ഊര്‍ജ്ജരംഗത്തെ
കാര്യക്ഷമത
*31.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടസ്സരഹിതമായി
എല്ലായ്പ്പോഴും
വൈദ്യുതി ലഭ്യമാകുന്ന
സ്ഥിതിയിലേക്ക് ഊര്‍ജ്ജ
രംഗത്ത് നേട്ടം
കൈവരിക്കുന്നതിന് ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സേവനങ്ങളുടെ
ഗുണമേന്മ ഉറപ്പു
വരുത്തുന്നതിന് വിവര
വിനിമയ സാങ്കേതിക
വിദ്യകള്‍ ഫലപ്രദമായി
വിനിയോഗിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
വൈദ്യുതി
ലഭ്യതയുടെയും മറ്റു
സേവനങ്ങളുടെയും
കാര്യക്ഷമത
വിലയിരുത്താന്‍
സോഷ്യല്‍ ഓഡിറ്റിംഗ്
ആരംഭിച്ചിട്ടുണ്ടോ;
സേവനം അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം രാജ്യത്ത്
ആദ്യമായി വിജയകരമായി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുള്ള
സാഹചര്യത്തില്‍
വൈദ്യുതി കണക്ഷനുള്ള
നടപടിക്രമവും ചെലവും
ലഘൂകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
സഹകരണ
സംഘങ്ങളുമായി ബന്ധപ്പെട്ട
ആദായ നികുതി നിർദ്ദേശങ്ങള്‍
*32.
ശ്രീ.സജി
ചെറിയാന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ക്ക് സമ്പദ്
വ്യവസ്ഥയിലുള്ള
പ്രാധാന്യത്തെക്കുറിച്ച്
പ്രസ്താവിച്ചുകൊണ്ട്
സഹകരണ സംഘങ്ങളെ വരുമാന
നികുതി കാര്യത്തില്‍
കോർപ്പറേറ്റുകളുമായി
തുല്യത
സ്ഥാപിക്കുന്നതിനെന്ന
പേരില്‍ കൊണ്ടു വന്ന
കേന്ദ്ര സർക്കാരിന്റെ
പുതിയ ആദായനികുതി
നിർദ്ദേശങ്ങള്‍ സഹകരണ
മേഖലക്ക് എത്ര മാത്രം
പ്രയോജനപ്രദമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദായ
നികുതി നിയമത്തിലെ
വകുപ്പ് 80 (പി) (2)
പ്രകാരമുള്ള
നികുതിയിളവ്
പിൻവലിച്ചത്
പുന:സ്ഥാപിക്കണമെന്നും
പ്രാഥമിക കാർഷിക സഹകരണ
സംഘങ്ങളെ തകർക്കാൻ
പോന്ന, സാമ്പത്തിക വർഷം
ഒരു കോടിയിലധികം രൂപ
പണമായി ബാങ്കില്‍
നിന്നും
പിൻവലിക്കുന്നതിന്
പ്രസ്തുത നിയമത്തില്‍
പുതുതായി കൂട്ടിചേർത്ത
194 (എൻ) വകുപ്പ്
പ്രകാരം സ്രോതസ്സില്‍
രണ്ട് ശതമാനം
നികുതിയീടാക്കണമെന്ന
വ്യവസ്ഥ
പിൻവലിക്കണമെന്നുമുള്ള
സംസ്ഥാനത്തിന്റെ
ആവശ്യത്തോട് കേന്ദ്ര
സർക്കാരിന്റെ
നിലപാടെന്താണെന്ന്
അറിയിക്കാമോ;
(സി)
വൻകിട
കോർപ്പറേറ്റുകള്‍ക്ക്
കോടിക്കണക്കിന് രൂപയുടെ
ഇളവു നല്കാൻ താല്പര്യം
കാണിക്കുന്ന കേന്ദ്ര
സർക്കാർ ആദായ നികുതി
വകുപ്പിനെ ഉപയോഗിച്ച്
സഹകരണ പ്രസ്ഥാനത്തെ
തകർക്കാനുള്ള
നീക്കത്തില്‍ നിന്നു
പിൻമാറാൻ വേണ്ട
സമ്മർദ്ദം ചെലുത്താൻ
നടപടിയുണ്ടാകുമോ;
കർണാടകയിലെ സഹകരണ
സംഘങ്ങള്‍ക്ക് ഇളവു
നല്‍കിയതായ വാർത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സംസ്ഥാന
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച
*33.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജെയിംസ് മാത്യു
,,
പി.കെ. ശശി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013-14
മുതല്‍ 2015-16
വരെയുള്ള വര്‍ഷങ്ങളില്‍
സംസ്ഥാന സമ്പദ്
വ്യവസ്ഥയുടെ വളര്‍ച്ച
ദേശീയ ശരാശരിയെക്കാള്‍
പിന്നിലായ തരത്തിലുള്ള
മുരടിപ്പ്
അവസാനിപ്പിച്ച് സമ്പദ്
വ്യവസ്ഥക്ക്
കൈവരിക്കാനായ
വളര്‍ച്ചയെക്കുറിച്ച്
അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
വിവേചനപരമായി
സംസ്ഥാനത്തിനുള്ള
നികുതി
വിഹിതം,വായ്പയെടുക്കാനുള്ള
പരിധി എന്നിവ കുറച്ചതു
കാരണം ഉണ്ടാകുന്ന
റവന്യൂ ഇടിവ് വികസന
ക്ഷേമ പദ്ധതികളെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
(സി)
ഈ
പ്രതികൂല
സാഹചര്യത്തില്‍
കിഫ്ബിയെ സംശയത്തിന്റെ
കരിനിഴലിലാഴ്ത്തി
വികസനം
മന്ദീഭവിപ്പിക്കാന്‍
വിവിധ കോണുകളില്‍
നിന്നുള്ള ദുരുപദിഷ്ട
നീക്കം തുറന്നു
കാട്ടാനായിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
വൈദ്യുതി
നിരക്കിലെ വര്‍ദ്ധനവ്
*34.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ടി.ജെ. വിനോദ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
രൂക്ഷമായ വരള്‍ച്ച മൂലം
ഈ വര്‍ഷം
ലോഡ്ഷെഡ്ഡിംഗും
പവര്‍കട്ടും
ഏര്‍പ്പെടുത്തേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
സംസ്ഥാനത്തിന് ഈ
വേനല്‍കാലത്ത്
ആവശ്യമായി വരുന്ന അധിക
വൈദ്യുതി എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
നിരക്കില്‍ വര്‍ദ്ധനവ്
വരുത്തണമെന്ന് ബോര്‍ഡ്
റെഗുലേറ്ററി കമ്മീഷനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ഡി)
വൈദ്യുതി
ബോര്‍ഡിന്റെ ലാഭ
നഷ്ടകണക്കുകള്‍ കൂടി
പരിഗണിച്ചാണോ
റെഗുലേറ്ററി കമ്മീഷന്
നിരക്കില്‍ വര്‍ദ്ധനവ്
നടപ്പിലാക്കുന്നത്;
(ഇ)
എങ്കില്‍
2016 മുതലുള്ള വൈദ്യുതി
ബോര്‍ഡിന്റെ ഓരോ
വര്‍ഷത്തേയും ലാഭ
നഷ്ടകണക്കുകളുടെ
വിശദാംശം ലഭ്യമാണോ;
വ്യക്തമാക്കാമോ?
റവന്യൂ
വര്‍ദ്ധനവിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
*35.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വരുമാനം പ്രതീക്ഷിത
തലത്തിലേക്ക്
ഉയര്‍ത്താന്‍
കഴിയാതിരുന്ന
സാചര്യത്തിലും അനാവശ്യ
ചെലവുകള്‍ മാത്രം
നിയന്ത്രിച്ചും
റവന്യൂ,മൂലധന ചെലവുകള്‍
വര്‍ദ്ധിപ്പിച്ചും
മാന്ദ്യം ഗ്രസിക്കാതെ
സമ്പദ് വ്യവസ്ഥയെ
ചലനാത്മകമാക്കുകയെന്ന
തന്ത്രത്തിന്റെ ഫലമായി
സംസ്ഥാന സമ്പദ്
വ്യവസ്ഥയ്ക്ക് ദേശീയ
നിരക്കിനെക്കാള്‍
വളര്‍ച്ച കെെവരിക്കാന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
ശമ്പള
പരിഷ്കരണം ഉള്‍പ്പെടെ
വര്‍ദ്ധിത തോതില്‍
പ്രതീക്ഷിക്കുന്ന
റവന്യൂ ചെലവുകള്‍
ധനസ്ഥിതിയില്‍
അസന്തുലിതാവസ്ഥ
സൃഷ്ടിക്കാതിരിക്കാന്‍
തനതു
നികുതി-നികുതിയേതര
റവന്യൂ വര്‍ദ്ധനവിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ധനസംബന്ധമായ
ഉത്തരവാദിത്ത നിയമ
ലക്ഷ്യം
കെെവരിക്കുന്നതിന്
നോട്ടുനിരോധനം,
ജി.എസ്.ടി
നടപ്പാക്കിയതിലെ
പോരായ്മ തുടങ്ങിയ
കേന്ദ്രസര്‍ക്കാര്‍
നയങ്ങളും
ആവര്‍ത്തിച്ചുണ്ടായ
പ്രകൃതി ദുരന്തങ്ങളും
സൃഷ്ടിച്ച പ്രശ്നം
വിശകലനം
ചെയ്തിട്ടുണ്ടോ;
ലക്ഷ്യപ്രാപ്തിക്കായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
വിനോദസഞ്ചാരികളുടെ
എണ്ണത്തിലുണ്ടായ കുറവ്
*36.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദൈവത്തിന്റെ
സ്വന്തം നാടായി
വിശേഷിപ്പിക്കപ്പെടുന്ന
കേരളത്തിലേക്കുള്ള
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
വിനോദ സഞ്ചാര
വകുപ്പിന്റെ കണക്കില്‍
വിനോദ സഞ്ചാരികള്‍
സന്ദര്‍ശിക്കാന്‍
ഇഷ്ടപ്പെടുന്ന
സംസ്ഥാനങ്ങളില്‍
കേരളത്തിന്റെ സ്ഥാനം
എത്രാമതാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍
കുറവുവരാനുള്ള
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അടിസ്ഥാന
സൗകര്യങ്ങള്‍, ശുചിത്വം
എന്നിവയുടെ കാര്യത്തിലെ
നിലവാരം വിലയിരുത്തുമോ
എന്നറിയിക്കാമോ?
വ്യവസായ
സംഗമത്തില്‍ അവതരിപ്പിച്ച
പദ്ധതികള്‍
*37.
ശ്രീ.എം.
രാജഗോപാലന്‍
,,
രാജു എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
വ്യവസായ സംഗമങ്ങളിൽ
നിന്നും വ്യത്യസ്തമായി
ഈ സർക്കാർ വ്യവസായ
സംഗമത്തില്‍
അവതരിപ്പിച്ച
പദ്ധതികള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
ധാരണാപത്രവും
താല്പര്യപത്രവും
ലഭിച്ചിട്ടുളള
പദ്ധതികള്‍
സമയബന്ധിതമായി
നിര്‍വ്വഹണ
ഘട്ടത്തിലേക്ക്
കടക്കുന്നുവെന്നുറപ്പുവരുത്താന്
കെ.എസ്.എെ.ഡി.സി.ക്ക്
കീഴില്‍
ഇന്‍വെസ്റ്റ്മെന്റ്
ഫെസിലിറ്റേഷന്‍
പ്രമോഷന് സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
വ്യവസായങ്ങള്‍ക്ക്
വേണ്ട പശ്ചാത്തല
സൗകര്യം
ഒരുക്കുന്നതില്‍
കെെവരിച്ച നേട്ടം
അറിയിക്കാമോ?
വിനോദസഞ്ചാര
വ്യവസായത്തിന്റെ സുസ്ഥിര
വളര്‍ച്ച
*38.
ശ്രീ.ജോര്‍ജ്
എം. തോമസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഒ.
ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യക്ഷ
- പരോക്ഷ രീതിയിൽ
പതിനഞ്ച് ലക്ഷത്തോളം
ആളുകള്‍ ആശ്രയിക്കുന്ന
സംസ്ഥാനത്തെ
വിനോദസഞ്ചാര
വ്യവസായത്തിന്റെ
സുസ്ഥിര വളര്‍ച്ചക്കായി
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വിനോദസഞ്ചാര
വ്യവസായത്തിന് പ്രകൃതി
ദുരന്തങ്ങളും നിപ,
കൊറോണ തുടങ്ങിയ
പകര്‍ച്ചവ്യാധികളും
സൃഷ്ടിച്ച പ്രതിബന്ധം
മറികടക്കാൻ വകുപ്പിന്റെ
കാര്യക്ഷമമായ ഇടപെടൽ
കൊണ്ട്
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാര
വിപണനത്തിന് ഫലപ്രദമായ
മാര്‍ഗ്ഗങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
യൂറോപ്പ്,
ഗള്‍ഫ് രാജ്യങ്ങള്‍
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളിൽ നിന്ന്
വിനോദസഞ്ചാരികളെ
കൂടുതലായി
ആകര്ഷിക്കാനായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംരംഭകത്വ
സഹായ പദ്ധതി
*39.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സംരംഭകത്വ സഹായ പദ്ധതി
(ഇ.എസ്.എസ്.)
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
സംരംഭങ്ങള്‍ക്ക്
വിപുലമായ പിന്തുണ
നല്‍കുന്നതിനും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍
ഉള്‍പ്പെടെയുള്ള
സംരംഭകരുടെ പുതിയ
വ്യവസായ
സംരംഭങ്ങള്‍ക്ക് സഹായം
നല്‍കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
വനിതകളുടെ
തൊഴില്‍ സംരംഭക
പരിപാടികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനും
കൂടുതല്‍ പേരെ ഈ
മേഖലയിലേയ്ക്ക്
കൊണ്ടുവരുന്നതിനും
നിലവിലുള്ളവര്‍ക്ക്
ആവശ്യമായ സഹായം
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയിലെ നൂതന പദ്ധതികള്‍
*40.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
കയര്‍ മേഖലയില്‍
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പരമ്പരാഗത
കയര്‍ മേഖലയിലെ
തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കാത്തവിധം ഈ
മേഖലയില്‍
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
മേഖലയിലെ തൊഴിലാളികളുടെ
തൊഴില്‍
സംരക്ഷണത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ഡി)
യന്ത്രവല്‍കൃത
മേഖലയിലെ തൊഴിലാളികളുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
ബാങ്ക് വഴി മെച്ചപ്പെട്ട
വായ്പാ വിതരണം
*41.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വായ്പാരംഗത്ത്
നിലവിലുള്ള ത്രിതല
സംവിധാനം ദ്വിതല
സംവിധാനത്തിലേക്ക്
മാറുമ്പോള്‍ ഉള്ള
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
മേഖലയില്‍ മൂന്ന് തട്ട്
കടന്ന് വായ്പക്കാരന്റെ
കയ്യില്‍
എത്തുമ്പോഴുള്ള
പലിശഭാരം, ജില്ലാബാങ്ക്
ഇല്ലാതാകുന്ന
സ്ഥിതിയില്‍ വളരെയധികം
കുറയുമോയെന്ന്
വിശദമാക്കുമോ;
(സി)
മറ്റ്
സഹകരണ സ്ഥാപനങ്ങളായ
ഹൗസിംഗ് ഫെഡറേഷനും
സംസ്ഥാന കാര്‍ഷിക
വികസനബാങ്കും
ചെയ്യുന്നതുപോലെയുള്ള
ദ്വിതല സംവിധാനം
നടപ്പിലാക്കുമ്പോള്‍
പ്രാഥമിക സഹകരണ
ബാങ്കുകള്‍ക്ക്
മെച്ചപ്പെട്ട വായ്പ
വിതരണത്തിന് ഏതൊക്കെ
തരത്തില്‍ ഉതകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരള
ബാങ്ക് സാധാരണ
ജനങ്ങളുടെ ആശാസങ്കേതവും
കേരളത്തിലെ സഹകരണ
പ്രസ്ഥാനത്തിന്
അഭിമാനകരവുമാകുന്നത്
ഏതൊക്കെ വിധത്തിലെന്ന്
അറിയിക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ നൂതന പദ്ധതികള്‍
*42.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന പ്രക്രിയയില്‍
സുപ്രധാന പങ്ക്
വഹിക്കുന്ന വിനോദസഞ്ചാര
മേഖലയുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നമ്മുടെ
സാംസ്ക്കാരിക
പാരമ്പര്യത്തെയും
ജൈവവൈവിധ്യങ്ങളില്‍
ഊന്നിയ പ്രകൃതി
സൗന്ദര്യത്തെയും
പ്രയോജനപ്പെടുത്തിക്കൊണ്ട്
വിനോദസഞ്ചാര മേഖലയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
വിനോദസഞ്ചാര
മേഖലയുടെ പ്രാധാന്യം
കണക്കിലെടുത്ത്
ഫലപ്രദമായ ഇടപെടലുകള്‍
നടത്തി ഈ
മേഖലയിലേയ്ക്ക്
സ്വകാര്യ സംരംഭകരെ
കൊണ്ടുവരുന്നതിന്റെ
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സംസ്ഥാനത്തെ
മുന്‍നിര നിക്ഷേപ
സൗഹൃദമാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
*43.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
മുന്‍നിര നിക്ഷേപ സൗഹൃദ
സംസ്ഥാനമായി
ഉയര്‍ത്തുകയെന്ന
പ്രഖ്യാപിത നയം
പ്രാവര്‍ത്തികമാക്കാന്‍
ചുവപ്പുനാട
ഒഴിവാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
മാര്‍ഗ്ഗം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
വികസനം ലാഭാധിഷ്ഠിതം
മാത്രമായി മാറാതെ
വിദഗ്ദ്ധ, അവിദഗ്ദ്ധ
തൊഴിലാളികള്‍ക്ക്
തൊഴില്‍ ലഭ്യമാക്കി
സമ്പദ് ഘടനയില്‍
ഗുണപരമായ മാറ്റം
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍
നല്‍കാനുദ്ദേശിക്കുന്ന
പ്രോത്സാഹനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
വ്യവസായ
ആവശ്യത്തിന് ഭൂമിയുടെ
ലഭ്യത
സാധ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്കിന്റെ രൂപീകരണം
*44.
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.എം.
സ്വരാജ്
,,
കെ. ദാസന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിത
സേവനങ്ങളില്‍ തല്പരരായ
യുവജനങ്ങള്‍ സഹകരണ
ബാങ്കുകളോട് നിലവില്‍
പുലര്‍ത്തുന്ന വിമുഖത
മറികടക്കാനായി
ഗ്രാമ-നഗര
പ്രദേശങ്ങളില്‍ ആധുനിക
ബാങ്കിംഗ് സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
പരിപാടിയുണ്ടോയെന്നറിയിക്കുമോ;
(ബി)
സഹകരണ
സ്വഭാവം
നിലനിര്‍ത്തിക്കൊണ്ടുതന്നെ
സഹകരണ രംഗത്ത്
സമസ്തമേഖലകളിലും മികച്ച
കാര്യക്ഷമതയും ഉന്നത
സേവന നിലവാരവും
ഉറപ്പാക്കുന്നതിന് കേരള
ബാങ്കിന്റെ രൂപീകരണം
സഹായകരമാകാനിടയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സമ്പദ്ഘടനയുടെ
നട്ടെല്ലായ കൃഷി,
വ്യാപാരം, ചെറുകിട
വ്യവസായം എന്നീ
മേഖലകള്‍
ചലനാത്മകമാക്കുന്നതിന്
കേരള ബാങ്ക് വഴി
വിഭാവനം ചെയ്തിട്ടുളള
ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ചെറുകിട
വിനോദസഞ്ചാര പദ്ധതികള്‍
*45.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുടര്‍ച്ചയായുണ്ടായ
പ്രകൃതി ദുരന്തങ്ങള്‍
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര
സാധ്യതകള്‍ക്ക്
മങ്ങലേല്പ്പിച്ചിട്ടുണ്ടോ;
ഈ ദുരന്തങ്ങൾ
വിനോദസഞ്ചാരികളുടെ
എണ്ണത്തിൽ കുറവ്
വരുത്തുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
(ബി)
വിനോദസഞ്ചാരികളെ
കൂടുതല്‍
ആകര്‍ഷിക്കുന്ന
തരത്തില്‍ ചെറുകിട
വിനോദസഞ്ചാര പദ്ധതികള്‍
ആരംഭിക്കുന്നതിനും
നിലവിലുള്ളവ
പുനരുദ്ധരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
യുടെ കാര്യക്ഷമമായ
പ്രവര്‍ത്തനവും ഉപഭോക്ത്യ
സേവനവും
*46.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം കെ.എസ്.ഇ.ബി.
ലിമിറ്റഡിന് മികച്ച
പ്രവര്‍ത്തനത്തിന്
ലഭിച്ച അംഗീകാരങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ആസന്ന
ഭാവിയില്‍
പ്രതീക്ഷിക്കുന്ന
ഇലക്ട്രിക് വാഹനങ്ങളുടെ
വ്യാപനത്തിന്
അനിവാര്യമായ
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
ആധുനിക
സാങ്കേതിക വിദ്യകളുടെ
ഉപയോഗവും ഡ്രോണ്‍
ഉള്‍പ്പെടെയുള്ള
ആധുനികോപകരണങ്ങളുടെ
സഹായത്തോടെ
പ്രസരണ-വിതരണ ലൈനുകളിലെ
പ്രശ്നങ്ങള്‍ കണ്ടെത്തി
സത്വരമായി
പരിഹരിക്കാനുള്ള
പദ്ധതിയും
കാര്യക്ഷമമാക്കി
തടസ്സരഹിതമായ വൈദ്യുതി
ലഭ്യതയും കാര്യക്ഷമമായ
ഉപഭോക്ത്യ സേവനവും
ഉറപ്പാക്കുന്നതിന്
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
വിനോദസഞ്ചാരമേഖലയിലെ
സംരംഭകര്‍ക്ക് പ്രോത്സാഹനം
*47.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരമേഖലയിലെ
വിവിധ
തരത്തില്‍പ്പെടുന്ന
സംരംഭകര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനുള്ള
പദ്ധതികളുടെ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
സംരംഭകര്‍ക്കുള്ള
വിവിധ അനുമതികള്‍
കാലതാമസവും
ബുദ്ധിമുട്ടുമില്ലാതെ
ലഭിക്കുന്നതിന്
പ്രശ്നങ്ങള്‍
നിലനില്‍ക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
പരിഹാര നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഹോം
സ്റ്റേ, ടൂറിസ്റ്റ്
വില്ലാ പ്രോജക്ട്, ഫാം
ടൂറിസം എന്നിവക്ക്
അനുമതി നല്‍കുന്നതിന്
നിലവിലുള്ള വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
വ്യവസ്ഥകളില്‍
പ്രായോഗികമല്ലാത്തവയും
കാലാനുസൃതമല്ലാത്തവയും
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രീ
പെയ്ഡ് സ്മാര്‍ട്ട് മീറ്ററുകൾ
*48.
ശ്രീ.കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വൈദ്യുത
മീറ്ററുകളെല്ലാം
മൂന്നുവര്‍ഷത്തിനുള്ളില്‍
പ്രീ പെയ്ഡ്
സ്മാര്‍ട്ട്
മീറ്ററാക്കണമെന്ന
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശം
പ്രായോഗികമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കേന്ദ്ര
നിര്‍ദ്ദേശം
നടപ്പാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സമ്പദ്
വ്യവസ്ഥ
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടി
*49.
ശ്രീ.ഐ.ബി.
സതീഷ്
,,
റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യം
അഭിമുഖീകരിക്കുന്ന
സാമ്പത്തികമാന്ദ്യവും
കേന്ദ്രസര്‍ക്കാരില്‍
നിന്നുള്ള വിവേചനപരമായ
സമീപനവും നാണ്യവിളകളുടെ
വിലത്തകര്‍ച്ചയുമെല്ലാം
സംസ്ഥാനത്ത്
സൃഷ്ടിക്കാനിടയുള്ള
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യാന്‍
പര്യാപ്തമായ തോതില്‍
നികുതി വരുമാന
വര്‍ദ്ധനവ്
ഉറപ്പാക്കുന്നതിന്
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
സമ്പദ്
വ്യവസ്ഥയുടെ വളര്‍ച്ച
ശക്തിപ്പെടുത്തുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
സമഗ്ര വികസന
പദ്ധതികളില്‍
പ്രധാനപ്പെട്ടവയെക്കുറിച്ച്
അറിയിക്കാമോ;
(സി)
കിഫ്ബി
പദ്ധതികളുടെ
നിര്‍വ്വഹണം
ത്വരിതപ്പെടുത്തുന്നതിന്
വേണ്ട ഇടപെടല്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖല ആകര്‍ഷകമാക്കാന്‍ നടപടി
*50.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖല കൂടുതല്‍
ആകര്‍ഷകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതിനായി എന്തൊക്കെ
പരിഷ്കാരങ്ങളാണ്
നടപ്പിലാക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വിനോദസഞ്ചാര
വകുപ്പിലെ
പ്രൊഫഷണലിസമില്ലാത്ത
ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തന ശേഷിയും
വിനോദസഞ്ചാരികളോടുള്ള
പെരുമാറ്റവും
മെച്ചപ്പെടുത്താന്‍
നടപടി
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഹൗസ്
ബോട്ടുകളുടെ പ്രവര്‍ത്തനം
*51.
ശ്രീ.എം.
സി. കമറുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യാതൊരു
സുരക്ഷാ മാനദണ്ഡങ്ങളും
പാലിക്കാതെ ഹൗസ്
ബോട്ടുകള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവയ്ക്ക്
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)
ഹൗസ്
ബോട്ടുകളിലെ ശുചിമുറി
മാലിന്യം
സംസ്ക്കരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൈത്തറി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
*52.
ശ്രീ.അനില്‍
അക്കര
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധി
നേരിടുന്ന കൈത്തറി
വ്യവസായത്തെ
രക്ഷിക്കുവാന്‍ പദ്ധതി
ആവിഷ്ക്കരിച്ചുവെന്ന്
പ്രഖ്യാപിക്കുമ്പോഴും
പ്രസ്തുത മേഖല അതീവ
ഗുരുതരമായ സ്ഥിതിവിശേഷം
നേരിടുന്നുവെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കൈത്തറിമേഖലയിലെ
നെയ്ത്തുകാര്‍ക്ക്
വര്‍ഷത്തില്‍ കുറഞ്ഞത്
ഇരുന്നൂറ്
ദിവസമെങ്കിലും ജോലി
നല്‍കുമെന്നും അവരുടെ
വേതനം
വര്‍ദ്ധിപ്പിക്കുമെന്നുമുള്ള
പ്രഖ്യാപനം പൂര്‍ണ്ണ
തോതില്‍
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(സി)
ഗുണനിലവാരം
വര്‍ദ്ധിപ്പിച്ചാല്‍
മാത്രമേ കൈത്തറിമേഖലയെ
രക്ഷപ്പെടുത്തുവാന്‍
സാധിക്കൂവെന്നതിനാല്‍
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനികവല്‍ക്കരണം
നടപ്പിലാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
കൊണ്ടുവന്ന പദ്ധതികള്‍
വിശദമാക്കുമോ?
ക്വാറികള്‍ക്ക്
അനുമതി നല്‍കുന്നതിന് ചട്ടം
*53.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറികള്‍ക്ക്
അനുമതി നല്‍കുന്നതുമായി
ബന്ധപ്പെട്ട് പ്രത്യേക
ചട്ടം രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ചട്ടത്തില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളില്‍
പട്ടിക വിഭാഗങ്ങള്‍ക്ക്
സംവരണം
*54.
ശ്രീ.ഡി.കെ.
മുരളി
,,
സി. കെ. ശശീന്ദ്രന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേരാനെല്ലൂര്‍
ക്ഷേത്ര ശ്രീകോവില്‍
നടയില്‍
പട്ടികജാതിയില്‍പ്പെട്ട
സോപാന ഗായകനെ പാടാന്‍
അനുവദിക്കാതെ
അയിത്താചരണം
നടത്തിയവര്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കാന്‍
കൊച്ചി ദേവസ്വം
ബോര്‍ഡിന് നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
വര്‍ഗീയത
പടര്‍ത്താനുള്ള
കുറുക്കുവഴിയെന്ന
നിലയില്‍ പ്രതിലോമ
ചിന്താഗതിക്കാര്‍
ബോധപൂര്‍വം ക്ഷേത്ര
സമിതികളില്‍
നുഴഞ്ഞുകയറുകയും ആചാരം,
മനുസ്മൃതി എന്നിവയുടെ
മറ പറ്റി
പിന്തിരിപ്പന്
ആശയങ്ങള്‍
പ്രചരിപ്പിക്കാന്‍
ശ്രമിക്കുകയും
ചെയ്യുന്നത് തടയാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ; ഇത്തരക്കാര്‍
ക്ഷേത്ര വരുമാനം
സര്‍ക്കാര്‍
എടുക്കുന്നുവെന്ന
നുണപ്രചരണം നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദേവസ്വം
ബോര്‍ഡുകളിലെ പരമ്പരാഗത
തസ്തികകള്‍ എന്ന്
വിവക്ഷിക്കുന്നവയും
അല്ലാത്തവയും
ഏതെല്ലാമാണ്; പരമ്പരാഗത
തസ്തികകളില്‍ കൂടി
പട്ടികജാതിക്കാര്‍ക്കും
ഗോത്ര
വര്‍ഗ്ഗക്കാര്‍ക്കും
സംവരണം
ഏര്‍പ്പെടുത്തുന്നതിനും
അവയിലേക്ക് ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡുകള്‍ വഴി നിയമനം
നടത്തുന്ന കാര്യവും
പരിശോധനാ
വിധേയമാക്കുമോ;
(ഡി)
ദേവസ്വം
ബോര്‍ഡുകള്‍ക്ക് ഈ
സര്‍ക്കാര്‍ നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പ്രവാസി
നിക്ഷേപം
ആകര്‍ഷിക്കുന്നതിനുള്ള
നടപടികള്‍
*55.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
ഉതകുന്ന സാഹചര്യമാണോ
നിലവിലുള്ളതെന്നും
ഇതിനായി എന്തെല്ലാം
നടപടികളാണ് വ്യവസായ
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രവാസി
മലയാളികളുടെ
സഹകരണത്തോടെ ഏതൊക്കെ
പുതിയ സംരംഭങ്ങളാണ്
ആരംഭിക്കുന്നത്;
ഇതിലൂടെ എത്ര കോടി
രൂപയുടെ നിക്ഷേപമാണ്
സംസ്ഥാനത്ത്
ഉണ്ടാകുകയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രവാസി
നിക്ഷേപം
ആകര്‍ഷിക്കുന്നതിനായി
കൊച്ചിയില്‍
സംഘടിപ്പിച്ച അസെന്‍ഡ്
2020 ന്റെ
അടിസ്ഥാനത്തില്‍
പദ്ധതികള്‍
സമയബന്ധിതമായി
ആരംഭിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
വ്യവസായ വകുപ്പ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
പ്രവാസി
വ്യവസായികളെ
ആകര്‍ഷിക്കുന്നതിനായി
2019-ല്‍ മുഖ്യമന്ത്രി
ഗള്‍ഫ് രാജ്യങ്ങള്‍
സന്ദര്‍ശിച്ചതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഇതിനകം
ആരംഭിച്ച
വ്യവസായങ്ങളുടെ
വിശദാംശം നല്‍കാമോ?
ദേശീയ
കായിക രംഗത്ത് സംസ്ഥാനം
കൈവരിച്ച നേട്ടങ്ങള്‍
*56.
ശ്രീ.എം.
മുകേഷ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരളം ദേശീയ കായിക
മത്സര രംഗത്ത് മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
കൈവരിച്ച മികച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ
കായിക രംഗത്ത് സംസ്ഥാനം
കൈവരിച്ച നേട്ടങ്ങള്‍
നില
നിര്‍ത്തുന്നതിനോടൊപ്പം
അന്തര്‍ദേശീയ രംഗത്ത്
മികവ്
പുലര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
അടിസ്ഥാന സൗകര്യങ്ങളും
പരിശീലന പരിപാടികളും
മത്സരങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മസാലബോണ്ട്
വഴി ശേഖരിച്ച പണം
*57.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലേക്ക്
ഫണ്ട് ശേഖരിക്കുന്നതിന്
വേണ്ടി മസാല ബോണ്ട്
പുറപ്പെടുവിച്ചതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കോടതിയില്‍
എന്തെങ്കിലും
തരത്തിലുളള കേസ്സുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മസാലബോണ്ട്
വഴി കിഫ്ബിയിലേക്ക്
ഇതുവരെ ലഭിച്ച പണം
എത്രയെന്ന്
അറിയിക്കാമോ;
(സി)
ഇതിന്
കണക്കാക്കിയ പലിശ,
തിരിച്ച് നല്‍കേണ്ട
കാലാവധി തുടങ്ങിയ
കാര്യങ്ങള്‍
വിശദമാക്കാമോ;
ചെക്ക്
പോസ്റ്റുകളില്‍ നിരീക്ഷണ
ക്യാമറ സ്ഥാപിക്കാൻ നടപടി
*58.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി പിരിവ്
കുറയുന്നത് ചെക്ക്
പോസ്റ്റുകള്‍
ഇല്ലാത്തത് മൂലമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
നികുതി
വെട്ടിപ്പ് തടയുന്നതിന്
നേരത്തെ വാണിജ്യ നികുതി
വകുപ്പിന്റെ ചെക്ക്
പോസ്റ്റുകള്‍
ഉണ്ടായിരുന്ന സ്ഥലത്ത്
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
(സി)
ഏതൊക്കെ
ചെക്ക്
പോസ്റ്റുകളിലാണ്
നിരീക്ഷണ ക്യാമറ
സ്ഥാപിക്കുകയെന്നും
അതിനായി എന്ത് ചെലവ്
വരുമെന്നും
വ്യക്തമാക്കുമോ;
(ഡി)
ക്യാമറ
സ്ഥാപിക്കുവാനുളള ചുമതല
ഏത് ഏജന്‍സിക്കാണ്
നല്‍കിയതെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തെ
സാമ്പത്തിക പ്രതിസന്ധി
*59.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം. സ്വരാജ്
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ തെറ്റായ
സാമ്പത്തിക നയങ്ങള്‍
സംസ്ഥാനങ്ങളുടെ ധനപരമായ
സ്വാതന്ത്യത്തെ
പൂര്‍ണ്ണമായും കവരുന്ന
തരത്തിലുള്ളതായതിനാല്‍
ഇതുമൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
സാമ്പത്തിക
പ്രതിസന്ധികളെ
മറികടക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
അനുവദനീയമായ വായ്പാ
തുകയില്‍ കുറവ്
വരുത്തിയതിനും
ജി.എസ്.ടി. നഷ്ടപരിഹാര
തുക യഥാസമയം
അനുവദിക്കാത്തതിനും
പുറമേ തൊഴിലുറപ്പ്
പദ്ധതിയ്ക്ക്
ആവശ്യമായതടക്കമുള്ള
വിവിധ ഗ്രാന്റുകള്‍
വെട്ടിക്കുറച്ചതും
സംസ്ഥാന ഖജനാവിനുമേല്‍
എത്രമാത്രം ഞെരുക്കമാണ്
സൃഷ്ടിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ഇത്തരം
ധനപ്രതിസന്ധി
സര്‍ക്കാരിന്റെ ക്ഷേമ,
വികസന പദ്ധതികളെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കായിക
മേഖലയുടെ പ്രോത്സാഹനം
*60.
ശ്രീ.വി.കെ.പ്രശാന്ത്
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
മേഖലയുടെ
പ്രോത്സാഹനത്തിന്റെ
ഭാഗമായി
മുടങ്ങിക്കിടന്നിരുന്ന
സ്പോര്‍ട്സ് ക്വാട്ട
നിയമനം
പുനരുജ്ജീവിപ്പിച്ച്
നിയമനത്തിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ദേശീയ
അന്തര്‍ദേശീയ
മത്സരങ്ങളില്‍ മികച്ച
പ്രകടനം കാഴ്ചവച്ച
താരങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
സഹായങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
യോഗ്യരായ
കായിക താരങ്ങളെ മികച്ച
പരിശീലനം നല്കി
അന്താരാഷ്ട്ര നിലവാരം
കൈവരിക്കാന്‍
പ്രാപ്തരാക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കായിക
പരിശീലനത്തിനായി പുതിയ
അക്കാദമികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?