കെ.സ്വിഫ്റ്റ്
പോര്‍ട്ടല്‍
2376.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകര്‍ക്ക്
ഓണ്‍ലെെനിലൂടെ അനുമതി
നല്‍കുന്നതിനുള്ള
കെ-സ്വിഫ്റ്റ്
പോര്‍ട്ടലില്‍
രജിസ്റ്റര്‍ ചെയ്ത
അപേക്ഷകളില്‍
എത്രയെണ്ണത്തിന് അനുമതി
നല്കാന്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ-സ്വിഫ്റ്റ്
പോര്‍ട്ടല്‍ വഴി
അനുമതി നല്‍കുന്നതിന്
സമയ പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
സമയത്തിനുള്ളില്‍
അനുമതി നല്‍കുമെന്ന്
വെളിപ്പെടുത്തുമോ?
സഹകരണ
സംഘങ്ങള്‍ക്ക് വ്യവസായം
ആരംഭിക്കുന്നതിന് സർക്കാർ
ഭൂമി ലഭ്യമാക്കുന്നതിന് നടപടി
2377.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങള്‍ക്ക്
വ്യവസായം
ആരംഭിക്കുന്നതിന്
സർക്കാർ വക ഭൂമി
ലഭ്യമാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണമേഖലയില്‍
വ്യവസായ സംരംഭം
ആരംഭിക്കുന്നവർക്ക്
വ്യവസായ വകുപ്പ്
എന്തെങ്കിലും
പ്രോത്സാഹനമോ സഹായമോ
നല്‍കിവരുന്നുണ്ടോ;
ഇല്ലെങ്കില്‍
ആലോചിക്കുമോ;
(സി)
വ്യക്തികള്‍ക്കോ
സ്വകാര്യസ്ഥാപനങ്ങള്‍ക്കോ
വ്യവസായം
ആരംഭിക്കുന്നതിന് ഭൂമി
നല്‍കുന്നതിലും
സുരക്ഷിതമായി
സർക്കാരില്‍ തന്നെ
പ്രസ്തുത ഭൂമി
നിക്ഷിപ്തമായിരിക്കുന്നതിനാല്‍
സഹകരണ, വ്യവസായ
വകുപ്പുകള്‍ തമ്മില്‍
ഭൂമി കൈമാറുന്നതിന്
സുതാര്യതയും വേഗതയും
ഉണ്ടാകുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
അമരവിള
ചുടുകല്‍ വ്യവസായ സഹകരണ
സംഘത്തിന്റെ തെരഞ്ഞെടുപ്പ്
2378.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
നെയ്യാറ്റിന്‍കര
അമരവിള ചുടുകല്‍
വ്യവസായ സഹകരണ
സംഘത്തിന്റെ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
പട്ടികജാതി
മണ്ഡലത്തില്‍
മല്‍സരിച്ച വ്യക്തി
പട്ടികജാതി ഹിന്ദു
സര്‍ട്ടിഫിക്കറ്റ്
നല്‍കിയതുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയില്‍ ഖാദി
വ്യവസായ വകപ്പ് നല്കിയ
36044/18 നമ്പര്‍
ഹര്‍ജിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ?
കെ-സ്വിഫ്റ്റ്
2379.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സൂക്ഷ്മ -
ഇടത്തരം - ചെറുകിട
മേഖലയില്‍ എത്ര പുതിയ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
കെ-സ്വിഫ്റ്റ്
ഓണ്‍ലെെന്‍
രജിസ്ട്രേഷന്
പോര്‍ട്ടല്‍
പരിഷ്കരിച്ചതിലൂടെ
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വ്യവസായ രജിസ്ട്രേഷന്
നടത്താനാഗ്രഹിക്കുന്നവര്‍ക്ക്
ലഭ്യമാവുക;
വിശദമാക്കുമോ?
പുതിയ
വ്യവസായങ്ങള്‍ക്ക് സബ്സിഡി
2380.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
വർഷം ഏപ്രില്‍ ഒന്ന്
മുതല്‍ രജിസ്റ്റർ
ചെയ്യുന്ന പുതിയ
വ്യവസായങ്ങള്‍ക്ക്
തൊഴിലവസരങ്ങളുടെ
അടിസ്ഥാനത്തില്‍
സബ്സിഡി നല്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പുതിയ
വ്യവസായങ്ങള്‍ക്ക് സബ്സിഡി
2381.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
വര്‍ഷം ഏപ്രില്‍ ഒന്ന്
മുതല്‍ രജിസ്റ്റര്‍
ചെയ്യുന്ന പുതിയ
വ്യവസായങ്ങള്‍ക്ക്
തൊഴിലവസരങ്ങളുടെ
അടിസ്ഥാനത്തില്‍
സബ്സിഡി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പുതിയ
വ്യവസായങ്ങള്‍ക്കുളള സബ്സിഡി
2382.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2020
ഏപ്രില്‍ ഒന്ന് മുതല്‍
രജിസ്റ്റര്‍ ചെയ്യുന്ന
പുതിയ
വ്യവസായങ്ങള്‍ക്ക്
തൊഴിലവസരങ്ങളുടെ
അടിസ്ഥാനത്തില്‍
സബ്സിഡി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
സര്‍ക്കാര്‍
ഇ-മാര്‍ക്കറ്റിംഗിലെ
സ്റ്റാര്‍ട്ടപ്പ്
സ്ഥാപനങ്ങള്‍
2383.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഇ-മാര്‍ക്കറ്റ് പ്ലയിസ്
എന്ന സ്കീമില്‍ സംസ്ഥാന
സ്റ്റാര്‍ട്ടപ്പ് മിഷന്
കീഴിലുളള
സ്റ്റാര്‍ട്ടപ്പ്
സ്ഥാപനങ്ങളില്‍ നിന്ന്
കൃഷി, വേസ്റ്റ്
മാനേജ്മെന്റ്,സാനിട്ടേഷന്‍,
വ്യവസായം എന്നീ
മേഖലയിലെ സ്ഥാപനങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്റ്റാര്‍ട്ടപ്പ്
മിഷനില്‍ രജിസ്റ്റര്‍
ചെയ്ത സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍
പദ്ധതികളില്‍ നേരിട്ട്
സാധനങ്ങള്‍ വിതരണം
നടത്തുന്നതിന് എത്ര
ലക്ഷം രൂപയുടെ
പരിധിയാണ്
നിശ്ചയിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
ആയതിലേയ്ക്ക് ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
ആവശ്യമുണ്ടോ എന്ന്
വിശദമാക്കുമോ?
കെ.എം.എം.എല്‍.
ന്റെ പ്രവർത്തനം
2384.
ശ്രീ.വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏറ്റവും കൂടുതല്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
കെ.എം.എം.എല്‍.
നഷ്ടത്തിലേയ്ക്ക്
കൂപ്പുകുത്തുന്നു എന്ന
വാര്‍ത്ത
വസ്തുതാപരമാണോ;
എങ്കില്‍ അതിനുളള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എം.എം.എല്‍.-ന്റെ
കരിമണല്‍ ഖനനാനുമതി
റദ്ദാക്കികൊണ്ട്
മൈനിംഗ് ആന്റ് ജിയോളജി
വകുപ്പ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
ബെനിഫിഷിയേറ്റഡ്
ഇല്‍മനൈറ്റ് പുറത്ത്
നിന്നും വാങ്ങി
കമ്പനിയില്‍ ഉല്പാദനം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
കമ്പനിയില്‍ നിന്നും
ഇത് വാങ്ങുവാനാണ്
കരാറില്‍
ഏര്‍പ്പെട്ടിട്ടുളളത്;
വിശദാംശം നല്‍കുമോ?
കേരള
സോപ്സ് പരിഷ്കരണം
2385.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള സോപ്സ്
കുളിക്കുന്നതിനും തുണി
അലക്കുന്നതിനും വിവിധ
ഇനം ഗുണനിലവാരമുളള
സോപ്പുകള്‍
ഉത്പ്പാദിപ്പിക്കുന്നുണ്ടെങ്കിലും
മാറിയ സാഹചര്യത്തില്‍
ഉല്‍പ്പന്നങ്ങള്‍
പരിഷ്കരിക്കേണ്ടതായി
സര്‍ക്കാരിന്
അഭിപ്രായമുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
എങ്കില്‍
അലക്കു സോപ്പ്
ബാറുകള്‍ക്കു പുറമേ
വാഷിംഗ് മെഷീനില്‍
അലക്കുന്നതിനനുയോജ്യമായ
ഗുണമേന്മയോടെ സോപ്പ്
പൗഡര്‍ മാര്‍ക്കറ്റില്‍
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാന്‍ കേരള
സോപ്സിനു നിര്‍ദ്ദേശം
നല്‍കുമോ?
കാസർഗോഡ്
ബി.എച്ച്.ഇ.എൽ. ജീവനക്കാരുടെ
ശമ്പളം
2386.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ബി.എച്ച്.ഇ.എൽ. -ൽ
ഇപ്പോള്‍ എത്ര
ജീവനക്കാരാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവർക്ക്
എത്രമാസമായി ശമ്പളം
കിട്ടുന്നില്ല എന്നും ഈ
പ്രതിസന്ധിക്ക്
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(സി)
മാസങ്ങളോളം
ശമ്പളം കിട്ടാതെ
വരുമ്പോള്‍
പട്ടിണിയിലേയ്ക്ക്
എടുത്തെറിയപ്പെടുന്ന
ജീവനക്കാരുടെയും
കുടുംബങ്ങളുടെയും ദയനീയ
അവസ്ഥ സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കിൽ സ്വീകരിച്ച
ആശ്വാസ നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസർഗോഡ്
ജില്ലയിലെ പൊതുമേഖല
സ്ഥാപനമായ
ബി.എച്ച്.ഇ.എൽ.-നെയും ആ
സ്ഥാപനത്തിലെ
ജീവനക്കാരെയും
രക്ഷിക്കാൻ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
2387.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.ഡി. പ്രസേനന്‍
,,
പി.വി. അന്‍വര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
വിറ്റഴിക്കുന്ന
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏറ്റെടുക്കാന്‍
സംസ്ഥാനം സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വെള്ളൂര്‍
ന്യൂസ് പ്രിന്റ്
ലിമിറ്റഡ്
ഏറ്റെടുക്കുന്നതിനുള്ള
ചെലവെത്രയാണ്;
വ്യക്തമാക്കുമോ;
(സി)
കഞ്ചിക്കോട്
ഇന്‍സ്ട്രമെന്റേഷന്‍
ലിമിറ്റഡ്, കാസര്‍ഗോഡ്
ഭെല്‍ ഇ.എം.എല്‍ എന്നിവ
ഏറ്റെടുക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ;
(ഡി)
ആരോഗ്യ
രംഗത്തെ ശ്രദ്ധേയ
സാന്നിദ്ധ്യമായ
എച്ച്.എല്‍.എല്‍. ലൈഫ്
കെയര്‍ ലിമിറ്റഡിന്റെ
മുഴുവന്‍ ഓഹരികളും
വില്ക്കാന് കേന്ദ്ര
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ള
സാഹചര്യത്തില്‍ അവ
സംസ്ഥാനത്തിനു
കൈമാറാന്‍ ആവശ്യം
ഉന്നയിക്കുമോ;
(ഇ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനു
സ്വീകരിച്ചുവരുന്ന
പ്രധാന നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളിലെ
ശമ്പളപരിഷ്കരണം
2388.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളിൽ
ശമ്പളപരിഷ്കരണം
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളിലെ
ശമ്പളപരിഷ്കരണം
സമയബന്ധിതമായി
നടപ്പിലാക്കാനുള്ള
നടപടി
സ്വീകരിക്കുന്നതിന്
മുന്‍ഗണന നൽകുമോ;
വിശദമാക്കുമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
2389.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
ഓരോ സ്ഥാപനത്തിന്റെയും
നഷ്ടം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എത്ര
ജീവനക്കാരാണ് ജോലി
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ?
കെല്‍ട്രോണ്‍
ഉത്പാദിപ്പിക്കുന്ന ഹിയറിംഗ്
എയ്ഡ്
2390.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പൊതുമേഖലാസ്ഥാപനമായ
കെല്‍ട്രോണ്‍ നന്തി
യൂണിറ്റ്
ഉത്പാദിപ്പിക്കുന്ന
ഹിയറിംഗ് എയ്ഡ്
ഉത്പന്നം മാര്‍ക്കറ്റ്
ചെയ്യാന്‍ വ്യവസായ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
വിവിധ വകുപ്പുകള്‍
വിവിധ പദ്ധതികളിലൂടെ
നടപ്പിലാക്കുന്ന
കേള്‍വി സംബന്ധിച്ച
കാര്യങ്ങളില്‍ ഈ
ഹിയറിംഗ് എയ്ഡുകള്‍
ടെണ്ടര്‍
നടപടികളില്ലാതെ
പര്‍ച്ചേസ് ചെയ്യാന്‍
വ്യവസായ വകുപ്പ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
കൂടുതല്‍
സര്‍ക്കാര്‍
വകുപ്പുകള്‍, ഇതര
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
നടപ്പിലാക്കുന്ന
പദ്ധതികളില്‍ ഹിയറിംഗ്
എയ്ഡുകള്‍ ഈ
സ്ഥാപനത്തില്‍ നിന്നും
പര്‍ച്ചേസ്
ചെയ്യുന്നതിന് പ്രത്യേക
ഇളവ് അനുമതികള്‍
ലഭ്യമാക്കാന്‍ വകുപ്പ്
മുന്കെെയെടുക്കുമോ
എന്ന് അറിയിക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം
2391.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യവസായ വകുപ്പിന്
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങളില്‍
ഏതൊക്കെ
ലാഭത്തിലായിട്ടുണ്ടെന്നും
ഇവ നാളിതുവരെ എത്ര കോടി
രൂപയുടെ
ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
വ്യവസായ
പുരോഗതി
ത്വരിതപ്പെടുത്തുന്നതിന്
നടപടി
2392.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വ്യവസായ പുരോഗതി
ത്വരിതപ്പെടുത്തുന്നതിനായി
വ്യവസായം
ആരംഭിക്കുന്നതിനുള്ള
വിവിധ അനുമതികള്‍
വേഗത്തിലാക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വ്യവസായ
നിക്ഷേപക സൗഹൃമാക്കാന്‍ നടപടി
2393.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ നിക്ഷേപക സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
നിന്നും വ്യവസായം
ആരംഭിക്കുന്നതിന്
എന്‍.ഒ.സി.
ലഭിക്കുന്നതിന്
അകാരണമായ കാലതാമസം
ഉണ്ടാകുന്നുവെന്ന
സംരംഭകരുടെ ആക്ഷേപം
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
ഗ്ലോബല്‍
ഇന്‍വെസ്റ്റേഴ്സ് മീറ്റ്
2394.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനുവരിയില്‍
നടന്ന ഗ്ലോബല്‍
ഇന്‍വെസ്റ്റേഴ്സ്
മീറ്റില്‍ സംസ്ഥാനത്തെ
കൂടുതല്‍ വ്യവസായ
സൗഹൃദമാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
മുന്നോട്ട്
വെച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലാണ് ഇനിയും
പരിഷ്ക്കാരങ്ങള്‍
വേണ്ടതെന്ന്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
അറിയിക്കാമോ;
(ബി)
പുതിയ
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍ നിര്‍മ്മാണ
മേഖലയെ
പ്രതിസന്ധിയിലാക്കിയെന്ന
ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്ത് നിര്‍ദ്ദേശമാണ്
ഇന്‍വെസ്റ്റേഴ്സ്
മീറ്റില്‍ ഉണ്ടായതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഗ്ലോബല്‍
ഇന്‍വെസ്റ്റേഴ്സ്
മീറ്റ് സംസ്ഥാനത്തിന്റെ
വ്യവസായ മേഖലയില്‍
എന്തൊക്കെ ചലനങ്ങള്‍
ഉണ്ടാക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
അസെന്‍ഡ്
2020 വ്യവസായ സംഗമത്തിലെ
പദ്ധതി നിര്‍ദ്ദേശങ്ങള്‍
2395.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസെന്‍ഡ്
2020 വ്യവസായ
സംഗമത്തിലെ പദ്ധതി
നിര്‍ദ്ദേശങ്ങള്‍
വേഗത്തില്‍
നടപ്പിലാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇന്‍വെസ്റ്റ്മെന്റ്
ഫെസിലിറ്റേഷന്‍
പ്രെമോഷന് കൗണ്‍സില്‍
രൂപീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അസെന്‍ഡ്
2020 വ്യവസായ നിക്ഷേപ
സംഗമത്തില്‍ അനുമതി
നല്കിയിട്ടുള്ളതും
താത്പര്യപത്രം
ലഭിച്ചതുമായ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ?
കേരള
സ്റ്റാര്‍ട്ടപ്പ് മിഷന്റെ
പേറ്റന്റ് സഹായ പദ്ധതി
2396.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ പേറ്റന്റ് സഹായ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക്
കൂടുതല്‍
സ്റ്റാര്‍ട്ടപ്പുകളെയും
വിദ്യാര്‍ത്ഥികളെയും
ആകര്‍ഷിക്കുന്ന
തരത്തില്‍ നിലവില്‍
തിരികെ നല്കുന്ന തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിനയിലുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് 2018-നു
ശേഷം എന്തെല്ലാം
പരിപാടികളാണ്
സ്റ്റാര്‍ട്ടപ്പ്
മിഷന്
സംഘടിപ്പിച്ചതെന്ന്
അറിയിക്കാമോ?
റബര്‍
അധിഷ്ഠിത വ്യവസായ പാര്‍ക്ക്
2397.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ലെ ബജറ്റില്‍
പ്രഖ്യാപിച്ച റബര്‍
അധിഷ്ഠിത വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
പാറത്തോട്
പഞ്ചായത്തില്‍ ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയില്‍ വ്യവസായ വകുപ്പ്
നടപ്പാക്കിയ പദ്ധതികള്‍
2398.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പ് പാലക്കാട്
ജില്ലയില്‍
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
പുതിയ വ്യവസായ സംരംഭങ്ങള്‍
2399.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
വൻകിട
വ്യവസായ മേഖലയിൽ
ഏതെങ്കിലും പുതിയ
വ്യവസായങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതൊക്കെ;
വ്യക്തമാക്കുമോ;
(സി)
എം.എസ്.എം.ഇ.
മേഖലയിൽ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇതിലൂടെ എത്ര നിക്ഷേപം
ഈ മേഖലയിൽ ഉണ്ടായി
എന്ന് വ്യക്തമാക്കുമോ;
(ഡി)
വ്യവസായ
സൗഹൃദമാക്കുന്നതിനുള്ള
നിയമം വന്നശേഷം കിൻഫ്ര
വ്യവസായ സംരംഭകര്‍ക്ക്
ഭൂമി
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ഭൂമിയിൽ ഇതിനകം എത്ര
സംരംഭങ്ങള്‍ ആരംഭിച്ചു;
അറിയിക്കുമോ;
(ഇ)
സംസ്ഥാനത്ത്
കൂടുതൽ സംരംഭകരെ
ആകര്‍ഷിക്കുവാൻ കിൻഫ്ര
ആവിഷ്കരിക്കുന്ന പുതിയ
പദ്ധതികളുടെ വിശദാംശം
നൽകുമോ?
വയനാട്
ജില്ലയിലെ ചെറുകിട വ്യവസായ
പദ്ധതികള്‍
2400.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
കുടുംബശ്രീയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുളള
ചെറുകിട വ്യവസായ
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
സര്‍ക്കാര്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെന്ന് വിശദമാക്കാമോ;
(ബി)
ചെറുകിട
വ്യവസായ പദ്ധതികളെ
പ്രോത്സാഹിപ്പിക്കാന്‍
ഇൗ സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തില്‍ ചെറുകിട വ്യവസായ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്ന പദ്ധതി
2401.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തില്‍ ചെറുകിട
വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
വള്ളിക്കുന്ന്
മണ്ഡലത്തില്‍ വനിതാ
സംരംഭകര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
വ്യവസായ വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
പരമ്പരാഗത
വ്യവസായ മേഖലയുടെ ഉന്നമനം
2402.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായ
മേഖലയുടെ
ഉന്നമനത്തിനായി ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പരമ്പരാഗത
വ്യവസായ മേഖലയിലെ
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട കൂലി
ലഭ്യമാക്കുന്നതിനും
അവരുടെ തൊഴില്‍,
വരുമാനം എന്നിവ ഉറപ്പു
വരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദമാക്കുമോ;
(സി)
പരമ്പരാഗത
ഉല്പന്നങ്ങളുടെ
വെെവിദ്ധ്യവത്ക്കരണത്തിനും
അവയുടെ വിപണനത്തിന്
ഫലപ്രദമായ കച്ചവട വിതരണ
തന്ത്രങ്ങള്‍
ആവിഷ്ക്കരിക്കുന്നതിനും
സ്വീകരിച്ചിട്ടുളള നൂതന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;
(ഡി)
പരമ്പരാഗത
വ്യവസായ മേഖലയെ
പ്രതികൂലമായി
ബാധിക്കാത്തവിധം
ഉല്പാദന പ്രക്രിയയിലെ
യന്ത്രവത്ക്കരണത്തിലൂടെ
ഇൗ മേഖലയുടെ
ആധുനികവത്ക്കരണത്തിനുളള
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ കേരള ബ്രാന്റ്
കാപ്പി സംസ്ക്കരണ കേന്ദ്രം
സ്ഥാപിക്കുവാന്‍ നടപടി
2403.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കേരള
ബ്രാന്റ് കാപ്പി
സംസ്ക്കരണ കേന്ദ്രം
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കാപ്പി
സംസ്ക്കരണ കേന്ദ്രം
എന്നത്തേക്ക്
സ്ഥാപിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
വ്യക്തമാക്കുമോ?
കൊച്ചി
- പാലക്കാട് വ്യവസായ ഇടനാഴി
2404.
ശ്രീ.എസ്.ശർമ്മ
,,
പി.കെ. ശശി
,,
കെ.ജെ. മാക്സി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
- പാലക്കാട് വ്യവസായ
ഇടനാഴിയുടെ സ്റ്റേറ്റ്
സപ്പോര്‍ട്ട്
എഗ്രിമെന്റിലെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കലും വികസനവും
ഏതൊക്കെ ഏജൻസികളുടെ
ചുമതലയാണ്; ഭൂമി
കണ്ടെത്തി അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വ്യവസായ
അടിസ്ഥാന സൗകര്യ
വികസനത്തിനായി കിഫ്ബി
വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങളേയും
സ്വകാര്യ സംരംഭകരെ
ആകര്‍ഷിക്കാനായുള്ള
വിവിധ
പദ്ധതികളെക്കുറിച്ചും
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി വ്യവസായ
പാര്‍ക്ക്
2405.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി
വ്യവസായ പാര്‍ക്കിനായി
കേരള ബജറ്റ്
2019-20-ല്‍ നാലു കോടി
രൂപ വകയിരുത്തിയിട്ടും
നാളിതുവരെയായി
ഭരണാനുമതി
നല്കുവാനുള്ള നടപടി
സ്ഥിരീകരിക്കാന്‍
കഴിയാതെ
വരുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ബജറ്റില്‍
തുക വകയിരുത്താത്ത എത്ര
പുതിയ പ്രോജക്റ്റുകളാണ്
വ്യവസായ വകുപ്പില്‍
പുതുതായി ഈ സാമ്പത്തിക
വര്‍ഷം
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഗെയില്‍
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
2406.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗെയില്‍ പ്രകൃതി വാതക
പൈപ്പ് ലൈന്‍
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഗെയില്‍
പ്രകൃതി വാതക പൈപ്പ്
ലൈന്‍ പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പദ്ധതിക്കായി
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
എത്ര രൂപ
ഭൂവുടമകള്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കുണ്ടറ
കെല് ഫാക്ടറിയിലെ
അണ്‍സ്കില്‍ഡ് ലേബര്‍
തസ്തികയിലെ നിയമനം
2407.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്
(KEL) ഫാക്ടറിയില്‍
അണ്‍സ്കില്‍ഡ് ലേബര്‍
തസ്തികയിലേക്ക്
28.5.2014-ലെ
നോട്ടിഫിക്കേഷന്‍
പ്രകാരം 2017-ല്‍
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്രപേരെ
നിയമിച്ചുവെന്നും
നിയമനം ലഭിച്ചവര്‍ക്ക്
എത്ര കാലം ജോലിയില്‍
തുടരാന്‍
കഴിഞ്ഞുവെന്നും
വിശദമാക്കാമോ;
(സി)
നിയമനം
ലഭിച്ച എത്രപേര്‍
ഇപ്പോഴും ജോലിയില്‍
തുടരുന്നുണ്ടെന്നും
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
ലഭിച്ചവര്‍ക്ക് സ്ഥിര
നിയമനം നല്‍കാത്തത്
എന്തുകൊണ്ടെന്നും
വിശദമാക്കുമോ;
(ഡി)
കെല്
ഫാക്ടറികളിൽ
അണ്‍സ്കില്‍ഡ്
ലേബേഴ്സിന്റെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
കുണ്ടറ
കെല് ഫാക്ടറിയില്‍
പുതിയതായി ആരംഭിക്കുന്ന
പ്രോജക്ട് ഏതാണെന്നും
പ്രസ്തുത പ്രോജക്ടിലൂടെ
ലഭ്യമാകുന്ന
തൊഴിലവസരങ്ങള്‍
എത്രയെന്നും
വിശദമാക്കുമോ?
കിന്‍ഫ്ര
നടപ്പാക്കുന്ന പദ്ധതികള്‍
2408.
ശ്രീ.എം.
സ്വരാജ്
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായങ്ങള്‍ക്കുവേണ്ട
അടിസ്ഥാന സൗകര്യം
വികസിപ്പിക്കുന്നതിന്
കിന്‍ഫ്ര മുഖേന
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
സ്വകാര്യ വ്യവസായ
എസ്റ്റേറ്റുകള്‍
അനുവദിക്കാന്‍
തീരുമാനമായിട്ടുണ്ടോ;
അവയ്ക്കുളള
ആനുകൂല്യങ്ങളും
നിബന്ധനകളും
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
കിന്‍ഫ്ര
നടപ്പാക്കുന്ന വന്‍കിട
പദ്ധതികളായ പാലക്കാട്
മെഗാ ഫുഡ് പാര്‍ക്ക്,
ഡിഫന്‍സ് പാര്‍ക്ക്,
എറണാകുളം പെട്രോ
കെമിക്കല്‍ പാര്‍ക്ക്
തുടങ്ങിയവയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
സംയോജിത റെെസ്
പാര്‍ക്കുകള്‍ക്കുളള
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
കിന്‍ഫ്ര വഴി എത്ര
വ്യവസായങ്ങള്‍ക്ക് ഭൂമി
അനുവദിക്കാനായെന്നും
അതുവഴി സൃഷ്ടിക്കാനായ
തൊഴിലവസരങ്ങള്‍
എത്രയെന്നതിന്റെയും
കണക്കുകള്‍ ലഭ്യമാണാേ?
ഏനാദിമംഗലം
കിന്‍ഫ്ര പാര്‍ക്ക്
2409.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലെ
ഏനാദിമംഗലത്ത്
പ്രവര്‍ത്തിക്കുന്ന
കിന്‍ഫ്ര പാര്‍ക്കില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
തൊഴിലധിഷ്ഠിത വ്യവസായ
യൂണിറ്റുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച പദ്ധതികള്‍
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
അവ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
കിന്‍ഫ്രയുടെ
കീഴില്‍ പുതിയ വ്യവസായ
പാര്‍ക്കുകള്‍
2410.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
കീഴില്‍ പുതിയ വ്യവസായ
പാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ്
ഇതിനായി
ഏറ്റെടുക്കേണ്ടതെന്നും
ഇതിനായുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്താമോ?
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡിന്റെ
കൈമാറ്റം
2411.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖല സ്ഥാപനമായ
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡ്
(എച്ച്.എൻ.എൽ.) സംസ്ഥാന
സര്‍ക്കാരിന് കൈമാറാന്‍
നാഷണല്‍ കമ്പനി ലോ
ട്രീബ്യൂണലിന്റെ
(എൻ.സി.എൽ.ടി.) ഡല്‍ഹി
ബഞ്ച്
ഉത്തരവിടുകയുണ്ടായോ
എന്ന് അറിയിക്കാമോ;
(ബി)
ഇതു
വഴി കമ്പനിയുടെ നിലവിലെ
മുഴുവന്‍ സാമ്പത്തിക
ബാധ്യതയും സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
എങ്കില്‍ ഇതിനായി എത്ര
രൂപ ചെലവഴിക്കും എന്ന്
അറിയിക്കാമോ;
(സി)
പ്രധാനമായും
എന്തൊക്കെ ബാധ്യതകളാണ്
സര്‍ക്കാര്‍
ഏറ്റെടുക്കുക;
ജീവനക്കാരുടെയും
തൊഴിലാളികളുടെയും
പ്രദേശവാസികളുടെയും
സ്വപ്നങ്ങളും
പ്രതീക്ഷകളും
നിറവേറ്റുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും
എന്ന് വിശദമാക്കാമോ?
പാലപ്പുറം
സില്‍ക്ക് വികസനം
2412.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
വ്യവസായ സ്ഥാപനമായ
പാലപ്പുറം
സില്‍ക്കിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലപ്പുറം
സില്‍ക്കിന്റെ
വികസനത്തിനും
നവീകരണത്തിനുമായി എത്ര
തുക ചെലവഴിച്ചുവെന്ന്
അറിയിക്കാമോ; 1.06.2016
മുതല്‍ 31.12.2019
വരെയുള്ള കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
കുറ്റിപ്പുറം
മാല്‍ക്കോ ടെക്സ് സഹകരണ
സ്പിന്നിംഗ് മിൽ
2413.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
മാല്‍ക്കോ ടെക്സ് സഹകരണ
സ്പിന്നിംഗ് മില്ലില്‍
ഭരണസമിതി തെരഞ്ഞെടുപ്പ്
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
മാല്‍ക്കോ
ടെക്സില്‍ മൂന്നു
വര്‍ഷത്തില്‍ കൂടുതലായി
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം
നടത്തുന്നത് ഏത് ചട്ടം
അനുസരിച്ചാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി എത്ര പേരെ
താല്‍ക്കാലികമായും എത്ര
പേരെ സ്ഥിരമായും
നിയമിച്ചു;
(ഡി)
നിയമനം
നടത്തിയവരുടെ പേര്,
യോഗ്യത, പ്രവര്‍ത്തന
പരിചയം, തസ്തികയുടെ
പേര്, ശമ്പളം,
നിയമനകാലയളവ് എന്നീ
വിവരങ്ങൾ ലഭ്യമാക്കാമോ;
(ഇ)
താല്‍ക്കാലിക
നിയമനം നടത്തിയത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
ലിസ്റ്റ്
വാങ്ങിയിട്ടാണോ;
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
എൻ.ഒ.സി.
വാങ്ങിയിട്ടുണ്ടോ;
(എഫ്)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
ലിസ്റ്റും എൻ.ഒ.സി.
വാങ്ങാതെ നടത്തിയ
മുഴുവന്‍ നിയമനങ്ങളും
റദ്ദ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആമ്പല്ലൂരില്‍
ഇലക്ട്രോണിക് വ്യവസായ
പാര്‍ക്ക്
2414.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആമ്പല്ലൂരില്‍
ഇലക്ട്രോണിക് വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്നതിനുളള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
ഇതിനകം ഏറ്റെടുത്തത്;
എത്ര ഏക്കര്‍ സ്ഥലം
കൂടി ഇനി ആവശ്യമായി
വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യവസായ പാര്‍ക്കില്‍
ഏതൊക്കെ കമ്പനികള്‍
ഇതിനകം താല്പര്യം
പ്രകടിപ്പിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
എന്നത്തേക്ക്
പ്രസ്തുത പാര്‍ക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്ന്
വ്യക്തമാക്കുമോ?
ചവറ
കെ.എം.എം.എല്‍.-നുള്ള
ഖനനാനുമതി
2415.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ ചവറ
കെ.എം.എം.എല്‍.-നുള്ള
ഖനനാനുമതി മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
റദ്ദ് ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
സ്വകാര്യ
കമ്പനികളില്‍ നിന്ന്
സിന്തറ്റിക് റൂട്ടൈല്‍
വാങ്ങുന്നതിനുവേണ്ടിയാണ്
ഖനനാനുമതി റദ്ദ്
ചെയ്തെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തുനടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
കരിമണല്‍
ഖനനം
2416.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിമണല്‍
ഖനനം സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
നയം എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
രാസ
പരിശോധനശാലകളുടെ പ്രവര്‍ത്തനം
2417.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനിംഗ്
& ജിയോളജി
വകുപ്പിന്റെ കീഴിലുള്ള
രാസ പരിശോധനശാലകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
പ്രസ്തുത
രാസ പരിശോധനശാലയില്‍
ശാസ്ത്രീയമായ
എന്തെല്ലാം ആധുനിക
സൗകര്യങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ; പ്രസ്തുത
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
രാസപരിശോധനക്കായി
പൊതുജനങ്ങള്‍ നല്കുന്ന
പദാര്‍ത്ഥങ്ങള്‍
പരിശോധിച്ച്
നല്‍കുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പൊതുജനങ്ങളില്‍ നിന്നും
എത്ര സാമ്പിളുകള്‍
പരിശോധിക്കാന്‍
ലഭിച്ചിട്ടുണ്ട്;
അവയില്‍ എത്ര
സാമ്പിളുകള്‍ക്ക്
ഇനിയും പരിശോധനാഫലം
ലഭ്യമാക്കാനുണ്ട്;
വിശദമാക്കാമോ?
കൈത്തറി
ഉല്പന്നങ്ങള് ഉപയോഗിച്ചുള്ള
സ്കൂള്‍ യൂണിഫോം
2418.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി ഉല്പന്നങ്ങള്
സ്കൂള്‍ യൂണിഫോമായി
വിതരണം ചെയ്തത് വഴി
കൈത്തറി മേഖലയില്‍ എത്ര
അധിക തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
2019-20 വര്‍ഷത്തില്‍
എത്ര കുട്ടികള്‍ക്ക്
സ്കൂള്‍ യൂണിഫോം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി യൂണിഫോം
വിതരണം ചെയ്തിട്ടുണ്ട്;
(സി)
സ്കൂള്‍
യൂണിഫോം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേരളത്തിലെ കൈത്തറി
സഹകരണ സംഘങ്ങള്‍
ഉല്പാദിപ്പിച്ച
ഉല്പന്നങ്ങള് വിതരണം
ചെയ്ത വകയില്‍ എത്ര രൂപ
കുടിശ്ശിക ഉണ്ട്;
വിശദമാക്കാമോ?
കൊല്ലം
സഹകരണ സ്പിന്നിംഗ് മില്‍
2419.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
കൊല്ലം സഹകരണ
സ്പിന്നിംഗ് മില്ലിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
ഉദ്ഘാടനം
27.09.2018-ല്‍
കഴിഞ്ഞിട്ടും നവീകരണ
ജോലികള്‍ നാളിതുവരെ
ആരംഭിക്കാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മില്‍ നവീകരണ ജോലികള്‍
എപ്പോള്‍ ആരംഭിച്ച്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
തൊഴിലാളികള്‍ക്ക്
നല്‍കാനുള്ള ലേ ഓഫ്
വേതനമടക്കമുള്ള
ആനുകൂല്യങ്ങളില്‍
വന്നിട്ടുള്ള കുടിശ്ശിക
തീര്ത്തുനല്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
നവീകരണ
ജോലികള്‍
പൂര്‍ത്തിയാക്കി
പ്രസ്തുത മില്‍
അടിയന്തിരമായി തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കായിക
വകുപ്പിന്റെ കിഫ്ബി
പദ്ധതികള്‍
2420.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കായിക വകുപ്പ്
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ സ്പാേര്‍ട്സ്
വകുപ്പ് നടപ്പാക്കുന്ന
പദ്ധതികള്‍
2421.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
സ്പാേര്‍ട്സ് വകുപ്പ്
നടപ്പാക്കുന്ന വിവിധ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയിലെ ആദിവാസി
വിഭാഗത്തില്‍പ്പെട്ട
കായികതാരങ്ങളുടെ
വളര്‍ച്ചയ്ക്കായി
ഏതെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ഫുട്ബോള്‍
താരങ്ങള്‍ക്ക് ജോലി
2422.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പ്രധാന പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഫുട്ബോള്‍ ടീമുകള്‍
രൂപീകരിക്കുവാനും അവിടെ
മികച്ച ഫുട്ബോള്‍
താരങ്ങള്‍ക്ക് ജോലി
നല്കി ഫുട്ബോളിന്റെ
സുവർണകാലം മടക്കി
കൊണ്ടുവരുവാനും നടപടി
സ്വീകരിക്കുമോ?
കായികക്ഷമതാ
മിഷൻ പദ്ധതി
2423.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ
ജനവിഭാഗങ്ങള്‍ക്കും
കായികക്ഷമതയും നല്ല
ആരോഗ്യവും
കൈവരിക്കുവാനായി
കായികക്ഷമതാ മിഷൻ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
അഞ്ച്
മുതൽ പത്തു വരെ
ക്ലാസ്സുകളിൽ
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത
മെച്ചപ്പെടുത്തുവാൻ
ആവശ്യമായ കാര്യങ്ങള്‍
പഠിച്ച് റിപ്പോര്‍ട്ട്
ചെയ്യുവാൻ കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
കായികാഭിരുചി
വളര്‍ത്തുന്നതിനുള്ള
പദ്ധതികള്‍
2424.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒട്ടനവധി
വിദ്യാലയങ്ങളിലും
ഇപ്പോഴും കായിക
പരിശീലനത്തിന്
മൈതാനങ്ങളോ മറ്റ്
സൗകര്യങ്ങളോ ഇല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
വിദ്യാലയങ്ങളിലും
വിദ്യാര്‍ത്ഥികളുടെ
ആരോഗ്യവും കായിക
പരിശീലനവും
മുന്‍നിര്‍ത്തി
കൂടുതല്‍ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സമഗ്രമായ പദ്ധതി
നടപ്പിലാക്കുമോ;
വിശദാംശം അറിയിക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സിലിന്റെയും യുവജനക്ഷേമ
ബോര്‍ഡിന്റെയും വിവിധ
പദ്ധതികള്‍
2425.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൗണ്‍സിലിന്റെയും
യുവജനക്ഷേമ
ബോര്‍ഡിന്റെയും
ആഭിമുഖ്യത്തില്‍ ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചു
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളും
പ്രവ്രത്തനങ്ങളും
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മേല്പറഞ്ഞ
വകുപ്പുകളുടെ കീഴില്‍
വയനാട് ജില്ലയില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍/പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
വിദ്യാര്‍ത്ഥികളില്‍
കായികാഭിരുചി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നൂതന പദ്ധതികള്‍
2426.
ശ്രീ.ഐ.ബി.
സതീഷ്
,,
ആര്. രാജേഷ്
,,
കെ.ജെ. മാക്സി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ കായികാഭിരുചി
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി നടപ്പിലാക്കിയ
'പ്ലേ ഫോര്‍ ഹെല്‍ത്ത്'
പദ്ധതി കൂടുതല്‍
വിദ്യാലയങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കുട്ടികള്‍ക്ക്
നീന്തലില്‍ മികച്ച
പരിശീലനം നല്‍കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
'സ്പ്ലാഷ്' പദ്ധതി
ഏതെല്ലാം ജില്ലകളിലാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
കുട്ടികള്‍ക്ക്
ഫുട്ബോള്‍ പരിശീലനം
നല്‍കുന്നതിനായി
'കിക്കോഫ്' എന്ന
പേരില്‍
ആരംഭിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
ഒളിമ്പ്യ
പദ്ധതി
2427.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോട്സ് കൗണ്‍സിലിന്റെ
നേതൃത്വത്തില്‍
ഒളിമ്പ്യ പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം
മത്സരയിനങ്ങളിലാണ്
പരിശീലനം നല്കാന്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ് സ്പോട്സ്
മേഖലയില്‍
സൃഷ്ടിക്കുന്നതിന്
ലക്ഷ്യമിടുന്നത്;
വിശദമാക്കുമോ?
കായിക
പരിശീലന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
2428.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക പരിശീലന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇൗ
പദ്ധതി അനുസരിച്ച് എത്ര
കളിസ്ഥലങ്ങള്‍
പുതിയതായി
നിര്‍മ്മിച്ചുവെന്നും
ഏതെല്ലാം കളിസ്ഥലങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(സി)
ഹയര്‍സെക്കന്ററി
സ്കൂളുകളോടനുബന്ധിച്ചുളള
കളിസ്ഥലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിന്
കായിക-യുവജനകാര്യ
വകുപ്പിന്റെ സഹായം
അനുവദിക്കുമോ;
വിശദീകരിക്കുമോ?
കായിക
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍ നടപടി
2429.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
പ്രതിഭകളെ
കണ്ടെത്തുന്നതിനും
അവര്‍ക്ക് മെച്ചപ്പെട്ട
പരിശീലനം
നല്‍കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
അടിസ്ഥാനപ്പെടുത്തി
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കുമോ;വിശദവിവരം
വെളിപ്പെടുത്തുമോ ?
കോട്ടുകാലില്‍
കായിക സമുച്ചയം
2430.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
നിയോജകമണ്ഡലത്തിലെ
കോട്ടുകാലില്‍ കായിക
സമുച്ചയത്തിനായി
കൈമാറിയിട്ടുള്ള
ഇരുപത്ഏക്കര് ഭൂമി
ഉപയോഗിച്ച് കായിക
സമുച്ചയം
സ്ഥാപിക്കാനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
വട്ടിയൂര്‍ക്കാവ്
ഷൂട്ടിംഗ് റേഞ്ചിന്റെ
പ്രവര്‍ത്തനങ്ങള്‍
2431.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
ഷൂട്ടിംഗ് റേഞ്ചിലുളള
അടിസ്ഥാന സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
ഷൂട്ടിങ്ങ് താരങ്ങളെ
പരിശീലിപ്പിക്കുന്നതിനായി
ആരംഭിക്കുന്ന ഷൂട്ടിംഗ്
അക്കാഡമിയുടെ പൂര്‍ണ്ണ
പ്രയോജനം തദ്ദേശീയരായ
കായിക താരങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ;
(ബി)
വട്ടിയൂര്‍ക്കാവ്
ഷൂട്ടിംഗ് റേഞ്ചിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നതിന്
പ്രദേശവാസികളെയും
കായികതാരങ്ങളെയും
ഉള്‍പ്പെടുത്തിയുളള
ജനകീയ കമ്മിറ്റിയ്ക്ക്
രൂപം നല്‍കുമോ;
(സി)
വട്ടിയൂര്‍ക്കാവ്
ഷൂട്ടിംഗ് റേഞ്ചില്‍
പണിപൂര്ത്തിയാക്കിയിട്ടുളള
എ.സി. ഓഡിറ്റോറിയം
പൊതുജനങ്ങള്‍ക്ക് വിവിധ
പരിപാടികള്‍ക്കായി
മിതമായ നിരക്കില്‍
വാടകയ്ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;ഈ ഹാള്‍
പോളിടെക്നിക്
കോളേജിന്റെ
പരിപാടികള്‍ക്ക്
സൗജന്യമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വട്ടിയൂര്‍ക്കാവ്
ഷൂട്ടിങ്ങ് റേഞ്ചില്‍
ഒരുക്കിയിട്ടുളള
ക്രിക്കറ്റ് നെറ്റ്
പ്രാക്ടീസിങ്ങ് സൗകര്യം
എന്ന് പൂര്‍ത്തിയാക്കി
കായികതാരങ്ങള്‍ക്ക്
ഉപയോഗപ്രദമാക്കാൻ
കഴിയും എന്ന്
അറിയിക്കാമോ?
എല്ലാ
ജില്ലകളിലും സ്റ്റേഡിയം
2432.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും സ്റ്റേഡിയം
എന്ന സര്‍ക്കാരിന്റെ
ബജറ്റ്
പ്രഖ്യാപനമനുസരിച്ച്
എത്ര ജില്ലകളില്‍ പുതിയ
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണത്തിന് നടപടി
ആയിട്ടുണ്ടെന്ന് ജില്ല
തിരിച്ച്
വിശദമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയിലെ കളിസ്ഥലങ്ങള്‍
വികസിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
എന്തെങ്കിലും
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉടമസ്ഥതയില്‍ ഉള്ള
ഗ്രാമീണ
സ്റ്റേഡിയങ്ങളും,
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളില്‍ ഉള്ള
സ്റ്റേഡിയങ്ങളും
പുനരുദ്ധരിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
മിനിസ്റ്റേഡിയം
2433.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
മിനിസ്റ്റേഡിയം
നിലവിലില്ലായെന്ന വിഷയം
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നെന്മാറ
നിയോജക മണ്ഡലത്തില്‍
ഒരു മിനിസ്റ്റേഡിയം
അനുവദിക്കാന്‍ ആവശ്യമായ
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ;
(സി)
മിനിസ്റ്റേഡിയം
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
2434.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
കായിക വകുപ്പിന്
കീഴില്‍ എത്ര ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളാണുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
ഇല്ലെങ്കില്‍ ആയത്
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ ക്രിക്കറ്റ്
സ്റ്റേഡിയം
2435.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ക്രിക്കറ്റ്
സ്റ്റേഡിയങ്ങള്‍ ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ക്രിക്കറ്റ് സ്റ്റേഡിയം
നിർമ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
നിലമ്പൂര്‍
മിനിസ്റ്റേഡിയം
2436.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
വകുപ്പിനുകീഴില്‍
നിര്‍മ്മാണം
പുരോഗമിക്കുന്ന
നിലമ്പൂര്‍
മിനിസ്റ്റേഡിയം
കോംപ്ലക്സിന്റെ പദ്ധതി
പൂര്‍ത്തീകരണത്തിന്
ശേഷമുള്ള ആവര്‍ത്തന
പരിപാലന ചെലവുകള്‍
കണ്ടെത്തുന്നതിന് എന്ത്
ക്രമീകരണമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഉഭയകക്ഷി
കരാര്‍ പ്രകാരമാണ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നിരിക്കേ സ്റ്റേഡിയം
നടത്തിപ്പിന്
രൂപീകരിക്കേണ്ട
സമിതിയുടെ ഘടന
വ്യക്തമാക്കാമോ;
(സി)
നിലമ്പൂര്‍
മിനിസ്റ്റേഡിയം
കോംപ്ലക്സിലെ 400
മീറ്റര്‍ സിന്തറ്റിക്
ട്രാക്ക്
നിര്‍മ്മാണത്തിന്
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ;
ടെണ്ടര്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
2437.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
ചെങ്ങന്നൂരിലെ
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം നിര്‍മ്മാണം
2438.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
സ്വീംമ്മിങ്ങ് യാര്‍ഡ്
ഉള്‍പ്പെടെ വിവിധ
മത്സരങ്ങള്‍
നടത്തുന്നതിനുള്ള
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
ചെങ്ങന്നൂരില്‍
നിര്‍മ്മാണ
പുരോഗതിയിലാണോ;
(ബി)
ആലപ്പുഴ
ജില്ലയിലെ എല്ലാ
കോളേജുകളെയും
ഹൈസ്ക്കൂളുകളെയും
കേന്ദ്രീകരിച്ചുകൊണ്ട്
സ്പോര്ട്ട്സിലും
ഗെയിംസിലും
പ്രാവീണ്യമുള്ള
കുട്ടികളെ കണ്ടെത്തി
ഭാവിയില്‍ അവരെ
അഖിലേന്ത്യാ
മത്സരങ്ങളില്‍
പ്രാവീണ്യരാക്കുന്ന
അവധിക്കാല പരിശീലനം ഈ
സ്റ്റേഡിയത്തില്‍
നടത്തുന്നതിനുള്ള സമഗ്ര
പദ്ധതിക്ക് രൂപം
നല്‍കുന്നതിന്
സ്പോര്‍ട്ട്സ്
കൗണ്‍സിലിന്
നിര്‍ദ്ദേശം നല്കുന്ന
കാര്യം പരിഗണിക്കുമോ
എന്ന് അറിയിക്കുമോ?
മൊയ്തീൻകുട്ടി
സ്മാരക മള്‍ട്ടി പര്‍പ്പസ്
ഇൻഡോര്‍ സ്റ്റേഡിയം
2439.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറത്ത്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പി. മൊയ്തീൻകുട്ടി
സ്മാരക മള്‍ട്ടി
പര്‍പ്പസ് ഇൻഡോര്‍
സ്റ്റേഡിയത്തിനുള്ള
പുതുക്കിയ
ഡി.പി.ആര്.ന് കിഫ്ബി
അംഗീകാരം
നൽകിയിട്ടുണ്ടോ;
(ബി)
ഇതിനായി
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഇൻകെൽ
എജ്യൂസിറ്റിയിൽ
അനുയോജ്യമായ സ്ഥലം
കണ്ടെത്തുവാനും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തൃക്കരിപ്പൂരില്‍
അനുവദിച്ച ജില്ലാ സ്റ്റേഡിയം
2440.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂരില്‍
അനുവദിച്ച ജില്ലാ
സ്റ്റേഡിയത്തിന്റെ
ടെണ്ടര്‍ നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ഈ
സ്റ്റേഡിയം പണി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍-പൊതുമേഖല
സര്‍വ്വീസിലേക്ക് നിയമനം
2441.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍-പൊതുമേഖല
സര്‍വ്വീസിലേക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കായിക
താരങ്ങള്‍ക്ക് നിയമനം
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
ആനുപാതിക പങ്ക്
പാലിച്ചുകൊണ്ടുള്ള
നിയമനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആയതു പ്രകാരമുള്ള
നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ആലത്തൂർ
മണ്ഡലത്തില്‍ കായിക വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
2442.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം ആലത്തൂർ
നിയോജകമണ്ഡലത്തില്‍
കായിക വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയെന്നും അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
സ്പോര്‍ട്സ്
മേഖലയുടെ സമഗ്ര
വികസനത്തിനായിയുള്ള
പദ്ധതികള്‍
2443.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
സ്പോര്‍ട്സ് മേഖലയുടെ
സമഗ്ര വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
സ്കൂള്‍, കോളേജ്
തലങ്ങളില്‍ എന്തെല്ലാം
പദ്ധതികളാണ്
കൊണ്ടുവന്നിട്ടുള്ളത്;
ഇതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
സ്പോര്‍ട്സ്
മെഡിസിന് സെന്ററുകള്‍
2444.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിക്കുപറ്റുന്ന
കായികതാരങ്ങളുടെ
ചികിത്സയ്ക്കായി
കേരളത്തില്‍ എത്ര
സ്പോര്‍ട്സ് മെഡിസിന്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
ജില്ലകളിലും
സ്പോര്‍ട്സ് മെഡിസിന്
സെന്ററുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?