മൃഗചികിത്സാ
സൗകര്യങ്ങള്‍
*211.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
വീട്ടുപടിക്കല്‍
അടിയന്തര മൃഗചികിത്സാ
സേവനം നല്കുന്ന പദ്ധതി
വിപുലീകരിക്കുമോ;
നിലവില്‍ ഏതെല്ലാം
ബ്ലോക്കുകളിലാണ് പദ്ധതി
നടപ്പിലാക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(ബി)
മൃഗചികിത്സാ
രംഗത്ത് ആധുനിക
ചികിത്സാ-രോഗനിര്‍ണയ
സംവിധാനങ്ങളുള്ള
മള്‍ട്ടി
സ്പെഷ്യാലിറ്റി
ആശുപത്രി മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എന്തൊക്കെ
സജ്ജീകരണങ്ങളാണ്
പ്രസ്തുത
സ്ഥാപനത്തിലുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
മൃഗസംരക്ഷണ
വകുപ്പിന്റെ ഏതെങ്കിലും
സ്ഥാപനത്തില്‍
മൃഗങ്ങളിലും
പക്ഷികളിലും
ആന്റിബയോട്ടിക്
അംശമുണ്ടോയെന്ന്
പരിശോധിക്കാനുള്ള ലാബ്
സൗകര്യങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ
കുടപ്പനക്കുന്നില്‍
പ്രവര്‍ത്തിക്കുന്ന
മള്‍ട്ടി
സ്പെഷ്യാലിറ്റി
വെറ്ററിനറി
ആശുപത്രിയില്‍
സ്പെഷ്യാലിറ്റി
കേഡറില്‍ കൂടുതല്‍
തസ്തികകള്‍
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ?
തൊഴില്‍
നയം
*212.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
തൊഴിലാളി സൗഹൃദ സംരംഭക
സംസ്ഥാനമാക്കി
മാറ്റുകയെന്ന
ലക്ഷ്യത്തോടെയാണോ
തൊഴില്‍ നയം
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
തൊഴില്‍ നയത്തിലെ
കാതലായ അംശങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഫാക്ടറികളുടെയും
വ്യാപാര
സ്ഥാപനങ്ങളുടെയും
ഗ്രേഡിംഗ് ഏതൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ഗ്രേഡിംഗിന്റെ
അടിസ്ഥാനത്തില്‍ മികച്ച
ഗുണനിലവാരം
പുലര്‍ത്തുന്ന
ഫാക്ടറികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
അംഗീകാരം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
വിവിധ
തൊഴിലാളി ക്ഷേമ
പദ്ധതികളിലെ ക്ഷേമ
പെന്‍ഷനുകള്‍
കാലോചിതമായി
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ക്ഷീരോല്പാദനം
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
*213.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രൂക്ഷമായ വരള്‍ച്ച
ക്ഷീരകര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
മില്‍ക്ക് ഷെഡ്
പ്രോഗ്രാം എത്രമാത്രം
സഹായകമായി
എന്നറിയിക്കാമോ;
(സി)
തീറ്റപ്പുല്ലിന്റെ
ലഭ്യത വേനല്‍മൂലം
കുറഞ്ഞ സാഹചര്യത്തില്‍
ക്ഷീരകര്‍ഷകര്‍ക്ക്
സബ്സിഡി നിരക്കില്‍
കാലിത്തീറ്റ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ക്ഷീരസംഘങ്ങളില്‍
പൂര്‍ണ്ണമായി
ആട്ടോമേഷന്‍
നടത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്താമോ?
സാംസ്കാരിക
രംഗത്ത് നടപ്പാക്കിയ
പരിപാടികള്‍
*214.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
വി.കെ.പ്രശാന്ത്
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം സാംസ്കാരിക
രംഗത്ത് നടപ്പാക്കിയ
ഫ്ളാഗ്ഷിപ്പ്
പരിപാടികളില്‍
മുഖ്യമായവ ഏതെല്ലാമാണ്;
(ബി)
നൂറ്റി
അന്‍പത് കോടിരൂപ
ചെലവില്‍ ഫിലിം
സിറ്റിയും നൂറ് കോടി
രൂപ ചെലവില്‍ ഫിലിം
ഫെസ്റ്റിവല്‍ സ്ഥിരം
വേദിയും
നിര്‍മ്മിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
ഗ്രാമങ്ങളിലും
ചെറുപട്ടണങ്ങളിലും
സാംസ്കാരിക ഇടനാഴി എന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
സിനിമ
മേഖലയില്‍ വനിതകള്‍
നേരിടുന്ന പ്രശ്നം
പഠിക്കാന്‍ നിയമിച്ച
ഹേമ കമ്മീഷന്റെ
കണ്ടെത്തലുകളില്‍
മുഖ്യമായവ എന്തെന്ന്
അറിയിക്കാമോ?
തൊഴിലാളി
ക്ഷേമം ഉറപ്പാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*215.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാർ തൊഴില്‍ നിയമ
ഭേദഗതി വഴിയും വിവിധ
തൊഴില്‍ കോഡ് വഴിയും
മിനിമം വേതനം നൂറ്റി
എഴുപത്തിയെട്ട്
രൂപയെന്ന യുക്തിരഹിതമായ
താഴ്ന്ന നിലവാരത്തില്‍
നിർണ്ണയിച്ചു കൊണ്ടും
തൊഴിലാളികളെ
അരക്ഷിതരാക്കുന്ന
നടപടികള്‍ തുടരുന്നതായി
ആക്ഷേപമുള്ള
സാഹചര്യത്തില്‍
സംസ്ഥാനത്ത്
സംരംഭക-തൊഴിലാളി
സൗഹൃദാന്തരീക്ഷം
സാധ്യമാക്കി തൊഴിലാളി
ക്ഷേമം
ഉറപ്പാക്കുന്നതിന്
നടത്തുന്ന
പ്രവർത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
വ്യവസായബന്ധ
സമിതികളുടെ പ്രവർത്തനം
ഫലപ്രദമാക്കിക്കൊണ്ടും
എല്ലാ വ്യവസായ
സ്ഥാപനങ്ങള്‍ക്കും
ഗ്രേഡിംഗ്
ഏർപ്പെടുത്തിക്കൊണ്ടും
തൊഴിലാളി-തൊഴിലുടമ
ബന്ധം സംഘർഷരഹിതമാക്കാൻ
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴിലാളി
സംരക്ഷണത്തിനായുള്ള
വിവിധ നിയമങ്ങള്‍
കൃത്യമായി
നടപ്പിലാകുന്നുവെന്ന്
ഉറപ്പുവരുത്താൻ
എൻഫോഴ്സ്മെന്റ്
ശക്തിപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ശുദ്ധജല
വിതരണ പദ്ധതികളുടെ പൂര്‍ണ്ണ
വിനിയോഗം
*216.
ശ്രീ.റോജി
എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണം
പൂര്‍ത്തിയായ വിവിധ
ശുദ്ധജല വിതരണ
പദ്ധതികളുടെ പൂര്‍ണ്ണ
വിനിയോഗം
ഉറപ്പാക്കുവാന്‍
സാധിക്കാത്ത
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനം
കനത്ത വേനലിലേക്ക്
നീങ്ങുന്ന
സാഹചര്യത്തില്‍ ഇത്തരം
പദ്ധതികളുടെ പൂര്‍ണ്ണ
വിനിയോഗം
ഉറപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കേന്ദ്ര
സർക്കാരിന്റെ ജലജീവന്‍
സമീക്ഷ പദ്ധതിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് കൂടുതല്‍
ഗാര്‍ഹിക കണക്ഷന്
നല്‍കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സാംസ്കാരിക
രംഗത്തെ നേട്ടങ്ങള്‍
*217.
ശ്രീ.എം.ഉമ്മര്‍
,,
എം. സി. കമറുദ്ദീന്
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംസ്കാരിക നയം
പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സാംസ്കാരിക രംഗത്ത്
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാൻ
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
പുരാതന കെട്ടിടങ്ങള്‍
സംരക്ഷിക്കുന്നതിനും
നഗരസൗന്ദര്യം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ഹെറിറ്റേജ് കമ്മീഷൻ
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഉണ്ടെങ്കിൽ
അതിന്റെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ?
മദ്യാസക്തി
കുറയ്ക്കുന്നതിന് നടപടി
*218.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബോധവല്‍ക്കരണത്തിലൂടെയും
ലഹരി വര്‍ജ്ജന
ആശയങ്ങളുടെ
പ്രചരണത്തിലൂടെയും
സംസ്ഥാനത്തെ ജനങ്ങളുടെ
മദ്യാസക്തി
കുറച്ചുകൊണ്ടുവരുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടികള്‍ മൂലം
സമൂഹത്തില്‍ മദ്യാസക്തി
കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാരിന്റെ
അടുത്ത വര്‍ഷത്തെ
മദ്യനയം
അംഗീകരിച്ചിട്ടുണ്ടോ;
അത് മദ്യവര്‍ജ്ജനമെന്ന
സര്‍ക്കാര്‍ നയം
നടപ്പിലാക്കുന്നതിന്
എത്രമാത്രം
സഹായകമാണെന്ന്
വിശദമാക്കുമോ?
സമഗ്ര
കന്നുകാലി ഇൻഷുറൻസ് പദ്ധതി
*219.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പക്ഷി-മൃഗാദികളില്‍
ഈ കാലഘട്ടത്തില്‍
കണ്ടുവരുന്ന അസുഖങ്ങളെ
ഫലപ്രദമായി
നിയന്ത്രിക്കുവാൻ
കൃത്യമായ രോഗനിർണയം
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
മൃഗസംരക്ഷണ
വകുപ്പിനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കന്നുകാലികള്‍ക്ക്
ജീവഹാനി
സംഭവിക്കുന്നതുമൂലം
ക്ഷീരകർഷകർക്ക്
ഉണ്ടാകുന്ന കഷ്ട
-നഷ്ടങ്ങള്‍
പരിഹരിക്കാൻ കർഷകർക്ക്
കൂടി ഇൻഷുറൻസ് പരിരക്ഷ
ലഭിക്കുന്ന വിധത്തില്‍
സമഗ്ര കന്നുകാലി
ഇൻഷുറൻസ് പദ്ധതി
മൃഗസംരക്ഷണ വകുപ്പ്
മുഖേന
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇൻഷുറൻസ്
പരിരക്ഷ ഇല്ലാത്ത
കന്നുകാലികള്‍ക്ക്
ജീവഹാനി സംഭവിച്ചാല്‍
കർഷകർക്ക് നഷ്ടപരിഹാരം
ലഭിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി-വര്‍ഗ്ഗ
വിഭാഗക്കാരുടെ
തൊഴിലവസരങ്ങള്‍
*220.
ശ്രീ.എം.
വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസം നേടിയ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴിലവസരങ്ങള്‍
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
ജോലി ലഭ്യമാക്കി അവരെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരാന്‍ ഇൗ
സര്‍ക്കാര്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട
കുട്ടികള്‍ക്ക്
വിദേശപഠനം
ലഭ്യമാക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ; പ്രസ്തുത
പദ്ധതിയുടെ പുരോഗതി
ലഭ്യമാക്കാമോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട
കുട്ടികളെ സിവില്‍
സര്‍വീസ് പോലുളള
പരീക്ഷകളില്‍ വിജയം
നേടാന്‍
പ്രാപ്തരാക്കുന്ന
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം നല്‍കാമോ?
സ്കൂള്‍,
കോളേജ് പരിസരങ്ങള്‍
ലഹരിമുക്തമാക്കുന്നതിനുള്ള
നടപടി
*221.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍, കോളേജ്
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ മയക്കുമരുന്ന്
ഉപയോഗം കൂടിവരുന്നു
എന്ന റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പും എക്സൈസ്
വകുപ്പും യോജിച്ച്
പ്രവര്‍ത്തിക്കുന്നത്
ഏതൊക്കെ
മേഖലകളിലാണെന്ന്
വിവരിക്കുമോ;
(സി)
സ്കൂള്‍,
കോളേജ് പരിസരങ്ങള്‍
ലഹരി മുക്തമാണെന്ന്
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
വിമുക്തി
പദ്ധതി
വിജയകരമാക്കുവാന്‍
വകുപ്പിന്
സാധിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
*222.
ശ്രീ.കെ.
ബാബു
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസിയാന്‍
കരാര്‍ പ്രകാരം
നിയന്ത്രണരഹിതമായി
തോട്ടം ഉല്പന്നങ്ങള്
സംസ്ഥാനത്തേക്ക്
ഇറക്കുമതി ചെയ്യാന്‍
കേന്ദ്ര സര്‍ക്കാര്‍
വഴിയൊരുക്കിയതും
കാലാവസ്ഥാ മാറ്റവും
ആവര്‍ത്തിച്ചുണ്ടായ
പ്രളയക്കെടുതികളും
തോട്ടം മേഖലയില്‍ വന്‍
ഉല്പാദന നഷ്ടം
ഉണ്ടാക്കിയത് കാരണം
തോട്ടം ഉടമകള്‍,
പ്രത്യേകിച്ച്
ചെറുകിടക്കാര്‍
നേരിടുന്ന പ്രശ്നം
പരിഹരിക്കാന്‍
നടത്തുന്ന ഇടപെടല്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
തൊഴിലാളി
താല്പര്യം
പരിരക്ഷിക്കുന്നതിനും
വ്യവസായത്തിന്റെ
നിലനില്പ് പരിഗണിച്ചും
രൂപീകരിക്കാനുദ്ദേശിക്കുന്ന
തോട്ടം നയത്തിന്റെ കരട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രധാന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
മേഖലയിലെ തൊഴില്‍
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
അടഞ്ഞുകിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികളെ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്തു
വരുന്നതെന്ന്
വിശദമാക്കുമോ?
ജല
അതോറിറ്റിയുടെ പ്രവൃത്തികൾ
മൂലം റോഡുകൾക്കുണ്ടാകുന്ന
അറ്റകുറ്റപ്പണി
*223.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എം.
വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളിൽ
കുഴിയെടുക്കുന്നതുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്, ജലവിഭവ
വകുപ്പുകള്‍ തമ്മിൽ
നിലനിൽക്കുന്ന തര്‍ക്കം
പരിഹരിക്കുവാൻ
ഇരുവകുപ്പുകളിലെയും
മന്ത്രിമാരുടെ
നേതൃത്വത്തിൽ രണ്ട്
വര്‍ഷം മുമ്പ്
ഉദ്യോഗസ്ഥരുടെ യോഗം
വിളിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കിയിരുന്നോ;
(ബി)
എങ്കിൽ
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
അതിന്റെ അടിസ്ഥാനത്തിൽ
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പൈപ്പ്
പൊട്ടി റോഡ് തകരുന്നത്
ഉള്‍പ്പെടെയുള്ള
അടിയന്തര
സാഹചര്യങ്ങളില്‍
മരാമത്ത് വകുപ്പ്
അസിസ്റ്റന്റ്
എഞ്ചിനീയറെ വിവരം
അറിയിച്ചശേഷം ജല
അതോറിറ്റി
അറ്റകുറ്റപ്പണി നടത്തണം
എന്ന്
നിര്‍ദ്ദേശിച്ചിരുന്നോ;
(ഡി)
എങ്കിൽ
പാലാരിവട്ടം മെട്രോ
സ്റ്റേഷന് സമീപം പൈപ്പ്
പൊട്ടി കുഴിയുണ്ടായത്
യഥാസമയം അറ്റകുറ്റപ്പണി
നടത്തി
പരിഹരിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
ഇതുമൂലമുണ്ടായ
അപകടത്തിൽ ഒരു യുവാവിന്
ജീവൻ നഷ്ടപ്പെട്ടതിന്റെ
അടിസ്ഥാനത്തിൽ ജല
അതോറിറ്റിയിലെ
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കുട്ടനാട്ടിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ നടപടി
*224.
ശ്രീ.ആര്.
രാജേഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷകാലത്തും
വേനല്‍ക്കാലത്തും
ഒരുപോലെ ശുദ്ധജലക്ഷാമം
നേരിടുന്ന
കുട്ടനാട്ടിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഈ
പ്രദേശത്തെ നദികളിലെയും
തോടുകളിലെയും
വെള്ളത്തിലുള്ള കോളിഫോം
ബാക്ടീരിയയുടെ ആധിക്യം
ഇല്ലാതാക്കുന്നതിന്
സെപ്റ്റേജ്
ട്രീറ്റ്മെന്റിനും
മാലിന്യവാഹിയായി
മാറിയിട്ടുള്ള
പമ്പാനദിയുടെ
ശുചീകരണത്തിനും
പരിപാടിയുണ്ടോ;
(സി)
പുഴകളിലും
കനാലുകളിലും എക്കലും
ചെളിയും നിറഞ്ഞ്
നീരൊഴുക്ക്
അസാധ്യമായിട്ടുള്ളതിനാല്
കുട്ടനാട് പാക്കേജില്‍
ഇത് പരിഹരിക്കാനായി
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കാമോ;
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ?
കേരള
അക്കാദമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ്
*225.
ശ്രീ.പി.കെ.
ശശി
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗോളവല്‍കൃത
തൊഴില്‍
കമ്പോളത്തിന്റെ
ആവശ്യകതയ്ക്കനുസരിച്ച്
തൊഴില്‍
വെെദഗ്ദ്ധ്യവും
നെെപുണിശേഷിയും
ആര്‍ജ്ജിക്കാന്‍
അവസരമൊരുക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
അവയുടെ വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാന
നെെപുണ്യ വികസന മിഷനായി
പ്രഖ്യാപിച്ചിട്ടുളള
കേരള അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ് ഈ
രംഗത്ത് നടത്തുന്ന
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(സി)
നൂറ്
കോടി രൂപ ചെലവില്‍
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
കണ്‍സ്ട്രക്ഷന്‍
അക്കാദമി വിഭാവനം
ചെയ്യുന്ന പരിപാടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കേരളത്തിലെ
തൊഴിലില്ലായ്മയുടെ നിരക്ക്
*226.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
തൊഴിലില്ലായ്മ കഴിഞ്ഞ
നാല്പത്തഞ്ചുവര്‍ഷത്തെ
ഏറ്റവും മോശമായ
അവസ്ഥയിലാണെന്ന ദേശീയ
സാംപിള്‍ സര്‍വെ
ഓര്‍ഗനൈസേഷന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ ആഘാതങ്ങള്‍
കേരളത്തില്‍
എപ്രകാരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
കേരളത്തിലെ
തൊഴിലില്ലായ്മയുടെ
നിരക്ക്
കണക്കാക്കിയിട്ടുണ്ടോ;
ഇത് ദേശീയ നിരക്കുമായി
താരതമ്യം ചെയ്യുമ്പോള്‍
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
വസ്തുതകളുടെ
അടിസ്ഥാനത്തില്‍
കേരളത്തിലെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അഭ്യസ്തവിദ്യരായ
യുവതീയുവാക്കള്‍ക്ക്
വേണ്ട തൊഴില്‍
ലഭ്യമാക്കുന്നതിനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഫലപ്രദമായോ;
വിശദമാക്കുമോ?
റിവര്‍
ബേസിന് കണ്‍സര്‍വേഷന്‍ ആന്റ്
മാനേജുമെന്റ് അതോറിറ്റി
*227.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയ സാധ്യതയുള്ള
നദികള്‍ക്ക് കൂടുതല്‍
സ്ഥലം ഒരുക്കി
നല്‍കുന്നതിലേയ്ക്കായി
പമ്പാനദിയെ പൈലറ്റ്
പദ്ധതിയാക്കിക്കൊണ്ട്
'റൂം ഫോര്‍ ദി റിവര്‍'
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
നദികളുടെയും
തോടുകളുടെയും
ജലാശയങ്ങളുടെയും
പുനരുദ്ധാരണത്തിനായി
കേരള പുനര്‍നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജലമാനേജ്മെന്റ്
കാര്യക്ഷമമാക്കുന്നതിനായി
റിവര്‍ ബേസിന്
കണ്‍സര്‍വേഷന്‍ ആന്റ്
മാനേജുമെന്റ് അതോറിറ്റി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ടോഡി
ബോര്‍ഡ് രൂപീകരണം
*228.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ബി.ഡി. ദേവസ്സി
,,
കെ.ജെ. മാക്സി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുക്തിരഹിതമായ
ചില വ്യവസ്ഥകള്‍ മൂലം
കള്ള് ഷാപ്പുകളുടെ
പ്രവര്‍ത്തനം
ദുഷ്കരമായത് ഇൗ
മേഖലയിലെ ഒരു
ലക്ഷത്തോളം വരുന്ന
പരമ്പരാഗത
തൊഴിലാളികളുടെ ജീവിതം
ദുസ്സഹമാക്കിയിട്ടുളളതിനാല്
ഇൗ വ്യവസായത്തിന്റെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ടോഡി
ബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍ ഇതുവഴി
പ്രതീക്ഷിക്കുന്ന
മാറ്റങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
തൊഴിലാളി
താല്പര്യം
കണക്കിലെടുത്ത് ഇൗ
വ്യവസായത്തെ വന്‍കിട
മദ്യ ലോബികളില്‍
നിന്ന് വിമുക്തമാക്കി
പൊതുമേഖലയിലാക്കുന്ന
കാര്യം
പരിശോധിക്കുമോ;
വ്യാജകള്ള് നിര്‍മ്മാണം
ഉള്‍പ്പെടെയുളള
നിയമവിരുദ്ധ
പ്രവര്‍ത്തനം തടയാന്‍
ഫലപ്രദമായ സംവിധാനം
ഏര്‍പ്പെടുത്തുമോ?
ജലസേചനത്തിനുള്ള
ജല ഉപയോഗം കുറയ്ക്കാൻ നടപടി
*229.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പല
വിളകള്‍ക്കും
ആവശ്യമായതിന്റെ
ഇരുപത്തിമൂന്ന്
ഇരട്ടിയിലധികം
വെള്ളമാണ് കേരളത്തില്‍
ജലസേചനത്തിനായി
ഉപയോഗിക്കുന്നത് എന്ന
വിദഗ്ദ്ധ പഠന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
ജല ഉപയോഗം
കുറയ്ക്കുന്നതിനും
ഫലപ്രദമായി ജലസേചനം
നടത്തുന്നതിനും
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഡ്രിപ്പ്
ഇറിഗേഷന്‍,
സ്പ്രിംഗ്ളര്‍
ഇറിഗേഷന്‍ എന്നിവ ഇതിന്
ഫലപ്രദമാണോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ലഹരിക്കായി
ഉപയോഗിക്കുന്ന നിരോധിത
മരുന്നുകളുടെ ഓണ്‍ലൈന്‍
വില്‍പ്പന
*230.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കായി
ഉപയോഗിക്കുന്ന നിരോധിത
മരുന്നുകള്‍
സംസ്ഥാനത്ത്
ഓണ്‍ലൈനില്‍ വ്യാപകമായി
വില്‍ക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയാന്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ലഹരിയായി
ഉപയോഗിക്കാവുന്ന
നിരോധിത മരുന്നുകളുടെ
അനധികൃത വില്പന
തടയുവാനുള്ള അധികാരം
നല്‍കിക്കൊണ്ട് ദേശീയ
ഡ്രഗ്സ് റെഗുലേറ്റര്‍
എന്തെങ്കിലും
ഉത്തരവുകള്‍ സംസ്ഥാന
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
മയക്കുമരുന്ന്
ഉപയോഗം കണ്ടെത്തുന്നതിന്
പരിശോധന
*231.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നുപയോഗം
കണ്ടെത്തുന്നതിന്
നിലവില്‍ എന്തെല്ലാം
പരിശോധനകളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പരിശോധനകളില്‍ നിന്നും
സിനിമാ മേഖലയെ
ഒഴിവാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സിനിമാ
സെറ്റുകളില്‍
മയക്കുമരുന്നുപയോഗം
വ്യാപകമാണെന്ന ആക്ഷേപം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
വന്യജീവി
ആക്രമണം തടയുവാന്‍ പദ്ധതി
*232.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാടുകളിലെ
ആവാസ വ്യവസ്ഥക്ക്
ഉണ്ടായ മാറ്റം മൂലം
വന്യജീവികള്‍ ജനവാസ
കേന്ദ്രങ്ങളിലേക്ക്
ഇറങ്ങുകയും ജനങ്ങളെ
ആക്രമിക്കുകയും കൃഷി
നശിപ്പിക്കുകയും
ചെയ്യുന്ന സംഭവങ്ങള്‍
വർദ്ധിച്ചുവരുന്നുണ്ടോ;
(ബി)
ഇത്
നേരിടുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; ഇവ
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
വയനാട്
ജില്ലയില്‍ ക്രാഷ്
ഗാര്‍ഡ് റോപ്പ്
ഫെൻസിംഗ് പദ്ധതി
പ്രാവർത്തികമാക്കിയിട്ടുണ്ടോ;
ആരുടെ ധനസഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത്;
(ഡി)
കിഫ്ബിയുടെ
ഒന്നാം ഘട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആന
പ്രതിരോധ മതില്
നിർമ്മിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
പദ്ധതിക്ക് ഇതിനകം
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി-ഗോത്ര
വര്‍ഗ്ഗക്കാരുടെ തൊഴില്‍
ലഭ്യത
*233.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
ഭദ്രതയിലൂടെ സാമൂഹ്യ
തുല്യത
സാധ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
പട്ടികജാതി-പട്ടികഗോത്ര
വര്‍ഗ്ഗക്കാര്‍ക്ക്
സംഘടിത മേഖലയില്‍
തൊഴില്‍
ലഭ്യമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ആധുനിക
വ്യവസായ മേഖലയ്ക്ക്
ആവശ്യമായ തൊഴില്‍ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
ഇവര്‍ക്കിടയില്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
നഴ്സിംഗ്
ഉള്‍പ്പെടെയുള്ള
മേഖലകളില്‍ ഇവര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവരുടെ
പരമ്പരാഗത
ഉല്പന്നങ്ങള്ക്ക്
വിപണി കണ്ടെത്തുന്നതിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
വന്യജീവി
സങ്കേതങ്ങളിലെ തേക്ക്
പ്ലാന്റേഷനുകൾ
*234.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനമേഖലയില്‍ തേക്ക്
ഉള്‍പ്പെടെയുളള
പ്ലാന്റേഷന് മരങ്ങള്‍
മുറിച്ചുമാറ്റി
സ്വാഭാവിക മരം വച്ചു
പിടിപ്പിക്കുന്നതിനുളള
സാധ്യത സംബന്ധിച്ച പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വന്യജീവി
സങ്കേതങ്ങളില്‍
ഉള്‍പ്പെട്ടിട്ടുള്ള
തേക്ക്
പ്ലാന്റേഷനുകളില്‍
നിന്നും തടികള്‍ നീക്കം
ചെയ്യുന്നതിന്
തടസ്സമുണ്ടോ;
ഇത്തരത്തില്‍ പാകമായ
തേക്ക് തടികള്‍ നീക്കം
ചെയ്യാതിരിക്കുന്നതുകൊണ്ട്
സര്‍ക്കാരിനുണ്ടാകുന്ന
നഷ്ടം പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വന്യജീവി
സംരക്ഷണ നിയമം
അനുശാസിക്കുന്ന
വിധത്തില്‍, വന്യജീവി
സങ്കേതങ്ങളിലെ തേക്ക്
തോട്ടങ്ങള്‍ മുറിച്ചു
നീക്കുന്നതിനുള്ള
തടസ്സം എങ്ങനെ
നീക്കുമെന്നറിയിക്കുമോ;
(ഡി)
വന്യജീവി
സങ്കേതങ്ങളിലെ തേക്ക്
തോട്ടങ്ങള്‍
മുറിക്കുകയാണെങ്കില്‍
തടികളുടെ വില്പന
നടത്തുമോയെന്നും വില്പന
നടത്തുന്നത്
എപ്രകാരമായിരിക്കുമെന്നും
അറിയിക്കുമോ?
വിദേശതൊഴിലവസരങ്ങള്‍
പ്രയോജനപ്പെടുത്തുവാന്‍
പദ്ധതി
*235.
ശ്രീ.കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
യുവജനങ്ങള്‍
വിദ്യാഭ്യാസ
നിലവാരത്തില്‍ വളരെ
മുന്‍പന്തിയിലെത്തിയെങ്കിലും
വിദേശ തൊഴിലവസരങ്ങള്‍
ഉപയോഗപ്പെടുത്തുന്നതില്‍
പിന്നോക്കം
നില്ക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വിദേശ
തൊഴിലവസരങ്ങള്‍
മലയാളികള്‍ക്ക് പരമാവധി
പ്രയോജനപ്പെടുത്തുന്നതിനും
പൊളളയായ തൊഴില്‍
വാഗ്ദാനങ്ങളില്‍പ്പെട്ട്
വിദേശത്ത്
എത്തിച്ചേര്‍ന്ന്
ദുരിതങ്ങളില്പ്പെടാതിരിക്കാനും
തൊഴില്‍ വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍ വിഭാവനം
ചെയ്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
അഭ്യസ്തവിദ്യരായ
പട്ടികജാതി യുവജനങ്ങള്‍ക്ക്
തൊഴില്‍
*236.
ശ്രീ.സി.കൃഷ്ണന്
,,
ആര്. രാജേഷ്
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിയില്‍പ്പെട്ട
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
തൊഴില്‍രഹിതരായ
പട്ടികജാതി
യുവാക്കള്‍ക്ക് വിദേശ
രാജ്യങ്ങളില്‍ തൊഴില്‍
നേടുന്നതിന് പട്ടികജാതി
വികസന വകുപ്പ്
എന്തെല്ലാം സഹായമാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരമുള്ള
ധനസഹായം
ലഭ്യമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം 2019-20
സാമ്പത്തിക വര്‍ഷം എത്ര
പേര്‍ക്ക്
വിദേശരാജ്യങ്ങളില്‍
തൊഴില്‍
ലഭിച്ചിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തൊഴില്‍
വകുപ്പിന് കീഴില്‍
വിദ്യാര്തഥികള്ക്കുള്ള
പദ്ധതികള്‍
*237.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴില്‍
ഉന്നത പഠനത്തിന്
സഹായകമാകുന്ന തരത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ആശ്രയിക്കാവുന്ന
പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുളള
പദ്ധതികള്‍ക്ക്
അര്‍ഹരായവരെ
നിശ്ചയിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ പദ്ധതികള്‍
ഉപയോഗപ്പെടുത്തിയവരുടെ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പിന്നോക്ക
വിഭാഗ വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
*238.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന പിന്നോക്ക
വിഭാഗ വികസന
കോര്പ്പറേഷന് നല്കിയ
ആകെ വായ്പയുടെ നാല്പത്
ശതമാനവും ഈ സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
നല്കാന് സാധ്യമായ
വിധം സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിന്
ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
കോര്പ്പറേഷന്
പിന്നോക്ക വിഭാഗ
വികസനത്തില്‍ രാജ്യത്ത്
ഏറ്റവും മികച്ച
പ്രവര്‍ത്തനം
കാഴ്ചവച്ചതിന്
പുരസ്കാരം
ലഭിച്ചിരുന്നോ
എന്നറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കോടി രൂപയുടെ
വായ്പ വിതരണം
ചെയ്തുവെന്നതിന്റെയും
എത്ര പേര്‍ക്ക് അതിന്റെ
പ്രയോജനം
ലഭ്യമായെന്നതിന്റെയും
കണക്ക് ലഭ്യമാണോ?
പട്ടികഗോത്രവര്ഗ്ഗക്കാര്ക്ക്
മികച്ച വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിന് പദ്ധതി
*239.
ശ്രീ.ബി.സത്യന്
,,
എ. പ്രദീപ്കുമാര്‍
,,
റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
സാമൂഹ്യ പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിന്
അനിവാര്യമായ മികച്ച
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പട്ടികഗോത്രവര്‍ഗ്ഗ
ഭവനങ്ങളുടെ
ശോച്യാവസ്ഥയും
പഠനത്തിന് വേണ്ട
സഹായവും
മാര്‍ഗ്ഗനിര്‍ദ്ദേശവും
നല്‍കുന്നതിന്
കുടുംബാംഗങ്ങള്‍ക്കുള്ള
പരിമിതിയും
കണക്കിലെടുത്ത് സാമൂഹ്യ
പഠനമുറി നിര്‍മ്മിച്ച്
ട്യൂട്ടറുടെ സഹായവും
ലഭ്യമാക്കുന്ന പദ്ധതി
പ്രകാരം എത്ര സാമൂഹ്യ
പഠനമുറികള്‍
നിര്‍മ്മിച്ചെന്ന്
അറിയിക്കാമോ; ഇവയില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികഗോത്രവര്‍ഗ്ഗ
വിഭാഗത്തിലെ ഹൈസ്കൂള്‍
മുതല്‍ ഉയര്‍ന്ന
ക്ലാസുകളിലുള്ള
കുട്ടികള്‍ക്ക്
പ്രത്യേക ട്യൂഷന്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
വന്യജീവികളുടെ
ആക്രമണം തടയുന്നതിന് നടപടി
*240.
ശ്രീ.ഐ.ബി.
സതീഷ്
,,
ആന്റണി ജോണ്‍
,,
സി. കെ. ശശീന്ദ്രന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണവും
വന്യമൃഗസംരക്ഷണവും
ഫലവത്താക്കുന്നതിന്
വന്യജീവികളുടെ
ആവാസവ്യവസ്ഥ
അഭിവൃദ്ധിപ്പെടുത്തി അവ
കൃഷിയിടങ്ങളിലേക്ക്
ഇറങ്ങുന്നത്
തടയേണ്ടതിന്റെ
അനിവാര്യത
കണക്കിലെടുത്ത്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
വിളകള്‍ക്ക് നിരന്തരം
ശല്യമുണ്ടാക്കുന്ന
കാട്ടുപന്നികളെ
ഉന്മൂലനം ചെയ്യുന്നതിന്
നിലവിലുള്ള അപ്രായോഗിക
നിബന്ധനകള്‍ മാറ്റാന്‍
തീരുമാനമായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കാട്ടാനകള്‍
നാട്ടിലേക്കിറങ്ങി
മനുഷ്യരുടെ ജീവന്
ഭീഷണിയുയര്‍ത്തുന്നത്
അവസാനിപ്പിക്കാന്‍
നിലവിലുള്ള
സംവിധാനത്തിന്റെ
അപര്യാപ്തത
കണക്കിലെടുത്ത്
ഫലപ്രദമായ മാര്‍ഗ്ഗം
അവലംബിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?