ഓഖി
ദുരന്തത്തില്‍പ്പെട്ടവരുടെ
പുനരധിവാസം
*241.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പ്പെട്ടവരുടെയും
കുടുംബാംഗങ്ങളുടെയും
സംരക്ഷണത്തിനും
പുനരധിവാസത്തിനുമായി
സര്‍ക്കാര്‍
നടപ്പാക്കിയ
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
വീടും
ഉപജീവനോപാധികളും
നഷ്ടപ്പെട്ടവര്‍ക്കായി
നല്കിയ സഹായങ്ങള്‍
എന്തെല്ലാമാണ്;
തീരപ്രദേശത്തെ അടിസ്ഥാന
സൗകര്യങ്ങള്‍
വിപുലീകരിക്കുന്നതിനും
തീരസുരക്ഷയ്ക്കുമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഓഖിയുടെയും
കാലാവസ്ഥാ വ്യതിയാനം
കൊണ്ട്
ആവര്‍ത്തിച്ചുണ്ടാകുന്ന
അപകടങ്ങളുടെയും
പശ്ചാത്തലത്തില്‍ കടല്‍
മത്സ്യബന്ധനം
സുരക്ഷിതമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണ്; മറൈന്‍
ആംബുലന്‍സ്
പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
കണ്ടെത്തിയ അപാകതകള്‍
*242.
ശ്രീ.സണ്ണി
ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ടെക്നിക്കല്‍
ഇന്സ്പെക്ഷന്
വിഭാഗത്തിന്റെ
പരിശോധനയുടെ
അടിസ്ഥാനത്തില്‍ കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
ചുമതലയിലുള്ള റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
എന്തൊക്കെ അപാകതകളാണ്
കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍ത്തി
വച്ച പ്രവൃത്തികളുടെ
കിഫ്ബി റിപ്പോര്‍ട്ട്
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
തിരുത്തല്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തുറമുഖത്തു
നിന്ന് വിപണിയിലേയ്ക്ക് എന്ന
പദ്ധതി
*243.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടനിലക്കാരുടെ
ചൂഷണം കൊണ്ട്
മത്സ്യത്തൊഴിലാളികള്‍ക്ക്
ന്യായവില ലഭിക്കാത്ത
സാഹചര്യം
കണക്കിലെടുത്ത് വിപണി
ശാക്തീകരണത്തിനായി
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
തുറമുഖത്തു
നിന്ന് വിപണിയിലേയ്ക്ക്
എന്ന പദ്ധതിയുടെ
ലക്ഷ്യത്തെക്കുറിച്ച്
അറിയിക്കാമോ;
മാര്‍ക്കറ്റുകളുടെ
ആധുനികീകരണത്തിനും
കോള്‍ഡ് ചെയിന്‍
വിപുലീകരിച്ച് മത്സ്യം
കേടുകൂടാതെ
സൂക്ഷിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
നടപ്പാക്കി വരുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(സി)
മൂല്യവര്ദ്ധിതോല്പന്നങ്ങള്
വിപണിയിലെത്തിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വരുമാനം
ഉറപ്പാക്കുന്നതിന്
മത്സ്യഫെഡ്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ പുരോഗതി
*244.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
എ. പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്ത്തുന്നതോടൊപ്പം
അദ്ധ്യാപന രംഗത്ത്
ഗുണപരമായ മാറ്റം
സൃഷ്ടിക്കുന്നതിന്
നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
പ്രധാന ഘടകമായ, വികസിത
രാജ്യങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സമമായ ശേഷി
ആര്‍ജ്ജിക്കാന്‍
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുന്നതിനുള്ള
നവീകരണ പരിവര്‍ത്തന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാലയങ്ങള്‍
സാങ്കേതികവിദ്യാ
സൗഹൃദമായിക്കഴിഞ്ഞ
സ്ഥിതിക്ക്
പഠനവിഭവങ്ങള്‍ തദനുസൃതം
ആസൂത്രണം ചെയ്യാന്‍
നടപടിയെടുത്തിട്ടുണ്ടോ;
കാലാനുസൃതമായ സിലബസ്
പരിഷ്കരണത്തിന്
നടപടിയെടുക്കുമോ എന്ന്
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
*245.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വികസന തോതുമായി തുലനം
ചെയ്യുമ്പോള്‍
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തിക സ്ഥിതിയും
അതുവഴി സാമൂഹ്യനിലയും
ശ്രദ്ധേയമായ രീതിയിൽ
പിന്നിലായതിനാൽ
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തിക-സാമൂഹിക
ഉന്നമനം ലക്ഷ്യമാക്കി
നടപ്പാക്കുന്ന
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസത്തിലൂടെ
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളുടെ മാനവശേഷി
വികസിപ്പിച്ച്
പരമ്പരാഗത തൊഴിൽ
മേഖലയിലുള്ള ആശ്രിതത്വം
കുറയ്ക്കുകയെന്ന
ലക്ഷ്യത്തോടെ
സ്കൂളുകളുടെ
നവീകരണത്തിനും
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ പ്രവേശനം
സാധ്യമാക്കുന്നതിനും
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
മത്സ്യബന്ധനം
മുതൽ വിപണനം വരെയുള്ള
രംഗങ്ങളിൽ
സാങ്കേതികവിദ്യയുടെ
സാധ്യത
പ്രയോജനപ്പെടുത്തി
ഗുണമേന്മയുള്ള
ഉല്പന്നങ്ങള്
ഇടനിലക്കാരെ ഒഴിവാക്കി
ന്യായവിലക്ക്
ഉപഭോക്താക്കളിലെത്തിക്കാൻ
പരിപാടിയുണ്ടോ;
വിശദമാക്കാമോ?
മത്സ്യവിത്തുകളുടെ
ഉല്പാദന വര്‍ദ്ധനവ്
*246.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
മൊത്തം
മത്സ്യോല്പാദനത്തിന്റെ
എഴുപത്തിയൊന്ന്
ശതമാനവും ഉള്‍നാടന്‍
ജലാശയങ്ങളില്‍ നിന്നും
ആയിരിക്കെ
സംസ്ഥാനത്തിന്റെ സംഭാവന
ഇരുപത്തിയെട്ട് ശതമാനം
മാത്രമാണെന്നത്
വസ്തുതയാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
നല്ലയിനം
മത്സ്യവിത്തുകളുടെ
ലഭ്യതക്കുറവ് ഈ മേഖല
നേരിടുന്ന പ്രധാന
പ്രശ്നമാണോ; എങ്കില്‍
മത്സ്യവിത്തുകളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഗുണമേന്മ ഉറപ്പ്
വരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
അര്‍ദ്ധ
അതിവേഗ റെയില്‍പാത പദ്ധതിയുടെ
സാധ്യതാപഠന റിപ്പോര്‍ട്ട്
T *247.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
,,
പി.കെ. ശശി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ വികസനം
ലക്ഷ്യമാക്കി
സംസ്ഥാനത്തിന്
ആദായകരമായതും
സാധ്യമായതുമായ
റെയില്‍വെ പദ്ധതികള്‍
ഏറ്റെടുത്ത്
നടത്തുന്നതിന് കേരള
സര്‍ക്കാരും കേന്ദ്ര
റെയില്‍ മന്ത്രാലയവും
സംയുക്തമായി രൂപീകരിച്ച
കേരള റെയില്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ് ഏറ്റെടുത്ത
പ്രധാന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്പനി ഏറ്റെടുത്ത
തിരുവനന്തപുരം-കാസര്‍കോട്
അര്‍ദ്ധ അതിവേഗ
റെയില്‍പാത പദ്ധതിയുടെ
സാധ്യതാപഠന
റിപ്പോര്‍ട്ട്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട് റെയില്‍
മന്ത്രാലയത്തിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിക്കുന്നതിനുളള
നടപടികള്‍
ത്വരിതപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പു
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
ഭൂമി ഏറ്റെടുക്കലും
അനുബന്ധ പ്രവൃത്തികളും
ഉടന്‍ തന്നെ
തുടങ്ങുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
അറിയിക്കാമോ?
പത്താംക്ലാസ്,ഹയര്‍സെക്കന്ററി
പരീക്ഷകളുടെ നടത്തിപ്പ്
*248.
ശ്രീ.ആര്.
രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
പത്താംക്ലാസ്,
ഹയര്‍സെക്കന്ററി
പരീക്ഷകള്‍ സൂഗമമായും
പരാതിരഹിതമായും
നടത്തുന്നതിന്
ജാഗ്രത്തായ
ഒരുക്കങ്ങള്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരില്‍ നിന്ന്
വ്യത്യസ്തമായി
പാഠപുസ്തകങ്ങളും
സ്കൂള്‍ യൂണിഫോമുകളും
യഥാസമയത്ത്
ലഭ്യമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പാഠ്യപദ്ധതിയുടെ
ഭാരത്തിനനുസൃതമായി
നിര്‍ണയിച്ചിട്ടുള്ള
സാധ്യായ ദിനങ്ങള്‍
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഡി)
അക്കാദമിക
മികവിന്റെ മാനകമായി
വാര്‍ഷിക പരീക്ഷക്ക്
അമിത പ്രാധാന്യം
ലഭിച്ചുവരുന്നുണ്ടോ;
പഠിതാക്കളുടെ സമഗ്ര
വിലയിരുത്തൽ
പ്രക്രിയയിൽ മാറ്റം
സാധ്യമാണോ;
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണം
*249.
ശ്രീ.പി.കെ.
ശശി
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
കൊണ്ടും കനത്ത
മഴകൊണ്ടും തകര്‍ന്ന
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
ഉപരിതലം പുതുക്കി
ഗതാഗതയോഗ്യമാക്കുന്നതിനും
നടത്തിയ പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
അറ്റകുറ്റപ്പണികള്‍ക്കായി
പ്രത്യേകം ചീഫ്
എഞ്ചിനീയര്‍ ഓഫീസ്
സ്ഥാപിച്ചത്
അറ്റകുറ്റപ്പണികളിലെ
അലംഭാവം ഒഴിവാക്കാന്‍
സഹായകരമായിട്ടുണ്ടോ;
സംസ്ഥാനത്തെ
കാലവര്‍ഷത്തിന്റെ
പ്രത്യേകത കാരണം എല്ലാ
വര്‍ഷവും
അറ്റകുറ്റപ്പണി
നടത്തേണ്ടി വരുന്നത്
ഒഴിവാക്കാന്‍
അറ്റകുറ്റപ്പണിയിലെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കാന്‍
ഇടപെടല്‍
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിനായി
എത്ര തുക വേണ്ടി
വന്നെന്നും അതിനായി
കേന്ദ്രസഹായം
ലഭ്യമായിരുന്നോ എന്നും
അറിയിക്കാമോ;
(ഡി)
റോഡിലുണ്ടാകുന്ന
തകരാറുകള്‍ അതിവേഗം
പരിഹരിക്കുന്നതിന്
മൊബൈല്‍ റോഡ് റിപ്പയര്‍
യൂണിറ്റ് സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വാണിജ്യാവശ്യങ്ങള്‍ക്കുളള
കെട്ടിടനിര്‍മ്മാണം നിരോധിച്ച
ഉത്തരവ്
*250.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.ടി. തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
വാണിജ്യാവശ്യങ്ങള്‍ക്കുളള
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
നിരോധിച്ചും 1500
ചതുരശ്ര അടിയില്‍
കൂടുതലുളള മറ്റ്
നിര്‍മ്മാണങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയും
കഴിഞ്ഞ വര്‍ഷം റവന്യൂ
വകുപ്പ് ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിക്കുവാനുണ്ടായ
പ്രത്യേക സാഹചര്യം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ; ഈ ഉത്തരവ്
കേരള ഹൈക്കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
(സി)
ഇടുക്കി
ജില്ലയിലെ ജനങ്ങള്‍ക്ക്
വളരെയധികം ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന പ്രസ്തുത
ഉത്തരവ്
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മിച്ചഭൂമിയിലെ
വിലപിടിപ്പൂള്ള വസ്തുക്കള്‍
സംരക്ഷിക്കാന്‍ നടപടി
*251.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് ഏറ്റെടുത്ത
മിച്ചഭൂമിയിലെ
വിലപിടിപ്പൂള്ള
വസ്തുക്കള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അറിയിക്കാമോ;
(ബി)
ഇത്തരം
വസ്തുക്കള്‍ യഥാവിധി
സംരക്ഷിക്കാത്തതുകാരണം
ഇവ കൈക്കലാക്കപ്പെടുകയോ
നശിപ്പിക്കപ്പെടുകയോ
ചെയ്യുന്ന സംഭവങ്ങള്‍
ഉണ്ടാകാറുണ്ടെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇത്തരം
വസ്തുക്കള്‍
തിട്ടപ്പെടുത്തി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
പഠന
പിന്നോക്കാവസ്ഥ പരിഹരിക്കാന്‍
പദ്ധതി
*252.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ബാബു
,,
പുരുഷന് കടലുണ്ടി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.ഇ.ആര്.ടി.
ആവിഷ്കരിച്ച 'തുണ'
പദ്ധതി പ്രകാരം
2017-18ല്‍ നടത്തിയ
സാമ്പിള്‍
വിശകലനത്തില്‍ അപ്പര്‍
പ്രൈമറി തലത്തിലെ
ഇരുപത്തി മൂന്ന് ശതമാനം
കുട്ടികള്‍ പഠന
പിന്നോക്കാവസ്ഥയുളളവരാണെന്ന
കണ്ടെത്തലിന്റെയടിസ്ഥാനത്തില്‍
വ്യക്തിഗത പഠന പരിശീലന
പ്രവര്‍ത്തനങ്ങളിലൂടെ
ഇത്തരം കുട്ടികളുടെ പഠന
പിന്നോക്കാവസ്ഥ
പരിഹരിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പഠന
പിന്നോക്കാവസ്ഥക്ക്
പ്രധാന കാരണം
കുടുംബത്തിലെ
പ്രശ്നങ്ങളും
സാമ്പത്തിക
ദുര്ബലാവസ്ഥയുമാണെന്നതിനാല്
ഇത്തരക്കാരുടെ
പ്രശ്നങ്ങള്‍ കണ്ടെത്തി
ഉചിതമായ ഇടപെടല്‍
വഴിയും പഠനബോധന
തന്ത്രങ്ങളിലൂടെയും ഇവ
പരിഹരിക്കാന്‍
പദ്ധതിയുണ്ടോ; ഇതിന്
പരിശീലനം സിദ്ധിച്ച
അധ്യാപകരുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ബുദ്ധിപരമായ
വെല്ലുവിളി
നേരിടുന്നവരെയും
ഓട്ടിസം ബാധിച്ചവരെയും
പരിശീലിപ്പിക്കുന്നതിന്
ആവശ്യത്തിന് റിസോഴ്സ്
പേഴ്സണ്‍സ് ഉണ്ടോ;
സ്പെഷ്യല്‍ സ്കൂളുകളുടെ
സൗകര്യങ്ങള്‍
ഉയര്‍ത്താന്‍
നടപടിയെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
കണക്ക്,
സയന്‍സ് തുടങ്ങി ചില
വിഷയങ്ങളിലുളള പൊതു
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിന്
പ്രത്യേകം പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റോഡ്
നിര്‍മ്മാണ രീതികളിലെ
മാറ്റങ്ങള്‍
*253.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
റോഡുകള്‍ വളരെ വേഗം
പൊട്ടിപ്പൊളിയുന്ന
സ്ഥിതിവിശേഷം
ഒഴിവാക്കുന്നതിനായി ഈ
സര്‍ക്കാര്‍ നിലവിൽ
വന്നശേഷം
നിര്‍മ്മാണത്തിൽ
എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയതെന്ന്
അറിയിക്കാമോ;
(ബി)
കയര്‍
ഭൂവസ്ത്രം, നാച്ചുറൽ
റബ്ബര്‍ മോഡിഫൈഡ്
ബിറ്റുമിൻ എന്നിവ
ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
റോഡുകളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുവാൻ
സാധിച്ചിട്ടുണ്ടോ;
(സി)
ഇതിനകം
എത്ര കിലോമീറ്റര്‍ റോഡ്
മേല്പറഞ്ഞവ ഉപയോഗിച്ച്
നിര്‍മ്മിച്ചുവെന്നത്
സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദാംശം നൽകുമോ;
(ഡി)
സെൻട്രൻ
റോഡ് ഫണ്ട് പദ്ധതികളിൽ
പ്ലാസ്റ്റിക്
ഉപയോഗിക്കുന്നതിന്
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ;
ഇതുമൂലം റോഡ്
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
മേന്മ വിശദമാക്കുമോ?
തണ്ടപ്പേരും
ആധാറും ബന്ധിപ്പിക്കുന്ന
നടപടി
*254.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ടപ്പേരും
ആധാറും
ബന്ധിപ്പിക്കുന്നതു
കൊണ്ട് സര്‍ക്കാരിനും
ഭൂവുടമകള്‍ക്കും അധിക
ബാധ്യതയുണ്ടാകുമോയെന്ന്
വിശദീകരിക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിലൂടെ
കേന്ദ്രസര്‍ക്കാരിന്
ഭൂമി വിവരങ്ങള്‍
നല്‍കേണ്ടിവരുമെന്ന
ആശങ്കയ്ക്ക്
അടിസ്ഥാനമുണ്ടോ
എന്നറിയിക്കാമോ;
(സി)
ആധാര്‍
ഇല്ലാത്തവരുടെ
കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ആധാര്‍ സംബന്ധിച്ച
കോടതി വിധി പദ്ധതിയെ
ബാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വനഭൂമി
കൈവശക്കാര്‍ക്ക് പട്ടയം
*255.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈവശക്കാര്‍ക്ക്
വിതരണം ചെയ്യുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്റെയും
സുപ്രീം കോടതിയുടേയും
അനുമതി ലഭിച്ച
വനഭൂമിയില്‍, പട്ടയം
നല്‍കുന്നതിന് റവന്യൂ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
വനഭൂമി
കൈവശം സംബന്ധിച്ച
റവന്യൂ-വനം
വകുപ്പുകളുടെ സംയുക്ത
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
സംയുക്ത
പരിശോധന കഴിഞ്ഞ്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി ലഭിച്ച
ഭൂമിയില്‍ സാങ്കേതിക
കാരണങ്ങള്‍ പറഞ്ഞ്
പട്ടയം
നല്കാതിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
സംയുക്ത
പരിശോധന കഴിഞ്ഞ്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടില്ലാത്ത
ഭൂമിയില്‍,
അര്‍ഹരായവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
അത്തരത്തില്‍
പട്ടയം
അനുവദിക്കുമ്പോള്‍ ഈ
ഭൂമിയില്‍
നിലനില്‍ക്കുന്ന
മരങ്ങളുടെ കാര്യത്തില്‍
എന്തടിസ്ഥാനത്തിലുള്ള
തീര്‍പ്പാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ?
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകള്‍
*256.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ്
,,
കെ.ഡി. പ്രസേനന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ബി.എസ്.ഇ.സിലബസില്‍
അധ്യയനം
നടത്തിക്കൊണ്ടിരുന്ന
എറണാകുളത്തെ അരൂജാസ്
സ്കൂളിലെ പത്താംക്ലാസ്
വിദ്യാര്‍ത്ഥികള്‍ക്ക്
പരീക്ഷ എഴുതാന്‍
സാധിക്കാതെ പോയതിന്റെ
പശ്ചാത്തലത്തില്‍ മറ്റ്
സ്കൂളുകളില്‍
രജിസ്റ്റര്‍ ചെയ്ത്
പരീക്ഷ
എഴുതിക്കുന്നവയുള്പ്പെടെ
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകള്‍ കണ്ടെത്തി
അടച്ചു പൂട്ടാന്‍
നടപടിയെടുക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലെയും
വിദ്യാര്‍ത്ഥികളുടെ
വിശദ വിവരങ്ങള്‍
'സമ്പൂര്‍ണ്ണ'
വെബ്സൈറ്റില്‍
രജിസ്റ്റര്‍
ചെയ്യണമെന്ന ഉത്തരവ്
സംസ്ഥാനേതര
സിലബസനുസരിച്ച് അധ്യയനം
നടത്തുന്ന സ്കൂളുകള്‍
പാലിക്കുന്നുണ്ടോ
എന്നുറപ്പാക്കാന്‍
സാധിക്കുമോ;
(സി)
അണ്
എയിഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരമോ എന്‍.ഒ.സി.യോ
നല്‍കുന്നതിനുള്ള
മാനദണ്ഡം അറിയിക്കാമോ;
സ്കൂളുകള്‍ ഇവ
പാലിക്കുന്നുണ്ടെന്നുറപ്പുവരുത്താന്
ഏതെങ്കിലും തരത്തിലുള്ള
പരിശോധന സാധ്യമാണോ;
(ഡി)
എയിഡഡ്
സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിലുള്ള
പൊരുത്തക്കേട്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എണ്ണത്തിലെ കൃത്യത
ഉറപ്പാക്കാനായി
സ്വീകരിക്കാന്‍
കഴിയുന്ന നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
ദേശീയപാതകളുടെ
നിര്‍മ്മാണവും പരിപാലനവും
*257.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയനിലവാരം
പുലര്‍ത്തുന്നതിനായി
സംസ്ഥാനത്തെ
ദേശീയപാതകളുടെ
നിര്‍മ്മാണവും
പരിപാലനവും ഇന്ത്യന്‍
റോഡ് കോണ്‍ഗ്രസ്സിന്റെ
കോഡുകളും കേന്ദ്ര റോഡ്
ഗതാഗത
മന്ത്രാലയത്തിന്റെ
സ്പെസിഫിക്കേഷനും
അനുസരിച്ചാണോ
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എഞ്ചീനിയറിംഗ്
പ്രൊക്വയര്‍മെന്റ്
കണ്‍സ്ട്രക്ഷന്‍ മോഡ്
സംബന്ധിച്ച കൂടുതല്‍
വിവരങ്ങള്‍
ലഭ്യമാക്കുമോ;
സംസ്ഥാനത്ത് എത്ര
തുകയ്ക്കുമേലുളള
പദ്ധതികളാണ് പ്രസ്തുത
മോഡില്‍
നടപ്പാക്കുന്നതെന്നറിയിക്കുമോ;
(സി)
ഈ
വിധത്തില്‍
നടപ്പാക്കുന്ന
പ്രവൃത്തികള്‍ക്ക്
ഡിഫക്ട് ലയബിലിറ്റി
പീരിയഡ്
നിര്ബന്ധമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്റ്റാന്റ്
എലോണ്‍ ആയി
നിര്‍മ്മിക്കുന്ന
പാലങ്ങള്‍ക്ക് ഡിഫക്ട്
ലയബിലിറ്റി പീരിയഡ്
ഉണ്ടോ; വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
ദേശീയപാത
നിര്‍മ്മാണത്തില്‍
ഇവിടുത്തെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ റബ്ബറൈസ്ഡ്
ബിറ്റുമിന്‍ ഉപയോഗിച്ച്
റോഡ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്കൂളുകളിലെ
ഐ.സി.ടി. ഉപകരണങ്ങള്‍
*258.
ശ്രീ.ടി.
വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ശക്തീകരണ യജ്ഞത്തിന്റെ
ഭാഗമായി നല്കിയ
പ്രൊജക്ടര്‍, ലാപ്ടോപ്
എന്നിവയുടെ ഉപയോഗം
സംബന്ധിച്ച് സോഷ്യല്‍
ഓഡിറ്റിംഗ്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇത്തരത്തില്‍
ലഭിച്ച ഉപകരണങ്ങള്‍
ഉപയോഗിക്കാതിരിക്കുയോ
അല്ലെങ്കില്‍
അദ്ധ്യാപകര്‍ സ്വകാര്യ
ആവശ്യത്തിനായി
ഉപയോഗിക്കുകയോ
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്കൂളുകളില്‍
ഐ.സി.ടി. ഉപകരണങ്ങളുടെ
ഉപയോഗം സജീവമാക്കാന്‍
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ?
സംസ്ഥാനത്തെ
ഭൂമി സംബന്ധമായ വിവരങ്ങള്‍
*259.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കാതെ
കിടക്കുന്ന സർക്കാർ
ഭൂമി സംബന്ധിച്ച
കൃത്യമായ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പുറമ്പോക്ക് ഭൂമി,
ഉടസ്ഥരില്ലാത്ത ഭൂമി
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍
ക്രോഡീകരിച്ച്
സൂക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കൈവശമുള്ള
വസ്തുവകകളിന്മേല്
സംസ്ഥാന സർക്കാരിനുള്ള
നിയമപരമായ അവകാശം
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
പൊതു
ആവശ്യത്തിനുള്ള വിവിധ
പദ്ധതികള്‍ക്ക്
വേഗത്തില്‍ ഭൂമി
ലഭ്യമാക്കുന്നതിനായി
സർക്കാരിന്റെ വിവിധ
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റം
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ലഘൂകരിക്കുമോ; വിശദാംശം
നൽകുമോ?
കിഫ്ബി
സഹായത്തോടെ റോഡ് നിര്‍മ്മാണ
പദ്ധതികള്‍
*260.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
സഹായത്തോടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
റോഡ് നിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണ്; ഇവയുടെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാനായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
താമരശ്ശേരി
ചുരം പാതയിലെ
ഗതാഗതത്തിരക്കും
കാലവര്‍ഷം
സൃഷ്ടിക്കുന്ന
നാശനഷ്ടങ്ങള്‍
കൊണ്ടുണ്ടാകുന്ന ഗതാഗത
സ്തംഭനവും
പരിഹരിക്കാന്‍
അറുനൂറ്റി അമ്പതു കോടി
രൂപ ചെലവില്‍ സമാന്തര
തുരങ്കപാത
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ പഠന
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
പദ്ധതി
പ്രാവര്‍ത്തികമാക്കാനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജില്ലാ റോഡുകള്‍
വരെയുള്ളവയുടെ നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
ബി.എം.&ബി.സി.യായി
ഉയര്‍ത്തുന്നതിനുമുള്ള
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ പ്രവര്‍ത്തനം
*261.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ബി.എസ്.ഇ.
അംഗീകാരമില്ലാത്ത
സ്കൂളിൽ പഠിച്ചതിന്റെ
പേരിൽ ഇരുപത്തൊമ്പത്
വിദ്യാര്ത്ഥികള്ക്ക്പത്താം
ക്ലാസ് പരീക്ഷ
എഴുതാനായില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ.സിലബസ്
പ്രകാരം അധ്യാപനം
നടത്തുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(സി)
ഏതൊക്കെ
ക്ലാസ്സുകളിലേക്കുള്ള
പഠന സിലബസാണ്
സി.ബി.എസ്.ഇ. നേരിട്ട്
നിശ്ചയിച്ച് നല്കി
അഫിലിയേറ്റഡ്
സ്കൂളുകളില്‍
പഠിപ്പിക്കുന്നത്
എന്നറിയിക്കുമോ;
(ഡി)
സി.ബി.എസ്.ഇ.
സിലബസ് പിന്തുടരുന്ന
സ്കൂളുകളുടെ
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന് എന്തൊക്കെ
നിയന്ത്രണങ്ങളാണ്
ഉള്ളതെന്നറിയിക്കുമോ;
(ഇ)
സി.ബി.എസ്.ഇ.
സ്കൂളുകളിൽ വിശേഷിച്ചും
എട്ടാം ക്ലാസ്സ് വരെ
കൃത്യമായ സിലബസും
നിയതമായ
പാഠപുസ്തകങ്ങളും
ഇല്ലാത്തതിനാല്‍
സ്കൂള്‍
മാനേജുമെന്റുകള്‍ക്ക്
താല്പര്യമുള്ള സിലബസും
പാഠപുസ്തകങ്ങളും
വിദ്യാര്‍ത്ഥികളില്‍
അടിച്ചേല്പിക്കുന്ന
രീതിക്കെതിരെ എന്ത്
നടപടി
സ്വീകരിക്കാനാകുമെന്നറിയിക്കുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പദ്ധതികള്‍
*262.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോര്‍ഡ്
നിലവില്‍ നടപ്പിലാക്കി
വരുന്ന വിവിധ ഭവന
നിര്‍മ്മാണ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഭൂമിയുടെ
ലഭ്യതയും ധനസഹായ
ലഭ്യതയും ഉറപ്പാക്കാത്ത
പദ്ധതികള്‍ക്ക്
അംഗീകാരം നൽകുക വഴി
പദ്ധതികള്‍
പരാജയപ്പെടുന്നതായി സി
& എ.ജി.
നിരീക്ഷിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
പിഴവുകള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
തുറന്ന്
പ്രവര്‍ത്തിപ്പിച്ച കശുവണ്ടി
ഫാക്ടറികള്‍
*263.
ശ്രീ.ഡി.കെ.
മുരളി
,,
സജി ചെറിയാന്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ചയിലായിരുന്ന
കശുവണ്ടി വ്യവസായത്തെ
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ ഫലമായി
കാഷ്യൂ
കോര്‍പ്പറേഷന്റെയും
കാപ്പക്സിന്റെയും
കീഴിലുള്ള
അടച്ചിട്ടിരുന്ന
ഫാക്ടറികളെല്ലാം വര്‍ഷം
മുഴുവന്‍
പ്രവര്‍ത്തിപ്പിക്കാനും
പുതുതായി തൊഴിലാളികളെ
നിയമിക്കാനും
സാധ്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
കശുവണ്ടി
വ്യവസായത്തിന്റെ
ബഹുഭൂരിഭാഗവും
സ്വകാര്യമേഖലയിലായിരിക്കുന്നതിനാല്
തൊഴിലാളി താല്പര്യം
പരിഗണിച്ച് അടഞ്ഞു
കിടക്കുന്ന സ്വകാര്യ
ഫാക്ടറികള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം ഫലം
കണ്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഈ
വ്യവസായത്തിന്റെ
സംരക്ഷണത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്ന് എന്തെങ്കിലും
സഹായം
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രതിസന്ധി
നേരിട്ടിരുന്ന ഈ
വ്യവസായത്തിലെ
തൊഴിലാളികള്‍ക്ക്
മതിയായ ഹാജരില്ലെന്ന
കാരണത്താല്‍
അര്‍ഹതപ്പെട്ട
ഇ.പി.എഫ്. പെന്ഷന്
നിഷേധിക്കുന്ന കേന്ദ്ര
നടപടി
പിന്‍വലിപ്പിക്കാന്‍
സാധ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
റോഡുകളുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്താന്‍ നടപടി
*264.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ സുരക്ഷിതവും
ഗതാഗതയോഗ്യവും ആണെന്ന്
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
റോഡുകളുടെ
തകര്‍ച്ചയ്ക്കും
അതുമൂലമുണ്ടാകുന്ന
അപകടങ്ങള്‍ക്കും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ
ഉത്തരവാദികളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ പാഠ്യപദ്ധതി
*265.
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്താകമാനം
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ
പാഠ്യപദ്ധതി
നടപ്പാക്കുന്നതിനുള്ള
കേന്ദ്ര പദ്ധതി
കേരളത്തില്‍
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വി.എച്ച്.എസ്.ഇ.
പാഠ്യപദ്ധതി ഇതില്‍
നിന്ന് ഏതൊക്കെ
തരത്തില്‍ വിഭിന്നമാണ്
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
സ്കൂളുകളുടെ
അക്കാദമിക-അടിസ്ഥാന
സൌകര്യ നിലവാരം,
വി.എച്ച്.എസ്.ഇ.
പാഠ്യപദ്ധതി
നടപ്പാക്കിയ
സ്കൂളുകളുടേതുമായി
താരതമ്യം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അറിവ്
നേടുന്നതിനൊപ്പം
തൊഴില്‍ നേടുക
എന്നതിലേക്കായി
കേന്ദ്രസര്‍ക്കാര്‍
നടപ്പാക്കിയ നാഷണല്‍
സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്
പ്രകാരമുള്ള കോഴ്സുകള്‍
കേരളത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസത്തിന്
ആവശ്യമായ പ്രായോഗിക
പരിശീലനം നല്‍കുന്നതിന്
വേണ്ടത്ര ലാബ്
സജ്ജീകരണങ്ങളും സ്കൂള്‍
വര്‍ക്ക്ഷോപ്പുകളും
സംസ്ഥാനത്ത്
സജ്ജമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആധാര്‍
അധിഷ്ഠിത യൂണീക് തണ്ടപ്പേര്
*266.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനം
മുഴുവന്‍ ബാധകമാകുന്ന
രീതിയില്‍ ആധാര്‍
അധിഷ്ഠിത യൂണീക്
തണ്ടപ്പേര്
നടപ്പാക്കുന്നതിനായി
ഇതിനകം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ?
മലയോര
ഹൈവേയുടെ നിർമ്മാണ
പ്രവർത്തനങ്ങള്‍
*267.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസർഗോഡ്
മുതല്‍ പാറശ്ശാല വരെ
നീളുന്ന മലയോര ഹൈവേയുടെ
നിർമ്മാണ
പ്രവർത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്റെ
എത്ര റീച്ചുകള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരമുള്ള
നിർമ്മാണ
പ്രവർത്തനങ്ങള്‍
മന്ദഗതിയിലാണ്
നടക്കുന്നതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ഡി)
ഇതിനകം
പ്രവർത്തനം ആരംഭിച്ച
റീച്ചുകളുടെ
നിർമ്മാണത്തിനായി എന്തു
തുക മുടക്കിയിട്ടുണ്ട്;
(ഇ)
മലയോര
ഹൈവേയുടെ അലൈൻമെന്റ്
മാറ്റുന്നത് സംബന്ധിച്ച
നിർദ്ദേശത്തിന്മേല്
വനം വകുപ്പിന്റെ
പ്രതികരണം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
റീച്ചുകളിലാണ് മാറ്റം
വരുത്തുന്നതെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
മികവിന് അനുസൃതമായി
പ്രോത്സാഹനം നല്കാന് പദ്ധതി
*268.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യേക
കഴിവും നൈപുണ്യവുമുള്ള
വിദ്യാര്‍ത്ഥികളെ
അവരുടെ മികവിന്
അനുസൃതമായി ആവശ്യമായ
പ്രോത്സാഹനം നല്കി
വികസിപ്പിച്ചെടുക്കുന്നതിനുള്ള
പദ്ധതികള്‍ എല്ലാ
സ്കൂളുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സ്കൂള്‍
വിദ്യാഭ്യാസ
കാലഘട്ടത്തില്‍ത്തന്നെ
സാങ്കേതിക പരിജ്ഞാനവും
പ്രൊഫഷണല്‍ മികവും
പ്രകടിപ്പിയ്ക്കന്ന
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിയ്ക്കുന്നതിനോ
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനോ
എന്തെങ്കിലും സ്ഥിരം
സംവിധാനം വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പരിസ്ഥിതി
സൗഹൃദ നിര്‍മ്മാണ രീതികള്‍
*269.
ശ്രീ.ജെയിംസ്
മാത്യു
,,
സജി ചെറിയാന്
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പശ്ചാത്തല സൗകര്യ വികസന
പ്രക്രിയയില്‍ സുപ്രധാന
പങ്ക് വഹിക്കുന്ന
പൊതുമരാമത്ത്
വകുപ്പില്‍ പുതിയ കാലം
പുതിയ നിര്‍മ്മാണം എന്ന
തത്വത്തിലധിഷ്ഠിതമായ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
പ്രവൃത്തികളില്‍
പരിസ്ഥിതി സൗഹൃദ
നിര്‍മ്മാണ രീതികള്‍
അവലംബിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
കാലാവസ്ഥയ്ക്കും
ഭൂപ്രകൃതിയ്ക്കും
അനുയോജ്യമായ നിര്‍മ്മാണ
ശൈലികള്‍
സ്വീകരിക്കുന്നതിന്റെ
ഭാഗമായി പൊതുമരാമത്ത്
പ്രവൃത്തികളില്‍
ഗ്രീന്‍ ബില്‍ഡിംഗ്
കണ്‍സെപ്റ്റ്
പ്രായോഗികമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പത്താം
ക്ലാസ് പരീക്ഷ എഴുതാന്‍
സാധിക്കാത്ത
വിദ്യാര്‍ത്ഥികള്‍
*270.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടാഞ്ചേരി
മൂലങ്കുഴി അരൂജാസ്
ലിറ്റില്‍ സ്റ്റാര്‍
സ്കൂള്‍ അധികൃതരുടെ
അനാസ്ഥമൂലം
ഇരുപത്തൊമ്പത്
വിദ്യാര്‍ത്ഥികള്‍ക്ക്
സി.ബി.എസ്.ഇ പത്താം
ക്ലാസ് പരീക്ഷ എഴുതാന്‍
സാധിക്കാതെ വന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികളെയും
രക്ഷിതാക്കളെയും
വഞ്ചിച്ച സ്കൂള്‍
അധികൃതര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നറിയിക്കാമോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലെടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?