വ്യവസായ
സ്ഥാപനങ്ങളുടെ മാനേജ്
മെന്റില്‍ തൊഴിലാളികുളുടെ
പങ്കാളിത്തം
552.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലെ
വ്യവസായ സ്ഥാപനങ്ങളുടെ
മാനേജ് മെന്റില്‍
തൊഴിലാളികുളുടെ
പങ്കാളിത്തം
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
രഹസ്യ
ബാലറ്റ് വോട്ടിംഗ്
സമ്പ്രദായത്തിലൂടെ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
തൊഴിലാളി
പ്രതിനിധികള്‍ക്ക്
പ്രാതിനിധ്യം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സിമന്റ്
വില
553.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാന
ലോബികള്‍ സിമന്റ് വില
ക്രമാതീതമായി
വര്‍ദ്ധിപ്പിക്കുന്നത്
തടയാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
പൊതുമേഖലാ സ്ഥാപനം വഴി
കൂടുതല്‍ സിമന്റ്
ഉല്പാദിപ്പിച്ച് വിതരണം
ചെയ്യാനുള്ള നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വ്യവസായ
രംഗത്തെ അടിസ്ഥാനസൗകര്യ വികസന
പദ്ധതികള്‍
554.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയില്‍ മികച്ച
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുവേണ്ടി
വ്യവസായ രംഗത്ത്
അടിസ്ഥാനസൗകര്യ
വികസനത്തിന് ഊന്നല്‍
നല്‍കിയിട്ടുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് വിവിധ
ക്ലിയറന്‍സുകള്‍
സമയബന്ധിതമായി
ലഭിക്കുന്നതിന്
ആരംഭിച്ച കെ-സിഫ്റ്റ്
എന്ന ഓണ്‍ലൈന്‍
സംവിധാനം
ഫലപ്രദമാണോയെന്ന്
അറിയിക്കാമോ;
(സി)
എങ്കില്‍
ഈ സംവിധാനം നിലവില്‍
വന്നശേഷം എത്ര പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് 30
ദിവസത്തിനുള്ളില്‍
ക്ലിയറന്‍സ്
നല്കുവാന്
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിക്ഷേപകരെ
കൂടുതലായി
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിനായി
നിക്ഷേപക സംഗമം
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ വ്യവസായ
വെെവിധ്യവല്‍ക്കരണം
555.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയെ
വെെവിധ്യവല്ക്കരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശംദാംശം
ലഭ്യമാക്കാമോ;
(ബി)
വ്യവസായ
സംരംഭകരെ
സഹായിക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുളളത്;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
വ്യവസായ സ്ഥാപനങ്ങളെ
പരിപോഷിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കാമോ?
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍ അനുമതി
556.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്ത്
കോടി രൂപവരെ മുതല്‍
മുടക്കുള്ളതും വലിയ
മലിനീകരണ പ്രശ്നങ്ങള്‍
ഉണ്ടാക്കാത്തതുമായ
വ്യവസായങ്ങള്‍ ലൈസന്‍സോ
പെര്‍മിറ്റോ ഇല്ലാതെ
ആരംഭിക്കുന്നതിന്
അനുമതി നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
നിലവിലുള്ള ഏതൊക്കെ
നിയമങ്ങളിലാണ് ഭേദഗതി
വരുത്തേണ്ടത്
എന്നറിയിക്കാമോ;
(സി)
ഇക്കാര്യത്തിനായി
വ്യവസായ വകുപ്പില്‍
പ്രത്യേക സെല്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
ലാഭത്തിലാക്കിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
557.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
നഷ്ടത്തിലായിരുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
ലാഭത്തിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ആയതിന്
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭകരമാക്കാന്‍
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
558.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യയിലും ഉല്പാദന
സൗകര്യങ്ങളിലും
പരിഷ്ക്കാരങ്ങള്‍
വരുത്തി പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭകരമാക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
അടച്ചുപൂട്ടലിന്റെ
വക്കിലായിരുന്ന കേരള
ഡ്രഗ്സ് &
ഫാര്‍മസ്യൂട്ടിക്കല്‍സിനെ
ലാഭകരമാക്കുകയും
മരുന്നുകയറ്റുമതിക്ക്
പ്രാപ്തി നേടുംവിധം
വിപുലീകരിക്കാനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
തകര്‍ച്ചയിലായിരുന്ന
കെ.എ.എല്‍. -ല്‍
ഇലക്ട്രിക് ഓട്ടോറിക്ഷ
നിര്‍മ്മാണവും
ഇലക്ട്രിക് ബസ്
നിര്‍മ്മാണവും
സാധ്യമാകും വിധം
അത്യാധുനിക
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുന്ന
പ്രവര്‍ത്തനം
പൂര്‍ത്തിയായോ;
ഓട്ടോകാസ്റ്റ്, കൊല്ലം
മീറ്റര്‍ കമ്പനി
തുടങ്ങിയവയ്ക്ക്
കൈവരിക്കാനായ നേട്ടം
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
559.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍
പ്രവര്‍ത്തിച്ചു വരുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ലാഭകരമല്ലാത്തവ ഉണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
560.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
നിലവില്‍ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണുള്ളതെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
എത്രയെണ്ണം ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡിന്റെ
ദു:സ്ഥിതി
561.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
വെള്ളൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡിന്റെ
ദു:സ്ഥിതിക്ക് പരിഹാരം
കാണുവാന്‍ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കമ്പനി
സ്വകാര്യവത്കരണവുമായി
ബന്ധപ്പെട്ട്
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡിനെ
സംരക്ഷിക്കാന്‍
സര്‍ക്കാര്‍
ഭാഗത്തുനിന്നും ഒരു
നീക്കവും
തുടങ്ങിയിട്ടില്ല എന്ന
ആക്ഷേപത്തിന് സഹായകരമായ
നിലപാടാണ് കെ.എസ്.ഇ.ബി.
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങള്‍
കമ്പനിയോട് കാണിക്കുന്ന
മനോഭാവം എന്ന ആക്ഷേപം
പരിശോധിക്കുമോ?
ലാഭത്തിലായ
പൊതുമേഖല സ്ഥാപനങ്ങള്‍
562.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
നഷ്ടത്തിലായിരുന്ന
പൊതുമേഖല സ്ഥാപനങ്ങളുടെ
എണ്ണം എത്രയെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ലാഭത്തിലായ
പൊതുമേഖല സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
അവയുടെ ലാഭം സംബന്ധിച്ച
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
ലാഭത്തില്‍
പ്രവര്‍ത്തിച്ച പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
563.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നു;
വ്യക്തമാക്കുമോ;
(ബി)
2018-19ല്‍
എത്ര പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്;
അവ ഏതൊക്കെയാണെന്ന്
പേരുസഹിതം
വ്യക്തമാക്കുമോ;
(സി)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
2018-19 ലെ ലാഭം ആകെ
എത്ര കോടിയാണ്;
അറിയിക്കുമോ ?
തെലങ്കാനക്ക്
ട്രാന്‍സ്ഫോര്‍മര്‍
നിര്‍മ്മിക്കാന്‍ ടെല്‍ക്കിന്
ഓര്‍ഡര്‍
564.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെലങ്കാനയിലെ
കാളേശ്വരം പദ്ധതിക്ക്
ട്രാന്‍സ്ഫോര്‍മര്‍
നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
ഓര്‍ഡര്‍ ടെല്‍ക്കിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
കോടി രൂപയുടെ ഓര്‍ഡറാണ്
ലഭിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
എത്ര
മെഗാവാട്ട് ശേഷിയുള്ള
ട്രാന്‍സ്ഫോര്‍മറുകളാണ്
ടെല്‍ക് നിര്‍മ്മിച്ച്
നല്‍കുന്നത്
എന്നറിയിക്കാമോ?
സാമ്പത്തിക മാന്ദ്യവും
വ്യാവസായിക ഉല്പാദനവും
565.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
മാന്ദ്യത്തെ തുടര്‍ന്ന്
രാജ്യത്തെ വ്യാവസായിക
ഉല്പാദനം ഗണ്യമായി
ചുരുങ്ങിയെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിക്ഷേപം
ആകര്‍ഷിക്കുന്നതിനായി
കോര്‍പ്പറേറ്റ് നികുതി
അടക്കം വെട്ടിക്കുറച്ച്
വന്‍കിട
നിക്ഷേപകര്‍ക്ക്
അനുകൂലമായ നടപടി
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ചിട്ടും
പ്രതീക്ഷിച്ച വളര്‍ച്ച
കെെവരിക്കുവാന്‍
വ്യാവസായിക മേഖലയ്ക്ക്
കഴിയുന്നില്ലായെന്നത്
ആശങ്ക ജനിപ്പിക്കുന്ന
വസ്തുതയാണോയെന്ന്
വെളിപ്പെടുത്താമോ;
(സി)
സാമ്പത്തിക
മാന്ദ്യത്തെ തുടര്‍ന്ന്
വ്യവസായ മേഖലയില്‍
നിന്നുളള നികുതി
വരുമാനത്തില്‍ ഗണ്യമായ
കുറവ് വരുന്നത്
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
ജില്ലയില്‍ വ്യവസായ വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
566.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വ്യവസായ വകുപ്പ്
നാളിതുവരെ ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
567.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.വി. അന്‍വര്‍
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈസ് ഓഫ് ഡൂയിംഗ്
ബിസിനസിന്റെ ഭാഗമായി
വ്യവസായങ്ങള്‍ക്ക്
അനുമതി നല്‍കുന്നതിനായി
കേരള നിക്ഷേപ
പ്രോത്സാഹന ബ്യൂറോ
രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിയമപരമായ
അനുമതി വൈകുന്നത് കാരണം
പുതിയ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനായി
പത്ത് കോടി രൂപ വരെ
മുതല്‍ മുടക്ക് ഉള്ളതും
മലിനീകരണം വലിയ തോതില്‍
ഇല്ലാത്തതുമായ
വ്യവസായങ്ങള്‍ ലൈസന്‍സോ
പെര്‍മിറ്റോ ഇല്ലാതെ
തുടങ്ങാന്‍ സാധിക്കും
വിധം നിയമത്തില്‍
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വ്യവസായ
നിക്ഷേപം
ആകര്‍ഷിക്കാനും
വ്യവസായവുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍ കാലതാമസം
കൂടാതെ പരിഹരിക്കാനും
ഉന്നതതല നിക്ഷേപ ഉപദേശക
കൗണ്‍സില്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഇ-ഓട്ടോ
568.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സ്വന്തമായി ഇ-ഓട്ടോ
നിര്മ്മിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-ഓട്ടോ
ഏതൊക്കെ വിധത്തിലാണ്
കുറഞ്ഞ ചെലവില്‍
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുന്നതും പരിസ്ഥിതി
സൗഹൃദവും
ആയിത്തീരുന്നതെന്നും
വിശദമാക്കുമോ;
(സി)
ഇ-ഓട്ടോയുടെ
സാങ്കേതികവശങ്ങളും
രൂപഭംഗിയും ഈടും
സംബന്ധിച്ച വിവരങ്ങൾ
നൽകുമോ;
(ഡി)
ഭാവിയില്‍
പ്രധാന നഗരങ്ങളില്‍
ഈ-ഓട്ടോ മാത്രമായി
പരിമിതപ്പെടുത്തുന്നതിന്
ഉദ്ദേശമുണ്ടോയെന്ന്
അറിയിക്കുമോ?
വ്യവസായ
സ്ഥാപനങ്ങളുമായി സഹകരണത്തിന്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
അനുമതി
569.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഷ്യയിലെ
ഏറ്റവും വലിയ
സ്റ്റാര്‍ട്ടപ്പ്
സമ്മേളനമായ ഹഡില്‍ കേരള
2019 സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമാേ ;
(ബി)
പ്രസ്തുത
സമ്മേളനത്തിനുശേഷം
പ്രമുഖ വ്യവസായ
സ്ഥാപനങ്ങളുമായി
സഹകരണത്തില്‍
ഏ൪പ്പെടുന്നതിന്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
അനുമതി നല്കിയാേ ;
വ്യക്തമാക്കുമാേ ;
(സി)
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്,
ബ്ലാേക്ക് ചെയിന്‍
സാങ്കേതികവിദ്യ
ഉള്‍പ്പെടെയുള്ള
പുത്തന്‍ സാങ്കേതിക
വിദ്യകളില്‍
അധിഷ്ഠിതമായി
പ്രവര്‍ത്തിക്കുന്ന
സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
പ്രാേത്സാഹനം
നല്‍കുന്നതിന് സമ്മേളനം
ഉപകരിച്ചുവാേ ;
വ്യക്തമാക്കുമാേ ?
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ് തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
570.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
കോംപ്ലക്സില്‍ പുതുതായി
ആരംഭിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം സേവനങ്ങളാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആറ്റിങ്ങലില്‍
ആരംഭിക്കുന്ന
പദ്ധതികള്‍ നിലവില്‍
സംസ്ഥാനത്ത് മറ്റ്
എവിടെയെല്ലാമാണ്
ഉള്ളത്; പദ്ധതിയുടെ
ഗുണഫലം പ്രതിവര്‍ഷം
എത്ര പേര്‍ക്ക്
ലഭ്യമാകുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന ബഹുനില
വ്യവസായ സമുച്ചയം
571.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വാണിജ്യ വകുപ്പ്
ഡയറക്ടര്‍
സമര്‍പ്പിച്ചിരുന്നതും
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നിര്‍മ്മിക്കുന്നതുമായ
ബഹുനില വ്യവസായ
സമുച്ചയത്തിന്റെ 30.17
കോടി രൂപയുടെ
പരിഷ്കരിച്ച
എസ്റ്റിമേറ്റിന്മേൽ
സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഉടന്‍തന്നെ
ഭരണാനുമതി
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ചെറുകിട
വ്യവസായ സംരംഭങ്ങൾ
ആരംഭിക്കുവാനുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
572.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
മേഖലകളിൽ സാങ്കേതിക
പരിജ്ഞാനം
ആർജ്ജിച്ചിട്ടുള്ള
യുവജനങ്ങൾക്ക് സ്വയം
സംരംഭകരായി മാറുവാൻ
പ്രചോദനവും
ആത്മവിശ്വാസവും നൽകുന്ന
എന്തൊക്കെ പദ്ധതികളാണ്
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
നിലവിലെ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പുതുതായി
ആരംഭിക്കുവാൻ
കഴിഞ്ഞിട്ടുള്ള ചെറുകിട
വ്യവസായ സംരംഭങ്ങളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
ചെറുകിട
വ്യവസായ സംരംഭങ്ങൾ
ആരംഭിക്കുവാൻ കഴിയുന്ന
അടിസ്ഥാനസൗകര്യങ്ങൾ
മിനി ഇൻഡസ്ട്രിയൽ
പാർക്ക് മാതൃകയിൽ
പഞ്ചായത്തുതലത്തിൽ
നിർമ്മിക്കുവാനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ചെറുകിട
വ്യവസായ സംരംഭകര്‍ക്ക് സഹായം
573.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട വ്യവസായ
സംരംഭകര്‍ക്ക്
എന്തെല്ലാം സഹായമാണ്
നല്കിവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പട്ടുവ്യവസായ
പുന:സംഘടന പദ്ധതി
574.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടുവസ്ത്ര
നിര്‍മ്മാണ മേഖലയില്‍
കേരളത്തെ
സ്വയംപര്യാപ്തമാക്കാന്‍
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക സഹായത്തോടെ
പട്ടുവ്യവസായ
പുന:സംഘടനാ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ ഏത്
വര്‍ഷത്തിലാണ്
തയ്യാറാക്കിയതെന്നും
എത്ര രൂപയുടെ
പദ്ധതിയാണ് എന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
രൂപയാണ് കേന്ദ്ര
സര്‍ക്കാര്‍
വകയിരുത്തിയതെന്നും
സംസ്ഥാന സര്‍ക്കാര്‍
എത്ര ശതമാനം വിഹിതമാണ്
നല്‍കേണ്ടതെന്നും ആയത്
നല്‍കിയോ എന്നും
വ്യക്തമാക്കാമോ;
(സി)
സില്‍ക്ക്
സമഗ്ര പദ്ധതി
തയ്യാറാക്കിയിരുന്നോ;
എങ്കില്‍ ഏത് വര്‍ഷമാണ്
തയ്യാറാക്കിയതെന്നും
എത്ര രൂപയുടെ
പദ്ധതിയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
ഇതുവരെ ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
പദ്ധതികളുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
പദ്ധതികള്‍
നടപ്പാക്കാത്തതിനെതിരെ
ആരെങ്കിലും
ഹെെക്കോടതിയില്‍
ഹര്‍ജി നല്‍കിയിരുന്നോ
എന്നും ഹെെക്കോടതി
ഉത്തരവ്
എന്തായിരുന്നുവെന്നും
പ്രസ്തുത ഉത്തരവ്
പ്രകാരം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍കോട്
മെെലാട്ട് സെറിഫെഡിലെ
യന്ത്രങ്ങള്‍
തുരുമ്പെടുത്തും
കെട്ടിടം കാടുമൂടിയും
നശിച്ചുകൊണ്ടിരിക്കുന്നതും
തൊഴിലാളികള്‍ക്ക്
ജോലിയില്ലാത്തതും
പ്രായാധിക്യത്താല്‍
അവശതകളേറി വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് പരിഹാര
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നല്ലളം
ബാംബൂ ടെെല്‍ ഫാക്ടറി
575.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നല്ലളത്ത്
പ്രവര്‍ത്തിക്കുന്ന
ബാംബൂ ടെെല്‍
ഫാക്ടറിയില്‍ ഇപ്പോള്‍
ടെെലുകള്‍
ഉത്പാദിപ്പിക്കുന്നുണ്ടോ;
ഇവിടെ ഉത്പാദനം
കുറച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉത്പാദനം
കുറഞ്ഞിട്ടുണ്ടെങ്കില്‍
ആയതിന്‍െറ കാരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ?
പരമ്പരാഗത
വ്യവസായമേഖല
576.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പരമ്പരാഗത വ്യവസായ
മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
റൈസ്
പാര്‍ക്കുകള്‍
577.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-19 വര്‍ഷം എത്ര
റൈസ് പാര്‍ക്കുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പ്രഭൂറാം
മില്ലില്‍
സ്ഥാപിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
ഇന്റഗ്രേറ്റഡ് റൈസ്
ടെക്നോളജി
പാര്‍ക്കിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
നിര്‍വ്വഹണ
ഏജന്‍സിയായി
കിറ്റ്കോയേയും
സ്പെഷ്യല്‍ ആഫീസറായി
കിന്‍ഫ്രാ അപ്പാരല്‍
പാര്‍ക്ക്
ഉദ്യോഗസ്ഥനെയും
ചുമതലപ്പെടുത്തിയതിന്റെ
അടിസ്ഥാനത്തിലുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ഡി)
പ്രഭൂറാം
മില്ലില്‍ നിന്ന് റൈസ്
ടെക്നോളജി പാര്ക്കിന്
ആവശ്യമായ സ്ഥലം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
റാന്നി
റബ്ബര്‍ പാര്‍ക്ക്
578.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായികരംഗത്ത്
പിന്നോക്കം
നില്ക്കുന്നതും
റബ്ബര്‍
ഉല്‍പ്പാദനത്തില്‍
മുന്നില്‍
നില്ക്കുന്നതുമായ
പത്തനംതിട്ട ജില്ലയിലെ
റാന്നി കേന്ദ്രമാക്കി
പ്രഖ്യാപിച്ച റബ്ബര്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം ഇതേവരെ
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്തുകൊണ്ടാണ്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ വൈകുന്നത്
എന്ന് വിശദമാക്കുമോ ;
(ബി)
ഇതിനായുള്ള
സ്ഥലമെടുപ്പ്
നടപടികള്‍ക്കായി
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നതെന്നും
ഇതിന്റെ പുരോഗതിയും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലാവധി
പൂര്‍ത്തീകരിക്കുന്നതിനു
മുന്‍പ്
റബ്ബര്‍പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
കാലതാമസം വരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാരിന്റെ കാലാവധി
പൂര്‍ത്തീകരിക്കുന്നതിനു
മുന്‍പ് കിന്‍ഫ്രയുടെ
ഏതെങ്കിലുമൊരു വ്യവസായ
സ്ഥാപനം ഇവിടെ
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി
പാര്‍ക്കുകള്‍
579.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ
കീഴില്‍ എത്ര ഐ.റ്റി.
പാര്‍ക്കുകള്‍ ഉണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഐ.റ്റി.
പാര്‍ക്കുകളുടെ
നിയന്ത്രണമുള്ള
ഉദ്യോഗസ്ഥരുടെ പേര്,
തസ്തിക, ഔദ്യോഗിക
ഫോണ്‍നമ്പര്‍,
ഇ-മെയില്‍ ഐഡി ഇവ
ലഭ്യമാക്കുമോ?
തിരുവമ്പാടി
വ്യവസായ പാര്‍ക്ക്
580.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
തിരുവമ്പാടി വ്യവസായ
പാര്‍ക്കിന്റെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്കിനായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്ഡ്വെയര്
പാര്‍ക്ക്
581.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ആമ്പല്ലൂര്‍
ഇലക്ട്രോണിക്
ഹാര്ഡ്വെയര്
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായുള്ള
സ്ഥലമെടുപ്പ് നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
നടപ്പുസാമ്പത്തിക
വര്‍ഷം
സ്ഥലമെടുപ്പിനായി
അനുവദിച്ച 42 കോടി
രൂപയില്‍ എത്ര തുക
ഇതുവരെ
ചെലവഴിച്ചുവെന്നും എത്ര
ഏക്കര്‍ ഭൂമി ഇതുവരെ
കെ.എസ്.ഐ.ഡി.സി
ഏറ്റെടുത്തുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാര്‍ക്ക് നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കേരള
സോപ്പ്സിന്റെ സ്ഥലങ്ങളില്‍
വ്യവസായ വകുപ്പിന്റെ
പദ്ധതികള്‍
582.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കേരള സോപ്പ്സിന്റെ
അധീനതയില്‍ ഒഴിഞ്ഞു
കിടക്കുന്ന
സ്ഥലങ്ങളില്‍ വ്യവസായ
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
കോഴിക്കോട്
ചെറുവണ്ണൂരില്‍
പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍
കോംപ്ലക്സ്
583.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചെറുവണ്ണൂരില്‍
പ്രവര്‍ത്തിക്കുന്ന
സെയില്‍ -എസ്.സി.എല്‍.
(സ്റ്റീല്‍
കോംപ്ലക്സ്) കേന്ദ്ര
സ്ഥാപനമായ സെയിലില്‍
നിന്നും ബില്ലറ്റുകള്‍
ലഭ്യമാകാത്തതിനാല്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തനം നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനം തുറന്ന്
പ്രവര്‍ത്തിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
ഗെയ്ല്
പൈപ്പ് ലൈന്‍ പദ്ധതി
T 584.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയ്ല്
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(സി)
എന്നത്തേക്ക്
ഈ പദ്ധതി
പൂര്‍ത്തിയാകുമെന്ന്
അറിയിക്കുമോ?
ഗെയില്‍
പ്രകൃതിവാതക പെെപ്പ് ലെെന്‍
പദ്ധതി
585.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗെയില്‍ പ്രകൃതിവാതക
പെെപ്പ് ലെെന്‍
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര രൂപ
ഇതുവരെയായി
ഭൂവുടമകള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
മെറ്റല്‍ ഇന്‍ഡസ്ട്രീസ്
എം.ഡി. നിയമനം
586.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
അഴിമതി നടക്കുന്നത്
വ്യവസായ
വകുപ്പിലാണെന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടാേ;
അതിന്റെ
അടിസ്ഥാനത്തിലാണാേ
സംസ്ഥാനത്തെ ഏറ്റവും
മുതിര്‍ന്ന എെ.പി.എസ്.
റാങ്കിലുള്ള
ഉദ്യാേഗസ്ഥനെ
ഷാെര്ണ്ണൂരിലെ
മെറ്റല്‍
ഇന്‍ഡസ്ട്രീസിന്റെ
മേധാവിയായി നിയമിച്ചത്;
(ബി)
മെറ്റല്‍
ഇന്ഡസ്ട്രീസില്
നിലവില്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്
എന്താക്കെയാണ്;
(സി)
ഏതു
സാഹചര്യത്തിലും മൂർച്ച
പോകാത്ത വാക്കത്തിയും
അരിവാളും കാേടാലിയും
ഒക്കെ കര്‍ഷകര്‍ക്കായി
ഉണ്ടാക്കി
കാെടുക്കുകയാണ് തന്റെ
ലക്ഷ്യമെന്ന് ചുമതല
ഏറ്റെടുക്കുന്ന
വേളയില്‍ പുതിയ എം.ഡി.
പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
പ്രസ്തുത
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
കുറഞ്ഞത് രണ്ട്
വര്‍ഷമെങ്കിലും നിലവിലെ
ഉദ്യാേഗസ്ഥനെ പ്രസ്തുത
സ്ഥാനത്ത്
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളിലെ ഡെപ്യൂട്ടേഷന്
നിയമനം
587.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍നിന്ന്
ആനുകൂല്യം കൈപ്പറ്റി
സ്വയം വിരമിച്ചവരെയും
താഴ്ന്ന തസ്തികകളില്‍
ജോലി ചെയ്യുന്നവരെയും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ പൊതുമേഖല
സ്ഥാപനങ്ങളില്‍
ഉയര്‍ന്ന തസ്തികകളില്‍
നിയമിക്കുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
അഞ്ചുവര്‍ഷത്തിലധികം
ഡെപ്യൂട്ടേഷന്
നല്‍കരുതെന്ന
വ്യവസ്ഥയ്ക്ക്
വിരുദ്ധമായും സമാന
തസ്തികയിലേക്ക് മാത്രമേ
ഡെപ്യൂട്ടേഷന്
അനുവദിക്കാവൂ
എന്നുമുള്ള വ്യവസ്ഥകള്‍
ലംഘിച്ചും വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
ഏതെങ്കിലും പൊതുമേഖല
സ്ഥാപനങ്ങളില്‍
ഡെപ്യൂട്ടേഷന് നിയമനം
നല്‍കുന്നുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ചട്ടവിരുദ്ധ
ഡെപ്യൂട്ടേഷന്
588.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ചട്ടവിരുദ്ധ
ഡെപ്യൂട്ടേഷന് നിയമനം
നടത്തുന്നതായുള്ള പരാതി
ലഭിച്ചിട്ടണ്ടോ; എങ്കിൽ
ഈ വിഷയം സംബന്ധിച്ച
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
തലപ്പത്ത് അഞ്ച്
വര്‍ഷത്തില്‍ കൂടുതല്‍
ഡെപ്യൂട്ടേഷന് നിയമനം
പാടില്ല എന്ന വ്യവസ്ഥ
പാലിച്ചിട്ടുണ്ടോ;
(സി)
ഡെപ്യൂട്ടേഷനിലുള്ള
ഒരു സ്ഥാപന മേധാവിക്ക്
തന്നെ അധിക ചുമതല
നല്കുന്ന പ്രവണത
അവസാനിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മെറ്റല്‍ ഇന്‍ഡസ്ട്രീസ്
589.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മെറ്റല്‍ ഇന്‍ഡസ്ട്രീസ്
എന്ന പൊതുമേഖലാ
സ്ഥാപനത്തില്‍ നിലവില്‍
എത്ര
ജീവനക്കാരുണ്ടെന്നും
അതില്‍ ഓഫീസര്‍ /
തൊഴിലാളികളുടെ എണ്ണവും
പ്രത്യേകം നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ 2016
മുതൽ 2019 വരെയുള്ള
മൂന്ന് വര്‍ഷത്തെ ലാഭ
നഷ്ട കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ മാനേജിംഗ്
ഡയറക്ടറുടെ തസ്തിക
വിജിലന്‍സ് ഡയറക്ടറുടെ
തസ്തികക്ക് തുല്യമാക്കി
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണന്ന്
അറിയിക്കുമോ?
റാന്നി
മണ്ഡലത്തിൽ കിൻഫ്രയ്ക്ക്
ലീസിന് നൽകിയ ഭൂമി
590.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
ഉതിമൂട്ടില്‍ എത്ര
ഏക്കര്‍ സ്ഥലമാണ്
കിന്‍ഫ്രയ്ക്ക് ലീസിന്
ലഭിച്ചിട്ടുള്ളത്;
ഏതുവര്‍ഷമാണ് ലഭിച്ചത്
എന്ന് അറിയിക്കുമോ;
(ബി)
പ്രതിവര്‍ഷം
എത്ര രൂപയാണ്
പാട്ടത്തുക
നിശ്ചയിച്ചിട്ടുള്ളത്;
ഭൂമി ലീസിന് ലഭിച്ചതു
മുതല്‍ ഇതേവരെ
പാട്ടത്തുക ഇനത്തില്‍
അടച്ച തുകയുടെ
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
വര്‍ഷത്തെ പാട്ടത്തുക
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
ഭൂമിയില്‍ എന്ത്
സ്ഥാപനം നടത്താനാണ്
കിന്‍ഫ്ര
നിശ്ചയിച്ചിരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഇ)
അപ്പാരല്‍
പാര്‍ക്ക്
യാഥാര്‍ത്ഥ്യമാകാത്ത
സാഹചര്യത്തില്‍
മറ്റെന്ത് വ്യവസായ
സ്ഥാപനം
നടത്തുന്നതിനാണ്
കിന്‍ഫ്ര
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ഇലക്ട്രോണിക്
ഗവേഷണ കേന്ദ്രം
591.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കെല്‍ട്രോണ്‍
സ്ഥാപക ചെയര്‍മാനും
മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി. നമ്പ്യാരുടെ
സ്മാരകമായി
ഇലക്ട്രോണിക് ഗവേഷണ
കേന്ദ്രവും
ഇലക്ട്രോണിക്
മ്യൂസിയവും
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് എന്താക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
വ്യവസായ
വകുപ്പിന്റെ സ്ഥലം ലീസിന്
592.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
കള്ളിക്കുന്നില്‍
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള 48
സെന്റ് സ്ഥലം ലീസിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കാണ്
ലീസിന് നല്‍കിയതെന്നും
ലീസിന് നല്‍കാനുണ്ടായ
സാഹചര്യമെന്തെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി ലീസിന് നല്കിയ
നടപടി റദ്ദ് ചെയ്ത്
വ്യവസായ ആവശ്യത്തിന്
കോഴിക്കോട് ബ്ലോക്ക്
പഞ്ചായത്തിന് ലീസിന്
നല്‍കണമെന്നത്
സംബന്ധിച്ച അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കൊരട്ടിയിലെ
വെെഗെെ ത്രഡ്സിന്റെ ഭൂമി
തിരിച്ചെടുക്കൽ
593.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടിയിലെ വെെഗെെ
ത്രഡ്സ് കമ്പനി
പ്രവര്‍ത്തനം
അവസാനിപ്പിച്ച്
വര്‍ഷങ്ങള്‍ പിന്നിട്ട
സാഹചര്യത്തിൽ
സര്‍ക്കാര്‍
കമ്പനിയ്ക്ക്
പാട്ടത്തിന് നല്കിയ
സ്ഥലം
തിരിച്ചെടുക്കുന്നതിനും
ആയത് മറ്റു വികസന
ആവശ്യങ്ങള്‍ക്ക്
അനുവദിച്ചു
നല്‍കുന്നതിനും
കമ്പനിയിലെ
മുന്തൊഴിലാളികള്ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനും
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
അധിഷ്ഠിത വ്യവസായം
594.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
റബ്ബര്‍ അധിഷ്ഠിത
വ്യവസായ സ്ഥാപനം
ആരംഭിക്കുന്നതിലേക്കുള്ള
സാദ്ധ്യതാ പഠനം
നടത്തുന്നതിന്
കെ-ബിപ്പ്- നെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സാദ്ധ്യതാ പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സാദ്ധ്യതാ പഠനം
നടത്തുന്നതിന്
കെ-ബിപ്പ്
നാളിതുവരെയായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
പാറ ഖനനത്തിന്റെ നിരോധനം
595.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായുണ്ടായ
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്
പാറ ഖനനത്തിന് നിരോധനം
ഏര്‍പ്പെടുത്തിയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിരോധനം
പിന്‍വലിക്കുന്നതിന്
മുമ്പ് എന്തെങ്കിലും
ശാസ്ത്രീയപഠനം
നടത്തിയിരുന്നോ എന്ന്
അറിയിക്കുമോ;
(സി)
ക്വാറികളും
ഖനനങ്ങളും വ്യാപകമായ
ഉരുള്‍പൊട്ടലിനും
മണ്ണിടിച്ചിലിനും
കാരണമാകുന്നതിനാല്‍ ഖനന
നിരോധനം പിന്‍വലിച്ച
നടപടി പുന:പരിശോധനക്ക്
വിധേയമാക്കുമോ എന്ന്
വ്യക്തമാക്കാമോ?
താേട്ടംമേഖലയിലെ ക്വാറികള്‍
596.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താേട്ടഭൂമിയില്
ഖനനം പാടില്ലായെന്ന
ഹെെക്കാേടതി വിധിയില്‍
ക്വാറി ഉടമകള്‍
നല്‍കിയിരുന്ന അപ്പീല്‍
സുപ്രീംകാേടതി
തളളിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(ബി)
ഭൂപരിഷ്ക്കരണനിയമത്തില്‍
വ്യാവസായിക ഭൂമിക്കുള്ള
ഇളവ് ക്വാറികള്‍ക്ക്
കിട്ടുകയില്ലായെന്നുള്ള
സുപ്രീംകാേടതി വിധിയുടെ
അടിസ്ഥാനത്തില്‍ 15
ഏക്കറില്‍ കൂടുതലുള്ള
ക്വാറികള്‍ ഒരു
വ്യക്തിക്ക് കെെവശം
വയ്ക്കുവാന്‍
സാധിക്കാത്ത അവസ്ഥ
വന്നിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(സി)
1964
ലെ ഭൂപതിവ്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തി കരിങ്കല്‍
ഖനനത്തിന് അനുമതി
നല്കുവാനുള്ള സംസ്ഥാന
സര്‍ക്കാരിന്റെ
നീക്കത്തിന്
സുപ്രീംകാേടതി വിധി
തിരിച്ചടിയായിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ക്വാറികള്‍ താേട്ടം
മേഖലയില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
സുപ്രീംകാേടതി
വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമാേ?
പിറവം
നിയോജകമണ്ഡലത്തിലെ ക്വാറികള്‍
597.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
താലൂക്ക് പരിധിയില്‍
പിറവം
നിയോജകമണ്ഡലത്തില്‍
2017-2018,2018-2019
വര്‍ഷങ്ങളില്‍ എത്ര
വീതം പാറ/മണല്‍/മണ്ണ്
ക്വാറികള്‍ യഥാക്രമം
പ്രവര്‍ത്തിച്ചിരുന്നു/പ്രവര്‍ത്തിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
അതില്‍
അനുമതികളോടെ
പ്രവര്‍ത്തിച്ചിരുന്ന/പ്രവര്ത്തിച്ചുവരുന്നവയുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പുതുതായി
അനുമതി തേടിയിട്ടുള്ള
പാറ/മണല്‍/മണ്ണ്
ക്വാറികളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
പരിസ്ഥിതി
ദുര്‍ബല മേഖലകളിലെ ക്വാറികള്‍
598.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ജനുവരിക്ക് ശേഷം
അനുമതി നല്കിയ
ക്വാറികളുടെ വിശദവിവരം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പരിസ്ഥിതി
ദുര്‍ബല മേഖലകളില്‍
ക്വാറികള്‍ക്ക് പരിശോധന
കൂടാതെ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പരിശോധനകള്‍
കൂടാതെ കൂടുതല്‍
ക്വാറികള്‍ക്ക് അനുമതി
നല്‍കിയത് പരിസ്ഥിതി
പ്രശ്നങ്ങള്‍ക്ക്
കാരണമാകും എന്നുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആലപ്പാട്ട്
വെള്ളനാ തുരുത്തിലെ ഖനനം
599.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിലെ
വെള്ളനാതുരുത്തില്‍
ഐ.ആര്.ഇ. നടത്തുന്ന
ഖനനം സംബന്ധിച്ച്
ഉദ്യോഗസ്ഥ തലത്തില്‍
നിരീക്ഷണ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ആയതിന്റെ പ്രവര്‍ത്തനം
വിശദീകരിക്കുമോ;
(ബി)
ഇവിടെ
തീരസംരക്ഷണത്തിനുവേണ്ടി
ഐ.ആര്.ഇ. എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
പ്രദേശത്തെ
ജനങ്ങളുടെ
ക്ഷേമത്തിനുവേണ്ടി
ഐ.ആര്.ഇ.
നടപ്പിലാക്കി വരുന്ന
വിവിധ
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ?
സ്വകാര്യമേഖലയിലെ
കരിമണല്‍ ഖനനം
600.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യമേഖലയില്‍
കരിമണല്‍
ഖനനത്തിനായുള്ള എല്ലാ
അനുമതികളും
റദ്ദാക്കാന്‍
കേന്ദ്രസര്‍ക്കാര്‍
മാര്‍ച്ച് ഒന്നിന്
സംസ്ഥാനങ്ങള്‍ക്ക്
നല്കിയ
നിര്‍ദ്ദേശത്തില്‍
പറയുകയുണ്ടായോ;
(ബി)
സ്വകാര്യമേഖലയില്‍
ഖനനം അനുവദിക്കരുതെന്ന്
മാത്രമല്ല ഇതിനകം
അനുവദിച്ചവയും
റദ്ദാക്കണമെന്ന്
പ്രസ്തുത ഉത്തരവില്‍
വ്യക്തമാക്കുന്നുണ്ടോ;
(സി)
സ്വകാര്യ
ലൈസന്‍സുകള്‍
റദ്ദാക്കിയതിന്റെ നടപടി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്ന്
കേന്ദ്രം
ആവശ്യപ്പെട്ടിരുന്നോ;
എന്നാല്‍ കേരളം ഇതുവരെ
പ്രസ്തുത റിപ്പോര്‍ട്ട്
കേന്ദ്രത്തിന്
നല്‍കിയിട്ടില്ല എന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
രാജ്യത്ത്
നിലവിലുള്ള നിയമപ്രകാരം
സ്വകാര്യമേഖലയില്‍ ഖനനം
സാധ്യമല്ലെന്ന്
മാര്‍ച്ച് ഒന്നിലെ
കേന്ദ്ര
നിര്‍ദ്ദേശത്തില്‍
പ്രത്യേകം
വ്യക്തമാക്കുന്നുണ്ടോ;
(ഇ)
എന്നാല്‍
നിലവില്‍
ഖനനാനുമതിയുള്ള
പൊതുമേഖല കമ്പനിയായ
കേരള മിനറല്‍സ് ആന്റ്
മെറ്റല്സിനൊപ്പം
പങ്കാളിത്തം നല്കി
കൊച്ചിന് മിനറല്‍സ്
ആന്റ് റൂട്ടയില്‍
ലിമിറ്റഡിന് ഖനനത്തിന്
അവസരം ഒരുക്കാന്‍
ശ്രമങ്ങള്‍
നടക്കുന്നതായ വാർത്തകൾ
ശ്രദ്ധയില്പെടുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കൈത്തറി
മേഖല
601.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖല ഇന്ന്
അഭിമൂഖീകരിക്കുന്ന
ഗുരുതരമായ പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് തരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
മേഖലയെ ലോക
പ്രശസ്തമാക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ചെങ്ങന്നൂരിലെ
പ്രഭുറാം മില്ലിന്‍െറ നവീകരണം
602.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1973-ല്‍
സ്ഥാപിച്ച
ചെങ്ങന്നൂരിലെ പ്രഭുറാം
മില്ലിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുള്ള
തുക
വിനിയോഗിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
കാലതാമസമില്ലാതെ
നവീകരണം
പൂര്‍ത്തിയാക്കി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഖാദി
ഗ്രാമ വ്യവസായ മേഖലയുടെ
പുനരുദ്ധാരണം
603.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഖാദി ഗ്രാമ
വ്യവസായ മേഖലയുടെ
പുനരുദ്ധാരണത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഖാദി
ഗ്രാമവ്യവസായ മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച് പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
കരകൗശല
മേഖല
604.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കരകൗശല മേഖലയ്ക്കും
പരമ്പരാഗത മേഖലയ്ക്കും
എത്ര കോടി രൂപ
ബഡ്ജറ്റില്‍ അധികമായി
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മാല്കേ
ടെക്സ് സഹകരണ സ്പിന്നിംഗ്
മില്‍ ഭരണ സമിതി
തെരഞ്ഞെടുപ്പ്
605.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതവനാട്
കാര്‍ത്തല ചുങ്കത്തുള്ള
മാല്കേ ടെക്സ് സഹകരണ
സ്പിന്നിംഗ് മില്ലില്‍
ഭരണ സമിതി
തെരഞ്ഞെടുപ്പ് മൂന്നു
വര്‍ഷമായി
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ഭരണസമിതി
തെരഞ്ഞെടുപ്പ്
നടത്തണമെന്നാവശ്യപ്പെട്ട്
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ;
(സി)
ഭരണ
സമിതി തെരഞ്ഞെടുപ്പ്
എന്നു നടത്തുമെന്ന്
വെളിപ്പെടുത്തുമോ?
കാണക്കാരി
പഞ്ചായത്തിലെ കൈത്തറി വ്യവസായ
വിപണന കേന്ദ്രം
606.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ കാണക്കാരി
പഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്നതും
പൂട്ടിപ്പോയതുമായ
കൈത്തറി വ്യവസായ വിപണന
കേന്ദ്രം ഒഴിയണമെന്ന്
ആവശ്യപ്പെട്ട്
കാണക്കാരി ഗ്രാമ
പഞ്ചായത്ത് കമ്മിറ്റി
നല്‍കിയിരുന്ന
നിവേദനത്തില്‍ വ്യവസായ
വകുപ്പ് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
2013
മുതല്‍
അടഞ്ഞുകിടക്കുന്ന ഈ
സ്ഥാപനം ഒഴിയുന്നതു
സംബന്ധിച്ച് ജില്ലാ
വ്യവസായ കേന്ദ്രം എന്ത്
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കാമോ;
പ്രസ്തുത ഫയലിൽ
തീരുമാനമെടുക്കുന്നതിന്
ഉണ്ടായ കാലതാമസം
വിശദമാക്കുമോ?
സെറിഫെഡിന്റെ
പ്രവർത്തനം
607.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
സെറികള്‍ച്ചര്‍
കോ-ഓപ്പറേറ്റീവ്
ഫെഡറേഷന് ലിമിറ്റഡ്
(സെറിഫെഡ്) നിലവില്‍
വന്നത് ഏത്
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സെറിഫെഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
പ്രസ്തുത സ്ഥാപനം
ഇപ്പോള്‍
നിലവിലുണ്ടോയെന്നും
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
സെറിഫെഡിന്
ബ്രാഞ്ചുകള്‍
ഉള്ളതെന്ന്
അറിയിക്കാമോ;
(ഡി)
കാസര്‍കോട്
മൈലാട്ടിയില്‍ സെറിഫെഡ്
യൂണിറ്റുണ്ടോയെന്നും
ഇവിടെ എത്ര
തൊഴിലാളികളുണ്ടെന്നും
ഉല്‍പ്പാദനം
നടക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇവിടുത്തെ
തൊഴിലാളികള്‍ക്ക്
ശമ്പളം
കിട്ടാതെയായിട്ട് എത്ര
മാസമായെന്നും ഇക്കഴിഞ്ഞ
ഓണത്തിന് അവര്‍ക്ക്
ബോണസ്
നല്‍കിയിരുന്നോയെന്നും
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
608.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കായിക
താരങ്ങള്‍ക്ക്
സ്പോര്‍ട്സ്
ക്വാട്ടയില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കിയിട്ടുണ്ടെന്നുളള
വിശദാംശം അറിയിക്കുമോ;
(ബി)
സ്പോര്‍ട്സ്
ക്വാട്ട നിയമനം
നല്‍കുന്നതിന് നിലവില്‍
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
സ്പോര്‍ട്സ്
ക്വാട്ട നിയമനത്തിനായി
ലിസ്റ്റുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
(ഡി)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
എത്രപേര്‍ക്ക് കൂടി
ഇത്തരത്തില്‍ നിയമനം
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മികച്ച കായിക സംസ്കാരം
വളര്‍ത്തുന്നതിന് പദ്ധതികള്‍
609.
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മികച്ച രീതിയില്‍ കായിക
സംസ്കാരം
വളര്‍ത്തുന്നതിന്
ആവിഷ്ക്കരിച്ചു വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സ്കൂള്‍
തലത്തിലെ കായിക
മേഖലയില്‍ ഗുണപരമായ
മാറ്റങ്ങള്‍ വരുത്താനും
സംസ്ഥാനത്തെ
സ്പോര്‍ട്സ്
സ്കൂളുകളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്പോര്‍ട്സ്
കൗണ്‍സിലുകള്‍
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്രാമീണ
കളിസ്ഥലങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായുള്ള
പദ്ധതി
610.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്ട്സ്
കൗണ്‍സില്‍ മുഖേന
ഗ്രാമീണ കളിസ്ഥലങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായുള്ള
പദ്ധതി നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
പദ്ധതി പ്രകാരം സഹായം
അനുവദിച്ചതിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
സ്കൂളുകളിലെ
നീന്തല്‍ പഠനം
611.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ പഠന
പദ്ധതിയുടെ ഭാഗമായി
നീന്തല്‍ പഠനം
ഉള്‍പ്പെടുത്തിയ
സാഹചര്യത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പഠനത്തിനായി
എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
പ്രത്യേക പദ്ധതി
നടപ്പാക്കുന്നുണ്ടോ;
ആദ്യ ഘട്ടത്തില്‍
ഏതൊക്കെ ജില്ലകളിലെ
സ്കൂളുകളിലാണ് പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആർട്ടിഫിഷ്യൽ
ഫുട്ബോൾ ടർഫുകൾ
612.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറെ
പ്രചാരത്തിലുള്ള
ആർട്ടിഫിഷ്യൽ ടർഫ്
ഫുട്ബോൾ ഗ്രൗണ്ടുകൾ
നിർമ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
ഗ്രൗണ്ടുകൾ
നിർമ്മിക്കുന്നതിനായി
സർക്കാർ അംഗീകൃത
ഏജൻസികൾ ഏതെങ്കിലും
നിലവിലുണ്ടോ; എങ്കിൽ
അതിന്റെ വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(സി)
മണ്ഡലം
ആസ്തി വികസന ഫണ്ടിൽ
നിന്നും ഇത്തരം
പദ്ധതിയ്ക്ക് തുക
വകയിരുത്തുവാൻ
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കായികക്ഷമതാ
മിഷന് പദ്ധതി
613.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികക്ഷമതാ
മിഷന് പദ്ധതി
ആവിഷ്ക്കരിക്കുന്നതിലൂടെ
സര്‍ക്കാര്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
അതിനായുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയോടനുബന്ധിച്ചുളള
പരിശീലന പരിപാടികള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കായിക
മേഖലയില്‍ അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിലൂടെ
മാത്രമേ കായികക്ഷമത
കെെവരിക്കുവാന്‍ കഴിയു
എന്നതിനാല്‍
ഇക്കാര്യത്തിനായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ;
(ഡി)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കായിക
മേഖലയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ?
കളിസ്ഥലങ്ങള്‍
മെച്ചപ്പെടുത്തുന്നതിന് നടപടി
614.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേരളത്തിലെ എത്ര
കളിസ്ഥലങ്ങള്‍ (മൈതാനം)
മെച്ചപ്പെടുത്തുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കളിസ്ഥലങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
എത്ര രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സിലില്‍ അഫിലിയേറ്റ്
ചെയ്ത കായിക സംഘടനകള്‍ /
അസോസിയേഷനുകള്‍
615.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലില്‍
അഫിലിയേറ്റ്
ചെയ്തിട്ടുള്ള എത്ര
കായിക സംഘടനകള്‍ /
അസോസിയേഷനുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ; ഇവയുടെ
ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
അന്താരാഷ്ട്ര,
ദേശീയ കായിക
മത്സരങ്ങളില്‍ സബ്
ജൂനിയര്‍, ജൂനിയര്‍,
സീനിയര്‍ എന്നീ
വിഭാഗങ്ങളില്‍
ജേതാക്കളായ കായിക
താരങ്ങള്‍ക്ക് എത്ര തുക
വീതമാണ് എല്ലാ വര്‍ഷവും
സ്പോര്‍ട്സ്
കൗണ്‍സില്‍
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
പ്ലേ
ഫോര്‍ ഹെല്‍ത്ത് പദ്ധതി
616.
ശ്രീ.ആര്.
രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
കായികാഭിരുചിയും
കായികക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്ലേ ഫോര്‍
ഹെല്‍ത്ത് എന്ന പേരില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
സ്കൂളുകളില്‍ത്തന്നെ
സൗകര്യങ്ങളും സ്ഥലവും
സജ്ജമാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രൈമറി
തലം മുതല്‍ കുട്ടികളെ
കായിക വിനോദങ്ങളില്‍
തൽപ്പരരാക്കാന്‍ ഈ
പദ്ധതി കൂടുതല്‍
സ്കൂളുകളിലേക്ക്
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രലൈസ്ഡ്
സ്പോര്‍ട്സ് ഹോസ്റ്റല്‍
617.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴില്‍
പയ്യന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
സെന്‍ട്രലൈസ്ഡ്
സ്പോര്‍ട്സ്
ഹോസ്റ്റലിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തലസ്ഥാന
ജില്ലയില്‍ കായിക സമുച്ചയം
618.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായിക സംസ്കാരത്തിന്റെ
വളര്‍ച്ചയ്ക്കുവേണ്ടി
തലസ്ഥാന ജില്ലയില്‍
കായിക സമുച്ചയം
നിര്‍മ്മിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കിൽ വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
കായിക സമുച്ചയം
ജില്ലയില്‍ ഏത്
സ്ഥലത്ത്
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
സ്മൈല്‍
പദ്ധതി
619.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മൈല്‍
പദ്ധതി പ്രകാരം ഒരു
കോടി രൂപ
അനുവദിച്ചിട്ടുള്ള
കോതമംഗലം മണ്ഡലത്തിലെ
പല്ലാരിമംഗലം
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പദ്ധതി
അനുവദിച്ചിട്ട്
നാളുകളേറെയായെങ്കിലും
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണം
വേഗത്തില്‍
ആരംഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോതമംഗലം
ചേലാട് സ്റ്റേഡിയം
നിര്‍മ്മാണം
620.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍ കിഫ്ബി
പദ്ധതി പ്രകാരം 10 കോടി
രൂപ
വകയിരുത്തിയിട്ടുള്ള
ചേലാട് സ്റ്റേഡിയം
നിര്‍മ്മാണപ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് നടത്തി വന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
അവസാനിപ്പിച്ച്
കോണ്‍ട്രാക്ടറെ
വിത്തൗട്ട് റിസ്ക്
ആന്റ് കോസ്റ്റില്‍
ഒഴിവാക്കി സ്റ്റേഡിയം
കിഫ്ബിയ്ക്ക്
കൈമാറിയെങ്കിലും ഇതുവരെ
സ്റ്റേഡിയം
നിര്‍മ്മാണത്തിന്
കിഫ്ബി അംഗീകാരം
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ എസ്.പി.വി.
ആയ കിറ്റ്കോ എത്ര
തുകയുടെ ഡി.പി.ആര്.
ആണ്
തയ്യാറാക്കിയിട്ടുള്ളതെന്നും,
ഡി.പി.ആര്.-ല്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്പ്പെടുത്തുയിട്ടുള്ളതെന്നും
വിശദമാക്കാമോ;
(ഡി)
കായിക
കേരളത്തിന്റെ തലസ്ഥാനം
എന്നറിയപ്പെടുന്ന
കോതമംഗലത്തെ പ്രസ്തുത
സ്റ്റേഡിയം
നിര്‍മ്മാണത്തിന്
കിഫ്ബി അംഗീകാരം
വേഗത്തില്‍
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ആനാവൂര്‍
സ്കൂള്‍ സ്റ്റേഡിയം നവീകരണം
621.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയാേജകമണ്ഡലത്തില്‍
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ
ആനാവൂര്‍ ഗവ.ഹയര്‍
സെക്കണ്ടറി സ്കൂള്‍
സ്റ്റേഡിയം
നവീകരിക്കുന്നതിനായി
തയാറാക്കിയ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഡി. പി.
ആര്.
അംഗീകരിച്ചിട്ടുണ്ടാേയെന്നും
എന്നത്തേയ്ക്ക്
പ്രവൃത്തി
ആരംഭിക്കാനാകും
എന്നുമുള്ള വിവരങ്ങള്‍
ലഭ്യമാക്കാമാേ;
(സി)
പ്രസ്തുത
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള
കുന്നത്തുകാല്‍
പഞ്ചായത്ത് സ്റ്റേഡിയം
നവീകരിച്ച്
നല്‍കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വികരിക്കുമാേ;
വിശദമാക്കാമോ?
ചാലക്കുടി
സേക്രട്ട് ഹേര്‍ട്ട് കോളേജിലെ
സ്റ്റേഡിയം നിര്‍മ്മാണം
622.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
സേക്രട്ട്ഹാര്‍ട്ട്
കോളേജില്‍ ഖേലോ ഇന്ത്യ
പദ്ധതി പ്രകാരം
സ്റ്റേഡിയം നിര്‍മ്മാണം
അടക്കമുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
താമരക്കുളം
സ്റ്റേഡിയം നിർമ്മാണം
623.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
താമരക്കുളം
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
സാങ്കേതികാനുമതിയും
ടെന്‍ഡര്‍ നടപടികളും
പൂര്‍ത്തീകരിച്ച്
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
പഞ്ചായത്തിലെ സ്റ്റേഡിയം
നവീകരണം
624.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഗ്രാമപഞ്ചായത്തുകളിലെ
സ്റ്റേഡിയങ്ങള്‍ ആധുനിക
രീതിയില്‍
നവീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ എത്ര
സ്റ്റേഡിയങ്ങളാണ്
ആധുനിക രീതിയില്‍
നവീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ബാലുശ്ശേരി
പഞ്ചായത്തിലെ
സ്റ്റേഡിയം
നവീകരിക്കുന്നതിനായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
മൂവാറ്റുപുഴ
പി.പി. എസ്തോസ് സ്റ്റേഡിയം
625.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പി.പി. എസ്തോസ്
സ്റ്റേഡിയം,
ഒളിമ്പ്യന്‍
ചന്ദ്രശേഖരന് സ്മാരക
ജില്ലാ സ്റ്റേഡിയമായി
നവീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്നും,
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ?
നെയ്യാറ്റിന്‍കര
പരുത്തിയൂരില്‍ സ്റ്റേഡിയം
626.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പൊഴിയൂര്‍
പരുത്തിയൂരിലെ
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കായിക
വകുപ്പിന്റെ
എഞ്ചിനീയറിംഗ് വിഭാഗം
സ്ഥലം
പരിശോധിച്ചതിനുശേഷം
എന്തൊക്കെ നടപടികള്‍
ആണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ നിലവിലെ സ്ഥിതി
എന്തെന്ന്
വിശദമാക്കാമോ;
(ബി)
സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ
ഡി.പി.ആര്.
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍
ഡി.പി.ആര്.
പൂര്‍ത്തീകരിക്കുന്നതില്‍
തടസ്സം എന്തെന്ന്
വ്യക്തമാക്കാമോ?
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ നവീകരണ
പ്രവര്‍ത്തനങ്ങള്‍
627.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ/നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചെലവഴിച്ച തുകയും
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയില്‍
ഗ്രാമപഞ്ചായത്തുകള്‍,
സര്‍ക്കാര്‍ സ്കൂളുകള്‍
എന്നിവയുടെ
അധീനതയിലുള്ള
കളിക്കളങ്ങള്‍
നവീകരിക്കുന്നതിന്
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
തുകയെന്ന്
അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ മുതുവല്ലൂര്‍
ഗ്രാമപഞ്ചായത്ത് മിനി
സ്റ്റേഡിയം
നവീകരണത്തിന് തുക
വകയിരുത്തണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിനുവേണ്ടി
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ തൊഴില്‍
നല്‍കുന്നതിന് നടപടി
628.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സന്തോഷ്
ട്രോഫി ഫുട്ബോളില്‍
വിജയം നേടിയ കേരള ടീം
അംഗങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ആയതിന്
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
വയനാട്
ജില്ലയിലെ കിക്കോഫ് പദ്ധതി
629.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്പോര്‍ട്സ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ വയനാട്
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
വയനാട്
ജില്ലയില്‍
നടപ്പിലാക്കി വരുന്ന
കിക്കോഫ് പദ്ധതി മുഖേന
ജില്ലയില്‍ എത്ര
കുട്ടികള്‍ക്ക്
ഫുട്ബോള്‍ പരിശീലനം
നല്‍കിയെന്ന്
അറിയിക്കാമോ?
ബാലുശ്ശേരി
കോളേജിന് കെ.എസ്.ഐ.ഡി.സി.
യുടെ സ്ഥലം
630.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ബാലുശ്ശേരി
സര്‍ക്കാര്‍ ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജിന്
ലൈബ്രറി, ഹോസ്റ്റല്‍,
കളിക്കളം എന്നിവ
നിര്‍മ്മിക്കുന്നതിനായി
കിനാലൂരില്‍
കെ.എസ്.ഐ.ഡി.സി. യുടെ
കീഴിലുളള അവികസിത
ഭൂമിയില്‍ നിന്നും
അഞ്ചേക്കർ സ്ഥലം
അനുവദിക്കാന്‍ കോളേജ്
നല്കിയ
അപേക്ഷയിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്നറിയിക്കാമോ?
സിന്തറ്റിക്
ട്രാക്കുകള്‍
631.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തിലുളള
സിന്തറ്റിക്
ട്രാക്കുകള്‍
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
എവിടെയാെക്കെയാണ്
പ്രസ്തുത ട്രാക്കുകള്‍
നിര്‍മ്മിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
യുവജനക്ഷേമ ബോര്‍ഡിന്റെ
പരിശീലന പരിപാടികള്‍
632.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സര
പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്നതിന്
വേണ്ടി യുവജനക്ഷേമ
ബോര്‍ഡ് പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ;
(ബി)
ആരുടെ
സഹകരണത്തോടെയാണ്
പ്രസ്തുത പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുന്നത്;
(സി)
2018-19
ല്‍ എത്ര പേര്‍ക്ക്
പരിശീലനം നല്കി;
ഇക്കാര്യത്തിനായി
യുവജനക്ഷേമ ബോര്‍ഡ്
എന്ത് തുക ചെലവഴിച്ചു;
വ്യക്തമാക്കാമോ?
സന്നദ്ധ
സേവന വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സ്
633.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴില്‍
രൂപീകരിച്ച സന്നദ്ധ
സേവന വോളന്ററി യൂത്ത്
ആക്ഷന്‍ ഫോഴ്സിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2019-ലെ
പ്രളയകാലത്തും
അതുമൂലമുണ്ടായ
ഉരുള്‍പൊട്ടല്‍
മേഖലയിലും പ്രസ്തുത
ഫോഴ്സിന്റെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
പഞ്ചായത്ത്
തലത്തില്‍ പ്രസ്തുത
ഫോഴ്സ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നിലവില്‍
പ്രസ്തുത ആക്ഷന്‍
ഫോഴ്സില്‍ എത്ര സന്നദ്ധ
പ്രവര്‍ത്തകരാണ്
ഉള്ളത്; അവര്‍ക്ക്
എന്തൊക്കെ രീതിയിലുള്ള
പരിശീലനങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
യൂത്ത്
ഹോസ്റ്റലുകള്‍
634.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂത്ത്
ഹോസ്റ്റലുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര സ്ഥലമാണ്
ലഭ്യമാക്കേണ്ടതെന്ന്
അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍
എവിടെയൊക്കെയാണ്
പ്രസ്തുത ഹോസ്റ്റല്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?