ലോക
കേരള സഭ
1.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ ഘടന
എപ്രകാരമാണ്;
(ബി)
പ്രവാസികളായ
മലയാളികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍ ലോക
കേരള സഭയിലൂടെ നടപ്പിൽ
വരുത്താൻ
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ലോകത്തിലെ
എല്ലാ രാജ്യങ്ങളിൽ
നിന്നുമുള്ള
പ്രവാസികളായ
മലയാളികളുടെ
പ്രതിനിധികള്‍ ലോക കേരള
സഭയിൽ
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ലോക
കേരള സഭയ്ക്ക്
കേരളത്തിന്റെ
വികസനത്തിൽ സഹായകരമായി
പ്രവര്‍ത്തിക്കാൻ
സാധ്യമാകുമോ;
വിശദമാക്കാമോ?
കേരള
പുനഃനിര്‍മ്മാണ വികസന
പരിപാടി
2.
ശ്രീ.രാജു
എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരന്തങ്ങളെ
അതിജീവിക്കുന്ന
തരത്തിലുള്ള
സാങ്കേതികവിദ്യ
ഉപയോഗിച്ചുകൊണ്ടും
പരിസ്ഥിതി സൗഹൃദ
മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ടും കേരള
പുനര്‍നിര്‍മ്മാണ വികസന
പരിപാടി കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാര്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
അതിജീവന
ശേഷിയുള്ള
പുനഃനിര്‍മ്മാണ
പ്രക്രിയയില്‍
ജനങ്ങളുടെ അറിവും
അനുഭവവും ആശയങ്ങളും
പങ്കുവയ്ക്കുുന്നതിന്
ജനകീയ കാമ്പയിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കാമോ;
(സി)
പുനഃനിര്‍മ്മാണ
പ്രവര്‍ത്തനത്തിനായുള്ള
ഫണ്ടിന്റെ
സ്രോതസ്സുകള്‍
അറിയിക്കാമോ; കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
പുനഃനിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം സഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
എന്‍.പി.ആര്.
3.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍.പി.ആര്.
പ്രവര്‍ത്തനങ്ങള്‍
നടത്തുകയോ വിവരങ്ങള്‍
വീടുകളില്‍ നിന്ന്
ശേഖരിക്കുകയോ
ചെയ്യില്ലെന്ന്
സര്‍ക്കാര്‍
കേന്ദ്രത്തെ അറിയിക്കുക
ഉണ്ടായോ; വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എന്നാല്‍
12.11.2019-ലെ 218/2019
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം സംസ്ഥാനത്ത്
സെന്‍സസ്
നടപടികള്‍ക്കൊപ്പം
ദേശീയ ജനസംഖ്യാ
രജിസ്റ്റര്‍ നടപടികളും
ആരംഭിക്കുന്നതിന്
അനുമതി നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവ് ഇപ്പോള്‍
നിലവിലുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ദേശീയ
ജനസംഖ്യ രജിസ്റ്റർ
പുതുക്കല്‍
4.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജനസംഖ്യ രജിസ്റ്റർ
(എന്‍.പി.ആര്)
പുതുക്കലിന്റെ ഭാഗമായി
കേന്ദ്രസര്‍ക്കാരില്‍
നിന്ന് സംസ്ഥാന
സര്‍ക്കാരിന്
എന്തെങ്കിലും കത്തുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജയിലുകള്‍
നവീകരിക്കുവാനും
ഡിറ്റെൻഷൻ സെന്ററുകൾ
ആരംഭിക്കുവാനും
നിര്‍ദ്ദേശം
ഉണ്ടായിരുന്നോ;
പ്രസ്തുത സെന്ററുകള്‍
എന്‍.പി.ആര്-ല്‍
നിന്നും
പുറത്താകുന്നവരെ
താമസിപ്പിക്കുവാന്‍
വേണ്ടിയാണെന്ന
നിര്‍ദ്ദേശം
ഉണ്ടായിരുന്നോ;
വ്യക്തമാക്കാമോ;
(സി)
ജയിലുകളുടെ
നവീകരണത്തിനും
ഡിറ്റെൻഷൻ സെന്ററുകൾ
ആരംഭിക്കുവാനും എന്ത്
തുക ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജനങ്ങളെ
എന്‍.പി.ആര്-ല്‍
ഉള്‍പ്പെടുത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
എന്‍.ആര്.സി.
തയ്യാറാക്കുന്നതിന്
എന്‍.പി.ആര്.
അടിസ്ഥാനമാക്കുന്നത്
സംബന്ധിച്ച് 2003ല്‍
കൊണ്ടുവന്ന പൗരത്വനിയമ
ദേദഗതി ചട്ടങ്ങളില്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
എന്‍.പി.ആര്,
എന്‍.ആര്.സി.
എന്നിവയുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരില്‍
നിന്നും കേരള
സര്‍ക്കാരിന് ലഭിച്ച
കത്തുകള്‍ക്ക് നല്കിയ
മറുപടികളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഓഫീസ്
എക്സ്പെന്‍സസ് തുക വിനിയോഗം
5.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഗവണ്മെന്റ്
വകുപ്പ് മേധാവികള്‍ക്ക്
അതത് വകുപ്പുകളില്‍
യഥേഷ്ടം വകുപ്പ്
മന്ത്രിയിൽ നിന്ന്
അനുമതിയോടെയോ അല്ലാതെയോ
പുതുവത്സരാശംസകളുള്പ്പെടയുള്ള
വിവിധ സീസണല്‍
ഗ്രീറ്റിംഗുകളും
മനോഹരമായ ഡയറികളും
അച്ചടിച്ചിറക്കുന്നതിന്
ഓഫീസ് എക്സ്പെന്‍സ്
എന്ന തലക്കെട്ടുള്ള
ഫണ്ടില്‍
നിന്നനുമതിയുണ്ടോ;
എങ്കില്‍ അതിന്റെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
സാമ്പത്തികമായി
ഗവണ്മെന്റ് ഞെരുക്കം
അനുഭവിക്കുന്ന ഈ
ഘട്ടത്തിലും
അത്തരത്തില്‍
പൊതുജനസ്വത്ത് യഥേഷ്ടം
ചെലവ് ചെയ്യാന്‍ അനുമതി
നല്കുന്ന
ഉത്തരവിന്റെയോ
സർക്കുലറിന്റെയോ
പകര്‍പ്പ് നല്‍കുമോ ;
(ബി)
ഈ
വര്‍ഷം പ്രസ്തുത ഫണ്ട്
ഉപയോഗപ്പെടുത്തി
സംസ്ഥാനത്തെ എത്ര
വകുപ്പ് മേധാവികള്‍
ഇത്തരത്തില്‍ ചെലവ്
വരുത്തിയിട്ടുണ്ട്;
വിശദാശം ലഭ്യമാക്കുമോ;
(സി)
ഈ
ഫണ്ടില്‍ നിന്ന് പണം
പ്രസ്തുത
ആവശ്യങ്ങള്‍ക്ക്
ചെലവഴിക്കുന്നതിന്
വകുപ്പ് മേധാവികള്‍
അനുമതി
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ അനുമതി
ആവശ്യപ്പെട്ടവര്‍
ആരൊക്കെയെന്നും
ആര്‍ക്കൊക്കെ അനുമതി
ലഭ്യമാക്കിയെന്നുമുള്ള
വിശദ വിവരം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
അനുമതി അപേക്ഷയിന്മേല്
ഏതിനെങ്കിലും അനുമതി
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ഇ)
ഓഫീസ്
എക്സ്പെന്‍സസ് തുക
ഇത്തരം ആവശ്യങ്ങള്‍ക്ക്
വിനിയോഗിക്കുന്നതിന്
സര്‍ക്കാര്‍
ഏന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(എഫ്)
ഓഫീസ്
എക്സ്പെന്‍സസ് ഫണ്ട് ഈ
രീതിയില്‍
ചെലവഴിക്കുന്നതിലൂടെ
സാധാരണക്കാരായ
ജനങ്ങള്‍ക്ക്
എന്തെല്ലാം അധിക
നേട്ടങ്ങളാണ്
ഉണ്ടാകുന്നത് എന്ന്
വ്യക്തമാക്കുമോ?
എന്‍.പി.ആര്.
ചോദ്യാവലി
6.
ശ്രീ.വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കളുടെ
ജനന സ്ഥലം സംബന്ധിച്ച
രണ്ട് ചോദ്യങ്ങള്‍
സെന്‍സസില്‍ നിന്നും
ഒഴിവാക്കാന്‍ സംസ്ഥാന
മന്ത്രിസഭ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്‍.പി.ആര്.ല്‍
ഉള്ള ഈ ചോദ്യാവലികള്‍
ഒഴിവാക്കി സെന്‍സസിന്റെ
കൂടെ എന്‍ പി. ആര്.
നടപ്പിലാക്കാനാണോ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ;
(സി)
സെന്‍സസ്
നടപടികള്‍
എന്‍.പി.ആറുമായി
ചേര്‍ന്ന്
കിടക്കുന്നതിനാല്‍
സെന്‍സസ് നടപടികള്‍
വ്യക്തത വരുത്തന്നതുവരെ
താല്‍ക്കാലികമായി
നിര്‍ത്തിവയ്ക്കാന്‍
സര്‍ക്കാര്‍
മുന്‍കൈയെടുക്കുമോ?
ഏകീകൃത
ഉല്പാദന ക്ലസ്റ്റര്‍
7.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി-ബെംഗലൂരു
വ്യവസായ ഇടനാഴി
കോയമ്പത്തൂര്‍ വഴി
കൊച്ചിയിലേക്ക്
നീട്ടുന്നതിനുള്ള
കേന്ദ്ര തീരുമാനം
സംസ്ഥാനത്തെ വ്യവസായ
വികസനത്തിന് എത്രമാത്രം
സഹായകമാകുമെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പാലക്കാട്
ഏകീകൃത ഉല്പാദന
ക്ലസ്റ്റര്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ;
(സി)
ഇതിനായി
സ്ഥലം ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
സ്ഥലമേറ്റെടുക്കുന്നതിനുള്ള
തുക എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ഭരണഘടനാ
സാക്ഷരത
8.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഭരണഘടനയുടെ അടിസ്ഥാനശില
തന്നെ
തകര്‍ക്കുന്നുവെന്ന്
ആക്ഷേപമുള്ള പൗരത്വ
ഭേദഗതി നിയമത്തിന്റെ
പുന:പരിശോധനയ്ക്കായി
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണഘടനാ
സാക്ഷരത പൊതുജനങ്ങളില്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കാമോ;
(സി)
പൊതുജനങ്ങളിലും
വിദ്യാര്‍ത്ഥികളിലും
ഭരണഘടനാ സാക്ഷരത
ഉറപ്പുവരുത്തുന്നതിന്
കൂടുതല്‍ സമഗ്രമായ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംസ്ഥാന
വികസനത്തിൽ വിദേശ സഹകരണം
9.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളുടെ
വികസനത്തിന്
നെതര്ലെന്ഡിന്റെയും
ജപ്പാന്റെയും സഹകരണം
ഉറപ്പുവരുത്തുവാന്‍
മുഖ്യമന്ത്രിയുടെ വിദേശ
സന്ദര്‍ശനം കൊണ്ട്
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ തുറമുഖങ്ങളുടെ
വികസനത്തിനാണ് വിദേശ
സഹകരണം ലഭ്യമാക്കുവാന്‍
കഴിഞ്ഞിട്ടുള്ളത്;
(സി)
കപ്പല്‍
സാങ്കേതിക വിദ്യ,
സമുദ്ര വിജ്ഞാനം,
മറൈന്‍ സയന്‍സ്
എന്നിവയില്‍ സംയുക്ത
പദ്ധതികള്‍ ജപ്പാനുമായി
ആവിഷ്ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ റീ
ബില്‍ഡ് കേരള പദ്ധതികള്‍
10.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തി
ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ എങ്ങനെ
നടപ്പാക്കുമെന്ന്
വിശദീകരിക്കാമോ?
സെന്‍സസ്സ്
നടപടികളുടെ ഭാഗമായുള്ള വിവര
ശേഖരണം
11.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെന്‍സസ്സ്
നടപടികളുമായി
പൂര്‍ണ്ണമായും
സഹകരിക്കുമെങ്കിലും
ദേശീയ ജനസംഖ്യാ
രജിസ്റ്റര്‍
പുതുക്കുന്ന ജോലി
സംസ്ഥാനത്ത് നടത്തുകയോ
അതുമായി സഹകരിക്കുകയോ
ചെയ്യേണ്ടെന്ന് സംസ്ഥാന
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യം
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്
കീഴിലുള്ള രജിസ്ട്രാര്‍
ജനറല്‍ ആന്‍ഡ്
സെന്‍സസ്സ് കമ്മീഷണറെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
(സി)
സെന്‍സസ്സ്
നടപടികളുടെ ഭാഗമായുള്ള
വിവരം ശേഖരിക്കുന്ന
ഫോമിലെ ഏതാെക്കെ
ചോദ്യങ്ങള്‍ക്ക്
ഉത്തരം നല്‍കരുതെന്നാണ്
സംസ്ഥാനത്തെ ജനങ്ങളോട്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
സെന്‍സസ്സ്
രേഖകള്‍ ശേഖരിക്കുന്നത്
സംസ്ഥാന സര്‍ക്കാര്‍
നിയോഗിക്കുന്ന
ഉദ്യോഗസ്ഥര്‍
ആയതിനാല്‍ ജനങ്ങളോട്
പ്രസ്തുത ചോദ്യങ്ങള്‍
ചോദിക്കേണ്ട എന്ന
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
എന്‍.പി.ആര്.
സംബന്ധിച്ച
ആശയക്കുഴപ്പവും സംശയവും
ജനങ്ങളില്‍
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
സെന്‍സസ്സ് സംബന്ധിച്ച
നടപടിക്രമങ്ങള്‍
തടസ്സരഹിതമായി
നിര്‍വ്വഹിക്കുന്നതിനുള്ള
സാഹചര്യം ഒരുക്കുമോ?
ഊരാളുങ്കല്‍
ലേബര്‍ കോണ്ട്രാക്ടിംഗ്
സൊസൈറ്റി
12.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന
ഗവണ്മെന്റിന്റെ
അധികാരപരിധി/ഉടമസ്ഥതയിലുള്ള
ഏതെങ്കിലും സ്ഥലമോ
മറ്റ്
സ്ഥാവരജംഗമവസ്തുവകകളോ
ഗവണ്മെന്റിന്റെ
ഏതെങ്കിലും സേവനങ്ങളോ
ഊരാളുങ്കല്‍ ലേബര്‍
കോണ്ട്രാക്ടിംഗ്
സൊസൈറ്റിയെ
എല്പ്പിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത
അധികാരങ്ങള്‍/സേവനങ്ങള്‍
ഏതൊക്കെയാണെന്നും
ആര്ക്കുണ്ടായിരുന്നവയാണെന്നും
എന്നുമുതലാണ് ടി
സൊസൈറ്റിയെ
ഏല്‍പ്പിച്ചിരുന്നതെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
അധികാരങ്ങള്‍/സേവനങ്ങള്‍
ഏല്‍പ്പിച്ച് നല്കാന്
അടിസ്ഥാനമാക്കിയ
ബന്ധപ്പെട്ട
ഗവണ്മെന്റ്
ഉത്തരവുകളുടെ/സര്‍ക്കുലറുകളുടെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
ഇത്തരത്തില്‍
ഏതെങ്കിലും ഗവണ്മെന്റ്
വകുപ്പുകള്‍
വിനിയോഗിക്കേണ്ട
അധികാരങ്ങള്‍ തുടങ്ങിയവ
ഏതെങ്കിലുമൊരു
സൊസൈറ്റിയെ
ഏല്‍പ്പിക്കുമ്പോള്‍
അതിലൂടെ
ഉണ്ടായേക്കാവുന്ന
സുരക്ഷാ പ്രശ്നങ്ങളുടെ
അനന്തരഫലങ്ങളെക്കുറിച്ച്
ഗവണ്മെന്റ്
മുന്‍കൂറായി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിരുന്നോ;
അല്ലെങ്കില്‍ വിദഗ്ധ
ഉപദേശം തേടിയിരുന്നോ;
എങ്കില്‍ അതിന് ലഭിച്ച
മറുപടിയുടെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ;
(ഡി)
ഗവണ്മെന്റിന്
ഇനിയും ഏതെങ്കിലും
വകുപ്പുകളില്‍
നടന്നുവരുന്ന
പ്രവൃത്തികളോ
കോണ്‍ട്രാക്ട്
നിയമങ്ങള്‍
നടത്തുന്നതിനുള്ള
അധികാരമോ ഈ സ്ഥാപനത്തെ
ഏല്‍പ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം
13.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം ഉയർത്താൻ
സര്‍ക്കാരിന്റെ ഭാഗത്ത്
എന്തെങ്കിലും
നീക്കമുണ്ടോയെന്നു്
അറിയിക്കാമോ;
(ബി)
പെന്ഷന്
പ്രായം എത്ര വര്‍ഷം വരെ
ഉയര്‍ത്താനാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പെന്ഷന്
പ്രായം ഉയര്‍ത്തിയാല്‍
നിലവിലെ റാങ്ക്
ലിസ്റ്റുകളിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എപ്രകാരം നിയമനം
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
പെന്ഷന്
പ്രായം ഉയര്‍ത്തിയാല്‍
സൂപ്പര്‍ ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ച്
നിലവിലെ റാങ്ക്
ലിസ്റ്റുകളിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അതാത് മാസങ്ങളില്‍
നിയമനം നല്‍കാനുള്ള
നടപടികൾ സ്വീകരിക്കുമോ;
(ഇ)
വിരമിക്കല്‍
തീയതി ഏകീകരണം
നടപ്പിലാക്കാന്‍
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
വിരമിക്കല്‍
തീയതി ഏകീകരണം
നടപ്പിലാക്കിയാല്‍
സൂപ്പര്‍ ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ച്
അതാത് മാസം നിയമനം
നടത്താനുള്ള നടപടികൾ
സ്വീകരിക്കുമോ?
സർക്കാരിനോട്
വിശദീകരണം തേടിയ വിഷയങ്ങൾ
14.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗവര്‍ണര്‍ ഏതെല്ലാം
വിഷയങ്ങളിലാണ്
സര്‍ക്കാരിനോട്
നേരിട്ട് വിശദീകരണം
ആരാഞ്ഞതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഗവര്‍ണറുടെ
ഓഫീസില്‍നിന്നും
രേഖാമൂലം അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗവര്‍ണര്‍
മുഖ്യമന്ത്രിയെ
നേരിട്ടു വിളിച്ച്
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ഡോ:
പി.എന്‍. ശങ്കരന്
കമ്മീഷന് റിപ്പോര്‍ട്ട്
15.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിശ്വകര്‍മ
സമുദായത്തിന്റെ
എല്ലാവിധ പിന്നോക്ക
അവസ്ഥയെക്കുറിച്ചും
പഠിക്കാനായി നിയോഗിച്ച
ഡോ: പി.എന്‍. ശങ്കരന്
കമ്മീഷന് സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
എയര്‍
സ്ട്രിപ്പുകള്‍
16.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ എയര്‍
സ്ട്രിപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഏതെല്ലാം സ്ഥലങ്ങളിലാണ്
എയര്‍ സ്ട്രിപ്പുകള്‍
സ്ഥാപിക്കുകയെന്ന്
വ്യക്തമാക്കുമോ;
(സി)
എയര്‍
സ്ട്രിപ്പുകള്ക്കുവേണ്ടി
സര്‍ക്കാര്‍ ഖജനാവില്‍
നിന്ന് എത്ര തുക
ചെലവഴിക്കേണ്ടിവരുമെന്ന്
അറിയിക്കാമോ?
നവോത്ഥാന
സംരക്ഷണസമിതി
17.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവോത്ഥാന
ആശയങ്ങളോട്
യോജിക്കുന്ന എല്ലാ
വിഭാഗങ്ങളെയും
ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ നവോത്ഥാന
സംരക്ഷണസമിതി
രൂപീകരിച്ചിരുന്നോ;
(ബി)
പ്രസ്തുത
സമിതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നു
വിശദമാക്കാമോ ;
(സി)
പ്രസ്തുത സമിതി
വിപുലീകരിച്ചിട്ടുണ്ടോ;
നിലവില്‍ എത്ര
സംഘടനകള്‍ അതില്‍
അംഗങ്ങളാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
സമിതിയുടെ പ്രവര്‍ത്തനം
മൂലം സംസ്ഥാനത്തെ
നവോത്ഥാനമൂല്യങ്ങള്ക്കു്
സംഭവിച്ച കോട്ടം
തീര്‍ക്കുവാന്‍
സാധിച്ചുവെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മുന്നാക്ക
വിഭാഗങ്ങള്‍ക്കുളള
സാമ്പത്തിക സംവരണം
18.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നാക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
2019 ജനുവരി മുതൽ
നടപ്പാക്കിയ പത്ത്
ശതമാനം സംവരണം
സംസ്ഥാനത്ത്
നടപ്പാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ നിയോഗിച്ച
കമ്മീഷൻ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
ശിപാര്‍ശകള്‍
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
മുന്നാക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നിൽക്കുന്നവര്‍ക്കു
തന്നെ ഈ
സംവരാണാനുകൂല്യം
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുജനത്തെ
ബുദ്ധിമുട്ടിക്കുന്ന
ഉദ്യോഗസ്ഥര്‍
19.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ്
ഉദ്യോഗസ്ഥരെ
സംബന്ധിച്ച് ഹൈക്കോടതി
നടത്തിയ അഭിപ്രായ
പ്രകടനത്തിന്റെ
അടിസ്ഥാനത്തില്‍ വിവിധ
ആവശ്യങ്ങളുമായി
ഗവണ്മെന്റ്
ഓഫീസിലെത്തുന്നവരുടെ
അപേക്ഷകളിന്മേല് നിഷേധ
സമീപനം സ്വീകരിച്ച്
അപേക്ഷകരായ പൊതുജനത്തെ
ബുദ്ധിമുട്ടിക്കുകയും
നിസ്സാരവല്‍ക്കരിക്കുകയും
ചെയ്യുന്ന
ഉദ്യോഗസ്ഥരുടെ
സമീപനത്തില്‍ മാറ്റം
ഉണ്ടാക്കണമെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതുമായി
ബന്ധപ്പെട്ട് ചെയ്യാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഉദ്യോഗസ്ഥരില്‍ ഒരു
വിഭാഗം പൊതുജനങ്ങളുടെ
അപേക്ഷകളിന്മേല്
സാമ്പത്തികത്തിന്റെയും
സ്വജനപക്ഷപാതത്തിന്റെയും
മറവില്‍ അപേക്ഷകരെ
തരംതിരിച്ച് ലഭ്യമായ
അപേക്ഷകളില്‍ വിവേചനം
കല്പിച്ച്
തീര്‍പ്പാക്കുന്നതിന്
താല്‍പ്പര്യം
കാട്ടുന്നത് ഗൗരവമായി
കണ്ട് നടപടി
സ്വീകരിക്കുമോ?
പദ്ധതികളുടെ
പൂർത്തീകരണം വേഗത്തിലാക്കാൻ
നടപടി
20.
ശ്രീ.സജി
ചെറിയാന്
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രധാനപ്പെട്ട
പദ്ധതികളുടെ നിലവിലുള്ള
പുരോഗതി, പദ്ധതികള്‍
നേരിടുന്ന തടസ്സങ്ങള്‍,
പദ്ധതികളുടെ നിശ്ചിത
ഷെഡ്യൂള്‍
അനുസരിച്ചുള്ള
പൂര്‍ത്തിയാക്കല്‍
എന്നിവ സംബന്ധിച്ച്
ചര്‍ച്ച
ചെയ്യുന്നതിനായി അവലോകന
യോഗം
ചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കേരളത്തെ
നിക്ഷേപ സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുന്നതിന് ഈ
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
വാര്‍ഷികാഘോഷങ്ങള്‍ക്ക്
ചെലവഴിച്ച തുക
21.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷങ്ങള്‍ക്കും,
മൂന്നാം
വാര്‍ഷികാഘോഷങ്ങള്‍ക്കും
എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
1000 ദിവസം
പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച്
ആഘോഷ പരിപാടികള്‍
സംഘടിപ്പിച്ചിരുന്നോ;
എങ്കില്‍ അതിനായി എന്ത്
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കൗമാരക്കാരായ
വിദ്യാർഥികളിലെ
മയക്കുമരുന്നുകളുടെ
ദുഃസ്വാധീനങ്ങൾ
22.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്,
കൊട്ടേഷൻ സംഘാംഗങ്ങളായി
നിരവധി വിദ്യാർഥികൾ
മാറുന്നതായുളള വിവരം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനെതിരെ
സർക്കാർ സ്വീകരിച്ചു
വരുന്ന നടപടികൾ
വിശദമാക്കാമോ;
(ബി)
കൗമാരക്കാരിൽ
വർധിച്ചുവരുന്ന
ആത്മഹത്യയുടെയും
കൊലപാതകങ്ങളുടെയും
മറ്റു ഗുരുതര
കുറ്റകൃത്യങ്ങളുടെയും
എണ്ണം ക്രമാതീതമായി
പെരുകുന്ന സാഹചര്യത്തിൽ
വിദ്യാർഥികളുടെ മാനസിക
ആരോഗ്യവും ബൗദ്ധിക
നിലവാരവും ഉയർത്തി
മൂല്യാധിഷ്ഠിതമായ
ജീവിതചര്യ
രൂപപ്പെടുത്തുവാൻ
കഴിയും വിധം വിവിധ
വകുപ്പുകളുടെ സംയുക്ത
കർമ്മ പരിപാടികൾക്ക്
രൂപം നൽകുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകളുടെ
നേതൃത്വത്തിൽ
നടത്തിവരുന്ന കർമ
പരിപാടികൾ
വിപുലീകരിക്കുവാനും
ശക്തിപ്പെടുത്തുവാനും
സർക്കാർ നടപടികൾ
സ്വീകരിക്കുമോ?
രാജ്യത്തിന്റെ
മതനിരപേക്ഷതയുടെ സംരക്ഷണം
23.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഘടനാ
തത്വങ്ങള്‍
ലംഘിച്ചുകൊണ്ട്
രാജ്യത്തിന്റെ
മതനിരപേക്ഷതയെ
അട്ടിമറിയ്ക്കാനുള്ള
ചില സംഘടനകളുടെ
ശ്രമങ്ങളെ
ചെറുക്കുന്നതിന് ബഹുജന
മുന്നേറ്റം
സാധ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാൻ
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
ഭരണഘടനാ
മൂല്യങ്ങള്‍
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിന്
എന്തെല്ലാം
കർമ്മപരിപാടികള്‍
ആവിഷ്ക്കരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
റീബില്‍ഡ്
കേരള പദ്ധതി
24.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി വയനാട്
ജില്ലയിലെ ഏതെങ്കിലും
പൊതുമരാമത്ത് റോഡുകള്‍
നവീകരിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
ഏതെല്ലാം റോഡുകളാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഈ പദ്ധതിയുടെ സ്ഥിതിയും
നിര്‍വഹണ ഏജന്‍സിയുടെ
പേരും വ്യക്തമാക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍ റീ
ബില്‍ഡ് കേരള പദ്ധതി
25.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തി
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെങ്കിലും പ്രത്യേക
ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദീകരിക്കാമോ;
(സി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഏതെല്ലാം പദ്ധതികളുടെ
നിര്‍ദ്ദേശം
ലഭിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ?
ശബരിമല
ഗ്രീന്‍ഫീല്‍ഡ് എയര്‍പോട്ട്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
26.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടുകാര്‍ക്കും
ശബരിമല
തീര്‍ത്ഥാടകര്‍ക്കും
ഒരുപോലെ പ്രയോജനം
ചെയ്യുന്ന വിധം
എരുമേലിയ്ക്കടുത്ത്
സ്ഥാപിക്കുന്ന ശബരിമല
ഗ്രീന്‍ഫീല്‍ഡ്
എയര്‍പോട്ട് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സ്പെഷ്യല്‍ ഓഫീസറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണെന്നു
അറിയിക്കാമോ;
(സി)
സ്ഥലം
ഏറ്റെടുക്കല്‍
ഉള്‍പ്പെടെയുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
നിര്‍മ്മാണ പ്രവർത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നവോത്ഥാനമൂല്യങ്ങളുടെ
സംരക്ഷണം
27.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവോത്ഥാനമൂല്യങ്ങള്‍
തകര്‍ക്കുന്നതിന് ചില
കേന്ദ്രങ്ങള്‍
ബോധപൂര്‍വ്വമായ
ശ്രമങ്ങള്‍
നടത്തുന്നതായി
വിലയിരുത്തുന്നുണ്ടോ;
(ബി)
നവോത്ഥാനപ്രസ്ഥാനങ്ങള്‍
ഇല്ലായ്മ ചെയ്ത
ഏതൊക്കെ
ദുരാചാരങ്ങളാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
തിരികെ കൊണ്ടുവരുവാന്‍
ശ്രമിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
നവോത്ഥാനസംരക്ഷണത്തിനായി
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വെളിപ്പെടുത്തുമോ?
മന്ത്രിമാരുടെ
വിദേശ യാത്രകള്‍
28.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുള്‍പ്പെടെ
ഓരോ മന്ത്രിമാരും
നടത്തിയ വിദേശ
യാത്രകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സംസ്ഥാന
ഖജനാവില്‍ നിന്നും
ഇതിനായി ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
നല്‍കാമോ; കോടികള്‍
ചെലവഴിച്ച് നടത്തുന്ന
ഇത്തരം യാത്രകള്‍
കൊണ്ട് സംസ്ഥാനത്തിന്
എന്തെങ്കിലും
നേട്ടങ്ങളുണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
വിവിധ
മേഖലകളിലുണ്ടായിട്ടുള്ള
വിദേശ നിക്ഷേപം,
തൊഴിലവസരങ്ങള്‍ എന്നിവ
പ്രത്യേകമായി
വെളിപ്പെടുത്താമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും വിദേശ
സന്ദര്‍ശനം
29.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ മൂന്ന്
മന്ത്രിമാരും
ഉദ്യോഗസ്ഥരും ജപ്പാനും
തെക്കന്‍ കൊറിയയും
സന്ദര്‍ശിച്ചത്
സംസ്ഥാനത്തെ യുവാക്കളെ
മുന്നില്‍ കണ്ടുകൊണ്ടും
അവര്‍ക്ക് ഗുണകരമായ
കാര്യങ്ങള്‍
കൊണ്ടുവരുന്നതിനും
വേണ്ടിയാണോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതുവഴി
യുവാക്കള്‍ക്ക്
ഗുണകരമായ ഏതൊക്കെ
കാര്യങ്ങള്‍
സംസ്ഥാനത്ത്
കൊണ്ടുവരുവാനുള്ള ധാരണാ
പത്രത്തില്‍ ഇതിനകം
ഒപ്പുവച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുമൂലം
ഏതൊക്കെ മേഖലകളില്‍
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
കഴിയുമെന്നാണ്
വിലയിരുത്തുന്നത്
എന്നറിയിക്കാമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമനവും റാങ്ക്
ലിസ്റ്റിന്റെ കാലാവധിയും
30.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 280/18 വിജ്ഞാപന
പ്രകാരമുളള എൽ.ഡി.
ടൈപ്പിസ്റ്റ് (വിവിധം)
തസ്തികയിൽ ഇടുക്കി,
എറണാകുളം ജില്ലകളിൽ
നിന്നും
പി.എസ്.സി.ക്ക് നിലവിൽ
റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്നു
അറിയിക്കുമോ;
(ബി)
ഈ
വിജ്ഞാപന പ്രകാരമുള്ള
പരീക്ഷയെഴുതിയ ഇടുക്കി,
എറണാകുളം ജില്ലകളിലെ
ആകെ ഉദ്യോഗാർഥികളുടെ
എണ്ണം പൊതു, സംവരണ
വിഭാഗങ്ങളിലായി ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
2019
ജൂൺ മാസം പരീക്ഷ നടന്ന
280/18 കാറ്റഗറി
നമ്പരായുള്ള പി.എസ്.സി.
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുള്ള
നടപടി ക്രമങ്ങൾ
പൂർത്തിയായിട്ടുണ്ടോ;
ലിസ്റ്റ് ഏതു മാസം
പ്രസിദ്ധീകരിക്കുവാൻ
കഴിയുമെന്ന വിവരം
ലഭ്യമാക്കുമോ;
(ഡി)
കാറ്റഗറി
നമ്പർ 388/14 വിജ്ഞാപന
പ്രകാരമുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
പൂർത്തിയായിട്ടുണ്ടോ;
ആയതുമായി ബന്ധപ്പെട്ടു
കേസുകൾ നിലവിലുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
പുതിയ
തസ്തികകള്‍
31.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മേയ് 25-ന് ശേഷം
സംസ്ഥാനത്തെ വിവിധ
വകുപ്പുകളിലായി
പുതിയതായി എത്ര
തസ്തികകളാണ്
സൃഷ്ടിച്ചത്;
(ബി)
വകുപ്പ്
തിരിച്ചുളള വിശദാംശം
നല്‍കുമോ?
പുതിയ
തസ്തികകള്‍
32.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
വകുപ്പുകളിലായി എത്ര
പുതിയ തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
സംസ്ഥാന
ആസൂത്രണ ബോര്‍ഡ് ചീഫ്
നിയമനത്തിലെ ക്രമക്കേട്
33.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡ് ചീഫ്
നിയമനത്തിനായുള്ള
ഇന്റര്‍വ്യൂവില്‍
ക്രമക്കേട് നടത്തിയെന്ന
വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയിലെ
തിരഞ്ഞെടുപ്പ് രീതി
എപ്രകാരമാണെന്ന്
വിശദമാക്കുമോ?
മാതൃഭാഷ ഭരണഭാഷ
34.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
വകുപ്പുകളിലാണ് മാതൃഭാഷ
ഭരണഭാഷ
ആക്കിയിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ഇപ്പോഴും
പല വകുപ്പുകളും
സര്‍ക്കുലറുകളും
ഉത്തരവുകളും
ഇംഗ്ലീഷിലാണ്
ഇറക്കുന്നത് എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
വകുപ്പുകൾക്ക്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ലഹരി
വിരുദ്ധ സേന പദ്ധതി
35.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ലഹരി
വിരുദ്ധ സേനയ്ക്കു രൂപം
നല്കാന്
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പദ്ധതി
ഉണ്ടെങ്കിൽ ലഹരി
വിരുദ്ധ സേനയുടെ ഘടന
എപ്രകാരമാണെന്ന്
അറിയിക്കാമോ;
(സി)
നിലവില്‍
ലഹരി ഉപയോഗിക്കുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍
ഉത്തരവുകള്‍ മലയാളത്തില്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി
36.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
സര്‍ക്കാര്‍
വകുപ്പുകളില്‍ നിന്നും
ഇപ്പോഴും സര്‍ക്കാര്‍
ഉത്തരവുകള്‍
ഇംഗ്ലീഷില്‍
പുറത്തിറക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാതൃഭാഷയില്‍
ഇറക്കാന്‍ പറ്റുന്ന
ഉത്തരവുകള്‍ പോലും
ഇംഗ്ലീഷ് ഭാഷയില്‍
പുറത്തിറക്കുന്ന
വകുപ്പുകള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
എതിരെ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സര്‍ക്കാര്‍
വകുപ്പുകളിലെ വാഹനങ്ങള്‍
37.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മേയ് 25-നു ശേഷം വിവിധ
സര്‍ക്കാര്‍
വകുപ്പുകളിലും അതിന്റെ
കീഴിലുള്ള മറ്റ്
സ്ഥാപനങ്ങളിലും
പുതുതായി എത്ര
വാഹനങ്ങള്‍
വാങ്ങിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ആകെ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
കോർട്ട് കോംപ്ലക്സ്
38.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
കോർട്ട് കോംപ്ലക്സ്
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്;
അറിയിക്കുമോ;
(ബി)
ഇതിന്റെ
നിർമ്മാണത്തിന്
സാങ്കേതികാനുമതി
ലഭിക്കുന്നതിന് വലിയ
കാലതാമസം സംഭവിച്ചത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലതാമസം
വരുന്നത് ഒഴിവാക്കി
ചാലക്കുടി കോടതി
സമുച്ചയ നിർമ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സെക്രട്ടേറിയറ്റ്
ഉദ്യോഗസ്ഥരുടെ കൂട്ട അവധി
39.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.പരീക്ഷക്ക്
തയ്യാറെടുക്കാനായി
സെക്രട്ടേറിയറ്റിലെ
ഉദ്യോഗസ്ഥര്‍
കൂട്ടത്തോടെ
അവധിയെടുത്തത്
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അവധിയെടുത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
പൊതുഭരണ
പ്രിന്‍സിപ്പല്‍
സെക്രട്ടറി രേഖാമൂലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റിലെ
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
40.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിൽ
ഏര്‍പ്പെടുത്തിയിട്ടുള്ള
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തിയ ശേഷം
സെക്രട്ടേറിയറ്റിലെ
ജീവനക്കാരുടെ ഹാജര്‍
നിലയിലും
അച്ചടക്കത്തിലും
പ്രകടമായ മാറ്റം
ഉണ്ടായിട്ടുണ്ടോ;
(സി)
പഞ്ചിംഗിൽ
നിന്നും ഏതെങ്കിലും
വിഭാഗത്തിലുള്ള
ജീവനക്കാരെ
ഒഴിവാക്കിയിട്ടുണ്ടോ;
(ഡി)
പഞ്ചിംഗിൽ
നിന്നും
ഒഴിവാക്കണമെന്ന്
ഐ.എ.എസ് ഉദ്യോഗസ്ഥർ
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ് എന്ന്
വ്യക്തമാക്കുമോ?
സെമി
ഹെെ സ്പീഡ് റെയില്‍ പദ്ധതി
41.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തു
നിന്ന് നാലു
മണിക്കൂര്‍കൊണ്ട്
കാസർഗോഡ് വരെ
എത്താനുതകുന്ന
തരത്തിലുള്ള സെമി ഹെെ
സ്പീഡ് റെയില്‍ പദ്ധതി
സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സര്‍വ്വേ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പദ്ധതിക്കായി
ഏറ്റെടുക്കേണ്ട ഭൂമി,
പദ്ധതിയുടെ ചെലവ്
എന്നിവ സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പദ്ധതി
സംബന്ധിച്ച്
വിശദപദ്ധതിരേഖ
തയ്യാറായിട്ടുണ്ടോ;
എങ്കിൽ ആയത്
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ?
വിദേശസഹായം
ലഭിക്കുന്ന ട്രസ്റ്റുകള്‍
42.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശസഹായം ലഭിക്കുന്ന
എത്ര ട്രസ്റ്റുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അവ
ഏതൊക്കെയെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
ട്രസ്റ്റിനും
വിദേശത്തുനിന്നും
ലഭിച്ച സഹായങ്ങള്‍ എത്ര
വീതമെന്നും
വിശദമാക്കാമോ;
(സി)
ഈ
ട്രസ്റ്റുകള്‍ക്ക്
വിദേശത്തുനിന്നും സഹായം
നല്‍കിയത്
ആരൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
ട്രസ്റ്റുകള്‍ക്ക്
ലഭിച്ച സഹായം എന്തൊക്കെ
കാര്യങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്ന്
അറിയിക്കുമോ?
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിച്ച സാമ്പത്തിക
സഹായങ്ങള്‍
43.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിച്ച
സാമ്പത്തിക സഹായങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സഹായങ്ങളെല്ലാം സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ടതനുസരിച്ച്
നല്കിയതാണോ അതോ
കേന്ദ്രസര്‍ക്കാര്‍
സ്വമേധയാ അനുവദിച്ചതാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
സ്വമേധയാ അനുവദിച്ച
തുകയും സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ടത് പ്രകാരം
അനുവദിച്ച തുകയും
എത്രയാണെന്ന് പ്രത്യേകം
വ്യക്തമാക്കാമോ;
(ഡി)
ഈ
തുക മുഴുവന്‍
വിനിയോഗിച്ചു
കഴിഞ്ഞിട്ടുണ്ടോ എന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്
വിനിയോഗിച്ചതെന്നും
വ്യക്തമാക്കാമോ?
2021-
ലെ സെന്‍സസ് നടപടികള്‍
44.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2021-
ലെ സെന്‍സസിനോടൊപ്പം
എന്‍.പി.ആര്.
നടപ്പിലാക്കുന്നതിനുള്ള
നിര്‍ദ്ദേശം കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിരുന്നോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
സെന്‍സസ്,
എന്‍.പി.ആര്.
നടപടികള്‍ തുടങ്ങാന്‍
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍
സെന്‍സസിന്റെയും
എന്‍.പി.ആര്-ന്റെയും
ചോദ്യാവലിയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എന്‍.പി.ആര്.
നടപ്പിലാക്കേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഭരണഘടനാ സംരക്ഷണം
45.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഭരണഘടനയുടെ
അടിസ്ഥാന തത്വങ്ങള്‍
പോലും നിലവില്‍ ഭീഷണി
നേരിടുന്നത്
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇവ
സംരക്ഷിക്കാനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സി.എ.എ.,
എന്‍.പി.ആര്.,
എന്‍.ആര്.സി.എന്നിവയുമായി
ബന്ധപ്പെട്ട്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
46.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സി.എ.എ.,
എന്‍.പി.ആര്.,
എന്‍.ആര്.സി.എന്നിവയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ഐ.എ.എസ്
ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
47.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളിലായി
എത്ര ഐ.എ.എസ്
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്തു വരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആവശ്യമായ ഐ.എ.എസ്
ഉദ്യോഗസ്ഥരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
കേഡറില്‍പ്പെട്ട എത്ര
ഐ.എ.എസ് ഉദ്യോഗസ്ഥര്‍
കേന്ദ്ര
ഡെപ്യൂട്ടേഷനില്‍
സേവനമനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
ജേക്കബ്
തോമസിനെതിരെയുളള പരാതി
48.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.ജി.പി.
പദവിയുള്ള ജേക്കബ്
തോമസ് അനധികൃതമായി
സ്വത്ത് സമ്പാദിച്ചു
എന്നാരോപിച്ചും അതില്‍
അന്വേഷണം നടത്തണം
എന്നാവശ്യപ്പെട്ടും
ആരെങ്കിലും പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
ആരാണ്
ഇത്തരത്തില്‍ പരാതി
നല്‍കിയിട്ടുള്ളത്;
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
പരാതിയില്‍ അന്വേഷണം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ജേക്കബ് തോമസ് ഏതു
പദവിയാണ്
വഹിക്കുന്നതെന്നറിയിക്കുമോ?
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
49.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച മുഖ്യ
വന്‍കിട അടിസ്ഥാന
സൗകര്യ വികസന
പദ്ധതികളില്‍ പലതും
തുടങ്ങിയ അവസ്ഥയില്‍
തന്നെ നില്ക്കുന്ന
സാഹചര്യത്തിന് പ്രധാന
കാരണം വ്യക്തമാക്കാമോ;
(ബി)
വന്‍കിട
പദ്ധതികള്‍ക്കായി
നീക്കിവച്ച തുകയില്‍
പലതും ചെലവാക്കാതെയും
പദ്ധതിക്ക് ഒരു
പുരോഗതിയുമില്ലാതെ
അനന്തമായി
നീണ്ടുപോകുകയും
സര്‍ക്കാര്‍ ഒരു
നടപടിയും
സ്വീകരിക്കാതെയുമിരിക്കുന്ന
അവസ്ഥയെക്കുറിച്ച്
വിശദീകരിക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അവതരിപ്പിച്ച സംസ്ഥാന
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ച വന്‍കിട
പദ്ധതികളുടെ
സ്ഥലമെടുപ്പിന്റെയും
പദ്ധതികളുടെ രുപരേഖ
തയ്യാറാക്കലിന്റെയും
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
അതിവേഗ
റെയില്‍ ഇടനാഴി
50.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിവേഗ റെയില്‍ ഇടനാഴി
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
കായംകുളം
മണ്ഡലത്തിലെ റീ- ബില്‍ഡ്
കേരള പദ്ധതി
51.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിന്റെ
ഭാഗമായി റീ- ബില്‍ഡ്
കേരള പദ്ധതി പ്രകാരം
കായംകുളം മണ്ഡലത്തില്‍
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
നടപ്പാക്കുന്നത്;
ഇതിനായി
അനുവദിച്ചിട്ടുള്ള തുക
എത്ര; പദ്ധതികളുടെ
നിലവിലുള്ള പുരോഗതി
എന്നിവ വിശദമാക്കാമോ?
റീബില്‍ഡ്
കേരള ഇന്‍ഷ്യേറ്റീവ്
52.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെ തുടര്‍ന്ന്
നവകേരള
നിര്‍മ്മിതിക്കായി
റീബില്‍ഡ് കേരള
ഇന്‍ഷ്യേറ്റീവ് എന്ന
സംവിധാനം
രൂപീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ഇതിനായി
രൂപീകരിച്ച
സെക്രട്ടേറിയേറ്റില്‍
പുതുതായി എത്ര
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;
വിശദവിവരം
വെളിപ്പെടുത്താമോ;
(സി)
റീബില്‍ഡ്
കേരള
ഇന്‍ഷ്യേറ്റീവിന്റെ
ഭാഗമായി വിവിധ
മേഖലകളിലെ വിദഗ്ദ്ധരെ
കണ്സള്ട്ടന്റ്മാരായി
നിയമിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര പേരെ
നിയമിച്ചിടുണ്ട്;
വെളിപ്പെടുത്താമോ;
(ഡി)
കണ്‍സള്‍ട്ടന്റ്മാര്‍
ഓരോരുത്തര്‍ക്കും
പ്രതിമാസം എന്ത്
തുകയാണ് വേതന ഇനത്തിലും
മറ്റും നല്‍കുന്നത്;
വിശദമാക്കാമോ;
(ഇ)
ആര്.കെ.ഐ.
സെക്രട്ടേറിയേറ്റിന്റെ
പ്രവര്‍ത്തനത്തിന്
നിലവില്‍ വാടകക്ക്
എടുത്തിട്ടുള്ള
കെട്ടിടത്തിന്
പ്രതിമാസം എന്ത്
തുകയാണ് വാടകയിനത്തില്‍
ചെലവാകുന്നത്;
വിശദവിവരം
വെളിപ്പെടുത്താമോ;
(എഫ്)
ആര്.കെ.ഐ.
സെക്രട്ടേറിയേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്ത് തുകയാണ് ഈ
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയിരുന്നത്;
അതില്‍ എന്ത് തുക
ഇതിനകം ചെലവഴിച്ചു;
വെളിപ്പെടുത്താമോ?
മാനന്തവാടി
താലൂക്കിലെ റീബില്‍ഡ് കേരള
പദ്ധതി പ്രവര്‍ത്തനങ്ങള്‍
53.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതി പ്രകാരം
മാനന്തവാടി താലൂക്കില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രളയത്തില്‍
വീടും സ്ഥലവും
നഷ്ടപ്പെട്ടവര്‍ക്കായി
സ്ഥലം വാങ്ങി നല്കുന്ന
പദ്ധതിയില്‍ മാനന്തവാടി
താലൂക്കില്‍
സര്‍ക്കാര്‍ സ്ഥലം
വാങ്ങി നല്കിയ
ആളുകളുടെ എണ്ണവും
വിലാസവും ലഭ്യമാക്കാമോ;
(സി)
മാനന്തവാടി
താലൂക്കില്‍ 2019ലെ
പ്രളയത്തില്‍ 10000 രൂപ
ധനസഹായം നല്കിയ
ആളുകളുടെ പട്ടിക
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
പ്രളയത്തില്‍
പൂര്‍ണ്ണമായും തകര്‍ന്ന
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
എത്ര
ഗുണഭോക്താക്കള്‍ക്ക്
മാനന്തവാടി താലൂക്കില്‍
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കോതാട്-ചേന്നൂര്‍
പാലം നിര്‍മ്മാണം
54.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിക്കുവാൻ
നിര്‍ദ്ദേശിച്ചിട്ടുള്ള
കോതാട്-ചേന്നൂര്‍
പാലത്തിന്റെ സോയിൽ
ഇൻവെസ്റ്റിഗേഷൻ
നടത്തുന്നതിനായി
പൊതുമരാമത്ത്
വകുുപ്പിനെ
ചുമതലപ്പെടുത്തിയത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തിൽ
പൊതുമരാമത്ത് വകുപ്പിൽ
നിന്നും ഏതെങ്കിലും
തരത്തിലുള്ള മറുപടി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിൽ
കാലതാമസമുണ്ടാകുമോ
എന്ന് വ്യക്തമാക്കാമോ?
കാലാവസ്ഥ
വ്യതിയാന പഠനം
55.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
കഴിഞ്ഞ വർഷങ്ങളില്‍
ഉണ്ടായിട്ടുള്ള കനത്ത
മഴയും കാലാവസ്ഥാ
വ്യതിയാനവും അത്
ഭാവിയില്‍
ആവർത്തിക്കാനുള്ള
സാധ്യതയും സംബന്ധിച്ച്
പഠനം നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സി.ആര്.ഇസഡ്
നിയമങ്ങളിലെ ഇളവുകള്‍
56.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശവാസികള്‍
തീരദേശപരിപാലനവുമായി
ബന്ധപ്പെട്ട്
സി.ആര്.ഇസഡ്-ന്റെ
അനുമതി കിട്ടാത്തതുമൂലം
പ്രയാസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സി.ആര്.ഇസഡ്
നിയമങ്ങളില്‍ ഇളവുകള്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തീരദേശ
പരിപാലന നിയമം
ലംഘിച്ചുകൊണ്ടുള്ള
കെട്ടിടനിര്‍മ്മാണം
57.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമം ലംഘിച്ച്
സംസ്ഥാനത്ത്
നിര്‍മ്മിച്ച
കെട്ടിടങ്ങളുടെ പട്ടിക
നല്കുവാന്
സുപ്രീംകോടതി
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഏത്
വര്‍ഷം തയ്യാറാക്കിയ
തീരദേശ പരിപാലന ഭൂപടം
അടിസ്ഥാനമാക്കിയാണ്
ചട്ടലംഘനമുള്ള
കെട്ടിടങ്ങള്‍
കണ്ടെത്തിയതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പട്ടിക സംബന്ധിച്ച്
ആക്ഷേപം
ബോധിപ്പിക്കുവാന്‍
ജനങ്ങള്‍ക്ക് മതിയായ
അവസരം
നല്‍കിയില്ലായെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പട്ടിക സംബന്ധിച്ച്
ആക്ഷേപം
സമര്‍പ്പിക്കുവാന്‍
ജനങ്ങള്‍ക്ക് കൂടുതല്‍
അവസരം നല്കി, വിദഗ്ദ്ധ
സമിതിയുടെ
പരിശോധനയ്ക്ക് ശേഷം
മാത്രം പട്ടിക
സുപ്രീംകോടതിക്ക്
സമര്‍പ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോസ്റ്റല്‍
സോണ്‍ മാനേജ്മെന്റ് പ്ലാന്‍
58.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ ജില്ലകള്‍ക്ക്
വേണ്ടി 2011 ലെ
സി.ആര്.ഇസഡ്.
വിജ്ഞാപനം അനുസരിച്ച്
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്ലാനിന്
കേന്ദ്ര വനം, പരിസ്ഥിതി
മന്ത്രാലയം അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കാമോ?
കായലില്‍
പതിച്ച മരടിലെ ഫ്ലാറ്റ്
അവശിഷ്ടങ്ങള്‍
59.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരടില്‍
നിയന്ത്രിത
സ്ഫോടനത്തില്‍ നാല്
ഫ്ലാറ്റുകള്‍ പൊളിച്ച്
നീക്കിയപ്പോള്‍
അവശിഷ്ടങ്ങള്‍ കായലില്‍
പതിച്ചതും
അവശിഷ്ടങ്ങളില്‍
നിന്നുള്ള പൊടിയും
കായലിന്റെ ജൈവ
വ്യവസ്ഥയെ എപ്രകാരമാണ്
ബാധിച്ചതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കായലില്‍
വീണ പൊടി
താഴെത്തട്ടിലുള്ള
ചെറുജീവികളുടെ ആവാസ
വ്യവസ്ഥയെ
ബാധിക്കുമെന്ന
വിദഗ്ധരുടെ
അഭിപ്രായത്തിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ശക്തമായ
മഴ ഉണ്ടായാല്‍
കോണ്‍ക്രീറ്റ്
കൂനകളില്‍ നിന്നുള്ള
മാലിന്യം ഒഴുകി
കായലിലെത്തുമെന്ന
സാഹചര്യത്തില്‍ ഇത്
സംബന്ധിച്ച ആശങ്ക
അകറ്റുന്നതിന് യുക്തമായ
നടപടി കൈക്കൊള്ളുമോ;
വിശദമാക്കാമോ?
പരിസ്ഥിതി
സംരക്ഷണത്തിനും മാലിന്യ
പരിപാലനത്തിനുമായി
സ്വീകരിച്ച നടപടികള്‍.
60.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പരിസ്ഥിതി
സംരക്ഷണത്തിനും മാലിന്യ
പരിപാലനത്തിനുമായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളെ
ജില്ലാ തലത്തില്‍
ഏകോപിപ്പിക്കുന്നതിനുള്ള
ഉദ്യോഗസ്ഥ ഘടന
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രാദേശിക
റസിഡന്‍സ്
അസോസിയേഷനുകളെ ഈ
പ്രവര്‍ത്തനങ്ങളില്‍
കൂടുതല്‍
പങ്കാളികളാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ
തുടർന്ന്
സ്വീകരിക്കുമോ?
ജലാശയങ്ങളെ
മാലിന്യ
വിമുക്തമാക്കുന്നതിനുള്ള
പദ്ധതികള്‍
61.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലാശയങ്ങളെ
മാലിന്യവിമുക്തമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതിനായി
സംസ്ഥാനത്തെ ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജലാശയങ്ങളെ
വീണ്ടും
മലിനപ്പെടുത്തുന്നത്
തടയുന്നതിലേയ്ക്കായി
ദൃശ്യമാധ്യമങ്ങളുടെ
സാധ്യത
പ്രയോജനപ്പെടുത്തി
ബോധവല്‍ക്കരണം
നടത്തുന്നതടക്കമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പ്ലാസ്റ്റിക്ക്
നിരോധനം
62.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്ക്
നിരോധനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
കുടുംബശ്രീ യൂണിറ്റുകളെ
പ്രയോജനപ്പെടുത്തി
കുറഞ്ഞ ചെലവില്‍
പ്ലാസ്റ്റിക്കിന്
പകരമായി പരിസ്ഥിതി
സൗഹൃദമായ വസ്തുക്കൾ
നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
പ്ലാസ്റ്റിക്
നിരോധനം നിലവില്‍
വരുന്നതിനു മുന്‍പ്
വ്യാപാരികളും
കച്ചവടക്കാരും
സ്റ്റോക്കുചെയ്തിട്ടുള്ള
നിരോധിത പ്ലാസ്റ്റിക്
ഉല്‍പ്പന്നങ്ങള്‍
ശേഖരിച്ച് റീസൈക്ലിംഗ്
യൂണിറ്റുകള്‍ക്ക്
കൈമാറുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം നഗരസഭക്ക്
ചുമത്തിയ പിഴ
63.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്കരണത്തിലെ
വീഴ്ചകളെത്തുടര്‍ന്ന്
കേന്ദ്ര മലിനീകരണ
നിയന്ത്രണ നിയമപ്രകാരം
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം
നഗരസഭക്ക് പിഴ
ചുമത്തിയതിന്റെയും ആയത്
തീര്പ്പാക്കിയതിന്റെയും
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇപ്രകാരം
പിഴ ചുമത്തിയ ശേഷം
നഗരസഭയ്ക്ക് പിഴ
ഒഴിവാക്കി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കിൽ
ഇതിന് ആധാരമായ സാഹചര്യം
വിശദമാക്കുമോ?
സോഫ്റ്റ്
വെയര്‍ പകര്‍പ്പവകാശ
നടപടികള്‍
64.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്രണ്ട്സ്
സോഫ്റ്റ് വെയര്‍
പകര്‍പ്പവകാശവുമായി
ബന്ധപ്പെട്ട് ക്രൈം നം.
454/സി.ആര്./എസ്1/02
കേസ് പിന്‍വലിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
സി-ഡിറ്റ് മുന്‍
രജിസ്ട്രാര്‍ ജി.
ജയരാജ് അയച്ച കത്ത്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സ്
പിന്‍വലിക്കരുതെന്നും
പകരം അന്വേഷണം
ത്വരിതപ്പെടുത്തുകയാണ്
വേണ്ടതെന്നും
അഭ്യര്‍ത്ഥിച്ചുകൊണ്ട്
സി-ഡിറ്റ് മുന്‍
ഡയറക്ടര്‍ ഡോ. അച്യുത്
ശങ്കര്‍ എസ്. നായര്‍
മുഖ്യമന്ത്രിക്കു്
സമര്‍പ്പിച്ച
പരാതിയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കേസ്സില്‍ സുപ്രീം
കോടതി വിധി
സര്‍ക്കാരിന്
അനുകൂലമായി വന്ന
സാഹചര്യത്തില്‍
ഹെെക്കോടതി വിധിയില്‍
പ്രസ്തുത കേസ്സിന്
കാരണക്കാരനായും
ദുരുദ്ദേശ്യത്തോടെ
സര്‍ക്കാരിനെ
വഞ്ചിക്കാനായി
പ്രവര്‍ത്തിച്ചു എന്ന്
ഗുരുതരപരാമര്ശവുമുള്ള
സി-ഡിറ്റ് മുന്‍
രജിസ്ട്രാറിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എ.എസ്.ന്റെ
ചട്ടരൂപീകരണവും
ചട്ടഭേദഗതികളും
65.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
നോട്ടിഫിക്കേഷന്‍
പ്രസിദ്ധീകരിച്ചശേഷം
പി.എസ്.സി.
സര്‍ക്കാരിനോട്
ചട്ടങ്ങളിന്മേല്
വിശദീകരണം/ക്ലാരിഫിക്കേഷന്
ആരാഞ്ഞിട്ടുണ്ടോ;
ആയതിന് സര്‍ക്കാര്‍
മറുപടി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
മറുപടി പ്രകാരം
കെ.എ.എസ്.ന്റെ ഓരോ
സ്ട്രീമിലും എത്ര
അപേക്ഷകള്‍
നിരസിച്ചുവെന്നും
ആയതിനുള്ള കാരണങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
കെ.എ.എസ്.ന്റെ
ചട്ടരൂപീകരണവും
ചട്ടഭേദഗതികളും
സംബന്ധിച്ച് ആരംഭിച്ച
ഫയലുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
ഫയലുകളുടെ അസ്സല്
പകര്‍പ്പ് ഡിജിറ്റല്‍
രൂപത്തില്‍
ലഭ്യമാക്കാമോ;
(ഡി)
പരീക്ഷാ
നടപടികള്‍
ആരംഭിക്കുന്നതിന്
മുന്‍പേ ചട്ടത്തില്‍
വ്യക്തത
വരുത്തുന്നതില്‍
പി.എസ്.സി.യുടെ ഭാഗത്ത്
നിന്ന് വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
പരീക്ഷാ നടപടികള്‍
ആരംഭിച്ച ശേഷം
പി.എസ്.സി.
ചട്ടങ്ങളില്‍ വ്യക്തത
വരുത്തുന്നതിന്
നിയമസാധുതയുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
നിയമസഭാ
സെക്രട്ടേറിയറ്റിലെ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായാണോ
പരിഗണിക്കുന്നതെന്ന്
അറിയിക്കാമോ;
(എഫ്)
ഒരു
വിഭാഗം സര്‍ക്കാര്‍
ജീവനക്കാരെ സ്ട്രീം
2-ല്‍ നിന്ന്
മന:പൂര്‍വ്വം
ഒഴിവാക്കുന്നത് ഭരണഘടന
ഉറപ്പു നല്കുന്ന തുല്യ
അവസരം നിഷേധിക്കുകയാണോ;
വിശദമാക്കുമോ;
(ജി)
ലോ
സെക്രട്ടേറിയറ്റ്
ജീവനക്കാര്‍ക്ക്
സ്ട്രീം 2 ല്‍
അപേക്ഷിക്കാമോ; ലോ
സെക്രട്ടേറിയറ്റില്‍
നിന്നും കെ.എ.എസ്.
തസ്തികകള്‍
എടുക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഭരണപരിഷ്കാര
കമ്മീഷന്
റിപ്പോര്‍ട്ടുകള്‍
66.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
വി.എസ്. അച്ചുതാനന്ദന്
അദ്ധ്യക്ഷനായ സംസ്ഥാന
ഭരണപരിഷ്കാര കമ്മീഷന്
ഇതിനകം സര്‍ക്കാരിന്
എത്ര റിപ്പോര്‍ട്ടുകള്‍
നല്‍കിയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടുകൾ
ഓരോന്നും എന്നാണ്
സര്‍ക്കാരിന്
സമര്‍പ്പിച്ചത്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടുകളിലെ
ഏതൊക്കെ ശുപാര്‍ശകള്‍
ഇതിനകം സര്‍ക്കാര്‍
അംഗീകരിച്ച്
നടപ്പാക്കിയെന്ന്
അറിയിക്കാമോ;
(ഡി)
ഭരണപരിഷ്ക്കാര
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2019 ഡിസംബര്‍ 31 വരെ
എന്ത് തുക ചിലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
പി.എസ്.സി.
വഴി നിയമനം
67.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ പി.എസ്.സി.
വഴി എത്ര പേര്‍ക്ക്
നിയമനം നൽകിയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
വിവിധ വകുപ്പുകളിലായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്നും
വിവിധ വകുപ്പുകളിലായി
എത്ര തസ്തികകള്‍
റദ്ദാക്കിയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഓരോ
വര്‍ഷവും പി.എസ്.സി.
ശരാശരി എത്ര പരീക്ഷകള്‍
നടത്തുന്നുണ്ടെന്നും
ശരാശരി എത്ര റാങ്ക്
ലിസ്റ്റുകള്‍
പുറപ്പെടുവിക്കുന്നുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
റാങ്ക്
പട്ടിക
തയ്യാറാക്കുമ്പോള്‍
സംസ്ഥാന
സബോര്‍ഡിനേറ്റ്
ചട്ടങ്ങളിലെ '14 സി'
ഉള്‍പ്പെടുത്തി സംവരണ
ക്വാട്ട ഉറപ്പാക്കാന്‍
നിലവില്‍
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ഇ)
പി.എസ്.സി.
പരീക്ഷ നടത്തിപ്പിലും
റാങ്ക് ലിസ്റ്റ്
തയ്യാറാക്കലിലും
നിലവില്‍
തുടര്‍ന്നുവരുന്ന
വ്യവസ്ഥകളില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിനായിട്ടുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയാണ് മാറ്റം
വരുത്തിയത്; വിശദാംശം
ലഭ്യമാക്കുമോ?
പി.എസ്.സി.
മുഖേനയുള്ള നിയമനങ്ങള്‍
68.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
പി.എസ്.സി. മുഖേന എത്ര
നിയമന ശിപാര്‍ശകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പി.എസ്.സി.
മുഖേന കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജോലി
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
നിയമനങ്ങള്‍
69.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
31.12.2019 വരെ
പി.എസ്.സി. മുഖാന്തരം
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
2011 മെയ് മുതല്‍
31.12.2014 വരെ
പി.എസ്.സി. മുഖാന്തരം
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
നിയമനങ്ങള്‍
70.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
പി.എസ്.സി. മുഖേന
എത്രപേര്‍ക്ക് ജോലി
നൽകുകയുണ്ടായി എന്ന്
വ്യക്തമാക്കാമോ;
(ബി)
1.6.2016
മുതൽ 31.12.2019 വരെ
പി.എസ്.സി. മുഖേന ജോലി
ലഭിച്ചവരുടെ കണക്ക്
ജില്ലാടിസ്ഥാനത്തിലും
വകുപ്പ് തിരിച്ചും
ലഭ്യമാക്കാമോ?
അനുബന്ധം
പി.എസ്.സി.
നിയമനാംഗീകാരം
71.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
പി.എസ്.സി. മുഖാന്തരം
ഇതുവരെ എത്രപേര്‍ക്ക്
നിയമനാംഗീകാരം
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുന്ന
6 മാസത്തിനുളളില്‍
എത്രപേര്‍ക്ക്
നിയമനാംഗീകാരം
ലഭ്യമാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
പി.എസ്.സി.
ക്രമക്കേടുകള്‍
72.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം പുറത്ത്
വന്നിട്ടുള്ള
പി.എസ്.സി.ക്രമക്കേട്
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര ക്രമക്കേടുകള്‍
പി.എസ്.സി.യും
വിജിലൻസും കേരള പോലീസും
അന്വേഷണം
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ക്രമക്കേടുകളുടെ
പിന്നില്‍
ഉദ്യോഗസ്ഥരുടെ പങ്ക്
കണ്ടെത്താൻ
സാധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
അത്തരക്കാർക്കെതിരെ
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
പി.എസ്.സി.യുടെ
പരിശുദ്ധിക്കും
വിശ്വാസ്യതയ്ക്കും
കളങ്കമേല്ക്കാത്ത
രീതിയില്‍ മുന്നോട്ട്
പോകുന്നതിന് സർക്കാർ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
പരിക്ഷകള്ക്കുള്ള
പ്രായപരിധി
73.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരിക്ഷകള്‍ക്ക്
അപേക്ഷിക്കാനുള്ള
പ്രായപരിധി
ഉയര്‍ത്തുന്ന വിഷയം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും റാങ്ക്
പട്ടികയുടെ കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍,
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
ഏതെങ്കിലും റാങ്ക്
പട്ടിക ദീര്‍ഘിപ്പിച്ചു
നൽകുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം വകുപ്പുകളില്‍
ഏതെല്ലാം പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
അവ എത്ര വീതമാണെന്നും
വിശദമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തസ്തികകള്‍
ഒഴിവാക്കുകയോ
പുനര്‍വിന്യാസം
നടത്തുകയോ
ചെയ്തിട്ടൂണ്ടോയെന്ന്
വിശദമാക്കാമോ?
പി.എസ്.സി.
നിയമനങ്ങള്‍ക്കെതിരെ
ആരോപണങ്ങള്‍
74.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് നടത്തുന്ന
നിയമനങ്ങള്‍ക്കെതിരെയുള്ള
ആരോപണങ്ങള്‍ വിവിധ
റാങ്ക് ഹോള്‍ഡേഴ്സ്
അസോസിയേഷന്റെ പേരില്‍
സാമൂഹിക മാധ്യമങ്ങളില്‍
പ്രചരിപ്പിക്കുന്നതായും
വ്യാപകമായി പണപ്പിരിവ്
നടത്തുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടയിടുവാന്‍ പി.എസ്.സി.
തീരുമാനിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിൽ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എല്‍.പി.,
യു.പി. അദ്ധ്യാപക നിയമനം
75.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.പി.,
യു.പി. അദ്ധ്യാപക
നിയമനത്തിനായുള്ള
പി.എസ്.സി.യുടെ
31.12.2019 -ലെ
വിജ്ഞാപനത്തില്‍
കെ-ടെറ്റ്
പാസ്സാകണമെന്ന നിബന്ധന
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ ;
(ബി)
ഈ
നിബന്ധന ആയിരക്കണക്കിന്
ഉദ്യോഗാര്‍ത്ഥികളെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സര്‍വ്വീസിലുള്ളവര്‍ക്ക്
കെ-ടെറ്റ്പരീക്ഷ
പാസാകാന്‍ ഇളവ്
അനുവദിച്ചിരിക്കുന്ന
സാഹചര്യത്തില്‍ ഈ
വര്‍ഷത്തെ പി.എസ്.സി.
വിജ്ഞാപന പ്രകാരം
അപേക്ഷിക്കുന്നതിനും
ഇളവ് അനുവദിക്കുന്ന
കാര്യത്തില്‍
അനുഭാവപൂര്‍വ്വം നടപടി
സ്വീകരിച്ച് ഉത്തരവ്
നല്‍കുമോ എന്ന്
അറിയിക്കാമോ?
കമ്പനി-കോര്പ്പറേഷന്
അസിസ്റ്റന്റ് നിയമനം
76.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കമ്പനി-കോര്പ്പറേഷന്
അസിസ്റ്റന്റ്
നിയമനത്തിനായി
പി.എസ്.സി 399/2017,
400/2017 എന്നീ
കാറ്റഗറികളില്‍ എന്നാണ്
പരീക്ഷ നടത്തിയത്;
അറിയിക്കുമോ;
(ബി)
ഇതിന്റെ
സാധ്യതാ ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്നു
വ്യക്തമാക്കുമോ;
(സി)
അതിന്
പ്രകാരം
സര്‍ട്ടിഫിക്കറ്റ്
പരിശോധന എന്നാണ്
പൂര്‍ത്തിയായത്
;വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി എന്നാണ്
അവസാനിച്ചത്
;അറിയിക്കുമോ;
(ഇ)
മെച്ചപ്പെട്ട
സാങ്കേതിക സൗകര്യങ്ങള്‍
നിലവിലിരിക്കെ
റാങ്കുലിസ്റ്റുകള്‍
തയ്യാറാക്കുന്നതില്‍
കുറ്റകരമായ അനാസ്ഥ
പി.എസ്.സി. യുടെ
ഭാഗത്തുനിന്നുണ്ടായതായ
ഉദ്യോഗാര്‍ത്ഥികളുടെ
ആശങ്ക പരിഹരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(എഫ്)
ഇക്കാര്യത്തില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ലാബ്
ടെക്നീഷ്യന്
തസ്തികയുള്പ്പടെയുളള വിവിധ
പി.എസ്.സി ഷോര്‍ട്ട്
ലിസ്റ്റുകള്‍
77.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ലാബ്
ടെക്നീഷ്യന്
തസ്തികയുടെ
ഒഴിവുകളിലേക്ക്
പി.എസ്.സി. ഷോര്‍ട്ട്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പുതുതായി
സൃഷ്ടിക്കപ്പെട്ട
ഒഴിവുകള്‍ ഉള്‍പ്പടെ
നികത്തുന്നതിനായുള്ള
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സിവിൽ
പോലീസ് ഓഫീസർമാരുടെ നിയമനം
78.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവിൽ
പോലീസ് ഓഫീസർമാരുടെ
657/2017 കാറ്റഗറി
നമ്പറായുള്ള കേരള
പി.എസ്.സി. റാങ്ക്
ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുള്ള എത്ര
ഉദ്യോഗാർഥികൾക്ക്
നിയമനം നൽകിയെന്ന്
അറിയിക്കാമോ;
(ബി)
ഈ
ഉദ്യോഗാർഥികളുടെ നിയമന
കാര്യത്തിൽ ഏതെങ്കിലും
തരത്തിലുള്ള
സാങ്കേതികമായ
പ്രശ്നങ്ങൾ
നിലനിൽക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കിൽ,സാങ്കേതിക
പ്രശ്നങ്ങൾ പരിഹരിച്ചു
ഈ ഉദ്യോഗാർത്ഥികൾക്ക്
നിയമനം നൽകുന്നതിനു
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കാമോ;
(ഡി)
ഇടുക്കി,കോട്ടയം
ജില്ലകളിൽ സിവിൽ പോലീസ്
ഓഫീസർമാരുടെ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
അറിയിക്കാമോ;
(ഇ)
നാമമാത്രമായ
നിയമനം നടന്നിട്ടുള്ള ഈ
റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ട
ഉദ്യോഗാർഥികൾക്ക്
പ്രത്യേക പരിഗണന നൽകി
എസ്.ഐ.എസ്.എഫ്. പോലുള്ള
പ്രത്യേക പോലീസ്
സേനാവിഭാഗങ്ങളിലേക്ക്
നിയമിക്കുന്നതിനുള്ള
നടപടി വകുപ്പ്
സ്വീകരിക്കുമോ?
ലെെന്‍മാന്‍
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
79.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഇലക്ട്രിക്
വിഭാഗത്തില്‍
ലെെന്‍മാന്‍ തസ്തിക
നിയമനത്തിനുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് ഏതൊക്കെ
ജില്ലയിലാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി എന്ന്
അവസാനിക്കുമെന്നും ഇൗ
ലിസ്റ്റില്‍നിന്നും
ജില്ല തിരിച്ച്
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്നും
അറിയിക്കാമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
സമീപമാസങ്ങളില്‍
അവസാനിക്കുന്ന
സാഹചര്യത്തില്‍
ഒഴിവുകള്‍ മുഴുവന്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രസ്തുത ലിസ്റ്റില്‍
നിന്നും നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ?
ലാസ്റ്റ്ഗ്രേഡ്
സര്‍വന്റ് തസ്തികയിലെ
ഒഴിവുകള്‍
80.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാസ്റ്റ്ഗ്രേഡ്
സര്‍വന്റ് തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയിലെ
നിയമനത്തിനായി നിലവിലെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
പ്രാബല്യത്തില്‍ വന്നത്
എന്നാണ്; റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നുവരെയാണെന്നും
അറിയിക്കാമോ ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നാളിതുവരെ നിയമനം
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക്
സ്ഥലംമാറ്റം
81.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജോലിസംബന്ധമായി
ഭര്‍ത്താവ്
സ്ഥലത്തില്ലാതിരിക്കുകയും
പെണ്‍കുഞ്ഞുങ്ങളുമായി
ഒറ്റയ്ക്ക്
താമസിക്കേണ്ടിവരികയും
ചെയ്യുന്ന സര്‍ക്കാര്‍
ഉദ്യോഗസ്ഥരായ
സ്ത്രീകള്‍ക്ക്
സ്ഥലംമാറ്റം
നല്കുമ്പോള്
എന്തെങ്കിലും ഇളവുകള്‍
നല്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
എന്തെങ്കിലും ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലായെങ്കില്‍
ഇത്തരക്കാർക്ക്
സ്ഥലംമാറ്റം നൽകുന്നതിൽ
ഇളവ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആശ്രിത
നിയമനം
82.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആശ്രിത
നിയമനം വഴി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍ ഏതെല്ലാം
തസ്തികകളിൽ ഏതെല്ലാം
വകുപ്പുകളിലാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കംപാഷനേറ്റ്
എംപ്ലോയ്മെന്റ് സെല്‍
മുഖാന്തരം ആശ്രിത
നിയമനത്തിനായി
കാത്തിരിക്കുന്നവരുടെ
പട്ടിക കാറ്റഗറി
തിരിച്ച് ലഭ്യമാക്കാമോ?
ആശ്രിത
നിയമനത്തിനുള്ള അപേക്ഷയില്‍
സ്വീകരിച്ച നടപടി
83.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുഡീഷ്യല്‍
സര്‍വ്വീസില്‍
സേവനത്തിലിരിക്കെ
മരണമടഞ്ഞ ഇ. കെ.
പുഷ്പാംഗദന്റെ
അവകാശിക്ക് ആശ്രിത
നിയമനം
ലഭിക്കുന്നതിനായി മകനായ
അരുണ്‍ സമര്‍പ്പിച്ച
അപേക്ഷയില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷയില്‍ കോട്ടയം
കളക്ടറേറ്റില്‍ നിന്നും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഇതുസംബന്ധിച്ച് വൈക്കം
താലൂക്കിലും
കടുത്തുരുത്തി വില്ലേജ്
ഓഫീസിലും
ഉണ്ടായിട്ടുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
കടുത്തുരുത്തി
വില്ലേജ് ഓഫീസര്‍ ഈ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
കക്ഷികളുടെ മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച് വില്ലേജ്
ഓഫീസര്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(ഡി)
താലൂക്ക്
ഓഫീസില്‍ ഈ
റിപ്പോര്‍ട്ടുമായി
ബന്ധപ്പെട്ട് എത്രദിവസം
ഈ ഫയല്‍ ഒരു നടപടിയും
സ്വീകരിക്കാതെ
കൈയ്യില്‍ സൂക്ഷിച്ചു
എന്നറിയിക്കാമോ;
താലൂക്ക് ഓഫീസര്‍
ബന്ധപ്പെട്ട കക്ഷികളെ
വിളിച്ചു
വരുത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
ബന്ധപ്പെട്ട കക്ഷികള്‍
നല്‍കിയിരുന്ന
കേസ്സിന്റെ ജഡ്ജ്മെന്റ്
പരിശോധിച്ചിട്ടുണ്ടോ;
അരുണിന് ആശ്രിത നിയമനം
ലഭിക്കുന്നതിനുവേണ്ടി
നല്കിയ കോടതി ഉത്തരവ്
താലൂക്ക് ഓഫീസര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത കോടതി ഉത്തരവ്
തഹസീല്‍ദാര്‍
മുഖവിലയ്ക്കെടുത്തിട്ടുണ്ടോ;
(ഇ)
വൈക്കം
മുന്‍സിഫ് കോടതിയുടെ
ഉത്തരവ് തഹസീല്‍ദാര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
ചേര്‍ത്തിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
അറിയിക്കാമോ;
നിലവിലുള്ള കോടതി
ഉത്തരവ് പ്രകാരം
അരുണിന് ആശ്രിത നിയമനം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ബയോമെട്രിക്
പഞ്ചിംഗ് സമ്പ്രദായം
84.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതല്ലാം വകുപ്പുകളിലാണ്
ബയോമെട്രിക് പഞ്ചിംഗ്
സമ്പ്രദായം
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
വകുപ്പുകളിലും പഞ്ചിംഗ്
സമ്പ്രദായം
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
ആന്റ് മാനേജ്മെന്റ് കേരള
85.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ആന്റ്
മാനേജ്മെന്റ് കേരള-യെ
ഡിജിറ്റല്‍
സര്‍വ്വകലാശാലയാക്കി
മാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സാമ്പത്തികവും
ഭരണപരവുമായി
സ്വയംഭരണാധികാരമുള്ള
സര്‍വ്വകലാശാല എന്ന
നിലയിലാണോ പ്രസ്തുത
സര്‍വ്വകലാശാല
രൂപീകരിക്കുന്നത്;
(സി)
പ്രസ്തുത
സര്‍വ്വകലാശാലയില്‍
അഫിലിയേറ്റഡ്
കോളേജുകള്‍ ഉണ്ടാകുമോ;
ഈ സര്‍വ്വകലാശാലകൊണ്ട്
ഏതൊക്കെ മേഖലകളിലാണ്
ഊന്നല്‍ നല്കുവാന്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ഡിജിറ്റല്‍
മേഖലയില്‍
ഉണ്ടായിട്ടുള്ള
മാനവശേഷിക്കുറവ്
പരിഹരിക്കുവാന്‍ ഈ
സര്‍വ്വകലാശാല നിലവില്‍
വരുന്നതോടുകൂടി
സാധ്യമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ?
ഡിജിറ്റല്‍
സാക്ഷരതാ പരിപാടി
86.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഡിജിറ്റല്‍
എംപവര്‍മെന്റ്
ക്യാമ്പെയിന്-ന്റെ
(ഡിജിറ്റല്‍ സാക്ഷരതാ
പരിപാടി) നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ?
വെഞ്ച്വര്‍
ക്യാപിറ്റല്‍ ഫോര്‍
സ്റ്റാര്‍ട്ടപ്സ് 101
87.
ശ്രീ.പി.വി.
അന്‍വര്‍
,,
വി.കെ.പ്രശാന്ത്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ടപ്പുകള്‍
ആരംഭിക്കുന്നതിനുള്ള
നൂതന ആശയങ്ങള്‍
അവതരിപ്പിച്ച് നിക്ഷേപം
ലഭ്യമാക്കാന്‍ കേരള
സ്റ്റാര്‍ട്ടപ് മിഷന്
'വെഞ്ച്വര്‍
ക്യാപിറ്റല്‍ ഫോര്‍
സ്റ്റാര്‍ട്ടപ്സ് 101'
എന്ന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നൂതനാശയങ്ങളുടെയും,
സംരംഭകരുടെയും,
സ്റ്റാര്‍ട്ടപ്പുകളുടെയും
ആവശ്യങ്ങള്‍
മനസ്സിലാക്കാനും
അതിനനുസരിച്ചുള്ള
സാഹചര്യങ്ങള്‍
ഒരുക്കാനും ടെക്നോളജി
ഇന്നവേഷന്‍ സോണ്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പൊതുജനങ്ങള്‍ക്കിടയില്‍
നിന്നും മികച്ച
ആശയങ്ങള്‍
കണ്ടെത്തുന്നതിന്
ഗ്രാന്‍ഡ് ഇന്നവേഷന്‍
ചലഞ്ച് എന്ന പേരില്‍
മത്സരം സംഘടിപ്പിച്ച്
അതിലെ വിജയികള്‍ക്ക്
ആശയങ്ങള്‍
നടപ്പാക്കുന്നതിന്
മൂലധനവും പിന്തുണയും
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുേണ്ടോ;
വിശദമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍
88.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവ എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ അക്ഷയ
കേന്ദ്രങ്ങള്‍
89.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ അക്ഷയ
കേന്ദ്രങ്ങള്‍
ഉള്‍പ്പെടെ എത്ര ജനസേവന
കേന്ദ്രങ്ങള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
അക്ഷയ കേന്ദ്രങ്ങള്‍
ഉള്‍പ്പെടെയുള്ള എത്ര
പുതിയ ജനസേവന
കേന്ദ്രങ്ങള്‍ കോതമംഗലം
മണ്ഡലത്തില്‍
ആരംഭിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
മണ്ഡലത്തില്‍
പുതിയ അക്ഷയ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച അപേക്ഷകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഇ)
ഹൈറേഞ്ചിന്റെ
കവാടമായ കോതമംഗലം
മണ്ഡലത്തില്‍ അക്ഷയ
ഉള്‍പ്പെടെ പുതിയ
ജനസേവന കേന്ദ്രങ്ങള്‍
അരംഭിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയില്‍
ഉണ്ടോ;വിശദമാക്കാമോ?
മാനന്തവാടിയിൽ
പുതിയ അക്ഷയ കേന്ദ്രങ്ങള്‍
90.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
സര്‍ക്കാര്‍
മാനദണ്ഡങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏറ്റവും പുതിയ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
മാനന്തവാടി
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
പ്രദേശങ്ങളില്‍ പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
സി-ഡിറ്റിന്റെ
സ്പെഷ്യല്‍ റൂള്‍സ്
91.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിന്റെ
സ്പെഷ്യല്‍ റൂള്‍സിന്
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സി-ഡിറ്റിലെ വിവിധ
വകുപ്പുകളിലെ
പ്രോജക്ടുകളില്‍
കരാറടിസ്ഥാനത്തില്‍
നിയമിച്ചവരുടെ എണ്ണം
വിശദമാക്കുമോ;
അവര്‍ക്ക് നിശ്ചയിച്ചു
നല്‍കിയിരിക്കുന്ന
ഏറ്റവും കുറഞ്ഞ വേതനവും
കൂടിയ വേതനവും
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
സി.എം.ഓ./സി.എം.
വെബ്സൈറ്റ്/സോഷ്യൽ
മീഡിയ എന്നീ
പ്രോജക്ടുകളില്‍
കരാറടിസ്ഥാനത്തില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക് ശമ്പളം
കൂടാതെ പ്രതിമാസം
ഇന്‍സെന്റീവ് നല്കി
വരുന്നുണ്ടോ;
01.06.2016 മുതല്‍
31.12.2019 വരെ എത്ര
രൂപ ഇന്‍സെന്റീവായും
ഓവര്ടൈമായും പ്രതിഫലം
നല്‍കിയിട്ടുണ്ട് എന്നു
വ്യക്തമാക്കുമോ;
(ഡി)
സി-ഡിറ്റില്‍
നിന്നും
സര്‍ക്കാരിലേക്ക്
128A1/Admn/2019/C-DIT
നമ്പറിലുള്ള 30.05.2019
ലെയും അതെ നമ്പറിലുള്ള
15.10.2019 ലെയും
കത്തുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ വിഷയത്തിന്മേല്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഇ)
സി-ഡിറ്റില്‍
ശമ്പളവും
മാറ്റാനുകൂല്യങ്ങളും
നിശ്ചയിച്ചുകൊണ്ടുള്ള
ഉത്തരവില്ലാതെ
ജയരാജ്.ജി എന്ന വ്യക്തി
മൂന്നു മാസത്തോളം
അഡ്വാന്‍സായും
പ്രതിഫലമായും ശമ്പളം
കൈപ്പറ്റിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
സെെനികന്റെ
വിധവയുടെ അപേക്ഷ
92.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സെെനികസേവനത്തിനിടയിലെ
എഫിഷ്യന്‍സി
ട്രെയിനിംഗില്‍
പഞ്ചാബിലെ അബോര്‍
സെെനിക ക്യാമ്പില്‍
മരണമടഞ്ഞ സെെനികന്
രാജേഷ് കുമാറിന്റെ
ഭാര്യ സൗമ്യ എസ്.
ഗോകുലം, പാണ്ടനാട്
സമര്‍പ്പിച്ച
അപേക്ഷയില്‍
സെെനികക്ഷേമവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതി
93.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
പുനസൃഷ്ടിക്കുന്നതിനായി
സമഗ്ര ഇടപെടലുകള്‍
നടത്തുവാന്‍ റീ
ബില്‍ഡ് കേരള പദ്ധതി
ആവിഷ്ക്കരിച്ചുവെങ്കിലും
അതിന്റെ
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിലാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനം
2018ലും 2019ലും
അഭിമുഖീകരിച്ച
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പുനര്‍നിര്‍മ്മാണം
നടത്തുമ്പോള്‍ പഴയത്
അതേപോലെ നിര്‍മ്മിക്കുക
എന്നതല്ല, പകരം
മെച്ചപ്പെട്ട
ജീവിതനിലവാരം
ഉറപ്പാക്കുകയും
ആസ്തികള്‍
പുനര്‍നിര്‍മ്മിക്കുമ്പോള്‍
ഭാവിയില്‍
ഉണ്ടാകുവാനിടയുള്ള
ദുരന്തങ്ങള്‍
അതിജീവിക്കുന്ന
തരത്തിലുള്ള
സാങ്കേതികവിദ്യ
ഉള്‍ക്കൊണ്ട് കൊണ്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തുക എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിവിധ
വകുപ്പുകള്‍ വഴി പദ്ധതി
രേഖകള്‍ തയ്യാറാക്കി
വിവിധ ഫണ്ടിംഗ്
ഏജന്‍സികള്‍ക്ക്
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
ഏജന്‍സികള്‍ക്കാണ്
സമര്‍പ്പിച്ചതെന്നും
അതിലൂടെ എന്ത് തുക
സമാഹരിക്കുവാനായി
എന്നും വ്യക്തമാക്കുമോ;
(ഡി)
ലോകബാങ്കില്‍
നിന്നും ഇതിനകം എത്ര
തുകയാണ് ലഭിച്ചത്;
പ്രസ്തുത തുക റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവിന്
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ് കൈമാറിയതെന്നും
എന്നാണ് കൈമാറിയതെന്നും
വ്യക്തമാക്കുമോ;
(ഇ)
ലോകബാങ്കില്‍
നിന്നും ലഭിച്ച തുക
ഇംപ്ലിമെന്റേഷന്‍
ഏജന്‍സികള്‍ക്ക്
കൈമാറുന്നതിന് കേന്ദ്രം
സമയപരിധി
നിശ്ചയിച്ചിരുന്നോ;
പ്രസ്തുത
സമയപരിധിക്കുള്ളില്‍
തുക കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ആലുവ
നിയോജക മണ്ഡലത്തിലെ
റീബില്‍ഡ് കേരള പദ്ധതി
94.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതിയില്‍ ആലുവ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ആലുവ മണ്ഡലത്തിലെ വിവിധ
വകുപ്പുകളിലെ
പ്രവൃത്തികളുടെ
ലിസ്റ്റ് വകുപ്പ്
തിരിച് ലഭ്യമാക്കുമോ;
വിശദമാക്കാമോ?
പ്രളയ
നഷ്ടം
95.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കഴിഞ്ഞ
വര്‍ഷങ്ങളില്‍ ഉണ്ടായ
പ്രളയത്തെ
തുടര്‍ന്നുള്ള
നഷ്ടത്തിന്റെ വ്യാപ്തി
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഇതിലേക്കായി
എത്ര തുകയാണ്
കേന്ദ്രത്തില്‍ നിന്ന്
സഹായമായി
ആവശ്യപ്പെട്ടത് എന്ന്
അറിയിക്കാമോ;
(സി)
എത്ര
തുക കേന്ദ്രം
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
സാലറി
ചലഞ്ച്
96.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സാലറി
ചലഞ്ച് വഴി ഇതിനകം എത്ര
കോടി രൂപ
സമാഹരിച്ചുവെന്ന്
വ്യക്തമാക്കുക;
(ബി)
സാലറി
ചലഞ്ച് വഴി
പെന്‍ഷന്‍കാരില്‍
നിന്നും ഇതിനകം ലഭിച്ച
തുകയെത്രയാണെന്ന്
വ്യക്തമാക്കുമോ?
പ്രളയ
സാമ്പത്തിക സഹായം
97.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ പ്രളയത്തിന്റെ
പശ്ചാത്തലത്തിൽ ലഭിച്ച
സാമ്പത്തിക സഹായങ്ങള്‍
എന്തെല്ലാമാണ്; ഇനം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിൽ
ലഭിച്ച ഫണ്ട് ഏത് ഹെഡ്
ഓഫ് അക്കൗണ്ട്/ ട്രഷറി
അക്കൗണ്ട്/ ബാങ്ക്
അക്കൗണ്ടിലാണ്
നിക്ഷേപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്രളയത്തിന്റെ
ഭാഗമായി തകര്‍ന്ന
വീടുകളുടെ
പുനര്‍നിര്‍മ്മാണം,
അറ്റകുറ്റപ്പണി എന്നിവ
സംബന്ധിച്ച് ലഭിച്ച
അപേക്ഷകളിൽ ധനസഹായം
വിതരണം ചെയ്തിട്ടുണ്ടോ;
ഇനം/ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
പ്രളയ
ദുരിതാശ്വാസ നിധി
98.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസ
നിധിയിലേക്ക് സഹായം
അഭ്യര്‍ത്ഥിച്ച്
മുഖ്യമന്ത്രി ഏതൊക്കെ
വിദേശരാജ്യങ്ങള്‍
സന്ദ൪ശിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സന്ദര്‍ശനത്തിന്റെ
ഫലമായി ഓരോ രാജ്യത്ത്
നിന്നും ലഭിച്ച സഹായം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ക്രൗഡ്
ഫണ്ടിംഗ് ഇനത്തില്‍
ഇതിനകം എന്ത് തുക
ലഭ്യമായിട്ടുണ്ടെന്നു
വിശദമാക്കാമോ?
ദേശീയ
ദുരന്തപ്രതികരണ നിധി
99.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018ലും 2019ലും ഉണ്ടായ
പ്രളയത്തെ തുടര്‍ന്ന്
ദേശീയ ദുരന്തപ്രതികരണ
നിധി മാനദണ്ഡമനുസരിച്ച്
സംസ്ഥാനം കേന്ദ്രത്തോട്
ആവശ്യപ്പെട്ടത് എത്ര
കോടി രൂപയുടെ പുനരധിവാസ
സഹായമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
മേഖലയ്ക്കും
ആവശ്യപ്പെട്ട തുക
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
അതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രം ഇതിനകം എത്ര
കോടി രൂപ
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
റീബില്‍ഡ്
കേരള പദ്ധതിയുടെ ഭാഗമായി
കല്‍പ്പറ്റ മണ്ഡലത്തിലെ
പ്രവൃത്തികള്‍
100.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്‍പ്പറ്റ
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്നതും
നടപ്പിലാക്കാനുള്ളതുമായ
പദ്ധതികളും
പ്രവൃത്തികളും
വിശദമാക്കാമോ; ഇതിനായി
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതിയുടെ
ഭാഗമായി ഗ്രാമീണ
റോഡുകളുടെ
പുരനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പ്രളയാനന്തര
കേരള പുനര്‍നിര്‍മ്മാണം
101.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള
പുനഃര്‍നിര്‍മ്മാണത്തിനായി
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ച സാമ്പത്തിക
സഹായം എത്ര എന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
ഇനങ്ങളിലാണ് ഈ തുക
ലഭ്യമായത്; പ്രസ്തുത
തുക ഉപയോഗിച്ച്
സര്‍ക്കാര്‍ ഇതിനോടകം
ആരംഭിച്ച
പുനഃര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
മേഖലയ്ക്കും അനുവദിച്ച
തുകയും ആയതില്‍
ചെലവഴിച്ച തുകയും
പ്രത്യേകം
വ്യക്തമാക്കാമോ;
(ഡി)
ശേഷിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണ്; ആയത്
എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
പ്രളയാനന്തര
കേന്ദ്ര സഹായങ്ങള്‍
102.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019ല്‍ ഉണ്ടായ
പ്രളയത്തില്‍ കേന്ദ്ര
സഹായമായി എത്ര തുക
അനുവദിക്കണമെന്നാണ്
സംസ്ഥാനം
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രം
ഇതുവരെ എത്ര തുക
ഈയിനത്തില്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
2018ലെ
പ്രളയകാലത്ത്
ക്യാമ്പുകളില്‍
സൗജന്യമായി വിതരണം
ചെയ്ത 89540 ടണ്‍
അരിയുടെ വില ഉടന്‍
നല്‍കണമെന്ന് കേന്ദ്രം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
നല്കണമെന്നാണ്ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തിലുള്ള
സംസ്ഥാന നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ?
പ്രളയാനന്തര
റോഡ് നിര്‍മ്മാണത്തിന്
ആലപ്പുഴ ജില്ലയ്ക്ക്
നല്കിയ തുക
103.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നു പ്രളയാനന്തര
റോഡ് നിര്‍മ്മാണത്തിന്
എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
ആലപ്പുഴ ജില്ലയ്ക്ക്
നല്കിയ വിഹിതം
എത്രയാണ്;
(ബി)
ആലപ്പുഴ
ജില്ലയ്ക്കനുവദിച്ച
തുകയില്‍ മാവേലിക്കര
നിയോജകമണ്ഡലത്തിന്
അനുവദിച്ച തുക
വ്യക്തമാക്കാമോ;
പഞ്ചായത്ത് തിരിച്ച്
കണക്ക് വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകളുടെ
നവീകരണം
104.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷങ്ങളിൽ
സംസ്ഥാനത്തുണ്ടായ
മഴയിലും പ്രളയത്തിലും
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ നവീകരണത്തിന്
സി.എം.ഡി.ആർ.എഫ്.-ൽ
നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
റോഡുകള്‍ക്ക് ആണ്
ഇപ്രകാരം ഫണ്ട്
നൽകുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
റോഡുകളുടെ
മുൻഗണനാ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
105.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ലെ പ്രളയത്തെ
തുടര്‍ന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് നാളിതുവരെ
എന്ത് തുക
ലഭിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുകയില്‍ നിന്നും 2019
ഡിസംബര്‍ 31 വരെ എത്ര
കോടി രൂപ പ്രളയദുരിത
ബാധിതര്‍ക്ക്
കൈമാറിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
106.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര പേര്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ട്; എത്ര
തുക വീതം
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
കോഴിക്കോട് ജില്ലയെ
സംബന്ധിച്ചുള്ള
പ്രസ്തുത വിവരങ്ങള്‍
പ്രത്യേകം ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായം
നല്‍കുന്നതിനായി
ഏതെങ്കിലും ജില്ലയില്‍
ജനസമ്പര്‍ക്കം
പോലെയുള്ള പരിപാടികൾ
സംഘടിപ്പിക്കേണ്ടി
വന്നിട്ടുണ്ടോ;
(ഡി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
ലഭിക്കുന്ന
അപേക്ഷകളില്‍ ഇപ്പോള്‍
എത്ര ദിവസം കൊണ്ട്
തീര്‍പ്പ്
കല്പ്പിക്കാന്
സാധ്യമാകുന്നുണ്ട്;
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ
നിന്നുള്ള ധനസഹായം
107.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിൽപ്പെട്ട
എത്രപേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ
നിന്നും ധനസഹായം
അനുവദിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
1/6/2016
മുതൽ അനുവദിച്ചതിന്റെ
വിശദാംശം
ഗ്രാമപഞ്ചായത്തടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ?
എന്‍.ഡി.ആര്.എഫ്.ല്‍
നിന്നും അനുവദിച്ച തുക
108.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018ല്‍
സംസ്ഥാനത്തുണ്ടായ
പ്രളയകെടുതിയുമായി
ബന്ധപ്പെട്ട് എത്ര
രൂപയുടെ സാമ്പത്തിക
സഹായമാണ് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നതെന്നും
ഇത് പ്രകാരം
എന്‍.ഡി.ആര്.എഫ്.ല്‍
നിന്നും കേന്ദ്ര
സര്‍ക്കാര്‍ എത്ര രൂപ
അനുവദിച്ചെന്നുമുള്ള
വിശദാംശം നല്‍കാമോ;
(ബി)
ഇങ്ങനെ
എന്‍.ഡി.ആര്.എഫ്.ല്‍
നിന്നും സംസ്ഥാനത്തിന്
അനുവദിച്ച തുകയില്‍
നാളിതുവരെ ചെലവഴിച്ച
തുക എത്രയെന്നും അത്
ഏതെല്ലാം
ഇനത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ചെലവഴിച്ച തുകയുടെ
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
യഥാസമയം
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ആയത്
സമര്‍പ്പിക്കുന്നതിലുണ്ടായ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
2019ല്‍
സംസ്ഥാനത്തുണ്ടായ
പ്രളയകെടുതിയുമായി
ബന്ധപ്പെട്ട് എത്ര
രൂപയുടെ സാമ്പത്തിക
സഹായമാണ് കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുള്ളതെന്നും
ഇതില്‍ എത്ര രൂപ
നാളിതുവരെ കേന്ദ്രം
അനുവദിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഇ)
കേന്ദ്ര
സര്‍ക്കാരിനോട്
ഇത്തരത്തില്‍
ആവശ്യപ്പെട്ട തുക
അനുവദിച്ചിട്ടില്ലെങ്കില്‍
ആയതിന് കേന്ദ്ര
സര്‍ക്കാര്‍
ചൂണ്ടികാണിച്ച കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
പ്രളയ/കാലവര്‍ഷ
ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ സഹായം
109.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രളയ/കാലവര്‍ഷ
ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍ എത്ര
കോടി രൂപയുടെ സഹായമാണ്
കേന്ദ്ര സര്‍ക്കാരിനോട്
അഭ്യര്‍ത്ഥിച്ചിട്ടുള്ളത്;
(ബി)
ഇതുവരെയായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും പണമായി എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
കേരളത്തിലെ
പ്രളയ ദുരന്തസമയത്ത്
സേവനം നല്കിയ
വ്യോമസേനാ
ഹെലികോപ്ടറുകളുടെ വാടക
നല്കാന് കേന്ദ്രം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സമയത്ത് വിതരണം ചെയ്ത
സൗജന്യ ഭക്ഷണ
സാധനങ്ങള്‍ക്ക്
(റേഷന്‍) വില
നല്കുവാന് കേന്ദ്രം
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
കേന്ദ്ര
സര്‍ക്കാരിൽ നിന്നുള്ള
ദുരിതാശ്വാസ സഹായങ്ങള്‍
110.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷങ്ങളിൽ ഉണ്ടായ
കനത്ത മഴയുടെയും
പ്രകൃതി
ദുരന്തത്തിന്റെയും
സമയത്ത്
കേന്ദ്രസര്‍ക്കാര്‍
എന്തെല്ലാം സഹായങ്ങള്‍
സംസ്ഥാനത്തിന്
നൽകിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇത്തരം
സഹായങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ പണം
ഈടാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കൊല്ലപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്കുള്ള
നഷ്ടപരിഹാരം.
111.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറ്റാലിയൻ
കപ്പല്‍ എൻറിക്വ
ലെക്സിയിലെ നാവികർ
രണ്ട്
മത്സ്യത്തൊഴിലാളികളെ
വെടിവച്ച്
കൊലപ്പെടുത്തിയ
കേസിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
കേസ് ഇപ്പോള്‍ ആരാണ്
അന്വേഷിക്കുന്നത് എന്ന്
അറിയിക്കാമോ;
(സി)
കൊല്ലപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
ലഭിച്ചിട്ടുണ്ടോ;
ഏങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
കുടുംബങ്ങള്‍ക്ക്
സംസ്ഥാന സർക്കാർ
എന്തെങ്കിലും സഹായം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നൽകുമോ?
'നാം
മുന്നോട്ട്' എന്ന
ടെലിവിഷന്‍ പരിപാടി
112.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'നാം
മുന്നോട്ട്' എന്ന
മുഖ്യമന്ത്രിയുടെ
ടെലിവിഷന്‍
പരിപാടിക്കായി 2018-19
ലും 2019-20 ലും
ഗ്രീന്‍ ബുക്കില്‍
എന്ത് തുകയാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുകയില്‍ നിന്നും എന്ത്
തുക 2018-19 ലും
2019-20 ല്‍ ഇതുവരെയും
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പരിപാടിയുടെ ചിത്രീകരണം
കെ.എസ്.എഫ്.ഡി.സി.യുടെ
കീഴിലുളള ചിത്രാഞ്ജലി
സ്റ്റുഡിയോയില്‍
നിന്നും മാറ്റി
സ്വകാര്യ ടിവി ചാനലിന്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
എങ്കില്‍
ഏത് ചാനലിനാണ് പ്രസ്തുത
പരിപാടിയുടെ ചിത്രീകരണ
സംവിധാനം
നല്‍കിയതെന്നും
അവര്‍ക്ക് ഇതിനായി
ഇതിനകം എന്ത് തുക
അനുവദിച്ചു
നല്‍കിയെന്നും
വ്യക്തമാക്കുമോ?
മൂന്നാം
വാര്‍ഷികാഘോഷ ചെലവ്
113.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ മൂന്നാം
വാര്‍ഷികാഘോഷങ്ങളുമായി
ബന്ധപ്പെട്ട് പരസ്യം
നല്കിയ വകയില്‍ എന്ത്
തുക ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങള്‍ വഴിയും
സോഷ്യല്‍ മീഡിയ വഴിയും
ഉണ്ടായ ചെലവ് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
ലീഗല്‍
കണ്‍സള്‍ട്ടന്റുമാരുടെ
നിയമനം
114.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളീയരായ
പ്രവാസികളുടെ
പ്രശ്നങ്ങള്‍ കൈകാര്യം
ചെയ്യുവാന്‍ ഏതെല്ലാം
രാജ്യങ്ങളില്‍ ലീഗല്‍
കണ്‍സള്‍ട്ടന്റുമാരെ
നിയമിച്ചുവെന്നും ഇവര്‍
ആരെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇവര്‍ക്കുള്ള
പ്രതിഫലം എത്രയാണെന്നും
ഇവര്‍ക്ക് ബന്ധപ്പെട്ട
രാജ്യങ്ങളിലെ
കോടതികളില്‍ ഹാജരായി
കേസ് നടത്തുവാന്‍
അനുമതി ലഭ്യമാണോ എന്നും
അറിയിക്കുമോ?
പ്രവാസി
ക്ഷേമ പദ്ധതികള്‍
115.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
സ്വദേശിവല്‍ക്കരണം മൂലം
തൊഴില്‍ നഷ്ടപ്പെട്ട്
നാട്ടില്‍ തിരികെ
എത്തുന്ന പ്രവാസികളുടെ
പുനരധിവാസത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവാസ
ജീവിതത്തിനിടയില്‍
രോഗങ്ങള്‍, അപകടങ്ങള്‍
എന്നിവയെത്തുടര്‍ന്ന്
മരണപ്പെടുന്നവരുടെ
ആശ്രിതരെ
സഹായിക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നോര്‍ക്ക
വഴി നടപ്പിലാക്കുന്ന
കാരുണ്യ, സാന്ത്വന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവാസികള്‍ക്കായി
നടപ്പിലാക്കിയ ക്ഷേമ
പരിപാടികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പ്രവാസിക്ഷേമ
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(എഫ്)
പ്രവാസികള്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ലോണ്‍, പെന്ഷന് ഇവ
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പ്രവാസി
ഡിവിഡന്റ് സ്കീം
116.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ഡിവിഡന്റ് സ്കീം
നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രവാസികള്‍ക്ക്
ഓൺലൈനായും, ചെക്ക്
മുഖാന്തരവും ഈ
പദ്ധതിയില്‍ പണം
നിക്ഷേപിക്കുവാൻ
സാധിക്കുമോ;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍ ഇതിനകം
എത്ര പ്രവാസികള്‍
ചേർന്നുവെന്നും അതിലൂടെ
എത്ര കോടി രൂപ
സമാഹരിക്കുവാൻ
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
സമാഹരിക്കുന്ന തുക
കിഫ്ബിയുടെ വികസന
പ്രവർത്തനങ്ങള്‍ക്കാണോ
ഉപയോഗിക്കുന്നത്;
കിഫ്ബി എത്ര ശതമാനം
ഡിവിഡന്റാണ്
നിക്ഷേപകർക്ക്
നല്കുുന്നത്;
വ്യക്തമാക്കുമോ?
പ്രവാസി
ഇന്‍ഷുറന്‍സ്
117.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കേരളത്തിന്റെ
പൊതുവായ വിഷയങ്ങള്‍
ചര്‍ച്ച ചെയ്യുന്നതിനും
പരിഹരിക്കുന്നതിനുമായി
ആഗോള ഹാക്കത്തണ്‍
സംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
സാന്ത്വന
ചികിത്സാ പദ്ധതി
118.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസ
ജീവിതം കഴിഞ്ഞ് നാട്ടിൽ
തിരിച്ചെത്തിയ
പ്രവാസികളുടെ
ചികിത്സയ്ക്കായി
രൂപീകരിച്ച സാന്ത്വന
ചികിത്സാ പദ്ധതിയിൽ
എത്ര പേര് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
ഇതിൽ
എത്ര പേര്‍ക്ക്
ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
ചികിത്സാ സഹായം
അനുവദിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കുടിശ്ശികയായിട്ടുള്ള
ചികിത്സാ സഹായം
എത്രയെന്നും ഇത്
എന്നത്തേക്ക് നൽകാൻ
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ഡി)
വാടക
വീട്ടിൽ കഴിയുന്നതും
സാമ്പത്തികമായും വിവിധ
രോഗങ്ങളാലും
ബുദ്ധിമുട്ട്
അനുഭവിക്കുന്നതുമായ
എറണാകുളം ജില്ലയിലെ
ഏലൂര്‍
ഉദ്യോഗമണ്ഡൽകരയിൽ
മണിയംപറമ്പിൽ വീട്ടിൽ
താമസിക്കുന്ന സജി ടി.
എസ്.-ന്റെ ദയനീയാവസ്ഥ
കണക്കിലെടുത്ത്
അനുവദിച്ച തുക
(എന്‍.ആര്.എസ്. 27293)
ലഭ്യമാക്കാൻ അടിയന്തര
നടപടി സ്വീകരിക്കുമോ?
പ്രവാസിക്ഷേമ
പദ്ധതികൾ
119.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മടങ്ങിവരുന്ന
പ്രവാസികളുടെ പുനരധിവാസ
പദ്ധതി പ്രകാരം
ഇപ്പോള്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നൽകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുനരധിവാസ
പദ്ധതി പ്രകാരം
ബാങ്കുകള്‍ മുഖേന 2016
മെയ് മാസത്തിന് ശേഷം
2020 ജനുവരി ഒന്നുവരെ
എത്ര പേര്‍ക്ക് വായ്പാ
സൗകര്യങ്ങള്‍
നൽകിയെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതിയനുസരിച്ച്
മേൽപ്പറഞ്ഞ കാലയളവിൽ
സബ്സിഡിയായും മാര്‍ജിൻ
മണിയായും എത്ര രൂപ
നോര്‍ക്ക വകുപ്പിന്
അനുവദിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
പ്രവാസികളുടെ
മൃതദേഹങ്ങള്‍
സൗജന്യമായി നാട്ടിൽ
എത്തിക്കാനുള്ള പദ്ധതി
പ്രകാരം എത്ര
മൃതദേഹങ്ങള്‍ ഏതെല്ലാം
രാജ്യങ്ങളില്‍ നിന്നും
നാട്ടിൽ
എത്തിച്ചുവെന്നും
ഇതിനായി എത്ര രൂപ
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(ഇ)
പ്രവാസി
വകുപ്പിന്റെ
ആഭിമുഖ്യത്തിൽ ഏതെല്ലാം
വിമാനത്താവളങ്ങളിൽ ആണ്
ആംബുലൻസ് സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഈ സൗകര്യം എത്രപേര്‍
പ്രയോജനപ്പെടുത്തിയെന്നും
അറിയിക്കുമോ?
പ്രവാസികള്‍ക്കായി
പുതുതായി ഏര്‍പ്പെടുത്തിയ
ആനുകൂല്യങ്ങളും പദ്ധതികളും
120.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രവാസികളും പ്രവാസം
കഴിഞ്ഞ്
മടങ്ങിയെത്തിയവരുമായ
മലയാളികള്‍ക്ക്
വര്‍ദ്ധിപ്പിച്ച്
നല്കിയ ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രവാസികള്‍ക്കായി
പുതുതായി
ഏര്‍പ്പെടുത്തിയ
ആനുകൂല്യങ്ങളും
പദ്ധതികളും
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
നിലവില്‍
പ്രവാസികള്‍ക്കുള്ള
ക്ഷേമപെന്ഷന്
എത്രയാണ്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തുക
വര്ദ്ധിപ്പിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പ്രവാസികള്‍ക്കുള്ള
ക്ഷേമ പ്രവർത്തനങ്ങള്‍
121.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രവാസികള്‍ക്കായി
നടപ്പിലാക്കുന്ന ക്ഷേമ
പ്രവർത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ലോക
കേരളസഭ സെക്രട്ടേറിയറ്റ്
122.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരളസഭയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രത്യേക
സെക്രട്ടേറിയറ്റ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത
സെക്രട്ടേറിയറ്റിന്റെ
പ്രവര്‍ത്തനത്തിനായി
എത്ര തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ലോക
കേരളസഭയുടെ രണ്ടാം സമ്മേളനം
123.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരളസഭയുടെ രണ്ടാം
സമ്മേളനം 2020
ജനുവരിയില്‍
തിരുവനന്തപുരത്ത്
ചേരുകയുണ്ടായോ;
(ബി)
പ്രസ്തുത
സമ്മേളനത്തില്‍ പ്രവാസി
മലയാളികളുടെ ഏതൊക്കെ
പ്രശ്നങ്ങളാണ് ചര്‍ച്ച
ചെയ്തതെന്നും
എന്തൊക്കെ
തീരുമാനങ്ങളാണ്
കൈക്കൊണ്ടതെന്നും
വിശദമാക്കുമോ;
(സി)
2018ല്‍
ചേര്‍ന്ന ഒന്നാം ലോക
കേരളസഭയില്‍ കൈക്കൊണ്ട
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു;
അതില്‍ ഏതൊക്കെ
തീരുമാനങ്ങള്‍ ഇതിനകം
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ?
ലോക
കേരളസഭയുടെ നടത്തിപ്പുമായി
ബന്ധപ്പെട്ട ചെലവ്
124.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നാം
ലോക കേരളസഭയിലും ദുബായ്
മേഖലാ സമ്മേളനത്തിലും
എന്തെല്ലാം
തീരുമാനങ്ങള്‍
കൈക്കൊണ്ടുവെന്നും
ഇതിന്മേല് എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഒന്നാം
ലോക കേരളസഭയുടെ
നടത്തിപ്പിലും ദുബായ്
മേഖലാ സമ്മേളനത്തിന്റെ
നടത്തിപ്പിലും നോര്‍ക്ക
വകുപ്പ് ഉള്‍പ്പെടെ
സംസ്ഥാന സർക്കാരിന്റെ
വിവിധ വകുപ്പുകള്‍
എന്ത് തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ;
(സി)
തിരുവനന്തപുരത്ത്
2020 ജനുവരിയില്‍ നടന്ന
ലോക കേരളസഭയുടെ
നടത്തിപ്പിന് ആകെ എന്ത്
തുക ചെലവായിയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിദേശരാജ്യങ്ങളില്‍
നിന്നുമുള്ള
പ്രതിനിധികള്‍ക്ക്
യാത്രാബത്തയായി എന്ത്
തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തടവുകേന്ദ്രങ്ങൾ
സംബന്ധിച്ച കേന്ദ്ര
ആഭ്യന്തര വകുപ്പിന്റെ കത്ത്
125.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ദേശീയ പൗരത്വ
രജിസ്റ്റര്‍
കണക്കെടുപ്പില്‍
ഇന്ത്യന്‍ പൗരത്വം
നിഷേധിക്കപ്പെടുന്നവരെ
പാര്‍പ്പിക്കുന്നതിന്
പണിയേണ്ട തടവു
കേന്ദ്രങ്ങളുടെ
വിസ്താരം, അതില്‍ വേണ്ട
സൗകര്യങ്ങള്‍ തുടങ്ങിയ
നിര്‍ദ്ദേശങ്ങളും
മാതൃകാ ഡിസൈനുകളും
അടക്കം ചെയ്ത ഔദ്യോഗിക
കത്ത് കേന്ദ്ര ആഭ്യന്തര
വകുപ്പില്‍ നിന്നും
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിരുന്നുവോ;
എങ്കില്‍ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
കത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാരിന്
ഇത് സംബന്ധിച്ച് കേരള
സര്‍ക്കാര്‍ നല്കിയ
മറുപടികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
വിഷയത്തില്‍ എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിക്കാനാണ്
സംസ്ഥാന സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
126.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സാമ്പത്തിക വര്‍ഷം
പുതിയ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
2019
ഏപ്രില്‍ മാസത്തിനുശേഷം
ഏതെല്ലാം പുതിയ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
കേസുകളുടെ
ബാഹുല്യവും
സേവനമേഖലയുടെ വലിപ്പവും
പരിഗണിച്ച്
കരുനാഗപ്പള്ളി പോലീസ്
സ്റ്റേഷന്റെ
അധികാരപരിധിയിലുള്ള
പ്രദേശം വിഭജിച്ച് തഴവ
കേന്ദ്രമാക്കി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് കൊല്ലം
സിറ്റി പോലീസ്
കമ്മീഷണറില്‍ നിന്നും
റിപ്പോര്‍ട്ടുകളെന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ?
പൗരത്വ
ഭേദഗതി നിയമവുമായി
ബന്ധപ്പെട്ട പ്രക്ഷോഭം
127.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് നടന്ന
പ്രക്ഷോഭങ്ങളില്‍
എവിടെയെങ്കിലും
ആര്‍ക്കെതിരെയെങ്കിലും
പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ തിരൂരില്‍
പൗരത്വ ഭേദഗതി
നിയമത്തിനെ
അനുകൂലിച്ചുകൊണ്ടുള്ള
പൊതുയോഗം നടന്ന ദിവസം
കടകളടച്ച്
ഹര്‍ത്താലാചരിക്കാന്‍
സോഷ്യല്‍ മീഡിയയിലൂടെ
ആവശ്യപ്പെട്ടതിന്
ആര്‍ക്കെതിരെയെങ്കിലും
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പൗരത്വ
ഭേദഗതി നിയമത്തിനെ
അനുകൂലിച്ച്
നാദാപുരത്ത്
പ്രകോപനപരമായ
മുദ്രാവാക്യങ്ങള്‍
വിളിച്ച് പ്രകടനം
നടത്തിയവര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കെതിരെ ഏതെല്ലാം
വകുപ്പ് പ്രകാരം
കേസ്സെടുത്തു എന്നും
അതിന്റെ
തുടര്‍നടപടികളും
അറിയിക്കാമോ?
പൗരത്വ
ഭേദഗതി നിയമത്തിന് എതിരെ
നടന്ന പ്രതിഷേധ പ്രകടനങ്ങള്‍
128.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമത്തിന്
എതിരെ വിവിധ
ജില്ലകളില്‍ നടന്ന
പ്രതിഷേധ
പ്രകടനങ്ങളില്‍
പങ്കെടുത്തവര്‍ക്കെതിരെ
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ കണക്ക്
ജില്ലതിരിച്ചും പോലീസ്
സ്റ്റേഷന് തിരിച്ചും
ലഭ്യമാക്കുമോ;
(ബി)
പ്രതിഷേധ
പ്രകടനങ്ങളില്‍
പങ്കെടുത്തവര്‍ക്കെതിരെ
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുവാന്‍ സംസ്ഥാന
പോലീസ് മേധാവി
നിര്‍ദ്ദേശം
നല്‍കിയതായുള്ള
വാര്‍ത്തകള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ആഭ്യന്തര വകുപ്പ് ഈ
വിഷയത്തില്‍ സംസ്ഥാന
പോലീസ് മേധാവിയ്ക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സമാധാനപരമായി
പ്രതിഷേധിച്ചവരെ
അറസ്റ്റ് ചെയ്ത്
തടവിലാക്കിയ കാര്യം
പരിശോധിക്കുമോ;
പൊതുമുതല്‍ നശീകരണം,
ഗതാഗതം
തടസ്സപ്പെടുത്തല്‍
തുടങ്ങിയ വകുപ്പുകള്‍
ചുമത്തിയകാര്യം
പുന:പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
പൗരത്വ
ഭേദഗതി നിയമത്തിനെതിരെ സമരം
നടത്തിയവര്‍ക്കെതിരെ കേസ്
129.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമത്തിനെതിരെ
സമരം
നടത്തിയവര്‍ക്കെതിരെ
കേസ് എടുക്കാന്‍
സര്‍ക്കാരോ,
ഡി.ജി.പി.യോ
എന്തെങ്കിലും
നിര്‍ദ്ദേശം പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍ദ്ദേശം
നല്കിയിട്ടുണ്ടെങ്കില്
ഇതിന്റെ വിശദാംശം
നല്‍കാമോ;
(സി)
സംസ്ഥാനത്തിന്റെ
പലഭാഗങ്ങളിലും പൗരത്വ
ഭേദഗതി നിയമത്തിനെതിരെ
സമരം
നടത്തിയവര്‍ക്കെതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
പോലീസ്
സ്റ്റേഷനുകളിലാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും,ഓരോ
സ്റ്റേഷനുകളിലും
എത്രപേര്ക്കെതിരെയാണെന്നതിന്റെയും,ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസെടുത്തിട്ടുള്ളതിന്റെയും
വിശദാംശം നല്‍കാമോ?
പോലീസ്
സ്റ്റേഷനുകള്‍ക്ക്
സ്വന്തമായി കെട്ടിടം
130.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
പോലീസ് സ്റ്റേഷന്
ആഭ്യന്തര വകുപ്പിന്റെ
ഫണ്ട് ഉപയോഗപ്പെടുത്തി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;ഇതിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തികവര്‍ഷത്തില്‍
സംസ്ഥാനത്ത് എത്ര
പോലീസ്
സ്റ്റേഷനുകള്‍ക്ക്
സ്വന്തമായി പുതിയ
കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടെന്നും
ഇതിനായി എത്ര ഫണ്ട്
വകയിരുത്തിയെന്നും
അറിയിക്കുമോ?
എറണാകുളം
ജില്ലയില്‍ പോലീസ്
സബ്-ഡിവിഷന് ഓഫീസ്
131.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ പുതിയ
പോലീസ് സബ്-ഡിവിഷന്
ഓഫീസ്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പിറവം
നിയോജകമണ്ഡലത്തിലെ
പിറവം,മുളന്തുരുത്തി,കൂത്താട്ടുകുളം
എന്നിവയിലേതെങ്കിലും
കേന്ദ്രമാക്കി പോലീസ്
സബ്-ഡിവിഷന് ഓഫീസ്
ആരംഭിക്കുന്നതു
സംബന്ധിച്ച് നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത സ്ഥലങ്ങളില്‍
ഏതു സ്ഥലം
കേന്ദ്രമാക്കി
സബ്-ഡിവിഷന് ഓഫീസ്
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ;
(ഡി)
ഇൗ
വിഷയം സംബന്ധിച്ച ഫയല്‍
നടപടികളുടെ ഇപ്പോഴത്തെ
സ്ഥിതി വിവരം
ലഭ്യമാക്കുമോ?
ഔദ്യോഗിക
വാഹനങ്ങളുടെ ദുരുപയോഗം
132.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസിലുള്പ്പെടെയുള്ള
ഉന്നത ഉദ്യോഗസ്ഥര്‍ക്ക്
ഔദ്യോഗികാവശ്യത്തിനായി
അനുവദിച്ച്
നല്‍കിയിട്ടുള്ള
വാഹനങ്ങളുടെ ദുരുപയോഗം
വ്യാപകമാണെങ്കിലും അത്
സംബന്ധമായി പരാതി
ലഭിച്ചാലല്ലാതെ
അന്വേഷണം നടത്തി നടപടി
സ്വീകരിക്കില്ലെന്ന
നിലപാടില്‍ മാറ്റം
വരുത്തി ബന്ധപ്പെട്ട
അന്വേഷണ വകുപ്പ്
സ്വമേധയാ ദുരുപയോഗം
കണ്ടെത്തി നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ഉന്നത
ഉദ്യോഗസ്ഥരുടെ ഇത്തരം
കേസ്സുകള്‍
പരിശോധിക്കുന്നതിനും
പിടികൂടുന്നതിനും
നിലവിലെ സംവിധാനം
അപര്യാപ്തമായതിനാല്‍
പരിശോധനാ വിഭാഗത്തിന്റെ
അധികാരവ്യാപ്തി
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിനും
ഇക്കാര്യത്തില്‍
ആവശ്യമായ മിന്നല്‍
പരിശോധന നടത്തുന്നതിനും
തയ്യാറാകുമോ?
അതിർത്തി
ചെക്കുപോസ്റ്റുകളിലെ സുരക്ഷ
133.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള-തമിഴ്നാട്
അതിര്‍ത്തിയിലെ
കളിയിക്കാവിള
ചെക്കുപോസ്റ്റിലുണ്ടായ
ആക്രമണത്തിന്റെ
പശ്ചാത്തലത്തില്‍
കേരളത്തിലെ വലുതും
ചെറുതുമായ അതിര്‍ത്തി
ചെക്കുപോസ്റ്റുകളില്‍
എന്തെല്ലാം
മുന്‍കരുതല്‍ നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
സംസ്ഥാനത്തെ
അതിര്‍ത്തി
പ്രദേശങ്ങളില്‍ സ്ഥിതി
ചെയ്യുന്ന
ചെക്കുപോസ്റ്റുകൾ
അടക്കമുള്ള സര്‍ക്കാര്‍
ഓഫീസുകളിൽ മതിയായ
സുരക്ഷാ ഉദ്യോഗസ്ഥരെ
നിയമിക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
ഇവര്‍ക്ക്
ആവശ്യമായ തോക്ക്
ഉള്‍പ്പെടെയുള്ള
ആയുധങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പൗരത്വഭേദഗതി
നിയമത്തിനെതിരെയുള്ള
പ്രതിഷേധം
134.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വഭേദഗതി
നിയമത്തിനെതിരെ
പ്രതിഷേധിച്ച്
സംസ്ഥാനത്തിന്റെ
വിവിധഭാഗങ്ങളില്‍
പ്രകടനം
നടത്തിയവര്‍ക്കെതിരെ
പോലീസ്
കേസ്സെടുക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
എത്രപേര്‍ക്കെതിരെ
കേസ്സുകള്‍ എടുത്തു;
പ്രധാനമായും ഏതൊക്കെ
വകുപ്പുകള്‍
ചുമത്തിയാണ്
കേസ്സെടുത്തിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്കും വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(സി)
പ്രകടനക്കാര്‍ക്കും
സര്‍ക്കാരിനുമെതിരെ
മോശമായ ഭാഷയില്‍
എന്തെങ്കിലും
പരാമർശങ്ങൾ
പോലീസുകാര്‍
നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തെക്കുറിച്ച്
അന്വേഷണം നടത്തുമോ?
പിന്‍വലിക്കപ്പെട്ട
ക്രിമിനല്‍ കേസുകള്‍
135.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്രിമിനല്‍ കേസുകള്‍
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമെന്ന്
വെളിപ്പെടുത്താമോ;
(ബി)
മന്ത്രിമാര്‍,
എം.എല്‍.എ.മാര്‍,
രാഷ്ട്രീയ
പാര്‍ട്ടികളുടെ ജില്ലാ
നേതാക്കന്മാര്
എന്നിവര്‍ പ്രതികളായ
കേസുകള്‍
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മലയാളികള്‍ക്കെതിരെ
കര്‍ണ്ണാടക പോലീസിന്റെ
നോട്ടീസ്
136.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വർഷം ഡിസംബര്‍ 19-നു്
മംഗളുരുവില്‍
പൗരത്വഭേദഗതി
നിയമത്തിനെതിരെ നടന്ന
സമരത്തിന്റെയും പോലീസ്
വെടിവയ്പ്പിന്റെയും
പശ്ചാത്തലത്തില്‍ അന്ന്
നഗരത്തിലുണ്ടായിരുന്ന
രണ്ടായിരത്തോളം
മലയാളികളെ
തെരഞ്ഞുപിടിച്ച്
അന്വേഷണസംഘത്തിനു
മുന്നില്‍ ഹാജരാകാന്‍
കര്‍ണ്ണാടക പോലീസ്
നോട്ടീസ് നല്കിയ
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
മൊബെെല്‍
ടവറുകള്‍
കേന്ദ്രീകരിച്ച്
പരിശോധന നടത്തി
കേരളത്തില്‍ നിന്ന്
എത്തിയവരുടെ മൊബെെല്‍
നമ്പര്‍ ശേഖരിച്ചാണ്
കര്‍ണ്ണാടക പോലീസ്
നോട്ടീസ് അയച്ചതെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നോട്ടീസ്
ലഭിച്ചവരില്‍
സ്ത്രീകള്‍,
മത്സ്യത്തൊഴിലാളികള്‍,
ജോലിക്കാര്‍,
കച്ചവടക്കാര്‍,
വിദ്യാര്‍ത്ഥികള്‍,
ചികിത്സയ്ക്കെത്തിയ
രോഗികള്‍
എന്നിവരെല്ലാം
ഉള്‍പ്പെട്ടിട്ടുള്ള
കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
തികച്ചും
നിരപരാധികളായവരെ
പ്രതിസന്ധിയിലാക്കുന്ന
ഇൗ നടപടി
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
ശബരിമല
യുവതീ പ്രവേശന വിധി
137.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതീ പ്രവേശനം
സംബന്ധിച്ച
സുപ്രീംകോടതി വിധി
നടപ്പിലാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
അനാവശ്യമായ തിടുക്കം
കാണിച്ചതാണ്
ശബരിമലയില്‍ കഴിഞ്ഞ
വര്‍ഷമുണ്ടായ
പ്രശ്നങ്ങള്‍ക്ക്
കാരണമെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തിലാണോ ഈ
വര്‍ഷം സര്‍ക്കാര്‍
മുന്‍നിലപാടില്‍
നിന്നും പിന്നോട്ട്
പോയത്;
(സി)
സുപ്രീംകോടതി
വിധി നടപ്പിലാക്കാനെന്ന
പേരില്‍ രണ്ട് യുവതികളെ
ശബരിമല സന്നിധാനത്ത്
എത്തിച്ചതായി
പറയപ്പെടുന്ന നടപടി
വിശ്വാസ സമൂഹത്തിന്
ഉണ്ടാക്കിയ ആശങ്കയും
പ്രതിഷേധവും
കണക്കിലെടുത്താണോ ഈ
വര്‍ഷത്തെ മണ്ഡല-മകര
വിളക്ക് കാലത്ത് ശബരിമല
കയറുവാന്‍
യുവതികള്‍ക്ക് സംരക്ഷണം
നല്‍കാതിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തിലുണ്ടായ
പുനര്‍വിചിന്തനം ഈ
സീസണിലെ മണ്ഡല-മകര
വിളക്ക് മഹോത്സവം
കുറ്റമറ്റ രീതിയില്‍
ക്രമസമാധാന
പ്രശ്നമില്ലാതെ
പൂര്‍ത്തിയാക്കുവാന്‍
സഹായകമായി എന്നത്
വസ്തുതയല്ലേ;
വ്യക്തമാക്കുമോ?
എസ്.ഐ.
തസ്തികയില്‍ നിന്നുള്ള
സ്ഥാനക്കയറ്റം
138.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേരിട്ടുള്ള
നിയമനം വഴി എസ്.ഐ.
തസ്തികയില്‍ ജോലിയില്‍
പ്രവേശിച്ച 2005-2007
ബാച്ചിലെ നൂറ്
പേര്‍ക്കെതിരെ അച്ചടക്ക
നടപടി ഉള്ളതു കാരണം
സി.ഐ. തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നിഷേധിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
മുപ്പത്
പേര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടികളില്‍
ക്ലിയറന്‍സ് ലഭിച്ച്
അച്ചടക്ക നടപടികളില്‍
നിന്ന്
മുക്തമാക്കിയിട്ടുണ്ടോ;
(സി)
ഡി.പി.സി.
കൂടിയില്ല എന്ന
ഒറ്റക്കാരണത്താല്‍ ഈ
മുപ്പത് പേര്‍ക്ക്
സ്ഥാനക്കയറ്റം
നിഷേധിക്കുകയും ഇവരുടെ
ജൂനിയര്‍മാരായ അഞ്ച്
പേര്‍ക്ക് സി.ഐ.
തസ്തികയില്‍
സ്ഥാനക്കയറ്റം
നല്‍കുകയും
ചെയ്തിട്ടുണ്ടോ;
(ഡി)
ഡി.പി.സി.
യോഗം ചേരുന്നത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; ഈ
മുപ്പത് പേര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പിങ്ക്
പോലീസ്
139.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ലൈറ്റ്
ഡ്യൂട്ടി എന്ന്
അറിയപ്പെടുന്ന പിങ്ക്
പോലീസ് സംവിധാനത്തില്‍
ജനറല്‍ ട്രാന്‍സ്ഫര്‍
നിയമം ഒഴിവാക്കി എല്ലാ
വനിതാ പോലീസ്
സേനാംഗങ്ങള്‍ക്കും
അവസരം ലഭ്യമാക്കുന്ന
വിധത്തില്‍ നിലവിലെ
മാനദണ്ഡങ്ങളില്‍
ആവശ്യമായ മാറ്റം
വരുത്തുമോ;
വിശദമാക്കാമോ?
പോലീസ്
വകുപ്പിലെ സൂപ്പര്‍
ന്യൂമററി തസ്തികയിലെ
ജീവനക്കാര്‍
140.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ സൂപ്പര്‍
ന്യൂമററി തസ്തികയിലുള്ള
ജീവനക്കാരുടെ സേവനകാലം
ക്രമപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇത്തരത്തിലുള്ള എത്ര
ജീവനക്കാരുടെ സേവനകാലം
ക്രമപ്പെടുത്തി;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സേവനകാലം
ക്രമപ്പെടുത്തിയ
ജീവനക്കാരുടെ എണ്ണം
എത്ര;
(ഡി)
ഇനി
എത്ര ജീവനക്കാരുടെ
സേവനകാലം
ക്രമപ്പെടുത്താനുണ്ട്;
വിശദമാക്കാമോ?
കൊല്ലം
റൂറൽ പോലീസ് ഡിസ്ട്രിക്ട്
ഹെഡ്ക്വാര്‍ട്ടേഴ്സ്
141.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറൽ പോലീസ് ആസ്ഥാനം
കേന്ദ്രീകരിച്ച്
ഡിസ്ട്രിക്ട്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ;
(ബി)
കൊല്ലം
റൂറൽ പോലീസ് ആസ്ഥാനം
കേന്ദ്രീകരിച്ച്
ടെലികമ്യൂണിക്കേഷൻ
വിംഗ് ആരംഭിക്കാൻ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കൊല്ലം
റൂറൽ പോലീസ് സംവിധാനം
കൂടുതൽ
കാര്യക്ഷമമാക്കാനായി ഈ
സര്‍ക്കാര്‍ കാലയളവിൽ
നടത്തിയ പ്രധാന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
സംസ്ഥാന
പോലീസിലെ ഉയര്‍ന്ന
തസ്തികയിലെ ഒഴിവുകള്‍
142.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
ഡി.വെെ.എസ്.പി.
തസ്തികകൾ ഒഴിഞ്ഞ്
കിടക്കുന്നുണ്ടോ;എങ്കിൽ
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
2020
മാര്‍ച്ച് 31 വരെയുളള
പെന്ഷന് ഒഴിവ് കൂടി
കണക്കാക്കുമ്പോള്‍ ഇൗ
തസ്തികകളില്‍ എത്ര
ഒഴിവുകൾ ഉണ്ടാകുമെന്നു
വ്യക്തമാക്കാമോ;
(സി)
സീനിയര്‍മോസ്റ്റ്
ഇൻസ്പെക്ടർമാർക്ക്
ഡി.വെെ.എസ്.പി. ആയി
ഉദ്യോഗക്കയറ്റം
നല്‍കുന്നതിന് നിലവില്‍
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങള്‍ ഉളളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രമോഷന് കമ്മിറ്റി
ശുപാര്‍ശ ചെയ്ത
മുഴുവന്‍പേര്‍ക്കും
പ്രമോഷന്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ലിസ്റ്റില്‍
ഇനി എത്രപേരാണ്
അവശേഷിക്കുന്നത്;
അവശേഷിക്കുന്നവരുടെ
പേരും, വിശദാംശവും
ലഭ്യമാക്കാമോ;
(ഇ)
സംസ്ഥാന
പോലീസില്‍ ഉയര്‍ന്ന
തസ്തികകളിലെ ഒഴിവുകള്‍
യഥാസമയം നികത്താതെ,
സംസ്ഥാന കോട്ടയില്‍
നിന്നും എെ.പി.എസ്.
തസ്തിക ലഭിക്കേണ്ട
സമര്‍ത്ഥരായ
ഉദ്യോഗസ്ഥരുടെ അവസരം
നഷ്ടപ്പെടുത്തുന്നത്
ആഭ്യന്തര വകുപ്പിന്റെ
ചില സ്ഥാപിത
താല്പര്യക്കാരുടെ
ഇടപെടല്‍ കാരണമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പൊലീസ്
സര്‍വ്വകലാശാല
143.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണൽ യൂണിവേഴ്സിറ്റി
ഫോര്‍ പൊലീസ് സയൻസസ്
ആൻഡ് സെക്യൂരിറ്റി
സ്റ്റഡീസ് എന്ന പേരിൽ
പൊലീസ് സര്‍വ്വകലാശാല
ആരംഭിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇതിന് തുടക്കം
കുറിച്ചിരുന്നോ;
ഉണ്ടെങ്കിൽ വിശദാംശം
നൽകാമോ ;
(സി)
ഇത്തരം
ഒരു പൊലീസ്
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിന്റെ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
ആസ്ഥാനം
എവിടെയായിരിക്കുമെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ഇ)
ഈ
യൂണിവേഴ്സിറ്റിയുടെ
പ്രവര്‍ത്തനം എന്ന്
തുടങ്ങാൻ കഴിയുമെന്ന്
അറിയിക്കാമോ?
പാവറട്ടി
പോലീസ് സ്റ്റേഷന്
അനുവദിക്കപ്പെട്ട
തസ്തികകള്‍
144.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവറട്ടി
പോലീസ് സ്റ്റേഷന്
അനുവദിക്കപ്പെട്ട
തസ്തികകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഷനിലെ നിലവിലുള്ള
ജീവനക്കാരുടെ വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
സ്റ്റേഷനില്‍ ഏതെല്ലാം
തസ്തികകളില്‍ നിലവില്‍
ഒഴിവുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വളരെ കൂടുതല്‍ ജനങ്ങള്‍
ആശ്രയിക്കുന്ന ഈ
സ്റ്റേഷനിലെ നിലവിലുള്ള
ഒഴിവുകള്‍ അടിയന്തരമായി
നികത്തുവാന്‍ വേണ്ട
നടപടി സ്വീകരിക്കാമോ?
മാവോയിസ്റ്റു്
ആക്രമണം
145.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാവോയിസ്റ്റ്
ആക്രമണത്തില്‍
പൊതുജനങ്ങള്‍ക്കോ
പോലീസ്
ഉദ്യോഗസ്ഥര്‍ക്കോ
പരിക്കേല്‍ക്കുകയോ മരണം
സംഭവിക്കുകയോ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പോലീസിന്റെ
വെടിവയ്പ്പില്‍ എത്ര
മാവോയിസ്റ്റുകള്‍
കൊല്ലപ്പെട്ടിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
മാവോയിസ്റ്റ്
ഭീഷണി നേരിടുന്ന
സംസ്ഥാനങ്ങള്‍ക്കുള്ള
കേന്ദ്രസഹായം
ലഭിക്കുന്നതിന്
സര്‍ക്കാര്‍
സമര്‍പ്പിച്ച
ശുപാര്‍ശയില്‍ ഏതെല്ലാം
തരത്തിലുള്ള
മാവോയിസ്റ്റ്
അതിക്രമങ്ങള്‍
സംസ്ഥാനത്ത്
നിലവിലുണ്ടെന്നാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കാമോ?
അടൂര്‍
ഗവ: ബോയ്സ് ഹൈസ്ക്കൂളില്‍
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
146.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
ഗവ: ബോയ്സ്
ഹൈസ്ക്കൂളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് (എസ്.പി.സി.)
അനുവദിക്കുന്നതു
സംബന്ധിച്ച
അപേക്ഷയിന്മേല് അനുകൂല
നടപടി
സ്വീകരിക്കാത്തതിന്റെ
സാഹചര്യം അറിയിക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയില്‍ ഏറ്റവും
പഴക്കമേറിയതും, ഏറ്റവും
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍ പഠനം
നടത്തുന്ന
പ്രാധാന്യമേറിയ
വിദ്യാലയങ്ങളിലൊന്നുമായ
ഈ സ്കൂളില്‍ ഹൈസ്കൂള്‍
വിഭാഗത്തില്‍
എസ്.പി.സി.
അനുവദിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പോലീസ്
സര്‍വ്വീസിലെ പ്രമോഷന്
നടപടി
147.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സര്‍വ്വീസില്‍
ജനറല്‍ എക്സിക്യുട്ടീവ്
ബാച്ചില്‍ സി.ഐ.,
ഡി.വൈ.എസ്.പി.മാരുടെ
എത്ര വേക്കന്‍സികള്‍
നിലവിലുണ്ട്; ഇവരുടെ
പ്രമോഷന് വൈകാനുള്ള
കാരണം വിശദമാക്കുമോ;
(ബി)
സി.ഐ.,
ഡി.വൈ.എസ്.പി.മാരുടെ
ഡി.പി.സി. ലിസ്റ്റ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഡി.പി.സി.
കൂടാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
സി.ഐ.,
ഡി.വൈ.എസ്.പി.മാര്‍ക്ക്
പ്രമോഷന് നല്‍കാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവില്‍
എസ്.ഐ. ആയി ജോലി
ചെയ്യുന്നവര്‍ക്ക്
പ്രമോഷന് നല്കുവാന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ സിവില്‍ പോലീസ്
ഓഫീസര്‍ തസ്തിക
148.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍, ചേലക്കര,
ചെറുതുരുത്തി എന്നീ
പോലീസ് സ്റ്റേഷനുകളില്‍
എത്ര സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ തസ്തിക
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിവിശാലമായ
പോലീസ് സ്റ്റേഷന്
പരിധിയില്‍ വര്‍ദ്ധിച്ച
ജോലിഭാരം
കണക്കിലെടുത്ത്
ഒഴിഞ്ഞുകിടക്കുന്ന
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികകള്‍
നികത്തുന്നതിന്
അടിയന്തര പരിഗണന
നല്‍കുമോ;വിശദാംശം
വ്യക്തമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
149.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്നും
അതില്‍ രാഷ്ട്രീയ
കൊലപാതകങ്ങള്‍
എത്രയെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
രാഷ്ട്രീയ
കൊലപാതകങ്ങളില്‍
ഓരോന്നിലും
കൊല്ലപ്പെട്ടവരുടെയും
പ്രതികളുടെയും
രാഷ്ട്രീയ ബന്ധം
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഏതെങ്കിലും രാഷ്ട്രീയ
കൊലപാതകത്തിലെ പ്രതികളെ
ഇനിയും അറസ്റ്റ്
ചെയ്യുവാനുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
എത്ര
രാഷ്ട്രീയ കൊലപാതക
കേസുകളില്‍ കോടതി വിധി
പ്രസ്താവിച്ചുവെന്ന്
വെളിപ്പെടുത്താമോ?
യുവതിയെ
കൈയ്യേറ്റം ചെയ്ത സംഭവം
150.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശംഖുംമുഖം
ബീച്ചില്‍ അടുത്തിടെ
സൂഹൃത്തുക്കളുമായി
സംസാരിച്ചിരുന്ന
പൊതുപ്രവര്‍ത്തകയായ
യുവതിയെ കൈയ്യേറ്റം
ചെയ്തുവെന്ന
പരാതിയുമായി വലിയതുറ
പോലീസ്
സ്റ്റേഷനിലെത്തിയ
പരാതിക്കാരെ പോലീസ്
ചോദ്യം ചെയ്യുകയും
മോശമായി പെരുമാറുകയും
ചെയ്ത സംഭവം
ഉണ്ടായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ സാഹചര്യത്തില്‍ 'പൊതു
ഇടം എന്റേതും' എന്ന
പേരില്‍ സ്ത്രീകളുടെ
രാത്രി യാത്ര
സംഘടിപ്പിക്കുന്നത്
എപ്രകാരം
പ്രയോജനകരമാകുമെന്നു
വ്യക്തമാക്കുമോ?
പോക്സോ
കേസുകളുടെ പരിശോധനാ ഫലം
151.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസുകള്‍ രജിസ്റ്റര്‍
ചെയ്താല്‍ ഒരു
വര്‍ഷത്തിനകം
അന്വേഷണവും വിചാരണയും
പൂര്‍ത്തിയാക്കി വിധി
പ്രസ്താവിക്കണമെന്ന്
നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
(ബി)
ഫോറന്‍സിക്
ലാബില്‍ നിന്നും
കെമിക്കല്‍ ലാബില്‍
നിന്നും പരിശോധനാ ഫലം
കൃത്യസമയത്ത്
ലഭിക്കാത്തത്
കേസന്വേഷണം
നീണ്ടുപോകുന്നതിനും
കുറ്റപത്രം
സമര്‍പ്പിക്കുന്നതിന്
കാലതാമസമുണ്ടാക്കുന്നതിനും
കാരണമാകുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
നിലവില്‍
സംസ്ഥാനത്തെ ഫോറന്‍സിക്
ലാബുകളിലും കെമിക്കല്‍
ലാബുകളിലുമായി എത്ര
പോക്സോ കേസുകളുടെ
പരിശോധനാ ഫലം
കെട്ടിക്കിടക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ലാബുകളിലെ വിദഗ്ദ്ധരുടെ
കുറവ് പരിശോധനാ ഫലം
വൈകുന്നതിനുള്ള പ്രധാന
കാരണമാണെന്നിരിക്കെ,
ഇവരുടെ അധിക തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പോക്സോ
കേസുകളിലെ ശാസ്ത്രീയ
പരിശോധന
152.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
നിയമം ബാധകമായ
കുറ്റകൃത്യങ്ങളുടെ
വ്യാപനം തടയുന്ന
കാര്യത്തിൽ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
കേസുകളിൽ അവശ്യംവേണ്ട
ശാസ്ത്രീയ പരിശോധന
യഥാസമയം
നടക്കാത്തതുകൊണ്ട്
അപരാധികള്‍ക്ക്
സമയബന്ധിതമായി ശിക്ഷ
നൽകാനോ നിരപരാധികളെ
കുറ്റവിമുക്തരാക്കാനോ
കഴിയാത്ത അവസ്ഥ
സംജാതമായിട്ടുള്ളത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
എത്ര പോക്സോ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അവയിൽ എത്രയെണ്ണത്തിൽ
ശാസ്ത്രീയ പരിശോധന
ആവശ്യമായി വന്നുവെന്നും
എത്രയെണ്ണം പരിശോധനാ
വിധേയമാക്കിയെന്നുമുള്ള
വിശദവിവരം
വെളിപ്പെടുത്തുമോ?
പോക്സോ
കേസ്സുകള്‍
153.
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്ത് ഒരു
വര്‍ഷത്തിനകം
അന്വേഷണവും വിചാരണയും
പൂര്‍ത്തിയാക്കി വിധി
പ്രഖ്യാപിക്കണമെന്ന്
പോക്സോ നിയമത്തില്‍
വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
(ബി)
ഇത്തരം
കേസ്സുകളില്‍
ശാസ്ത്രീയപരിശോധനയ്ക്ക്
അയച്ച തെളിവുകളുടെ ഫലം
ഫോറന്‍സിക് ലാബില്‍
നിന്നും കെമിക്കല്‍
ലാബുകളില്‍ നിന്നും
ലഭിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തു നടപടി
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
വരാപ്പുഴ
ശ്രീജിത്തിന്റെ
കസ്റ്റഡിമരണം
154.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരാപ്പുഴ
ശ്രീജിത്തിന്റെ
കസ്റ്റഡിമരണ കേസില്‍
പോലീസ് കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആര്‍ക്കെല്ലാമെതിരെയാണ്
കൊലക്കുറ്റം ചുമത്തി
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ആരോപണ
വിധേയനായ അന്നത്തെ
എറണാകുളം റൂറല്‍
പോലീസ് സൂപ്രണ്ടിനെ
പ്രതിപ്പട്ടികയില്‍
ഉള്‍പ്പെടുത്താതെ
സാക്ഷിപ്പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആരോപണ
വിധേയരായ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
റൂറല്‍ എസ്.പി. സാക്ഷി
പറയുമെന്ന് സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍,
റൂറല്‍ എസ്.പി.യുടെ
നിര്‍ദ്ദേശപ്രകാരമാണ്
നിരപരാധിയായ
ശ്രീജിത്തിനെ
കസ്റ്റഡിയിലെടുത്തതെന്ന
സാക്ഷിമൊഴിയുടെ
അടിസ്ഥാനത്തില്‍
അദ്ദേഹത്തെ
പ്രതിപ്പട്ടികയില്‍
ചേര്‍ക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തെ
സമാനതകളില്ലാത്ത
കൊലപാതകങ്ങള്‍
155.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതയിലും
വിദ്യാഭ്യാസത്തിന്റെ
കാര്യത്തിലും, മറ്റ്
സംസ്ഥാനങ്ങളെക്കാള്‍
മുന്‍പന്തിയിലാണെന്ന്
അഭിമാനം കൊള്ളുമ്പോഴും,
സംസ്ഥാനം
സമാനതകളില്ലാത്ത
കൊലപാതക കാര്യത്തിലും
മുന്പന്തിയിലായിരിക്കുന്നുവെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടത്തായി
കൊലപാതക പരമ്പരയുടെ
ഞെട്ടലില്‍ നിന്നും
കേരളീയ സമൂഹം
മുക്തമാകും മുമ്പ്
സ്വത്തിനായി മുക്കത്ത്
സ്വന്തം അമ്മയെ
കൊല്ലുകയും, പിന്നീട്
അതിന് സഹായിച്ച ആളെ
കൊന്ന് ശരീര ഭാഗങ്ങള്‍
വിവിധ സ്ഥലങ്ങളിലായി
ഉപേക്ഷിക്കുകയും ചെയ്ത
സംഭവം കേരള സമൂഹത്തില്‍
വന്നിട്ടുള്ള
മാറ്റത്തിന്റെ സൂചനയായി
കാണാമോ;
(സി)
പൊതുജനാരോഗ്യ
വിഷയമായി ഈ അവസ്ഥയെ
പരിഗണിച്ച്
ഇക്കാര്യത്തില്‍
പ്രത്യേക മാനസിക
പരിശീലനം നല്കുന്ന
കാര്യം പരിഗണിക്കാമോ?
സംസ്ഥാനത്തെ
മാവോയിസ്റ്റ് ഭീഷണി
156.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റ് ഭീഷണി
വര്‍ദ്ധിച്ചുവരുന്നതായി
വിലയിരുത്തുന്നുണ്ടോ;
(ബി)
മാവോയിസ്റ്റ്
ഭീഷണിയില്‍നിന്നും
ജനങ്ങള്‍ക്ക് സംരക്ഷണം
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര
മാവോയിസ്റ്റുകളാണ്
പോലീസുമായുള്ള
ഏറ്റുമുട്ടലില്‍
കൊല്ലപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മാവോയിസ്റ്റുകള്‍
കൊല്ലപ്പെട്ടത് വ്യാജ
ഏറ്റുമുട്ടലിലാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോയെന്നും
ആയത് സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ഇ)
മാവോയിസ്റ്റുകളും
സായുധപോലീസുമായുണ്ടായ
ഏറ്റുമുട്ടലിൽ
മാവോയിസ്റ്റുകള്‍
കൊല്ലപ്പെട്ട
സംഭവത്തില്‍
രാഷ്ട്രീയകക്ഷികളില്‍
നിന്ന് എതിര്‍പ്പ്
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കുറ്റ്യാടിയിലെ
പ്രകടനം
157.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന തരത്തില്‍
മുദ്രാവാക്യം വിളിച്ച്
കുറ്റ്യാടിയില്‍
പ്രകടനം നടത്തിയതുമായി
ബന്ധപ്പെട്ട് പോലീസ്
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
രാഷ്ട്രീയ
കക്ഷിയില്‍പെട്ടവരാണ് ഈ
പ്രകടനം നടത്തിയത്;
(ബി)
ഇവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
മതസ്പര്‍ദ്ധ
വളര്‍ത്തുന്നതിന്
ലക്ഷ്യംവെച്ച്
കുറ്റ്യാടിയില്‍
പ്രകടനം
നടത്തിയവര്‍ക്കെതിരെ
കര്‍ശന ശിക്ഷാ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഹര്‍ത്താലിനോടനുബന്ധിച്ച്
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ക്ക് വരുത്തിയ
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരത്തുക
158.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
03.01.2019-ന്
സംസ്ഥാനത്ത് നടന്ന
ഹര്‍ത്താലിനോടനുബന്ധിച്ച്
കെ.എസ്.ആര്.ടി.സി.
യുടെ 99 ബസ്സുകള്‍ക്ക്
വരുത്തിയ
നാശനഷ്ടങ്ങളുടെ കണക്ക്
സംസ്ഥാന പോലീസ്
മേധാവിക്ക്
നല്‍കിയതിന് പ്രകാരം
ആയത് സംബന്ധിച്ച
നഷ്ടപരിഹാരത്തുക
പ്രതികളായവരില്‍നിന്നും
ഈടാക്കുന്നതിന്
സീകരിച്ച നടപടികളുടെ
തീയതി സഹിതമുള്ള വിവരം
ലഭ്യമാക്കുമോ;
(ബി)
നടപടികള്‍
വേഗത്തിലാക്കി
പ്രതികളില്‍ നിന്നും
നഷ്ടപരിഹാരത്തുക
ഈടാക്കുന്നതില്‍
ബോധപൂര്‍വമായ കാലതാമസം
വരുത്തുന്നതിന് സംസ്ഥാന
പോലീസ് മേധാവിക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് സമ്മര്‍ദ്ദം
ഉണ്ടായിട്ടുണ്ടെന്നതരത്തിലുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പോലീസ് മേധാവി സ്വമേധയാ
ഇക്കാര്യത്തില്‍ അയഞ്ഞ
സമീപനം
സ്വീകരിക്കുന്നതായി
അറിവ്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിവരം
എന്നാണ് ലഭ്യമായതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നഷ്ടപരിഹാരത്തുക
ഈടാക്കുന്നത്
സംബന്ധിച്ച നടപടികള്‍
നീട്ടിക്കൊണ്ട് പോകാതെ
എത്രയും വേഗം
പ്രാവര്‍ത്തികമാക്കുന്നതിന്
പ്രത്യേക
സംവിധാനമേര്പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
ക്രൈ.നം.1640/13
159.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ടൗണ്‍ പോലീസ്
സ്റ്റേഷനില്‍
ക്രൈം.നം.1640/13 ആയി
രജിസ്റ്റര്‍ ചെയ്ത
കേസില്‍ എത്ര
പ്രതികളുണ്ടായിരുന്നു;
അവര്‍ ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കേസിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയിലെ
ക്രിമിനലുകള്‍ക്കെതിരെ
നടപടി
160.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ
ക്രിമിനലുകളെ
കണ്ടെത്തുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ക്രിമിനല്‍ സ്വഭാവമുള്ള
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
യു.
എ. പി. എ. കേസുകള്‍
161.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍ എത്ര
പേർക്കെതിരെ യു. എ. പി.
എ. കേസുകള്‍
ചുമത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ; കേസുകള്‍
ചുമത്തപ്പെട്ടവരുടെ
പേര് വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
കേസുകളിലെ പ്രാഥമികമായ
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഒരു
പ്രത്യേക
വിഭാഗത്തിലുള്ളവർക്കെതിരെയാണ്
കൂടുതല്‍ കേസുകളും
ചുമത്തിയതെന്ന കാര്യം
ആഭ്യന്തര വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഈ വിഷയത്തില്‍
ആഭ്യന്തരവകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
യു.
എ. പി. എ. ചുമത്തിയ
കേസുകള്‍ കോടതികളില്‍
ട്രയലിനു വന്നപ്പോള്‍
ആഭ്യന്തര വകുപ്പിനും
സർക്കാരിനും എതിരായി
പരാമർശം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര
കേസുകളില്‍
അത്തരത്തില്‍ പരാമർശം
ഉണ്ടായിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ഇ)
യു.
എ. പി. എ. കേസുകള്‍
പോലീസ് മന:പൂർവ്വം
കെട്ടിച്ചമച്ചതായിട്ടുള്ള
പരാമർശം കോടതികളില്‍
നിന്നും
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(എഫ്)
തെറ്റായ
രീതിയില്‍ കേസ്
കൈകാര്യം ചെയ്തതും
അനാവശ്യമായ വകുപ്പുകള്‍
നിരപരാധികളായ
ചെറുപ്പക്കാരുടെ
പേരില്‍ ചുമത്തിയതുമായ
പോലീസ് ഉദ്യോഗസ്ഥരുടെ
പേരില്‍
ആഭ്യന്തരവകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ?
യു.എ.പി.എ.
162.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എ.പി.എ.
ചുമത്തി ജയിലില്‍
അടയ്കപ്പെട്ട അലന്,
താഹ എന്നീ യുവാക്കള്‍
മാവോയിസ്റ്റുകളാണെന്ന്
മുഖ്യമന്ത്രി
പരാമര്‍ശിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
രേഖകളുടെ
അടിസ്ഥാനത്തിലാണ് ഇവര്‍
മാവോയിസ്റ്റുകളാണെന്ന്
മുഖ്യമന്ത്രി
പരാമര്‍ശിച്ചതെന്ന്
വ്യക്തമാക്കാമോ?
യു.എ.പി.എ.
163.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പന്തീരങ്കാവില്‍
മാവോവാദി ബന്ധം
ആരോപിച്ച് പോലീസ്
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇവര്‍
ആരെല്ലാമാണെന്നതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
ഇവര്‍ക്കെതിരെ
യു.എ.പി.എ. പ്രകാരം
കേസ് എടുത്തിട്ടുണ്ടോ;
എങ്കില്‍ കേസ്
എടുക്കുവാനുണ്ടായ
സാഹചര്യം എന്തെന്ന്
വിശദമാക്കുമോ;
(സി)
പോലീസ്
അറസ്റ്റ് ചെയ്ത
പ്രസ്തുത വ്യക്തികള്‍
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയില്‍
പ്രവര്‍ത്തിക്കുന്നവരാണോ
എന്ന വിവരം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഏത്
രാഷ്ട്രീയ
പാര്‍ട്ടിയില്‍
പ്രവര്‍ത്തിക്കുന്നവരാണെന്നും
അതില്‍ എന്തെങ്കിലും
ഭാരവാഹിത്വം
വഹിക്കുന്നുണ്ടോ
എന്നുമുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
യു.എ.പി.എ.
ചുമത്തിയ സംഭവം
164.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അലന്
ഷുഹൈബ്, താഹ ഫസല്‍
എന്നിവരെ മാവോയിസ്റ്റ്
ബന്ധം ആരോപിച്ച്
അറസ്റ്റ് ചെയ്യുകയും
അവര്‍ക്കെതിരെ
യു.എ.പി.എ. ചുമത്തുകയും
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
യുവാക്കള്‍ക്കെതിരെ
യു.എ.പി.എ. ചുമത്തിയത്
എന്ത് അടിസ്ഥാനത്തിലാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്കെതിരെ
കോഴിക്കോട്
പന്തീരാന്കാവ് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ അന്വേഷണം
മറ്റേതെങ്കിലും ഏജന്‍സി
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ?
യു.എ.പി.എ.
ചുമത്തപ്പെട്ടവരും കാരണമായ
കുറ്റകൃത്യങ്ങളും
165.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ
അധികാരമേറ്റതിനുശേഷം
സംസ്ഥാനത്ത് എത്ര പേരെ
യു.എ.പി.എ. കുറ്റം
ചുമത്തി അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആർക്കെല്ലാം
എതിരെയാണ് യു.എ.പി.എ.
കുറ്റം ചുമത്തിയത്
എന്നും കുറ്റം
ചുമത്താനുള്ള
കണ്ടെത്തലുകള്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
ഇവർക്കെതിരെ
തയ്യാറാക്കിയ
എഫ്.ഐ.ആര്.ന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(ഡി)
അടുത്തകാലത്ത്
കോഴിക്കോട് രണ്ട്
യുവാക്കളെ മാവോയിസ്റ്റ്
ബന്ധം ആരോപിച്ച്
അറസ്റ്റ് ചെയ്യുകയും
ഇവർക്കെതിരെ യു.എ.പി.എ.
കുറ്റം ചുമത്തുകയും
എൻ.ഐ.എ. കേസ്
ഏറ്റെടുക്കുകയും
ചെയ്തിരുന്നൊ;
(ഇ)
ഇവർക്കെതിരെ
യു.എ.പി.എ.
ചുമത്തുന്നതിന്
കാരണമായി
ചേര്‍ത്തിട്ടുള്ള
കുറ്റകൃത്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം
വെളിപ്പെടുത്താമോ?
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
എന്‍.ഐ.എ. ഏറ്റെടുക്കുന്നത്
166.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത എത്ര
കേസുകളാണ് നിലവില്‍
എന്‍.ഐ.എ. അന്വേഷണം
നടത്തി വരുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാന
പോലീസ് അന്വേഷണം
നടത്തിയ ഏതെങ്കിലും
കേസുകള്‍ സംസ്ഥാന
പോലീസുമായി
കൂടിയാലോചനയില്ലാതെ
കേന്ദ്ര ഏജന്‍സി
ഏറ്റെടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
യു.എ.പി.എ.
പ്രകാരം രജിസ്റ്റര്‍
ചെയ്ത എത്ര കേസുകളാണ്
നിലവില്‍ എന്‍.ഐ.എ
അന്വേഷണം
നടത്തുന്നതെന്ന്
അറിയിക്കുമോ ;
(ഡി)
സംസ്ഥാന
പോലീസിന്റെ അന്വേഷണം
തൃപ്തികരമല്ലാത്തതിനാല്‍
ഏതെങ്കിലും കേസുകള്‍
എന്‍.ഐ.എ.
ഏറ്റെടുത്തതായി
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇല്ലെങ്കില്‍
ഏത് സാഹചര്യത്തിലാണ്
ഇത്തരത്തില്‍ കേസുകള്‍
ഏറ്റെടുക്കാന്‍
ഇടയായതെന്ന്
അറിയിക്കുമോ?
രാജ്യദ്രോഹക്കുറ്റം
ചുമത്തി രജിസ്റ്റര്‍ ചെയ്ത
കേസുകള്‍
167.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
രാജ്യദ്രോഹക്കുറ്റം
ചുമത്തി രജിസ്റ്റര്‍
ചെയ്ത
കേസുകളില്‍പ്പെട്ടവരുടെയും
അറസ്റ്റ്
ചെയ്യപ്പെട്ടവരുടെയും
പട്ടിക ലഭ്യമാക്കാമോ;
(ബി)
ഓരോ
കേസുകളിലും ഏതെല്ലാം
വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളത്;
അറസ്റ്റ് ചെയ്യാന്‍
ബാക്കിയുള്ളത് എത്ര
പേരാണ്; വിശദാംശം
ലഭ്യമാക്കാമോ?
വാഹനാപകടങ്ങള്‍
168.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങള്‍
മൂലമുള്ള മരണം വര്‍ഷം
തോറും
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
2019
ല്‍ സംസ്ഥാനത്തുണ്ടായ
വാഹനാപകടങ്ങളില്‍
എത്രപേര്‍
മരണപ്പെട്ടുവെന്നും,
എത്രപേര്‍ക്ക്
ഗുരുതരമായി
പരിക്കേറ്റുവെന്നും
വ്യക്തമാക്കുമോ;
(സി)
ഗതാഗത
നിയമങ്ങള്‍ കര്‍ശനമായി
പാലിക്കുന്നതില്‍
ഉണ്ടായിട്ടുള്ള
വീഴ്ചയാണ് അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിനുള്ള
കാരണമെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
ഗതാഗത
നിയമലംഘനങ്ങള്‍ക്ക്
വന്‍തുക പിഴ ഈടാക്കിയ
കാലത്ത്
വാഹനാപകടങ്ങളുടെ തോത്
കുറഞ്ഞിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ?
വാഹന അപകടങ്ങള്‍
169.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
വര്‍ഷം സംസ്ഥാനത്ത്
എത്ര വാഹന അപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വിശദാംശം നൽകുമോ;
(ബി)
ഇതില്‍
എത്ര പേര്
മരണപ്പെട്ടു;
എത്രപേര്‍ക്ക് മാരകമായി
പരിക്കു പറ്റി;
വിശദാംശം ലഭ്യമാക്കുമോ;
(സി)
അശ്രദ്ധമായ
ഡ്രൈവിംഗ്, അമിതമായ
സ്പീഡ്, മദ്യപിച്ച്
വാഹനമോടിക്കല്‍
തുടങ്ങിയ കാരണങ്ങള്‍
മൂലമാണ് മിക്ക
അപകടങ്ങളും
ഉണ്ടാകുന്നത് എന്നതു
കണക്കിലെടുത്ത്
യുവാക്കള്‍ക്കിടയിലും
ഡ്രൈവര്‍മാര്‍ക്കിടയിലും
സ്വകാര്യ വാഹന
ഉടമകള്‍ക്കിടയിലും
വിദഗ്ധരെ
ഉള്‍പ്പെടുത്തികൊണ്ട്
ഗ്രാമപഞ്ചായത്ത്
തലത്തില്‍ ട്രാഫിക്ക്
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനു
പോലീസിന്റെ ഭാഗത്തു
നിന്നും നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ആറ്റിങ്ങലില്‍
ട്രാഫിക് പോലീസ് സ്റ്റേഷൻ
170.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയില്‍ കൊല്ലത്തിനും
തിരുവനന്തപുരത്തിനുമിടയില്‍
ഏറ്റവും രൂക്ഷമായ ഗതാഗത
കുരുക്ക് നേരിടുന്ന
ആറ്റിങ്ങലില്‍ ഒരു
ട്രാഫിക് പോലീസ്
സ്റ്റേഷൻ സ്ഥാപിക്കുന്ന
കാര്യം വകുപ്പിന്റെ
പരിഗണനയിലുണ്ടോ
എന്നറിയിക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഓരോ
ട്രാഫിക്ക് പോലീസ്
സ്റ്റേഷനുകളിലെയും
അംഗീകൃത തസ്തിതകകള്‍
എത്രയാണെന്ന് തസ്തിക
തിരിച്ച് വിശദമാക്കുമോ?
സൈബര്‍
ക്രൈം
171.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍ കേസ്സുകളുടെ
എണ്ണത്തില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ചുള്ള
വ്യത്യാസം അറിയിക്കുമോ;
(ബി)
സൈബര്‍
ക്രൈം സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കിടയില്‍
അവബോധം
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ; വിശദാംശം
അറിയിക്കുമോ?
പുതിയ
പോലീസ് സ്റ്റേഷന്
172.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പേഴക്കാപ്പള്ളി
കേന്ദ്രമാക്കി പുതിയ
പോലീസ് സ്റ്റേഷന്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നതിലെ
കാലതാമസം എന്താണെന്നും
ഇക്കാര്യത്തില്‍ പോലീസ്
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
എന്താണെന്നതും
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കാമോ ?
പോലീസ്
വകുപ്പില്‍ ബുള്ളറ്റ്
പ്രൂഫ് കാറുകള്‍
173.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.ഐ.പി
സുരക്ഷയുടെ പേരില്‍
സംസ്ഥാന പോലീസ്
വകുപ്പില്‍ പുതിയ
ബുള്ളറ്റ് പ്രൂഫ്
കാറുകള്‍ വാങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശീകരിക്കാമോ;
(ബി)
പോലീസ് നവീകരണത്തിനുള്ള
കേന്ദ്രഫണ്ട് ദുരുപയോഗം
ചെയ്യുന്നതായിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
എങ്കില്‍
സര്‍ക്കാര്‍ തീരുമാനം
പുന:പരിശോധിക്കുവാനും
അനാവശ്യ ചെലവുകള്‍
നിയന്ത്രിക്കുവാനും
നടപടി സ്വീകരിക്കുമോ?
ഹെെടെക്
പോലീസ് സ്റ്റേഷനുകള്‍
174.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകള്‍
ഹെെടെക് ആക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന്
175.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
സംബന്ധിച്ച്
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ജനമൈത്രി
പോലീസ് സ്റ്റേഷനുകള്‍
176.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തിലെ
എത്ര പോലീസ്
സ്റ്റേഷനുകള്‍ ജനമൈത്രി
പോലീസ് സ്റ്റേഷനുകളായി
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കോസ്റ്റല്‍
പോലീസ് സ്റ്റേഷനുകള്‍
177.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ കോസ്റ്റല്‍
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത പട്ടിക
ലഭ്യമാക്കുമോ;
(ബി)
കോസ്റ്റല്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
കായംകുളം
ഫിഷിംഗ് ഹാര്‍ബര്‍
ഉൾപ്പെടെയുള്ള
തന്ത്രപ്രധാനമായ
സ്ഥാപനങ്ങള്‍
നിലകൊള്ളുന്ന ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
കോസ്റ്റല്‍ പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വാളകം
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
178.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വാളകം
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നത്
സംബന്ധിച്ച സാധ്യത പഠന
റിപ്പോര്‍ട്ട് പോലീസ്
മേധാവി സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
വാളകം
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
ഉമയന്നൂര്‍
പഞ്ചായത്തിന്റെ
അധീനതയിലുളള സ്ഥലം
ഉപാധിരഹിതമായി പോലീസ്
വകുപ്പിന് നല്കുാമെന്ന
പഞ്ചായത്ത് സമിതി
തീരുമാനം പോലീസ്
അധികാരികള്‍ക്ക്
ലഭിച്ചിരുന്നോ;
(സി)
വാളകം
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
സഹായകരമായ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
മലക്കപ്പാറ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
179.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അതിരപ്പിള്ളി
പഞ്ചായത്തിലെ
മലക്കപ്പാറ പോലീസ്
സ്റ്റേഷന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും ,
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനസജ്ജമാക്കാന്‍
സാധിക്കുമെന്നും
അറിയിക്കുമോ?
ഉപ്പളയില്‍
പോലീസ് സ്റ്റേഷന്
അനുവദിക്കുന്നതിന് നടപടി
180.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിലെ
ഉപ്പളയില്‍ പോലീസ്
സ്റ്റേഷന്
അനുവദിക്കണമെന്ന
ദീര്‍ഘകാലത്തെ ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത പോലീസ്
സ്റ്റേഷന്റെ പരിധി വളരെ
കൂടുതലായി വ്യാപിച്ചു
കിടക്കുന്നതിനാല്‍
അതിര്‍ത്തി
പ്രദേശത്തുള്ള
മഞ്ചേശ്വരം പോലീസിന്
ക്രമസമാധാന
പരിപാലനത്തിന് പ്രയാസം
നേരിടുന്ന
സാഹചര്യത്തില്‍ ഉപ്പള
ആസ്ഥാനമായി പുതിയ
പോലീസ് സ്റ്റേഷൻ
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
181.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന്
കണ്ടാണശ്ശേരിയില്‍
പ്രവര്‍ത്തനം
ആരംഭിച്ചത് എന്ന്
മുതലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലം പോലീസ് വകുപ്പിന്
കൈമാറി
കിട്ടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്റ്റേഷനുള്ള കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കാമോ?
കോന്നി നിയോജകമണ്ഡലത്തില്‍
ഡി.വൈ.എസ്.പി ഓഫീസ്
182.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോന്നി
നിയോജകമണ്ഡലത്തില്‍
കോന്നി കേന്ദ്രമാക്കി
ഒരു ഡി.വൈ.എസ്.പി ഓഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ?
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
183.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടാനപ്പള്ളി
പോലീസ് സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
എം.എല്‍.എ. യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
എത്ര ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുയോജ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
ആയതിനുവേണ്ടി ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കരീലക്കുളങ്ങര
പോലീസ് സ്റ്റേഷന്
184.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ
കരീലക്കുളങ്ങര പോലീസ്
സ്റ്റേഷന് നിലവില്‍
എന്‍.ടി.പി.സി. യുടെ
പേരിലുള്ള
ജീര്‍ണ്ണാവസ്ഥയിലായ
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കരീലക്കുളങ്ങരയില്‍
പ്രവര്‍ത്തിക്കുന്ന
ആലപ്പുഴ സ്പിന്നിംഗ്
മില്‍ വിട്ടുനല്‍കിയ
സ്ഥലത്ത് പുതിയ പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
മംഗലാപുരം
പോലീസ് നോട്ടീസ് അയച്ച
നടപടി
185.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമത്തിനെതിരെ
ഉയര്‍ന്ന പ്രതിഷേധത്തെ
തുടര്‍ന്ന്
മംഗലാപുരത്ത് ഉണ്ടായ
അക്രമങ്ങളുമായി
ബന്ധപ്പെട്ട്
കാസര്‍കോട് ജില്ലയിലെ
നിരവധി പേര്‍ക്ക്
മംഗലാപുരം സിറ്റി ക്രൈം
റിക്കാഡ്സ് ബ്യൂറോ
അസിസ്റ്റന്റ്
കമാണ്ടന്റ് ഓഫീസില്‍
നിന്ന് മംഗലാപുരം
പോലീസ് സ്റ്റേഷനില്‍
ഹാജരാകുന്നതിന്
നോട്ടീസ് ലഭിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
പേര്‍ക്കാണ് നോട്ടീസ്
അയച്ചത് എന്നും എന്ത്
മാനദണ്ഡ പ്രകാരമാണ്
നോട്ടീസ് അയക്കേണ്ട
ആളുകളുടെ ലിസ്റ്റ്
തയ്യാറാക്കിയതെന്നും,
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് പ്രസ്തുത
നോട്ടീസ് അയച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏറ്റവും
അടുത്ത നഗരമായ
മംഗലാപുരത്ത് ദൈനംദിന
ആവശ്യങ്ങള്‍ക്കായി
പോകുന്ന
വിദ്യാര്‍ത്ഥികള്‍,
സ്ത്രീകള്‍
ഉള്‍പ്പെടെയുള്ളവര്‍ക്കും
നോട്ടീസ് അയച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മംഗലാപുരത്ത്
അക്രമം ഉണ്ടാക്കിയത്
കേരളത്തില്‍
നിന്നുള്ളവരാണെന്ന
കര്‍ണ്ണാടക ആഭ്യന്തര
വകുപ്പിന്റെ ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കലാപം നടത്തിയത്
കേരളത്തില്‍
നിന്നുള്ളവരാണെന്ന്
മനപൂര്‍വ്വം
സ്ഥാപിക്കാന്‍
കര്‍ണ്ണാടക പോലീസ്
ശ്രമിക്കുന്നത്
സര്‍ക്കാര്‍ ഗൗരവമായി
പരിശോധിക്കുമോ;
(എഫ്)
ഇതുമായി
ബന്ധപ്പെട്ട് കേരള
സര്‍ക്കാര്‍ കര്‍ണ്ണാടക
സര്‍ക്കാരുമായി
ബന്ധപ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പോലീസുകാര്‍
ട്രെയിനിൽ ടിക്കറ്റില്ലാതെ
യാത്ര ചെയ്ത സംഭവം
186.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ട് പോലീസുദ്യോഗസ്ഥർ
2019 ഡിസംബര്‍ മാസം
കണ്ണൂര്‍-തിരുവനന്തപുരം
ജനശതാബ്ദി
എക്സ്പ്രസ്സില്‍
നിശ്ചിത യാത്രയ്ക്ക്
മതിയായ ടിക്കറ്റോ
രേഖകളോ ഇല്ലാതെ
തൃശ്ശൂരില്‍ നിന്നും
യാത്രചെയ്ത സംഭവം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
ഈ
പോലീസുകാര്‍ക്കെതിരെ
ആര്.പി.എഫ്.
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
ആഭ്യന്തരവകുപ്പ്
ഇവര്‍ക്കെതിരെ
എന്തെങ്കിലും അച്ചടക്ക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം;
(സി)
കുറ്റകൃത്യം
ചെയ്തവര്‍ നിയമപാലക
സേനാംഗങ്ങളായതിനാല്
അച്ചടക്ക നടപടികളില്‍
നിന്നും മറ്റ് മേല്‍
നടപടികളില്‍ നിന്നും
ഇവരെ ഒഴിവാക്കുന്നതിന്
സേനയിലെ ഉന്നത
ഉദ്യോഗസ്ഥര്‍ ഇടപെടല്‍
നടത്തിയതായ ആക്ഷേപം
ഗൗരവമായി കാണുന്നുണ്ടോ;
വ്യക്തമാക്കുമോ?
ആഭ്യന്തര സുരക്ഷാച്ചുമതല
187.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരുമായുള്ള
ധാരണയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ
ആഭ്യന്തര സുരക്ഷാചുമതല
ഏതെങ്കിലും സംഘടനയെ
എല്പ്പിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഈ സര്‍ക്കാരിന്റെ
ശേഷിച്ച കാലാവധിയില്‍
ഇത്
ഏല്പ്പിച്ചുനല്കുന്നതിന്
ഏതെങ്കിലും സംഘടനയുമായി
നേരിട്ടോ ഇടനിലക്കാര്‍
വഴിയോ
കരാറുണ്ടാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
നിയമപാലകര്‍ക്ക്
ചുമതലയുള്ള ഏതെല്ലാം
ജോലികളാണ് പൂര്‍ണ്ണമായോ
ഭാഗികമായോ ഇത്തരം
സംഘടനകളെ
ഏല്‍പ്പിച്ചത്;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരക്കാര്‍ക്ക്
പാസ്പോര്‍ട്ട്
വെരിഫിക്കേഷന്റെ
ഉള്‍പ്പെടെയുള്ള
ഏതെല്ലാം ചുമതലകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏല്‍പ്പിച്ച് നല്കി
എന്നത് വ്യക്തമാക്കുമോ;
അതിന്നാധാരമാക്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇത്തരത്തില്‍
ചില സംഘടനാംഗങ്ങള്‍ക്ക്
ആരാധനാലയങ്ങളുടെയും
അതിന്റെ
പരിസരങ്ങളുടെയും
സംരക്ഷണചുമതല
ഔദ്യോഗികമായോ അല്ലാതെയോ
കൈമാറുന്നത് ആഭ്യന്തര
സുരക്ഷയെ ഏതെല്ലാം
വിധത്തില്‍ ദോഷകരമായി
ബാധിക്കുമെന്നത്
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
നടപടികളില്‍ നിന്ന്
കേന്ദ്ര സര്‍ക്കാരിന്റെ
മാതൃക സ്വീകരിക്കാതെ
സംസ്ഥാന സര്‍ക്കാര്‍
പിന്‍വാങ്ങുമോ;
വ്യക്തമാക്കുമോ?
പൗരത്വ
നിയമത്തിനെതിരെ സമരം
ചെയ്യുന്നവരുടെ പേരില്‍
കേസ്
188.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
നിയമത്തിനെതിരെ സമരം
ചെയ്യുന്നവരുടെ പേരില്‍
കേസ് രജിസ്ട്രര്‍
ചെയ്യുവാന്‍
ആവശ്യപ്പെട്ടുകൊണ്ട്
സംസ്ഥാന പോലീസ് മേധാവി
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
ഒരു സര്‍ക്കുലര്‍
പുറപ്പെടുവിക്കുവാനുണ്ടായ
പ്രത്യേക
സാഹചര്യമെന്താണ്;
പ്രസ്തുത സര്‍ക്കുലര്‍
പുറപ്പെടുവിക്കുന്നതിന്
മുഖ്യമന്ത്രിയുടെ
അനുമതി തേടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പൗരത്വ
ഭേദഗതി
നിയമത്തിനെതിരെയുള്ള
ജനങ്ങളുടെ പ്രതിഷേധത്തെ
അടിച്ചമര്‍ത്തുവാനുള്ള
സംസ്ഥാന പോലീസ്
മേധാവിയുടെ
തീരുമാനത്തിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
മംഗളൂര്
പോലീസ് നോട്ടീസ് അയച്ച
നടപടി
189.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗളൂരുവിലെ
വെടിവെപ്പുമായി
ബന്ധപ്പെട്ട്
ഹാജരാകാന്‍
ആവശ്യപ്പെട്ട് മംഗളൂര്
പോലീസിന്റെ നോട്ടീസ്
കിട്ടിയവരില്‍ എത്ര
മലയാളികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളില്‍പ്പെട്ട
എത്രപേര്‍ക്കാണ്
ഇത്തരത്തില്‍ നോട്ടീസ്
കിട്ടിയതെന്ന കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ദൈനംദിന
ജീവിതത്തിന്റെ ഭാഗമായി
തൊട്ടടുത്ത പ്രദേശമായ
മംഗളൂരുവിലേക്ക്
പോകുന്ന
മലയാളികള്‍ക്കെതിരെ
കേവലം ടവര്‍
പരിശോധനയുടെ
അടിസ്ഥാനത്തില്‍
മംഗളൂര് പോലീസ്
നോട്ടീസ് അയച്ച
നീതീകരിക്കാനാവാത്ത
നടപടിക്കെതിരെ സംസ്ഥാന
ഗവണ്മന്റ് ഏതു
തരത്തിലുള്ള
ഇടപെടുലുകള്‍
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
നോട്ടീസ്
ലഭിച്ച മലയാളികളില്‍
ഒരു വര്‍ഷത്തിലധികമായി
നാളിതുവരെ മംഗളൂര്
നഗരം കാണാത്തവരും
ഉണ്ടെന്ന്
പറയപ്പെടുന്നു
ഇത്തരത്തിലുള്ള
നിരപരാധികള്‍
കേസില്പെടാതിരിക്കാന്
സര്‍ക്കാര്‍
ഇടപെടാനുദ്ദേശിക്കുന്ന
രീതികള്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ആഭ്യന്തര സുരക്ഷ
190.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തങ്ങള്‍ക്ക്
അസ്വീകാര്യമായവരെ
കായികമായി
നേരിടുന്നതിന്
ഏതെങ്കിലും
സംഘടനകള്‍ക്ക് കേരള
പൊലീസ് നേരിട്ടോ
മൗനമായോ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം സംഘടനകള്‍
കേരളത്തിലെ
സമാധാനാന്തരീക്ഷം
തകര്‍ക്കുന്ന രീതിയില്‍
നിയമം
കൈയ്യിലെടുക്കുന്നതായി
അഭിപ്രായമുണ്ടോ;
(സി)
എങ്കില്‍
കേരളത്തില്‍ മതേ
തരസ്വഭാവവും വിവിധ
മതവിഭാഗങ്ങള്‍
തമ്മിലുള്ള
സൗഹാര്‍ദ്ദവും
നിലനില്‍ക്കുന്നതിനെ
തകര്‍ക്കാനുള്ള ശ്രമം
ആരുടെ ഭാഗത്ത്
നിന്നുണ്ടായാലും മുഖം
നോക്കാതെ നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാവുമോ;
(ഡി)
ശബരിമലയില്‍
പോകാന്‍
എത്തിയവര്‍ക്കെതിരെ
26/11/19ന്
കൊച്ചിയില്‍ വച്ച്
മുളക് സ്പ്രേ നടത്തിയ
ആള്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ;
എങ്കില്‍ ഏതെല്ലാം
വകുപ്പുകളാണ്
ഇയാള്‍ക്ക് എതിരെ
ചുമത്തി
കേസ്സെടുത്തിട്ടുള്ളത്;
(ഇ)
ഇയാള്‍ക്കെതിരെയുള്ള
കേസ്സിന്റെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ?
പിന്‍വലിച്ച
കേസ്സുകള്‍
191.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കേസ്സുകള്‍
പിന്‍വലിക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
രാഷ്ട്രീയസംഘര്‍ഷങ്ങളില്‍
ഉള്‍പ്പെട്ട ഏതെല്ലാം
രാഷ്ട്രീയപ്പാര്‍ട്ടിയിലെ
പ്രവര്‍ത്തകര്‍ക്കെതിരെയുള്ള
കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ട്;
രാഷ്ട്രീയകക്ഷി
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
കേസ്സുകള്‍
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട്
അന്തിമതീരുമാനമെടുത്തിട്ടില്ലാത്ത
എത്ര ഫയലുകളില്‍
ഇപ്പോള്‍ നടപടികള്‍
നടന്നുവരുന്നുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
പിടിച്ചെടുത്ത
വാഹനങ്ങള്‍
192.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധയിടങ്ങളില്‍
പോലീസും എക്സൈസും
ഫോറസ്റ്റും
പിടിച്ചിട്ടതും
നശിച്ചുകൊണ്ടിരിക്കുന്നതുമായ
വാഹനങ്ങള്‍ ലേലം ചെയ്ത്
കൊടുക്കുന്നതിന്
എന്തെങ്കിലും നിയമ
തടസമുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആര്‍ക്കും
ഉപകാരപ്പെടാതെ
നശിച്ചുകൊണ്ടിരിക്കുന്ന
കോടികള്‍ വിലമതിക്കുന്ന
ഇത്തരം വാഹനങ്ങള്‍ ലേലം
ചെയ്ത് വില്പന
നടത്താന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ?
ചെക്പോസ്റ്റുകളിലെ
വിജിലന്‍സ് പരിശോധന
193.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ മോട്ടോര്‍
വാഹന വകുപ്പിന്റെ വിവിധ
അതിര്‍ത്തി
ചെക്പോസ്റ്റുകളില്‍
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ
(2019-ജനുവരി മുതല്‍)
എത്ര തവണയാണ്
വിജിലന്‍സ് പരിശോധന
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ക്രമക്കേടുകള്‍
കണ്ടെത്തിയതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ?
പോക്സോ കോടതികള്‍
194.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
പോക്സോ കോടതികള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി
പോക്സോ കോടതി
ആരംഭിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
എം.എ.സി.ടി.
കോടതികള്‍
195.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ പുതിയതായി
എത്ര കോടതികള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
17.02.2012-ലെ
സ.ഉ.(സാധാ)നം.1159/ആഭ്യന്തരം
ഉത്തരവ് അനുസരിച്ചുള്ള
മുന്‍ഗണന പട്ടികയില്‍
ഉള്‍പ്പെട്ട
നെടുമങ്ങാട്
എം.എ.സി.ടി. കോടതി
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
എം.എ.സി.ടി. കോടതി
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഹൈക്കോടതി
രജിസ്ട്രാറുടെ
നിര്‍ദ്ദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
പോക്സോ
കോടതികള്‍
196.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പോക്സോ കോടതികള്‍
ആരംഭിക്കുന്നതിന്
സാമൂഹ്യ നീതി വകുപ്പ്
മുഖാന്തരം പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പോക്സോ
കേസ്സുകളിലെ പ്രത്യേക
പബ്ലിക്
പ്രോസിക്യൂട്ടര്‍മാര്‍
197.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസ്സുകളില്‍
നിയമിക്കപ്പെടുന്ന
പ്രത്യേക പബ്ലിക്
പ്രോസിക്യൂട്ടര്‍മാര്‍
നിയമത്തിനു പുറമേ
കൂട്ടികളുടെ
മന:ശാസ്ത്രം,
പെരുമാറ്റം, ആരോഗ്യം
തുടങ്ങിയ
കാര്യങ്ങളില്‍കൂടി
പരിശീലനം
സിദ്ധിച്ചവരാകണമെന്ന
സുപ്രീംകോടതിയുടെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശപ്രകാരം
സംസ്ഥാനത്ത് പബ്ലിക്
പ്രോസിക്യൂട്ടര്‍മാരുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൂടുതല്‍
പോക്സോ കോടതികള്‍
സ്ഥാപിക്കുവാൻ നടപടി
198.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസുകളില്‍ അന്വേഷണം
വേഗത്തിലാക്കാനും,
കുറ്റവാളികള്‍ക്ക്
പരമാവധി വേഗത്തില്‍
ശിക്ഷ
ഉറപ്പുവരുത്തുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പോക്സോ
കേസുകളില്‍ വിചാരണ
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍
പോക്സോ കോടതികള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(സി)
ഉണ്ടെങ്കിൽ
എത്ര കോടതികള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
പുതിയ
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷനുകള്‍
199.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സംസ്ഥാനത്ത് പുതിയ
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
അവ ഏതൊക്കെയാണെന്ന്
നിയോജകമണ്ഡലാടിസ്ഥനത്തിൽ
വിശദമാക്കാമോ;
(സി)
പുതിയ ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷനുകള്‍
ഇനിയും
അനുവദിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;ഉണ്ടെങ്കിൽ
അതിന്റെ വിശദവിവരങ്ങള്‍
നൽകാമോ?
ഫയര്‍
ആന്റ് റെസ്ക്യൂ സര്‍വ്വീസസ്
പ്രൊമോഷന്
200.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂ
സര്‍വ്വീസസ് ലീഡിംഗ്
ഫയര്മാന്, ഡ്രെെവര്‍
,മെക്കാനിക് എന്നീ
വിഭാഗം ജീവനക്കാരുടെ
പ്രൊമോഷന് റേഷ്യോ
എണ്ണത്തിന്
ആനുപാതികമായി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ എല്ലാ
വിഭാഗം
ജീവനക്കാര്‍ക്കും
ഗ്രേഡ് പ്രൊമോഷന്
അര്‍ഹമാകുന്ന
വര്‍ഷങ്ങളില്‍
മാനദണ്ഡമില്ലാതെ ഗ്രേഡ്
പ്രൊമോഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഫയര്‍
ആന്റ് റെസ്ക്യൂ
സര്‍വ്വീസസ് ലീഡിംഗ്
ഫയര്മാന്, ഡ്രെെവര്‍
,മെക്കാനിക്,
ഫയര്മാന്
ഡ്രെെവര്‍-കം-പമ്പ്
ഓപ്പറേറ്റര്‍,
ഫയര്മാന് എന്നീ
വിഭാഗങ്ങളില്‍പ്പെട്ട
ജീവനക്കാരില്‍ ഏതൊക്കെ
കാറ്റഗറിയില്‍പെട്ട
എത്ര ജീവനക്കാര്‍
ലെസര്‍ സ്കെയിലില്‍
ശമ്പളം
വാങ്ങുന്നുണ്ടെന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
വകുപ്പ് സ്പെഷ്യല്‍
റൂള്‍ ഭേദഗതി
ചെയ്യുവാന്‍
സര്‍ക്കാരില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
ലെസര്‍ സ്കെയില്‍
പരിഹരിക്കുവാന്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അഗ്നി
രക്ഷാസേനയില്‍ ഡ്രൈവര്‍
തസ്തിക
201.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നി
രക്ഷാസേനയില്‍ ഡ്രൈവര്‍
തസ്തിക നിയമനത്തിന്
പി.എസ്.സി. റാങ്ക്
പട്ടിക നിലവിലുണ്ടോ;
(ബി)
പ്രസ്തുത
റാങ്ക് പട്ടിക നിലവില്‍
വന്നത് എന്നാണ്; റാങ്ക്
പട്ടികയുടെ കാലാവധി
എത്ര മാസമാണ്;
(സി)
പ്രസ്തുത
റാങ്ക് പട്ടികയില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ഡി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
ഒഴിവുകള്‍
പൂര്‍ണ്ണമായും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടികള്‍
സ്വീകരിക്കുമോ?
ഫയര്‍
സ്റ്റേഷനുകളുടെ നിര്‍മ്മാണം
202.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
എത്ര ഫയര്‍
സ്റ്റേഷനുകള്‍
ആരംഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
ഫയര്‍ സ്റ്റേഷൻ
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ കാലിക
സ്ഥിതി വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
ഫയര്സ്റ്റേഷനായുള്ള
സ്ഥലം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
ഉപ്പള
ഫയര്‍ സ്റ്റേഷന് സ്വന്തം
കെട്ടിടം
203.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
ഏപ്രിലില്‍ ആരംഭിച്ച
ഉപ്പള ഫയര്‍ സ്റ്റേഷന്
മംഗല്പാടി
ഗ്രാമപഞ്ചായത്തിന്റെ
താല്‍ക്കാലിക
കെട്ടിടത്തില്‍
അസൗകര്യം കൊണ്ടും
കാലപ്പഴക്കം കൊണ്ടും
അപകടാവസ്ഥയില്‍ സ്ഥിതി
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം പണിയുന്നതിന്
മംഗല്പാടി
പഞ്ചായത്തിലെ
സോങ്കാല്‍ എന്ന
സ്ഥലത്ത് അനുവദിച്ച റീ
സര്‍വ്വേ നം 50/1-ല്‍
ഒന്നര ഏക്കര്‍ സ്ഥലം
കൈമാറ്റം ചെയ്യുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് ഫയര്‍
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ചീമേനി
ടൗണില്‍ ഫയര്‍ സ്റ്റേഷന്
204.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കയ്യൂര്‍-
ചീമേനി പഞ്ചായത്തിലെ
ചീമേനി ടൗണില്‍ ഒരു
ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലവും കെട്ടിടവും
സൗജന്യമായി
ഏര്‍പ്പെടുത്തി
നല്കിയാല്
ഫയര്സ്റ്റേഷന്
എപ്പോള്‍ അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ആലത്തൂര്‍
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
205.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
ഫയര്‍ സ്റ്റേഷന്
പുതിയതായി കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
ഇതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടനിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിച്ചു
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
മാവൂരില്‍
ഫയര്‍ സ്റ്റേഷന്
206.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂരില്‍
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
താല്‍ക്കാലിക
സംവിധാനമൊരുക്കുവാൻ
വകുപ്പ് നിര്‍ദ്ദേശം
നല്‍കിയിരുന്നോ ;
(ബി)
ആയതിനു
വേണ്ട സൗകര്യങ്ങള്‍
ഗ്രാമപഞ്ചായത്ത്
ക്രമീകരിച്ചു
നല്‍കിയിട്ടുണ്ടോ ;
(സി)
പ്രസ്തുത
ഫയര്സ്റ്റേഷന്
എന്ന്ആരംഭിക്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുവാന്‍ നടപടി
207.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ
ജനസാന്ദ്രതയും ദൈനംദിന
വികസനങ്ങളുടെയും
പശ്ചാത്തലത്തില്‍
നഗരത്തില്‍ പുതിയ ഫയര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഇതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
ഫയര്‍ സ്റ്റേഷനും
ട്രാഫിക്ക് പോലീസ്
സ്റ്റേഷനും പുതിയ കെട്ടിടം
208.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്ന
ചെങ്ങന്നൂര്‍ ഫയര്‍
സ്റ്റേഷനും ട്രാഫിക്ക്
പോലീസ് സ്റ്റേഷനും
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച അപേക്ഷ
ആഭ്യന്തര വകുപ്പ്
അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെയും
ഡി.ജി.പി യുടെയും
പരിഗണനക്ക് റഫര്‍
ചെയ്തിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണ ഉത്തരവ്
അടിയന്തിരമായി
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടാമ്പിയിൽ
അനുവദിച്ചിട്ടുള്ള ഫയർ
സ്റ്റേഷൻ
209.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പിയിൽ
അനുവദിക്കുമെന്ന്
സംസ്ഥാന ബജറ്റിൽ
പ്രഖ്യാപിച്ചിട്ടുള്ള
ഫയർ സ്റ്റേഷൻ
ആരംഭിക്കുന്നതിനുള്ള
പ്രവർത്തനങ്ങൾ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ഫയർ സ്റ്റേഷന്റെ
പ്രവർത്തനം ഈ വർഷം
ആരംഭിക്കുവാൻ
സാധിക്കുമോ എന്ന്
അറിയിക്കാമോ?
കരുനാഗപ്പള്ളി
ഫയര്സ്റ്റേഷന്
210.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഫയര്സ്റ്റേഷന്
സ്വകാര്യ
കെട്ടിടത്തില്‍
പരിമിതമായ ചുറ്റുപാടിൽ
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
കോടികള്‍
വിലമതിക്കുന്ന
ഉപകരണങ്ങളും വാഹനങ്ങളും
സൂക്ഷിക്കുന്നതിന്
സൗകര്യമില്ലാതെ
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഫയര്സ്റ്റേഷന്
സ്ഥാപിക്കുന്നതിനുവേണ്ടി
ആഭ്യന്തര വകുപ്പ്
കൈമാറിയസ്ഥലത്ത്
ഫയര്സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നൽകുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
211.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
അനുവദിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോ
;വ്യക്തമാക്കാമോ ?
ജയിലുകളില്‍
കഴിയുന്നവരുടെ പുനരധിവാസം
212.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
കഴിയുന്നവരുടെ
പുനരധിവാസത്തിനായി
സർക്കാർ
തയ്യാറാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ ഇതിനോടകം
ആരംഭിക്കാൻ
സാധിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ജയില്‍
സുരക്ഷ
213.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെന്‍ട്രല്‍ ജയിലുകള്‍
ഉള്‍പ്പെടെ നിലവില്‍
എത്ര ജയിലുകള്‍ ഉണ്ട്;
ഇവയില്‍ മൊത്തം എത്ര
തടവുകാര്‍ ഉണ്ട്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജയിലുകളില്‍ കഴിയുന്ന
തടവുകാരുടെ എണ്ണം
അനുവദനീയമായതില്‍
കൂടുതലാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(സി)
ജയിലിലെ
സ്ഥിരം
സുരക്ഷാജീവനക്കാരുടെ
എണ്ണം കുറവായതുമൂലം
താത്കാലിക ജീവനക്കാരെ
സുരക്ഷാ ജോലികള്‍ക്ക്
നിയോഗിക്കുന്നത് ജയില്‍
സുരക്ഷയെ ബാധിക്കും
എന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ജയില്‍
ഭക്ഷണത്തിന്റെ വില
214.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
ഭക്ഷണത്തിന് (ഫ്രീഡം
ഫുഡ്) വില കൂട്ടുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പച്ചക്കറിക്കും
പലവ്യജ്ഞനത്തിനും വില
വർദ്ധിച്ചതിന്റെ
അടിസ്ഥാനത്തിലാണോ
ജയില്‍ ഭക്ഷണത്തിന് വില
വർദ്ധിപ്പിക്കുവാൻ
തീരുമാനിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
വില
വർദ്ധനവ് മൂലം ജയില്‍
ഭക്ഷണത്തിന്റെ
വില്‍പ്പനയില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;
(ഡി)
ഓൺലൈൻ
സംവിധാനത്തില്‍ കൂടി
ജയില്‍ ഭക്ഷണം വിതരണം
ചെയ്യുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കരുതല്‍
തടങ്കല്‍ പാളയങ്ങളുടെ
നിര്‍മ്മാണം
215.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃത
കുടിയേറ്റക്കാരെ
പാര്‍പ്പിക്കാന്‍
കരുതല്‍ തടങ്കല്‍
പാളയങ്ങള്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് 2019ല്‍
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്
കത്ത് നല്‍കിയിരുന്നോ;
നൽകിയിരുന്നെങ്കിൽ
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കത്തിന് സംസ്ഥാന
സര്‍ക്കാര്‍ മറുപടി
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ഡി)
കരുതല്‍
തടങ്കുലുകളുടെ ഡിസൈന്‍
അടങ്ങുന്ന രേഖകള്‍
സംസ്ഥാന സര്‍ക്കാരിന്
കേന്ദ്രസര്‍ക്കാര്‍
നല്‍കിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ജയില്‍
വകുപ്പിലെ
ഒഴിഞ്ഞുകിടക്കുന്ന തസ്തിക
216.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ ജയില്‍
വകുപ്പില്‍ എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
ഷൊർണ്ണൂർ
ഐ.പി.ടി.യില്‍ അച്ചടി
മ്യൂസിയം
217.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഷൊർണ്ണൂർ
ഐ.പി.ടി.യില്‍ അച്ചടി
മ്യൂസിയം
സ്ഥാപിക്കുന്നതിന്
ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
വേങ്ങോളി
പാലം നിര്‍മ്മാണം
218.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം-വടകര
മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വേങ്ങോളി പാലം
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
പാലത്തിന്റെ
അപ്രോച്ച് റോഡിന്
ആവശ്യമായ ഭൂമി
ഏറ്റടുക്കല്‍
സംബന്ധിച്ച് നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പാലത്തിന്റെ
ഡിസൈന്‍ ലഭ്യമാക്കാമോ ?
കാസര്‍ഗോഡ്-തിരുവനന്തപുരം
ജലപാത
219.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-തിരുവനന്തപുരം
ജലപാതയുടെ പണികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇന്‍ലാന്റ് നാവിഗേഷന്‍
രംഗത്ത് നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്?
മന്ത്രിമാരുടെ
ജപ്പാന് സന്ദര്‍ശനം
220.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
നവംബറില്‍
മുഖ്യമന്ത്രിയും
വ്യവസായ
വകുപ്പുമന്ത്രിയും
ഗതാഗത
വകുപ്പുമന്ത്രിയും
ജപ്പാന്
സന്ദര്‍ശിച്ചിരുന്നോ
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
സന്ദര്‍ശന ഫലമായി
ഏതൊക്കെ പുതിയ
പദ്ധതികളാണ്
സംസ്ഥാനത്ത്
ആരംഭിക്കുന്നതിനായി
കരാറില്‍
ഒപ്പുവച്ചതെന്ന്
വിശദമാക്കാമോ;
(സി)
ജപ്പാനും
കേരളവുമായി വികസന സഹകരണ
സാധ്യത ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ചര്‍ച്ചയുടെ
വെളിച്ചത്തില്‍ ഏതൊക്കെ
മേഖലകളിലാണ് ജപ്പാന്റെ
സഹകരണം
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സന്ദര്‍ശനത്തിനായി
സംസ്ഥാന സര്‍ക്കാരിന്
എന്ത് തുക ചെലവായി
എന്ന് അറിയിക്കാമോ?
കുര്ക്കുമിന്
വേഫര്‍ സാങ്കേതിക വിദ്യ
221.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
ബാധിച്ച കോശങ്ങള്‍
നീക്കം ചെയ്ത ശേഷം സമീപ
കോശങ്ങളിലേക്ക്
പടരാതിരിക്കാനുള്ള
കുര്ക്കുമിന് വേഫര്‍
സാങ്കേതിക വിദ്യക്ക്
ശ്രീചിത്ര
ഇന്‍സ്റ്റിറ്റ്യൂട്ടിന്
യു.എസ്. പേറ്റന്റ്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
സാങ്കേതിക വിദ്യ മൂലം,
ക്യാന്‍സര്‍ ചികിത്സാ
രംഗത്ത് എന്ത്
മുന്നേറ്റം
ഉണ്ടാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?