വിഴിഞ്ഞം
തുറമുഖത്തിന്റെ
നിർമ്മാണപുരോഗതി
318.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
വളരെ പ്രതീക്ഷയോടെ
കാണുന്ന വിഴിഞ്ഞം
തുറമുഖത്തിന്റെ
നിർമ്മാണ പുരോഗതി
അറിയിക്കാമോ; നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിർമ്മാണം നിലവിലെ
സാഹചര്യത്തില്‍
എപ്പോള്‍
പൂർത്തിയാക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിർമ്മാണ പുരോഗതിയെ
തടസ്സപ്പെടുത്തുന്ന
എന്തെങ്കിലും
പ്രശ്നങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കാമോ?
തുറമുഖ
വകുപ്പ് നടപ്പാക്കിയ
പദ്ധതികള്‍ക്കായി നീക്കിവച്ച
തുക
319.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുറമുഖ വകുപ്പ്
നടപ്പാക്കിയ
പദ്ധതികള്‍ക്കായി
പ്ലാന്‍, നോണ്‍ പ്ലാന്‍
ഇനത്തില്‍ നീക്കിവച്ച
തുകയും ചെലവും വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
പൈതൃക
കേന്ദ്രങ്ങളുടെ
സ്വകാര്യവത്ക്കരണം
320.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
പൈതൃക കേന്ദ്രങ്ങളുടെ
നടത്തിപ്പ് ചുമതല
കേന്ദ്ര സര്‍ക്കാര്‍
സ്വകാര്യ
കമ്പനികള്‍ക്ക്
കൈമാറുമ്പോള്‍
അക്കൂട്ടത്തില്‍
കേരളത്തിലെ ഏതെങ്കിലും
പൈതൃക കേന്ദ്രം
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ ഏതാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
കമ്പനികള്‍ക്കാണ് ഈ
കേന്ദ്രങ്ങള്‍
കൈമാറുന്നത് എന്നത്
സംബന്ധിച്ചു് പൈതൃക
കേന്ദ്രങ്ങളെ
മുന്‍നിര്‍ത്തിയുള്ള
പട്ടിക നല്‍കാമോ?
പ്രൈതൃക
കേന്ദ്രങ്ങളുടെ സംരക്ഷണം
321.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈതൃക കേന്ദ്രങ്ങള്‍
സംരക്ഷിക്കുവാന്‍ ഈ
സര്‍ക്കാര്‍ കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പ്രൈതൃക കേന്ദ്രങ്ങള്‍
ഏതൊക്കെ ജില്ലകളിലാണ്
സ്ഥിതി ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രൈതൃക
കേന്ദ്രങ്ങളുടെ
പുനരുദ്ധാരണത്തിനായി
കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര തുക
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
സംസ്ഥാനത്തെ
പൗരാണിക സ്മാരകങ്ങളുടെ
സംരക്ഷണം
322.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൗരാണിക സ്മാരകങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കാമോ;
(ബി)
നിലവില്‍
പുരാവസ്തു വകുപ്പിന്റെ
കീഴില്‍ എത്ര സംരക്ഷിത
സ്മാരകങ്ങളാണുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പൗരാണിക
കെട്ടിടങ്ങളുടെ
നിര്‍മ്മിതി സംരക്ഷണം,
രാസ സംരക്ഷണം, ചുമര്
ചിത്രങ്ങളുടെ സംരക്ഷണം
എന്നിവയ്ക്കായി
സ്വീകരിച്ചു വരുന്ന
ശാസ്ത്രീയമായ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
പമ്പാനദീ
തീരത്തെ രണ്ടാംഘട്ട പുരാവസ്തു
ഖനനം
323.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പമ്പാനദീതട
തീരത്തു നിന്നും
കണ്ടെടുത്ത ശില്പങ്ങള്
സംരക്ഷിക്കുന്നതിനായി
പുരാവസ്തു വകുപ്പ്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
രണ്ടാംഘട്ട
ഖനനത്തിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
രണ്ടാംഘട്ട
ഖനനത്തിനായി
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ ലെെസന്‍സ്
ആവശ്യമുണ്ടോ;
(ഡി)
പ്രസ്തുത
ലെെസന്‍സിനായി സംസ്ഥാന
പുരാവസ്തു വകുപ്പ്
അപേക്ഷ
സമര്‍പ്പിച്ചിരുന്നോ;
ഓണ്‍ലെെന്‍ വഴിയാണോ
അപേക്ഷ സമര്‍പ്പിച്ചത്;
ഏത് തീയതിയിലാണ് അപേക്ഷ
സമര്‍പ്പിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
തുടര്ഖനനം
തടഞ്ഞുകൊണ്ട്
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യ
അധികൃതർ
നിര്‍ദ്ദേശങ്ങളോ
നടപടിക്രമങ്ങളോ
അറിയിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
പുരാവസ്തു
വകുപ്പിന്റെ ഉത്ഖനന
പ്രവര്‍ത്തനങ്ങള്‍
324.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
വി.കെ.പ്രശാന്ത്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുരാവസ്തു
വകുപ്പിന്റെ
നേതൃത്വത്തില്‍ നടന്ന
പ്രധാന ഉത്ഖനന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ഉത്ഖനനങ്ങളില്‍ നിന്നും
കണ്ടെടുത്ത
ചരിത്രാവശിഷ്ടങ്ങള്‍
വേണ്ടവിധം സംരക്ഷിച്ച്
പരിപാലിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ചെങ്ങന്നൂരില്‍
മ്യൂസിയം/പുരാവസ്തു
വകുപ്പുമായി ബന്ധപ്പെട്ട്
പദ്ധതി
325.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പില്‍ഗ്രിം
ടൂറിസത്തിന് ഏറ്റവും
കൂടുതല്‍ സാധ്യതയുള്ള
ചെങ്ങന്നൂരില്‍
മ്യൂസിയം/പുരാവസ്തു
വകുപ്പുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
പുരാവസ്തുവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
326.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എത്തുന്ന
സഞ്ചാരികള്‍ക്കും
പുതുതലമുറയ്ക്കും
നമ്മുടെ സംസ്കാരത്തെയും
നവോത്ഥാനമൂല്യങ്ങളെയും
കുറിച്ച് അവബോധം
നല്‍കുന്നതിന്
പുരാവസ്തുവകുപ്പ്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ആരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തുക്കളുടെയും
പൈതൃകസ്മാരകങ്ങളുടെയും
സംരക്ഷണം
327.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തുക്കളുടെയും
പൈതൃകസ്മാരകങ്ങളുടെയും
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പൈതൃക
സ്മാരകങ്ങള്‍
സംരക്ഷിക്കുന്നതിന്
ലോകമെമ്പാടും
സ്വീകരിച്ചിട്ടുള്ള
നവീനമായ രീതികളും
സാങ്കേതിക വിദ്യകളും
പുരാവസ്തുവകുപ്പിന്
ലഭ്യമാണോ;
(സി)
ഇത്
സംബന്ധിച്ച് വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
എന്തെങ്കിലും പ്രത്യേക
പരിശീലനം
നല്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഓരോ
ജില്ലയിലുമുള്ള ചരിത്ര
സ്മാരകങ്ങള്‍,
കൊട്ടാരങ്ങള്‍ എന്നിവയെ
സംബന്ധിച്ച വിവരങ്ങള്‍
തയ്യാറാക്കി നവമാധ്യമ
പ്ലാറ്റ്ഫോമുകളില്‍
നല്കുന്ന ഏതെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കാമോ?