സര്‍ഫാസി
ആക്ട്
T 2492.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ഫാസി
ആക്ടിന്റെ പരിധിയില്‍
സംസ്ഥാനത്തെ ഏതെല്ലാം
ധനകാര്യ സ്ഥാപനങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
സഹകരണ മേഖല സര്‍ഫാസി
ആക്ടിന്റെ പരിധിയില്‍
വരുമോ; വ്യക്തമാക്കാമോ;
(സി)
സഹകരണ
മേഖലയെ സര്‍ഫാസി
ആക്ടിന്റെ പരിധിയില്‍
നിന്നും ഒഴിവാക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
കാര്‍ഷികമേഖലയില്‍
സഹകരണ സ്ഥാപനങ്ങളുടെ
ഇടപെടല്‍
2493.
ശ്രീ.എം.
സി. കമറുദ്ദീന്
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ മുഖേന
നല്കുന്ന വായ്പകളില്‍
എത്ര ശതമാനമാണ്
നിലവില്‍ കാര്‍ഷിക
വായ്പയായി
നല്‍കിവരുന്നത്;
(ബി)
കാര്‍ഷികമേഖലയില്‍
സഹകരണ സ്ഥാപനങ്ങളുടെ
ഇടപെടല്‍
ശക്തമാക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
വായ്പാക്കുടിശ്ശിക
പിരിച്ചെുടുക്കുന്നതിന്
സഹകരണ സ്ഥാപനങ്ങള്‍
സ്വീകരിച്ചു വരുന്ന നടപടികൾ
2494.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വായ്പാക്കുടിശ്ശിക
പിരിച്ചെുടുക്കുന്നതിന്
സഹകരണ സ്ഥാപനങ്ങള്‍
എന്തല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ബി)
കുടിശ്ശിക
വരുത്തിയ
വായ്പക്കാര്‍ക്കെതിരെ
കേസ് നടപടികള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ സഹകരണ
സ്ഥാപനങ്ങള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരം
നടപടി കാര്‍ഷികവായ്പ
എടുത്തിട്ടുള്ള
കര്‍ഷകരെയടക്കം
കൂടുതല്‍
ദുരിതത്തിലാഴ്ത്തുമെന്നതിനാല്
ഈ നടപടി
നിര്‍ത്തിവയ്ക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു സഹകരണ
ബാങ്ക്
2495.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു
സഹകരണ ബാങ്ക്
എന്നതിനെക്കുറിച്ച്
സര്‍ക്കാര്‍ ഗൗരവമായി
ആലോചിക്കുന്നുണ്ടോ;
(ബി)
ഇതിലൂടെ
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രാഥമിക
സഹകരണ ബാങ്കുകളെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഔദ്യോഗിക
ബാങ്കാക്കി
മാറ്റുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനുള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ?
കെയര്‍
കേരള പദ്ധതി
T 2496.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്കായുള്ള
കെയര്‍ കേരള പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
പദ്ധതിക്കായി എത്ര
തുകയാണ്
മാറ്റിവച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
കെയര്‍
കേരള പദ്ധതി
2497.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെയര്‍ കേരള പദ്ധതി
മുഖേന എത്ര വീടുകള്‍
ഇതുവരെ പൂര്‍ത്തിയാക്കി
അനുവദിച്ചു എന്ന്
അറിയിക്കുമോ;
(ബി)
എത്ര
വീടുകളുടെ നിര്‍മ്മാണം
നിലവില്‍ നടന്നു
വരുന്നു എന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതി കൂടുതല്‍
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വിശദാംശം
അറിയിക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണം
2498.
ശ്രീ.മുരളി
പെരുനെല്ലി
,,
ഒ. ആര്. കേളു
,,
ബി.സത്യന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി
പ്രവര്‍ത്തിച്ച് വരുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിനായി
പുനര്‍ജ്ജനി എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
ഓഹരി മൂലധനസഹായം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എസ്.സി/എസ്.റ്റി
വിഭാഗത്തില്‍പ്പെട്ട
യുവജനങ്ങള്‍ക്ക്
തൊഴിലധിഷ്ഠിത പരിശീലനം
നല്‍കുന്നതിനായി
സംഘങ്ങള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ് നല്കി
വരുന്നത് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികജാതി,
പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങള്‍ക്ക് പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
കൂടുതല്‍ ധനസഹായം
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സഹകരണ വകുപ്പ്
മുഖേന നടപ്പിലാക്കുന്ന
പദ്ധതി
2499.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഏഴ്
സ്ക്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
റൂമും
ഉൗര്ജ്ജക്ഷമതയുളള
അടുപ്പും സഹകരണ വകുപ്പ്
മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിക്കുകയും
സ്കൂളുകളുടെ ലിസ്റ്റ്
ആവശ്യപ്പെടുകയും
ചെയ്തിരുന്നതു
പ്രകാരമുളള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
കേരള ബാങ്ക് രൂപീകരണം
2500.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം,
ജില്ലാ ബാങ്കുകളില്‍
അംഗങ്ങളായ പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്കും
അര്‍ബന്‍
ബാങ്കുകള്‍ക്കും
ദോഷകരമാണെന്ന വാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
ബാങ്കുകള്‍ സംസ്ഥാന
സഹകരണ ബാങ്കില്‍
ലയിപ്പിച്ചത് മൂലം
സംഘങ്ങളുടെ സ്വയംഭരണ
സ്വഭാവത്തെ ദോഷകരമായി
ബാധിക്കുന്ന അവസ്ഥ
സംജാതമായിട്ടുണ്ടോ;
(സി)
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകളുടെ
ഉല്പന്നങ്ങളുടെയും
സേവനങ്ങളുടെയും ഏകീകരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പുതിയ
ബാങ്കിന് യോജിച്ച
രീതിയില്‍ ഉദ്യോഗസ്ഥ
ഘടന നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
കേരള
ബാങ്ക്
2501.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കില്‍ ലയിപ്പിച്ച്
കേരള ബാങ്ക്
രൂപീകരിച്ചുകൊണ്ടുള്ള
വിജ്ഞാപനം
പുറത്തിറങ്ങിയിട്ടുണ്ടോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്
റിസര്‍വ് ബാങ്ക്
തത്വത്തില്‍ അംഗീകാരം
നല്‍കിയത് ഏതൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്;
(സി)
പ്രസ്തുത
മാനദണ്ഡങ്ങള്‍ ഇതിനകം
പാലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
മാനദണ്ഡങ്ങള്‍ ഇതിനകം
പാലിച്ചുവെന്നും ഇനി
അവശേഷിക്കുന്നവ
ഏതെന്നും
വ്യക്തമാക്കുമോ;
(ഡി)
കേരള
ബാങ്ക്
രൂപീകൃതമായതോടുകൂടി
സഹകാരികള്‍ക്കും
ബാങ്കിലെ
ഇടപാടുകാര്‍ക്കും
ലഭ്യമാകുന്ന
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കേരള
ബാങ്ക്
2502.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് എന്നുമുതലാണ്
മറ്റ് പൊതുമേഖലാ
ബാങ്കുകള്‍
നല്കുന്നതുപോലുള്ള
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
നല്കിത്തുടങ്ങുക;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
സോഫ്റ്റ്വെയർ
അടക്കം ഇതുമായി
ബന്ധപ്പെട്ട സാങ്കേതിക
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
കേരള
ബാങ്ക് നല്കുന്ന കാര്‍ഷിക
വായ്പ പലിശ നിരക്ക്
2503.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളിലെ കാര്‍ഷിക
വായ്പ പലിശ നിരക്ക്
ഇപ്പോള്‍ നല്കുന്ന
നിരക്കില്‍ നിന്ന്
കുറവു വരുത്താന്‍ കേരള
ബാങ്ക് നിലവില്‍
വരുമ്പോള്‍ കഴിയുമോ
എന്ന് വ്യക്തമാക്കുമോ;
എങ്കില്‍ പുതിയ നിരക്ക്
എത്ര ആയിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്കിലെ എ ക്ലാസ്
അംഗങ്ങളായ പ്രാഥമിക
സഹകരണ ബാങ്കുകള്‍ക്ക്
കേരള ബാങ്കില്‍ നിന്നും
നല്കുന്ന വായ്പയുടെ
പലിശ നിരക്കും എ ക്ലാസ്
അല്ലാത്ത മറ്റ്
അംഗങ്ങള്‍ക്ക്
നല്കുന്ന വായ്പയുടെ
പലിശ നിരക്കും
തുല്യമായിരിക്കുമോ;
വ്യക്തമാക്കുമോ?
കേരള
ബാങ്ക് ജീവനക്കാരുടെ
വിരമിക്കല്‍ പ്രായം
2504.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകള്‍
സംസ്ഥാന സഹകരണ
ബാങ്കുമായി ലയിപ്പിച്ച്
കേരള ബാങ്ക് രൂപീകരിച്ച
സാഹചര്യത്തില്‍
ജീവനക്കാരുടെ
വിരമിക്കല്‍ പ്രായം
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
2019
ഡിസംബര്‍ രണ്ടാം വാരം
തിരുവനന്തപുരത്ത്
ചേര്‍ന്ന കേരള ബാങ്ക്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയുടെ
യോഗത്തില്‍ വിരമിക്കല്‍
പ്രായം ഉയര്‍ത്തുന്നത്
സംബന്ധിച്ച് ചര്‍ച്ച
നടത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ദേശസാല്‍കൃത,
ഷെഡ്യൂള്‍ഡ്
ബാങ്കുകള്‍ക്ക്
സമാനമായി കേരള ബാങ്ക്
ജീവനക്കാരുടെ
വിരമിക്കല്‍ പ്രായം 60
വയസ്സ് ആക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് പ്രവര്‍ത്തനത്തിന്
അന്തിമാനുമതി
2505.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ
പ്രവര്‍ത്തനത്തിന്
അന്തിമാനുമതിക്കായുള്ള
അപേക്ഷ റിസര്‍വ്
ബാങ്കിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കേരള
ബാങ്കിന് അനുമതി
ലഭിക്കാന്‍ റിസര്‍വ്
ബാങ്ക് നിശ്ചയിച്ച
ഒമ്പത് ശതമാനം മൂലധന
പര്യാപ്തത ഏതെല്ലാം
ജില്ലാ സഹകരണ
ബാങ്കുകള്‍ക്ക്
ഉണ്ടെന്നുള്ള
റിപ്പോര്‍ട്ടാണ്
സമര്‍പ്പിച്ചത്;
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
കിട്ടാക്കടങ്ങളുടെ
യഥാര്‍ത്ഥ കണക്കുകള്‍
മറച്ചുവെച്ചുണ്ടാക്കിയതാണെന്ന്
നബാര്‍ഡ്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
കേരള
ബാങ്കിന് ഇതരസംസ്ഥാനങ്ങളില്‍
ശാഖകള്‍
2506.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്
ഇതരസംസ്ഥാനങ്ങളില്‍
ശാഖകള്‍ ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കേരള
സഹകരണ സംഘം നിയമം
അനുസരിച്ച് കേരള
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്കിന്
ഇതരസംസ്ഥാനങ്ങളില്‍
ശാഖകള്‍ ആരംഭിക്കുവാൻ
അനുമതിയുണ്ടോ
എന്നറിയിക്കുമോ ;
(സി)
കേരള
ബാങ്കിന്
ഇതരസംസ്ഥാനങ്ങളില്‍
ശാഖകള്‍
ആരംഭിക്കുന്നുവെങ്കിൽ
ഏതു നിയമപ്രകാരം
ആണെന്ന്
വെളിപ്പെടുത്താമോ?
കേരള
ബാങ്കിന്റെ ഭരണം
2507.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസർവ്
ബാങ്കിന്റെ
പത്തൊന്‍പതിന
നിർദ്ദേശങ്ങളില്‍ കേരള
ബാങ്കിന്റെ ഭരണം ബോർഡ്
ഓഫ് മാനേജുമെന്റിന്
ആണെന്ന്
നിഷ്ക്കർഷിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബോർഡ് ഓഫ്
മാനേജുമെന്റിന്റെ
ഉത്തരവാദിത്തം
എന്തെല്ലാമാണെന്ന്
വ്യകത്മാക്കിയിട്ടുണ്ടോ;
(സി)
റിസർവ്
ബാങ്കിന്റെ ഈ നിർദ്ദേശം
സർക്കാർ
അംഗീകരിച്ചിട്ടുണ്ടോ?
കേരള
ബാങ്കിന്റെ ഏകീകൃത കോര്‍
ബാങ്കിംഗ് സര്‍വ്വീസ്
2508.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ ഏകീകൃത
കോര്‍ ബാങ്കിംഗ്
സര്‍വ്വീസ് പ്രൊവൈഡറെ
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായുള്ള ടെൻഡര്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങളാണ് ടെൻഡര്‍
സമര്‍പ്പിച്ചിട്ടുള്ളത്;
(സി)
ടെൻഡര്‍
പരിശോധിച്ച്
യോഗ്യരായവരെ
കണ്ടെത്തുന്നതിന്
പ്രത്യേക കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
കേരള
ബാങ്കിന്റെ പ്രവർത്തന പുരോഗതി
2509.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സ്വന്തം ബാങ്കായി
രൂപീകരിച്ച കേരള
ബാങ്കിന്റെ പ്രവർത്തന
പുരോഗതി അറിയിക്കാമോ;
(ബി)
കേരള
ബാങ്കില്‍ ചേരുന്നതിന്
വിസമ്മതിച്ച മലപ്പുറം
ജില്ലാ സഹകരണ ബാങ്കിനെ
കേരളബാങ്കിന്റെ
ഭാഗമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കേരള
ബാങ്ക് പൂർണ്ണതോതില്‍
എന്ന് പ്രവർത്തന
സജ്ജമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
കേരള
ബാങ്കിനെ അത്യാധുനിക
സാങ്കേതിക വിദ്യയോടും
സേവന സന്നദ്ധതയോടെയും
പൂർണ്ണതോതില്‍
പ്രവർത്തന
സജ്ജമാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കേരളാ
ബാങ്കിന് വിദേശനിക്ഷേപം
സ്വീകരിക്കുവാന്‍ അനുമതി
2510.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്കില്‍
ലയിച്ചതോടുകൂടി ജില്ലാ
സഹകരണബാങ്കുകള്‍ക്ക്
വിദേശനിക്ഷേപം
സ്വീകരിക്കാനുള്ള
ലെെസന്‍സ് നഷ്ടമായത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളാ
ബാങ്കിന് നിലവില്‍
വിദേശനിക്ഷേപം
സ്വീകരിക്കുവാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള നടപടിക്രമം
പൂര്‍ത്തീകരിക്കുവാന്‍
എത്ര കാലതാമസം നേരിടും
എന്ന് അറിയിക്കാമോ;
(ഡി)
ഇവ
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
സഹകരണ
വകുപ്പിന് കേരള ബാങ്കിന്റെ
നടത്തിപ്പിലുള്ള പങ്ക്
2511.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
മേഖലയുടെ
പ്രവര്‍ത്തനത്തില്‍
നിര്‍ണ്ണായക സ്വാധീനം
നല്കിയ സഹകരണ വകുപ്പിന്
കേരള ബാങ്കിന്റെ
നടത്തിപ്പില്‍
എന്തുപങ്കാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രാഥമിക
സഹകരണ ബാങ്കുകളുടെ
നിലനില്‍പ്പ്
2512.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന് വിദേശത്ത് ശാഖ
തുടങ്ങാന്‍ കഴിയുമോ;
കേരള സഹകരണ നിയമചട്ടം
അനുസരിച്ച്
രൂപീകൃതമാകുന്ന ഒരു
സഹകരണ സ്ഥാപനത്തിന്
വിദേശത്ത് ശാഖ
തുടങ്ങാന്‍ നിയമം
അനുവദിക്കുന്നുണ്ടോ;
(ബി)
പ്രാഥമിക
സഹകരണ ബാങ്കുകള്‍
അംഗങ്ങള്‍ക്ക്
നല്കുന്ന വായ്പയ്ക്ക്
ഈടാക്കുന്ന
പലിശയേക്കാള്‍ 1%
കുറവാണോ കേരള ബാങ്ക്
ഈടാക്കുന്ന പലിശ;
(സി)
കൂടാതെ
2% ഓഹരി കൂടി പ്രാഥമിക
സഹകരണ ബാങ്കുകള്‍
അംഗങ്ങളില്‍ നിന്ന്
ഈടാക്കുന്നുണ്ടോ;
ഇങ്ങനെ പ്രാഥമിക സഹകരണ
ബാങ്കുകളില്‍ നിന്ന്
വായ്പ എടുക്കുവാന്‍
ആരെങ്കിലും
തയ്യാറാകുമോ;
(ഡി)
ഇത്
പ്രാഥമിക സഹകരണ
ബാങ്കുകളുടെ
നിലനില്‍പ്പിനെ
ബാധിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
ബാങ്ക് ആദ്യ മൂന്ന്
വര്‍ഷം 10% ലാഭവിഹിതം
നല്‍കുമോ; കേരള സംസ്ഥാന
സഹകരണ സംഘം നിയമം
വകുപ്പ് 56 പ്രകാരം
പ്രവര്‍ത്തനലാഭം
ഉണ്ടാകില്ലെങ്കില്‍
എങ്ങനെ ലാഭവിഹിതം
കൊടുക്കും എന്ന്
വ്യക്തമാക്കാമോ;
(എഫ്)
മലപ്പുറം
ജില്ല സഹകരണ ബാങ്കിനെ
സംരക്ഷിക്കാന്‍
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കേരള
ബാങ്കിന് നബാര്‍ഡില്‍ നിന്നും
ലഭിക്കുന്ന പുനര്‍വായ്പാ
സഹായം
2513.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ബാങ്കിന്റെ എ
റേറ്റിംഗ്ഉള്ള ഒന്‍പത്
ജില്ലാ സഹകരണ
ബാങ്കുകളും ബി
റേറ്റിംഗ് ഉള്ള ആറ്
ജില്ലാ സഹകരണ
ബാങ്കുകളും
ലയിപ്പിക്കുന്നത് ബി
റേറ്റിംഗ് ഉള്ള കേരള
സംസ്ഥാന സഹകരണ
ബാങ്കിലാണോ; എങ്കില്‍
കേരള ബാങ്കിന്റെ
റേറ്റിംഗ് എന്താവും
എന്ന് വ്യക്തമാക്കാമോ;
(ബി)
ദ്വിതല
സംവിധാനത്തിലേക്ക്
മാറ്റുമ്പോള്‍ കേരള
സംസ്ഥാന സഹകരണ
ബാങ്കിന്റെ നിഷ്
ക്രിയാസ്തി ഉയര്‍ന്ന
നിലവാരത്തിലേക്ക്
മാറുകയോ മൂലധന
പര്യാപ്തത ഒന്‍പത്
ശതമാനത്തില്‍ താഴെ
വരികയോ പ്രവര്‍ത്തനഫലം
നഷ്ടത്തിലാവുകയോ
ചെയ്യുമ്പോള്‍
നബാര്‍ഡില്‍ നിന്നും
ലഭിക്കുന്ന
പുനര്‍വായ്പാ സഹായം
കേരളത്തിന് ലഭിക്കാതെ
വരുമോ; വിശദമാക്കാമോ;
(സി)
പ്രാഥമിക
സഹകരണ ബാങ്കുകളും
അര്‍ബന്‍ ബാങ്കുകളും
ഒഴികെയുള്ള മറ്റ് സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ജില്ലാ സഹകരണ
ബാങ്കുകളില്‍ ഉള്ള
ഓഹരികള്‍ തിരികെ
നല്‍കിയോ എന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ അതിലെ
തീരുമാനം എന്താണ്;
വിശദവിവരം നല്‍കുമോ?
ക്ഷേമ
പരിപാടികളില്‍ സഹകരണ
സ്ഥാപനങ്ങളുടെ പങ്ക്
2514.
ശ്രീ.കെ.കുഞ്ഞിരാമന്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നയം മുന്നോട്ടു
വച്ചിട്ടുള്ള സുസ്ഥിര
വികസന ലക്ഷ്യം
നിറവേറ്റുന്നതിന്
ഉപജീവനമാര്‍ഗങ്ങള്‍
സൃഷ്ടിക്കുന്ന വിവിധ
മേഖലകളിലും കാര്‍ഷിക
മേഖലയിലും നല്കി
വരുന്ന
പ്രോത്സാഹനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രാഥമിക
കാര്‍ഷിക വായ്പാ
സംഘങ്ങളില്‍ നിന്നുള്ള
വായ്പ തോത്
വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
വിവിധ ക്ഷേമ
പരിപാടികളില്‍ സഹകരണ
സ്ഥാപനങ്ങള്‍
വഹിക്കുന്ന പങ്ക്
വിശദമാക്കാമോ ;
(ഡി)
കെയര്‍
ഹോം, കെയര്‍ ലോണ്‍,
റിസര്‍ജന്റ് കേരള ലോണ്‍
സ്കീം എന്നീ പദ്ധതികള്‍
വഴി നവകേരള
നിര്‍മ്മാണത്തിന് സഹകരണ
പ്രസ്ഥാനം വഹിച്ച പങ്ക്
വിശദമാക്കാമോ?
ജില്ലാ
സഹകരണ ബാങ്കുകളിൽ പ്രവാസി
നിക്ഷേപം
2515.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലാ സഹകരണ
ബാങ്കുകള്‍ക്കാണ്
പ്രവാസി നിക്ഷേപം
സ്വീകരിക്കുവാന്‍
ലൈസന്‍സ്
ഉണ്ടായിരുന്നത് എന്ന്
അറിയിക്കാമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകള്‍
സംസ്ഥാന സഹകരണ
ബാങ്കില്‍ ലയിച്ച് കേരള
ബാങ്ക് രൂപീകൃതമായ
സാഹചര്യത്തില്‍ പ്രവാസി
നിക്ഷേപം
സ്വീകരിക്കുന്നതിനുള്ള
ലൈസന്‍സ് പ്രസ്തുത
ബാങ്കുകള്‍ക്ക്
നഷ്ടമായോ എന്ന്
അറിയിക്കാമോ;
(സി)
കേരള
ബാങ്കിന് നിലവിലെ
സ്ഥിതിയില്‍ പ്രവാസി
നിക്ഷേപം
സ്വീകരിക്കുവാന്‍ ആര്.
ബി. ഐ. അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ജില്ലാ സഹകരണ ബാങ്കുകള്‍
സംസ്ഥാന ബാങ്കില്‍ ലയിച്ച
സാഹചര്യം
2516.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാ സഹകരണ
ബാങ്കുകള്‍ സംസ്ഥാന
ബാങ്കില്‍ ലയിച്ച
സാഹചര്യത്തില്‍
നിലവിലുള്ള
ക്ലാര്‍ക്ക്,ക്യാഷര്‍
റാങ്ക് പട്ടികയില്‍
നിന്ന് നിയമനം
നടത്താനാവുമോ; ഈ
വിഷയത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
നിലവിലുള്ള നിയമന
പട്ടികയിലെ
ഉദ്യോഗാര്‍ത്ഥികളുടെ ഈ
പ്രശ്നം
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്
മുന്നോടിയായി
സമര്‍പ്പിച്ച ശ്രീറാം
കമ്മിറ്റി
റിപ്പോര്‍ട്ട് പ്രകാരം
കേരള ബാങ്ക്
രൂപീകരണശേഷം കൂടുതല്‍
നിയമനങ്ങള്‍
ആവശ്യമാണെന്ന
വിലയിരുത്തലുണ്ടായിട്ടുണ്ടോ;
(സി)
ഇപ്പോള്‍
താല്‍ക്കാലിക ജീവനക്കാരെ
നിയമിക്കുവാനും
സ്ഥിരപ്പെടുത്തുവാനും
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലിരിക്ക
ഇപ്രകാരം താല്‍ക്കാലിക
ജീവനക്കാരെ
നിയമിക്കുന്ന നടപടികള്‍
അവസാനിപ്പിക്കുവാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കാമോ;
വിശദമാക്കാമോ?
വായ്പകുടിശ്ശിക
തവണകളായി അടയ്ക്കുന്നതിന്
സംവിധാനം
2517.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ബാങ്കുകള്‍
എല്ലാംതന്നെ കേരളാ
ബാങ്കിന്റെ ഭാഗമായതോടെ
നിലവില്‍ ജില്ലാ
ബാങ്കുകളില്‍ നിന്നും
വായ്പ എടുത്ത്
കുടിശ്ശിക ആയവരുടെ
പേരില്‍ സര്‍ഫാസി
നിയമമുപയോഗിച്ച്
ജപ്തിയുള്‍പ്പെടെയുള്ള
നടപടിയിലേക്ക്
ബാങ്കുകള്‍ നീങ്ങിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെരഞ്ഞെടുക്കപ്പെട്ട
ഭരണസമിതികള്ക്കുപകരം
ഉണ്ടായിരുന്ന
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റികളുടെ അധികാരം
ഇല്ലാതായതോടെ ജില്ലാ
ബാങ്ക് അധികൃതര്‍
കാലാവധി നീട്ടി
നല്‍കുകയോ തവണകള്‍
അനുവദിക്കുകയോ
ചെയ്യാതെ
പെട്ടെന്നുതന്നെ ജപ്തി
നടപടിയിലേക്ക്
നീങ്ങിയതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
മൊറട്ടോറിയം
കാലയളവില്‍ പോലും
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
തരത്തില്‍
ബാങ്കധികൃതല്
ഇത്തരത്തില്‍ ഇടപെട്ടത്
സര്‍ക്കാര്‍
അന്വേഷിക്കുമോ;
(ഡി)
വായ്പകുടിശ്ശിക
വന്നവര്‍ക്ക് സമയം
നീട്ടി നല്കി
കുടിശ്ശിക തവണകളായി
അടയ്ക്കുന്നതിനുള്ള
സംവിധാനമുണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ?
അഡ്മിനിസ്റ്റേറ്റര്‍
ഭരണത്തില്‍ ജില്ലാ
ബാങ്കുകളിലെ നിയമനം
2518.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
മുന്നോടിയായി
സംസ്ഥാനത്തിന്റെ
പതിനാല് ജില്ലാ സഹകരണ
ബാങ്കുകളുടെയും
ഭരണസമിതി പിരിച്ച്
വിട്ട്
അഡ്മിനിസ്ട്രേറ്റീവ്
ഭരണം
ഏര്‍പ്പെടുത്തിയിരുന്നോ;
(ബി)
അഡ്മിനിസ്റ്റേറ്റര്‍
ഭരണത്തില്‍
താല്‍ക്കാലിക, ദിവസവേതന,
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍ ജില്ലാ
ബാങ്കുകളില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഓരോ ബാങ്കിലും
ഇപ്രകാരം നടത്തിയ
താല്‍ക്കാലിക
നിയമനങ്ങളുടെ വിശദാംശം
നല്‍കുമോ;
(സി)
ഇപ്രകാരം
താല്‍ക്കാലിക നിയമനം
ലഭിച്ചവര്‍ക്ക്
സ്ഥിരനിയമനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്കെന്ന്
അറിയിക്കുമോ?
സഹകരണ
ബാങ്കിലെ സ്വതന്ത്ര സോഫ്റ്റ്
വെയര്‍
2519.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍ ജില്ലാ
സഹകരണ ബാങ്കുകളെ
ലയിപ്പിച്ചപ്പോള്‍
സ്വതന്ത്ര സോഫ്റ്റ്
വെയര്‍ നടപ്പില്‍
വരുത്തിയോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പ്
ഇപ്പോള്‍ ഏതു
ഘട്ടത്തിലെന്ന്
വെളിപ്പെടുത്തുമോ;
(സി)
സ്വതന്ത്ര
സോഫ്റ്റ് വെയര്‍
ഉപയോഗിച്ച് കേരള
ബാങ്കിനെയും അതിന്റെ
ഏജന്‍സിയായി
പ്രവര്‍ത്തിപ്പിക്കുന്ന
പ്രാഥമിക സഹകരണ
ബാങ്കുകളെയും തമ്മില്‍
ബന്ധിപ്പിക്കുന്നതിന്
എത്ര കാലം വേണ്ടി
വരുമെന്ന് അറിയിക്കുമോ;
(ഡി)
സ്വതന്ത്ര സോഫ്റ്റ്
വെയര്‍ ബന്ധിപ്പിക്കല്‍
നടപടി
പൂര്‍ത്തിയാകുന്നതുവരെ
പ്രസ്തുത ബാങ്കുകളുടെ
പ്രവര്‍ത്തനം എങ്ങനെ
ഏകീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
സഹകരണ
സംഘങ്ങളുടെ കുടിശ്ശിക
തീര്‍പ്പാക്കാന്‍ നടപടികള്‍
2520.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
സംഘങ്ങളുടെ കുടിശ്ശിക
തീര്‍പ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ നിലനില്‍പ്പ്
2521.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ ബാങ്ക്
കേരള ബാങ്ക് ആകുമ്പോള്‍
സഹകരണം എന്ന പദം
പ്രസ്തുത ബാങ്കിന്റെ
പേരില്‍ നിന്ന്
ഒഴിവാകുമോ;
(ബി)
കേരളത്തില്‍
സഹകരണ വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
1824 പ്രാഥമിക സഹകരണ
ബാങ്കുകളും 60 അര്‍ബന്‍
സഹകരണ ബാങ്കുകളും
10000-ല്‍ പരം മറ്റ്
സഹകരണ സ്ഥാപനങ്ങളും
ഉള്‍പ്പെടെയുള്ള
12000-ല്‍ അധികം സഹകരണ
സ്ഥാപനങ്ങളുടെ
ഫിനാന്‍സിങ്ങ് ബാങ്കായ
ജില്ലാ സഹകരണ
ബാങ്കുകള്‍ ഇല്ലാതായ
സ്ഥിതിക്ക് പ്രസ്തുത
സഹകരണ സംഘങ്ങള്‍ക്ക്
കേരള ബാങ്കില്‍ അംഗത്വം
ലഭിക്കുമോ; ഈ സഹകരണ
സംഘങ്ങളുടെ
ഫിനാന്‍സിങ്ങ് ബാങ്കായി
കേരള ബാങ്കിന്
പ്രവര്‍ത്തിക്കാന്‍
സാധിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
കേരളത്തിന്റെ
സാമ്പത്തിക മേഖലയിലെ
നിര്‍ണ്ണായക ശക്തിയായ
പ്രസ്തുത സംഘങ്ങളുടെ
നിലനില്‍പ്പ്
എന്താകുമെന്നും സഹകരണ
വകുപ്പ് എന്ത്
മുന്‍കരുതല്‍ ആണ് ഈ
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
കേരള
ബാങ്ക്
രൂപീകൃതമാകുമ്പോള്‍
സംസ്ഥാന സഹകരണ ബാങ്ക്,
ജില്ലാ സഹകരണ ബാങ്ക്
എന്നിവിടങ്ങളില്‍
ആഡിറ്റ്,
എക്സിക്യൂഷന്,
ആര്ബിട്രേഷന് എന്നിവ
നിര്‍വ്വഹിക്കുന്ന
സഹകരണ വകുപ്പിലെ 16
ജോയിന്റ് രജിസ്ട്രാര്‍,
7 ഡെപ്യൂട്ടി
രജിസ്ട്രാര്‍, 13
അസിസ്റ്റന്റ്
രജിസ്ട്രാര്‍, 34
ആഡിറ്റര്‍/ഇന്‍സ്പെക്ടര്‍മാര്‍
എന്നിവരുള്‍പ്പെടെ
എഴുപതോളം വകുപ്പ്
ജീവനക്കാരെ കേരള
ബാങ്കില്‍ സ്ഥിരമായി
നിലനിര്‍ത്തുമോ; കേരള
ബാങ്കില്‍ ഇതിന്
ആവശ്യമായ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
മറ്റ്
വാണിജ്യ ബാങ്കുകളില്‍
നിന്ന് വിഭിന്നമായി,
അംഗങ്ങള്‍ വായ്പ
എടുക്കുമ്പോള്‍
ലഭിക്കുന്ന 2%
ഒറ്റത്തവണ ഓഹരിത്തുക
പ്രാഥമിക സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തന മൂലധനമായി
മാറുന്ന നിലവിലെ രീതി
ഒഴിവാക്കണം എന്ന
റിസര്‍വ് ബാങ്കിന്റെ
നിര്‍ദ്ദേശം
നടപ്പിലാക്കുമോ;
(എഫ്)
പൊതുജനങ്ങള്‍ക്ക്
ഉപകാരപ്രദമായ
പ്രവര്‍ത്തനങ്ങളായ
ചിട്ടിനടത്തിപ്പ്, നീതി
സ്റ്റോറുകള്‍, വളം
ഡിപ്പോകള്‍, വിശേഷ
ദിവസങ്ങളിലെ ചന്തകള്‍,
സര്‍ക്കാരിന്റെ ക്ഷേമ
പെന്ഷന് നല്കല്
തുടങ്ങിയവ പ്രാഥമിക
സഹകരണ ബാങ്കുകള്‍
നടത്തുന്നുണ്ടോ;
(ജി)
എങ്കില്‍
ഇത്തരം വായ്പേതര
പ്രവര്‍ത്തനങ്ങള്‍
തുടര്‍ന്നും
നടത്താനാവശ്യമായ അനുമതി
റിസര്‍വ് ബാങ്കില്‍
നിന്നും കേരള
ബാങ്കിന്റെ അനുബന്ധ
ബാങ്കുകളായി
പ്രവര്‍ത്തിക്കേണ്ട
പ്രാഥമിക സഹകരണ
ബാങ്കുകള്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യങ്ങളില്‍
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
കടുത്തുരുത്തി
സഹകരണ റബ്ബര്‍
മാര്‍ക്കറ്റിംഗ് &
പ്രോസസിംഗ് സംഘത്തിലെ
വിരമിച്ച ജീവനക്കാരുടെ ശമ്പളം
2522.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
സഹകരണ റബ്ബര്‍
മാര്‍ക്കറ്റിംഗ് ആന്റ്
പ്രോസസിംഗ് സംഘത്തിലെ
വിരമിച്ച ജീവനക്കാരുടെ
ശമ്പളം
അനുവദിക്കണമെന്നു
കാണിച്ച് നല്കിയ
നിവേദനങ്ങളുടെ
അടിസ്ഥാനത്തില്‍
C/3275570/19 ,
3258605/2019 എന്നീ
നമ്പര്‍ ഫയലുകള്‍ മുഖേന
സഹകരണ സംഘം
രജിസ്ട്രാര്‍ക്കും
സഹകരണ പെന്ഷന്
ബോര്‍ഡിനും
റിപ്പോര്‍ട്ടിനായി
സമര്‍പ്പിച്ചതിന്
രജിസ്ട്രാറും ബോര്‍ഡും
സ്വീകരിച്ച തുടര്‍
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ശമ്പളവും ആയതിന്റെ
പലിശയും
അനുവദിക്കണമെന്നുള്ള
സഹകരണ ആര്ബിട്രേഷന്
ബോര്‍ഡ് വിധിയുടെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവര്‍ത്തന
രഹിതമായ പ്രസ്തുത
സ്ഥാപനത്തെക്കുറിച്ച്
കോട്ടയം സഹകരണ ജോയിന്റ്
രജിസ്ട്രാര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന് കീഴിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
2523.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന് കീഴില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെയെന്നും
ഏതെല്ലാം കോഴ്സുകളാണ്
പ്രസ്തുത സ്ഥാപനങ്ങളിൽ
ഉള്ളതെന്നും
വിശദമാക്കാമോ?
പ്രാഥമിക
സഹകരണ സംഘങ്ങളിലെ വായ്പാ
കുടിശ്ശിക
2524.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളിലെ
വായ്പാ
കുടിശ്ശികയ്ക്കെതിരെ
നിയമനടപടി
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
2015
വരെ കാലാവധി
പൂര്‍ത്തിയാക്കിയ
വായ്പകളില്‍ കേസ് ഫയല്‍
ചെയ്യാന്‍ നിയമം
അനുവദിക്കാത്ത സാഹചര്യം
സംസ്ഥാനത്ത്
നിലനില്‍ക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
വായ്പകളുടെ
കാലാവധി കഴിഞ്ഞാല്‍
എത്രവര്‍ഷം
പിന്നിട്ടാലും
ഈടാക്കാന്‍
സംഘങ്ങള്‍ക്ക്
ആര്ബിട്രേഷന്
കേസടക്കമുള്ള നടപടി
2013 ലെ സഹകരണ നിയമ
ഭേദഗതിയോടെ കഴിയാത്ത
സ്ഥിതിക്ക് പരിഹാരം
കണ്ടെത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ സംഘങ്ങളുടെ
കോടിക്കണക്കിന് രൂപയുടെ
വായ്പാ കുടിശ്ശിക
തിരിച്ചു
പിടിക്കാനാകാതെ
കിടക്കുന്നതിന് പരിഹാരം
കണ്ടെത്താന്‍ നടപടി
സ്വീകരിക്കുമോ?
കര്‍ഷകര്‍ക്ക്
പലിശരഹിത വായ്പ
2525.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍/സംഘങ്ങള്‍
മുഖേന കര്‍ഷകര്‍ക്ക്
പലിശരഹിത വായ്പ
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ?
വായ്പകള്‍ക്ക്
മുതലിനേക്കാള്‍ കൂടുതല്‍
പലിശ
2526.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
അനുവദിക്കുന്ന
വായ്പകള്‍ക്ക്
മുതലിനേക്കാള്‍
കൂടുതല്‍ പലിശ
ഈടാക്കാന്‍ പാടില്ലെന്ന
ഉത്തരവ് നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഉത്തരവിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വായ്പ
എടുത്ത ശേഷം
മരണപ്പെട്ടു പോയവരുടെ
പേരിലുള്ള ബാദ്ധ്യത
എഴുതിത്തള്ളുന്നതിനോ
ഇളവുകള്‍
അനുവദിക്കുന്നതിനോ
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
റിസ്ക്
ഫണ്ട് ആനുകൂല്യം
2527.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ സഹകരണ
ബാങ്കുകളിൽ നിന്നും
റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി സഹകരണ
ബോര്‍ഡിൽ എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട് എന്ന്
ബാങ്കുകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളിൽ എത്ര
അപേക്ഷകളിന്മേല്
തീരുമാനമെടുത്തു എന്നത്
ബാങ്ക് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
റിസ്ക്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കി
അര്‍ഹരായവര്‍ക്ക്
വേഗത്തിൽ റിസ്ക് ഫണ്ട്
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിനുള്ള
നിബന്ധനകള്‍
2528.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളില്‍
നിന്നാണ്
വായ്പയെടുത്തവര്‍
മരണപ്പെടുമ്പോള്‍
റിസ്ക്ക് ഫണ്ട്
അനുവദിക്കുന്നുവെന്നും
റിസ്ക് ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
നിന്ന് എത്ര പേര്‍ക്ക്
റിസ്ക് ഫണ്ട് ആനുകൂല്യം
ലഭിച്ചുവെന്നു
വിശദീകരിക്കുമോ;
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിനുള്ള
നിബന്ധനകള്‍ ലഘൂകരിച്ച്
വേഗത്തില്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
റിസ്ക്ക്
ഫണ്ട്
2529.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
വകുപ്പിന്റെ
റിസ്ക്ക്ഫണ്ട് പദ്ധതി
പ്രകാരം ഇതുവരെ എത്ര
കോടി രൂപ അനുവദിച്ചു
എന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
ആകെ
എത്ര പേര്‍ക്ക് ഇതിന്റെ
പ്രയോജനം
ലഭിക്കുകയുണ്ടായി
എന്നുകൂടി അറിയിക്കാമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ ക്ലര്‍ക്ക്
കാഷ്യര്‍ തസ്തിക
2530.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പതിനാല് ജില്ലാ സഹകരണ
ബാങ്കുകളിലേക്ക്
ജനുവരിയില്‍ നിലവില്‍
വന്ന ക്ലര്‍ക്ക്
കാഷ്യര്‍
തസ്തികയിലേക്ക് ഓരോ
ജില്ലാ ബാങ്കിലും
ഇതിനകം എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച് നിയോഗിച്ച
ശ്രീറാം കമ്മിറ്റി
അതിന്റെ
റിപ്പോര്‍ട്ടില്‍
ജില്ലാ ബാങ്കുകളില്‍
നിലവിലുള്ള ജീവനക്കാര്‍
അധികമാണെന്ന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ
ജില്ലാ ബാങ്കുകളിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാതെ
അവിടെ നിയമന നിരോധനം
നടപ്പിലാക്കിയത് എന്ന്
അറിയിക്കുമോ?
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിലെ
അനധികൃത നിയമനം
2531.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണബാങ്കില്‍
ക്ലാര്‍ക്ക്/കാഷ്യര്‍
തസ്തികയില്‍ മുന്‍
ഭരണസമിതിയുടെ ഭാഗത്ത്
നിന്നുണ്ടായ അനധികൃത
നിയമനം സംബന്ധിച്ച്
സഹകരണ സംഘം
രജിസ്ട്രാറുടെ
27.09.2019-ലെ
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
അനധികൃത
നിയമനം മൂലം അവസരം
നഷ്ടപ്പെടുന്ന
കോഴിക്കോട് ജില്ലാ
സഹകരണ ബാങ്കിന്റെ
നിലവിലുള്ള
ക്ലാര്‍ക്ക്/കാഷ്യര്‍
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്‍കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
നിലമ്പൂര്‍
കോ-ഓപ്പറേറ്റീവ് അര്‍ബന്‍
ബാങ്ക് ഹെെക്കോടതിയില്‍
സമര്‍പ്പിച്ച കേസ്
2532.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ ജോയിന്റ്
രജിസ്ട്രാര്‍ (ജനറല്‍),
കേരളസര്‍ക്കാര്‍
എന്നിവര്‍ക്കെതിരായി
നിലമ്പൂര്‍
കോ-ഓപ്പറേറ്റീവ്
അര്‍ബന്‍ ബാങ്ക്
ഹെെക്കോടതിയില്‍
സമര്‍പ്പിച്ച WP(C)
5025/2018 നമ്പര്‍
കേസ്സില്‍
സര്‍ക്കാരിനുവേണ്ടി
ഗവണ്മെന്റ് പ്ലീഡര്‍
സമര്‍പ്പിച്ച കൗണ്ടര്‍
അഫിഡവിറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ കേസ്സിൽ മലപ്പുറം
ജില്ലാ ജോയിന്റ്
രജിസ്ട്രാറുടെ
നടപടിക്രമങ്ങള്‍ക്ക്
സ്റ്റേ അനുവദിച്ച
ഹെെക്കോടതിയുത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കേസ്സിലെ സ്റ്റേ
ഒഴിവാക്കിക്കിട്ടുന്നതിനായി
സഹകരണവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; സ്റ്റേ
സമയബന്ധിതമായി
ഒഴിവാക്കുന്നതില്‍
സഹകരണവകുപ്പിന്
കാലതാമസം
നേരിട്ടിട്ടുണ്ടെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേസ്സില്‍ ജോയിന്റ്
രജിസ്ട്രാര്‍ക്കും
കേരളസര്‍ക്കാരിനും
വേണ്ടി വാദിക്കുന്ന
അഭിഭാഷകരുടെ പേരും
വിലാസവും ഫോണ്‍
നമ്പറുമടക്കമുള്ള
വിശദാംശം
ലഭ്യമാക്കാമോ?
പട്ടികജാതി/വര്‍ഗ്ഗ
വികസന സഹകരണ ഫെഡറേഷനിലെ
ധനദുര്‍വിനിയോഗവും അഴിമതിയും
2533.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന
പട്ടികജാതി/വര്‍ഗ്ഗ
വികസന സഹകരണ ഫെഡറേഷനിലെ
ധനദുര്വിനിയോഗത്തിനെതിരെയും,
അഴിമതികള്‍ക്കും,
എസ്.സി/എസ്.ടി. ഫണ്ട്
വകമാറ്റി
ചെലവഴിച്ചതിനെതിരെയും
ഫയല്‍ നം. സി.വി.ഇ.
18/2018 പ്രകാരം
ആലപ്പുഴയില്‍
പ്രവത്തിക്കുന്ന സഹകരണ
വിജിലന്‍സിനെ കൊണ്ട്
അന്വേഷിക്കുന്നതിനു
പട്ടികജാതി പട്ടിക വർഗ
കമ്മീഷന് ഉത്തരവ്
നല്‍കിയത് പ്രകാരമുള്ള
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
ഇപ്പോള്‍ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
അന്വേഷണം
തുടങ്ങിയിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(ബി)
പേരൂര്‍ക്കട
ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന
പട്ടികജാതി/പട്ടികവര്‍ഗ്ഗ
സഹകരണ ഫെഡറേഷന്
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
നേരിടുമ്പോള്‍ ഇല്ലാത്ത
തനത് ഫണ്ടില്‍ നിന്നും
പുതിയ വാഹനം
വാങ്ങുന്നതിന് ഭരണ
സമിതി
തീരുമാനിച്ചിട്ടുണ്ടോ;
ഭരണസമിതിയുടെ ഈ
തീരുമാനത്തിനെതിരെ
മാനേജിംഗ് ഡയറക്ടര്‍
വിയോജനക്കുറിപ്പ്
രേഖപ്പെടുത്തിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മാനേജിംഗ് ഡയറക്ടറുടെ
എതിര്‍പ്പ് അവഗണിച്ച്
പ്ലാന്‍ ഫണ്ടില്‍
നിന്നും വാഹനം
വാങ്ങുന്നത്
ചട്ടവിരുദ്ധമല്ലേ; ഇത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എസ്.സി/എസ്.ടി. സഹകരണ
ഫെഡറേഷന്റെ 2018-2019
ലെ തനത് ഫണ്ട്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാരികളുടെ എണ്ണത്തില്‍
കുറവ്
2534.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തെ തുടര്‍ന്ന്
വിനോദ സഞ്ചാരികളുടെ
എണ്ണത്തില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
ആലാ
പൂമലച്ചാല്‍ ടൂറിസം പദ്ധതി
2535.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം മേഖലയുടെ സമഗ്ര
പുരോഗതിക്ക്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ആലാ
പൂമലച്ചാല്‍ ടൂറിസം
പദ്ധതി
നിര്‍വ്വഹണത്തിന്
സമര്‍പ്പിച്ച
പ്രോജക്ടില്‍
(CGNR-1585/19)
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ പുരോഗതി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഹൗസ്
ബോട്ട് ടൂറിസം
2536.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കായലുകളിൽ
സര്‍വ്വീസ് നടത്തുന്ന
ഹൗസ് ബോട്ടുകളുടെ
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ഹൗസ്
ബോട്ടുകളുടെ ലൈസൻസ്
നൽകുന്ന രീതി, ടാക്സ്
നിരക്ക്, ഇൻഷുറൻസ്
തുടങ്ങിയ കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ഹൗസ്
ബോട്ടുകളിൽ
ടൂറിസ്റ്റുകള്ക്കെതിരെയുണ്ടാകുന്ന
അതിക്രമങ്ങള്‍
തടയുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
ടൂറിസം
രംഗത്തെ നേട്ടങ്ങളും
കോട്ടങ്ങളും
2537.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം രംഗത്തെ പ്രധാന
നേട്ടങ്ങളും
കോട്ടങ്ങളും
വ്യക്തമാക്കുമോ;
(ബി)
കേരളം,
ടൂറിസം രംഗത്ത്
പിറകിലാണെന്ന
തരത്തിലുള്ള വാർത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ടൂറിസം രംഗത്ത് നൂതന
സംരംഭങ്ങള്‍
നടപ്പിലാക്കി
സംസ്ഥാനത്തെ മികച്ച
വിനോദ സഞ്ചാര
കേന്ദ്രമാക്കുന്നതിന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാരികളുടെ എണ്ണം
2538.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിദേശ
രാജ്യങ്ങളില്‍ നിന്നും
കഴിഞ്ഞവര്‍ഷം സംസ്ഥാനം
സന്ദര്‍ശിച്ച വിനോദ
സഞ്ചാരികളുടെ എണ്ണം
രാജ്യത്തിന്റെ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
ക്രൂസ്
ടൂറിസത്തിന്റെ വികസനം
2539.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
ക്രൂസ് ടൂറിസം
ഭൂപടത്തില്‍ കാലൂന്നിയ
കേരളം പ്രസ്തുത ടൂറിസം
വികസനത്തിനായും അതിലൂടെ
തൊഴിലും മികച്ച ഭാവിയും
സൃഷ്ടിക്കാനും കൂടുതല്‍
ടൂറിസ്റ്റുകളെ
സംസ്ഥാനത്തെത്തിക്കാനുമായി
നടത്തിവരുന്ന
സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം
എന്നറിയിക്കാമോ;
(ബി)
ക്രൂസ്
ടൂറിസത്തില്‍
കൊച്ചിയുടെ പ്രകൃതി
സൗന്ദര്യം,സംസ്കാരം,
പാചകരീതികള്‍,
കൊച്ചിയില്‍
ലഭ്യമാകുന്ന
ഹോംസ്റ്റേകള്‍
എന്നിവയും കൊച്ചിയുടെ
സാംസ്കാരികവും
ചരിത്രപരവുമായ അറിവുകൾ
ടൂറിസ്റ്റുകള്‍ക്ക്
പകര്‍ന്നു
നല്കുവാനുമുള്ള
സാധ്യതകളും
ഉപയോഗപ്രദമാക്കാനായി
വിനോദ സഞ്ചാര വകുപ്പും
സര്‍ക്കാരും
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഹോംസ്റ്റേകളെ
കൊമേഴ്സ്യല്‍
കാറ്റഗറിയില്‍
ഉള്‍പ്പെടുത്തിയ നടപടി
ടൂറിസം മേഖലാ
വികസനത്തിന് വലിയ
തിരിച്ചടി ആയതിനാൽ അവയെ
പ്രസ്തുത കാറ്റഗറിയില്‍
നിന്നൊഴിവാക്കി ടൂറിസം
വികസനം
ജനങ്ങളിലെത്തിക്കാന്‍
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച പ്രധാന
നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ലൈസന്‍സില്ലാതെ
ഹൗസ് ബോട്ടുകള്‍
പ്രവര്‍ത്തിക്കുന്നത്
തടയാനുള്ള നടപടികള്‍
2540.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൗസ് ബോട്ടുകള്‍
ലൈസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിനും ഹൗസ്
ബോട്ടുകളുടെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന് നടപടി
2541.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടൂറിസം മേഖലയിലേക്ക്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
എക്സ്പീരിയന്‍സ് എത്നിക്
ക്യൂസിൻപദ്ധതിയുടെ സംരംഭകര്‍
2542.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം മിഷന്റെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്ത്
ആവിഷ്ക്കരിച്ച
എക്സ്പീരിയന്‍സ്
എത്നിക് ക്യൂസിൻ
പദ്ധതിയുടെ സംരംഭകരെ
തിരഞ്ഞെടുക്കുന്ന
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
സംരംഭകരെ
തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍
അവരുടെ ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
മലബാർ
റിവർ ക്രൂയിസ് ടൂറിസം പദ്ധതി
2543.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തര
മലബാർ മേഖലയിലെ ടൂറിസം
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായി
മലനാട് മലബാർ റിവർ
ക്രൂയിസ് ടൂറിസം
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
മലബാർ
മേഖലയിലെ ഏതെല്ലാം
നദികളെ
ബന്ധിപ്പിച്ചുകൊണ്ടാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
യുവജനങ്ങള്‍ക്കായി
എത്രത്തോളം
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാൻ
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
വിദേശികള്‍
ഉള്‍പ്പെടെയുള്ള
വിനോദസഞ്ചാരികളെ
ആകർഷിക്കും വിധം വിവിധ
നദികളിലെ തുരുത്തുകള്‍
ടൂറിസം സങ്കേതമാക്കി
മാറ്റാൻ പ്രസ്തുത
പദ്ധതി പ്രകാരം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബുക്ക്
കേരള പദ്ധതി
2544.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം മേഖലയെ മറ്റു
രാജ്യങ്ങളുമായി
ബന്ധിപ്പിക്കുന്നതിന്
ബുക്ക് കേരള എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ?
അനന്തപുരം
തടാക ക്ഷേത്രവും
ശ്രീപത്മനാഭസ്വാമി ക്ഷേത്രവും
ബന്ധപ്പെടുത്തിയുള്ള ടൂറിസം
പദ്ധതി
2545.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
നിയോജക മണ്ഡലത്തിലെ
കുമ്പള
ഗ്രാമപഞ്ചായത്തിലെ
നൂറ്റാണ്ടുകളുടെ
ചരിത്രമുള്ളതും പ്രകൃതി
രമണീയത കൊണ്ടും വാസ്തു
ശില്പകലകളാലും
സമ്പന്നമായതും മനോഹരമായ
തടാക മധ്യത്ത് സ്ഥിതി
ചെയ്യുന്നതുമായ
അനന്തപുരം തടാക
ക്ഷേത്രവും
തിരുവനന്തപുരത്തെ
ശ്രീപത്മനാഭസ്വാമി
ക്ഷേത്രവുമായുള്ള
ചരിത്രപരമായ ബന്ധത്തെ
അടിസ്ഥാനപ്പെടുത്തിയുള്ള
ടൂറിസം സാധ്യതയെപ്പറ്റി
പരിശോധിക്കുമോ;
(ബി)
എങ്കില്‍
ആയത് പരിശോധിച്ച്
പദ്ധതി
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ ?
തീര്‍ത്ഥാടന
ടൂറിസം പദ്ധതി
2546.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വികസനത്തിന്റെ ഭാഗമായി
പ്രധാന തീര്‍ത്ഥാടന
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി
തീര്‍ത്ഥാടന ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം തീര്‍ത്ഥാടന
കേന്ദ്രങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ഈ കേന്ദ്രങ്ങളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(സി)
സ്വദേശി
ദര്ശന്, പ്രസാദ്
എന്നീ കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം തീര്‍ത്ഥാടന
കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളാണ് സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ളതെന്നും
അവയില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്രാനുമതി
ലഭിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
വിനോദസഞ്ചാര
മേഖലയുടെ വികസനം
2547.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയുടെ വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
മുസിരിസ്
ഹെറിറ്റേജ് പദ്ധതിയുടെ
രണ്ടാം ഘട്ടമായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ടൂറിസം മേഖല
അംഗപരിമിതര്‍ക്ക് കൂടി
പ്രയോജനപ്പെടുന്ന
രീതിയില്‍ ബാരിയര്‍
ഫ്രീ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
തലശേരി
പൈതൃകപദ്ധതിയുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഈരാറ്റിൻപുറം
ടൂറിസം പദ്ധതി
2548.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈരാറ്റിൻപുറം
ടൂറിസം പദ്ധതിയില്‍
എസ്റ്റിമേറ്റ് റിവൈസ്
ചെയ്തു നല്‍കുന്നതുമായി
ബന്ധപ്പെട്ട് ഇറിഗേഷൻ
വിഭാഗം നല്കിയ
കത്തിന്മേല് അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യകത്മാക്കാമോ;
(ബി)
ഏതൊക്കെ
പ്രവൃത്തികളില്‍ ആണ്
ജലസേചനവകുപ്പ് റിവൈസ്ഡ്
എസ്റ്റിമേറ്റ്
നല്‍കിയത് എന്ന്
വിശദമാക്കാമോ;
(സി)
ഈരാറ്റിൻപുറം
ടൂറിസം പദ്ധതി 2020
മേയ് മാസത്തില്‍
പൂർത്തീകരിക്കാൻ
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
വാടാനപ്പള്ളി
ബീച്ച് ടൂറിസം പദ്ധതി
2549.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി ബീച്ച്
ടൂറിസം പദ്ധതിയ്ക്കായി
തൃശ്ശൂര്‍ ഡി. റ്റി.
പി.സി. 16.04.2018ലെ
റ്റി.എസ്.ആര്.
584/2017 പ്രകാരം
ടൂറിസം ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തേക്കടി
ആനവച്ചാൽ ഫെസിലിറ്റേഷൻ
സെന്റര്‍
2550.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തേക്കടി ആനവച്ചാൽ
ഫെസിലിറ്റേഷൻ സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫെസിലിറ്റേഷൻ സെന്റര്‍
ആരംഭിക്കുന്ന
നടപടികൾക്കായ്
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥര്‍ ആരെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫെസിലിറ്റേഷൻ സെന്റര്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുപ്പിൽ നിന്നും
ലഭിച്ചിട്ടുള്ള
ഔദ്യോഗികമായ
അറിയിപ്പുകളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ഇക്കോ ടൂറിസം
പദ്ധതികള്‍
2551.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ഇടമലയാര്‍,
തുണ്ടം, കുട്ടമ്പുഴ
പ്രദേശങ്ങളിൽ ഇക്കോ
ടൂറിസം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പ്രാഥമിക
പരിശോധന
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളിൽ ഇക്കോ
ടൂറിസം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശങ്ങളിൽ ഇക്കോ
ടൂറിസം
നടപ്പിലാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കവ്വായി
കായല്‍ ടൂറിസം പദ്ധതി
2552.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കവ്വായി
കായല്‍ ടൂറിസം
പദ്ധതിയില്‍
ടൂറിസ്റ്റുകളുടെ
സൗകര്യങ്ങള്‍ക്കായി
എന്തൊക്കെ പശ്ചാത്തല
സൗകര്യങ്ങളാണ്
നടപ്പില്‍
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുമരകത്തെ
സവിശേഷ ടൂറിസം കേന്ദ്രമാക്കി
മാറ്റുന്നതിന് പദ്ധതി
2553.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുമരകത്തെ
രാജ്യത്തെ സവിശേഷ
ടൂറിസം കേന്ദ്രമാക്കി
മാറ്റുവാന്‍ കേന്ദ്ര
ടൂറിസം വകുപ്പ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോള്‍
കുമരകത്ത് എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കുകയെന്ന്
വ്യക്തമാക്കുമോ?
കോവളം
ടൂറിസം മേഖലയിലെ അടിസ്ഥാന
സൗകര്യ വികസന
പ്രവര്‍ത്തനങ്ങളുടെ അഭാവം
2554.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസന
പ്രവര്‍ത്തനങ്ങളുടെ
അഭാവം കോവളത്തെ ടൂറിസം
വികസനത്തിന് തിരിച്ചടി
ആയിട്ടുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടൂറിസം
വികസനത്തിനായി
ലക്ഷങ്ങള്‍
ചെലവാക്കിയതായി
പ്രഖ്യാപിക്കുമ്പോഴും
പല പദ്ധതികളും
എങ്ങുമെത്താത്ത സ്ഥിതി
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
കോവളത്തിന്റെ
സമഗ്ര വികസനത്തിനായി
വ്യക്തമായ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സമുദ്ര
ബീച്ചില്‍ ഏതാനും
വര്‍ഷങ്ങള്‍ക്ക് മുമ്പ്
അരക്കോടി രൂപ ചെലവില്‍
നിര്‍മ്മിച്ച ഉദ്യാന
പാര്‍ക്ക് പൊളിച്ച്
പണിയുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനം നിലവില്‍
ഏത് ഏജന്‍സിയെ ആണ്
ഏല്പിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ടൂറിസം
കോറിഡോർ പദ്ധതി
2555.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിനിലെ
ചെറായി ബീച്ചിനെ മാതൃ
ബീച്ചായി
വികസിപ്പിച്ചുകൊണ്ട്
മുനമ്പം,കുഴപ്പിള്ളി,
എടവനക്കാട്, നായരമ്പലം,
എളങ്കുന്നപ്പുഴ എന്നീ
ബീച്ചുകളെ
കോർത്തിണക്കുന്ന ടൂറിസം
കോറിഡോർ പദ്ധതി
ദീർഘനാളായി
തടസ്സപ്പെട്ടു
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിർമ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂർത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
തങ്കശ്ശേരിയെ സ്പൈസ് റൂട്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
2556.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൊല്ലം
തങ്കശ്ശേരിയെ സ്പൈസ്
റൂട്ട് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ടൂറിസം
വികസനം
നടപ്പാക്കുമെന്നുള്ള
2018-19-ലെ ബജറ്റ്
പ്രഖ്യാപനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ?
ആയംകടവ്
പാലം ടൂറിസം പ്രോജക്ട്
2557.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഏറ്റവും ഉയരം
കൂടിയതും ടൂറിസം
സാധ്യതയുള്ളതുമായ
ആയംകടവ് പാലം പരിസരം
ടൂറിസ്റ്റ്
കേന്ദ്രമാക്കാന്‍
ഡി.റ്റി.പി.സി.
പ്രോജക്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടിന് ടൂറിസം
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
ഡി.റ്റി.പി.സി.
യുടെ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സാധ്യത ഒരുക്കുന്ന ഈ
പദ്ധതിക്ക് എന്ന്
അനുമതി നല്‍കുമെന്ന്
വിശദമാക്കാമോ?
ആനക്കയം
അഗ്രോ ടൂറിസം പാര്‍ക്ക്
രണ്ടാം ഘട്ട വികസന പദ്ധതി
2558.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ആനക്കയം
അഗ്രോ ടൂറിസം പാര്‍ക്ക്
രണ്ടാം ഘട്ട വികസന
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതെല്ലാം
വികസന പ്രവൃത്തികളാണ്
രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതിനായി എന്ത് തുക
നീക്കിവെച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
രീതികള്‍
മനസ്സിലാക്കുവാനും
ഉല്ലാസത്തിനുമായി
പാര്‍ക്കിലെത്തുന്ന
സന്ദര്‍ശകരുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ്
കണക്കിലെടുത്ത് രണ്ടാം
ഘട്ട നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
അറിയിക്കാമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
2559.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലബാര്‍
റിവര്‍ ക്രൂയിസ്
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
ഭാരതപുഴ
കേന്ദ്രീകരിച്ച് ടൂറിസം
2560.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പിന്
കീഴില്‍ ഫലപ്രദമായൊരു
പദ്ധതി പോലും
ഇല്ലെന്നുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഭാരതപുഴ
കേന്ദ്രീകരിച്ചു കൊണ്ട്
ഒരു ടൂറിസം പദ്ധതി
പട്ടാമ്പി മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
സാധിക്കുമോ;
വ്യക്തമാക്കുമോ?
പരവൂര്‍-പൊഴിക്കര
ടൂറിസം പദ്ധതി
2561.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍-പൊഴിക്കര
ടൂറിസം പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരണത്തിന്
താമസം നേരിടുന്നതിന്റെ
കാരണമെന്താണെന്ന്
അറിയിക്കാമോ;
(സി)
തടസ്സങ്ങള്‍
ഒഴിവാക്കി പദ്ധതി
വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
എങ്കില്‍
അവയെന്തെല്ലാമാണെന്നും
വിശദമാക്കാമോ?
മണിയാര്‍
ഡാം കേന്ദ്രീകരിച്ചുളള
ടൂറിസം പദ്ധതി
2562.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
മണിയാര്‍ ഡാം
കേന്ദ്രീകരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന ടൂറിസം
പദ്ധതിക്ക് സംസ്ഥാന
ടൂറിസം വകുപ്പ് ഇതേവരെ
അനുമതി നല്‍കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡാം
സേഫ്റ്റി
അതോറിറ്റിയുടെയും
ജലവിഭവ വകുപ്പിന്റെയും
അംഗീകാരവും സ്ഥലം
ടൂറിസം പദ്ധതിക്ക്
ഉപയോഗിക്കുന്നതിനുളള
അനുമതിയും ലഭിച്ചിട്ടും
പൊതുമേഖലാസ്ഥാപനമായ
കെല് തയ്യാറാക്കിയ
ഡി.പി.ആര്.
അംഗീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
പദ്ധതിക്ക്
എന്നത്തേക്ക് അംഗീകാരം
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ ടൂറിസം വികസനത്തിന്
പദ്ധതികള്‍
2563.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ടൂറിസം
വികസനത്തിന് ഇപ്പോള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
പൈതല്‍മല,
പാലക്കയംതട്ട്,
ശശിപ്പാറ,
കാഞ്ഞിരക്കൊല്ലി
തുടങ്ങിയ ടൂറിസം
കേന്ദ്രങ്ങളുടെ
വികസനത്തിന് എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കോതമംഗലം
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
2564.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശികളും
വിദേശികളുമായ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
കോതമംഗലം മണ്ഡലത്തിലെ
ഭൂതത്താന്‍കെട്ട്,
തട്ടേക്കാട് പക്ഷി
സങ്കേതം, ഇടമലയാര്‍ ഡാം
പ്രദേശം, പൂയംകുട്ടി
അടക്കമുള്ള
സ്ഥലങ്ങളില്‍ ടൂറിസം
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍
എന്തെങ്കിലും ടൂറിസം
പദ്ധതികള്‍
നടന്നുവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍ പുതിയ
ടൂറിസം പദ്ധതികള്‍
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ?
ആനക്കൂട്-
അടവി-ഗവി ടൂറിസം
സങ്കേതങ്ങളില്‍ അടിസ്ഥാന
സൗകര്യ വികസനം
2565.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആനക്കൂട്-
അടവി-ഗവി ടൂറിസം
സങ്കേതങ്ങളില്‍
സഞ്ചാരികള്‍ക്ക്
എത്തിച്ചേരുന്നതിനായിട്ടുള്ള
സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഞ്ചാരികള്‍ക്ക്
ഗവിയില്‍
എത്തിച്ചേരുന്നതിന്
പ്രത്യേക സൗകര്യം
ഒരുക്കാന്‍ നടപടി
സ്വീകരിക്കാമോ;
വിശദമാക്കാമോ;
(സി)
ഗവിയില്‍
കെ.റ്റി.ഡി.സി. യുടെ
ഒരു വിശ്രമ സങ്കേതം
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കാമോ;
(ഡി)
പൊന്മുടിയില്
ആരംഭിച്ച മാതൃകയില്‍
ഗവിയില്‍ കോട്ടേജുകള്‍
നിര്‍മ്മിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടാമ്പി
പൈതൃക പ്രൊജക്റ്റ്
2566.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പിനു
കീഴിൽ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വിനോദ
സഞ്ചാര വകുപ്പിനു
കീഴില്‍ ഏറ്റവും കുറഞ്ഞ
പ്രവൃത്തികൾ
നടപ്പിലാക്കി വരുന്ന
പട്ടാമ്പി മണ്ഡലത്തിലെ
അതിപുരാതന
ക്ഷേത്രങ്ങളായ
പട്ടാമ്പി പടിഞ്ഞാറേ
മഠം, ഞാങ്ങാട്ടിരി
ഭഗവതി ക്ഷേത്രം,
തിരുമിറ്റക്കോട് വിഷ്ണു
ക്ഷേത്രം എന്നിവ
ഉള്‍പ്പെടുത്തി,
ഭാരതപ്പുഴ
കേന്ദ്രീകരിച്ചുകൊണ്ട്
പട്ടാമ്പി പൈതൃക
പ്രൊജക്റ്റ് എന്ന ഒരു
പദ്ധതി നടപ്പിലാക്കാന്‍
കഴിയുമോ എന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
പെരിയയിലെ എയര്‍സ്ട്രിപ്പ്
നിര്‍മ്മാണം
2567.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയയില്‍
എയര്‍സ്ട്രിപ്പ്
നിര്‍മ്മിക്കുന്ന വിഷയം
സര്‍ക്കാറിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന്
ബന്ധപ്പെട്ടവരില്‍
നിന്നും അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മൂന്നാറിലെ
ടൂറിസ്റ്റ് ട്രെയിന്‍
പദ്ധതി
2568.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറില്‍ ടൂറിസ്റ്റ്
ട്രെയിന്‍ പദ്ധതി
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
ഘട്ടങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
ഫോര്‍ട്ട്
വെെപ്പിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
2569.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്
വെെപ്പിന്റെ ഒന്നാംഘട്ട
സൗന്ദര്യവല്‍ക്കരണത്തിനായി
അനുവദിച്ച 1.65 കോടി
രൂപ ചെലവഴിച്ചതിനാലും,
ഫോര്‍ട്ട് വെെപ്പിന്റെ
ചരിത്ര പ്രാധാന്യവും
കണക്കിലെടുത്ത് ഇൗ
പ്രദേശത്തിന്റെ
രണ്ടാംഘട്ട വികസനത്തിന്
തുക അനുവദിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ഷൊര്‍ണൂര്‍
മണ്ഡലത്തിലെ ടൂറിസം വികസന
പ്രവര്‍ത്തനങ്ങള്‍
2570.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഷൊര്‍ണൂര്‍
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖാന്തരം
നടത്തിയ വികസന
പ്രവര്‍ത്തനങ്ങളും,ഓരോ
പ്രവൃത്തികൾക്ക്
അനുവദിച്ച തുകയും,
പ്രവർത്തികളുടെ നിലവിലെ
അവസ്ഥയും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലങ്കരയില്‍
റിസര്‍വോയര്‍ ബെയിസിഡ്
ടൂറിസം
2571.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ മലങ്കരയില്‍
റിസര്‍വോയര്‍ ബെയിസിഡ്
ടൂറിസം ഡെസ്റ്റിനേഷന്‍
പദ്ധതിയായ ടൂറിസം ഹബ്ബ്
@ മലങ്കരയുടെ
ഡി.പി.ആര്
തയ്യാറാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ?
പെരുന്തേനരുവി
ടൂറിസം പദ്ധതി
2572.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തെത്തുടര്‍ന്ന്
പെരുന്തേനരുവി ടൂറിസം
പദ്ധതിയില്‍ എന്തൊക്കെ
നാശനഷ്ടങ്ങളാണ്
ഉണ്ടായത്; എത്ര രൂപയുടെ
നഷ്ടമാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
പുനര്‍നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
എന്നത്തേക്ക് ഇവ
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ മൂന്നാംഘട്ട
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും; ഇനിയും
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
പൂര്‍ത്തിയാവാനുള്ളത്;
വിശദമാക്കുമോ?
ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ
സ്ഥാപിത ലക്ഷ്യങ്ങളും
പ്രവര്‍ത്തനവും
2573.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ
സ്ഥാപിത ലക്ഷ്യങ്ങളും
പ്രവര്‍ത്തനവും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍
പഠിച്ചിറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
തൊഴില്‍ ലഭ്യത
ആവശ്യാനുസരണമുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സ്വന്തം
കെട്ടിടങ്ങളിലാണോ
പ്രവര്‍ത്തിക്കുന്നത്;
അല്ലാതെയുള്ള
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക്
ആവശ്യമായ
കെട്ടിടസൗകര്യം
ഒരുക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
സംസ്ഥാനത്ത് പുതിയ ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
ഏതൊക്കെ
ജില്ലകളിലാണ് പുതിയ
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ആരംഭിച്ചതെന്ന്
അറിയിക്കുമോ?
നെല്ലിയാമ്പതി
ടൂറിസം വികസനം
2574.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
ടൂറിസം സാധ്യതകള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ ;
(ബി)
നെല്ലിയാമ്പതിയിലെ
ടൂറിസം വികസനവുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍ തുടങ്ങാൻ
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന് നടപടി
2575.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വിനോദ സഞ്ചാര
മന്ത്രാലയത്തിന്റെ
കണക്ക് പ്രകാരം
ഇന്ത്യയിലെത്തുന്ന
വിദേശ
വിനോദസഞ്ചാരികളില്‍
കേരളത്തിന്റെ സ്ഥാനം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ആഭ്യന്തര
വിനോദസഞ്ചാരികളെത്തുന്നതില്
കേരളത്തിന്റെ
സ്ഥാനമെത്രയാണ്;
(സി)
ഈ
സ്ഥാനങ്ങള്‍
ഉയര്‍ത്തുന്നതിനും
കൂടുതല്‍ വിദേശ,
ആഭ്യന്തര
വിനോദസഞ്ചാരികളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിനും
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
എക്സ്പീരിയന്‍സ്
എത്ത്നിക് ക്യൂസിന് പദ്ധതി
2576.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗത വിഭവങ്ങളുടെ
രുചി
വിദേശസഞ്ചാരികളടക്കമുള്ളവര്ക്ക്
പരിചയപ്പെടുത്തുന്നതിനായി
"എക്സ്പീരിയന്‍സ്
എത്ത്നിക് ക്യൂസിന് "
എന്ന പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
വീട്ടമ്മമാരുടെ
കൈപ്പുണ്യം
കൊണ്ടുണ്ടാക്കുന്ന
സ്വാദേറിയ നാടന്‍
വിഭവങ്ങൾ
വിനോദസഞ്ചാരികള്‍ക്ക്
ലഭ്യമാക്കുന്നതിന് ഈ
പദ്ധതി മുഖേന കഴിയുമോ;
വ്യക്തമാക്കുമോ;
(സി)
നാടന്‍
സഞ്ചാരികള്‍ക്ക്
ഏതുപ്രദേശത്ത് യാത്ര
പോകുമ്പോഴും ആ
പ്രദേശത്തെ രുചികരമായ
നാടന്‍ ഭക്ഷണം
ലഭ്യമാകുന്നതിനുള്ള
സൗകര്യം ഒരുക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്യുന്നത്
സംബന്ധിച്ചും പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
വിശദമാക്കുമോ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന് നടപടി ക്ഷേത്രോപദേശകസമിതികളുടെ
തെരഞ്ഞെടുപ്പും പ്രവർത്തനവും
2577.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളോടനുബന്ധിച്ച്
നിയമാനുസൃതമായി
രൂപീകരിക്കുന്ന
അഡ്ഹോക്ക്
കമ്മിറ്റികളെയും
ഉപദേശകസമിതികളെയും
തെരഞ്ഞെടുക്കുന്നത്
എങ്ങനെയെന്ന്
വിശദീകരിക്കുമോ;
(ബി)
വലിയ
തുകകള്‍ പൊതുജനങ്ങളില്‍
നിന്നും
പിരിച്ചെടുക്കുകയും
വിനിയോഗിക്കുകയും
ചെയ്യുന്ന പ്രസ്തുത
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും
വരവ് ചെലവ് കണക്കുകള്‍
ആഡിറ്റിന്
വിധേയമാക്കുന്നതിനും
നിലവില്‍
സംവിധാനമുണ്ടോ;
വിശദീകരിക്കുമോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള എല്ലാ
ക്ഷേത്രങ്ങളോടുമനുബന്ധിച്ചുള്ള
ക്ഷേത്രോപദേശകസമിതികളുടെ
തെരഞ്ഞെടുപ്പും
പ്രവര്‍ത്തനങ്ങളും
ജനാധിപത്യപരമാക്കുന്നതിനും
ഈ സംവിധാനങ്ങളിലൂടെ
നടക്കുന്ന സാമ്പത്തിക
അഴിമതി
നിയന്ത്രിക്കുന്നതിനും
കുറ്റമറ്റ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് പഠനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മണ്ഡല
- മകരവിളക്ക് കാലത്തെ
ശബരിമലയിലെ വരുമാനം
2578.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
മണ്ഡല - മകരവിളക്ക്
കാലത്തെ ശബരിമലയിലെ
വരുമാനം എത്രയെന്ന്
അറിയിക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാനിലെ
മാറ്റങ്ങള്‍
2579.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനം
ഇത്തവണത്തേതുപോലെ
യാതൊരു
പ്രശ്നങ്ങള്‍ക്കും
ഇടനല്‍കാതെ വരും
വര്‍ഷങ്ങളിലും
നടക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2018-ലെ
നൂറ്റാണ്ടിലെ
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
ശബരിമല മാസ്റ്റര്‍
പ്ലാനില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ശബരിമല
സന്നിധാനത്തേയ്ക്ക് റോപ്പ് വേ
2580.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തേയ്ക്ക്
റോപ്പ് വേ
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന് വിശദവിവരം
നല്‍കാമോ?
കോന്നി
നിയോജകമണ്ഡലത്തില്‍
പില്‍ഗ്രിം സെന്റര്‍
2581.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോന്നി
നിയോജകമണ്ഡലത്തില്‍
ശബരിമല
തിര്ത്ഥാനടവുമായി
ബന്ധപ്പെട്ട് ഒരു
പില്‍ഗ്രിം സെന്റര്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ശബരിമലയിൽ
നടന്ന
അക്രമസംഭവങ്ങളിലിരയായവര്ക്ക്
നഷ്ടപരിഹാരം
2582.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മണ്ഡലകാലത്ത് ശബരിമലയിൽ
നടന്ന
അക്രമസംഭവങ്ങളിലിരയായവര്ക്ക്
എന്തെങ്കിലും
നഷ്ടപരിഹാരം നൽകുന്നത്
സംബന്ധിച്ച് ഈ സർക്കാർ
ഏതെങ്കിലും
വിധത്തിലുള്ള
പരാമര്‍ശമോ പ്രഖ്യാപനമോ
നടത്തിയിരുന്നോ ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
നഷ്ടപരിഹാരം ലഭിക്കാൻ
അര്ഹതപ്പെട്ടവരായി
എത്ര പേരെയാണ് സർക്കാർ
കണ്ടെത്തിയിട്ടുള്ളത്;
ഇവര്‍ക്ക് എപ്രകാരമാണ്
നഷ്ടപരിഹാരം
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ചുള്ള
നിര്‍ദ്ദേശം സർക്കാരിന്
ഏതെങ്കിലും
കേന്ദ്രങ്ങളിൽ നിന്നും
ലഭിച്ചിരുന്നതാണോ അതോ
സർക്കാർ ഈ വിഷയത്തിൽ
സ്വമേധയാ
തീരുമാനമെടുത്തതാണോ
എന്ന് വ്യക്തമാക്കുമോ;
എന്നാണ് ഇത്
സംബന്ധിച്ച് തീരുമാനം
എടുത്തത്
എന്നറിയിക്കുമോ;
(സി)
നഷ്ടപരിഹാരം
ലഭ്യമാക്കേണ്ടവരെ
തെരെഞ്ഞടുത്തതിന്
സ്വീകരിച്ച മാനദണ്ഡം
എന്തായിരുന്നു; ഇവരില്‍
ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം നാളിതുവരെ
നൽകിയിട്ടുണ്ടോ; എങ്കിൽ
എത്ര പേര്‍ക്ക്
നഷ്ടപരിഹാരം
നൽകിയെന്നും എന്ത് തുക
വീതം നല്‍കിയെന്നും
അറിയിക്കുമോ ;
(ഡി)
നഷ്ടപരിഹാരം
നൽകുന്നതിനുള്ള തുക
എവിടെ നിന്നാണ്
കണ്ടെത്തിയത് ;
വിശദവിവരം
ലഭ്യമാക്കാമോ?
ശബരിമലയില്‍
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിനുളള പദ്ധതികള്‍
2583.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
വനം
വകുപ്പിന്റെ ഭാഗത്ത്
നിന്നുളള നിസ്സഹകരണം
അടിസ്ഥാന
സൗകര്യമൊരുക്കുന്നതില്‍
പ്രതിബന്ധം
ഉണ്ടാക്കുന്നുണ്ടോ;
(സി)
സന്നിധാനത്തെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
കുന്നാര്‍ തടയണയുടെ
ഉയരം കൂട്ടേണ്ടതുണ്ടോ;
അതിനായുളള പദ്ധതികള്‍
ബോര്‍ഡ്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിക്ക്
നിലവിലുളള പ്രതിബന്ധം
എന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഹില്‍ടോപ്പില്‍
നിന്നും സന്നിധാനത്ത്
എത്താന്‍ റോപ് വേ
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനായുളള സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ചിറങ്ങരയില്‍
ശബരിമല ഇടത്താവളം
2584.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചിറങ്ങരയില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം അനുവദിച്ച്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിറങ്ങര
ശബരിമല ഇടത്താവള
നിര്‍മ്മാണത്തിന്
അനുമതിയും ഫണ്ടും ഉടന്‍
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ദിവസ വേതന
നിയമനം
2585.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ദിവസ വേതന
അടിസ്ഥാനത്തില്‍ എത്ര
പേര് ഏതൊക്കെ
വിഭാഗങ്ങളില്‍ നിലവില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ദിവസ
വേതന അടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിക്കുന്നതില്‍
ബോര്‍ഡ് എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ദിവസ
വേതനം നല്‍കുന്നതിന്
2019ല്‍ എത്ര ലക്ഷം
രൂപയാണ് ബോര്‍ഡിന്
ആവശ്യമായി വന്നതെന്ന്
അറിയിക്കാമോ?
ദേവസ്വം
ബോർഡിന് കീഴിലെ താല്‍ക്കാലിക
നിയമനങ്ങള്‍
2586.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താല്‍ക്കാലിക
നിയമനങ്ങള്‍ നടത്തുവാൻ
പാടില്ലായെന്ന
നിർദ്ദേശം ലംഘിച്ച്
തിരൂവിതാംകൂർ ദേവസ്വം
ബോർഡ് പ്രസ്, ശബരിമല
മാസ്റ്റർ പ്ലാൻ ഓഫീസ്
എന്നിവിടങ്ങളില്‍
താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ തസ്തികകളിലാണ്
താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തിയതെന്നും, എത്ര
പേരെ ഓരോ വിഭാഗത്തിലും
നിയമിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ദേവസ്വം
റിക്രൂട്ട്മെന്റ് ബോർഡ്
താല്‍ക്കാലിക
നിയമനങ്ങള്‍
സംബന്ധിച്ച്
വിശദാംശങ്ങള്‍
ആരാഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കിയിട്ടുണ്ടോ?
ദേവസ്വം
ബോര്‍ഡില്‍ മുന്നോക്കത്തിലെ
പിന്നാക്കകാര്ക്ക്സംവരണം
2587.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡ് നിയമനങ്ങളില്‍
മുന്നോക്കത്തിലെ
പിന്നാക്കകാര്‍ക്ക് 10
% സംവരണം നല്‍കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
പ്രസ്തുത
സംവരണത്തിന്
അര്‍ഹരായവരെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍ അവ്യക്തത
നിറഞ്ഞതാണെന്ന കാര്യം
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(സി)
ഏതെല്ലാം
തസ്തികകളിലെ
നിയമനങ്ങള്‍ക്കാണ്
പ്രസ്തുത സംവരണം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോർഡ് ശാന്തി
നിയമനം
2588.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോർഡിൽ പാർട്ട്
ടൈം ശാന്തിക്കാരുടെ
നിയമനം സംബന്ധിച്ച്
ഉണ്ടായിരിക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പാർട്ട്
ടൈം ശാന്തിക്കാരുടെ
എത്ര ഒഴിവുകളാണ്
ഇപ്പോള്‍ ടി.ഡി.ബി.
യില്‍ ഉള്ളത്
എന്നറിയിക്കാമോ;
പാർട്ട് ടൈമില്‍
നിന്നും ഫുള്‍ടൈം
ശാന്തിക്കാരുടെ
പ്രമോഷന്
നടക്കുന്നില്ല എന്ന
പരാതി വാസ്തവമാണോ
;ആണെങ്കിൽ പരാതിക്ക്
പരിഹാരം കണ്ടെത്തുമോ ;
ഇങ്ങനെയുള്ള പ്രമോഷന്
ഒഴിവുകള്‍ എത്രയും വേഗം
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇപ്പോള്‍
നിലവിലുള്ള ഒഴിവുകളിൽ
കരാർ ശാന്തിക്കാരെ
നിയമിക്കുന്ന സാഹചര്യം
ഒഴിവാക്കി നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
ബോര്‍ഡിന് നിര്‍ദ്ദേശം
നല്‍കുമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമിക്ക്
ഫണ്ട്
2589.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേത്രകലാ
അക്കാദമിയുടെ സുഗമമായ
നടത്തിപ്പിനും ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കുന്നതിനും
കൂടുതല്‍ കോഴ്സുകള്‍
തുടങ്ങുന്നതിനും
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ഗുരുവായൂർ
ക്ഷേത്രത്തിന്റെ സമഗ്ര
വികസനത്തിനുള്ള മാസ്റ്റര്‍
പ്ലാന്‍
2590.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂർ
ക്ഷേത്രത്തിന്റെ സമഗ്ര
വികസനത്തിനുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ശ്രീ.ഇ.ശ്രീധരനെ
മുഖ്യഉപദേശകനായി
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഗുരുവായൂരില്‍
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നിലവില്‍ നടക്കുന്നത്;
ഇവ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെങ്ങന്നൂര്‍
മഹാദേവക്ഷേത്രത്തിന്റെ സമഗ്ര
വികസനം
2591.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
ഇടത്താവളവും പ്രശസ്തവും
പുരാതനവുമായ
ചെങ്ങന്നൂര്‍
മഹാദേവക്ഷേത്രത്തിന്റെ
നാശോന്മുഖമായി
കൊണ്ടിരിക്കുന്ന
കെട്ടിടങ്ങളുടെ നവീകരണം
നടത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്ഷേത്രത്തിന്റെ സമഗ്ര
വികസനത്തിന് ഒരു
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിനുളള
നിര്‍ദ്ദേശം ദേവസ്വം
ബോര്‍ഡിന് നല്‍കുന്നത്
പരിഗണിക്കുമോ;
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍ തീര്‍ത്ഥാടന
ടൂറിസം
2592.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍
തീര്‍ത്ഥാടന
ടൂറിസവുമായി
ബന്ധപ്പെട്ട്
നെയ്യാറ്റിന്‍കര
ദേവസ്വം സബ് ഗ്രൂപ്പ്
ഓഫീസര്‍ ദേവസ്വം
ബോര്‍ഡ് മരാമത്തു
എഞ്ചിനീയര്‍ക്ക്
നല്കിയ കത്തിന്മേല്
എന്തുനടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ; കത്ത്
ലഭിച്ചത് ഏതു
വര്‍ഷമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നതിന് ടൂറിസം
വകുപ്പിന് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം
ലഭ്യമാക്കാമോ?