വൈഗ
കാര്‍ഷിക മേള
1442.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
യു. ആര്. പ്രദീപ്
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികോത്പന്നങ്ങളുടെ
സംസ്ക്കരണം,
മൂല്യവര്‍ദ്ധനവ്
തുടങ്ങിയവ ലക്ഷ്യമാക്കി
നടപ്പിലാക്കിവരുന്ന
വെെഗ പ്രദര്‍ശനവും
അന്താരാഷ്ട്രശില്പശാലയും
തുടര്‍ന്നും
സംഘടിപ്പിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മുന്‍വര്‍ഷങ്ങളില്‍
പ്രസ്തുത മേള
സംഘടിപ്പിച്ചതിന്റെ
ഫലമായി
കൃഷി-കൃഷിയനുബന്ധമേഖലകളില്
പുതിയ സംരംഭങ്ങള്‍
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
കര്‍ഷകരിലും
യുവാക്കളിലും
കാര്‍ഷികസംരംഭകത്വം
വളര്‍ത്തുന്നതിന്
ഇത്തരം പരിപാടികള്‍
എത്രമാത്രം
പങ്കുവഹിക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൃഷി
സംരക്ഷണം
1443.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനങ്ങളെ
പ്രതിരോധിക്കുവാന്‍
പര്യാപ്തമായ കൃഷി
സംരക്ഷണം, ഈ
കാലഘട്ടത്തില്‍
അനിവാര്യമാണെന്നിരിക്കെ
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മണ്ണിന്റെ
സ്വഭാവമാറ്റം
അടിസ്ഥാനമാക്കി
കേരളത്തെ അഞ്ച് ആഗ്രോ
ഇക്കോളജിക്കല്‍
സോണുകളാക്കി തിരിച്ച്
കൃഷി നടത്തുന്നതിനുള്ള
പദ്ധതി വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
മണ്ണിന്റെ
ഫലഭൂയിഷ്ടതയും
ജലലഭ്യതയും
കണക്കിലെടുത്തിട്ടാണോ
ഓരോ മേഖലയ്ക്കും
അനുയോജ്യമായ
കൃഷിസമ്പ്രദായം വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
ഇതിലൂടെ
തളര്ച്ചയിലായിട്ടുള്ള
സംസ്ഥാനത്തെ
കാര്‍ഷികമേഖലയ്ക്ക്
പുനര്‍ജീവൻ നല്കുവാന്
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കാമോ?
കേരള
പുനര്‍നിര്‍മ്മാണ പദ്ധതി
1444.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുമായി
ബന്ധപ്പെട്ട്
കൃഷിവകുപ്പ്
സമ്രപ്പിച്ച ഏതൊക്കെ
പദ്ധതികള്‍ക്കാണ്
അംഗീകാരം ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
കോടിരൂപയുടെ
പദ്ധതികള്‍ക്ക്
അംഗീകാരം ലഭിച്ചു;
ഇതുപ്രകാരമുളള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയബാധിത
പ്രദേശങ്ങളില്‍ മണ്ണിന്
വന്നിട്ടുളള മാറ്റം
പഠനവിഷയം
ആക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തിൽ മണ്ണ്
സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയുടെ പുനരുദ്ധാരണം
1445.
ശ്രീ.എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുടെ
പുനരുദ്ധാരണത്തിനായി ഈ
സര്‍ക്കാര്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
ജീവനി എന്ന പേരില്‍
നൂതന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
സുരക്ഷിതവും
പോഷകസമൃദ്ധവുമായ
ഭക്ഷണം
ഉറപ്പുവരുത്തുന്ന ഈ
പദ്ധതിയില്‍ മറ്റ്
ഏതെല്ലാം വകുപ്പുകളാണ്
പങ്കാളികളാകുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പരമ്പരാഗത
ഇനങ്ങളുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
മേഖലയിലെ മൂല്യവര്‍ദ്ധനവ്
1446.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്പന്നങ്ങളുടെ
മൂല്യവര്ദ്ധനവിനായും
കാര്‍ഷിക മേഖലയിലെ
പുനരുജ്ജീവനത്തിനായും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
കാര്‍ഷിക മേഖലയുടെയും
കാര്‍ഷിക
ഉല്പന്നങ്ങളുടെയും
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിജയകരമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
അഗ്രി
സ്റ്റാര്‍ട്ടപ്പുകള്‍ക്കും
അഗ്രി ബിസിനസ്
ഇന്‍കുബേറ്ററുകള്‍ക്കും
നല്കുന്ന ധനസഹായം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ചക്ക
അധിഷ്ഠിത മൂല്യ
വര്‍ദ്ധിത
ഉല്പന്നങ്ങളുടെ
കാര്യത്തില്‍ കൈക്കൊണ്ട
നടപടികളും അവയുടെ ഫലവും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
പഴവര്‍ഗ്ഗ
കൃഷി പ്രോത്സാഹനം
1447.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകള്‍ക്ക്
ഉണ്ടായിട്ടുള്ള
വിലയിടിവുമൂലം
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി
മറികടക്കുവാന്‍
നാണ്യവിള തോട്ടങ്ങളുടെ
നിശ്ചിത വിസ്തൃതിയില്‍
പഴവര്‍ഗ്ഗ കൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇപ്രകാരം
കൃഷി ചെയ്യുന്ന
പതിനഞ്ച് ഏക്കറില്‍
കൂടുതൽ വിസ്തൃതിയുള്ള
തോട്ടങ്ങളില്‍ അവ കൈവശം
വയ്ക്കുന്നതിന് അനുമതി
നല്കുന്ന രീതിയില്‍
ഭൂപരിഷ്കരണ നിയമം
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കൃഷിവകുപ്പ്
ഇക്കാര്യത്തില്‍ എന്ത്
ശിപാര്‍ശയാണ്
നല്‍കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
പച്ചക്കറി
കൃഷി വ്യാപിപ്പിക്കുന്നതിനു
പദ്ധതി
1448.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, മറ്റ്
പൊതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിൽ
പച്ചക്കറി കൃഷി
വ്യാപിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേയ്ക്കായി
കൃഷി വകുപ്പിൽ നിന്നും
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാക്കുക;
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
1449.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തില്‍പ്പെട്ട
ഗ്രാമപഞ്ചായത്തുകളിലെ
കുളങ്ങള്‍
കാര്‍ഷികാവശ്യങ്ങള്‍ക്കായി
ഉപയോഗയോഗ്യമാക്കുന്ന
പദ്ധതി പ്രകാരം
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
തെരഞ്ഞടുക്കപ്പെട്ട
കുളങ്ങളുടെ നവീകരണ
പദ്ധതിയുടെ കാലികസ്ഥിതി
അറിയിക്കുമോ;
(സി)
ഇതിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള തോട്ടങ്ങള്‍
1450.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയില്‍ എത്ര
തോട്ടങ്ങളുണ്ടെന്നും അവ
എവിടെയെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള എത്ര
ശതമാനം ഭൂമിയില്‍ കൃഷി
വ്യാപിപ്പിച്ചിട്ടുണ്ടെന്നും
തരിശായി എത്ര ഏക്കര്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
റബ്ബര്‍
പ്ലാന്റേഷന്, കശുമാവ്
കൃഷി എന്നിവയിൽ ഏതില്‍
നിന്നുമാണ് കൂടുതല്‍
ആദായം ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാലാവസ്ഥയ്ക്ക്
അനുസൃതമായി കാര്‍ഷിക
രംഗത്ത് നടപ്പിലാക്കിയ
പദ്ധതികള്‍
1451.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥയില്‍
വന്ന പ്രകടമായ
മാറ്റങ്ങള്‍ക്കനുസൃതമായി
കൃഷിരീതികള്‍
പരിഷ്കരിയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മാറ്റങ്ങള്‍ക്കനുസൃതമായി
അനുയോജ്യമായതും
അല്ലാത്തതുമായ കാര്‍ഷിക
വിളകള്‍
തെരഞ്ഞെടുക്കുന്നതിന്
എന്തെല്ലാം പഠനങ്ങളാണ്
നടത്തിവരുന്നത്;
വിശദമാക്കാമോ?
കാര്‍ഷികമേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
പദ്ധതികള്‍
1452.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ട്
പ്രളയങ്ങള്‍ തകര്‍ത്ത
കാര്‍ഷികമേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിലേക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിലേക്കായി
എത്ര തുക ബഡ്ജറ്റ്
വിഹിതമായി അനുവദിച്ചു;
ഇതില്‍ എത്ര തുക
നാളിതുവരെ ഏതെല്ലാം
പദ്ധതിക്കായി
ചെലവഴിച്ചു;
വ്യക്തമാക്കുമോ?
ചെങ്ങാലിക്കോടന്
വാഴകൃഷിക്ക് നല്കിയ സഹായം
1453.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൗമസൂചിക
പദവി ലഭിച്ച
ചെങ്ങാലിക്കോടന്
നേന്ത്രവാഴകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
വടക്കാഞ്ചേരി കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെ പരിധിയില്‍
വരുന്ന ചേലക്കര
നിയോജകമണ്ഡലത്തിലെ വാഴ
കര്‍ഷകര്‍ക്ക്
എന്തെല്ലാം
സാമ്പത്തിക-സാങ്കേതിക
സഹായങ്ങളാണ് കൃഷിഭവന്
മുഖേന 2018-19, 2019-20
എന്നീ വര്‍ഷങ്ങളില്‍
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
ജീവനി
പദ്ധതി
1454.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിവകുപ്പ്
നടപ്പിലാക്കി വരുന്ന
ജീവനി പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജീവനി
പദ്ധതിയിലൂടെ
സര്‍ക്കാര്‍ ലക്ഷ്യം
വെക്കുന്ന കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ കോഴിക്കോട്
ജില്ലയിലെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ?
കൃഷിയുടെ
വ്യാപനം
1455.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെയുള്ള കാലയളവില്‍
കേരളത്തില്‍
നെല്‍കൃഷിയുടെയും മറ്റു
പച്ചക്കറി കൃഷികളുടെയും
വ്യാപനത്തിന് സഹായകരമായ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇത്തരം
പദ്ധതികളുടെ ഭാഗമായി
നെല്‍കൃഷിയുടെയും
പച്ചക്കറി കൃഷികളുടെയും
ഉത്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കേരളത്തിലെ
നാണ്യവിള കര്‍ഷകരെ
സഹായിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;വിശദാംശങ്ങള്‍
നല്‍കാമോ?
കോതമംഗലം
നിയോജകമണ്ഡലത്തിലെ ഹരിത
കേരളം പദ്ധതികള്‍
1456.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി കോതമംഗലം
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
പ്രസ്തുത മണ്ഡലത്തില്‍
പുതിയ പദ്ധതികള്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
കാര്‍ഷിക-മലയോര
മേഖലയായ കോതമംഗലം
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സുഗന്ധവിള
വികസന പദ്ധതി
1457.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുഗന്ധവിളകളുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
ഏതൊക്കെ
സുഗന്ധവിളകളുടെ
വികസനത്തിനും കൃഷി
വ്യാപനത്തിനുമാണ്
സര്‍ക്കാര്‍ ഊന്നല്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സുഗന്ധവിള
വികസന പദ്ധതിയുടെ
ഭാഗമായി നടത്തുന്ന
പുതുകൃഷിയുടെയും കൃഷി
പുനരുദ്ധാരണത്തിന്റെയും
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ വിവിധ
വിളകള്‍ക്ക് നല്കുന്ന
ധനസഹായം സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കാമോ?
പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
1458.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
നേടുന്നതിനായി
സംസ്ഥാനത്ത് പുതുതായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
വീടുമുറ്റത്തെ
പച്ചക്കറി കൃഷി,
മട്ടുപ്പാവ് കൃഷി
തുടങ്ങിയ കൃഷിരീതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നിലവില്‍ കര്‍ഷകര്‍ക്ക്
എന്തെങ്കിലും സബ്സിഡി
നല്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
കൃഷി
ഒരു സംസ്ക്കാരമായി
വളര്‍ത്തിയെടുക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
പ്രധാനമന്ത്രി
ഫസല്‍ ബീമ യോജന
1459.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൈം
മിനിസ്റ്റര്‍ ഫസല്‍ ബീമ
യോജന
(പി.എം.എഫ്.ബി.വൈ.)
പദ്ധതിയില്‍ ഏതെല്ലാം
വിളകളെയാണ് ഇന്‍ഷ്വര്‍
ചെയ്യാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2019-20
വര്‍ഷത്തില്‍ എത്ര
കൃഷിക്കാരാണ് മേല്‍
പദ്ധതിയില്‍
സംസ്ഥാനത്ത്
അംഗമായിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
മേല്‍ പദ്ധതിയനുസരിച്ച്
ഇന്‍ഷ്വര്‍ ക്ലെയിമായി
എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ ഹരിത കേരളം
പദ്ധതികള്‍
1460.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍
നടപ്പാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
തെങ്ങിന്തെെകള്
വിതരണം ചെയ്യുന്ന പദ്ധതി
1461.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കൃഷി വികസനത്തിന്റെ
ഭാഗമായി വാര്‍ഡുകള്‍
തോറും
തെങ്ങിന്തെെകള്
വിതരണം ചെയ്യുന്ന
പദ്ധതി പ്രകാരം ഇതുവരെ
എത്ര തെങ്ങിന്തെെകളാണ്
വിതരണം ചെയ്തതെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് അറിയിക്കാമോ;
(ബി)
തൃശ്ശൂര്‍,
പൊന്നാനി
കോള്‍നിലങ്ങളിലെ
ബണ്ടുകളില്‍
തെങ്ങിന്തെെകള്
നടുന്ന പദ്ധതിയുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
തൃശ്ശൂര്‍,
പൊന്നാനി
കോള്‍നിലങ്ങളിലെ
ബണ്ടുകളില്‍
തെങ്ങിന്തെെകള്
നടുന്ന പദ്ധതിയുടെ
ഭാഗമായി മണലൂർ
മണ്ഡലത്തിൽ ഇതുവരെ എത്ര
തെങ്ങിൻതൈകൾ
നട്ടുവെന്ന്
വിശദമാക്കാമോ?
വിത്തുസംരക്ഷണവും
വിളകളുടെ പരിപാലനവും
1462.
ശ്രീ.ജെയിംസ്
മാത്യു
,,
ഒ. ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിത്തുസംരക്ഷണത്തിനും
വിളകളുടെ
പരിപാലനത്തിനുമായി കൃഷി
വകുപ്പ് നടപ്പാക്കി
വരുന്ന നൂതന പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
എല്ലാ
കൃഷി ഭവനുകളിലും വിള
ആരോഗ്യകേന്ദ്രം
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കുക എന്ന
ലക്ഷ്യത്തോടെ ഒാരോ
ബ്ലോക്കിലും അഗ്രോ
സര്‍വീസ് സെന്ററുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
സംസ്ഥാനത്തെ
കൃഷി ഭവനുകള്‍
കാലോചിതമായി
നവീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആദിവാസിമേഖലകളിലെ
കാര്‍ഷികോത്പാദനം
1463.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസിമേഖലകളിലെ
കൃഷിക്കും
പ്രാദേശികവിളകളുടെ
വികസനത്തിനുമായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ട്രെെബല്‍
അഗ്രിക്കള്ച്ചറിനായി
പ്രത്യേക കാര്‍ഷികമേഖല
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ആദിവാസിമേഖലയിലെ
കാര്‍ഷികോത്പന്നങ്ങള്‍ക്ക്
ന്യായവില ലഭ്യമാക്കുക,
പോഷകാഹാരക്കുറവിന്
പരിഹാരം കണ്ടെത്തുക
തുടങ്ങിയ
ലക്ഷ്യങ്ങളോടെ
ആരംഭിച്ച 'മില്ലറ്റ്
വില്ലേജ് 'പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തികച്ചും
ജെെവമായ രീതിയില്‍
ഉത്പാദിപ്പിക്കുന്ന ഇൗ
ഉത്പന്നങ്ങളുടെ
മാര്‍ക്കറ്റിംഗ്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍
1464.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ഐ.ഡി.എഫ്-25
ന് കീഴില്‍ കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ
വകുപ്പിന്റെ വിവിധ
വിഭാഗങ്ങളില്‍
ഉള്‍പ്പെടുത്തി
(കെ.എല്‍.ഡി.സി.
ഉള്‍പ്പെടെ) മാവേലിക്കര
നിയമസഭ മണ്ഡലത്തില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദവിവരവും അനുവദിച്ച
തുകയും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൊരട്ടിച്ചാല്‍
സംരക്ഷണ നടപടികള്‍
1465.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി-കാടുകുറ്റി
ഗ്രാമപഞ്ചായത്തുകളിലൂടെ
കടന്നുപോകുന്ന
കൊരട്ടിച്ചാല്‍ സംരക്ഷണ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി അനുവദിച്ച
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചത്
എന്നും, ഇനിയും
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്നും വ്യക്തമാക്കാമോ;
(സി)
കൊരട്ടിച്ചാല്‍
നവീകരണ-സംരക്ഷണ
പ്രവൃത്തികളുടെ
രണ്ടാംഘട്ട
പ്രവൃത്തികള്‍ ഉടന്‍
ആരംഭിക്കുന്നതിന്
ആവശ്യമായ അനുമതിയും
ഫണ്ടും സര്‍ക്കാര്‍
ലഭ്യമാക്കുമോ;
വിശദവിവരം
വെളിപ്പെടുത്താമോ?
ജൈവപച്ചക്കറി
പ്രോത്സാഹനത്തിനായി
പ്രാദേശിക സംഘങ്ങള്‍
1466.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജനങ്ങള്‍ക്ക്
വിഷരഹിതമായ
പച്ചക്കറികളും ജൈവ
പച്ചക്കറികളും
ആവശ്യാനുസരണം
ലഭ്യമാക്കുന്നതിനായി
പ്രാദേശിക സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം സംഘങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
പ്രാദേശിക
റസിഡന്‍സ്
അസോസിയേഷനുകളെ
പഞ്ചായത്ത് തലത്തിലെ
കൃഷി ഭവനുകളുമായി
ബന്ധപ്പെടുത്തി
ഇതിനായുള്ള
ബോധവല്‍ക്കരണവും മറ്റ്
പ്രവര്‍ത്തനങ്ങളും
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ജീവനി
പദ്ധതി
1467.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിതമായ
പച്ചക്കറി
സംസ്ഥാനത്താകെ
ലഭ്യമാക്കാന്‍
ലക്ഷ്യമിട്ട് ജീവനി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;വിശദ
വിവരം ലഭ്യമാക്കാമോ;
(ബി)
സ്കൂളുകളെയും
സര്‍ക്കാര്‍ ഓഫീസുകള്‍
ഉള്‍പ്പെടെയുള്ള
പൊതുസ്ഥാപനങ്ങളെയും
പദ്ധതിയില്‍
പങ്കെടുപ്പിക്കുന്നുണ്ടോ;
(സി)
സ്കൂളുകളിലും
പൊതുസ്ഥാപനങ്ങളിലും
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
പച്ചക്കറികളുടെ വിതരണം
എങ്ങനെയാണ് നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിഷരഹിത
പച്ചക്കറികള്‍
1468.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിതമായ
പച്ചക്കറികള്‍
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പച്ചക്കറികളില്‍
അമിതമായ തോതില്‍
രാസകീടനാശിനി പ്രയോഗം
നടത്തിയിട്ടുള്ളവ
കേരളത്തിന്റെ
അതിര്‍ത്തികളില്‍ത്തന്നെ
പരിശോധിച്ച് തടയുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
ജെെവ പച്ചക്കറിക്കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പച്ചക്കറി
കൃഷിയിലെ സ്വയം പര്യാപ്തത
1469.
ശ്രീ.എസ്.ശർമ്മ
,,
കെ.യു. ജനീഷ് കുമാര്‍
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷിയില്‍ സ്വയം
പര്യാപ്തതയോടൊപ്പം
വിഷമുക്ത
പച്ചക്കറിയുല്പാദനം
കൂടി ലക്ഷ്യമിടുന്ന
നവീന പദ്ധതിയായ ജീവനിയെ
കുറിച്ച് വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
സംസ്ഥാനത്തുണ്ടായിരുന്ന
പച്ചക്കറി ഉല്പാദന
സ്ഥിതിയില്‍ നിന്ന്
നിലവില്‍ കൈവരിച്ച
നേട്ടം വിശദമാക്കാമോ;
(സി)
കൃഷി
ആശ്രയിക്കാവുന്ന
ഉപജീവനമാര്‍ഗമാക്കി
പുതു തലമുറയെ
കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന്
ഉല്പാദക കമ്പനികള്‍,
മൂല്യവര്ദ്ധിതോല്പന്ന
വ്യവസായം, ശീതീകൃത
സംഭരണ കേന്ദ്രങ്ങള്‍,
കാര്‍ഷികോപകരണങ്ങള്‍,
നൂതന കൃഷി രീതി മുതലായവ
വ്യാപിപ്പിക്കുന്നതിനു
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
നെന്മാറ
മാംഗോ ഹബ്ബിന്റെ
പ്രവര്‍ത്തന പുരോഗതി
1470.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
മുതലമടയില്‍ അനുവദിച്ച
മാംഗോ ഹബ്ബിന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടംവരെയായെന്ന്
വിശദമാക്കാമോ;
(ബി)
മാംഗോ
ഹബ്ബിന് ആവശ്യമായ സ്ഥലം
ഏറ്റെടുക്കാന്‍ വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
മാംഗോ
ഹബ്ബുമായി ബന്ധപ്പെട്ട്
നാളിതുവരെ എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കേരള
നെല്‍വയല്‍ തണ്ണീര്‍തട
സംരക്ഷണ നിയമം
1471.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ.
സജിമോന്‍ ജേക്കബ്ബ്,
തെരുവ പ്ലാക്കല്വീട്,
പുതുവേലി, വെളിയന്നൂര്‍
എന്നയാള്‍
വീടുവയ്ക്കുവാനായി
നിയമപ്രകാരം ഭൂമി
സ്വഭാവവ്യതിയാനം
വരുത്തുന്നതിന് പാലാ
ആര്.ഡി.ഒ. യ്ക്ക്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിനായി
വെളിയന്നൂര്‍
കൃഷിഭവനില്‍ എന്നാണ്
നിര്‍ദേശം ലഭിച്ചത്;
(ബി)
ഈ
ഭൂമിയെ സംബന്ധിച്ച
റിപ്പോര്‍ട്ട്
വെളിയന്നൂര്‍ കൃഷി
ആഫീസര്‍ പാലാ
ആര്.ഡി.ഒ.-യ്ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
ടിയാന്റെ
അപേക്ഷാവസ്തു 2008-ലെ
കേരള നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമപ്രകാരം
തയ്യാറാക്കിയ
ഡേറ്റാബാങ്കില്‍ ടി
നിയമം നിലവില്‍
വന്നശേഷം ഗസറ്റ്
വിജ്ഞാപനം
ചെയ്തിട്ടുണ്ടോ;
(ഡി)
അപ്രകാരം
ഗസറ്റ് വിജ്ഞാപനം
ചെയ്തിട്ടുള്ളതാണെങ്കില്
അപേക്ഷാ വസ്തുവിനെ ടി
ഡേറ്റാബാങ്കില്‍
കൃഷിയോഗ്യമായ നിലമോ
നെല്‍വയലോ
തണ്ണീര്‍തടമോ ആയി
വിജ്ഞാപനം
ചെയ്തിട്ടുണ്ടോ;
(ഇ)
30.05.2017-ലെ
റവന്യൂ (പി ) വകുപ്പിലെ
34/17 നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം നിലവിലുള്ള
ഡേറ്റാ ബാങ്കിലെ
ന്യൂനതകള്‍ പരിഹരിച്ച്
തയ്യാറാക്കിയ പുതിയ
ഡേറ്റാ ബാങ്കില്‍
അപേക്ഷാവസ്തുവിനെ
നിലമോ നെല്‍വയലോ
തണ്ണീര്‍തടമോ ആയി
വിജ്ഞാപനം ചെയ്യുവാന്‍
പ്രാദേശിക നിരീക്ഷണ
സമിതി ശുപാര്‍ശ
ചെയ്തിട്ടുണ്ടോ?
ആറന്മുള
മണ്ഡലത്തില്‍ നെല്‍കൃഷിയുടെ
വര്‍ദ്ധന
1472.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആറന്മുള
നിയോജക മണ്ഡലത്തില്‍
നെല്‍കൃഷിയുടെ
വിസ്തൃതിയില്‍ ഉണ്ടായ
വര്‍ദ്ധനയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
കാലയളവില്‍ നിയോജക
മണ്ഡലത്തില്‍
നെല്ലുല്പാദനത്തില്
ഉണ്ടായ വര്‍ധനവിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കുട്ടനാട്,
അപ്പര്‍ കുട്ടനാട്
ഭാഗങ്ങളിലെ നെല്‍കൃഷി
വിളവെടുപ്പ്
1473.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ കുട്ടനാട്,
അപ്പര്‍ കുട്ടനാട്
ഭാഗങ്ങളിൽ നെല്‍കൃഷി
വിളവെടുപ്പ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ
വിളവിനേക്കാള്‍ എത്ര
ശതമാനം അധിക ലഭ്യതയാണ്
കൃഷി വകുപ്പ്
ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ;
(സി)
സ്വകാര്യമില്ലുകളുടെ
ചൂഷണത്തില്‍ നിന്ന്
നെല്‍കര്‍ഷകരെ
സംരക്ഷിക്കുവാന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ചെങ്ങന്നൂര്‍ പ്രഭുറാം
മില്ലിനോട്
ചേര്‍ന്നുള്ള ആധുനിക
നെല്ല് കുത്ത് മില്ല്
സ്ഥാപിക്കുന്നതിന്റെ
പുരോഗതി
വിശദമാക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
(ഭേദഗതി) നിയമം
1474.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
(ഭേദഗതി) നിയമം 27എ
പ്രകാരം വിജ്ഞാപനം
ചെയ്യാത്ത ഭൂമിക്ക്
സ്വഭാവ വ്യതിയാനം
അനുവദിക്കുന്നതിനായി
പാലാ ആര്.ഡി.ഒ. യില്‍
നിന്നും
റിപ്പോര്‍ട്ടിനായി എത്ര
അപേക്ഷകള്‍
വെളിയന്നൂര്‍ കൃഷി
ഭവനില്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകള്‍ക്ക്
വെളിയന്നൂര്‍ കൃഷി
ആഫീസര്‍ പാലാ
ആര്.ഡി.ഒ-യ്ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇതില്‍
എത്ര അപേക്ഷകരാണ് വീട്
വയ്ക്കുന്നതിനായി
ഭൂമിക്ക് സ്വാഭാവ
വ്യതിയാനം
അനുവദിക്കുന്നതിനായി
അപേക്ഷിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
വെളിയന്നൂര്‍
കൃഷി ഭവനില്‍ നിന്നും
പാലാ ആര്.ഡി.ഒ-യ്ക്ക്
റിപ്പോര്‍ട്ട്
നല്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഇ)
വെളിയന്നൂര്‍
കൃഷി ആഫീസില്‍ നിന്നും
ഈ വിഷയം സംബന്ധിച്ച്
ആര്.ഡി.ഒ-യ്ക്ക്
റിപ്പോര്‍ട്ടുകള്‍
നല്കിയിട്ടുണ്ടെങ്കില്
ആയവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കുട്ടനാട്ടിലെ
ജലത്തിലുള്ള ലവണാംശത്തിന്റെ
വര്‍ദ്ധനവ്
1475.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ജലത്തിലുള്ള
ലവണാംശത്തിന്റെ അളവില്‍
ക്രമാതീതമായി
വര്ദ്ധനവുണ്ടാകുന്നുവെന്ന
രാജ്യാന്തര കായല്‍ നില
ഗവേഷണ പരിശീലന
കേന്ദ്രത്തിന്റെ
പഠനത്തില്‍
കണ്ടെത്തിയെന്ന
വാര്‍ത്തകളുടെ
നിജസ്ഥിതിയെന്താണ്; ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
ജലത്തിലെ
ലവണാംശത്തിന്റെ
വര്‍ദ്ധനവ്
കുട്ടനാട്ടിലെ
നെല്‍കൃഷിയെ എപ്രകാരം
ദോഷകരമായി
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രതിസന്ധിക്ക്
എപ്രകാരം പരിഹാരം
കാണാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
നെല്‍പ്പാടങ്ങളുടെ
വിസ്തൃതി വര്‍ദ്ധന
1476.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം. സി. കമറുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് നെല്‍കൃഷി
ചെയ്യുന്ന പാടങ്ങളുടെ
വിസ്തൃതിയില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
എങ്കില്‍
എത്രത്തോളമെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
അനുമതിയോടെയും
അല്ലാതെയും പാടങ്ങള്‍
നികത്തുന്നുണ്ടെങ്കിലും
പാടങ്ങളുടെ
വിസ്തൃതിയിലും വിളവിലും
വര്ദ്ധനവുണ്ടാകുന്നതായ
കണക്കുകളാണ്
പുറത്തുവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
യാഥാര്‍ത്ഥ്യ
ബോധമില്ലാതെ കണക്കുകള്‍
സൃഷ്ടിച്ചെടുക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി ലഭിച്ചാല്‍ നടപടി
സ്വീകരിക്കുമോ?
നീര
ഉല്‍പ്പാദനം
1477.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
കര്‍ഷകര്‍ക്ക് പരമാവധി
ആദായം
ലഭിക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കേര
കര്‍ഷകര്‍ക്ക്
പ്രയോജനകരമായിട്ടുള്ള
നീര ഉല്‍പ്പാദനം
വ്യാപകമാക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കേരഫെഡ്
1478.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ കേരഫെഡുമായി
ബന്ധപ്പെട്ട്
കണ്ടെത്തിയ അഴിമതികള്‍
ഏതൊക്കെയാണെന്ന
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
അഴിമതിക്കേസുകളിൽ എത്ര
പേര്‍ക്കെതിരെ
വകുപ്പുതലത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ചേലക്കര
കേര ബയോ പാര്‍ക്ക്
നിര്‍മ്മാണ പുരോഗതി
1479.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ച ചേലക്കര കേര
ബയോ പാര്‍ക്ക്
നിര്‍മ്മാണ
പ്രവൃർത്തികളുടെ
പുരോഗതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
അടിസ്ഥാനസൗകര്യ
പ്രവൃർത്തികള്‍
പൂര്‍ത്തീകരിച്ച് കേര
ബയോ പാര്‍ക്ക്
എന്നത്തേക്ക് കമ്മീഷന്
ചെയ്യാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കാമോ?
വ്യത്യസ്ത
ഇനം വിളകളുടെ വിത്ത്
സംരക്ഷണം
1480.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പരമ്പരാഗതമായി കൃഷി
ചെയ്തിരുന്ന വ്യത്യസ്ത
ഇനം വിളകളുടെ വിത്ത്
സംരക്ഷിക്കുന്നതിന്
കൃഷി വകുപ്പിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കീടബാധയും
പ്രതികൂല കാലാവസ്ഥയും
മൂലം തെങ്ങുകള്‍
നശിക്കുകയും നാളികേര
ഉത്പാദനം കുറയുകയും
ചെയ്തുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ നമ്മുടെ
നാട്ടില്‍
നൂറ്റാണ്ടുകളായി കൃഷി
ചെയ്തിരുന്ന
തെങ്ങിനങ്ങളുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
ഓരോ
പ്രദേശത്തിന്റെ
പ്രത്യേകതകള്‍ക്ക്
അനുസൃതമായ സ്വഭാവമുള്ള
വിളകളുടെ വിത്തിനങ്ങള്‍
സംരക്ഷിച്ച്
കര്‍ഷകര്‍ക്ക് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കേരഗ്രാമം
പദ്ധതി
1481.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഗ്രാമം
പദ്ധതി നടപ്പിലാക്കിയ
പഞ്ചായത്തുകളില്‍ ഈ
രംഗത്ത് വന്നിട്ടുള്ള
പ്രകടമായ മാറ്റങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ പദ്ധതി
സംസ്ഥാനം മുഴുവന്‍
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പലവിധ
പരസ്യങ്ങളില്‍
ആകര്‍ഷരായി കര്‍ഷകര്‍
ഗുണമേന്മയില്ലാത്ത
തെങ്ങിന്‍തൈകള്‍ കൃഷി
ചെയ്തു
വഞ്ചിക്കപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കേര
കൃഷിയില്‍ ഏറ്റവും
പ്രധാനപ്പെട്ട ആദ്യ
ചുവടു വയ്പ്പ്
മെച്ചപ്പെട്ട തെങ്ങിന്
തൈകള്‍
ഉത്പാദിപ്പിക്കുകയും
വിതരണം ചെയ്യുകയും
എന്നുള്ളത്
കൊണ്ടുതന്നെ,
ലാഭേച്ഛകൂടാതെ പ്രസ്തുത
തെങ്ങിന് തൈകള്‍
മാത്രം വിതരണം
നടത്താന്‍ സാധിക്കുന്ന
വിധത്തിലുള്ള നടപടികള്‍
സ്വീകരിക്കുമോ?
കേരഗ്രാമം
പദ്ധതി
1482.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കേരഗ്രാമങ്ങളാണ്
സര്‍ക്കാര്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കേരഗ്രാമങ്ങളിലൂടെ
നാളികേര കൃഷിയില്‍ എത്ര
ഹെക്ടര്‍
അധികവര്‍ദ്ധനവ്
വന്നിട്ടുണ്ടെന്നും
നിലവിലുള്ള
ഉല്പാദനത്തില് എത്ര
അധികവര്‍ദ്ധനവ്
വന്നിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
കേരഗ്രാമങ്ങള്‍ക്ക്
സര്‍ക്കാര്‍ ഇതുവരെയായി
എത്ര കോടി രൂപയുടെ
സഹായങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കേരഗ്രാമം
പദ്ധതി
1483.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളെയാണ്
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
നെന്മാറ
നിയോജകമണ്ഡലത്തില്‍
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പഞ്ചായത്തുകള്‍
ഏതെല്ലാം;
വിശദമാക്കുമോ;
(സി)
കേരഗ്രാമം
പദ്ധതിയിലൂടെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ?
റബ്ബര്‍
കര്‍ഷകര്‍ക്കുള്ള സബ്സിഡി
1484.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകര്‍ക്കുള്ള
സബ്സിഡി
നിര്‍ത്തലാക്കി പകരം
വായ്പ പദ്ധതി
നടപ്പാക്കുമെന്ന
കേന്ദ്ര വാണിജ്യ
മന്ത്രാലയത്തിന്റെ
തീരുമാനം സംസ്ഥാനത്തെ
റബ്ബര്‍ കര്‍ഷകരെ
എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മുപ്പത്
വര്‍ഷം മുമ്പ് റബ്ബര്‍
ബോര്‍ഡ് നടപ്പാക്കി
പരാജയപ്പെട്ടത് മൂലം
ഉപേക്ഷിച്ച പദ്ധതിയാണ്
ഇപ്പോള്‍ വീണ്ടും
കൊണ്ടുവരുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റബ്ബര്‍
ബോര്‍ഡിലെ ജീവനക്കാരുടെ
എണ്ണം പകുതിയായി
കുറച്ചും റബ്ബര്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനം ഘട്ടം
ഘട്ടമായി
അവസാനിപ്പിക്കുവാനുമുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കത്തിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(ഡി)
റബ്ബര്‍
കര്‍ഷകര്‍ക്ക്
ആവര്‍ത്തന കൃഷിക്ക്
നല്കിക്കൊണ്ടിരുന്ന
സബ്സിഡി
നിര്‍ത്തലാക്കിയത് മൂലം
ഉണ്ടായ ബുദ്ധിമുട്ട്
കേന്ദ്രത്തിന്റെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുള്ള
കേന്ദ്ര പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ പ്രളയത്തില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം
1485.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെയും 2019-ലെയും
പ്രളയത്തില്‍ കൃഷിനാശം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം വയനാട്
ജില്ലയില്‍ പൂര്‍ണമായും
വിതരണം ചെയ്തോ;
വിശദമാക്കാമോ;
(ബി)
എത്ര രൂപയുടെ
നഷ്ടപരിഹാരം ഇതിനകം
വിതരണം ചെയ്തു; ഇനി
എത്ര രൂപയുടെ
നഷ്ടപരിഹാരം വിതരണം
ചെയ്യാനുണ്ട്;
വിശദമാക്കാമോ?
പ്രകൃതി
ക്ഷോഭം മുഖേന കൃഷി നശിച്ച
കര്‍ഷകര്‍ക്കുള്ള ബാങ്ക്
വായ്പ
1486.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയില്‍ പ്രകൃതി
ക്ഷോഭം മുഖേന കൃഷി
നശിച്ച കര്‍ഷകര്‍ക്ക്
ബാങ്ക് വായ്പ
തിരിച്ചടവിന് ഇളവ്
ലഭിക്കുന്നതിനും
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുമായി
ലഭിച്ച അപേക്ഷകളില്‍
എത്ര പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ലഭിച്ച അപേക്ഷകളില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
ഗുണമേന്മയുളള
വിത്തുകള്‍ ലഭ്യമാക്കല്‍
1487.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖലയുടെ
അഭിവൃദ്ധിക്കായി
കര്‍ഷകര്‍ക്ക്
ഗുണമേന്മയുളള
വിത്തുകള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗുണമേന്മയുളള
വിത്തുകള്‍ വിതരണം
ചെയ്യുന്നതിലൂടെ
കാര്ഷികോത്ല്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നൽകാമോ?
കൃഷിപ്പണികളിലെ
കരാര്‍ സംഘങ്ങള്‍
1488.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിപ്പണികളില്‍
കരാര്‍ സംഘങ്ങള്‍
പിടിമുറുക്കുന്നതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്‍കൃഷി
മേഖലയിലും മറ്റ്
കൃഷിയിടങ്ങളിലും
തദ്ദേശീയരുടെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കർഷക
ക്ഷേമനിധി
1489.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിച്ച കർഷക
ക്ഷേമനിധിയിലേക്ക്
അംഗത്വം നല്കി
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത് എന്ന്
ആരംഭിക്കാൻ കഴിയുമെന്ന്
വിശദമാക്കാമോ;
(ബി)
അംഗത്വം
നല്‍കുന്നതിന്
നിശ്ചയിച്ച
മാനദണ്ഡങ്ങള്‍,
നടപടിക്രമങ്ങള്‍ ഇവ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി നിലവില്‍
വരുന്നതോടെ നിലവില്‍
നല്കി വരുന്ന കർഷക
പെൻഷൻ എന്താകുമെന്ന്
വിശദമാക്കുമോ;
(ഡി)
കിസാൻ
അഭിമാൻ പദ്ധതി
അംഗങ്ങള്‍ ഭാവിയില്‍ ഈ
പദ്ധതിയുടെ ഭാഗമാകുമോ;
വിശദമാക്കാമോ?
പ്രകൃതി
ദുരന്തങ്ങളില്‍ അകപ്പെട്ട
കര്‍ഷകര്‍
1490.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങളില്‍
സംരക്ഷണം ലഭ്യമാക്കുന്ന
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
സംസ്ഥാനത്തെ എത്ര
നെല്‍കര്‍ഷകരെയാണ്
രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
രജിസ്റ്റര്‍ ചെയ്ത
കര്‍ഷകര്‍ എത്രയാണ്;
വ്യക്തമാക്കാമോ;
(സി)
പ്രളയദുരന്തത്തില്‍
അകപ്പെട്ട എത്ര
പേര്‍ക്ക് നഷ്ടപരിഹാരം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ബാക്കിയുളള
കര്‍ഷകര്‍ക്ക് ആശ്വാസ
ധനസഹായം എന്നത്തേക്ക്
ലഭ്യമാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
താലൂക്കിലെ വന്യമൃഗ ശല്യം
മൂലമുള്ള കൃഷിനാശം
1491.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കില്‍
കാട്ടാനകള്‍ അടക്കമുള്ള
വന്യമൃഗങ്ങളുടെ ശല്യം
മൂലം കുട്ടമ്പുഴ,
പിണ്ടിമന, കോട്ടപ്പടി
ഉള്‍പ്പെടെ വിവിധ
പ്രദേശങ്ങളില്‍
കൃഷിനാശം
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വന്യമൃഗങ്ങള്‍ കാര്‍ഷിക
വിളകള്‍
നശിപ്പിക്കുന്നത്
തടയുന്നതിന്
കൃഷിവകുപ്പ്
എന്തെങ്കിലും പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
വന്യമൃഗശല്യം മൂലം
കോതമംഗലം ബ്ലോക്കില്‍
ഉണ്ടായിട്ടുള്ള കൃഷി
നാശം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഇത്തരത്തില്‍
വന്യമൃഗശല്യം മൂലം
കൃഷിനാശം
സംഭവിച്ചവർക്ക്
നഷ്ടപരിഹാരമായി ധനസഹായം
അനുവദിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എത്രപേര്‍ക്ക് ധനസഹായം
ലഭ്യമാക്കിയെന്നും എത്ര
തുക ധനസഹായം
അനുവദിച്ചെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇത്തരത്തില്‍
വന്യമൃഗ ആക്രമണത്തില്‍
കൃഷി നാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
വേഗത്തില്‍ നഷ്ടപരിഹാരം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ബണ്ടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി
1492.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍
തുടര്‍ച്ചയായി
ഉണ്ടായിട്ടുള്ള
പ്രളയത്തിന്റെ ഭാഗമായി
കോതമംഗലം മണ്ഡലത്തില്‍
വിവിധ പാടശേഖരങ്ങളില്‍
ബണ്ടുകള്‍
തകര്‍ന്നുപോകുകയും കൃഷി
ഇറക്കുവാന്‍ പറ്റാത്ത
സാഹചര്യമുണ്ടായതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പാടശേഖരങ്ങളില്‍
തകര്‍ന്നു പോയിട്ടുള്ള
ബണ്ടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
പ്രളയത്തിന്റെ ഭാഗമായി
തകര്‍ന്ന് പോയിട്ടുള്ള
പാടശേഖരങ്ങളിലെ
ബണ്ടുകള്‍ അടിയന്തരമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പ്രളയത്തിൽ
കാര്ഷികമേഖലക്കുണ്ടായ
നാശനഷ്ടങ്ങള്‍
1493.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കഴിഞ്ഞ വർഷങ്ങളിൽ നടന്ന
പ്രളയ
ദുരന്തമുള്‍പ്പെടെയുള്ള
മറ്റു ദുരന്തങ്ങളും
കാലാവസ്ഥാ വ്യതിയാനവും
സംസ്ഥാനത്തെ കാര്‍ഷിക
മേഖലയേയും കര്‍ഷകരേയും
ഏത് രീതിയിൽ ബാധിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
ഇവ
മൂലം ഓരോ വര്‍ഷവും
കര്‍ഷകര്‍ക്കും
കാര്ഷികമേഖലക്കുമുണ്ടായ
നാശനഷ്ടങ്ങള്‍
എന്തെല്ലാം എന്നും എത്ര
കര്‍ഷകരുടെ ജീവന്
നഷ്ടപ്പെട്ടുവെന്നും
എത്ര പേര് ആത്മഹത്യ
ചെയ്തു എന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കഷ്ടനഷ്ടങ്ങള്‍ക്കും
ജീവഹാനി സംഭവിച്ച
കര്‍ഷക
കുടുംബങ്ങള്‍ക്കും
സഹായം നല്‍കാനായി
എന്തെല്ലാം
കേന്ദ്രസഹായം
ആവശ്യപ്പെട്ടു എന്നും
ലഭ്യമായത്
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(ഡി)
ഇവരുടെ
കുടുംബ സഹായങ്ങള്‍ക്കും
കൃഷിനാശങ്ങള്‍ക്കും
വേണ്ടി കേന്ദ്ര
ഇന്‍ഷ്വറന്‍സ്, സംസ്ഥാന
ഇന്‍ഷ്വറന്‍സ് വഴി
നല്‍കിയതുള്‍പ്പെടെ
മറ്റ് എന്തെല്ലാം
സഹായങ്ങള്‍ ഓരോ
വര്‍ഷവും ഈ സര്‍ക്കാര്‍
നൽകി എന്നറിയിക്കാമോ;
എത്ര കുടുംബങ്ങള്‍ക്ക്
/കര്‍ഷകര്‍ക്ക് എന്ന്
വിശദമാക്കാമോ?
വന്യമൃഗശല്യം
മൂലമുള്ള വിളനാശത്തിന്
നടപടി
1494.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
വനമേഖലയുമായി
ബന്ധപ്പെട്ട
പ്രദേശങ്ങളില്‍
വന്യമൃഗശല്യം മൂലം
കാര്‍ഷിക വിളകള്‍
നശിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തിലെ
കിഴക്കഞ്ചേരി
ഗ്രാമപഞ്ചായത്തിന്റെ
പരിധിയില്‍ വരുന്ന
കര്‍ഷകര്‍ക്ക് വിളനാശം
സംഭവിച്ചതിനുള്ള
നഷ്ടപരിഹാരം വിതരണം
ചെയ്യാന്‍ കാലതാമസം
നേരിട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
പ്രളയത്തിലും
മഴക്കെടുതികളിലും കാര്‍ഷിക
രംഗത്തുണ്ടായ നഷ്ടം
1495.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ല്‍ സംസ്ഥാനത്തുണ്ടായ
പ്രളയത്തിലും
മഴക്കെടുതികളിലും
കാര്‍ഷിക രംഗത്തുണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ബി)
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കര്‍ഷകര്‍ക്കുള്ള ധനസഹായം
1496.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2018-19 വര്‍ഷത്തിലെ
കാലവര്‍ഷക്കെടുതിയില്‍
കൃഷി നശിച്ച
നെയ്യാറ്റിന്‍കര നഗരസഭ,
പെരുമ്പഴുതൂര്‍,
അതിയന്നൂര്‍, തിരുപുറം,
ചെങ്കല്‍, കാരോട്,
കുളത്തൂര്‍ എന്നീ
കൃഷിഭവനുകളില്‍
രജിസ്റ്റര്‍ ചെയ്ത
കര്‍ഷകര്‍ക്കുള്ള
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
തുകയാണ് ഓരോ
കൃഷിഭവനില്‍ നിന്നും
കര്‍ഷകര്‍ക്ക്
നല്‍കേണ്ടതെന്ന്
വിശദമാക്കാമോ;
(സി)
വിതരണം
നടത്തിയ
നഷ്ടപരിഹാരത്തുക
എത്രയെന്ന്
കൃഷിഭവനുകള്‍ തിരിച്ച്
വിശദമാക്കാമോ?
പ്രളയക്കെടുതിയില്‍
കാര്‍ഷിക മേഖലയിലുണ്ടായ
നാശനഷ്ടം
1497.
ശ്രീ.എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍
കാര്‍ഷിക മേഖലയില്‍
ഉണ്ടായ നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിവിധ വിളകളുടെ
അടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ;
(ബി)
ഇത്തരം
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൃഷിയ്ക്കായി
കര്‍ഷകര്‍ക്ക് നല്കുന്ന
സബ്സിഡി
1498.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന കാര്‍ഷിക
വിളകളായ കപ്പ, വാഴ,
ചേമ്പ്, ചേന
എന്നിവയ്ക്ക്
ഉല്പ്പാദനച്ചെലവിനനുസരിച്ചിട്ടുള്ള
വില കര്‍ഷകര്‍ക്ക്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കാര്‍ഷിക വിളകള്‍
ഉത്പാദിപ്പിക്കുന്ന
കര്‍ഷകരെ സഹായിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
സബ്സിഡിയോടുകൂടി
കൃഷി ചെയ്യാന്‍
സര്‍ക്കാര്‍ വായ്പ
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
വില കുറഞ്ഞ് കര്‍ഷകര്‍
കടക്കെണിയിലാകുന്നത്
തടയാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പഴവര്ഗകൃഷിക്കും
തോട്ടഭൂമിയുടെ പരിരക്ഷ
1499.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴവര്‍ഗ
തോട്ടങ്ങള്‍ക്കും
തോട്ടങ്ങളുടെ പരിരക്ഷ
നല്കാന് കൃഷി വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
തോട്ടങ്ങള്‍
അടഞ്ഞുകിടക്കുന്നതും
തോട്ടവിളകളുടെ
തുടര്‍ച്ചയായ നഷ്ടവും
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
നാണ്യവിളകളും
പഴവര്‍ഗങ്ങളും
ഉള്‍പ്പെടുന്ന
തോട്ടങ്ങളെ സംബന്ധിച്ച്
പതിനഞ്ച് ഏക്കറില്‍
കൂടുതലായാലും കൈവശം
വയ്ക്കാവുന്ന ഭൂമിക്ക്
തോട്ടങ്ങളുടെ പരിരക്ഷ
കിട്ടാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ കൃഷിയോഗ്യമായ
തരിശു ഭൂമികള്‍
1500.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
കൃഷിയോഗ്യമായ എത്ര
ഹെക്ടര്‍ തരിശു
ഭൂമികളാണുള്ളത്; ഇവ
ഏതെല്ലാം കൃഷി
ഭവനുകളുടെ കീഴിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
തരിശുഭൂമികള്‍ ആരുടെ
ഉടമസ്ഥതയിലാണെന്ന വിവരം
കൃഷി ഓഫീസുകള്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരത്തിലുള്ള
തരിശുഭൂമികളില്‍
കൃഷിചെയ്യുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ നെല്‍കൃഷി
പുനരുജ്ജീവിപ്പിക്കുന്നതിന്
പദ്ധതി
1501.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്ശായി
കിടക്കുന്ന
പാടശേഖരങ്ങളില്‍
നെല്‍കൃഷി
പുനരുജ്ജീവിപ്പിക്കുന്ന
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അത്
സംബന്ധിച്ച നിയോജക
മണ്ഡലത്തിന്റെ
അടിസ്ഥാനത്തിലുള്ള
കണക്ക് നല്‍കാമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1502.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ പ്രയോജനം പല
ചെറുകിട കര്‍ഷകര്‍ക്കും
ലഭിക്കുന്നില്ലെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
പാടശേഖര
സമിതിയുടെ
നേതൃത്വത്തില്‍ വിള
ഇന്‍ഷ്വര്‍
ചെയ്യുന്നതിനുപകരം
കര്‍ഷകര്‍ക്ക്
ഓരോരുത്തര്‍ക്കും
തങ്ങളുടെ കാര്‍ഷികവിള
നേരിട്ട് ഇന്‍ഷ്വര്‍
ചെയ്യുന്നതിനുള്ള
സാഹചര്യം
രൂപപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
വിള
ഇന്‍ഷ്വറന്‍സ് സംവിധാനം
1503.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം മൂലം
നശിക്കുന്ന
വിളകള്‍ക്കുളള
ഇന്‍ഷ്വറന്‍സ് സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
സ്മാര്‍ട്ട് കാര്‍ഡ്
ഇന്‍ഷ്വറന്‍സ് സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതുസംബന്ധിച്ച്
താല്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളില്‍ നിന്നും
ലഭ്യമായെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നത് മൂലം
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികവിളകള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
1504.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷികവിളകള്‍ക്ക്
സര്‍ക്കാര്‍
നടപ്പാക്കിയ
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരമുള്ള
നഷ്ടപരിഹാരത്തുക
ലഭിക്കാത്തതുമൂലം
കര്‍ഷകര്‍
ദുരിതത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
സാമ്പത്തികസഹായം മാത്രം
ആശ്രയിച്ചിരിക്കുന്ന
കര്‍ഷകര്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഉറപ്പുവരുത്തുന്നതിനും,
നഷ്ടപരിഹാരത്തുക
വിതുരണം ചെയ്യുന്നതിനും
സത്വരനടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
2019-ലെ
പ്രളയം
മൂലമുണ്ടായിട്ടുള്ള
കൃഷിവിളകളുടെ
നാശനഷ്ടങ്ങളുടെ
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഇവയ്ക്ക്
വിള ഇന്‍ഷ്വറസ്
പരിരക്ഷയും,
നഷ്ടപരിഹാരത്തുകയും
വിതരണം ചെയ്യുന്നതു
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
1505.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കര്‍ഷക കടാശ്വാസ
കമ്മീഷന് വഴി
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്കാന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നൽകുമോ;
(ബി)
നിലവില്‍
കര്‍ഷക കടാശ്വാസം വഴി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
കര്‍ഷകര്‍ക്ക് നല്കി
വരുന്നതെന്ന്
അറിയിക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
ആനുകൂല്യങ്ങള്‍
1506.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനായി
വയനാട് ജില്ലയില്‍
നിന്നും ഇതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര അപേക്ഷകള്‍
തീര്‍പ്പായി; എത്ര
അപേക്ഷകള്‍ നിരസിച്ചു;
ഇനി എത്ര അപേക്ഷകള്‍
തീര്‍പ്പുകല്‍പ്പിക്കാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കര്‍ഷക കടാശ്വാസ പദ്ധതി
പ്രകാരം എത്ര കോടി
രൂപയുടെ കടാശ്വാസം
കര്‍ഷകര്‍ക്ക്
ലഭ്യമാക്കിയെന്നതിന്റെ
വര്‍ഷം തിരിച്ചുള്ള
പട്ടിക ലഭ്യമാക്കാമോ;
(സി)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
ആനുകൂല്യം ലഭിച്ച
കര്ഷകര്ക്ക്സര്ക്കാര്
ബാങ്കില്‍ വിഹിതം
അടയ്ക്കാത്തത് കാരണം
ഈടുവെച്ച രേഖകള്‍
യഥാസമയം ലഭിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
ഇത്തരത്തില്‍ എത്ര രൂപ
വിവിധ ബാങ്കുകള്‍ക്ക്
നല്‍കാനുണ്ട് എന്ന്
വിശദമാക്കാമോ?
ചെറുകിട
ഇടത്തരം കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
1507.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വര്‍ണ്ണപണയ
കാര്‍ഷിക വായ്പകള്‍ ഉടൻ
തന്നെ കിസാൻ ക്രെഡിറ്റ്
കാര്‍ഡ്
മുഖേനയാക്കണമെന്നാവശ്യപ്പെട്ട്
ഇടപാടുകാര്‍ക്ക്
ബാങ്കുകള്‍ നോട്ടീസ്
നൽകുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തെ ചെറുകിട
ഇടത്തരം കര്‍ഷകരെ
സഹായിക്കാൻ അടിയന്തര
നടപടി സ്വീകരിക്കുമോ ;
(ബി)
സംസ്ഥാനത്ത്
ബാങ്കുകള്‍ വായ്പകള്‍
നൽകുന്നത്
നിര്‍ത്തിവയ്ക്കുകയും
നേരത്തെ നൽകിയ
വായ്പകള്‍ക്ക് നോട്ടീസ്
നൽകുകയും ചെയ്യുന്നത്
കാര്‍ഷിക മേഖലയിൽ
സൃഷ്ടിച്ചിരിക്കുന്ന
ഗുരുതരമായ പ്രശ്നങ്ങള്‍
പരിഹരിക്കുവാൻ കൃഷി
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
കിസാൻ
ക്രെഡിറ്റ് കാര്‍ഡ് വഴി
ഒരു ലക്ഷം രൂപയുടെ
വായ്പ ലഭിക്കണമെങ്കിൽ
സ്വന്തം പേരിൽ അര
ഏക്കര്‍ ഭൂമിയെങ്കിലും
വേണമെന്ന വ്യവസ്ഥ
സംസ്ഥാനത്തെ
പാട്ടക്കൃഷിക്കാരെയും
ചെറുകിട ഗ്രൂപ്പ്
ഫാമിംഗ് കൃഷിക്കാരെയും
ദോഷകരമായി ബാധിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന് കൃഷി
വകുപ്പ് പരിഹാരം
നിര്‍ദ്ദേശിക്കുമോ?
കിസാന്‍
ക്രെഡിറ്റ്
കാര്‍ഡുടമകള്‍ക്ക് മാത്രം
സ്വര്‍ണ്ണപ്പണയ കൃഷിവായ്പ
നൽകാനുള്ള കേന്ദ്രസർക്കാർ
തീരുമാനം
1508.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിസാന്‍ ക്രെഡിറ്റ്
കാര്‍ഡ് ഉള്ള കര്‍ഷകര്‍
എത്രയെന്നും കാര്‍ഷിക
മേഖലയെയും കൃഷിയെയും
ആശ്രയിച്ച്
ജീവിക്കുന്നവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
നിലവില്‍ ലഭ്യമാകുന്ന
കുറഞ്ഞ പലിശയ്ക്കുള്ള
വായ്പകള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(സി)
കാലാകാലങ്ങളായി
നൽകിവരുന്ന 4 %
പലിശനിരക്കിലുള്ള
സ്വര്‍ണ്ണപ്പണയ
കൃഷിവായ്പ കിസാന്‍
ക്രെഡിറ്റ്
കാര്ഡുള്ളവര്ക്കുമാത്രം
നല്കിയാല് മതിയെന്ന
കേന്ദ്രസര്‍ക്കാര്‍
തീരുമാനം സംസ്ഥാനത്തെ
എത്ര പേരെ
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രകൃതിദുരന്തങ്ങളില്‍പ്പെട്ട്
കാര്‍ഷിക മേഖല നട്ടം
തിരിയുന്ന ഈ
സാഹചര്യത്തില്‍
കേന്ദ്രസർക്കാരിന്റെ
പ്രസ്തുത കര്‍ഷകവിരുദ്ധ
തീരുമാനം
നടപ്പാക്കുന്നതിനെതിരെ
സ്വീകരിച്ചുവരുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പകള്‍ക്കുള്ള
മോറട്ടോറിയം
1509.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ഡിസംബര്‍ 31 വരെ
കാര്‍ഷിക വായ്പകള്‍ക്ക്
മോറട്ടോറിയം നീട്ടാന്‍
2019 മാര്‍ച്ച് 5 ന്
ചേര്‍ന്ന
മന്ത്രിസഭായോഗം
തീരുമാനം എടുത്തിരുന്നോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തീരുമാനം ഉത്തരവായി
ഇറങ്ങുന്നതിന് കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുളള
കാരണമെന്താണ്
എന്നറിയിക്കാമോ;
(സി)
ഉദ്യോഗസ്ഥര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍ വളരെ
ലാഘവത്തോടെ
കാണുന്നതുകൊണ്ടാണോ
കര്‍ഷകരെ
സംബന്ധിക്കുന്ന ഉത്തരവ്
സമയബന്ധിതമായി
പുറപ്പെടുവിക്കാൻ
കഴിയാതെ വന്നത്
എന്നറിയിക്കാമോ;
(ഡി)
കാര്‍ഷിക
വായ്പകള്‍ക്കുളള
മോറട്ടോറിയം വീണ്ടും
നീട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നുവരെ
എന്നറിയിക്കാമോ?
പൈനാപ്പിള്‍
കര്‍ഷകര്‍ക്കുളള സഹായങ്ങള്‍
1510.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൈനാപ്പിള്‍
കര്‍ഷകരെയും
തൊഴിലാളികളെയും
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
പഴവര്‍ഗ്ഗങ്ങളില്‍
നിന്നും വീര്യം കുറഞ്ഞ
വൈനും മദ്യവും
ഉല്പാദിപ്പിക്കുന്നതിന്
ലൈസന്‍സ് നല്‍കാനുള്ള
സര്‍ക്കാര്‍
തീരുമാനത്തില്‍
പഴവര്‍ഗ്ഗങ്ങളുടെ
ലിസ്റ്റില്‍
പൈനാപ്പിള്‍ കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കാമോ?
ചാത്തന്‍ചാല്‍,
പറയന്‍തോട് സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
1511.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
ചാത്തന്‍ചാല്‍,
പറയന്‍തോട് എന്നീ
ജലസ്രോതസ്സുകളുടെ
സംരക്ഷണ-നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇതിനായി
അനുമതിയും ഫണ്ടും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കശുമാങ്ങയില്‍
നിന്നും മദ്യം
1512.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്പ്പറേഷന് കശുമാവ്
കൃഷി നടത്തുന്നുണ്ടോ;
എങ്കില്‍ എത്ര ഹെക്ടര്‍
സ്ഥലത്താണ് കൃഷി
നടത്തുന്നത്;
(ബി)
പ്രസ്തുത
തോട്ടത്തില്‍ നിന്നും
ലഭിക്കുന്ന
കശുമാങ്ങയില്‍ നിന്നും
മദ്യം
ഉല്‍പ്പാദിപ്പിച്ച്
വിപണനം നടത്തുവാന്‍
കോര്പ്പറേഷന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദമായ റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ഇക്കാര്യത്തിനായി
കോര്പ്പറേഷന് എക്സൈസ്
വകുപ്പിനെ
സമീപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
നിയമങ്ങള്‍
ഇക്കാര്യത്തിനായി
ഭേദഗതി ചെയ്യേണ്ടി
വരും; വ്യക്തമാക്കാമോ?
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ്
1513.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിക്കുന്ന
രാജ്യത്തെ ആദ്യത്തെ
സംസ്ഥാനം
കേരളമാണോയെന്നറിയിക്കാമോ;
(ബി)
ഈ
ക്ഷേമനിധി ബോര്‍ഡ് വഴി
കര്ഷകന് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വെളിയന്നൂര്‍
കൃഷി ഭവന്റെ ഡേറ്റാ ബാങ്ക്
പ്രസിദ്ധീകരണം
1514.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.
ഒ. (പി) നമ്പര്‍
34/17/റവന്യൂ നമ്പര്‍
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
നിലവിലുള്ള ഡേറ്റാ
ബാങ്കിലെ തെറ്റുകള്‍
പരിഹരിച്ച് പുതുതായി
ഡേറ്റാ ബാങ്ക്
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍ നിശ്ചയിച്ച
സമയപരിധിയും
ദീര്‍ഘിപ്പിച്ച്
നല്കിയ സമയപരിധിയും
കഴിഞ്ഞിട്ടുള്ള
സാഹചര്യത്തില്‍
വെളിയന്നൂര്‍ കൃഷി
ഭവന്റെ ഡേറ്റാ ബാങ്ക്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഡേറ്റാ
ബാങ്ക് എന്ന്
പ്രസിദ്ധീകരിക്കാനാവും
എന്ന് വ്യക്തമാക്കാമോ?
പ്രളയാനന്തരം
നടത്തിയ കാര്‍ഷിക
മുന്നൊരുക്ക
പ്രവര്‍ത്തനങ്ങള്‍
1515.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പ്രളയാനന്തരം കൃഷി
പുനരാരംഭിക്കുന്നതിന്
കൃഷി ഭവനുകള്‍ വഴി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തില്‍
പ്രളയാനന്തരം കൃഷി
എഞ്ചിനീയറിംഗ് വിഭാഗം
നടപ്പിലാക്കിയ കാര്‍ഷിക
മുന്നൊരുക്ക
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ?
തൊണ്ടര്‍നാട് കൃഷിഭവനിലെ
ഉദ്യോഗസ്ഥരുടെ സസ്പെന്ഷന്
1516.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
തൊണ്ടര്‍നാട്
കൃഷിഭവനില്‍ കൃഷി
ഓഫീസര്‍
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥരെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്യാനുണ്ടായ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കെതിരെ
ഉന്നയിക്കപ്പെട്ട
കുറ്റത്തിന്മേലുള്ള
അന്വേഷണം നടത്തിയ
ഏജന്‍സി ഏതാണ്;
(സി)
അന്വേഷണം
നടത്തിയ ഏജന്‍സി
കൃഷിവകുപ്പിന്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
റിപ്പോര്‍ട്ടില്‍
മറ്റേതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാമര്‍ശങ്ങള്‍
ഉള്ളതായി വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(എഫ്)
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
കൃഷി
ഓഫീസുകളിലെ
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
1517.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൃഷി ഓഫീസുകളില്‍
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ?
കൃഷിവകുപ്പില്‍
സ്പെഷ്യല്‍ റൂള്‍സ്
1518.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പില്‍
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തികരിച്ച്
സ്പെഷ്യല്‍ റൂള്‍സ്
എപ്പോള്‍
നടപ്പിലാക്കാനാകും;
വിശദാംശം ലഭ്യമാക്കുമോ?
കൃഷി
വകുപ്പ് മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
1519.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ കൃഷി വകുപ്പ്
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ വിശദ
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇവയില്‍
പൂര്ത്തികരിക്കാനുള്ളവ
എന്തൊക്കെയാണെന്നും
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
കോന്നി
കേന്ദ്രമാക്കി പ്രത്യേക
കാര്‍ഷിക മേഖല
1520.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കോന്നി
കേന്ദ്രമാക്കി ഒരു
പ്രത്യേക കാര്‍ഷിക മേഖല
(സ്പെഷ്യല്‍
അഗ്രിക്കള്‍ച്ചറല്‍
സോണ്‍) രൂപീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കില്‍
തോട്ടവിളകളെ
സംരക്ഷിക്കാനുതകുന്ന
രീതിയില്‍ പ്രസ്തുത
മേഖല ആരംഭിക്കുമോ
എന്നറിയിക്കാമോ?
കായംകുളം
മണ്ഡലത്തില്‍ കൃഷിവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
1521.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കായംകുളം മണ്ഡലത്തിലെ
ഭരണിക്കാവ്,
ചെട്ടിക്കുളങ്ങര,
പത്തിയൂർ ,കൃഷ്ണപുരം,
ദേവികുളങ്ങര,
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തുകളിലും
കായംകുളം നഗരസഭാ
പ്രദേശത്തും
കൃഷിവകുപ്പ് വഴി
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
രൂപ ചെലവഴിച്ചെന്നും,
പദ്ധതികളുടെ പുരോഗതി
എന്തൊക്കെയെന്നും
പ്രവൃത്തികള്‍
തരംതിരിച്ച്
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ കൃഷി വകുപ്പ്
പ്രവൃത്തികള്‍
1522.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റീബില്‍ഡ്
കേരള പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
കൃഷി വകുപ്പ് മുഖാന്തരം
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ?
കയ്പമംഗലം
മണ്ഡലത്തിലെ കൃഷി വകുപ്പ്
പദ്ധതികള്‍
1523.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കയ്പമംഗലം നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
പദ്ധതിയുടെ
പേര്, നടപ്പിലാക്കിയ
മണ്ഡലത്തിലെ മേഖലകള്‍,
ലക്ഷ്യം, തുക
എത്രപേര്‍ക്ക്
പ്രയോജനപ്പെട്ടു എന്നീ
വിവരങ്ങള്‍
പട്ടികരൂപത്തില്‍
ലഭ്യമാക്കാമോ?
പച്ചക്കറി
കൃഷിയ്ക്കുള്ള പ്രോത്സാഹനം
1524.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍ കൃഷി
അസിസ്റ്റന്റ് ഡയറക്ടര്‍
ആഫീസ് പരിധിക്കുകീഴില്‍
പച്ചക്കറി
കൃഷിയ്ക്കുള്ള
പ്രോത്സാഹനവും
സഹായവുമായി കൃഷി
ഭവനുകള്‍ മുഖേന
എന്തെല്ലാമാണ്
നല്‍കിയിട്ടുള്ളത്;
(ബി)
2016-17, 2017-18,
2018-19, 2019-20 എന്നീ
നാലു വര്‍ഷങ്ങളിലെ
വിശദാംശം കൃഷി ഭവന്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
വര്‍ഷവും കര്‍ഷകര്‍
വിളയിച്ച പച്ചക്കറിയുടെ
ശരാശരി അളവ്
എത്രയാണെന്ന്
അറിയിക്കാമോ?
വെണ്കടമ്പില്
കാനനിര്‍മ്മാണം
1525.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍
പഞ്ചായത്തിലെ
വെണ്കടമ്പില്
കൃഷിവകുപ്പ് 2016-17
ല്‍
കാനനിര്മ്മാണത്തിന്
എത്ര തുക ആണ്
അനുവദിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിലെ
തടസ്സം എന്തെന്ന്
വിശദമാക്കുമോ;
പദ്ധതിപ്രകാരം ഏതൊക്കെ
പ്രവൃത്തികള്‍ക്ക് ആണ്
ഭരണാനുമതി നല്‍കിയത്
എന്ന് വ്യക്തമാക്കാമോ;
(സി)
വെണ്കടമ്പില്
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
സാധിച്ചില്ല എങ്കില്‍
ഭരണാനുമതി നല്കിയ
തുകയില്‍ ചെലവായ തുക
കഴിച്ച് ബാക്കിവരുന്ന
തുകയ്ക്ക് കുളത്തൂര്‍
പഞ്ചായത്തിലെ
മറ്റെതെങ്കിലും
പാടശേഖരത്തിന്
ഭരണാനുമതി നല്കാന്
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിപ്രകാരം
എത്ര തുകയാണ്
ചെലവഴിച്ചത് എന്ന്
വിശദമാക്കാമോ?
കാര്‍ഷിക
മേഖലയില്‍ നെതര്‍ലന്‍ഡിന്റെ
നേട്ടങ്ങള്‍ പകര്‍ത്തുവാന്‍
നടപടി
1526.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
നെതര്‍ലന്‍ഡിന്റെ
നേട്ടങ്ങളിലും
അനുഭവങ്ങളിലും നമുക്ക്
യോജിക്കുന്നവ
പകര്‍ത്തി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പച്ചക്കറി
കൃഷിയുടെ പ്രോത്സാഹനം
1527.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
കൃഷി വകുപ്പ്
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ജീവനി
പദ്ധതിയുടെ ഭാഗമായി
ആറന്മുള നിയോജക
മണ്ഡലത്തില്‍ പച്ചക്കറി
ഉത്പാദനത്തിനായി
ലക്ഷ്യമിടുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ഡിജിറ്റല്‍
ഫാം കമ്മ്യൂണിറ്റി
1528.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം രൂപീകരിച്ച
ഡിജിറ്റല്‍ ഫാം
കമ്മ്യൂണിറ്റിയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ഇത്
രൂപീകരിച്ചതിന് ശേഷം
കാര്‍ഷിക മേഖലയിലുണ്ടായ
മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഫീല്‍ഡ്
അസിസ്റ്റന്റുമാരുടെ
പ്രൊമോഷൻ
1529.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
സംരക്ഷണ വകുപ്പില്‍
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയിലേക്ക്
പ്രൊമോഷൻ
നല്‍കുന്നതിനുള്ള
സീനിയോരിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഈ ലിസ്റ്റില്‍ എത്രപേർ
ഉണ്ടെന്ന് അറിയിക്കാമോ;
(ബി)
കഴിഞ്ഞ
മൂന്ന് വർഷത്തിനിടയില്‍
ഈ സീനിയോരിറ്റി
ലിസ്റ്റില്‍ നിന്ന്
എത്ര പേർക്ക് ഫീല്‍ഡ്
അസിസ്റ്റന്റുമാരായി
പ്രൊമോഷൻ
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
2016
മുതല്‍ 2019 വരെ
ഫീല്‍ഡ്
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകളാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
2016
മുതല്‍ 2019 വരെ ഉണ്ടായ
ഒഴിവുകളിലേയ്ക്ക്
നാളിതുവരെ ഫീല്‍ഡ്
അസിസ്റ്റന്റുമാരായി
പ്രൊമോഷൻ
നല്‍കാതിരുന്നതിന്
കാരണം വ്യക്തമാക്കുമോ;
(ഇ)
നിലവിലുള്ള
ഫീല്‍ഡ്
അസിസ്റ്റന്റുമാരുടെ
പ്രൊമോഷൻ
തസ്തികകളിലേയ്ക്ക്
എന്നത്തേക്ക് പ്രൊമോഷൻ
നടപടികള്‍ പൂർത്തിയാകും
എന്ന് വ്യക്തമാക്കുമോ;
(എഫ്)
വ്യക്തമായി
സീനിയോരിറ്റി ലിസ്റ്റും
ഫീല്‍ഡ്
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍ ഉണ്ടായിട്ടും
പ്രൊമോഷൻ നടപടികള്‍
പൂർത്തിയാക്കുന്നതിന്
ഉദ്യോഗതലത്തില്‍ വീഴ്ച
സംഭവിച്ചിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ?
കോട്ടുക്കലില്‍
കാര്‍ഷിക കോളേജ്
1530.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജക മണ്ഡലത്തിലെ
കോട്ടുക്കലിലെ കൃഷി
ഫാമില്‍ കാര്‍ഷിക
സര്‍വ്വകലാശാലക്ക്
കീഴില്‍ ഒരു കാര്‍ഷിക
കോളേജ് സ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോര്‍ട്ടികള്‍ച്ചര്‍
പഠനത്തിനായി ഒരു
കാര്‍ഷിക കോളേജ് ഇവിടെ
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുള്ള പുതിയ
വെയര്‍ഹൗസുകള്‍
1531.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയതായി
വെയര്‍ഹൗസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ എവിടെയൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
വെയര്‍ഹൗസുകള്‍
പുതിയതായി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ
വിശദീകരിക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
വെയര്‍ഹൗസുകള്‍
ഉണ്ടെന്ന് അറിയിക്കാമോ?