കേന്ദ്ര
സര്‍ക്കാര്‍ തയ്യാറാക്കിയ
മോഡല്‍ ഡിറ്റെന്‍ഷന്‍
സെന്റര്‍ മാന്വല്‍
*151.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ആഭ്യന്തരമന്ത്രാലയം
തയ്യാറാക്കിയ മോഡല്‍
ഡിറ്റെന്‍ഷന്‍ സെന്റര്‍
മാന്വലിന്റെ പകര്‍പ്പ്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ അനധികൃത
കുടിയേറ്റക്കാര്‍ക്ക്
എന്തൊക്കെ സൗകര്യങ്ങള്‍
ഉണ്ടാക്കണമെന്നാണ്
പ്രസ്തുത മാന്വലില്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(സി)
ഇത്
പ്രകാരമുള്ള
ഡിറ്റെന്‍ഷന്‍ സെന്റര്‍
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ നല്കിയ
മോഡല്‍ ഡിറ്റെന്‍ഷന്‍
സെന്റര്‍
മാന്വലിന്മേലുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
അഭിപ്രായമാണ്
അറിയിച്ചത് എന്ന്
വ്യക്തമാക്കുമോ?
ജീവിതശൈലി
രോഗങ്ങള്‍
*152.
ശ്രീ.പി.
ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങളില്‍ അഞ്ചിലൊന്ന്
പേരും പ്രമേഹ
രോഗബാധിതരാണെന്ന
റിപ്പോര്‍ട്ടുകള്‍
ജീവിതശൈലി അസുഖങ്ങളുടെ
ഭയാനകമായ വ്യാപ്തി
വെളിപ്പെടുത്തുന്ന
സാഹചര്യത്തില്‍
സംസ്ഥാനം ആരോഗ്യ
രംഗത്ത് കൈവരിച്ച
നേട്ടങ്ങള്‍
നിലനിര്‍ത്തുന്നതിന്
പൊതു ആരോഗ്യ സംവിധാനം
കൂടുതല്‍
ശക്തിപ്പെടുത്താന്‍
പ്രത്യേകം
പരിപാടിയുണ്ടോ;
(ബി)
ഭക്ഷണക്രമത്തിലും
ജീവിതശൈലിയിലും
സാമ്പത്തികോന്നതിവരുത്തിയ
മാറ്റങ്ങള്‍ കാന്‍സര്‍,
പ്രമേഹം, ഹൃദ്രോഗം
തുടങ്ങിയ അസുഖങ്ങള്‍
വ്യാപകമാക്കാന്‍
ഇടയുള്ളതിനാല്‍
അനിവാര്യമായ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പദ്ധതിയുണ്ടോ;
(സി)
ജീവിതശൈലി
അസുഖങ്ങളുടെ ഫലപ്രദമായ
നിയന്ത്രണത്തിനായി
പ്രാഥമികാരോഗ്യ
സംവിധാനങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
*153.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
ആദ്യഘട്ട നിര്‍മ്മാണ
പ്രവൃത്തികള്‍ 2019
ഡിസംബര്‍ നാലിനു
മുന്‍പ്
പൂര്‍ത്തിയാക്കണമെന്ന്
അദാനി ഗ്രൂപ്പ് സംസ്ഥാന
സര്‍ക്കാരുമായി
ഉണ്ടാക്കിയ കരാറില്‍
വ്യവസ്ഥ ചെയ്തിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ആദ്യഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനം കരാര്‍
പ്രകാരം
പൂര്‍ത്തിയാക്കാത്ത
സാഹചര്യത്തില്‍ അദാനി
കമ്പനിയോട് വിശദീകരണം
ആരാഞ്ഞിരുന്നോ;
എങ്കില്‍ എന്ത്
വിശദീകരണമാണ്
നല്‍കിയത്;
(സി)
കരാര്‍
തീയതി അവസാനിച്ച്
മൂന്ന് മാസം
കഴിഞ്ഞാല്‍ അദാനി
ഗ്രൂപ്പ് പ്രതിദിനം
പന്ത്രണ്ട് ലക്ഷം രൂപ
നഷ്ടപരിഹാരം
നല്‍കണമെന്ന് കരാറില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഇതു
പ്രകാരമുള്ള നോട്ടീസ്
അദാനി കമ്പനിക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളുടെ
വസ്തുവകകള്‍
*154.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വസ്തുവകകളില്‍ സംസ്ഥാന
സര്‍ക്കാരിനുള്ള അവകാശം
സംരക്ഷിക്കാന്‍
മോണിട്ടറിംഗ് സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
വസ്തുവകകളില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിയമപരമായ അവകാശം
സംരക്ഷിക്കാന്‍
രൂപീകരിച്ച
മോണിട്ടറിംഗ് സെല്ലില്‍
ആരൊക്കെ
ഉള്‍പ്പെടുന്നുവെന്ന്
വ്യക്തമാക്കാമോ; ഈ
സെല്ലിന്റെ ഉദ്ദേശ്യവും
ചുമതലകളും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ഏറ്റെടുത്ത് നല്കുന്ന
ഭൂമി ഏതെങ്കിലും
കാരണവശാല്‍ ആ സ്ഥാപനം
നിര്‍ത്തുമ്പോഴോ
സ്വകാര്യ മേഖലയ്ക്ക്
കൈമാറുമ്പോഴോ സംസ്ഥാന
സര്‍ക്കാരിന് പ്രസ്തുത
ഭൂമിയിലുള്ള അവകാശം
പുന:സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സില്‍വര്‍
ലൈന്‍ അതിവേഗ റെയില്‍പാത
*155.
ശ്രീ.വി.കെ.പ്രശാന്ത്
,,
ജെയിംസ് മാത്യു
,,
സജി ചെറിയാന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
അഭിമാന പദ്ധതിയായ
സില്‍വര്‍ ലൈന്‍ അതിവേഗ
റെയില്‍പാതയുടെ, നൂതന
സാങ്കേതിക വിദ്യ
ഉപയോഗിച്ചുകൊണ്ടുള്ള
സര്‍വേ
പൂര്‍ത്തിയായതിനെത്തുടര്‍ന്ന്
ഭൂമി ഏറ്റെടുക്കല്‍
പ്രവര്‍ത്തനങ്ങൾ
തുടങ്ങാന്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; എത്ര
സ്ഥലം ഏറ്റെടുക്കേണ്ടി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(ബി)
മതിപ്പു
ചെലവ് എത്രയാണെന്ന്
അറിയിക്കാമോ; പദ്ധതി
നടപ്പാക്കുന്നതിനുള്ള
ധനസ്രോതസ്സ്
സംബന്ധിച്ച്
ധാരണയായിട്ടുണ്ടോ;
എങ്കിൽ അറിയിക്കാമോ?
ജപ്പാന്,
കൊറിയ എന്നീ രാജ്യങ്ങളില്‍
നിന്നുള്ള സഹായവാഗ്ദാനങ്ങള്‍
*156.
ശ്രീ.പി.കെ.ബഷീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജപ്പാന്, കൊറിയ
സന്ദര്‍ശനവേളയില്‍
എന്തെല്ലാം
സഹായവാഗ്ദാനങ്ങളാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം കാര്യങ്ങളില്‍
നടപടി ആരംഭിച്ചെന്ന്
വെളിപ്പെടുത്തുമോ;
(സി)
മറ്റുകാര്യങ്ങളില്‍
എന്നത്തേക്ക് നടപടി
സ്വീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം അറിയിക്കുമോ?
ഭക്ഷ്യ
ഭദ്രത നിയമം
*157.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
ആദ്യന്തകമ്പ്യൂട്ടര്വല്ക്കരണം
നടത്തിയതു മൂലമുണ്ടായ
നേട്ടങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
റേഷന്‍ കടകളില്‍
നടക്കുന്ന
ട്രാന്സാക്ഷന്,
സ്റ്റോക്ക് മൂവ്മെന്റ്
തുടങ്ങിയ കാര്യങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അറിയുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി റേഷന്‍കടകളുടെ
വൈവിദ്ധ്യവല്‍ക്കരണത്തിനും
റേഷന്‍ വ്യാപാരികളുടെ
സാമ്പത്തിക ഭദ്രത
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
റേഷന്‍
പോര്‍ട്ടബിലിറ്റി
സംവിധാനം സംസ്ഥാനത്ത്
ഫലപ്രദമായി
നടക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ദേശീയ
ഭക്ഷ്യ ഭദ്രത നിയമം
നടപ്പിലാക്കിയതിനെത്തുടര്‍ന്ന്
സംസ്ഥാനത്ത് ഭക്ഷ്യ
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്മീഷന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രവാസികള്‍ക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്
ഡേറ്റാ ബാങ്ക്
*158.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളെ
സംബന്ധിച്ച ആധികാരിക
വിവരങ്ങളുടെ അഭാവം
അവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചതായി
കരുതുന്നുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ ;
(ബി)
പ്രവാസികളെ
സംബന്ധിച്ച ആധികാരിക
ഡേറ്റാ ബാങ്ക്
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് തയ്യാറാക്കുമ്പോള്‍
പ്രവാസികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകാതിരിക്കാൻ
പ്രത്യേകം
ശ്രദ്ധിക്കുമോയെന്ന്
അറിയിക്കുമോ?
കൊറോണ
വൈറസ് പനിയുള്പ്പെടെയുളള
പകര്‍ച്ച വ്യാധികള്‍
*159.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
കാരാട്ട് റസാഖ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭീഷണിയുയര്‍ത്താന്‍
സാധ്യതയുള്ള കൊറോണ
വൈറസ്
പനിയുള്‍പ്പെടെയുള്ള
പകര്‍ച്ച വ്യാധികള്‍
നേരിടുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ബി)
പൊതു
ആരോഗ്യ രംഗം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി ആരോഗ്യപരിപാലന
രീതികളും സാങ്കേതിക
വിദ്യകളും
വികസിപ്പിക്കാനും
ആരോഗ്യ രംഗത്തെ ഗവേഷണം
പ്രോത്സാഹിപ്പിക്കാനും
മെഡിക്കല്‍ ടെക്നോളജി
കണ്‍സോര്‍ഷ്യം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം പൊതുജനാരോഗ്യം
ശക്തിപ്പെടുത്തുന്നതിന്
പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ദീര്‍ഘകാലമായി
ജോലിക്ക് ഹാജരാകാത്ത
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടിയെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ഡിജിറ്റല്‍
സര്‍വകലാശാല
*160.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫര്‍മേഷന്‍
ടെക്നോളജി ആന്‍ഡ്
മാനേജ്മെന്റ് കേരള
ഡിജിറ്റല്‍
സര്‍വകലാശാലയാക്കി
മാറ്റുന്നതിലൂടെ
ലക്ഷ്യമിടുന്ന
പ്രവര്‍ത്തന
സ്വാതന്ത്ര്യവും
രാജ്യാന്തര സഹകരണവും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍വ്വകലാശാലയുടെ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ; ഈ
സര്‍വ്വകലാശാല
സ്ഥാപിക്കുന്നത്
എവിടെയാണെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍വ്വകലാശാലയുടെ
അധികാരം വിദ്യാര്‍ത്ഥി
സമൂഹത്തെ എത്തരത്തില്‍
ബാധിക്കും
എന്നറിയിക്കാമോ;
ഏതെല്ലാം മേഖലകളിലാണ്
ഇവിടെ കോഴ്സുകളും
ഗവേഷണവും നടക്കുന്നത്
എന്നറിയിക്കാമോ; മറ്റ്
സര്‍വ്വകലാശാലകളിലെ
അധ്യാപകരെ ഇവിടെ
നിയമിക്കുമോ;
വിശദമാക്കാമോ?
പോലീസ്
ആധുനികീകരണത്തിനുള്ള നൂതന
സംവിധാനങ്ങള്‍
*161.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ആധുനികീകരണത്തിന്റെ
ഭാഗമായി രാജ്യത്ത്
ആദ്യമായി ആരംഭിച്ച നൂതന
സംവിധാനങ്ങളായ
സെന്‍ട്രല്‍
ഇന്‍ട്രൂഷന്‍
മോണിറ്ററിംഗ്
സിസ്റ്റം,
ഇന്റഗ്രേറ്റഡ് ട്രാഫിക്
സംവിധാനം
എന്നിവയെക്കുറിച്ച്
അറിയിക്കാമോ;
(ബി)
ദുബായ്
മാതൃകയില്‍ അത്യാധുനിക
സ്മാര്‍ട്ട് പോലീസ്
ആപ്ലിക്കേഷനും
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷനും
പ്രാവര്‍ത്തികമാക്കാന്‍
പരിപാടിയുണ്ടോ;
നിലവില്‍ ഏത് പോലിസ്
സ്റ്റേഷനിലും
എഫ്.എെ.ആര്.
രജിസ്റ്റര്‍ ചെയ്യാനും
ഓണ്‍ലെെനായി പരാതി
രജിസ്റ്റര്‍ ചെയ്യാനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സെെബര്‍
ഡോം നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
പദ്ധതിക്ക് ദേശീയ
അവാര്‍ഡ്
ലഭിച്ചിരുന്നോ എന്ന്
അറിയിക്കുമോ?
മെഡിക്കല്‍
കോളേജുകളുടെ
നിലവാരമുയര്‍ത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*162.
ശ്രീ.ഒ.
ആര്. കേളു
,,
എന്‍. വിജയന് പിള്ള
,,
ഡി.കെ. മുരളി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ്
അനുവദിക്കണമെന്ന
നിരന്തര ആവശ്യം
കേന്ദ്രസര്‍ക്കാര്‍
അംഗീകരിക്കാതിരിക്കുകയും
കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനമായ ശ്രീ ചിത്ര
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസില്‍
ചികിത്സയ്ക്ക്
അനുവദിച്ചിരുന്ന
ഇളവുകള്‍
പരിമിതപ്പെടുത്തുകയും
ചെയ്യുന്ന
സാഹപര്യത്തില്‍
സംസ്ഥാനത്ത്
അതിവിദഗ്ദ്ധ ചികിത്സാ
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
മെഡിക്കല്‍ കോളേജുകളുടെ
നിലവാരമുയര്‍ത്തുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളുടെയും
ജനറല്‍-ജില്ലാ
ആശുപത്രികളുടെയും
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
അടിയന്തര ചികിത്സാ
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
കൈക്കൊണ്ടുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
വിതരണം
*163.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാര്‍ ആതന്റിക്കേഷന്‍
മുഖേനയാണോ എല്ലാ
ഉപഭോക്താക്കളും റേഷന്‍
വാങ്ങുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നേരിട്ട്
റേഷന്‍ വാങ്ങാത്ത
ശയ്യാവലംബികളായ
കാര്‍ഡുടമകള്‍ക്ക്
റേഷന്‍ വിഹിതം
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മൂന്നുമാസം
തുടര്‍ച്ചയായി റേഷന്‍
വാങ്ങാത്ത
എ.എ.വൈ./മുന്‍ഗണനാ
കാര്‍ഡുകളുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
തുടര്‍നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
റേഷന്‍ വാങ്ങാത്ത
കാര്‍ഡുകള്‍
റദ്ദാക്കുമെന്ന് പറഞ്ഞ്
ഉപഭോക്താക്കളെ
സ്വാധീനിച്ച് റേഷന്‍
വിഹിതം വ്യാപാരികള്‍
ദുരുപയോഗം
ചെയ്യാതിരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വെളിപ്പെടുത്തുമോ;
(ഇ)
റേഷന്‍
വാങ്ങാത്ത
കാര്‍ഡുടമകള്‍ക്ക്
താല്‍ക്കാലികമായി റേഷന്‍
വേണ്ടെന്നുവയ്ക്കുന്നതിന്
അവസരമുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്
വാഗ്ദാനം ചെയ്യപ്പെട്ട
കേന്ദ്രപദ്ധതികള്‍
*164.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കേന്ദ്രപദ്ധതികള്‍
വാഗ്ദാനം ചെയ്യുകയും
പിന്നീട്
പിന്‍വലിക്കുകയും
ചെയ്യുന്ന ഒരു പ്രവണത
കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്ത് നിന്ന്
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
സംസ്ഥാനത്തിന് വാഗ്ദാനം
ചെയ്ത് പിന്‍വലിച്ച
കേന്ദ്രപദ്ധതികള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
കഞ്ചിക്കോട്
റെയില്‍വേ കോച്ച്
ഫാക്ടറി, എയിംസ്, ശബരി
റെയില്‍ പദ്ധതി
എന്നിവയെല്ലാം കേന്ദ്രം
പിന്‍വലിച്ചിട്ടുണ്ടോ;
ഓരോന്നിന്റെയും അവസ്ഥ
വ്യക്തമാക്കാമോ;
(ഡി)
ഏഷ്യയിലെ
ഏറ്റവും വലിയ
തീരദേശപരിപാലന
കേന്ദ്രമാകുമായിരുന്ന
ഇന്ത്യന്‍ കോസ്റ്റ്
ഗാര്‍ഡ് അക്കാദമിയുടെ
ഇപ്പോഴത്തെ അവസ്ഥ
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
*165.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍ക്കുള്ള
ശിക്ഷ
കര്‍ശനമാക്കിയിട്ടും
സംസ്ഥാനത്ത്
അവര്‍ക്കെതിരായുള്ള
അതിക്രമങ്ങള്‍
കൂടിവരുന്നതായ ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ ഇത്
എന്തുകൊണ്ടാണ് എന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്റ്റര്‍ ചെയ്ത
ബലാത്സംഗക്കേസ്സുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്ത്രീകള്‍ക്കെതിരായുള്ള
അതിക്രമങ്ങളില്‍
കുറ്റക്കാരെ
രാഷ്ട്രീയപരിഗണന കൂടാതെ
നിയമത്തിനു മുന്നില്‍
കൊണ്ടുവരുന്നതിന്
സാധിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
വനിതകളുടെ
സുരക്ഷയ്ക്കായി എല്ലാ
നടപടികളും
സ്വീകരിക്കണമെന്നും
സമയബന്ധിതമായി
പരാതികള്‍
തീര്‍പ്പാക്കണമെന്നും
ആവശ്യപ്പെട്ട് കേന്ദ്ര
ആഭ്യന്തരമന്ത്രാലയം
അയച്ച കത്ത് ചീഫ്
സെക്രട്ടറിക്ക്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താണ്; വിശദമാക്കുമോ?
പ്രവാസി
ക്ഷേമ പദ്ധതികള്‍
*166.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെയും
ജീവിത പങ്കാളികളുടെയും
ജീവിതം
സുരക്ഷിതമാക്കാന്‍
പ്രവാസി ഡിവിഡന്റ്
പദ്ധതി എത്രമാത്രം
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
(ബി)
പ്രവാസികളുടെ
താല്പര്യ
സംരക്ഷണത്തിനായി
നോര്‍ക്കയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
പരിപാടിയുണ്ടോ
എന്നറിയിക്കാമോ?
ക്വാറികള്‍ക്കെതിരെയുള്ള
പ്രതിഷേധ സമരങ്ങള്‍
*167.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
എം. സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസ്ഥകള്‍
ലംഘിച്ചും നാടിനും
നാട്ടുകാര്‍ക്കും
അപകടകരമായും
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍ക്കെതിരെ
ഉയരുന്ന പ്രതിഷേധ
സമരങ്ങള്‍
അടിച്ചമര്‍ത്താനുള്ള
ശ്രമങ്ങള്‍
സംഘര്‍ഷങ്ങളും
ക്രമസമാധാന
പ്രശ്നങ്ങളും
സൃഷ്ടിക്കുന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്വാറി
മാഫിയയുടെ പണ
സ്വാധീനത്തിന് വഴങ്ങി
റവന്യൂ / പോലീസ്
ഉദ്യോഗസ്ഥര്‍ ക്വാറി
ഉടമകളെ സഹായിക്കാന്‍
നാട്ടുകാര്‍ക്കെതിരെ
മര്‍ദ്ദന മുറകളും
കള്ളക്കേസുകളും
എടുക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം നടപടികളെ
സർക്കാർ
അനുകൂലിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ക്വാറി
മാഫിയയുടെ ഗുണ്ടകളില്‍
നിന്നും അവരുടെ
സ്വാധീനവലയത്തില്‍പ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
പീഢനമേറ്റുവാങ്ങുന്ന
ക്വാറി പ്രദേശങ്ങളിലെ
നാട്ടുകാരെ
രക്ഷിക്കാന്‍ ഈ
പ്രശ്നത്തില്‍ ഉന്നതതല
ഇടപെടല്‍ നടത്തുമോ;
വ്യക്തമാക്കാമോ?
പോലീസ്
സേനയുടെ പ്രവര്‍ത്തന മികവ്
*168.
ശ്രീ.കെ.വി.വിജയദാസ്
,,
എം. സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം കേരള പോലീസിന്റെ
പ്രവര്‍ത്തന മികവിന്
സ്കോച്ച് അവാര്‍ഡ്
ലഭിച്ചിരുന്നോ; എങ്കിൽ
ഏതെല്ലാം മേഖലകളിലെന്ന്
അറിയിക്കാമോ;
(ബി)
കുറ്റാന്വേഷണത്തിന്
ശാസ്ത്രീയ രീതികള്‍
അവലംബിക്കുന്നതിനും
പോലീസ് സ്റ്റേഷനുകള്‍
ജനസൗഹൃദമാക്കുന്നതിനും
സാധ്യമായിട്ടുണ്ടോ;
ബ്ലോക്ക് ചെയിൻ
ഉള്‍പ്പെടെയുള്ള ആധുനിക
സാങ്കേതിക വിദ്യകള്‍
ഉപയോഗിക്കാൻ
പരിപാടിയുണ്ടോ;
(സി)
സ്തീകളുടെയും
കുട്ടികളുടെയും
സുരക്ഷയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
പ്രത്യേക
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതര
സംസ്ഥാനത്തൊഴിലാളികള്‍
ഉള്‍പ്പെടുന്ന
ഗുരുതരമായ ക്രിമിനൽ
കുറ്റങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതും
ആവാസ് പദ്ധതിയിൽ
ഭൂരിഭാഗം പേരും
ചേര്‍ന്നിട്ടില്ലെന്നതും
പരിഗണിച്ച് അവരുടെ
തൊഴിലവകാശത്തിന്
യാതൊരു വിഘാതവും
സൃഷ്ടിക്കാതെ
ഏജന്റുമാരോ
തൊഴിലുടമകളോ
ഐഡന്റിറ്റി
ഉറപ്പാക്കേണ്ടതിന്റെ
ആവശ്യകത പരിശോധിക്കുമോ?
മരുന്നുകളുടെ
അശാസ്ത്രീയമായ
നിര്‍മ്മാര്‍ജ്ജനം
*169.
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലഹരണത്തീയതി
കഴിഞ്ഞ മരുന്നുകളുടെ
ഉപയോഗവും ഉപയോഗിക്കാത്ത
മരുന്നുകളുടെ
അശാസ്ത്രീയമായ
നിര്‍മ്മാര്‍ജ്ജനവും
ഉണ്ടാക്കുന്ന
പ്രത്യാഘാതങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉപയോഗിക്കാത്തതും
കാലഹരണത്തീയതി
കഴിഞ്ഞതുമായ
മരുന്നുകളുടെ
അശാസ്ത്രീയമായ
നിര്‍മ്മാര്‍ജ്ജനം
മനുഷ്യരിലേയും
മൃഗങ്ങളിലേയും ആന്റി
മൈക്രോബിയല്‍
പ്രതിരോധത്തെ മാരകമായി
ബാധിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
മരുന്നുകളുടെ
അശാസ്ത്രീയമായ നീക്കം
ചെയ്യലിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
ഉപയോഗിക്കാത്ത
മരുന്നുകള്‍
വ്യാപാരികളുടെ
സഹകരണത്തോടെ
ശാസ്ത്രീയമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന് പദ്ധതി
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി സംസ്ഥാനം
മുഴുവന്‍
നടപ്പിലാക്കുന്നതിന്
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോവളം
മുതല്‍ ബേക്കല്‍ വരെയുള്ള
ജലപാത
*170.
ശ്രീ.എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന്
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ആകുന്നതോടെ കോവളം
മുതല്‍ ബേക്കല്‍
വരെയുള്ള ജലപാത
പൂര്‍ത്തീകരിച്ച്
ചരക്കുഗതാഗതം
സുഗമമാക്കുകയും
വിനോദസഞ്ചാര
വ്യവസായത്തിന്
കുതിപ്പേകുകയും
ചെയ്യുകയെന്ന ലക്ഷ്യം
നിറവേറ്റുന്നതിനായി
നടന്നു വരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ഇതില്‍
ദേശീയ ജലപാതയായി
പ്രഖ്യാപിച്ചിട്ടുള്ള
കനാലുകളുടെ പ്രവൃത്തി
നിര്‍വ്വഹണ ഏജന്‍സിയായ
ഇന്‍ലാന്‍ഡ്
വാട്ടര്‍വേയ്സ്
അതോറിറ്റി ഓഫ് ഇന്ത്യ
നടത്തുന്ന
പ്രവൃത്തികള്‍ അവലോകനം
ചെയ്തിരുന്നോ;
(സി)
ഈ
പദ്ധതിക്കായി കിഫ്ബി
വഴി ഏറ്റെടുത്തു
നടത്താന്‍
നിശ്ചയിച്ചിട്ടുള്ള
പ്രവൃത്തികളെക്കുറിച്ചും
അവയുടെ പുരോഗതിയും
അറിയിക്കാമോ;
(ഡി)
കൊച്ചി
മെട്രോ റെയില്‍
കോര്പ്പറേഷന്
നിര്‍മ്മാണ ചുമതലയുള്ള
കൊച്ചി വാട്ടര്‍
മെട്രോയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
പി.എസ്.സി.
പരീക്ഷാ ക്രമക്കേടുകള്‍
തടയുന്നതിന് നടപടി
*171.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എം. സി. കമറുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തുന്ന എഴുത്തു
പരീക്ഷകളില്‍ വിവിധ
തരത്തിലെ
ക്രമക്കേടുകള്‍
അരങ്ങേറുന്നതായ
പരാതികള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
അക്കാര്യത്തില്‍
പതിവായി കണ്ടുവരുന്ന
ക്രമക്കേടുകള്‍
എന്തൊക്കെയാണെന്നും
സ്വീകരിച്ചു വരുന്ന
പരിഹാര നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
പോലീസ്
സേനയിലേയ്ക്കുള്ള
എഴുത്തു പരീക്ഷ
നടത്തുന്ന ഹാളുകളില്‍
സി.സി.ടി.വി. ക്യാമറ
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പി.എസ്.സി.യുടെ എല്ലാ
എഴുത്തു പരീക്ഷാ
ഹാളുകളിലും ഇത്തരം
മുന്‍കരുതല്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പുരാവസ്തുക്കളുടെയും
നിര്‍മ്മിതികളുടെയും സംരക്ഷണം
*172.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമ്പന്നമായ സാംസ്കാരിക
പാരമ്പര്യം
വിളിച്ചോതുന്ന
പുരാവസ്തുക്കളുടെയും
നിര്‍മ്മിതികളുടെയും
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുരാവസ്തു
വകുപ്പിനുകീഴില്‍
നിലവില്‍ എത്ര സംരക്ഷിത
സ്മാരകങ്ങളാണ്
ഉള്ളതെന്നും കൂടുതല്‍
പൈതൃക മന്ദിരങ്ങളെ
സംരക്ഷിത പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും അറിയിക്കാമോ;
(സി)
എല്ലാ
ജില്ലകളിലും ജില്ലാ
പൈതൃക മ്യൂസിയങ്ങള്‍
സജ്ജീകരിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ?
ലോകകേരള
സഭയുടെ ദ്വിതീയ സമ്മേളനം
*173.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
സജി ചെറിയാന്
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര സ്റ്റാന്‍ഡിംഗ്
കമ്മിറ്റികളാണ്
രൂപീകരിച്ചിട്ടുള്ളതെന്നും
അവ ഏതൊക്കെയാണെന്നും
ഓരോന്നിന്റെയും
ചുമതലകള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
മറ്റു
രാജ്യങ്ങളിലെ തൊഴില്‍
സാധ്യതയില്‍
വന്നുകൊണ്ടിരിക്കുന്ന
മാറ്റങ്ങളുടെയും മികച്ച
തൊഴിലുകള്‍ക്കായുള്ള
വര്‍ദ്ധിച്ച
മത്സരത്തിന്റെയും
സാഹചര്യത്തില്‍
വിദേശരാജ്യങ്ങളില്‍
ജോലി
ചെയ്യുന്നവര്‍ക്കും
ജോലി തേടുന്നവര്‍ക്കും
സംരക്ഷണം
ഉറപ്പുവരുത്തുന്നതിന്
സഹായകമായ എന്തെല്ലാം
നയങ്ങളാണ് ലോക കേരള
സഭയുടെ സമ്മേളനത്തില്‍
രൂപീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ലോക
കേരള സഭയുടെ അടുത്ത
സമ്മേളനം എന്നത്തേക്ക്
ചേരുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
മാവോയിസ്റ്റ് പ്രവര്‍ത്തനം
*174.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പായത്തോട്
ടൗണില്‍ തോക്കേന്തി
പ്രകടനം നടത്തിയ
മാവോയിസ്റ്റ് സംഘത്തെ
കണ്ടെത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
പോലീസിന്റെ
രഹസ്യാന്വേഷണ
വിഭാഗത്തിന് വീഴ്ച
ഉണ്ടായിട്ടുണ്ടോ;
(സി)
മാവോയിസ്റ്റ്
പ്രവര്‍ത്തകരെ
പൊതുധാരയിലേക്ക്
കൊണ്ടുവരുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ഭക്ഷ്യധാന്യ
വിതരണരംഗത്തെ
ഗുണനിലവാരത്തകര്‍ച്ച
*175.
ശ്രീ.അനില്‍
അക്കര
,,
അനൂപ് ജേക്കബ്
,,
ടി.ജെ. വിനോദ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസിന്റെ
ഭക്ഷ്യധാന്യ
വിതരണത്തില്‍ വ്യാപക
ക്രമക്കേടും
ഗുണനിലവാരത്തകര്‍ച്ചയും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഏതു
സാഹചര്യത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ മുഴുവന്‍
സപ്ലെെകോ
ഗോഡൗണുകളിലും
കണക്കെടുപ്പ്
നടത്തുവാന്‍ സിവില്‍
സപ്ലെെസ് ഡയറക്ടര്‍
ഉത്തരവ്
നല്‍കിയിരുന്നോ;
പ്രസ്തുത പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
സപ്ലെെകോ
ഗോഡൗണുകളില്‍ നിന്നും
റേഷന്‍ കടകളിലേക്ക്
വിതരണം ചെയ്ത അരിയില്‍
പുഴുക്കളെ
കണ്ടെത്തിയതിനെത്തുടര്‍ന്ന്
കാര്‍ഡുടമകള്‍
വാങ്ങിക്കൊണ്ട് പോയ
അരി കടകളില്‍
തിരിച്ചെത്തിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
ഇത്തരം
ഉപയോഗ ശൂന്യമായ അരി
തിരിച്ചെടുത്ത റേഷന്‍
വ്യാപാരികള്‍
ദുരിതത്തിലായ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അവരെ
സഹായിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(ഇ)
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാര
തകര്‍ച്ചയെക്കുറിച്ച്
വ്യാപക പരാതി
ഉണ്ടാകുന്ന
സാഹചര്യത്തില്‍
ക്വാളിറ്റി
കണ്ട്രോള്
തസ്തികയിലേക്ക്
കൂടുതല്‍ ജീവനക്കാരെ
നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഭക്ഷ്യസുരക്ഷ
കാര്യക്ഷമമാക്കാന്‍ നടപടി
*176.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന
ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍
പന്ത്രണ്ട് ശതമാനം
ഭക്ഷ്യയോഗ്യമല്ലാത്തതോ
ഗുണനിലവാരമില്ലാത്തതോ
ആണെന്ന് ഫുഡ് സേഫ്റ്റി
ആന്റ്
സ്റ്റാന്‍ഡേര്‍ഡ്സ്
അതോറിറ്റി ഓഫ്
ഇന്‍ഡ്യയുടെ
പരിശോധനയില്‍
കണ്ടെത്തിയെന്ന്
പറയുന്ന
റിപ്പോര്‍ട്ടിന്റെ
ഗൗരവം കണക്കിലെടുത്ത്
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷ
അതോറിറ്റിയുടെ
പ്രവര്‍ത്തനം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും
വിപുലീകരിക്കുന്നതിനും
നടപടിയെടുക്കുമോ;
(ബി)
തട്ടുകട
മുതല്‍ നക്ഷത്ര
പദവിയുളള ഹോട്ടലുകള്‍
വരെയുളളവയിലും
ബേക്കറികളിലും
വില്‍ക്കുന്ന ആഹാരം
ഗുണനിലവാരമുളളവയാണെന്ന്
ഉറപ്പു വരുത്താന്‍
നിലവില്‍ നടത്തിവരുന്ന
പരിശോധന കൂടുതല്‍
കര്‍ക്കശമാക്കുമോ;
(സി)
ഭക്ഷ്യസുരക്ഷ
കാര്യക്ഷമമാക്കുകയെന്ന
ലക്ഷ്യത്തോടെ നിലവില്‍
വന്ന സമ്പൂര്‍ണ്ണ
ഭക്ഷ്യസുരക്ഷ
മാതൃകാപഞ്ചായത്ത്
പദ്ധതി കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
(ഡി)
വിവിധ
ബ്രാന്‍ഡുകളില്‍പ്പെട്ട
കുപ്പിവെളളം, പാല്,
ഭക്ഷ്യ എണ്ണകള്‍,
മത്സ്യം, മാംസം,
പഴങ്ങള്‍ എന്നിവയില്‍
ആരോഗ്യത്തിന്
ഹാനികരമായ
രാസപദാര്‍ത്ഥങ്ങള്‍
വ്യാപകമായുണ്ടെന്ന
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍
പ്രത്യേകമായി
നിരീക്ഷിക്കാന്‍
നടപടിയെടുക്കുന്ന
കാര്യം പരിഗണിക്കുമോ?
പാസ്പോര്‍ട്ട്
പരിശോധനയ്ക്കായുള്ള സോഫ്റ്റ്
വെയര്‍
*177.
ശ്രീ.ടി.ജെ.
വിനോദ്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസിന്റെ
പാസ്പോര്‍ട്ട്
പരിശോധനയ്ക്കായി
സോഫ്റ്റ് വെയര്‍
വികസിപ്പിക്കുവാന്‍
ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട്
സൊസൈറ്റിക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
എത്ര രൂപയാണ് പ്രസ്തുത
സോഫ്റ്റ് വെയര്‍
വികസനത്തിനായി
സൊസൈറ്റിക്ക്
നല്‍കേണ്ടത്;
(സി)
ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട്
സൊസൈറ്റിക്ക്
പോലീസിന്റെ ഡേറ്റാ
ബാങ്ക് ഉപയോഗിക്കുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇതിലൂടെ ക്രൈം
ആന്റ് ക്രിമിനല്‍
ട്രാക്കിംഗ് നെറ്റ്
വര്‍ക്ക്
സിസ്റ്റത്തിലുള്ള
മുഴുവന്‍ വിവരങ്ങളും
സൊസൈറ്റിയുടെ
കയ്യിലെത്തുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
ഈ
വിഷയത്തില്‍ ഉയര്‍ന്ന്
വന്നിട്ടുള്ള
ആശങ്കകളുടെ
അടിസ്ഥാനത്തില്‍
തീരുമാനത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കപ്പല്‍
ഗതാഗതത്തിനുള്ള പാത
T *178.
ശ്രീ.കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
അതിര്‍ത്തിയിലെ കടലില്‍
കപ്പല്‍ ഗതാഗതത്തിനുള്ള
പാത
നിര്‍ണ്ണയിക്കുന്നതിനും
അത്
പരിപാലിക്കുന്നതിനുമുള്ള
അധികാരം ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ബന്ധപ്പെട്ട
അധികാരികള്‍ കേരള
തീരത്തിന് സമീപമുള്ള
കടലില്‍ അത്തരം പാത
നിര്‍ണ്ണയിച്ച്
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
അങ്ങിനെ
ചെയ്തിട്ടില്ലാത്ത
പക്ഷം ദിശമാറി
തീരത്തോട് ചേര്‍ന്ന്
സഞ്ചരിക്കുന്ന
കപ്പലുകളെ
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഇ-ഓഫീസ്
സംവിധാനം
*179.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ ഇ-ഓഫീസ്
ഫയല്‍ സംവിധാനം
സ്വകാര്യ കമ്പനിക്ക്
കൈമാറുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഏത് ഏജന്‍സി
മുഖാന്തരമാണ് ഇ-ഓഫീസ്
സംവിധാനം നടപ്പിലാക്കി
വരുന്നത്; ഈയിനത്തില്‍
എത്ര രൂപ വാര്‍ഷിക
ചെലവ് വരുന്നുണ്ട്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ഓഫീസുകളിലും
ഇ-ഓഫീസ് സംവിധാനം
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അതിവേഗ
റെയില്‍പാത
T *180.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള അതിവേഗ
റെയില്‍പാതയുടെ
അലൈന്മെന്റ്
തീരുമാനിക്കാനുള്ള
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കിയോ
എന്ന് അറിയിക്കാമോ ;
(ബി)
വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
എന്നത്തേക്ക്
തയ്യാറാക്കുമെന്നും
പ്രവൃത്തി എപ്പോള്‍
ആരംഭിക്കുമെന്നും
വ്യക്തമാക്കുമോ?