പ്രളയ
ദുരിതാശ്വാസത്തിന് ലഭിച്ച
ഭക്ഷ്യധാന്യങ്ങള്‍
316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2018-2019
വര്‍ഷങ്ങളില്‍ ഉണ്ടായ
പ്രളയ ദുരിതാശ്വാസമായി
കേന്ദ്രത്തില്‍ നിന്ന്
എന്തെല്ലാം ഭക്ഷ്യ
ധാന്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോന്നിലും
എത്ര ടണ്‍ വീതമാണ്
നല്‍കിയിട്ടുള്ളതെന്ന
വിശദ വിവരം നല്‍കാമോ;
(സി)
ഇങ്ങനെ
നല്‍കിയിട്ടുള്ള
ധാന്യങ്ങള്‍
സൗജന്യമായിട്ടാണോ അതോ
വില ഈടാക്കിയാണോ
കേരളത്തിന്
അനുവദിച്ചിട്ടുള്ളതെന്നതിന്റെ
വിശദ വിവരം നല്‍കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വില നിയന്ത്രണം
317.
ശ്രീ.വി.കെ.പ്രശാന്ത്
,,
എസ്.രാജേന്ദ്രന്
,,
എന്‍. വിജയന് പിള്ള
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യപ്പെരുപ്പവും
അനിയന്ത്രിതമായ ഇന്ധന
വില വർദ്ധനവും
രാജ്യത്തെമ്പാടും
നിത്യോപയോഗ സാധനങ്ങളുടെ
വിലയില്‍ വലിയ
വർദ്ധനവിന് കാരണമായ
സാഹചര്യത്തില്‍
സംസ്ഥാനത്ത് നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിന്
സർക്കാർ നടത്തി വരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സർക്കാർ പിന്തുടരുന്ന
നയം വഴി സാധാരണക്കാരുടെ
മേല്‍ അധികഭാരം
ഏല്പിക്കുന്നതോടൊപ്പംതന്നെ
പൊതുവിതരണ ശൃംഖല വഴി
ജനങ്ങള്‍ക്കാവശ്യമായ
തോതില്‍ വിതരണം
ചെയ്യുന്നതിന് വേണ്ടത്ര
ഭക്ഷ്യവിഹിതം
അനുവദിക്കാത്തത്
ഉപഭോക്തൃ പ്രധാനമായ
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
മറ്റിടങ്ങളിലുള്ളതിനെക്കാള്‍
പ്രശ്നം
സൃഷ്ടിക്കാതിരിക്കാൻ
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
മാർക്കറ്റിടപെടല്‍
ശക്തിപ്പെടുത്തുന്നതിന്
സപ്ലൈകോ നടത്തുന്ന
പ്രവർത്തനങ്ങളെക്കുറിച്ചും
സപ്ലൈകോയുടെ സാമ്പത്തിക
സുസ്ഥിരതക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളെക്കുറിച്ചും
അറിയിക്കാമോ?
വിശപ്പ്
രഹിത കേരളം പദ്ധതി
318.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
വിശപ്പ് രഹിത കേരളം
പദ്ധതി
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിക്കായി
എത്ര തുക
അനുവദിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
വിശപ്പ്
രഹിത കേരളം പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
എ.പി.എല്‍-
ബി.പി.എല്‍ അപാകം
319.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാവിഭാഗം
റേഷന്‍കാര്‍ഡ് ലഭിച്ച
എത്ര അനര്‍ഹര്‍ ഇനിയും
കാസര്‍ഗോഡ് ജില്ലയില്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എ.പി.എല്‍-
ബി.പി.എല്‍ അപാകത
പരിഹരിക്കുന്നതിനായി
നാളിതുവരെ എത്ര അപേക്ഷ
കിട്ടിയിട്ടുണ്ടെന്നും
ഇതില്‍ എത്രപേര്‍ക്ക്
അപാകത പരിഹരിച്ച്
ബി.പി.എല്‍ ആയി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട റേഷന്‍
കാര്‍ഡുകള്‍
320.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
നിയോജക മണ്ഡലത്തില്‍
ബി.പി.എല്‍.
വിഭാഗത്തില്‍ എത്ര
റേഷന്‍ കാര്‍ഡ്
ഉടമകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അനര്‍ഹരെ
പ്രസ്തുത പട്ടികയില്‍
നിന്നും
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
റേഷൻ
കാര്‍ഡ് വിതരണം
321.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
എ.പി.എല്‍.,
ബി.പി.എല്‍.
കാര്‍ഡുകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ബി.പി.എല്‍.
കാര്‍ഡ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷൻ
കാര്‍ഡില്ലാത്ത എത്ര
കുടുംബങ്ങള്‍
സംസ്ഥാനത്തുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ഡി)
റേഷൻ
കാര്‍ഡില്ലാത്ത
കുടുംബങ്ങള്‍ക്ക് റേഷൻ
കാര്‍ഡ് ലഭ്യമാക്കൻ
ആവശ്യമായ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
എ.പി.എല്‍.
കാര്‍ഡ് ബി.പി.എല്‍.
ആക്കാനുള്ള എത്ര
അപേക്ഷകള്‍ ഇപ്പോള്‍
തീര്‍പ്പാകാതെ
കിടക്കുന്നുണ്ടെന്ന്
താലൂക്ക് തിരിച്ച്
വ്യക്തമാക്കാമോ; ഈ
അപേക്ഷകൾ എപ്പോള്‍
തീർപ്പാക്കാൻ
കഴിയുമെന്ന്
അറിയിക്കുമോ?
പുതിയ
കുടുംബങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ്
322.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
പുതിയ കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
രണ്ടു
കുടുംബങ്ങളില്‍
പേരുവന്നിട്ടുള്ള
ഭാര്യാ-ഭര്ത്താക്കന്മാര്ക്കും
അവരുടെ കുട്ടികള്‍ക്കും
കൂടി പുതിയ റേഷന്‍
കാര്‍ഡ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ലഘൂകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ചുള്ള
നടപടികള്‍
ലഘൂകരിക്കുന്നതിന്റെ
ഭാഗമായി പുതിയ കാര്‍ഡു
വിതരണം ചെയ്യാന്‍
ഉത്തരവാദപ്പെട്ട
താലൂക്ക് സപ്ലൈ ഓഫീസര്‍
തന്നെ ഇതു സംബന്ധിച്ച
അപേക്ഷ സ്വീകരിച്ച്
കമ്പ്യൂട്ടര്‍ മുഖേന
പരിശോധന നടത്തി
താമസംവിനാ പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിനുള്ള
ഉത്തരവ്
പുറപ്പെടുവിക്കുമോ;
വിശദാംശം നല്‍കുമോ?
കോഴിക്കോട്
ജില്ലയിലെ ബി.പി.എല്‍
കാര്‍ഡിനായുള്ള അപേക്ഷകള്‍
323.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ബി.പി.എല്‍
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഇതു വരെ എത്ര റേഷന്‍
കാര്‍ഡുടമകളുടെ
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
അത്തരം
അപേക്ഷകള്‍
പൂര്‍ണ്ണമായും
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(സി)
അനര്‍ഹരായ
ബി.പി.എല്‍.
കാര്‍ഡുടമകളുടെ
കാര്‍ഡുകള്‍
റദ്ദാക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
കോഴിക്കോട് ജില്ലയില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അര്‍ഹരായവർക്ക്
ബി.പി.എൽ. വിഭാഗത്തിലേക്ക്
കാര്‍ഡുകള്‍ മാറ്റി
നല്‍കുന്നതിന് നടപടി
324.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എ.പി.എൽ. വിഭാഗത്തില്‍
റേഷന്‍ കാര്‍ഡ്
ലഭിച്ചിട്ടുള്ള
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന അര്‍ഹരായ
കുടുംബങ്ങള്‍ക്ക്
ബി.പി.എൽ.
വിഭാഗത്തിലേക്ക്
കാര്‍ഡുകള്‍ മാറ്റി
നല്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
ബി.പി.എൽ.
വിഭാഗത്തിലേക്ക്
കാര്‍ഡുകള്‍
മാറ്റുന്നതിനുവേണ്ടി
കോതമംഗലം താലൂക്ക്
സപ്ലൈ ഓഫീസില്‍ എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര അപേക്ഷകര്‍ക്ക്
ബി.പി.എൽ.
വിഭാഗത്തിലേക്ക്
കാര്‍ഡ് മാറ്റി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
അര്‍ഹരായ
മുഴുവന്‍
അപേക്ഷകര്‍ക്കും
ബി.പി.എൽ.വിഭാഗത്തിലേക്ക്
കാര്‍ഡ് മാറ്റി
നല്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
മുന്‍ഗണനാ
വിഭാഗത്തിലെ അനര്‍ഹര്‍
325.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡ്
ഉടമകളില്‍ മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
അനര്‍ഹരായവരെ
കണ്ടെത്തുന്നതിനും അവരെ
ഒഴിവാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കയാണെന്ന്
വിശദമാക്കാമോ; ഇതിനോടകം
എത്ര അനര്‍ഹരെ
ഒഴിവാക്കി എന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
അര്‍ഹതയുണ്ടായിട്ടും
മുന്‍ഗണനാ റേഷന്‍
കാര്‍ഡ് ലഭിക്കാതെ
പോയവരില്‍ അപേക്ഷ
നല്കിയ എത്ര പേര്‍ക്ക്
മുന്‍ഗണനാ കാര്‍ഡ്
നല്കാന് കഴിഞ്ഞെന്ന
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
എത്ര അപേക്ഷകള്‍ ഇനിയും
തീര്‍പ്പാക്കാതെ
കിടക്കുന്നുണ്ട്;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; ഈ
അപേക്ഷകള്‍
എന്നത്തേക്ക്
പരിഗണിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സഞ്ചരിക്കുന്ന
റേഷന്‍ കട പദ്ധതി
326.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
സഞ്ചരിക്കുന്ന റേഷന്‍
കട പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയിലെ കൂടുതല്‍
പിന്നോക്ക
പ്രദേശങ്ങളിലേക്ക്
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; വ്യക്തമാക്കുമോ?
റേഷൻ
വിതരണ രംഗത്തെ
പ്രവർത്തനങ്ങള്‍
327.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻ
രംഗത്തെ
മാറ്റങ്ങളെക്കുറിച്ച്
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കാൻ
നടത്തിയ
പ്രവർത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
റേഷൻ
വിതരണ രംഗത്ത് സുതാര്യത
ഉറപ്പുവരുത്താൻ ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
റേഷൻ
ഗുണഭോക്താക്കളുടെ പരാതി
പരിഹരിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
റേഷൻ
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പാഴായ
നെല്ല്/അരി നീക്കം
ചെയ്യുന്നതിനുള്ള ടെന്‍ഡര്‍
വ്യവസ്ഥകള്‍
328.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തെ തുടര്‍ന്ന്
സംസ്ഥാനത്ത്
മില്ലുകളില്‍
സൂക്ഷിച്ചിരുന്ന എത്ര
ക്വിന്റല്‍ വീതം
നെല്ലും അരിയും
കേടായതായാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
(ബി)
ഇപ്രകാരം
കേടായ നെല്ലും അരിയും
നീക്കം ചെയ്യുന്നതിന്
സര്‍ക്കാര്‍/സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
തീരുമാനിച്ചിരുന്നോ
എന്നറിയിക്കുമോ;
തീരുമാനിച്ചെങ്കില്‍
കേടായ ഭക്ഷ്യധാന്യം
നീക്കം ചെയ്യുന്നത്
സംബന്ധിച്ച
എഫ്.സി.ഐ.-യുടെ
18.07.2014-ലെ
സര്‍ക്കുലര്‍
പ്രകാരമുള്ള
മാനദണ്ഡങ്ങള്‍ പാലിച്ച്
നീക്കം ചെയ്യുന്നതിനാണോ
സര്‍ക്കാര്‍/സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
തീരുമാനിച്ചത്; ഇത്
സംബന്ധിച്ച് എന്ന്, ഏത്
യോഗത്തിലാണ് തീരുമാനം
കൈക്കൊണ്ടതെന്നറിയിക്കുമോ;
(സി)
പ്രസ്തുത
യോഗത്തില്‍ കേടായ
നെല്ല്/അരി
തരംതിരിക്കുന്നതിന്
തീരുമാനിച്ചിരുന്നോ;
എങ്കില്‍, എപ്രകാരം
തരംതിരിക്കാനാണ്
തീരുമാനിച്ചത്;
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത യോഗത്തിന്റെ
മിനിട്സ് ലഭ്യമാക്കുമോ;
(ഡി)
കേടായ
നെല്ല്/അരി നീക്കം
ചെയ്യുന്നതിനുള്ള
ടെന്‍ഡര്‍ വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ; നാശമായ
ഭക്ഷ്യധാന്യങ്ങള്‍
നീക്കം ചെയ്യുന്നത്
സംബന്ധിച്ച എഫ്.സി.ഐ.
മാനദണ്ഡങ്ങളിലെ വ്യവസ്ഥ
20.9 ടെന്‍ഡര്‍
വ്യവസ്ഥയിലുണ്ടായിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
ടെന്‍ഡറില്‍
എത്രപേര്‍ പങ്കെടുത്തു;
എത്രപേര്‍ യോഗ്യരായി;
എന്നാണ് ടെന്‍ഡര്‍
ഉറപ്പിച്ചതെന്നും
ടെന്‍ഡര്‍
ഉറപ്പിച്ചശേഷം
ടെന്‍ഡറില്‍ പങ്കെടുത്ത
ഏതെങ്കിലും
സ്ഥാപനത്തോട് പുതുക്കിയ
ടെന്‍ഡര്‍
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
പുതുക്കിയ ടെന്‍ഡര്‍
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടുവെങ്കില്‍
ആയതിന്റെ
സാഹചര്യമെന്തായിരുന്നുവെന്ന്
വിശദമാക്കുമോ?
റേഷന്‍
വിതരണം
329.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം കുറ്റമറ്റതും
സുതാര്യവും
ആക്കുന്നതിനായി
എന്തൊക്കെ കാര്യങ്ങള്‍
ആണ് ഇൗ സര്‍ക്കാര്‍
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ് ഉടമകള്‍ക്ക്
അര്‍ഹതപ്പെട്ടത്
ലഭ്യമാകുന്നുണ്ട് എന്ന്
ഉറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
റേഷന്‍
സാധനങ്ങള്‍ കൃത്യമായി
ലഭ്യമാക്കുന്നതിന് നടപടികള്‍
330.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
യോഗ്യമല്ലാത്ത റേഷന്‍
സാധനങ്ങള്‍ ചില
ഗോഡൗണുകളില്‍
കെട്ടിക്കിടക്കുന്നതും
ആയത് വിതരണം
ചെയ്യുന്നതും
സംബന്ധിച്ച്
ഉണ്ടായിരിക്കുന്ന
പരാതികള്‍ക്ക് പരിഹാരം
കണ്ടെത്തുമോ
എന്നറിയിക്കുമോ;
(ബി)
റേഷന്‍
സാധനങ്ങള്‍ കൃത്യമായി
റേഷന്‍ കടകളില്‍
എത്തിക്കുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇവ
സുരക്ഷിതമായി
സൂക്ഷിക്കുന്നതിനും
ആയത് വിതരണം
ചെയ്യുന്നതിനും
സ്വീകിരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
റേഷന്‍
കടകളില്‍ പച്ചരിക്കും
മണ്ണെണ്ണക്കും ക്ഷാമം
ഉള്ളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ആയത്
പരിഹരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ; ഈ
സാധനങ്ങള്ക്കുണ്ടായിരിക്കുന്ന
ക്ഷാമത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(എഫ്)
റേഷന്‍
കടകളില്‍ പച്ചരി
ലഭിക്കാത്തതുകാരണം പൊതു
വിപണിയില്‍ പച്ചരിക്ക്
ഉണ്ടായിരിക്കുന്ന
വിലക്കയറ്റത്തിന്
അടിയന്തര പരിഹാരനടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
സാധനങ്ങളുടെ തിരിമറി
ഒഴിവാക്കാൻ നടപടി
331.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ തിരിമറിയും
കരിഞ്ചന്തയും
വ്യാപകമാണന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗോഡൗണുകളില്‍
നിന്നുള്ള സാധനങ്ങള്‍
റേഷന്‍ കടകളില്‍
എത്തിക്കുന്ന
പ്രവര്‍ത്തനങ്ങളില്‍
നിന്നും സ്വകാര്യ
കരാറുകാരെ ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന ബദല്‍
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
റേഷന്‍
വസ്തുക്കളുടെ ഗുണമേന്മാ
പരിശോധന
332.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വസ്തുക്കളുടെ ഗുണമേന്മ
ഉറപ്പു വരുത്താന്‍
താലൂക്ക് സപ്ലെെ
ഓഫീസറുടെ
നേതൃത്വത്തില്‍ റേഷന്‍
കടകളിലും ഗോഡൗണുകളിലും
പ്രതിമാസ ഗുണമേന്മാ
പരിശോധന കൃത്യമായി
നടത്തണമെന്ന് കേരള
റേഷനിംഗ് ഓര്‍ഡര്‍
(കെ.ആര്.ഒ.)
അനുശാസിക്കുന്നുണ്ടോ;
(ബി)
എന്നാല്‍
സ്റ്റാറ്റ്യൂട്ടറി
സംവിധാനത്തിനുശേഷം
ഭക്ഷ്യഭദ്രത നിയമം
നടപ്പാക്കിയതോടെ
പ്രതിമാസപരിശോധന
നടക്കാത്ത
സാഹചര്യമുണ്ടോ;
(സി)
ഇത് റേഷന്‍
വസ്തുക്കളുടെ
ഗുണമേന്മയെ കാര്യമായി
ബാധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പരിശോധനയും
ഗുണമേന്മയും
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ അരി വിതരണം
333.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തിലെ അതിർത്തി
പഞ്ചായത്തുകളായ വിളയൂർ,
തിരുവേഗപ്പുറ
പഞ്ചായത്തുകളിൽ മട്ട
അരിക്ക് പ്രിയം
കുറവായതിനാൽ ഈ
പ്രദേശങ്ങളിലെ റേഷൻ
കടകൾ മുഖേന പച്ചരി,
പുഴുക്കലരി എന്നിവ
വിതരണം
ചെയ്യൂന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം ജില്ലയിലെ ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
334.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹൈപ്പര്‍
മാര്‍ക്കറ്റുകള്‍ വഴി
സംസ്ഥാനത്ത്
ഗൃഹോപകരണങ്ങള്‍ വിപണനം
ചെയ്യുന്നുണ്ടോ;
(സി)
മലപ്പുറം
ജില്ലയില്‍
ഇത്തരത്തില്‍ ഗൃഹോപകരണ
വിപണനം നടത്തുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
തുടര്‍ച്ചയായ
വെളളപ്പൊക്ക ഭീഷണി
നേരിടുന്ന പ്രദേശമെന്ന
നിലയില്‍ നിലമ്പൂര്‍
താലൂക്കില്‍
ഗൃഹോപകരണങ്ങള്‍ വിപണനം
ചെയ്യുന്നതിന് ഹൈപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
റേഷന്‍
കടകളിലെ ഭക്ഷ്യധാന്യ
ഗുണനിലവാരം
335.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരം
കുറഞ്ഞതും
ഭക്ഷ്യയോഗ്യമല്ലാത്തതുമായ
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍ കടകളില്‍ കൂടി
വിതരണം ചെയ്യുന്നുവെന്ന
വ്യാപക പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എഫ്.സി.ഐ. ഗോഡൗണുകള്‍
മുഖേന ലഭിക്കുന്ന
അരിയുടെയും
ഗോതമ്പിന്റെയും
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സപ്ലൈകോ
നെല്ല് സംഭരണം മുഖേന
മില്ലുകള്‍
ലഭ്യമാക്കുന്ന
നെല്ലിന്റെ കുത്തരി
തന്നെയാണോ റേഷന്‍
വിതരണത്തിനായി
വിനിയോഗിക്കുന്നതെന്ന്
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗുണനിലവാരം
സംബന്ധിച്ച പരാതികള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ പരിശോധന
കര്‍ശനമാക്കുന്നതിന്
അടിയന്തര നിര്‍ദ്ദേശം
നല്‍കാമോ?
മാവേലി
സ്റ്റോറുകള്‍
336.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പൊതുജനങ്ങള്‍ക്ക് ഏറെ
ആശ്വാസകരകമായ മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യുന്ന മിക്ക
സാധനങ്ങളുടെയും വില
നിലവാരം
പൊതുവിപണിയുടേതിനു
തുല്യമോ അതില്‍
കൂടുതലോ ആണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ചില
സ്റ്റോര്‍
മാനേജര്‍മാര്‍
ലോക്കല്‍
പര്‍ച്ചേസിന്റെ മറവില്‍
തീരെ ഗുണനിലവാരം
ഇല്ലാത്ത സാധനങ്ങള്‍
വാങ്ങി വിതരണം
നടത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗുണമേന്മയുളള
നിത്യോപയോഗ
സാധനങ്ങള്‍ മാവേലി
സ്റ്റോറുകള്‍ വഴി
ലഭ്യമാക്കി ജനങ്ങളുടെ
വിശ്വാസ്യത
വീണ്ടെടുത്ത് മാവേലി
സ്റ്റോറുകളെ
ജനോപകാരപ്രദമാക്കി
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോന്നിയിൽ
ഹൈപ്പര്‍ മാര്‍ക്കറ്റ്
337.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിവേണിയുടെ
നിയന്ത്രണത്തില്‍
കോന്നി ടൗണ്‍
ആസ്ഥാനമാക്കി ആധുനിക
രീതിയിലുള്ള ഒരു
ഹൈപ്പര്‍ മാര്‍ക്കറ്റ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഹൈപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കാന്‍ എത്ര
സ്ഥലമാണ് വേണ്ടതെന്ന്
അറിയിക്കുമോ;
(സി)
ഗ്രാമപഞ്ചായത്ത്
മുഖേന സ്ഥലം
ലഭ്യമാക്കിയാല്‍
പ്രസ്തുത ഹൈപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സപ്ലൈകോവഴി
ഗുണമേന്മയുള്ള ഉല്പന്നങ്ങള്
338.
ശ്രീ.പി.കെ.ബഷീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
ഔട്ട്ലെറ്റുകള് വഴി
ഗുണമേന്മയുള്ള
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കുടുംബശ്രീയുടെ
വിവിധ ഉൽപന്നങ്ങള്
സപ്ലൈകോ വഴി വിതരണം
ചെയ്യുന്നതിന്
ധാരണയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലമാക്കുന്നതിന് നടപടികള്‍
339.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന രൂക്ഷമായ
വിലവര്‍ദ്ധനവ്
തടയുന്നതിന്
സപ്ലൈകോയുടെ ഇടപെടല്‍
സഹായകമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(സി)
സപ്ലൈകോ
ആരംഭിച്ച
ഗൃഹോപകരണങ്ങളുടെ വിപണി
വിജയപ്രദമാണോ; എങ്കില്‍
കൂടുതല്‍ മേഖലകളിലേക്ക്
അത് വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
സപ്ലൈകോ
ഷോപ്പിംഗ് മാളുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം എന്ന്
അറിയിക്കുമോ?
സിവില്‍സപ്ലൈസ്
കോര്‍പറേഷനിലെ മുന്‍കാല
ജീവനക്കാരുടെ ശമ്പള കുടിശ്ശിക
340.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍സപ്ലൈസ്
കോര്‍പറേഷനില്‍
പി.എസ്.സി. വഴി
ജോലിയില്‍
പ്രവേശിച്ചവര്‍ മറ്റു
വകുപ്പുകളിലെ ഉയര്‍ന്ന
തസ്തികകളില്‍
പി.എസ്.സി. വഴി
നിയമിക്കപ്പെടുന്ന
പക്ഷം അവര്‍ റിലീവ്
ചെയ്താണോ അതോ റിസൈന്‍
ചെയ്താണോ ജോലിയില്‍
പ്രവേശിക്കേണ്ടത് ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പി.എസ്.സി വഴി മറ്റു
ജോലികളില്‍
പ്രവേശിച്ചവര്‍ക്ക്
കാലാകാലങ്ങളില്‍
നടപ്പിലാക്കുന്ന ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കോര്‍പറേഷനില്‍ ജോലി
ചെയ്തിരുന്ന
കാലയളവില്‍ ലഭ്യമാകേണ്ട
ശമ്പള കുടിശ്ശിക തുക
നല്‍കാറുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
പത്താം
ശമ്പള പരിഷ്കരണ
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അഞ്ചു
വര്‍ഷക്കാലയളവില്‍(
2014-19) പി.എസ്.സി.
നിയമനം വഴി
സിവില്‍സപ്ലൈസ്
കോര്‍പറേഷനില്‍ ജോലി
ചെയ്യുകയും പിന്നീട്
മറ്റ് ജോലി ലഭിച്ച്
കോര്‍പറേഷനില്‍ നിന്നും
പിരിഞ്ഞു പോകുകയും
ചെയ്തവര്‍ക്ക് ഈ
കാലയളവിലെ ശമ്പള
പരിഷ്കരണ കുടിശ്ശിക തുക
കോര്പറേഷന്
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഇവര്‍ക്ക് ശമ്പള
പരിഷ്കരണ കുടിശ്ശിക തുക
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
നെല്ല്
സംഭരണം
341.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ അടുത്ത
സീസണിലെ നെല്ല്
സംഭരണത്തിനായി സിവില്‍
സപ്ലൈസ് വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ കഴിഞ്ഞ
സീസണില്‍ ആകെ എത്ര
നെല്ല് സംഭരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
കര്‍ഷകര്‍ക്ക് മുഴുവന്‍
തുകയും
നല്‍കിയിട്ടുണ്ടോ; ഈ
ഇനത്തില്‍
കുടിശ്ശികയുണ്ടെങ്കില്‍
അതിന്റെ കണക്ക്
നല്‍കാമോ;
കുടിശ്ശികയുണ്ടെങ്കില്‍
അത് കൊടുത്ത്
തീര്‍ക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കാമോ?
നെല്ല്
സംഭരണം സപ്ലൈകോ
ബാങ്കുകള്‍ക്ക് നല്‍കേണ്ട തുക
342.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരിച്ചതിന്റെ പേരില്‍
കര്‍ഷകര്‍ക്ക്
ബാങ്കുകള്‍ നല്കിയ പണം
സപ്ലൈകോ ബാങ്കുകള്‍ക്ക്
പലിശ സഹിതം
നല്കുവാനുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടി രൂപയാണ്
ഈയിനത്തില്‍
ബാങ്കുകള്‍ക്ക് സപ്ലൈകോ
നല്കുവാനുള്ളത്;
(സി)
സര്‍ക്കാര്‍
അഭിമുഖീകരിക്കുന്ന
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
സപ്ലൈകോ ബാങ്കുകള്‍ക്ക്
പണം നല്കാത്തതുമൂലം
ബാങ്കുകള്‍
കര്‍ഷകര്‍ക്കുള്ള വായ്പ
നിര്‍ത്തിവെച്ച
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നെല്ല്
സംഭരിച്ചവകയില്‍
കേന്ദ്രത്തില്‍ നിന്നും
എന്ത്
തുകയാണ്ലഭിക്കുവാനുള്ളത്;
(ഇ)
ഇത്
ലഭ്യമാക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കട
കേന്ദ്രമായി ന്യായവില ഷോപ്പ്
343.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട കേന്ദ്രമായി
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് കീഴില്‍
ഭക്ഷ്യധാന്യങ്ങള്ക്കായുള്ള
ന്യായവില ഷോപ്പ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറത്തിന്റെ
മൂവാറ്റുപുഴയിലെ സിറ്റിംഗ്
344.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറത്തിന്റെ
മൂവാറ്റുപുഴയിലെ
സിറ്റിംഗ്
നിര്‍ത്തലാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;;
(ബി)
സിറ്റിംഗ്
നിർത്തലാക്കിയിട്ടുണ്ടെങ്കിൽ
അതിനുള്ള കാരണം
എന്താണെന്നും സിറ്റിംഗ്
പുനരാരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ?
ലീഗല്‍
മെട്രോളജി കേസ്സുകള്‍
345.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പ്
പരിശോധനകളിലൂടെ
സംസ്ഥാനത്ത് 2018-19,
2019-20 വര്‍ഷങ്ങളില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ശിക്ഷാ നടപടികളിലൂടെ
എത്ര തുക
ഈടാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
വിലയിലെയും
തൂക്കത്തിലെയും വെട്ടിപ്പ്
തടയാൻ നടപടി
346.
ശ്രീ.സി.കൃഷ്ണന്
,,
ആന്റണി ജോണ്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണിയില്‍
അധികവില ഈടാക്കുന്നതും
കള്ളത്രാസിന്റെ
ഉപയോഗവും തടയുന്നതിന്
സംസ്ഥാനത്ത് ലീഗല്‍
മെട്രോളജി വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അളവുതൂക്ക
വെട്ടിപ്പുകാരെ
പിടികൂടുന്നതിന്
വകുപ്പ്
തയ്യാറാക്കിയിട്ടുള്ള
കോള്‍സെന്ററും സുതാര്യം
ആപ്ലിക്കേഷനും കൂടുതല്‍
ജനകീയമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പാക്കറ്റുകളില്‍
രേഖപ്പെടുത്തിയ
വിലയേക്കാള്‍ അധിക വില
ഈടാക്കുന്നതും മുദ്ര
ചെയ്യാത്ത അളവുതൂക്ക
ഉപകരണങ്ങള്‍
ഉപയോഗിക്കുന്നതും
തടയുന്നതിന്
പരിശോധനകള്‍
കര്‍ശനമാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?