വരള്‍ച്ച
നേരിടുവാൻ വാട്ടര്‍
അതോറിറ്റിയുടെ പദ്ധതി
*61.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാല
വരള്‍ച്ച
നേരിടുന്നതിനായി
വാട്ടര്‍ അതോറിറ്റി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വറ്റാത്ത
ജലസ്രോതസ്സുകള്‍
കണ്ടെത്തി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ
വികസന
മുഖ്യധാരയിലെത്തിക്കാന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*62.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.ശർമ്മ
,,
മുരളി പെരുനെല്ലി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ
വികസന
മുഖ്യധാരയിലെത്തിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
മതപരമായ
വിഭാഗീയത
സൃഷ്ടിച്ചുകൊണ്ടും
ആചാരങ്ങളുടെയും
സ്മൃതിയുടെയും പേരിലും
ജാതീയ ഉച്ചനീചത്വം
അരക്കിട്ടുറപ്പിക്കുന്ന
വര്‍ഗ്ഗീയവാദികള്‍
അടിച്ചമര്‍ത്തപ്പെട്ടിരുന്ന
വിവിധ വിഭാഗങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വീസിലുള്ള
സംവരണത്തോടുള്ള
എതിര്‍പ്പ്
തീവ്രമാക്കിക്കൊണ്ടുള്ള
പ്രസ്താവനകള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)
സംസ്ഥാന
സര്‍ക്കാരുകള്‍ സംവരണ
തത്വം പാലിക്കാന്‍
ബാധ്യസ്ഥരല്ലെന്ന
സുപ്രീംകോടതിയുടെ വിധി
പഠന
വിധേയമാക്കിയിരുന്നോ;
വിധി
തിരുത്തിക്കിട്ടാന്‍
വേണ്ട നടപടി
സ്വീകരിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
ആവശ്യമെങ്കില്‍ ഭരണഘടന
ഉചിതമായി ഭേദഗതി
ചെയ്യാന്‍
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ സര്‍വീസും
പൊതുമേഖലയും
ചുരുക്കിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ എയിഡഡ്
മേഖലയിലും സ്വകാര്യ
മേഖലയിലും സംവരണം
ഏര്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത കേന്ദ്ര
സര്‍ക്കാരിനെ
ധരിപ്പിക്കാന്‍
നടപടിയുണ്ടാകുമോയെന്ന്
വെളിപ്പെടുത്താമോ?
സംഘടിത-അസംഘടിത
തൊഴില്‍ മേഖലകളില്‍ മിനിമം
വേതനം
*63.
ശ്രീ.എം.
സ്വരാജ്
,,
കെ. ദാസന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സംഘടിത-അസംഘടിത
തൊഴില്‍ മേഖലകളില്‍
മിനിമം വേതനം
നിശ്ചയിക്കുന്നതിനും
കൃത്യമായ ഇടവേളകളില്‍
പുതുക്കുന്നതിനും
അതുപ്രകാരം
തൊഴിലാളികള്‍ക്ക്
വേതനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
മുത്തൂറ്റ്
ഫിനാന്‍സ് എന്ന സ്ഥാപനം
ഇന്‍ഡ്യന്‍ ബാങ്ക്
ഉള്‍പ്പെടെയുളള
പൊതുമേഖലാ
ബാങ്കുകളില്‍ നിന്ന്
കുറഞ്ഞ പലിശക്ക്
വായ്പയെടുത്ത്
സ്വര്‍ണ്ണപണയ വായ്പ
നല്കി പൊതുജനങ്ങളില്‍
നിന്ന് ബ്ലേഡ് പലിശ
ഈടാക്കുന്നുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)
തൊഴിലാളികള്‍ക്ക്
ടാര്‍ഗറ്റ് നല്കി
പൊതുജനങ്ങളില്‍
നിന്നും നിക്ഷേപം
സമാഹരിക്കുകയും
അതുപയോഗിച്ച്
സംസ്ഥാനത്തിനകത്തും
പുറത്തും ബ്ലേഡ്
പലിശക്ക് വായ്പ നല്കി
സമ്പാദ്യം
സ്വരുക്കൂട്ടുകയും
ചെയ്യുന്നതായി ആക്ഷേപം
നേരിടുന്ന ഈ സ്ഥാപനം
സംസ്ഥാന വികസനത്തിന്
യാതൊരു നിക്ഷേപവും
നടത്താതെ നിക്ഷേപകരെന്ന
വ്യാജലേബലില്‍
നടത്തുന്ന തൊഴിലാളി
പീഡനം
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയാണ്?
ലഹരി
വര്‍ജ്ജനത്തിലൂടെ ലഹരി മുക്ത
കേരളം
*64.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വര്‍ജ്ജനത്തിലൂടെ ലഹരി
മുക്ത കേരളം എന്ന
ലക്ഷ്യം
കെെവരിക്കുവാനായി
എക്സൈസ് വകുപ്പ്
നടത്തുന്ന പ്രചരണ
പരിപാടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
എന്താെക്കെ
കാര്യങ്ങളാണ് കഴിഞ്ഞ
വര്‍ഷം പുതുതായി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ പരസ്യം
പതിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എന്ത്
തുകയാണ്
ചെലവഴിച്ചതെന്നതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ മദ്യനയം
ലഹരി മുക്ത കേരളം എന്ന
ലക്ഷ്യം നേടുന്നതിന്
സഹായകമായ ഒന്നാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഇ)
എങ്കില്‍
ഈ നയത്തിലെ ഏതൊക്കെ
കാര്യങ്ങളാണ് ഇതിന്
സഹായകമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയ
പ്രതിരോധത്തിന് നയരൂപീകരണം
*65.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
എം. സി. കമറുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയ പ്രതിരോധവുമായി
ബന്ധപ്പെട്ട്
നയരൂപീകരണത്തിന് ജലസേചന
വകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
പുതിയ നയരൂപീകരണത്തിന്
ഏതെല്ലാം രാജ്യങ്ങളുടെ
ആശയങ്ങള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഈ
നയം എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കാനാകും;
വിശദാംശം ലഭ്യമാക്കുമോ?
ജലലഭ്യത ഉറപ്പു
വരുത്തുന്നതിന് നടപടി
*66.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. പ്രദീപ്കുമാര്‍
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
ശുദ്ധമായ കടിവെള്ളം
ലഭ്യമാക്കുകയെന്ന
ലക്ഷ്യം
നിറവേറ്റുന്നതിന്
മുന്നോടിയായി
സംസ്ഥാനത്തെ ജലലഭ്യതയും
ആവശ്യകതയും
കണ്ടെത്താന്‍ ജലബജറ്റ്
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നീരൊഴുക്കിന്റെ
അളവിനനുസരിച്ച്
വേനല്ക്കാലത്തു്
ജലലഭ്യത ഉറപ്പു
വരുത്തുന്നതിനു്
നദികളിലും തോടുകളിലും
തടയണകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പ്രളയം
നദികളുടെ വാഹകശേഷിയിലും
ജലസംഭരണ ശേഷിയിലും
കുറവ് വരുത്തിയത്
കണക്കിലെടുത്ത്
മാലിന്യങ്ങള്‍
നീക്കുന്നതിനും
ശാസ്ത്രീയ പരിശോധനയുടെ
അടിസ്ഥാനത്തില്‍ മണല്‍
വാരി നദികളെ
പുനരുജ്ജീവിപ്പിക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
കാട്ടുതീയില്‍
നിന്നും വനങ്ങളുടെ സംരക്ഷണം
*67.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്തുണ്ടാകുന്ന
കാട്ടുതീയില്‍ നിന്നും
വനങ്ങളെ
സംരക്ഷിക്കുന്നതിന്
മുന്‍കരുതല്‍
സ്വീകരിക്കാറുണ്ടോ;
വിശദമാക്കുമോ;
(ബി)
വനപ്രദേശങ്ങളിലെ
നീരുറവകള്‍
വറ്റിപ്പോകുന്നത്
തടയാനും ജല ലഭ്യത
ഉറപ്പാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
തീപിടുത്ത
സാധ്യതയുള്ള
പ്രദേശങ്ങള്‍ കണ്ടെത്തി
കാട്ടുതീ തടയുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പരിസ്ഥിതി
സംവേദക മേഖലകള്‍
*68.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംവേദക മേഖലകള്‍
രൂപീകരിക്കുന്നതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ; ഇവ
രൂപീകരിക്കുന്നത്
കൊണ്ടുളള നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
സര്‍ക്കാര്‍ 2013-ല്‍
സമര്‍പ്പിച്ച പരിസ്ഥിതി
സംവേദക മേഖലയ്ക്കായുള്ള
കരട് വിജ്ഞാപനത്തിന്റെ
സ്ഥിതി
എന്താണെന്നറിയിക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ സംരക്ഷിത
മേഖലകള്‍ക്ക് ചുറ്റും
പരിസ്ഥിതി സംവേദക മേഖല
പ്രഖ്യാപിക്കുന്നതിനുള്ള
കരട് വിജ്ഞാപന
നിര്‍ദ്ദേശങ്ങള്‍
കേന്ദ്രത്തിന്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്
സംരക്ഷിത
പ്രദേശങ്ങള്‍ക്ക്
ചുറ്റും ഒരു
കിലോമീറ്റര്‍ വരെയാണ്
പരിസ്ഥിതി സംവേദക
മേഖലയായി
പരിഗണിക്കേണ്ടിയിരുന്നതെങ്കിലും
കരട് വിജ്ഞാപനം
തയ്യാറാക്കിയപ്പോള്‍
പരിസ്ഥിതി സംവേദക മേഖല
ഒരു കിലോമീറ്ററിന്
പുറത്തു പോയ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഇ)
പരിസ്ഥിതി
സംവേദക മേഖലകളില്‍
കരിങ്കല്‍
ക്വാറികള്‍ക്ക്
പ്രവര്‍ത്തനാനുമതി
ലഭിക്കുമോ
എന്നറിയിക്കാമോ?
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
*69.
ശ്രീ.ഡി.കെ.
മുരളി
,,
രാജു എബ്രഹാം
,,
വി.കെ.പ്രശാന്ത്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഫലമായി ഇൗ വര്‍ഷവും
ആരംഭത്തിൽത്തന്നെ
വേനല്‍ രൂക്ഷമായതുമൂലം
മുന്‍വര്‍ഷങ്ങളിലേതുപോലെ
വരള്ച്ചയുണ്ടാകാനിടയുള്ളതിനാല്
കുടിവെളളക്ഷാമം
ഉണ്ടാകാതിരിക്കാന്‍
കരുതല്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
യുക്തിസഹമായ
ജലവിനിയോഗത്തിനും
പരിപാടിയുണ്ടോ
എന്നറിയിക്കാമോ;
(സി)
തലസ്ഥാന
നഗരിയിലെ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിനുളള
പുതിയ
ജലശുദ്ധീകരണശാലയുടെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
പ്രധാന
നഗരങ്ങളില്‍ സദാസമയവും
കുടിവെളളം
ലഭ്യമാക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പുരോഗതി
അറിയിക്കാമോ?
വരള്‍ച്ച
നേരിടുന്നതിന്
ഭൂജലവകുപ്പിന്റെ പദ്ധതികള്‍
*70.
ശ്രീ.പി.
ഉണ്ണി
,,
സജി ചെറിയാന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച
ആവര്‍ത്തിച്ചുണ്ടാകുന്ന
പ്രതിഭാസമായതിനാല്‍ ഇത്
നേരിടുന്നതിന്
ഭൂജലവകുപ്പ് ദീര്‍ഘകാല
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
വകുപ്പ്
നടപ്പിലാക്കുന്ന
ചെറുകിട കുടിവെള്ള
പദ്ധതികള്‍
സുസ്ഥിരമാക്കുന്നതിനായി
കൃത്രിമ ഭൂജല സംപോഷണ
മാര്‍ഗ്ഗങ്ങള്‍
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കാലാവസ്ഥാ
വ്യതിയാനം മൂലം ഭൂഗര്‍ഭ
ജലനിരപ്പ് ഗണ്യമായി
താഴ്ന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഭൂഗര്‍ഭ
ജലചൂഷണം കര്‍ശനമായി
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിലെ ക്രൈംബ്രാഞ്ച്
വിഭാഗം
*71.
ശ്രീ.എം.
സി. കമറുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുതരമായ
മയക്കുമരുന്ന്, മദ്യ
കേസ്സുകള്‍
അന്വേഷിക്കുന്നതിനായി
എക്സൈസ് വകുപ്പില്‍
ക്രൈംബ്രാഞ്ച് വിഭാഗം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ആവശ്യമായ
ജീവനക്കാരില്ലാത്തതിനാല്‍
ഈ വിഭാഗത്തിന്
ഫലപ്രദമായി
പ്രവര്‍ത്തിക്കാന്‍
കഴിയുന്നില്ല എന്നത്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വനസംരക്ഷണം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി
*72.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കയ്യേറ്റ വനഭൂമി
തിരിച്ചുപിടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വന
സംരക്ഷണം
കാര്യക്ഷമമാക്കുന്നതിന്
ആധുനിക
സാങ്കേതികവിദ്യകള്‍
വനംവകുപ്പ്
ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വനാതിര്‍ത്തി
സര്‍വ്വേകള്‍
കാര്യക്ഷമാക്കുന്നതിനായി
വനം വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നൽകുന്നുണ്ടോ;
(ഇ)
വനാതിര്‍ത്തിയിലെ
ജണ്ട
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ; ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാൻ
കഴിയും എന്നറിയിക്കുമോ?
തെളിനീര്
കുപ്പിവെളള പദ്ധതി
*73.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിപണിയില്‍ കുറഞ്ഞ
നിരക്കില്‍ കുപ്പിവെളളം
എത്തിക്കുക എന്ന
ലക്ഷ്യത്തോടെ
അരുവിക്കരയില്‍
ആരംഭിച്ച കുപ്പിവെളള
പ്ലാന്റിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
കുപ്പിവെളള
പദ്ധതിയായ തെളിനീരിന്റെ
നിര്‍മ്മാണ വിപണന ചുമതല
വാട്ടര്‍ അതോറിറ്റിയെ
ഒഴിവാക്കി കിഡ്കിനെ
ഏല്‍പ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കുപ്പിവെള്ളം
എന്നു മുതല്‍
വിപണിയില്‍
എത്തിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കുമോ?
ലഹരി
വിരുദ്ധ പ്രചരണം
*74.
ശ്രീ.കാരാട്ട്
റസാഖ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നടത്തിയ സര്‍വ്വേ
പ്രകാരം ലഹരി
വസ്തുക്കളുടെ
അമിതോപയോഗമുളള
സംസ്ഥാനമല്ലെങ്കിലും
സംസ്ഥാനത്തെ
യുവജനതയില്‍ മുപ്പത്
ശതമാനത്തോളം
വരുന്നവര്‍ മദ്യം,
പുകയില ഉല്പന്നങ്ങള്,
മറ്റു ലഹരി വസ്തുക്കള്‍
തുടങ്ങിയവ
ഉപയോഗിക്കുന്നവരാണെന്ന
ചില
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ ലഹരി
വിരുദ്ധ പ്രചരണം
ശക്തിപ്പെടുത്തുമോ;
(ബി)
ലഹരി
വിപത്തിനെ
നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ 'നാളത്തെ
കേരളം ലഹരി വിമുക്ത
നവകേരളം' എന്ന
തീവ്രയജ്ഞ പരിപാടി
ജനകീയ
പങ്കാളിത്തത്തോടെയാണോ
ആവിഷ്കരിച്ചിരിക്കുന്നത്;
(സി)
മയക്കുമരുന്നു
വ്യാപാരികള്‍ കുട്ടികളെ
ഉപയോഗിച്ചുകൊണ്ടും
എന്‍.ഡി.പി.എസ്.
നിയമത്തിലെ പഴുതുകള്‍
ഉപയോഗിച്ചുകൊണ്ടും
കേസില്‍ നിന്നും
രക്ഷപെട്ട് വീണ്ടും
വ്യാപാരം നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
നിയമഭേദഗതിയുള്‍പ്പെടെയുളള
കാര്യങ്ങള്‍
പരിഗണിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സിനിമ
റെഗുലേറ്ററി അതോറിറ്റി
*75.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാമേഖലയുടെ
സമഗ്ര പരിഷ്കരണത്തിനായി
സിനിമ റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കാനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ചലച്ചിത്ര മേഖലയിലെ
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച
നടത്തിയിരുന്നോ;
വിശദാംശം നല്‍കാമോ?
കാട്ടുതീ
നിയന്ത്രണം
*76.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
തടയുവാന്‍ വനം വകുപ്പ്
ഫയര്‍ മാനേജ്മെന്റ്
പ്ലാന്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കാട്ടുതീ
തടയുവാനുള്ള ആധുനിക
സംവിധാനങ്ങളുടെ അഭാവവും
നിലവിലുള്ള
ഉപകരണങ്ങളുടെ
കാലപ്പഴക്കവും മൂലം
സംസ്ഥാനത്തെ വനങ്ങളില്‍
പടര്‍ന്നു പിടിക്കുന്ന
കാട്ടുതീ
നിയന്ത്രിക്കുവാന്‍ വനം
വകുപ്പിന്
സാധിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാട്ടുതീ
നിയന്ത്രിക്കുന്നതിനായി
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
പട്ടികജാതി
-പട്ടിക ഗോത്രവര്‍ഗക്കാരുടെ
സമഗ്ര വികസനം
*77.
ശ്രീ.ആര്.
രാജേഷ്
,,
ഒ. ആര്. കേളു
,,
സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടിക
ഗോത്രവര്‍ഗക്കാരുടെ
സാമ്പത്തിക സാമൂഹ്യ
ഉന്നമനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
മുഖേന കൈവരിക്കാന്‍
കഴിഞ്ഞ നേട്ടം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
പട്ടികഗോത്രവര്‍ഗക്കാരുടെ
സമഗ്ര വികസനത്തിനായൂള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നതിനും
നിലവിലുള്ള പദ്ധതികള്‍
മുഖേന കൈവരിച്ച നേട്ടം
വിലയിരുത്തുന്നതിനും
സാമൂഹ്യ - സാമ്പത്തിക
സര്‍വ്വേ
നടത്തുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
പട്ടികജാതി
- പട്ടിക
ഗോത്രവര്‍ഗക്കാര്‍ക്ക്
ഭരണഘടനാനുസൃതം സംവരണം
ചെയ്തിട്ടുള്ള
തസ്തികകളിലെ ഒഴിവുകള്‍
സമ്പൂര്‍ണ്ണമായും
നികത്തുന്നുവെന്ന്
ഉറപ്പുവരുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കുടിവെള്ളക്ഷാമം
നേരിടാന്‍ നടപടി
*78.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
കുടിവെള്ളക്ഷാമം
ഉണ്ടാകാതിരിക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെറുകിട
കുടിവെള്ള
പദ്ധതികളിലൂടെ
കുടിവെള്ളം അധികമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വെള്ളത്തിന്റെ
മിതമായ ഉപയോഗം
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിന്
എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്;
(ഡി)
നീരൊഴുക്കിന്റെ
അളവനുസരിച്ച് നദികളിലും
തോടുകളിലും വേനല്‍ക്കാല
ജലസംഭരണികള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരി
വസ്തുക്കളുടെ വിതരണം
തടയുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*79.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ടി.ജെ. വിനോദ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വസ്തുക്കള്‍
ഉപഭോക്താക്കള്‍ക്ക്
എത്തിക്കുന്നതിന്
ഓണ്‍ലെെന്‍
സംവിധാനത്തെയും
ഭക്ഷ്യവിതരണ
ശൃംഖലകളെയും
ഉപയോഗിക്കുന്നുവെന്നത്
വസ്തുതയാണോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇത്തരം നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് എക്സെെസ്
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
എക്സെെസ്
വകുപ്പില്‍
നിലവിലുള്ളത്
വര്‍ഷങ്ങള്‍ക്ക്
മുമ്പുള്ള സ്റ്റാഫ്
പാറ്റേണ്‍ ആയതിനാല്‍
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതും
വാഹനങ്ങള്‍ ഇല്ലാത്തതും
ഷാഡോ
സംവിധാനത്തിന്റെയും
ഇന്റലിജന്‍സ്
വിഭാഗത്തിന്റെയും
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രതിബന്ധമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
സ്റ്റാഫിന്റെ എണ്ണം
കാലോചിതമായി
പരിഷ്ക്കരിച്ച്
കൂടുതല്‍ ജീവനക്കാരെ
വകുപ്പില്‍
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കാമോ;
(ഇ)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് സമീപം
ലഹരി വില്പന
വ്യാപകമാണെന്ന വസ്തുത
പരിഗണിച്ച് ഈ
സ്ഥാപനങ്ങളിലെ
ലഹരിവിരുദ്ധ
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ഊര്‍ജ്ജസ്വലമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
കുട്ടികളുടെ വിദ്യാഭാസം
*80.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയ
പ്രവേശനം നേടുന്ന
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് അവരുടെ
വിനിമയ ഭാഷയില്‍
നിന്നും പഠന മാധ്യമമായ
മലയാളത്തിലേക്ക്
വരുമ്പോള്‍ ഉണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
പട്ടികവർഗ്ഗ വികസന
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഗോത്രഭാഷ
അറിയുന്ന പട്ടികവര്‍ഗ
വിഭാഗക്കാരായ
അദ്ധ്യാപകരെ
സ്കൂളുകളില്‍ നിയമിച്ച്
ഇൗ പ്രതിസന്ധി
മറികടന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
അദ്ധ്യാപന
യോഗ്യതയുളള എല്ലാ
പട്ടികവര്‍ഗ
വിഭാഗക്കാര്‍ക്കും
ജോലി
ലഭ്യമാക്കുന്നതിന്
വിവിധ പദ്ധതികളിലൂടെ
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കിയതിന് ശേഷം
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ലഹരിമുക്തമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
*81.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങളില്‍ 31.8
ശതമാനം ലഹരി മരുന്ന്,
മദ്യം, സിഗരറ്റ്
ഇവയില്‍ ഏതെങ്കിലും
ഒന്ന്
ഉപയോഗിക്കുന്നുവെന്ന്
പോലീസ് നടത്തിയ
സര്‍വ്വേയില്‍
കണ്ടെത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യുവജനങ്ങളെ
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
പിടിയില്‍ നിന്നും
മോചിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ലഹരിവിമുക്ത
കേന്ദ്രങ്ങളുണ്ടെന്നുള്ള
കണക്ക് ലഭ്യമാണോ;
അതില്‍ സര്‍ക്കാരിന്റെ
നിയന്ത്രണത്തിലുള്ളത്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
കൂടുതല്‍ ബാറുകള്‍ക്ക്
ലൈസന്‍സ് നല്‍കിയത്
യുവാക്കളിലെ
മദ്യപാനശീലത്തെ
പ്രോത്സാഹിപ്പിക്കുന്നതിന്
ഇടയാക്കി എന്ന ആക്ഷേപം
വസ്തുതയാണോ; എങ്കില്‍
മദ്യത്തിന്റെ ലഭ്യത
കുറച്ച് സംസ്ഥാനത്തെ
ലഹരിമുക്തമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പട്ടികവിഭാഗക്കാരെ
വികസന
മുഖ്യധാരയിലെത്തിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*82.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ബി.സത്യന്
,,
യു. ആര്. പ്രദീപ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധ:സ്ഥിതരാക്കപ്പെട്ട്
ദളിതരെന്ന്
വ്യവഛേദിക്കപ്പെടുന്നവരുടെ
നേര്‍ക്ക്,കേന്ദ്ര
ഭരണത്തില്‍ പ്രതിലോമ
ശക്തികള്‍ക്ക്
മേല്‍ക്കൈ ലഭിച്ചതിനെ
തുടര്‍ന്ന്
വര്‍ദ്ധിച്ചു വരുന്ന
അക്രമങ്ങളുടെ
അലയൊലിയെന്നവണ്ണം
സംസ്ഥാനത്ത്
ചേരാനെല്ലൂരില്‍ സോപാന
ഗായകന് ജാതീയ അവഹേളനം
നേരിടേണ്ടി
വന്നതിനെതിരെ കര്‍ശന
നിയമനടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
പൗരാവകാശ
സംരക്ഷണ നിയമവും
അതിക്രമ നിരോധന നിയമവും
ഫലപ്രദമായി
നടപ്പിലാക്കുന്നതിനുള്ള
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
പട്ടികജാതി
- പട്ടിക
ഗോത്രവര്‍ഗക്കാരെ വികസന
മുഖ്യധാരയിലെത്തിക്കുന്നതിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
ജല്‍ജീവന്‍
പദ്ധതി
*83.
ശ്രീ.കെ.
ദാസന്
,,
രാജു എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലകളിലെ
കുടിവെള്ളപ്രശ്നം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയിലുള്ള
എല്ലാവര്ക്കും
പ്രവര്‍ത്തനക്ഷമമായ
ഗാര്‍ഹിക കണക്ഷന് വഴി
കുടിവെള്ളം
എത്തിക്കുന്നതിന്
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ജല്‍ജീവന്‍
സംസ്ഥാനത്ത് നടപ്പാക്കി
വരുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഗ്രാമീണ മേഖലയില്‍
പുതിയ കുടിവെള്ള
സ്രോതസ്സുകള്‍
കണ്ടെത്തുന്നതിനും
നിലവിലുള്ള ജലവിതരണ
പദ്ധതികളില്‍ നിന്നും
കണക്ഷനുകള്‍
നല്‍കുന്നതിനും ജലവിതരണ
പൈപ്പുകള്‍ ഇല്ലാത്ത
പ്രദേശങ്ങളില്‍
പുതുതായി വിതരണ ശൃംഖല
സ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയ്ക്കായുള്ള
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എപ്രകാരമാണെന്ന്
അറിയിക്കാമോ?
കുടിവെള്ള
പദ്ധതികളുടെ നിർവ്വഹണം
*84.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നഗര-ഗ്രാമ
പ്രദേശങ്ങളില്‍
പെെപ്പിലൂടെയുള്ള
ശുദ്ധജല ലഭ്യത
വിപുലീകരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
എതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
കിഫ്ബി
വഴി നടത്തുന്ന 4500
കോടിയോളം രൂപ ചെലവു
വരുന്ന വിവിധ കുടിവെള്ള
പദ്ധതികളുടെ നിർവ്വഹണം
ത്വരിതപ്പെടുത്തിയിട്ടുണ്ടോ;
പ്രവൃത്തികളുടെ
പുരോഗതി അവലോകനം
ചെയ്തിരുന്നോ;
(സി)
കുടിവെള്ള
കണക്ഷനുകള്‍ വേഗത്തില്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(ഡി)
കേന്ദ്രസര്‍ക്കാര്‍
പങ്കാളിത്തത്തോടെയുള്ള
ജലജീവന്‍ മിഷന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ; പദ്ധതി
മാര്‍ഗരേഖ
കേന്ദ്രസര്‍ക്കാര്‍
പുറത്തിറക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനം
ലഹരി വിമുക്തമാക്കുന്നതിനുള്ള
നടപടികള്‍
*85.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വസ്തുക്കളുടെ ഉപഭോഗം
സംസ്ഥാനത്ത്
വ്യാപകമാകുന്നത്
മൂലമുള്ള പ്രശ്നങ്ങള്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ലഹരി
വസ്തുക്കളുടെ വ്യാപനം
തടയുന്നതിനും
സംസ്ഥാനത്തെ ലഹരി
വിമുക്തമാക്കുന്നതിനും
എക്സൈസ് വകുപ്പിന്റെയും
എന്‍ഫോഴ്സ്മെന്റിന്റെയും
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
എക്സൈസ്
വകുപ്പിന്റെ ഷാഡോ
സംവിധാനവും
ഇന്റലിജന്‍സ്
സംവിധാനവും
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
കോടിക്കണക്കിന്
രൂപ ചെലവഴിച്ച്
വിമുക്തിയുടെ പേരില്‍
നടത്തുന്ന ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
സമൂഹത്തില്‍ കാര്യമായ
മാറ്റം
ഉണ്ടാക്കുന്നില്ലായെന്ന
വസ്തുത പരിശോധിക്കുമോ;
(ഇ)
ലഹരിവസ്തുക്കളുടെ
ലഭ്യത
കുറയ്ക്കുന്നതിനും
അതിലൂടെ സംസ്ഥാനത്തെ
ലഹരി
വിമുക്തമാക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
വിശദവിവരം നല്‍കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ഡാറ്റാബാങ്ക്
*86.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഇതരസംസ്ഥാന
തൊഴിലാളികള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവരുടെ
ഡാറ്റാബാങ്ക് തൊഴില്‍
വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇവര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്കാന് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികളില്‍
കുറ്റവാളികളും
ഉൾപ്പെട്ടിട്ടുള്ളതിനാല്‍
ഇവരെ
നിരീക്ഷിക്കുന്നതിന്
തൊഴില്‍ വകുപ്പ്
ആഭ്യന്തര വകുപ്പുമായി
ചേര്‍ന്ന് എന്തെങ്കിലും
സംവിധാനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ
ഭവന നിര്‍മ്മാണത്തിനുള്ള
പദ്ധതി
*87.
ശ്രീ.എം.
വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അര്‍ഹരായ എല്ലാ
പട്ടികജാതി
കുടുംബങ്ങള്‍ക്കും
വാസയോഗ്യമായ ഭവനം
നിര്‍മ്മിച്ച്
നല്‍കുന്നതിന്
സര്‍ക്കാര്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താതെ
പട്ടികജാതി വകുപ്പിന്റെ
ഫണ്ടില്‍ നിന്നും
ഇതിനായി തുക
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നേരത്തെ
നടപ്പിലാക്കിയ
പദ്ധതികളില്‍ മുഴുവന്‍
ഗഡുക്കളും കൈപ്പറ്റിയ
ശേഷവും ഭവനനിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കാത്തവര്‍ക്ക്
അത്
പൂര്‍ത്തീകരിക്കുവാന്‍
പട്ടികജാതി വകുപ്പ്
ഏന്തെങ്കിലും പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതും
വാസയോഗ്യമായതുമായ
ഭവനങ്ങളുടെ
അറ്റകുറ്റപ്പണിക്കും
അതില്‍ അധിക സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
പട്ടികവര്‍ഗ്ഗക്കാർക്ക്
ധനസഹായം
നല്‍കുന്നതിനുള്ള
നിലവിലെ പദ്ധതി
വിശദമാക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
*88.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ
ഗുണനിലവാര പരിശോധന
ലാബുകളില്‍ പരിശോധന
നടത്തി ഉറപ്പുവരുത്തിയ
ശേഷമാണോ കുടിവെള്ള
വിതരണം നടത്തുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ
നിലവാരത്തില്‍ പോരായ്മ
ഉള്ളതായി ബ്യൂറോ ഓഫ്
ഇന്‍ഡ്യന്‍
സ്റ്റാന്‍ഡേര്‍ഡ്സിന്റെ
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അംബേദ്കര്‍
ഗ്രാമ വികസന പദ്ധതി
*89.
ശ്രീ.ബി.സത്യന്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി കോളനികളുടെ
സമഗ്ര വികസനത്തിനായി
അംബേദ്കര്‍ ഗ്രാമ വികസന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയിലൂടെ
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
പട്ടികജാതി കോളനികളില്‍
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
കോളനിയ്ക്കും എത്ര
തുകയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാട്ടുതീ
തടയുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
*90.
ശ്രീ.എം.
രാജഗോപാലന്‍
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഫലമായുളള അസാധാരണ ചൂട്
കാട്ടുതീ തനിയെ
ഉണ്ടാകുന്നതിനും
സാമൂഹ്യവിരുദ്ധര്‍ തീ
പടര്‍ത്തുന്നതിനും
അനുകൂല സാഹചര്യം
സൃഷ്ടിക്കുന്നതിനാല്‍
ഇത്തരം സംഭവങ്ങള്‍
ഉണ്ടാകാതിരിക്കുന്നതിന്
സീകരിച്ചു വരുന്ന
വനസംരക്ഷണ
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കാട്ടുതീ
കെടുത്താനുളള
ശ്രമത്തിനിടയില്‍
വനപാലകര്‍
മരിക്കാനിടയായ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
തീയണയ്ക്കുന്നതിനുളള
ആധുനിക സംവിധാനങ്ങളും
സുരക്ഷാസംവിധാനങ്ങളും
അടിയന്തരമായി
ഏര്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ;
(സി)
വനാതിര്‍ത്തി
സര്‍വ്വേ നടത്തി
അതിര്‍ത്തി തിരിച്ച്
സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
ഏര്‍പ്പെടുത്താനുളള
പ്രവര്‍ത്തനം
കാര്യക്ഷമതയോടെ
നടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?