ഇ-പോസ്
മെഷീനുകള്‍
2212.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇ-പോസ്
മെഷീനുകള്‍
ഏര്‍പ്പെടുത്തിയ ശേഷം
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ
ഭക്ഷ്യധാന്യങ്ങളാണ്
പ്രതിമാസം റേഷന്‍
ഷോപ്പുകളില്‍ അധികമായി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് വകുപ്പ്അഴിമതി
രഹിതമാക്കുന്നതിന് നടപടി
2213.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
കാക്കഞ്ചേരി
ഡിപ്പോയില്‍ 416 ചാക്ക്
റേഷനരി അധികം
കണ്ടെത്തിയതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ടി
വിഷയം സംബന്ധിച്ച്
തിരൂര്‍ താലൂക്ക് സപ്ലൈ
ഓഫീസര്‍ മലപ്പുറം
ജില്ലാ സപ്ലൈ
ഓഫീസര്‍ക്ക് അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇതിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സമാനമായ
ക്രമക്കേടുകള്‍
സംസ്ഥാനത്ത്
വ്യാപകമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഇ)
സിവില്‍
സപ്ലൈസ് വകുപ്പ് അഴിമതി
രഹിതമാക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ ശിക്ഷാ
നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ?
ഭക്ഷ്യവസ്തുക്കളുടെ
സംഭരണം
2214.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഭക്ഷ്യവസ്തുക്കളുടെ
സംഭരണത്തിനും
സംരക്ഷണത്തിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതിനായി
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
റേഷന്‍
കാര്‍ഡുകള്‍ വിതരണം
2215.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
റസിഡന്‍സ്
സര്‍ട്ടിഫിക്കറ്റ്
ഇല്ലാതെ റേഷന്‍ കാര്‍ഡ്
അനുവദിക്കുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തിന്റെ
ഉത്തരവ് ബന്ധപ്പെട്ട
ആഫീസുകളില്‍
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ റേഷന്‍
കാര്‍ഡുകള്‍ക്കായി എത്ര
അപേക്ഷകളാണ് സപ്ലൈ
ആഫീസില്‍
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇവര്‍ക്ക്
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്യുന്ന
നടപടികള്‍
വേഗത്തിലാക്കുമോ;
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡിനുളള മാനദണ്ഡങ്ങള്‍
2216.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം തരത്തിലുള്ള
റേഷന്‍ കാര്‍ഡുകളാണ്
ഇപ്പോള്‍
നല്‍കിയിട്ടുള്ളത്; ഓരോ
കാര്‍ഡും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
വിവിധ
കാര്‍ഡുകള്‍ക്ക് റേഷന്‍
കടയില്‍ നിന്നും
ലഭിക്കുന്ന സാധനങ്ങള്‍
ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ?
എല്ലാവര്ക്കും
റേഷന്‍കാര്‍ഡ്
2217.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള
ദാരിദ്ര്യ സൂചികയില്‍
രാജ്യത്തിന്റെ സ്ഥാനം
ഇടിയുമ്പോഴും
സാര്‍വ്വത്രിക
പൊതുവിതരണ സമ്പ്രദായവും
എഫ്.സി.ഐ.-യെയും
തകര്‍ക്കുന്ന കേന്ദ്ര
സര്‍ക്കാര്‍ നയം
സൃഷ്ടിക്കുന്ന പ്രശ്നം
മറികടന്നുകൊണ്ട്
സംസ്ഥാനത്തെ പൊതുവിതരണ
സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
സ്വന്തമായി
വീടില്ലാത്തവര്‍ക്കും
പുറമ്പോക്കില്‍
കഴിയുന്നവര്‍ക്കും
ഉള്‍പ്പെടെയുള്ള
എല്ലാവര്ക്കും
റേഷന്‍കാര്‍ഡ്
സമയബന്ധിതമായി
നല്കാന്
പരിപാടിയുണ്ടോ;
ഇ-റേഷന്‍ കാര്‍ഡ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സഹായസന്നദ്ധരായ
സംഘടനകളുടെ കൂടി
പങ്കാളിത്തത്തോടെ
വിശപ്പു രഹിത കേരളം
പദ്ധതി സംസ്ഥാനത്ത്
എല്ലായിടത്തും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക് റേഷന്‍
കാര്‍ഡ്
2218.
ശ്രീ.എം.
സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം ഉണ്ടോ;
വിശദമാക്കുമോ;
(ബി)
സാങ്കേതികമായ
തടസ്സം ഒഴിവാക്കി
ഇത്തരക്കാര്‍ക്കും
റേഷന്‍കാര്‍ഡ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക് റേഷന്‍
കാര്‍ഡ്
2219.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുറമ്പോക്കിലും
വഴിവക്കിലും കുടിലുകള്‍
കെട്ടി
താമസിക്കുന്നവര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡുകള്‍
ഇല്ലാത്തതിനാല്‍ റേഷന്‍
കാര്‍ഡ് ലഭ്യമാക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആയതിനാല്‍
റേഷന്‍ പോലും ലഭിക്കാതെ
ഇവര്‍ പട്ടിണിയിലും
ദുരിതത്തിലുമാകുകയും
കുട്ടികള്‍
വിശപ്പകറ്റാന്‍
മണ്ണുതിന്നുന്ന
സാഹചര്യം
സംജാതമായെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
ഇത്തരം
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡ് മുന്‍ഗണന പട്ടിക
2220.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഇനങ്ങളിലായി എത്ര
റേഷന്‍ കാര്‍ഡുകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഓരോയിനത്തിലും
അനുവദിച്ചു വരുന്ന
സാധനങ്ങള്‍
എന്തെല്ലാമാണ്; വിശദ
വിവരം നല്‍കുമോ;
(സി)
റേഷന്‍
കാര്‍ഡിനായി വിവിധ
സപ്ലൈ ഓഫീസുകളില്‍
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍
സമയബന്ധിതമായി
തീര്പ്പുകല്പിക്കുവാന്
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
റേഷന്‍
കാര്‍ഡ് മുന്‍ഗണന
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ലഭിച്ച അപേക്ഷകളുടെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഇ)
മാനദണ്ഡം
അനുസരിച്ച് എത്ര ലക്ഷം
മുന്‍ഗണനാ റേഷന്‍
കാര്‍ഡുകളാണ് നല്കാന്
കഴിയുക ; ഈ
അപേക്ഷകര്‍ക്ക്
മുന്‍ഗണനാ പദവി
ലഭിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ ;
(എഫ്)
മുന്‍ഗണനാ
പട്ടികയില്‍ വരുന്ന
ഒഴിവുകള്‍ അതാതു
ജില്ലയില്‍ തന്നെയുള്ള
അപേക്ഷകര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ജി)
അനധികൃതമായി
മുന്‍ഗണനാ കാര്‍ഡുകള്‍
കൈവശമുള്ള എത്ര
സര്‍ക്കാര്‍
ജിവനക്കാരാണ്
ഉള്ളതെന്ന് അറിയിക്കാമോ
; എങ്കില്‍
ഇവര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
ലിസ്റ്റിലെ അനര്‍ഹര്‍
2221.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡ് ഉടമകളെ
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
കാര്യങ്ങള്‍ ഏത്
ഓഫീസില്‍ നിന്നാണ്
ചെയ്യുന്നതെന്നറിയിക്കാമോ;
(ബി)
പുതുതായി
മുന്ഗണനാലിസ്റ്റില്
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്നും അതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണന്നും
അറിയിക്കാമോ?
കേരള
റേഷനിംഗ് ഓര്‍ഡറിന്റെ
പരിഷ്കരണം
2222.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റേഷനിംഗ് ഓര്‍ഡര്‍
പരിഷ്കരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
സാമൂഹ്യാവശ്യവും
പൊതുജന സൗകര്യവും
പരിഗണിച്ച്
പരിഷ്കരണത്തിന്റെ
ഭാഗമായി പുതിയ
പൊതുവിതരണ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നത്
പരിഗണിക്കുമോ;
(സി)
പൊതുവിതരണ
കേന്ദ്രങ്ങളുടെ
ലൈസന്‍സികളെ
നിശ്ചയിക്കാനുളള
നടപടിക്രമങ്ങളിലെ
കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കടകള്‍ വഴിയുള്ള സേവനങ്ങള്‍
2223.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതുവിതരണ
സമ്പ്രദായം
കാര്യക്ഷമമാക്കുന്നതിനും
റേഷന്‍ കടകള്‍ വഴി
കൂടുതല്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പൊതുവിതരണ
സംവിധാനം
2224.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഫ്.സി.ഐ.
യില്‍ നിന്നും
റേഷന്‍കടകളില്‍
എത്തിച്ചേരുന്ന
ഭക്ഷ്യധാന്യ
ചാക്കുകളില്‍ അളവില്‍
കുറവുള്ളതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എഫ്.സി.ഐ.
യില്‍ നിന്നും ഭക്ഷ്യ
വസ്തുക്കള്‍
റേഷന്‍കടകളിലേക്ക്
വിതരണത്തിനായി
എത്തിക്കുമ്പോഴുള്ള
പാക്കിംഗ് സംവിധാനം
ആധുനികവത്കരിക്കാമോ;
(സി)
പൊതുവിതരണ
സംവിധാനം
ആധുനികവത്കരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
സിവില്‍
സപ്ലൈസ് ഔട്ട്ലെറ്റുകളില്
അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം
2225.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയോടൊപ്പം
നിത്യോപയോഗ സാധനങ്ങളുടെ
രൂക്ഷമായ വിലക്കയറ്റം
സാധാരണക്കാരുടെ കുടുംബ
ബജറ്റിന്റെ താളം
തെറ്റിക്കുന്ന അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രതിസന്ധിയില്‍
നിന്നും സാധാരണക്കാരായ
ജനങ്ങളെ രക്ഷിക്കുവാന്‍
സിവില്‍ സപ്ലൈസ് വഴി
എന്തൊക്കെ ഇടപെടലുകളാണ്
ഉദ്ദേശിക്കുന്നത്;
(സി)
അവശ്യ
സാധനങ്ങള്‍ക്ക് മാവേലി
സ്റ്റോറുകളിലും സിവില്‍
സപ്ലൈസ്
ഔട്ട്ലെറ്റുകളിലും
ഉണ്ടായിട്ടുള്ള
ദൗര്‍ലഭ്യം
പൊതുകമ്പോളത്തിലെ
വിലവര്‍ദ്ധനവിന്
കാരണമായിട്ടുള്ളതായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
എങ്കില്‍
സിവില്‍ സപ്ലൈസ്
വകുപ്പ് ശക്തമായ
നിലയില്‍ കമ്പോള
ഇടപെടലുകള്‍
നടത്തുന്നതിനായി
കൂടുതല്‍ തുക
ബഡ്ജറ്റില്‍
ഉള്‍ക്കൊള്ളിക്കുവാന്‍
ആവശ്യപ്പെടുമോ?
സവാളയുടെ
വിലവര്‍ദ്ധനവിനെതിരെ
സ്വീകരിച്ച നടപടികള്‍
2226.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യരംഗത്ത്
ഒരു പ്രതിസന്ധി
ഉടലെടുക്കുമ്പോള്‍
സത്വരമായി
സര്‍ക്കാരിന്റെ
ഇടപെടല്‍
ഉണ്ടാകാറുണ്ടോ; അതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ക്ഷാമം
നേരിടുന്ന
അവശ്യവസ്തുക്കള്‍
വിപണിയിലെത്തിക്കുന്നതിന്
നിലവിലുള്ള സംവിധാനം
കാര്യക്ഷമമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പൊതുകമ്പോളത്തില്‍
സവാളയുടെ വില
കിലോയ്ക്ക് 200
രൂപയിലധികമായി
വര്‍ദ്ധിച്ചിരുന്ന
അവസരത്തില്‍ ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ വിപണിയില്‍
ഇടപെട്ടിരുന്നോ;
എങ്കില്‍ എപ്രകാരം;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ സപ്ലെെകോ
വഴി കുറഞ്ഞ വിലയ്ക്ക്
സവാള നല്കുവാന്
സാധിച്ചിരുന്നോയെന്ന്
അറിയിക്കാമോ?
നെല്ല്
സംഭരണത്തിലെ പ്രതിസന്ധി
T 2227.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്ഷക്രക്ക്
നെല്‍വില നല്‍കിയതില്‍
ബാങ്കുകള്ക്ക്സപ്ലൈകോയില്
നിന്നും കിട്ടാനുള്ള
കുടിശ്ശികയുടെ പേരില്‍
കാര്‍ഷിക വായ്പകളെ
കിട്ടാക്കടമായി
പ്രഖ്യാപിക്കുന്ന
രീതിക്ക് പരിഹാരം
കണ്ടെത്തുമോ;
(ബി)
സപ്ലൈകോ
നെല്ല്
സംഭരിക്കുമ്പോള്‍
കര്‍ഷകര്‍ക്ക്
നല്കുന്ന രസീതിന്റെ
ഈടിന്മേല് ബാങ്കുകള്‍
നല്കുന്ന പണത്തിന്
സര്‍ക്കാര്‍ കുടിശ്ശിക
വരുത്തിയതോടെ കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധിക്ക് എന്ത്
നടപടിയാണ് പരിഹാരമായി
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഈ
സീസണിലും ബാങ്കുകള്‍
മുന്‍കൂര്‍ പണം
നല്‍കിയാലേ നെല്ല്
സംഭരണം നടക്കുകയുള്ളു
എന്ന സാഹചര്യത്തില്‍,
ഇതില്‍നിന്നും
ബാങ്കുകള്‍
പിന്മാറുന്ന
അവസ്ഥയ്ക്ക് പ്രതിവിധി
കണ്ടെത്തുമോ;
(ഡി)
നെല്ല്
സംഭരണത്തിന്
അനുവദിക്കുന്ന
വായ്പയുടെ കാലാവധി ഒരു
വര്‍ഷമാക്കുവാൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
2228.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
കൂടുതല്‍ ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കാമോ?
പൊതുകമ്പോളത്തിലെ
വില വര്‍ദ്ധനവ്
2229.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതുകമ്പോളത്തിലെ
വില വര്‍ദ്ധനവ്
പിടിച്ച് നിർത്താൻ
സിവില്‍ സപ്ലൈസ്
കോർപ്പറേഷൻ മുഖാന്തരം
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്?
മാവേലി
സ്റ്റോറുകള്‍
അനുവദിക്കുന്നതിന് നടപടി
2230.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
മാവേലി സ്റ്റോറുകള്‍
അനുവദിക്കണമെന്നാവശ്യപ്പെടുന്ന
എത്ര നിവേദനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ്
മാവേലിസ്റ്റോര്‍
അനുവദിക്കണം എന്ന്
ആവശ്യപ്പെടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിവേദനങ്ങള്‍
പരിശോധിച്ച് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എവിടെയെല്ലാമാണ്
മാവേലി സ്റ്റോറുകള്‍
അനുവദിക്കുന്നതിന്
അനുകൂലമായ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
കാലതാമസം
ഒഴിവാക്കി മാവേലി
സ്റ്റോറുകള്‍
അനുവദിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വൈക്കം
മുൻസിപ്പാലിറ്റിയില്‍
ഗൃഹോപകരണ വില്പനകേന്ദ്രം
2231.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
മുൻസിപ്പാലിറ്റിയില്‍
സിവില്‍ സപ്ലൈസ്
കോർപ്പറേഷനുകീഴില്‍
ഗൃഹോപകരണ
വില്പനകേന്ദ്രം
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം നല്കുവാൻ
സന്നദ്ധത
പ്രകടിപ്പിച്ചുകൊണ്ടുള്ള
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയവയിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലെെസ് കോര്പ്പറേഷന്
താല്‍ക്കാലിക ജീവനക്കാര്‍
2232.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്സപ്ലെെസ്
കോര്‍പ്പറേഷന്റെ വിവിധ
സ്ഥാപനങ്ങളില്‍
നിലവില്‍ ജോലി
ചെയ്തുവരുന്ന
താല്‍ക്കാലിക
ജീവനക്കാരുടെ വേതനം
തികച്ചും
പരിമിതമാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനോ
ഇവരുടെ വേതനം
കാലോചിതമായി
പരിഷ്കരിക്കുന്നതിനോ
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
കീരംപാറ
പഞ്ചായത്തിലെ നാടുകാണി
പ്രദേശത്ത് പുതിയ
മാവേലിസ്റ്റോര്‍
2233.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ കീരംപാറ
പഞ്ചായത്തിലെ നാടുകാണി
പ്രദേശത്ത് പുതിയ
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിനു
വേണ്ടി പ്രദേശവാസികള്‍
നല്കിയ നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ കീരംപാറ
പഞ്ചായത്ത്,കവളങ്ങാട്ട്
പഞ്ചായത്ത്, കോതമംഗലം
മുന്‍സിപ്പാലിറ്റി
എന്നിവയുടെ സംഗമസ്ഥലം
കൂടിയായ നാടുകാണി
പ്രദേശത്ത് പുതിയ
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നത്
പരിശോധിക്കാമോ;
(സി)
കീരംപാറ,
കവളങ്ങാട്
പഞ്ചായത്തുകളിലേയും
കോതമംഗലം
മുന്‍സിപ്പാലിറ്റിയിലേയും
അയ്യായിരത്തോളം വരുന്ന
സാധാരണക്കാരായ
കുടുംബങ്ങള്‍ക്ക് വലിയ
പ്രയോജനം
ലഭ്യമാക്കുന്നതിനാല്‍
നാടുകാണി പ്രദേശത്ത്
പുതിയ മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നത്
പരിഗണിക്കാമോ;
വിശദമാക്കാമോ?
കോതമംഗലം
മുന്‍സിപ്പല്‍ ലൈബ്രററി
ബില്‍ഡിങ്ങില്‍
പ്രവര്‍ത്തിച്ചു വരുന്ന
മാവേലി സ്റ്റോര്‍
2234.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
20 വര്‍ഷത്തിലധികമായി
കോതമംഗലം മുന്‍സിപ്പല്‍
ലൈബ്രററി
ബില്‍ഡിങ്ങില്‍
പ്രവര്‍ത്തിച്ചു വരുന്ന
മാവേലി സ്റ്റോര്‍
പ്രസ്തുത
കെട്ടിടത്തില്‍ നിന്നും
മാറ്റുവാനുള്ള ശ്രമം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2018-19,
2019-20 വര്‍ഷങ്ങളിലെ
ലൈസന്‍സ്
മുന്‍സിപ്പാലിറ്റിയില്‍
നിന്നും പുതുക്കാത്തത്
മൂലമാണ് ഇത്തരത്തില്‍
കെട്ടിടമാറ്റ വിഷയം
വന്നിട്ടുള്ളത് എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
20
വര്‍ഷത്തിലധികമായി
പ്രസ്തുത
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു
വരുന്നതും
സാധാരണക്കാരായ നിരവധി
പ്രദേശ വാസികള്‍ക്ക്
പ്രയോജനം
ലഭിക്കുന്നതുമായ
പ്രസ്തുത
മാവേലിസ്റ്റോര്‍
മുന്‍സിപ്പാലിറ്റിയുമായുള്ള
ലൈസന്‍സ് പുതുക്കി
പ്രസ്തുത
കെട്ടിടത്തില്‍ തന്നെ
തുടര്‍ന്ന്
പ്രവര്‍ത്തിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടാമ്പിയില്‍
സപ്ലൈക്കോ സൂപ്പര്‍
മാര്‍ക്കറ്റ്
2235.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പിയില്‍
സപ്ലൈക്കോ സൂപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിനുള്ള
എന്തെങ്കിലും ആലോചനകള്‍
സര്‍ക്കാര്‍ തലത്തില്‍
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
താലൂക്ക്
ആസ്ഥാനമായ
പട്ടാമ്പിയില്‍
സപ്ലൈക്കോ സൂപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
ചാലക്കുടിയില്‍
ഹൈപ്പര്‍മാര്‍ക്കറ്റ്
2236.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസിന്റെ
ഹൈപ്പര്‍മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഹൗസിംഗ്
ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത്
ഹൈപ്പര്‍മാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിന്
അനുമതി
ലഭ്യമാക്കുന്നതടക്കമുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
രണ്ടാം
വിള നെല്ല് സംഭരണം
2237.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
വര്‍ഷത്തെ രണ്ടാം വിള
നെല്ല് സംഭരണത്തിനായി
മില്ലുടമകളുമായി ഇതിനകം
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉടന്‍
തന്നെ
കരാറിലേര്‍പ്പെട്ട്
കര്‍ഷകരുടെ ആശങ്കയും
അനിശ്ചിതത്വവും
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
നെല്ല്
സംഭരണം
2238.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
നെല്‍കര്‍ഷകര്‍ക്ക്
കഴിഞ്ഞ വര്‍ഷം
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മുന്നില്‍ കണ്ടുകൊണ്ട്
രണ്ടാം വിള നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട് വകുപ്പ്
നടത്തിയിട്ടുള്ള
മുന്നൊരുക്കങ്ങള്‍
വിശദമാക്കാമോ?
നെല്ല്
സംഭരിച്ച വകയില്‍
കര്ഷകർക്ക്നല്കാനുള്ള പണം
T 2239.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരിച്ച വകയില്‍
സര്‍ക്കാര്‍
കര്‍ഷകർക്ക് പണം
നല്‍കാത്ത
സാഹചര്യമുണ്ടോ; ഈ
ഇനത്തിൽ 1460 കോടി രൂപ
സര്‍ക്കാര്‍
നല്കാനുണ്ടോ;
(ബി)
സപ്ലൈകോ
തിരിച്ചടക്കുമെന്ന
വ്യവസ്ഥയില്‍
ബാങ്കുകള്‍ ഇത്രയും തുക
ആറ് മാസത്തെ വായ്പയായി
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
തിരിച്ചടവ്
മുടങ്ങിയതോടെ ഒരു ലക്ഷം
കര്‍ഷകരെങ്കിലും
കടക്കെണിയിലും പുതിയ
വായ്പ കിട്ടാത്ത
സ്ഥിതിയിലുമായിട്ടുണ്ടോ;
(ഡി)
വായ്പ
പുതുക്കി
നല്‍കാനാവില്ലെന്ന്
റിസര്‍വ് ബാങ്ക്
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പ്രതിസന്ധി
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ?
പാചകവാതക
വിതരണത്തിലെ ക്രമക്കേടുകള്‍
2240.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പാചകവാതക
വിതരണ രംഗത്തെ
അപാകതകളും
ക്രമക്കേടുകളും
പരിഹരിക്കുവാൻ സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പാചകവാതക
സിലിണ്ടറുകള്‍ മൂലമുള്ള
അപകടങ്ങള്‍
2241.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
,,
യു. ആര്. പ്രദീപ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചക വാതക
സിലിണ്ടറുകള്‍
പൊട്ടിത്തെറിച്ചും
ചോർച്ച സംഭവിച്ചും
അപകടങ്ങള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണങ്ങള്‍
പരിശോധിച്ച് സുരക്ഷ
ഉറപ്പാക്കുവാൻ സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;വെളിപ്പെടുത്തുമോ;
(സി)
ഗ്യാസ്
സിലിണ്ടറുകളില്‍
അപാകതകള്‍ കണ്ടെത്തുന്ന
സാഹചര്യത്തില്‍
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
സ്വീകരിക്കേണ്ട
മുൻകരുതലുകള്‍
സംബന്ധിച്ച്
ഉപഭോക്താക്കള്‍ക്ക്
കൃത്യമായ അവബോധം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ;
(ഡി)
കേന്ദ്ര
സർക്കാർ പാചകവാതകത്തിന്
അനിയന്ത്രിതമായ വില
വർദ്ധിപ്പിക്കുന്നതു
മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം ഇടപെടലുകള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തൃക്കരിപ്പൂർ
മണ്ഡലത്തില്‍ ലാഭം സൂപ്പർ
മാർക്കറ്റ്
2242.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂർ
മണ്ഡലത്തിലെ
ചിറ്റാരിക്കല്‍
കേന്ദ്രീകരിച്ച് ലാഭം
സൂപ്പർ മാർക്കറ്റ്
ആരംഭിക്കാൻ നടപടികള്‍
ഉണ്ടാകുമോ;
(ബി)
ഇതിനായി
സ്ഥലവും കെട്ടിടവും
ഏർപ്പെടുത്തി
നല്കിയാല് സൂപ്പർ
മാർക്കറ്റ് ഉടൻ
ആരംഭിക്കാൻ കഴിയുമോ;
വിശദമാക്കുമോ?
ഉപഭോക്തൃനയം
2243.
ശ്രീ.കെ.
രാജന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പ്രത്യേകമായി
ഉപഭോക്തൃനയം
രൂപീകരിക്കുമോ;
എങ്കില്‍ പ്രസ്തുത
നയത്തിന്റെ ഉൗന്നല്‍
ഏതൊക്കെ മേഖലകളില്‍
ആയിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉപഭോക്തൃകാര്യ
വകുപ്പിന് പ്രത്യേക
ഡയറക്ടറേറ്റ്
രൂപീകരിക്കുവാൻ
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
ഉപഭോക്തൃകാര്യ
ഡയറക്ടറേറ്റ്
രൂപീകരിക്കുന്നത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
ഉപഭോക്താക്കള്‍ക്ക്
തങ്ങളുടെ
അവകാശങ്ങളെക്കുറിച്ചുളള
ബോധവല്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
പൊതുജനങ്ങള്‍ക്ക്
ഉപഭോക്തൃ അവകാശങ്ങള്‍,
പരാതികള്‍, മറ്റ്
ഉപഭോക്തൃ വിവരങ്ങള്‍
എന്നിവ നല്‍കുന്നതിനായി
ജില്ലാതല ഡെസ്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ?
ഉപഭോക്താക്കളുടെ
അവകാശസംരക്ഷണം
2244.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
കെ.യു. ജനീഷ് കുമാര്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്താക്കളുടെ
അവകാശങ്ങളെക്കുറിച്ച്
അവരെ
ബോധവാന്മാരാക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം പ്രചാരണ
പരിപാടികളാണ്
സംഘടിപ്പിച്ചു
വരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
അവരെ
സഹായിക്കുന്നതിനുമായി
ജില്ലാതല സഹായക
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഉപഭോക്താക്കളുടെ
സൗകര്യത്തിനായി സംസ്ഥാന
തലത്തില്‍ റിസോഴ്സ്
സെന്റര്‍ ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
കണ്‍സ്യൂമര്‍
ക്ലബ്ബുകള്‍
രൂപീകരിച്ച്
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?