പുതിയ
ഗ്രാന്റ് ഇന്‍ എയ്ഡ്
സ്ഥാപനങ്ങള്‍
2259.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
അച്ചടക്കം
ഉറപ്പുവരുത്തുന്നതിനും
ധനദൃഡീകരണം
സാധ്യമാക്കുന്നതിനും
പുതിയ ഗ്രാന്റ് ഇന്‍
എയ്ഡ് സ്ഥാപനങ്ങള്‍
അനുവദിക്കുന്നതില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തി
2018-ല്‍ ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവിന് ശേഷം പുതിയ
ഗ്രാന്റ് ഇന്‍ എയ്ഡ്
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളെന്നും
അതിനുള്ള പ്രത്യേക
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
ബില്‍
ഡിസ്കൗണ്ടിംഗ് സിസ്റ്റം
2260.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
കരാറുകാരുടെ
ബില്ലുകള്‍ക്ക് ബില്‍
ഡിസ്കൗണ്ടിംഗ് സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഏതു കാലയളവ് മുതലുള്ള
ബില്ലുകള്‍ക്കാണ്
ബി.ഡി.എസ്.
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ബി.ഡി.എസ്.എന്നുമുതലാണ്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിരിക്കുന്നത്;
കേരളത്തിലെ എല്ലാ
പഞ്ചായത്ത്/
മുനിസിപ്പാലിറ്റികള്‍ക്കും
ആയത്
ബാധകമാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച് അതത്
സെക്രട്ടറിമാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ബി.ഡി.എസ്
നടപ്പാക്കുന്നതിലൂടെ
കരാറുകാര്‍ക്ക്
ഉണ്ടാകുന്ന നേട്ടം
അറിയിക്കാമോ; ബില്‍
ഡിസ്കൗണ്ട്
ചെയ്യുന്നതിന് എത്ര
ശതമാനം പലിശയാണ്
നിശ്ചയിച്ചിരിക്കുന്നത്;
(ഡി)
ഈ
പലിശയുടെ ബാധ്യത
ആര്‍ക്കാണ്;
കരാറുകാര്‍ക്ക്
പലിശയുടെ അധിക ബാധ്യത
ഉണ്ടാക്കാതെ നടപടി
സ്വീകരിക്കുമോ; പലിശ
സര്‍ക്കാര്‍ തന്നെ
വഹിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
എത്ര
ലക്ഷം രൂപവരെയുള്ള
ബില്ലുകളാണ്
ബി.ഡി.എസ്.-ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
അറിയിക്കാമോ?
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
2261.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനം
നേരിടുന്ന കടുത്ത
സാമ്പത്തിക പ്രതിസന്ധി
കണക്കിലെടുത്ത് വികസന
പദ്ധതികളില്‍ ഇതിനകം
തുടക്കമിട്ടിട്ടില്ലാത്തവ
തല്ക്കാലം നീട്ടിവച്ച്
പ്രതിസന്ധി
മറികടക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍
പ്രഖ്യാപിച്ചതും,
ഇതിനകം
തുടക്കമിട്ടിട്ടില്ലാത്തതുമായ
ഏതൊക്കെ വികസന
പദ്ധതികളാണ് നീട്ടി
വെയ്ക്കുുവാന്
ആലോചിക്കുന്നതെന്ന്
വിശദമാക്കാമോ?
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്റെ
നിര്‍മ്മാണം
2262.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്റെ
നിര്‍മ്മാണം സംബന്ധിച്ച
പ്രൊപ്പോസലിന്
ധനവകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ;
(ബി)
വളാഞ്ചേരി
ഫയര്സ്റ്റേഷന്
2017-2018, 2018-19,
2019-20 വര്‍ഷങ്ങളില്‍
ബഡ്ജറ്റ് പ്രൊവിഷന്‍
ഉണ്ടായിരുന്നുവോ;
എങ്കില്‍ എത്ര
തുകയെന്ന്
വ്യക്തമാക്കുമോ;
(സി)
തുക
നീക്കി
വെച്ചിട്ടുണ്ടെങ്കില്‍
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
അനുമതി ധനവകുപ്പ്
നല്‍കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ധനവകുപ്പ്
ബഡ്ജറ്റ് വിഭാഗം ഫയല്‍
പരിശോധിച്ചിട്ടുണ്ടോ;
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഫയര്‍സ്റ്റേഷന്റെ
നിര്‍മ്മാണം
ആരംഭിക്കുവാന്‍
ആവശ്യമായ അനുമതി
ധനവകുപ്പ് നല്‍കുമോ;
വ്യക്തമാക്കുമോ?
ആറ്റുതീരം/തോടുതീരം
സംരക്ഷണം
2263.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-2020
സാമ്പത്തിക
വര്‍ഷത്തില്‍ കോന്നി
നിയോജകമണ്ഡലത്തില്‍
ആറ്റുതീരം/തോടുതീരം
സംരക്ഷിക്കുന്നതിനായി
മേജര്‍/മൈനര്‍
ഇറിഗേഷന്‍
വകുപ്പുകള്‍ക്ക് എത്ര
തുക വീതം അനുവദിച്ചു
എന്ന് അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(സി)
കോന്നി
നിയോജകമണ്ഡലത്തില്‍
ആറുകളുടെയും
തോടുകളുടെയും
കരയിടിഞ്ഞ് ഭൂമി
നഷ്ടമാകുന്നത്
പരിഹരിക്കുന്നതിനായി
മേജര്‍/മൈനര്‍ ഇറിഗേഷൻ
വകുപ്പുകള്‍ക്ക്
ആവശ്യമായ ഫണ്ട്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
പ്രളയാനന്തര
പുനര്‍ നിര്‍മ്മാണം
2264.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തിന് എന്ത്
തുക ആവശ്യമായി
വരുമെന്നാണ്
കണക്കാക്കുന്നത്;
(ബി)
ഇതിനകം
എന്ത് തുക
ഇക്കാര്യത്തിനായി
സമാഹരിക്കുവാന്‍
കഴിഞ്ഞു; ഏതൊക്കെ
മേഖലകളില്‍ നിന്നാണ്
പ്രസ്തുത തുക
സമാഹരിച്ചിരിക്കുന്നത്;
(സി)
ലോകബാങ്കില്‍
നിന്നും ഇതിനകം എന്തു
തുക ലഭിച്ചു; പ്രസ്തുത
തുക വകമാറ്റി
ചെലവഴിക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രളയദുരന്തം
2265.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ലേയും
2019-ലേയും മഹാപ്രളയം
മൂലം സംസ്ഥാനത്തിന്
എത്ര തുകയുടെ
നാശനഷ്ടങ്ങള്‍ ഉണ്ടായി
; വിശദമാക്കാമോ;
(ബി)
പ്രസ്തുത
ദുരന്തം
അതിജീവിക്കുന്നതിനായി
ഏതെല്ലാം രീതിയിലാണ്
ധനശേഖരണം നടത്തിയത്;
വിശദാംശം നല്‍കാമോ;
(സി)
ദുരന്താതിജീവനത്തിന്റെ
ഭാഗമായി ഏതെല്ലാം
വകുപ്പുകള്‍ക്ക് എത്ര
തുക വീതം അനുവദിച്ചു
എന്ന് വിശദമാക്കാമോ?
വ്യാപാരികള്‍ക്കായി
പങ്കാളിത്ത പെന്ഷന് പദ്ധതി
2266.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപാരികള്‍ക്കായി
പ്രഖ്യാപിച്ച
പങ്കാളിത്ത പെന്ഷന്
പദ്ധതിയിൽ നിലവില്‍
എത്രപേര്‍
അംഗങ്ങളായിട്ടുണ്ട്
എന്ന വിവരം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
പ്രസ്തുത പദ്ധതിയുടെ
ഗുണഫലം
വ്യാപാരികള്‍ക്ക്
ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ടോ
എന്നതിന്റെ വിവരം
നല്‍കുമോ?
റീ
ബില്‍ഡ് കേരള പദ്ധതി
2267.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
ഇരിട്ടി-ഉളിക്കല്‍-മാട്ടറ-അമര്കാലാങ്കി
റോഡ് റീ ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാനുള്ള
നിര്‍ദ്ദേശം
പരിഗണിക്കുമോ?
കാരുണ്യ
ചികില്‍സാ പദ്ധതി
2268.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയില്‍
ഗുണഭോക്താക്കള്‍ക്ക്
തുടര്‍ ചികിത്സയ്ക്കായി
ചികിത്സാ കാര്‍ഡ്
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കാമോ;
(ബി)
മാരക
രോഗങ്ങള്‍ക്ക്
അടിപ്പെടുന്നവര്‍ക്ക്
പ്രസ്തുത പദ്ധതി
പ്രകാരം
ചികിത്സയ്ക്കായി
സ്വകാര്യ ആശുപത്രികളെ
സമീപിക്കാമോ;
ഹീമോഫീലിയ, കാന്‍സര്‍
എന്നിവയുടെ
ചികിത്സയ്ക്കും
ഡയാലിസിസിനും കാരുണ്യ
ചികിത്സാ പദ്ധതിയില്‍
നല്കുന്ന സൗജന്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
2020
മാര്‍ച്ച് 31നു ശേഷം
കാരുണ്യ ചികിത്സാ
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
തുടരുമോയെന്ന്
അറിയിക്കാമോ?
ആലത്തൂർ
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍
2269.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം നാളിതുവരെ
വാർഷിക ബജറ്റുകളില്‍
നിന്നും ആലത്തൂർ
നിയോജകമണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളിൽ
ഓരോ പദ്ധതിക്കും
അനുവദിച്ച തുക എത്ര
വീതമെന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
റിപ്പോർട്ട് നല്‍കാമോ?
ദേശീയ
ദുരന്ത നിവാരണ ഫണ്ടില്‍
നിന്നും ലഭ്യമായ തുക
2270.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേശീയ ദുരന്ത നിവാരണ
ഫണ്ടില്‍ നിന്നും ഓരോ
സാമ്പത്തിക വര്‍ഷവും
എന്ത് തുക ലഭ്യമായി;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഓരോ വര്‍ഷവും എന്ത് തുക
ഈ ഫണ്ടില്‍ നിന്നും
ചെലവഴിച്ചു;
(സി)
നിലവില്‍
സംസ്ഥാന ദുരന്ത
പ്രതിരോധ നിധിയില്‍
എന്ത് തുക
ബാക്കിയുണ്ട്;
വ്യക്തമാക്കുമോ?
ക്ഷേമ-വികസനമേഖലകളില്‍
ചെലവഴിച്ച തുക
2271.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
സൃഷ്ടിച്ച സാമ്പത്തിക
പ്രതിസന്ധിക്കിടയിലും
സംസ്ഥാനത്ത്
വികസനമേഖലയില്‍ കഴിഞ്ഞ
സര്‍ക്കാര്‍
ചെലവഴിച്ചതിലും
കൂടുതല്‍ തുക
ചെലവിടാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമായ കണക്ക്
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
ചെലവിലുള്ള വര്‍ദ്ധനയും
അതിന്റെ ഗുണമേന്മയും
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലവുമായി
താരതമ്യപ്പെടുത്തി
അറിയിക്കാമോ;
(സി)
ക്ഷേമ-വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ചെലവില്‍ കുറവ്
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മൂലധന
നിക്ഷേപം,
സാമൂഹ്യസുരക്ഷ,
ക്ഷേമപെന്ഷന്
എന്നിവയ്ക്കായി ഇൗ
സര്‍ക്കാര്‍ ചെലവഴിച്ച
തുകയെത്രയെന്നും കഴിഞ്ഞ
സര്‍ക്കാര്‍ ഇൗ
ഇനങ്ങളില്‍ ചെലവഴിച്ചത്
എത്ര
തുകയായിരുന്നുവെന്നും
അറിയിക്കാമോ;
(ഇ)
പാവപ്പെട്ടവരുടെ
ക്ഷേമത്തിനായുള്ള തുക
കുടിശ്ശികയാക്കാതെ
ലഭ്യമാക്കിയിരുന്നോ;
വ്യക്തമാക്കുമോ?
സാമ്പത്തിക
അച്ചടക്കം പാലിക്കുന്നതിനുള്ള
നടപടികള്‍
2272.
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള സാമ്പത്തിക
ഞെരുക്കത്തിന്റെ
യഥാര്‍ത്ഥ കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നികുതി വരുമാനത്തില്‍
ഉണ്ടാകുന്ന ചോര്‍ച്ച
ഏതൊക്കെ
വിധത്തിലാണെന്നും ആയത്
കണ്ടെത്തി
പരിഹരിക്കുന്നതിനുമുള്ള
ശ്രമങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
അനാവശ്യ
ചെലവുകളും ധൂര്‍ത്തും
ഒഴിവാക്കി സാമ്പത്തിക
അച്ചടക്കം
പാലിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
സാമ്പത്തിക
അച്ചടക്കത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
സര്‍വ്വീസിലെ
കാലഹരണപ്പെട്ട
തസ്തികകള്‍
കണ്ടെത്തുന്നതിനുള്ള
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
തസ്തികകളിലേയ്ക്കുള്ള
നിയമനങ്ങള്‍
നിര്‍ത്തിവയ്ക്കുന്നതിനും
ഈ തസ്തികകളില്‍
നിലവിലുള്ള ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍ നിര്‍മ്മാണത്തിന്
ലോകബാങ്ക് സഹായം
2273.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തിന്
ലോകബാങ്ക് സാമ്പത്തിക
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതിനകം ലഭിച്ച തുക
ഏതൊക്കെ മേഖലകളിലെ
പുനര്‍
നിര്‍മ്മാണത്തിനാണ്
വിനിയോഗിച്ചത്;
വിശദാംശം നല്‍കുമോ;
(ബി)
പുനര്‍
നിര്‍മ്മാണത്തിനുളള
രണ്ടാം ഗഡു വായ്പ
ലോകബാങ്കില്‍ നിന്നും
എന്നത്തേക്ക്
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഇതിന്റെ
ഭാഗമായി
സംസ്ഥാനത്തിന്റെ പൊതു
ധനകാര്യ രംഗം
പരിഷ്ക്കരിക്കുന്നത്
സംബന്ധിച്ച് ലോകബാങ്ക്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പുനര്‍നിര്‍മ്മാണ
പദ്ധതി കാലയളവില്‍
സംസ്ഥാനത്തെ സാമ്പത്തിക
രംഗത്തെക്കുറിച്ച്
തുടരെ പഠിക്കുന്നതിനും
ധനവകുപ്പുമായി
ചേര്‍ന്ന് പ്രത്യേക
സംഘം
പ്രവര്‍ത്തിക്കുന്നതിനും
ലോക ബാങ്ക്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കരാറുകാര്‍ക്കുള്ള
കുടിശ്ശിക തുക
2274.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിലായി
കരാറുകാര്‍ക്ക്
കൊടുക്കുവാന്‍
കുടിശ്ശികയായ തുക
എത്രയാണെന്ന്
വകുപ്പ്/സ്ഥാപനം/ഏജന്‍സി
തിരിച്ച് അറിയിക്കുമോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
നിലവില്‍ ഏറ്റവും
കൂടുതല്‍ തുക
കരാറുകാര്‍ക്ക്
നല്കാന് കുടിശ്ശികയായ
വകുപ്പ്/സ്ഥാപനം
ഏതാണെന്നറിയിക്കുമോ;
(സി)
കുടിശ്ശിക
തുക
കരാറുകാര്ക്ക്നല്കാനായി
ബില്‍ ഡിസ്കൗണ്ടിംഗ്
രീതി നടപ്പാക്കാന്‍
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
എത്ര തുക ഓരോ
വകുപ്പിലും/സ്ഥാപനത്തിലും
കുടിശ്ശികയായി
കരാറുകാര്‍ക്ക്
നല്‍കിയിട്ടുണ്ട്;
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ജി.എസ്.ടി
നഷ്ടപരിഹാരം
2275.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
യുടെ നഷ്ടപരിഹാരമായി
എത്ര കോടി രൂപയാണ്
സംസ്ഥാനത്തിന്
അര്‍ഹതയുള്ളതെന്നും
ഇതില്‍ എത്രകോടി
നാളിതുവരെ
ലഭ്യമായെന്നും
അറിയിക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലായപ്പോള്‍
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രകോടി
രൂപ മുന്‍ വര്‍ഷങ്ങളെ
അപേക്ഷിച്ച് അധികമായി
ലഭിച്ചു;
(സി)
ജി.എസ്.ടി.
ഘടനയില്‍ ഏന്തെല്ലാം
മാറ്റങ്ങളാണ് കേരളം
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
നികുതി
പിരിവ്
2276.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവില്‍ 30 ശതമാനം
വര്‍ദ്ധനവ്
ഉണ്ടാക്കുവാന്‍
സാധിക്കുമെന്ന്
2019-20ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
സൂചിപ്പിച്ചിരുന്നോയെന്ന്
അറിയിക്കുമോ;
(ബി)
ഏതെല്ലാം
മാര്‍ഗ്ഗങ്ങളാണ് ഈ
ലക്ഷ്യം നേടുവാന്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍
വര്‍ദ്ധനവ്
കൈവരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ; എത്ര
ശതമാനമാണ് നിലവിലെ
വര്‍ദ്ധനവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലക്ഷ്യം
കൈവരിക്കുവാന്‍
സാധിച്ചിട്ടില്ലായെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
നികുതിവരുമാന വിഭജനം
2277.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷൻ
ശുപാര്‍ശ പ്രകാരം
കേന്ദ്ര നികുതി വരുമാന
വിഭജനം വഴി നികുതി
വിഹിതത്തിന്റെ എത്ര
ശതമാനമാണ്
സംസ്ഥാനങ്ങള്‍ക്ക്
ലഭിക്കേണ്ടത്;
വ്യക്തമാക്കുമോ;
(ബി)
അതുപ്രകാരം
ഈ സര്‍ക്കാര്‍ കാലയളവിൽ
സംസ്ഥാനത്തിന്
ലഭ്യമാകേണ്ട തുക എത്ര;
അതില്‍ എത്ര ലഭ്യമായി;
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
സംസ്ഥാനങ്ങള്‍ക്ക്
നികുതിയിനത്തില്‍
ഇത്രയും തുക
നൽകേണ്ടതില്ലെന്ന
നിലപാട് കേന്ദ്ര
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അക്കാര്യം
സംസ്ഥാന സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പതിനഞ്ചാം
ധനകാര്യ കമ്മീഷൻ
ശുപാര്‍ശ പ്രകാരം
നിലവിൽ
സംസ്ഥാനങ്ങള്‍ക്ക്
ലഭ്യമാക്കുന്ന നികുതി
വിഹിതത്തിൽ കുറവ്
വരുത്തുന്നതിന്
ശ്രമിക്കുന്നുണ്ടോ;
എങ്കില്‍ ഇക്കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ കാലയളവിൽ
ഓരോ വര്‍ഷവും
സംസ്ഥാനത്തിന്
ലഭ്യമാകേണ്ട കേന്ദ്ര
നികുതി വിഹിതം എത്ര;
വിശദമാക്കുമോ;
(എഫ്)
ജി.എസ്.ടി.
വരുമാനത്തിലെ
നഷ്ടപരിഹാരം എത്ര; എത്ര
ലഭ്യമായി; വിശദാംശം
ലഭ്യമാക്കുമോ?
ആംനസ്റ്റി
പദ്ധതി
2278.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ആംനസ്റ്റി
പദ്ധതി
വിജയപ്രദമായിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
ലക്ഷ്യമിട്ടിരുന്ന തുക
എത്രയായിരുന്നുവെന്നും
ലഭിച്ച തുക
എത്രയാണെന്നും
വെളിപ്പെടുത്താമോ?
ആംനസ്റ്റി
സ്കീമുകള്‍
2279.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
നികുതി കുടിശ്ശികകള്‍
പിരിച്ചെടുക്കുവാന്‍
2019-20ല്‍ വിവിധ
ആംനസ്റ്റി സ്കീമുകള്‍
പ്രഖ്യാപിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്കീമുകള്‍
നടപ്പിലാക്കുന്നതിലൂടെ
എന്ത് തുകയാണ്
പ്രതീക്ഷിച്ചതെന്നും
ഇതിനകം എന്ത് തുക
ലഭിച്ചുവെന്നും
വെളിപ്പെടുത്താമോ;
(സി)
പ്രതീക്ഷിച്ച
തുകയില്‍
കുറവുണ്ടായിട്ടുണ്ടോയെന്നും
എങ്കില്‍ അതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
കേന്ദ്രത്തില്‍
നിന്നും സംസ്ഥാനത്തിന്
ലഭിക്കേണ്ട നികുതി വിഹിതം
2280.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍
കേന്ദ്രത്തില്‍ നിന്നും
സംസ്ഥാനത്തിന് നികുതി
വരുമാന വിഹിതമായി എത്ര
തുകയാണ്
ലഭിക്കേണ്ടിയിരുന്നത്
എന്ന് അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര തുക ഇനിയും
ലഭിക്കാനുണ്ട്
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്
ലഭിക്കാനുള്ള കുടിശ്ശിക
തുക എപ്പോള്‍ ലഭിക്കും
എന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കാമോ?
റിയല്‍
എസ്റ്റേറ്റ് മേഖലയിലെ നികുതി
വെട്ടിപ്പ്
2281.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിയല്‍ എസ്റ്റേറ്റ്
മേഖലയുമായി ബന്ധപ്പെട്ട
നികുതി വെട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുവാനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലെ
കള്ളപ്പണത്തിന്റെ
നിക്ഷേപങ്ങളും
സര്‍ക്കാരിന് അതുമൂലം
ലഭ്യമാകേണ്ട
വരുമാനത്തില്‍
കുറവുണ്ടാകുന്നതും
റിയല്‍ എസ്റ്റേറ്റ്
നിക്ഷേപകര്‍ വാങ്ങുന്ന
വസ്തു വില്പന നടത്തി
കൂടുത്ല
ലാഭമുണ്ടാക്കുമ്പോള്‍
ലഭിക്കുന്ന ലാഭത്തിന്
നികുതി നല്‍കാതെ
സര്‍ക്കാരിനെ
കബളിപ്പിയ്ക്കുന്നതും
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഡിവിഡന്റ്
വിതരണ നികുതി വാങ്ങുന്ന
വ്യക്തികളിലാക്കി
കബളിപ്പു നടത്തുന്നതും
ദീര്‍ഘകാല മൂലധന നേട്ട
നികുതി /ഹ്രസ്വകാല
മൂലധനനേട്ട നികുതി
നല്‍കാതെ
സര്‍ക്കാരിന്റെ വരുമാന
സ്രോതസ്സുകള്‍
അപഹരിയ്ക്കുന്നവരും
ഉള്‍പ്പെട്ടവര്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവിൽ
ഓരോവര്‍ഷവും നികുതി
വെട്ടിപ്പ് നടത്തിയവരെ
കണ്ടെത്തി മാതൃകാപരമായ
ശിക്ഷ ഉറപ്പു
വരുത്താനും
സംസ്ഥാനത്തിന്
ലഭ്യമാക്കേണ്ട നികുതി
തുക അവരില്‍ നിന്നും
ഈടാക്കുന്നതിനുമായി
നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
വാര്‍ഷിക
പദ്ധതിയിലെ വെട്ടിക്കുറവ്
2282.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയെത്തുടര്‍ന്ന്
സംസ്ഥാനത്തിന്റെ അടുത്ത
വാര്‍ഷിക പദ്ധതി
ഗണ്യമായി
വെട്ടിക്കുറച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വായ്പാ
പരിധി ഉയര്‍ത്താത്തതും
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ വിഹിതം
കിട്ടുന്നതിലെ
കാലതാമസവും
വിശദീകരിക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
2283.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
അതീവഗുരുതരമായ
സാമ്പത്തിക
പ്രതിസന്ധിയിലാണെന്നും
ശമ്പളം
ഉള്‍പ്പെടെയുള്ളവ
മുടങ്ങുന്ന
നിലയിലേക്കാണ് ധനസ്ഥിതി
നീങ്ങുന്നത് എന്നതും
വസ്തുതയല്ലേ;
(ബി)
സാമ്പത്തിക
പ്രതിസന്ധി
സര്‍ക്കാരിന്റെ വികസന
പ്രവര്‍ത്തനങ്ങളെ
നിശ്ചലമാക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം
വെട്ടിക്കുറച്ചിട്ടുണ്ടോ
എങ്കില്‍ എത്ര ശതമാനം?
സാമ്പത്തിക
പ്രതിസന്ധി നേരിടുന്നതിന്
നടപടി
2284.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
അഭിമുഖീകരിക്കുന്ന
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വായ്പാ പരിധിയില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും ക്രമീകരണം
ഏ്രപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഗുരുതരമായ
സാമ്പത്തിക പ്രതിസന്ധി
മൂലം എന്തെല്ലാം
പ്രവൃത്തികളാണ്
വെട്ടിച്ചുരുക്കേണ്ടി
വന്നിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
കരാറുകാരുടെ
ബില്‍ തുകയില്‍ എത്ര
മാസത്തെ
കുടിശ്ശികയുണ്ട്; ഇവ
കൊടുക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
നാണ്യപ്പെരുപ്പത്തിന്റെ
തോത്
2285.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവിലെ
ഉപഭോക്തൃ വില സൂചിക
അടിസ്ഥാനമാക്കിയുള്ള
നാണ്യപ്പെരുപ്പത്തിന്റെ
തോത് ഓരോ വര്‍ഷവും എത്ര
എന്നും ആയത് ആര്.ബി.ഐ.
നിഷ്കര്‍ഷിച്ചത് എത്ര
എന്നും വര്‍ഷം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നാണ്യപ്പെരുപ്പത്തിനുള്ള
കാരണങ്ങള്‍ എന്തെല്ലാം
എന്ന് പരിശോധിച്ചുവോ;
എങ്കില്‍ എന്തെല്ലാം
എന്നും ആയതിനുണ്ടാക്കിയ
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
നിത്യോപയോഗ
സാധനങ്ങള്ക്കുള്പ്പെടെയുണ്ടായ
വിലവര്‍ദ്ധനവ്
വ്യക്തമാക്കുന്നതോടൊപ്പം
ആയതിനുണ്ടായ കാരണം
കണ്ടെത്തി അതു
തടയുവാനും
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താനും
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വിശദമാക്കുമോ;
(ഡി)
നാണ്യപ്പെരുപ്പം
തടയുവാനും
അവശ്യവസ്തുക്കള്‍
മിതമായ നിരക്കില്‍
ലഭ്യമാക്കാനും പ്രതികൂല
കാലാവസ്ഥ കൊണ്ട്
കഷ്ടപ്പെടുന്ന
കര്‍ഷകര്‍ക്ക് സഹായം
ഉറപ്പുവരുത്താനും
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന പദ്ധതി
2286.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികളില്‍ വ്യാപകമായ
അഴിമതിയും
ക്രമക്കേടുകളും
ഉണ്ടാകുന്നുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ക്രമക്കേടുകള്‍ കാരണം
എന്തെല്ലാം പദ്ധതികളുടെ
നടപടിക്രമങ്ങളാണ് റദ്ദ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ക്രമക്കേടുകള്‍ കാരണം
അഴിമതി തടയുന്നതിന്
ഒാംബുഡ്സ്മാനെ
നിയമിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
രീതിയിലാണ് പരാതി
തീര്‍പ്പാക്കലിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഒാംബുഡ്സ്മാന്റെ
ഓഫീസ്
പ്രവര്‍ത്തനത്തിന്
പ്രതിവര്‍ഷം ആകെ എത്ര
രൂപ ചെലവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇതിനായി എത്ര
തസ്തികകള്‍ ഏതെല്ലാം
രീതിയിലാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതി
2287.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഡിസംബര്‍ 31 വരെ കിഫ്ബി
മുഖേന എത്ര കോടി
രൂപയുടെ ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
ഇതില്‍ ഇക്കാലയളവുവരെ
എത്ര കോടി രൂപയുടെ
ചെലവ് വന്നിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബി
പദ്ധതികള്‍ക്ക് സ്ഥലം
ഏറ്റെടുക്കേണ്ട
സാഹചര്യം വന്നാല്‍
ആയതുകൂടി പരിഗണിച്ച്
തുക നല്‍കുമോ;
വിശദവിവരം നല്‍കുമോ?
പ്രവാസി
ബോണ്ട്
2288.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയില്‍ ഇതിനോടകം
എത്രപേര്‍
അംഗങ്ങളായെന്നും ഇവരുടെ
പങ്കാളിത്തത്തിന്റെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(ബി)
പ്രവാസി
ബോണ്ടില്‍ ഇതിനോടകം
എത്രയാളുകള്‍
അംഗങ്ങളായെന്ന്
നിക്ഷേപമായി എത്ര കോടി
ലഭ്യമായെന്നും
അറിയിക്കുമോ;
(സി)
ഇങ്ങനെ
ലഭ്യമായ തുകയില്‍
എത്രകോടി രൂപ
കിഫ്ബിക്ക്
കൈമാറിയെന്ന്
അറിയിക്കുമോ?
സംയുക്ത
സംരംഭത്തിനുള്ള മാനദണ്ഡങ്ങള്‍
2289.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
എത്രകോടി രൂപയ്ക്കു
മുകളിലുള്ള
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കാണ്
സംയുക്ത സംരംഭം
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
എത്രകോടി രൂപയ്ക്കു
മുകളിലുള്ള
പ്രവൃത്തികള്‍ക്കാണ്
സംയുക്ത സംരംഭം
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
രണ്ടിനും ഒരേ
മാനദണ്ഡമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കിറ്റ്കോയ്ക്ക്
എത്ര കിഫ്ബി പദ്ധതികള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പൊതുമരാമത്ത് വകുപ്പ്
സംവിധാനം നിലവിലിരിക്കെ
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
എന്തിനാണ് കരാര്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയുടെ
ധനസമാഹരണം
2290.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണാര്‍ത്ഥം വിവിധ
പൊതുമേഖലാ
സ്ഥാപനങ്ങളിൽ നിന്നും
ധനസഹായം
വാങ്ങിയിട്ടുണ്ടോ;
(ബി)
എന്ത്
തുകയാണ് ഇപ്രകാരം
ലഭ്യമായതെന്നും അതിന്റെ
പലിശ നിരക്ക്
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ലഭ്യമായ
ടേം ലോണുകളുടെ പലിശക്ക്
മൊറൊട്ടോറിയം
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മസാല
ബോണ്ട് വഴി കിഫ്ബിക്ക്
ലഭിച്ച തുകയുടെ പലിശ
ഉള്‍പ്പെടെയുള്ള തുക
അടുത്ത സര്‍ക്കാരിന്റെ
കാലയളവിൽ
തിരിച്ചടക്കേണ്ടതുണ്ടോ;
എങ്കിൽ എന്ത് തുകയാണ്
അപ്രകാരം
അടയ്ക്കേണ്ടിവരുന്നത്;
(ഇ)
മസാല
ബോണ്ട് പോലുള്ള കൂടുതൽ
ബോണ്ടുകള്‍ കിഫ്ബിയുടെ
ധനസമാഹരണത്തിനായി
പുറത്തിറക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
കിഫ്ബിയിലെ
ഇന്റേണല്‍ ആഡിറ്റ് സംവിധാനം
2291.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഇന്റേണല്‍ ആഡിറ്റ്
സംവിധാനം നിലവിലുണ്ടോ;
കിഫ്ബി നിലവില്‍
കൈകാര്യം ചെയ്യുന്ന
പ്രവൃത്തികളുടെ
ബാഹുല്യം
പരിഗണിക്കുമ്പോള്‍ അത്
പര്യാപ്തമാണോ; ഇത്
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കിഫ്ബിയിലെ
നിക്ഷേപകരുടെ താല്പര്യം
കണക്കിലെടുത്ത്
ആഡിറ്റിനായി
എന്തെങ്കിലും പുതിയ
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(സി)
സി
& എ.ജി.യെ പോലുള്ള
ശക്തമായ ആഡിറ്റ്
സംവിധാനം സി &
എ.ജി. ഡി.പി.സി.
ആക്ടിലെ വകുപ്പ് 20(2)
പ്രകാരം കിഫ്ബിയില്‍
ആഡിറ്റ് നടത്തുന്നത്
കിഫ്ബിയിലെ
നിക്ഷേപകരുടെ താല്പര്യം
സംരക്ഷിക്കുന്നതിന്
കൂടുതല്‍
സഹായകമാവില്ലേ;
എങ്കില്‍ അത് പ്രകാരം
ആഡിറ്റ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2292.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുണനിലവാരമില്ലാത്തതും
കാലതാമസം വരുത്തിയതുമായ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിവയ്ക്കാന്‍
കിഫ്ബി നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
കിഫ്ബിയുടെ
മാനദണ്ഡം
പാലിക്കാത്തവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ച് വരുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കാലവിളംബം കൂടാതെ
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
സഹായത്തോടെയുള്ള
പ്രവൃത്തികളുടെ ഗുണനിലവാരം
2293.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ നടത്തുന്ന
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
വ്യക്തമാക്കുമോ;
(ബി)
കിഫ്ബിക്ക്
പ്രത്യേക സാങ്കേതിക
വിഭാഗം
ഇക്കാര്യത്തിനായി
ഉണ്ടോ; എങ്കില്‍
ഏതൊക്കെ നൂതന സാങ്കേതിക
വിദ്യയുടെ
സഹായത്തോടെയാണ്
പ്രസ്തുത വിഭാഗം
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
കിഫ്ബി
അനുശാസിക്കുന്ന
മാനദണ്ഡവും
ഗുണനിലവാരവും
സമയക്രമവും നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രവൃത്തികളില്‍
പാലിക്കപ്പെടുന്നുണ്ടോ;
(ഡി)
ഏതെങ്കിലും
പ്രവൃത്തികളില്‍
ഗുണനിലവാരം ഇല്ലായെന്ന
കാരണത്താല്‍ അതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
തടഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
പ്രവൃത്തികളിലെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
സി. ആന്റ് എ.ജി. ആഡിറ്റ്
2294.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
സി. ആന്റ് എ.ജി. ഇതിനകം
ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പ്രാവശ്യമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഡി.പി.സി. ആക്ടിലെ ഏത്
വകുപ്പ് പ്രകാരമാണ് സി.
ആന്റ് എ.ജി. പ്രസ്തുത
ആഡിറ്റ് നടത്തിയതെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബിയില്‍
സമഗ്രവും വിശദവുമായ
തലത്തില്‍ 20(2)
വകുപ്പ് പ്രകാരം സി.
ആന്റ് എ.ജി. ആഡിറ്റ്
നടത്തുന്നതില്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(ഡി)
കിഫ്ബി
പുറപ്പെടുവിച്ച മസാല
ബോണ്ട്, പ്രവാസി
ചിട്ടിയില്‍ നിന്നും
ലഭിക്കുന്ന തുക എന്നിവ
സംബന്ധിച്ച് ആഡിറ്റ്
നടത്തുവാൻ സി. ആന്റ്
എ.ജി.ക്ക് സാധിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
സി.ആന്റ്എ.ജി. (ഡി.പി.സി.)
ആക്ട് പ്രകാരമുള്ള ആഡിറ്റ്
2295.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.ആന്റ്എ.ജി.(ഡി.പി.സി.)
ആക്ട് സെക്ഷന്‍ 20(2)
പ്രകാരം കിഫ്ബിയില്‍
ആഡിറ്റ് നടത്തുവാന്‍
അനുവാദം നല്‍കണമെന്ന്
ആവശ്യപ്പെട്ട്
സി.ആന്റ്.എ.ജി സംസ്ഥാന
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തീയതികളിലെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തില്‍ 20(2)
വകുപ്പ് പ്രകാരമുള്ള
ആഡിറ്റിംഗിന്
സി.ആന്റ്.എ.ജി.-ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കിഫ്ബിയില്‍
സെക്ഷന്‍ 20(2)
പ്രകാരമുള്ള ആഡിറ്റ്
നടത്തുന്നത് കിഫ്ബിയുടെ
നിലവിലുള്ള ഏതെങ്കിലും
പ്രവര്‍ത്തനത്തെ
ബാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
പ്രവര്ത്തനത്തെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിഫ്ബിയില്‍
സി.ആന്റ്.എ.ജി.യുടെ
സെക്ഷന്‍ 20(2)
പ്രകാരമുള്ള സമഗ്ര
ആഡിറ്റ് നടത്തിയാല്‍
നിക്ഷേപകര്‍ക്ക് അത്
തെറ്റായ സന്ദേശം
നല്‍കുമെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനം എന്താണെന്ന്
അറിയിക്കുമോ?
അടിസ്ഥാനസൗകര്യ
വികസനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2296.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തികവളര്‍ച്ചയുടെ
അടിസ്ഥാനമായ
അടിസ്ഥാനസൗകര്യവികസനം
ഉൗര്ജ്ജിതമാക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
അടിസ്ഥാനസൗകര്യവികസനത്തിന്
രാജ്യാന്തരതലത്തിലെ
വായ്പാസാദ്ധ്യതകള്
കൂടുതലായി
ഉപയോഗപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(സി)
കിഫ്ബിക്ക്
ലഭിക്കുന്ന ഏറ്റവും
ചെലവുകുറഞ്ഞ ഫണ്ട്
ഏതാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം മുഖേന
വായ്പയെടുക്കുന്നതിന്
കിഫ്ബിക്ക്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
കിഫ്ബിയെക്കുറിച്ച്
ബോധവല്‍ക്കരണം
2297.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയെക്കുറിച്ച്
ജനങ്ങളുടെ ഇടയില്‍
ബോധവല്‍ക്കരണം
നടത്തുന്നതിനും
കിഫ്ബിയെക്കുറിച്ച്
അവലോകനം ചെയ്യുന്നതിനും
ഈ അടുത്തക്കാലത്ത്
ജില്ലാതലത്തില്‍
പരിപാടികള്‍
സംഘടിപ്പിച്ചിരുന്നോ;
എങ്കില്‍ ഈ
പരിപാടിയില്‍
പങ്കെടുത്ത
മന്ത്രിമാരും
ഉദ്യോഗസ്ഥന്മാരും
ആരെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരിപാടികള്‍ കൊണ്ട്
ഉണ്ടായ നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയതും
എന്നാല്‍ വര്‍ഷങ്ങളായി
സാങ്കേതികത്വത്തിന്റെ
പേരില്‍
മുടങ്ങിക്കിടക്കുന്നതുമായ
ഏതെല്ലാം പദ്ധതികളുടെ
തടസ്സങ്ങള്‍ നീക്കാന്‍
ഈ പരിപാടികൊണ്ട്
സാധിച്ചു എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
പരിപാടികള്‍
സംഘടിപ്പിക്കാന്‍
ചെലവായ തുക
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ
കിഫ്ബി പദ്ധതികള്‍
2298.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
വന്നതിനുശേഷം
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബി വഴി ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍,
കിഫ്ബിയുടെ
പരിഗണനയിലുള്ള
പദ്ധതികള്‍, അവയുടെ
എസ്റ്റിമേറ്റ്
തുകയടക്കം
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(സി)
ഇതിനായി
ഇതുവരെ വിനിയോഗിച്ച
തുകയും പദ്ധതി
പൂര്‍ത്തീകരണ തീയതിയും
വ്യക്തമാക്കാമോ?
കൊച്ചി
കാന്‍സര്‍ റിസെര്‍ച്ച്
സെന്ററിന്റെ
നിര്‍മ്മാണത്തിലിരുന്ന
കെട്ടിടം തകര്‍ന്ന് വീണ സംഭവം
2299.
ശ്രീ.ടി.ജെ.
വിനോദ്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
സഹായത്തോടെ നിര്‍മ്മാണം
നടക്കുന്ന കൊച്ചി
കാന്‍സര്‍ റിസര്‍ച്ച്
സെന്ററിന്റെ
കെട്ടിടം തകർന്നു വീണ സംഭവം ഉണ്ടായിട്ടുണ്ടോ?
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സാങ്കേതിക
വൈദഗ്ദ്ധ്യമുള്ള ഒരു
പ്രോജക്ട് ഓഫീസിന്റെ
മേല്‍നോട്ടത്തില്‍
നടത്തണമെന്ന് നിയമസഭ
എസ്റ്റിമേറ്റ്
കമ്മിറ്റി
നിര്‍ദ്ദേശിച്ചിരുന്നോ;
പ്രസ്തുത നിര്‍ദ്ദേശം
സര്‍ക്കാര്‍
നടപ്പിലാക്കിയിരുന്നോ;
(സി)
കിഫ്ബിയുടെ
ധനസഹായത്തോടെ നടത്തുന്ന
കെട്ടിട
നിര്‍മ്മാണത്തിന്റെ
സാങ്കേതിക പരിശോധന
കിഫ്ബി നടത്താറുണ്ടോ;
എങ്കില്‍ കൊച്ചി
കാന്‍സര്‍ റിസര്‍ച്ച്
സെന്ററിന്റെ
നിര്‍മ്മാണം
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
കെട്ടിടനിര്‍മ്മാണത്തിലെ
അഴിമതിയും ഗുരുതരമായ
അനാസ്ഥയും സംബന്ധിച്ച്
അന്വേഷണം നടത്തണമെന്ന്
ആവശ്യപ്പെട്ട്
പ്രതിപക്ഷനേതാവ് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2300.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
കിഫ്ബി പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഇതില്‍ ഇനിയും കിഫ്ബി
അംഗീകാരം ലഭ്യമാകാത്തവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
അംഗീകാരം ലഭിക്കാത്ത
പ്രവൃത്തികള്‍ക്ക്
എന്തുകൊണ്ടാണ് കിഫ്ബി
അംഗീകാരം വൈകുന്നത്
എന്നറിയിക്കാമോ;
(സി)
ഇനിയും
കിഫ്ബി അംഗീകാരം
ലഭ്യമാകാത്ത
പ്രവൃത്തികള്‍ക്ക്
എന്നത്തേക്ക് അംഗീകാരം
ലഭ്യമാക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(ഡി)
കിഫ്ബി
അംഗീകാരം ലഭ്യമാകാത്ത
പ്രവൃത്തികള്‍ക്ക്
വേഗത്തില്‍ കിഫ്ബി
അംഗീകാരം
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2301.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇനിയും
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; പ്രസ്തുത
പദ്ധതികള്‍ എന്ന്
ആരംഭിക്കുവാന്‍ ആണ്
ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
2302.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കിഫ്ബി വഴി
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിരിക്കുന്നതെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ
;
(സി)
ജില്ലയിലെ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഇനിയും അനുമതി
നല്കാനുളളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
തിരുവനന്തപുരം
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
2303.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയിലെ നിയമസഭാ
മണ്ഡലങ്ങളില്‍
നടപ്പിലാക്കിയതും
നടപ്പിലാക്കി
വരുന്നതുമായ പദ്ധതികള്‍
ഏതെല്ലാമെന്നും
ആയതിലേക്ക് ഓരോന്നിനും
അനുവദിച്ചിട്ടുളള ഫണ്ട്
എത്രയെന്നും
വ്യക്തമാക്കാമോ?
എം.എല്‍.എ.
ആസ്തി വികസന പദ്ധതിയില്‍
നിന്നും കേരളാ വാട്ടര്‍
അതോറിറ്റിക്ക് തുക
T 2304.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ടില്‍
നിന്നും കേരളാ വാട്ടര്‍
അതോറിറ്റിക്ക് തുക
കൈമാറാത്തതു കാരണം
കുടിവെള്ള പദ്ധതികള്‍
മുടങ്ങിക്കിടക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കേരളാ
വാട്ടര്‍ അതോറിറ്റി,
എം.എല്‍.എ. ആസ്തി വികസന
പദ്ധതി പ്രകാരമുള്ള തുക
കെട്ടിവയ്ക്കാത്തതു
കാരണം പൊതുമരാമത്ത്
വകുപ്പ് റോഡുകള്‍ കട്ട്
ചെയ്യുന്നതിനുള്ള
അനുമതി നല്‍കാത്തതും
കുഴിച്ച റോഡുകള്‍
തിരികെ ടാര്‍
ചെയ്യുന്നതിനുള്ള
കാലതാമസം
സംഭവിക്കുന്നതും
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
കേരളാ
വാട്ടര്‍ അതോറിറ്റി
ആസ്തി വികസന പദ്ധതി
അനുസരിച്ച് ആവശ്യമായ
തുക സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തുക
സര്‍ക്കാരില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ചുള്ള
ക്ഷേത്രകുളം നവീകരണം
2305.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡിന്റെ
അധീനതയിലുള്ള
ക്ഷേത്രത്തിലെ
ക്ഷേത്രകുളത്തിന്
സംരക്ഷണഭിത്തി
നിര്‍മ്മിച്ച് നവീകരണം
നടത്തുന്നതിനുള്ള
പ്രവര്‍ത്തി
നിയോജകമണ്ഡല ആസ്തി
വികസന നിധി
വിനിയോഗിച്ച്
നിര്‍വ്വഹിക്കുന്നതിന്
സാധിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
ആസ്തി
വികസന ഫണ്ടില്‍ നിന്നും
നിര്‍ദ്ദേശിച്ചിട്ടുള്ള
ആംബുലന്‍സ് അനുവദിക്കല്‍
2306.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍ നിന്നും
പട്ടാമ്പി താലൂക്ക്
ആശുപത്രിയ്ക്കും,
കൊപ്പം
പി.എച്ച്.സിയ്ക്കും
ആംബുലന്‍സ്
അനുവദിക്കുന്നതിന്
നല്കിയ
ശിപാര്ശയിൻമേല്
എടുത്ത നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
തീരുമാനം
കൈക്കൊള്ളുന്നതിന്
വളരെയധികം കാലതാമസം
എടുക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
ടെണ്ടര്‍
നടപടികളില്‍
പ്രതിപാദിച്ചിട്ടുള്ള
സമയത്തിനുള്ളില്‍ മറ്റു
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
കാലയളവില്‍ വാഹന
വിലയില്‍ വര്‍ദ്ധനവ്
വരുന്നത് കാരണം
നടപടിക്രമങ്ങള്‍
വീണ്ടും
ആവര്‍ത്തിക്കേണ്ടി
വരുന്നത് പിന്നെയും
കാലതാമസം
സൃഷ്ടിക്കുന്നതിനാല്‍
ഇത്തരം കാര്യങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഹൈമാസ്റ്റ്/മിനിമാസ്റ്റ്
വിളക്കുകള്‍
2307.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ടില്‍ നിന്നും
ഹൈമാസ്റ്റ്/മിനിമാസ്റ്റ്
വിളക്കുകള്‍
നല്‍കുന്നതിന് വിലയുടെ
കാര്യത്തിലും
ഗ്യാരണ്ടിയുടെ
കാര്യത്തിലും ഏകീകൃത
നിബന്ധനകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
അംഗീകൃത ഏജന്‍സികള്‍
വഴിയാണ് ഈ പദ്ധതി
നടപ്പിലാക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട് പദ്ധതികള്‍
2308.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ.-യുടെ
പ്രത്യേക വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കുന്ന, 2016-17
മുതല്‍ 2019-20 വരെയുളള
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
ബാക്കി നല്കുവാനുളള
തുക എത്രയാണ്; ഓരോ
പദ്ധതിയിലെയും
സേവിംഗ്സ് എത്രയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
പ്രകാരം പ്രസ്തുത
മണ്ഡലത്തില്‍ ഇനി എത്ര
തുകയ്ക്കുളള
പദ്ധതികള്‍ക്ക്
ശിപാര്‍ശ ചെയ്യുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടിയില്‍
ട്രാംവെ റെയില്‍ മ്യൂസിയം
2309.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടിയില്‍
ട്രാംവെ റെയില്‍
മ്യൂസിയം
നിര്‍മ്മിക്കുന്നതിനായി
മ്യൂസിയം വകുപ്പില്‍
നിന്നും ഫണ്ട്
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലിന് പ്രത്യേക
അനുമതി നല്കുവാന്
നടപടി സ്വീകരിക്കുമോ?
ആസ്തി വികസന ഫണ്ടില്‍ നിന്നും
പി.എം.സി. രീതിയില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
2310.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും പി.എം.സി.
രീതിയില്‍ അക്രെഡിറ്റഡ്
ഏജന്‍സി വഴി
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വര്‍ക്ക് ഓര്‍ഡര്‍
കരാറുകാര്‍ക്ക്
നല്‍കുന്നത് ഏത്
ഏജന്‍സിയാണ്;
(ബി)
പി.ഡബ്ല്യൂ.ഡി.
മാന്വല്‍ പ്രകാരം
പ്രവൃത്തികളുടെ
എം.ബുക്ക് തയ്യാറാക്കി
ജി.എസ്.ടി.
പോര്‍ട്ടലില്‍
സമര്‍പ്പിക്കുമ്പോള്‍
ആരുടെ ജി.എസ്.ടി.
നമ്പരില്‍ പ്രവൃത്തി
കാണിക്കണം എന്ന്
വിശദീകരിക്കുമോ;
(സി)
കരാറുകാര്‍
പി.എം.സി. രീതിയില്‍
നടപ്പിലാക്കുന്ന
പ്രവൃത്തിയുടെ എം.
ബുക്ക് പി.ഡബ്ല്യൂ.ഡി.
മാന്വല്‍ പ്രകാരം
തയ്യാറാക്കി
സമര്‍പ്പിക്കുമ്പോള്‍
ജി.എസ്.ടി.
ഇന്‍വോയിസിന്റെ
ഇന്‍പുട്ട് ടാക്സ്
എടുക്കുന്നതിന്
ആര്‍ക്കാണ്
അധികാരമെന്ന്
വിശദീകരിക്കുമോ?
എയ്ഡഡ്
സ്കൂള്‍ നിയമനങ്ങളുടെ
പരിശോധന
2311.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എയ്ഡഡ്
സ്കൂള്‍ നിയമനങ്ങള്‍
പരിശോധിക്കാന്‍
സംസ്ഥാന ധനകാര്യ
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ
; എങ്കിൽ ഏതു
സാഹചര്യത്തിലാണ്
പരിശോധന നടത്താന്‍
തിരുമാനിച്ചിട്ടുള്ളത്;
അറിയിക്കാമോ?
മെഡിസെപ്
പദ്ധതി നടപ്പിലാക്കുവാനുള്ള
കാലതാമസം
2312.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പ്രഖ്യാപനം
കഴിഞ്ഞ് ഒരു വര്‍ഷം
കഴിഞ്ഞിട്ടും പദ്ധതി
നടപ്പിലാക്കുവാന്‍
സാധിക്കാത്തത്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നുളള വീഴ്ചയാണോ;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പദ്ധതി
ഏറ്റെടുക്കുന്നതിന്
ഏതെങ്കിലും
ഇന്‍ഷുറന്‍സ്
കമ്പനികള്‍
താല്പര്യപത്രം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനഃ;പരിശോധനാ സമിതി
2313.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുനപരിശോധിക്കുന്നതിനെക്കുറിച്ച്
പഠിക്കുന്നതിനായി
രൂപീകരിച്ച സമിതി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
സമിതിയുടെ ടേംസ് ഓഫ്
റഫറൻസ്
തീരുമാനിച്ചിരുന്നോ
;എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തില്‍
പൊതുജനങ്ങളില്‍ നിന്നും
ആഭിപ്രായം
ശേഖരിക്കുന്നതിന് സമിതി
എന്തെങ്കിലും
നടപടികളുമായി
മുന്നോട്ട്
പോകുന്നുണ്ടോ ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിൻവലിക്കുന്ന
കാര്യത്തില്‍
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തുന്നതിന് പകരം
പൊതുജനാഭിപ്രായം
സ്വീകരിക്കുന്നതിന്റെ
ആവശ്യകത എന്താണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും ശമ്പള, പെൻഷൻ
ചെലവുകള്‍
2314.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2013-2014
മുതൽ 2018-2019 വരെ ഓരോ
വര്‍ഷവും സര്‍ക്കാര്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും ശമ്പള
ഇനത്തിലും പെൻഷൻ
ഇനത്തിലും എത്ര രൂപ
ചെലവായെന്ന് ഇനം
തിരിച്ചും
വര്ഷംതിരിച്ചും
അറിയിക്കാമോ?
ജീവനക്കാരുടെ
വ്യത്യസ്ഥ വിരമിക്കല്‍ പ്രായം
2315.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
നടപ്പിലാക്കിയ 2013
ഏപ്രില്‍ ഒന്നിന്
മുമ്പ് സര്‍വ്വീസില്‍
ചേര്‍ന്നവര്‍ക്ക്
അമ്പത്തിയാറ് വയസ്സും
പങ്കാളിത്ത പെന്ഷന്
നടപ്പാക്കിയ ശേഷം
ചേര്‍ന്നവര്‍ക്ക്
അറുപത് വയസ്സും
കെ.എ.എസ്.ല്‍
പ്രവേശിക്കുന്നവര്‍ക്ക്
അമ്പത്തിയെട്ട് വയസ്സും
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിലെ
ഡോക്ടര്‍മാര്‍ക്ക്
അറുപത്തിരണ്ട് വയസ്സും
ആരോഗ്യവകുപ്പിലെ
ഡോക്ടര്‍മാര്‍ക്ക്
അറുപത് വയസ്സും
എന്നിങ്ങനെ അഞ്ചു തരം
വിരമിക്കല്‍ പ്രായം
ആണെന്ന കാര്യം
പരിശോധിക്കുമോ;
(ബി)
പെന്ഷന്
പ്രായവര്‍ദ്ധനവ് എന്ന
വിഷയത്തില്‍
ധനവകുപ്പിന്റെ
അഭിപ്രായം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കണമെന്ന്
അഭിപ്രായപ്പെട്ടിട്ടുള്ള
വകുപ്പുകള്‍, പൊതുമേഖലാ
സ്ഥാപനങ്ങള്‍, സഹകരണ
സ്ഥാപനങ്ങള്‍, ഇതര
സ്ഥാപനങ്ങള്‍ എന്നിവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരില്‍
ധനവകുപ്പിന് കത്ത്
നല്കിയവര് ആരെല്ലാം;
വ്യക്തമാക്കുമോ?
ബ്യൂറോക്രസിയെ
റൈറ്റ്സൈസ് ചെയ്യുന്നതിന്
നടപടി
2316.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വികസന
അതോറിറ്റികളെ
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
നിലവിലുള്ളപ്പോള്‍
പ്രസ്തുത വികസന
അതോറിറ്റികളുടെ
ആവശ്യകതയും,
അവയുണ്ടാക്കുന്ന
അധികബാദ്ധ്യതയും
പരിശോധനാവിധേയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനം
നേരിടുന്ന കടുത്ത
ധനപ്രതിസന്ധി
പരിഹരിക്കുന്നതിനായി
സംസ്ഥാന
ബ്യൂറോക്രസിയിയില്
അത്യാവശ്യമുളള
തസ്തികകളും അതിന്
വേണ്ടുന്ന ജീവനക്കാരെ
മാത്രം ഉള്കൊളളിച്ചും
റൈറ്റ് സൈസിങ്
ചെയ്യുന്നതിനാവശ്യമുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ചില വകുപ്പുകളില്‍
അനര്‍ഹമായ പ്രമോഷനും
ആനുകൂല്യങ്ങളും
നേടുന്നതിനായി ചില
ജീവനക്കാര്‍ ലീവെടുത്ത്
മറ്റുള്ളവര്‍ക്ക്
പ്രമോഷന്
തരപ്പെടുത്തുന്ന നടപടി
പരിശോധിച്ചിട്ടുണ്ടോ;
ആയതു തടയുന്നതിന് നടപടി
സ്വീകരിക്കുമോ?
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഇടക്കാലാശ്വാസം
2317.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണ
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
ശമ്പളപരിഷ്ക്കരണ
റിപ്പോര്‍ട്ട്
എന്നത്തേയ്ക്ക്
സമര്‍പ്പിക്കണമെന്നാണ്
കമ്മീഷന് നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
പ്രസ്തുത കമ്മീഷന്റെ
കാലാവധി
നീട്ടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
റിപ്പോര്‍ട്ട്
ലഭ്യമാകുവാന്‍
കാലതാമസമുണ്ടാകുമെന്നതിനാല്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഇടക്കാലാശ്വാസം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
വിദ്യാഭ്യാസ
വായ്പയുടെ തിരിച്ചടവ്
2318.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
സമര്‍ത്ഥരായ
വിദ്യാര്‍ത്ഥികള്‍ക്ക്
മികച്ച വിദ്യാഭ്യാസ
അവസരം ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
വിദ്യാഭ്യാസ വായ്പ
നിലവില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതികൂലമായി
മാറിയെന്നത്
വസ്തുതയല്ലേ;
(ബി)
വിദ്യാഭ്യാസ
വായ്പ
തിരിച്ചുപിടിക്കുന്ന
കാര്യത്തില്‍
സമ്മര്‍ദ്ദം
പാടില്ലായെന്ന്
നിര്‍ദ്ദേശം
ഉണ്ടെങ്കിലും എല്ലാ തരം
വായ്പകളുടെയും
തിരിച്ചടവ്
കര്‍ശനമാക്കുവാന്‍
ബാങ്കുകള്‍ക്ക്
റിസര്‍വ് ബാങ്ക്
നിര്‍ദ്ദേശം നല്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2013-14
ല്‍ തൊഴിലില്ലായ്മ 2.9
ആയിരുന്നത് ഇപ്പോള്‍
6.1 ആയി വര്‍ദ്ധിച്ചത്
വായ്പ എടുത്ത് പഠനം
പൂര്‍ത്തിയാക്കിയവരുടെ
തിരിച്ചടവിനെ കാര്യമായി
ബാധിച്ചിട്ടുള്ളതിനാല്
വിദ്യാഭ്യാസ വായ്പ
എഴുതി തള്ളുന്ന കാര്യം
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
2319.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
ടോക്കണ്‍ പ്രൊവിഷന്‍
നല്‍കിയിട്ടുള്ള മങ്കട
നിയോജകമണ്ഡലവുമായി
ബന്ധപ്പെട്ട എത്ര
പ്രവൃത്തികള്‍ക്ക്
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
നൂറ് രൂപ ടോക്കണ്‍
പ്രൊവിഷനുള്ള മങ്കട
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികളുടെ എത്ര
രൂപയുടെ എസ്റ്റിമേറ്റ്
ധനകാര്യവകുപ്പില്‍
പരിശോധിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
2320.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തിലെ
ബഡ്ജറ്റില്‍ 20 ശതമാനം
ഫണ്ട് അനുവദിച്ച മങ്കട
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പട്ടികയില്‍
ഉള്‍പ്പെട്ട വരിയാപുരം,
അങ്ങാടിപ്പുറം ,
ഏറാക്കോട്, മലമ്പൂര്
റോഡ് നവീകരണത്തിന് ഈ
സാമ്പത്തിക വര്‍ഷം തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മുന്‍കാലങ്ങളില്‍
നിന്ന് വ്യത്യസ്തമായി
20 ശതമാനം തുക
വകയിരുത്തിയിട്ടുള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കാത്തതിന് കാരണം
വ്യക്തമാക്കാമോ?
വാര്‍ഷിക
പദ്ധതിയില്‍ വെട്ടിക്കുറവ്
2321.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതിയില്‍
വെട്ടിക്കുറവ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
എന്ന്
വെളിപ്പെടുത്തുമോ?
കുറുവയിലെ
കീരണ്കുണ്ട് പാലം
നിര്‍മ്മാണം
2322.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍
എസ്റ്റിമേറ്റ് തുകയുടെ
20 ശതമാനം ലഭിച്ച
കുറുവയിലെ കീരണ്കുണ്ട്
പാലം (ചോഴിപ്പാലം)
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പ്
ശിപാര്‍ശ ചെയ്ത്
നിലവില്‍
ധനകാര്യവകുപ്പിലുള്ള
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന്
ധനകാര്യവകുപ്പിന്
സാങ്കേതികമായി
എന്തെങ്കിലും
തടസ്സമുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ആവശ്യമായ ഫണ്ട് ഭരണ
വകുപ്പിന് നല്‍കാമോ
എന്ന് അറിയിക്കുമോ?
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍
അന്തര്‍ സംസ്ഥാന പാതയ്ക്ക്
ബദല്‍ പാത
2323.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വ്രഷകാലത്ത്
സ്ഥിരമായി മണ്ണിടിഞ്ഞ്
ഗതാഗത തടസ്സം
ഉണ്ടാകുന്ന
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍
അന്തര്‍ സംസ്ഥാന
പാതയ്ക്ക് ബദലായി
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
പോത്തുകല്ല്-മുണ്ടേരി-അപ്പന്‍കാപ്പില്‍-നിന്നും
തമിഴ് നാട്ടിലെ
പന്തല്ലൂരിലേക്കുള്ള
ബദല്‍ പാതയ്ക്ക്
സര്‍വ്വേക്കും
സാധ്യതാപഠനത്തിനുമായി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചാല്‍ തുക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
2324.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാന
സര്‍ക്കാരിന്റെ
വാര്‍ഷിക ബഡ്ജറ്റില്‍
നിന്നും ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
അനുവദിക്കപ്പെട്ട
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ഓരോ പദ്ധതിക്കും
അനുവദിച്ച തുകയും
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥയും
വിശദമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ പ്രവൃത്തികള്‍
2325.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-2020
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍ അനുവദിച്ച
വള്ളിക്കുന്ന്
മണ്ഡലത്തിലെ
പ്രവൃത്തികള്‍ എത്ര
എണ്ണമായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി എന്ന്
വ്യക്തമാക്കാമോ;
അനുവദിച്ച തുക സഹിതം
വിശദവിവരം നല്‍കാമോ?
സാമൂഹ്യ
സുരക്ഷാ പെൻഷനുകള്‍
2326.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനവകുപ്പില്‍
നിന്നും അനുമതി
ലഭിക്കാത്തതിനാല്‍
സാമൂഹ്യ സുരക്ഷാ
പെൻഷനുകള്‍ വിതരണം
ചെയ്യാൻ
സാധിച്ചിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധനവകുപ്പിന്റെ
അനുമതി വൈകുന്നതിന്റെ
കാരണമെന്താണ് എന്ന്
അറിയിക്കാമോ;
(സി)
എന്നത്തേക്ക്
ഇതിനു അനുമതി നല്കാൻ
കഴിയും എന്ന്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുള്ള
മാനദണ്ഡങ്ങള്‍
2327.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമൂഹ്യ സുരക്ഷാ
പെന്ഷന്
ലഭിക്കുന്നവരുടെ എണ്ണം
ജില്ല തിരിച്ച്
അറിയിക്കാമോ?
പെന്ഷന്
മസ്റ്ററിംഗ്
2328.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാമൂഹിക
സുരക്ഷ പെന്ഷന്,
ക്ഷേമനിധി പെന്ഷന്
എന്നിവ ലഭിക്കുന്നതിന്
മസ്റ്ററിംഗ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
പെന്ഷന്
മസ്റ്ററിംഗ്
2329.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവിച്ചിരിക്കുന്നവര്‍
തന്നെയാണ് ക്ഷേമ
പെന്ഷന് വാങ്ങുന്നത്
എന്ന്
ഉറപ്പാക്കുന്നതിനായി
ബയോമെട്രിക്
മസ്റ്ററിംഗ്
നടത്തിയിട്ടുണ്ടോ;
(ബി)
മസ്റ്ററിംഗില്‍
നിന്നും ഏതെങ്കിലും
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഇളവ് അനുവദിച്ചിരുന്നോ;
വിശദമാക്കുമോ;
(സി)
അനര്‍ഹമായി
പെന്ഷന്
വാങ്ങിയവരില്‍ നിന്നും
തിരിച്ചു പിടിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര പേരില്‍
നിന്നും അത് തിരിച്ചു
പിടിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
സര്‍ക്കാര്‍
ആവശ്യപ്പെട്ട കേന്ദ്ര സഹായം
2330.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
സാമ്പത്തിക വര്‍ഷവും
ആവശ്യപ്പെട്ട കേന്ദ്ര
സഹായം എത്ര; ലഭ്യമായത്
എത്ര; വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
തൊഴിലുറപ്പ്
തുടങ്ങി വിവിധ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
(ഇനം തിരിച്ച്) ഓരോ
വര്‍ഷവും സര്‍ക്കാര്‍
ആവശ്യപ്പെട്ട
സഹായങ്ങള്‍ എന്തെല്ലാം;
ലഭ്യമായത് എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)
തൊഴിലുറപ്പ്
തൊഴിലാളി പെന്ഷന്
ഉള്‍പ്പെടെ സംസ്ഥാന
സര്‍ക്കാര്‍ നല്കുന്ന
പെന്ഷന് പദ്ധതികള്‍
ഏതെല്ലാം; എത്ര
പെന്‍ഷന്‍കാരുണ്ട്;
എത്ര മാസത്തെ കുടിശ്ശിക
നല്കുവാനുണ്ട്;
ആയതിനായി ആവശ്യപ്പെട്ട
കേന്ദ്ര സഹായം എത്ര;
ലഭ്യമായത് എത്ര; ഇനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് കുടിശ്ശിക
നല്‍കാനായി സംസ്ഥാന
ധനകാര്യവകുപ്പ്
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യക്ഷേമ
പെന്ഷന്
T 2331.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമൂഹത്തിലെ
അര്‍ഹരായ
ദുര്‍ബലവിഭാഗങ്ങള്‍ക്ക്
സാമൂഹിക സുരക്ഷ
ഉറപ്പാക്കുന്നതിനായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം സാമൂഹ്യക്ഷേമ
പെന്‍ഷനുകളുടെ തുകയാണ്
വര്‍ദ്ധിപ്പിച്ചത്;
വിശദാംശം
ലഭ്യമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെൻഷൻ
2332.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2019
ഡിസംബര്‍ 31 വരെ
സാമൂഹ്യസുരക്ഷാ പെൻഷൻ
ഇനത്തില്‍ എത്ര
പേര്‍ക്ക് എത്ര കോടി
രൂപ വിതരണം
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
സാലറി
ഹെഡില്‍ നിന്നുള്ള ചെലവ്
2333.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഏപ്രില്‍ മുതല്‍
ഡിസംബര്‍ 31 വരെ ഓരോ
മാസവും സാലറി ഹെഡില്‍
നിന്നുണ്ടായ ചെലവിന്റെ
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
ഹെഡില്‍ ഏതെല്ലാം
വിഭാഗങ്ങളുടെ സാലറിയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇനം തിരിച്ചുള്ള
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ ആകെ ലഭിച്ച
റവന്യൂവിന്റെ എത്ര
ശതമാനമാണ് ടി
കാലയളവില്‍ സാലറി
ഹെഡില്‍ നിന്നും
ചെലവഴിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കാമോ?
മണലൂര്‍
മണ്ഡലത്തിനായി അനുവദിച്ച
പ്രവൃത്തികളും പദ്ധതികളും
2334.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ ആസ്തി
വികസന പദ്ധതി, പ്രത്യേക
വികസന നിധി എന്നീ
പദ്ധതികള്‍ ഒഴികെ
മണലൂര്‍ മണ്ഡലത്തിനായി
അനുവദിച്ച
പ്രവൃത്തികളും
പദ്ധതികളും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക
എത്രയാണെന്ന്
അറിയിക്കാമോ?
സ്ക്കൂള്
ഉച്ചഭക്ഷണ പദ്ധതി
2335.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
ഉച്ചഭക്ഷണ പദ്ധതിക്ക്
പണം ലഭിക്കുന്നതിന്
ധനകാര്യവകുപ്പ് പുതിയ
സംവിധാനം
കൊണ്ടുവന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വിപണിയില്‍
നിത്യോപയോഗ
സാധനങ്ങള്‍ക്ക്
അതിഭീമമായ
വിലവര്‍ദ്ധനവ്
ഉണ്ടായിട്ടുളള
സാഹചര്യത്തില്‍ ഈ
പദ്ധതിക്കായി
അനുവദിക്കുന്ന തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
വിലക്കയറ്റവും
സാമ്പത്തിക
ബുദ്ധിമുട്ടും കാരണം
ഇപ്പോള്‍ തന്നെ
പ്രതിസന്ധിയിലായ
സ്ക്കൂള് ഉച്ചഭക്ഷണ
പദ്ധതിയുടെ പേരില്‍
പ്രഥമാദ്ധ്യാപകര്ക്കുളള
ബാധ്യത പുതിയ സംവിധാനം
മൂലം ഇരട്ടിക്കുമെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ബാര്‍ ഹോട്ടലുകളുടെ നികുതി
കുടിശ്ശിക
2336.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാര്‍ ഹോട്ടലുകളുടെ
നികുതി കുടിശ്ശിക
എത്രയാണ്;
(ബി)
നികുതി
കുടിശ്ശിക വരുത്തിയ
ബാര്‍ ഹോട്ടലുകള്‍
എതൊക്കെയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കുടിശ്ശിക
ഈടാക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്?
ജി.എസ്.ടി.
യില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള ഹോട്ടലുകള്‍
2337.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ജി.എസ്.ടി.
യില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഹോട്ടലുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ഹോട്ടലുകളെ നികുതി
വലയത്തില്‍
കൊണ്ടുവരുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
വഴിയും ആംനസ്റ്റി സ്കീം
വഴിയും സമാഹരിച്ച തുക
2338.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
വഴിയും ആംനസ്റ്റി സ്കീം
വഴിയും ഈ സാമ്പത്തിക
വര്‍ഷം എത്ര കോടി രൂപ
സമാഹരിക്കുവാനാണ്
ഉദ്ദേശിച്ചിരുന്നത്;
അതിന് സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതുവരെ
ജി.എസ്.ടി വഴിയും
ആംനസ്റ്റി സ്കീം വഴിയും
സമാഹരിച്ച തുക
എത്രയാണെന്ന്
അറിയിക്കാമോ?
ജി.എസ്.ടി
നിരക്കിലെ മാറ്റങ്ങള്‍
2339.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
കാലാനുസൃതമായി
പരിഷ്ക്കരിക്കുവാന്‍
ജി.എസ്.ടി. കൗണ്‍സില്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
നിരക്കില്‍ എന്തൊക്കെ
മാറ്റങ്ങള്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇത്
വിലവര്‍ദ്ധനവിനും,
വിലവര്‍ദ്ധനവ് മൂലം
ബുദ്ധിമുട്ടുന്ന
സാധാരണക്കാരുടെ കുടുംബ
ബഡ്ജറ്റിനെ സാരമായി
ബാധിക്കുന്നതിനും
ഇടയാക്കില്ലേ;
വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി.
സ്ലാബില്‍
കൊണ്ടുവരുന്ന ഇൗ
വര്‍ദ്ധനവിനെതിരെ
സംസ്ഥാനം നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ജി.എസ്.ടി.
ഭരണ സംവിധാനം
2340.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
ഭരണ സംവിധാനത്തിൽ
എന്തെല്ലാം
മാറ്റങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ആട്ടോമാറ്റിക്
നമ്പര്‍ പ്ലേറ്റ്
റെക്കഗ്നിഷൻ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതുമൂലം എന്തെല്ലാം
നേട്ടങ്ങളാണ് ഉണ്ടായത്;
വിശദമാക്കുമോ;
(സി)
ജി.എസ്.ടി.എൻ
പോര്‍ട്ടലിൽ ഇ-വേ ബിൽ
ഡേറ്റ
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
കാരണമെന്താണ്;
വ്യക്തമാക്കുമോ?
ജി.എസ്.ടി.
റീഫണ്ടിലെ കാലതാമസം
2341.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
റീഫണ്ടിനായി അപേക്ഷ
സമര്‍പ്പിച്ചാല്‍ തുക
സമയബന്ധിതമായി
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
യഥാസമയം
റീഫണ്ടിന് അപേക്ഷ
സമര്‍പ്പിച്ചവരുടെ എത്ര
അപേക്ഷകളില്‍ നിലവില്‍
തുക നല്‍കാനുണ്ട്;
(സി)
പ്രസ്തുത
അപേക്ഷകളില്‍ എന്ത്
തുകയാണ് റീഫണ്ടായി
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.റ്റി.
2342.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലനിന്നിരുന്ന
പരോക്ഷനികുതികള്‍
ഇല്ലാതാക്കി
ജി.എസ്.റ്റി.യിലേയ്ക്ക്
മാറുമ്പോള്‍,
നിലനിന്നിരുന്ന
നികുതിനിരക്കിനേക്കാള്‍
കുറഞ്ഞ
തോതിലായിരിക്കും
ജി.എസ്.റ്റി. എന്നും
അതുവഴി സാധനങ്ങളുടെ വില
താഴുമെന്നും ആയത്
ഗുണഭോക്താക്കള്‍ക്ക്
അനുഗ്രഹമാകുമെന്നും
പ്രഖ്യാപിച്ചിരുന്നോ;
(ബി)
പ്രസ്തുതപ്രഖ്യാപനം
യാഥാര്‍ത്ഥ്യമായോ
എന്ന് ജി.എസ്.റ്റി.
നടപ്പിലാക്കി
രണ്ടരവര്‍ഷം കഴിയുന്ന
വേളയില്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഭക്ഷ്യധാന്യങ്ങളുടെ
വില ഉയര്‍ന്ന
സാഹചര്യത്തില്‍ ഇനിയും
ജി.എസ്.റ്റി. നിരക്ക്
ഉയര്‍ത്തിയാല്‍ അതു
കൂടുതല്‍
വിലക്കയറ്റത്തിനിടയാക്കുന്ന
സാഹചര്യം ഉണ്ടാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
വരുമാനം
കുറയുന്നതിനുള്ള ഒരു
പ്രധാനകാരണം സാമ്പത്തിക
മാന്ദ്യത ആണെന്നിരിക്കേ
അതിനെ കൂടുതല്‍
വഷളാക്കുന്ന
സ്ഥിതിവിശേഷമാണോ
ഇപ്പോള്‍ നിലവിലുള്ളത്;
വിശദമാക്കാമോ?
നികുതി
വിഹിതം
2343.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പുസാമ്പത്തിക
വര്‍ഷം കേന്ദ്രത്തില്‍
നിന്ന് നികുതി
വിഹിതമായി
ലഭിക്കേണ്ടിയിരുന്ന
വിഹിതം എത്രയാണ്;
(ബി)
ഇക്കാര്യത്തില്‍
കേന്ദ്രം സംസ്ഥാനത്തോട്
വിവേചനം
കാണിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനം
പ്രതീക്ഷിച്ച വരുമാനം
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
ജി.എസ്.ടി.
റിട്ടേണ്‍ സമര്‍പ്പിക്കാന്‍
കഴിയാത്ത സാഹചര്യം
2344.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നെറ്റ് വര്‍ക്കിന്റെ
തകരാര്‍ മൂലം
വ്യാപാരികള്‍ക്ക്
യഥാസമയം റിട്ടേണ്‍
സമര്‍പ്പിക്കാന്‍
കഴിയാത്ത സാഹചര്യം
ഉഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യഥാസമയം
റിട്ടേണ്‍
സമര്‍പ്പിക്കാന്‍
കഴിയാത്തതുമൂലം വലിയ
പിഴ നല്‍കേണ്ടി വരുന്ന
സാഹചര്യം ഉണ്ടാകുന്നത്
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
സാങ്കേതിക
തകരാറുകള്‍ മൂലം
വ്യാപാരികള്‍ക്ക്
ജി.എസ്.ടി. റിട്ടേണ്‍
സമര്‍പ്പിക്കാന്‍
കഴിയാതിരിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പെട്രോളിയം
ഉല്‍പ്പന്നങ്ങൾക്ക് ജി എസ് ടി
2345.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
ഇടയ്ക്കിടെയുള്ള
വിലവര്‍ദ്ധനവിലെ ആഘാതം
കുറയ്ക്കുന്നതിനായി
എത്ര തവണ നികുതി
നിരക്കില്‍ കുറവു
വരുത്തുകയുണ്ടായി ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത വിഷയത്തില്‍
എത്ര തവണ നികുതി
നിരക്കില്‍ കുറവു
വരുത്തി എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
പെട്രോളിയം
ഉല്‍പ്പന്നങ്ങളെ
ജി.എസ്.ടി. യില്‍
ഉള്‍പ്പെടുത്തുവാനും
അതിനാലുണ്ടാകുന്ന നഷ്ടം
പരിഹരിക്കുവാന്‍
ജി.എസ്.ടി.
കോമ്പന്‍സേഷന്‍
നിയമത്തില്‍ ആവശ്യമായ
മാറ്റം വരുത്തുവാനും
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുവാന്‍ ഉചിതമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
വ്യാജ
സിഗരറ്റ് വില്‍പ്പന മൂലമുള്ള
നികുതി നഷ്ടം
2346.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാജ്യാന്തര
ബ്രാൻഡുകളുടെ വ്യാജ
സിഗരറ്റ് വില്‍പ്പന
നടക്കുന്നതായ
റിപ്പോർട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
3-4 വർഷത്തിനിടയില്‍
വ്യാജ സിഗരറ്റ്
വില്‍പ്പന ഇരട്ടിയായി
മാറിയ കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
അംഗീകൃത
ബ്രാൻഡുകളുടെ
സിഗരറ്റുകള്‍ സംസ്ഥാന
സർക്കാരിന് സെസ്
ഉള്‍പ്പെടെ എഴുപത്തി
മൂന്ന് ശതമാനം നികുതി
നല്കിയാണോ വില്‍പ്പന
നടത്തുന്നത്; എങ്കില്‍
ഇതുവഴി 13,000 കോടി രൂപ
പ്രതിവർഷം നികുതിയായി
ലഭിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
വ്യാജ സിഗരറ്റു
വില്‍പ്പനക്കാര്‍
നികുതി
നല്കാത്തതിനാല്
ഇത്രയും തുക നികുതി
ഇനത്തില്‍ സർക്കാരിന്
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രളയസെസ്സ്
2347.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയസെസ്സ്
വഴി എന്ത് തുക പിരിഞ്ഞു
കിട്ടിയിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കുമോ?
ട്രഷറി
എ.ടി.എം. കാര്‍ഡ് വിതരണം
2348.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
സേവിംഗ്സ് അക്കൗണ്ട്
ഉടമകള്‍ക്ക് എ.ടി.എം.
കാര്‍ഡ് വിതരണം
ചെയ്യുന്നതിന്
ധനവകുപ്പ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ; കാര്‍ഡ്
വിതരണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
ട്രഷറി
നിയന്ത്രണം
2349.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2020
ഫെബ്രുവരി 1 വരെ ഗ്രാമ
ബ്ലോക്ക് ജില്ലാ
പഞ്ചായത്തുകള്‍,
നഗരസഭകള്‍ എന്നിവയുടെ
പദ്ധതി ചെലവിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ട്രഷറി
നിയന്ത്രണം മൂലം,
പ്രാദേശിക
സര്‍ക്കാരുകളുടെ പദ്ധതി
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കി
സമര്‍പ്പിച്ച
ബില്ലുകള്‍ മാറി
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ത്രിതല
പഞ്ചായത്തുകളുടെ പദ്ധതി
വിഹിതം
അനുവദിക്കാതിരിക്കാന്‍
കാരണം എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
നിലവിൽ
ഏതെല്ലാം തരത്തിലുള്ള
ട്രഷറി നിയന്ത്രണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ട്രഷറി
നിക്ഷേപങ്ങള്‍
2350.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
നിക്ഷേപങ്ങള്‍
ആകര്‍ഷകമാക്കുന്നതിനും
നിക്ഷേപകര്‍ക്ക്
സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
ട്രഷറികള്‍
നവീകരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
ട്രഷറി
സ്ഥിരനിക്ഷേപങ്ങളുടെ
സര്‍ട്ടിഫിക്കറ്റുകള്‍
ബാങ്കുകളിലേതുപോലെ
പെട്ടെന്ന് നശിക്കാത്ത
തരത്തില്‍ കവര്‍ ചെയ്ത്
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ബില്ലുകള്‍
2351.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ എത്ര
ബില്ലുകള്‍
പണമില്ലാത്തതിനാല്‍
പാസ്സാക്കാന്‍ കഴിയാതെ
ട്രഷറികളിലുണ്ട്
എന്നറിയിക്കുമോ;
(ബി)
ലെെഫ്
മിഷന് പദ്ധതിയിന്‍
കീഴില്‍ സംസ്ഥാന
സര്‍ക്കാര്‍ വിഹിതമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കേണ്ടത് എത്ര
രൂപയാണെന്നും ഇതില്‍
എത്ര തുക നല്‍കിയെന്നും
എത്ര തുക നല്കാന്
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ?
സംസ്ഥാന
ലോട്ടറി റെഗുലേഷന്
2352.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി നടത്തുമ്പോള്‍
സംസ്ഥാന സര്‍ക്കാരുകള്‍
അവലംബിക്കേണ്ട
വ്യവസ്ഥകള്‍
സംബന്ധിച്ച് 28-ാം
ജി.എസ്.ടി. കൗണ്‍സില്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
വ്യവസ്ഥകള്‍
ഉള്‍ക്കൊളളിച്ച്
സംസ്ഥാന ലോട്ടറി
റെഗുലേഷന് ഭേദഗതി
ചെയ്തിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(സി)
ലോട്ടറികളുടെ
വില
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ അതിനുളള
സാഹചര്യം എന്തായിരുന്നു
എന്ന് അറിയിക്കുമോ;
(ഡി)
സംസ്ഥാന
ലോട്ടറിയുടെ വ്യാജ
ടിക്കറ്റുകള്‍ വില്പന
നടത്തുന്നതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(ഇ)
വില്പനക്കായി
പ്രിന്റ് ചെയ്ത്
പുറത്തിറക്കുന്ന
ടിക്കറ്റുകളുടെ സുരക്ഷ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(എഫ്)
ലോട്ടറി
ടിക്കറ്റുകളുടെ
ആധികാരികത
പരിശോധിക്കുന്നതിനായി
മൊബൈല്‍ ആപ്ലിക്കേഷന്‍
നിലവിലുണ്ടോ;
വിശദമാക്കുമോ?
ലോട്ടറി
മേഖലയുടെ നവീകരണം
2353.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ പുതുക്കിയ
വില, ഏജന്റുമാര്‍ക്കുളള
കമ്മീഷന്, സമ്മാനഘടന
എന്നിവയില്‍
വന്നിട്ടുളള
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍രഹിതര്‍ക്കും
മറ്റ് അവശ
വിഭാഗങ്ങള്‍ക്കും
പുതുതായി ലോട്ടറി
ഏജന്‍സി
നല്‍കുന്നതിനുളള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ;
(സി)
ആലപ്പുഴ
ജില്ലയില്‍ ഭാഗ്യക്കുറി
വകുപ്പിന് എത്ര സബ്
ആഫീസുകളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൂടുതല്‍
സബ് ആഫീസുകള്‍
തുടങ്ങുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
ലോട്ടറി
നികുതി ഏകീകരണം
2354.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
നികുതി ഏകീകരിച്ചതുവഴി
ലോട്ടറി മേഖലയിലും
സംസ്ഥാനത്തെ
സാമ്പത്തികരംഗത്തും
എന്തെല്ലാം
പ്രതിസന്ധികള്‍
ഉണ്ടാകുമെന്നാണ്
കരുതുന്നത്; ഇത്
മറികടക്കാന്‍
എന്തെല്ലാം നടപടികളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നികുതി
ഏകീകരണം
നടപ്പിലാക്കിയാല്‍
അന്യസംസ്ഥാന ലോട്ടറികളെ
നിയന്ത്രിക്കാമെന്ന്
കേന്ദ്ര സര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
ഉറപ്പുകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഈ ഉറപ്പ്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഭാഗ്യക്കുറി വകുപ്പില്‍
രജിസ്റ്റര്‍ ചെയ്ത ലോട്ടറി
ഏജന്റുമാര്‍
2355.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭാഗ്യക്കുറി വകുപ്പില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
ലോട്ടറി
ഏജന്റുമാരുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ലോട്ടറി
ഏജന്റുമാര്‍ക്ക്
ക്ഷേമനിധിയില്‍ നിന്ന്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലാ ഭാഗ്യക്കുറി സബ് ആഫീസ്
2356.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ഭാഗ്യക്കുറി
ഓഫീസിന്റെ ഒരു സബ്
ഓഫീസ് ചാത്തന്നൂരില്‍
ആരംഭിക്കുന്നതിന്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്മേല് ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ചാത്തന്നൂരില്‍
ഭാഗ്യക്കുറി സബ് ആഫീസ്
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ?
ഓഡിറ്റ്
കമ്മീഷന് രൂപീകരണം
2357.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓഡിറ്റ് കമ്മീഷന്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് ഓഡിറ്റ്
വകുപ്പ് ഡയറ്കടര്‍
നല്കിയ റിപ്പോര്‍ട്ട്
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
പരിശോധനക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സമര്‍പ്പിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ പരിശോധന
പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍
ആയതിന് ശേഷം പ്രസ്തുത
കാര്യത്തില്‍ ഉണ്ടായ
പുരോഗതി
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.
നടപ്പാക്കി വരുന്ന വിവിധ
നിക്ഷേപ പദ്ധതികള്‍
2358.
ശ്രീ.എസ്.ശർമ്മ
,,
വി. അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസ്
ലിമിറ്റഡ് അന്‍പത്
വര്‍ഷം വിജയകരമായി
പൂര്‍ത്തീകരിച്ചിരിക്കുന്ന
വേളയില്‍
കെ.എസ്.എഫ്.ഇ.-യെ
കൂടുതല്‍
ശാക്തീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ചിട്ടിക്ക്
പുറമേ കെ.എസ്.എഫ്.ഇ.
നടപ്പാക്കി വരുന്ന
വിവിധ നിക്ഷേപ
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയില്‍
നിന്നുള്ള
വരുമാനത്തിലൂടെ എത്ര
തുക കിഫ്ബിയില്‍
നിക്ഷേപിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.എഫ്.ഇ.
കുടുംബശ്രീയുമായി
ചേര്‍ന്ന്
സാധാരണക്കാരായ
സ്ത്രീകള്‍ക്ക് പരസ്പര
ജാമ്യത്തില്‍ ചിട്ടി
തുടങ്ങുന്നതിനുള്ള
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ ഡി.എ. കുടിശ്ശിക
2359.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.യിലെ
ജീവനക്കാര്‍ക്ക്
നിലവില്‍ എത്ര ശതമാനം
ഡി.എ. കുടിശ്ശിക
നല്‍കാനുണ്ട്; ഇത്
എന്നത്തേക്ക്
നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
2360.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
പ്രദേശങ്ങളിലും
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
പ്രവര്‍ത്തിക്കുന്നു
എന്ന്
ഉറപ്പുവരുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ നിലവില്‍
ഏതെല്ലാം
പ്രദേശങ്ങളില്‍
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പാലക്കാട്
ജില്ലയിലെ എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
കെ.എസ്.എഫ്.ഇ.യുടെ
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നകാര്യം
പരിഗണിക്കാമോ?
കെ.എസ്.എഫ്.ഇ.യിലെ
ഉന്നത മാനേജീരിയല്‍ തസ്തിക
2361.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.യ്ക്ക്
സര്‍ക്കാര്‍ പുതുതായി
അനുവദിച്ച ഉന്നത
മാനേജീരിയല്‍
തസ്തികയിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
കാരുണ്യ
പദ്ധതി
2362.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ചതും
പതിനായിരക്കണക്കിന്
രോഗികള്‍ക്ക്
പ്രയോജനകരവുമായിരുന്ന
കാരുണ്യ പദ്ധതി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
കാരുണ്യ
പദ്ധതിയുടെ കീഴില്‍
ഏതെങ്കിലും വിഭാഗം
രോഗികള്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
എന്തെങ്കിലും ആനുകൂല്യം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കാരുണ്യ
പദ്ധതിയുടെ കീഴില്‍
ആനുകൂല്യം ലഭിച്ചു
കൊണ്ടിരുന്ന ഏതെല്ലാം
രോഗങ്ങള്‍ക്കുള്ള
ചികിത്സാ സഹായമാണ്
പുതിയ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ നിന്ന്
ഒഴിവാക്കിയത്;ഇത്തരം
രോഗികള്‍ക്ക്
ഉണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാരുണ്യ
ആരോഗ്യസുരക്ഷാ പദ്ധതി
2363.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
ചികിത്സാ ധനസഹായ പദ്ധതി
നിര്‍ത്തലാക്കി പകരം
ആരോഗ്യസുരക്ഷാ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മെഡിസെപ്
പദ്ധതി
2364.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പാക്കുന്ന മെഡിസെപ്
പദ്ധതിയില്‍ നിലവില്‍
എത്ര പേര് അംഗങ്ങള്‍
ആയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോയെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
മെഡിസെപ്
പാക്കേജ് നിരക്കുകള്‍
2365.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സർക്കാർ
ജീവനക്കാരുടെ
പെന്‍ഷന്‍കാരുടെയും
ആരോഗ്യ ഇൻഷുറൻസ്
പദ്ധതിയായ മെഡിസെപിന്റെ
പാക്കേജ് നിരക്കുകള്‍
പുനപരിശോധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദവിവരം അറിയിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ മെഡിക്കൽ
ഇൻഷ്വറൻസ് പദ്ധതി
2366.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നടപ്പിലാക്കുന്ന
മെഡിക്കൽ ഇൻഷ്വറൻസ്
പദ്ധതി
പ്രാബല്യത്തിലായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
ടി
പദ്ധതിയിൽ ജീവനക്കാരിൽ
നിന്ന് എത്ര രൂപയാണ്
പ്രീമിയം തുകയായി
ഈടാക്കാൻ
ഉദ്ദേശിക്കുന്നത് ;
അറിയിക്കാമോ;
(സി)
ടി
പദ്ധതി
നടപ്പിലാക്കുന്നതിന്
പുതിയ കമ്പനിയെ
കണ്ടെത്തുന്നതിന്
ടെൻഡര്‍ നടപടി
പൂര്‍ത്തീകരിച്ചോ;
വിശദാംശം അറിയിക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുളള മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
2367.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
പുതുതായി ഏതെങ്കിലും
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നേരത്തെ
ആവിഷ്കരിച്ച മെഡിസെപ്
പൂര്‍ണ്ണമായി റദ്ദ്
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
പുതിയ
സാഹചര്യങ്ങള്‍ക്ക്
അനുസൃതമായി
ജീവനക്കാര്‍ക്ക്
കൂടുതല്‍ വേഗത്തിലും
പ്രായോഗികവുമായി
പ്രയോജനപ്പെടുന്ന
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
ആലത്തുർ
താലൂക്ക് സ്റ്റാമ്പ്
വെണ്ടറുടെ ലൈസൻസ്
2368.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തുർ
താലൂക്ക് ഓഫീസ്
സ്റ്റാമ്പ് വെണ്ടർ
മരണപ്പെട്ടതുമൂലം
ജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനം
തടസ്സപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരേതനായ
സ്റ്റാമ്പ് വെണ്ടറുടെ
ലൈസൻസ് സറണ്ടർ
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
നിലവില്‍
സ്റ്റാമ്പ് വെണ്ടറുടെ
സേവനം തടസ്സപ്പെട്ടത്
പരിഹരിക്കാൻ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുദ്രപത്രവില,
ആധാരം രജിസ്ട്രേഷൻ ഫീസ്
എന്നിവയിലൂടെയുള്ള
വരുമാനത്തില്‍ കുറവ്
2369.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുദ്രപത്രവില,
ആധാര രജിസ്ട്രേഷൻ ഫീസ്
എന്നിവയിലൂടെയുള്ള
വരുമാനത്തില്‍ ഓരോ
വർഷവും കുറവ്
വരുന്നതിന്റെ കാരണങ്ങളെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭൂമിയുടെ
ന്യായവിലയില്‍ ഉണ്ടായ
വർദ്ധനവ് ഇതിന്
കാരണമായി
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഭൂമിയുമായി
ബന്ധപ്പെട്ട നിക്ഷേപം
കുറയുന്നതിന്റെയും
തദനുസരണമായി മുദ്രപത്ര
വില വരുമാനം
കുറയുന്നതിന്റെയും
കാരണങ്ങള്‍ സംബന്ധിച്ച്
പരിശോധിക്കാൻ നടപടികള്‍
സ്വീകരിക്കുമോ?
ചകിരിനാര്
ഉപയോഗം
2370.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചകിരിനാര്
ഉപയോഗിച്ച്
ശബ്ദനിയന്ത്രണത്തിനുള്ള
അക്വസ്റ്റിക് പാനലും
പ്ലൈവുഡിനു ബദലായ
ബോര്‍ഡും
നിര്‍മ്മിക്കാനുള്ള
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പച്ചത്താെണ്ട്
സംഭരണം
2371.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പച്ചത്താെണ്ട്
സംഭരിക്കുന്നതിനായി
കണ്‍സോര്‍ഷ്യം
രൂപീകരിക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പെെതൃക
ഇനമായ അഞ്ചുതെങ്ങ്
കയറിനു പ്രത്യേകപരിഗണന
നല്കി ഇവ
ഉത്പാദിപ്പിക്കുന്ന
സംഘങ്ങളെയും
തൊഴിലാളികളെയും
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
ആയതു വിശദമാക്കാമോ?
കയര്‍
മേഖല
2372.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖല അതീവ
ഗുരുതരമായ പ്രതിസന്ധി
നേരിടുന്നുവെന്നത്
വസ്തുതയല്ലേ; എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിസന്ധി
മറികടക്കുവാന്‍
പൊതുമേഖലാ സ്ഥാപനമായ
കയര്‍ കോര്പ്പറേഷന്
റിയലന്‍സുമായി
സഹകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഏതൊക്കെ മേഖലകളിലെന്ന്
അറിയിക്കാമോ;
(സി)
2007ലെ
കയര്‍ കേരളയില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി 100
കോടി രൂപയുടെ കയര്‍
ഭൂവസ്ത്രം നല്‍കാമെന്ന
കരാറില്‍
ഒപ്പുവച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ധാരണ പ്രകാരം കയര്‍
ഭൂവസ്ത്രം നല്കുവാന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയുടെ നവീകരണം
2373.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കുമോ;
(ബി)
കയര്‍
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികള്‍ക്ക്
പരമാവധി തൊഴില്‍
ലഭ്യമാക്കുന്നതിലേയ്ക്കായി
അടിസ്ഥാന വസ്തുവായ
തൊണ്ട്
അന്യസംസ്ഥാനങ്ങളില്‍
നിന്നടക്കം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നത്;വ്യക്തമാക്കാമോ;
(സി)
കയര്‍
വ്യവസായത്തില്‍
സമ്പൂര്‍ണ നവീകരണം
നടപ്പിലാക്കുന്നതിന്
തയ്യാറാകുമോ;
വിശദമാക്കുമോ?
കയര്‍
നിര്‍മ്മാണ മേഖലയുടെ
ആധുനികവത്കരണം
2374.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
നിര്‍മ്മാണ മേഖലയിലെ
ആധുനികവത്കരണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
ഈ
മേഖലയിലെ
വൈവിധ്യവത്കരണം, ഗവേഷണം
എന്നിവയ്ക്ക് 2016
മുതല്‍ 2019 വരെയുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര രൂപ
ചെലവഴിച്ചു;
വിശദമാക്കുമോ?
2019-ല്‍
നടന്ന കയര്‍ കേരള
2375.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-ല്‍
നടന്ന കയര്‍കേരള
സംസ്ഥാനത്തെ കയര്‍ മേഖല
നേരിടുന്ന ഗുരുതരമായ
സ്ഥിതിവിശേഷം
പരിഹരിക്കുന്നതിന്
സഹായമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
ചകിരിനാര്
ഉപയോഗിച്ച്
ശബ്ദനിയന്ത്രണത്തിനായി
അക്ക്വസ്റ്റിക്ക്
പാനല്‍
നിര്‍മ്മിക്കുന്നതിന്
ധാരണയായിട്ടുണ്ടോ;
ഇതിന് പുറമെ വേറെ
ഏതൊക്കെ മേഖലകളിലാണ്
ധാരണാപത്രം
ഒപ്പിട്ടിട്ടുള്ളത്;
(സി)
കയര്‍
കേരളയില്‍ കയര്‍
ഭുവസ്ത്രത്തിന്
ഓര്‍ഡര്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആരില്‍
നിന്നൊക്കെയാണെന്നും
എത്ര കോടി
രൂപയുടേതാണെന്നും
വ്യക്തമാക്കാമോ?