ചെറുകിട-ഇടത്തരം
വ്യവസായങ്ങളും സംരംഭങ്ങളും
*181.
ശ്രീ.ഒ.
ആര്. കേളു
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.എം.
നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുന്നതില്‍
ഏറ്റവും കൂടുതല്‍
സാധ്യത
പ്രകടിപ്പിക്കുന്ന
ചെറുകിട-ഇടത്തരം
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ ഫലമായി
ഇത്തരത്തിലുള്ള എത്ര
സ്ഥാപനങ്ങള്‍
ആരംഭിക്കാന്‍
സാധിച്ചെന്നും അതുവഴി
സൃഷ്ടിക്കപ്പെട്ട
തൊഴിലവസരങ്ങള്‍
എത്രയാണെന്നുമുള്ള
കണക്ക് ലഭ്യമാണോ;
(ബി)
വ്യവസായ
ആവശ്യത്തിനുള്ള
ഭൂമിയുടെ ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
ചെറുകിട
- ഇടത്തരം
സംരംഭങ്ങള്‍ക്കുള്ള
പ്രോത്സാഹന പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
നിയമനങ്ങളിലെ സംവരണം
*182.
ശ്രീ.മുരളി
പെരുനെല്ലി
,,
ആര്. രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജാതി
പരിഗണനകള്‍ക്കതീതമായി
അര്‍ഹത മാനദണ്ഡമാക്കി
പട്ടികജാതി-പട്ടികഗോത്രങ്ങളില്പ്പെട്ടവരെയുള്പ്പെടെ
ശാന്തിക്കാരായി
നിയമിക്കാനുളള
വിപ്ലവകരമായ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ടിട്ടുളള
നടപടികള്‍ അറിയിക്കാമോ;
(ബി)
രാജ്യത്ത്
ആദ്യമായി സാമ്പത്തിക
പിന്നാക്കാവസ്ഥയുടെ
അടിസ്ഥാനത്തില്‍
മുന്നാക്കജാതികളില്പ്പെട്ടവര്ക്ക്
സംവരണം നല്കാന്
തീരുമാനിച്ചതിന്റെയടിസ്ഥാനത്തില്
ദേവസ്വം
റിക്രൂട്ട്മെന്റ് ബോർഡ്
മുഖേന നിയമനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്റെ പ്രവര്‍ത്തനം
*183.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എം. സ്വരാജ്
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
മുപ്പത്താറായിരം
കോടിയിലധികം രൂപയുടെ
വരുമാനവും
ലക്ഷക്കണക്കിന്
തൊഴിലവസരങ്ങളും ഉള്ള
വിനോദസഞ്ചാര
വ്യവസായത്തിന്റെ
സദ്ഫലങ്ങള്‍ പ്രാദേശിക
സമൂഹത്തിന് കൂടി
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്ക്കരിച്ചിട്ടുള്ള
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ പ്രവര്‍ത്തനം
വഴി കൈവരിക്കാനായ
നേട്ടം വിശകലനം
ചെയ്തിരുന്നോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം മിഷനില്‍ എത്ര
യൂണിറ്റുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇവയ്ക്ക് നല്കി വരുന്ന
പൊതുസഹായങ്ങള്
എന്തെല്ലാമെന്നും
അറിയിക്കാമോ;
(സി)
ഇത്തരം
യൂണിറ്റുകളുടെ ടൂറിസം
വിപണനത്തിന്
ഉത്തരവാദിത്ത ടൂറിസം
മിഷന് പദ്ധതിയുണ്ടോ;
വിശദാംശം അറിയിക്കാമോ?
അപകടരഹിതമായ
വൈദ്യുതി വിതരണം
*184.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തില്‍
അപകടരഹിതമായ
മാര്‍ഗ്ഗത്തിലൂടെ
വൈദ്യുതി വിതരണം
ചെയ്യുന്നതിനായി
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
വൈദ്യുതി
വിതരണത്തിലുണ്ടാകുന്ന
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനായി
നിലവിലുള്ള
ലൈനുകളുടെയും സബ്
സ്റ്റേഷനുകളുടെയും ശേഷി
കൂട്ടിയിട്ടുണ്ടോ;
പദ്ധതികള്‍
വിവരിക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡ്
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക് കിഫ്ബി
മുഖാന്തരം ലഭിക്കുന്ന
ഫണ്ട് ഏതൊക്കെ
വിധത്തില്‍
ഉപയോഗിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇടമണ്‍-കൊച്ചി
400 കെ.വി. ലൈന്‍,
പുനലൂര്‍-മാടക്കത്തറ
എച്ച്.വി.ഡി.സി.
ലിങ്ക്,
ഉടുപ്പി-മൈലാട്ടി 400
കെ.വി. ലൈന്‍ എന്നീ
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ഇ)
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനുള്ള
ചെലവ് കുറയ്ക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
സ്വീകരിച്ച നടപടികള്‍
വിവരിക്കുമോ?
വ്യവസായ
പ്രോത്സാഹനത്തിന് നടത്തിയ
പ്രവര്‍ത്തനം
*185.
ശ്രീ.ജെയിംസ്
മാത്യു
,,
ഐ.ബി. സതീഷ്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള,
ദേശീയ മാന്ദ്യകാലത്തും
സംസ്ഥാന സമ്പദ്
വ്യവസ്ഥയെ മാന്ദ്യം
ഗ്രസിക്കാതിരിക്കുന്നതിന്
പ്രധാന പങ്കുവഹിച്ച
മികച്ച വ്യവസായ
വളര്‍ച്ച
സാധ്യമാക്കുന്നതിനും
വ്യവസായ
പ്രോത്സാഹനത്തിനും ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
വ്യവസായാനുകൂല
നടപടികളുടെ ഭാഗമായ
കോയമ്പത്തൂര്‍-കൊച്ചി
വ്യവസായ ഇടനാഴി
പദ്ധതിയുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(സി)
കണ്ണൂരില്‍
അന്താരാഷ്ട്ര
വിമാനത്താവളം
സ്ഥാപിക്കാന്‍ കഴിഞ്ഞത്
അനുകൂല ഘടകമായെടുത്ത്
കയറ്റുമതി പ്രോത്സാഹന
ലക്ഷ്യത്തോടെ
മട്ടന്നൂരില്‍
എക്സ്പോര്‍ട്ട്
എന്‍ക്ലേവ്
സ്ഥാപിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
പ്രവാസി
ചിട്ടി
*186.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി പണം
സ്വരൂപിക്കുവാൻ
ആരംഭിച്ച പ്രവാസി
ചിട്ടി
വിജയപ്രദമാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനകം
എത്ര പ്രവാസികള്‍
പ്രസ്തുത ചിട്ടിയില്‍
രജിസ്റ്റർ ചെയ്തെന്നും
അതില്‍ എത്ര പേർ ചിട്ടി
തുക അടച്ച്
അംഗമായെന്നും
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.എഫ്.ഇ
പ്രവാസി ചിട്ടിയില്‍
ചേരുന്നവർക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ചിട്ടിയില്‍
നിന്നുള്ള ഫ്ളോട്ട്
ഫണ്ട് വഴി കിഫ്ബി
ബോണ്ടുകളിലേക്ക് ഇതിനകം
എത്ര തുക
സ്വരൂപിക്കുവാൻ
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്താമോ;
(ഇ)
പ്രവാസി
ചിട്ടി നടപ്പില്‍
വരുത്തുന്നതിനായി
കെ.എസ്.എഫ്.ഇ. ക്ക്
ഇതിനകം എന്ത് തുക ചെലവ്
വന്നുവെന്ന്
വിശദമാക്കാമോ;
(എഫ്)
സർക്കാരിന്
ഇക്കാര്യത്തില്‍ ഉണ്ടായ
ചെലവ് എത്രയാണെന്ന്
വെളിപ്പെടുത്താമോ?
ജി.എസ്.ടി.
റിട്ടേണുകള്‍ വൈകുന്നതിന്റെ
പേരിലുള്ള പിഴ
*187.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേണ്ടത്ര
മുന്നൊരുക്കങ്ങള്‍
ഇല്ലാതെ ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലവും
നെറ്റ് വര്‍ക്ക്
തകരാര്‍ ആകുന്നത്
മൂലവും കൃത്യസമയത്ത്
റിട്ടേണുകള്‍ ഫയല്‍
ചെയ്യുവാന്‍ സാധിക്കാതെ
വ്യാപാര ലോകം
പ്രതിസന്ധി
നേരിടുന്നതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ജി.എസ്.ടി.
റിട്ടേണുകള്‍
വൈകുന്നതിന്റെ പേരില്‍
ഓരോ ദിവസവും
അടയ്ക്കേണ്ട പിഴ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
2019
ജനുവരി മുതല്‍ ഡിസംബര്‍
വരെയുള്ള കാലയളവില്‍ ഈ
ഇനത്തില്‍ ലഭിച്ച തുക
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
നെറ്റ്
വര്‍ക്ക് തകരാര്‍
മൂലമാണ് റിട്ടേണുകള്‍
സമര്‍പ്പിക്കുവാന്‍
വൈകുന്നതെങ്കില്‍
പിഴയില്‍ നിന്നും
ഒഴിവാകുവാന്‍
എന്തെങ്കിലും
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സാഹസിക
വിനോദസഞ്ചാരം
*188.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
ദേശീയ, അന്തര്‍ദേശീയ
നിലവാരമുള്ള സാഹസിക
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
സ്ഥാപിക്കുവാന്‍
ഏതെല്ലാം സ്ഥലങ്ങളാണ്
തെരഞ്ഞെടുത്തിരിക്കുന്നത്;
(സി)
ഈ
കേന്ദ്രങ്ങളിലെ സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
മാനുഫാക്ചറിംഗ്
മേഖലയുടെ വികസനം
*189.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കേരളത്തിലെ
മാനുഫാക്ചറിംഗ്
മേഖലയുടെ മൂല്യത്തില്‍
ക്രമാനുഗതമായി
വര്‍ദ്ധനവ്
ഉണ്ടാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
മാനുഫാക്ചറിംഗ്
മേഖലയില്‍
തൊഴിലാളികളുടെ എണ്ണം
പരമ്പരാഗത
വ്യവസായങ്ങളിലെ
ഘടനാപരമായ
പ്രശ്നങ്ങളാല്‍ കുറഞ്ഞു
വരുന്നതായി
കാണപ്പെടുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരളത്തില്‍
വളര്‍ന്നുകൊണ്ടിരിക്കുന്ന
ആധുനിക വ്യവസായങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബി.പി.സി.എല്‍.-കൊച്ചി
റിഫൈനറിയുടെ
വികസനവുമായി
ബന്ധപ്പെട്ടുള്ള
ശുദ്ധീകരണ പെട്രോ
കെമിക്കല്‍
ഉല്പാദനശേഷികളുടെ
വിപുലീകരണം കേരളത്തിലെ
രാസ അനുബന്ധ
വ്യവസായങ്ങള്‍ക്ക്
പുത്തന്‍ പ്രതീക്ഷ
നല്‍കിയിട്ടുണ്ടോ;
(ഇ)
വസ്ത്രങ്ങള്‍,
രാസവസ്തുക്കള്‍,
ഫാര്‍മസ്യൂട്ടിക്കല്‍സ്,
ഫര്‍ണിച്ചര്‍, ജൂവലറി,
മെഡിക്കല്‍ ഉപകരണങ്ങള്‍
എന്നീ വ്യവസായങ്ങള്‍
വളര്‍ച്ച
രേഖപ്പെടുത്തുന്നുണ്ടോ;
വിശദമാക്കുമോ?
ആസ്തി
വികസന നിധി പ്രകാരമുള്ള
പ്രവൃത്തികള്‍ക്ക്
ജി.എസ്.റ്റി.യും സെന്റേജ്
ചാര്‍ജ്ജും
*190.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
നിയോജകമണ്ഡലം ആസ്തി
വികസന നിധിയും പ്രത്യേക
വികസന നിധിയും
പ്രകാരമുള്ള
പ്രവൃത്തികളില്‍
പന്ത്രണ്ട് മുതല്‍
പതിനെട്ട് ശതമാനം വരെ
തുക ജി.എസ്.റ്റി.
ഇനത്തിലും ആറ് മുതല്‍
എട്ട് ശതമാനം വരെ
നിര്‍വ്വഹണ
ഏജന്‍സികളുടെ സെന്റേജ്
ചാര്‍ജ് ഇനത്തിലും
കുറവ് വരുന്ന
സാഹചര്യത്തില്‍ ഓരോ
വര്‍ഷത്തിലും
മേല്‍പ്പറഞ്ഞ
ഫണ്ടുകളില്‍ നിന്ന്
ഏകദേശം ഒന്നേകാല്‍
കോടിയോളം രൂപ
ഒഴിച്ചുള്ള തുക
മാത്രമാണ് വികസന
പദ്ധതികള്‍ക്ക്
വിനിയോഗിക്കാന്‍
കഴിയുന്നത് എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്രയും
ഭീമമായ തുകയുടെ കുറവ്
വരുന്നത് വികസന
പദ്ധതികള്‍ക്കായി
വിനിയോഗിക്കേണ്ട
പണത്തിന് അപര്യാപ്തത
സൃഷ്ടിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ അവസ്ഥ
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കായികക്ഷമതയുളള
വിദ്യാർത്ഥി സമൂഹം
*191.
ശ്രീ.കെ.ജെ.
മാക്സി
,,
എ. പ്രദീപ്കുമാര്‍
,,
സജി ചെറിയാന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തിന്റെ
അതിജീവന ശേഷിക്ക്
കായികക്ഷമതയുടെ
പ്രാധാന്യം
കണക്കിലെടുത്ത്
കായികക്ഷമതയുളള
വിദ്യാർത്ഥി സമൂഹത്തെ
വാർത്തെടുക്കുന്നതിന് ഈ
സർക്കാർ നടത്തുന്ന
ഇടപെടലുകൾ
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
കായിക താരങ്ങൾക്ക്
അർഹിക്കുന്ന പരിഗണന
നൽകേണ്ടത്
അനിവാര്യമായതിനാൽ അതിന്
വേണ്ടിയും അതോടൊപ്പം
മികച്ച അടിസ്ഥാന
സൗകര്യങ്ങൾ
ഒരുക്കുന്നതിനും
ചെയ്തുകൊണ്ടിരിക്കുന്ന
കാര്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
എല്ലാ
ജില്ലകളിലും സ്പോർട്സ്
സ്കൂളുകൾ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഇതുവഴി ലക്ഷ്യമാക്കുന്ന
നേട്ടങ്ങൾ
എന്തെല്ലാമാണ്;
(ഡി)
നിലവിലുളള
സ്പോർട്സ് സ്കൂളുകളുടെ
നിലവാരം
ഉയർത്തുന്നതിനും കായിക
താരങ്ങൾക്ക് നൽകുന്ന
സൗകര്യം
വർദ്ധിപ്പിക്കുന്നതിനും
പരിപാടിയുണ്ടോയെന്ന്
അറിയിക്കുമോ?
ഹെറിറ്റേജ്
ടൂറിസം പ്രൊജക്ടുകള്‍
*192.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ. എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വ്യവസായത്തിന്റെ
തൊഴില്‍ സാധ്യത
കണക്കിലെടുത്ത് ഈ
വ്യവസായത്തിന് വേണ്ടത്ര
പ്രാധാന്യം
ലഭിച്ചിട്ടില്ലാത്ത
മലബാര്‍
മേഖലയുള്‍പ്പെടെയുള്ള
പ്രദേശങ്ങളുടെ സാധ്യത
വിനിയോഗിക്കുന്നതിന്
പദ്ധതികള്‍ ഉണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പൈതൃക
ടൂറിസത്തിന്റെ
സാധ്യതകള്‍ എത്രമാത്രം
പ്രയോജനപ്പെടുത്തിയിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഹെറിറ്റേജ് ടൂറിസം
സാധ്യത
പ്രയോജനപ്പെടുത്തുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ഡി)
മുസിരിസ്,
തലശ്ശേരി, ആലപ്പുഴ
തുടങ്ങിയ ഹെറിറ്റേജ്
ടൂറിസം പ്രൊജക്ടുകളുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ?
എന്‍.ടി.പി.സി.യുമായുള്ള
വൈദ്യുതി ബോര്‍ഡിന്റെ
ഇടപാടുകള്‍
*193.
ശ്രീ.എം.
സി. കമറുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
തെര്‍മല്‍ പവര്‍
കോര്‍പ്പറേഷനുമായുള്ള
ഇടപാടുകള്‍
അവസാനിപ്പിക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
എന്‍.ടി.പി.സി.യെ
ഒഴിവാക്കുന്നത്
ഭാവിയില്‍ ദോഷകരമായി
ബാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
രണ്ടാം
കയര്‍ പുനഃസംഘടനാ പദ്ധതി
*194.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ മേഖലയുടെ
സമഗ്ര പുരോഗതിയ്ക്കായി
ഈ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കയര്‍
വ്യവസായത്തിന്റെ
ആധുനികവത്ക്കരണം
ലക്ഷ്യമാക്കി രണ്ടാം
കയര്‍ പുനഃസംഘടനാ
പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
കയര്‍
മേഖലയില്‍
യന്ത്രവത്ക്കരണം
ഏര്‍പ്പെടുത്തുമ്പോള്‍
അത് പരമ്പരാഗത കയര്‍
തൊഴിലാളികളുടെ തൊഴിലിനെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് രണ്ടാം
കയര്‍ പുനഃസംഘടനാ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
വികസനത്തില്‍ കിന്‍ഫ്രയുടെ
പങ്ക്
*195.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വികസനത്തിന്
കിന്‍ഫ്ര വഹിക്കുന്ന
പങ്ക് വിശദമാക്കുമോ;
(ബി)
കിന്‍ഫ്ര
വഴി ഈ സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ച
സംരംഭങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചതിലൂടെ
കിന്‍ഫ്ര
പാര്‍ക്കുകളില്‍
വ്യവസായം
ആരംഭിക്കുന്നതിന്
കൂടുതല്‍ വ്യവസായികള്‍
താല്പര്യം
പ്രകടിപ്പിക്കുന്നുണ്ടോ;
(ഡി)
കിന്‍ഫ്രയുടെ
വ്യവസായ
എസ്റ്റേറ്റുകളില്‍
ഇനിയും സ്ഥലം
ഒഴിഞ്ഞുകിടപ്പുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
വ്യവസായ
പാര്‍ക്കുകളിലെ
ഭൂമിയുടെ
പാട്ടക്കാലാവധി
ഉയര്‍ത്തിയിട്ടുണ്ടോ;
ഇത് മൂലം ഉണ്ടായിട്ടുളള
നേട്ടം വിശദമാക്കുമോ?
പ്രതിസന്ധിയിലായ
പ്ലാസ്റ്റിക് വ്യവസായ
യൂണിറ്റുകള്‍
*196.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയന്ത്രണമേര്‍പ്പെടുത്തിയ
പ്ലാസ്റ്റിക്
ഉല്പന്നങ്ങള്
നിര്‍മ്മിച്ചിരുന്ന
വ്യവസായ യൂണിറ്റുകള്‍
നേരിടുന്ന പ്രതിസന്ധി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്ലാസ്റ്റിക്
നിയന്ത്രണം വഴി
പ്രതിസന്ധിയിലായ
പ്രസ്തുത വ്യവസായ
മേഖലയെ എപ്രകാരം
സംരക്ഷിയ്ക്കാനാണ്
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും ആലോചനകള്‍
സര്‍ക്കാര്‍ തലത്തില്‍
രൂപപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
യൂണിറ്റുകളില്‍
പ്രകൃതിയ്ക്കിണങ്ങുന്ന
ഉത്പന്നങ്ങള്‍
രൂപപ്പെടുത്തി വിപണനം
ചെയ്യുന്നതിന്
സഹായകമാകുന്ന
വിധത്തില്‍ പദ്ധതി
ആവിഷ്ക്കരിച്ച് ഈ
മേഖലയുടെ സംരക്ഷണം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
പ്ലാസ്റ്റിക്
ഉല്പന്നങ്ങള്ക്ക്
നിയന്ത്രണമേര്‍പ്പെടുത്തിയ
പശ്ചാത്തലത്തില്‍
ബയോഡീഗ്രേഡബിള്‍
പ്ലാസ്റ്റിക്
ഉല്പന്നങ്ങള് എന്ന
പേരില്‍ ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തില്‍ വിപണനം
ചെയ്യുന്ന
ഉല്പന്നങ്ങളുടെ
വിശ്വാസ്യത
ഉറപ്പുവരുത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കായംകുളം
താപവൈദ്യുത നിലയത്തില്‍
ഉല്പാദിപ്പിക്കുന്ന വൈദ്യുതി
*197.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.റ്റി.പി.സി.
കായംകുളം താപവൈദ്യുത
നിലയത്തില്‍
ഉല്പാദിപ്പിച്ച്
വൈദ്യുതി ബോര്‍ഡിനു
നല്കുന്ന വൈദ്യുതിക്ക്
ശരാശരി എത്ര വിലയാണ്
ഈടാക്കുന്നത്;
(ബി)
അമിത
വില കാരണം ഈ
നിലയത്തില്‍ നിന്നുള്ള
വൈദ്യുതി
കെ.എസ്.ഇ.ബി.ലിമിറ്റഡ്
വാങ്ങുന്നില്ലെങ്കിലും
നല്‍കേണ്ടി വരുന്ന
ഫിക്സഡ് കോസ്റ്റ്
വര്‍ദ്ധിപ്പിക്കാന്‍
എന്‍.റ്റി.പി.സി.
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
നിലവിൽ
വൈദ്യുതി
ഉൽപ്പാദനമില്ലാത്ത
കായംകുളം തെര്‍മല്‍
സ്റ്റേഷനില്‍
താപവൈദ്യുതി
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യാന്‍
എന്‍.റ്റി.പി.സി.യോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
സാമ്പത്തിക നില
സുശക്തമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്?
വ്യവസായ
വളര്‍ച്ചയുടെ തോത്
വിലയിരുത്താന്‍ സര്‍വ്വേ
*198.
ശ്രീ.സജി
ചെറിയാന്
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയില്‍ വ്യവസായ
മേഖലയുടെ പങ്ക് അനുദിനം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
വ്യാവസായിക
വളര്‍ച്ചയുടെ തോത്
വിലയിരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
വ്യവസായ
മേഖലയിലെ താെഴില്‍,
നിക്ഷേപം, വളര്‍ച്ചാ
നിരക്ക് തുടങ്ങിയ
സ്ഥിതിവിവരക്കണക്കുകള്‍
ശാസ്ത്രീയമായി
ശേഖരിക്കുന്നതിനും അവ
വിശകലനം ചെയ്യുന്നതിനും
ആനുവല്‍ സര്‍വ്വേ ഓഫ്
ഇന്‍ഡസ്ട്രീസ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളും
ഫാക്ടറികളുമാണ്
പ്രസ്തുത സര്‍വ്വേയുടെ
പരിധിയില്പ്പെടുന്നതെന്നും
സര്‍വ്വേയ്ക്ക്
ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നത് ആരാണെന്നും
അറിയിക്കാമോ?
കയര്‍
വ്യവസായ മേഖല നേരിടുന്ന
പ്രതിസന്ധി
*199.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.ശർമ്മ
,,
ആര്. രാജേഷ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ മേഖല
നേരിടുന്ന പ്രധാന
പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചകിരിയുടെ
ക്ഷാമം ഈ മേഖലയിലെ
പ്രധാന വെല്ലുവിളി
ആയതിനാല്‍ ചകിരി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി കേരോല്പാദക
സംഘങ്ങളുടെ
നേതൃത്വത്തില്‍ ചകിരി
മില്ലുകള്‍
സ്ഥാപിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
യന്ത്രനിര്മ്മാണമടക്കമുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഇ)
ഈ
മേഖലയില്‍
കുടുംബശ്രീയുടെ
പങ്കാളിത്തം എത്രമാത്രം
ഉപയോഗപ്പെടുത്താന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കയര്‍
വ്യവസായ
പുനരുദ്ധാരണത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
*200.
ശ്രീ.ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.യു. ജനീഷ് കുമാര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരിക്ഷാമം
കൊണ്ട് കയർ വ്യവസായം
പ്രതിസന്ധി
നേരിട്ടിരുന്ന
സാഹചര്യത്തില്‍
പ്രസ്തുത വ്യവസായത്തെ
പുനരുദ്ധരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
കയര്‍ ഉല്പാദനത്തില്
മൂന്ന് മടങ്ങോളം
വര്‍ദ്ധന കെെവരിക്കാന്‍
കഴിഞ്ഞിട്ടുളളതിനാല്
തദനുസൃതം വിപണി
വിപുലീകരണത്തിന് ചെയ്തു
വരുന്ന കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ചകിരിക്കായി
ഏതാണ്ട് പൂര്‍ണ്ണമായി
തമിഴ് നാടിനെ
ആശ്രയിച്ചിരുന്ന
സ്ഥിതിക്ക് മാറ്റം
വരുത്താനായിട്ടുണ്ടോ;
എങ്കില്‍ നേട്ടം
വിശദീകരിക്കാമോ?
പ്രസരണ
ശൃംഖലയുടെ ശേഷിയും
കാര്യക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*201.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
പി.കെ. ശശി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലം
പതിവിലും നേരത്തെ
കനത്തത് വെെദ്യുതിയുടെ
ഉപഭോഗത്തില്‍ ഏറെ
വര്‍ദ്ധനവുണ്ടാക്കുന്നതും
ജലവെെദ്യുത
പദ്ധതികളില്‍ നിന്നുളള
ഉല്പാദനം
കുറയാനിടയുളളതും
കണക്കിലെടുത്ത് ഊര്‍ജ
ഭദ്രത ഉറപ്പു
വരുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
മുന്‍കരുതല്‍ നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
സര്‍ക്കാരിന്റെ
കാര്യക്ഷമമായ
നടപടികളുടെ ഫലമായി
പവര്‍ ഹെെവേ
പൂര്‍ത്തിയാക്കി
പ്രസരണശേഷി
വര്‍ദ്ധിപ്പിക്കാനായത്
മൂലം ഹ്രസ്വകാല
കരാറുകള്‍ വഴിയും പവര്‍
എക്സ്ചേഞ്ചില്‍ നിന്നും
വെെദ്യുതി വാങ്ങല്‍
പ്രായോഗികമായിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിനകത്തുളള
പ്രസരണ ശൃംഖലയുടെ
ശേഷിയും കാര്യക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ?
കേരളാ
സ്റ്റേറ്റ് ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
*202.
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
കെ.ഡി. പ്രസേനന്‍
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ടെക്സ്റ്റൈല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
ഏകോപിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കോര്‍പ്പറേഷന്റെ
സ്പിന്നിംഗ്
മില്ലുകളില്‍
ഉല്പാദിപ്പിക്കുന്ന
തുണിത്തരങ്ങള്‍ ആധുനിക
കമ്പോളത്തില്‍
മത്സരക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
ഗുണമേന്മ
പരിശോധിക്കുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഇടുക്കി
പവര്‍ ഹൗസിലെ പൊട്ടിത്തെറി
*203.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
പവര്‍ ഹൗസില്‍
തുടര്‍ച്ചയായി ഉണ്ടായ
പൊട്ടിത്തെറി
യന്ത്രങ്ങളുടെ
കാലപ്പഴക്കം കാരണമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
യന്ത്രസാമഗ്രികള്‍
മാറ്റേണ്ടി വന്നാല്‍
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ്;
വിശദമാക്കാമോ?
വെെദ്യുത
രംഗത്ത് സുരക്ഷിതത്വം
ഉറപ്പാക്കുവാന്‍ പദ്ധതി
*204.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുത
രംഗത്തെ അപകടങ്ങള്‍
ഒഴിവാക്കി സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
വെെദ്യുതി ബോര്‍ഡ്
തയ്യാറാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
വെെദ്യുതി
ബോര്‍ഡിന്റെ അനാസ്ഥ
മൂലം ഷോക്കേറ്റ്
ആളുകള്‍ മരിക്കാനിടയായ
സംഭവങ്ങള്‍ 2020
ഫെബ്രുവരി മാസം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ലെെനുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തുമ്പോള്‍
ആവശ്യമായ മുന്‍കരുതല്‍
സ്വീകരിക്കാതിരുന്നത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കെെത്തറി
മേഖലയിലെ പ്രതിസന്ധി
*205.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക് കൈത്തറി
തുണികള്‍ നല്കിയ
വകയില്‍ സംസ്ഥാനത്തെ
കൈത്തറി
തൊഴിലാളികള്‍ക്കും
സംഘങ്ങള്‍ക്കും വില
കിട്ടാതെ
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൈത്തറി
മേഖലയില്‍
അനുഭവപ്പെടുന്ന നൂല്
ക്ഷാമവും തുണികള്‍
കെട്ടിക്കിടക്കുന്നതും
വന്‍ പ്രതിസന്ധി
സൃഷ്ടിച്ചിരിക്കുന്നത്
പരിശോധിക്കുമോ;
(സി)
കൈത്തറി
കയറ്റുമതി
പ്രോത്സാഹിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
കയറ്റുമതിയില്‍ ചെറുകിട
സംഘങ്ങളെയും കുടില്‍
വ്യവസായമായി
കുലത്തൊഴില്‍
ചെയ്യുന്നവരെയും
ഉള്‍പ്പെടുത്തുമോ;
(ഡി)
നൂല്‍ക്ഷാമം
രൂക്ഷമായതും
ടെക്സ്റ്റയില്‍
കോര്‍പ്പറേഷന്റെ
തുണിമില്ലുകള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കാത്തതും
കാരണം കൈത്തറിമേഖല
തകര്‍ന്നിരിക്കുന്ന
അവസ്ഥയ്ക്ക് അടിയന്തര
പരിഹാര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
*206.
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സാമൂഹിക
വികസനത്തില്‍ ധനകാര്യ
സ്ഥാപനങ്ങള്‍
വഹിക്കുന്ന പങ്ക്
എത്രത്തോളമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പൊതുജനങ്ങളെ
സ്വകാര്യപണമിടപാടുകാരുടെ
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിനായി
ആരംഭിച്ച കേരള
സ്റ്റേറ്റ് ഫിനാൻഷ്യല്‍
എന്റര്‍പ്രൈസസ്-ന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
കെ.എസ്.എഫ്.ഇ.
കേരളത്തിലെ
പ്രവാസികള്‍ക്ക് വേണ്ടി
ആരംഭിച്ച പ്രവാസി
ചിട്ടി നിലവില്‍
ഏതെല്ലാം
രാജ്യങ്ങളിലാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
ഇന്ത്യയിലെ ഇതര സംസ്ഥാന
മലയാളികള്‍ക്ക് കൂടി
ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
അടച്ചുപൂട്ടിയ
ക്വാറികള്‍ തുറക്കുന്ന അവസ്ഥ
*207.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
സങ്കേതങ്ങളുടെ പത്ത്
കിലോമീറ്റർ ചുറ്റളവില്‍
പാറമടകള്‍
പ്രവര്‍ത്തിക്കണമെങ്കില്‍
ദേശീയ വന്യജീവി
ബോര്‍ഡിന്റെ അനുമതി
ആവശ്യമാണെന്ന് കേന്ദ്ര
പരിസ്ഥിതി മന്ത്രാലയം
ഉത്തരവായിട്ടുണ്ടോ;
(ബി)
ഈ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അടച്ചുപൂട്ടപ്പെട്ട
ഏതെങ്കിലും ക്വാറികള്‍
കേന്ദ്ര വന്യജീവി
ബോര്‍ഡിന്റെ അനുമതി
തേടി വീണ്ടും
തുറന്നിട്ടുണ്ടോ;
(സി)
ക്വാറി
ഉടമകള്‍ ഹൈക്കോടതിയില്‍
നല്കിയ ഹര്‍ജിയില്‍
ഇവരുടെ അപേക്ഷകള്‍
രണ്ട് മാസത്തിനുള്ളില്‍
വന്യജീവി ബോര്‍ഡ്
പരിഗണിച്ചില്ലെങ്കില്‍
ക്വാറികള്‍
തുറക്കാമെന്ന് സിംഗിള്‍
ബഞ്ച്
ഉത്തരവായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഉത്തരവിനെതിരെ
സര്‍ക്കാര്‍ അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഹൈക്കോടതി
സിംഗിള്‍ ബഞ്ച്
വിധിയില്‍
പറഞ്ഞിട്ടുള്ള സമയപരിധി
അവസാനിക്കുന്നതോടു കൂടി
അടച്ചുപൂട്ടിയ
ക്വാറികള്‍
തുറക്കുന്നതിനുള്ള
അവസരം
സംജാതമാകുമോയെന്ന്
വിശദമാക്കുമോ?
വ്യവസായം
സ്ഥാപിക്കുന്നത്
സുഗമമാക്കുന്നതിനുള്ള നടപടി
*208.
ശ്രീ.കാരാട്ട്
റസാഖ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായം
തുടങ്ങുന്നതിനുള്ള
സൗകര്യ പട്ടികയില്‍
ഇരുപത്തി ഒന്നാം
സ്ഥാനത്തുണ്ടായിരുന്ന
സംസ്ഥാനത്തെ
മുന്നിലെത്തിക്കാന്‍
നടത്തിയ ശ്രമത്തിന്റെ
ഫലമായി നാഷണല്‍
കൗണ്‍സില്‍ ഓഫ് അപ്ലൈഡ്
ഇക്കണോമിക്
റിസര്‍ച്ചിന്റെ നിക്ഷേപ
സാധ്യതാ സൂചികയില്‍
നാലാം സ്ഥാനത്തെത്താന്‍
കഴിയും വിധം വ്യവസായം
സ്ഥാപിക്കുന്നത്
സുഗമമാക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സംരംഭകര്‍ക്കാവശ്യമായ
വിവിധ സേവനങ്ങള്‍
നല്‍കുന്നതിനും
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായം
ആരംഭിക്കാന്‍ ആവശ്യമായ
വിവിധ അനുമതികള്‍
നടപടികളുടെ
നൂലാമാലയില്‍
കുരുക്കാതെ
സമയബന്ധിതമായി
നല്‍കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനത്തിന്റെ
ഫലസിദ്ധി അറിയിക്കാമോ?
കൈത്തറി
മേഖലയുടെ പുനരുദ്ധാരണം
*209.
ശ്രീ.ഐ.ബി.
സതീഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി മേഖലയുടെ
പുനരുദ്ധാരണത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളള
നൂതന പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
കൈത്തറി
മേഖലയില്‍
ഉല്പാദിപ്പിക്കുന്ന
ഇനങ്ങളുടെ പരമ്പരാഗത
മൂല്യവും പൈതൃകവും
കണക്കിലെടുത്ത്
ഏതെല്ലാം
ഉല്പന്നങ്ങളാണ് ജിയോ
ഇന്‍ഡിക്കേഷന്‍ ആക്റ്റ്
പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
കൈത്തറി
മേഖലയില്‍
തൊഴിലെടുക്കുന്ന
സ്ത്രീകളുടെ
ഉന്നമനത്തിനും
ആരോഗ്യസംരക്ഷണത്തിനുമായി
ഹാന്റ്ലൂം ഫാമിലി
വെല്‍ഫയര്‍ സ്കീം എന്ന
പേരില്‍ പുതിയ പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യയ
നിയന്ത്രണ ഉത്തരവുകള്‍
*210.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ആകെ ചെലവുകള്‍
അനുവദനീയമായ
വായ്പയുള്പ്പെടെയുളള
വരുമാനത്തിനകത്ത്
നിര്‍ത്തുന്നതിന് വ്യയ
നിയന്ത്രണ ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഉത്തരവുകള്‍
സംബന്ധിച്ചുളള
വിശദവിവരം നല്‍കുമോ;
(ബി)
പുതിയ
വാഹനം വാങ്ങുന്നതിനും
വിദേശയാത്രകള്‍ക്കും
നിയന്ത്രണം
ഏര്‍പ്പെടുത്തി ചെലവ്
കുറയ്ക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
പ്രസ്തുത ഉത്തരവ്
പ്രാബല്യത്തില്‍ വന്നത്
എന്നതിന്റെ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടും
പുതിയ വാഹനം
വാങ്ങുന്നതിനും
വിദേശയാത്രകള്‍ക്കും
നിയന്ത്രണമില്ല എന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?