വിഴിഞ്ഞം
തുറമുഖ പദ്ധതി കരാര്‍
സംബന്ധിച്ച ജുഡീഷ്യല്‍
അന്വേഷണം
2245.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണ പദ്ധതിയുടെ
കരാര്‍ നല്‍കിയതില്‍
അഴിമതി നടന്നതായ
ആക്ഷേപത്തിന്റെ
വെളിച്ചത്തില്‍
വിഴിഞ്ഞം തുറമുഖ
നിർമ്മാണം സംബന്ധിച്ച്
ജുഡീഷ്യല്‍ അന്വേഷണം
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷന്റെ
ശിപാര്‍ശകള്‍/
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
തുറമുഖ
കരാര്‍ നല്‍കിയതില്‍
പ്രസ്തുത കമ്മീഷന്
അഴിമതി
കണ്ടെത്തിയിരുന്നോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കമ്മീഷന്റെ
ശിപാര്‍ശകളുടെ/കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
പ്രസ്തുത
ജുഡീഷ്യല്‍ അന്വേഷണ
കമ്മീഷന്റെ
പ്രവര്‍ത്തനത്തിന്
എന്ത് തുകയാണ്
ചെലവഴിച്ചത്?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ നിർമ്മാണ
പ്രവർത്തനങ്ങള്‍
2246.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
നിർമ്മാണ
പ്രവർത്തനങ്ങള്‍
വിലയിരുത്തുന്നതിനായി
ചീഫ് സെക്രട്ടറി
അദ്ധ്യക്ഷനായ ഉന്നതതല
സമിതി
രൂപീകരിച്ചിരുന്നോ;
ആരൊക്കെയാണ് പ്രസ്തുത
സമിതിയിലെ അംഗങ്ങള്‍;
(ബി)
പ്രസ്തുത
സമിതി ഇതിനകം എത്ര തവണ
യോഗം ചേർന്ന്
തുറമുഖത്തിന്റെ
നിർമ്മാണ പുരോഗതി
വിലയിരുത്തിയെന്ന്
വ്യകത്മാക്കുമോ;
(സി)
കരാർ
പ്രകാരം പദ്ധതിയുടെ 25
ശതമാനം പണികള്‍ എന്നാണ്
പൂർത്തീകരിക്കേണ്ടിയിരുന്നത്;
(ഡി)
ഒന്നാംഘട്ട
നിർമ്മാണ പ്രവർത്തനം
പൂർത്തിയാക്കുവാൻ അദാനി
ഗ്രൂപ്പിന് സംസ്ഥാന
സർക്കാർ എന്നുവരെയാണ്
സമയം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
തുറമുഖ നിർമ്മാണത്തിനുള്ള
പാറയുടെ ലഭ്യത
2247.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിർമ്മാണ പദ്ധതിയുടെ
ഭാഗമായുള്ള
പുലിമുട്ടിന്റെ
നിർമ്മാണം ഏത്
ഘട്ടത്തിലാണ്;
ഇതിനായുളള പാറ
എവിടെനിന്നും
കൊണ്ടുവരുവാനാണ് അനുമതി
നല്കിയിട്ടുളളത്എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പാറ
ലഭ്യമാക്കാൻ
സംസ്ഥാനത്ത് ഏതൊക്കെ
സ്ഥലങ്ങളില്‍
ക്വാറികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
വിഴിഞ്ഞം
പദ്ധതിയിലെ പുലിമുട്ടുകളുടെ
അലൈന്മെന്റ്
2248.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുമായി
ബന്ധപ്പെട്ട്
പുലിമുട്ടുകളുടെ
അലൈന്മെന്റ്
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
വകുപ്പുകളുമായി
സര്‍ക്കാര്‍ ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
2249.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ആദ്യഘട്ടത്തില്‍
ഏതൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
അദാനി ഗ്രൂപ്പ് കരാര്‍
പ്രകാരം
നിര്‍വ്വഹിക്കേണ്ടത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണ്; വിശദമാക്കുമോ;
(സി)
2019
ഡിസംബര്‍ വരെ ഇതില്‍
ഓരോ പ്രവൃത്തിയുടെയും
എത്ര ശതമാനം
പ്രവര്‍ത്തനമാണ്
പൂര്‍ത്തിയാക്കിയത്;
ശേഷിക്കുന്നവ
പൂര്‍ത്തിയാക്കുവാന്‍
ഇനി എത്ര സമയം
ആവശ്യമുണ്ടെന്നാണ്
കമ്പനി
അറിയിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ചെറുകിട
തുറമുഖങ്ങളുടെ വികസനം
2250.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
തുറമുഖങ്ങളുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ചെറുകിട
തുറമുഖങ്ങളിലൂടെ
എന്തെല്ലാം വ്യവസായ,
വാണിജ്യ ഇടപാടുകളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കാമോ;
(സി)
നിലവിൽ
റോഡ്, റെയിൽ
മാര്‍ഗ്ഗങ്ങളിലൂടെ
നടത്തുന്ന ചരക്ക്
ഗതാഗതം താരതമ്യേന ചെലവ്
കുറഞ്ഞതും പരിസ്ഥിതി
സൗഹാര്‍ദ്ദപരവുമായ
ജലഗതാഗത മേഖലയിലേക്ക്
ആകര്‍ഷിക്കുന്നതിനായി
ചെറുകിട തുറമുഖങ്ങള്‍
വിപുലീകരിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
വിവിധ
തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട്
യാത്രാക്കപ്പൽ
സര്‍വ്വീസ്
നടത്തുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കുങ്കിച്ചിറ
മ്യൂസിയം തുറന്നുനല്കുവാന്
നടപടി
2251.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നിയോജകമണ്ഡലത്തിലെ
കുങ്കിച്ചിറ മ്യൂസിയം
പൊതുജനങ്ങള്‍ക്ക് ഉടന്‍
തുറന്ന് നല്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ;
(ബി)
പ്രസ്തുത
മ്യൂസിയത്തിന്റെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മ്യൂസിയത്തിന്റെ വികസനം
2252.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മ്യൂസിയത്തിന്റെ
വികസനത്തിനായി
നടപ്പാക്കി വരുന്ന
കേന്ദ്രസര്‍ക്കാരിന്റെ
പദ്ധതികളെ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മ്യൂസിയത്തിന്റെ
വികസനത്തിനായി സംസ്ഥാന
സര്‍ക്കാരിന്റെ
എന്തൊക്കെ പദ്ധതികളാണ്
നിലവില്‍
നടപ്പാക്കിവരുന്നതെന്നു
വിശദമാക്കാമോ;
(സി)
മ്യൂസിയം കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനായി
മറ്റെന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കിവരുന്നുണ്ടോ;
വ്യക്തമാക്കാമോ?
മ്യൂസിയങ്ങള്‍ക്കായി
നൂതന പദ്ധതികള്‍
2253.
ശ്രീ.എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
സി. കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ചരിത്രവും പെെതൃകവും
പ്രതിഫലിക്കുന്ന
കണ്ണാടികളായി
പ്രവര്‍ത്തിക്കുന്ന
മ്യൂസിയങ്ങളെ സാമൂഹ്യ
പ്രതിബദ്ധതയുള്ള
സ്ഥാപനങ്ങളാക്കി
മാറ്റുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മ്യൂസിയം
നിര്‍മ്മിതിയില്‍
പൊതുജനങ്ങളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനും
മ്യൂസിയങ്ങള്ക്കാവശ്യമായ
പ്രദര്‍ശന വസ്തുക്കള്‍
ശേഖരിക്കുന്നതിനും
നവീകരണത്തിനുള്ള
ആശയങ്ങള്‍
രൂപവത്കരിക്കുന്നതിനും
അതതു പ്രദേശത്തെ
വിദ്യാര്‍ത്ഥി
സമൂഹത്തിന്റെയും മറ്റു
സാംസ്കാരിക
സംഘടനകളുടെയും സേവനം
പ്രയോജനപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മ്യൂസിയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
കേവലം പ്രദര്‍ശന
ശാലകള്‍ എന്നതിനപ്പുറം
തീമാറ്റിക് മ്യൂസിയം
എന്ന നൂതന
സങ്കല്പത്തിലേയ്ക്ക്
അവയെ
പരിവര്‍ത്തനപ്പെടുത്തുന്നതിനും
എന്തെല്ലാം ബൃഹത്
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറയിലെ
പൈതൃക പാലം
2254.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തൃപ്പൂണിത്തുറയില്‍
പുതിയ പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുമ്പോള്‍
പൊളിച്ചു മാറ്റുന്ന
പൈതൃക പാലം (ഇരുമ്പു
പാലം) തൃപ്പൂണിത്തുറ
ഹില്‍ പാലസ്
മ്യൂസിയത്തില്‍
സ്ഥാപിച്ച്
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
തൃപ്പൂണിത്തുറ
ഹില്‍ പാലസ് മ്യൂസിയം
2255.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ഹില്‍ പാലസ്
മ്യൂസിയത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
കൂടുതല്‍
പദ്ധതികള്‍ ഇവിടെ
നടപ്പാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കാമോ?
മാടായി
പള്ളിയെ ചരിത്ര സ്മാരകമായി
സംരക്ഷിക്കാന്‍ നടപടി
2256.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന ചരിത്ര
പ്രസിദ്ധമായ മാടായി
പള്ളിയെ ചരിത്ര
സ്മാരകമായി
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പുരാവസ്തു
സംരക്ഷണത്തിനുവേണ്ടിയുള്ള
പദ്ധതികള്‍
2257.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം പുരാവസ്തു
സംരക്ഷണത്തിനുവേണ്ടി
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ?
പട്ടാമ്പിപൈതൃക
പ്രോജക്റ്റ്
2258.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പിയിലെ
അതിപുരാതന
ക്ഷേത്രങ്ങളായ
പട്ടാമ്പി പടിഞ്ഞാറേ
മഠം, ഞാങ്ങാട്ടിരി
ഭഗവതി ക്ഷേത്രം,
തിരുമിറ്റക്കോട്
വിഷ്ണുക്ഷേത്രം എന്നിവ
ഉള്‍പ്പെടുത്തിക്കൊണ്ട്
പട്ടാമ്പിപൈതൃക
പ്രോജക്റ്റ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?