വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
347.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
ടി.ജെ. വിനോദ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015 ഡിസംബര്‍ 5-ാം
തീയതി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച്
ഊര്‍ജ്ജിതമായി
മുന്നോട്ട് പോയ
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പ്രതീക്ഷിച്ചതുപോലെ
മുന്നോട്ട്
കൊണ്ടുപോകുന്നതില്‍ ഈ
സര്‍ക്കാര്‍
പരാജയപ്പെട്ടതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തിൽ
ആക്ഷേപം
ഉന്നയിക്കപ്പെടാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
കരാര്‍
അനുസരിച്ച് ഈ
തുറമുഖത്തിന്റെ
നിര്‍മ്മാണം എന്നാണ്
പൂര്ത്തിയാക്കേണ്ടിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണപ്രവര്‍ത്തനം
പൂര്‍ത്തിയാക്കുവാന്‍
കൂടുതല്‍ സമയം
അനുവദിക്കണമെന്ന്
തുറമുഖ
നിര്‍മ്മാണക്കമ്പനി
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര സമയമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
348.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പുലിമുട്ട്
നിര്‍മ്മാണത്തിന്
ആവശ്യമായ പാറ അദാനി
കമ്പിനി സ്വന്തം
നിലയില്‍ ക്വാറികള്‍
ആരംഭിച്ച്
കൊണ്ടുവരുമെന്ന ഉറപ്പ്
പാലിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
പുലിമുട്ട്
നിര്‍മ്മാണത്തിന്റെ
പ്രവൃത്തികളില്‍ എത്ര
ശതമാനമാണ്ഇനിയും
പൂര്‍ത്തിയാക്കുവാനുള്ളത്;
ഇതിനായുള്ള പാറ
എപ്രകാരമാണ്
സംഘടിപ്പിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
തുറമുഖ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന് സർക്കാർ
വിലയിരുത്തുന്നുണ്ടോ;
(ഡി)
ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ പ്രോജക്ട്
ഇംപ്ലിമെന്റേഷന്‍
കമ്മിറ്റിയും
എംപവേര്‍ഡ്
കമ്മിറ്റിയും പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
നിര്‍മ്മാണ പുരോഗതി
349.
ശ്രീ.കെ.
ആന്‍സലന്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എന്‍. വിജയന് പിള്ള
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
ആദ്യഘട്ട നിർമ്മാണം
എത്ര ശതമാനം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണപുരോഗതി
യഥാസമയം
വിലയിരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ് സർക്കാർ
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
തുറമുഖത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കണമെന്നും
നിശ്ചിതസമയത്ത് തന്നെ
നിർമ്മാണം
പൂര്‍ത്തിയാക്കണമെന്നും
അല്ലാത്ത പക്ഷം
നഷ്ടപരിഹാരം
നല്‍കേണ്ടിവരുമെന്നും
കമ്പനിയെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കരിങ്കല്ല്
അടക്കമുളള
നിര്‍മ്മാണസാമഗ്രികളുടെ
ക്ഷാമം പരിഹരിച്ച്
പദ്ധതി യഥാസമയം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖനിര്‍മ്മാണ കരാര്‍
350.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖനിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിര്‍മ്മാണക്കമ്പനിക്ക്
കരാര്‍ കാലാവധി
നീട്ടിനല്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിശ്ചിത
കാലാവധിക്കുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സാധിക്കാതെ വന്നാല്‍
കരാര്‍ പ്രകാരം സംസ്ഥാന
സര്‍ക്കാരിന്
നഷ്ടപരിഹാരം ഈടാക്കുവാൻ
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കിൽ
ഈ ഇനത്തില്‍ എത്ര തുക
ലഭിച്ചുവെന്ന്
വിശദമാക്കുമോ ;
(ഡി)
നിര്‍മ്മാണ
കാലാവധി
നീട്ടുന്നതുമായി
ബന്ധപ്പെട്ട് പ്രസ്തുത
കമ്പനിയുമായി
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വിഴിഞ്ഞം
തുറമുഖത്തിന്റെ നിര്‍മ്മാണ
പുരോഗതി
351.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഒപ്പിട്ട
കരാറിലെ ഏതൊക്കെ
വ്യവസ്ഥകള്‍ നിലവില്‍
പാലിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ?
കൊല്ലം
തുറമുഖത്തിന്റെ വികസനം
352.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
തുറമുഖത്തിന്റെ
വികസനത്തിന് ഏതെല്ലാം
പദ്ധതികളാണ് ഇപ്പോള്‍
നടപ്പിലാക്കി വരുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
ഈ
തുറമുഖത്തുനിന്ന്
ലക്ഷദ്വീപിലേക്ക്
യാത്രാകപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മ്യൂസിയങ്ങളുടെ
പരിഷ്ക്കരണം
353.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മ്യൂസിയങ്ങളാണ്
നിലവില്‍
പ്രവര്‍ത്തിക്കുന്നതെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
കാലഘട്ടത്തിന്റെ
ആവശ്യകത ഉള്‍ക്കൊണ്ട്
മ്യൂസിയങ്ങളെ
കാലോചിതമായി
പരിഷ്ക്കരിക്കുന്നത്
ആലോചനയിലുണ്ടോ;
വ്യക്തമാക്കുമോ?
അവര്‍
ലേഡി ഓഫ് ഹോപ്പ് പള്ളി
സംരക്ഷിതസ്മാരകമാക്കുന്നതിനുള്ള
വിജ്ഞാപനം
354.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
വെെപ്പിനില്‍
സ്ഥിതിചെയ്യുന്ന
നൂറ്റാണ്ടുകള്‍
പഴക്കമുള്ള ആംഗ്ലോ
ഇന്ത്യന്‍ പള്ളിയായ
അവര്‍ ലേഡി ഓഫ്
ഹോപ്പിനെ
സംരക്ഷിതസ്മാരകമാക്കുന്നതിനായി
പ്രാഥമികവിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിനു കാരണം
എന്തെന്നും വിജ്ഞാപനം
എന്നത്തേയ്ക്കു
പുറപ്പെടുവിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
മണ്ണടി
വേലുത്തമ്പിദളവാ മ്യൂസിയം
വികസനം
355.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണടി
വേലുത്തമ്പിദളവാ
മ്യൂസിയം വികസനത്തിനായി
വകുപ്പുതലത്തില്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
പത്തനംതിട്ട
ജില്ലയിലെ
ചരിത്രപ്രാധാന്യമുളള
സ്ഥലങ്ങളെ
ബന്ധിപ്പിച്ച് ഒരു
ചരിത്ര ഗവേഷണ വിജ്ഞാന
യാത്രാ പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോയെന്നറിയ്ക്കുമോ?
ആറ്റിങ്ങൽ
കോയിക്കൽ കൊട്ടാരത്തിന്റെ
സംരക്ഷണം
356.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങൽ
കോയിക്കൽ കൊട്ടാരം
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
പുരാവസ്തു വകുപ്പ്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
അവിടെ നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇന്ത്യയിലെ
ബ്രിട്ടീഷ്
ഭരണത്തിനെതിരായ ആദ്യ
കലാപമായ ആറ്റിങ്ങൽ
കലാപത്തിന്റെ ചരിത്രം
വിശദമാക്കുന്നതിനുളള
പദ്ധതികള്‍
ഇതോടൊന്നിച്ച്
നടപ്പാക്കുമോ എന്ന്
വ്യക്തമാക്കാമോ ?
കൃഷ്ണപുരം
കൊട്ടാരത്തിന്റെ പുനരുദ്ധാരണം
357.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
കൃഷ്ണപുരം
കൊട്ടാരത്തിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പ്രവൃത്തികള്‍ക്കും
ചെലവഴിച്ചിട്ടുള്ള തുക
എത്രയെന്ന്
വിശദമാക്കാമോ?
തലസ്ഥാനത്തെ
കോട്ടമതിലിന് ചുറ്റുമുള്ള
അനധികൃത കയ്യേറ്റം
358.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ കോട്ടമതിലിന്
ചുറ്റും അനധികൃത
കയ്യേറ്റം
നടക്കുന്നതായി
ആര്‍ക്കിയോളജി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കോട്ടമതില്‍
ഉള്‍പ്പെടെയുളള
പൈതൃകമായി
സംരക്ഷിക്കേണ്ട
ഇടങ്ങളില്‍ ഒരു
തരത്തിലുളള കയ്യേറ്റം
ഉണ്ടാവുകയോ
അനുവദിക്കുകയോ
പാടില്ലെന്ന് കാണിച്ച്
കേന്ദ്ര ആര്‍ക്കിയോളജി
വകുപ്പ് ഡയറക്ടര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
എപ്പോഴെങ്കിലും
നല്കിയിട്ടുണ്ടായിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
കോട്ടമതിലിന്
ചുറ്റുമുളളതുള്പ്പെടെയുളള
അനധികൃത കൈയ്യേറ്റം
ഒഴിപ്പിച്ചെടുക്കുന്നതിനുള്ള
ബാധ്യത സംസ്ഥാനത്തെ ഏത്
അധികാരിയിലാണ്
നിക്ഷിപ്തമായിട്ടുളളത്;
(സി)
കിഴക്കേക്കോട്ടയിലെ
പ്രസ്തുത മതിലിന്
ചുറ്റുമുളള
കെ.എസ്.ആര്.ടി.സി.
യുടെ ഉടമസ്ഥതയിലുളള
72.250 സെന്റ് സ്ഥലത്തെ
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
നിലവില്‍
ഏതുവരെയായിയെന്ന്
അറിയിക്കുമോ;
(ഡി)
ഈയിടത്തുളള
കൈയ്യേറ്റം
ഒഴിപ്പിക്കലുമായി
ബന്ധപ്പെട്ട്
ആര്‍ക്കിയോളജി വകുപ്പ്
റവന്യൂ വകുപ്പിന് എത്ര
തവണ കത്ത്
/മറ്റേതെങ്കിലും
വിധത്തിലുളള ആശയവിനിമയം
നടത്തിയിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
റവന്യൂ വകുപ്പ്
സ്വീകരിച്ചു;
(എഫ്)
സര്‍ക്കാര്‍
അധികാരമേറ്റ നാള്
മുതല്‍ ഈ സ്ഥലത്തെ
കൈയ്യേറ്റം
ഒഴിപ്പിക്കലുമായി
ബന്ധപ്പെട്ട് മലബാറില്‍
നിന്നുള്ള സാമാജികര്‍
നിരവധി തവണ വിഷയം
ഉന്നയിച്ചിട്ടും
ഒഴിപ്പിക്കല്‍
യാഥാര്‍ത്ഥ്യമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണമെന്തെന്ന്
അറിയിക്കുമോ;
(ജി)
72.250
സ്ഥലത്തേതിലെങ്കിലുമുള്ള
കൈയ്യേറ്റം
ഒഴിപ്പിച്ചെടുത്ത്
കോട്ടമതിലിന്റെ പൈതൃകം
സംരക്ഷിക്കാനാവുമോയെന്ന്
അറിയിക്കാമോ?
തൃക്കരിപ്പൂരിലെ
ചരിത്രസ്മാരകങ്ങളുടെ
പുനരുദ്ധാരണം
359.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍പ്പെട്ട
ഏതൊക്കെ
ചരിത്രസ്മാരകങ്ങളും
ക്ഷേത്രങ്ങളുമാണ്
പുരാവസ്തു വകുപ്പ് വഴി
സംരക്ഷണം
ഏര്‍പ്പെടുത്തി
പുനരുദ്ധരിപ്പിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
പുരാരേഖകൾ
വീണ്ടെടുക്കുന്നതിന് നടപടി
360.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പഴയ
കൊച്ചി രാജ്യത്തിന്റെ
ചരിത്രത്തെക്കുറിച്ചും
അക്കാലത്തെ
അടിമക്കച്ചവടത്തെക്കുറിച്ചും
മറ്റുമുള്ള രേഖകള്‍
ചെന്നൈ ആര്‍ക്കൈവ്സില്‍
നിന്നും
വീണ്ടെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?