കട
ബാധ്യത
361.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മേയ് മാസത്തെ
സംസ്ഥാനത്തിന്റെ
പൊതുകടം, ആളോഹരി കടം
എന്നിവ
എത്രയായിരുന്നുയെന്ന്
വ്യക്തമാക്കുമോ;
(ബി)
2019
ഡിസംബര്‍ 31-ലെ കണക്ക്
പ്രകാരം
സംസ്ഥാനത്തിന്റെ
പൊതുകടം, ആളോഹരി കടം
എന്നിവ എത്രയാണെന്ന്
വ്യക്തമാക്കുമോ?
പുതിയ
കെ.എസ്.എഫ്.ഇ. ശാഖകള്‍
സ്ഥാപിക്കുന്നത്
362.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി
കെ.എസ്.എഫ്.ഇ. ശാഖകള്‍
സ്ഥാപിക്കുന്നതിന് കരട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലെ
പുതിയകാവില്‍
കെ.എസ്.എഫ്.ഇ. ശാഖ
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദീകരിക്കുമോ;
(സി)
തൊടിയൂര്‍
ഗ്രാമപഞ്ചായത്തിലെ
വെളുത്ത മണല്‍
കേന്ദ്രമാക്കി
കെ.എസ്.എഫ്.ഇ. ശാഖ
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ ?
അനധികൃത
നിത്യ നിധി ഡെയിലി
ഡെപ്പോസിറ്റ്
363.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരളാ മണിലെൻഡേഴ്സ്
നിയമപ്രകാരം നിത്യ നിധി
ഡെയിലി ഡെപ്പോസിറ്റ്
സ്വീകരിക്കുന്നതിനാവശ്യമായ
ലൈസൻസുകള്‍
ഏതെല്ലാമാണ്; ഇത്തരം
ലൈസൻസുകള്‍ ഇല്ലാതെ ചില
സംഘടനകള്‍ സംസ്ഥാനത്ത്
എൻ.എൻ.ഡി. കളക്ഷൻ
സ്വീകരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ആർക്കാണ് പരാതി
സമർപ്പിക്കേണ്ടത്;
വെളിപ്പെടുത്താമോ;
(ബി)
സർക്കാർ
അനുമതി ഇല്ലാതെ
എൻ.എൻ.ഡി. കളക്ഷൻ
നടത്തുന്ന
സംഘടനകള്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികളെന്തെന്നും
ശിക്ഷകളെന്തെന്നും
വ്യക്തമാക്കാമോ;
(സി)
നിത്യ
സമ്പാദ്യ നിധി, അനധികൃത
ചിട്ടികള്‍ എന്നിവ ചില
സംഘടനകളുടെ
നേതൃത്വത്തില്‍
നടത്തുന്നതായി രേഖാമൂലം
പരാതി സമർപ്പിച്ചാല്‍
സർക്കാർ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേന്ദ്ര
നയങ്ങൾ സൃഷ്ടിച്ച സാമ്പത്തിക
പ്രതിസന്ധി
364.
ശ്രീ.എസ്.ശർമ്മ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്
നിയമപരമായി
അവകാശപ്പെട്ട
എെ.ജി.എസ്.ടി വിഹിതവും
എസ്.ജി.എസ്.ടി.
നഷ്ടപരിഹാരവും
ലഭ്യമാക്കാതെ
സംസ്ഥാനത്ത് സാമ്പത്തിക
പ്രതിസന്ധി സൃഷ്ടിച്ചത്
തരണം ചെയ്യാന്‍
സര്‍ക്കാര്‍ നടത്തുന്ന
ശ്രമം വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
രാഷ്ട്രീയ വിവേചനവും
ജി.എസ്.ടി.
നടപ്പിലാക്കി
സംസ്ഥാനത്തിന്റെ നികുതി
സമാഹരണ ശേഷിയെ
ദുര്‍ബലപ്പെടുത്തിയതും
അതിജീവിക്കാന്‍ മാര്‍ഗം
പര്യാലോചിക്കുന്നുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
കെടുകാര്യസ്ഥത
സൃഷ്ടിച്ച സാമ്പത്തിക
മാന്ദ്യം കേന്ദ്ര
നികുതി വിഹിതത്തില്‍
കുറവുണ്ടാക്കിയതും
അനുവദനീയമായ
പരിധിക്കുള്ളില്‍
പൊതുകടം എടുക്കാനുള്ള
അവകാശം നിഷേധിച്ചതും
വികസന പദ്ധതികളെയും
ക്ഷേമപ്രവര്‍ത്തനങ്ങളെയും
ബാധിക്കാനിടയുണ്ടോ
എന്നറിയിക്കാമോ?
ധനകാര്യ
വകുപ്പ് ഇന്സ്പെക്ഷന്
വിഭാഗം പരിശോധന
365.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ ധനകാര്യ
വകുപ്പ് ഇന്സ്പെക്ഷന്
വിഭാഗം പരിശോധന
നടത്തിയതില്‍ ഏതൊക്കെ
ഓഫീസുകളിലാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ക്ഷാമബത്ത
366.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി 2019
ജനുവരി മുതലും ജൂലെെ
മുതലും അനുവദിച്ച
മൂന്ന് ശതമാനവും, അഞ്ച്
ശതമാനവും ക്ഷാമബത്ത ഒരു
വര്‍ഷം കഴിഞ്ഞിട്ടും
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അനുവദിക്കാത്തത് എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റ്
സംസ്ഥാന സര്‍ക്കാരുകള്‍
തങ്ങളുടെ
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ക്ഷാമബത്ത അനുവദിച്ച്
നല്‍കിയിട്ടും,
സംസ്ഥാനത്ത് മാത്രം അത്
നിഷേധിക്കുന്നത് വില
വര്‍ദ്ധനവ് മൂലം
ദുരിതത്തിലായ
ജീവനക്കാരുടെ ദുരിതം
വര്‍ദ്ധിക്കുവാന്‍
ഇടയായിട്ടില്ലെയെന്ന്
വ്യക്തമാക്കുമോ;
(സി)
രാജ്യത്തെ
നിത്യോപയോഗ
സാധനങ്ങളുടെ വിലനിലവാര
വര്‍ദ്ധനയ്ക്ക്
ആനുപാതികമായിട്ടാണോ
ഒാരോ ആറുമാസം
കഴിയുമ്പോഴും
ക്ഷാമബത്ത
അനുവദിക്കുന്നത്;
(ഡി)
എങ്കില്‍
വിലക്കയറ്റം മൂലം
ജീവിതം ദുസ്സഹമായ
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
അടിയന്തിരമായി
ക്ഷാമബത്ത കുടിശ്ശിക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്വര്‍ണ്ണ
വില നിയന്ത്രണം
367.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വര്‍ണ്ണ വില
നിയന്ത്രണങ്ങള്‍ക്ക്
എന്തെങ്കിലും
സര്‍ക്കാര്‍ സംവിധാനം
നിലവിലുണ്ടോ എന്നും
ആയതു വഴി സംസ്ഥാനത്തിനു
ഓരോ ദിവസവും ലഭിക്കുന്ന
നികുതി വരുമാനം എത്ര
എന്നും വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തു
ഓരോ ദിവസവും വിപണനം
നടത്തുന്ന സ്വര്‍ണ്ണം
എത്ര എന്നും
ആയതിനനുസരിച്ചു നികുതി
ഉപഭോക്താവില്‍ നിന്നും
പിരിച്ചെടുക്കുന്നു
എങ്കിലും സര്‍ക്കാരിനു
ലഭ്യമാകുന്നുണ്ടോ
എന്നുമുള്ളതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
2019
വര്‍ഷം ജനവരി 1 ന് ഒരു
പവന് സ്വര്‍ണ്ണം എത്ര
രൂപയ്ക്കു
ലഭിക്കുമായിരുന്നു
എന്നും ആയത് 2019
ഡിസംബര്‍ 31ന് എത്ര
എന്നും പ്രസ്തുത ഒരു
വര്‍ഷകാലയളവില്‍
വിലനിശ്ചയിച്ച അധികാര
സ്ഥാനങ്ങള്‍ ഏത് എന്നും
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തുള്ള
സ്വര്‍ണ്ണക്കച്ചവടം
സര്‍ക്കാര്‍
അറിവോടുകൂടെയും
വിലനിര്‍ണ്ണയം
സര്‍ക്കാരില്‍
ഉറപ്പുവരുത്താനും ആയതു
വഴി പ്രസ്തുത മേഖലയിലെ
അഴിമതിയും തട്ടിപ്പും
ഒഴിവാക്കാനും
സംസ്ഥാനത്തിനു
ലഭ്യമാകേണ്ട നികുതി
ഉറപ്പുവരുത്താനുമായി
ധനവകുപ്പ് എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ?
നിഷ്ക്രിയ
ആസ്തി
368.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
നിഷ്ക്രിയ ആസ്തി 2019
ഡിസംബര്‍ 31 ലെ
കണക്കുകള്‍ പ്രകാരം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരമുള്ള
നിഷ്ക്രിയ ആസ്തി തിരികെ
ഈടാക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എഫ്.സി.യില്‍
എഴുതിത്തള്ളിയ
വായ്പകള്‍ എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
നിഷ്ക്രിയ
ആസ്തികള്‍
കുറയ്ക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ബാങ്കിംഗ് ഇടപാടുകാര്‍
നേരിടുന്ന പ്രശ്നങ്ങള്‍
369.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാധാരണക്കാർക്ക്
വായ്പ സംബന്ധമായ
മാനദണ്ഡങ്ങളും മറ്റു
നിബന്ധനകളും
ബോധ്യപ്പെടുത്തുവാൻ
കഴിയുംവിധം ബാങ്ക്
ഇടപാടുകൾ സംബന്ധിച്ച
എല്ലാ ഫോമുകളും
കത്തിടപാടുകളും
പ്രാദേശിക ഭാഷയിൽ
ലഭ്യമാക്കുവാൻ
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കുമോ;
(ബി)
സർഫാസി
നിയമത്തിന്റെ
പിൻബലത്തിൽ വായ്പ
കുടിശ്ശിക
തിരിച്ചുപിടിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പേരിൽ അമിതമായ തുക
വായ്പക്കാരനിൽ നിന്നും
ഈടാക്കി വരുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ?
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
പൊതുമേഖലാ
സ്ഥാപനങ്ങളുടെയും
ഫണ്ടുകളുടെ നിക്ഷേപം
370.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളും
പൊതുമേഖലാ
സ്ഥാപനങ്ങളും അവരുടെ
കൈവശമുള്ള ഫണ്ടുകള്‍
നിക്ഷേപിക്കുന്നതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ് എന്തെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
വിശദവിവരം നൽകാമോ;
(ബി)
സംസ്ഥാന
ന്യൂനപക്ഷ ധനകാര്യ
വികസന കോര്പ്പറേഷൻ,
മദ്രസ്സാധ്യാപകര്‍ക്ക്
വായ്പ നൽകുന്നതിന്
അനുവദിച്ച ഫണ്ടുകള്‍
ട്രഷറിയിൽ
നിക്ഷേപിക്കാതെ രണ്ട്
ബാങ്കുകളിൽ
നിക്ഷേപിച്ചത് ധനകാര്യ
വകുപ്പിന്റെ
അനുമതിയോടുകൂടിയാണോ
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിക്ഷേപം നടത്തിയത്
നിയമാനുസൃതമല്ലായെങ്കിൽ
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കരാറുകാർക്ക്
നല്കുവാനുള്ള ബില്‍ തുക
371.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സർക്കാർ
അഭിമുഖൂകരിക്കുന്ന അതീവ
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധിയുടെ
സാഹചര്യത്തില്‍ എല്ലാ
വകുപ്പുകളിലും, തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളിലും
കരാറുകാർക്ക്
നല്കുവാനുള്ള തുക
ബില്‍ ഡിസ്കൗണ്ട്
സിസ്റ്റത്തിലുടെ മാറ്റി
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര കോടി രൂപയുടെ
കുടിശ്ശികയാണ്
പൊതുമരാമത്ത് വകുപ്പ്,
ജലവിഭവ വകുപ്പ്, തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങള്‍
എന്നിവയില്‍
കരാറുകാർക്ക്
നല്‍കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ബില്‍
ഡിസ്കൗണ്ട് സിസ്റ്റം
നടപ്പിലാക്കുമ്പോള്‍
ബാങ്കുകള്‍ക്ക്
നല്കുവാനുള്ള പലിശയുടെ
എത്ര ശതമാനം പലിശയാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നല്‍കേണ്ടതെന്ന്
വിശദീകരിക്കാമോ?
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
372.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷം
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ടെണ്ടര്‍ സേവിംഗ്സ്
ഇനത്തില്‍ എത്ര രൂപ
മിച്ചമുണ്ടെന്നും
വെളിപ്പെടുത്തുമോ?
വിധവാ
പെന്ഷന്
373.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിധവാ
പെന്ഷന് ലഭിക്കുന്ന
സ്ത്രീകളോട്
പുനര്‍വിവാഹം
നടത്തിയിട്ടില്ല എന്ന
സര്‍ട്ടിഫിക്കറ്റിനൊപ്പം
ഭര്‍ത്താവിന്റെ മരണ
സര്‍ട്ടിഫിക്കറ്റ് കൂടി
ഹാജരാക്കണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പതിറ്റാണ്ടുകള്‍ക്ക്
മുമ്പ് മരണപ്പെട്ടവരുടെ
മരണ
സര്‍ട്ടിഫിക്കറ്റുകള്‍
സംഘടിപ്പിക്കുന്നതിലുള്ള
പ്രായോഗിക വിഷമം
പെന്ഷന് വാങ്ങുന്ന
പ്രായമായ സ്ത്രീകളെ
പ്രയാസപ്പെടുത്തുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഇളവ് നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശംവെളിപ്പെടുത്തുമോ?
വിവിധ
വകുപ്പുകളുടെ പദ്ധതി വിഹിതം
374.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
വിവിധ വകുപ്പുകളുടെ
പദ്ധതി വിഹിതം
എത്രയായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
പദ്ധതി വിഹിതത്തില്‍
എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനമെന്ന്
വെളിപ്പെടുത്താമോ;
(സി)
2020
ജനുവരി 31 വരെ ഓരോ
വകുപ്പും പദ്ധതി
വിഹിതത്തില്‍ നിന്നും
എത്ര തുക
ചെലവഴിച്ചുവെന്നും ഇത്
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനമാണെന്നും
വ്യക്തമാക്കാമോ?
മെഡിസെപ്
പദ്ധതി
375.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
നടപ്പിലാക്കേണ്ട ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയായ മെഡിസെപ്
-ന്റെ നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതി
ആരംഭിക്കുന്നതിലെ
കാലതാമസം എന്താണെന്നും
ഏതൊക്കെ ഏജന്‍സികളാണ്
പരിഗണനയില്‍
ഉള്ളതെന്നും
വിശദമാക്കാമോ;
(സി)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പ്
മുഖേന പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കുള്ള
ഭരണാനുമതി
376.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വർഷത്തെ
സംസ്ഥാന ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ച പാറശ്ശാല
മണ്ഡലത്തിലെ
കള്ളിക്കാട് ടൗൺ ഹാള്‍
നിർമ്മാണം (ഫയൽ നം.
1378941), ആനാവൂർ
സര്‍ക്കാര്‍ ഹയർ
സെക്കണ്ടറി സ്കൂള്‍
സ്റ്റേഡിയം നിർമ്മാണം
(ഫയൽ നം. 1419678)
എന്നിവയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അടിയന്തര
പ്രാധാന്യത്തോടെ
ഭരണാനുമതി
ലഭ്യമാക്കാനുള്ള
തുടർനടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
377.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ വാര്‍ഷിക
ബജറ്റുകളില്‍ നിന്നും
വാമനപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര വീതമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
റിപ്പോര്‍ട്ട്
നല്‍കുമോ?
പ്രളയ സെസ്സ്
378.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
പണം കണ്ടെത്തുന്നതിനായി
പ്രളയ സെസ്സ്
പിരിക്കുവാന്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതലെന്ന് അറിയിക്കാമോ;
(ബി)
എത്ര
തുകയാണ് പ്രസ്തുത
സെസ്സ് മുഖേന
പ്രതിവര്‍ഷം
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിച്ചിരുന്നത്;
(സി)
31.12.2019
വരെ പ്രസ്തുത
സെസ്സിലൂടെ എന്ത് തുക
പിരിച്ചെടുക്കുവാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഇ-ലാംസിലേക്ക്
മാറ്റിയ ഫണ്ടുകള്‍
379.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഇ-ലാംസിലേക്ക്
ഫണ്ടുകള്‍
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര കോടി രൂപ ഇപ്രകാരം
മാറ്റിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
2017-18ല്‍
ഇ-ലാംസിലേക്ക് മാറ്റിയ
തുകയില്‍ നിന്നും
2018-19 ലും 2018-19ല്‍
ഇ-ലാംസിലേക്ക് മാറ്റിയ
തുകയില്‍ നിന്നും
2019-20 ലും എത്ര തുക
വീതമാണ് റിലീസ് ചെയ്ത്
നല്‍കിയതെന്ന്
അറിയിക്കാമോ?
രണ്ടാം
ലോക കേരള സഭയുടെ ചെലവിനായി
അനുവദിച്ച തുക
380.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാം
ലോക കേരള സഭയുടെ
ചെലവിനായി എത്ര കോടി
രൂപയാണ് അനുവദിച്ചത്;
വിശദമാക്കാമോ;
(ബി)
അനുവദിച്ച
തുകയില്‍ എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ചെലവുകള്‍ സംബന്ധിച്ച്
ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഒന്നാം ലോക
കേരള സഭയുടെയും രണ്ടാം
ലോക കേരള സഭയുടെയും
ഓഡിറ്റ് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വേയ്സ്
ആന്റ് മീന്‍സ് നിയന്ത്രണം
381.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേയ്സ്
ആന്റ് മീന്‍സ്
നിയന്ത്രണവുമായി
ബന്ധപ്പെട്ട് 2019-20
സാമ്പത്തിക വര്‍ഷം
നാളിതുവരെ എത്ര
തുകയ്ക്കുള്ള
ബില്ലുകളാണ്
തടഞ്ഞുവച്ചിട്ടുള്ളത്;
(ബി)
ഈ
സാമ്പത്തിക വര്‍ഷം ഓരോ
മാസവും പാസാക്കാതെ
തടഞ്ഞുവെച്ച ബില്ലുകള്‍
സംബന്ധിച്ച വിശദാംശം
ബില്ലുകളുടെ എണ്ണം, തുക
എന്നിവ സഹിതം
ലഭ്യമാക്കുമോ?
വന്‍കിട
പദ്ധതികള്‍ക്ക് വകയിരുത്തിയ
തുക
382.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
അടിസ്ഥാനസൗകര്യ വികസന
പദ്ധതികള്‍ക്കായി എത്ര
തുകയാണ് 2016-17,
2017-18, 2018-19,
2019-20 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
വകയിരുത്തിയിരുന്നത്
എന്നറിയിക്കാമോ;
(ബി)
ഏതൊക്കെ
വന്‍കിട
പദ്ധതികള്‍ക്കാണ്
പ്രസ്തുത വര്‍ഷങ്ങളില്‍
തുക
വകയിരുത്തിയിരുന്നത്;
(സി)
ഓരോ
സാമ്പത്തിക വര്‍ഷവും
ഈയിനത്തില്‍ എത്ര തുക
ചെലവായെന്ന്
വെളിപ്പെടുത്താമോ?
നികുതിയേതര
വരുമാനം
383.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
നികുതിയേതര വരുമാനമായി
എന്ത് തുക
ലഭിക്കുമെന്നാണ്
പ്രതീക്ഷിച്ചിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതുവരെ
എന്ത് തുക ഈയിനത്തിൽ
ലഭ്യമായിട്ടുണ്ടെന്ന
വിശദാംശം നൽകുമോ?
സാമ്പത്തിക
പ്രതിസന്ധി
384.
ശ്രീ.പി.കെ.
ശശി
,,
ജെയിംസ് മാത്യു
,,
എന്‍. വിജയന് പിള്ള
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സാമ്പത്തിക നയങ്ങള്‍
മൂലം
രാജ്യത്താകമാനമുണ്ടായിട്ടുള്ള
വളര്‍ച്ച മുരടിപ്പ്,
ജി.എസ്.ടി.
വരുമാനത്തിലെ ഇടിവ്,
കോര്‍പ്പറേറ്റ് നികുതി
വെട്ടിക്കുറച്ചത്
മൂലമുണ്ടാകുന്ന
നികുതിനഷ്ടം മുതലായവ
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
എപ്രകാരമെല്ലാം
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ജി.എസ്.ടി.
ഇനത്തില്‍
മുന്‍വര്‍ഷത്തെക്കാള്‍
ഇതുവരെ എത്ര കോടി
രൂപയുടെ കുറവാണ്
ഉണ്ടായിട്ടുള്ളത്;
(സി)
സംസ്ഥാനത്തിന്റെ
വായ്പാപരിധിയില്‍
കേന്ദ്ര സര്‍ക്കാര്‍
വരുത്തിയ കുറവ് മൂലം
സംസ്ഥാനത്തിന്
അനുവദനീയമായ തുകയില്‍
എത്ര കോടി രൂപയുടെ
കുറവാണ്
ഉണ്ടായിട്ടുള്ളതെന്നും
വായ്പാപരിധി
ഉയര്‍ത്തണമെന്ന
ആവശ്യത്തിന്മേല്
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട് എന്താണെന്നും
അറിയിക്കാമോ ?
സര്‍ക്കാര്‍
സേവനങ്ങളുടെ ചാര്‍ജ്ജിലും
ഫീസിലും വരുത്തിയ
വര്‍ദ്ധനവ്
385.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
8.3.2019-ലെ
ജി.ഒ(പി) 28/2019/ധന.
ഉത്തരവ് പ്രകാരം
1.4.2019 മുതല്‍
പ്രാബല്യം നല്കി
സര്‍ക്കാരിന്റെ
എല്ലാത്തരം സേവനങ്ങളുടെ
ചാര്‍ജ്ജിലും ഫീസിലും 5
ശതമാനം വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
എന്ത് തുക അധികമായി
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്
ലഭിക്കുന്ന വരുമാനം
386.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിക്കുന്ന
വരുമാനങ്ങളില്‍
മുഖ്യപങ്ക്
ലോട്ടറിയില്‍ നിന്നും
മദ്യവില്പനയില്
നിന്നുമാണെന്നത്
വസ്തുതയാണോ;
വ്യക്തമാക്കുമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
ഇതുവരെ സംസ്ഥാന
ലോട്ടറിയില്‍ നിന്നും
എന്ത് വരുമാനം
ലഭിച്ചുവെന്നും അതിന്റെ
ലാഭമെത്രയെന്നും
വ്യക്തമാക്കുമോ;
(സി)
2019-20ല്‍
ഇതുവരെ ബിവറേജസ്
കോര്പ്പറേഷന് വഴി
മദ്യം വിറ്റ വകയില്‍
ലഭിച്ച മൊത്തവരവ്
എത്രയെന്നും അതിലൂടെ
ലഭിച്ച നികുതി വരുമാനം
എത്രയെന്നും
വ്യക്തമാക്കുമോ?
കടമെടുപ്പുപരിധി
387.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടമെടുപ്പുപരിധി
വര്‍ദ്ധിപ്പിച്ചു
നല്‍കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോയെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ക്കോ
ഏതെങ്കിലും പ്രത്യേക
പദ്ധതി ചെലവിനോ ആണോ
പരിധി ഉയര്‍ത്തി
നല്കാന്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
അനാവശ്യ
ചെലവുകള്‍ ഒഴിവാക്കിയും
നികുതി പിരിവുകള്‍
ഊര്‍ജിതമാക്കിയും
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
പൊതുകടം
388.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുകടം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
വികസന നേട്ടത്തിന്റെ
സൂചകമായി
കണക്കാക്കപ്പെടുന്നുണ്ടോ;
എങ്കില്‍ ഈ
സര്‍ക്കാരിന്റെ
കാലപരിധിക്കുള്ളിലെ
ആയത് സംബന്ധിച്ച
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
നിലവിലെ
പൊതുകടത്തിന്
പ്രതിവര്‍ഷം പലിശയായി
നല്‍കേണ്ട തുക
കഴിച്ചാല്‍ ഓരോ
വര്‍ഷവും കടമെടുക്കുന്ന
തുകയില്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തു തുക
ശേഷിക്കുമെന്ന് 2018-19
ലെ ബഡ്ജറ്റ്
കണക്കുപ്രകാരം
വിശദമാക്കാമോ;
(സി)
ഇതിന്
പരിഹാരം കാണേണ്ടതിന്റെ
ആവശ്യകത സര്‍ക്കാരിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും ഫലപ്രദമായ
നടപടി
പരിഗണനയിലുണ്ടെങ്കില്‍
വ്യക്തമാക്കാമോ?
റീ
ബിൽഡ് കേരളയ്ക്കായി ലോകബാങ്ക്
വായ്പ
389.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീ
ബിൽഡ് കേരളയ്ക്കായി
ലോകബാങ്കിൽ നിന്നും
ലഭിച്ച ആദ്യഗഡു വായ്പ
എത്രയാണ്; വായ്പയുടെ
റിലീസിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
വായ്പ
റീ ബിൽഡ് കേരള
ഇൻഷിയേറ്റീവിന്റെ
അക്കൗണ്ടിലേക്ക് വരവ്
വച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
തുക
ഏഴ് ദിവസത്തിനുള്ളിൽ റീ
ബിൽഡ് കേരളയ്ക്ക്
കൈമാറണമെന്ന് റിലീസിംഗ്
ഓര്‍ഡറിൽ
വ്യവസ്ഥയുണ്ടോ;
(ഡി)
ഏഴ്
ദിവസത്തിനുള്ളിൽ തുക
കൈമാറിയില്ലെങ്കിൽ പലിശ
നൽകേണ്ട സാഹചര്യമുണ്ടോ?
ബാങ്കുകളുടെ
കർഷക വിരുദ്ധ നിലപാടുകൾ
390.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാർഷിക
കടാശ്വാസ കമ്മീഷൻ
കർഷകരുടെ വായ്പ
എഴുതിത്തള്ളുന്നതിന്
ബാങ്കുകൾക്ക് അനുവദിച്ച
തുക എത്രയെന്നത്
സംബന്ധിച്ച
വിശദാംശങ്ങൾ,
ബാങ്കുകളുടെ പേരുവിവരം,
അനുവദിച്ച തുക ഉൾപ്പെടെ
ലഭ്യമാക്കുമോ;
(ബി)
വായ്പ
എഴുതിതള്ളാൻ അനുവദിച്ച
മുഴുവൻ തുകയും അർഹരായ
കർഷകർക്ക് നൽകാതെ വിവിധ
ബാങ്കുകൾ മറ്റ്
ബാങ്കുകളിൽ
നിക്ഷേപിച്ചിട്ടുള്ളതായ
പരാതി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
കടാശ്വാസ
കമ്മീഷൻ വായ്പ എഴുതി
തള്ളിയ കർഷകരെ ബാങ്കുകൾ
പാപ്പരായി കാണുകയും
അവർക്ക് പുനർവായ്പ
നൽകാതിരിക്കുകയും
ചെയ്യുന്നത് സംബന്ധിച്ച
പരാതി വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേൽ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കരാറുകാര്‍ക്ക്
കൊടുത്തു തീര്‍ക്കുവാനുള്ള
തുക
391.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ കണക്കുകള്‍
പ്രകാരം നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍ വിവിധ
കരാറുകാര്‍ക്ക്
കൊടുത്തു
തീര്‍ക്കുവാനുള്ള
തുകയുടെ കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരമുള്ള
കുടിശ്ശികയുടെ
കണക്കുകള്‍
തദ്ദേശസ്വയംഭരണം,
പൊതുമരാമത്ത്, ജലവിഭവം
എന്നിങ്ങനെയുള്ള
വകുപ്പുകളില്‍ ഇനം
തിരിച്ച് അറിയിക്കാമോ;
ഇത് എന്നത്തേയ്ക്ക്
കൊടുത്തു
തീര്‍ക്കാനാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
2020
മാര്‍ച്ച് 31 വരെ
ട്രഷറിയില്‍ എത്തുന്ന
ബില്ലുകള്‍ മാറാന്‍
പ്രത്യേക തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍ക്കാരിന്റെ
കടമെടുപ്പ് പരിധി
392.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എഫ്.ആര്.ബി.എം.
നിയമപ്രകാരം 2019-20ലെ
സംസ്ഥാന സര്‍ക്കാരിന്റെ
കടമെടുപ്പ് പരിധി എത്ര
രൂപയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനകം
ഈ സാമ്പത്തിക വര്‍ഷം
എത്ര രൂപ
കടപ്പത്രങ്ങള്‍ വഴിയും
മറ്റും സംസ്ഥാനം
വാങ്ങിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
ഗ്യാരന്റിയില്‍ കിഫ്ബി
ഈ സാമ്പത്തിക വര്‍ഷം
ബോണ്ടു വഴിയും മറ്റ്
വിധത്തിലും എത്ര കോടി
രൂപ സമാഹരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
393.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ കടമെടുപ്പ്
പരിധി എത്ര ശതമാനമാണ്;
ഇത് എത്ര ശതമാനമായി
ഉയര്‍ത്തണമെന്നാണ്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരുന്നത്;
ഇതിന് കേന്ദ്ര
സര്‍ക്കാര്‍ അനുമതി
നല്‍കാത്തതിന് കാരണം
സംസ്ഥാന സർക്കാരിനെ
അറിയിച്ചിട്ടുണ്ടെങ്കിൽ
വ്യക്തമാക്കുമോ;
(ബി)
കടമെടുപ്പ്
പരിധി ഉയര്‍ത്തുന്നത്
വഴി സംസ്ഥാനത്തിന്റെ
സാമ്പത്തിക രംഗത്ത്
എന്തെല്ലാം
പ്രതികൂലാവസ്ഥ
ഉണ്ടാകുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
സാമ്പത്തിക
അച്ചടക്കം
പാലിക്കാതെയും
ധൂര്‍ത്ത്
നിയന്ത്രിക്കാതെയും കടം
വാങ്ങുന്നതിനുള്ള പരിധി
ഉയര്‍ത്തുന്നത്
സംസ്ഥാനത്തിന്റെ ഭാവി
വികസനത്തെ വളരെയധികം
പ്രതികൂലമായി
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കേന്ദ്രത്തിന്റെ
അനുകൂല പ്രതികരണം
ലഭിക്കാത്ത
സാഹചര്യത്തില്‍ എന്ത്
ബദല്‍ മാര്‍ഗ്ഗമാണ്
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
പൊതുകടത്തിലുണ്ടാകുന്ന
വര്‍ദ്ധനവ്
394.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അക്കൗണ്ടന്റ്
ജനറലിന്റെ കണക്ക്
പ്രകാരം 2016-17,
2017-18, 2018-19,
2019-20 (ഡിസംബര്‍ 31
വരെ) എന്നീ സാമ്പത്തിക
വര്‍ഷങ്ങളിലെ പൊതുകടം,
പൊതുകടത്തിലുണ്ടായ
വര്‍ദ്ധനവ്,
വര്‍ദ്ധനവിലുണ്ടായ
ശതമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുകടത്തിലുണ്ടാകുന്ന
വര്‍ദ്ധനവ്
ആശങ്കാജനകമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുകടത്തിലുണ്ടാകുന്ന
വര്‍ദ്ധനവും
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നുണ്ടാകുന്ന
അധികച്ചെലവും കൂടുതല്‍
തസ്തിക സൃഷ്ടിക്കലും
സാമ്പത്തിക സ്ഥിതി
മോശമാകുന്നതിന്
കാരണമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
അത്
നിയന്ത്രിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.ടി.
കുടിശ്ശികയിനത്തില്‍ കേന്ദ്രം
നല്‍കേണ്ട തുക
395.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
വിഹിതമടക്കം
സംസ്ഥാനത്തിന് അര്‍ഹമായ
തുക കേന്ദ്രം
നല്‍കാത്തത്
സംസ്ഥാനത്തെ സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമാക്കുന്നതിന്
കാരണമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര കോടി രൂപയാണ്
ജി.എസ്.ടി.
കുടിശ്ശികയിനത്തില്‍
കേന്ദ്രം
നല്‍കുവാനുള്ളതെന്നും
അത് ഏത് മാസത്തെ
കുടിശ്ശികയാണെന്നും
വ്യക്തമാക്കാമോ;
(സി)
2019-ല്‍
ജി.എസ്.ടി. വിഹിതമായി
കേന്ദ്രം എത്ര കോടി
രൂപയാണ് സംസ്ഥാനത്തിന്
ഇതിനകം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
ധനകാര്യ കമ്മീഷന്റെ
നിര്‍ദ്ദേശമനുസരിച്ച്
ലഭിക്കേണ്ട മൂന്ന്
മാസത്തെ നികുതി വിഹിതം
എത്രയാണെന്നും അതില്‍
കേന്ദ്രം എന്തെങ്കിലും
കുറവ്
വരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട നികുതി
വിഹിതം സമയബന്ധിതമായി
ലഭിക്കുന്നതിന്
എന്തൊക്കെ
സമ്മര്‍ദ്ദങ്ങളാണ്
ചെലുത്തുന്നതെന്ന്
വിശദീകരിക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ നല്കുവാനുളള
നികുതി വിഹിതം
396.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
വഴിയും മറ്റ് നികുതി
ഇനത്തിലുമായി കേന്ദ്ര
സര്‍ക്കാര്‍ എത്ര
രൂപയാണ് സംസ്ഥാന
സര്‍ക്കാരിന്
നല്‍കാനുള്ളത് എന്നും
എന്നുമുതലുള്ള തുകയാണ്
നല്‍കാനുള്ളത് എന്നും
വെളിപ്പെടുത്താമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
നികുതിയിനത്തിലുള്ള
സംസ്ഥാന വിഹിതം
നല്കാതിരിക്കുന്നതിന്
എന്തെങ്കിലും കാരണം
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണ്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കേന്ദ്രം
നല്‍കാനുള്ള വിഹിതം
എന്നത്തേയ്ക്ക് നല്‍കും
എന്നാണ് കരുതുന്നത്;
(ഡി)
കേന്ദ്ര
വിഹിതം
ലഭിക്കാത്തതിനാല്‍
ഏതൊക്കെ മേഖലകളിലാണ്
സാമ്പത്തിക
ബുദ്ധിമുട്ട്
വന്നിരിക്കുന്നത്;
വിശദീകരിക്കാമോ?
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കേണ്ട നികുതി വിഹിതം
397.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാനത്തിന്
നിയമാനുസൃതമായി
ലഭ്യമാകേണ്ട നികുതി
വരുമാന വിഹിതത്തില്‍,
എത്ര കോടി രൂപ 2019-20
സാമ്പത്തിക വര്‍ഷം
ലഭിച്ചു;
(ബി)
നിയമാനുസൃതം
ലഭിക്കേണ്ട തുകയില്‍
കുറവ് വന്നിട്ടുണ്ടോ;
എങ്കില്‍ എത്ര കുറവ്
വന്നുവെന്നറിയിക്കാമോ;
(സി)
പ്രസ്തുത
തുക ലഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഇന്‍പുട്ട്
ടാക്സ് ആയി
ലഭിക്കേണ്ടിയിരുന്ന തുക
398.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
'ഇന്‍പുട്ട് ടാക്സ്'
ഇനത്തില്‍ 2019 ഡിസംബർ
31വരെ കേരളത്തിന്
ലഭിക്കേണ്ടിയിരുന്ന തുക
എത്രയായിരുന്നുവെന്നും
ഇതില്‍ എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രത്തില്‍
നിന്നും ഇന്‍പുട്ട്
ടാക്സ് സമയബന്ധിതമായി
ലഭിക്കാത്തതിനുള്ള
സാഹചര്യം എന്താണെന്ന്
വിശദീകരിക്കാമോ;
(സി)
കേരളത്തിന്
ഇന്‍പുട്ട് ടാക്സ്
സമയബന്ധിതമായി
ലഭിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
നിയമപരമായി
ഇക്കാര്യത്തില്‍
സംസ്ഥാന സർക്കാരിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
കഴിയുകയെന്നും
വ്യക്തമാക്കാമോ?
റിട്ടേണുകളുടെ
സൂക്ഷ്മപരിശോധന
399.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-വേ
ബില്‍ സംവിധാനത്തില്‍,
മുന്‍ നികുതി
കുടിശ്ശികയില്‍ നിന്ന്
ഒഴിവാകുന്നതിന്
വ്യാപാരികള്‍
കള്ളക്കണക്ക്
ഹാജരാക്കുന്നതായുള്ള
പരാതികള്‍
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
റിട്ടേണുകളുടെ
സൂക്ഷ്മപരിശോധനയില്‍
കാലതാമസമുണ്ടാകുന്നു
എന്ന പഴുതിലൂടെ വരുമാനം
കുറച്ചുകാണിക്കുന്ന
വ്യാപാരികള്‍ക്കെതിരെ
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
വ്യാപാരികള്‍
മുന്‍കാലങ്ങളില്‍
നല്കിയ റിട്ടേണുകളുടെ
താരതമ്യപഠനം
നടത്തുവാന്‍
വകുപ്പുതലത്തില്‍ നടപടി
ആരംഭിക്കുമോ?
ഡല്‍ഹി
സംസ്ഥാനത്തെ ധനമിച്ചം
400.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂടുതല്‍
ജനക്ഷേമപദ്ധതികളും
വികസന
പ്രവര്‍ത്തനങ്ങളും
നടപ്പാക്കിക്കഴിഞ്ഞും
ധനമിച്ചം ഉണ്ടാക്കാന്‍
ഡല്‍ഹി സംസ്ഥാനത്തിന്
കഴിഞ്ഞതായി
അക്കൗണ്ടന്റ് ജനറലിന്റെ
ഓഡിറ്റില്‍
കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ആ
റിപ്പോര്‍ട്ട്
വസ്തുതാപരമാണോ എന്ന
കാര്യം
അന്വേഷിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധി
401.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക പ്രതിസന്ധി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ദെെനംദിന
ചെലവുകളെ ബാധിക്കുന്ന
തരത്തിലുളള സാഹചര്യം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാരുടെ
ശമ്പളവും പെന്‍ഷനും
വിതരണം ചെയ്യുന്നതിനും
ക്ഷേമപെന്‍ഷനുകള്‍
വിതരണം ചെയ്യുന്നതിനും
ഏതെങ്കിലും തരത്തിലുളള
പ്രയാസങ്ങള്‍
സര്‍ക്കാര്‍
നേരിടുന്നുണ്ടോ;വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
പ്രയാസങ്ങള്‍ നേരിടുന്ന
സാഹചര്യത്തിലും
മുഖ്യമന്ത്രിയുള്‍പ്പെടെയുളളവര്‍
വിദേശയാത്ര നടത്തുന്നത്
ഇൗ പ്രതിസന്ധി
രൂക്ഷമാക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ധനകാര്യ വകുപ്പ് ഇത്തരം
യാത്രകള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
തടസ്സം
ഉന്നയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി തരണം ചെയ്യാന്‍
നടപടി
402.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില അനുദിനം
ഗുരുതരമായ
സ്ഥിതിവിശേഷത്തിലേക്ക്
നീങ്ങുകയാണ് എന്ന
ആക്ഷേപം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
നികുതി
പിരിവിലെ പരാജയമാണ്
ഗുരുതരമായ ഈ
സ്ഥിതിവിശേഷത്തിലേക്ക്
എത്തിച്ചത് എന്നത്
വാസ്തവമാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
നിത്യനിദാന
ചെലവുകള്‍ക്കായി
കോടികള്‍
കടമെടുക്കുമ്പോഴും
സര്‍ക്കാര്‍ ധൂര്‍ത്തും
അനാവശ്യചെലവുകളും
നടത്തുകയാണ് എന്ന
ആക്ഷേപം
വസ്തുതയാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സാമ്പത്തിക
പ്രതിസന്ധി രൂക്ഷമായ
സാഹചര്യത്തിൽ
പാഴ്ചെലവുകള്‍
നിയന്ത്രിച്ചുകൊണ്ട്
വികസന
പ്രവര്‍ത്തനങ്ങളിൽ
ശ്രദ്ധകേന്ദ്രീകരിക്കാൻ
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാരിന്റെ
സാമ്പത്തിക നില
403.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സാമ്പത്തിക നില അതീവ
ഗുരുതരമായ
സാഹചര്യത്തില്‍ വരുമാനം
കൂട്ടുവാന്‍ ഭൂനികുതി
ഇരട്ടിയാക്കണമെന്നും
ഭൂമിയുടെ ന്യായവില
വര്‍ഷം തോറും
കൂട്ടണമെന്നും
സെക്രട്ടറി തല സമിതി
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
ഇത്
നടപ്പിലാക്കുന്നതോടുകൂടി
പ്രതിവര്‍ഷം എത്ര കോടി
രൂപ അധികമായി
സമാഹരിക്കുവാന്‍
സാധിക്കുമെന്നാണ്
കരുതുന്നത്?
സംസ്ഥാനത്തിന്റെ
നിലവിലെ ധനസ്ഥിതി
404.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ ധനസ്ഥിതി
എന്തെന്നും
മുന്‍സര്‍ക്കാര്‍
പുറത്തിറക്കിയ
ധവളപത്രത്തിലെ
ആക്ഷേപങ്ങളിലെ
പൊരുത്തക്കേടുകള്‍
എന്തെല്ലാമെന്നും
നിലവിലെ ധനസൂചിക
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്തുണ്ടായ മൂലധന
നിക്ഷേപക്കുതിപ്പും
മുന്‍സര്‍ക്കാരിന്റെ
കാലത്തുണ്ടായ മൂലധന
നിക്ഷേപ തകര്‍ച്ചയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷമുളള ഓരോ
വര്‍ഷത്തെയും ധനസൂചിക
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന്
വര്‍ഷംതോറും നല്‍കേണ്ട
സാമ്പത്തിക വിഹിതം
(ജി.എസ്.ടി.
ഉള്‍പ്പെടെ)
എത്രയെന്നും, അതില്‍
ലഭ്യമായത് എത്രയെന്നും
മുന്‍ വര്‍ഷം
ലഭ്യമാകേണ്ടിയിരുന്ന
കുടിശ്ശിക നാളിതുവരെ
ലഭ്യമായോയെന്നും, ആയത്
നേടിയെടുക്കാനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെന്നും
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
405.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
എം. സി. കമറുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലൂടെയാണ്
കടന്നുപോകുന്നതെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കുന്നത് വഴി
സംസ്ഥാനത്തിന്
നേട്ടമുണ്ടാകുമെന്ന
വിലയിരുത്തല്‍
തെറ്റായിരുന്നുവെന്ന
നിഗമനത്തില്‍ ഇപ്പോള്‍
എത്തിച്ചേര്‍ന്നിട്ടുണ്ടോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയത് വഴി
റവന്യൂ വരുമാനത്തില്‍
വലിയ തോതിലുള്ള ഇടിവ്
സംഭവിച്ചിട്ടുണ്ടോ;
ഇതിന്റെ യഥാര്‍ത്ഥ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരില്‍
നിന്നുള്ള
അര്‍ഹതപ്പെട്ട നികുതി
വിഹിതം
ലഭ്യമാക്കുന്നതിനും
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
കേന്ദ്ര സര്‍ക്കാരിനെ
ബോധ്യപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്നും
ഇക്കാര്യത്തില്‍
എന്തെങ്കിലും അപാകതകള്‍
ഉണ്ടായിട്ടുണ്ടോയെന്നും
വിശദമാക്കാമാേ?
സംസ്ഥാനത്തിന്റെ
സാമ്പത്തികപ്രതിസന്ധി
406.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
സാമ്പത്തികപ്രതിസന്ധിക്കു
കാരണമെന്തെല്ലാമാണ്;
സംസ്ഥാനത്തിനു
ലഭ്യമാകേണ്ട ജി.എസ്.ടി.
വരുമാനത്തില്‍ ഇൗ
സര്‍ക്കാര്‍ കാലയളവില്‍
പ്രതീക്ഷിച്ച വളര്‍ച്ച
(വര്‍ഷം തിരിച്ച്)
എത്രയായിരുന്നു;
ലഭ്യമായത് എത്ര;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജി.എസ്.ടി.
തുടങ്ങിയതുമുതല്‍
ഓരോവര്‍ഷവും
നടന്നുവരുന്ന
നികുതിവെട്ടിപ്പ്
എത്രയെന്നും ആയതു
പിരിച്ചെടുക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കാമോ;
(സി)
നിലവിലെ
സാമ്പത്തികപ്രതിസന്ധി
തരണം ചെയ്യുവാനായി എത്ര
തുകയുടെ
കേന്ദ്രസര്‍ക്കാര്‍
വായ്പ ഇൗ സര്‍ക്കാര്‍
ആവശ്യപ്പെട്ടു
എന്നറിയിക്കാമോ; എത്ര
ലഭ്യമാക്കി; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തുണ്ടായ
പ്രളയദുരന്തത്തില്‍നിന്നും
കരകയറാനായി എത്ര
കേന്ദ്രസഹായം
ആവശ്യപ്പെട്ടുവെന്നും
എത്ര ലഭ്യമാക്കിയെന്നും
വ്യക്തമാക്കാമോ;
(ഇ)
2018-19
കേന്ദ്ര ബഡ്ജറ്റ്
പ്രകാരം സംസ്ഥാനത്തിനു
ലഭ്യമാകേണ്ട
കേന്ദ്രനികുതിവിഹിതം
എത്രയെന്നും,
നഷ്ടപരിഹാരത്തുക
എത്രയെന്നും ഇവയില്‍
സംസ്ഥാനത്തിനു ലഭ്യമായവ
എത്രയെന്നും
അറിയക്കാമോ;
ഇവയിലുണ്ടായ കുടിശ്ശിക
സംസ്ഥാന
സാമ്പത്തികപ്രതിസന്ധിക്ക്
എത്തരത്തില്‍ കാരണമായി
എന്ന് വ്യക്തമാക്കാമോ?
കിഫ്ബിയുടെ പരസ്യത്തിന്
ചെലവായ തുക
407.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'നവകേരള
നിർമ്മാണം വാക്കിനൊപ്പം
ചുവടും' എന്ന
തലക്കെട്ടില്‍ കിഫ്ബി
പത്രമാധ്യമങ്ങളില്‍
പരസ്യം നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പരസ്യം
പ്രസിദ്ധീകരിക്കുന്നതിന്
വേണ്ടി ഓരോ പത്രവും
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പരസ്യത്തിന്റെ
ബില്ലുകള്‍ ഇതിനകം മാറി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആകെ എന്ത്
തുകയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേരള
നിര്‍മ്മിതി ബോധവല്‍ക്കരണ
പരിപാടി
408.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
20-12-2019ന്
തിരുവനന്തപുരത്ത്
നടത്തിയ കേരള
നിര്‍മ്മിതി എന്ന
ബോധവല്‍ക്കരണ
പരിപാടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
പ്രോഗ്രാമിന്റെ
എസ്റ്റിമേറ്റ് തുക
എത്രയാണ്;
എസ്റ്റിമേറ്റിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ജില്ലാതലത്തില്‍
ഇതുപോലുള്ള ബോധവൽക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
പരിപാടിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
കിഫ്ബി
409.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി-യിലൂടെ
2020 ജനുവരി 20 വരെ
എത്ര തുകയ്ക്കുള്ള
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര തുക ഇതിനോടകം
ചെലവായിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(സി)
കിഫ്ബി-യിലൂടെ
അംഗീകാരം
നല്കിയിട്ടുള്ളതും
അംഗീകാരത്തിനായി
ലഭ്യമായിട്ടുള്ളതുമായ
100 കോടി രൂപയ്ക്ക്
മേലുള്ള പദ്ധതികളുടെ
വിശദവിവരം നല്‍കാമോ?
കിഫ്ബി
മസാല ബോണ്ട് ഡല്‍ഹി
സംസ്ഥാനത്തെ ധനമിച്ചം
410.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മസാല ബോണ്ടുവഴി എത്ര
കോടി രൂപയാണ്
സമാഹരിച്ചത്;അതിന്റെ
കൂപ്പര്‍ റേറ്റ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മസാല
ബോണ്ട് സമാഹരണവുമായി
ബന്ധപ്പെട്ട് വേറെ
ഏതൊക്കെ ഇനങ്ങളില്‍
ചെലവുണ്ടായിയെന്നും
;ഓരോ ഇനത്തിലും എന്ത്
തുക ചെലവായിയെന്നും;
ആര്‍ക്കൊക്കെയാണ് തുക
കൈമാറിയതെന്നും
വ്യക്തമാക്കാമോ;
(സി)
മസാല
ബോണ്ടിന്റെ
സമാഹരണവുമായി
ബന്ധപ്പെട്ട് ആവര്‍ത്തന
ചെലവുകള്‍ ഉണ്ടാകുമോ;
ഏതൊക്കെ ഇനങ്ങളിലാണ്
പ്രസ്തുത ചെലവ്
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന തീരദേശ
ഹൈവേ
411.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
തീരദേശ ഹൈവേയുടെ
നടപടികള്‍
(അലൈന്മെന്റ്,
ഡി.പി.ആര് ഉള്‍പ്പെടെ)
വൈകാന്‍ കാരണമെന്ത്;
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
തീരദേശ ഹൈവെ എന്ന്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കിഫ്ബി
ആക്ട് പ്രകാരമുള്ള വിവിധ
സ്രോതസ്സുകള്‍
412.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ആക്ട് പ്രകാരമുള്ള
വിവിധ സ്രോതസ്സുകള്‍
മുഖേന കിഫ്ബി ധനസമാഹരണം
നടത്തുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്രോതസ്സുകളില്‍
നിന്നുമാണ് കിഫ്ബി
ധനസമാഹരണം
നടത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഓരോ
സ്രോതസ്സില്‍ നിന്നും
ഇതിനകം സമാഹരിച്ച തുക
എത്രയൊക്കെയാണെന്ന്
പ്രത്യേകമായി
വ്യക്തമാക്കാമോ?
കിഫ്ബി
മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
413.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രവര്‍ത്തനമാരംഭിച്ച
കിഫ്ബി മുഖേന എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്‍കുകയും
പ്രവൃത്തി
ആരംഭിക്കുകയും
പൂര്‍ത്തിയാക്കുകയും
ചെയ്തിട്ടുണ്ട്;
ഓരോന്നിനും അനുവദിച്ച
തുക ഉള്‍പ്പെടെ
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
പ്രഖ്യാപിച്ചിരുന്നെങ്കിലും
സാങ്കേതിക തടസങ്ങള്‍
മൂലം നിര്‍ത്തലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
പദ്ധതി
പ്രഖ്യാപിച്ചതിനു ശേഷം
ഓരോ എം.എല്‍.എ.
മാര്‍ക്ക് അല്ലെങ്കില്‍
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍ എത്ര
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ഡി)
ഓരോന്നിനും
അനുവദിച്ച തുക
ഉള്‍പ്പെടെയുള്ള
വിശദാംശം ലഭ്യമാക്കാമോ?
കിഫ്ബി
പദ്ധതി
414.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
റോഡുകള്‍
തിരഞ്ഞെടുക്കുമ്പോള്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണു
പാലിക്കുന്നതെന്നു
വിശദമാക്കാമോ;
(ബി)
നിലവില്‍
പത്തുമീറ്റര്‍ വരെ
വീതിയുള്ള റോഡുകള്‍
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
വ്യവസ്ഥയുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
പത്തുമീറ്റര്‍ വരെ
വീതിയുള്ള റോഡുകള്‍
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി
പരസ്യം നല്കുന്ന രീതികള്‍
415.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരസ്യം
നല്‍കുന്നതിന് കിഫ്ബി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിയെയാണ്
എന്നറിയിക്കാമോ;
(ബി)
ഏജന്‍സിയെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡങ്ങള്‍
എന്താണെന്നും
ഏജന്‍സിയുടെ കമ്മീഷന്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഏജന്‍സി
വഴിയല്ലാതെ കിഫ്ബി
നേരിട്ട് പരസ്യം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്തു
തുകയ്ക്കാണ് പരസ്യം
നല്‍കിയത്;
വെളിപ്പെടുത്താമോ;
(ഡി)
ഏജന്‍സി
വഴി ആര്‍ക്കെല്ലാം
പരസ്യം നല്‍കിയെന്നും
ഇപ്രകാരം പരസ്യം
നല്‍കിയതിന് എത്ര
തുകയാണ്
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
വഴിയുള്ള പദ്ധതികള്‍
416.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതുവരെ കിഫ്ബി വഴി എത്ര
കോടി രൂപയുടെ എത്ര
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
കിഫ്ബി
മുഖേന എത്ര
പ്രോജക്റ്റുകള്‍ക്ക്
ഇതുവരെ ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്നും അവയില്‍ എത്ര
പ്രോജക്റ്റുകളുടെ
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
കിഫ്ബി
വഴി എത്ര കോടി രൂപയുടെ
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് എത്ര
കോടി രൂപ
കിഫ്ബിയില്‍നിന്നും
ഇതുവരെ
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കിഫ്ബി
പദ്ധതികള്‍
417.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഇതുവരെ എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
എത്ര തുകയ്ക്കുള്ള
പദ്ധതികള്‍ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കി
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
ആരംഭിച്ച പദ്ധതികളില്‍
എത്ര പദ്ധതികള്‍ ഇതിനകം
പൂര്‍ത്തിയാക്കിയെന്നും
പൂര്‍ത്തിയാക്കിയ
പദ്ധതികളുടെ മൊത്തം
അടങ്കല്‍ എത്ര കോടി
രൂപയാണെന്നും
അറിയിക്കാമോ?
കിഫ്ബി
ഇന്‍വെസ്റ്റ്മെന്റ്
കമ്മിറ്റി
418.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
നീക്കിയിരിപ്പ് തുക
ഫലപ്രദമായി
നിക്ഷേപിക്കുന്നതിന്
ഉപദേശം നല്‍കുന്നതിനായി
കിഫ്ബി
ഇന്‍വെസ്റ്റ്മെന്റ്
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റിയുടെ
ഉപദേശപ്രകാരം എത്ര കോടി
രൂപയാണ് വിവിധ ധനകാര്യ
സ്ഥാപനങ്ങളില്‍ ഇതിനകം
നിക്ഷേപിച്ചത്;
വിശദാംശം നല്‍കുമോ ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
നിക്ഷേപം നടത്തുന്നതിന്
കിഫ്ബി എന്തെങ്കിലും
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
റയില്‍വേ
മേല്‍പ്പാലങ്ങള്‍
419.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര റയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
കിഫ്ബിയുടെ
ധനസഹായത്തോടെ
പദ്ധതിയിട്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
സ്ഥലമെടുപ്പുള്‍പ്പെടെയുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
ഏതെല്ലാം
റയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റും പ്ലാനും
അംഗീകരിച്ച് ടെന്റര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ആയവയില്‍ എത്രയെണ്ണം
കോണ്‍ക്രീറ്റ്
സ്ട്രക്ചറില്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(ഡി)
കോണ്‍ക്രീറ്റ്
സ്ട്രക്ചറില്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ച
ഏതെല്ലാം പാലങ്ങള്‍
സ്റ്റീല്‍
സ്ട്രക്ചറില്‍
നിര്‍മ്മിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയെന്നും ആയതിന്റെ
പുരോഗതി
എന്തെല്ലാമെന്നും
വിശദീകരിക്കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍
420.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബി മുഖാന്തരം
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
അനുവദിച്ച മുഴുവന്‍
പ്രവൃത്തികളും
ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെയൊക്കെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ?
കിഫ്ബിക്ക്
ലഭിച്ച നിക്ഷേപം
421.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
സര്‍ക്കാരില്‍
നിന്നുമല്ലാതെ ലഭിച്ച
നിക്ഷേപങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
നിക്ഷേപത്തിന്റെയും
തിരിച്ചടവ് കാലാവധി
എന്നുവരെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിക്ഷേപങ്ങളുടെ
തിരിച്ചടവിന് എന്ത് തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയുടെ
ധനസമാഹരണം
422.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
ഫണ്ട്
സമാഹരിക്കുന്നതിനായി
രാജ്യാന്തര കടപ്പത്ര
വിപണിയില്‍നിന്നും
ബോണ്ടുവഴി പണം
സ്വരൂപിക്കുന്നതിനും
കൂടുതല്‍ നിക്ഷേപം
കിഫ്ബിയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനുമുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഏതൊക്കെ
തരത്തിലുള്ള
ബോണ്ടുകളിലൂടെയാണ്
പ്രസ്തുത ധനസമാഹരണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഡയസ്പോറ
ബോണ്ട് വഴി എത്ര കോടി
രൂപ സമാഹരിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
അതിനായുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തെ
കിഫ്ബി പദ്ധതികളുടെ പുരോഗതി
423.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കിഫ്ബി പദ്ധതികളുടെ
പുരോഗതിയെ കുറിച്ച്
വിശദമാക്കാമോ;ഇതുവരെ
അനുവദിച്ച പദ്ധതികളില്‍
തൃപ്തികരമായി
പൂര്‍ത്തിയാക്കിയ
പദ്ധതികളുടെ വിശദംശങ്ങൾ
അറിയിക്കാമോ;
(ബി)
ഇതുവരെ
അനുവദിച്ച പദ്ധതികളില്‍
തുടങ്ങാന്‍
കഴിഞ്ഞിട്ടില്ലാത്തതും
തുടക്കത്തില്‍തന്നെ
നിലച്ചുപോയതുമായ
പദ്ധതികളില്‍
സര്‍ക്കാര്‍
കൈക്കൊണ്ടിരിക്കുന്ന
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
പദ്ധതികളുടെ
സ്ഥലമേറ്റെടുപ്പു
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കിഫ്ബിയിലേക്കുള്ള
നിക്ഷേപം
424.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി പദ്ധതി നിലവില്‍
വന്നതിനുശേഷം ഓരോ
സാമ്പത്തിക വര്‍ഷവും
ആകെ എത്ര തുകയുടെ
പദ്ധതികള്‍ക്കാണ് കിഫ്
ബി വഴി പണം നല്കാന്
ഉദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സാമ്പത്തിക വര്‍ഷവും
പ്രസ്തുത പദ്ധതികളുടെ
നടത്തിപ്പിന് അനുവദിച്ച
തുക എത്ര വീതമാണെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബിയിലേക്ക്
ഇതിനോടകം എത്ര തുകയുടെ
നിക്ഷേപം
സമാഹരിച്ചിട്ടുണ്ടെന്നും,
നിലവില്‍ അക്കൗണ്ടില്‍
എത്ര തുകയുണ്ടെന്നും
വ്യക്തമാക്കാമോ?
റോഡ്
നവീകരണം
കിഫ്ബിയിലുള്പ്പെടുത്തുന്നതിന്
നടപടി
425.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
കൈതമുക്ക്-ചമ്പക്കട-പേട്ട
റോഡ് വീതികൂട്ടി
നവീകരിക്കാന്‍
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ
മുപ്പത്തിനാല് കോടി
രൂപയുടെ
എസ്റ്റിമേറ്റിന്
ധനവകുപ്പ് അനുമതി
നല്‍കുമോയെന്ന്
അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
തിരക്കേറിയതും വീതി
കുറഞ്ഞതുമായ റോഡിന്റെ
അവസ്ഥയും
പ്രദേശവാസികളുടെ
നിരന്തര ആവശ്യവും
കണക്കിലെടുത്ത്
നഗരത്തിലെ ഈ പ്രധാന
റോഡ് വീതികൂട്ടി
നവീകരിക്കുന്നതിന്
കിഫ്ബിയിലുള്പ്പെടുത്തുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
426.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
നെന്മാറ നിയോജക
മണ്ഡലത്തിലെ ഊട്ടറ
പാലത്തിന്റെയും
റെയില്‍വേ
മേല്‍പ്പാലത്തിന്റെയും
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
കിഫ്ബി
പരിശോധന
427.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
കാങ്കക്കടവ്-കുറ്റിപ്പുറം
റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ
പ്രൊപ്പോസല്‍
കിഫ്ബിയില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്നാണ്
ലഭിച്ചത്; കിഫ്ബി
പരിശോധനയില്‍
കണ്ടെത്തിയ ന്യൂനതകള്‍
എന്തെല്ലാമായിരുന്നു;
(ബി)
പ്രസ്തുത
ന്യൂനതകള്‍ പരിഹരിച്ച്
എസ്.പി.വി. (സ്പെഷ്യല്‍
പര്‍പ്പസ്
വെഹിക്കിള്‍)എന്നാണ്
കിഫ്ബിക്ക്
പ്രൊപ്പോസല്‍
കൈമാറിയത്; കൈമാറിയ
പ്രൊപ്പോസലില്‍ വീണ്ടും
ന്യൂനതകള്‍
ഉണ്ടായിരുന്നുവോ;
എന്തെല്ലാമായിരുന്നു
ന്യൂനതകള്‍;
വിശദമാക്കാമോ;
(സി)
കിഫ്ബി
പരിശോധന
പൂര്‍ത്തിയായെങ്കില്‍
ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കിഫ്ബി
പദ്ധതികള്‍
428.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ആക്ടിന്റെ 6-എഫ്
വകുപ്പ് പ്രകാരം
കണ്ണൂര്‍, പാലക്കാട്
വ്യവസായ പാര്‍ക്കുകളുടെ
വികസനത്തിനായി കിഫ്ബി
അംഗീകാരം
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഓരോ സ്ഥലത്തും എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വ്യവസായ
പാര്‍ക്കുകള്‍ക്ക്
സ്ഥലം
ഏറ്റെടുക്കുന്നതിന്
കിഫ്ബി ഫണ്ടിൽ നിന്നും
ഇതിനകം അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെട്ട
വെെപ്പിന്‍ മണ്ഡലത്തിലെ
പ്രവൃത്തികള്‍
429.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെട്ട വെെപ്പിന്‍
മണ്ഡലത്തിലെ വിവിധ
പ്രവൃത്തികളുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
കിഫ്ബി
അനുമതി നല്‍കിയതിന്
ശേഷവും പദ്ധതി
നടപ്പാക്കുന്നതില്‍
കാലതാമസം വരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
വെെപ്പിന്‍
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ഇത്തരത്തില്‍
തടസ്സപ്പെട്ടു
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇക്കാര്യം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ?
നെന്മാറ
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
430.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പദ്ധതികള്‍
എപ്പോള്‍ തുടങ്ങാന്‍
കഴിയുമെന്നും
ലഭിക്കാത്തവയ്ക് എപ്പോൾ
ഭരണാനുമതി
ലഭിക്കുമെന്നും
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
431.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖാന്തരം
ഏതൊക്കെ പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇതില്‍ നിര്‍മ്മാണം
ആരംഭിച്ചവ
ഏതൊക്കെയാണെന്നും
ആരംഭിക്കാത്തവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ?
തൃശ്ശൂര്‍-കുറ്റിപ്പുറം
പാതവികസനം
432.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-കുറ്റിപ്പുറം
പാതയില്‍ 15/000 മുതല്‍
19/650 വരെയുള്ള ഭാഗം
നാലുവരിപ്പാതയാക്കി
വികസിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
പ്രോജക്റ്റ്
റിപ്പോര്‍ട്ട്
കിഫ്ബിയ്ക്കു്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാനാകുമെന്നാണു
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
433.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി കാസര്‍ഗോഡ്
ജില്ലയിലെ വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനിയും
ഭരണാനുമതി നല്‍കാനുള്ള
എത്ര പ്രവ്യത്തികൾ
പ്രഖ്യാപിച്ചിട്ടുണ്ട്;
ഇവയ്ക്കായി എത്ര കോടി
രൂപ
പ്രഖ്യാപിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
434.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ വിവിധ
പദ്ധതികള്‍ക്കായി
കിഫ്ബി അനുവദിച്ച
തുകയും പദ്ധതിയുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
കിഫ്ബി
ധനസഹായം ഉപയോഗിച്ച്
മാനന്തവാടി
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി
റോഡ്
435.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി
റോഡ് ബി.എം.&ബി.സി.
ചെയ്യുന്നതിനായി കിഫ്ബി
മുഖാന്തിരം എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എന്നാണ്
മേൽതുക അനുവദിച്ചത്;
എന്തെല്ലാം
പ്രവൃത്തികളാണ്
നാളിതുവരെ
പൂര്‍ത്തീകരിച്ചത്;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
436.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബി ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ നെന്മാറ,
കൊടുവായൂര്‍ ബൈപ്പാസുകൾ
437.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
നെന്മാറ, കൊടുവായൂര്‍
ബൈപ്പാസ്സ് റോഡുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
കിഫ്ബിയിലൂടെ
സ്കൂളുകളുടെ നവീകരണം
438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി എത്ര
സ്കൂളുകളുടെ
നവീകരണത്തിന് അനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
ഇനിയും വര്‍ക്കുകള്‍
തുടങ്ങാന്‍ കഴിയാത്ത
സ്കൂളുകളുടെ
വര്‍ക്കുകള്‍
"എസ്.പി.വി."കളെ
ഒഴിവാക്കി
പി.ഡബ്ല്യൂ.ഡി. മുഖേന
ചെയ്യുന്നതിന് അനുമതി
നല്‍കുമോ;
(സി)
ഇതില്‍
കെ.എെ.ടി.ഇ., വാപ്കോസ്,
കില, ഇന്‍കെല്‍
എന്നിവയെ എസ്.പി.വി.
കളായി നിശ്ചയിച്ച്
നല്‍കിയതില്‍ എത്ര
സ്കൂളുകളില്‍ വര്‍ക്ക്
തുടങ്ങുവാന്‍ കഴിയാത്ത
സാഹചര്യമുണ്ട്;
പാലക്കാട് ജില്ലയിലെ
മണ്ഡലം തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
439.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും
പ്രസ്തുത പദ്ധതികളുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(ബി)
കിഫ്ബിയിലുള്‍പ്പെടുത്തി
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
നിര്‍വ്വഹണം
നടന്നുവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ?
മുഴപ്പിലങ്ങാട്-ധര്‍മ്മടം
ബീച്ചിന്റെ സമഗ്രവികസനം
440.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മുഴപ്പിലങ്ങാട്-ധര്‍മ്മടം
ബീച്ചിന്റെ
സമഗ്രവികസനത്തിന്
കിഫ്ബി മുഖേന എത്ര
കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രോജക്ടിന്റെ
സ്പെഷ്യല്‍ പര്‍പസ്
വെഹിക്കിളായി ഇന്‍കലിനെ
നിയോഗിച്ചിരുന്നോ;
(ഡി)
ഈ
പ്രോജക്ടിന്റെ
പ്രവൃത്തിയില്‍
ഇന്‍കലിന്റെ ഭാഗത്തു
നിന്നും ഗുരുതരമായ
ക്രമക്കേട് ഉണ്ടായി
എന്ന് കിഫ്ബി
ടെക്നിക്കല്‍
ഇന്സ്പെക്ഷന് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ
എന്തെല്ലാമായിരുന്നു
ക്രമക്കേടുകളെന്ന്
വിശദമാക്കുമോ;
(ഇ)
ഇതുമൂലമുണ്ടായ
നഷ്ടം എത്രയാണെന്നും
ഇന്‍കലിന് പകരം പുതിയ
സ്പെഷ്യല്‍ പര്‍പസ്
വെഹിക്കിളിനെ പദ്ധതി
നിര്‍വഹണത്തിനായി
തെരഞ്ഞെടുത്തിട്ടുണ്ടോയെന്നും
അറിയിക്കാമോ; എങ്കില്‍
ആരെയെന്ന്
വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുടയിലെ
കിഫ്ബി പദ്ധതികള്‍
441.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
മുഖാന്തിരം,
ഇരിങ്ങാലക്കുട നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലൈഫ്
സയൻസ് പാര്‍ക്ക് - ഫേസ് 2
442.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന വ്യവസായ
വകുപ്പിന്റെ കീഴിൽ
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന ലൈഫ്
സയൻസ് പാര്‍ക്ക് - ഫേസ്
2 (തിരുവനന്തപുരം)
പെട്രോകെമിക്കൽ
പാര്‍ക്ക് എന്നീ
പദ്ധതികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
മേല്പറഞ്ഞ
ഓരോ പദ്ധതിക്കുമായി
കിഫ്ബി എന്ത് തുക
ധനസഹായമായി നൽകിയെന്ന്
അറിയിക്കുമോ;
(സി)
ഓരോ
പദ്ധതിക്കും സ്ഥലം
ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ.
ആസ്തി വികസന ഫണ്ടിൽ നിന്നും
സ്കൂളുകള്‍ക്ക് വാഹനങ്ങള്‍
443.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും സ്കൂളുകള്‍ക്ക്
വാഹനങ്ങള്‍
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുവാൻ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ 2018-19
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
കായണ്ണ
ജി.എച്ച്.എസ്സിന്
അനുവദിച്ച സ്കൂള്‍
വാഹനം വാങ്ങുന്നതിന്
ഇതുവരെ
അനുമതിയായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കാലതാമസം നേരിടുമ്പോൾ
അതിനു
ഉത്തരവാദികളായവര്‍ക്ക്
എതിരെ മാതൃകാപരമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ?
ആസ്തി
വികസന ഫണ്ട്
444.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,2017-18,2018-19,2019-20
സാമ്പത്തിക
വര്‍ഷങ്ങളില്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
നടത്തിയ മുഴുവന്‍
പ്രവൃത്തികളും
ഏതൊക്കെയാണെന്നും ഈ
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവയിൽ
പൂര്‍ത്തിയാവാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും ആയത്
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടികളാണുള്ളതെന്നും
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട് പദ്ധതികള്‍
445.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടിൽ നിന്നും
ഒരു മണ്ഡലത്തിൽ
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ഒന്നിലധികം കുടിവെള്ള
പദ്ധതികൾ ഒരു പദ്ധതി
നിർദ്ദേശമായി
സമർപ്പിക്കാൻ
സാധിക്കുമോ എന്ന്
വിശദമാക്കാമോ;
(ബി)
ഈ
വർഷത്തെ വേനൽ
ശക്തമാവുമെന്നും
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവപ്പെടുമെന്നുമുള്ള
കാലാവസ്ഥാ
പ്രവചനത്തിന്റെ
അടിസ്ഥാനത്തിൽ
ഒന്നിലധികം കുടിവെള്ള
പദ്ധതികൾ ഒരു
പദ്ധതിയായി പരിഗണിച്ചു
കൊണ്ട് ആസ്തി
വികസനഫണ്ടിൽ നിന്നും
നടപ്പിലാക്കാൻ
സാധിക്കുന്ന
വിധത്തിലുള്ള
നിർദ്ദേശങ്ങൾ നല്‍കുമോ?
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
സേവിങ്ങ്സ്
446.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏത്
സാമ്പത്തിക വര്‍ഷം
മുതലാണ് എം.എൽ.എ.ആസ്തി
വികസന ഫണ്ടിന് ടെണ്ടര്‍
സേവിങ്ങ്സ് അനുവദിച്ച്
ഉത്തരവ് ഇറങ്ങിയത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി കോതമംഗലം
മണ്ഡലത്തില്‍
എം.എൽ.എ.ആസ്തി വികസന
ഫണ്ടില്‍ നിന്നും
നടപ്പിലാക്കിയ
പദ്ധതികളില്‍ എത്ര
തുകയുടെ ടെണ്ടര്‍
സേവിങ്ങ്സ്
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ടെണ്ടര്‍
സേവിങ്ങ്സ് തുക
സമയബന്ധിതമായി
എം.എൽ.എ.മാരെ
അറിയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
447.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
2016-2020
കാലയളവിലെ ഏതെല്ലാം
പദ്ധതികളാണ് നെന്മാറ
നിയോജകമണ്ഡലത്തില്‍
നാളിതുവരെ തുടങ്ങാന്‍
കഴിയാത്തത് എന്ന്
വിശദമാക്കുമോ?
ആസ്തി
വികസന പദ്ധതിയുടെ ഭരണ ചെലവ്
448.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ.മാരുടെ
ആസ്തി വികസന പദ്ധതിയുടെ
ഭരണ ചെലവിനുള്ള തുക
നല്‍കണമെന്ന്
ആവശ്യപ്പെട്ട്
തിരുവനന്തപുരം
എ.ഡി.സി.(ജനറല്‍)
ധനകാര്യ (നോഡല്‍
സെന്റര്‍-ബി)യ്ക്ക്
നല്കിയ 23/11/2019-ലെ
പി1/2222/17 നമ്പര്‍
കത്തുപ്രകാരം
2017-18,2018-19,2019-2020
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍
എന്തെങ്കിലും തുക
അനുവദിച്ചു
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഒരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക വീതമാണ്
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പിറവം
നിയോജകമണ്ഡല ആസ്തി വികസന
പദ്ധതികള്‍
449.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിറവം
നിയോജകമണ്ഡലത്തില്‍
2017-2018 , 2018-2019
വര്‍ഷങ്ങളിലേക്ക്
നിര്‍ദ്ദേശിക്കപ്പെട്ട
നിയോജകമണ്ഡല ആസ്തി
വികസന പദ്ധതികളിന്മേല്
ഭരണാനുമതി നല്കിയ
പദ്ധതികളുടെ പേരും
അവയ്ക്ക് ഭരണാനുമതി
ലഭിച്ച
തീയതിയുമടങ്ങുന്ന
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതികള്‍
450.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
ആസ്തിവികസനപദ്ധതി
പ്രകാരം മണലൂര്‍
മണ്ഡലത്തിനായി 2016-17,
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
451.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍ ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
ആസ്തി വികസന
പദ്ധതിയിലേക്ക്
നിര്‍ദ്ദേശിച്ച
പ്രവൃത്തികൾ
ഏതെല്ലാമെന്നും,
അവയില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടുപ്രകാരമുള്ള
പദ്ധതികള്‍
452.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍ എം.
എല്‍.എ. യുടെ ആസ്തി
വികസന നിധി പ്രകാരം
2016-17, 2017-18,
2018-19 വര്‍ഷങ്ങളിലെ
പദ്ധതികളുടെ പുരോഗതി
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചു;
പൂര്‍ത്തീകരിച്ച
ഏതെല്ലാം പദ്ധതികളുടെ
ബില്ലുകള്‍ മാറി
നല്കി;
പൂര്‍ത്തീകരിച്ച
പദ്ധതികളില്‍
ബില്ലുകള്‍ മാറി
നല്കാന്
ബാക്കിയുണ്ടോ; എങ്കിൽ
ആയതിന്റെ കാരണം
എന്താണ്;വിശദമാക്കാമോ;
(സി)
പ്രസ്തുത
വര്‍ഷങ്ങളിലെ
പദ്ധതികളില്‍ ഇനിയും
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇനിയും
ഭരണാനുമതി ലഭിക്കാനുള്ള
പദ്ധതികള്‍ ഉണ്ടോ;
എങ്കിൽ ഭരണാനുമതി
ലഭിക്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
453.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
പ്രത്യേക വികസന നിധി
ഉപയോഗിച്ച് 2016-17
മുതല്‍ 2019-20
വരെയുള്ള വര്‍ഷങ്ങളില്‍
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാം; ഇനി
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാം;
പൂര്‍ത്തീകരിച്ച
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികളുടെ ബില്ലുകള്‍
മാറി തുക നല്കി;
(സി)
ഇനിയും
ഭരണാനുമതി നല്‍കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാം; ഭരണാനുമതി
നല്‍കിയിട്ടും
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികള്‍
ഏതെല്ലാം; ആയതിനുള്ള
കാരണം വിശദമാക്കാമോ?
വാഹനങ്ങള്‍
വാങ്ങുന്നതിന് നിബന്ധന
454.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തിവികസന ഫണ്ടില്‍
നിന്നും വാഹനങ്ങള്‍
വാങ്ങുന്നതിന്
കേന്ദ്രസര്‍ക്കാരിന്റെ
ജി.ഇ.എം. (ഗവണ്മെന്റ്
ഇ-മാർക്കറ്റ് പ്ലേസ്)
വഴി മാത്രമേ പര്‍ച്ചേസ്
ചെയ്യാവൂ എന്ന നിബന്ധന
ധനകാര്യ വകുപ്പ്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
ജി.ഇ.എം.ല്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
വാഹനങ്ങള്‍ വാങ്ങാന്‍
പര്‍ച്ചേസ് കമ്മിറ്റി
രൂപീകരിച്ച്
ഡീലര്‍മാരില്‍ നിന്നും
നേരിട്ടുവാങ്ങാനുള്ള
അനുമതി ധനകാര്യ വകുപ്പ്
നല്‍കുമോ;
(സി)
വിവിധ
പി.എച്ച്.സി.കളിലെ
പാലിയേറ്റീവ്
പ്രവര്‍ത്തനങ്ങള്‍ക്കായി
വാഹനങ്ങള്‍
വാങ്ങുന്നതിന് ജില്ലാ
മെഡിക്കല്‍ ഓഫീസറെ
ചുമതലപ്പെടുത്താന്‍
സാധിക്കുമോ;
വിശദമാക്കുമോ?
ഹൈമാസ്റ്റ്/
മിനിമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി പ്രൈസ്
സോഫ്റ്റ്വെയറില്
തയ്യാറാക്കിയ
എസ്റ്റിമേറ്റുകള്‍
455.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
2018-19 മുത്ല
ഹൈമാസ്റ്റ്/
മിനിമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി
പ്രൈസ്
സോഫ്റ്റ്വെയറില്
തയ്യാറാക്കിയ
എസ്റ്റിമേറ്റുകള്‍ക്ക്
ഭരണാനുമതി ലഭിച്ച ശേഷം
ടെന്‍ഡര്‍ നടത്തുവാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രൈസ്
സോഫ്റ്റ് വെയറില്‍
ഉള്‍പ്പെടുത്തി
എല്‍.ഇ.ഡി. ബള്‍ബ്
സ്ഥാപിക്കുന്ന
പ്രവൃത്തി ഉള്‍പ്പെടെ
ഭരണാനുമതി ലഭിച്ച മറ്റ്
പ്രവൃത്തികള്‍
ഇ-ടെന്‍ഡര്‍ മുഖേന
നടപ്പിലാക്കുന്നതിന്
തടസ്സമുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ എ.ഡി.എഫ്.,
എസ്.ഡി.എഫ്.
പ്രവര്‍ത്തികള്‍
456.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ 2017-18,
2018-19 വര്‍ഷങ്ങളില്‍
ശുപാര്‍ശ ചെയ്ത
ഏതെങ്കിലും എ.ഡി.എഫ്.,
എസ്.ഡി.എഫ്.
പ്രവൃത്തികള്‍ക്ക്
ഇനിയും ഭരണാനുമതി
നല്കാന്
ബാക്കിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രവൃത്തിയുടെ പേരും
ആയതിന് ഭരണാനുമതി
നല്‍കാത്തതിന്റെ
കാരണങ്ങളുള്‍പ്പെടെയുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ?
എം.എല്‍.എ
യുടെ ആസ്തി വികസന ഫണ്ട്
457.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും
അനുമതി ലഭ്യമാകുന്ന
പ്രവൃത്തികള്‍ക്ക്
ടെണ്ടര്‍ നടപടികള്‍ക്ക്
ശേഷം പ്രവൃത്തി
നടപ്പിലാക്കുന്നതിന്
വിവിധ വകുപ്പകളുടെ
എന്‍.ഒ.സി. വാങ്ങണമെന്ന
നിബന്ധനയുണ്ടോ;
എങ്കില്‍ ആയത്
ഒഴിവാക്കാൻ നടപടി
സ്വീകരിക്കുമോ;
(ബി)
ഭരണാനുമതിയും
ടെണ്ടര്‍ നടപടിയും
പൂർത്തിയായതിനു
ശേഷമുള്ള ഇത്തരം
നിബന്ധനകള്‍ മൂലം
പദ്ധതി
നടപ്പിലാക്കുന്നതിന്
കാലതാമസം
നേരിടുന്നുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എം.എല്‍.എ.
ഫണ്ട്
458.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്‍ക്ക്
പാചകപ്പുര, ടോയ്ലറ്റ്,
കുടിവെള്ള പദ്ധതികള്‍
എന്നിവ എം.എല്‍.എ.യുടെ
എ ഡി എഫ്-എസ് ഡി
എഫ്-ല്‍ നിന്നും
അനുവദിക്കുന്നതിന്
സ്കൂളിന്റെ സ്ഥലം
സര്‍ക്കാരിലേക്ക്
വിട്ടു നല്‍കണമെന്ന
നിബന്ധന ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകള്‍ക്ക്
എം.എല്‍.എ. ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
എസ്.ഡി.എഫ്.-ലെ
ടെന്‍ഡര്‍ സേവിംഗ്സ്
459.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.
എല്‍. എ. എസ്.ഡി.എഫ്.
പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതികളില്‍ ടെന്‍ഡര്‍
സേവിംഗ്സ് വരുന്ന തുക
പുതിയ
പ്രവൃത്തികള്‍ക്കുള്ള
ഭരണാനുമതി
നല്‍കുന്നതിന്
തടസ്സമാകുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും അനുവദിക്കുന്ന
ഒരു കോടി രൂപയില്‍
മുന്‍ വര്‍ഷങ്ങളില്‍
വരുന്ന ടെന്‍ഡര്‍
സേവിംഗ്സ്
ഉള്‍പ്പെടുത്തി ഒരു
കോടിയില്‍ അധികം
വിനിയോഗിക്കുന്നതിന്
ധനകാര്യവകുപ്പില്‍
നിന്നും പ്രത്യേക
അനുമതി ആവശ്യമുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
എസ്.ഡി.എഫ്.വികസന
നിധിയില്‍ നിന്ന് ഒരു
കോടി രൂപയില്‍ അധികം
വരുന്ന ടെന്‍ഡര്‍
സേവിംഗ്സ്
വിനിയോഗിക്കുവാന്‍
25.11.2019-ല്‍ നമ്പര്‍
D1/2222/17 പ്രകാരം
തിരുവനന്തപുരം ജില്ലാ
കളക്ടര്‍ക്കു വേണ്ടി
എ.ഡി.സി. (ജനറല്‍)
നല്കിയ അപേക്ഷ പ്രകാരം
ഫിനാന്‍സ് നോഡല്‍
സെന്റര്‍ ബി വകുപ്പ്
തുക
വിനിയോഗിക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഉത്തരവിന്റെ പൂര്‍ണ്ണ
രൂപം നല്‍കാമോ;
ഉത്തരവിന്റെ നമ്പര്‍
തീയതി എന്നിവയും
വ്യക്തമാക്കാമോ?
പിറവം
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ സ്പെഷ്യല്‍
ഡെവലപ്പ്മെന്റ് ഫണ്ട്
460.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പിറവം
നിയോജകമണ്ഡലത്തില്‍,
നിര്‍ദ്ദേശിക്കപ്പെട്ട
,2017-18, 2018-19
വര്‍ഷങ്ങളിലേക്കുള്ള
എം.എല്‍.എ സ്പെഷ്യല്‍
ഡെവലപ്പ്മെന്റ് ഫണ്ട്
പദ്ധതികളിന്മേല്
ഭരണാനുമതി നല്കിയ
പദ്ധതികളുടെ പേരും
അവയ്ക്ക് ഭരണാനുമതി
ലഭിച്ച
തീയതിയുമടങ്ങുന്ന
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ടെണ്ടര്‍
സേവിംഗ്സ്
461.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്നത്തൂനാട്
എം.എല്‍.എ യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
2017-18, 2018-19,
2019-20 വര്‍ഷങ്ങളില്‍
ടെണ്ടര്‍ സേവിംഗ്സ്
വകയില്‍ വരുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്‍
തുക പുതിയ
പ്രവര്‍ത്തികള്‍
നടത്തുന്നതിനായി
വിനിയോഗിക്കുന്നതിന്
അനുമതി ലഭിക്കുമോ?
അമച്വര്‍
നാടകങ്ങള്‍ക്ക് ധനസഹായം
നല്കുന്ന പദ്ധതിക്ക് തുക
462.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന്റെ 07.06.2019
ലെ 229/2019 നമ്പർ
ഉത്തരവ് പ്രകാരം
ഭരണാനുമതി നല്കിയതും
കേരള സംഗീത നാടക
അക്കാദമി മുഖാന്തിരം
നടപ്പിലാക്കുന്നതുമായ
പ്രാദേശികമായി
അവതരിപ്പിക്കുന്ന
അമച്വര്‍
നാടകങ്ങള്‍ക്ക് ധനസഹായം
നല്കുന്ന പദ്ധതിക്ക്
തുക ലഭ്യമാക്കുന്നതില്‍
ധനകാര്യ വകുപ്പിൽ
നിന്നും നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സൃഷ്ടിച്ച അധിക തസ്തികകള്‍
463.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
നവംബര്‍, 2019
ഡിസംബര്‍, 2020 ജനുവരി
മാസങ്ങളിലെ
മന്ത്രിസഭായോഗ തീരുമാന
പ്രകാരം എത്ര അധിക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇതില്‍ താല്കാലിക
തസ്തികകള്‍ എത്രയെണ്ണം;
തസ്തികകളുടെ വിവരങ്ങളും
ഇതുവഴിയുണ്ടായ അധിക
ധനബാധ്യതയും
വെളിപ്പെടുത്തുമോ;
(ബി)
മേല്‍പ്പറഞ്ഞ
മാസങ്ങളില്‍ ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നോ;
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
ബില്ലുകള്‍
പാസാക്കുന്നതില്‍
ഏര്‍പ്പെടുത്തിയിരുന്നത്;
ഇത്
ഏര്‍പ്പെടുത്താനുണ്ടായ
സാഹചര്യം
വിശദമാക്കുമോ;
(സി)
സാമ്പത്തിക
ചെലവുകള്‍ ചുരുക്കാന്‍
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
ലീവ്
ട്രാവല്‍ കണ്‍സഷനിലെ
വിമാനയാത്രയുടെ തോത്
464.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
നല്കുന്ന ലീവ്
ട്രാവല്‍ കണ്സഷന്
ആനുകൂല്യത്തില്‍
വിമാനയാത്രയുടെ തോത്
വെട്ടിക്കുറച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
2500
കി.മീ. വരെ നല്കുന്ന
വിമാനയാത്രാക്കൂലി
10000 രൂപയായി
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
തുക ജീവനക്കാരനും
കുടുംബത്തിനും കൂടി ആകെ
അനുവദിക്കുന്ന തുകയാണോ
എന്ന് വ്യക്തമാക്കാമോ ;
(ഡി)
എല്‍.ടി.സി
ആനുകൂല്യം
വെട്ടിക്കുറക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ ?
ശമ്പള/പെന്ഷന്
പരിഷ്കരണം
465.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമുള്ള
ശമ്പള/പെന്ഷന്
പരിഷ്കരണം അഞ്ചു
വര്‍ഷത്തിലൊരിക്കല്‍
നടപ്പിലാക്കും എന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
2019
ജൂലൈ മുതല്‍
നടപ്പിലാക്കേണ്ട ശമ്പള
പരിഷ്കരണം എന്ന് മുതല്‍
നടപ്പിലാക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
ശമ്പള
പരിഷ്കരണ കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സ്
എന്തെല്ലാമാണ്;
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്നാണ്
കമ്മീഷന് നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
466.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
അധ്യാപകര്‍ക്കും
നടപ്പിലാക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
വീണ്ടും ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കമ്പനികളാണ്
ടെന്‍ഡറില്‍
പങ്കെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
2019
ഏപ്രിലില്‍ നടപ്പില്‍
വരുമെന്നു പറഞ്ഞ
പ്രസ്തുത പദ്ധതി ഇനി
എന്നുമുതല്‍
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്നും
എന്നുമുതല്‍
ജീവനക്കാരില്‍നിന്നും
പ്രീമിയം തുക
സ്വീകരിച്ചു
തുടങ്ങുമെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇനിയുമുള്ള
നടപടിക്രമങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിച്ച്
കഴിയുന്നതും വേഗം
നടപ്പിലാക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
മെഡിസെപ്
ഇന്‍ഷുറന്‍സ് പദ്ധതി
467.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
മെഡിസെപ് ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
എം.എല്‍.എ.മാരുടെ
അഡീഷണല്‍ പി.എ.മാരെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ക്ഷാമബത്ത
468.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ഒടുവില്‍ പ്രഖ്യാപിച്ച
ക്ഷാമബത്ത അടക്കം
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആകെ എത്ര ശതമാനം
ക്ഷാമബത്ത
കുടിശ്ശികയുണ്ട്; ഓരോ
കേന്ദ്ര
ക്ഷാമബത്തയ്ക്കും
ആനുപാതികമായി സംസ്ഥാനം
എത്ര ശതമാനം
ക്ഷാമബത്തയാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
ക്ഷാമബത്തയ്ക്ക്
ആനുപാതികമായ ക്ഷാമബത്ത
സമയബന്ധിതമായി
നല്കാന് ഈ
സര്‍ക്കാരിന്
കഴിയാത്തതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷാമബത്ത
അനുവദിക്കുന്നതിനായി
ഏതെല്ലാം സര്‍വ്വീസ്
സംഘടനകള്‍ സര്‍ക്കാരിന്
നിവേദനം
നല്‍കിയിട്ടുണ്ടെന്നും
അതിന്മേല് സ്വീകരിച്ച
നടപടികളും
വ്യക്തമാക്കാമോ?
പെന്ഷന്
പ്രായം ഏകീകരണം
469.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
പെന്ഷന് പ്രായം
കൂട്ടുന്നതിനോ
മുന്‍കാലത്ത് ചെയ്തതു
പോലെ വിരമിക്കല്‍
തീയതി
ഏകീകരിക്കുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെങ്കിലും വിഭാഗം
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇവരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുവാനുണ്ടായ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
ക്ഷാമബത്ത
കുടിശ്ശിക അനുവദിക്കാന്‍
നടപടി
470.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
നിലവില്‍ എത്ര ശതമാനം
ക്ഷാമബത്ത കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ക്ഷാമബത്ത
കുടിശ്ശിക
ലഭ്യമാക്കാത്തത് മൂലം
സര്‍ക്കാര്‍
ജീവനക്കാരും
പെന്‍ഷന്‍കാരും
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച് കുടിശ്ശിക
അടിയന്തരമായി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പങ്കാളിത്ത
പെൻഷൻ പദ്ധതി
471.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെൻഷൻ
പദ്ധതി
തുടര്ന്നുകൊണ്ടുപോകുവാൻ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് സംബന്ധിച്ചുള്ള
വിശദവിവരം നൽകുമോ;
(ബി)
പ്രസ്തുത
പദ്ധതിയെ സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പുന:പരിശോധനാ
സമിതി
472.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന്
പുന:പരിശോധിക്കുവാന്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നിയോഗിച്ചതെന്നും
സമിതിയിലെ അംഗങ്ങള്‍
ആരൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സമിതിയുടെ ഓഫീസിന്
എവിടെയാണ് സ്ഥലം
അനുവദിച്ചിട്ടുള്ളതെന്നും
ഓഫീസില്‍ നിലവിലെത്ര
ജീവനക്കാരുണ്ടെന്നും
ഇവര്‍ക്ക്
ശമ്പളയിനത്തില്‍
പ്രതിമാസം എന്ത്
തുകയാണ്
വേണ്ടിവരുന്നതെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
ഓഫീസിന്റെ ഫര്‍ണിഷിംഗ്
ഊരാലുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട്
സൊസൈറ്റിയാണോ
നിര്‍വ്വഹിച്ചതെന്നും
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ;
(ഡി)
പങ്കാളിത്ത
പെന്ഷന്
പുന:പരിശോധിക്കുന്ന
കമ്മിറ്റിയുടെ
പ്രവര്‍ത്തനത്തിനായി
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്നും
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
473.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
അപാകതയുണ്ടെന്ന
കംപ്ട്രോളര്‍ ആന്റ്
ഓഡിറ്റർ ജനറലിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പെന്ഷന്
വിഹിതത്തിലേക്ക്
സര്‍ക്കാരിന്റെ
മാച്ചിങ് ഫണ്ട്
വൈകിയിട്ടും അതിന് പലിശ
നല്‍കിയില്ല,
ശമ്പളത്തില്‍ നിന്നും
പിടിച്ച പെന്ഷന്
വിഹിതം യഥാസമയം നാഷണല്‍
സെക്യൂരിറ്റീസ്
ഡിപ്പോസിറ്ററി
ലിമിറ്റഡിന്
നല്‍കിയില്ല,
അഖിലേന്ത്യ
സര്‍വ്വീസുകാരുടെ
ബാക്ക് ലോഗ് വിഹിതം
ഈടാക്കിയില്ല തുടങ്ങിയ
വിഷയങ്ങള്‍
കംപ്ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറൽ
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
കൃത്യമായി വിഹിതം
ഈടാക്കുന്നത്
നിരീക്ഷിക്കുവാനുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്; ഇതില്‍
കംപ്ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറൽ
സര്‍ക്കാരിനെ
വിമര്‍ശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ജീവനക്കാരില്‍
നിന്നും എന്നു മുതലാണ്
പെന്ഷന് വിഹിതം
പിടിച്ചു തുടങ്ങിയത്;
സര്‍ക്കാര്‍ വിഹിതം
എന്നു മുതലാണ് അടച്ചു
തുടങ്ങിയത്;
സര്‍ക്കാര്‍ വിഹിതം
വൈകിയിട്ടും അതിനുള്ള
പലിശ ജിവനക്കാരന്റെ
അക്കൗണ്ടിലേയ്ക്ക്
നല്‍കിയിട്ടില്ലെന്ന
പരാതി പരിശോധിക്കുമോ;
വിശദമാക്കുമോ;
(ഇ)
2018
ജനുവരി മുതല്‍ 2019
ഡിസംബര്‍ വരെ എത്ര
പേര് സര്‍ക്കാര്‍
സര്‍വ്വീസില്‍
ചേര്‍ന്നു; ഇതില്‍ എത്ര
പേര്‍ക്ക് പെര്‍മനന്റ്
റിട്ടയര്‍മെന്റ്
അക്കൗണ്ട് നമ്പര്‍
(പ്രാണ്‍) അനുവദിച്ചു;
എത്ര പേര്‍ക്ക് നമ്പര്‍
നല്‍കിയിട്ടില്ല; കാരണം
ലഭ്യമാക്കുമോ;
(എഫ്)
കംപ്ട്രോളര്‍
ആന്റ് ഓഡിറ്റര്‍ ജനറൽ
പങ്കാളിത്ത
പെന്‍ഷനുമായി ബന്ധപെട്ട
അപാകതകളെ സംബന്ധിച്ച്
കേരളത്തിന് അയച്ച
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഇവയ്ക്ക്
ധനകാര്യവകുപ്പ് അയച്ച
മറുപടിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)
പങ്കാളിത്ത
പെന്‍ഷനുമായി
ബന്ധപ്പെട്ട്
ജീവനക്കാര്‍ക്കുളള
പരാതി ബോധിപ്പിക്കാനുളള
ഉദ്യോഗസ്ഥരുടെ വിവരം
ലഭ്യമാക്കുമോ; 2018
ജനുവരി മുതല്‍ 2019
ഡിസംബര്‍ 31 വരെ
പങ്കാളിത്ത
പെന്‍ഷനുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍ ലഭിച്ചു;
ഇതില്‍ എത്ര
പരാതികള്‍ക്ക് മറുപടി
നല്കി; വിശദമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
474.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനഃപരിശോധിക്കുന്നതിന്
സര്‍ക്കാര്‍ നിയോഗിച്ച
സമിതിയുടെ പ്രവര്‍ത്തന
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇതിനകം
സമിതി എത്ര
സിറ്റിംഗുകള്‍ നടത്തി;
ആരില്‍ നിന്നെല്ലാം
തെളിവെടുപ്പുകള്‍
നടത്തി; വിശദാംശം
നല്‍കുമോ;
(സി)
നിലവിലെ
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാരിന്
എന്‍.പി.എസില്‍ നിന്നും
പിന്മാറാന്
സാധിക്കുമോ; ഇതു
സംബന്ധിച്ച
നിയമപ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
നാഷണല്‍
പെന്ഷന് സ്കീമുമായി
(എന്‍.പി.എസ്.)
ബന്ധപ്പെട്ട് കേന്ദ്ര
ധനകാര്യകമ്മീഷന്
സംസ്ഥാനത്തിന് നല്കിയ
ശുപാര്‍ശകള്‍
വെളിപ്പെടുത്തുമോ;
(ഇ)
പദ്ധതി
പുന:പരിശോധിക്കുമെന്ന്
തെരഞ്ഞെടുപ്പ് വാഗ്ദാനം
നല്കിയ ഈ
സര്‍ക്കാരിന്റെ ഇതു
സംബന്ധിച്ചുള്ള നയം
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ആരോഗ്യ
ഇന്‍ഷുറന്‍സ്
475.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
അവിഷ്ക്കരിച്ച ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ നിന്നും
റിലയന്‍സിനെ
പൂര്‍ണ്ണമായും
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കരാര്‍ ഉണ്ടാക്കിയ
അവസരത്തില്‍
റിലയന്‍സിന് മുന്‍കൂര്‍
തുക സര്‍ക്കാര്‍
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത തുക
റിലയന്‍സ് സര്‍ക്കാരിന്
തിരികെ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
പുതിയ കമ്പനികളുമായി
കരാര്‍ ഒപ്പിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ജീവനക്കാര്‍ക്ക്
ഇപ്പോള്‍ മെഡിക്കൽ
റീഇമ്പേഴ്സ്മെന്റ്
ലഭിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
ഇതിന്മേല് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്രുടെ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
476.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും,
അദ്ധ്യാപകര്‍ക്കും
നടപ്പിലാക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നുമുതല്‍
നടപ്പിലാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ പുതിയ
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ശമ്പളപരിഷ്കരണം
സംബന്ധിച്ച നടപടികള്‍
477.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
പെന്‍ഷന്‍കാരുടെയും
ശമ്പളപരിഷ്കരണം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
ശമ്പളപരിഷ്കരണ
കമ്മീഷന് ജീവനക്കാരുടെ
സംഘടനകളില്‍ നിന്നും
ഇതര സംഘടനകളില്‍
നിന്നും ലഭിച്ച
നിവേദനങ്ങള്‍
സംബന്ധിച്ച വിവരം
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ;
(സി)
വിദ്യാഭ്യാസ
വകുപ്പിലെ ജില്ല
വിദ്യാഭ്യാസ ഓഫീസുകളിലെ
പി.എ. (പേഴ്സണല്‍
അസിസ്റ്റന്റ്),
ഡി.ഡി.ഇ. ഓഫീസുകളിലെ
എ.എ.
(അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റ്)
എന്നിങ്ങനെയുളള
തസ്തികകളുടെ പേര്
മാറ്റുന്നത്
സംബന്ധിച്ച് കമ്മീഷന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ശമ്പളകമ്മീഷന്റെ
റിപ്പോര്‍ട്ട്
എന്നത്തേയ്ക്ക്
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കുമോ?
പെന്‍ഷന്‍പ്രായം
478.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
പെന്‍ഷന്‍പ്രായം
ഉയര്‍ത്തുന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള
ചര്‍ച്ചകള്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
മിച്ചല്‍ ജംഗ്ഷൻ
വൈഡനിംഗിന്റെ കണ്ടിജൻസി
ചാർജ്
479.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തിലെ
മിച്ചല്‍ ജംഗ്ഷൻ
വൈഡനിംഗിന് ബഡ്ജറ്റില്‍
ഇരുപത്തിയഞ്ച് കോടി രൂപ
വകയിരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
കണ്ടിജൻസി ചാർജ്
ലഭിക്കാത്തതിനാല്‍
നിർമ്മാണം ആരംഭിക്കാൻ
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ചാർജ്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വാര്‍ഷിക
പദ്ധതിയിലെ കുറവ്
480.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടുത്ത
വാര്‍ഷിക പദ്ധതിയില്‍
കുറവ് വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
വര്‍ഷം തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിയില്‍ എത്ര
ശതമാനം കുറവ്
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
കേന്ദ്രത്തില്‍
നിന്നുമുള്ള
വിഹിതത്തില്‍ കുറവ്
വന്നിട്ടുണ്ടോ
എന്നറിയിക്കാമോ ; ഈ
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കാമോ?
ബഡ്ജറ്റ്
പ്രവൃത്തികള്‍
481.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
ലെ വിശദമായ ബഡ്ജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം II ല്‍
എം.എല്‍.എ. മാര്‍
ശിപാര്‍ശ നല്കിയ
പ്രവൃത്തികളില്‍
എസ്റ്റിമേറ്റ് തുകയുടെ
ഇരുപത് ശതമാനം
അനുവദിച്ച
പ്രവൃത്തികളുടെ പേരും
അവയുടെ മണ്ഡലവും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതിനെല്ലാമാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്
എന്നതിന്റെ മണ്ഡലം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടില്ലാത്ത
ബാക്കി
പ്രവൃത്തികള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കുവാൻ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദവിവരം നല്‍കാമോ?
ബഡ്ജറ്റിൽ
പ്രഖ്യാപിച്ച പദ്ധതികള്‍
നടപ്പിലാക്കുന്നതിന് നടപടി
482.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച
പദ്ധതികള്‍ പലതും
നടപ്പിലാക്കുന്നതിന്
ഇനിയും നടപടി
സ്വീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2019-20-ലെ
ബഡ്ജറ്റിൽ 20 ശതമാനം
തുക മാറ്റിവെച്ച
പ്രവൃത്തികള്‍ക്ക്
പോലും ഭരണാനുമതി
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ്
ഇതിനുള്ള കാരണമെന്ന്
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റിൽ
തുക നീക്കിവെച്ച
പ്രവൃത്തികള്‍
നടപ്പിലാക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്താണ്
എന്നറിയിക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
പ്രവൃത്തികള്‍
നടപ്പിലാക്കാതിരുന്നാല്‍
എന്തെല്ലാം
തുടർനടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വാര്‍ഷിക
ബഡ്ജറ്റ് പദ്ധതികള്‍
483.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016-17, 2017-18,
2018-19 വാര്‍ഷിക
ബഡ്ജറ്റുകളില്
ആലത്തൂര്‍ മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുകയുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ബഡ്ജറ്റ്
വര്‍ക്കുകളുടെ വിശദാംശം
484.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
മണ്ഡലത്തില്‍
നടപ്പിലാക്കിയ ബഡ്ജറ്റ്
വര്‍ക്കുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
അതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഏതെല്ലാം പ്രവൃത്തികള്‍
നടന്നുവരുന്നുവെന്നുമുള്ളതിന്റെ
വിശദാംശം 2016-17,
2017-18, 2018-19,
2019-20 എന്നീ
സാമ്പത്തിക വർഷങ്ങളെ
അടിസ്ഥാനമാക്കി
ലഭ്യമാക്കാമോ?
പയ്യനാമണ്‍-കുപ്പക്കര,
തണ്ണിത്തോട്
മൂഴി-കരുമാന്‍തോട് എന്നീ
റോഡുകളുടെ പണിക്ക്
ഭരണാനുമതി
485.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിരുന്ന
പയ്യനാമണ്‍-കുപ്പക്കര,
തണ്ണിത്തോട്
മൂഴി-കരുമാന്‍തോട്
എന്നീ റോഡുകളുടെ
പണിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എന്നാണ് പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഭരണാനുമതി
നല്കിയിട്ടില്ലെങ്കില്
ഈ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിചെലവുകള്‍
486.
ശ്രീ.കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളുടെയും
നഗരസഭകളുടെയും 2020
ജനുവരി 31 വരെയുള്ള
പദ്ധതി ചെലവിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
കാലഘട്ടത്തിൽ എത്ര കോടി
രുപ ചെലവഴിച്ചു;
(സി)
ട്രഷറിയിൽ
സമര്‍പ്പിച്ച
ബില്ലുകളിൽ 2020 ജനുവരി
31 വരെ എത്ര കോടി
രൂപയുടെ ബില്ലുകള്‍
പെയ്മെന്റ് നടത്താതെ
മാറ്റിവച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
2019-2020
ബഡ്ജറ്റ് എസ്റ്റിമേറ്റ്
487.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-2020
സാമ്പത്തിക വർഷത്തെ
ബഡ്ജറ്റ് എസ്റ്റിമേറ്റ്
പ്രകാരം
സംസ്ഥാനത്തിന്റെ തനത്
നികുതി വരുമാനം,
നികുതിയേതര വരുമാനം
എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഓരോ ഇനത്തിലും ഇതിനകം
ലഭിച്ച തുക എത്ര എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബഡ്ജറ്റ് എസ്റ്റിമേറ്റ്
പ്രകാരം കേന്ദ്രനികുതി
വിഹിതമായും കേന്ദ്ര
ധനസഹായമായും
പ്രതീക്ഷിച്ച തുക
എത്രയായിരുന്നു; ഇതില്‍
ഇതിനകം ഓരോ ഇനത്തിലും
ലഭിച്ച തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
വിധവ
പെൻഷൻ മുടങ്ങാതിരിക്കുവാൻ
നടപടി
488.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വർഷങ്ങളായി
വിധവ പെൻഷൻ
വാങ്ങിക്കൊണ്ടിരിക്കുന്ന
വിവാഹമോചിതർക്ക് പെൻഷൻ
നിർത്തലാക്കി സർക്കാർ
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഭർത്താക്കന്മാരുടെ
മരണം വിവിധ
കാരണങ്ങളാല്‍ രജിസ്റ്റർ
ചെയ്യാൻ കഴിയാത്ത
അറുപതു വയസ്സ് കഴിഞ്ഞ
വിധവകള്‍ക്ക് പോലും
സർട്ടിഫിക്കറ്റ്
ഹാജരാക്കാൻ സാധിക്കാതെ
വന്നിട്ടുള്ള സാഹചര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
നിലവില്‍ പെൻഷൻ
വാങ്ങിക്കൊണ്ടിരിക്കുന്ന
വിധവകള്‍ക്ക് സാമൂഹ്യ
ക്ഷേമ പെൻഷൻ
മുടങ്ങാതിരിക്കുവാൻ
നടപടി സ്വീകരിക്കുമോ?
ക്ഷേമ
പെന്ഷന് മസ്റ്ററിംഗ്
489.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമ പെന്ഷന്
മസ്റ്ററിംഗിനുശേഷം എത്ര
പേരെയാണ് അനധികൃത
പെന്ഷന്
വാങ്ങുന്നവരായി
കണ്ടെത്തി
ഒഴിവാക്കാനായത്;
വിശദമാക്കാമോ;
(ബി)
ഇതുവഴി
ക്ഷേമ പെന്ഷന്
ഇനത്തില്‍ എത്ര രൂപയാണ്
സര്‍ക്കാരിന് അധികമായി
ലഭിക്കുന്നത്;
വിശദമാക്കാമോ ?
സാമൂഹ്യ
സുരക്ഷ പെന്ഷന്
490.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷ
പെന്‍ഷനായി ഇപ്പോള്‍
എത്ര രൂപ വീതമാണ്
നല്‍കിവരുന്നത്;
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സാമൂഹ്യ
സുരക്ഷ പെന്‍ഷനായി
ഇതുവരെയായി എത്ര രൂപ
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
പെന്ഷന് ലഭിക്കുന്ന
ഉപഭോക്താക്കളുടെ എണ്ണം
എത്രയാണ് എന്ന്
അറിയിക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
491.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
ലഭിക്കണമെങ്കില്‍
സ്ക്കൂള്
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കി
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്;
(ബി)
അപേക്ഷകന്റെ
വയസ് തെളിയിക്കുന്നതിന്
ആധാര്‍ ഉപയോഗിക്കാമെന്ന
മുന്‍ ഉത്തരവ് ഭേദഗതി
ചെയ്യുവാനുള്ള സാഹചര്യം
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
പുതിയ ഉത്തരവ്
സ്ക്കൂള്
സര്‍ട്ടിഫിക്കറ്റ്
നഷ്ടപ്പെട്ടവര്‍ക്കും
പഠിക്കുവാന്‍ അവസരം
കിട്ടാത്തവര്‍ക്കും
പെന്ഷന്
നിഷേധിക്കുന്ന സാഹചര്യം
ഉണ്ടാക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
പുനര്‍ചിന്തനം നടത്തുമോ
?
ബയോമെട്രിക്
മസ്റ്ററിങ്
492.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ
പെന്‍ഷനും
ക്ഷേമപെന്‍ഷനും
വാങ്ങുന്നവരുടെ
ബയോമെട്രിക് മസ്റ്ററിങ്
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വിഭാഗത്തിലുള്ള
ആള്‍ക്കാരാണ്
മാനദണ്ഡങ്ങള്‍
ലംഘിച്ചുകൊണ്ട്
അനര്‍ഹമായി പെന്ഷന്
കൈപ്പറ്റുന്നത് എന്ന്
വ്യക്തമാക്കാമോ ;
(സി)
ഏത്
വിഭാഗത്തിലുള്ള
പെന്ഷന്കാരിലാണ്
അനധികൃതമായി പെന്ഷന്
കൈപ്പറ്റുന്നവര്‍
കൂടുതലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബയോമെട്രിക്
മസ്റ്ററിങ്
പൂര്‍ത്തിയാകുമ്പോള്‍
സര്‍ക്കാരിന് ഏതൊക്കെ
വിധത്തിലുള്ള
നേട്ടങ്ങള്‍
ഉണ്ടാകുമെന്ന്
വിശദമാക്കാമോ?
സാമൂഹ്യക്ഷേമ
പെന്ഷന്
വാങ്ങുന്നവര്‍ക്കായുള്ള
മസ്റ്ററിംഗ് സംവിധാനം
493.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
പെന്ഷന്
വാങ്ങുന്നവര്‍ അക്ഷയ
കേന്ദ്രങ്ങള്‍ വഴി
നടത്തുന്ന മസ്റ്ററിംഗ്
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇതിനകം എത്ര
ഗുണഭോക്താക്കള്‍
മസ്റ്ററിംഗ്
നടത്തിയിട്ടുണ്ടെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മസ്റ്ററിംഗിലൂടെ
അനര്‍ഹര്‍ പെന്ഷന്
കൈപ്പറ്റുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്രപേരുണ്ടെന്നും
അവര്‍ക്ക് ആകെ എന്തു
തുക പെന്ഷന്
ഇനത്തില്‍
നല്‍കിയിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
മസ്റ്ററിംഗ്
നടത്തുന്നതിനുള്ള
കാലാവധി 2020 മാര്‍ച്ച്
31 വരെ ദീര്‍ഘിപ്പിച്ചു
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ബയോമെട്രിക്
മസ്റ്ററിങ്
494.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
സാമൂഹ്യസുരക്ഷാ
പെന്ഷന്
വാങ്ങുന്നവരില്‍
ഏതാണ്ട് അഞ്ചുശതമാനം
പേര് അനര്‍ഹരാണെന്നു
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അര്‍ഹരായ
പെന്‍ഷന്‍കാരെ
കണ്ടെത്തുന്നതിനായി
ബയോമെട്രിക്
മസ്റ്ററിങ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
മുതിര്‍ന്ന
പൗരന്മാര്ക്കും
ഭിന്നശേഷിക്കാര്‍ക്കും
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ക്ഷേമപെന്ഷന്
മസ്റ്ററിംഗ്
495.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്ഷന്
മസ്റ്ററിംഗ് യഥാസമയത്ത്
ചെയ്യാന്‍ കഴിയാതെ
പോയവർക്ക്
മസ്റ്ററിംഗിന് സമയം
അനുവദിക്കുമോ;
(ബി)
ഇത്തരത്തില്‍
മസ്റ്ററിംഗ് ചെയ്യാന്‍
വിട്ടുപോയ യഥാർത്ഥ
പെന്‍ഷന്‍കാര്‍ക്ക്
ആയത് നിലവില്‍ ചെയ്യാൻ
അവലംബിക്കേണ്ട
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
കായംകുളം കായല്‍ ആഴം
കൂട്ടുന്നതിനുള്ള ഫണ്ട്
496.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരും
വര്‍ഷങ്ങളില്‍
കായംകുളത്ത് നടക്കുന്ന
ചാമ്പ്യന്‍സ് ബോട്ട്
ലീഗ് മത്സര
വള്ളംകളിയുടെ സുഗമമായ
നടത്തിപ്പിനുവേണ്ടി
കായംകുളം കായല്‍ ആഴം
കൂട്ടുന്നതിനുള്ള ഫണ്ട്
വകയിരുത്തുമോ ?
ബജറ്റില്‍
ഉള്‍പ്പെടുത്തിയ മണലൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
497.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ ഇരുപത്
ശതമാനമോ അതില്‍ കൂടുതലോ
തുക വക കൊള്ളിച്ച്
മണലൂര്‍ മണ്ഡലത്തിനായി
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
കണ്ണേങ്ങാത്ത്-കുമ്പുള്ളി
കെ.എല്‍.ഡി.സി. ബണ്ട്
റോഡ്, വാടാനപ്പള്ളി
ഐ.വി. കെട്ടില്‍ തടയണ
നിര്‍മ്മാണം
എന്നിവയ്ക്ക് ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ?
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
പെന്‍ഷനും ക്ഷേമനിധിയും
498.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
പെന്‍ഷനും,
ക്ഷേമനിധിയും
അനുവദിക്കുന്നതു
സംബന്ധിച്ച
അപേക്ഷകളില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
പെന്‍ഷനും,
ക്ഷേമനിധിയും, മറ്റ്
ആനുകൂല്യങ്ങളും
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
ഒറ്റപ്പാലം
ബെെപ്പാസ്
നിര്‍മ്മാണത്തിനായി
അനുവദിച്ച തുക
499.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ബെെപ്പാസ്
നിര്‍മ്മിക്കുന്നതിനായി
ഈ സര്‍ക്കാര്‍ എത്ര
തുകയാണ് അനുവദിച്ചത്;
എന്നാണ്
അനുവദിച്ചത്എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
നടത്തിയ നിര്‍മ്മാണ
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഒറ്റപ്പാലം
ബെെപ്പാസിനായി
അനുവദിച്ച തുകയില്‍
നിന്നും നാളിതുവരെ എത്ര
തുക ചെലവഴിച്ചു;
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പ്രവൃത്തികള്‍
500.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
2019-2020 സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തിയുടെ 20% തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
കാലതാമസം
ഒഴിവാക്കി ബാക്കിയുള്ള
പ്രവൃത്തികളുടെ
ഭരണാനുമതി
ലഭ്യമാക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഉൗരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട്
സൊസെെറ്റി
501.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ധനകാര്യ വകുപ്പില്‍
ഉൗരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട്
സൊസെെറ്റിക്ക്
നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
എസ്റ്റിമേറ്റ് തുക
എത്രയാണ്;
പ്രവൃത്തികളുടെ
ബില്ലുകള്‍
മാറിനല്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജി.എസ്.ടി.
യിലൂടെയുളള നികുതി വരുമാനം
502.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
ജി.എസ്.ടി. യിലൂടെയുളള
നികുതി വരുമാനം 30
ശതമാനം
വര്‍ദ്ധിപ്പിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നുവോ;
(ബി)
അത്
നേടിയെടുക്കുവാന്‍
ഭരണപരമായ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
(സി)
കൂടുതല്‍പേരെ
നികുതി വലയത്തില്‍
കൊണ്ടുവരുന്നതിന്
സ്ട്രീറ്റ് സര്‍വ്വേ
പോലുളളവ
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതുമൂലം ജി.എസ്.ടി.
രജിസ്ട്രേഷനില്‍
വര്‍ദ്ധന
വന്നിട്ടുണ്ടോ;
(ഡി)
നികുതി
വകുപ്പിന്റെ
പുനഃസംഘടനയുടെ ഭാഗമായി
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ;
വിശദമാക്കാമോ?
ജി.എസ്.ടി.
പ്രകാരം
സ്വര്‍ണ്ണവ്യാപാരികളില്‍
നിന്നും ലഭിച്ച അധികനികുതി
503.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
സ്വര്‍ണ്ണവ്യാപാരികളില്‍
നിന്നും നേരത്തേ
ലഭിച്ചു വരുന്ന
നികുതിയില്‍ എത്ര കോടി
രൂപയുടെ അധികവരുമാനം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.റ്റി.
504.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നടപ്പിലാക്കിയതിലൂടെ
സംസ്ഥാനത്തിന് ഉണ്ടായ
വരുമാന നഷ്ടത്തിന്റെ
വ്യാപ്തി
വ്യക്തമാക്കാമോ;
(ബി)
ഈ
നഷ്ടം
പരിഹരിക്കുന്നതിനായി
എത്ര തുകയാണ് കേന്ദ്രം
അനുവദിക്കേണ്ടിയിരുന്നത്
എന്ന് അറിയിക്കാമോ;
(സി)
ഇതില്‍
എത്ര തുക കേന്ദ്രം
അനുവദിച്ചു എന്ന്
അറിയിക്കാമോ?
ജി.എസ്.റ്റി.
കണക്കുകള്‍
505.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.റ്റി.
നടപ്പിലാക്കുന്നതിനുമുമ്പ്
2011-12, 2012-13,
2013-14 എന്നീ
വര്‍ഷങ്ങളില്‍
വകുപ്പില്‍ ഒരിക്കല്‍
സമര്‍പ്പിച്ച്
തീര്‍പ്പാക്കിയിട്ടുള്ള
കണക്കുകളില്‍
പൊരുത്തക്കേടുണ്ടെന്നും,
പുനഃപരിശോധനയ്ക്കു
വിധേയമാക്കണമെന്നും
കാണിച്ച്
വ്യാപാരികള്‍ക്ക്
ഇപ്പോള്‍ നോട്ടീസ്
അയയ്ക്കാനുണ്ടായ
സാഹചര്യം
വിശദമാക്കാമോ;
(ബി)
ഇൗ വിഷയത്തില്‍
സ്വീകരിച്ചുവരുന്ന
തുടര്‍നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ഒരിക്കല്‍
തീര്‍പ്പാക്കിയ രേഖകളും
കണക്കുകളും വീണ്ടും
ഹാജരാക്കാന്‍
വ്യാപാരികള്‍ക്ക്
അക്കൗണ്ടന്റിനും
ആഡിറ്റര്‍ക്കും വീണ്ടും
ഫീസ്
നല്‍കേണ്ടിവരുന്നത്
അധിക സാമ്പത്തിക
ബാദ്ധ്യതയ്ക്ക്
ഇടയാകുമെന്നു
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പ്രളയത്തെത്തുടര്‍ന്നുണ്ടായ
വ്യാപാരരംഗത്തെ ഇടിവും,
പ്രളയസെസ്സ്
ഏര്‍പ്പെടുത്തിയ
സാഹചര്യങ്ങളും കൊണ്ട്
കേരളത്തിലെ
വ്യാപാരികള്‍
നിലനില്പിനായി
ബുദ്ധിമുട്ടുന്ന
അവസ്ഥയിലായിരിക്കേ,
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള
ഇത്തരം ഇടപെടലുകള്‍
നിയന്ത്രിക്കാമോ;വിശദമാക്കാമോ?
ചരക്ക്
സേവന നികുതി സംവിധാനം
506.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
ചോര്‍ച്ച
തടയുമെന്നും,വരുമാനം
വര്‍ദ്ധിക്കുമെന്നും
പ്രഖ്യാപിച്ച് കേന്ദ്ര
സര്‍ക്കാര്‍
നടപ്പിലാക്കിയ ചരക്ക്
സേവന നികുതി സംവിധാനം
പരാജയമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്;
(ബി)
ജി.എസ്.ടിയുടെ ഭാഗമായി
കോടികളുടെ നികുതി
വെട്ടിപ്പ്
നടക്കുന്നുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നികുതി
വെട്ടിപ്പ് തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
ഇതിനകം
നികുതി വെട്ടിപ്പിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍
എത്രയാണെന്നറിയുമോ;
(ഡി)
ജി.എസ്.ടി.
റീഫണ്ടുമായി
ബന്ധപ്പെട്ട് കോടികളുടെ
തട്ടിപ്പ് നടക്കുന്ന
സാഹചര്യത്തില്‍
ഓണ്‍ലൈന്‍
സംവിധാനത്തിലെ
പിഴവുകള്‍
കണ്ടെത്തുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
സമിതികള്‍
രൂപീകരിച്ചിട്ടുള്ളതായറിവുണ്ടോ;
(ഇ)
2019-20-ല്‍
ജി.എസ്.ടി വരുമാന
ഇനത്തില്‍ എന്ത് തുക
പിരിക്കുവാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
അതില്‍ ഇതുവരെ എന്ത്
തുക ലഭ്യമായി
എന്നറിയിക്കാമോ?
നികുതി
തട്ടിപ്പ്
507.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളില്‍ നിന്നും
ജി.എസ്.ടി.യും വാറ്റും
ഒന്നിച്ച് ഈടാക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
പല
സ്ഥാപനങ്ങളും ഇവ
ഈടാക്കിയശേഷം അത്
സര്‍ക്കാറിലേക്ക്
നല്‍കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം സ്ഥാപനങ്ങളുടെ
ലിസ്റ്റ്
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഈ
രീതിയില്‍ നികുതി
തട്ടിപ്പു നടത്തുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
കെെകൊളളാന്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നികുതി
വെട്ടിപ്പ് തടയാന്‍ നടപടി
508.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-വേ ബില്‍ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിലൂടെ
നികുതി വെട്ടിപ്പ്
തടയുന്നതിന് എത്ര
മാത്രം
സാധ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
ഉപഭോക്താക്കളില്‍
നിന്നും വ്യാപാരികള്‍
ഈടാക്കുന്ന നികുതി
സർക്കാരിലേക്ക്
ഒടുക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനുള്ള
സംവിധാനം എന്താണെന്ന്
അറിയിക്കാമോ;
(ഡി)
ഈടാക്കിയ
നികുതി ഒടുക്കാത്ത
വ്യാപാരികളില്‍
എത്രപേർക്കെതിരെ ഈ
സാമ്പത്തിക വർഷം കേസ്
രജിസ്റ്റർ ചെയ്തുവെന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിനു
ലഭിക്കേണ്ട ജി.എസ്.ടി.
നഷ്ടപരിഹാരം
509.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനു
ലഭിക്കേണ്ട ജി.എസ്.ടി.
നഷ്ടപരിഹാരം
നല്കുന്നതില് കേന്ദ്ര
സര്‍ക്കാര്‍ കാലതാമസം
വരുത്തുന്നുണ്ടോ;
(ബി)
നഷ്ടപരിഹാരത്തുക
നേടിയെടുക്കുന്നതില്‍
സംസ്ഥാന സര്‍ക്കാര്‍
പൂര്‍ണ്ണമായും
പരാജയപ്പെട്ടതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച നിലപാട്
അറിയിക്കാമോ;
(സി)
നഷ്ടപരിഹാര
തുക ലഭിക്കാത്തതിനെ
തുടര്‍ന്നുണ്ടായ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട്
പോലീസിനെയും
മോട്ടോര്‍വാഹന
വകുപ്പിനെയും മറ്റു
വകുപ്പുകളെയും
ഉപയോഗിച്ച് ജനങ്ങളില്‍
പിഴ ചുമത്തിവരുന്നത്
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ ട്രഷറി
വകുപ്പിന് പുതിയ
കെട്ടിടങ്ങള്‍
510.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ട്രഷറി
വകുപ്പിന് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
സബ്ട്രഷറി കെട്ടിട
നിര്‍മ്മാണം
511.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
സബ്ട്രഷറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
തൃക്കരിപ്പൂരില്‍
പുതിയ സബ്-ട്രഷറി
512.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂരില്‍
നിലവിലുണ്ടായിരുന്ന
വണ്‍-മാന്‍ ട്രഷറിക്ക്
പകരം പുതിയ സബ്-ട്രഷറി
അനുവദിക്കുമെന്ന്
അറിയിച്ചിരുന്നുവെങ്കിലും
നാളിതുവരെയായി
സബ്-ട്രഷറി
അനുവദിക്കാന്‍
കഴിയാത്തതെന്തുകൊണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലവും കെട്ടിടവും
സൗജന്യമായി
ഏര്‍പ്പെടുത്തി
നല്കിയാല് എപ്പോള്‍
ട്രഷറി അനുവദിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ട്രഷറി
നിയന്ത്രണവും ആസ്തി വികസന
ഫണ്ടും
513.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
നിന്നും ബില്ലുകള്‍
മാറി നല്‍കാത്തത് മൂലം
എം.എല്‍.എ.യുടെ മണ്ഡലം
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
പ്രയാസപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എം.എല്‍.എ.ഫണ്ടില്‍
നിന്നുള്ള സ്കൂള്‍ ബസ്,
കുടിവെള്ള പദ്ധതി
എന്നിവയെ അവശ്യ
സര്‍വ്വീസായി
പരിഗണിച്ച് ട്രഷറി
നിയന്ത്രണത്തില്‍
നിന്ന്
ഒഴിവാക്കാമോ;വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ട്രഷറി
നിയന്ത്രണം മൂലം
സംസ്ഥാനത്ത്
ട്രഷറികളില്‍
കെട്ടിക്കിടക്കുന്ന
എം.എല്‍.എ.ഫണ്ട്
പ്രവൃത്തി ബില്ലുകള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
പീരുമേട്
നിയോജകമണ്ഡലത്തിൽ ഒരു
സബ്ട്രഷറി കൂടി
ആരംഭിക്കുവാനുളള നടപടി
514.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അതിവിസ്തൃതമായ
ആറു ഗ്രാമപഞ്ചായത്തുകൾ
സേവന മേഖലയായി 1964-ൽ
പ്രവർത്തനം ആരംഭിച്ച
പീരുമേട് സബ്ട്രഷറി
അന്നുണ്ടായിരുന്ന അതേ
എണ്ണം തസ്തികകൾ
മാത്രമായാണ് ഇപ്പോഴും
പ്രവർത്തിക്കുന്നത്
എന്നതിനാൽ ട്രഷറി സേവനം
ലഭ്യമാക്കുന്നതിൽ
നിരവധി പരിമിതികൾ
ഉണ്ടാകുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കുമോ;
(ബി)
സബ്ട്രഷറി
പ്രവർത്തനം
ആരംഭിക്കുമ്പോൾ
സേവനമേഖലയിൽ
ഉണ്ടായിരുന്ന സർക്കാർ
ഓഫീസുകൾ, ജീവനക്കാർ,
പെൻഷൻകാർ എന്നിവരുടെ
എണ്ണവും ട്രഷറി സേവനം
ഉപയോഗപ്പെടുത്തുന്ന
പൊതുജനങ്ങളുടെ എണ്ണവും
പതിന്മടങ്ങ്
വർദ്ധിച്ചിട്ടുണ്ട്
എന്നതും ട്രഷറി
സേവനമേഖലയുടെ വിവിധ
പ്രദേശങ്ങളിൽനിന്ന്
ട്രഷറിയിൽ
എത്തിച്ചേരുവാൻ
നാല്പതോളം കിലോമീറ്റർ
യാത്ര ചെയ്യേണ്ടി
വരുന്നതും വകുപ്പിൻറെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ സാഹചര്യങ്ങൾ
പരിഗണനയിലെടുത്ത്
പീരുമേട്
നിയോജകമണ്ഡലത്തിൽ ഒരു
സബ്ട്രഷറി കൂടി
ആരംഭിക്കുന്നതിനുള്ള
നടപടികൾ സർക്കാരിന്റെ
ഭാഗത്ത്
നിന്നുമുണ്ടാകുമോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ചിറ്റാര്‍
സബ്ട്രഷറി
515.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലെ
ചിറ്റാറില്‍ ഒരു
സബ്ട്രഷറി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
സബ്ട്രഷറിയുടെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സബ്ട്രഷറി
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ട്രഷറി അക്കൗണ്ടുകളിലെ
നിക്ഷേപ തുക
516.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഫെബ്രുവരി, മാര്‍ച്ച്
മാസങ്ങളില്‍ ട്രഷറി
അക്കൗണ്ടുകളിലേയ്ക്ക്
ഫണ്ട്
സമാഹരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാരിന്റെ
കീഴിലുള്ള വിവിധ
ക്ഷേമനിധി ബോര്‍ഡുകള്‍,
സഹകരണ സ്ഥാപനങ്ങള്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവയില്‍ നിന്നും
നിക്ഷേപം
സ്വീകരിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ഈ ഇനത്തില്‍ എത്ര കോടി
രൂപയാണ് സമാഹരിച്ചത്;
(സി)
ഇവ
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
മടക്കി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി രൂപ
മടക്കി നല്‍കിയെന്ന്
വെളിപ്പെടുത്താമോ?
പഴയങ്ങാടി
സബ് ട്രഷറി കെട്ടിടം
517.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്‍കെല്‍
ലിമിറ്റഡ് നിര്‍മ്മാണ
നിര്‍വ്വഹണ ഏജന്‍സിയായ,
243 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
പഴയങ്ങാടി സബ് ട്രഷറി
കെട്ടിട നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
സംസ്ഥാന
ലോട്ടറി ടിക്കറ്റിന്റെ വില
വര്‍ദ്ധനവ്
518.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി ടിക്കറ്റിന്റെ
വില
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
വില
വര്‍ദ്ധിപ്പിക്കുന്നതിലൂടെ
താെഴിലാളികള്‍ക്ക്
നല്കുന്ന കമ്മീഷനിലും
വര്‍ദ്ധനവ് വരുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ലോട്ടറികള്‍ക്കും
സ്വകാര്യ
ലോട്ടറികള്‍ക്കും ഒരേ
പോലെ 28 ശതമാനം
ജി.എസ്.ടി. നിരക്ക്
നിശ്ചയിക്കണമെന്ന
ജി.എസ്.ടി. ഉപസമിതി
ശുപാര്‍ശ ജി.എസ്.ടി.
കൗണ്‍സില്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
തീരുമാനം സംസ്ഥാന
ലോട്ടറിയെ എപ്രകാരം
ദോഷകരമായി
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ലോട്ടറിയുടെ
ജി.എസ്.ടി. ഉയർത്തിയ നടപടി
519.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ ജി.എസ്.ടി.
28% ആക്കി ഉയർത്തിയ
നടപടി സംസ്ഥാനത്തിന്റെ
നികുതി വരുമാനത്തെ ഏത്
രീതിയിലാണ്
ബാധിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ലോട്ടറി
വില്‍പ്പനയുടെ ലാഭം
കുറയുമെങ്കിലും നികുതി
വരുമാനം
വർദ്ധിക്കുമെന്നതിനാല്‍
സമ്മാന ഘടനയില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ജി.എസ്.ടി.
വർദ്ധിപ്പിച്ചതിലൂടെ ഈ
മേഖലയില്‍
പ്രവർത്തിക്കുന്ന
ലോട്ടറി
വില്‍പ്പനക്കാർക്ക്
ഏതെങ്കിലും തരത്തിലുള്ള
വരുമാന നഷ്ടം
ഉണ്ടാകുമോ; ഇവരുടെ
ആശങ്ക അകറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
ലോട്ടറിയുടെ
ജി.എസ്.ടി. ഏകീകരിച്ച നടപടി
520.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറിയുടെ
നികുതി ജി.എസ്.ടി.
കൗണ്‍സില്‍
ഏകീകരിച്ചതുമൂലം
സംസ്ഥാന സര്‍ക്കാരിന്
പ്രതിമാസം എത്ര രൂപയുടെ
നഷ്ടം ഉണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
നഷ്ടം നികത്തുന്നതിന്
സംസ്ഥാന ലോട്ടറി
ടിക്കറ്റുകളുടെ വില
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇങ്ങനെ
സംസ്ഥാന ലോട്ടറി
ടിക്കറ്റുകളുടെ വില
വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍
അത് ഇതരസംസ്ഥാന ലോട്ടറി
ടിക്കറ്റുകളുടെ
വിലയേക്കാള്‍
കൂടുതലാകുമെന്നും അത്
കേരള സംസ്ഥാന ലോട്ടറി
ടിക്കറ്റുകളുടെ
വില്‍പ്പനയെ
പ്രതികൂലമായി
ബാധിക്കുമെന്നുമുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാന
ലോട്ടറി ടിക്കറ്റുകളുടെ
വില കുറച്ച് അതുവഴി
വില്‍പ്പന
വര്‍ദ്ധിപ്പിച്ച്
സര്‍ക്കാരിന്റെ വരുമാനം
കൂട്ടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ലോട്ടറി
മേഖലയിലെ പരിഷ്ക്കാരങ്ങള്‍
521.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റുകളിലെ
ജി.എസ്.ടി. നിരക്ക്
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ ഈ
മേഖലയില്‍ എന്ത്
പരിഷ്ക്കാരങ്ങള്‍
വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(ബി)
ലോട്ടറി
ടിക്കറ്റ് വില്‍പ്പന
ഉപജീവനമാര്‍ഗ്ഗമാക്കിയ
വിഭിന്നശേഷിക്കാരുള്പ്പെടെയുള്ള
ആളുകളുടെ ജീവിതോപാധി
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കമോ?
സര്‍ക്കാര്‍
ലോട്ടറിയുടെ ലാഭം
522.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നേരിട്ടു നടത്തുന്ന
ലോട്ടറിയുടെ നികുതി
വര്‍ദ്ധിപ്പിച്ച്
മറ്റുള്ള
സംസ്ഥാനങ്ങള്‍ക്ക്
തുല്യമായ
ഇരുപത്തെട്ട്ശതമാനമാക്കിയ
കേന്ദ്ര ജി.എസ്.ടി.
കൗണ്‍സിലിന്റെ തീരുമാനം
നികുതി
ഏകീകരണത്തിനെതിരെ കേരളം
നടത്തിയ
പോരാട്ടത്തിനേറ്റ
തിരിച്ചടിയായി
സര്‍ക്കാര്‍
കാണുന്നുണ്ടോ;
(ബി)
നികുതി
ഏകീകരണത്തോടെ കേരള
സര്‍ക്കാര്‍
ലോട്ടറിയില്‍ നിന്നുളള
ലാഭം കുറയുകയും ഇതര
സംസ്ഥാന
ലോട്ടറികള്‍ക്ക്
വിപണിയില്‍ തുല്യ
മല്‍സര സാഹചര്യം
കൈവരികയും ചെയ്യുമോ;
ഇതിനെ എങ്ങനെ
മറികടക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
പുതിയ
സാഹചര്യം ഇതരസംസ്ഥാന
ലോട്ടറികള്‍
കേരളത്തിലേക്ക് കടന്നു
വരുന്നതിന് വഴി
ഒരുക്കുമോ;
(ഡി)
പ്രതിവര്‍ഷം
1200 കോടി രൂപയാണ്
ലോട്ടറിയില്‍ നിന്നുള്ള
സര്‍ക്കാരിന്റെ ലാഭം
എന്നിരിക്കെ പുതിയ
സാഹചര്യത്തില്‍
ലാഭത്തുക നികുതിയായി
മാറുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
ഇതര
സംസ്ഥാന ലോട്ടറി മാഫിയെ
നിരോധിക്കാന്‍ നിയമ നടപടി
523.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.ടി.എ. റഹീം
,,
എന്‍. വിജയന് പിള്ള
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ടു നടത്തുന്ന
ലോട്ടറിക്ക് 28 ശതമാനം
നികുതി
ഏര്‍പ്പെടുത്തിയത് ഈ
മേഖലയില്‍
ഉപജീവനമാര്‍ഗം
കണ്ടെത്തുന്നവരെയും
സംസ്ഥാന വരുമാനത്തെയും
പ്രതികൂലമായി
ബാധിക്കാനിടയാകുന്നതിനാല്
ഇതിനെതിരെ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
സംസ്ഥാന
ലോട്ടറിയുടെ കഴിഞ്ഞ
വര്‍ഷത്തെ വരവ് ചെലവ്
കണക്കുകള്‍ ഇനം
തിരിച്ച് അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ജനങ്ങളുടെ
ചികിത്സക്കുള്പ്പെടെയുള്ള
ക്ഷേമ കാര്യങ്ങള്‍ക്കും
വികസന
പ്രവര്‍ത്തനത്തിനും
വിനിയോഗിക്കുന്ന തുക
ഇതര സംസ്ഥാന ലോട്ടറി
ഇടനിലക്കാര്‍ക്ക്
സ്വന്തമാക്കാന്‍ അവസരം
സൃഷ്ടിക്കുമെന്നതിനാല്‍
ഇതര സംസ്ഥാന ലോട്ടറി
മാഫിയെ നിരോധിക്കാന്‍
സംസ്ഥാന സര്‍ക്കാരിന്
അധികാരം നല്കാന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
ഇക്കാര്യത്തില്‍ നിയമ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ ഭാഗ്യക്കുറി
സബ്ബ് ഓഫീസുകള്‍
524.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഭാഗ്യക്കുറി
വകുപ്പിന് എത്ര
ഭാഗ്യക്കുറി സബ്ബ്
ഓഫീസുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍
ഈ ഓഫീസുകള്‍
നിലവിലില്ലാത്ത
മണ്ഡലങ്ങളില്‍ ആയത്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോന്നി
മണ്ഡലത്തില്‍ കെ.എസ്.എഫ്.ഇ.
ശാഖകള്‍
525.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോന്നി
നിയോജകമണ്ഡലത്തില്‍
കെ.എസ്.എഫ്.ഇ. ശാഖകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ പുതിയ
ശാഖകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പുത്തൂരില്‍
കെ.എസ്.എഫ്.ഇ.യുടെ ബ്രാഞ്ച്
526.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
പുത്തൂരില്‍
കെ.എസ്.എഫ്.ഇ.യുടെ
ബ്രാഞ്ച്
ആരംഭിക്കുന്നതിനായി
ഏതെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ആയതിന്മേല്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ?
പാലക്കാട്
ജില്ലയില്‍ സ്റ്റാമ്പ്
വെണ്ടര്‍ ഒഴിവ്
527.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഏതൊക്കെ
പഞ്ചായത്തുകളില്‍
സ്റ്റാമ്പ് വെണ്ടര്‍
ഒഴിവ് ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
ഒഴിവുകള്‍
നികത്തുന്നതിന് അപേക്ഷ
സ്വീകരിക്കാന്‍
നടപടിയെടുക്കുമോ
എന്നറിയിക്കാമോ ?
കയര്‍
മേഖലയുടെ വൈവിധ്യവല്‍ക്കരണം
528.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖലയുടെ
വൈവിധ്യവല്ക്കരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇതിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍ കഴിഞ്ഞു;
വ്യക്തമാക്കുമോ?
കയറും
കയറുല്പന്നങ്ങളുടെയും
പോഷണത്തിനായി പദ്ധതികള്‍
529.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
വിപണനരംഗത്ത് കയറും
കയറുല്പന്നങ്ങളുടെയും
പോഷണത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുളള
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കയറുല്പന്നങ്ങളുടെ
നിര്‍മ്മാണ രംഗത്ത്
പുതിയതായി
നടപ്പിലാക്കിയിട്ടുളള
ആധുനിക സാങ്കേതിക
സങ്കേതങ്ങള്‍
എന്തെല്ലാമെന്നുളള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സാധാരണക്കാരിലേയ്ക്ക്
കയര്‍ഫെഡിന്റെ
ഉല്പന്നങ്ങള്
എത്തിയ്ക്കുന്നതിന്
സഹായകമായി സബ്സിഡികളോ
സമാന ഇളവുകളോ
പ്രഖ്യാപിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
മൊഗ്രാലില്‍
കയര്‍ഫെഡ് പ്രോജക്ട്
530.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
നിയോജകമണ്ഡലം കുമ്പള
ഗ്രാമപഞ്ചായത്ത്
മൊഗ്രാലില്‍
കയര്‍ഫെഡിന്റെ
ഒരേക്കര്‍ 30 സെന്റ്
സ്ഥലം വര്‍ഷങ്ങളായി
ഉപയോഗശൂന്യമായി
കിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
ആരംഭിക്കുന്നതിനായി
കയര്‍ഫെഡ് തയ്യാറാക്കിയ
ഏതെങ്കിലും പ്രോജക്ട്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
അനുയോജ്യമായ
പ്രോജക്ട് പ്രസ്തുത
സ്ഥലത്ത്
ആരംഭിക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കയര്‍
കേരള 2019
531.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള 2019
സംഘടിപ്പിക്കുന്നതിന്
ചെലവാക്കിയ തുക തരം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
മേള വഴി എത്ര രൂപയുടെ
കയര്‍ ഉൽപ്പന്നങ്ങൾ
വില്‍ക്കാനാണ്
ലക്ഷ്യമിട്ടിരുന്നതെന്നും
എത്ര രൂപയുടെ കയര്‍
ഉല്‍പ്പന്നങ്ങള്‍
വില്‍പ്പന നടത്തി
എന്നും വിശദമാക്കാമോ;
(സി)
കയര്‍
ഉല്‍പ്പന്നങ്ങളുടെ
വില്‍പ്പന
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കൊച്ചി താലൂക്കിലെ കയര്‍
സഹകരണ സംഘങ്ങള്‍
532.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കിലെ
ഇടക്കൊച്ചി,പെരുമ്പടപ്പ്,കുമ്പളങ്ങി,ചെല്ലാനം
എന്നിവിടങ്ങളില്‍
പ്രവര്ത്തനരഹിതമായിട്ടുള്ളതും
ലിക്വിഡേഷനില്‍
ഇരിക്കുന്നതുമായ കയര്‍
സഹകരണ സംഘങ്ങള്‍
പുനരുദ്ധരിക്കാന്‍
പദ്ധതിയുണ്ടോ;എങ്കിൽ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വസ്തുവകകള്‍
അന്യാധീനപ്പെടാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കയര്‍
വ്യവസായ സഹകരണ സംഘങ്ങളിലെ
ജീവനക്കാരുടെ
ആനുകൂല്യങ്ങള്‍
533.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ സഹകരണ
സംഘങ്ങളിലെ
ജീവനക്കാരുടെ ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
വ്യക്തമാക്കാമോ;
(ബി)
കയര്‍
വ്യവസായ സഹകരണ
സംഘങ്ങളിലെ
ജീവനക്കാരുടെ ശമ്പളം
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കയറും
കയറുല്പന്നങ്ങളുടെയും
കയറ്റുമതി
534.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ
കാലയളവില്‍ കയറും
കയറുല്പന്നങ്ങളും
ഏതെല്ലാം
രാജ്യങ്ങളിലേയ്ക്ക്
കയറ്റുമതി
നടത്തിയിട്ടുണ്ടെന്നതിന്റെ
പട്ടിക ലഭ്യമാക്കുമോ;
(ബി)
ആയതിന്മേല്
ഓരോ രാജ്യവുമായിട്ടുള്ള
കയറ്റുമതിയിലൂടെ
ലഭ്യമായിട്ടുള്ള
പ്രതിവർഷ വരുമാനം
വാർഷിക ക്രമത്തില്‍
അറിയിക്കുമോ;
(സി)
ടി
ഉല്പന്നങ്ങളുടെ
അന്തർദേശീയ
വിപണനത്തിനായി ഓൺലൈൻ
വിപണന സങ്കേതം പരമാവധി
ഉപയോഗ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?