ആരോഗ്യമേഖലയുടെ
ആധുനിക വല്‍ക്കരണം
187.
ശ്രീമതിപി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അതിവ്യാപനശേഷിയുളള
കൊവിഡ്-19 എന്ന മാരക
വെെറസ് രോഗത്തെ
പ്രശംസനീയമാംവിധം
നിയന്ത്രണ
വിധേയമാക്കിയതുവഴി
സംസ്ഥാനത്തെ
ആരോഗ്യമേഖലയുടെ
കരുത്തു തെളിയിച്ച
നേട്ടം
സുസ്ഥിരമാക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
കേരളീയ
സമൂഹം ആഗോളവല്‍കൃതമായ
സാഹചര്യത്തില്‍
ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍
പൊട്ടിപ്പുറപ്പെടുന്ന
വിവിധ വെെറസ് രോഗങ്ങളെ
പ്രാരംഭ ദിശയില്‍
തിരിച്ചറിഞ്ഞ്
നിയന്ത്രണ
വിധേയമാക്കുന്നതിന്
ആവശ്യമായ അത്യാധുനിക
വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ത്രിതലങ്ങളിലുമുളള
ആശുപത്രികളുടെ നിലവാരം
ഉയര്‍ത്തുന്നതിന്
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
ഡീ-അഡിക്ഷന് സെന്റര്‍
188.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
ഡീ-അഡിക്ഷന്
സെന്ററുകള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പുതിയതായി
ഡീ-അഡിക്ഷന്
സെന്ററുകള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;വിശദവിവരങ്ങള്‍
നല്‍കാമോ?
കൊറോണ
വൈറസ് രോഗ
വ്യാപനത്തിനെതിരെയുളള
മുന്‍കരുതലുകള്‍
189.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചൈനയില്‍
പടര്‍ന്ന് പിടിച്ച
കൊറോണ വൈറസ് രോഗം
സംസ്ഥാനത്ത് പടര്‍ന്ന്
പിടിക്കാതിരിക്കുവാന്‍
ആരോഗ്യവകുപ്പ്
സ്വീകരിച്ച
മുന്‍കരുതലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര പേര്‍ക്ക് ഈ വൈറസ്
രോഗം ഇതിനകം
സ്ഥിരീകരിച്ചുവെന്നും
നിലവില്‍ എത്രപേര്‍
ആശുപത്രികളിലും
വീടുകളിലുമായി
നിരീക്ഷണത്തിലുണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
കൊറോണ
വൈറസ് ബാധ സംബന്ധിച്ച
പരിശോധനയ്ക്കായി
പൂനയിലെ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
ആശ്രയിക്കേണ്ട
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച പരിശോധന
പൂര്‍ണ്ണമായും
സംസ്ഥാനത്ത് തന്നെ
നടത്തുന്നതിന് എന്ത്
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
തിരുവനന്തപുരത്ത്
സ്ഥാപിക്കുന്ന വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ണ്ണതോതില്‍
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
കൊറോണ
രോഗബാധയും ചികിത്സാ നടപടികളും
190.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊറോണ
രോഗബാധ ഭീഷണിയെ
തുടര്‍ന്ന് സംസ്ഥാനത്ത്
എത്ര പേര്
നിരീക്ഷണത്തില്‍
ഉണ്ടായിരുന്നുവെന്നും
ഇതില്‍ എത്ര പേര്‍ക്ക്
രോഗം
സ്ഥിരീകരിച്ചുവെന്നും
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
എന്തൊക്കെ ചികിത്സാ
നടപടികളാണ്
സ്വീകരിച്ചതെന്നും രോഗം
വരാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ; രോഗം
ബാധിച്ചവര്‍
പൂര്‍ണമായും രോഗ
വിമുക്തരായോ
എന്നറിയിക്കാമോ;
(സി)
ഇപ്പോള്‍
രോഗം ബാധിച്ച
ആരെങ്കിലും സംസ്ഥാനത്ത്
ഉണ്ടോയെന്നറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
രക്തം
കട്ടപിടിക്കാൻ സഹായിക്കുന്ന
ഘടകങ്ങളുടെ ലഭ്യത
191.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍
ഉള്‍പ്പെടെയുള്ള
ഹീമോഫീലിയ രോഗികൾക്ക്,
രക്തം കട്ടപിടിക്കാന്‍
സഹായിക്കുന്ന ഫാക്ടര്‍
എട്ടും ഒന്‍പതും
ഘടകങ്ങൾ
ലഭ്യമാക്കുന്നതിലേക്കുള്ള
രജിസ്ട്രേഷന്
നടപടികള്‍ നിലവിൽ
നടത്തുന്നുണ്ടോയെന്നറിയിക്കുമോ;
(ബി)
രക്തം
കട്ടപിടിക്കാൻ
സഹായിക്കുന്ന ഘടകങ്ങള്‍
ലഭിക്കുന്നതിനായി
ഹീമോഫീലിയ രോഗികള്‍
ആശ്രയിച്ചിരുന്ന
കാരുണ്യ ബെനവലന്റ്
ഫണ്ട് സഹായം 2020
മാർച്ച് 31 ന് ശേഷവും
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
192.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
ഒരു ഏകീകൃത
പൊതുജനാരോഗ്യ നിയമം
ഉണ്ടാകണം എന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
മഴക്കാല
പൂര്‍വ്വ ശുചീകരണ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
193.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരാന്‍
പോകുന്ന മഴക്കാലത്തെ
ആരോഗ്യത്തോടെ
അതിജീവിക്കുന്നതിന്
ഇപ്പോള്‍ നടപ്പിലാക്കി
വരുന്ന മഴക്കാലപൂര്‍വ്വ
ശുചീകരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച്
പൂര്‍ത്തിയാക്കേണ്ട
മഴക്കാല പൂര്‍വ്വ
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പ്രശ്നങ്ങള്‍
അഭിമുഖീകരിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
പകര്‍ച്ചവ്യാധികളും
മറ്റും തടയുന്നതിന്
മഴക്കാല പൂര്‍വ്വ
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ സമയ
ബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കാമോ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
194.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊറോണ വൈറസ് ബാധ
സ്ഥീരീകരിച്ചത് മൂലം
ജനങ്ങള്‍ക്ക് ഉണ്ടായ
ആശങ്ക
പരിഹരിക്കുന്നതിന്
എന്തൊക്കെ
മുന്‍കരുതലുകളാണ്
കൈക്കൊണ്ടതെന്ന്
അറിയിക്കുമോ;
(ബി)
ആരോഗ്യരംഗത്ത്
നാം
മുന്‍പന്തിയിലാണെന്ന്
അവകാശപ്പെടുമ്പോഴും,
എല്ലാ തരം പുതിയ വൈറസ്
ബാധയും സംസ്ഥാനത്ത്
ഉണ്ടാകുന്ന കാര്യം
ഗൗരവമായി
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
നമ്മുടെ
ഡോക്ടര്‍മാരും
ആരോഗ്യപ്രവര്‍ത്തകരും
നടത്തുന്ന പ്രവര്‍ത്തനം
ഇത്തരം രോഗങ്ങള്‍
കൂടുതല്‍ പേരിലേക്ക്
പകരാതിരിക്കുന്നതിനും
മരണം
ഉണ്ടാകാതിരിക്കുവാനും
ഇടയാക്കിയിട്ടുള്ളതായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
എല്ലാ
സജ്ജീകരണങ്ങളോടും കൂടിയ
വൈറോളജി ലാബ്
സംസ്ഥാനത്ത്
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടത്തിയിട്ട് രണ്ട്
വര്‍ഷം കഴിഞ്ഞിട്ടും
ഇതുവരെ അത്
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടില്ലായെന്നതും,
ഇപ്പോഴും രോഗബാധ
സ്ഥിരീകരണത്തിന് പൂനെ
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
ആശ്രയിക്കേണ്ടി
വരുന്നുവെന്നതും
വസ്തുതയല്ലേ;
(ഇ)
എങ്കില്‍
സംസ്ഥാനത്ത്
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
എത്രയും പെട്ടെന്ന്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ദന്താരോഗ്യ
ചികിത്സാരംഗത്തെ കരട് ബില്‍
195.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദന്താരോഗ്യ
ചികിത്സാരംഗത്തെ
സംബന്ധിക്കുന്ന കരട്
ബില്‍ കേന്ദ്ര
സര്‍ക്കാര്‍
പ്രസിദ്ധീകരിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ബില്ലില്‍ ഡെന്റല്‍
ഹെെജീനിസ്റ്റ്,
ഡെന്റല്‍ മെക്കാനിക്
തസ്തികകളെ കുറിച്ച്
പരാമര്‍ശം ഇല്ലായെന്നത്
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരില്‍
ഉണ്ടാക്കിയിട്ടുള്ള
ആശങ്ക
പരിഹരിക്കുന്നതിന്
പ്രസ്തുത ബില്‍
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുമ്പോള്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
ക്യാന്‍സര്‍
ചികിത്സയ്ക്കുളള പുതിയ
സൗകര്യങ്ങള്‍
196.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
ക്യാന്‍സര്‍
രോഗചികിത്സക്കു
മാത്രമായി
ഏര്‍പ്പെടുത്തിയ പുതിയ
സൗകര്യങ്ങള്‍
എന്തെല്ലാമെന്ന് ഓരോ
മെഡിക്കല്‍ കോളേജിനെയും
അടിസ്ഥാനപ്പെടുത്തി
വിശദമാക്കാമോ;
(ബി)
ക്യാന്‍സര്‍
രോഗചികിത്സാ
വിഭാഗത്തിലേക്ക്
മാത്രമായി എത്ര പുതിയ
തസ്തികകളാണ്
സൃഷ്ടിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ആകെ
എത്ര കോടി രൂപയുടെ
വികസന
പ്രവര്‍ത്തനങ്ങളാണ്
ക്യാന്‍സര്‍ രോഗ
ചികിത്സാരംഗത്തെ
മെച്ചപ്പെടുത്താന്‍
സര്‍ക്കാര്‍
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ?
പാരാമെഡിക്കല്‍
സ്ഥാപനങ്ങളുടെ ഗുണനിലവാരം
197.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവൃത്തിക്കുന്ന
ലാബുകളുടെയും മറ്റ്
പാരാമെഡിക്കല്‍
സ്ഥാപനങ്ങളുടെയും
ഗുണനിലവാരം
പരിശോധിക്കുന്നതിന്
ഏതെങ്കിലും സംവിധാനം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിവിധ സ്വകാര്യ
ഏജന്‍സികള്‍ നടത്തുന്ന
പാരാമെഡിക്കല്‍
കോഴ്സുകളുടെ
ആധികാരികതയും അവര്‍
നല്കുന്ന
സര്‍ട്ടിഫിക്കറ്റിന്റെ
സ്വീകാര്യതയും
പരിശോധിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
അംഗീകാരമില്ലാത്ത
പാരാമെഡിക്കല്‍
കോഴ്സുകള്‍ നടത്തുന്ന
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനും
പാരാമെഡിക്കല്‍
സ്ഥാപനങ്ങള്‍ നടത്തുന്ന
ടെസ്റ്റുകളുടെ നിരക്ക്
സ്ഥാപനങ്ങളില്‍
പ്രസിദ്ധീകരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുട്ടികളിലെയും
കൗമാരക്കാരിലെയും
മാനസികാരോഗ്യ പ്രശ്നങ്ങള്‍
198.
ശ്രീമതിവീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളിലെയും
കൗമാരക്കാരിലെയും
മാനസികാരോഗ്യ
പ്രശ്നങ്ങള്‍
ആരംഭത്തില്‍ തന്നെ
കണ്ടുപിടിച്ച് പരിഹാരം
കാണുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
സാധിക്കുന്നതെന്ന്
അറിയിയ്ക്കാമോ;
(ബി)
കുട്ടികളിലെ
വളര്‍ച്ചാപരവും
സ്വഭാവപരവും
വൈകാരികപരവുമായ
വൈകല്യങ്ങള്‍ സ്ക്കൂള്
തലത്തില്‍ത്തന്നെ
കണ്ടുപിടിക്കാനും
ആവശ്യമായ പ്രാഥമിക
ഇടപെടലുകള്‍ നടത്താനും
അദ്ധ്യാപകരെ
പരിശീലിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
പരിശീലനം ലഭിച്ച
അദ്ധ്യാപകരുടെ
നേതൃത്വത്തില്‍ എല്ലാ
വിദ്യാലയങ്ങളിലും
കൗണ്‍സിലിംഗ്
സെന്ററുകള്‍
ആരംഭിക്കുന്നതിനെക്കുറിച്ച്
പരിശോധിക്കുമോ?
പൊതുജനാരോഗ്യനയം
199.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുജനാരോഗ്യനയം
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പൊതുജനാരോഗ്യ
നയം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി വകുപ്പ്
തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നയത്തിലെ പ്രധാന
വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പകര്‍ച്ചവ്യാധികള്‍
200.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
പലതരത്തിലുമുളള പുതിയ
പകര്‍ച്ചവ്യാധികളുടെ
കേന്ദ്രമാകുന്നത്
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ശരീര
ശുദ്ധിക്കും, വ്യക്തി
ശുചിത്വത്തിനും
പേരുകേട്ട കേരളീയരെ
തുടരെ തുടരെ
പകര്‍ച്ചവ്യാധികള്‍
ബാധിക്കുന്നത് ഏത്
സാഹചര്യത്തിലാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
2019-ല്‍
പകര്‍ച്ചവ്യാധികള്‍
മൂലം എത്രപേര്‍ ചികിത്സ
തേടിയെന്നും, അതിലെത്ര
പേര്
മരണപ്പെട്ടുവെന്നും
വ്യക്തമാക്കാമോ?
പകര്‍ച്ചവ്യാധികള്‍
തടയാന്‍ നടപടി
201.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികള്‍
ബാധിക്കുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
2019-ല്‍
പകര്‍ച്ചവ്യാധികള്‍
പിടിപെട്ട്
മരിച്ചവരുടെയും ചികിത്സ
തേടിയവരുടെയും
എണ്ണമെത്ര; ഏതു
പകര്‍ച്ചവ്യാധി
ബാധിച്ചാണ് ഏറ്റവും
കൂടുതല്‍പേര്‍
മരണമടഞ്ഞത്; വിശദാംശം
നല്‍കുമോ;
(സി)
ഓരോ
മഴക്കാലത്തും പലതരം
കൊതുകുകള്‍ പരത്തുന്ന
പകര്‍ച്ചവ്യാധികള്‍
ഒട്ടേറെപേരുടെ
മരണത്തിന് കാരണമാകുന്ന
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്
തടയുന്നതിനായി പരിസര
ശുചീകരണം, മാലിന്യ
നിര്‍മ്മാര്‍ജ്ജനം,
കൊതുക് നിവാരണം എന്നിവ
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും അടിയന്തര
നടപടികള്‍
കൈക്കൊള്ളുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കോവിഡ്-19
(കൊറോണ) വൈറസ്
202.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോവിഡ്-19
(കൊറോണ) വൈറസ് ഇന്ത്യ
ഉള്‍പ്പടെ പല
രാജ്യങ്ങളിലും
പ്രത്യേകിച്ച്
സംസ്ഥാനത്തും
റിപ്പോര്‍ട്ടു ചെയ്ത
സാഹചര്യത്തില്‍ ആരോഗ്യ
വകുപ്പ് ചെയ്ത പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും എത്ര
പേര്
നിരീക്ഷണത്തിലെത്തിയെന്നും
നിലവില്‍ അവരുടെ അവസ്ഥ
എന്താണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
രോഗബാധയുടെ
ചികിത്സയ്ക്കായി
കേന്ദ്ര സഹായം
ഉള്‍പ്പെടെ ലോക
രാജ്യങ്ങളുടെയും
ലോകാരോഗ്യ
സംഘടനകളുടെയും
എന്തെല്ലാം സഹായം
സംസ്ഥാന ആരോഗ്യ
വകുപ്പിന് ലഭ്യമായി
എന്നു വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കും
രോഗബാധിതരെ
സഹായിക്കുവാനുമായി
എന്തെല്ലാം സഹായം
സംസ്ഥാന സര്‍ക്കാരും
ആരോഗ്യവകുപ്പും
കേന്ദ്രസര്ക്കാരിനോടഭ്യര്ത്ഥിച്ചുവെന്നും
ലഭ്യമായവ
എന്തെല്ലാമെന്നും
വെളിപ്പെടുത്തുമോ?
സൗജന്യ
മരുന്നുവിതരണം
203.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ഫാര്‍മസി വഴി ഹിമോഫീലിയ
രോഗികള്‍ക്ക്
സൗജന്യമായി
നല്‍കിയിരുന്ന
മരുന്നുകളുടെ വിതരണം
സംസ്ഥാനത്ത് നിലച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അടിയന്തരമായി
പ്രസ്തുത മരുന്നുകളുടെ
വിതരണം തുടരുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കാമോ?
ആരോഗ്യ
മേഖലയിലെ കിഫ്ബി പദ്ധതികള്‍
204.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ കിഫ്ബി വഴി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആശുപത്രികളില്‍
കിഫ്ബി വഴി എന്തൊക്കെ
സൗകര്യങ്ങള്‍
ഒരുക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മഞ്ചേശ്വരം
താലൂക്കാശുപത്രിയില്‍
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തുടര്‍
ചികിത്സയ്ക്കുവേണ്ടിയുള്ള
ധനസഹായ പദ്ധതി
205.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഡ്നി
മാറ്റ സര്‍ജറി നടത്തിയ
ആളുകളുടെ തുടര്‍
ചികിത്സയ്ക്ക്
എന്തെങ്കിലും ധനസഹായ
പദ്ധതി
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പാലക്കാട് ജില്ലയില്‍ ഈ
ഇനത്തില്‍ എത്ര തുക
വിതരണം ചെയ്തിട്ടുണ്ട്;
നിയോജക
മണ്ഡലാടിസ്ഥാനത്തിലുള്ള
വിവരം ലഭ്യമാക്കാമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
206.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാര്‍വത്രിക ആരോഗ്യ
സുരക്ഷാ പദ്ധതി
സര്‍ക്കാര്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയുടെ സവിശേഷതകള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
ആനുകൂല്യങ്ങള്‍
ലഭ്യമാകുമെന്നറിയിക്കുമോ;
(ഡി)
ഇന്‍ഷുറന്‍സ്
സ്കീമിന് പുറത്തുള്ളതും
മറ്റ്
ആരോഗ്യപദ്ധതികളില്‍
ഉള്‍പ്പെടാത്തതുമായ
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
ഇത്തരക്കാര്‍ക്ക്
പഴയ കാരുണ്യ സ്കീമിന്റെ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് സ്കീം
207.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാരുണ്യ
ബെനവലന്റ് സ്കീമിന്റെ
ഏജന്‍സി
മാറിയതിനെത്തുടര്‍ന്ന്
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
പൂര്‍ത്തീകരിക്കാത്തതിനാല്‍
പ്രസ്തുത സ്കീമിന്റെ
ആനുകൂല്യം
ലഭിക്കുന്നില്ല എന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
എറണാകുളം
ജനറല്‍ ആശുപത്രിയിലെ വികസന
പദ്ധതികള്‍
208.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എറണാകുളം
ജനറല്‍ ആശുപത്രിയില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യവികസന പദ്ധതികള്‍
നടപ്പിലാക്കി എന്ന്
അറിയിക്കാമോ; ഇവയുടെ
വിശദാംശം ലഭ്യമാക്കാമോ?
സിക്കിള്‍
സെല്‍ അനീമിയ
209.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിക്കിള്‍
സെല്‍ അനീമിയ
രോഗികള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സിക്കിള്‍
സെല്‍ അനീമിയ
രോഗികള്‍ക്ക് പ്രത്യേക
പാക്കേജ്
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ലോകാരോഗ്യ
സംഘടനയുടെ കീഴില്‍ ഉള്ള
പദ്ധതികള്‍
210.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോകാരോഗ്യ
സംഘടനയുടെ കീഴില്‍ ഉള്ള
എത്ര പദ്ധതികളാണ്
നിലവില്‍ സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ലോകാരോഗ്യസംഘടനയുടെ
ഫണ്ട് ഉപയോഗിച്ച് എത്ര
വാഹനങ്ങള്‍ സംസ്ഥാനത്ത്
വിവിധ ജില്ലകളില്‍
വാങ്ങിയിട്ടുണ്ട്;
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വാഹനങ്ങള്‍ ഒൗദ്യോഗിക
ആവശ്യങ്ങള്‍ക്കല്ലാതെ
ദുരുപയോഗം ചെയ്യുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ആരോഗ്യകിരണം
പദ്ധതി
211.
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി
,,
എം. രാജഗോപാലന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
18 വയസ് വരെയുള്ള
അര്‍ഹതപ്പെട്ട എല്ലാ
രോഗികള്‍ക്കും സൗജന്യ
ചികിത്സ
ലഭ്യമാക്കുന്നതിനായി
'ആരോഗ്യകിരണം' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇത്തരം
രോഗികളുടെ ഏതെല്ലാം
ചെലവുകളാണ്
വഹിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രകാരം രോഗികള്‍ക്ക്
ലഭ്യമാകുന്ന അനുബന്ധ
വെെദ്യ സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിയ്ക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി ഓരോ
ജില്ലയ്ക്കും
കോര്‍പ്പസ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആരോഗ്യമേഖലയിലെ
പുതിയ പദ്ധതികള്‍
212.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ആരോഗ്യമേഖലയില്‍ എത്ര
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കനിവ്
108 ആംബുലന്‍സ് പദ്ധതി
213.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കനിവ്
108 ആംബുലന്‍സ് പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ആകെയെത്ര
ആംബുലന്‍സുകളാണ്
അനുവദിച്ചിട്ടുള്ളതെന്നും
പ്രസ്തുത
ആംബുലന്‍സുകളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്പ്പെടുത്തിയിട്ടുള്ളതന്നും
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എത്ര ആംബുലന്‍സുകളാണ്
അനുവദിച്ചതെന്നും
ഏതെല്ലാം സ്ഥലങ്ങളിലാണ്
അനുവദിച്ചതെന്നും
വിശദമാക്കാമോ?
ഡെന്റല്‍ സര്ജന് നിയമനം
214.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡെന്റല്‍ സര്ജന്
നിയമനത്തിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍ തസ്തിക
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളിലും
സാമൂഹ്യ
ആരോഗ്യകേന്ദ്രങ്ങളിലുമുള്ള
സ്ഥിരം തസ്തികകളുടെ
അഭാവം ആശുപത്രികളുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നുണ്ടോ;
ആയതിന് പരിഹാരം
കണ്ടെത്തുമോ?
ആര്‍ദ്രം
പദ്ധതികള്‍
215.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
കുടുംബത്തിലെ
എല്ലാപേര്‍ക്കും സമഗ്ര
പ്രാഥമിക ആരോഗ്യ
പരിചരണം
ലഭ്യമാക്കുന്നതിന്
ആര്‍ദ്രം മിഷന്റെ
ഭാഗമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മിഷന്റെ ഭാഗമായി രണ്ടാം
ഘട്ടത്തില്‍
തെരഞ്ഞെടുത്ത പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
കുടംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
അറിയിക്കാമോ;
(സി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലെ സേവന
മേഖല
വിപുലപ്പെടുത്തുന്നതിന്റെ
ഭാഗമായി ഇതിനകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ആരോഗ്യമേഖലയിലെ
സേവനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
ആധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
സര്‍ക്കാരിന്റെ
നിലവിലുളള സാമ്പത്തിക
സ്ഥിതി
തടസ്സമാകുന്നുണ്ടോ;
വിശദമാക്കുമോ?
ആര്‍ദ്രം
പദ്ധതി
216.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോങ്ങാട് മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ; ഓരോ
പ്രവൃത്തിയുടെയും
പുരോഗതി വിവരം
ലഭ്യമാക്കുമോ?
ആര്‍ദ്രം
പദ്ധതി മുഖേന നടത്തിയിട്ടുള്ള
പ്രവർത്തനങ്ങള്‍
217.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
2019-2020ല്‍ ആര്‍ദ്രം
പദ്ധതിയുടെ 2-ാം
ഘട്ടത്തിന്റെ ഭാഗമായി
കുടുംബാരോഗ്യ
കേന്ദ്രമായി ഉയർത്തിയ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തില്‍
2019-2020ല്‍ ആര്‍ദ്രം
പദ്ധതി മുഖേന ആരോഗ്യ
മേഖലയില്‍
നടത്തിയിട്ടുള്ള
പ്രവർത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
പദ്ധതിയുടെ കീഴില്‍ പാലക്കാട്
ജില്ലയില്‍ നടപ്പാക്കുന്ന
പദ്ധതികള്‍
218.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എന്തെല്ലാം വികസന
പദ്ധതികള്‍ ആണ് ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
മെഡിക്കല്‍
പി.ജി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈപെന്റ്
219.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രെെവറ്റ് മെഡിക്കല്‍
കോളേജുകളില്‍
പഠിക്കുന്ന പോസ്റ്റ്
ഗ്രാജുവേറ്റ്
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
നിശ്ചയിച്ചിരിക്കുന്ന
സ്റ്റൈപെന്റ്
എത്രയെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാരും
എം.സി.ഐ.യും നിശ്ചയിച്ച
സ്റ്റൈപെന്റ് സ്വകാര്യ
മെഡിക്കല്‍ കോളേജുകള്‍
നല്‍കുന്നില്ലെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേരളത്തിലെ
എത്ര മെഡിക്കല്‍
കോളേജുകളില്‍ പി.ജി.
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ നിശ്ചയിച്ച
സ്റ്റൈപെന്റ്
നല്കുന്നില്ലായെന്നും
അവ ഏതെല്ലാം
കോളേജുകളാണെന്നും
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
നിശ്ചയിച്ച
സ്റ്റൈപെന്റ് നല്‍കാത്ത
കോളേജുകളുടെ വിവരം
എം.സി.ഐ.
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
പി.ജി.,
യു.ജി.
വിദ്യാര്‍ത്ഥികളുടെ
സ്റ്റൈപെന്റ്
സംബന്ധിച്ച്
എം.സി.ഐ.യുടെ
നോട്ടിഫിക്കേഷന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
സ്റ്റൈപെന്റ് നല്‍കാത്ത
കോളേജുകള്‍ക്കെതിരെ
ആരോഗ്യ സര്‍വ്വകലാശാല,
ആരോഗ്യ വകുപ്പ്
സെക്രട്ടേറിയറ്റ്, ഫീസ്
റെഗുലേറ്ററി കമ്മിറ്റി
ഇവര്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ?
മാലിന്യസംസ്കരണം
220.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
മാലിന്യങ്ങള്‍
സംസ്കരിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടുത്തെ
മാലിന്യങ്ങള്‍
സംസ്കരിക്കുന്നതിന്
പുതിയ എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിദ്യാർത്ഥികളിലെ
ദന്തസംരക്ഷണം
221.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളരെ
ചെറിയ കുട്ടികളിലെ
ദന്തക്ഷയം നേരത്തെ
കണ്ടുപിടിക്കുന്നതിനും
അതിനു വേണ്ട
പ്രതിവിധികള്‍
നിര്‍ദ്ദേശിക്കുന്നതിനുമുള്ള
എന്തെല്ലാം നടപടികള്‍
ആണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി സ്കൂളുകളില്‍
ദന്ത പരിശോധനാ
ക്യാമ്പുകള്‍
നിര്‍ബന്ധമായും
സംഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി ഫണ്ട് വിനിയോഗിച്ച്
പുതിയ ആശുപത്രി കെട്ടിടങ്ങള്‍
222.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കിഫ്ബി ഫണ്ട്
വിനിയോഗിച്ച് എത്ര
പുതിയ ആശുപത്രി
കെട്ടിടങ്ങള്‍ക്ക്
നിര്‍മ്മാണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
ആശുപത്രി കെട്ടിടങ്ങള്‍
നിർമ്മിക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
വർദ്ധിപ്പിക്കുന്നതിനും
കിഫ്ബിയില്‍ നിന്നും
ഫണ്ട് ലഭിക്കുന്നതിന്
രൂപരേഖയും
എസ്റ്റിമേറ്റും
തയ്യാറാക്കുന്നതിന്
എസ്സ്.പി.വി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ആശുപത്രികള്‍
എസ്.പി.വി.യെചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
താലൂക്ക്
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനപദ്ധതികള്‍
223.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം താലൂക്ക്
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ
വികസനങ്ങള്‍ക്കായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദാംശസഹിതം
അറിയിക്കാമോ;
(ബി)
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രി,
പളളുരുത്തി താലൂക്ക്
ആശുപത്രി
എന്നിവിടങ്ങളില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളുടെ വികസനം
224.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ എത്ര
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തെല്ലാം
പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ വികസനം
225.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പി
താലൂക്ക് ആശുപത്രി ഒരു
താലൂക്ക് ആശുപത്രിയുടെ
നിലവാരത്തിലേക്ക്
ഉയർന്നിട്ടില്ല എന്ന
ആക്ഷേപം നിലനില്‍ക്കെ
ആശുപത്രിയുടെ സമഗ്ര
വികസനത്തിന് എന്തെല്ലാം
നടപടികളാണ്
സർക്കാരിന്റെ പരിഗണനയിൽ
ഉള്ളത്;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
സി.എച്ച്.സി കളുടെ അടിസ്ഥാന
സൗകര്യം
226.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സി.എച്ച്.സി.കളുടെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിനും
നിലവാരം
ഉയര്‍ത്തുന്നതിനുമായി
എന്തെങ്കിലും പദ്ധതി
ഗവണ്മെന്റ് ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
സി.എച്ച്.സി.കളുടെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്താന്‍
ഫണ്ട് അനുവദിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മരുന്നുകള്‍
വിതരണം ചെയ്യുന്നതിന്
നേഴ്സുമാരെ നിയോഗിക്കുന്ന
നടപടി
227.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും
മരുന്നുകള്‍ വിതരണം
ചെയ്യുന്നതിന്
നേഴ്സുമാരെ
നിയോഗിക്കാറുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
മരുന്ന്
വിതരണം
ഫാര്‍മസിസ്റ്റുകളെ
കൊണ്ടുതന്നെ
ചെയ്യിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്ന നടപടി
228.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദവിവരം ജില്ല
തിരിച്ച് അറിയിക്കുമോ;
(സി)
തൃപ്പുണ്ണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഇത്തരത്തില്‍
ഉയര്‍ത്തപ്പെട്ടതിന്റെ
ഭാഗമായി എന്തെല്ലാം
മാറ്റങ്ങള്‍ പ്രസ്തുത
ആശുപത്രികളില്‍
വരുത്തിയിട്ടുണ്ട്
എന്ന് അറിയിക്കുമോ?
സ്പെഷ്യലിസ്റ്റ്
ഡോക്ടർമാരുടെ സേവനം
229.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പി.എച്ച്.സി.-
സി.എച്ച്.സി.-
എഫ്.എച്ച്.സി.
എന്നിവിടങ്ങളില്‍
സ്പെഷ്യലിസ്റ്റ്
ഡോക്ടർമാരുടെ സേവനം
ഇപ്പോൾ ലഭ്യമാണോ;
(ബി)
പ്രസ്തുത
ആശുപത്രികളിൽ ആഴ്ചയിൽ
ഒരിക്കലെങ്കിലും
സ്പെഷ്യലിസ്റ്റ്
ഡോക്ടർമാരുടെ സേവനം
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രികളിൽ
പീഡിയാട്രിക്,
ഗൈനക്കോളജി എന്നീ
വിഭാഗം ഡോക്ടർമാരുടെ
സേവനം ആഴ്ചയിൽ മൂന്ന്
ദിവസമെങ്കിലും
ലഭ്യമാക്കാൻ നടപടികള്‍
സ്വീകരിക്കാമോ?
മലയിന്‍കീഴ്
താലൂക്കാശുപത്രിയുടെ നവീകരണം
230.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
താലൂക്കാശുപത്രി
നവീകരിയ്ക്കുന്നത്
സംബന്ധിച്ച് കിഫ്ബി വഴി
നടപ്പിലാക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
കിഫ്ബിയില്‍
നിന്നും
സാമ്പത്തികാനുമതി
ലഭ്യമാകുന്നതിനുള്ള
തുടര്‍
നടപടികളെന്തെന്ന്
വിശദമാക്കാമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രിയുടെ
നിര്‍മ്മാണ പുരോഗതി
231.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഴയങ്ങാടി
താലൂക്ക് ആശുപത്രിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(ബി)
നബാര്‍ഡിന്റെ
ആര്.എെ.ഡി.എസില്‍
ഉള്‍പ്പെടുത്തി 6
കോടിയുടെ ഭരണാനുമതി
ലഭിച്ച പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും; വിശദമാക്കാമോ?
വെള്ളറട
സി.എച്ച്.സി.യിലെ സ്റ്റാഫ്
പാറ്റേണ്‍ പരിഷ്കരണം
232.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളറട
സാമൂഹികാരോഗ്യ
കേന്ദ്രത്തില്‍
ജീവനക്കാരുടെ കുറവുമൂലം
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസം നേരിടുന്നതായ
ആക്ഷേപം
പരിഹരിക്കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ;
(ബി)
വെള്ളറട
സി.എച്ച്.സി.യിലെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മലപ്പുറം
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
233.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ അസി.
സര്ജന് തസ്തിക
നിലവിലില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
രോഗികളുടെ
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് അസി.
സര്ജന്
ഉള്‍പ്പെടെയുള്ള
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
ഒഴിവുകള്‍ നികത്തുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
234.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാരിന്‍െറ
കാലയളവില്‍
ആരോഗ്യവകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഓരോന്നിനായി
വകയിരുത്തിയ തുക
എത്രയാണെന്നും
അറിയിക്കാമോ;
(ബി)
വെള്ളറട,
പെരുങ്കടവിള എന്നീ
സി.എച്ച്.സി.-കളെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പാറശ്ശാല,
പരശുവയ്ക്കല്‍
പി.എച്ച്.സി.-കളെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
ഡയാലിസിസ്
സെന്റര്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള നടപടി
235.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയില്‍
ഇപ്പോള്‍ നിലവിലുള്ളതും
നേരത്തെ താലൂക്ക്
ആശുപത്രി സി.എച്ച്.സി.
ആയിരുന്നപ്പോള്‍
ബ്ലോക്ക്
പഞ്ചായത്തിന്റെ കീഴില്‍
ആയിരുന്നതുമായ
ഡയാലിസിസ് സെന്റര്‍
പെരുവള്ളൂര്‍
സി.എച്ച്.സി.യിലേക്ക്
മാറ്റി
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സ്ഥലം എം.എല്‍.എ.യുടെ
ശിപാര്‍ശ സഹിതം
തിരൂരങ്ങാടി ബ്ലോക്ക്
പഞ്ചായത്തിന്റെ നിവേദനം
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
ആരോഗ്യ
വകുപ്പ്
ഇക്കാര്യത്തില്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
04.01.2020 തീയതി
എം1/944/2019 നമ്പര്‍
ആയി ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ ഓഫീസിലേക്ക്
കത്ത്
അയച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കത്ത് ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ ഓഫീസില്‍
എന്നാണ് ലഭ്യമായതെന്ന്
അറിയിക്കാമോ; ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
ഓഫീസ് ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമാണെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വ്യക്തമാക്കാമോ?
ചാലക്കുടി
താലൂക്ക് ആശുപത്രി
236.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ട്രോമാകെയര്‍,
സര്‍ജിക്കല്‍ വാര്‍ഡ്
എന്നിവയുടെ
നിര്‍മ്മാണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
മാലിന്യ സംസ്കരണ
യൂണിറ്റ്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ വികസനം
237.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മാവേലിക്കര
ജില്ലാ ആശുപത്രിയെ
ആധുനിക
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
കിഫ്ബി മുഖാന്തരം തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാസര്‍കോട്
മെഡിക്കല്‍ കോളേജിന്റെ
നിർമ്മാണ പ്രവർത്തനം
238.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(ബി)
രോഗികള്‍ക്ക്
എത്രയും വേഗം ചികിത്സ
ലഭ്യമാക്കുന്നതിനായി
അക്കാദമിക് ബ്ലോക്കില്‍
ഒ.പി
ആരംഭിക്കുന്നതിനാവശ്യമായ
ക്രമീകരണം
നടത്തുവാനുള്ള തീരുമാനം
അനുസരിച്ച് എപ്പോള്‍
ഒ.പി
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കി ഉടനെ
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പെരുവളളൂര്‍
സി.എച്ച്.സി
239.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുവളളൂര്‍
സി.എച്ച്.സി.യില്‍
കിടത്തി ചികിത്സയ്ക്ക്
അനുമതി നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സ്ഥലം എം.എല്‍.എ. യുടെ
കത്ത് സഹിതം
തിരൂരങ്ങാടി ബ്ലോക്ക്
പഞ്ചായത്തിന്റെ നിവേദനം
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ആരോഗ്യ വകുപ്പ്
04.01.2020 തീയതിയായി
എം1/95/2019 നമ്പര്‍
ഫയലില്‍ ഡയറക്ടറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ബ്ലോക്ക്
പഞ്ചായത്തിന്റെ സ്വന്തം
ചെലവില്‍ സ്റ്റാഫ്
നിയമനം നടത്താന്‍
തയ്യാറാണെന്ന്
ബ്ലോക്ക് പഞ്ചായത്ത്
രേഖാമൂലം സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോയെന്നും
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കാന്‍
തയ്യാറാവുമോ എന്നും
വ്യക്തമാക്കാമോ;
(ഡി)
സ്റ്റാഫ്
നിയമനം നടത്താന്‍
ബ്ലോക്ക് പഞ്ചായത്ത്
തയ്യാറായിട്ടും
ഇക്കാര്യത്തില്‍
തീരുമാനം
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ ഓഫീസ്
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വ്യക്തമാക്കാമോ?
പള്ളിക്കല്‍
പ്രൈമറി ഹെല്‍ത്ത് സെന്റര്‍
240.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
മണ്ഡലത്തിലെ
പള്ളിക്കല്‍ പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
സി.എച്ച്.സി ആയി
അപ്ഗ്രേഡ് ചെയ്യുന്നത്
സംബന്ധിച്ച് മലപ്പുറം
ജില്ലാ മെഡിക്കല്‍
ഓഫീസറില്‍ നിന്ന്
റിപ്പോർട്ട്
ലഭ്യമായിട്ടുണ്ടോയെന്ന്അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ ഓഫീസിലെ
പി.എല്‍.ബി സെക്ഷനില്‍
എന്തെല്ലാം
തുടർനടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
റിപ്പോര്‍ട്ട്
സർക്കാരില്‍ ലഭ്യമാക്കി
വള്ളിക്കുന്ന്
മണ്ഡലത്തിലെ
പള്ളിക്കല്‍ പ്രൈമറി
ഹെല്‍ത്ത് സി.എച്ച്.സി
ആയി അപ്ഗ്രേഡ്
ചെയ്യുന്നതിന് നടപടി
ത്വരിതപ്പെടുത്തുമോയെന്ന്
അറിയിക്കാമോ?
കരുവേലിപ്പടി
മഹാരാജാസ് താലൂക്ക് ആശുപത്രി
241.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
സാധാരണക്കാരായ ജനങ്ങള്‍
ചികിത്സക്കായി
ആശ്രയിക്കുന്ന
കരുവേലിപ്പടി മഹാരാജാസ്
താലൂക്ക് ആശുപത്രിയില്‍
29 ലക്ഷം രൂപ
വിനിയോഗിച്ച് നൂതന
ഉപകരണങ്ങളോടെ 2019
സെപ്റ്റംബര്‍
മാസത്തില്‍ ഉദ്ഘാടനം
ചെയ്ത നേത്രശസ്ത്രക്രിയ
യൂണിറ്റ് നാളിതുവരെ
ഉപയോഗിക്കാതെ
കിടക്കുന്നതിന് കാരണം
വിശദമാക്കാമോ;
(ബി)
ലക്ഷക്കണക്കിന്
രൂപ മുടക്കി
സജ്ജീകരിച്ച പ്രസ്തുത
യൂണിറ്റിന്റെ പ്രയോജനം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
പുഴക്കാട്ടിരി
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന്റെ നിര്‍മ്മാണ
പുരോഗതി
242.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ. ആസ്ഥി വികസന
ഫണ്ടുപയോഗിച്ച് നടത്തി
വരുന്ന പുഴക്കാട്ടിരി
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കി
നാളേറെയായിട്ടും
നിര്‍മ്മാണ പ്രവൃത്തി
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
എത്രയുംവേഗം
പൂര്‍ത്തീകരിച്ച്
പൊതുജനങ്ങള്‍ക്ക്
തുറന്ന്
കൊടുക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍ നടപടി
243.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
മണ്ഡലത്തിലുള്‍പ്പെട്ട
ഏതൊക്കെ പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലേര്പ്പെടുത്തുന്ന
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
108
ആംബുലന്‍സ്
244.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മലപ്പുറം
ജില്ലയിലെ 95 ശതമാനം
ആദിവാസി
വിഭാഗത്തില്‍പെട്ട
ജനങ്ങളും താമസിക്കുന്ന
നിലമ്പൂര്‍ മണ്ഡലത്തിലെ
ആദിവാസികള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനായി
മൂത്തേടം , കരുളായി
എന്നീ
പി.എച്ച്.സികള്‍ക്ക്108
ആംബുലന്‍സ്
അനുവദിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;ഇല്ലെങ്കില്‍
അതിനുളള നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ ?
ആരോഗ്യ
വകുപ്പിലെ നിയമനങ്ങള്‍
245.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് വിവിധ
തസ്തികകളിലായി എത്ര
സ്ഥിരം ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകള്‍ സ്ഥിരമായി
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിവരങ്ങള്‍
ജില്ലതിരിച്ച്
ലഭ്യമാക്കാമോ?
ആരോഗ്യവകുപ്പിലെ
വിവിധ തസ്തികകള്‍
246.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
മെഡിസിന്, സര്‍ജറി,
പീഡിയാട്രിക്സ്,
ഇ.എന്‍.ടി. എന്നീ
വിഭാഗങ്ങളില്‍
നിലവിലുള്ള തസ്തികകളും
അവ അനുവദിച്ചിട്ടുള്ള
സ്ഥാപനങ്ങളുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ച നാല്
സ്പെഷ്യാലിറ്റികളില്‍
ഓരോന്നിലും നിലവില്‍
എത്ര ജൂനിയര്‍
കണ്‍സള്‍ട്ടന്റ്
ഒഴിവുകളുണ്ടെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
അസിസ്റ്റന്റ് സര്‍ജനായി
ജോലി ചെയ്തു വരുന്ന
പി.ജി.
യോഗ്യതയുള്ളവരുടെയും
സ്പെഷ്യാലിറ്റി കേഡര്‍
പോസ്റ്റിംഗ്
കാത്തിരിക്കുന്നവരുടെയും
എണ്ണം യഥാക്രമം
സ്പെഷ്യാലിറ്റി
തിരിച്ച്
വ്യക്തമാക്കുമോ?
നിയമാനുസൃതമല്ലാതെ
ജോലിയില്‍ നിന്ന് വിട്ടു
നിന്നിരുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
247.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
നിയമാനുസൃതമല്ലാതെ
ജോലിയില്‍ നിന്ന്
വിട്ടു നിന്നിരുന്ന
ഉദ്യോഗസ്ഥര്‍ എത്ര
പേരാണ്; തസ്തിക
തിരിച്ച് കണക്ക്
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
ജോലിയില്‍ നിന്ന്
വിട്ട് നിന്നവരെ
സര്‍വീസില്‍ മടക്കി
കൊണ്ടു വരാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
നടപടികളെ തുടര്‍ന്ന്
എത്ര പേര്
സര്‍വ്വീസില്‍ തിരികെ
എത്തിയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിയമാനുസൃതമല്ലാതെ
സേവനത്തില്‍ നിന്ന്
വിട്ടു നിന്ന എത്ര പേരെ
സര്‍വ്വീസില്‍ നിന്നു
നീക്കം ചെയ്തുവെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
സ്റ്റാഫ് നേഴ്സ് തസ്തികകള്‍
248.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എത്ര സ്റ്റാഫ് നേഴ്സ്
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പുതിയതായി
തസ്തിക
സൃഷ്ടിച്ചപ്പോഴുണ്ടായ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കാമോ?
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
249.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൂനെ
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
മാതൃകയില്‍ സംസ്ഥാനത്ത്
ഏതെങ്കിലും വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരോഗ്യവകുപ്പിന്റെ
കീഴില്‍
പ്രവർത്തിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
കൃത്രിമപാല് വിപണനം
250.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വഴിയോരങ്ങളിലുള്ള
തട്ടുകടകളിലും
ഹോട്ടലുകളിലും
ചായയ്ക്കായി
ഉപയോഗിക്കുന്ന 'പാല്'
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ത്ത് കൃത്രിമമായി
ഉണ്ടാക്കി വിപണനം
ചെയ്യുന്നതാണെന്നുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച
വിശദവിവരംം നല്‍കുമോ;
(ബി)
ഈ
സാഹചര്യത്തില്‍
ആരോഗ്യവകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ; ഇത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുക;
വിശദവിവരം നല്‍കുമോ;
(സി)
ഈ
പരിശോധനയുടെ ഭാഗമായി
സംസ്ഥാനത്ത് എത്ര
കേസുകള്‍
എടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ ?
"സ്വാവലംബം"
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
251.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്ധത,
കാഴ്ചക്കുറവ്,
ബുദ്ധിവൈകല്യം എന്നിവ
ഉള്ളവര്‍, ചലനശേഷി
ഇല്ലാത്തവര്‍, കുഷ്ഠരോഗ
വിമുക്തര്‍
എന്നിവര്‍ക്കുവേണ്ടിയുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയായ
"സ്വാവലംബം"പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നാളിതുവരെ
എത്ര പേര്‍ക്ക് അംഗത്വം
നല്‍കിയിട്ടുണ്ട്;
അതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
അംഗമായവര്‍ക്ക്
ഏതെല്ലാം
ആശുപത്രികളിലാണ്
ചികിത്സാ സൗകര്യം
ലഭ്യമാക്കുന്നത്;
അതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ആരോഗ്യ
വകുപ്പിന് കീഴിലുള്ള
നിര്‍മ്മാണ പ്രവൃത്തികള്‍
252.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ വകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളുടെ വിവിധ
നിര്‍മ്മാണ
പ്രവൃത്തികളും നവീകരണ
പ്രവൃത്തികളും
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്ക് കരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്കാണ്
കരാര്‍
നല്‍കിയിട്ടുള്ളതെന്നും
പ്രവൃത്തികളും പേരും
തുകയുമുള്പ്പെടെയുള്ള
വിശദവിവരവും നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
മത്സരാധിഷ്ടിത
ടെന്‍ഡര്‍ നടപടികള്‍
ഇല്ലാതെയാണോ
നല്‍കിയിട്ടുള്ളത്;
എങ്കില്‍ ഇപ്രകാരം
നല്കുവാനുണ്ടായ
സാഹചര്യം എന്തെന്ന്
വിശദമാക്കുമോ?
ഹൃദ്രോഗ
ശസ്ത്രക്രിയാ നിരക്ക്
253.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൃദ്രോഗ
ചികിത്സയ്ക്ക് ഏറ്റവും
ചെലവു കുറഞ്ഞ
സ്റ്റെന്റ്
ഗ്രാഫ്റ്റും, ടിപ്
ക്യാപ്ചറും സംസ്ഥാനത്ത്
ലഭ്യമാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
ഹൃദ്രോഗ
ശസ്ത്രക്രിയയുള്ള എല്ലാ
ആശുപത്രികളിലും ഇത്തരം
സേവനം ലഭ്യമാക്കാന്‍
കഴിയുമോയെന്ന്
അറിയിക്കാമോ;
(സി)
ചെലവ്
കുറഞ്ഞ സ്റ്റെന്റ്
ഗ്രാഫ്റ്റിനും, ടിപ്
ക്യാപ്ചറിനും എത്ര
വിലയാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഹൃദ്രോഗ
ശസ്ത്രക്രിയയുടെ ചെലവ്
കുറയ്ക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
ആവിഷ്കരിച്ച മറ്റു
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
ആശുപത്രികളില്‍ ഹൃദ്രോഗ
ശസ്ത്രക്രിയയുടെ
നിരക്ക്
ഏകീകരിക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ജീവിതശെെലീരോഗങ്ങള്‍
254.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ജീവിതശെെലീരോഗങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആരോഗ്യവകുപ്പ്
നടപ്പിലാക്കി
വരുന്നുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
കുടുംബാസൂത്രണം
255.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബാസൂത്രണരംഗത്ത്
നിലവില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കുടുംബാസൂത്രണരംഗത്ത്
നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികളുടെയും
ഹൗസ് സര്ജന്മാരുടെയും
സ്റ്റെെപെന്റ്
256.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
ജോലിനോക്കുന്ന
വിദ്യാര്‍ത്ഥികളുടെയും
ഹൗസ് സര്ജന്മാരുടെയും
സ്റ്റെെപെന്റ്
നല്കുന്നതില്
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
കുടിശ്ശിക വരുത്താതെ
പ്രതിമാസം
സ്റ്റെെപെന്റ് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കളമശ്ശേരി
മെഡിക്കല്‍ കോളേജിലെ വികസന
പദ്ധതികള്‍
257.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കളമശ്ശേരി
മെഡിക്കല്‍ കോളേജില്‍
എന്തെല്ലാം വികസന
പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് വിശദാംശസഹിതം
അറിയിക്കുമോ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
ജന്‍ ഔഷധികള്‍
258.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ജന്‍ ഔഷധികളില്‍ നിന്ന്
ആവശ്യമായ മരുന്നുകള്‍
ലഭിക്കുന്നില്ല എന്ന
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മരുന്നുകളുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
ജന്‍ ഔഷധികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
മങ്കട
നിയോജക മണ്ഡലത്തില്‍ ഹോമിയോ
ആശുപത്രി
259.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
ഹോമിയോ ആശുപത്രി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച്
നടത്തിയിട്ടുള്ള
സര്‍ക്കാര്‍
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
മേല്‍
വിഷയവുമായി
ബന്ധപ്പെട്ട് വകുപ്പ്
തലത്തില്‍ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മരുന്നുകളുടെ
ഗുണനിലവാരം
260.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ മരുന്നുലോബി
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍ കുറഞ്ഞ
വിലയ്ക്ക് വില്‍ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
നെല്ലിക്കുഴി
പഞ്ചായത്തിലെ ആയുർവേദ
ആശുപത്രി
261.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴി
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ആയുർവേദ
ആശുപത്രി അപ്ഗ്രേഡ്
ചെയ്യുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
സെക്രട്ടേറിയറ്റിലെ
ആയുഷ് വകുപ്പില്‍ A1
234/18 എന്ന ഫയല്‍
പ്രകാരം ആവശ്യമായ
തസ്തികകള്‍
ഉള്‍പ്പെടുത്തി ഒരു
പൊതു പാക്കേജ്
സമര്‍പ്പിക്കുവാൻ
ഭാരതീയ ചികിത്സ വകുപ്പ്
ഡയറക്ടര്‍ക്ക്
നിർദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
A1
234/18 എന്ന ഫയലില്‍
ഭാരതീയ ചികിത്സ വകുപ്പ്
ഡയറക്ടറോട്
ആവശ്യപ്പെട്ട പുതുക്കിയ
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
നൂറ്
കണക്കിന് രോഗികള്‍
നിത്യേന ആശ്രയിക്കുന്ന
പ്രസ്തുത ആയുര്‍വേദ
ആശുപത്രി അപ്ഗ്രേഡ്
ചെയ്യുന്നതിനുവേണ്ട
നടപടി വേഗത്തിലാക്കുമോ;
വിശദമാക്കാമോ?
ആയുര്‍വേദ ഡിസ്പെന്‍സറികള്‍
262.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
എത്ര ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് അറിയിക്കാമോ;
പ്രസ്തുത ആശുപത്രികളുടെ
പേരും ഓരോ
ആശുപത്രിയിലും
അനുവദിക്കപ്പെട്ട
തസ്തികകളുടെ
വിശദവിവരവും
ലഭ്യമാക്കാമോ?
സിദ്ധ
ഡിസ്പെന്‍സറി ആരംഭിക്കാന്‍
നടപടി
263.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴി
പഞ്ചായത്തില്‍ സിദ്ധ
ഡിസ്പെന്‍സറി
ആരംഭിക്കുന്നത്
സംബന്ധിച്ച് ആയുഷ്
ഡയറക്ടര്‍ നല്കിയ
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
50,000ല്‍
അധികം ജനസംഖ്യയുള്ളതും
വിസ്തൃതവുമായ
നെല്ലിക്കുഴി
പഞ്ചായത്ത്
കേന്ദ്രീകരിച്ച് സിദ്ധ
ഡിസ്പെന്‍സറി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
'ആയൂഷ്യം'
പദ്ധതി
264.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നടപ്പിലാക്കിയ
"ആയൂഷ്യം" പദ്ധതി
നിര്‍ത്തല്‍
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആശാവര്‍ക്കര്‍മാര്‍ക്ക്
നല്കുന്ന ആനുകൂല്യങ്ങള്‍
265.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
ആശാവര്‍ക്കര്‍മാര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ ക്ലാസ്സ്
ഫോര്‍ ജീവനക്കാരായി
അംഗീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
യൂണിഫോം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അത്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അതീജീവനം പദ്ധതി
266.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാ
ശിശുവികസന വകുപ്പ് വഴി
നടപ്പിലാക്കുന്ന
അതിജീവനം പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
ഈ പദ്ധതിയില്‍ എത്ര
പേര് അപേക്ഷ
നല്‍കിയെന്നും അതില്‍
എത്ര പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും
അറിയിക്കാമോ;
(സി)
അതിജീവനം
പദ്ധതിക്ക് അപേക്ഷ
നല്‍കേണ്ട തീയതി
അവസാനിച്ചിട്ടും വ്യാജ
പ്രചരണങ്ങളിലൂടെ
കൂടുതല്‍ പേരെ
വഞ്ചിച്ചതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
വ്യാജപ്രചരണം
നടത്തിയവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
കേരള
സാമൂഹിക സുരക്ഷാമിഷനില്‍
പ്രോഗ്രാം കോര്‍ഡിനേറ്റര്‍
267.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സാമൂഹിക
സുരക്ഷാമിഷനില്‍
പ്രോഗ്രാം
കോര്‍ഡിനേറ്റര്‍മാരായി
കരാര്‍ അടിസ്ഥാനത്തില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ട്; ഇവര്‍
ആരെല്ലാമാണെന്നതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ടി
തസ്തികയിലേക്ക്
തിരഞ്ഞെടുപ്പ്
നടത്തിയത്
ഉദ്യോഗാര്‍ത്ഥികളുടെ
എന്ത് യോഗ്യതയുടെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
2016
ഫെബ്രുവരി മാസത്തില്‍
പ്രോഗ്രാം
കോര്‍ഡിനേറ്റര്‍
തസ്തികയില്‍ കരാര്‍
കാലാവധി കഴിഞ്ഞ ശ്രീ.
എസ്. ഷാജിയെ
18/08/2016-ലെ ഉത്തരവ്
പ്രകാരം കെ.എസ്.എസ്.എം
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ വീണ്ടും
കരാര്‍ അടിസ്ഥാനത്തില്‍
നിയമിച്ചത് എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)
പത്ര
പരസ്യമോ, മറ്റ് ഇതര
പരസ്യങ്ങളോ നല്‍കിയും,
ഇന്റര്‍വ്യൂ
നടത്തിയുമാണോ
18/08/2016-ലെ ഉത്തരവ്
പ്രകാരം ശ്രീ. എസ്.
ഷാജിയെ പ്രോഗ്രാം
കോര്‍ഡിനേറ്റര്‍
തസ്തികയില്‍
നിയമിച്ചത്;
ഇന്റര്‍വ്യൂ
നടത്തിയിട്ടുണ്ടെങ്കില്‍
ഇന്റര്‍വ്യൂ നടത്തിയ
തീയതി; ഇന്റര്‍വ്യൂ
ബോര്‍ഡിലെ അംഗങ്ങള്‍
ആരൊക്കെ; എന്നതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
കെ.എസ്.എസ്.എം-ല്‍
പ്രോഗ്രാം
കോര്‍ഡിനേറ്റര്‍
തസ്തികയുടെ യോഗ്യത
എം.എസ്.ഡബ്ലിയു/ എം.എ
സോഷ്യോളജി
ആണെന്നിരിക്കെ, ടി
യോഗ്യത ഇല്ലാത്ത ശ്രീ.
എസ്. ഷാജിയെ പ്രോഗ്രാം
കോര്‍ഡിനേറ്റര്‍ ആയി
18/08/2016-ലെ ഉത്തരവ്
പ്രകാരം
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ നിയമിച്ചത്
എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
ടിയാന്റെ നിയമനത്തിന്
പ്രസ്തുത യോഗ്യതകളില്‍
സര്‍ക്കാര്‍ ഇളവ്
വരുത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
18/08/2016-ലെ
എക്സിക്യൂട്ടീവ്
ഡയറക്ടറുടെ ഉത്തരവ്
പ്രകാരമുളള നിയമനം ബഹു.
മന്ത്രി ചെയര്‍മാനായുളള
ഗവേണിംഗ് ബോഡി യോഗം
അംഗീകരിച്ചതും,
സര്‍ക്കാര്‍
സാധൂകരിച്ചതും
നിയമപരമായി ശരിയാണോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാാംശം
ലഭ്യമാക്കുമോ;
(ജി)
ടി
നിയമനം കെ.എസ്.എസ്.എം
ഗവേണിംഗ് ബോഡി
അംഗീകരിച്ചതിന്റെയും,
സര്‍ക്കാര്‍
സാധൂകരിച്ചതിന്റെയും
ഫയലുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വയോജന
ക്ഷേമപദ്ധതികള്‍
268.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വയോജന
സൗഹൃദമാക്കുന്നതിന്റെ
ഭാഗമായി ഇൗ സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
ക്ഷേമപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രമേഹ
രോഗബാധിതരായ
മുതിര്‍ന്ന
പൗരന്മാര്ക്കായി
വയോമധുരം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(സി)
ഇൗ
പദ്ധതി പ്രകാരം
പ്രമേഹരോഗികളായ
വയോജനങ്ങള്‍ക്ക്
എന്തെല്ലാം ചികിത്സാ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ഡി)
പ്രമേഹം
പോലുളള ജീവിത ശെെലീ
രോഗങ്ങള്‍ സംബന്ധിച്ച്
മുതിര്‍ന്ന
പൗരന്മാര്ക്കായി
എന്തെല്ലാം
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാ മിഷന്
നടപ്പിലാക്കുന്ന പദ്ധതികള്‍
269.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ധന
രോഗികള്‍ക്ക്
ജീവന്‍രക്ഷാ ചികിത്സാ
സഹായം നല്‍കുന്നതിനായി
സംസ്ഥാനത്ത് സാമൂഹ്യ
സുരക്ഷാ മിഷന്
നടപ്പിലാക്കി വരുന്ന
പദ്ധതികളെക്കുറിച്ച്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ചികിത്സാ സഹായം
ലഭ്യമാക്കുന്നതിന്
അപേക്ഷ
സമര്‍പ്പിക്കേണ്ടത്
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍ സാമൂഹ്യ
സുരക്ഷാ മിഷന് വഴി
ഇതിനകം എത്ര
രോഗികള്‍ക്ക് ചികിത്സാ
ധനസഹായം നല്‍കിയെന്നും,
ജില്ല തിരിച്ച്
യഥാക്രമം എത്ര തുക വീതം
നല്‍കിയെന്നും
വിശദമാക്കുമോ?
സാമൂഹിക
ക്ഷേമവകുപ്പിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
270.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹിക
ക്ഷേമവകുപ്പ് മുഖേന
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നടത്തിപ്പിന്
കേന്ദ്രവിഹിതം
കൃത്യമായി
ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
സാമൂഹ്യ
ക്ഷേമവകുപ്പ്
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍
വ്യക്തിഗതാനുകൂല്യം
നല്കുന്ന
പദ്ധതികളുണ്ടോ;
എങ്കില്‍
അതിനായിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വിധവകളുടെ
പെണ്മക്കള്ക്കുള്ള വിവാഹ
ധനസഹായം
271.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന വിധവകളുടെ
പെണ്മക്കള്ക്കുള്ള
വിവാഹ
ധനസഹായത്തിനായുള്ള
അപേക്ഷകളില്‍ കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍
മുന്‍സിപ്പാലിറ്റി
പരിധിയില്‍ എത് വര്‍ഷം
ഏത് മാസം വരെയുള്ള
അപേക്ഷകര്‍ക്കാണ്
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
കുറ്റകൃത്യങ്ങള്‍
കുറയ്ക്കുന്നതിനായുള്ള
സാമൂഹ്യനീതി വകുപ്പിന്റെ
പദ്ധതികള്‍
272.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങള്‍
കുറയ്ക്കുന്നതിനും
ചെറിയ
കുറ്റകൃത്യങ്ങള്‍ക്ക്
ശിക്ഷയായി ജയില്‍
ശിക്ഷക്ക് പകരം നല്ല
നടപ്പ് നല്‍കുന്നതിനും
വേണ്ടി സാമൂഹ്യ നീതി
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വനിതാ
ശിശുവികസന വകുപ്പ്
തയ്യാറാക്കുന്ന പദ്ധതികള്‍
273.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏകാശ്രയമായ
കുടുംബനാഥന്
കിടപ്പിലാകുകയോ
മരിക്കുകയോ
ചെയ്യുന്നതുമൂലം
ദുരിതത്തിലാകുന്ന
കുടുംബങ്ങള്‍ക്കായി
വനിതാ ശിശുവികസന
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
വിഭാഗത്തിലുള്ളവര്‍ക്കാണ്
പദ്ധതിയുടെ സഹായം
ലഭ്യമാകുന്നതെന്നും
പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതിയില്‍
നിന്നുള്ള സഹായം
ലഭ്യമാകുന്നതിന്
ഹാജരാക്കേണ്ട രേഖകളും
മറ്റ് നടപടിക്രമങ്ങളും
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ?
ബാലനിധി
പദ്ധതി
274.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമൂഹത്തില്‍
ഏറ്റവും കൂടുതല്‍
വിഷമതകള്‍
അനുഭവിക്കുന്ന
കുട്ടികളുടെ സംരക്ഷണവും
ക്ഷേമവും ഉറപ്പ്
വരുത്തുവാന്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇവര്‍ക്ക്
ധനസഹായം
നല്‍കുന്നതിനായി
ബാലനിധി എന്ന പേരില്‍
ഒരു പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
ഇതിനകം എത്രപേര്‍ക്ക്
ഇതില്‍ നിന്നും സഹായം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(സി)
കുട്ടികള്‍ക്കെതിരായുളള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അവരുടെ
അവകാശങ്ങളെ സംബന്ധിച്ച്
കുട്ടികളില്‍ അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരം
പദ്ധതികള്‍ക്കായി
ബാലനിധിയില്‍ നിന്നും
ധനസഹായം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
അതിജീവനം
പദ്ധതി
275.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാ
ശിശുവികസന വകുപ്പ് വഴി
നടപ്പിലാക്കുന്ന
അതിജീവനം പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിനകം
ഈ പദ്ധതിയില്‍ എത്ര
പേര് അപേക്ഷ
നല്‍കിയെന്നും അതില്‍
എത്ര പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും
അറിയിക്കാമോ;
(സി)
അതിജീവനം
പദ്ധതിക്ക് അപേക്ഷ
നല്‍കേണ്ട തീയതി
അവസാനിച്ചിട്ടും
വ്യാജപ്രചാരണങ്ങളിലുടെ
കൂടുതല്‍ പേരെ വഞ്ചിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
വ്യാജപ്രചാരണം
നടത്തിയവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സാമൂഹ്യനീതി
വനിതാവികസന വകുപ്പുകളുടെ
വിഭജനം
276.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വനിതാവികസന
വകുപ്പുകളുടെ വിഭജനം
ഏതു ഘട്ടത്തിലെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമൂഹ്യനീതി
വനിതാവികസന
വകുപ്പുകളിലെ
ജീവനക്കാരുടെ നിയമനം,
സ്ഥാനക്കയറ്റം,
പുനര്‍വിന്യാസം
എന്നിവയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വനിതാ-ശിശുവികസന
വകുപ്പില്‍ വികസന
വിഭാഗത്തിനു പുറമേ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ക്രഷ്സെന്ററുകളുടെ
പ്രവര്‍ത്തനം
277.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
സെന്‍ട്രല്‍ സോഷ്യല്‍
വെല്‍ഫയര്‍
ബോര്‍ഡിന്റെ
ധനസഹായത്തോടെ എത്ര
ക്രഷ്സെന്ററുകള്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്രഷ് സെന്ററുകളെ
സംസ്ഥാന സര്‍ക്കാര്‍
അംഗീകരിക്കുകയും
ഏറ്റെടുക്കുകയും
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ക്രഷ്
സെന്ററുകളിലൂടെ
കുഞ്ഞുങ്ങള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
നല്‍കാറുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അംഗന്‍വാടി
സ്ഥാപിക്കാന്‍ നടപടി
278.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
മാതൃക അംഗന്‍വാടി
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ മാതൃക അംഗന്
വാടി സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
അംഗന്‍വാടികളാണ്
നവീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ മാതൃക
അംഗനവാടി
279.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
മാതൃക അംഗനവാടിയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
അടിയന്തിരമായി
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളെ സംബന്ധിച്ച്
വിശദമാക്കുമോ?
പള്ളിച്ചല്‍
108-ാം നമ്പര്‍
അംഗന്‍വാടിക്ക് കെട്ടിടം
280.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
പള്ളിച്ചല്‍ 108-ാം
നമ്പര്‍
അംഗന്‍വാടിയ്ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി
സംബന്ധിച്ച്
വിശദമാക്കാമോ?
"
സ്നേഹപൂര്‍വ്വം
"സ്കോളര്‍ഷിപ്പ് പദ്ധതി
281.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനാഥ
കുട്ടികള്‍ക്ക് നല്കി
വരുന്ന
"സ്നേഹപൂര്‍വ്വം"
സ്കോളര്‍ഷിപ്പ്
പദ്ധതിയുടെ വരുമാന
പരിധി ഉയര്‍ത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമ
പ്രദേശങ്ങളിലും
നഗരപ്രദേശങ്ങളിലും
നിലവിലുള്ള വരുമാന
പരിധി പതിനഞ്ച് വര്‍ഷം
മുമ്പ് നിലവില്‍
വന്നതാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വരുമാന പരിധി
കാലോചിതമായി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ?