കേരള
ബാങ്കിന് അന്യസംസ്ഥാന ശാഖകള്‍
*181.
ശ്രീ.കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്
അന്യസംസ്ഥാനങ്ങളില്‍
ശാഖകള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കേരള
സഹകരണ സംഘം നിയമം
അനുസരിച്ച് കേരളാ
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്കിന്
അന്യസംസ്ഥാനങ്ങളില്‍
ശാഖകള്‍ തുടങ്ങാന്‍
അനുമതിയുണ്ടോ;
(സി)
കേരള
ബാങ്കിന്
അന്യസംസ്ഥാനങ്ങളില്‍
ശാഖകള്‍
തുടങ്ങുന്നുവെങ്കില്‍
ആയത് ഏത്
നിയമപ്രകാരമാണെന്ന്
വെളിപ്പെടുത്താമോ?
ക്രൂസ്
ടൂറിസത്തിന്റെ വികസനം
*182.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലും
വടക്കന്‍ ജില്ലകളിലും
ക്രൂസ് ടൂറിസത്തിന്റെ
സാധ്യത കണക്കിലെടുത്ത്
പ്രസ്തുത ടൂറിസത്തിന്റെ
പ്രോത്സാഹനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഉത്തര
മലബാറിലേയ്ക്ക്
കൂടുതല്‍ സഞ്ചാരികളെ
ആകര്‍ഷിക്കുവാന്‍
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
ആലപ്പുഴയില്‍
വിനോദസഞ്ചാരികളുമായി
പോയ ഹൗസ് ബോട്ടിന്
തീപിടിക്കാനിടയായ
പശ്ചാത്തലത്തില്‍ ഹൗസ്
ബോട്ടുകളുടെ ലൈസന്‍സ്
സംബന്ധിച്ച
പരിശോധനയ്ക്കും അവയുടെ
സുരക്ഷിതത്വം ഉറപ്പു
വരുത്തുന്നതിനും കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
സംസ്ഥാനത്തെ
വള്ളംകളികളെ ലീഗ്
അടിസ്ഥാനത്തില്‍
സംഘടിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് ടൂറിസം
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ക്വാറികളുടെ
പ്രവര്‍ത്തനം
*183.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറികളുടെ
പ്രവര്‍ത്തനം
മണ്ണിടിച്ചിലിനും
ഉരുള്‍പൊട്ടലിനും
മറ്റ്
പ്രകൃതിദുരന്തങ്ങള്‍ക്കും
കാരണമാകുന്നുവെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ക്വാറികളുടെ
പ്രവര്‍ത്തനം
പശ്ചിമഘട്ടത്തില്‍
വിളളലുകള്‍,
ഉരുള്‍പൊട്ടല്‍, പുഴ
വഴിമാറി ഒഴുകല്‍
എന്നിവയ്ക്ക്
കാരണമാകുന്നു എന്നത്
പഠനവിധേയമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പരിസ്ഥിതിലോല
പ്രദേശങ്ങളില്‍
നിലവില്‍ ക്വാറികള്‍
അനുവദിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
അനധികൃത ക്വാറികളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കെ.എസ്.ഐ.ഡി.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
*184.
ശ്രീ.എസ്.രാജേന്ദ്രന്
,,
സജി ചെറിയാന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
നിക്ഷേപകരെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിന്
വിവിധ നടപടികള്‍
സ്വീകരിച്ചിട്ടുള്ള
പശ്ചാത്തലത്തില്‍
വ്യവസായ പ്രോത്സാഹന
ഏജന്‍സിയായ
കെ.എസ്.ഐ.ഡി.സി.
വ്യവസായ വികസനത്തിന്
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
തോന്നയ്ക്കലില്‍
സ്ഥാപിക്കുന്ന ലൈഫ്
സയന്‍സ് പാര്‍ക്കിന്റെ
ഒന്നാംഘട്ടം
പൂര്‍ത്തിയായിട്ടുണ്ടോ;
രണ്ടാം
ഘട്ടത്തിനുവേണ്ടിയുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
ചേര്‍ത്തല
മെഗാ ഫുഡ്
പാര്‍ക്കിന്റെ അടിസ്ഥാന
സൗകര്യ വികസനം
പൂര്‍ത്തിയായിട്ടുണ്ടോ;
അനുബന്ധ വ്യവസായശാലകള്‍
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
റബ്ബര്‍
കര്‍ഷകര്‍ക്ക് ഏറെ
പ്രതീക്ഷയേകുന്ന
സിയാല്‍ മോഡല്‍ റബ്ബര്‍
കമ്പനി സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
*185.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുകടം സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വാര്‍ഷിക
വികസന പദ്ധതികള്‍ക്ക്
വേണ്ടി പൊതുകടം
എടുക്കുന്നതിന് പകരം
നിത്യനിദാന ചെലവുകള്‍
നേരിടുന്നതിന് വേണ്ടി
കടമെടുക്കുന്നത്
സാമ്പത്തികമായി
ആശങ്കയുളവാക്കുന്ന
സ്ഥിതിവിശേഷമല്ലേയെന്നും
ആയത് ആരോഗ്യകരമായ
ഒന്നാണോയെന്നും
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ 2019-ൽ
എടുത്ത വായ്പകള്‍
സംബന്ധിച്ചും അവ
ഏതൊക്കെ വിധത്തിൽ
ഉപയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
സര്‍ക്കാരിന്റെ
കടമെടുപ്പിന്റെയും
അവയുടെ പലിശ
നിരക്കിന്റെയും
ക്രമീകരണം സംബന്ധിച്ചും
മുൻവായ്പകളുടെയും
മുൻവായ്പാ പലിശയുടെയും
സര്‍വ്വീസിംഗും
തിരിച്ചടവും
സംബന്ധിച്ച്
ക്രമീകരണങ്ങള്‍ ഏത്
വിധത്തിലാണ്
നിര്‍വ്വഹിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്തിന്റെ
പൊതു കടത്തിന്റെ
വളര്‍ച്ചാനിരക്ക്
കുറയ്ക്കുന്നതിനും
പൊതുകടം ആരോഗ്യകരമായി
മുന്നോട്ട്
കൊണ്ടുപോകുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കേന്ദ്രവായ്പയും
ഗ്രാന്റും വെട്ടിക്കുറച്ച
നടപടി
*186.
ശ്രീ.കെ.
ബാബു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പദ്ധതികളില്‍
വിഹിതം കുറച്ച്
സംസ്ഥാനത്തിന്റെ
ചെലവുകള്‍
വര്‍ദ്ധിപ്പിക്കുകയും
അതേസമയം തന്നെ വരുമാനം
കുറയ്ക്കുകയും
ചെയ്യുന്ന കേന്ദ്ര
സര്‍ക്കാര്‍ നടപടികള്‍
സൃഷ്ടിച്ചിട്ടുള്ള
പ്രതിസന്ധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ
പ്രത്യേക ആവശ്യങ്ങള്‍
പരിഗണിക്കണമെന്ന്
കാണിച്ച്
കേന്ദ്രസര്‍ക്കാരിന്
നിവേദനം
നല്‍കിയിരുന്നോ; അതില്‍
ഏതെല്ലാം പദ്ധതികള്‍
കേന്ദ്രബജറ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ വരുമാന
സ്രോതസ്സുകളില്‍
പ്രധാനമായവയില്‍ ഒന്നായ
കേന്ദ്രവായ്പയും
ഗ്രാന്റും
വെട്ടിക്കുറച്ചത്
സൃഷ്ടിച്ച പ്രതിസന്ധി
ഘട്ടത്തിലും സാമൂഹ്യ
സുരക്ഷ, ക്ഷേമ
പെന്‍ഷനുകള്‍ യഥാസമയം
വിതരണം ചെയ്ത്
പാവപ്പെട്ടവരുടെ
താല്പര്യം
പരിരക്ഷിക്കാന്‍
നടപടിയെടുത്തിരുന്നോ;
(സി)
ദീര്‍ഘകാലമായിട്ടും
ജി.എസ്.ടി. നെറ്റ്
വര്‍ക്ക്
കാര്യക്ഷമമാക്കാന്‍
സാധിക്കാത്തത്
വ്യാപാരികള്‍ക്ക്
ജി.എസ്.ടി. വാര്‍ഷിക
റിട്ടേണ്‍
സമര്‍പ്പിക്കാന്‍
കഴിയാതെ പോകുന്നതിന്
കാരണമായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നികുതി
നിര്‍ണ്ണയവും
പരിശോധനയും
അസാധ്യമാക്കുന്ന
സ്ഥിതിക്ക്
അടിയന്തരമായി പരിഹാരം
കാണാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വ്യക്തമാക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്കുമേലുള്ള
നിയന്ത്രണം
*187.
ശ്രീ.അനില്‍
അക്കര
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാകുമ്പോള്‍
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങളിലെ
സ്ഥിരനിക്ഷേപങ്ങള്‍ക്ക്
നല്കുന്ന ഉയര്‍ന്ന
പലിശ നിരക്ക്
കുറയ്ക്കുന്ന
സാഹചര്യമുണ്ടാകുമോ;
(ബി)
നിലവില്‍
സഹകരണ സംഘങ്ങള്‍
സ്ഥിരനിക്ഷേപങ്ങള്‍ക്ക്
എത്ര ശതമാനം പലിശയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ബാങ്കിന് റിസര്‍വ്
ബാങ്ക് ലൈസന്‍സ്
ലഭിക്കുന്നതിലൂടെ അതിലെ
ഘടകമായ പ്രാഥമിക സഹകരണ
സംഘങ്ങളിലും റിസര്‍വ്
ബാങ്കിന്റെ നിയന്ത്രണം
ഉണ്ടാകുവാന്‍
സാധ്യതയുണ്ടോ;
(ഡി)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാകുന്നതോടെ
പ്രാഥമിക സംഘങ്ങള്‍ക്ക്
ബാങ്ക് എന്ന പേര്
ഉപയോഗിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണം ഉണ്ടാകുമോ
എന്നറിയിക്കാമോ?
കയര്‍
വ്യവസായരംഗത്തെ രണ്ടാം
പുന:സംഘടന
*188.
ശ്രീ.ബി.സത്യന്
,,
കെ. ദാസന്
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം കയര്‍
ഉല്പാദനത്തില് മൂന്നു
മടങ്ങോളം വര്‍ദ്ധനവ്
സൃഷ്ടിക്കാന്‍
സാധിക്കുന്ന തരത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തകര്ന്നടിഞ്ഞിരുന്നതായി
ആക്ഷേപമുള്ള കയര്‍
വ്യവസായരംഗത്ത്
ആധുനികീകരണത്തിലൂടെ
പരമ്പരാഗതമായി ഈ
തൊഴിലില്‍
ഏര്‍പ്പെട്ടിരുന്നവരെ
സംരക്ഷിച്ചുകൊണ്ട്
നടത്തിയ രണ്ടാം
പുന:സംഘടനയുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ചകിരിയുടെ
ക്ഷാമം
പരിഹരിക്കുന്നതിനും
ഉല്പന്ന
വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ
വിപണി
വിപുലീകരിക്കുന്നതിനും
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
*189.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയില്‍
ചേരുന്നവര്‍ക്ക്
പെന്ഷൻ
നല്‍കുന്നതിനുള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പെൻഷന്
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
പദ്ധതിയില്‍
അംഗങ്ങളാകുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രവാസി
ചിട്ടിയില്‍ കൂടുതല്‍
ആളുകളെ
ചേര്‍ക്കുന്നതിന്
കെ.എസ്.എഫ്.ഇ.
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
പ്രവാസി
ചിട്ടി പ്രചരണത്തിന്റെ
ഭാഗമായി കെ.എസ്.എഫ്.ഇ.
'പ്രവാസി ഗ്രാൻഡ് ഡേ'
എന്ന പരിപാടി
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കുമോ?
കയറിന്റെയും
കയര്‍ ഉല്പന്നങ്ങളുടെയും
വിപണന പ്രവര്‍ത്തനങ്ങള്‍
*190.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയറിന്റെയും കയര്‍
ഉല്പന്നങ്ങളുടെയും
വിപണന
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
ജനപ്രിയമാക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
കയര്‍
മേഖലയില്‍ ഉല്പാദനം
മെച്ചപ്പെടുത്തുന്നതിന്
കയര്‍ സഹകരണ സംഘങ്ങള്‍
വഹിക്കുന്ന പങ്ക്
പരിഗണിച്ച് അവയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
ഈ സർക്കാർ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
കയറിന്റെയും
കയര്‍
ഉല്‍പ്പന്നങ്ങളുടെയും
പ്രദര്‍ശനത്തിനും
വില്പനയ്ക്കുമായി
സര്‍ക്കാര്‍
നടത്തിവരുന്ന മേളകള്‍
ഏതെല്ലാമാണ്;
(ഡി)
കയര്‍
വികസന വകുപ്പ് നടത്തിയ
അന്താരാഷ്ട്ര സംരംഭമായ
'കയര്‍ കേരള' ഈ
മേഖലയില്‍ ഉണ്ടാക്കിയ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഹൈഡൽ
ടൂറിസം പദ്ധതി
*191.
ശ്രീ.രാജു
എബ്രഹാം
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളും
അവയോടനുബന്ധിച്ചുള്ള
പ്രദേശങ്ങളും
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാൻ
കഴിയുന്നവയായതിനാൽ അവ
കേന്ദ്രീകരിച്ച് ഹൈഡൽ
ടൂറിസം പദ്ധതി
നടപ്പിലാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഏതെല്ലാം ഡാമുകള്‍
കേന്ദ്രീകരിച്ചാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വിനോദസഞ്ചാരികളെ
ഹൈഡൽ ടൂറിസത്തിലേക്ക്
കൂടുതൽ
ആകര്‍ഷിക്കുന്നതിനായി
ഡാമുകളോട് ചേര്‍ന്ന്
പരിസ്ഥിതി സൗഹൃദ
പാര്‍ക്കുകളും
പൂന്തോട്ടങ്ങളും
ബോട്ടിംഗും
സജ്ജീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
നെല്‍കൃഷി
പ്രോത്സാഹനത്തിന് സഹകരണ
മേഖലയുടെ സഹായങ്ങള്‍
*192.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
നെല്ലുല്പാദനം
വർദ്ധിപ്പിക്കുന്നതിനും
നെല്‍ കർഷകരെ
സഹായിക്കുന്നതിനുമായി
സഹകരണ മേഖല എന്തൊക്കെ
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍
നെല്‍കൃഷിക്കായി
പലിശരഹിത വായ്പ
നല്കുന്നുണ്ടോ; ഈ
സ്ഥാപനങ്ങള്‍
നെല്‍കൃഷിക്ക് ഇൻഷുറൻസ്
പരിരക്ഷ
ലഭ്യമാക്കുന്നുണ്ടോ;
(സി)
പ്രാഥമിക
കാർഷിക വായ്പാ സഹകരണ
സംഘങ്ങള്‍ നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാർഷിക
സ്വർണ്ണപ്പണയ വായ്പകള്‍
ദേശസാത്കൃത ബാങ്കുകള്‍
വിതരണം ചെയ്യുന്നതുപോലെ
സഹകരണ ബാങ്കുകള്‍ക്ക്
വിതരണം ചെയ്യാൻ
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ചാര്‍ജ്ജ് കടിശ്ശിക
*193.
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ കഴിഞ്ഞ
വര്‍ഷത്തെ
നഷ്ടത്തേക്കാള്‍ കൂടിയ
തുക വന്‍കിടക്കാരില്‍
നിന്നും കടിശ്ശികയായി
പിരിച്ചെടുക്കാനുണ്ടോ;
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ചാര്‍ജ്
വര്‍ദ്ധിപ്പിക്കാതെ ഈ
തുക കര്‍ശനമായി
പിരിച്ചെടുക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
മേഖലയുടെ സമഗ്രപുരോഗതിക്ക്
നടപടി
*194.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി മേഖലയുടെ
സമഗ്രപുരോഗതിയും
കൈത്തറി തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷിതത്വവും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
ഉല്പന്നങ്ങളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
കൈത്തറി വിപണി
വിപുലപ്പെടുത്തുന്നതിനും
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
അവലംബിച്ചിട്ടുളളത്;
(സി)
കൈത്തറി
സഹകരണസംഘങ്ങളെ
ശക്തീകരിക്കുന്നതിനും
സഹകരണ സംഘങ്ങള്‍ക്ക്
അസംസ്കൃത വസ്തുക്കള്‍
സൗജന്യ നിരക്കില്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
കൈത്തറി
മേഖലയിലെ തൊഴില്‍
വൈദഗ്ദ്ധ്യം, അറിവ് ,
സാങ്കേതികത എന്നിവ
മെച്ചപ്പെടുത്തുന്നതിനും
കൈത്തറി ഉല്പന്നങ്ങളുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ജി.എസ്.ടി. നഷ്ടപരിഹാര തുക
*195.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നഷ്ടപരിഹാരമായി
കേന്ദ്രം നല്കുവാനുള്ള
തുക നല്കാത്തതുമൂലം
സംസ്ഥാനത്ത് സാമ്പത്തിക
പ്രതിസന്ധി
ഉണ്ടായിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
വരുമാനം
വര്‍ദ്ധിക്കാത്തത്
മൂലമാണ് നഷ്ടപരിഹാരതുക
സമയബന്ധിതമായി കേന്ദ്രം
കൈമാറാത്തത് എന്നത്
വസ്തുതയാണോ;
(സി)
നിലവില്‍
എത്ര മാസത്തെ
ജി.എസ്.ടി. നഷ്ടപരിഹാര
കുടിശ്ശികയാണ് കേന്ദ്രം
നല്കുവാനുള്ളത്; ഇത്
എത്ര കോടി രൂപ വരും;
വ്യക്തമാക്കുമോ;
(ഡി)
2019-ല്‍
ജി.എസ്.ടി.
നഷ്ടപരിഹാരമായി
കേന്ദ്രം എത്ര കോടി
രൂപയാണ് സംസ്ഥാനത്തിന്
നല്‍കിയത്;
വിശദമാക്കാമോ?
ഊര്‍ജ്ജമേഖലയിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
*196.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.വി. അന്‍വര്‍
,,
യു. ആര്. പ്രദീപ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജമേഖലയില്‍
നടപ്പിലാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ഗ്രാമീണ
മേഖലയിലെ വൈദ്യുതി
വിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിനും
ഗ്രാമീണ ഭവനങ്ങള്‍
വൈദ്യുതീകരിക്കുന്നതിനും
ആവിഷ്കരിച്ച
ദീന്‍ദയാല്‍ ഉപാദ്ധ്യായ
ഗ്രാമ ജ്യോതി യോജന
പ്രകാരം എത്ര കോടി രൂപ
കേന്ദ്ര സര്‍ക്കാരില്‍
നിന്നും
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പ്രളയത്തില്‍
വൈദ്യുതി കണക്ഷന്
തകരാറിലായ വീടുകളില്‍
വൈദ്യുതി കണക്ഷന്
നല്‍കുന്നതിന് സൗഭാഗ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
നഗര
പ്രദേശങ്ങളിലെ പ്രസരണ
വിതരണ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സംയോജിത ഊര്‍ജ്ജ വികസന
പദ്ധതി പ്രകാരം
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവർത്തനം
*197.
ശ്രീ.കെ.
ആന്‍സലന്‍
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആകെയെടുത്താല്‍
നഷ്ടത്തിലായിരുന്ന
സ്ഥാനത്ത് ഇപ്പോള്‍ ആകെ
പ്രവര്‍ത്തന ലാഭം
നേടാനായിട്ടുണ്ടോ; ആകെ
വിറ്റുവരവില്‍ എത്ര
നേട്ടം കൈവരിക്കാനായി;
എത്ര സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിനും
വിപുലീകരണത്തിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; തത്ഫലമായി
എത്ര സ്ഥാപനങ്ങള്‍
ലാഭത്തിലാകുകയോ നഷ്ടം
കുറയ്ക്കുകയോ
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
ഭാവി
വാഹനമായ ഇലക്ട്രിക്
വാഹന നിര്‍മ്മാണ
രംഗത്ത് പ്രാപ്തി
നേടാന്‍ കേരള
ഓട്ടോമൊബൈല്‍സിന്
സാധ്യമായിട്ടുണ്ടോ;
'നീം ജി' ആവശ്യാനുസരണം
നിര്‍മ്മിക്കാന്‍
കഴിയുന്ന വിധത്തില്‍
സ്ഥാപനത്തെ
ശക്തിപ്പെടുത്താന്‍
പദ്ധതിയുണ്ടോ?
ഇലക്ട്രിക്
വാഹനങ്ങളുടെ ചാര്‍ജ്ജിംഗ്
സ്റ്റേഷന്
*198.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-മൊബിലിറ്റി
പ്രചരിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
ശ്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക്
ചാര്‍ജ്ജിംഗ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ഒരുക്കുന്നതിന്
കെ.എസ്.ഇ.ബി.യെ സംസ്ഥാന
നോഡല്‍ ഏജന്‍സിയായി
നിയമിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹനങ്ങള്‍
ചാര്‍ജ്ജ്
ചെയ്യുന്നതിനുള്ള
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ചുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
എവിടെയൊക്കെയാണ്
സ്ഥാപിക്കുന്നതെന്നും
അതിന് മാനദണ്ഡമാക്കുന്ന
ദൂരപരിധിയും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
വ്യവസായ
സൗഹൃദ സംസ്ഥാനം
*199.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം. സി. കമറുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സൗഹൃദ റാങ്കിംഗില്‍
21-ാം സ്ഥാനത്ത്
നില്ക്കുന്ന
സംസ്ഥാനത്തെ
മുന്‍നിരയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കൊച്ചിയില്‍
നടന്ന നിക്ഷേപക
സംഗമത്തില്‍ എത്ര
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ കൈക്കൊണ്ടു;
വിശദാംശം ലഭ്യമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
*200.
ശ്രീ.വി.
ജോയി
,,
റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കാത്തതും
പ്രദേശവാസികളിലേക്ക്
വിനോദസഞ്ചാരത്തിന്റെ
സദ്ഫലങ്ങള്‍
എത്തിക്കുന്ന രീതിയില്‍
ആവിഷ്കരിച്ചിട്ടുള്ളതുമായ
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയിലൂടെ
എത്രപേർക്ക് പ്രയോജനം
ലഭ്യമാകുന്നുവെന്നതിന്റെ
കണക്ക് നല്‍കാമോ; എത്ര
ഉത്തരവാദിത്ത ടൂറിസം
യൂണിറ്റുകള്‍ രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
(ബി)
പദ്ധതി
വിപുലപ്പെടുത്തുന്നതിനായി
സർക്കാർ ചെയ്തിട്ടുള്ള
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
ഉത്തരവാദിത്ത ടൂറിസം
രംഗത്തെ
പ്രവർത്തനത്തിന്
എന്തൊക്കെ അവാർഡുകളും
പുരസ്കാരങ്ങളും
ലഭിച്ചിട്ടുണ്ട്;
(സി)
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ
ശുചിത്വവും
വിനോദസഞ്ചാരികളുടെ
സുരക്ഷിതത്വവും ഉറപ്പു
വരുത്തുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികളെക്കുറിച്ച്
അറിയിക്കാമോ?
കായികക്ഷമതാ
മിഷന്
*201.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ. പ്രദീപ്കുമാര്‍
,,
വി.കെ.പ്രശാന്ത്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വിഭാഗം
ജനങ്ങള്‍ക്കും മികച്ച
കായികക്ഷമതയും നല്ല
ആരോഗ്യവും
ഉറപ്പാക്കുകയെന്ന
ലക്ഷ്യത്തോടെ
ആരംഭിക്കുന്ന
കായികക്ഷമതാ മിഷന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സ്കൂള്‍
കായികമേളയില്‍ മികവ്
പുലര്‍ത്തുന്ന
കുട്ടികള്‍ക്ക്
പരിശീലനം നല്കി അവരെ
ഭാവി കായികതാരങ്ങളായി
വളര്‍ത്തിയെടുക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
പുതിയ
സ്പോര്‍ട്സ് സ്കൂള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നും നിലവിലുള്ളവയുടെ
നിലവാരത്തെക്കുറിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
കായിക
പരിശീലനത്തിനായി പുതിയ
അക്കാദമികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഉൗര്ജ്ജസംരക്ഷണം
ഉറപ്പു വരുത്തുന്നതിനുള്ള
നടപടികള്‍
*202.
ശ്രീ.എം.
മുകേഷ്
,,
എം. സ്വരാജ്
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്ജ്ജസംരക്ഷണം
ഉറപ്പു വരുത്തുന്നതിനും
ഉൗര്ജ്ജക്ഷമത
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വീടുകള്‍,
വ്യവസായ-വാണിജ്യസ്ഥാപനങ്ങള്‍,
ഓഫീസുകള്‍, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ തുടങ്ങി
എല്ലാ വിഭാഗം വെെദ്യുതി
ഉപഭോക്താക്കളിലും
ഉൗര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
നിര്‍മ്മിക്കപ്പെടുന്ന
എല്ലാ
കെട്ടിടങ്ങള്‍ക്കും
ഉൗര്‍ജ്ജ സംരക്ഷണ
ബില്‍ഡിംഗ് കോഡ്
(ഇ.സി.ബി.സി.)
ബാധകമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
മേല്‍നോട്ട,
നിരീക്ഷണ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
എല്ലാ മേഖലകളിലും
ഉൗര്‍ജ്ജ ഓഡിറ്റിംഗ്
ഘട്ടംഘട്ടമായി
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
ഉൗര്ജ്ജസംരക്ഷണം
സംബന്ധിച്ചും
വെെദ്യുതിയുടെ
കാര്യക്ഷമമായ ഉപയോഗം
സംബന്ധിച്ചും
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിന്
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
വിതരണരംഗത്തെ പ്രവര്‍ത്തന
പുരോഗതി
*203.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഐ.ബി. സതീഷ്
,,
ആന്റണി ജോണ്‍
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോഡ്
ഷെഡിംഗും പവര്‍കട്ടും
ഒഴിവാക്കുന്നതിനും
സദാസമയം ഗുണമേന്മയുള്ള
വെെദ്യുതി
ലഭ്യമാക്കുന്നതിനും ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനം
വിജയകരമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മുടങ്ങി
കിടന്നിരുന്ന ഇടമണ്‍
കൊച്ചി പവര്‍ ഹെെവേ
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങളും
പദ്ധതി കാെണ്ടുള്ള
നേട്ടങ്ങളും
വിശദമാക്കാമോ; ആധുനിക
സാങ്കേതിക
വിദ്യാധിഷ്ഠിതമായ
പുഗലൂര്‍-തൃശ്ശൂര്‍
പ്രസരണ ലൈനിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(സി)
പ്രസരണ-വിതരണ
നഷ്ടം കുറയ്ക്കാനുള്ള
പ്രവര്‍ത്തനത്തില്‍
കെെവരിക്കാനായ നേട്ടം
അറിയിക്കാമോ?
പുതിയ
അണക്കെട്ടുകള്‍
നിര്‍മ്മിക്കുവാനുള്ള
സാധ്യതാപഠനം
*204.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര
ജലകമ്മീഷന് നടത്തിയ
പഠനത്തില്‍ പ്രളയം
നിയന്ത്രിക്കുന്നതിനായി
സംഭരണശേഷി കൂടിയ
ഡാമുകളുടെ ആവശ്യകത
കണ്ടെത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് കൂടുതല്‍
അണക്കെട്ടുകള്‍
നിര്‍മ്മിക്കുവാനുള്ള
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പഠന റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എവിടെയൊക്കെ പുതിയ
ഡാമുകള്‍
നിര്‍മ്മിക്കാമെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
അതിന്മേലുള്ള
മേല്‍നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ഡി)
പുതിയ
ഡാമുകള്‍
നിര്‍മ്മിക്കുമ്പോള്‍
പരിസ്ഥിതിക്ക് കടുത്ത
ആഘാതം
ഉണ്ടാക്കുന്നില്ലായെന്ന
കാര്യം
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
അന്യസംസ്ഥാന
ലോട്ടറികളുടെ കടന്നുകയറ്റം
*205.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
കൗൺസിൽ ലോട്ടറിക്ക് 28
ശതമാനം നികുതി നിരക്ക്
ബാധകമാക്കിയത്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തെ
ബാധിച്ചിട്ടുണ്ടോ;
(ബി)
അന്യസംസ്ഥാന
ലോട്ടറികളുടെ
കടന്നുകയറ്റം എങ്ങനെ
നിയന്ത്രിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
മേഖലയിലെ നൂതന പദ്ധതികള്‍
*206.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈത്തറി മേഖലയുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
തൊഴില്‍രഹിതരായ
യുവജനങ്ങളെ കൈത്തറി
മേഖലയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിന്
യുവ-വീവ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വീട്ടില്‍
ഒരു തറി പദ്ധതി പ്രകാരം
പുതിയ തറി
വാങ്ങുന്നതിന്
സര്‍ക്കാര്‍ എത്ര
തുകയാണ്
നല്‍കുന്നതെന്ന്
അറിയിയ്ക്കാമോ;
(ഡി)
കൈത്തറി
മേഖലയുടെ
പുനരുദ്ധാരണത്തിനായി
ഹാന്‍ടെക്സ് മുഖേന
നടപ്പിലാക്കി വരുന്ന
കൈത്തറി സുരക്ഷാ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ചരക്ക്
സേവന നികുതി
*207.
ശ്രീ.ടി.ജെ.
വിനോദ്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയതിനു ശേഷം
സംസ്ഥാന നികുതി
വകുപ്പില്‍ മൊത്തം
നികുുതി വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയ ശേഷം ഓരോ
വര്‍ഷവും ലഭിച്ച
വരുമാനവും വര്‍ദ്ധനവും
വ്യക്തമാക്കുമോ;
(സി)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുമ്പോള്‍
ഇതിനെക്കാള്‍ ഉയര്‍ന്ന
നികുതി വരുമാനം
പ്രതീക്ഷിച്ചിരുന്നോ;
എങ്കില്‍ ഓരോ വര്‍ഷവും
പ്രതീക്ഷിച്ച വരുമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രതീക്ഷിച്ച
നികുതി വരുമാന
വര്‍ദ്ധനവ്
ലഭിക്കാതിരുന്നത്
നികുതി വകുപ്പിന്റെ
വീഴ്ച മൂലമാണെന്ന്
വിലയിരുത്തുന്നുണ്ടോ?
കേരള
ബാങ്ക് രൂപീകരണത്തിന്റെ
ഭാഗമായുള്ള നിയന്ത്രണങ്ങള്‍
*208.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
ഭാഗമായി പ്രവാസി
നിക്ഷേപം തിരിച്ചു
നല്കാന് ജില്ലാസഹകരണ
ബാങ്കുകള്‍ക്ക്
ആര്.ബി.ഐ. നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളില്‍ ഒരു ദിവസം
സൂക്ഷിക്കാവുന്ന
പണത്തിന്റെ പരിധി
കുറച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(സി)
ഈ
നിയന്ത്രണങ്ങള്‍ മൂലം
ഇടപാടുകാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
വികസനത്തില്‍ കേരളബാങ്കിനുള്ള
പങ്ക്
*209.
ശ്രീ.അനൂപ്
ജേക്കബ്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നാനാമുഖമായ
വികസനത്തില്‍
കേരളബാങ്കിന് മുഖ്യ
പങ്ക് വഹിക്കുവാൻ
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വികസന നേട്ടങ്ങളില്‍
സംസ്ഥാന സഹകരണ
ബാങ്കിനും ജില്ലാ സഹകരണ
ബാങ്കുകള്‍ക്കും
കാര്യമായ പ്രവർത്തനം
കാഴ്ചവെയ്ക്കുവാൻ
സാധിച്ചിരുന്നില്ലെന്നതുകൊണ്ടാണോ
അവ ലയിപ്പിച്ച് കേരള
ബാങ്ക് രൂപീകരിക്കുവാൻ
തീരുമാനിച്ചത്;
(സി)
സംസ്ഥാനത്ത്
നിലനിന്നിരുന്ന ത്രീ
ടയർ സിസ്റ്റം
ഉപേക്ഷിച്ച് ടൂ ടയർ
സിസ്റ്റത്തിലേക്ക്
നീങ്ങുന്നത് സഹകരണ
മേഖലക്ക് എപ്രകാരം
ഗുണകരമാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരള
ബാങ്ക് നിലവില്‍
വരുന്നതോടെ കാർഷിക
വായ്പകള്‍
നിലവിലുള്ളതിനെക്കാള്‍
കുറഞ്ഞ പലിശ നിരക്കില്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍
എപ്രകാരമാണെന്ന്
വിശദമാക്കാമോ?
അസെൻഡ്
- 2020
*210.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസെൻഡ്
- 2020 വ്യവസായ
സംഗമത്തിന്റെ ഫലമായി
സംസ്ഥാനത്ത് ഇതുവരെ
എത്ര പുതിയ സംരംഭകര്‍
വ്യവസായം
തുടങ്ങുന്നതിനായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
വിദേശത്തുനിന്നും
തൊഴിൽ നഷ്ടപ്പെട്ട്
തിരിച്ചെത്തിയ
പ്രവാസികള്‍ക്ക്
സംസ്ഥാനത്ത് വ്യവസായം
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
ഇളവുകള്‍
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇത്തരക്കാര്‍
ആരംഭിക്കുന്ന വ്യവസായ
സംരംഭങ്ങള്‍ക്ക് മുൻഗണന
നൽകുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
വിശദമാക്കുമോ?