മുൻഗണന
പട്ടികയിലെ അനർഹർ
282.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാനിയമം 2013
പ്രകാരം തയ്യാറാക്കിയ
മുൻഗണന പട്ടികയില്‍
അനർഹർ കടന്നുകൂടിയെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ അവരെ
നീക്കം ചെയ്യുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയിരം
സ്ക്വയർഫീറ്റില്‍
കൂടുതല്‍
വിസ്തീർണ്ണമുള്ള
വീടുള്ളവരെയും
സ്വന്തമായി
നാലുചക്രവാഹനം
ഉള്ളവരെയും മുൻഗണനാ
പട്ടികയില്‍ നിന്നും
നീക്കം ചെയ്തപ്പോള്‍
അതില്‍ പ്രത്യേക പരിഗണന
അർഹിക്കുന്ന ക്യാൻസർ
രോഗികള്‍
അടക്കമുള്ളവര്‍ ഒഴിവായി
എന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരക്കാരെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ ഇനിയും
അനർഹർ കടന്നു
കൂടിയിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരക്കാരെ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
മൂന്ന്
മാസത്തിലധികം റേഷൻ
വാങ്ങാത്ത മുൻഗണനാ
പട്ടികയില്‍പ്പെട്ട
കുടുംബങ്ങളുടെ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത കുടുംബങ്ങളെ
മുൻഗണനാ പട്ടികയില്‍
നിന്നും
ഒഴിവാക്കുന്നതിനു
മുമ്പ് പ്രത്യേക
പരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
റേഷൻ
സാധനങ്ങള്‍ വാങ്ങിയ
അനർഹരില്‍ നിന്നും
കമ്പോള വില
ഈടാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എന്ത്
തുക ഈടാക്കിയെന്ന്
അറിയിക്കാമോ?
റേഷന്‍
വിതരണത്തിലെ തട്ടിപ്പുകള്‍
283.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
ഉണ്ടായിട്ടും
ബോധപൂര്‍വ്വം മാന്വല്‍
ഇടപാടിലൂടെ റേഷന്‍
വിതരണം നടത്തുന്നതിന്റെ
നല്ലൊരു ശതമാനവും
കരിഞ്ചന്തയിലേയ്ക്ക്
പോകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
വിതരണത്തിലെ
തട്ടിപ്പുകള്‍
പൂര്‍ണ്ണമായി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വിലക്കയറ്റം
നിയന്ത്രിക്കാന്‍ മാവേലി
സ്റ്റോറുകള്‍
284.
ശ്രീ.റ്റി.വി.രാജേഷ്
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിച്ച്
നിര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി മാവേലി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
മാവേലി
സ്റ്റോറിന്റെ വില്‍പ്പന
കേന്ദ്രങ്ങളില്ലാത്ത
ഗ്രാമപഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റേഷൻ
കാർഡിലെ തിരുത്തലുകൾ
285.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻ
കാർഡിൽ കൂട്ടിചേർക്കലോ
വെട്ടിച്ചുരുക്കലോ
നടത്തുമ്പോൾ പഴയ റേഷൻ
കാർഡിൽ പ്രസ്തുത വിവരം
എഴുതി രേഖപ്പെടുത്തുന്ന
രീതിക്ക് എന്തെങ്കിലും
മാറ്റം വരുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
തിരുത്തലുകൾ
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി
കമ്പ്യൂട്ടർ മുദ്രണം
ചെയ്ത് അപേക്ഷിച്ചാലുടൻ
അവ ലഭ്യമാക്കാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പുതിയ
റേഷൻ കാർഡ്
ലഭ്യമാക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാൻ
നടപടി സ്വീകരിക്കുമോ?
വാടക
വീടുകളില്‍
താമസിക്കുന്നവര്‍ക്ക് റേഷന്‍
കാര്‍ഡ്
286.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടക
വീടുകളില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പുറമ്പോക്കില്‍
താമസിക്കുന്ന
ആള്‍ക്കാര്‍ക്ക് റേഷന്‍
കാര്‍ഡ്
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ആയതിലേക്കായി
സ്വീകരിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
മുന്‍ഗണനാ
കാര്‍ഡ് നല്‍കുന്നതിലെ
പുരോഗതി
287.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.പി.എല്‍. കാര്‍ഡുകള്‍
ബി.പി.എല്‍.
കാര്‍ഡാക്കി
മാറ്റുവാനുള്ള എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്ന ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; ഇവയില്‍
എത്ര റേഷന്‍
കാര്‍ഡുകള്‍
ബി.പി.എല്‍. ആക്കി
നല്‍കിയെന്ന
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എന്തൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
മുന്‍ഗണനാ കാര്‍ഡ്
നല്‍കുന്നത്;
(സി)
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
റേഷന്‍ കാര്‍ഡ്
ബി.പി.എല്‍. ആക്കി
നല്കാന് എന്നത്തേക്ക്
സാധിക്കും;
അടിയന്തരമായി പ്രസ്തുത
കാര്‍ഡ് നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
റേഷന്‍
മുന്‍ഗണനാ പട്ടിക
288.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
സപ്ലൈ ഓഫീസ് പരിധിയില്‍
അനര്‍ഹരായ എത്രപേരെ
റേഷന്‍ മുന്‍ഗണനാ
പട്ടികയില്‍
നിന്നൊഴിവാക്കിയെന്ന
വിവരം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സപ്ലൈ ഓഫീസ് പരിധിയില്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
നിലവില്‍ എത്രപേരുടെ
അപേക്ഷ
തീരുമാനമാകാതെയുണ്ടെന്നും
എത്ര പേരുടെ
അപേക്ഷയില്‍
തീരുമാനമെടുത്തുവെന്നും
വിശദീകരിക്കുമോ;
(സി)
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
റേഷൻ
കടകൾ അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
289.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതിയ
റേഷൻ കടകൾ
അനുവദിക്കുന്നതിന്
അനുവർത്തിച്ചു വരുന്ന
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കടകള്‍ വഴി പലവ്യഞ്ജനങ്ങള്‍
290.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളെ കൂടുതല്‍
ജനോപകാരപ്രദമാക്കുന്നതിന്
പലവ്യഞ്ജനങ്ങള്‍
ഉള്‍പ്പെടെയുള്ള
സാധനങ്ങള്‍ വിതരണം
ചെയ്യുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള നടപടികള്‍
ഏതുഘട്ടംവരെയായി
എന്നറിയിക്കാമോ?
റേഷൻകട
ഉടമകള്‍ക്കുള്ള പ്രതിഫലവും
കമ്മീഷനും
291.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത
നിയമപ്രകാരം റേഷൻകട
ഉടമകള്‍ക്ക് പ്രതിഫലവും
കമ്മീഷനും
യഥാസമയം
ലഭ്യമാക്കുന്നുണ്ടോ;
ആയതിന്റെ മാനദണ്ഡം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ സർക്കാരിന്
എത്ര തുകയാണ് ആവശ്യമായി
വരുന്നതെന്ന്
കണക്കാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
റേഷന്‍
തട്ടിപ്പുകള്‍
ഒഴിവാക്കുന്നതിന് നടപടി
292.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലെ ഇ-പോസ്
മെഷീനുകള്‍ക്ക് പകരം
ബോധപൂര്‍വ്വം മാന്വല്‍
ഇടപാടിലൂടെ റേഷന്‍
വിതരണം നടത്തുന്നതിന്റെ
നല്ലൊരു ശതമാനവും
കരിഞ്ചന്തയിലേക്ക്
പോകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(സി)
റേഷന്‍
തട്ടിപ്പുകള്‍
പൂര്‍ണ്ണമായി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എഫ്.സി.ഐ
ഗോഡൗണുകളില്‍ നിന്നുള്ള
പച്ചരി വിതരണം
293.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ,
ഏറനാട്, നിലമ്പൂര്‍
താലൂക്കുകളില്‍ വിതരണം
ചെയ്യാനുള്ള
ഭക്ഷ്യധാന്യങ്ങള്‍ ഏത്
എഫ്.സി.ഐ ഗോഡൗണുകളില്‍
നിന്നാണ് ലഭ്യമാക്കി
കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
അങ്ങാടിപ്പുറം എഫ്.സി.ഐ
ഗോഡൗണില്‍ നിന്നും
മേല്‍
താലൂക്കുകളിലേക്ക്
ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എഫ്.സി.ഐ
ഗോഡൗണുകളില്‍ നിന്ന്
നിലവില്‍ റേഷൻ
കടകളിലേക്ക്
വിതരണത്തിനായി പച്ചരി
ലഭ്യമാകുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
റംസാൻ വ്രതം
ആരംഭിക്കാനിരിക്കെ
പച്ചരി വിതരണം
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പാലക്കാട്
,പെരിന്തല്‍മണ്ണ-അങ്ങാടിപ്പുറം
എഫ്.സി.ഐ ഗോഡൗണുകളില്‍
എത്ര ടൺ പച്ചരി
സ്റ്റോക്കുണ്ടെന്ന്
വിശദമാക്കുമോ;
സ്റ്റോക്കുണ്ടായിട്ടും
റേഷൻ കടകളിലേക്ക്
ബോയില്‍ഡ് റൈസ് മാത്രം
വിതരണം ചെയ്യുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
റേഷന്‍
വിതരണ സംവിധാനത്തിലെ
പോരായ്മകള്‍
294.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
റീട്ടെയില്‍
വ്യാപാരകേന്ദ്രങ്ങളുടെ
ഏകീകരണത്തിനായി
നടപ്പിലാക്കിയ നൂതന
ഇലക്ട്രോണിക്
സംവിധാനത്തിലെ
കുറവുകള്‍
എന്തെല്ലാമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ആയവ
കാലോചിതമായി
പരിഷ്കരിച്ച് പരിഹാരം
കണ്ടെത്തുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(സി)
റേഷന്‍
വിതരണം
ശക്തിപ്പെടുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
റേഷന്‍
കടകളിലെ ഇ-പോസ് സംവിധാനം
295.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലെ ഇ-പോസ് മെഷീനു
പകരം ബോധപൂര്‍വ്വം
മാന്വല്‍ ഇടപാടിലൂടെ
റേഷന്‍ വിതരണം
നടത്തുന്നതിന്റെ
നല്ലൊരു ശതമാനവും
കരിഞ്ചന്തയിലേക്ക്
പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കടകളിലെ തട്ടിപ്പുകള്‍
പൂര്‍ണ്ണമായി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുവിതരണ
സമ്പ്രദായത്തിന്റെ നവീകരണം
296.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിതരണ സമ്പ്രദായം
കാര്യക്ഷമമാക്കുന്നതിനും
ആധുനികവത്ക്കരിക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ടവര്‍ക്ക്
റേഷന്‍ സാധനങ്ങള്‍
വാങ്ങുന്നത്
എളുപ്പമാക്കുന്നതിന്
സഞ്ചരിക്കുന്ന റേഷന്‍
ഷോപ്പുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജില്ലകളിലാണ് ഇത്
പ്രാവര്ത്തികമാക്കിയിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
ഗുണഭോക്താക്കള്‍ക്ക്
മറ്റൊരു സംസ്ഥാനത്തു
നിന്നും അവര്‍ക്ക്
അര്‍ഹമായ റേഷന്‍
സാധനങ്ങള്‍ വാങ്ങുന്നത്
സാധ്യമാക്കുന്നതിന്
ഇന്റര്‍ സ്റ്റേറ്റ്
പോര്‍ട്ടബിലിറ്റി
വിതരണ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭക്ഷ്യധാന്യങ്ങള്‍
നശിക്കുന്നത് തടയാന്‍ നടപടി
297.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യധാന്യങ്ങള്‍
യഥാസമയം റേഷന്‍കടകള്‍
വഴി വിതരണം ചെയ്യാത്തതു
മൂലം അവ നശിച്ചുപോകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
മൊബൈല്‍ സ്ക്വാഡുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
പൊതുവിതരണസംവിധാനം
സുതാര്യമാക്കാന്‍ നടപടി
298.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതുവിതരണസംവിധാനം
സുതാര്യമാക്കുന്നതിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹോട്ടല്‍
ഭക്ഷണവില ഏകീകരിക്കുന്നത്
സംബന്ധിച്ച്
299.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍ ഒരേ
ഭക്ഷണത്തിന് വ്യത്യസ്ത
വില ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തൊട്ടാകെ ഒരേ
ഗ്രേഡിലുള്ള
ഹോട്ടലുകളിലെ
സമാനവിഭവങ്ങളൂടെ വില
ഏകീകരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിലവര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിനുള്ള
നടപടികള്‍
300.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിലവര്‍ദ്ധനവ്
പിടിച്ചു നിര്‍ത്താന്‍
സിവില്‍ സപ്ലെെസ്
കോര്പ്പറേഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സാധനങ്ങളാണ് സബ്സിഡി
നിരക്കില്‍
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന് വഴി
വിതരണം ചെയ്യുന്ന
സാധനങ്ങളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
ധാന്യങ്ങളുടെ ഗുണനിലവാരം
301.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
സ്ഥാപനങ്ങളും റേഷന്‍
കടകളും വഴി വിതരണം
ചെയ്യുന്ന ഭക്ഷ്യ
ധാന്യങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
നിലവില്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പൊതുവിതരണ
ശൃംഖല വഴി വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെയും
മറ്റു സാധനങ്ങളുടെയും
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
മോണിറ്ററിംഗ്
ശക്തമാക്കുന്നതിനും
ആധുനിക സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകള്‍ ആരംഭിക്കാന്‍
നടപടി
302.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സംസ്ഥാനത്ത് കൂടുതല്‍
മാവേലി സ്റ്റോറുകളും
മാവേലി സൂപ്പര്‍
മാര്‍ക്കറ്റുകളും
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകളുടെ വിപുലീകരണം
303.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകള്‍
വിപുലപ്പെടുത്തി
ഗൃഹോപകരണങ്ങളും മറ്റ്
സാധനങ്ങളും വിതരണം
ചെയ്യാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഒരു
നിയോജക മണ്ഡലത്തില്‍
ഒരു സ്ഥലത്തെങ്കിലും
ഇത്തരം പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സപ്ലൈകോ
വഴി ശബരി ബ്രാന്‍ഡ്
ഉല്‍പ്പന്നങ്ങള്‍
304.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
ബ്രാന്‍ഡ് മഞ്ഞള്‍പൊടി,
മുളക് പൊടി, മല്ലിപൊടി,
കറിമസാല എന്നിവ സപ്ലൈകോ
വഴി വിപണനം
ചെയ്യുന്നുണ്ടോ;
(ബി)
ഇവയുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സപ്ലൈകോയുടെ
ഗൃഹോപകരണ വിതരണശാലകള്‍
305.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗൃഹോപകരണ
വിതരണരംഗത്ത് സപ്ലൈകോ
നടത്തിയ ഇടപെടലുകള്‍
വിശദമാക്കുമോ;
(ബി)
സപ്ലൈകോയുടെ
നേതൃത്വത്തില്‍
ആരംഭിച്ചിട്ടുള്ള
ഗൃഹോപകരണ വിതരണശാലകള്‍
എവിടെയെല്ലാമാണെന്ന്
വിശദമാക്കാമോ ?
സപ്ലൈകോയിലെ
സാധനങ്ങളുടെ ഗുണനിലവാരം
306.
ശ്രീ.അനൂപ്
ജേക്കബ്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യസാധനങ്ങളുടെ
വില
നിയന്ത്രിക്കുന്നതിന്
സപ്ലൈകോ നടത്തുന്ന
വിപണി ഇടപെടലുകള്‍
ഫലപ്രദമാകാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
പതിനാലിനം
അവശ്യസാധനങ്ങള്‍
സബ്സിഡി നിരക്കില്‍
സപ്ലൈകോ വഴി വിതരണം
ചെയ്യുന്നുണ്ടെന്ന്
പ്രഖ്യാപിക്കുമ്പോഴും
പൊതുകമ്പോളത്തില്‍
അവശ്യസാധനങ്ങളുടെ വില
കുതിച്ചുയര്‍ന്ന്
സാധാരണ ജനങ്ങളുടെ
ജീവിതം
ദുരിതത്തിലാകുന്നുവെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സപ്ലൈകോ
വഴി വിതരണം ചെയ്ത
വെളിച്ചെണ്ണയില്‍
പാരഫിന്‍ വാക്സ്
ചേര്‍ത്തതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം മായം
ചേര്ക്കലുകള്
കണ്ടുപിടിക്കുന്നതിനും
വിതരണക്കാരെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനും
അവര്‍ക്കെതിരെ നിയമ
നടപടി
സ്വീകരിക്കുന്നതിനും
നടപടി കൈക്കൊള്ളുമോ?
സിവില്‍സപ്ലൈസ്
മാര്‍ക്കറ്റ് വഴി
ഗൃഹോപകരണങ്ങള്‍
307.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍സപ്ലൈസ്
മാര്‍ക്കറ്റ് വഴി
ഗൃഹോപകരണങ്ങള്‍
ഉള്‍പ്പെടെയുള്ളവ
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നാളിതുവരെ ഈ
ഇനത്തില്‍ എത്ര കോടി
രൂപയുടെ സബ്സിഡിയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങള്‍ കളവ് പോയ സംഭവം
308.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
സപ്ലൈകോ ഡിപ്പോയില്‍
നിന്ന് റേഷന്‍
സാധനങ്ങള്‍ കളവ് പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര കിലോ
സാധനങ്ങളാണ് കളവ്
പോയതെന്ന് അറിയിക്കാമോ;
(ബി)
ഈ
കേസില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സമാനമായി
സംസ്ഥാനത്ത് റേഷന്‍
സാധനങ്ങള്‍ മോഷണം പോയ
മറ്റു കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇലഞ്ഞി
പഞ്ചായത്തിലെ പഴം-പച്ചക്കറി
സംസ്കരണ യൂണിറ്റ്
309.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
മണ്ഡലത്തിൽ ഇലഞ്ഞി
പഞ്ചായത്തിലെ
നിർദ്ദിഷ്ട
പഴം-പച്ചക്കറി സംസ്കരണ
യൂണിറ്റ്
പ്രവർത്തനക്ഷമമാക്കാൻ
സ്വീകരിച്ച നടപടികൾ
അറിയിക്കാമോ;
(ബി)
പ്രസ്തുത
യൂണിറ്റ് എത്രയും വേഗം
പ്രവർത്തനമാരംഭിക്കുന്നതിന്
അടിയന്തര നടപടികൾ
സ്വീകരിക്കാമോ?
ആറന്മുള
മണ്ഡലത്തിലെ സപ്ലൈകോ
ഔട്ട്ലെറ്റുകള്
310.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആറന്മുള
നിയോജകമണ്ഡലത്തില്‍
എത്ര സപ്ലൈകോ
ഔട്ട്ലെറ്റുകള്
നവീകരിച്ചു എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
നിയോജകമണ്ഡലത്തില്‍
സപ്ലൈകോയുടെ എത്ര പുതിയ
സ്ഥാപനങ്ങള്‍ ആരംഭിച്ചു
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഈ
നിയോജകമണ്ഡലത്തില്‍
സപ്ലൈകോയുടെ അധീനതയില്‍
പ്രവര്‍ത്തിച്ചുവരുന്ന
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ദേവികുളം
നിയോജകമണ്ഡലത്തിലെ മാവേലി
സ്റ്റോറുകള്‍
311.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രഖ്യാപിച്ചിട്ടുള്ള
പുതിയ മാവേലി
സ്റ്റോറുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മാവേലി സ്റ്റോറുകളില്‍
ഏതാെക്കെ സമയബന്ധിതമായി
ആരംഭിക്കുവാനായെന്നും
ആരംഭിക്കാനാകാത്തവയുടെ
നിലവിലെ അവസ്ഥ
എന്താണെന്നും
വിശദമാക്കാമോ?
പയ്യന്നൂരില്‍
താലൂക്ക് സപ്ലൈ ഓഫീസ്
312.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതുതായി
രൂപീകരിച്ച പയ്യന്നൂര്‍
താലൂക്ക് കേന്ദ്രമാക്കി
താലൂക്ക് സപ്ലൈ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
അതിരപ്പിള്ളിയില്‍
സൂപ്പര്‍ മാവേലി സ്റ്റോര്‍
313.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളിയിലെ
മാവേലി സ്റ്റോര്‍
സൂപ്പര്‍ മാവേലി
സ്റ്റോറായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിലെ ആശ്രിതനിയമനം
314.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
പത്തനംതിട്ട റീജിയണല്‍
ആഫീസിലെ ജീവനക്കാരനായ
എ.ഹരികുമാര്‍
സര്‍വ്വീസിലിരിക്കെ
പ്രളയം മൂലം ഉണ്ടായ
വെള്ളക്കെട്ടില്‍
അകപ്പെട്ട് 2018
ആഗസ്റ്റ് 15ന്
മരണമടഞ്ഞതുമായി
ബന്ധപ്പെട്ട്
ആശ്രിതനിയമനത്തിനായി
ഉചിതമാര്‍ഗ്ഗേനയുള്ള
അപേക്ഷ
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
അനുബന്ധ
വിഷയത്തില്‍
ഇന്‍ഷുറന്‍സ്
ആശ്രിതര്‍ക്ക്
ലഭ്യമാക്കുന്നതിനായിട്ടുള്ള
നടപടിക്രമങ്ങളുടെ വിവരം
വിശദമാക്കുമോ;
(ഡി)
ഈ
വിഷയത്തിന്മേല്
ആശ്രിതനിയമനത്തിനും
ഇന്‍ഷുറന്‍സ്
ലഭ്യതയ്ക്കുമുള്ള
വകുപ്പുതല നടപടികള്‍
ത്വരിതപ്പെടുത്തുമോ?
നെല്ലിന്റെ
സംഭരണ വില
315.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ നെല്ലിന്റെ
സംഭരണ വില എത്ര
രൂപയായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ലിന്റെ
സംഭരണവിലയില്‍ വരുത്തിയ
മാറ്റങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ സീസണിലും സംഭരിച്ച
നെല്ലിന്റെ അളവ്
എത്രയെന്ന്
അറിയിക്കാമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറങ്ങളിലെ
മെമ്പര്‍മാരുടെ നിയമനം
316.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഉപഭോക്തൃ തര്‍ക്ക
പരീഹാര കമ്മീഷനിലും
ഏതൊക്കെ ജില്ല ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളിലും പുതുതായി
മെമ്പര്‍മാരെ
നിയമിച്ചിട്ടുണ്ട്;
അവര്‍ ആരൊക്കെയെന്നും
ഏതൊക്കെ
ജില്ലകളിലെന്നും
വെളിപ്പെടുത്താമോ;
(ബി)
മെമ്പര്‍മാരെ
തിരഞ്ഞെടുക്കുന്ന
അഭിമുഖ പാനലില്‍
ആരൊക്കെയാണ്
അംഗങ്ങളെന്ന്
വ്യക്തമാക്കുമോ;
(സി)
മെമ്പര്‍മാരായി
തിരഞ്ഞെടുക്കപ്പെടേണ്ടവരുടെ
പാനല്‍ ആണോ
അല്ലെങ്കില്‍ ഒരു പേരു
മാത്രമാണോ അഭിമുഖം
കഴിഞ്ഞശേഷം
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കുന്നത്;
(ഡി)
അഭിമുഖം
കഴിഞ്ഞ് ജില്ലകളിലേക്ക്
നിയമിക്കപ്പെടുവാന്‍
വേണ്ടി ഇന്റര്‍വ്യൂ
ബോര്‍ഡ്
സര്‍ക്കാരിലേക്ക്
നല്കിയ മെമ്പര്‍മാരുടെ
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
മെമ്പര്‍മാരെ
തിരഞ്ഞെടുക്കുമ്പോള്‍
മുന്‍പ് മെമ്പര്‍മാരായി
സേവനം അനുഷ്ഠിച്ചവരുടെ
പ്രവൃത്തി പരിചയം
ഇന്റര്‍വ്യൂ ബോര്‍ഡ്
അധിക യോഗ്യതയായി
കണക്കിലെടുക്കാറുണ്ടോ;
മുന്‍പ് മെമ്പര്‍മാരായി
സേവനം അനുഷ്ഠിച്ചവര്‍
അഭിമുഖത്തില്‍
പങ്കെടുത്ത് പാനലില്‍
ഒന്നാമതായി
എത്തിയിട്ടും അവരെ
തഴഞ്ഞ് പ്രവൃത്തി
പരിചയം ഇല്ലാത്തവരെ
മെമ്പര്‍മാരായി
നിയമിച്ചിട്ടുണ്ടോ;
അവര്‍ ആരൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(എഫ്)
മുന്‍പ്
മെമ്പര്‍മാരായി സേവനം
അനുഷ്ഠിക്കുകയും
അഭിമുഖത്തില്‍
പങ്കെടുക്കുകയും
ചെയ്തവര്‍ പാനലില്‍
ഉള്‍പ്പെടാതെ
വന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
ഉപഭോക്തൃതര്‍ക്ക
പരിഹാര കമ്മീഷന് അംഗങ്ങളുടെ
നിയമനം
317.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃതര്‍ക്ക പരിഹാര
കമ്മീഷനില്‍
ഇന്‍ഷുറന്‍സ്
കമ്പനിയില്‍ നിന്നും
വിരമിച്ചവരെ മെമ്പറായി
നിയമിച്ചിട്ടുണ്ടോ;
(ബി)
ജില്ലാ
ഫോറങ്ങളുടെ വിധികളില്‍
അപ്പീല്‍ അധികാരി
സംസ്ഥാന
ഉപഭോക്തൃതര്‍ക്ക പരിഹാര
കമ്മീഷന് ആണോ എന്ന്
വ്യക്തമാക്കുമോ;
(സി)
ധാരാളം
ഇന്‍ഷുറന്‍സ്
കേസുകളില്‍ ജില്ലാ
ഫോറങ്ങളില്‍ നിന്നും
വിധി വരുന്ന
സാഹചര്യത്തില്‍
അതിന്മേല് അപ്പീല്‍
കേള്‍ക്കാന്‍ അതേ
കമ്പനിയില്‍
നിന്നുതന്നെ വിരമിച്ച
വ്യക്തിയെ
നിയമിച്ചതിന്റെ
സാംഗത്യം
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ച എത്രപേരെ
സംസ്ഥാന
ഉപഭോക്തൃതര്‍ക്ക പരിഹാര
കമ്മീഷനിലും ജില്ലാ
ഫോറങ്ങളിലും
മെമ്പര്‍മാരായി
നിയമിച്ചിട്ടുണ്ട്;
അവര്‍ ആരൊക്കെ; ഏതൊക്കെ
വകുപ്പുകളില്‍ നിന്നും
വിരമിച്ചവരാണെന്നും
ഏതൊക്കെ ജില്ലകളില്‍
ആണ് മെമ്പര്‍മാരായി
നിയമിച്ചതെന്നും
വ്യക്തമാക്കുമോ?