കെ.എസ്.ഇ.ബി.
ഓഫീസുകളുടെ പ്രവര്‍ത്തനം
2445.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഓഫീസുകളുടെ
പ്രവര്‍ത്തനം
നവീകരിക്കുവാന്‍
ഇ-ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വാട്സ്ആപ്
സംവിധാനം വഴി
ഉപഭോക്താക്കളുടെ പരാതി
സ്വീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
വൈദ്യുതി ബോര്‍ഡ്
സ്മാര്‍ട്ട് മീറ്റ്ര
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഏതൊക്കെ തലത്തിലുള്ള
ഉപഭോക്താക്കള്‍ക്കാണ്
അത് നടപ്പിലാക്കുന്നത്?
ചേലക്കര
മണ്ഡലത്തിലെ വൈദ്യുതി
കണക്ഷന്റെ കണക്ക്
2446.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2016,
2017, 2018, 2019 എന്നീ
വര്‍ഷങ്ങളിലായി ചേലക്കര
നിയോജകമണ്ഡലത്തില്‍
വിവിധ കെ.എസ്.ഇ.ബി.
സെക്ഷനുകളിലായി എത്ര
വൈദ്യുതി കണക്ഷന്
നല്‍കിയിട്ടുണ്ട്;
(ബി)
ഗാര്‍ഹിക
-കാര്‍ഷിക -വ്യവസായ
കണക്ഷനുകളുടെ തരം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
വൈദ്യുതി
സംബന്ധമായ പരാതികള്‍
പരിഹരിക്കുന്നതിനുള്ള ജനകീയ
അദാലത്തുകള്‍
2447.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
സംബന്ധമായ പരാതികള്‍
പരിഹരിക്കുന്നതിന്
ജില്ലാതലത്തില്‍ ജനകീയ
അദാലത്തുകള്‍ നടത്താന്‍
തീരുമാനിച്ചിടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഇത്തരത്തിൽ
അദാലത്ത്
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
ഇതില്‍
എത്ര പരാതികള്‍
വന്നിട്ടുണ്ടെന്നും
എത്ര എണ്ണം
പരിഹരിക്കാന്‍
സാധിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
ഞാറക്കല്‍
110 കെ.വി. സബ്-സ്റ്റേഷന്
2448.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിനിലെ
ഞാറക്കലില്‍ 110 കെ.വി.
സബ്-സ്റ്റേഷന്
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കുള്ള ടവറുകള്‍
സ്ഥാപിക്കുന്നതിനായി
സ്ഥലം കണ്ടെത്തുകയും
ഏറ്റെടുക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പദ്ധതി
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
പദ്ധതി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നു
വ്യക്തമാക്കാമോ?
വന്‍കിട
സ്ഥാപനങ്ങളുടെ കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
2449.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
കെ.എസ്.ഇ.ബി.യുടെ നഷ്ടം
290 കോടി രൂപ ആയിരിക്കെ
വന്‍കിടക്കാര്‍
വരുത്തിയ കുടിശ്ശിക 340
കോടിയില്‍പരം
രൂപയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏറ്റവും
കൂടുതല്‍ കുടിശ്ശിക
വരുത്തിയ പത്ത്
എക്സ്ട്രാ ഹൈടെന്‍ഷന്‍
ഉപഭോക്താക്കളില്‍
ഏഴെണ്ണവും സംസ്ഥാന
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളാണോ;
എങ്കില്‍ അവ
ഏതൊക്കെയാണ്;
(സി)
ഇവയില്‍
ചിലത് അടച്ചുപൂട്ടലിന്
വിധേയമായതിനാല്‍
കുടിശ്ശിക
പിരിച്ചെടുക്കണമെങ്കില്‍
റവന്യൂ റിക്കവറി നടപടി
സ്വീകരിക്കേണ്ടതുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
നഷ്ടം
നികത്താന്‍ വൈദ്യുതി
നിരക്ക് ക്രമാതീതമായി
വര്‍ദ്ധിപ്പിച്ച്
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിപ്പിക്കുന്ന
പതിവ് ഒഴിവാക്കി
വന്‍കിടക്കാരുടെ
കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
കെ.എസ്.ഇ.ബി. നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വൈദ്യുതി
അദാലത്ത്
2450.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിൽ
ഏതെല്ലാം ജില്ലകളിൽ
വൈദ്യുതി മന്ത്രിയുടെ
നേതൃത്വത്തില്‍
അദാലത്ത് നടത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അദാലത്തുകളിൽ കിട്ടിയ
പരാതികള്‍ എത്രയാണെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
പ്രസ്തുത
പരാതികളുടെ സ്വഭാവവും
പരിഹരിച്ച പരാതികള്‍
ഏതൊക്കെയാണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പരാതികളില്‍
പരിഹരിക്കുവാൻ
ബാക്കിയുള്ളവ
ഏതൊക്കെയാണെന്നും
നടപടികള്‍ എപ്പോള്‍
സ്വീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
വൈദ്യുതി
കണക്ഷനുകള്‍
2451.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ഇ.ബി. സെക്ഷന്‍
ആഫീസുകള്‍ വഴി എത്ര
ഗാര്‍ഹിക, കാര്‍ഷിക,
വ്യാവസായിക കണക്ഷനുകള്‍
നല്കിയിട്ടുണ്ടെന്നതിന്റെ
ഇനം തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
കണക്ഷനുകള്‍
സമയബന്ധിതമായി
കൊടുത്തുതീര്‍ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വൈദ്യുതി
സ്വയംപര്യാപ്തമാക്കാന്‍
നടപടികള്‍
2452.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വൈദ്യുതി
സ്വയംപര്യാപ്തമായി
മാറിയിട്ടുണ്ടോ;
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
കൂടുതല്‍
ഊര്ജ്ജോല്പാദനത്തിനായി
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള
സജീവപദ്ധതികള്
എന്തെല്ലാമാണ്?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
ട്രാന്‍സ്ഫോര്‍മറുകള്‍
2453.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
കൊയിലാണ്ടി
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
കെ.എസ്.ഇ.ബി. എത്ര
പുതിയ
ട്രാന്‍സ്ഫോര്‍മറുകളാണ്
സ്ഥാപിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ; അവ
എവിടെയെല്ലാമാണെന്നു
വ്യക്തമാക്കാമോ;
(ബി)
പഴയതും,
പ്രവര്‍ത്തനക്ഷമത
കുറഞ്ഞതുമായ
ട്രാന്‍സ്ഫോര്‍മറുകള്‍
കെ.എസ്.ഇ.ബി.
മാറ്റിസ്ഥാപിച്ചുവരുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിൽ
പുതിയതായി എത്ര
വൈദ്യുതി കണക്ഷനുകൾ
സൗജന്യമായി നല്കി
എന്ന് അറിയിക്കാമോ?
ലോഡ്ഷെഡ്ഡിംഗ്
നടപ്പിലാക്കേണ്ട സാഹചര്യം
2454.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോഡ്ഷെഡ്ഡിംഗ്
നടപ്പിലാക്കേണ്ട
എന്തെങ്കിലും സാഹചര്യം
നിലവിലുണ്ടോ; വിശദാംശം
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വര്‍ദ്ധിച്ച വൈദ്യുതി
ഉപയോഗം കണക്കിലെടുത്ത്
ഈ സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
വൈദ്യുതി
നഷ്ടത്തിന്റെയും
ഉപഭോഗത്തിന്റെയും തോത്
കുറയ്ക്കാനായി
എന്തൊക്കെ നടപടികളാണ്
കെ.എസ്.ഇ.ബി.
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
കാെയിലാണ്ടിയില്
പുതിയ ത്രീഫേസ് ലെെനുകള്‍
2455.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കാെയിലാണ്ടി
നിയോജകമണ്ഡലം
പരിധിയില്‍ എത്ര
കിലോമീറ്റര്‍
ദൂരത്തില്‍ പുതിയ ത്രീ
ഫേസ് ലെെനുകള്‍
വലിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ഡലം
പരിധിയില്‍ എത്ര പുതിയ
കണക്ഷനുകളാണ്
നല്‍കിയത്;
വിശദമാക്കാമോ?
ചെറായി
110 കെ.വി. സബ് സ്റ്റേഷന്
2456.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിനിലെ
ചെറായി 110 കെ.വി. സബ്
സ്റ്റേഷന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണതോതിലാണോ
നടന്നുവരുന്നതെന്നു
വിശദമാക്കാമോ;
(ബി)
ഇനിയും
ഏതെങ്കിലും തരത്തിലുള്ള
ക്രമീകരണങ്ങള്‍
ഇതിലേയ്ക്കായി
നടപ്പിലാക്കാനുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
മുന്‍
സര്‍ക്കാര്‍ ആരംഭിച്ച
വെെദ്യുതിയുല്പാദനപദ്ധതികള്
2457.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതികളാണ്
ആരംഭിച്ചത്;
വിശദമാക്കുമോ;
(ബി)
അവയില്‍
എത്രയെണ്ണം ഇനിയും
പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്?
വൈദ്യുത
പദ്ധതികള്‍
2458.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പണി ആരംഭിച്ചതും
മുടങ്ങി കിടന്നതുമായ
ഏതെങ്കിലും വൈദ്യുത
പദ്ധതികള്‍ ഈ
സര്‍ക്കാര്‍
പുനരാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
പദ്ധതികളെന്നും അതില്‍
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
ഇടുക്കി
ജലാശയത്തിലെ വെള്ളം
ഉപയോഗിച്ച്
വെള്ളിയാമറ്റത്ത് 750
മെഗാവാട്ട്
സ്ഥാപകശേഷിയുള്ള
വൈദ്യുതി നിലയം
സ്ഥാപിക്കുന്നതിനുള്ള
സാധ്യതാ പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
ഏത് ഏജന്‍സിയാണ്
പ്രസ്തുത പഠനം
നടത്തിയത്; വിശദാംശം
നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതെങ്കിലും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ വൈദ്യുതി
രംഗത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
ഏതൊക്കെയെന്നും ഓരോ
പദ്ധതിയുടെയും ഉദ്ദേശം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
2459.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രസരണ
ശൃംഖല ശക്തിപ്പെടുത്തി
പ്രസരണനഷ്ടം
കുറയ്ക്കുന്നതിനായി
ലക്ഷ്യമിട്ട 10000 കോടി
രൂപ മുതല്‍മുടക്കുളള
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
കോലത്തുനാട്,
കോട്ടയം ലെെന്‍സ്
പാക്കേജുകളുടെ എസ്റ്റിമേറ്റ്
2460.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയുടെ
സാമ്പത്തിക സഹായത്തോടെ
നടപ്പിലാക്കുന്ന
കോലത്തുനാട്, കോട്ടയം
ലെെന്‍സ് പാക്കേജുകളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനവലംബിച്ച
മാര്‍ഗ്ഗം
എസ്റ്റിമേറ്റ് തുക
കുത്തനെ കൂട്ടുന്നതിന്
കാരണമായെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
രണ്ടു
പദ്ധതികളുടെയും
എസ്റ്റിമേറ്റ് തുകയില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ് വന്നത്;
(സി)
കെ.എസ്.ഇ.ബി.യുടെ
കോസ്റ്റ് ഡേറ്റയിലോ,
ഡി.എസ്.ആറിലോ
പ്രതിപാദിക്കാത്ത
വസ്തുക്കളുടെ
എസ്റ്റിമേറ്റ്
എപ്രകാരമാണ്
തയ്യാറാക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
സ്റ്റെര്ലെെറ്റും
എല്‍.&റ്റി.യും
സമര്‍പ്പിച്ച
സ്പെഷ്യല്‍ റേറ്റ്
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
ഉപയോഗിച്ചിട്ടുണ്ടോ;
എങ്കില്‍, പ്രസ്തുത
പ്രവൃത്തിയുടെ എത്ര
ശതമാനം
പ്രവൃത്തികള്‍ക്കാണ്
അവര്‍ നല്കിയ
സ്പെഷ്യല്‍ റേറ്റ്
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനായി
ഉപയോഗിച്ചത്;
(ഇ)
പുതിയ
സാങ്കേതികവിദ്യ
ഉപയോഗിക്കുന്ന
പ്രവൃത്തികളില്‍
അതിനാവശ്യമായ ഡേറ്റ
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ ഏതു
രീതിയാണ് എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനായി
കെ.എസ്.ഇ.ബി.
അവലംബിച്ചത്;
വിശദമാക്കുമോ?
ദ്യുതി
2021 പദ്ധതി
2461.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പ് ദ്യുതി 2021
എന്ന പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ കീഴില്‍
വൈദ്യുതി രംഗത്ത്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ
പദ്ധതിയുടെ കീഴില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ജല
വെെദ്യുതോദ്പാദനം
2462.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെയും
2019-ലെയും പ്രളയ
സമയത്തുണ്ടായ അതിവര്‍ഷം
പ്രയോജനപ്പെടുത്തുതിന്
വെെദ്യുത വകുപ്പിനു
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
കാലവര്‍ഷം
അതിവര്ഷമാകുമ്പോഴുള്ള
അവസ്ഥ
പ്രയോജനപ്പെടുത്തി ജല
വെെദ്യുതോദ്പാദനം
കൂട്ടുന്നതിനു നടപടി
സ്വീകരിക്കുമോ;
(സി)
ഇടുക്കിയില്‍
നിലവിലുള്ള ഉദ്പാദന
യൂണിറ്റുകളുടെ എണ്ണം
കൂട്ടി
വെെദ്യുതോദ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുള്ള
ചെലവു സംബന്ധിച്ചും
മറ്റു സാദ്ധ്യതകള്‍
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതി
ഉല്പാദനം
2463.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം വൈദ്യുതി
ഉല്പാദനത്തില്
സംസ്ഥാനത്തെ
സ്വയംപര്യാപ്തമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് ഒരു
ദിവസത്തെ വൈദ്യുതി
ഉല്പാദനം എത്രയാണ്;
നിലവിലെ ഉപഭോഗം
അനുസരിച്ച്
ഉല്പാദനത്തില് എന്ത്
വര്‍ദ്ധനവാണ് ഇനി
കൈവരിക്കേണ്ടത്;
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
തടസ്സം കണ്ടുപിടിച്ച്
പരിഹരിക്കുന്നതിന്
എന്തെങ്കിലും പുതിയ
കണ്ട്രോല് സിസ്റ്റം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
അധികമായി
ഉല്പാദിപ്പിച്ച വൈദ്യുതി
2464.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
മെഗാവാട്ട് വൈദ്യുതി
അധികമായി
ഉല്പാദിപ്പിക്കാന്
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
2465.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ
ഒന്നാം ഘട്ടം 2021
മാര്‍ച്ചില്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒന്നാം ഘട്ടം
പൂര്‍ത്തിയാകുന്നതോടെ
വൈദ്യുതി പ്രസരണ
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
ഉണ്ടാകുന്നത്;
(സി)
കിഫ്ബിയില്‍
നിന്നും എന്ത് തുകയാണ്
ഈ പദ്ധതിക്കായി
അനുവദിച്ചത്; അതിന്
എത്ര ശതമാനം പലിശയാണ്
കിഫ്ബിക്ക്
നല്‍കേണ്ടത്;
(ഡി)
സംസ്ഥാനത്ത്
ജല
വൈദ്യുതോല്പാദനത്തിന്റെ
സാധ്യത
വിരളമായിക്കൊണ്ടിരിക്കുന്നതായി
ബോര്‍ഡ്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ ഭാവിയിലെ
ആവശ്യത്തിലേക്കായി
വൈദ്യുതി ഇറക്കുമതിയെ
സംസ്ഥാനത്തിന്
കൂടുതലായി
ആശ്രയിക്കേണ്ട സാഹചര്യം
ഉണ്ടോ;
(ഇ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍
പ്രസരണ നഷ്ടം
എത്രമാത്രം
കുറയ്ക്കുവാന്‍ കഴിയും;
അതിലൂടെ എത്ര
മെഗാവാട്ട് വൈദ്യുതി
പ്രതിവര്‍ഷം
ലാഭിക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്?
വൈപ്പിനില്‍
പുതുതായി സെക്ഷന്‍ ഓഫീസ്
2466.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
ഗുണഭോക്താക്കളുടെ
ബാഹുല്യം പരിഗണിച്ചും
ഭൂപ്രകൃതിയുടെ
പ്രത്യേകത
കണക്കിലെടുത്തും
പുതുതായി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
കോട്ടത്താവളം
ഹെെഡ്രോ ഇലക്ട്രിക്ക്
പ്രോജക്ട്
2467.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ പൂഞ്ഞാര്‍
തെക്കേക്കര
പഞ്ചായത്തില്‍
കോട്ടത്താവളം
കേന്ദ്രമാക്കി മിനി
ഹെെഡ്രോ ഇലക്ട്രിക്ക്
പ്രോജക്ട്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് പഠനം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതിയുടെ നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും എത്ര
വാട്ട് വെെദ്യുതിയാണ്
ഇതുവഴി
ഉത്പാദിപ്പിക്കാന്‍
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
2468.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-2022
കാലത്തെ സംസ്ഥാനത്തെ
വൈദ്യുതി നിരക്ക്
വര്‍ദ്ധനവില്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
100
യൂണിറ്റ് വരെ വൈദ്യുതി
ഉപയോഗിക്കുന്നവര്‍ക്ക്
പ്രതിമാസം എത്ര രൂപയുടെ
വ്രദ്ധനവാണ്
വരുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
കേന്ദ്ര
വൈദ്യുതി
നിയമമനുസരിച്ച്
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കാനുള്ള
അധികാരം ആര്‍ക്കാണ്
നിശ്ചയിച്ചിരിക്കുന്നത്;
ഇതില്‍ സംസ്ഥാന
സര്‍ക്കാരിന്റെ പങ്ക്
വ്യക്തമാക്കുമോ?
ആലത്തൂർ
നിയോജകമണ്ഡലത്തിലെ സമ്പൂർണ്ണ
വൈദ്യുതീകരണം
2469.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂർ
നിയോജകമണ്ഡലത്തില്‍
സമ്പൂർണ്ണ
വൈദ്യുതീകരണത്തിനായി
ചെലവഴിച്ച തുകയുടെ
വിശദവിവരം നല്‍കാമോ;
(ബി)
സമ്പൂർണ്ണ
വൈദ്യുതീകരണത്തിനായി
ലഭിച്ച അപേക്ഷകളില്‍
ഇനിയും എത്ര
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷൻ
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇനിയും
വൈദ്യുതി കണക്ഷൻ
നല്കാനുണ്ടെങ്കില്
തടസ്സം എന്താണെന്ന്
വിശദീകരിക്കാമോ?
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി
2470.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
ഭാഗമായി വള്ളിക്കുന്ന്
മണ്ഡലത്തില്‍ എത്ര
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
ഇതിന്റെ
ജോലികള്‍ പൂര്‍ണ്ണമായും
കെ.എസ്.ഇ.ബി.
നേരിട്ടാണോ ചെയ്യുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
കെ.എസ്.ഇ.ബി. ആസൂത്രണം
ചെയ്തു പ്രകാരം
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
സൗരോര്‍ജ്ജ പാനല്‍
2471.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗാര്‍ഹിക
ഉപയോക്താക്കള്‍ക്ക്
സൗരോര്‍ജ്ജ പാനല്‍
ഒരുക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സോളാര്‍
വൈദ്യുതി ഉല്പാദനം
2472.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സോളാര്‍
വൈദ്യുതിയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
സോളാര്‍ വൈദ്യുതിയുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
വീടുകളില്‍
സോളാര്‍ പാനല്‍
2473.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വീടുകളില്‍ സോളാര്‍
പാനല്‍
സ്ഥാപിക്കുന്നതിനുളള
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുളളതെന്ന്
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
അതില്‍
എത്ര വീടുകളില്‍ പാനല്‍
സ്ഥാപിച്ചുവെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
ജില്ലാടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ സോളാര്‍ വൈദ്യുത
നിലയങ്ങള്‍
2474.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വൈദ്യുതി
വകുപ്പിന്റെ അധീനതയില്‍
എവിടെയൊക്കെ സോളാര്‍
വൈദ്യുത നിലയങ്ങളുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഈ
സോളാര്‍ നിലയങ്ങളില്‍
നിന്നും എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഇപ്പോള്‍
ഉല്പാദിപ്പിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
നാളിതുവരെ
എത്ര രൂപ ഇതിനായി
ചെലവാക്കിയിട്ടുണ്ടെന്നറിയിക്കാമോ?
സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിക്കുന്ന
പദ്ധതി
2475.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആരംഭിക്കുകയും, പണി
പൂര്‍ത്തിയാക്കുകയും
ചെയ്ത പദ്ധതികളില്‍
നിന്നും ഇതിനകം എത്ര
മെഗാവാട്ട് വൈദ്യുതി
ഏതൊക്കെ പദ്ധതികളിൽ
നിന്നുമാണ്
ഉല്പാദിപ്പിക്കുന്നതെന്നു
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജില്ലാ പഞ്ചായത്തുകള്‍,
കളക്ട്രേറ്റുകള്‍,
വൈദ്യുതി ബോര്‍ഡിന്റെ
കെട്ടിടങ്ങള്‍
എന്നിവയുടെ മുകളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(സി)
ഇതിലൂടെ
എത്ര കിലോവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കുമോ?
അപകരകരമായ
അവസ്ഥയിൽ സ്ഥിതിചെയ്യുന്ന
ട്രാൻസ്ഫോര്‍മര്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള നടപടി
2476.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
ചെങ്കൽ പഞ്ചായത്തിലെ
കോടങ്കരയിൽ റോഡിന്
അടുത്ത് അപകടകരമായ
അവസ്ഥയിൽ
സ്ഥിതിചെയ്യുന്ന
ട്രാൻസ്ഫോര്‍മര്‍
മാറ്റി
സ്ഥാപിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രാൻസ്ഫോര്‍മര്‍
അപകടകരമായ സ്ഥലത്ത്
സ്ഥിതിചെയ്യുന്നതുമായി
ബന്ധപ്പെട്ട്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
റോഡുകളില്‍
എല്‍.ഇ.ഡി ലൈറ്റ്
2477.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ റോഡ് സുരക്ഷാ
കൗണ്‍സിലിന്റെ
നിര്‍ദ്ദേശ പ്രകാരം
ഏതെല്ലാം റോഡുകളില്‍
എല്‍.ഇ.ഡി ലൈറ്റ്
സ്ഥാപിക്കുന്നതിന്
തുകകൈമാറിയിട്ടുണ്ടെന്നും
എത്ര തുക
കൈമാറിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും ആയത്
ഏത് ഏജന്‍സി വഴിയാണ്
നടപ്പിലാക്കിയത് എന്നും
ഇതിന്റെ മെയിന്റനന്‍സ്
കോണ്‍ട്രാക്ട്
എത്രവര്ഷത്തേക്കാണെന്നും
വിശദീകരിക്കുമോ;
(സി)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഈ
വിഭാഗത്തിലൂടെ
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
വിശദീകരിക്കുമോ?
പട്ടിക്കാട്
ഇലക്ട്രിക്കല്‍ സെക്ഷന്റെ
വിഭജനം
2478.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ഇലക്ട്രിക്കല്‍
സെക്ഷനിലെ പരമാവധി
ഉപഭോക്താക്കളുടെ എണ്ണം
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പട്ടിക്കാട്
ഇലക്ട്രിക്കല്‍ സെക്ഷന്‍
കീഴില്‍ ഗാര്‍ഹിക,
ഗാര്‍ഹികേതര
കണക്ഷനുകളുള്ള എത്ര
ഉപഭോക്താക്കളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സെക്ഷന്‍ വിഭജിച്ച്
പുതിയ ഒരു
ഇലക്ട്രിക്കല്‍
സെക്ഷന്‍
രൂപീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ലക്കിടിയില്‍
കെ.എസ്.ഇ.ബി.യുടെ സെക്ഷന്‍
ഓഫീസ്
2479.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തില്‍പെട്ട
ലക്കിടിയില്‍
കെ.എസ്.ഇ.ബി.യുടെ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന്
എന്നാണ് ഭരണാനുമതി
നല്‍കിയത്;
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
സെക്ഷന്‍ ഓഫീസ്
ലക്കിടിയില്‍
ആരംഭിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ഓഫീസ് എന്ന്
പ്രവര്‍ത്തനം
ആരംഭിക്കും എന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍)
നിയമനം
2480.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ്
എഞ്ചിനിയര്‍
(ഇലക്ട്രിക്കല്‍)
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതിനകം
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
അറിയാമോ;എങ്കിൽ
വെളിപ്പെടുത്താമോ;
(സി)
ട്രാന്സ്മിഷന്
സബ് സ്റ്റേഷനുകളില്‍
അസിസ്റ്റന്റ്
എഞ്ചിനിയര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.യില്‍
നിലനില്‍ക്കുന്നതായി
ആക്ഷേപിക്കപ്പെടുന്ന
നിയമന നിരോധനം
പി.എസ്.സിക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
തടസ്സമായിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
നിലവിലുളള ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹെെഡല്‍
ടൂറിസം സെന്ററിന് പാട്ടത്തിന്
നല്കിയ ഭൂമി
2481.
ശ്രീ.പി.ടി.
തോമസ്
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പൊന്മുടി
അണക്കെട്ടിന് സമീപം
കെ.എസ്.ഇ.ബി.യുടെ
അധീനതയിലിരുന്ന 25
ഏക്കര്‍ ഭൂമി കേരള
ഹെെഡല്‍ ടൂറിസം
സെന്ററിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത്
വ്യവസ്ഥയിലാണ് ഭൂമി
നല്‍കിയതെന്ന്
അറിയിക്കാമോ;
(ബി)
റവന്യൂ
വകുപ്പിന്റെ
അധീനതയിലിരുന്ന
പ്രസ്തുത ഭൂമി എന്ത്
പദ്ധതിക്കായിട്ടാണ്
കെ.എസ്.ഇ.ബി.ക്ക്
കെെമാറിയത്;
(സി)
പ്രസ്തുത
ഭൂമി ഹെെഡല്‍ ടൂറിസം
സെന്ററിന് പാട്ടത്തിന്
നല്‍കുന്നതിന് മുമ്പ്
റവന്യൂ വകുപ്പിന്റെ
അനുമതി തേടേണ്ടതില്ലെ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
കേരള
ഹെെഡല്‍ ടൂറിസം
സെന്റര്‍ പ്രസ്തുത
ഭൂമിയില്‍ ഇതിനകം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
ഭൂമി
കെെമാറ്റം സംബന്ധിച്ച്
ബോര്‍ഡിനോട് റവന്യൂ
വകുപ്പ് എന്തെങ്കിലും
വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടോ?
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന വൈദ്യുതി
വകുപ്പിന്റെ ഓഫീസുകള്‍
2482.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
നിലവില്‍ വൈദ്യുതി
വകുപ്പിന്റെ ഏതെല്ലാം
ഓഫീസുകളാണ്
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കോന്നി
നിയോജകമണ്ഡലത്തില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
യ്ക്ക് ഉണ്ടായ നഷ്ടം
2483.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റിലുണ്ടായ
കാറ്റിലും കനത്തമഴയിലും
കെ.എസ്.ഇ.ബി. യ്ക്ക്
ഉണ്ടായ നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നഷ്ടം സംസ്ഥാന
സര്‍ക്കാര്‍
നികത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
ചേലക്കര
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
2484.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
വൈദ്യുതി
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
ചേലക്കര
നിയോജകമണ്ഡലത്തിൽ
കെ.എസ്.ഇ.ബി.
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര
സ്ഥലങ്ങളിൽ
ട്രാൻസ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
സ്ഥലങ്ങളുടെ പേരുവിവരം
വ്യക്തമാക്കാമോ?
കല്പറ്റ
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2485.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കല്‍പ്പറ്റ
മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതിനായി
എത്ര രൂപയാണ് ഇതുവരെ
ചെലവഴിച്ചത്;
വിശദമാക്കാമോ?
വെെദ്യുതി
വകുപ്പിന്റെ ജനകീയ അദാലത്ത്
2486.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വകുപ്പിന്റെ ജനകീയ
അദാലത്ത് വഴി പരിഹാരം
കാണാന്‍ കഴിയുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ജനകീയ
അദാലത്തിലേക്ക് പരാതി
മുന്‍കൂട്ടി
നല്‍കേണ്ടതുണ്ടോ;എങ്കിൽ
അതിന്റെ രീതി
അറിയിക്കാമോ; ജനകീയ
അദാലത്തില്‍ ഒരാള്‍ക്ക്
പരാതിയുമായി നേരിട്ട്
ഹാജരാകുവാന്‍
വ്യവസ്ഥയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ജനകീയ
അദാലത്തിന്റെ സംഘാടനം,
പരസ്യം എന്നിവയ്ക്ക്
വേണ്ടി സര്‍ക്കാര്‍
ചെലവിടുന്ന തുക
എത്രയെന്ന്
അറിയിക്കുമോ;വിശദവിവരം
നല്‍കുമോ?
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
ഡാമുകളുടെ സുരക്ഷ
2487.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
ഡാമുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഡി.ആര്.എെ.പി.ലേക്ക്
ലോകബാങ്കില്‍ നിന്നും
ലഭിച്ച ധനസഹായം
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഡാമുകളുടെ
സുരക്ഷയ്ക്കായി സംസ്ഥാന
സര്‍ക്കാര്‍ ബജറ്ററി
സപ്പോര്‍ട്ട്
ഇനത്തില്‍ എത്ര തുക
ചെവലഴിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ചാലക്കുടി,
കൊരട്ടി സെക്ഷന്‍ ഓഫീസുകളുടെ
വിഭജനം
2488.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി,
കൊരട്ടി കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
വിഭജിച്ച് പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിനോ
പ്രസ്തുത സെക്ഷന്‍
ഓഫീസുകളിലെ അമിത
ജോലിഭാരവും കണക്ഷനും
ക്രമീകരിക്കുന്നതിനോ
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇടക്കൊച്ചി
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
2489.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിനായി സ്ഥലം
ലഭ്യമാക്കിയിട്ടും
പ്രസ്തുത ഓഫീസ്
ആരംഭിക്കന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസ് എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചിത്തിരപുരം
സി.എച്ച്.സി.യിൽ കെ.എസ്.ഇ.ബി.
യുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍
2490.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
മുഖേന കെ.എസ്.ഇ.ബി ക്ക്
കീഴില്‍ നിര്‍മ്മാണ
പ്രവൃത്തികള്‍
ഏറ്റെടുക്കുന്ന
ഏജന്‍സിയെ എസ്.പി.വി.
ആക്കിക്കൊണ്ട്
അനുവദിക്കപ്പെട്ടിട്ടുള്ള,
ദേവികുളം നിയോജക
മണ്ഡലത്തിലെ
ചിത്തിരപുരം
സി.എച്ച്.സി.യുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ നിലവില്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചിത്തിരപുരം
സി.എച്ച്.സി യുമായി
ബന്ധപ്പെട്ട്
കെ.എസ്.ഇ.ബിക്ക് കീഴിലെ
പ്രസ്തുത ഏജന്‍സി
തയ്യാറാക്കിയിട്ടുള്ള
മുഴുവന്‍ രേഖകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
പള്ളുരുത്തി
സെക്ഷനു കീഴിൽ
ട്രാന്‍സ്ഫോർമറുകള്‍
2491.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പള്ളുരുത്തി
സെക്ഷനോഫീസിന് കീഴിലെ
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
വൈദ്യുതി
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
എത്ര
ട്രാന്‍സ്ഫോർമറുകള്‍
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതില്‍
എത്ര
ട്രാന്‍സ്ഫോർമറുകള്‍
നാളിതുവരെ
സ്ഥാപിച്ചിട്ടുണ്ടെന്നും
ബാക്കിയുള്ളവ
എന്നത്തേക്ക്
സ്ഥാപിക്കുവാന്‍
സാധിക്കുമന്നും
വ്യക്തമാക്കാമോ?