അവയവ
ദാനം സംബന്ധിച്ച
ബോധവല്‍ക്കരണം
222.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മരണാനന്തര
അവയവദാനത്തില്‍
ക്രമക്കേടുകള്‍
നടക്കുന്നുണ്ടെന്ന
പൊതുജനങ്ങള്‍ക്കിടയിലുള്ള
ആശങ്ക
പരിഹരിക്കുന്നതിനായി
മസ്തിഷ്കമരണം
സ്ഥിരീകരിക്കുന്നതിന്അന്താരാഷ്ട്രതലത്തില്
നിലനിൽക്കുന്ന
മാനദണ്ഡങ്ങളും
നിബന്ധനകളും
പാലിക്കണമെന്ന വ്യവസ്ഥ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
അവയവ
സ്വീകരണത്തിലൂടെ മാത്രം
ജീവന് നിലനിര്‍ത്താന്‍
കഴിയുന്ന നിരവധി
രോഗികള്‍ ദീര്‍ഘകാലമായി
അവയവങ്ങള്‍ക്കായി
കാത്തിരിക്കുന്ന
സാഹചര്യമുള്ളതിനാല്‍
പൊതുജനങ്ങള്‍ക്കിടയില്‍
അവയവ ദാനം സംബന്ധിച്ച
ബോധവല്‍ക്കരണം കൂടുതല്‍
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അവയവദാനം
സംബന്ധിച്ചും അവയുടെ
നടപടിക്രമങ്ങള്‍
സംബന്ധിച്ചും തെറ്റായ
പ്രചരണം
നടത്തുന്നവര്‍ക്കെതിരെ
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
കൊറോണ
വൈറസ്
223.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചൈനയിലും
സൗദി അറേബ്യയിലും കൊറോണ
വൈറസ് ബാധ പടര്‍ന്നു
പിടിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
സാഹചര്യത്തില്‍
സംസ്ഥാനത്ത്
എന്തെങ്കിലും മുന്‍
കരുതല്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
കൊറോണ
വൈറസ് പ്രതിരോധ ബോധവല്‍ക്കരണം
224.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്രതലത്തില്‍
ആരോഗ്യലോകം
അഭിമുഖീകരിക്കുന്ന
കൊറോണ വൈറസ് ഭീതിയുടെ
പശ്ചാത്തലത്തില്‍
സംസ്ഥാന ആരോഗ്യവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വൈറസ് പ്രതിരോധവുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍
പ്രത്യേക നിര്‍ദ്ദേശം
സംസ്ഥാന ആരോഗ്യ
വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
ബോധവല്‍ക്കരണത്തിനായി
കൂടുതല്‍
പ്രചാരണപരിപാടികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
എവിടെയെങ്കിലും കൊറോണ
വൈറസ് ബാധ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
അറിയിക്കുമോ?
ജീവിത
ശൈലീരോഗങ്ങൾ
225.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിത ശൈലീരോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതും,
യുവാക്കളെ പോലും അത്
കീഴ്പ്പെടുത്തുന്നതുമായ
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ജീവിത
ശൈലീരോഗങ്ങളെക്കുറിച്ചും
അതിലേക്ക് നയിക്കുന്ന
ജീവിത
ശൈലിയെക്കുറിച്ചും
'കിരണ്‍' എന്ന പേരില്‍
സമഗ്രപഠനം
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പഠനത്തിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ഡി)
ഈ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ ജനങ്ങളെ
ജീവിത ശൈലീരോഗങ്ങളില്‍
നിന്നും
രക്ഷിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
മേഖല ശാക്തീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനം
226.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രാഥമിക തലത്തിലുള്ള
ആരോഗ്യ സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിനു
നടത്തിയ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങളിലൂടെ
ദേശീയ ആരോഗ്യ
സൂചികയില്‍ മറ്റു
സംസ്ഥാനങ്ങളെക്കാള്‍
ഏറെ
മുന്നിലെത്തിക്കാന്‍
സാധിച്ച നേട്ടം
കൂടുതല്‍ മുന്നോട്ടു
കൊണ്ടു പോകുന്നതിന്
പകര്‍ച്ച വ്യാധികളും
ജീവിത ശൈലി രോഗങ്ങളും
കുറച്ചു കൊണ്ടു
വരുന്നതിനായി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
സഹകരണത്തോടെ
ആവിഷ്കരിച്ചിട്ടുള്ള
ജനകീയ കാമ്പയിന്
ഫലപ്രദമാക്കുന്നതിനുള്ള
കര്‍മ്മപദ്ധതിയെ
കുറിച്ച് വിശദമാക്കാമോ;
(സി)
രോഗപ്രതിരോധ
കുത്തിവയ്പ്പില്‍ ഏറെ
നേട്ടം കൈവരിക്കാന്‍
സാധിച്ചപ്പോഴും ചില
പ്രദേശങ്ങളില്‍
അജ്ഞതയും അന്ധവിശ്വാസ
പ്രചരണവും കൊണ്ട്
ഇക്കാര്യത്തിലുണ്ടായ
പിന്നാക്കാവസ്ഥ
പരിഹരിക്കാന്‍ പ്രത്യേക
പദ്ധതിയുണ്ടോ;
(ഡി)
പ്രമുഖ
മാധ്യമങ്ങളിലെ പരസ്യം
വഴി വ്യാജ ചികിത്സകര്‍
ജനങ്ങളെ വഞ്ചിക്കുന്നതു
അവസാനിപ്പിക്കാന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ?
കൊറോണ
വൈറസ് ബാധ
227.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചൈനയില്‍
ഇപ്പോള്‍ പടര്‍ന്നു
പിടിക്കുന്ന കൊറോണ
വൈറസ് ബാധയുടെ
പശ്ചാത്തലത്തില്‍
കേരളത്തില്‍ എന്തെല്ലാം
മുന്‍കരുതലുകളാണ്
ആരോഗ്യ വകുപ്പും
സര്‍ക്കാരും
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം അറിയിക്കാമോ?
ക്യാൻസർ
രോഗനിർണയം, ചികിത്സ,
പ്രതിരോധം
228.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാൻസർ രോഗികളുടെ
എണ്ണം ആശങ്കാജനകമായി
വർധിക്കുന്നത്
കണക്കിലെടുത്ത് ക്യാൻസർ
രോഗബാധ പ്രാരംഭ
ഘട്ടത്തില്‍ തന്നെ
കണ്ടെത്തുന്നതിന്
താലൂക്ക്, ജില്ലാ,
ജനറല്‍ ആശുപത്രികളും
മെഡിക്കല്‍ കോളേജുകളും
കേന്ദ്രീകരിച്ച് രോഗം
നിർണയിക്കുന്നതിനായി
എന്തെല്ലാം കർമ്മ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
ഇല്ലെങ്കില്‍ ഇതിനായി
പ്രത്യേക കർമ്മ പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ക്യാൻസർ
രോഗികളുടെ എണ്ണവും
ക്യാൻസർ രോഗത്തിനുള്ള
ചികിത്സാ ചെലവും
മരുന്നുകളുടെ വിലയും
വർധിച്ചു വരുന്നതിനാല്‍
അത് കുറയ്ക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ പരിഗണനയില്‍
ഉണ്ടോ; വ്യക്തമാക്കുമോ;
(സി)
ക്യാൻസർ
രോഗനിർണ്ണയം, ചികിത്സ,
പ്രതിരോധം
ഇവയെക്കുറിച്ചുള്ള
അവബോധം യുവതലമുറക്ക്
സൃഷ്ടിക്കുന്നതിന്
സ്കൂള്‍ കോളേജ്
തലങ്ങളില്‍
ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓട്ടിസം
ഉള്‍പ്പെടെയുള്ള ന്യൂറോ
സംബന്ധമായ
വൈകല്യങ്ങള്‍ക്കുള്ള ചികിത്സ
229.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓട്ടിസം
ഉള്‍പ്പെടെയുള്ള ന്യൂറോ
സംബന്ധമായ
വൈകല്യങ്ങള്‍ക്കുള്ള
ചികിത്സകൾ
നിയന്ത്രിക്കാൻ
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
ഇപ്രകാരമുള്ള
കരട് മാനദണ്ഡം 2019
നവംബര്‍ 11ന് മുമ്പ്
തയ്യാറാക്കണമെന്ന്
കോടതി
നിര്‍ദ്ദേശിച്ചിരുന്നുവോ;
(സി)
എങ്കില്‍
ഈ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
മാനദണ്ഡങ്ങളുടെ കരട്
തയ്യാറാക്കുന്നതില്‍
വീഴ്ച ഉണ്ടായത്എന്ത്
കൊണ്ടാണെന്ന്
വിശദമാക്കുമോ?
ഡയാലിസിസ്
യൂണിറ്റ്
230.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ജീവിതശൈലീ രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനുവേണ്ടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതുതായി എത്ര
ഡയാലിസിസ് യൂണിറ്റുകള്‍
ആരംഭിച്ചു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
കായംകുളം
താലൂക്കാശുപത്രിയില്‍
നിലവില്‍ എത്ര
ഡയാലിസിസ് യൂണിറ്റുകള്‍
ഉണ്ട്; പുതുതായി എത്ര
യൂണിറ്റുകള്‍
അനുവദിച്ചിട്ടുണ്ട്;
പുതുതായി അനുവദിച്ച
യൂണിറ്റുകളുടെ
നിര്‍മ്മാണ പുരോഗതി
എന്താണെന്ന്
വിശദമാക്കാമോ?
ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
231.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ ക്യാന്‍സര്‍
രോഗബാധിതരുടെ കണക്ക്
ആരോഗ്യവകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
കോതമംഗലം
താലൂക്കില്‍
ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇത്തരത്തില്‍
ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്നത്
സംബന്ധിച്ച് ആരോഗ്യ
വകുപ്പിന്റെ
നേതൃത്വത്തില്‍ ഒരു
വിദഗ്ദ്ധ പഠനം
നടത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍ വിദഗ്ദ്ധ
ആരോഗ്യ സംഘത്തെ
നിയോഗിച്ച് ശാസ്ത്രീയ
പഠനം നടത്തി
ക്യാന്‍സര്‍ രോഗം
വരാതിരിക്കുന്നതിനു
വേണ്ട ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
232.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ആരോഗ്യ സൂചികയില്‍
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് വളരെ
മുന്നിലാണെന്ന്
അവകാശപ്പെടുമ്പോഴും
എലിപ്പനി, ഡെങ്കിപ്പനി,
എച്ച്1 എന്‍1 എന്നിവ
ബാധിക്കുന്നവരുടെ എണ്ണം
കൂടിവരുന്നുവെന്നത്
വസ്തുതയാണോ;
(ബി)
2019
ല്‍ എത്രപേരെ പ്രസ്തുത
രോഗങ്ങള്‍
ബാധിച്ചുവെന്നും
അതിലെത്ര പേര്
മരണപ്പെട്ടുവെന്നും
വെളിപ്പെടുത്തുമോ;
(സി)
'ആരോഗ്യ
ജാഗ്രത' എന്ന പേരിലുളള
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
വിജയപ്രദമാണോയെന്ന്
വ്യക്തമാക്കാമോ?
108
ആംബുലന്‍സുകള്‍
233.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര 108
ആംബുലന്‍സുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെ
ആശുപത്രികള്ക്കാണെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആംബുലന്‍സുകളുടെ
പരിപാലനവും
നിയന്ത്രണവും
ആര്‍ക്കാണെന്നും അവയുടെ
മാനദണ്ഡങ്ങളും
വിശദമാക്കാമോ?
'കുട്ടിഡോക്ടര്‍'
പദ്ധതി
234.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
'കുട്ടിഡോക്ടര്‍'പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ടെലി
മെഡിസിന് സംവിധാനം
235.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍ ടെലി
മെഡിസിന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ആശുപത്രികളിലാണ്
സംവിധാനം ഉള്ളതെന്ന്
വിശദമാക്കാമോ; ഏത്
സര്‍ക്കാര്‍
ഏജന്‍സികള്‍ മുഖേനയാണ്
സംവിധാനം
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഉള്‍വനത്തിലെ
ആദിവാസി കോളനികളില്‍
ടെലി മെഡിസിന്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍ അഭിപ്രായം
വ്യക്തമാക്കാമോ; ജില്ലാ
ആശുപത്രിയുമായി ആദിവാസി
കോളനികളെ ടെലിമെഡിസിന്‍
സംവിധാനത്തില്‍
ബന്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പി.എച്ച്.സി.കളെയും
എഫ്.എച്ച്.സി.കളെയും
സൂപ്പര്‍
സ്പെഷ്യാലിറ്റി
സൗകര്യമുള്ള
സര്‍ക്കാര്‍
ആശുപത്രികളുമായി ടെലി
മെഡിസിന്
സംവിധാനത്തില്‍
ബന്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിഡ്നി
മാറ്റ ശസ്ത്രക്രിയയ്ക്ക്
പെന്ഷന് പദ്ധതി
236.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഡ്നി
മാറ്റ ശസ്ത്രക്രിയ
നടത്തിയ ആളുകളുടെ
തുടര്‍ചികിത്സയ്ക്കും
ചികിത്സയ്ക്കുമായി
പ്രതിമാസം 1000 രൂപ
നിരക്കില്‍
നല്കിവന്നിരുന്ന
പെന്ഷന് പദ്ധതി
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇടുക്കി ജില്ലയില്‍ ഈ
ഇനത്തില്‍ എത്ര തുക
കുടിശ്ശിക ഉണ്ട്;
ഏതുമാസം മുതലുള്ള
കുടിശ്ശികയാണുള്ളത്;
വിശദാംശങ്ങള്‍
നല്‍കാമോ?
അന്ധതാ
നിവാരണ പദ്ധതി
237.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്ധതാ
നിവാരണ പദ്ധതിയുടെ
ഭാഗമായി കുട്ടികളുടെ
കാഴ്ച വൈകല്യങ്ങള്‍
പരിശോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ജില്ലകളിലെ
അന്ധതാ നിവാരണ സമിതി
വഴി സൗജന്യമായി സ്കൂള്‍
കുട്ടികള്‍ക്ക് താമസം
കൂടാതെ കണ്ണട
നല്‍കുന്നതിന്
ജില്ലാതലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യതമാക്കാമോ;
(സി)
ജില്ലാ ഓഫ്താല്മിക്ക്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
സേവനം ജില്ലാ
മെഡിക്കല്‍ ഓഫീസുകളില്‍
കൂടി ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാരുണ്യ
ഇന്‍ഷുറന്‍സ് പദ്ധതി
238.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ഇന്‍ഷുറന്‍സ്
പദ്ധതി പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗത്തിലുള്ള
ആളുകള്‍ക്കാണ്
ഇന്‍ഷുറന്‍സ്
നല്‍കിവരുന്നത്;
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ചികിത്സാ ആനുകൂല്യം
നല്കി വരുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
സൊസൈറ്റി
ഫോര്‍ മെഡിക്കല്‍ അസിസ്റ്റൻസ്
റ്റു ദി പൂവര്‍
239.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാരക
രോഗങ്ങള്‍ കാരണം വിഷമത
അനുഭവിക്കുന്ന
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
രോഗികള്‍ക്ക് സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റൻസ് റ്റു ദി
പൂവര്‍ മുഖാന്തരം
എന്തെല്ലാം സഹായങ്ങളാണ്
ഈ സര്‍ക്കാര്‍ ഇതുവരെ
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
രോഗികള്‍ക്ക്
സര്‍ക്കാര്‍ ഇതുവരെ
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അശ്വമേധം
പദ്ധതി
240.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഷ്ഠരോഗ
നിര്‍ണയത്തിനായി
നടപ്പാക്കിയ അശ്വമേധം
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെയും
സംഘടനകളുടെയും
പങ്കാളിത്തത്തോടെയാണ്
പ്രസ്തുത കുഷ്ഠരോഗ
നിര്‍ണയ ക്യാമ്പയിന്
നടത്തുന്നതെന്ന്
അറിയിയ്ക്കാമോ;
(സി)
രോഗ
നിര്‍ണയത്തിലൂടെ രോഗം
സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍
എന്തെല്ലാം
ചികിത്സകളാണ്
സൗജന്യമായി
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
സമ്പൂര്‍ണ്ണ
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജനത്തിനായി
എന്തെല്ലാം ബോധവത്ക്കരണ
പരിപാടികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിയ്ക്കാമോ?
ആര്‍ദ്രം
പദ്ധതി
241.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
സംസ്ഥാനത്തെ
ആരോഗ്യമേഖലയില്‍
ഉണ്ടാക്കിയ മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുവാന്‍
എത്ര സ്ഥാപനങ്ങളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
മെഡിക്കല്‍,പാരാമെഡിക്കല്‍
വിഭാഗങ്ങളിലായി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി)
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളുടെയും,
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെയും
ഒ.പി. സമയം
വര്‍ദ്ധിപ്പിക്കുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നൽകാമോ?
സാന്ത്വന
പരിചരണ പരിപാടികള്‍
242.
ശ്രീ.രാജു
എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗബാധിതര്‍ക്ക്
ആശ്വാസവും പരിചരണവും
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍ 'അരികെ'
എന്ന പേരില്‍ സാന്ത്വന
പരിചരണ പരിപാടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പാലിയേറ്റീവ്
കെയര്‍ രംഗത്ത്
നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
വിവിധ സന്നദ്ധ സംഘടനകളെ
ഏകോപിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
വീട്ടിലെത്തി
സാന്ത്വന ചികിത്സ
നടത്തുന്ന സന്നദ്ധ
സംഘടനകള്‍ക്കും
പ്രവര്‍ത്തകര്‍ക്കും
സംസ്ഥാനതലത്തില്‍
രജിസ്ട്രേഷനും
പരിശീലനവും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എല്ലാ
മെഡിക്കല്‍
കോളേജുകളിലും
കമ്മ്യൂണിറ്റി
മെഡിസിന്റെ ഭാഗമായി
വിദഗ്ദ്ധ സാന്ത്വന
പരിചരണ കേന്ദ്രങ്ങള്‍
തുറക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
അലോപ്പതി
വിഭാഗത്തിനൊപ്പം ആയുഷ്
വിഭാഗത്തിലേയ്ക്കുും
സാന്ത്വന പരിചരണം
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കാരുണ്യാ
പദ്ധതിയില്‍ നിന്നും സ്വകാര്യ
ആശുപത്രികളുടെ പിന്മാറ്റം
243.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ആരോഗ്യ സുരക്ഷാ പദ്ധതി
നടപ്പാക്കിയതു വഴി
കിട്ടാനുള്ള
കുടിശ്ശികയുടെ പേരില്‍
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികള്‍
പദ്ധതിയില്‍ നിന്നും
പിന്മാറുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ക്ക് പണം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ; ഇതു
സംബന്ധിച്ച് നിലവില്‍
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ കുടിശ്ശിക
തീര്‍ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആരോഗ്യ
വകുപ്പ്പദ്ധതികള്
244.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
ആരോഗ്യ വകുപ്പ്
ഏതെല്ലാം പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
ക്യാന്‍സര്‍
സുരക്ഷാ പദ്ധതി
245.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
സുരക്ഷ പദ്ധതി പ്രകാരം
എന്തൊക്കെ സഹായങ്ങളാണ്
ഇപ്പോള്‍
ലഭ്യമാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ആശുപത്രികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ക്യാന്‍സര്‍
സുരക്ഷ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ക്ഷയരോഗനിര്‍മ്മാര്‍ജ്ജനം
246.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷയരോഗനിര്മ്മാര്ജ്ജനത്തിനായി
ഈ സർക്കാർ നടപ്പിലാക്കി
വരുന്ന പരിപാടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ക്ഷയരോഗനിര്മ്മാര്ജ്ജനത്തിനായി
സ്വകാര്യമേഖലയുമായി
ചേര്‍ന്ന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
2025
ആകുന്നതോടെ കേരളം
സമ്പൂര്‍ണ്ണമായി
ക്ഷയരോഗമുക്ത
സംസ്ഥാനമാകുമെന്ന്
ലോകാരോഗ്യ സംഘടന
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആര്‍ദ്രം
പദ്ധതി
247.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. നൗഷാദ്
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്‍ദ്രം പദ്ധതിയുടെ
രണ്ടാം ഘട്ടത്തിന്റെ
ഭാഗമായി എത്ര
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
നാഷണല്‍
ക്വാളിറ്റി അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്
പ്രകാരം രാജ്യത്തെ
ഏറ്റവും മികച്ച
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
സംസ്ഥാനത്തെ ഏതെങ്കിലും
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ക്ക് ആദ്യ
സ്ഥാനങ്ങൾ
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ആരോഗ്യ
രംഗത്ത് വിവിധ
പദ്ധതികള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
കേന്ദ്രസര്‍ക്കാരിന്റെ
കൂടുതല്‍ സഹായം
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
മിഷന് പദ്ധതി
248.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് പദ്ധതിയുടെ
ലക്ഷ്യമെന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി റാന്നി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
249.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
,,
ഡി.കെ. മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്‍ദ്രം മിഷന്റെ
ഫലപ്രദമായ
നടത്തിപ്പിനായി
ആശുപത്രി ജീവനക്കാരുടെ
ചുമതലകളും
ഉത്തരവാദിത്തങ്ങളും
പുന:ക്രമീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ആര്‍ദ്രം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
യഥാസമയം അവലോകനം
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
മിഷന്റെ ഭാഗമായി എല്ലാ
മെഡിക്കല്‍
കോളേജുകളിലും ജനസൗഹൃദ
ഒ.പി. സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ആര്‍ദ്രം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനകീയമാക്കുവാന്‍
എന്തെല്ലാം ഏകോപന
പ്രവര്‍ത്തനങ്ങളും
പ്രചാരണ പരിപാടികളുമാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
250.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പുതിയ എന്തെങ്കിലും
നിര്‍ദ്ദേശം ഈ
മണ്ഡലത്തിലേക്കായി
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കാമോ?
മാവൂര്‍
ക്യാന്‍സര്‍ സെന്റര്‍
251.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവൂര്‍
തെങ്ങിലക്കടവില്‍
കാന്‍സര്‍ സെന്റര്‍
ആരംഭിക്കുന്നതിനായി
സര്‍ക്കാരിനു
സൗജന്യമായി ലഭിച്ച ആറര
ഏക്കര്‍ ഭൂമിയും
കെട്ടിടങ്ങളും
ഉപയോഗപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുതകെട്ടിടത്തിലെ
മെഡിക്കല്‍ ഉപകരണങ്ങള്‍
സംരക്ഷിക്കാന്‍ എന്തു
നടപടിയാണു സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇവിടെയുള്ള
ഉപകരണങ്ങള്‍ മറ്റു
സ്ഥാപനങ്ങളിലേയ്ക്കു
മാറ്റാന്‍ സര്‍ക്കാര്‍
തയ്യാറാവുമോ;
വ്യക്തമാക്കാമോ?
വന്ധ്യതാ
ചികിത്സ നിയന്ത്രണത്തിന്
നടപടി
252.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്ധ്യതാ ചികിത്സ
നടത്തുന്ന സര്‍ക്കാര്‍
സ്ഥാപനങ്ങള്‍/സ്വകാര്യ
സ്ഥാപനങ്ങള്‍ എത്രയാണ്;
(ബി)
ഇവയുടെ
നടത്തിപ്പിന് സർക്കാർ
ലൈസന്‍സുകള്‍
ഉള്‍പ്പെടെ എന്തെല്ലാം
അനുമതികളാണ്
നല്‍കുന്നത്; പ്രസ്തുത
ഐ.വി.എഫ്.
സെന്ററുകളില്‍
സര്‍ക്കാര്‍
അനുമതിയില്ലാതെ
പ്രവര്‍ത്തിക്കുന്നതായി
കണ്ടെത്തിയവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
വന്ധ്യതാ
ചികിത്സയുടെ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം
അണ്ഡം വില്പനയ്ക്കായി
അന്തര്‍സംസ്ഥാന
റാക്കറ്റുകൾ
പ്രവര്‍ത്തിക്കുന്നതും
അവര്‍ വഴി സംസ്ഥാനത്തെ
സ്വകാര്യ ചികിത്സാ
കേന്ദ്രങ്ങള്‍ വന്‍ തുക
ശേഖരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഇത്തരത്തില്‍
അണ്ഡം
വില്‍പ്പനയ്ക്കായി
എത്തുന്നവര്‍ പല
പ്രാവശ്യം അണ്ഡവില്‍പന
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
അണ്ഡ വില്പന അണ്ഡം ദാനം
ചെയ്യുന്ന
പ്രവൃത്തിയായി
കണക്കാക്കിയുള്ള
അനധികൃത പ്രവര്‍ത്തനം
നടത്തുന്ന ഐ.വി.എഫ്.
കേന്ദ്രങ്ങളെ കണ്ടെത്തി
അവരുടെ പ്രവര്‍ത്തനം
തടയുവാനും പ്രസ്തുത
പ്രവൃത്തികള്‍ക്ക്
കൂട്ടു നില്ക്കുന്ന
സര്‍ക്കാര്‍
ഡോക്ടര്‍മാരെ കണ്ടെത്തി
മാതൃകാപരമായ ശിക്ഷ
അവർക്ക്
ഉറപ്പുവരുത്താനുമായി
ആരോഗ്യവകുപ്പ്
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍ ഹൗസ്
സര്‍ജന്‍സി ലഭിക്കുന്നതിന്
നടപടി
253.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഹൗസ് സര്‍ജന്‍സി
ലഭിക്കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അപേക്ഷ മെഡിക്കല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയ്ക്ക്
കെെമാറിയിട്ടില്ലെങ്കില്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ചേവായൂർ ത്വക്ക് രോഗാശുപത്രി
254.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ചേവായൂർ ത്വക്ക്
രോഗാശുപത്രിയില്‍
ഭക്ഷ്യ - ഭക്ഷ്യേതര
സാധനങ്ങള്‍ വിതരണം
ചെയ്ത വകയില്‍
പേഷ്യന്റ്സ് സഹകരണ
സംഘത്തിന് 2004
ഏപ്രില്‍ മുതല്‍
ലഭിക്കേണ്ട കുടിശ്ശിക
തുക ലഭിക്കുന്നതിന്
സംഘത്തില്‍ നിന്നും
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ അപേക്ഷ എന്നാണ്
കോഴിക്കോട്
ഡി.എം.ഒ.യില്‍
ലഭിച്ചതെന്നും
എന്തെല്ലാം തുടർ
നടപടികളാണ്
അപേക്ഷയിന്മേല്
സ്വീകരിച്ചതെന്നും
തീയതികള്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
അപേക്ഷയിന്മേല്
നടപടികള്‍
സ്വീകരിക്കുന്നതിന്
കാലതാമസം നേരിട്ടതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
ഈ
തുക അടിയന്തരമായി
സംഘത്തിന്
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ ?
മലയിന്‍കീഴ്
പഞ്ചായത്തില്‍ പുതിയ
പി.എച്ച്.സി.
255.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
മലയിന്‍കീഴ്
പഞ്ചായത്തില്‍ പുതുതായി
പി.എച്ച്.സി.ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ നിലവിലെ
സ്ഥിതി
വിശദീകരിക്കാമോ?
പെരുവള്ളൂര്‍
സി.എച്ച്.സി.
256.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുവള്ളൂര്‍
സി.എച്ച്.സി.യിൽ
കിടത്തി ചികിത്സയ്ക്ക്
അനുമതി നൽകണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
തിരൂരങ്ങാടി
ബ്ലോക്ക്
പഞ്ചായത്തിന്റെ നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിൽ
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
04.01.2020 തീയതിയായി
എം1/95/2019 നമ്പര്‍
ഫയലിൽ ആരോഗ്യ വകുപ്പ്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ബ്ലോക്ക്
പഞ്ചായത്തിന്റെ സ്വന്തം
ചെലവിൽ സ്റ്റാഫ് നിയമനം
നടത്താൻ തയ്യാറാണ്
എന്നിരിക്കെ
ഇക്കാര്യത്തിൽ അടിയന്തര
നടപടി സ്വീകരിക്കാൻ
തയ്യാറാവുമോ എന്ന്
വ്യക്തമാക്കാമോ?
പൊതുജനാരോഗ്യ
സ്ഥാപനങ്ങള്‍
കാര്യക്ഷമമാക്കുവാൻ നടപടി
257.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുജനാരോഗ്യ
സ്ഥാപനങ്ങളിലെ
മാനേജ്മെന്റ്
കമ്മിറ്റികൾ
ബഹുഭൂരിപക്ഷവും
നിലവിലുള്ള
ചട്ടങ്ങള്‍ക്കും മാർഗ്ഗ
നിർദ്ദേശങ്ങൾക്കും
അനുസൃതമായി
പുനഃസംഘടിപ്പിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം
മാനേജ്മെന്റ്
കമ്മിറ്റികൾ
അടിയന്തരമായി
പുനഃസംഘടിപ്പിക്കുന്നതിനുള്ള
നിർദ്ദേശം നൽകുമോ;
(ബി)
പൊതുജനാരോഗ്യ
കേന്ദ്രങ്ങളിലെ
മാനേജ്മെന്റ്
കമ്മിറ്റികളുടെ
പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന്
കമ്മിറ്റികളിലെ
അംഗങ്ങൾക്ക് പരിശീലന
പരിപാടികൾ
സംഘടിപ്പിക്കുവാൻ
നടപടികൾ സ്വീകരിക്കുമോ;
(സി)
പൊതുജനാരോഗ്യ
സ്ഥാപനങ്ങളുടെ വികസന
പ്രവർത്തനങ്ങള്‍ക്ക്
സംഭാവന നൽകുവാൻ
കഴിയുമെന്ന വിവരം
ബഹുഭൂരിപക്ഷം
ജനങ്ങൾക്കും അറിയില്ല
എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിച്ച്
പൊതുജനങ്ങളുടെ സംഭാവന
സ്വീകരിക്കുന്നതിന്
ആവശ്യമായ ക്രമീകരണങ്ങൾ
പൊതുജനാരോഗ്യസ്ഥാപനങ്ങളിൽ
ഏർപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ആശുപത്രികളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന് നടപടി
258.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തിലെ
ആശുപത്രികളിലെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
എത്ര രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കരുവേലിപ്പടിയിലെ
മഹാരാജാസ് താലൂക്ക് ആശുപത്രി
259.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കരുവേലിപ്പടി
മഹാരാജാസ് താലൂക്ക്
ആശുപത്രിയുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിന്15.12.2018
ലെ സ.ഉ (സാധാ)നം.
പ്രകാരം 54.45 കോടി
രൂപയ്ക്ക് ഭരണാനുമതി
നല്കിയ പ്രവര്‍ത്തിയുടെ
വിശദമായ പദ്ധതി
റിപ്പോര്‍ട്ടിന്
കിഫ്ബിയുടെ അംഗീകാരം
നാളിതുവരെ
ലഭിക്കാത്തതിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതിക്ക്
എന്നത്തേക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഫാര്‍മസിസ്റ്റുകളുടെ
അഭാവം
260.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമപരമായി
മരുന്ന് വിതരണ
ചുമതലയുള്ളവരും
ശാസ്ത്രീയമായി പഠനം
നടത്തിയവരുമായ
ഫാര്‍മസിസ്റ്റുകളുടെ
അഭാവം മൂലം ആരോഗ്യ
കേന്ദ്രങ്ങളിലും
ആശുപത്രികളിലും മരുന്ന്
വിതരണത്തിലുള്ള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുതിയ
ഫാര്‍മസിസ്റ്റ്
തസ്തികകള്‍
സൃഷ്ടിക്കുവാനും
നിയമനങ്ങള്‍
നടത്തുവാനും വകുപ്പ്
തലത്തില്‍ നടപടി
സ്വീകരിക്കാമോ;
(സി)
രോഗികളുടെയും
ആരോഗ്യ
കേന്ദ്രങ്ങളുടെയും
എണ്ണത്തിനനുസരിച്ച്
1961 ലെ സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
നിശ്ചയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ 108
ആംബുലന്‍സുകളുടെ സേവനം
261.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 108
ആംബുലന്‍സുകളുടെ സേവനം
ഏതെല്ലാം
ആശുപത്രികളില്‍
ലഭ്യമാണ് എന്ന്
വിശദമാക്കാമോ;
(ബി)
108
ആംബുലന്‍സിന്റെ
നടത്തിപ്പും, ചുമതലയും
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തിലെ വിവിധ
ആശുപത്രികളില്‍
അനുവദിച്ചിട്ടുള്ള 108
ആംബുലന്‍സുകളില്‍
ഡ്രൈവര്‍,
ടെക്നീഷ്യന്‍സ്, നഴ്സ്
അടക്കമുള്ള സ്റ്റാഫുകളെ
നിയമിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
108
ആംബുലന്‍സ് വഴി
എന്തെല്ലാം സേവനങ്ങള്‍
ലഭ്യമാകുന്നു എന്ന്
വിശദമാക്കാമോ;
(ഇ)
ഹൈറേഞ്ചിന്റെ
കവാടവും, നിരവധി
ആദിവാസി കോളനികള്‍
ഉള്‍പ്പെടുന്നതും,
ഇടുക്കി ജില്ലയുമായി
അതിര്‍ത്തി
പങ്കിടുന്നതുമായ
കോതമംഗലം മണ്ഡലത്തില്‍
കൂടുതല്‍
കേന്ദ്രങ്ങളില്‍ 108
ആംബുലന്‍സ്
അനുവദിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കാമോ;
വിശദമാക്കാമോ?
കോന്നി
താലൂക്ക് ആശുപത്രി
262.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
താലൂക്ക് ആശുപത്രി
എന്ന് മുതല്ക്കാണ്
താലൂക്കാശുപത്രിയായി
ഉയർത്തിയതെന്ന്
അറിയിക്കാമോ ;
(ബി)
നിലവിൽ
പ്രസ്തുത
താലൂക്കാശുപത്രിയിൽ
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
താലൂക്കാശുപത്രിയാണെങ്കിലും
പരിമിതമായ അടിസ്ഥാന
സൗകര്യങ്ങള്‍ മാത്രമേ
ഇവിടെയുള്ളൂ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അടിയന്തിരമായി
കെട്ടിടം
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ് ആശുപത്രി
263.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ബ്ലഡ്
ബാങ്കില്ലാത്തതുമൂലം
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സില്‍ ഒരു
ബ്ലഡ് ബാങ്ക്
സ്ഥാപിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
വയനാട്
ജില്ലയില്‍ അനുവദിച്ച
തസ്തികകള്‍
264.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട് ജില്ലയിലെ
ആരോഗ്യവകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളില്‍
അനുവദിച്ച തസ്തികകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ച
തസ്തികകളുടെ സ്ഥാപനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
നിലവില്‍
വയനാട് ജില്ലയിലെ
ആരോഗ്യവകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളില്‍ മൂന്ന്
മാസത്തിലധികമായി
ഒഴിഞ്ഞു കിടക്കുന്ന
എത്ര സ്ഥിരം തസ്തികകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
ചെറൂപ്പ
സി.എച്ച്.സി.യില്‍ ഡയാലിസിസ്
സെന്റര്‍
265.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവൂര്‍
പഞ്ചായത്തിലെ ചെറൂപ്പ
സി.എച്ച്.സി.യില്‍
ഡയാലിസിസ് സെന്റര്‍
തുടങ്ങുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
മെഡിക്കല്‍
കോളേജിന്റെയും
കുന്ദമംഗലം ബ്ലോക്ക്
പഞ്ചായത്തിന്റെയും
ആരോഗ്യവകുപ്പ്
ഡയറക്ടറുടെയും
നിയന്ത്രണത്തിലുള്ള ഇൗ
സ്ഥാപനത്തില്‍
ഡയാലിസിസ് സെന്റര്‍
തുടങ്ങുവാന്‍
മെഡിക്കല്‍ കോളേജിന്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
സി.എച്ച്.സി. ആയി അപ്ഗ്രേഡ്
ചെയ്യുന്നതിന് നടപടി
266.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
മണ്ഡലത്തിലെ
പള്ളിക്കല്‍ പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
സി.എച്ച്.സി. ആയി
അപ്ഗ്രേഡ് ചെയ്യുന്നത്
സംബന്ധിച്ച് നിവേദനം
ലഭിച്ചിരുന്നുവോ;
പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
ലഭ്യമാക്കാന്‍ ആരോഗ്യ
വകുപ്പ് ഡയറക്ടറോട്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആരോഗ്യ
വകുപ്പ് ഡയറക്ടര്‍ ഇത്
സംബന്ധിച്ച് മലപ്പുറം
ജില്ലാ മെഡിക്കല്‍
ഓഫീസില്‍ നിന്ന്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ട് കത്ത്
അയച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കാമോ; കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
ഓഫീസിലെ
പി.എല്‍.ബി1/96895/2019
നമ്പര്‍ ഫയലില്‍
നടപടികള്‍
ത്വരിതപ്പെടുത്തി
വള്ളിക്കുന്ന്
മണ്ഡലത്തിലെ
പള്ളിക്കല്‍ പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
സി.എച്ച്.സി. ആയി
അപ്ഗ്രഡ് ചെയ്യുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റ്
267.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
താലൂക്ക് ആശുപത്രിയില്‍
അനുവദിയ്ക്കപ്പെട്ട
ഡയാലിസിസ് യൂണിറ്റിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ആയതിലേക്ക്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്നും
തുടര്‍നടപടികള്‍
എന്താണെന്നും
വിശദമാക്കാമോ;
(സി)
ഡയാലിസിസ്
യൂണിറ്റിന്റെ നിര്‍മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ് ആശുപത്രി
നവീകരണം
268.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
അനുവദിച്ച ട്രോമാകെയര്‍
യൂണിറ്റും സര്‍ജിക്കല്‍
വാര്‍ഡും പ്രവര്‍ത്തന
സജ്ജമാക്കുന്നതിനായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
നടപടികള്‍
ഏതുഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ മാലിന്യ
സംസ്കരണ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
ഞാറക്കല്‍
സര്‍ക്കാര്‍ ആശുപത്രി
നിര്‍മ്മാണം
269.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
അഞ്ച് കോടി രൂപ
ചെലവില്‍
നിര്‍മ്മിക്കുന്ന
ഞാറക്കല്‍ സര്‍ക്കാര്‍
ആശുപത്രിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍ ഉണ്ടോ;
പ്രവൃത്തി
നടപ്പിലാക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ?
പെരുവള്ളൂർ
സി.എച്ച്.സി.യിലെ ഡയാലിസിസ്
സെന്റർ
270.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയില്‍
ഇപ്പോള്‍ നിലവിലുള്ളതും
നേരത്തെ താലൂക്ക്
ആശുപത്രി സി.എച്ച്.സി.
ആയിരുന്നപ്പോള്‍
ബ്ലോക്ക്
പഞ്ചായത്തിന്റെ കീഴില്‍
ആയിരുന്നതുമായ
ഡയാലിസിസ് സെന്റർ
പെരുവള്ളൂർ
സി.എച്ച്.സി.യിലേക്ക്
മാറ്റി
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
തിരൂരങ്ങാടി ബ്ലോക്ക്
പഞ്ചായത്തിന്റെ നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
റിപ്പോർട്ട്
ആവശ്യപ്പെട്ടു കൊണ്ട്
04.01.2020 തീയതിയായി
എം 1/944/2019 നമ്പർ
ആയി ആരോഗ്യ വകുപ്പ്
ഡയറക്ടർ ഓഫീസിലേക്ക്
ആരോഗ്യ വകുപ്പില്‍
നിന്നും കത്ത്
അയച്ചിട്ടുണ്ടോ;
(സി)
ആരോഗ്യ
വകുപ്പ് ഡയറക്ടർ ഓഫീസ്
ഇക്കാര്യത്തില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട ആരോഗ്യ
വകുപ്പ് ഡയറക്ടർ
ഓഫീസിലെ ഫയല്‍ നമ്പർ
വെളിപ്പെടുത്താമോ;
(ഇ)
ഇക്കാര്യത്തില്‍
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനും
ഡയാലിസിസ് സെന്റർ
പെരുവള്ളൂർ
സി.എച്ച്.സി.യിലേക്ക്
മാറ്റി
സ്ഥാപിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കൊണ്ടോട്ടി
താലൂക്ക് ആയുര്‍വേദ ആശുപത്രി
271.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
താലൂക്കില്‍ താലൂക്ക്
ആയൂര്‍വേദ ആശുപത്രി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
കൊണ്ടോട്ടിയില്‍
താലൂക്ക് ആയുര്‍വേദ
ആശുപത്രിക്ക് വേണ്ടി
സ്ഥലമോ, കെട്ടിടമോ
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിക്ക് വേണ്ടി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കൊണ്ടോട്ടി
താലൂക്കിലെ ഏതെങ്കിലും
പഞ്ചായത്തിലെ
പഞ്ചായത്ത് ആയുര്‍വേദ
ആശുപത്രി താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്താന്‍ വേണ്ട
ഭൂമിയും കെട്ടിട
സൗകര്യങ്ങളും ലഭ്യമാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മഞ്ചേശ്വരം
താലൂക്ക് ആശുപത്രിയിലെ
സൗകര്യങ്ങള്‍
272.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മംഗല്പാടി
മഞ്ചേശ്വരം താലൂക്ക്
ആശുപത്രിയില്‍ നിലവില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര ഒഴിവുകളാണ് ഉളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തിയിട്ടും ഇവിടെ
ആവശ്യമായ സൗകര്യങ്ങള്‍
ഒരുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മെഡിക്കല്‍
ഓഫീസര്‍ ഉള്‍പ്പടെ
മതിയായ ഡോക്ടര്‍മാരും
മറ്റ് സ്റ്റാഫുകളും
ഇല്ലാത്തതും അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കാത്തതും കാരണം
ആശുപത്രിയുടെ സേവനം
രോഗികള്‍ക്ക്
കൃത്യമായി ലഭിക്കാത്ത
സാഹചര്യത്തില്‍
താലൂക്ക് ആശുപത്രിയുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്
ആശുപത്രിയില്‍ ബ്ലഡ് ബാങ്ക്
273.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക്
ഹെഡ്ക്വാർട്ടേഴ്സ്
ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക്
സ്ഥാപിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുകയാണ്
അനുവദിച്ചിരിക്കുന്നതെന്നും
വിനിയോഗിക്കുവാൻ
ലക്ഷ്യമിടുന്ന തുക
എത്രയെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ?
തൈയ്ക്കാട്
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
274.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
തൈയ്ക്കാട്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍ മുൻ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ ;
(സി)
പൂര്‍ത്തീകരണത്തിന്റെ
അന്തിമഘട്ടത്തിലെത്തി
മൂന്നരവര്ഷങ്ങള്
പിന്നിട്ടിട്ടും
നാളിതുുവരെ കെട്ടിടം
പൊതുജനങ്ങളുടെ ചികിത്സാ
സൗകര്യത്തിനായി
തുറന്നുകൊടുക്കാന്‍
കഴിയാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ;
ഇതിലേക്കായി നാളിതുവരെ
എത്ര തുകയാണ്
ചെലവഴിച്ചിട്ടുളളത്;വ്യക്തമാക്കുമോ;
(ഡി)
പുതിയ
കെട്ടിടത്തതിൽ
എന്തെല്ലാം ചികിത്സാ
സൗകര്യങ്ങളും
സംവിധാനങ്ങളു മാണ്
വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന് വിശദമാക്കാമോ?
ബാലുശ്ശേരി
താലൂക്കാശുപത്രി
275.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
കാഷ്വാലിറ്റി സംവിധാനം
നിലവിലില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
ചികിത്സ
മെച്ചപ്പെടുത്തുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
കൊണ്ടുവന്നിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ
കെട്ടിട
നിര്‍മ്മാണത്തിനായി
വിശദമായ ഡി.പി.ആര്.
കിഫ്ബിയില്‍
അനുമതിക്കായി
സമര്പ്പിച്ചിട്ടുണ്ടോയെന്നറിയ്ക്കുമോ?
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ്
നിയമനം
276.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പി
താലൂക്ക് ആശുപത്രിയിൽ
ഭിന്നശേഷിക്കാരായ
കുട്ടികൾക്ക്
സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിനായി
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ് /
സൈക്യാട്രിസ്റ്റിന്റെ
സേവനം
അത്യാവശ്യമായതിനാല്‍
ക്ലിനിക്കൽ
സൈേക്കോളജിസ്റ്റ് /
സൈക്യാട്രിസ്റ്റിന്റെ
നിയമനം
നടത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
കോന്നിയില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി ആശുപത്രി
277.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോന്നിയില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി ഒരു
ആശുപത്രി സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ?
മഞ്ചേരിയില്‍
ജനറല്‍ ആശുപത്രി
ആരംഭിക്കുന്നതിന് നടപടി
278.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരിയില്‍
ജനറല്‍ ആശുപത്രി
ആരംഭിക്കണമെന്ന മുന്‍
സര്‍ക്കാരിന്റെ
തീരുമാനം മാറ്റാന്‍
ഇടയാക്കിയ സാഹചര്യം
വിശദമാക്കാമോ;
(ബി)
മഞ്ചേരി
- ചെരണിയില്‍ ജനറല്‍
ആശുപത്രിക്ക് ആവശ്യമായ
സ്ഥലം
ആരോഗ്യവകുപ്പിന്റെ
അധീനതയില്‍ ഉണ്ടെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ ആശുപത്രി
സ്ഥാപിക്കുന്നതിനായി
സാധ്യതാ പഠനം നടത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ജനസംഖ്യക്ക്
ആനുപാതികമായ ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിലേക്കായി
ചെരണിയില്‍ ജനറല്‍
ആശുപത്രി ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
ജനറല്‍
ആശുപത്രി സ്ഥാപിക്കുന്ന
കാര്യത്തില്‍ നിലവില്‍
ഭരണപരമായും
സാങ്കേതികമായും
എന്തെല്ലാം
തടസ്സങ്ങളാണ്
നിലനില്‍ക്കുന്നതെന്ന്
വിശദമാക്കാമോ?
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിക്ക്
കെട്ടിടം
279.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറവിലങ്ങാട്
താലൂക്ക് ആശുപത്രിയുടെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എസ്.പി.വി. ആയി
നിശ്ചയിച്ചിരുന്ന കേരള
സംസ്ഥാന ഹൗസിംഗ്
ബോര്‍ഡ് തയ്യാറാക്കിയ
പ്ലാനില്‍ മാറ്റം
വരുത്തി സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
സംബന്ധിച്ച് 19/12/2019
ല്‍ ആരോഗ്യ വകുപ്പു
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
വിളിച്ചു ചേര്‍ത്ത
ഉന്നതതല യോഗത്തിനു ശേഷം
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
പ്ലാനിലും
എസ്റ്റിമേറ്റിലും
വേണ്ടത്ര മാറ്റം
വരുത്തുന്നതിന് യോഗം
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
ഇക്കാര്യത്തില്‍
ഇതുവരെയുണ്ടായിരിക്കുന്ന
പുരോഗതി അറിയിക്കാമോ;
പ്രസ്തുത റിപ്പോര്‍ട്ട്
എന്നേക്ക്
സമര്‍പ്പിക്കുവാന്‍
കഴിയും എന്നറിയിക്കാമോ;
(ഡി)
19/12/2019
ലെ മീറ്റിംഗില്‍ എടുത്ത
തീരുമാനങ്ങള്‍ പ്രസ്തുത
ആശുപത്രിയുമായി
ബന്ധപ്പെട്ട്
എത്രമാത്രം
നടപ്പാക്കാന്‍ കഴിഞ്ഞു
എന്നറിയിക്കാമോ;
ആയതിന്റെ മിനിറ്റ്സ്
ലഭ്യമാക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
280.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017-18, 2018-19,
2019-20 വര്‍ഷങ്ങളില്‍
എത്ര കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വര്‍ഷാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
വർഷങ്ങളിൽ പിറവം
നിയോജകമണ്ഡലത്തില്‍
രൂപീകരിച്ച/രൂപീകരിക്കാന്‍
നടപടി
സ്വീകരിച്ചുകൊണ്ടിരിക്കുന്ന
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
നിപ
ബാധിത പ്രദേശങ്ങളിലെ
താല്‍ക്കാലിക ജീവനക്കാരുടെ
ജോലി
281.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
നിപ ബാധിത
പ്രദേശങ്ങളില്‍
ആത്മാര്‍ത്ഥമായി
പ്രവര്‍ത്തിച്ച
ജെ.പി.എച്ച്.എന്‍. ആയി
ജോലി ചെയ്ത
താല്‍ക്കാലിക
ജീവനക്കാര്‍ ജോലിയില്‍
തുടരുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയില്‍
ആരോഗ്യവകുപ്പ് അഡീഷണല്‍
ചീഫ് സെക്രട്ടറി
സ്വീകരിച്ച നടപടികള്‍
വിവരിക്കാമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
തസ്തികകള്‍ നികത്തുന്നതിന്
നടപടി
282.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാരുടേയും
സ്റ്റാഫംഗങ്ങളുടേയും
അനുവദിക്കപ്പെട്ട
തസ്തികകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
നിലവിലുള്ള ഒഴിവുകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ?
ഹോട്ടലുകളിലും
ഭക്ഷണനിര്‍മ്മാണ
യൂണിറ്റുകളിലും ശുചിത്വം
ഉറപ്പുവരുത്താന്‍ നടപടികള്‍
283.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളിലും
ഭക്ഷണനിര്‍മ്മാണ
യൂണിറ്റുകളിലും
ശുചിത്വം
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വ്യാപകമായ
തോതില്‍ ഫുഡ് കളറുകളും
മറ്റ് വിഷജന്യ
പദാര്‍ത്ഥങ്ങളും
ഉപയോഗിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
പാതയോരങ്ങളിലെ
ലഘു ഭക്ഷണശാലകള്‍
284.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാതയോരങ്ങളില്‍
വ്യാപകമായി
ആരംഭിക്കുന്ന ലഘു
ഭക്ഷണശാലകളിന്മേൽ
വകുപ്പിന് ഏതെങ്കിലും
തരത്തില്‍
നിയന്ത്രണമുണ്ടോ;
(ബി)
പല
ഭക്ഷണശാലകളിലും
ഉപയോഗിച്ച എണ്ണ
ആവര്‍ത്തിച്ച്
ഉപയോഗിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതിന്മേല്
വകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് വിതരണം ചെയ്ത
ഉപയോഗയോഗ്യമല്ലാത്ത
മരുന്നുകള്‍
285.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപയോഗയോഗ്യമല്ലാത്ത
മരുന്നുകള്‍ കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് വാങ്ങി
വിതരണം ചെയ്ത
സംഭവത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(ബി)
ഇതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്നും,
അവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്നും
വിശദമാക്കാമോ;
(സി)
ഇതുവഴി
സര്‍ക്കാരിനുണ്ടായ
നഷ്ടം എത്രയെന്നു
വിശദമാക്കാമോ?
ആരോഗ്യ
ഉപകേന്ദ്രങ്ങള്‍
286.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് പുതുതായി
എത്ര ആരോഗ്യ
ഉപകേന്ദ്രങ്ങള്‍
തുടങ്ങാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പുതുതായി
ആരോഗ്യ ഉപകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
പുതിയ
ആരോഗ്യ ഉപകേന്ദ്രങ്ങള്‍
ഇനി അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാപദ്ധതി
287.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷാപദ്ധതി
പ്രകാരം നിലവില്‍ എത്ര
രൂപയുടെ സൗജന്യ ആരോഗ്യ
പരിരക്ഷയാണ് ഉറപ്പു
വരുത്തുന്നത്
എന്നറിയിക്കാമോ;
(ബി)
ഈ
പദ്ധതിയില്‍
ഗുണഭോക്താക്കളാകുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)
തിരുവനന്തപുരം
ശ്രീ ചിത്രാ മെഡിക്കല്‍
സെന്ററിലെ
ചികില്‍സയ്ക്ക് കാരുണ്യ
ആരോഗ്യ സുരക്ഷ പദ്ധതി
പ്രകാരം സൗജന്യ പരിരക്ഷ
ലഭ്യമാണോ;
(ഡി)
ഇല്ലായെങ്കില്‍
പ്രസ്തുത ആശുപത്രി കൂടി
പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്.
പ്രവേശനത്തിനുള്ള ഫീസ്
നിര്‍ണ്ണയം
288.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലെ 2017-18,
2018-19, 2019-20 എന്നീ
വര്‍ഷങ്ങളിലെ
എം.ബി.ബി.എസ്.
പ്രവേശനത്തിനുള്ള ഫീസ്
നിര്‍ണ്ണയം സംബന്ധിച്ച്
സ്വാശ്രയമാനേജ്മെന്റുകള്‍
ഹൈക്കോടതിയില്‍ നല്കിയ
കേസിന്റെ
അടിസ്ഥാനത്തില്‍ ഈ
വര്‍ഷങ്ങളിലെ ഫീസ്
പുനപരിശോധനയ്ക്ക്
വിധേയമാക്കണമെന്ന്
കോടതി
നിര്‍ദ്ദേശിച്ചിരുന്നോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വാശ്രയ മെഡിക്കല്‍
കോളേജുകള്‍ നല്കിയ
രേഖകള്‍ ശരിയായ
രീതിയില്‍ പരിശോധിച്ച്
ഫീസ് നിര്‍ണ്ണയത്തിലെ
അപാകതകള്‍
പരിഹരിച്ചിരുന്നോ;
(സി)
ഫീ
റെഗുലേറ്ററി കമ്മിറ്റി
മനസ്സിരുത്തിയല്ല
ഇക്കാര്യത്തില്‍
ഉത്തരവ് ഇറക്കിയതെന്ന
കോടതിയുടെ
കുറ്റപ്പെടുത്തല്‍
ഉണ്ടായത് ഏത്
സാഹചര്യത്തിലാണ്;
(ഡി)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ്. ഫീസ്
ഇനിയും
വര്‍ദ്ധിപ്പിക്കുന്നത്
വിദ്യാര്‍ത്ഥികള്‍ക്ക്
താങ്ങുവാന്‍
കഴിയുകയില്ല
എന്നതിനാല്‍
ഇക്കാര്യത്തില്‍
ഗൗരവമായ സമീപനം
സര്‍ക്കാര്‍
ഭാഗത്തുനിന്നും
ഉണ്ടാകുന്നതിനും കേസ്
പ്രമുഖരായ വക്കീലന്മാരെ
വച്ച് വാദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല
വൈസ് ചാൻസലറുടെ ബിരുദം
289.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ആരോഗ്യശാസ്ത്ര
സര്‍വ്വകലാശാല വൈസ്
ചാൻസലര്‍ ഡോ. മോഹനന്
കുന്നുമ്മലിന്റെ ബിരുദം
റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ഒരേ
സമയം രാജ്യത്തിന്റെ
രണ്ടു ഭാഗത്തുള്ള
സര്‍വ്വകലാശാലകളിൽ
നിന്ന് പ്രസ്തുത
വ്യക്തി കോഴ്സുകള്‍
ചെയ്തു എന്ന ആരോപണം
ഉന്നയിക്കുപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
പരിയാരം
ഗവണ്മെന്റ്ആയുര്വേദ കോളേജ്
290.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം ഗവ:
ആയുര്‍വേദ കോളേജില്‍
സര്‍ക്കാര്‍ അനുവദിച്ച
പുതിയ പി.ജി.
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കോഴിക്കോട്
ഗവ: മെഡിക്കല്‍ കോളേജില്‍
പുതിയ സ്റ്റേഡിയങ്ങള്‍
291.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ഗവ: മെഡിക്കല്‍
കോളേജിലെ സ്റ്റേഡിയം
പരിസരത്ത് ഒഴിഞ്ഞു
കിടക്കുന്ന സ്ഥലത്ത്
പുതിയ സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പുതിയ സ്റ്റേഡിയം
നിര്‍മ്മിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കോന്നിയില്‍
ആരംഭിക്കുന്ന മെഡിക്കല്‍
കോളേജിന്റെ ഓഫീസ്
292.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോന്നിയില്‍
ആരംഭിക്കുന്ന
മെഡിക്കല്‍ കോളേജിന്റെ
ഓഫീസ് തിരുവനന്തപുരത്തു
നിന്നും കോന്നിയിലേക്ക്
മാറ്റുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ആയുര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരപരിശോധന
293.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
വൈദ്യശാസ്ത്ര രീതികളുടെ
വാണിജ്യവല്‍ക്കരണത്തിന്റെ
പശ്ചാത്തലത്തിൽ
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ആയുര്‍വേദ മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിലേയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഭക്ഷ്യ
വസ്തുക്കളിലടക്കം മായം
ചേര്‍ക്കല്‍
സര്‍വസാധാരണമായ ഈ
കാലഘട്ടത്തില്‍ ഇത്തരം
മരുന്നകളുടെ
ഗുണനിലവാരപരിശോധന
കാര്യക്ഷമമാക്കുന്നതിന്
ആവശ്യമായ ലബോറട്ടറി
സൗകര്യങ്ങള്‍
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലും
ആരംഭിക്കുമോ;
(സി)
ഗുണനിലവാരമില്ലാത്ത
ആയുര്‍വേദമരുന്നുകള്‍
നിരോധിക്കുകയും അത്തരം
മരുന്നുകള്‍
ഉല്‍പാദിപ്പിക്കുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുകയും
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
ആശുപത്രികളിലെ
ഫാര്‍മസിസ്റ്റുകളുടെ
ഒഴിവുകള്‍
294.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1948-ലെ
ഡ്രഗ്സ് ആന്റ്
കോസ്മെറ്റിക് ആക്ടിലെ
സെക്ഷന്‍ 48 ന്
വിരുദ്ധമായി
സര്‍ക്കാര്‍
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റ് അല്ലാതെ
സ്റ്റാഫ്
നേഴ്സ്/ജെ.പി.എച്ച്.എന്‍.
എന്നിവര്‍ മരുന്നു
വിതരണം നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബഹു.
ഹൈക്കോടതി ഉത്തരവ്
WP(c) 33715/2019 തീയതി
10/12/2019 പ്രകാരം
സര്‍ക്കാര്‍
ആശുപത്രികളില്‍ അംഗീകൃത
ഫാര്‍മസിസ്റ്റുകള്‍
മാത്രമേ മരുന്നു വിതരണം
നടത്താവു എന്നതിന്റെ
അടിസ്ഥാനത്തില്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍,
സി.എച്ച്.സി, പി
എച്ച്.സി, എഫ്എച്ച്.സി
.എന്നിവിടങ്ങളിലെ
ഫാര്‍മസിസ്റ്റുകളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികള്‍,സി.എച്ച്.സി,
പി എച്ച്.സി,
എഫ്എച്ച്.സി .
എന്നിവിടങ്ങളില്‍
രോഗികളുടെ എണ്ണത്തിന്
അനുസരിച്ച്
ഫാര്‍മസിസ്റ്റ് തസ്തിക
അനുവദിക്കുന്നില്ലെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(ഇ)
നിലവില്‍
ഫാര്‍മസിസ്റ്റ് തസ്തിക
കുറവുള്ള സ്ഥലങ്ങളില്‍
മരുന്നു വിതരണം
തടസ്സപ്പെടാതെ
എന്‍.എച്ച്.എം. വഴിയോ
എച്ച്.എം.സി വഴിയോ
ഒഴിവുകള്‍ നികത്തുവാന്‍
നടപടി സ്വീകരിക്കാമോ?
ആയുര്‍വേദ
മരുന്നുകളുടെ ഗുണനിലവാരം
295.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
എത്തുന്ന ആയുര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍ സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
ബോര്‍ഡ് സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ആയുര്‍വേദ
മരുന്നുകളുടെ പേരില്‍
അവയോടൊപ്പം പലവിധ
രാസപദാര്‍ത്ഥങ്ങളും
ലോഹങ്ങളും കലര്‍ത്തി
വിതരണം ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തില്‍
വിതരണം
ചെയ്യുന്നവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍ കര്‍ശന
പരിശോധനകള്‍ നടത്താന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കേരള
സാമൂഹ്യ സുരക്ഷാമിഷനിലെ
എക്സിക്യൂട്ടീവ് ഡയറക്ടറുടെ
നിയമനം
296.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സാമൂഹ്യ സുരക്ഷാമിഷനിൽ
എക്സിക്യൂട്ടീവ്
ഡയറക്ടറുടെ യോഗ്യതയും,
നിയമനവും സംബന്ധിച്ച്
ഏതെങ്കിലും പരാതി/കേസ്
കേരള ലോകായുക്തയിൽ
നിലനിൽക്കുന്നുണ്ടോ;
എങ്കിൽ ഈ പരാതി/കേസ്
സംബന്ധിച്ച് കേരള
സാമൂഹ്യ സുരക്ഷാമിഷനിൽ
ലോകായുക്ത അന്വേഷണം
നടത്തിയിട്ടുണ്ടോ;
പ്രസ്തുത കേസിൽ കേരള
സാമൂഹ്യ സുരക്ഷാമിഷന്
ലോകായുക്തക്ക്
റിപ്പോര്‍ട്ട്
നൽകിയിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ വിശദാംശം
നൽകുമോ;
(ബി)
കേരളാ
സാമൂഹ്യ സുരക്ഷാ
മിഷനിലെ പ്രോഗ്രാം
കോര്‍ഡിനേറ്റര്‍
തസ്തികയിലേക്ക്
നിശ്ചയിച്ചിരിക്കുന്ന
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രോഗ്രാം
കോര്‍ഡിനേറ്റര്‍
തസ്തികയിൽ ജോലി
ചെയ്യുന്ന ശ്രീ. എസ്.
ഷാജി എന്ന ഉദ്യോഗസ്ഥന്
വേണ്ടി യോഗ്യതയും,
പ്രായപരിധിയും ഇളവ്
ചെയ്ത് നൽകിയിട്ടുള്ളത്
സര്‍ക്കാര്‍ അനുമതിയോടു
കൂടിയാണോ; എങ്കിൽ
ഇതിന്റെ രേഖയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വയോജനങ്ങളുടെ
സംരക്ഷണവും വൃദ്ധ പരിചരണ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനവും
297.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാര്‍ദ്ധക്യത്തിന്റെ
അവശതകള്‍ അനുഭവിക്കുന്ന
വൃദ്ധരായ മാതാപിതാക്കളെ
സംരക്ഷിക്കുന്നതിനും
അവര്‍ക്ക്
തുണയാകേണ്ടതിനും പകരം
അവരെ നടതള്ളുന്നതും
വൃദ്ധസദനങ്ങളിലാക്കി
കൈകഴുകുന്നതും
വൃദ്ധസദനങ്ങള്‍ക്ക്
വേണ്ടുന്ന തുക നല്‍കാതെ
അവരെ പുറംതള്ളുന്നതുമായ
പ്രവണത
സംസ്ഥാനത്താകമാനം
ഉണ്ടായി വരുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിൽ
കുറ്റകൃത്യം/കൃത്യവിലോപം
ചെയ്യപ്പെട്ട എത്ര
കേസ്സുകള്‍ ഈ
സർക്കാരിന്റെ കാലയളവിൽ
രജിസ്റ്റര്‍
ചെയ്തുവെന്നും ഇത്തരം
കുറ്റകൃത്യങ്ങള്‍
കാണിക്കുന്ന മക്കള്‍
ഉള്‍പ്പെട്ട
കുടുംബാംങ്ങള്‍ക്ക്
ശിക്ഷ
ഉറപ്പാക്കുന്നതിനും
തുടര്‍
നടപടികള്‍ക്കുമായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
അണുകുടുംബ ഘടന,
വയോജനങ്ങളുടെ ഉയര്‍ന്ന
ജനസംഖ്യാനുപാതം, ആയൂര്‍
ദൈര്ഘ്യവര്ദ്ധന
തുടങ്ങി എതെല്ലാം
ഘടകങ്ങള്‍ എപ്രകാരം
പ്രസ്തുത
പ്രവര്‍ത്തികള്‍ക്ക്
കാരണമാകുന്നുവെന്നും
ഇതില്‍ നിന്നും
വയോജനങ്ങള്‍ക്ക്
സംരക്ഷണം
ഉറപ്പുവരുത്താനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ ;
(ഡി)
സംസ്ഥാനത്താകമാനം
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
പരിചരണകേന്ദ്രങ്ങൾ
എത്രയെന്നു
വ്യക്തമാക്കാമോ;
(ഇ)
സ്വകാര്യമേഖല/ചാരിറ്റബില്‍
ഇന്സ്റ്റിറ്റ്യൂഷന്/
മതകേന്ദ്രങ്ങള്‍
എന്നിവയുടെ കീഴിലുള്ള
പരിചരണകേന്ദ്രങ്ങൾ
എത്രയാണെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവ എത്ര
വീതമാണെന്നു വിഭാഗം
തിരിച്ചും ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എപ്രകാരമാണ്
നിരീക്ഷിച്ചുവരുന്നതെന്നും
വ്യക്തമാക്കുമോ;
(എഫ്)
വൃദ്ധ
പരിചരണ കേന്ദ്രങ്ങളുടെ
മറവില്‍ സംരക്ഷണം
ഉറപ്പുപറഞ്ഞ് പണം
തട്ടുന്ന
പലകേന്ദ്രങ്ങളും
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നത്
സര്‍ക്കാര്‍
പരിശോധിച്ചുവോ;
വിശദാംശം
ലഭ്യമാക്കുന്നതോടൊപ്പം
ഇവര്‍ക്കെതിരെ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ജി)
വയോജന
സംരക്ഷണം ഔദാര്യമല്ല,
കടമയാണ് എന്ന്
ഉറപ്പുവരുത്തുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
വ്യക്തമാക്കുമോ?
'കാഴ്ച'
പദ്ധതി
298.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഴ്ച
പരിമിതിയുള്ളവര്‍ക്കായി
സ്മാര്‍ട്ട് ഫോണ്‍
വിതരണം ചെയ്യുന്ന
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
'കാഴ്ച'
പദ്ധതിയുടെ ഭാഗമായി
എത്ര സ്മാര്‍ട്ട്
ഫോണുകളാണ് ആദ്യഘട്ടം
വിതരണം ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
സ്മാര്‍ട്ട് ഫോണ്‍
വിതരണം ചെയ്യുന്നതിന്
പ്രസ്തുത പദ്ധതി
പ്രകാരമുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
ഒ.ബി.സി.
വിഭാഗത്തിനുള്ള ആനുകൂല്യം
299.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒ.ബി.സി.
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങളിലെ
കുടുംബനാഥന്
മരണപ്പെട്ടാല്‍
സാമൂഹികനീതി വകുപ്പിൽ
നിന്നും ആനുകൂല്യം
നല്കുന്ന പുതിയ
പദ്ധതിയുടെ പേര്
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അപേക്ഷകളില്‍ എത്ര രൂപ
വീതമാണ് ഒരു
കുടുംബത്തിന്
നല്‍കുന്നത്;
വ്യക്തമാക്കുമോ;
(സി)
അപേക്ഷയോടൊപ്പം
എന്തെല്ലാം രേഖകളാണ്
ഹാജരാക്കേണ്ടതെന്നും
വിശദമാക്കാമോ?
ക്ഷേമ
പദ്ധതികള്‍
300.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മാർച്ച് മാസത്തില്‍
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന
ക്ഷേമ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ക്ഷേമപദ്ധതികള്‍
പ്രകാരം ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
ഏതെല്ലാം
ആനുകൂല്യങ്ങളാണ്
നല്കിയെതെന്നും അതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
ക്ഷേമ പദ്ധതികള്‍ക്ക്
ആവശ്യമായ തുക
എത്രയായിരുന്നു എന്നും
അത് ഏത് ഫണ്ട്
ഉപയോഗിച്ചാണ്
നടപ്പിലാക്കിയതെന്നും
വ്യക്തമാക്കാമോ;
(ഡി)
2020
ജനുവരി മാസത്തില്‍
സംസ്ഥാനത്ത് നിലവിലുള്ള
ക്ഷേമ പദ്ധതികള്‍
എതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
ക്ഷേമ പദ്ധതികള്‍
പ്രകാരം ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
ഏതെല്ലാം
ആനുകൂല്യങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കുമോ;
(എഫ്)
പ്രസ്തുത
ക്ഷേമ പദ്ധതികള്‍ക്ക്
ആവശ്യമായ തുക
എത്രയാണെന്നും ഏത്
ഫണ്ട് ഉപയോഗിച്ചാണ്
നടപ്പിലാക്കിവരുന്നതെന്നും
വ്യക്തമാക്കാമോ?
സംയോജിത
ശിശുവികസന പദ്ധതിയുടെ
ഭാഗമായുള്ള സർവ്വേ
301.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംയോജിത
ശിശുവികസന പദ്ധതിയുടെ
ഭാഗമായുള്ള
സര്‍വ്വേയില്‍ ജാതി-മത
വിവരങ്ങള്‍
ശേഖരിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന
ആശങ്കകള്‍
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
സാന്ത്വന
ചികിത്സാ നയം
302.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗംമൂലമോ
അപകടം മൂലമോ സ്ഥിരം
കിടപ്പുരോഗികളായവര്‍ക്ക്
വേണ്ടി സാന്ത്വന
ചികിത്സാ നയം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ചികിത്സയും
സ്നേഹപൂര്‍വ്വമായ
പരിചരണവും
മറ്റാരേക്കാളും
ആവശ്യമായ കിടപ്പു
രോഗികള്‍ക്ക്
ഗുണമേന്മയുള്ള
ജീവിതസാഹചര്യങ്ങള്‍
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കിടപ്പുരോഗികളുടെ
ചികിത്സയും പരിചരണവും
ഏറ്റെടുക്കാൻ
മുന്നോട്ടുവരുന്ന
സ്വകാര്യ
സന്നദ്ധസംഘടനകളെ കൂടി
പങ്കെടുപ്പിച്ചുകൊണ്ട്
സാന്ത്വന ചികിത്സാരംഗം
വിപുലവും
പ്രയോജനപ്രദവും
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വീട്ടിൽ
സഹായത്തിന് ആരുമില്ലാതെ
അവശത അനുഭവിക്കുന്ന
കുിടപ്പുരോഗികള്ക്ക്
പ്രത്യേകിച്ചും
പാവപ്പെട്ട
കുടുംബങ്ങളിലെ
അംഗങ്ങള്‍ക്ക് ആവശ്യമായ
മരുന്നുകള്‍ മുടങ്ങാതെ
വീട്ടിലെത്തിക്കുന്നതിന്
സൗകര്യം ഉണ്ടാക്കുവാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മിശ്രവിവാഹിതര്ക്കായുള്ള
ധനസഹായം
303.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതര്ക്കായുള്ള
ധനസഹായത്തിനായി കോട്ടയം
ജില്ലയിലെ എത്ര
അപേക്ഷകള്‍ സാമൂഹ്യനീതി
വകുപ്പിന്റെ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കോട്ടയം
ജില്ലയിലെ എത്ര
അപേക്ഷകള്‍ സാമൂഹ്യനീതി
ഡയറക്ടറേറ്റില്‍
പരിഗണനയിലുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇത്തരം
അപേക്ഷകളില്‍
തീരുമാനമെടുക്കാനുണ്ടാകുന്ന
കാലതാമസം ഒഴിവാക്കി
ധനസഹായം എത്രയും വേഗം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൊതു
ഇടങ്ങള്‍ രാത്രികാലങ്ങളില്‍
സ്ത്രീകള്‍ക്ക് സുരക്ഷ
304.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഗരത്തിലെ
പൊതു ഇടങ്ങള്‍
രാത്രികാലങ്ങളില്‍
സ്ത്രീകള്‍ക്ക്
സുരക്ഷിതമല്ലാത്ത
സ്ഥിതിവിശേഷം
സംജാതമായിട്ടുണ്ടോ;
(ബി)
പൊതു
ഇടം എന്റേതുമെന്ന
പേരില്‍ സംസ്ഥാന
സര്‍ക്കാര്‍
സ്ത്രീകളുടെ
രാത്രിയാത്ര വിവിധ
നഗരങ്ങളില്‍
സംഘടിപ്പിച്ചിരുന്നോ;
അതിന്റെ
ഉദ്ദേശമെന്തായിരുന്നു;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
രാത്രി യാത്ര
സംഘടിപ്പിച്ച് ആഴ്ചകള്‍
കഴിയുന്നതിന് മുമ്പ്
ശംഖുമുഖം കടല്‍തീരത്ത്
വച്ച് ഒരു യുവതിക്ക്
സദാചാര ഗുണ്ടകളില്‍
നിന്നും ആക്രമണം
നേരിടേണ്ടി വന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സദാചാര
ഗുണ്ടകള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
അറിയിക്കുമോ?
യാത്രക്കാരായ
സ്ത്രീകള്‍ക്കുള്ള
ഫ്രഷ്-അപ്പ് സെന്ററുകള്‍
305.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദൂരയാത്ര
ചെയ്യുന്ന
സ്ത്രീകള്‍ക്ക്
ശുചിമുറിയും
വിശ്രമസ്ഥലവും
ലഭ്യമാക്കുന്നതിനായി
ഫ്രഷ്-അപ്പ്
സെന്ററുകള്‍ ആരംഭിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ
എവിടെയൊക്കെയാണ് അവ
സ്ഥാപിക്കുവാൻ
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
എന്തെല്ലാം
സൗകര്യങ്ങളാണ് ഈ
സെന്ററുകളിൽ
ലഭ്യമാക്കുന്നത് എന്ന്
വിശദീകരിക്കാമോ?
വനിതകള്‍ക്കും
കുട്ടികൾക്കും നേരെയുള്ള
അതിക്രമങ്ങള്‍ക്കെതിരായ
ബോധവത്ക്കരണ പദ്ധതികള്‍
306.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതകളുടേയും
കുട്ടികളുടേയും
നേരെയുള്ള
അതിക്രമങ്ങളും
ചൂഷണങ്ങളും
അവസാനിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ള
പദ്ധതികളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് പുതിയതായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ബോധവത്ക്കരണ
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ?
നിയമപരമായല്ലാതെ
കല്യാണം കഴിച്ച്
ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍
307.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമപരമായല്ലാതെ
കല്യാണം കഴിച്ച്
ഉപേക്ഷിക്കപ്പെട്ട
സ്ത്രീകളുടെ എണ്ണം
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവരുടെ
പുനരധിവാസത്തിനായി
എന്തെങ്കിലും
പദ്ധതികള്‍ നടപ്പില്‍
വരുത്തുന്നതിനായി
ആലോചിക്കുമോ;
വിശദമാക്കാമോ?
മാനസിക
വൈകല്യം
അനുഭവിക്കുന്നവര്‍ക്കായുള്ള
പദ്ധതികള്‍
308.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനസിക
രോഗമനുഭവിക്കുന്നവര്ക്കായി
കൗണ്‍സിലിംഗ്
നടത്തുന്നതിന്
സാമൂഹ്യനീതി വകുപ്പ്
നിലവില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മാനസിക
സമ്മര്‍ദ്ദത്തിന്റെ
ഭാഗമായി വിഷാദരോഗം,
ആത്മഹത്യാ പ്രവണത,
പെരുമാറ്റ വൈകല്യങ്ങള്‍
എന്നിവ കണ്ടെത്താന്‍
അംഗന്‍വാടി
വര്‍ക്കര്‍മാരുടെ
സര്‍വ്വേയില്‍
സംവിധാനമുണ്ടോ;
(സി)
ഇത്തരം
വൈകല്യങ്ങള്‍
ഉള്ളവര്‍ക്ക്
ആശ്വാസമേകാന്‍ എന്തു
പദ്ധതിയാണ്
നടപ്പിലാക്കുന്നത്;
എങ്കില്‍ ഇത്
വിജയകരമാണോയെന്ന്
വിശദമാക്കുമോ?
അംഗനവാടി
കെട്ടിടങ്ങളുടെ പുനർനിർമ്മാണം
309.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തെത്തുടര്‍ന്ന്
ദുര്‍ബലമായ
അംഗനവാടിക്കെട്ടിടങ്ങള്
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
പ്രത്യേകപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയിലെ അയിരൂര്‍
പഞ്ചായത്തിലെ
പ്രളയത്തില്‍ അകപ്പെട്ട
70-ാം നമ്പര്‍ അംഗനവാടി
കെട്ടിടത്തിന് ബലക്ഷയം
ഉണ്ടായതിനെത്തുടര്‍ന്ന്
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എന്നിട്ടും
പ്രളയബാധിത
അംഗനവാടികള്‍ക്ക്
പുതിയകെട്ടിടം
നിര്‍മ്മിക്കുന്ന
പദ്ധതിയില്‍ ഈ അംഗനവാടി
ഉള്‍പ്പെടുത്താതെ
പോയതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ടനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അംഗനവാടികള്‍
310.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗനവാടികളുടെ
പ്രവര്‍ത്തനം
പഠിക്കുന്നതിനും
കാലോചിതമായ
പരിഷ്കരണത്തോടെ മികച്ച
പരിചരണം കുട്ടികള്‍ക്ക്
ലഭിക്കുന്നതിനുമുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ ;
(ബി)
ഹൈ-ടെക്
അംഗനവാടികള്‍ മുഖേന
കുട്ടികള്‍ക്കും
ജീവനക്കാര്‍ക്കും
എന്തെല്ലാം
സൗകര്യങ്ങള്‍ പുതിയതായി
ലഭിക്കുമെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര അംഗനവാടികളെ
ഹൈ-ടെക്
ആക്കുന്നതിനുള്ള
നടപടികളാണ്
നടന്നുവരുന്നതെന്നും
ഇതിനായി 2019-20-ലെ
ബഡ്ജറ്റില്‍ എത്ര തുക
മാറ്റി
വച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ?
ഹൈടെക്
അംഗന്‍വാടി
311.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈടെക് അംഗന്‍വാടി
നടപ്പിലാക്കുന്നതിന്
സ്വന്തമായി എത്ര
സെന്റ് സ്ഥലമാണ്
അംഗന്‍വാടിക്കായി
ഉണ്ടായിരിക്കേണ്ടത്;
വ്യക്തമാക്കുമോ;
(ബി)
ഹൈടെക്
അംഗന്വാടികള്ക്കുവേണ്ടി
എത്ര രൂപ വീതമാണ്
സര്‍ക്കാരും
ജനപ്രതിനിധികളും
വിഹിതമായി
കണ്ടെത്തേണ്ടത്;വിശദമാക്കാമോ
?
ഓട്ടിസം
ചികിത്സാ കേന്ദ്രങ്ങള്‍
312.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഓട്ടിസം ചികിത്സാ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ചികിത്സാ
കേന്ദ്രങ്ങളില്‍
യോഗ്യരായ ഒക്കുപേഷണല്‍
തെറാപ്പിസ്റ്റുകളെ
നിയമിക്കാത്തതു കാരണം
കുട്ടികള്‍ക്ക്
ആവശ്യമായ ചികിത്സ
ലഭിക്കുന്നില്ലായെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
കേന്ദ്രങ്ങളില്‍
യോഗ്യരായ ഒക്കുപേഷണല്‍
തെറാപ്പിസ്റ്റുകളെ
നിയമിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വിശദമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്കായി
ഏര്‍പ്പെടുത്തുന്ന
സൗകര്യങ്ങള്‍
313.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
പ്രത്യേകിച്ച്
വീല്‍ചെയറില്‍
വരുന്നവര്‍ക്ക്
സര്‍ക്കാര്‍
ഓഫീസുകളില്‍
പ്രവേശിക്കുന്നതിന്
നിലവില്‍ വളരെയേറെ
പ്രയാസം
അനുഭവപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ഓഫീസുകളില്‍
പ്രവേശിക്കുന്നതിനുതകുന്ന
വിധത്തില്‍ റാംപ്,
ലിഫ്റ്റ്, കൈവരി എന്നിവ
ഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംയോജിത
ശിശുവികസന സേവന പദ്ധതിയുടെ
ഭാഗമായുള്ള സര്‍വ്വേ
314.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംയോജിത
ശിശുവികസന സേവന
പദ്ധതിയുടെ
(ഐ.സി.ഡി.എസ്)
ഭാഗമായുള്ള സര്‍വ്വേ
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വേ സംസ്ഥാനത്ത്
പല ഭാഗങ്ങളിലും
തടസ്സപ്പെടുത്തിയ
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
ഈ
സര്‍വ്വേയില്‍ ജാതി, മത
വിവരങ്ങള്‍
ശേഖരിക്കുന്നതാണ്
വ്യാപക
വിമര്‍ശനത്തിനും,
തടസ്സപ്പെടുത്തലിനും
കാരണമായത് എന്നത്
വസ്തുതയല്ലേ;
(ഡി)
സര്‍വ്വേയില്‍
തീര്‍ത്തും അപ്രസക്തമായ
ജാതിമത വിവരങ്ങള്‍
ആരായുന്നത് എന്ത്
അടിസ്ഥാനത്തിലാണ്;
(ഇ)
വിവര
ശേഖരണത്തിന്
നിയുക്തരായിട്ടുള്ള
അങ്കണവാടി ജീവനക്കാരോട്
ജനങ്ങള്‍ ചോദിക്കുന്ന
സംശയങ്ങള്‍ക്ക്
കൃത്യമായ മറുപടി
നല്‍കാത്തതാണ് ഇത്തരം
പ്രതിഷേധങ്ങള്‍ക്ക്
കാരണമെന്നതിനാല്‍
അവര്‍ക്ക് ഈ ദൗത്യത്തെ
കുറിച്ച് കൃത്യവും,
സമഗ്രവുമായി വിവരം
നല്‍കുന്നതിനും
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിനും നടപടി
സ്വീകരിക്കുമോ?
വനിതാ-ശിശു
വികസന വകുപ്പ് രൂപീകരണം
315.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സാമൂഹ്യനീതി
വകുപ്പ് വിഭജിച്ച്
വനിതാ-ശിശു വികസന
വകുപ്പ് രൂപീകരിച്ച
പശ്ചാത്തലത്തില്‍
സാമൂഹ്യനീതി ജില്ലാ
ഓഫീസുകള്‍ക്ക് കീഴില്‍
ഓഫീസുകള്‍
സ്ഥാപിക്കുന്നതിനും
ജീവനക്കാരെ
നിയമിക്കുന്നതിനും
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?