്‍ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവിതാംകൂര്‍,
കൊച്ചി ദേവസ്വം
ബോര്‍ഡുകളില്‍
നടപ്പിലാക്കിയത്
പോലുളള
ശമ്പളപരിഷ്ക്കരണം
മലബാര്‍ ദേവസ്വം
ബോര്‍ഡിലെ
ജീവനക്കാര്‍ക്ക്
നിഷേധിക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ദേവസ്വം
ബോര്‍ഡുകളിലെയും
ജീവനക്കാര്‍ക്ക് ഏകീകൃത
രീതിയിലുളള
ശമ്പരപരിഷ്ക്കരണം
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
സര്‍ക്കാര്‍
വേതനം പറ്റുന്ന ക്ഷേത്രം
സ്ഥാനികര്‍
652.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വേതനം പറ്റുന്ന എത്ര
ക്ഷേത്രം
സ്ഥാനികര്മാര്
സംസ്ഥാനത്തുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാനികര്മാര്ക്കു
നല്കുന്ന മാസവേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷേത്രം
സ്ഥാനികര്മാരുടെ വേതനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ;
(ഡി)
ക്ഷേത്രം
സ്ഥാനികര്മാരുടെ വേതനം
ഇപ്പോള്‍ സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
എത്രമാസത്തെ
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കാമോ?
കുട്ടംകുളം
നവീകരിക്കുന്നതിന് നടപടി
653.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
കൂടല്‍ മാണിക്യം
ക്ഷേത്രവുമായി
ബന്ധപ്പെട്ട കുട്ടംകുളം
നവീകരിക്കുന്നതിന്
ദേവസ്വം വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?