ഗ്രീന്‍
ഇന്ത്യാ മിഷന് പദ്ധതി
829.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം കൊണ്ടുളള
ദോഷഫലങ്ങളെ
പരിമിതപ്പെടുത്തുവാന്‍
വനങ്ങളെ
സജ്ജമാക്കുന്നതിന്
'ഗ്രീന്‍ ഇന്ത്യാ
മിഷന്' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതിയിലൂടെ
ആവിഷ്ക്കരിച്ചിട്ടുളള
കാര്യങ്ങള്‍
എന്തൊക്കെയാണ്;
ഇതിനായി കേന്ദ്രസഹായം
ലഭ്യമാണോ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
വനവിസ്തൃതിയില്‍ കഴിഞ്ഞ
പത്ത് വര്‍ഷം കൊണ്ട്
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര
ശതമാനമെന്ന്
അറിയിക്കാമോ;
(ഡി)
വനവിസ്തൃതിയിലുണ്ടായ
മാറ്റം സംസ്ഥാനത്തെ
കാലാവസ്ഥാ
വ്യതിയാനത്തിന്റെ
ദോഷഫലങ്ങള്‍
പരിമിതപ്പെടുത്തുവാന്‍
എത്രമാത്രം
സഹായകമായെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
വനനയത്തിന്റെ തുടർനടപടികൾ
830.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വനം വകുപ്പ്
പുറത്തിറക്കിയ വന
നയപ്രകാരം നാഷണല്‍
കമ്മ്യൂണിറ്റി
ഫോറസ്റ്റ്
മാനേജ്മെന്റ് മിഷന്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
സംസ്ഥാനത്തിനുണ്ടായ
നേട്ടം/കോട്ടം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്ര
വനനയത്തില്‍
സൂചിപ്പിച്ചിട്ടുള്ളതുപോലെ
നാഷണല്‍ സ്കില്‍
ഡെവല്മെന്റ്
കോര്പ്പറേഷന്,
സംസ്ഥാന സ്കില്‍
ഡെവലപ്മെന്റ് ഏജന്‍സി
എന്നിവയുടെ സഹായത്തോടെ
വനാശ്രിത സമൂഹത്തിന്
വനമേഖലയില്‍ ജോലി
സാധ്യത ലഭ്യമാക്കുവാന്‍
ഫോറസ്റ്റ് സ്കില്‍
ഡെവലപ്മെന്റ്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
വനമേഖലയെ
അടുത്തറിയാനുള്ള അവസരം
നല്കാന് നടപടി
831.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹുഭൂരിപക്ഷം
ജനങ്ങള്‍ക്കും വനമേഖലയെ
അടുത്തറിയാനുള്ള
അവസരമില്ലായ്മ
വനസംരക്ഷണം സംബന്ധിച്ച്
ജനപിന്തുണ
ആര്‍ജ്ജിക്കുന്നതിന്
തടസ്സമുണ്ടാക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ജനങ്ങളുടെ
അറിവില്ലായ്മ മാറ്റി
കാടിനേയും അതിന്റെ
സത്തയെയും ജനങ്ങള്‍ക്ക്
നേരിട്ട്
അനുഭവവേദ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
വനമേഖലകളിലെ
സന്ദര്‍ശനം
ജനങ്ങള്‍ക്ക്,
പ്രത്യേകിച്ച്
നഗരവാസികള്‍ക്ക്
ശുദ്ധവായു
ശ്വസിക്കുന്നതിനും
അതുവഴി ആരോഗ്യം
മെച്ചപ്പെടുത്തുന്നതിനുള്ള
ഒരു റീചാര്‍ജിംഗ്
അനുഭവമാക്കി
മാറ്റുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തിനായി
പ്രത്യേക ബുക്കിംഗ്
ഉള്‍പ്പെടെയുള്ള
സംവിധാനം നടപ്പില്‍
വരുത്തുമോ
എന്നറിയിക്കാമോ?
ഡിപ്പോകളില്‍
തടി എത്തിക്കുന്നതിന്
ടോറസിന്റെ ഉപയോഗം
832.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്റെ
ഉടമസ്ഥതയിലുളള
പ്ലാന്റേഷനുകളില്‍
നിന്നും വെട്ടുന്ന
കൂപ്പ് തടികള്‍
നിര്‍ദ്ദിഷ്ട തടി സംഭരണ
ഡിപ്പോകളില്‍
എത്തിക്കുന്നതിന്
ടോറസുകള്‍ പോലുളള
ഹെവിഡ്യൂട്ടി
വാഹനങ്ങള്‍
ഉപയോഗിക്കണമെന്ന്
മോട്ടോര്‍ വാഹന വകുപ്പ്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; ഏതു
സാഹചര്യത്തിലാണ്
ഇത്തരമൊരു നിര്‍ദ്ദേശം
നല്കാനിടയായതെന്ന്
വ്യക്തമാക്കുമോ;
(ബി)
വനത്തിലൂടെയുളള
പരിമിതമായ
യാത്രാസൗകര്യം
ഉപയോഗപ്പെടുത്തി സാധാരണ
ലോറികള്ക്ക്എത്തിപ്പെടാനുളള
സാഹചര്യം മാത്രം
നിലവിലുളളപ്പോള്
ഇത്തരമൊരു നിര്‍ദ്ദേശം
പാലിക്കാന്‍ കഴിയാത്ത
അവസ്ഥ വനം
വകുപ്പ്,മോട്ടോര്‍ വാഹന
വകുപ്പ് അധികൃതരുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കുളത്തൂപ്പുഴ
വനശ്രീ കലവറ
833.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
അധീനതയിലുള്ള
കുളത്തൂപ്പുഴ വനശ്രീ
കലവറയില്‍ നിന്നും
മണല്‍ ലഭിക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
കലവറയില്‍
മണലിന് ഈടാക്കുന്ന വില
സംബന്ധിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഉപഭോക്താക്കള്‍ക്ക്
കലവറയില്‍ നിന്നും
നല്കുന്ന മണലിന്റെ
അളവ്
നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടയഭൂമിയിലെ
മരം മുറിക്കാന്‍
പട്ടാദാര്ക്ക് അവകാശം
834.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
03.09.2019-ല്‍
വനം വകുപ്പ്, റവന്യൂ
വകുപ്പ് മന്ത്രിമാര്‍,
എം.എല്‍.എ.മാര്‍, മറ്റ്
ജനപ്രതിനിധികള്‍,
ഉദ്യോഗസ്ഥര്‍ എന്നിവര്‍
പങ്കെടുത്ത യോഗത്തില്‍
പട്ടയഭൂമിയിലെ മരങ്ങള്‍
മുറിച്ച് മാറ്റുവാന്‍
പട്ടാദാര്ക്ക് അവകാശം
നല്കുവാന്
ധാരണയായിരുന്നോ;
പ്രസ്തുത വിഷയത്തില്‍
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കാമോ;
(ബി)
പട്ടയഭൂമിയിലെ
മരങ്ങള്‍ മുറിച്ച്
മാറ്റുവാന്‍
നാളിതുവരെയായും
പട്ടാദാര്ക്ക് അവകാശം
ലഭിച്ചിട്ടില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പട്ടയഭൂമിയില്‍
നട്ടുവളര്‍ത്തിയതും
അല്ലാത്തതുമായ
മരങ്ങളുടെ ഉടമസ്ഥാവകാശം
പട്ടാദാര്ക്ക്
നല്കുന്നതിനു
വേണ്ടിയുള്ള നടപടി
ക്രമങ്ങള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഇന്‍ഡ്യന്‍
ഫോറസ്റ്റ് ആക്ട് ,1927 -
ന്റെ ഭേദഗതി
835.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഡ്യന്‍
ഫോറസ്റ്റ് ആക്ട്, 1927
ഭേദഗതി
ചെയ്യുന്നതിനായുള്ള
കരട്
നിര്ദ്ദേശത്തിന്മേല്
സംസ്ഥാന സര്‍ക്കാര്‍
അഭിപ്രായങ്ങള്‍
സമാഹരിച്ച് കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
എങ്കില്‍
എന്നാണ്
സമര്‍പ്പിച്ചതെന്നും
ഇതിലേയ്ക്കായി
പൊതുജനങ്ങളില്‍ നിന്നും
അഭിപ്രായരൂപീകരണം
നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
ശബരിമലയില്‍
സൗകര്യങ്ങള്‍
ഒരുക്കുന്നതിന് വനഭൂമി
836.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
വനം വകുപ്പ് ദേവസ്വം
ബോര്‍ഡിനുമേല്‍
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
കൊണ്ടുവന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ശബരിമലയില്‍
ഏന്തൊക്കെ സൗകര്യങ്ങള്‍
ഒരുക്കുന്നതിനായിട്ടാണ്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് വനഭൂമി വിട്ട്
നല്‍കണമെന്ന്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എത്ര
ഹെക്ടര്‍ വനഭൂമിയാണ്
ഇതിനായി
ആവശ്യപ്പെട്ടിട്ടുള്ളത്;
ഇത് സംബന്ധിച്ച് വനം
വകുപ്പിന്റെ നിലപാട്
വ്യക്തമാക്കുമോ?
വനഭൂമി
സംബന്ധിച്ച കേസുകള്‍ക്ക്
പ്രഗത്ഭരായ അഭിഭാഷകര്‍
837.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോടതി വിധികളിലൂടെ
എസ്റ്റേറ്റ്
ഉടമസ്ഥര്‍ക്കോ
സ്വകാര്യ
വ്യക്തികള്‍ക്കോ
വനഭൂമി
വിട്ടുകൊടുക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ഡിവിഷനുകളില്‍
എത്ര ഹെക്ടര്‍
വനഭൂമിയാണ്
വിട്ടുകൊടുത്തത്
എന്നതിനെ സംബന്ധിച്ച
കണക്ക് ലഭ്യമാണോ;
എങ്കില്‍
വെളിപ്പെടുത്താമോ;
(സി)
വനഭൂമി
സംബന്ധിച്ച കേസുകള്‍
കെെകാര്യം
ചെയ്യുന്നതിന്
പ്രഗത്ഭരായ അഭിഭാഷകരെ
നിയോഗിക്കാത്തത്
ഇത്തരം കേസുകളില്‍
വകുപ്പിന് പരാജയം
ഉണ്ടാകുന്നതിനുളള
കാരണമായിട്ടുളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രഗത്ഭരായ അഭിഭാഷകരുടെ
സേവനം ഇക്കാര്യത്തില്‍
തേടുന്നതിനും കീഴ്
കോടതി വിധികള്‍ക്കെതിരെ
സമയബന്ധിതമായി അപ്പീല്‍
സമര്‍പ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിട്ടുനല്‍കിയ
വനഭൂമി
838.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വകാര്യ വ്യക്തികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ഏതെങ്കിലും
ആവശ്യത്തിലേക്കായി
വനഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക്
എത്ര ഹെക്ടര്‍ വന ഭൂമി
വീതം
വിട്ടുനല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
റിലയന്‍സ്
ജിയോ ഇന്‍ഫോകോം എന്ന
കമ്പനിക്ക് വനഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
ആവശ്യത്തിനായി
എവിടെയാണ്
വിട്ടുനല്‍കിയതെന്ന്
വ്യക്തമാക്കാമോ?
വനംവകുപ്പിന്റെ
കീഴിലുള്ള ഭൂമിയുടെ
വിസ്തൃതി
839.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
വനംവകുപ്പിന്റെ
കീഴിലുള്ള ആകെ ഭൂമിയുടെ
വിസ്തൃതി എത്രയെന്ന്
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍
വനംവകുപ്പിന്റെ
കീഴിലുള്ള സ്ഥലം
ഏതെങ്കിലും
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
പാട്ടത്തിനു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം ഭൂമി
ആര്‍ക്കെല്ലാം
പാട്ടത്തിനു
നല്‍കിയെന്നും
പാട്ടവ്യവസ്ഥകള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ;
(സി)
കൊണ്ടോട്ടി
മണ്ഡലത്തില്‍
വനംവകുപ്പിന്റെ
കീഴിലുള്ള ഭൂമിയുടെ
വിസ്തൃതി അറിയിക്കാമോ;
(ഡി)
കൊണ്ടോട്ടിയില്‍
വനംവകുപ്പിന്റെ
കീഴിലുള്ള ഭൂമി
ഏതെല്ലാം സര്‍വ്വേ
നമ്പറില്‍ എത്രയെന്നും
ഇപ്പോള്‍ ആ ഭൂമി
എന്താവശ്യത്തിന്
ഉപയോഗിക്കുന്നുവെന്നും
അറിയിക്കാമോ?
കൈവശകര്‍ഷകരുടെ
ഭൂമിക്ക്പട്ടയം
നല്കുന്നതില് വനം
വകുപ്പിന്റെ നിലപാട്
840.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്തന്‍പുഴ,
പെരുമ്പെട്ടി
പ്രദേശങ്ങളിലെ
കൈവശകര്‍ഷകരുടെ
ഭൂമിക്ക് പട്ടയം
നല്‍കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുുപ്പ്
കൈക്കൊണ്ടിട്ടുളള
നിലപാട്
വ്യക്തമാക്കാമോ;
(ബി)
പട്ടയം
നല്‍കുന്നതിന്
എന്തെങ്കിലും തടസ്സവാദം
ഈ വകുപ്പിനുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്
പരിഹരിച്ച് പട്ടയം
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ?
വനഭൂമി
കൈയേറ്റം
841.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൈയ്യേറിയ വനഭൂമി
തിരിച്ച്പിടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
നിലവില്‍ എത്ര ഏക്കര്‍
വനഭൂമി
വീണ്ടെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
വനഭൂമി
കൈയ്യേറ്റം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വനഭൂമിയിലെ
അനധികൃത കയ്യേറ്റം
842.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
അനധികൃതമായി കയ്യേറി
വച്ചിരിക്കുന്ന
സ്വകാര്യ വ്യക്തികള്‍
ഉള്‍പ്പെടെയുളളവരുടെ
വിശദാംശങ്ങള്‍
വകുപ്പിന്റെ
കെെവശമുണ്ടോ; എങ്കിൽ
ഏതൊക്കെ വ്യക്തികള്‍
എത്ര ഹെക്ടര്‍
വനഭൂമിയാണ്
കയ്യേറിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
അനധികൃത
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
കോടതിയുടെ
സ്റ്റേ ഉണ്ടെങ്കില്‍
അത് ഒഴിവാക്കി ഇത്തരം
കയ്യേറ്റങ്ങള്‍
തിരിച്ചുപിടിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
വനവൽക്കരണ പരിപാടി
843.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോളതാപനത്തെ
ചെറുക്കുന്നതിനായി വനം
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിന്റെ
ഭാഗമായി സാമൂഹ്യ
വനവൽക്കരണ പരിപാടി
സംഘടിപ്പിച്ചിരുന്നോ;
ഇനിയും എന്തെല്ലാം
പരിപാടികളാണ് വനം
വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തില്‍ നടത്തിയ
വനവല്‍ക്കരണ
പരിപാടിക്കായി ഓരോ
വര്‍ഷവും എത്ര രൂപ
വീതമാണ്
ചെലവഴിച്ചതെന്ന്
ജില്ലതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
വനവിസ്തൃതി
844.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തിന്റെ
ആകെയുള്ള വനസമ്പത്തില്‍
സംസ്ഥാനത്തെ
വനസമ്പത്തിന്റെ അളവെത്ര
എന്നും വനസംരക്ഷണം
ഉറപ്പുവരുത്തുന്നതിനും
വനവിസ്തൃതിയില്‍ വര്‍ധന
വരുത്തുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നും ആയതു മുഖേന
വനവിസ്തൃതി എത്രകണ്ട്
വർധിപ്പിക്കാൻ കഴിഞ്ഞു
എന്നും വ്യക്തമാക്കുമോ;
(ബി)
വനവിസ്തൃതി
കൂട്ടുന്ന
പ്രവര്‍ത്തനത്തില്‍
കേരള സര്‍ക്കാര്‍
നല്കിയ സംഭാവന
സംബന്ധിച്ച് ഫോറസ്റ്റ്
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ പുതിയ
റിപ്പോര്‍ട്ടു
പ്രകാരമുള്ള വിശദാംശവും
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാനത്ത് ഏതെല്ലാം
ജില്ലകളില്‍ വനവിസ്തൃതി
വർധിച്ചു /എവിടെയെല്ലാം
കുറഞ്ഞു
എന്നറിയിക്കാമോ;
(ഡി)
വനവിസ്തൃതി
കുറവു വന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ജില്ലകളില്‍ ആയത്
പരിഹരിക്കാനായി
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും കുറവു
വന്നതിനു കാരണം
കണ്ടെത്തിയെങ്കില്‍ അവ
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
വനവല്‍ക്കരണ
പരിപാടി
845.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിലവിലെ വനവിസ്തൃതി
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വനവല്‍ക്കരണ പരിപാടി
എന്ന നിലയില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കാമോ;
(സി)
ഇപ്രകാരമുളള
വനപ്രദേശത്ത്
താമസിക്കുന്നവരുടെ
ഭൂമിയില്‍ ജണ്ടയിട്ടുളള
എത്ര കേസ്സുകള്‍
ഉണ്ടായിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(ഡി)
ഏതെല്ലാം
സന്ദര്‍ഭങ്ങളിലാണ്
ജണ്ടയിടുന്ന നടപടികള്‍
സ്വീകരിച്ചിട്ടുളളത്;
വിശദവിവരം നല്‍കാമോ?
ഇക്കോടൂറിസം
പദ്ധതികള്‍
846.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനസംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
ആവശ്യകതയും
പ്രാധാന്യവും
പൊതുജനങ്ങള്‍ക്ക്
ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനും
വനങ്ങളുടെ സൗന്ദര്യവും
പ്രത്യേകതകളും
അവര്‍ക്ക്
അനുഭവവേദ്യമാക്കുന്നതിനുമായി
നടപ്പിലാക്കി വരുന്ന
പ്രധാന ഇക്കോടൂറിസം
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
വനത്തെ
ആശ്രയിച്ചു
കഴിയുന്നവരുടെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഇക്കോടൂറിസം
പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
വനാശ്രിത
സമൂഹത്തിന്റെ
പങ്കാളിത്തത്തോടെ
പ്രവര്‍ത്തിക്കുന്ന
ഫോറസ്റ്റ് ഡെവലപ്മെന്റ്
ഏജന്‍സികള്‍ ഈ രംഗത്ത്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വനമേഖലകളില്‍
'ഫയര്‍ അലര്‍ട്ട് സിസ്റ്റം'
847.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലകളിലെ തീപിടുത്തം
തടയുന്നതിന് വനം
വകുപ്പിന് എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തീപിടുത്തം
ബാധിച്ച വനമേഖലയുടെ
വിസ്തൃതി എത്രയെന്ന്
അറിയിക്കാമോ ;
(സി)
കാട്ടുതീ
യഥാസമയം കണ്ടെത്തി
നടപടി
സ്വീകരിക്കുന്നതിനായി
ഫോറസ്റ്റ് സര്‍വ്വേ ഓഫ്
ഇന്ത്യ
വികസിപ്പിച്ചെടുത്തിട്ടുള്ള
നൂതന സാങ്കേതിക
വിദ്യയായ ഫയര്‍
അലര്‍ട്ട് സിസ്റ്റം
എന്താണെന്ന്
വിശദീകരിക്കാമോ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
848.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
ആയതിന് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
വാഴപ്പാറയില്‍
സോഷ്യൽ ഫോറസ്ട്രി നഴ്സറി
849.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലെ കലഞ്ഞൂര്‍
പഞ്ചായത്തിലെ
വാഴപ്പാറയില്‍ ഒരു
പെർമനെന്റ് സോഷ്യൽ
ഫോറസ്ട്രി നഴ്സറി
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
നഴ്സറി
ആരംഭിക്കുന്നതിനായി തുക
അനുവദിച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍ എത്ര തുകയാണ്
ഇതിന് വേണ്ടി
അനുവദിച്ചിരുന്നത്;
(സി)
തുക
അനുവദിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത നഴ്സറിയുടെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കുമോ?
നിലമ്പൂര്‍
മുണ്ടേരി -മേപ്പാടി- ഹില്‍
ഹൈവേ
850.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍- മുണ്ടേരി
-മേപ്പാടി ഹില്‍
ഹൈവേയുമായി
ബന്ധപ്പെട്ട്
നിലമ്പൂര്‍ - മുണ്ടേരി
- മേപ്പാടി ഹില്‍ ഹൈവേ
സര്‍വ്വേ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പൂര്‍ത്തീകരിച്ചില്ലെങ്കില്‍
കാരണം വിശദമാക്കാമോ;
ഇക്കാര്യത്തിൽ അടിയന്തര
നടപടി സ്വീകരിക്കുമോ?
വംശനാശഭീഷണി
നേരിടുന്ന ഔഷധ ചെടികളുടെ
സംരക്ഷണം
851.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔഷധ
സസ്യങ്ങളുടെ
വ്യാപനത്തിനും
പരിചരണത്തിനും വനം
വകുപ്പ് പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
കാട്ടിലെ
ഔഷധ ചെടികളുടെ
പ്രാധാന്യവും ഔഷധ
മൂല്യവും പൊതു
സമൂഹത്തിനു
ബോധ്യപ്പെടുത്തും
വിധത്തിലുളള പദ്ധതികള്‍
മറ്റു വകുപ്പുകളുടെ
സഹകരണത്തോടെ
നടപ്പിലാക്കുന്നതിന്
വനം വകുപ്പ്
മുന്‍കൈയ്യെടുക്കുമോ;
വിശദമാക്കുമോ;
(സി)
ഇതിനായി
ആദിവാസി
വിഭാഗങ്ങളുടെയും
പരമ്പരാഗത
വൈദ്യന്മാരുടെയും
പ്രശസ്ത ആയുര്‍വേദ
ഡോക്ടര്‍മാരുടെയും
സേവനം
പ്രയോജനപ്പെടുത്തുന്നത്
പരിഗണിക്കുമോ;
(ഡി)
നമ്മുടെ
കാടുകളില്‍ വംശനാശഭീഷണി
നേരിടുന്ന ഔഷധ ചെടികള്‍
സംബന്ധിച്ച ഡാറ്റ
ബാങ്ക് നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
വിവരശേഖരണം നടത്തുവാനും
വംശ നാശ ഭീഷണി
നേരിടുന്ന ഔഷധ ചെടികള്‍
സംരക്ഷിക്കുന്നതിനും
വനം വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
പ്രളയത്തില്‍
അടിഞ്ഞ് കൂടിയ മണ്ണ് നീക്കം
ചെയ്യുന്നതിന് നടപടി
852.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
ഡിവിഷനിലെ
പമ്പ-ത്രിവേണി ഭാഗത്ത്
പ്രളയത്തില്‍ മണ്ണ്
വന്ന് അടിഞ്ഞ് കൂടി
നദികളുടെ ഒഴുക്ക്
തടസ്സപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മണല്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ക്യൂബീക്
മീറ്റര്‍ മണലാണ് നീക്കം
ചെയ്തത്;
(സി)
ഇത്
സംബന്ധിച്ച് ദേവസ്വം
ബോര്‍ഡും വനം വകുപ്പും
തമ്മില്‍ എന്തെങ്കിലും
തര്‍ക്കം
ഉണ്ടായിരുന്നോ;
എങ്കില്‍ തര്‍ക്കം
എപ്രകാരമാണ്
പരിഹരിച്ചതെന്ന്
അറിയിക്കാമോ?
വനംവകുപ്പിന്റെ
പുതിയ പദ്ധതികള്‍
853.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യകണ്ടല്ക്കാടുകളും
എസ്റ്റേറ്റുകളും
വനംവകുപ്പ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
പരിസ്ഥിതിപുനഃസ്ഥാപനവും
വനവിസ്തൃതിയും
വര്‍ദ്ധിപ്പിക്കുന്നതിന്
വനം വകുപ്പ് ലക്ഷ്യം
വെയ്ക്കുന്ന പദ്ധതികള്‍
വിശദീകരിക്കാമോ;
(സി)
കേരള
പുനര്‍നിര്‍മ്മാണ-വികസനപദ്ധതിയുടെ
ഭാഗമായി
പരിസ്ഥിതിസൗഹൃദവും
അതിജീവനക്ഷമവുമായ
എന്തെല്ലാം പദ്ധതികളാണ്
വനംവകുപ്പ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
വനംവകുപ്പിന്റെ
നവീകരണത്തിന് ഫയര്‍
റെസ്പോണ്ഡറുകള്
854.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്റെ
നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വെളിപ്പെടുത്തുമോ;
(ബി)
വനംവകുപ്പ്
ഫയര്‍
റെസ്പോണ്ഡറുകള്
സ്വന്തമാക്കിയിട്ടുണ്ടോ;
(സി)
ഫയര്‍
റെസ്പോണ്ഡറുകള്
വനസേനയ്ക്ക് എപ്രകാരം
പ്രയോജനപ്പെടുമെന്ന്
വെളിപ്പെടുത്തുമോ?
കോന്നി
ആനത്താവളം
855.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ആനത്താവളത്തില്‍
നിലവിലുളള
ചില്‍ഡ്രന്‍സ്
പാര്‍ക്ക്
വിപുലീകരിക്കുന്നതിനും
അതുവഴി കൂടുതല്‍ പേരെ
ആകര്ഷിക്കുന്നതിനുമുളള
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
പ്രസ്തുത
ആനത്താവളത്തില്‍
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്ന
വനം വകുപ്പ് വെറ്റിനറി
ആശുപത്രിയില്‍
ആനകള്‍ക്ക് വിദഗ്ദ്ധ
ചികിത്സ
ലഭ്യമാക്കുന്നതിനായി
മികച്ച സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അനങ്ങന്‍മല
ഇക്കോ ടൂറിസം പദ്ധതി
856.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങന്‍മല
ഇക്കോ ടൂറിസം
പദ്ധതിയുടെ
വിപുലീകരണത്തിന് വനം
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
വനംവകുപ്പിന്
കീഴിലുളള വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
857.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സന്ദര്‍ശനം
അനുവദിച്ചിട്ടുളള
തൃശ്ശൂര്‍ ജില്ലയിലെ
വനംവകുപ്പിന് കീഴിലുളള
വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇത്തരത്തിലുളള പുതിയ
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
പൊതുജനങ്ങള്‍ക്കായി
തുറന്നു
കൊടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
വനം
വകുപ്പിലെ ഡ്രൈവര്‍ തസ്തിക
858.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ആവശ്യത്തിനായി 2019-ല്‍
പുതിയ വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നും അതിനായി
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
വനം
വകുപ്പില്‍ പുതിയ
വാഹനങ്ങള്‍
വാങ്ങുന്നതിനനുസരിച്ച്
ഡ്രൈവര്‍മാരുടെ തസ്തിക
സൃഷ്ടിക്കാറുണ്ടോ;
ഇല്ലെങ്കില്‍ നിലവില്‍
വനം വകുപ്പില്‍ എത്ര
ദിവസവേതന/കരാര്‍
ഡ്രൈവര്‍മാര്‍ ജോലി
ചെയ്യുന്നുവെന്നറിയിക്കാമോ?
പുരവിമല
കോളനിയിലേക്കുള്ള റോഡ് നവീകരണ
അനുമതി
859.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പൂരി
ഗ്രാമപഞ്ചായത്തിലെ
പുരവിമല
സെറ്റില്‍മെന്റ്
കോളനിയിലേക്കുള്ള റോഡ്
നവീകരണത്തിനായി
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചുവെങ്കിലും,വനം
വകുപ്പ് അനുമതി
നല്കാത്തതിനാല്
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ലെന്നത്
വസ്തുതയാണോ;
(ബി)
രണ്ടായിരത്തിലേറെ
വരുന്ന ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ പുറംലോകവുമായി
ബന്ധപ്പെടാന്‍
ഉപയോഗിക്കുന്ന ഈ
റോഡിന്റെ നിര്‍മ്മാണം
നടത്തുന്നതിനുള്ള
അനുമതി
ലഭ്യമാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ?
കോതമംഗലം
മുനിസിപ്പാലിറ്റിയുടെ സ്ഥലം
തിരികെ നല്കാന് നടപടികള്‍
T 860.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
07.09.2013-ലെ
GO(Rt)4927/2013/RD
ഉത്തരവ് പ്രകാരം
കോതമംഗലം
മുനിസിപ്പാലിറ്റിയുടെ
കൈവശം പാര്‍ക്കിംഗ്
ഏരിയയ്ക്കും മറ്റുമായി
ഉണ്ടായിരുന്ന
എഴുപത്തിയഞ്ച് സെന്റ്
സ്ഥലം വനം വകുപ്പിന്
കൈമാറിയിട്ടുള്ളത്
തിരിച്ച്
മുനിസിപ്പാലിറ്റിക്ക്
ലഭ്യമാക്കണമെന്ന്
ആവശ്യപ്പെട്ട്
നല്‍കിയിട്ടുള്ള
നിവേദനം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
കോതമംഗലം
ടൗണിന്റെ ഹൃദയഭാഗത്ത്
സ്ഥിതി ചെയ്യുന്ന
പ്രസ്തുത എഴുപത്തിയഞ്ച്
സെന്റ് സ്ഥലം
മുനിസിപ്പാലിറ്റിയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിട്ടുനല്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ കുരങ്ങുകളുടെ
പുനരധിവാസം
861.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തിലെ
കുരങ്ങുകളുടെ
പുനരധിവാസത്തിന്
2016-17ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പദ്ധതി എന്ന് നടപ്പില്‍
വരുത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
വനം
വന്യജീവി വകുപ്പ് നല്കുന്ന
നഷ്ടപരിഹാരം
862.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുപോത്ത്,പന്നി,ആന
എന്നിവയുടെ കുത്തേറ്റ്
മനുഷ്യര്‍
മരണപ്പെട്ടാല്‍
ആശ്രിതര്‍ക്ക് വനം
വന്യജീവി വകുപ്പ്
നഷ്ടപരിഹാരമായി പത്ത്
ലക്ഷം രൂപ നല്‍കണമെന്ന്
നിയമം വ്യവസ്ഥ
ചെയ്യുന്നുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
നാട്ടിലെ
വീട്ടില്‍ വച്ചായാലും
പാമ്പുകടിയേറ്റ്
മരണപ്പെട്ടാല്‍ രണ്ട്
ലക്ഷം രൂപ നഷ്ടപരിഹാരം
നല്‍കണമെന്ന് നിയമം
അനുശാസിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ ;
(സി)
എന്നാല്‍
മരിക്കുന്നത് തേനീച്ചയോ
കടന്നലോ
കുത്തിയാണെങ്കില്‍
നഷ്ടപരിഹാരം ലഭിക്കാത്ത
സാഹചര്യമുണ്ടോ എന്ന്
അറിയിക്കാമോ;
(ഡി)
നാട്ടിലും
കാട്ടിലും കാണുന്ന
ഒട്ടുമിക്ക ജീവികളും
വന്യജീവി പട്ടികയില്‍
വരുമ്പോള്‍ ഏറെ
മരണങ്ങള്‍ക്ക്
കാരണമാകുന്ന കടന്നലും
തേനീച്ചയും അതില്‍
ഇല്ലാത്തതാണോ
മരണപ്പെടുന്നവര്‍ക്ക്
ആനുകൂല്യം ലഭിക്കാന്‍
തടസ്സമാകുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ഇ)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
1980-ലെ നിയമത്തിലെ
ബന്ധപ്പെട്ട ചട്ടം
ഭേദഗതി ചെയ്യുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ?
വന്യ
മൃഗങ്ങള്‍ മൂലമുള്ള
നാശനഷ്ടങ്ങള്‍
863.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യ
മൃഗങ്ങള്‍ കൃഷി
നശിപ്പിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്നറിയിക്കാമോ;
(ബി)
മഞ്ചേരി
മണ്ഡലത്തില്‍ ഈ
നടപടികളുടെ പ്രവർത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
മഞ്ചേരി
മണ്ഡലത്തില്‍ വന്യജീവി
ആക്രമണം മൂലം കഴിഞ്ഞ
പത്ത് വർഷത്തിനുള്ളില്‍
എത്ര രൂപയുടെ
നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
വന്യ
മൃഗങ്ങളുടെ
ആക്രമണത്തില്‍ ഈ
സർക്കാരിന്റെ
കാലയളവില്‍ എത്ര
പേർക്ക് പരിക്ക്
പറ്റിയിട്ടുണ്ടെന്ന
വിവരം നല്‍കാമോ;
(ഇ)
പരിക്ക്
പറ്റിയവർക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തിലെ വന്യമൃഗശല്യം
864.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തില്‍
വന്യമൃഗശല്യം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങൾ
കൃഷി നശിപ്പിക്കുന്നതും
അവയുടെ ആക്രമണത്തില്‍
ആളുകള്‍ക്ക്
പരിക്കേല്‍ക്കുന്നതും
വ്യാപകമാകുന്നതായുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തിൽ നിന്ന്
ജീവനും സ്വത്തിനും
സംരക്ഷണം നല്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ഡി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം
പരിക്കേല്‍ക്കുന്നവര്‍ക്കും
കൃഷിനശിച്ചവര്‍ക്കും
എന്തെല്ലാം
നഷ്ടപരിഹാരങ്ങളാണ് ഈ
സര്‍ക്കാര്‍
വന്നതിനുശേഷം കോന്നി
നിയോജകമണ്ഡലത്തില്‍
നല്‍കിയിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ഇ)
ഇതുവരെ
കോന്നി
നിയോജകമണ്ഡലത്തില്‍
നിന്നും
നഷ്ടപരിഹാരത്തിനായി
എത്ര അപേക്ഷകള്‍
ലഭിച്ചു; അതില്‍
എത്രപേര്‍ക്ക്
നഷ്ടപരിഹാരം നല്കി; ഇനി
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്;
വിശദമാക്കുമോ?
വന്യജീവി
ആക്രമണത്തില്‍ നിന്നും
സംരക്ഷണം
865.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
യു. ആര്. പ്രദീപ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസ
മേഖലകളില്‍
വന്യമൃഗങ്ങളിറങ്ങി
ജീവനും സ്വത്തിനും
ഭീഷണിയാകുന്നത്
ഫലപ്രദമായി തടയുന്നതിന്
എന്തെല്ലാം നൂതന
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ജനവാസ
കേന്ദ്രങ്ങള്‍ക്ക്
സമീപമുള്ള കാടുകളുടെ
അതിര്‍ത്തിയില്‍
ജൈവരീതിയിലുള്ള
വേലികള്‍
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതകളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജനവാസ
മേഖലകളില്‍
വന്യജീവികള്‍
എത്തിയാല്‍
എസ്.എം.എസ്.ലൂടെ
മുന്നറിയിപ്പ്
നല്‍കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വന്യജീവി
ആക്രമണം മൂലം ജീവഹാനി
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്ക്
നല്കുന്ന നഷ്ടപരിഹാര
തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
ഇപ്രകാരമുള്ള
നഷ്ടപരിഹാര വിതരണത്തിന്
ഓണ്‍ലൈന്‍ സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കാട്ടാനയുടെ
ആക്രമണത്തില്‍
കൊല്ലപ്പെട്ട രാഘവന് എന്ന
വ്യക്തിയുടെ ആശ്രിതര്‍ക്ക്
ജോലി
866.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
മാര്‍ച്ച് 12ന് വയനാട്
ജില്ലയിലെ
ചെറുകാട്ടൂര്‍ വില്ലേജ്
പരിധിയില്‍ കാട്ടാനയുടെ
ആക്രമണത്തില്‍
കൊല്ലപ്പെട്ട രാഘവന്
എന്ന വ്യക്തിയുടെ
ആശ്രിതര്‍ക്ക് ജോലി
നല്‍കാനുളള കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ ഇൗ
കാര്യത്തിന്റെ സ്ഥിതി
അറിയിക്കാമോ?
വന്യമൃഗശല്യം
867.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ വിവിധ
പ്രദേശങ്ങളില്‍
കാട്ടാനകളടക്കമുള്ള
വന്യമൃഗശല്യം
രൂക്ഷമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കാട്ടാനകളടക്കമുള്ള
വന്യമൃഗശല്യം
പരിഹരിക്കുന്നതിനായി
റെയില്‍ ഫെന്‍സിങ്ങും,
ട്രഞ്ചുമടക്കമുള്ള
ആധുനിക പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ?
വന്യജീവിശല്യം
868.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിലിറങ്ങി
കൃഷിക്കും,
കര്‍ഷകര്‍ക്കും നാശം
വിതയ്ക്കുന്ന
കാട്ടുപന്നി
ഉള്‍പ്പെടെയുളള
മൃഗങ്ങളെ വെടിവെച്ച്
കൊല്ലുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
മൃഗങ്ങളെ കൊല്ലുന്നതിന്
എന്തൊക്കെ നിബന്ധനകളാണ്
ഉത്തരവിലുളളത്;
(സി)
ഈ
ഉത്തരവ്
നടപ്പാക്കുന്നതിന്
വനംവകുപ്പ്
താഴെത്തട്ടിലേക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
കൃഷിക്കും,
കര്‍ഷകരുടെ
ജീവനുതന്നെയും ഭീഷണിയായ
ഇത്തരം ജീവികളുടെ
ആക്രമണത്തില്‍ നിന്നും
കര്‍ഷകരെ
രക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വന്യജീവിശല്യം
869.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തിലെ
വന്യജീവിശല്യം
നേരിടുന്നതിന്
വനംവകുപ്പ് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതിക്ക് കിഫ്ബിയുടെ
അംഗീകാരം ലഭിച്ചുവോ;
എങ്കില്‍ എത്ര കോടി
രൂപയുടെ പദ്ധതിയാണ്
അംഗീകരിച്ചതെന്ന്
അറിയിക്കാമോ;
(ബി)
കല്‍പ്പറ്റ
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതി ഏതെല്ലാം
പ്രദേശങ്ങളിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ദൂരവും അനുവദിച്ച
തുകയും വിശദമാക്കാമോ;
(സി)
വന്യജീവിശല്യം
നേരിടുന്നതിന്
കല്‍പ്പറ്റ
മണ്ഡലത്തില്‍ ഇതുവരെ
എന്തെല്ലാം
പ്രവൃത്തികളും
പദ്ധതികളും നടപ്പില്‍
വരുത്തിയെന്ന്
വിശദമാക്കാമോ?
വന്യമൃഗങ്ങള്‍
മൂലമുള്ള കൃഷി നാശം
870.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ
കടന്നുകയറ്റം
മൂലമുണ്ടായ
കൃഷിനാശത്തിന്റെ കണക്ക്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈയിനത്തില്‍
വനംവകുപ്പ് നല്കിയ
നഷ്ടപരിഹാരത്തുക
എത്രയാണെന്ന്
വിശദമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്കുള്ള
നഷ്ടപരിഹാരം
871.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്കും
ഇതുമൂലം കൃഷി
നശിക്കുന്നവര്‍ക്കും
വനം വകുപ്പ്
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
2018-19ല്‍
വന്യ മൃഗങ്ങളുടെ
ആക്രമണത്തിന്
ഇരയായവര്‍ക്ക് എന്ത്
തുക അനുവദിച്ചെന്ന്
വ്യക്തമാക്കാമോ;
(സി)
വന്യമൃഗങ്ങള്‍
വിളകള്‍ നശിപ്പിച്ച
വകയില്‍ 2018-19ല്‍
വകുപ്പ് കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരമായി നല്കിയ
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ?
പാമ്പുകടിയേറ്റ്
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍ക്ക് ധനസഹായം
872.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പുകടിയേറ്റ്
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍ക്ക് എത്ര
രൂപയാണ് ധനസഹായമായി
നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇത്തരത്തില്‍ എത്ര
കുടുംബങ്ങള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
എത്ര കുടുംബങ്ങള്‍ക്ക്
ധനസഹായം നല്കാന്
ബാക്കിയുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
കാലവിളംബത്തിനുള്ള
കാരണം ട്രഷറി
നിരോധനമാണോ എന്നും
ട്രഷറി ചെക്കുകള്‍ മാറി
കിട്ടാത്ത അവസ്ഥയുണ്ടോ
എന്നും
വ്യക്തമാക്കാമോ?
മരമടി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
873.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക സംസ്കാരം
വീണ്ടെടുക്കുന്നതിന്റെ
ഭാഗമായി മരമടി പോലുള്ള
കാര്‍ഷികോല്‍സവങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നത്
സംബന്ധിച്ച്
അവതരിപ്പിക്കപ്പെട്ട
സ്വകാര്യ ബില്ലിലെ
വ്യവസ്ഥകള്‍
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നു
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
മൃഗസംരക്ഷണ വകുപ്പ്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
നാട്ടാനകളുടെ
ഉടമസ്ഥാവകാശം
874.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
തര്‍ക്കത്തില്‍
സുപ്രീംകോടതി
അംഗീകരിച്ച കേന്ദ്ര
വനമന്ത്രാലയത്തിന്റെ
നിര്‍ദ്ദേശങ്ങള്‍
പ്രസ്തുത
മന്ത്രാലയത്തില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിർദേശങ്ങൾ
നടപ്പിലാക്കുന്നതിനായി
ഗുരുവായൂര്‍, കൊച്ചി,
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡുകള്‍ നാട്ടാനകളെ
പാര്‍പ്പിക്കുവാന്‍
കൂടുതല്‍ സ്ഥലം
കണ്ടെത്തേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(സി)
അതിൻപ്രകാരമുള്ള
നിര്‍ദ്ദേശം ദേവസ്വം
ബോര്‍ഡുകള്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
മൃഗസംരക്ഷണം
875.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
മൃഗസംരക്ഷണത്തിനായുള്ള
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
പ്ലാന്‍ ഫണ്ടില്‍ തുക
വകയിരുത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ശതമാനം തുക ഇതിനകം
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
കന്നുകാലി
രോഗനിയന്ത്രണ പദ്ധതി
876.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കുന്ന
കന്നുകാലി രോഗനിയന്ത്രണ
പദ്ധതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവൻ
കന്നുകാലികള്‍ക്കും
കുളമ്പു രോഗത്തിനെതിരെ
പ്രതിരോധ കുത്തിവെയ്പ്
നടത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എല്ലാ
ക്ഷീരകർഷക ഭവനങ്ങളിലും
ഈ രോഗപ്രതിരോധ
പരിപാടിയുടെ സന്ദേശവും
പ്രവർത്തനവും
എത്തിക്കുന്നുണ്ടോ;
(ഡി)
കന്നുകാലികളെ
ബാധിക്കുന്ന
മറ്റേതൊക്കെ രോഗങ്ങളാണ്
കന്നുകാലി രോഗനിയന്ത്രണ
പദ്ധതി മുഖേന
ഫലപ്രദമായി
പരിഹരിക്കുന്നതെന്നും
ആയതിനായി അവലംബിക്കുന്ന
മാർഗ്ഗങ്ങളും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
പ്രളയത്തില്‍
കന്നുകാലി സമ്പത്തിലുണ്ടായ
നഷ്ടം
877.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019ലെ
പ്രളയവുമായി
ബന്ധപ്പെട്ട് കന്നുകാലി
സമ്പത്തിലുണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കന്നുകാലി
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം നികത്തുവാന്‍
ഇതിനകം എന്ത് തുകയാണ്
അനുവദിച്ചത്;
(സി)
ഇക്കാര്യത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കന്നുകാലികളിലെ
ലംപി സ്കിന്‍ രോഗബാധ
878.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കന്നുകാലികളില്‍ ലംപി
സ്കിന്‍ എന്ന വെെറസ്
രോഗം വ്യാപിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
രോഗബാധ തടയുന്നതിനും
ക്ഷീരകര്‍ഷകരുടെ
ആശങ്കയകറ്റുന്നതിനുമായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
കുഞ്ഞ്
കൈകളില്‍ കോഴിക്കുഞ്ഞ്
പദ്ധതി
879.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 'കുഞ്ഞ്
കൈകളില്‍ കോഴിക്കുഞ്ഞ്'
എന്ന പദ്ധതി എത്ര
വിദ്യാലയങ്ങളില്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ ഈ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഏതെല്ലാം
വിദ്യാലയങ്ങളില്‍
നടപ്പിലാക്കിയെന്നും
വ്യക്തമാക്കുമോ?
ലൈവ്
സ്റ്റോക്ക് ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
880.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ എത്ര എണ്ണം
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍
ജോലിക്രമീകരണ
വ്യവസ്ഥയില്‍ എത്ര ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍
ജോലി ചെയ്യുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ സേവന
വ്യവസ്ഥകള്‍
881.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ ഫസ്റ്റ്
ഗ്രേഡ്,
അസ്സിസ്റ്റന്റ്
ഫീല്‍ഡ് ഓഫീസര്‍ എന്നീ
തസ്തികകളിലെ
ജീവനക്കാരുടെ സംസ്ഥാനതല
സ്ഥലംമാറ്റ ഉത്തരവിന്റെ
പേരില്‍
ഉണ്ടായിരിക്കുന്ന
ആശങ്കകള്‍ക്ക് പരിഹാരം
കണ്ടെത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
സ്ഥലംമാറ്റങ്ങള്‍
ഓണ്‍ലൈന്‍ വഴി
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ദേശീയ
കന്നുകാലി സെന്‍സസ്
പൂര്‍ത്തീകരിച്ചിട്ടും
സെന്‍സസ്
ഉദ്യോഗസ്ഥര്‍ക്ക്
അര്‍ഹമായ വേതനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; ആയത്
എന്നേക്ക് നല്കുവാന്
കഴിയും എന്നറിയിക്കാമോ;
(സി)
വെറ്ററിനറി
ഉപകേന്ദ്രങ്ങളുടെ ഭരണ
നിയന്ത്രണം റീജിയണല്‍
ആര്‍ട്ടിഫിഷ്യല്‍
ഇന്സെമിനേഷന്
സെന്ററുകളുടെ
പരിധിയിലാക്കുന്നതും
ഉപകേന്ദ്രങ്ങളിലെ
ജീവനക്കാര്‍ക്ക് വീക്ക്
ലി ഓഫ്
അനുവദിക്കുന്നതുമായ
ആവശ്യങ്ങളിന്മേല്
ഇതുവരെ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
മൃഗസംരക്ഷണ
വകുപ്പ് ശാസ്ത്രീയമായി
പുനസംഘടിപ്പിക്കുന്നതിനും
പാരാവെറ്ററിനറി
കൗണ്‍സില്‍
രൂപീകരിക്കുന്നതിനും
ജീവനക്കാരുടെ ഡ്യൂട്ടി
ക്രമീകരിച്ച് ഉത്തരവ്
ഇറക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
ക്ഷീരകര്‍ഷകര്‍ക്ക്
ആവശ്യമായ മരുന്നുകളും
പ്രഥമ ശുശ്രൂഷയും
ഉപകേന്ദ്രങ്ങള്‍ വഴി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ക്ഷീരോല്പാദന
മേഖലയിലെ സ്വയംപര്യാപ്തത
882.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ക്ഷീരോല്പാദന
മേഖലയില്‍
സ്വയംപര്യാപ്തത
നേടുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീരമേഖലയിലേക്ക്
കൂടുതല്‍ ആളുകളെ
ആകര്‍ഷിക്കുന്നതിനും
അത് ഒരു തൊഴില്‍
സംസ്ക്കാരമായി
വളര്‍ത്തിയെടുക്കുന്നതിനും
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പാലിന്റെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
ഗോസമൃദ്ധീ
2019-20 പദ്ധതി പ്രകാരം
നടപ്പിലാക്കിയ
ഇന്‍ഷുറന്‍സ് പരിരക്ഷ
വിജയപ്രദമാണോ; ഇതിലൂടെ
എത്ര
ക്ഷീരകര്‍ഷകര്‍ക്കും
അവരുടെ ഉരുക്കള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്‍കിയെന്ന്
അറിയിക്കാമോ;
(ഇ)
ക്ഷീരകര്‍ഷകര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
ഇന്‍ഷുറന്‍സ്
പദ്ധതിയെക്കുറിച്ച്
കര്ഷകരുടെയിടയില്
ബോധവല്‍ക്കരണം
നടത്തുന്നതിന്
പഞ്ചായത്ത് തലത്തില്‍
പ്രത്യേക ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
മാനന്തവാടി
ബ്ലോക്കില്‍ ക്ഷീരവികസന
വകുപ്പ് നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
883.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
ക്ഷീരവികസന വകുപ്പ്
മാനന്തവാടി ബ്ലോക്ക്
പരിധിയില്‍
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിയിലും
ഗുണഭോക്താക്കളായവരുടെ
പേര് വിവരങ്ങള്‍
അടങ്ങിയ പട്ടിക
ലഭ്യമാക്കാമോ;
(സി)
നിലവില്‍
മാനന്തവാടി
ബ്ലോക്കില്‍
ക്ഷീരവികസന വകുപ്പ്
നടത്തി
കൊണ്ടിരിക്കുന്ന കർഷക
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ക്ഷീര വികസന
പദ്ധതികൾ
884.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ക്ഷീര വികസന
വകുപ്പ് മുഖാന്തരം
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
ക്ഷീരഗ്രാമം
പദ്ധതിയില്‍ മെഴുവേലി
പഞ്ചായത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
885.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്ഷീരഗ്രാമം
പദ്ധതിയുടെ ഭാഗമായി
ആറന്മുള
നിയോജകമണ്ഡലത്തിലെ
മെഴുവേലി
ഗ്രാമപഞ്ചായത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ആറന്മുള
മണ്ഡലത്തിലെ പാലുദ്പ്പാദനം
886.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
പഞ്ചായത്തുകളിലെ
പാലിന്റെ ആവശ്യകത
സംബന്ധിച്ചും
പാലുദ്പ്പാദനം
സംബന്ധിച്ചുമുളള സ്ഥിതി
വിവര കണക്കുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
വെളിപ്പെടുത്തുമോ?
ഗുണനിലവാരമുള്ള
പാല് ഉല്പന്നങ്ങളുടെ
വിതരണം
887.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ ദിവസവുമുളള
പാലിന്റെയും പാല്
ഉല്‍പ്പന്നങ്ങളുടെയും
ആവശ്യകത എത്ര എന്നും
സംസ്ഥാനത്തിലെ ഉല്പാദനം
എത്ര എന്നും മറ്റ്
സംസ്ഥാനങ്ങളെ
ആശ്രയിക്കുന്ന അളവ്
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും
സംസ്ഥാനത്തെത്തുന്ന
പാലിന്റെയും പാല്
ഉല്പന്നങ്ങളുടെയും
ഗുണനിലവാര പരശോധന
സംസ്ഥാന സർക്കാർ
ഫലപ്രദമായി
നടത്തുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഗുണനിലവാരമില്ലാത്ത
പാലും പാലുല്പന്നങ്ങളും
ഇതര സംസ്ഥാന ലോബികള്‍
വില്പന നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
അതു തടയുവാനായും
ഗുണനിലവാരമുള്ള പാലും
പാലുല്പന്നങ്ങളും
സംസ്ഥാനത്തു
ലഭ്യമാക്കുവാനുമായി
നടത്തിവരുന്ന പ്രധാന
പ്രവർത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
സർക്കാർ കാലയളവില്‍
ഗുണനിലവാരമില്ലാത്ത
പാലും പാലുല്പന്നങ്ങളും
വിപണനം നടത്തിയ എത്ര
പേരെ വകുപ്പു
കണ്ടെത്തിയെന്നും എന്തു
നടപടികള്‍
ഇത്തരക്കാര്‍ക്കെതിരെ
സ്വീകരിച്ചുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
ആണ്-പെണ്‍മാനുകളെ
വേര്‍തിരിച്ചു
പാര്‍പ്പിക്കുന്ന രീതി
888.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്യമൃഗ സങ്കേതങ്ങളില്‍
ഉള്‍പ്പെടെ മാനുകളുടെ
വംശ വര്‍ദ്ധനവ്
തടയുന്നതിന് ആണ്
മാനുകളെയും
പെണ്മാനുകളെയും വേലി
കെട്ടി വേര്‍തിരിച്ചു
പാര്‍പ്പിക്കുന്ന രീതി
സ്വീകരിച്ചു
വരുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
നടപടികള്‍ മാനുകളുടെ
ജൈവികമായ
ആവശ്യങ്ങള്‍ക്ക്
വിഘാതമായതിനാല്‍
ഇവയ്ക്ക് ബദലായി
ശാസ്ത്രീയമായ മറ്റു
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിനുള്ള
സാധ്യതകള്‍
പരിശോധിക്കുമോ;
(സി)
മാനുകളെ
വേട്ടയാടുന്നതു
നിരോധിച്ചിട്ടുളളത്
വന്യമൃഗങ്ങളെ
സംരക്ഷിക്കുന്നതിനു
വേണ്ടിയാണെന്നിരിക്കെ,
എണ്ണക്കൂടുതല്‍ എന്ന
കാരണത്താല്‍
വംശവര്‍ദ്ധനവ്
തടയുന്നതും ജീവികളുടെ
ജൈവികമായ
ആവശ്യങ്ങള്‍ക്ക്
വിലങ്ങുനില്ക്കുന്ന
നടപടികള്‍
സ്വീകരിക്കുന്നതും
വന്യമൃഗസംരക്ഷണ
നിയമങ്ങളുടെ യഥാര്‍ത്ഥ
ലക്ഷ്യങ്ങള്‍
നിറവേറ്റുന്നതിന്
വിരുദ്ധമായ
നടപടിയാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
കൂടുതല്‍ ശാസ്ത്രീയവും
പ്രായോഗികവുമായ പരിഹാര
നടപടികള്‍
കൈക്കൊളളുന്നത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ വനം
വകുപ്പ് നടപടി
സ്വീകരിക്കുമോ?