നാളികേര
കര്‍ഷകര്‍ക്ക് അധികവരുമാനം
ലഭ്യമാക്കുന്നതിന് നടപടി
*121.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
ഉല്പാദനം ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
ഇതിനായി തെങ്ങിന്
തൈകള്‍ വിതരണം
ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി
നാളികേരത്തിന്റെ വില
കൃഷിക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളിലൂടെ
നാളികേരത്തിന് ഉയര്‍ന്ന
വില ലഭ്യമാക്കുന്നതിന്
പദ്ധതി
നടപ്പാക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
നാളികേര
ഉല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിലൂടെ
ലഭിക്കുന്ന അധികവരുമാനം
കര്‍ഷകര്‍ക്ക് കൂടി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
അപ്രായോഗികത
*122.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ അഭാവവും
വിലവര്‍ദ്ധനവും കാരണം
തളര്‍ച്ച നേരിടുന്ന
കെട്ടിട നിര്‍മ്മാണ
മേഖല പുതിയ കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
അപ്രായോഗികത മൂലം
സ്തംഭനാവസ്ഥയിലായതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്കുവാന്
തദ്ദേശഭരണ വകുപ്പ്
തയ്യാറാക്കിയ
ഐ.ബി.പി.എം. എന്ന
സോഫ്റ്റ് വെയര്‍
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ;
(സി)
ഈ
സോഫ്റ്റ് വെയറിന്
ചേരുന്ന വിധത്തിലല്ല
പുതിയ കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
ഉണ്ടാക്കിയിട്ടുള്ളത്
എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കെട്ടിടത്തിന്റെ
ഉയരം
കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത്
മാറ്റമാണ് വരുത്തിയത്;
മാറ്റം കെട്ടിട
നിര്‍മ്മാതാക്കള്‍ക്ക്
ഏറെ ബുദ്ധിമുട്ട്
ഉണ്ടാക്കുന്നതാകയാല്‍
ആയത് ഭേദഗതി
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
ഗതാഗത
പരിശോധന കര്‍ശനമാക്കാന്‍
നടപടി
*123.
ശ്രീ.എം.
നൗഷാദ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.യു. ജനീഷ് കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് സൗകര്യത്തിന്
ആനുപാതികമല്ലാത്ത
വാഹനസാന്ദ്രതയും
വാഹനമോടിക്കുന്നവരുടെ
വൈദഗ്ദ്ധ്യക്കുറവും
അശ്രദ്ധയും അഹങ്കാരവും
റോഡപകടങ്ങളുടെ നിരക്ക്
വലിയ തോതില്‍
വര്ദ്ധിക്കാനിടയാക്കിയിട്ടുള്ളതിനാല്
ഗതാഗത പരിശോധന
കര്‍ശനമാക്കാന്‍
നടപടിയുണ്ടാകുമോ;
(ബി)
വാഹനങ്ങള്‍ക്ക്
രൂപമാറ്റം
വരുത്തുന്നതും അമിത
പ്രകാശമുള്ള നിരോധിത
ലൈറ്റുകള്‍
ഉപയോഗിക്കുന്നതും
സാധാരണമായിത്തീര്‍ന്നതിനാല്‍
അപകടകാരണമായ ഇത്തരം
പ്രവൃത്തികള്‍
കര്‍ശനമായി തടയാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ;
(സി)
സംസ്ഥാനത്തെ
റോഡുകളിലെ അപകട
മേഖലകള്‍
അടയാളപ്പെടുത്തി
കഴിഞ്ഞതിനാല്‍ ഈ
സ്ഥലങ്ങളില്‍ അപകടം
ആവര്‍ത്തിക്കാതിരിക്കാന്‍
പ്രത്യേക ജാഗ്രത
പുലര്‍ത്തുമോ; നിരീക്ഷണ
ക്യാമറയുള്‍പ്പെടെയുള്ള
ആധുനിക സംവിധാനങ്ങളുടെ
സഹായത്തോടെ ഗതാഗത നിയമ
ലംഘകര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അതിജീവനക്ഷമതയ്ക്ക്
പ്രാധാന്യം നല്കുന്ന
വാര്‍ഷിക പദ്ധതി
*124.
ശ്രീ.യു.
ആര്. പ്രദീപ്
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിജീവനക്ഷമതയുളള
കേരളം സൃഷ്ടിക്കുകയെന്ന
ലക്ഷ്യം നേടുന്നതിന്
ജനകീയ
പങ്കാളിത്തത്തിന്റെ
അനിവാര്യത
കണക്കിലെടുത്ത്
പ്രത്യേക ഗ്രാമസഭകള്‍
ചേരുകയുണ്ടായോയെന്ന്
അറിയിക്കുമോ;
(ബി)
അതിജീവനക്ഷമതയ്ക്ക്
പ്രാധാന്യം
നല്‍കിക്കൊണ്ടാണോ
വാര്‍ഷിക പദ്ധതി
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍വ്വഹണ
രീതി കൂടുതല്‍
കാര്യക്ഷമമാക്കിക്കൊണ്ട്
പദ്ധതി ചെലവ് ഉചിതമായി
മെച്ചപ്പെടുത്താന്‍
വേണ്ട ഇടപെടല്‍
നടത്തുന്നുണ്ടോ;
(ഡി)
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
അനുവദിച്ചിട്ടുളള 961
കോടി രൂപയുടെ
പ്രവര്‍ത്തനം
ഗുണനിലവാരം
ഉറപ്പാക്കിക്കൊണ്ട്
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
കര്‍ഷക ജനതയുടെ പാരമ്പര്യ
കൃഷി
*125.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
ആദിവാസി മേഖലയുടെ സമഗ്ര
പുരോഗതിക്കായി ആദിവാസി
കര്‍ഷക ജനതയുടെ
പാരമ്പര്യ കൃഷി
പുന:സ്ഥാപിക്കുന്നതിനും
ഇതുവഴി ഈ മേഖലയിലെ
പോഷകാഹാരക്കുറവ്
മൂലമുള്ള ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
ശാശ്വതമായ പരിഹാരം
കാണുന്നതിനും
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായമായ വില
ലഭ്യമാക്കുന്നതിനുമായി
പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കഴിഞ്ഞവര്‍ഷം വിവിധ
വിളകള്‍ കൃഷി
ചെയ്തതിന്റെയും
വിളവെടുപ്പിന്റെയും
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കര്‍ഷകരുടെ
സ്വന്തം ആവശ്യങ്ങള്‍
കഴിഞ്ഞുള്ള വിളവ്
വ്യാവസായികാടിസ്ഥാനത്തിൽ
ഉല്പന്നങ്ങളാക്കി
വിതരണം
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആദിവാസി
ജനവിഭാഗങ്ങള്‍ തികച്ചും
ജൈവരീതിയിൽ
ഉല്പാദിപ്പിക്കുന്ന
കാപ്പി, കോലിഞ്ചി
ഉള്‍പ്പെടെയുള്ള
വനവിഭവങ്ങള്‍ സംഭരിച്ച്
സംസ്ക്കരണം നടത്തി
അതിരപ്പിള്ളി ട്രൈബൽ
വാലി പ്രോഡക്ട്സ് എന്ന
പേരിൽ വിപണിയിൽ
എത്തിക്കുന്നതിനുള്ള
പദ്ധതി
നടപ്പായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി
*126.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഡി.കെ.
മുരളി
,,
വി. അബ്ദുറഹിമാന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ 2020-21
വര്‍ഷത്തെ വാര്‍ഷിക
പദ്ധതിക്ക് അന്തിമ രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
കാര്‍ഷിക-വ്യാവസായിക
വികസനത്തിന് ഉൗന്നല്‍
നല്‍കിക്കൊണ്ട്
തൊഴില്‍ സൃഷ്ടിയും
വരുമാന വര്‍ദ്ധനവും
ലക്ഷ്യമാക്കി
പദ്ധതികള്‍ ആസൂത്രണം
ചെയ്താല്‍ വന്‍ വരുമാനം
സൃഷ്ടിക്കാന്‍
കഴിയുമെന്ന
മുഖ്യമന്ത്രിയുടെ
നിര്‍ദ്ദേശത്തിന്
അനുസൃതമായാണോ
പദ്ധതികള്‍
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ദുരന്ത
പ്രതിരോധത്തിന്റെയും
നിവാരണത്തിന്റെയും
പ്രാധാന്യം
കണക്കിലെടുത്ത്
അതിനായുള്ള പദ്ധതികള്‍
കൂടി വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനായി ജനകീയ
പങ്കാളിത്തം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ഉന്നത
വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ
*127.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസരംഗത്ത്
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍വ്വകലാശാലകളുടെ
ഗവേഷണ വികസന
പ്രവര്‍ത്തനങ്ങളെ
ശാക്തീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(സി)
സര്‍വ്വകലാശാലകളില്‍
ഡിജിറ്റല്‍ ഫയല്‍
പ്രോസസ്സിംഗ് സംവിധാനം
നടപ്പാക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ
സര്‍വ്വകലാശാലകളിലെയും
പ്രവേശനം,
പരീക്ഷാനടത്തിപ്പ്,
ഫലപ്രഖ്യാപനം എന്നിവ
ഏകീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
കമ്മ്യൂണിറ്റി
സ്കില്‍ പാര്‍ക്കുകള്‍
*128.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാസമ്പന്നരായ
യുവജനങ്ങളുടെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും
അവരുടെ തൊഴില്‍ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
നവീന തൊഴിലറിവുകള്‍
പകര്‍ന്നു
നല്‍കുന്നതിനും
നടപ്പാക്കുന്ന
പരിപാടികള്‍
എന്തൊക്കെയെന്നറിയിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
സ്കില്‍ ഡെവലപ്പ്മെന്റ്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(സി)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
തൊഴില്‍
പരിശീലനത്തിനായി
അത്യാധുനിക
സജ്ജീകരണങ്ങളുള്ള
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കുകള്‍
സ്ഥാപിക്കാമോ; ഇവയിലെ
സജ്ജീകരണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതുവരെ
എത്ര കമ്മ്യൂണിറ്റി
സ്കില്‍ പാര്‍ക്കുകള്‍
നിലവില്‍ വന്നെന്ന്
വ്യക്തമാക്കാമോ; ഇനി
എത്രയെണ്ണം നിലവില്‍
വരുമെന്ന് അറിയിക്കാമോ;
(ഇ)
ഈ
പദ്ധതിയിലൂടെ ഇതുവരെ
പരിശീലനം നേടിയവരുടെയും
അവര്‍ തൊഴില്‍
നേടുന്നതില്‍ കൈവരിച്ച
വിജയവും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കാമോ?
സംസ്ഥാന,
അന്തര്‍ സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന ബസ്സുകള്‍
*129.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന,
അന്തര്‍ സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
ആഡംബര ബസ്സുകള്‍
സ്റ്റേജ് കാര്യേജ് ആയി
സര്‍വ്വീസ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍
നികുതി വെട്ടിച്ച്
ചരക്ക് കടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
ബസ്സുകളിലെ
ജീവനക്കാരില്‍ ഒരു
വിഭാഗം ക്രിമിനല്‍
പശ്ചാത്തലം
ഉള്ളവരാണെന്നും അവരെ
ഒഴിവാക്കണമെന്നും
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഇത്തരം
ബസ്സ് സര്‍വ്വീസ്
നടത്തിപ്പിലെ
ക്രമക്കേടുകള്‍
കണ്ടെത്തി അവ
തടയുന്നതിന് സത്വര
നടപടി
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ എപ്രകാരമെന്ന്
വ്യക്തമാക്കുമോ?
കീടനാശിനി
തളിക്കുന്നതിനായി
ഡ്രോണുകളുടെ ഉപയോഗം
*130.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാടശേഖരങ്ങളില്‍
കീടനാശിനി
തളിക്കുന്നതിനായി
ഡ്രോണുകള്‍
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഏതെല്ലാം
സ്ഥാപനങ്ങളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശം അറിയിക്കാമോ;
(സി)
നിരോധിത
കീടനാശിനികള്‍
ഉപയോഗിക്കില്ലെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൃഷി
പുനരുജ്ജീവനത്തിന് പദ്ധതി
*131.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്റെയും
മണ്ണിടിച്ചിലിന്റെയും
ഫലമായി സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍
ഉണ്ടായ നാശനഷ്ടത്തിന്റെ
വെളിച്ചത്തില്‍
കൃഷിയുടെ
പുനരുജ്ജീവനത്തിന്
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
(ബി)
പുനര്‍ജനി
എന്ന പേരില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതിലൂടെ കാര്‍ഷിക വികസന
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
ഉണ്ടായിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
സ്ത്രീകള്‍ക്ക്
കൃഷിയില്‍ അവസരം
ഒരുക്കുന്നതിന്
ജെന്‍ഡര്‍ സൗഹൃദ പദ്ധതി
ആവിഷ്ക്കരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സാങ്കേതിക
സർവ്വകലാശാലയുടെ
നിയന്ത്രണത്തിലുള്ള
കോളേജുകള്‍
*132.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സർവ്വകലാശാലയുടെ
നിയന്ത്രണത്തിലുള്ള
ഭൂരിപക്ഷം
കോളേജുകള്‍ക്കും
നിലവാരമില്ലെന്ന്
അക്കാദമിക് കൗൺസില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
കണ്ടെത്തലിനോട്
ഗവണേഴ്സ് ബോർഡ്
വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(സി)
സ്വാശ്രയ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ളവയുടെ
നിലവാരം
വർദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
കാര്‍ഷിക
മേഖലയില്‍ കേന്ദ്രസഹായം
*133.
ശ്രീ.സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ കേന്ദ്രസഹായം
ലഭിക്കുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
നിയമങ്ങള്‍
പാസ്സാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
മാലിന്യനിര്‍മ്മാര്‍ജ്ജനം
കാര്യക്ഷമമാക്കുന്നതിന് നടപടി
*134.
ശ്രീ.ബി.സത്യന്
,,
പി. ഉണ്ണി
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
കാലവര്‍ഷ സമയത്തും
കൊതുക്, എലി, മറ്റു
ജന്തുക്കള്‍ എന്നിവ
പരത്തുന്ന വൈറസ്
രോഗങ്ങള്‍
വ്യാപകമാകുന്നത്
കണക്കിലെടുത്ത്
ജൈവ-അജൈവ
മാലിന്യനിര്‍മ്മാര്‍ജ്ജനം
കാര്യക്ഷമമാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
വേണ്ട ഇടപെടലുകള്‍
ഉണ്ടാകുമോ;
(ബി)
ആരോഗ്യവകുപ്പിന്റെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ
ശുചിത്വസമിതികള്‍
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഇവയുടെ പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(സി)
വ്യാപാര
സ്ഥാപനങ്ങള്‍,
റെസിഡന്റ്സ്
അസോസിയേഷനുകള്‍
എന്നിവയുടെ സഹകരണത്തോടെ
മാലിന്യനിര്‍മ്മാര്‍ജ്ജന
പ്രവര്‍ത്തനം
ജനകീയമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ചരക്കു
വാഹനങ്ങളിലെ ഡ്രൈവര്‍മാരെ
സംബന്ധിച്ച കേന്ദ്ര
നിര്‍ദ്ദേശം.
*135.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
പെര്‍മിറ്റ് ഉള്ള
ചരക്കു വാഹനങ്ങള്‍ക്ക്
ഒരു ഡ്രൈവര്‍ മാത്രം
മതിയെന്ന കേന്ദ്ര
ഉപരിതല ഗതാഗത
വകുപ്പിന്റെ പുതുക്കിയ
നിര്‍ദ്ദേശം നടപ്പില്‍
വന്നതിനുശേഷം
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നുവെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കണ്ടെയ്നര്‍
ട്രക്ക്
ഉള്‍പ്പെടെയുള്ള
ഭാരവാഹനങ്ങളിലെ
ഡ്രൈവര്‍മാരെ
വിശ്രമമില്ലാതെ ജോലി
ചെയ്യിപ്പിക്കുന്നതുവഴി
അപകടങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യം
കണക്കിലെടുത്ത് കേന്ദ്ര
ഉപരിതല ഗതാഗത
വകുപ്പിന്റെ
നിര്‍ദ്ദേശം
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
സമ്മര്‍ദ്ദം
ചെലുത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്ത് കാലാനുസൃതമായ
മാറ്റങ്ങള്‍
*136.
ശ്രീ.എം.
സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.കെ.പ്രശാന്ത്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് കാലാനുസൃതമായ
മാറ്റം സൃഷ്ടിച്ച്
വിദ്യാഭ്യാസം
സൃഷ്ടിപരമാക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ബി)
പഠന
സമയം
പുന:ക്രമീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
അതുവഴി
വിദ്യാര്‍ത്ഥികള്‍ക്ക്
സമയം കൂടുതൽ
കാര്യക്ഷമമായി
വിനിയോഗിക്കാന്‍ അവസരം
ഉണ്ടാകുകയും തല്പരരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തോടൊപ്പം
തൊഴിലെടുക്കുന്നതിനും
സര്‍ക്കാരിന്റെ വിവിധ
പദ്ധതികള്‍ക്കായി
യുവാക്കളുടെ
കര്‍മ്മശേഷിയും
വൈദഗ്ദ്ധ്യവും
വിനിയോഗിക്കാനും
സാധ്യമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് പോലുള്ള
നൂതന
സാങ്കേതികവിദ്യകളില്‍
അറിവും
വ്യവസായത്തിനാവശ്യമായ
തൊഴില്‍ വൈദഗ്ദ്ധ്യവും
ആര്‍ജ്ജിക്കാന്‍ അവസരം
ലഭ്യമാക്കുന്ന
തരത്തില്‍ നൂതന
കോഴ്സുകള്‍
ആരംഭിക്കാന്‍
പരിപാടിയുണ്ടോ;
വിശദമാക്കാമോ?
കാര്‍ഷിക
മേഖലയില്‍ സംസ്ഥാനത്തിന്റെ
വളര്‍ച്ചാ നിരക്ക്
*137.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭവും
കാര്‍ഷിക വിളകളുടെ
വിലയിലുണ്ടാകുന്ന
വ്യതിയാനങ്ങളും
കാര്‍ഷിക മേഖലയുടെ
പ്രവര്‍ത്തനത്തെയാകെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മൊത്തം ആഭ്യന്തര
ഉല്പാദനത്തില്
കാര്‍ഷിക മേഖലയുടെ
പങ്ക്
കുറഞ്ഞുവരികയാണെന്നത്
വസ്തുതയാണോ; ഇത്
കാര്‍ഷിക സമ്പദ്
വ്യവസ്ഥാ സംസ്ഥാനം
എന്നതില്‍ നിന്നുള്ള
വ്യതിയാനത്തെയാണോ
സൂചിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിഭൂമിയുടെ
വിസ്തൃതി വര്‍ഷംതോറും
കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍
സുസ്ഥിരവികസന
ലക്ഷ്യങ്ങള്‍
നേടുന്നതിനായി കൃഷിയിലെ
ഉല്പാദനം, ഉല്പാദനക്ഷമത
എന്നീ മേഖലകളില്‍
കൂടുതല്‍ ശ്രദ്ധ
കേന്ദ്രീകരിക്കേണ്ടതുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
കാര്‍ഷിക
മേഖലയില്‍
സംസ്ഥാനത്തിന്റെ
വളര്‍ച്ചാ നിരക്ക്
2018-19ല്‍ അതിനു
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് നെഗറ്റീവ്
ആയി എന്നത് ഈ മേഖലയില്‍
ഉണ്ടായ തളര്‍ച്ചയുടെ
പ്രതിഫലനമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
ജെെവ
മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുള്ള
മണ്ണുസംരക്ഷണവും പച്ചക്കറി
കൃഷിയും
*138.
ശ്രീ.ഒ.
ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം
കൊണ്ടുണ്ടാകുന്ന
പ്രകൃതി
പ്രതിഭാസങ്ങളുടെ ആഘാതം
ലഘൂകരിക്കുന്നതിന് ജെെവ
മാര്‍ഗ്ഗങ്ങള്‍
അവലംബിച്ചുള്ള
മണ്ണുസംരക്ഷണ
പ്രവര്‍ത്തനത്തിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
മണ്ണുസംരക്ഷണത്തോടൊപ്പം
കാര്‍ഷിക വരുമാനം കൂടി
ഉറപ്പാക്കുന്ന
ഫലവൃക്ഷങ്ങളാണോ ഈ
പ്രവൃത്തിയുടെ ഭാഗമായി
നട്ടുപിടിപ്പിക്കുന്നതെന്നറിയിക്കുമോ;
(സി)
പച്ചക്കറിയുല്പാദനത്തിലും
ഫലോല്പാദനത്തിലും
സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ കെെവരിക്കാനായ
നേട്ടം വിശദമാക്കാമോ;
(ഡി)
വരള്‍ച്ചയും
പ്രളയവും പച്ചക്കറി
കൃഷിക്ക് ഏല്പിച്ച
ആഘാതം അതിജീവിക്കാനായി
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമായിരുന്നെന്ന്
അറിയിക്കാമോ?
കാർഷിക
വായ്പയുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ
*139.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിജ്യാടിസ്ഥാനത്തില്‍
കൃഷി
വികസിപ്പിക്കുന്നതിന്
കര്‍ഷകരുടെ പ്രധാന
ആശ്രയമായ വായ്പ,
പ്രകൃതി
പ്രതിഭാസങ്ങളാലുള്ള വിള
നഷ്ടം കൊണ്ടും
വിലത്തകര്‍ച്ച കൊണ്ടും
പലപ്പോഴും
കുരുക്കായിത്തീരുന്ന
സാഹചര്യത്തില്‍
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
കൃഷിസ്ഥലം
സര്‍ഫാസി നിയമത്തിന്റെ
പരിധിയില്‍
വരുന്നില്ലെങ്കിലും
ഭൂമിയുടെ രേഖകളില്‍
നിലമെന്നും പാടമെന്നും
രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍
ബാങ്കുകള്‍ ഈ കരിനിയമം
കര്‍ഷകര്‍ക്കെതിരെ
വ്യാപകമായി
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
ഏതുവിധത്തില്‍
ഇടപെടാന്‍
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നാട്ടിന്‍പുറങ്ങളിലെ
യഥാര്‍ത്ഥ
കര്‍ഷകര്‍ക്കുപോലും
സ്വര്‍ണ്ണ
പണയത്തിന്മേല്
കാര്‍ഷിക വായ്പ
നിഷേധിക്കുന്ന
പൊതുമേഖലാ ബാങ്കുകളുടെ
നിഷേധാത്മക
രീതിക്കെതിരെ ഇടപെടല്‍
സാധ്യമാണോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
സംസ്ഥാനത്ത് കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം വഴി
എത്രപേര്‍ക്ക് പ്രയോജനം
ലഭിച്ചെന്നതിന്റെ
കണക്ക് ലഭ്യമാണോ?
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണം
*140.
ശ്രീ.കെ.
ആന്‍സലന്‍
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുഗതാഗത
സംവിധാനത്തിന്റെ
പ്രാധാന്യവും
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
താല്പര്യവും
കണക്കിലെടുത്ത്
കെ.എസ്.ആര്.ടി.സി.യെ
പുനരുദ്ധരിച്ച് സ്വന്തം
വരുമാനം കൊണ്ട്
നിലനില്‍ക്കുന്ന
സ്ഥാപനമായി
മാറ്റിത്തീര്‍ക്കുകയെന്ന
ലക്ഷ്യത്തോടെ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
വാഹന
വിനിയോഗത്തിലും
ഇന്ധനക്ഷമതയിലും
കെ.എസ്.ആര്.ടി.സി.യ്ക്ക്
മികവ്
കൈവരിക്കാനായിട്ടുണ്ടോ;
(സി)
നിരന്തരമായ
ഇന്ധന വിലവര്‍ദ്ധനവ്
കെ.എസ്.ആര്.ടി.സി.യ്ക്ക്
കനത്ത ഭാരം
ഏല്പിക്കുന്നതിനാല്
നികുതിയിളവിനുളള സാധ്യത
പരിശോധിക്കുമോ;
(ഡി)
പൊതുഗതാഗത
സംവിധാനത്തിന്റെ
കാര്യക്ഷമതയും
സേവനോന്മുഖതയും
കണക്കിലെടുത്ത്
സൂപ്പര്‍
ഫാസ്റ്റുകളുടെയും
ഫാസ്റ്റ് പാസഞ്ചര്‍
ബസുകളുടെയും
യുക്തിസഹമായ
പുനര്‍വിന്യാസം
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ അറിയിക്കാമോ?
തെങ്ങ്
പുനരുദ്ധാരണ പദ്ധതി
*141.
ശ്രീ.അനില്‍
അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പും നാളികേര വികസന
ബോര്‍ഡും സംയുക്തമായി
നടപ്പിലാക്കിയ തെങ്ങ്
പുനരുദ്ധാരണ പദ്ധതി
പ്രതീക്ഷിച്ച ഫലം
കണ്ടില്ല എന്നത്
വസ്തുതയാണോ;
(ബി)
ഈ
പദ്ധതി പ്രകാരം
രോഗബാധിത തെങ്ങുകള്‍
വ്യാപകമായി മുറിച്ച്
മാറ്റിയതിന് പകരം
തെങ്ങിന്തെെകള്
സമയബന്ധിതമായി
നട്ടുപിടിപ്പിക്കുവാന്‍
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(സി)
പദ്ധതി
പ്രകാരം എത്ര രോഗബാധിത
തെങ്ങുകള്‍ വെട്ടി
നീക്കിയെന്നും പകരം
എത്രയെണ്ണം
വെച്ചുപിടിപ്പിച്ചുവെന്നുമുള്ള
കണക്ക് ലഭ്യമാണോ;
വ്യക്തമാക്കാമോ?
തദ്ദേശ
സ്ഥാപനങ്ങളുടെ കാര്യക്ഷമത
ഉയര്‍ത്താന്‍ നടപടി
*142.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം യഥാസമയം
കാര്യക്ഷമമായി
ചെലവഴിക്കുന്നതിന്
എന്തെല്ലാം ക്രിയാത്മക
നിര്‍ദ്ദേശങ്ങളാണ് ഈ
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
പ്രാദേശിക ഭരണ
നിര്‍വ്വഹണത്തിലും
വികസനാസൂത്രണത്തിലും
കാര്യപ്രാപ്തി
കെെവരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
വിവിധയിനം
ഫണ്ടുകളുടെ വിനിയോഗം
അര്‍ത്ഥവത്തും
ഫലപ്രദവുമാക്കുന്നതിന്
എന്തെല്ലാം മേല്‍നോട്ട
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഗതാഗത
നിയമ ലംഘനം കണ്ടെത്താന്‍
സ്പെഷ്യല്‍ സ്ക്വാഡ്
*143.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമം
ലംഘിക്കുന്നവരെ
കണ്ടെത്തുന്നതിനും പിഴ
ഈടാക്കുന്നതിനും
സ്പെഷ്യല്‍ സ്ക്വാഡുകളെ
നിയോഗിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ക്വാഡുകള്‍
സമര്‍പ്പിക്കേണ്ട
റിപ്പോര്‍ട്ടുകളുടെ
എണ്ണവും ഈടാക്കേണ്ട
പിഴത്തുകയും എത്രയെന്ന്
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നടപടികളിലൂടെ ഗതാഗത
നിയമ ലംഘനം എത്രത്തോളം
കുറയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
കേരള
റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ
അതോറിറ്റി
*144.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
റിയല്‍ എസ്റ്റേറ്റ്
റെഗുലേഷന് ആന്റ്
ഡെവലപ്മെന്റ് ആക്ട്
പ്രകാരമുള്ള കേരള
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണ അതോറിറ്റി
പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
റിയല്‍
എസ്റ്റേറ്റ് നിയന്ത്രണ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
ഉപഭോക്താക്കള്‍ക്ക്
ഏതാെക്കെ തരത്തില്‍
ഗുണകരമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലുള്ള
പദ്ധതികളും പുതിയ
റിയല്‍ എസ്റ്റേറ്റ്
പദ്ധതികളും
അതോറിറ്റിയില്‍
രജിസ്റ്റര്‍
ചെയ്യണമെന്നത്
നിര്‍ബന്ധമാണോ;
വ്യക്തമാക്കുമോ;
(ഡി)
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
ഉപഭോക്താക്കളെയും
റിയല്‍ എസ്റ്റേറ്റ്
പ്രമോട്ടര്‍മാരെയും
ബോധവല്‍ക്കരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തന മികവ്
ഉയര്‍ത്തുവാന്‍ നടപടി
*145.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തന മികവ്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട
സേവനങ്ങളെല്ലാം
സമയബന്ധിതമായും
സുതാര്യമായും
ലഭ്യമാക്കുന്നതിന്
ഓണ്‍ലെെന്‍ സംവിധാനം
ഏര്‍പ്പെടുത്താനുളള
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ബി)
ബിരുദ,
ബിരുദാനന്തര ബിരുദ
ക്ലാസുകള്‍ ഏകീകൃത
രീതിയില്‍ ജൂണ്‍
മാസത്തില്‍ത്തന്നെ
ആരംഭിക്കാനും
പരീക്ഷകള്‍ കൃത്യമായി
നടത്തി യഥാസമയം ഫലം
പ്രസിദ്ധീകരിക്കാനും
ആവശ്യമായ
നടപടിയെടുത്തിട്ടുണ്ടോ;
(സി)
സര്‍വ്വകലാശാലകളില്‍
മതിയായ ജീവനക്കാരെ
നിയമിക്കാന്‍
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ;
(ഡി)
അന്താരാഷ്ട്ര
തലത്തില്‍ ഉണ്ടാകുന്ന
മാറ്റങ്ങളോട്
കിടപിടിക്കുന്നതിന്
സിലബസില്‍ അടിക്കടി
ആവശ്യമാകുന്ന പരിഷ്കരണം
നടത്താന്‍ ഇടപെടല്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തികശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധത ി
*146.
ശ്രീ.എം.
സി. കമറുദ്ദീന്
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിച്ച്
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തികശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ബസ്സ്
സ്റ്റേഷനുകളിലെ
വ്യാപാരസമുച്ചയ പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിലൂടെ
കര്‍ഷകരക്ഷ
*147.
ശ്രീ.ജെയിംസ്
മാത്യു
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉല്പാദന
ചെലവിനനുസരിച്ച്
കാര്ഷികോല്പന്നങ്ങളുടെ
വില
നിര്‍ണ്ണയിക്കുമെന്ന
കേന്ദ്ര
ഭരണാധികാരികളുടെ
വാഗ്ദാനം
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രായോഗികതയും
സാമ്പത്തിക
ദുര്ബലസ്ഥിതിയും കാരണം
കാര്ഷികോല്പന്നങ്ങള്
ഏറെക്കാലം പിടിച്ചു
വയ്ക്കാനാകാത്തതിനാല്,
വന്‍കിട കമ്പനികള്‍
ഉള്‍പ്പെടെയുളള ഇടനില
വ്യാപാരികളുടെ
ചൂഷണത്തിന്
വിധേയരാകുന്ന കര്‍ഷകരെ
സാമ്പത്തികമായി
ശാക്തീകരിക്കുന്നതിന്
അവരെ കാര്‍ഷിക
സംരംഭകരാക്കുകയെന്ന
ലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിലൂടെ
കര്‍ഷകരക്ഷ എന്ന
ലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ കാലം
മുതല്‍ പ്രതിവര്‍ഷം
നടത്തുന്ന 'വെെഗ'
എത്രമാത്രം
പ്രയോജനപ്രദമാകുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
അവിനാശി
അപകടവും വാഹനങ്ങളുടെ അമിതവേഗത
നിയന്ത്രണവും
*148.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.വി.
ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നുള്ള വിദഗ്ദ്ധ
സംഘം അന്വേഷിച്ചതില്‍
നിന്നും അവിനാശി
അപകടത്തിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ചരക്കു
കടത്തു
(ലോജിസ്റ്റിക്സ്)
രംഗത്തെ അമിത ലാഭേച്ഛ
ഡ്രൈവര്‍മാരെ
സമ്മര്‍ദ്ദത്തിലാക്കുന്നതും
ഉറക്കമൊഴിഞ്ഞ് രാത്രി
മുഴുവന്‍ ഒറ്റക്ക്
വാഹനമോടിക്കാന്‍
നിര്‍ബന്ധിതമാക്കുന്നതും
തൊഴില്‍ വൈദഗ്ദ്ധ്യം
കുറഞ്ഞവര്‍ വലിയ
ഭാരവാഹനങ്ങളുടെ
ഡ്രൈവര്മാരാകാനിടയാകുന്നതും
ഗൗരവത്തിലെടുത്ത് ഇതിന്
അറുതി വരുത്തുവാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ;
(സി)
വാഹന
സാന്ദ്രത കൂടിയ
സംസ്ഥാനത്തെ ദേശീയ
പാതകളിലും പൊതു
നിരത്തുകളിലും വലിയ
വാഹനങ്ങളും ആഡംബര
വാഹനങ്ങളും
ഭീതിയുണ്ടാക്കുന്ന
തരത്തില്‍ പായുന്നത്
നിയന്ത്രിക്കാന്‍
കര്‍ശന നടപടിക്ക്
നിര്‍ദ്ദേശം നല്‍കുമോ?
കുടുംബശ്രീ
വഴി പ്ലാസ്റ്റിക്ക് ബദല്‍
ഉല്പന്നങ്ങളുടെ നിർമ്മാണം
*149.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
യൂണിറ്റുകളെ
ഉപയോഗപ്പെടുത്തി
പ്ലാസ്റ്റിക്കിന്
പകരമുള്ള പരിസ്ഥിതി
സൗഹൃദ ഉല്പന്നങ്ങള്
നിർമ്മിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്ലാസ്റ്റിക്ക്
കവറുകള്‍
നിരോധിച്ചതിനെത്തുടർന്ന്
വിപണിക്കാവശ്യമായ
വിവിധതരത്തിലുള്ള
കവറുകള്‍ നിർമ്മിച്ചു
നല്‍കുന്നതിന്
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
സാധിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മത്സ്യമാർക്കറ്റുകളില്‍
ഉപയോഗിക്കുന്നതിനായി
പ്ലാസ്റ്റിക്കിന്
സമാനമായ
സൗകര്യങ്ങളോടുകൂടിയ
ഏതെല്ലാം തരത്തിലുള്ള
കവറുകളാണ് കൂടുതല്‍
പ്രായോഗികമെന്ന്
കണ്ടെത്തിയിട്ടുള്ളത്;
ആയതിന്റെ നിർമ്മാണം
കുടംബശ്രീ യൂണിറ്റുകള്‍
നടത്തുന്നുണ്ടോ;
(ഡി)
പാള,
ഈറ, തുണി, വിവിധ മുള,
ചണം, തൊണ്ട് തുടങ്ങിയവ
ഉപയോഗപ്പെടുത്തി
പരിസ്ഥിതി സൗഹൃദ
ഉല്പന്നങ്ങള്
നിർമ്മിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
പരിസ്ഥിതി സൗഹൃദ
ഉല്പന്നങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിന്
സ്വീകരിക്കുന്ന
മാർഗ്ഗങ്ങള്‍
എന്തൊക്കെയെന്നറിയിക്കുമോ?
ജൈവകൃഷി
പ്രോത്സാഹനം
*150.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹനത്തിലൂടെ
ഉപഭോക്താക്കള്‍ക്ക്
സുരക്ഷിത ഭക്ഷണം
ലഭ്യമാക്കുന്നതിനും
കര്‍ഷകര്‍ക്ക് ന്യായമായ
വില ലഭിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജൈവ ഉല്പന്നങ്ങള്ക്ക്
വിദേശ വിപണി
നേടിയെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കേരള
ഓര്‍ഗാനിക് ബ്രാന്റ്
എന്ന പേരില്‍
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന പച്ചക്കറിയും
പഴവും ഓര്‍ഗാനിക്കാണോ
എന്ന് സര്‍ട്ടിഫൈ
ചെയ്യുന്നതിനുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
വിപണികളില്‍ ഓര്‍ഗാനിക്
എന്ന പേരില്‍
പച്ചക്കറികള്‍ വന്‍വില
ഈടാക്കി വില്പന
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉപഭോക്താക്കളെ
വഞ്ചിക്കുന്ന
ഇത്തരക്കാരെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?