കേരള
ബാങ്ക്
660.
ശ്രീ.ടി.ജെ.
വിനോദ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍ ജില്ലാ
സഹകരണ ബാങ്കുകള്‍
ലയിപ്പിച്ച് കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
സംസ്ഥാന സഹകരണ
ബാങ്കിന്റെ മൂലധന
പര്യാപ്തതയും, നെറ്റ്
വര്‍ത്തും ആര്.ബി.ഐ
മാനദണ്ഡം
അനുസരിച്ചായിരിക്കണമെന്നും,
അതിന് എന്തെങ്കിലും
കുറവ് വന്നാല്‍ അത്
സര്‍ക്കാര്‍
നികത്തണമെന്നും നിബന്ധന
ഉണ്ടായിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിബന്ധന സര്‍ക്കാര്‍
പാലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിനായി
സര്‍ക്കാര്‍ എന്ത്
തുകയാണ് സംസ്ഥാന സഹകരണ
ബാങ്കിന് നല്‍കിയത്;
വിശദമാക്കുമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
ക്രമരഹിത ഇടപെടല്‍ മൂലം
ആസ്തികള്‍
നഷ്ടമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
കരുതല്‍
സൂക്ഷിക്കണമെന്ന
വ്യവസ്ഥയുടെ ഭാഗമായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
കേരള
ബാങ്ക്
661.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
സ്വന്തം ബാങ്കായ കേരള
ബാങ്ക് നിലവില്‍ വന്ന
സാഹചര്യത്തില്‍
എന്തെല്ലാം തരത്തിലുള്ള
സഹായമാണ് പ്രസ്തുത
ബാങ്ക് മുഖേന
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
നല്കി വരുന്ന കാര്‍ഷിക
വായ്പയുടെ പരിധി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;;
(സി)
പാട്ടഭൂമിയില്‍
കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക് കിസാൻ
ക്രെഡിറ് കാർഡ്
(കെ.സി.സി.)
ബാധകമാക്കാതെ
സ്വര്ണ്ണപ്പണയത്തിന്മേല്
കുറഞ്ഞ നിരക്കില്‍
കാര്‍ഷിക വായ്പ
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
കേരള
ബാങ്ക്
662.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തില്‍
സ്വീകരിച്ച നടപടി
ക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
കേരള
ബാങ്ക്
രൂപീകരിക്കുന്നതില്‍
എതിര്‍പ്പ്
പ്രകടിപ്പിച്ച് കൊണ്ട്
ഏതെല്ലാം സംഘടനങ്ങള്‍
നിവേദനങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കേരള
ബാങ്ക് ലയനം
663.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കില്‍ ലയിക്കാതെ
നില്ക്കുന്ന മലപ്പുറം
ജില്ലാ സഹകരണ ബാങ്കിനെ
കേരള ബാങ്കിന്റെ
ഭാഗമാക്കാന്‍
നിര്‍ബന്ധിത ലയനത്തിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ആര്.ബി.ഐ. യുടെ അനുമതി
തേടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജില്ലാ
ബാങ്കിന്റെ
പൊതുയോഗമാണ് ലയനത്തിന്
അംഗീകാരം
നല്‍കേണ്ടെതെന്ന്
ആര്.ബി.ഐ
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍ ലയനത്തിനെതിരെ
മലപ്പുറം ജില്ലാ
ബാങ്കിന്റെ പൊതുയോഗം
തീരുമാനം എടുത്ത
സാഹചര്യത്തില്‍
പ്രസ്തുത തീരുമാനത്തിന്
വിരുദ്ധമായി ബാങ്കിനെ
നിര്‍ബന്ധിത ലയന
നടപടികള്‍ക്ക്
വിധേയമാക്കുന്നത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കുമോ;
(സി)
സഹകരണ
പ്രസ്ഥാനങ്ങളുടെ
ഉന്നമനത്തിന് വേണ്ടി
നടപടി സ്വീകരിക്കേണ്ട
സര്‍ക്കാര്‍ സഹകരണ
സ്ഥാപനങ്ങളെ
ഇത്തരത്തില്‍
സമ്മര്‍ദ്ദത്തിലാക്കുന്നത്
ഉചിതമാണോയെന്ന്
പരിശോധിക്കുമോ;
വിശദമാക്കുമോ?
കേരള
ബാങ്ക് നിക്ഷേപം
664.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വന്ന
കേരളബാങ്കിന് എത്ര
ശാഖകള്‍ ഉണ്ട്;
ഇവയിലെല്ലാം കൂടിയുളള
നിക്ഷേപം എത്രകോടി
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രാഥമിക
സഹകരണ ബാങ്കുകള്‍,
അര്‍ബന്‍ സഹകരണ
ബാങ്കുകള്‍ എന്നിവ
ചേര്‍ന്നുളള ബാങ്കിങ്
ശൃംഖല സംസ്ഥാനത്തിന്റെ
വികസനത്തിന് വലിയ
സഹായവും
മുതല്‍കൂട്ടാകുകയും
ചെയ്യുമെന്ന ധനകാര്യ
വിദഗ്ദരുടെ അഭിപ്രായം
സഹകരണ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
665.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി ആരംഭിച്ച കേരള
ബാങ്കിന് റിസര്‍വ്
ബാങ്കിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് തരം
അനുമതിയെന്നും ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കുളള
അനുമതിയാണ്
ലഭിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
കേരള
ബാങ്കില്‍ സംസ്ഥാനത്തെ
എല്ലാ പ്രാഥമിക ബാങ്കും
അഫിലിയേഷന്
നേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അഫിലിയേഷന്
നേടിയിട്ടുള്ള പ്രാഥമിക
ബാങ്കുകളുടെ വിവരങ്ങള്‍
നല്‍കാമോ;
(സി)
മലപ്പുറം
ജില്ലയിലെ എത്ര
പ്രാഥമിക സഹകരണ
സംഘങ്ങള്‍ കേരള
ബാങ്കില്‍ അഫിലിയേറ്റ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കേരള
ബാങ്ക് ഡയറക്ടര്‍മാരായി
നിയമിതരായവരുടെ
വിദ്യാഭ്യാസ യോഗ്യത,
പ്രവൃത്തി പരിചയം
തുടങ്ങിയ വിശദാംശങ്ങള്‍
അറിയിക്കാമോ?
കേരള
ബാങ്ക് ജീവനക്കാരുടെ സേവന
വേതന വ്യവസ്ഥകള്‍
666.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
ഏകീകരിക്കുന്നതിനും
പരിഷ്കരിക്കുന്നതിനുമായി
ശമ്പള പരിഷ്കരണ
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കമ്മീഷന്
റിപ്പോര്‍ട്ട്
എന്നത്തേക്ക്
സമര്‍പ്പിക്കുവാനാണ്
ആവശ്യപ്പെട്ടിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
കേരള
ബാങ്കിന്റെ സോഫ്റ്റ്
വെയര്‍ ഇന്റഗ്രേഷന്‍
നടപ്പിലാക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇതിനായി
ഏത് ഏജന്‍സിയെയാണ്
നിയോഗിച്ചിട്ടുള്ളതെന്നും
അവരെ എപ്രകാരമാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
എത്ര കോടി രൂപയാണ്
ഇക്കാര്യത്തിനായി
ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളുടെ മേല്‍നോട്ടവും
നിയന്ത്രണവും
667.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിനെതിരെ
കോടതിയെ സമീപിക്കാന്‍
സഹകരണ സംഘങ്ങള്‍ക്ക്
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
എന്തെല്ലാം
കാര്യങ്ങളാണ് കോടതിയെ
സമീപിക്കുന്ന
സംഘങ്ങള്‍ക്ക്
നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സഹകരണ
സംഘങ്ങളുടെ
മേല്‍നോട്ടവും
നിയന്ത്രണവും
മാത്രമുള്ള സര്‍ക്കാര്‍
ഇക്കാര്യത്തിൽ
സംഘങ്ങള്‍ക്ക് മേല്‍
വിലക്ക്
ഏർപെടുത്തിയിട്ടുണ്ടെങ്കിൽ
ആ തീരുമാനം റദ്ദാക്കാൻ
നടപടി സ്വീകരിക്കുമോ;
(സി)
ആദായ
നികുതി ഈടാക്കല്‍, ഒരു
കോടിക്ക് മുകളില്‍
പിന്‍വലിക്കുന്ന
പണത്തിന് രണ്ടു ശതമാനം
നികുതി ചുമത്തല്‍ എന്നീ
കേന്ദ്ര
തീരുമാനങ്ങള്‍ക്കെതിരെ
കേസ് നടത്തുന്ന
സംഘങ്ങളെയും
പ്രതികൂലമായി
ബാധിക്കുന്ന ഈ തീരുമാനം
പിന്‍വലിക്കാന്‍
സർക്കാർ തയ്യാറാകുമോ?
സഹകരണ
സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നൂതന
മാര്‍ഗ്ഗങ്ങള്‍
668.
ശ്രീ.റ്റി.വി.രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.വി.വിജയദാസ്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സമൂഹത്തിന്റെ
സമഗ്രമായ പുരോഗതിയും
പ്രാദേശികമായ
സാമ്പത്തിക വികസനവും
സാധ്യമാക്കുന്നതില്‍
പ്രധാനപ്പെട്ട പങ്ക്
വഹിക്കുന്ന സഹകരണ
സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നൂതന മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയിലെ
സാധ്യതകളെ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായി
വിനോദസഞ്ചാര
സൗകര്യങ്ങളും
സേവനങ്ങളും
ലഭ്യമാക്കുന്നതിനും
തദ്ദേശീയ
ഉല്പന്നങ്ങളുടെ ഉല്പാദന
വിപണന കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനും
ടൂറിസം മേഖലയിലെ സഹകരണ
സംഘങ്ങളെ
ഉപയോഗപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സ്ത്രീകളുടെ
ശാക്തീകരണത്തിനും
അവരുടെ തൊഴില്‍
പങ്കാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിനും
സഹകരണ സ്ഥാപനങ്ങള്‍
വഹിക്കുന്ന പങ്ക്
വ്യക്തമാക്കാമോ;
(ഡി)
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി
പ്രത്യേക സഹകരണ
സംഘങ്ങള്‍ രൂപീകരിച്ച്
അവരുടെ ജീവിത നിലവാരം
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
വയനാട്
ജില്ലയ്ക്ക് പ്രത്യേക
പാക്കേജ്
669.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തുടര്‍ച്ചയായ
പ്രളയവും വിളനാശവും
കാരണം വായ്പാ
തിരിച്ചടവ് കൃത്യമായി
ലഭിക്കാതെ വയനാട്
ജില്ലയിലെ സഹകരണ
സ്ഥാപനങ്ങള്‍
പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തില്‍ വയനാട്
ജില്ലയ്ക്കായി ഒരു
പ്രത്യേക പാക്കേജ്
നടപ്പില്‍ വരുത്തുന്ന
കാര്യം ആലോചിക്കുമോ;
വിശദമാക്കാമോ?
മൊത്തവ്യാപാര
സഹകരണ സ്റ്റോറുകള്‍
670.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്തവ്യാപാര സഹകരണ
സ്റ്റോറുകളുടെ
ശോചനീയാവസ്ഥ
കണക്കിലെടുത്ത്,
സര്‍ക്കാര്‍/ അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
പൊതുമേഖലാ
സ്ഥാപനങ്ങള്‍,
കോര്‍പ്പറേഷനുകള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
സാമൂഹ്യക്ഷേമവകുപ്പിന്റെ
കീഴിലുളള സ്ഥാപനങ്ങള്‍
തുടങ്ങിയവക്ക് ആവശ്യമായ
നിത്യോപയോഗ സാധനങ്ങളും
സ്റ്റേഷനറി സാധനങ്ങളും
മൊത്ത വ്യാപാര സഹകരണ
സ്റ്റോറുകളില്‍ നിന്നും
ടെണ്ടര്‍ കൂടാതെ
നേരിട്ട്
വാങ്ങുന്നതിനായി
2009-ല്‍ ഇറക്കിയ
190/2009 നമ്പര്‍
ഉത്തരവ് പുതുക്കി
നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക് പുതുക്കി
നല്‍കും എന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളുടെ കാര്‍ഷിക വായ്പ
671.
ശ്രീ.മുരളി
പെരുനെല്ലി
,,
പി.ടി.എ. റഹീം
,,
സജി ചെറിയാന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നയങ്ങളുടെ ഭാഗമായി
കാര്‍ഷിക വായ്പാ
മേഖലയില്‍ സഹകരണ
ബാങ്കുകള്‍
അവഗണിക്കപ്പെടുകയും
സ്വകാര്യ-ന്യൂജനറേഷന്
ബാങ്കുകള്‍ക്ക് അമിത
പ്രാധാന്യം കൈവരുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ സഹകരണ
ബാങ്കുകള്‍
കര്‍ഷകര്‍ക്ക്
നല്കുന്ന വായ്പയുടെ
നിരക്ക്
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സഹകരണ ബാങ്കുകള്‍
കര്‍ഷകര്‍ക്ക്
നല്കുന്ന വായ്പ എത്ര
ശതമാനമാണെന്നും ഇത്
എത്ര ശതമാനമായി
ഉയര്‍ത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
കൃഷിയുടെ
വ്യാപനത്തിനായി സഹകരണ
സ്ഥാപനങ്ങള്‍ കൂടുതല്‍
ഇടപെടലുകള്‍
നടത്തേണ്ടതിന്റെയും
സഹകരണ, കാര്‍ഷിക
മേഖലകള്‍ ഒരുമിച്ച്
പ്രവര്‍ത്തിക്കേണ്ടതിന്റെയും
ആവശ്യകത സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റിസ്ക്
ഫണ്ട് സ്കീം
672.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ട് സ്കീം പ്രകാരം
എത്രപേര്‍ക്ക്
സംസ്ഥാനത്ത് ആശ്വാസം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിന്ന് പ്രസ്തുത സ്കീം
പ്രകാരം സമര്‍പ്പിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റിസ്ക്
ഫണ്ട് ഇനത്തില്‍ നല്കിയ
ആനുകൂല്യം
673.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്കകളില്‍ നിന്ന്
വായ്പ എടുക്കുകയും
തിരിച്ചടവ്
കാലാവധിക്കിടയില്‍
മരണപ്പെടുകയും ചെയ്ത
സഹകാരികള്‍ക്ക് റിസ്ക്
ഫണ്ട് ഇനത്തില്‍ നടപ്പ്
സാമ്പത്തിക വര്‍ഷം
നല്കിയ ആനുകൂല്യം എത്ര
കുടുംബങ്ങള്‍ക്ക്
ലഭ്യമായെന്നും എത്ര
രൂപയുടെ സഹായമാണ്
ലഭ്യമായതെന്നും
അറിയിക്കാമോ?
റിസ്ക്ക്
ഫണ്ട്
674.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ റിസ്ക്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തി എത്ര
പേര്‍ക്ക് സഹായം
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
നിന്ന് റിസ്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തി സഹായം
അനുവദിക്കുന്നതിന് എത്ര
അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
അവയില്‍
എത്രയെണ്ണത്തിന് സഹായം
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കാമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ കെയര്‍ ഹോം
പദ്ധതി
675.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പിന്റെ
നേതൃത്വത്തില്‍ കെയര്‍
ഹോം പദ്ധതി മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്നുണ്ടോയെന്നുള്ളതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2019-ലെ
പ്രളയത്തെത്തുടര്‍ന്ന്
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
കെയര്‍ ഹോം പദ്ധതി
മുഖേന വീടുകള്‍
നിര്‍മ്മിച്ചു
നല്‍കണമെന്ന്
അഭ്യര്‍ത്ഥിച്ച്
സഹകരണവകുപ്പ്
മന്ത്രിക്ക് 2019
സെപ്റ്റംബര്‍
മാസത്തില്‍ നിലമ്പൂര്‍
എം.എല്‍.എ. കത്ത്
നല്‍കിയിരുന്നോയെന്നും
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
കെയര്‍
ഹോം പദ്ധതിയുടെ
നിര്‍വ്വഹണം എങ്ങനെയാണ്
നടത്തുകയെന്നും
നിര്‍വ്വഹണ
ഉദ്യോഗസ്ഥന്
ആരാണെന്നും
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കെയര്‍
ഹോം പദ്ധതി
നടപ്പാക്കുമ്പോള്‍
സ്ഥലം എം.എല്‍.എ.,
തദ്ദേശസ്വയംഭരണ
ജനപ്രതിനിധികള്‍
എന്നിവരുമായി
ആശയവിനിമയം
നടത്താറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
കെയര്‍
ഹോം പദ്ധതിയുടെ
നടത്തിപ്പ് സംബന്ധിച്ച്
ജനപ്രതിനിധികളെ
അറിയിക്കാതിരുന്നതിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകള്‍
676.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ആറയൂര്‍ സര്‍വ്വീസ്
സഹകരണ ബാങ്ക്, പൊന്‍വിള
സര്‍വ്വീസ് സഹകരണ
ബാങ്ക് എന്നീ
ബാങ്കുകളില്‍ നടന്ന
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
അന്വേഷണത്തില്‍
ഏതൊക്കെ തരത്തിലുള്ള
ക്രമക്കേടുകള്‍ ആണ്
കണ്ടെത്തിയത് എന്ന്
വിശദമാക്കുമോ;
(സി)
ഏതു
വര്‍ഷം മുതലാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ?
കേരള
ടൂറിസത്തിന്റെ പ്രചാരണം
677.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
-ലെ പ്രളയം മൂലം കേരള
ടൂറിസത്തിന് വരുമാന
നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
2019
വര്‍ഷത്തില്‍
കേരളത്തിലെ ഓരോ പ്രധാന
ടൂറിസ്റ്റ്
കേന്ദ്രങ്ങളും
സന്ദര്‍ശിച്ച ആഭ്യന്തര
ടൂറിസ്റ്റുകളുടെയും,വിദേശ
ടൂറിസ്റ്റുകളുടെയും
എണ്ണം അറിയിക്കാമോ;
(സി)
കേരള
ടൂറിസത്തിന്റെ
പ്രചാരണത്തിന് വേണ്ടി
ഇന്ത്യയ്ക്കകത്തും
പുറത്തും ചെയ്തുവരുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
കേരളാ
ടൂറിസത്തിന്റെ
പ്രചാരണത്തിന് വേണ്ടി ഈ
സര്‍ക്കാരിന്റെ കാലത്ത്
വിദേശയാത്ര നടത്തിയ
മന്ത്രിമാര്‍,
ഉദ്യോഗസ്ഥര്‍
എന്നിവരുടെ വിവരങ്ങള്‍,
ചെലവ് എന്നിവ
അറിയിക്കാമോ?
നെയ്യാര്‍
ഡാം ടൂറിസം വികസനം
678.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍
ഡാം ടൂറിസം
വികസനത്തിന്റെ രണ്ടാം
ഘട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
ഇതിലേക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പണിമുടക്കു
ദിവസം നോബല്‍ സമ്മാന ജേതാവിനെ
തടഞ്ഞ സംഭവം
679.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ദേശീയ പണിമുടക്കിനിടെ
സംസ്ഥാന സര്‍ക്കാരിന്റെ
അതിഥിയായെത്തിയ നോബല്‍
സമ്മാന ജേതാവായ
മൈക്കല്‍ ലൈവിറ്റിനെയും
ഭാര്യയെയും ആലപ്പുഴ
കായലില്‍
സമരാനുകൂലികള്‍ തടഞ്ഞ
സംഭവം സംസ്ഥാനത്തിനും
ടൂറിസം മേഖലക്കും
ഉണ്ടാക്കിയ നാണക്കേട്
സര്‍ക്കാര്‍
വിലയിരുത്തിയോ;
വ്യക്തമാക്കുമോ;
(ബി)
പണിമുടക്കില്‍
നിന്ന് ടൂറിസം മേഖലയെ
ഒഴിവാക്കിയിരുന്നതായി
നേരത്തെ തന്നെ
പണിമുടക്കിലേര്‍പ്പെട്ട
സംഘടനകള്‍
പ്രഖ്യാപിച്ചിരുന്നിട്ടും
ഇത്തരം സംഭവമുണ്ടായ
സാഹചര്യം സര്‍ക്കാര്‍
പരിശോധിച്ചുവോ;
വിശദമാക്കുമോ;
(സി)
യാത്രാ
സൗകര്യവും സഞ്ചാരികളുടെ
സംരക്ഷണവും വിനോദസഞ്ചാര
മേഖലക്ക്
അനിവാര്യമാണെന്നിരിക്കെ
നോബല്‍ ജേതാവിനെ പോലും
അദ്ദേഹം യാത്രചെയ്ത
'പുരവഞ്ചി'യില്‍
തടഞ്ഞിട്ട സമരരീതിയെ
സര്‍ക്കാര്‍ എങ്ങനെയാണ്
നോക്കിക്കാണുന്നത്;
ഭാവിയില്‍ ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
680.
ശ്രീ.വി.
ജോയി
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയുടെ
സുസ്ഥിര വികസനം
സാധ്യമാക്കുന്നതിനും
ഉത്തരവാദിത്ത ടൂറിസം
വ്യാപിപ്പിക്കാനും
ഉദ്ദേശിച്ചുകൊണ്ട്
രൂപീകരിച്ച
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
ഉത്തരവാദിത്ത
ടൂറിസത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
സാക്ഷാത്ക്കരിക്കുന്നതിന്
വിവിധ ടൂറിസം
സംരംഭങ്ങളെ
വേര്‍തിരിച്ച് ആക്ഷന്‍
പ്ലാന്‍
തയ്യാറാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉത്തരവാദിത്ത
ടൂറിസത്തിന്റെ വിവിധ
ഘടകങ്ങളുടെ ഏകോപനം
ഫലപ്രദമാക്കാന്‍ തദ്ദേശ
ഭരണ സ്ഥാപനങ്ങളുടെ
പങ്കാളിത്തം ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഉത്തരവാദിത്ത
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി പരിസ്ഥിതി
സംരക്ഷണം, പൊതു
പെരുമാറ്റ മര്യാദകള്‍,
മികച്ച ആശയവിനിമയം
എന്നിവയ്ക്ക് ഊന്നല്‍
നല്കി
വിദ്യാര്‍ത്ഥികള്‍ക്കും
അദ്ധ്യാപകര്‍ക്കും
പൊതുജനങ്ങള്‍ക്കുമായി
പരിശീലന പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വിനോദസഞ്ചാരികളുടെ
സുരക്ഷ
681.
ശ്രീ.എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്തുന്ന
വിനോദസഞ്ചാരികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനും ഈ
മേഖലയിലുണ്ടാകുന്ന
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ഉന്നതതല
കർമ്മസേനയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിനോദ
സഞ്ചാര മേഖലയുമായി
ബന്ധപ്പെട്ട്
സംഭവിക്കുന്ന
ഒറ്റപ്പെട്ട
കുറ്റകൃത്യങ്ങളും
അപകടങ്ങളും പോലും
അന്താരാഷ്ട്ര ശ്രദ്ധ
ആകർഷിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
കൂടുതല്‍ ജാഗ്രത
പുലർത്തുന്നതിനും
ടൂറിസം പോലീസിനെ
ശാക്തീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
അനധികൃത
ടൂർ ഗൈഡുകളുടെയും ടൂർ
ഓപ്പറേറ്റർമാരുടെയും
ചൂഷണം തടയുന്നതിന്റെ
ഭാഗമായി ടൂർ
ഗൈഡുമാർക്ക് വിദഗ്ധ
പരിശീലനം നല്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എത്നിക്
കുസെെന് പദ്ധതി
682.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
ശെെലിയിലുളള കേരളീയ
വിഭവങ്ങള്‍ വൃത്തിയോടെ
തയ്യാറാക്കി നല്കുന്ന
ശൃംഖല സംസ്ഥാനത്ത്
സ്ഥാപിക്കുവാന്‍ ടൂറിസം
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉത്തരവാദിത്ത
ടൂറീസം മിഷന്റെ എത്നിക്
കുസെെന് പദ്ധതി
വിശദമാക്കുമോ;
(സി)
ഇതിനകം
ഇൗ പദ്ധതിയില്‍ എത്ര
വീടുകള്‍ രജിസ്റ്റര്‍
ചെയ്തു; വിശദാംശം
നല്‍കുമോ?
മുസിരിസ്
പെെതൃകപദ്ധതി
683.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ സാമ്പാളൂര്‍
ഗ്രാമവും, വിശുദ്ധ
ഫ്രാന്‍സിസ് സേവ്യര്‍
ദേവാലയവും മുസിരിസ്
പെെതൃകപദ്ധതിയില്
ഉള്‍പ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
വിനോദസഞ്ചാരവകുപ്പ്
ഡയറക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ട്
എന്നത്തേയ്ക്കു
ലഭ്യമാക്കാന്‍
സാധിക്കും;
വ്യക്തമാക്കാമോ?
കടമക്കുടി
ടൂറിസം പദ്ധതി
684.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടമക്കുടി
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
പ്രപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച് സ്വീകരിച്ച
തുടര്‍നടപടി
വിശദമാക്കാമോ;
(ബി)
എത്ര
രൂപയാണ് ഇതിനായി
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
685.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
നിലവിലുള്ള ടൂറിസം
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വികസനത്തിനും
നവീകരണത്തിനുമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക
അനുവദിച്ചുവെന്നും
എന്തെല്ലാം നവീകരണ,
വികസന പ്രവൃത്തികള്‍
നടത്തിയെന്നും
വിശദമാക്കാമോ;
(സി)
പാലക്കാട്
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സില്‍
വഴി എന്തെല്ലാം
പദ്ധതികളാണ് പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ഡി)
പാലക്കാട്
ഡി ടി പി സി മുഖാന്തിരം
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം പ്രവൃത്തികൾ
നടത്തി ;വിശദാംശം
നല്‍കാമോ?
വിനോദസഞ്ചാര
വികസന പദ്ധതികള്‍
686.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
നേരിടുന്ന പ്രധാന
പ്രശ്നം അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവവും
ശുചിത്വത്തിന്റെ
കുറവുമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഗ്രീന്‍
കാര്‍പ്പെറ്റ് പദ്ധതി
അവലോകനം
ചെയ്തിട്ടുണ്ടോ;
നിലവില്‍ എത്ര
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
ആരുടെയൊക്കെ
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രധാന
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
സി.സി.ടി.വി. ക്യാമറ
സ്ഥാപിച്ച്
ടൂറിസ്റ്റുകളുടെ സുരക്ഷ
ഉറപ്പാക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ ക്ലീൻ കേരള
പദ്ധതി
687.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
പുരുഷന് കടലുണ്ടി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
പരിസ്ഥിതി
സൗഹൃദമാക്കുന്നതിന്റെ
ഭാഗമായി ഈ
കേന്ദ്രങ്ങളിൽ ക്ലീൻ
കേരള പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
ആദ്യഘട്ടത്തിൽ ഏതെല്ലാം
ടൂറിസം
കേന്ദ്രങ്ങളെയാണ്
തെരഞ്ഞടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
വിനോദസഞ്ചാര
മേഖലയെ കൂടുതൽ
ആകര്‍ഷകമാക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നൂതന പരിഷ്കാരങ്ങള്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
വിനോദസഞ്ചാര
മേഖലയിൽ
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികളും
ടൂറിസം ഉല്പന്നങ്ങളും
കൂടുതൽ
ജനസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം
688.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഉത്തരവാദിത്ത ടൂറിസം
മുഖേന ടൂര്‍
പാക്കേജുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കടമ്പ്രയാര്‍
ടൂറിസം പദ്ധതി
689.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടമ്പ്രയാര്‍
ടൂറിസം പദ്ധതിയിലെ
വോക്ക് വേയുടെ ശോചനീയ
അവസ്ഥ
പരിഹരിക്കുന്നതിനും
ബോട്ടിങ്ങ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ടി
പദ്ധതി പ്രദേശത്തെ
ശുചീകരണ
പ്രവര്‍ത്തികള്‍, വിനോദ
സഞ്ചാരികള്‍ക്കുള്ള
ഹോട്ടല്‍ തുടങ്ങിയവയുടെ
നടത്തിപ്പ്
കുടുംബശ്രീക്ക്
കൈമാറുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
തോട്ടം
മേഖലകളിലെ വിനോദസഞ്ചാര
സാധ്യതകൾ
690.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം മേഖലകളുടെ
വിനോദസഞ്ചാര സാധ്യതകൾ
പ്രയോജനപ്പെടുത്തുവാൻ
ടൂറിസം വകുപ്പിന്
പദ്ധതികൾ നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രതിസന്ധിയിലായ
സംസ്ഥാനത്തെ തോട്ടം
മേഖലകളുടെ വിനോദസഞ്ചാര
സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ട
വകുപ്പുകളുമായി ടൂറിസം
വകുപ്പ് കൂടിയാലോചനകൾ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വയനാട്
ചുരത്തിലൂടെയുള്ള കേബിള്‍
കാര്‍ പദ്ധതി
691.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വയനാട്
ചുരത്തിലൂടെയുള്ള
കേബിള്‍ കാര്‍ പദ്ധതി
എന്നത്തേയ്ക്ക്
നടപ്പില്‍ വരുത്തുവാന്‍
കഴിയും എന്നറിയിക്കുമോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ആറന്മുള
മണ്ഡലത്തിലെ ഉത്തരവാദിത്ത
ടൂറിസം പദ്ധതി
692.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആറന്മുള
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
അനുവദിച്ചിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
ഇടുക്കി
ഡി.റ്റി.പി.സി.യുടെ കീഴില്‍
വിനോദസഞ്ചാരികള്‍ക്കായി
താമസസൗകര്യ ം
693.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ഡി.റ്റി.പി.സി.യുടെ
കീഴില്‍ ഇടുക്കി
ഡാമിനോടുചേർന്നുള്ള
പാര്‍ക്കിനോടനുബന്ധിച്ച്
വിനോദസഞ്ചാരികള്‍ക്കായി
നിര്‍മ്മിക്കുന്ന
കോട്ടേജുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഈ സൗകര്യങ്ങള്‍
വിനോദസഞ്ചാരികള്‍ക്കായി
എന്നുമുതല്‍ തുറന്നു
കൊടുക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഏനാമാവ്
നെഹ്രു പാർക്കിന്റെ നവീകരണ
നടപടികള്‍
694.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂർ
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ ഏനാമാവ്
നെഹ്രു പാർക്കിന്റെ
നവീകരണ പ്രവൃത്തികള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
വാമനപുരം
മണ്ഡലത്തിലെ ടൂറിസം
പ്രവൃത്തികള്‍
695.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാമനപുരം
നിയോജകമണ്ഡലത്തില്‍
ടൂറിസം വകുപ്പ്
അനുവദിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര രൂപാ
വീതം അനുവദിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ഓരോ
പ്രവൃത്തിയുടെയും
പുരോഗതി
റിപ്പോര്‍ട്ട്
നല്‍കാമോ?
വര്‍ക്കല
മണ്ഡലത്തിലെ വിനോദസഞ്ചാര
പ്രവൃത്തികള്‍
696.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പില്‍
നിന്നും എന്തെല്ലാം
പ്രവൃത്തികള്‍ക്ക്
ഫണ്ട് അനുവദിച്ച്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
പുരോഗതി അറിയിക്കാമോ;
(സി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍ കരാര്‍
ഉടമ്പടിയില്‍
ഏര്‍പ്പെട്ടിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും കരാര്‍
ഉടമ്പടി
ചെയ്തിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
വിശദമാക്കാമോ?
പോത്തുണ്ടി
ടൂറിസം പദ്ധതി
697.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പോത്തുണ്ടി
ടൂറിസം പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ ടൂറിസം പദ്ധതികള്‍
698.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിൽ ടൂറിസം
വകുപ്പിന്റെ കീഴിൽ
എന്തൊക്കെ പദ്ധതികളാണ്
പരിഗണനയിലുള്ളത്;
വ്യക്തമാക്കാമോ;
(ബി)
മഞ്ചേശ്വരം
മണ്ഡലത്തിലെ കുമ്പള
മോഡൽ ടൂറിസം പദ്ധതി
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ നിരവധി
ആളുകളെ
ആകര്‍ഷിക്കുന്നതും
ടൂറിസത്തിന്
അനുയോജ്യവുമായ പൊസടി
ഗുംപെ ഹില്‍
സ്റ്റേഷന്, കിദൂര്‍
പക്ഷി സങ്കേതം,
ആരിക്കാടി കോട്ട എന്നീ
സ്ഥലങ്ങള്‍
ബന്ധപ്പെടുത്തി പദ്ധതി
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ വിനോദസഞ്ചാര
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
699.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയും നിര്‍വ്വഹണ
ഏജന്‍സിയും
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ ?
വിനോദസഞ്ചാര
വകുപ്പിന്റെ വിവിധ ടൂറിസം
പദ്ധതികള്‍
700.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം
വള്ളിക്കുന്ന്
മണ്ഡലത്തില്‍
വിനോദസഞ്ചാര
വകുപ്പിന്റെ ഏതെല്ലാം
പദ്ധതികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഏതെല്ലാം
ടൂറിസം പദ്ധതികള്‍ക്ക്
ഇതിനകം ഭരണാനുമതി
ആയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പുഴയോര
ടൂറിസം പദ്ധതികളുടെ
പുരോഗതി വിശദമാക്കാമോ;
(ഡി)
വിവിധ
ടൂറിസം പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്നറിയിക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ മീന്‍കുഴി
വാട്ടര്‍ റിക്രിയേഷന്‍ പദ്ധതി
701.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തില്‍ ടൂറിസം
വകുപ്പിനുകീഴില്‍
അനുവദിച്ച മീന്‍കുഴി
വാട്ടര്‍ റിക്രിയേഷന്‍
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ?
നെല്ലിക്കുഴി
തീര്‍ത്ഥാടനം
702.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നെല്ലിക്കുഴി
കേന്ദ്രമാക്കി
പ്രവര്‍ത്തിച്ചുവരുന്ന
ശ്രീരാമവിലാസം ചവളാര്
സൊസൈറ്റിയുടെ
നേതൃത്വത്തില്‍
പഴനിക്ഷേത്രം മുതല്‍
നെല്ലിക്കുഴി ക്ഷേത്രം
വരെയുളള വിവിധ
സാംസ്കാരിക
കേന്ദ്രങ്ങള്‍
സന്ദര്‍ശിച്ച്
സാമൂഹ്യതിന്മകള്ക്കെതിരെ
ബോധവത്കരണം
നടത്തിവരുന്ന
നെല്ലിക്കുഴി
തീര്‍ത്ഥാടനം
സര്‍ക്കാരിന്റെ
പില്‍ഗ്രിം
ടൂറിസത്തില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
മാസ്റ്റര്‍പ്ലാന്‍
സഹിതം ഭാരവാഹികള്‍
നല്കിയ നിവേദനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തില്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വര്‍ഷംതോറും
ചവളാര് സൊസൈറ്റിയുടെ
നേതൃത്വത്തില്‍
നടത്തിവരുന്ന
നെല്ലിക്കുഴി
തീര്‍ത്ഥാടനം
സര്‍ക്കാരിന്റെ
പില്‍ഗ്രിം
ടൂറിസത്തില്‍
ഉള്‍പ്പെടുത്തുന്നകാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
മുതലമൂര്ഖന്
കടവിലെ ബോട്ടിങ്ങ്
703.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ടൂറിസം
വകുപ്പ് മുഖാന്തിരം
നടപ്പിലാക്കുന്ന
'വെള്ളിനേഴി
പഞ്ചായത്തിലെ
കുറ്റാനശ്ശേരി
മുതലമൂര്ഖന് കടവില്‍
ബോട്ടിങ്ങ്' എന്ന
പ്രവൃത്തി സംബന്ധിച്ച്
ടൂറിസം വകുപ്പ് ഇത് വരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമാക്കി ഈ പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് അറിയിക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ ടൂറിസം
സാധ്യതകള്‍
704.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ കന്നേറ്റി
കായലിന്റെയും
പള്ളിക്കലാറിന്റെയും
തീരത്തുകൂടി റോഡ്
നിര്‍മ്മിക്കുന്ന
പദ്ധതി പരിഗണനയിലുണ്ടോ;
എങ്കിൽ വിശദീകരിക്കുമോ;
(ബി)
ഇതിനായി
പ്രാഥമിക പരിശോധന
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതു
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി വേഗത്തില്‍
നടപ്പിലാക്കി
കരുനാഗപ്പള്ളിയുടെ
ടൂറിസം സാധ്യതകള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
705.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂർ
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ മലനാട്
നോർത്ത് മലബാർ റിവർ
ക്രൂയിസ് പദ്ധതിയിലും
സ്വദേശ് ദർശൻ
പദ്ധതിയിലും
ഉള്‍പ്പെടുത്തി
നടത്തുന്ന പദ്ധതികളുടെ
പ്രവർത്തന പുരോഗതി
അറിയിക്കാമോ?
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ വലിയകുളം
ടൂറിസം പ്രോജക്ട്
706.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
ചെങ്കല്‍ പഞ്ചായത്തിലെ
വലിയകുളം ടൂറിസം
പ്രോജക്ടുമായി
ബന്ധപ്പെട്ട്
ഡി.പി.ആര്.
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
ചുമതലപ്പെടുത്തിയ
വാപ്പ്കോസ് എന്ന
ഏജന്‍സി എന്തൊക്കെ
നടപടികള്‍ ആണ്
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കാമോ;
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സില്‍
ഡി.പി.ആര്.
തയ്യാറാക്കാനായി
വാപ്പ്കോസിന് അനുമതി
നല്‍കിയത് ഏതു
വര്‍ഷമാണെന്ന്
വിശദമാക്കാമോ?
വിളപ്പില്‍ശാലയില്‍
അഡ്വഞ്ചര്‍ അക്കാദമിയുടെ
ആസ്ഥാനം
707.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
അക്കാദമിയുടെ ആസ്ഥാനം
വിളപ്പില്‍ശാലയില്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും
തുടര്‍നടപടികളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ശബരിമല
ഭരണനിര്‍വ്വഹണത്തിന് പ്രത്യേക
നിയമം
T 708.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതിയുടെ
പരാമര്‍ശത്തിന്റെ
അടിസ്ഥാനത്തില്‍ ശബരിമല
ഭരണനിര്‍വ്വഹണത്തിനായി
ഒരു പ്രത്യേക നിയമം
കൊണ്ടുവരുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ശബരിമല
വികസനത്തിനായി
ഹെെക്കോടതി നിയമിച്ച
ഒരു ഹെെപവര്‍ കമ്മിറ്റി
നിലവിലുളളപ്പോള്തന്നെ
ശബരിമല ഒരു പ്രത്യേക
അധികാര കേന്ദ്രത്തിന്
കീഴില്‍ വരുന്ന
രീതിയില്‍ ഒരു നിയമം
കൊണ്ടുവരുന്നത്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ
തകര്‍ക്കുന്ന
നടപടിയാകുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
1950ലെ
തിരുവിതാംകൂര്‍-കൊച്ചി
ഹിന്ദുമത സ്ഥാപന
നിയമത്തിലെ അടിസ്ഥാന
വ്യവസ്ഥകള്‍
മാറ്റുന്നതിനുമുമ്പ്
അത് കവനന്റിന്
എതിരാണോയെന്നും
കേന്ദ്രസര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
ആവശ്യമുണ്ടോയെന്നും
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ശബരിമല
പ്രത്യേക നിയമത്തിന്
കീഴിലാക്കിയാല്‍ ശബരിമല
വരുമാനംകൊണ്ട്
നിലനില്‍ക്കുന്ന
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനുകീഴിലുള്ള
ആയിരത്തി ഇരുന്നൂറോളം
ക്ഷേത്രങ്ങളും
ബോര്‍ഡിനുകീഴിലുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
പ്രതിസന്ധിയിലാകുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തീരുമാനത്തില്‍നിന്നും
പിന്‍വാങ്ങുമോയെന്ന്
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെ വരുമാനം
709.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളുടെ വരുമാനം
പൂര്‍ണ്ണമായും ദേവസ്വം
ബോര്‍ഡുകള്‍ക്ക് തന്നെ
ലഭിക്കുന്നുവെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ബി)
ഇക്കഴിഞ്ഞ
മണ്ഡല-മകര വിളക്ക്
കാലത്ത് ശബരിമലയിലെ
നടവരവില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
കഴിഞ്ഞ സീസണെ
അപേക്ഷിച്ച് എത്രത്തോളം
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
വര്‍ഷം തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനുണ്ടായ
വരുമാന നഷ്ടം
പരിഹരിക്കുന്നതിന്
2019-20 ലെ ബഡ്ജറ്റില്‍
തുക
വകയിരുത്തിയിരുന്നോ;
വകയിരുത്തിയിരുന്ന തുക
പൂര്‍ണ്ണമായും ദേവസ്വം
ബോര്‍ഡിന്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ കൈമാറിയ
തിയതി
വെളിപ്പെടുത്താമോ;
(ഡി)
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവള സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
ശബരിമലയെ
വിശ്വാസികളുടെ
തീര്ത്ഥാടനകേന്ദ്രമാക്കുന്നതിനും,
അവിടെ എത്തുന്ന
ഭക്തര്‍ക്ക് സൗകര്യം
ഒരുക്കുന്നതിനും
ദേവസ്വം ബോര്‍ഡ്
പുതിയതായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
ശബരിമലയിലെ
ആചാര സംരക്ഷണം
710.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആചാരാനുഷ്ഠാന
സംരക്ഷകരായി
മാറുന്നതിനുള്ള
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
ശബരിമലയിലെ
ആചാരം സംരക്ഷിച്ചും
ഹൈന്ദവ വിശ്വാസ
താല്‍പ്പര്യം മാനിച്ചും
സുപ്രീംകോടതിയില്‍ നയം
വ്യക്തമാക്കുമെന്ന
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ പ്രഖ്യാപനം
കഴിഞ്ഞ വര്‍ഷത്തെ
മണ്ഡല-മകര വിളക്ക്
കാലത്ത് സ്വീകരിച്ച
നടപടികള്‍ക്കുള്ള
പ്രായശ്ചിത്തമായി
കണക്കാക്കാമോ;
(സി)
2016-ല്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
സുപ്രീംകോടതിയില്‍
നല്കിയ
സത്യവാങ്മൂലത്തെ
അനുകൂലിക്കുവാന്‍
നിലവിലെ ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അപ്രകാരമുള്ള
സത്യവാങ്മൂലം നല്കി
ശബരിമല ഭക്തരുടെ
വിശ്വാസ സംരക്ഷണത്തിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ശബരിമലയിലെ
നിലവിലുള്ള ഉന്നതാധികാര സമിതി
711.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിൽ
നിലവിലുള്ള ഉന്നതാധികാര
സമിതിയുടെ ഘടന
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സമിതി രൂപീകരിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
സമിതിയുടെ
അടിസ്ഥാന വികസന
ഫണ്ടില്‍ സംഭാവനയായി
നാളിതുവരെ വരെ എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വികസന
ഫണ്ടിലേക്ക്
സര്‍ക്കാര്‍ സഹായം
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
ഉന്നതാധികാര
സമിതി ലക്ഷ്യമിട്ട
മാസ്റ്റര്‍പ്ലാനില്‍
എന്തെല്ലാം പദ്ധതികള്‍
വിഭാവനം
ചെയ്തിരുന്നുവെന്നും
ആയതില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(എഫ്)
സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാൻ
കഴിയുമെന്ന്
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
712.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
സാമ്പത്തിക
പ്രതിസന്ധിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
വരുമാനവര്ദ്ധനക്ക്
എന്തെല്ലാം നടപടികളാണ്
ആലോചിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വലിയനിര്മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിര്‍വ്വഹണം
ബോര്‍ഡിന്റെ നേരിട്ടുളള
നിരീക്ഷണത്തിലാക്കുന്നതിന്
നീക്കമുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ചെലവുകള്‍
നിയന്ത്രിക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
ക്ഷേത്രങ്ങള്‍
713.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
ക്ഷേത്രങ്ങള്‍
എതാെക്കെയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളുടെ
അധീനതയില്‍ എത്ര വീതം
ഭൂമിയാണ് ഉള്ളതെന്ന്
വിശദമാക്കുമോ?
മുരിങ്ങമംഗലം
മഹാദേവര്‍ ക്ഷേത്രത്തില്‍
വിശ്രമ സങ്കേതം
714.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമല
തീര്‍ത്ഥാടകര്‍ പ്രധാന
ഇടത്താവളമായി
ഉപയോഗിക്കുന്ന
മുരിങ്ങമംഗലം മഹാദേവര്‍
ക്ഷേത്രത്തില്‍
തീര്‍ത്ഥാടകര്‍ക്കായി
വിശ്രമ സങ്കേതം
ഉള്‍പ്പെടെയുള്ള
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
കൊട്ടാരക്കര
ശ്രീമണികണ്ഠേശ്വരം മഹാഗണപതി
ക്ഷേത്രവികസനം
715.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
ശ്രീമണികണ്ഠേശ്വരം
മഹാഗണപതി
ക്ഷേത്രവികസനത്തിനായി
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് മാസ്റ്റര്‍
പ്ലാന്‍ തയ്യാര്‍
ചെയ്തിരുന്നോ;
(ബി)
എങ്കില്‍
മാസ്റ്റര്‍ പ്ലാനില്‍
വിഭാവനം ചെയ്തിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഈ
കാര്യങ്ങള്‍
നടപ്പിലാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?