കേരള
സഹകരണ അംഗ സമാശ്വാസനിധി
698.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
22.06.2018-ലെ സ.ഉ.(കൈ)
22/2018/സഹ. നമ്പര്‍
ഉത്തരവ് പ്രകാരം കേരള
സഹകരണ അംഗ സമാശ്വാസനിധി
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്ന്
സഹകാരികള്‍ക്കു തുക
അനുവദിച്ചു
തുടങ്ങിയിട്ടുണ്ടോ;എങ്കില്‍
എത്ര തുക അനുവദിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതുവരെ
അര്‍ഹരായവര്‍ക്കു തുക
അനുവദിച്ചു
നല്കിയിട്ടില്ലെങ്കില്
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
കെയര്‍
ഹോം പദ്ധതി
699.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തില്‍
സര്‍ക്കാര്‍ കെയര്‍ ഹോം
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കുട്ടനാട്ടില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
ബ്ലേഡ്
മാഫിയകളുടെചൂഷണം ഒഴിവാക്കാൻ
മുറ്റത്തെ മുല്ല പദ്ധതി
700.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളെ
മൈക്രോഫിനാന്‍സ്
കമ്പനികളുടെയും ബ്ലേഡ്
മാഫിയകളുടെയും
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിനായി
മുറ്റത്തെ മുല്ല എന്ന
പേരില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയാണ് സഹായം
നല്‍കുന്നതെന്നും
തിരിച്ചടവിന്റെ കാലാവധി
എത്രയെന്നും
പലിശനിരക്ക്
എപ്രകാരമാണെന്നും
വിശദമാക്കാമോ;
(സി)
പദ്ധതി
എല്ലാ
ജില്ലകളിലേയ്ക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
മണലൂരിലെ
കെയര്‍ഹോം പദ്ധതി
701.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍ഹോം
പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന
വീടുകളുടെ വിശദ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആയത്
പ്രകാരം മണ്ഡലത്തില്‍
എത്ര വീടുകള്‍ ഇതുവരെ
പൂര്‍ത്തീകരിച്ചു എന്ന്
അറിയിക്കാമോ?
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
702.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും വായ്പയെടുത്ത്
കുടിശികയായവര്‍ക്ക്
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാര്‍ഷിക
കടാശ്വാസ പദ്ധതി
പ്രകാരം സ്വീകരിച്ച
അപേക്ഷകളിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
പ്രസ്തുത
പദ്ധതിയിലേക്ക് അപേക്ഷ
നല്‍കേണ്ടത്
എന്നുവരെയാണെന്നുമുള്ള
വിവരങ്ങള്‍
അറിയിക്കാമോ?
ഒരു
കോടിയിലധികം തുക
പിൻവലിക്കുന്നതിന്
ഏർപ്പെടുത്തിയ നികുതി
703.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
കോടി രൂപയില്‍ കൂടുതല്‍
തുക പണമായി
പിന്‍വലിച്ചാല്‍ 2
ശതമാനം നികുതി
നല്‍കണമെന്ന വ്യവസ്ഥ
പ്രാഥമിക സഹകരണ
ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള എല്ലാ
സഹകരണ സംഘങ്ങള്‍ക്കും
ബാധകമാണെന്ന് ആദായ
നികുതി വകുപ്പ്
അറിയിച്ചിട്ടുണ്ടോ;
(ബി)
പിന്‍വലിക്കുന്ന
പണത്തിന് നികുതി
അടച്ചില്ലെങ്കില്‍ പിഴ
ഈടാക്കുന്നതിന് പുറമെ
നികുതി വെട്ടിപ്പിന്
സഹായം നല്‍കിയതായി
കണക്കാക്കി ക്രിമിനല്‍
നടപടി
സ്വീകരിക്കുമെന്ന് ആദായ
നികുതി വകുപ്പ് സഹകരണ
സംഘങ്ങള്‍ക്ക് നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
പുതിയ വ്യവസ്ഥ
സംസ്ഥാനത്തെ പ്രാഥമിക
സഹകരണ ബാങ്കുകള്‍ക്കും,
സഹകരണ സംഘങ്ങള്‍ക്കും
ദോഷകരമായി ബാധിക്കുന്ന
ഒന്നാകയാല്‍
ഇക്കാര്യത്തില്‍
അടിയന്തര ഇടപെടലുകള്‍
നടത്തുമോയെന്ന്
വെളിപ്പെടുത്തുമോ?
സഹകരണ
ബാങ്കുകള്‍ ആദായ നികുതി
കൊടുക്കണമെന്ന വ്യവസ്ഥ
704.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2007-ലെ
കേന്ദ്ര നിയമം
അനുസരിച്ച് സഹകരണ
ബാങ്കുകള്‍ ആദായ നികുതി
കൊടുക്കണം എന്നതിന്റെ
ചുവടു പിടിച്ച്
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങള്‍
നികുതി കൊടുക്കണമെന്ന
തരത്തില്‍ പ്രസ്തുത
നിയമഭേദഗതി തെറ്റായി
വ്യാഖ്യാനിച്ചതിന്റെ
അടിസ്ഥാനത്തില്‍ 2007
മുതല്‍ 11
വര്‍ഷക്കാലത്തെ
ആദായനികുതി
അടയ്ക്കണമെന്ന ആദായ
നികുതി വകുപ്പ്
നിര്‍ദ്ദേശത്തെ
തുടര്‍ന്ന്
ഡിപ്പോസിറ്റിന്റെ
വലിയൊരു ഭാഗം
ആദായനികുതി
അടയ്ക്കേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
നിന്നും പ്രാഥമിക
സംഘങ്ങളെ
ഒഴിവാക്കുന്നതിന്
സര്‍ക്കാരിന് എന്ത്
നടപടി
സ്വീകരിക്കാനാവുമെന്ന്
വിശദമാക്കാമോ?
കേരള
ബാങ്ക്
705.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
തത്വത്തില്‍ അംഗീകാരം
നല്കിയപ്പോള്
ആര്.ബി.ഐ മുന്നോട്ട്
വച്ച വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍ പൂര്‍ണ്ണ
തോതില്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ആര്.ബി.ഐ നല്കിയ
നിര്‍ദ്ദേശങ്ങള്‍
മറികടക്കുന്നതിന് സഹകരണ
നിയമത്തില്‍ എന്തൊക്കെ
ഭേദഗതികളാണ് കൊണ്ടു
വന്നതെന്ന്
അറിയിക്കാമോ?
കേരള
ബാങ്ക്
706.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ ബാങ്കുകളില്‍
നിന്നെല്ലാം
വ്യത്യസ്തമായി
വാണിജ്യബാങ്കുകളോട്
മത്സരിക്കുവാന്‍
പുതുതായി
രൂപീകരിക്കുന്ന കേരള
ബാങ്കിന് സാധിക്കുമോ;
ഇതിനായി എന്തൊക്കെ
തയ്യാറെടുപ്പുകളാണ്
നടത്തിയിട്ടുള്ളത്;
(ബി)
ശക്തമായ
സാമ്പത്തിക
കെട്ടുറപ്പ്, സാങ്കേതിക
മികവ്, പ്രൊഫഷണല്‍
മാനേജ്മെന്റ് എന്നിവ
കേരള ബാങ്കിന്
ഉറപ്പാക്കുവാന്‍
സാധ്യമാകുമോ;
(സി)
അര്‍ബന്‍
ബാങ്കുകള്‍ക്ക് വ്യവസ്ഥ
ചെയ്തിട്ടുള്ള അതേ
മാതൃകയില്‍ കേരള
ബാങ്കിന്റെ ബോര്‍ഡ് ഓഫ്
മാനേജ്മെന്റ്
രൂപീകരിക്കണമെന്ന്
ആര്.ബി.ഐ.
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിലൂടെ
സഹകരണ ബാങ്കുകളുടെ
നിയന്ത്രണം ആര്.ബി.ഐ.
കയ്യടക്കുകയും അതിന്റെ
ജനാധിപത്യ സ്വഭാവം
ഇല്ലാതാകുന്നതുമായ
അവസ്ഥ സംജാതമാകുകയില്ലേ
; വ്യക്തമാക്കുമോ?
കേരള
ബാങ്ക്
707.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സ്വപ്ന പദ്ധതിയായ കേരള
ബാങ്കിന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കാമാേ;
(ബി)
നിലവിലുള്ള
തടസ്സങ്ങള്‍ പരിഹരിച്ച്
കേരള ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്ന് കഴിയുമെന്ന്
വിശദമാക്കാമാേ?
കേരള
ബാങ്ക്
708.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
കേരള
ബാങ്ക്
709.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
റിസര്‍വ് ബാങ്ക്
അംഗീകാരം നൽകിയോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആര്.
ബി. എെ. അംഗീകാരം
നല്കിയ ഉത്തരവിന്റെ
വിശദാംശങ്ങൾ നൽകുമോ ;
ആര്. ബി. എെ.
മുന്നോട്ട് വെച്ച
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ബാങ്ക് എന്ന് നിലവില്‍
വരുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
ബാങ്ക് രൂപീകരണത്തിന്
ശേഷവും പ്രാഥമിക സഹകരണ
ബാങ്കുകള്‍ക്ക്
നിലവില്‍ തുടരുന്ന
രൂപത്തില്‍ വായ്പ
നല്കുവാനും നിക്ഷേപം
സ്വീകരിക്കുവാനും
സാധിക്കുമോ;
(ഇ)
പ്രാഥമിക
സഹകരണ ബാങ്കുകളുടെ
മേല്‍ ആര്. ബി. എെ.
യുടെ നിയന്ത്രണം വരുമോ;
നിക്ഷേപങ്ങള്‍ക്ക് തുക
സ്വീകരിക്കുന്നതിനും
ടി. ഡി. എസ്.
ബാധകമാവുമോ; വിശദാംശം
നല്‍കുമോ?
കേരള
ബാങ്ക് രൂപീകരണ
പ്രവര്‍ത്തനങ്ങള്‍
710.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിനായി
ഇതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമാേ;
(ബി)
കേരള
ബാങ്ക് രൂപീകരണത്താേടെ
പ്രാഥമിക സഹകരണ
സംഘങ്ങളില്‍ നിന്നും
ലഭിച്ചുവരുന്ന വായ്പാ
ആനുകൂല്യങ്ങള്‍ക്ക്
തടസ്സം നേരിടുമെന്നുള്ള
കര്‍ഷകരുടെയും ചെറുകിട
വ്യാപാരികളുടെയും ആശങ്ക
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമാേയെന്ന്
അറിയിക്കുമോ;
(സി)
കേരള
ബാങ്ക് രൂപീകരണത്തിലൂടെ
പ്രാഥമിക സഹകരണ
സംഘങ്ങള്‍ ഉള്‍പ്പെടെ
ആദായ നികുതി പരിധിയില്‍
ഉള്‍പ്പെടുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
കേരള
ബാങ്കിനെതിരെ
ബഹു.ഹെെക്കാേടതിയില്‍
നിലവിലുള്ള കേസുകളുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ ;
പ്രസ്തുത കേസുകള്‍
ബാങ്ക് രൂപീകരണത്തിന്
മുമ്പ്
അവസാനിപ്പിക്കുമാേയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ജില്ലാ
സഹകരണ ബാങ്കുകളുടെ
അസറ്റ് വാല്വേഷന്,
ജീവനക്കാരുടെ
പുനര്‍വിന്യാസം എന്നിവ
സംബന്ധിച്ച കമ്മിറ്റി
റിപ്പാേര്‍ട്ട്
പൂര്ത്തിയായിട്ടുണ്ടാേയെന്ന്
വിശദമാക്കാമാേ ;
(എഫ്)
കേരള
ബാങ്കിന്റെ
രൂപീകരണത്തോടുകൂടി
നിലവിലെ സഹകരണ
സംഘങ്ങളില്‍
ലഭ്യമായിക്കാെണ്ടിരുന്ന
എന്തെല്ലാം
സൗകര്യങ്ങളാണ്
ഉപഭാേക്താക്കള്‍ക്ക്
നഷ്ടമാകുന്നതെന്ന്
വെളിപ്പെടുത്താമാേ?
കേരള
ബാങ്ക് രൂപീകരണം
711.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
സംബന്ധിച്ച് സ്വീകരിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
രൂപീകരണം എപ്പോള്‍
സാധ്യമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ബാങ്ക്
രൂപീകരണം സംബന്ധിച്ച്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമെന്നും
തടസ്സങ്ങള്‍ മാറ്റി
രൂപീകരണം
ഉറപ്പുവരുത്തുവാനായി
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
കേരള
ബാങ്ക് രൂപീകരണം
യാഥാര്‍ത്ഥ്യമാവുക വഴി
സംസ്ഥാനത്തുണ്ടാകുന്ന
സാമ്പത്തിക വളര്‍ച്ചയും
മറ്റു പുരോഗതികളും
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കേരള
ബാങ്ക് രൂപീകരണം
712.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്
ആവശ്യമായ എല്ലാ അനുമതി
പത്രങ്ങളും
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തിന്
സാങ്കേതിക തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കേരള
ബാങ്കിന്റെ
രൂപീകരണത്തോടെ,
സംസ്ഥാനത്തിനും
ബാങ്കിന്‍െറ
ഉപഭോക്താക്കള്‍ക്കും
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരണം
713.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിക്കാനിരിക്കുന്ന
കേരള ബാങ്കിന്,
റിസര്‍വ് ബാങ്കിന്റെ
എല്ലാതരത്തിലുമുള്ള
അനുമതിയും
ലഭ്യമായിക്കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കേരള
ബാങ്കുമായി
ലയനത്തിലേര്പ്പെടാന്
വിസമ്മതിക്കുന്ന
മലപ്പുറം ജില്ലാ സഹകരണ
ബാങ്കിനെ കേരള
ബാങ്കിന്റെ
ഭാഗമാക്കാന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുക;
(സി)
കേരള
ബാങ്കിന്റെ പ്രവർത്തനം
എന്നുമുതൽ
ആരംഭിക്കാനാവുമെന്നാണ്
കരുതുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരള
ബാങ്ക് സേവനങ്ങള്‍
714.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിക്കുന്ന കേരള
ബാങ്ക് മുഖേന, വാണിജ്യ
ബാങ്കുകള്‍
ഈടാക്കുന്നതിനേക്കാള്‍
കുറഞ്ഞ പലിശ നിരക്കില്‍
കാര്‍ഷിക വായ്പകള്‍
അനുവദിക്കുന്നതിന്
സാധിക്കുമോ; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ബാങ്കില്‍ ഓണ്‍ലൈന്‍
ബാങ്കിംഗ് സൗകര്യം, എ.
റ്റി. എം., ഡെബിറ്റ്
കാര്‍ഡ് എന്നീ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വകാര്യ,
ന്യൂ ജനറേഷന്
ബാങ്കുകള്‍ ഈടാക്കുന്ന
തരത്തിലുള്ള സേവന
ചാര്‍ജ്ജ്, പിഴ എന്നിവ
കേരള ബാങ്കില്‍
ഒഴിവാക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
സഹകരണ ബാങ്കുകള്‍
കാര്‍ഷിക മേഖലയില്‍
നിലവില്‍ നടത്തുന്ന
സേവനങ്ങള്‍
കര്‍ഷകര്‍ക്ക്
ഗുണകരമല്ല എന്ന
വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലാണോ കേരള
ബാങ്ക് രൂപീകരിച്ച്
കര്‍ഷകരെ
പരിരക്ഷിക്കുവാന്‍
തീരുമാനിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കേരള
ബാങ്കിന്റെ രൂപീകരണം
715.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ രൂപീകരണം
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് എത്ര തവണ
റിസര്‍വ് ബാങ്ക് ഓഫ്
ഇന്‍ഡ്യയുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരളാ
ബാങ്ക് രൂപീകരണനിബന്ധനകള്
716.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് രൂപീകരണം
സംബന്ധിച്ച റിസര്‍വ്
ബാങ്ക് നിബന്ധനകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
ലയനശേഷമുളള ബാങ്കില്‍
അംഗസംഘങ്ങളുടെ ഓഹരി
വീതം വയ്പ്
എന്തടിസ്ഥാനത്തിലാണെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
റിസര്‍വ് ബാങ്ക്
ലെെസന്‍സ് കേരളാ
ബാങ്കിനായി തുടരുമോ;
ഇതിനായി പ്രത്യേകം
ലെെസന്‍സ്
എടുക്കേണ്ടതുണ്ടോ;
ജില്ലാ ബാങ്കുകളുടെ
ലെെസന്‍സ് റിസര്‍വ്
ബാങ്കിന് സറണ്ടര്‍
ചെയ്യേണ്ടതായി വരുമോ;
വ്യക്തമാക്കുമോ;
(ഡി)
കേരളാ
ബാങ്കിന്റെ ബോര്‍ഡ്
ഓഫ് മാനേജ് മെന്റിന്റെ
ഘടന
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
സഹകരണബാങ്കിന്റെ കിട്ടാക്കടം
717.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണബാങ്കിന്
കിട്ടാക്കടമായി എത്ര
കോടി രൂപ
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങളില്‍
നിന്നാണ് പ്രസ്തുത തുക
ലഭിക്കാനുണ്ടായിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
റബ്ബ്കോയില്‍
നിന്നും
ലഭിക്കുവാനുണ്ടായിരുന്ന
തുക സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാന സഹകരണബാങ്ക്
നിലവില്‍ എത്ര കോടി രൂപ
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ജില്ലാ
സഹകരണ ബാങ്കുകള്‍
സംസ്ഥാന സഹകരണബാങ്കില്‍
ലയിപ്പിക്കുന്നതോടുകൂടി
നിലവിലുളള ഏതെങ്കിലും
ശാഖകള്‍ അടച്ചുപൂട്ടി
അതിലെ ജീവനക്കാരെ
പിരിച്ചുവിടേണ്ട സ്ഥിതി
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
വാങ്ങുവാനുദ്ദേശിക്കുന്ന
സഹകരണ ബാങ്കിന്റെ ഓഹരികള്‍
718.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ
ബാങ്കിന്റെ ഓഹരികള്‍
വാങ്ങുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
ഓഹരികളാണ്
വാങ്ങുവാനുദ്ദേശിക്കുന്നത്;
(ബി)
ബാങ്കിന്റെ
മൂലധന പര്യാപ്തത
കൂട്ടുവാനാണോ പ്രസ്തുത
ഓഹരികള്‍ വാങ്ങിയത്;
അതിനുളള പ്രത്യേക
സാഹചര്യം
എന്തായിരുന്നു;
(സി)
സാമ്പത്തിക
പ്രതിന്ധി നേരിടുന്ന
സര്‍ക്കാര്‍ തന്നെ
ഇപ്രകാരം ഓഹരി
വാങ്ങിയത്
നീതീകരിക്കത്തക്കതാണോ;
വ്യക്തമാക്കാമോ;
(ഡി)
നബാര്‍ഡ്
നല്കിയ പാദവാര്‍ഷിക
റിപ്പോര്‍ട്ട്
അനുസരിച്ച്
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്കിന്റെ മൂലധന
പര്യാപ്തത എത്രയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റബ്കോ,
റബ്ബര്‍ മാര്‍ക്ക്,
മാര്‍ക്കറ്റ് ഫെഡ് എന്നീ
മൂന്നു സഹകരണ സ്ഥാപനങ്ങളുടെ
വായ്പാ കുടിശ്ശിക അടച്ച നടപടി
719.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റബ്കോ,
റബ്ബര്‍ മാര്‍ക്ക്,
മാര്‍ക്കറ്റ് ഫെഡ്
എന്നീ മൂന്നു സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ജില്ലാ - സംസ്ഥാന സഹകണ
ബാങ്കുകളില്‍
ഉണ്ടായിരുന്ന വായ്പ
കുടിശ്ശികയായ 306.75
കോടി രൂപ സര്‍ക്കാര്‍
അടയ്ക്കുകയുണ്ടായോ;
(ബി)
ഇൗ
മൂന്നു
സ്ഥാപനങ്ങളുടെയും
ആസ്തികള്‍ സര്‍ക്കാരിന്
പണയപ്പെടുത്തിക്കൊണ്ടാണോ
കുടിശ്ശിക തുക
അനുവദിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
റബ്കോയ്ക്കു
വേണ്ടി എത്ര തുകയാണ്
അടച്ചിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തുകയ്ക്ക് തുല്യമായ
ആസ്തി
റബ്കോയ്ക്കുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പുതിയ
സഹകരണ സംഘങ്ങള്‍
720.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, സഹകരണ
വകുപ്പിന് കീഴില്‍
എത്ര പുതിയ സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
സഹകരണ
മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം
721.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ ജനാധിപത്യം
അട്ടിമറിച്ച് പ്രമുഖ
അപ്പക്സ് സഹകരണ
സംഘങ്ങളുടെ
ഭരണസമിതിയിലേക്ക്
തെരഞ്ഞെടുപ്പ്
നടത്താതെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം
തുടരുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ അപ്പക്സ്
സഹകരണ സംഘങ്ങളിലാണ്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം
നടക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ഭൂരിപക്ഷം സഹകരണ
സ്പിന്നിംഗ്
മില്ലുകളിലും ഭരണസമിതി
തെരഞ്ഞെടുപ്പ് നടത്താതെ
സര്‍ക്കാര്‍
നാമനിര്‍ദ്ദേശം
ചെയ്തവര്‍ ഉള്‍പ്പെട്ട
ഭരണസമിതിയാണോ
നിലവിലുള്ളത്; ഇത്
സഹകരണ സംഘ നിയമത്തിന്
അനുസൃതമാണോ;
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളിലെ
അഡ്മിനിസ്ട്രേറ്റര്‍/അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം
722.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സഹകരണ നിയമപ്രകാരം
രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം സഹകരണ
സംഘങ്ങളാണ് രണ്ട്
വര്‍ഷത്തില്‍
കൂടുതലായിട്ടും ഭരണ
സമിതി തിരഞ്ഞെടുപ്പ്
നടത്താത്തത് എന്നത്
വ്യക്തമാക്കാമോ; ഓരോ
സംഘവും തെരഞ്ഞെടുത്ത
ഭരണസമിതിയുടെ കാലാവധി
അവസാനിച്ച തീയതി
വ്യക്തമാക്കാമോ;
(ബി)
സഹകരണ
സംഘങ്ങളില്‍
അഡ്മിനിസ്ട്രേറ്റര്‍/അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം രണ്ട്
വര്‍ഷത്തില്‍ കൂടുതലായി
തുടരുന്നത് ഏത് സഹകരണ
നിയമവും
ചട്ടപ്രകാരവുമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നൂറുകണക്കിന് സഹകരണ
സംഘങ്ങളില്‍ രണ്ട്
വര്‍ഷത്തില്‍
കൂടുതലായിട്ടും
ഭരണസമിതി തിരഞ്ഞെടുപ്പ്
നടത്താത്തതിന്കാരണം
വിശദമാക്കാമോ?
ഊരാലുങ്കല്‍
ലേബര്‍ കോണ്ട്രാക്റ്റ്
സൊസൈറ്റി
T 723.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ ഊരാലുങ്കല്‍
ലേബര്‍ കോണ്ട്രാക്റ്റ്
സൊസൈറ്റിക്ക് നല്കിയ
കരാറുകളുടെ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഊരാലുങ്കല്‍
ലേബര്‍ കോണ്ട്രാക്റ്റ്
സൊസൈറ്റി രജിസ്റ്റര്‍
ചെയ്ത ബൈലോയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
റിസ്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തി വായ്പ ഇളവ്
724.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്ന് വായ്പ
എടുത്തിട്ടുള്ള
സഹകാരികള്‍
മരണപ്പെട്ടാല്‍ മാനുഷിക
പരിഗണനയില്‍ റിസ്ക്
ഫണ്ടില്‍
ഉള്‍പ്പെടുത്തി ഇളവ്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മാനദണ്ഡങ്ങള്‍ കൂടുതല്‍
ഉദാരവല്‍ക്കരിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ നിന്നുള്ള
എത്ര അപേക്ഷകളില്‍
ആനുകൂല്യം
അനുവദിക്കുവാനുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
ഉണ്ടാകുന്ന
കാലതാമസത്തിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
റിസ്ക്
ഫണ്ട് മുഖേന വായ്പ ബാധ്യത
തീര്‍ക്കല്‍
725.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പ എടുത്തിട്ടുള്ള
വ്യക്തിക്ക് മാരക രോഗം
പിടിപെട്ടാല്‍ റിസ്ക്
ഫണ്ട് ഉപയോഗിച്ച് വായ്പ
ബാധ്യത തീര്‍ക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമവും
വ്യക്തമാക്കുമോ?
കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍ റിസ്ക്
ഫണ്ട് വഴിയുള്ള ധനസഹായം
726.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ റിസ്ക്
ഫണ്ട് വഴി എത്ര
പേര്ക്ക്ധനസഹായം
ലഭിച്ചു; അവരുടെ
പേരുവിവരം അറിയിക്കാമോ;
(ബി)
എത്ര
അപേക്ഷകള്‍
തീര്‍പ്പാകാതെ
കിടക്കുന്നു; ആയതിന്റെ
പേരുവിവരം
ലഭ്യമാക്കാമോ;
(സി)
തീര്‍പ്പാകാതെ
കിടക്കുന്ന അപേക്ഷകള്‍
മാനുഷിക പരിഗണന നല്കി
തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മക്കരപ്പറമ്പ സര്‍വ്വീസ്
സഹകരണ ബാങ്കിന്റെ
സെക്രട്ടറിയായ ശ്രീ. മുഹമ്മദ്
ഹനീഫ പെരിഞ്ചീരിയെ സസ്പെന്റ്
ചെയ്യാന്‍ നടപടി
727.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനിലെ മുന്‍
മാനേജിംഗ് ഡയറക്ടറും
ഇപ്പോള്‍ മക്കരപ്പറമ്പ
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ
സെക്രട്ടറിയുമായ ശ്രീ.
മുഹമ്മദ് ഹനീഫ
പെരിഞ്ചീരിയെ സസ്പെന്റ്
ചെയ്യണമെന്ന ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇൗ
സസ്പെന്ഷന്
പ്രാബല്യത്തില്‍
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യം
നിലനില്‍ക്കുന്നതാണോ;
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കാനാണ്ഉദ്ദേശിക്കുന്നത്?
സഹകരണ
മേഖലയിലെ അപ്പക്സ്
സ്ഥാപനങ്ങളിലെ നിയമനം
728.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയിലെ
അപ്പക്സ് സ്ഥാപനങ്ങളിലെ
നിയമനം പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
എന്നാണ് നല്‍കിയത്;
(ബി)
ഇപ്രകാരം
നൽകിയ ഏതെങ്കിലും
അപ്പക്സ് സഹകരണ
സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി.വഴി
നടത്തുവാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളിലെ നിയമനം
എന്ന് വ്യക്തമാക്കുമോ;
(സി)
സ്പെഷ്യല്‍
റൂള്‍സ്
ഉണ്ടാക്കുന്നതിലെ
കാലതാമസമാണോ
പി.എസ്.സി. നിയമനത്തിന്
തടസ്സമായിട്ടുളളത്;
എങ്കില്‍ സ്പെഷ്യല്‍
റൂള്‍സ് അടിയന്തരമായി
തയ്യാറാക്കി
നിയമനങ്ങള്‍ പി.എസ്.സി.
വഴി ആക്കുവാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്കിനെതിരെ
നടപടി
729.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നിയമം അറുപത്തിയഞ്ചാം
വകുപ്പ് പ്രകാരം അഴിമതി
കണ്ടെത്തിയതിനെ
തുടര്‍ന്ന് നിലമ്പൂര്‍
സഹകരണ അര്‍ബന്‍
ബാങ്കിനെതിരെ നടപടി
സ്വീകരിക്കുവാന്‍
മലപ്പുറം ജോയിന്റ്
രജിസ്ട്രാറോട് വകുപ്പ്
തലത്തില്‍
നിര്‍ദ്ദേശിച്ചിരുന്നോ;
പ്രസ്തുത ബാങ്കിനെതിരെ
മലപ്പുറം ജോയിന്റ്
രജിസ്ട്രാര്‍ നടപടി
സ്വീകരിച്ചിരുന്നോയെന്ന്
അറിയിക്കുമോ;
(ബി)
മേല്‍
ശിക്ഷാ
നടപടികള്‍ക്കെതിരെ
ഹൈക്കോടതി നല്കിയ
സ്റ്റേ നീക്കുന്നതിന്
മുമ്പ് സ്വീകരിച്ച
നടപടികളും കോടതിയില്‍
ഹാജരാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
മലപ്പുറം
ജില്ലാ ജോയിന്റ്
രജിസ്ട്രാറെ എതിര്
കക്ഷിയാക്കി നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്ക്
ഹൈക്കോടതിയില്‍ നല്കിയ
ഹര്‍ജിയുടെ പകര്‍പ്പും
എതിര്
സത്യവാങ്മൂലത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ?
കേരള
ടൂറിസം
730.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.ജെ. മാക്സി
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയവും പ്രകൃതി
ക്ഷോഭവും വിനോദസഞ്ചാര
മേഖലയെ പ്രതികൂലമായി
ബാധിക്കാതിരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രളയത്തിന്
ശേഷം കേരളത്തിലെ
ജലാശയങ്ങള്‍
സുരക്ഷിതമാണെന്നും
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
സജ്ജമാണെന്നും ലോകത്തെ
അറിയിക്കുന്നതിന്
സ്വീകരിച്ച പ്രചരണ
പരിപാടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
രണ്ട്
വര്‍ഷത്തിലൊരിക്കല്‍
നടക്കുന്ന കേരള ടൂറിസം
മാര്‍ട്ട് , കൊച്ചി
മുസിരീസ് ബിനാലെയുടെ
അടുത്ത പതിപ്പ് എന്നിവ
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
ടൂറിസത്തിന് ലോകടൂറിസം
ഭൂപടത്തില്‍ മികച്ച
സ്ഥാനം
നേടിക്കൊടുക്കുന്നതിന്
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
അഡ്വഞ്ചര്‍
ടൂറിസം അക്കാദമി
731.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അഡ്വഞ്ചര്‍
ടൂറിസം അക്കാദമിയുടെ
ആസ്ഥാനം വിളപ്പില്‍ശാല
ശാസ്താംപാറയില്‍
ആരംഭിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
ആയതിന്റെ
തുടര്‍നടപടികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിനാേദസഞ്ചാര
മേഖലയെ
പരിപാേഷിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
732.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി ഉണ്ടായ
പ്രളയം വിനാേദസഞ്ചാര
മേഖലയെ
ബാധിച്ചിട്ടുണ്ടാേ; ഇതു
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
സംസ്ഥാനത്തിന്റെ
ആഭ്യന്തര വിനാേദസഞ്ചാര
മേഖലയെ
പരിപാേഷിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമാേ ?
വിനോദസഞ്ചാരമേഖലക്കു
ഉണർവേകാൻ
ഉള്ള
നടപടികൾ
733.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിപ്പയും,
പ്രളയവും മൂലം
തിരിച്ചടി നേരിട്ട
വിനോദസഞ്ചാരമേഖലയെ
തിരിച്ചുവരവിന്റെ
പാതയില്‍
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ മൂലം
സംസ്ഥാനത്ത് എത്തുന്ന
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കായംകുളം മണ്ഡലത്തിലെ
ഗ്രീന്‍കാര്‍ഡ് പദ്ധതികൾ
734.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയെ
പരിപോഷിപ്പിക്കുന്നതിനു
വേണ്ടിയുള്ള
ഗ്രീന്‍കാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തില്‍
നടപ്പാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
ടൂറിസം
മേഖലയിലെ പദ്ധതികൾ
735.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റീ-ബില്‍ഡ്
കേരള പദ്ധതിയില്‍
ടൂറിസം മേഖലക്കായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ടൂറിസം
മേഖലയുടെ നവീകരണത്തിനും
വളര്‍ച്ചക്കുമായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നൂതന പദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ജല
ടൂറിസം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുളള
പുതിയ പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം അറിയിക്കാമോ?
വളളംകളി
ലീഗ് മത്സരങ്ങള്‍
736.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വളളംകളി ലീഗ്
മത്സരങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ലീഗില്‍
ഉള്‍പ്പെട്ടിട്ടുളള
മല്‍സരങ്ങള്‍ക്ക്
എന്തെല്ലാം ആനുകൂല്യം
ലഭിക്കുമെന്ന്
വിശദമാക്കുമോ;
(സി)
മികച്ച
നിലയില്‍
സംഘടിപ്പിക്കുന്ന
കരുനാഗപ്പളളി
ശ്രീനാരായണ ട്രോഫി
ജലോത്സവത്തെ ലീഗ്
മത്സരങ്ങളില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഷൊര്‍ണൂര്‍
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
737.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിനോദസഞ്ചാര വകുപ്പ്
ഷൊര്‍ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഇതില്‍
ഓരോ പദ്ധതിയുടേയും
നിലവിലെ സ്ഥിതിയും
പ്രവര്‍ത്തന പുരോഗതിയും
വ്യക്തമാക്കാമോ?
തിരുവിതാംകൂര്‍
ഹെറിറ്റേജ് ടൂറിസം പദ്ധതി
738.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുസ്സരിസ്
പദ്ധതി, തലശ്ശേരി
ഹെറിറ്റേജ് പദ്ധതി
എന്നിവ നടപ്പിലാക്കിയ
രീതിയില്‍
തിരുവിതാംകൂര്‍
ഹെറിറ്റേജ് ടൂറിസം
പദ്ധതി
നടപ്പിലാക്കുവാന്‍
ടൂറിസം വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടിന് ആകെ എന്ത്
തുക ചെലവ്
പ്രതീക്ഷിക്കുന്നു;
ഇക്കാര്യത്തിനായി
കണ്‍സള്‍ട്ടന്റിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
ചുമതലപെടുത്തിയിട്ടുള്ളത്?
പാപനാശം
കടല്‍ത്തീരവും
കുന്നുകളും
സംരക്ഷിക്കുന്നതിന് നടപടി
739.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ വിനോദ
സഞ്ചാര കേന്ദ്രമായ
പാപനാശം കടല്‍ത്തീരവും
കുന്നുകളും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആയതിലേക്ക്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വീരമലക്കുന്ന്
ടൂറിസം പദ്ധതി
740.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
വീരമലക്കുന്ന്
കേന്ദ്രീകരിച്ച് ടൂറിസം
പദ്ധതി ആരംഭിക്കാനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കെ.ടി.ഡി.സി.
സ്റ്റാര്‍ ഹോട്ടല്‍
741.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വെസ്റ്റ്ഹില്ലില്‍ കേരള
ടൂറിസം ഡെവലപ്മെന്റ്
കോര്പ്പറേഷന്
(കെ.ടി.ഡി.സി)
സ്റ്റാര്‍ ഹോട്ടല്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്റ്റാര്‍ ഹോട്ടല്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെ.ടി.ഡി.സി
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
ലൈഫ്
ഗാര്‍ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
742.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
കാപ്പില്‍ കടലില്‍
കുളിക്കാനിറങ്ങുന്ന
വിനോദസഞ്ചാരികള്‍
അപകടത്തില്‍പ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിനോദസഞ്ചാരികളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ്
കണക്കിലെടുത്ത് ലൈഫ്
ഗാര്‍ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിറ്റ്സിലെ
ജീവനക്കാര്‍
743.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന് കീഴിലുള്ള
കിറ്റ്സില്‍ എത്ര
സ്ഥിരം, താല്കാലികം,
കരാര്‍ ജീവനക്കാര്‍
ഉണ്ടെന്നുളള തസ്തിക
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
കിറ്റ്സിന്റെ
നിലവിലെ
ഡയറക്ടര്‍ക്കെതിരെ എത്ര
വിജിലന്‍സ് കേസുകള്‍
ഉണ്ടെന്ന്
വിശദമാക്കാമോ;
(സി)
കിറ്റ്സിന്റെ
നിലവിലെ ഡയറക്ടറെ
അന്യത്ര സേവനത്തില്‍
നിയമിച്ചതിന്റെ
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വിനോദസഞ്ചാര
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളില്‍
കരാറടിസ്ഥാനത്തില്‍ ജോലി
744.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാര വകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളില്‍
കരാറടിസ്ഥാനത്തില്‍
ജോലി ചെയ്തുവന്നിരുന്ന
എത്ര പേരെയാണ്
സ്ഥിരപ്പെടുത്തിയത്;
അവരുടെ പേര്, വകുപ്പ്,
സ്ഥാപനത്തിന്റെ പേര്,
ശമ്പള സ്കെയില്‍,
സ്ഥിരപ്പെടുത്തിയ
തസ്തിക, തീയതി എന്നിവ
വ്യക്തമാക്കുമോ;
നിലവില്‍
കരാറടിസ്ഥാനത്തില്‍
സേവനമനുഷ്ഠിക്കുന്ന
എത്ര പേരുടെ അപേക്ഷയാണ്
സ്ഥിരപ്പെടുത്തുന്നതിനായി
ലഭിച്ചിട്ടുള്ളത്;
അതിന്റെ വിശദാശംങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വിനോദസഞ്ചാര
വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനങ്ങളില്‍
പി.എസ്.സി.
മുഖാന്തിരമല്ലാതെ സ്ഥിര
നിയമനം നടത്തുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ; ഈ
സ്ഥാപനങ്ങളിലേക്ക്
സ്ഥിര നിയമനം
നടത്തുമ്പോള്‍ അതേ
സ്ഥാപനങ്ങള്‍ തന്നെയാണോ
അതോ മറ്റ് ഏതെങ്കിലും
സ്ഥാപനത്തിനു പുറം
കരാര്‍ നല്കിയാണോ
നിയമനം നടത്തുന്നത്;
വിനോദ സഞ്ചാര വകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളില്‍ സ്ഥിരം
നിയമനം നടത്തിന്നതിന്
എഴുത്തു പരീക്ഷ,
അഭിമുഖം എന്നിവ
നടത്തുന്നതുമായി
ബന്ധപ്പെട്ട് കരാര്‍
നല്കുന്ന സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ; ഇവര്‍
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എെ.പി.എല്‍
വള്ളംകളി
745.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എെ.പി.എല്‍
വള്ളംകളി മത്സര
വേദിയായി മണലൂര്‍
മണ്ഡലത്തിലെ
കണ്ടശ്ശാംകടവിനെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പുഴയോര
ടൂറിസം പദ്ധതിയായ
ട്രയാങ്കിള്‍ ടൂറിസം
746.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
തേഞ്ഞിപ്പലം,
വള്ളിക്കുന്ന്,
ചേലേമ്പ്ര
ഗ്രാമപഞ്ചായത്തുകളിലെ
പുഴയോര ടൂറിസം
പദ്ധതിയായ ട്രയാങ്കിള്‍
ടൂറിസം ഒന്നാംഘട്ട
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ടൂറിസം
ഡിപ്പാര്‍ട്ട്മെന്റ്
ഉദ്യോഗസ്ഥരും ജില്ലാതല
ടൂറിസം പ്രമോഷന്
കൗണ്‍സില്‍
പ്രതിനിധികളും
ടെക്നിക്കല്‍
ഏജന്‍സിയായ ജി പാക്ക്
പ്രതിനിധികളും പുഴയോരം
സന്ദര്‍ശിച്ചിരുന്നുവോ;
സന്ദര്‍ശക സംഘം പദ്ധതി
സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നുവോ;
വിശദവിവരം നല്‍കാമോ;
(ഡി)
കണ്ടല്‍കാടിനെ
സംരക്ഷിച്ചുകൊണ്ട്
പ്രസ്തുത പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
ടൂറിസം
വകുപ്പ് കല്‍പ്പറ്റ
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
747.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കല്‍പ്പറ്റ
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് നടപ്പാക്കി
വരുന്ന പദ്ധതികളും
പ്രവൃത്തികളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ
പദ്ധതികളും
പ്രവര്‍ത്തനങ്ങളുമാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ ;ആയതിന്റെ
പട്ടിക ലഭ്യമാക്കാമോ;
(സി)
ഇതില്‍
എത്ര പദ്ധതികള്‍
ആരംഭിച്ചുവെന്നും
പൂര്‍ത്തീകരിച്ച
പദ്ധതികളെത്രയെന്നും
നിലവില്‍ എത്ര
പദ്ധതികള്‍
ആരംഭിക്കാനുണ്ടെന്നും
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ ടൂറിസം മേഖല
ശക്തിപ്പെടുത്താന്‍ നടപടി
748.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ടൂറിസം മേഖല
ശക്തിപ്പെടുത്താന്‍
നിലവിലെ സര്‍ക്കാര്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ മാനന്തവാടി
മണ്ഡലത്തിലെ
വിനോദസഞ്ചാര മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
വയനാട്
ജില്ലയിലെ ടൂറിസം മേഖല
ശക്തിപ്പെടുത്തുന്നതിന്
വരുന്ന രണ്ട്
വര്‍ഷക്കാലം
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
കായലോര
ടൂറിസം പദ്ധതി
749.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളത്ത്
നടപ്പിലാക്കിയ കായലോര
ടൂറിസം പദ്ധതികള്‍
തുടര്‍ന്ന്
കൊണ്ടുപോകുന്നതിന്
ഡി.റ്റി.പി.സി യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
കായലോര ടൂറിസം
പദ്ധതികള്‍
പൊതുജനങ്ങള്‍ക്ക്
ഉപകാരപ്രദമായ രീതിയില്‍
നടത്തുന്നതിന് ആവശ്യമായ
ജീവനക്കാരെ നിയമിച്ച്
പ്രസ്തുത പദ്ധതി
സുഗമമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
750.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
റിവര്‍ ക്രൂയിസ്
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(ബി)
റിവര്‍
ക്രൂയിസ് പദ്ധതിയുടെ
ഭാഗമായി അനുവദിച്ച
ബോട്ട്ജെട്ടിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഓരോന്നിന്റെയും നിലവിലെ
അവസ്ഥ എന്താണെന്ന്
അറിയിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ഏനാമാവ് നെഹ്രു
പാര്‍ക്ക്
751.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ ഏനാമാവ്
നെഹ്രു പാര്‍ക്കിന്റെ
വികസനത്തിനായി
ഡി.റ്റി.പി.സി.
തയ്യാറാക്കിയിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണ്; അറിയിക്കുമോ;
(സി)
ഈ
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
തുടങ്ങിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രവൃത്തികള്‍
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ബേക്കല്‍
റിസോട്ട് ഡവലപ്മെന്റ്
കോ൪പ്പറേഷന്
752.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബി. ആര്.
ഡി. സി. യുടെ കെെവശം
നീക്കിയിരുപ്പായി എത്ര
തുകയുണ്ട് എന്നതിന്‍െറ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ബി.
ആര്. ഡി. സി.
തുടങ്ങുമ്പോള്‍
പ്രദേശവാസികളുടെ ഭൗതിക
സാഹചര്യവും തൊഴില്‍
സാധ്യതയും
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യം കോര്പ്പറേഷന്
എത്ര കണ്ട്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
താജ്-ഭാരത്
റിസോർട്ടുകളെ
ബന്ധിപ്പിക്കുന്നതും
പ്രദേശവാസികള്‍
ഉപയോഗിക്കുന്നതുമായ
കാപ്പില്‍-ബേവൂരി റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
മേല്‍
നീക്കിയിരുപ്പില്‍
നിന്ന് തുക
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അങ്കമാലി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
753.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭരണാനുമതി നല്കിയതും
പൂര്‍ത്തീകരിച്ചതുമായ
അങ്കമാലി നിയോജക
മണ്ഡലത്തിലെ ടൂറിസം
പദ്ധതികളുടെ വിശദാംശം
ഇനം തിരിച്ച്
ലഭ്യമാക്കാമോ?
നമ്പികുളം
ഇക്കോടൂറിസം പദ്ധതി
754.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ നമ്പികുളം
ഇക്കോടൂറിസം പദ്ധതിയുടെ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ കരാര്‍
കാലാവധി
അവസാനിക്കുന്നത്
എപ്പോഴാണ്; പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
പ്രദേശത്തേക്കുള്ള റോഡ്
നവീകരിക്കുന്നതിനായി
ടൂറിസം വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
തേക്കടിയിൽ
ഡി.ടി.പി.സി. ഫെസിലിറ്റേഷൻ
സെന്റർ
755.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ
വനംവകുപ്പിന്റെ
അധീനതയിലുള്ള തേക്കടി
ആനവച്ചാലിൽ ടൂറിസം
വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച്
നിർമ്മിച്ചിട്ടുള്ള
പാർക്കിംഗ് ഗ്രൗണ്ടിൽ
ഡി.ടി.പി.സി.ഫെസിലിറ്റേഷൻ
സെന്റർ
ആരംഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കുമോ;
(ബി)
തേക്കടി
വിനോദസഞ്ചാരമേഖലയിൽ
വാഹന പാർക്കിംഗ്
പരിഷ്കരണവുമായി
ബന്ധപ്പെട്ടുണ്ടായിട്ടുള്ള
അനിശ്ചിതത്വം മറികടന്ന്
വിനോദസഞ്ചാരികൾക്കു്
മികച്ച സൗകര്യങ്ങൾ
ഒരുക്കുന്നതിനും
ഈമേഖലയിൽ ടൂറിസ്റ്റ്
ടാക്സി ഉടമകളുടെയും
തൊഴിലാളികളുടെയും
ഉപജീവനമാർഗ്ഗം
സംരക്ഷിക്കുന്നതിനും
തൊഴിൽ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പോത്തുണ്ടി
ടൂറിസം പദ്ധതി
756.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പോത്തുണ്ടി
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
വളന്തുകാട്
ദ്വീപ് ടൂറിസം പദ്ധതി
757.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മണ്ഡലത്തിലെ മരട്
വളന്തുകാട് ദ്വീപ്
കേന്ദ്രമാക്കി
ഏതെങ്കിലും ടൂറിസം
പദ്ധതിക്ക് ഇൗ
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടി
പദ്ധതി കൂടുതല്‍
വിപുലീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
പുളിമാത്ത്
കടലുകാണിപ്പാറ
758.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
പുളിമാത്ത്
കടലുകാണിപ്പാറയില്‍
വിനോദസഞ്ചാര വകുപ്പ്
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
(ബി)
വികസന
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളാണ്
കടലുകാണിപ്പാറയില്‍
സഞ്ചാരികള്‍ക്ക്
ലഭ്യമാകുക;
(സി)
എത്ര
രൂപയാണ് വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വകയിരുത്തിയിട്ടുള്ളത്?
മൂന്നാറില്‍
ട്രെയിന്‍ സംവിധാനം
പുനരാവിഷ്ക്കരിക്കുന്നതിനുള്ള
പദ്ധതി
759.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയില്‍ മൂന്നാറില്‍
മുന്‍പുണ്ടായിരുന്ന
ട്രെയിന്‍ സംവിധാനം
പുനരാവിഷ്ക്കരിക്കുന്നതിനുള്ള
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളും
അവശേഷിക്കുന്ന
നടപടികളും
വിശദമാക്കാമോ?
ചാത്തന്നൂര്‍
മണ്ഡലത്തില്‍ വിനോദ
സഞ്ചാരവകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
760.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
വിവിധ പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയായവ
ഏതെല്ലാമെന്നും
പൂര്ത്തിയാകാത്തവയുണ്ടെങ്കില്
അവയുടെ നിലവിലെ
അവസ്ഥയെന്തെന്നും
വിശദമാക്കാമോ;
(സി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ടൂറിസം സാധ്യതകള്‍ ഉള്ള
പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
പുതിയ പദ്ധതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കിൽ ആയത് സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
പീരുമേട്ടിലെ
വിനോദസഞ്ചാര പദ്ധതികൾ
761.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദസഞ്ചാര
വകുപ്പുമായി
ബന്ധപ്പെട്ട് പീരുമേട്
നിയോജകമണ്ഡലത്തിൽ
നിന്നും 2019-20
വർഷത്തിലെ ബജറ്റിൽ
ബജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം-ll
മരാമത്തുപണികളുടെ
വിശദവിവരങ്ങൾ വാല്യം-ll
ല്‍ ഉൾപ്പെട്ടിട്ടുള്ള
വിനോദസഞ്ചാരപദ്ധതികൾ
നടപ്പാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ?
കുറ്റിപ്പുറം
നിളപാര്ക്ക് നവീകരണം
762.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
നിളപാര്ക്ക്
നവീകരിക്കുന്നത്
സംബന്ധിച്ച് സംസ്ഥാന തല
വര്‍ക്കിംഗ് ഗ്രൂപ്പ്
അംഗീകരിച്ച പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
സമീപത്തുള്ള സ്ഥലത്ത്
നിളയോരം പദ്ധതി
വ്യാപിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
തയ്യാറാക്കുന്നതിന്
ജില്ല ടൂറിസം
പ്രൊമോഷന് കൗണ്‍സിലിന്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
ജില്ല
ടൂറിസം പ്രൊമോഷന്
കൗണ്‍സില്‍ വഴി നിള
പാര്‍ക്ക്
നവീകരിക്കുന്നതിന്
ബൃഹത്തായ പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വിനാേദസഞ്ചാര
യാത്രകള്‍ക്ക് പുതിയ വാഹനം
763.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മൂഴി
ടൂറിസം മാനേജ്മെന്റ്
കമ്മിറ്റിയുടെ
നേതൃത്വത്തിലുള്ള
ജംഗിള്‍ സഫാരി, മഴയാത്ര
തുടങ്ങിയ വിവിധ
വിനാേദസഞ്ചാര
യാത്രകള്‍ക്ക് പുതിയ
വാഹനം അനുവദിച്ചു
നല്‍കുന്നതിനായി നടപടി
സ്വീകരിക്കുമാേ ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ റിവര്‍ ക്രൂയിസ്
പദ്ധതികള്‍
764.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
മലനാട്-നോര്‍ത്ത്
മലബാര്‍ റിവര്‍
ക്രൂയിസ് പദ്ധതിയിലും
സ്വദേശ് ദര്ശന്
പദ്ധതിയിലും
ഉള്‍പ്പെടുത്തി
നടത്തുന്ന പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
കക്കാടംപൊയില്‍
ടൂറിസം വില്ലേജ്
765.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
സാധ്യതയുളള ഒരു പ്രദേശം
ടൂറിസം വില്ലേജായി
പ്രഖ്യാപിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തൊക്കയാണെന്ന്
വിശദമാക്കുമോ;
(ബി)
ടൂറിസം
വില്ലേജായി
പ്രഖ്യാപിച്ചാലുളള
ഗുണഫലങ്ങള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കോഴിക്കോട്
ജില്ലയിലെ
കക്കാടംപൊയില്‍ ഗ്രാമം
ടൂറിസം വില്ലേജായി
പ്രഖ്യാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കക്കാടംപൊയിലിനെ
ടൂറിസം വില്ലേജായി
പ്രഖ്യാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെല്ലിയാമ്പതിയിലെ
ടൂറിസം സാധ്യതകള്‍
766.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെല്ലിയാമ്പതിയിലെ
ടൂറിസം സാധ്യതകള്‍
സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
സാധ്യതകളാണുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
നെല്ലിയാമ്പതിയില്‍
ടൂറിസം വകുപ്പിന് എത്ര
ഏക്കര്‍ ഭൂമിയാണ്
കൈമാറി
കിട്ടിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ടൂറിസം
വികസനത്തിന് ഏറെ
സാധ്യതയുള്ള
നെല്ലിയാമ്പതിയില്‍
അടിയന്തരമായി ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
നിലവില്‍ ഇത്
സംബന്ധിച്ച്
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ?
നാട്ടിക
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍
767.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ടൂറിസവുമായി
ബന്ധപ്പെട്ട് നാട്ടിക
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികളേതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തികള്‍ക്കും
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം വിശദാംശം
ലഭ്യമാക്കാമോ?
കോവളത്തെ
വികസന പ്രവര്‍ത്തനങ്ങള്‍
768.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലോക
ടൂറിസം ഭൂപടത്തില്‍
ശ്രദ്ധേയമായ സ്ഥാനമുള്ള
കോവളത്ത് സീസണ്
ആരംഭിച്ച ശേഷവും
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കാത്തതു മൂലം
ടൂറിസ്റ്റുകള്‍
ബുദ്ധിമുട്ടുന്നുവെന്നത്
വസ്തുതയല്ലേ;
(ബി)
കോവളത്ത്
ഇരുപത് കോടി രൂപയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇതില്‍ ഏതൊക്കെ
പദ്ധതികള്‍ ഇതിനകം
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ;
(സി)
ശേഷിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്; ഇവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കാലടിയില്‍
ടൂറിസം പദ്ധതി
769.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആദിശങ്കരന്റെ
ജന്മസ്ഥലമായ കാലടിയുടെ
ശോചനീയാവസ്ഥ ടൂറിസം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലക്ഷക്കണക്കിന്
തീര്‍ത്ഥാടകര്‍
എത്തുന്ന കാലടിയുടെ
അന്തര്‍ദ്ദേശീയ
പ്രാധാന്യം
കണക്കിലെടുത്ത് കാലടി
പെരിയാറിന്റെ തീരത്തെ
മുതലക്കടവും
ബലിമണ്ഡപവും നടപ്പാതയും
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അങ്കമാലി
നിയമസഭാംഗം നല്കിയ
കത്തിന് പ്രകാരം
ടുറിസം വകുപ്പ് പദ്ധതി
രൂപീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ജിറ്റ്പാക്
ഇതിന്റെ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ആര്‍ട്ടേറിയ
പെയിന്റിംഗിന് പുതുജീവന്‍
നല്കുവാന് നടപടി
770.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയെ
മാനോഹരമാക്കുന്നതിന്
ടൂറിസം വകുപ്പിന്റെ
സഹകരണത്തോടെ 2015 ല്‍
പൊതുസ്ഥാപനങ്ങളുടെ
ഭിത്തിയില്‍
ആര്‍ട്ടേറിയ
പെയിന്റിംഗ്
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പെയിന്റിംഗുകള്‍
കാലപ്പഴക്കം കൊണ്ട്
പൊടിപിടിച്ചും മങ്ങിയ
അവസ്ഥയിലും ആയതിനാല്‍
അവയ്ക്ക് പുതുജീവന്‍
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് ധനസഹായം
771.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍,
കൊച്ചിന്, മലബാര്‍
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
2019-20 സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
എത്ര കോടി രൂപയുടെ
ധനസഹായമാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
അതില്‍
എത്ര കോടി രൂപയാണ്
നാളിതുവരെ
കൈമാറിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
പ്രഖ്യാപിച്ച തുക
കൈമാറിയിട്ടില്ലെങ്കില്‍
കാരണങ്ങളെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡുകള്‍ സാമ്പത്തിക
ബുദ്ധിമുട്ട് നേരിടുന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രഖ്യാപിച്ച തുക
കൈമാറണമെന്നാവശ്യപ്പെട്ട്
ദേവസ്വം ബോര്‍ഡുകള്‍
കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കത്തുകള്‍
നല്കിയ തീയതി
വിശദമാക്കുമോ?
ചിറങ്ങരയില്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
772.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചിറങ്ങരയില്‍ ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
അനുവദിച്ചിട്ടും ആയത്
ഇനിയും ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ഇടത്താവളം ഉടന്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമാേ?
ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ ശമ്പളകുടിശ്ശിക
773.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള സി, ഡി
ഗ്രേഡുകളിലുള്ള ചെറുകിട
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക്
ക്ഷേത്രങ്ങളില്‍ നിന്ന്
വേണ്ടത്ര
വരുമാനമില്ലാത്തതിനാല്‍
പത്തുവര്‍ഷം മുമ്പുള്ള
ശമ്പളപരിഷ്ക്കരണ
പ്രകാരമുള്ള ശമ്പളം
പോലും
ലഭിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
എന്ത് നടപടിയാണ്
കൈക്കൊണ്ടതെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
ക്ഷേത്രങ്ങളിലെ
വാര്‍ഷിക കണക്ക്
സ്റ്റേറ്റ്മെന്റുകള്‍
സമര്‍പ്പിക്കുന്നതില്‍
വീഴ്ച വന്നിട്ടുണ്ടോ ;
ഇപ്രകാരം കണക്ക്
സമര്‍പ്പിച്ച
ക്ഷേത്രങ്ങള്‍ക്ക്
സര്‍ക്കാരില്‍ നിന്ന്
കുടിശ്ശിക വിതരണം
ചെയ്യാന്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള ചെറുകിട
ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ
ശമ്പളകുടിശ്ശിക ഉടന്‍
അനുവദിച്ച് അവരുടെ
ദുരിതം പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കാമോ ?
ശബരിമല
774.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
മുന്‍കാലങ്ങളില്‍
നിന്നും വ്യത്യസ്തമായി
ലേലത്തില്‍
പങ്കെടുക്കുന്നവര്‍
ലേലതുകയ്ക്ക് ബാങ്ക്
ഗ്യാരന്റി
നല്കണമെന്നുള്ള
നിബന്ധന
നിലവിലുണ്ടോയെന്നും
എങ്കില്‍ അതിനുള്ള
കാരണമെന്തെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിലപാടില്‍
പ്രതിഷേധിച്ച്
മണ്ഡലകാലത്തെ
വഴിപാടുകള്‍ക്ക്
ഉള്‍പ്പെടെയുള്ള
ലേലത്തില്‍ നിന്നും
പിന്മാറുവാന്
കരാറുകാര്‍
തീരുമാനിച്ചതായി
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയിലായിരിക്കുന്ന
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ പ്രസ്തുത
തീരുമാനം കൂടുതല്‍
പ്രതിസന്ധിയിലേക്ക്
തള്ളി വിടുമെന്നതിനാല്‍
എന്ത് ബദല്‍ നടപടിയാണ്
ബോര്‍ഡ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ശബരിമല
മണ്ഡല-മകരവിളക്ക്
ക്രമീകരണങ്ങള്‍
775.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല-മകരവിളക്ക്
ഉത്സവത്തോട്
അനുബന്ധിച്ച് എരുമേലി
ശ്രീധര്‍മ്മശാസ്താ
ക്ഷേത്രത്തിലും
വാവരുപളളിയിലും
എത്തുന്ന
ഭക്തജനങ്ങള്‍ക്ക്
വേണ്ടി എന്തൊക്കെ
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തീര്‍ത്ഥാടന
സ്ഥലങ്ങളുടെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിനും
പരിഹരിക്കുന്നതിനുമായി
എത്ര മീറ്റിംഗുകള്‍
ദേവസ്വം ബോര്‍ഡ്
വിളിച്ച്
ചേര്‍ത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശബരിമല
വികസനം
776.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ശബരിമലയുടെ
വികസനത്തിന് എന്തൊക്കെ
പദ്ധതികളാണ്
തയ്യാറാക്കിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വികസനത്തിന് നാളിതുവരെ
എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
മുൻസര്‍ക്കാരിന്റെ
കാലത്ത് ശബരിമല
വികസനത്തിനായി എത്ര തുക
ചെലവഴിച്ചെന്ന്
വിശദമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
777.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ചും
ശബരിമല മാസ്റ്റര്‍
പ്ലാന്‍
നിര്‍വ്വഹണത്തിനുമായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര തുക
ചെലവാക്കിയെന്നും മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
ചെലവ്
എത്രയായിരുന്നുവെന്നും
എത്ര തുകയുടെ
വര്‍ദ്ധനവ് ഈ
സര്‍ക്കാരിന്റെ
കാലയളവിലുണ്ടായെന്നും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2019-20
കാലയളവിലേക്ക്
ശബരിമലക്കായി
സര്‍ക്കാര്‍
നീക്കിവച്ചിട്ടുള്ള തുക
എത്രയെന്നും ഏതെല്ലാം
പദ്ധതികള്ക്കാണെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ശബരിമല
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
വേണ്ടിയും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
ഏജന്‍സികളെക്കൊണ്ട്
നടപ്പാക്കാനുമായി
സ്വീകരിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
ശബരിമല
ഭക്തര്‍ക്ക് കൂടുതല്‍
സൗകര്യങ്ങള്‍
778.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷത്തെ
മണ്ഡല-മകരവിളക്ക്
കാലത്ത് ശബരിമലയില്‍
എത്തുന്ന ഭക്തര്‍ക്ക്
കൂടുതല്‍ സൗകര്യങ്ങള്‍
ഒരുക്കുവാന്‍ ദേവസ്വം
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ബേസ്
ക്യാമ്പായ
നിലയ്ക്കലില്‍
തീര്‍ത്ഥാടകരുടെ വാഹന
പാര്‍ക്കിംഗിനും വിരി
വയ്ക്കുന്നതിനും കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
എന്തൊക്കെ അധിക
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തിരക്ക്
നിയന്ത്രിക്കുവാന്‍
പുതിയ ഓണ്‍ലെെന്‍
സംവിധാനം
കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ശബരിമലയ്ക്ക്
സര്‍ക്കാര്‍ നല്കുന്ന
ധനസഹായം ബാങ്കില്‍
പ്രത്യേക അക്കൗണ്ടായി
സൂക്ഷിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
ബോര്‍ഡിന്റെ
സാമ്പത്തിക പ്രതിസന്ധി
മറികടക്കുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച 100 കോടി
രൂപയില്‍ ഇതിനകം എത്ര
തുക ലഭിച്ചുവെന്നും ഇൗ
തുക എന്നാണ്
ലഭിച്ചതെന്നും
അറിയിക്കാമോ?
ശബരിമല
വികസനത്തിന് ചെലവഴിച്ച തുക
779.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ശബരിമല
വികസനത്തിനായി എത്ര തുക
ചെലവഴിച്ചുവെന്നും ആയത്
എന്തെല്ലാം
ആവശ്യങ്ങള്‍ക്ക്
വിനിയോഗിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ ശബരിമല
വികസനത്തിനായി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ശബരിമല
വികസനത്തിനായി പദ്ധതികള്‍
780.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
ബജറ്റില്‍ ശബരിമല
വികസനത്തിനായി
പ്രഖ്യാപിച്ച
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
പദ്ധതികള്‍
ഇതിനോടകം
ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടനത്തിനുള്ള
മുന്നൊരുക്കങ്ങള്‍
781.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വരുന്ന
ശബരിമല
തീര്‍ത്ഥാടനത്തിന്റെ
മുന്നൊരുക്കങ്ങൾക്കായി
കൈക്കൊണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
തീര്‍ത്ഥാടകരുടെ
സൗകര്യത്തിനായി
സന്നിധാനം, നിലക്കല്‍,
പമ്പ എന്നിവിടങ്ങളില്‍
പുതിയതായി
ഏര്‍പ്പെടുത്തുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(സി)
തീര്‍ത്ഥാടകര്‍ക്ക്
ദര്‍ശനം
സുഗമമാക്കുന്നതിന്
എന്ത് തരത്തിലുള്ള
ശാസ്ത്രീയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുവാനാണ്
ആലോചിക്കുന്നത്
എന്നറിയിക്കാമോ?
സ്വകാര്യ
ടൂര്‍ ഏജന്‍സികളുടെ പ്രചരണം
782.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വരാന്‍പോകുന്ന
ശബരിമല സീസണില്‍,
നെടുമ്പാശ്ശേരിയിലെത്തുന്ന
തീര്‍ത്ഥാടകരെ
ഹെലികോപ്ടറില്‍
നിലയ്ക്കലില്‍
എത്തിക്കുന്നതിന്
സ്വകാര്യ ടൂര്‍
ഏജന്‍സികള്‍ പ്രചരണം
നടത്തുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാര്യത്തിനായി
നിലയ്ക്കലിലെ ഹെലിപാഡ്
സ്വകാര്യ ഏജന്‍സിക്ക്
അനുവദിക്കുവാന്‍
ദേവസ്വം ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
സ്വകാര്യ ടൂര്‍
ഏജന്‍സികള്‍ ഇപ്രകാരം
പ്രചരണം നടത്തുന്നത്
എന്തിന്റെ
അടിസ്ഥനത്തിലാണെന്ന്
അന്വേഷിക്കുവാൻ നടപടി
സ്വീകരിക്കുമോ?
കല്‍പ്പറ്റ
മണിയങ്കോട്ടപ്പന്‍ ഇടത്താവളം
783.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍ അനുവദിച്ച
മണിയങ്കോട്ടപ്പന്‍
ഇടത്താവളത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി എന്ന്
ആരംഭിക്കാനാകും; ഇത്
ആരംഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസം ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത് പരിഹരിച്ച് ഉടന്‍
തന്നെ ഈ പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
വരുമാനനഷ്ടം
784.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പ്രായത്തിലുമുള്ള
സ്ത്രീകള്‍ക്ക്
ശബരിമലയില്‍ ദര്‍ശനം
നടത്താമെന്ന് 2018
സെപ്റ്റംബറില്‍ ഉണ്ടായ
വിധിയെ തുടര്‍ന്ന്
ശബരിമലയില്‍ ഉണ്ടായ
അനിഷ്ഠ സംഭവങ്ങള്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
ശബരിമല ഉള്‍പ്പെടെയുള്ള
ക്ഷേത്രങ്ങളിലെ
വരുമാനത്തെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(ബി)
2017-18
നെ അപേക്ഷിച്ച്
2018-19ല്‍ എന്ത്
വരുമാന നഷ്ടമാണ്
ബോര്‍ഡിന് സംഭവിച്ചത്
എന്ന് അറിയിക്കാമോ;
(സി)
ഇതുമൂലം
ദേവസ്വം ബോര്‍ഡിനുണ്ടായ
പ്രതിസന്ധി
പരിഹരിക്കുവാന്‍
നൂറുകോടി രുപ
സര്‍ക്കാര്‍ സഹായ
വാഗ്ദാനം
ലഭിച്ചിരുന്നോ;
പ്രസ്തുത തുക
ലഭിച്ചിട്ടുണ്ടോ
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്;വിശദമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് ആഡിറ്റ്
785.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
2016-17, 2017-18 എന്നീ
വര്‍ഷങ്ങളിലെ വാര്‍ഷിക
കണക്കുകള്‍ സംസ്ഥാന
ആഡിറ്റ് വകുപ്പിന്
പരിശോധനയ്ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എന്നാണ്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
നിയമപ്രകാരം 2016-17,
2017-18 എന്നീ
വര്‍ഷങ്ങളിലെ വാര്‍ഷിക
കണക്കുകള്‍ ആഡിറ്റിന്
നല്‍കേണ്ട സമയപരിധി
എന്നായിരുന്നു എന്ന്
അറിയിക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡ് കണക്ക്
സൂക്ഷിക്കുന്നതില്‍
എന്തെങ്കിലും വീഴ്ച
വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
കേരള ഹൈക്കോടതിയുടെ
എന്തെങ്കിലും
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യം എന്തായിരുന്നു
എന്ന് വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് നേരിടുന്ന
സാമ്പത്തിക പ്രതിസന്ധി
786.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
നിലവില്‍ കടുത്ത
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷമായി
പെന്ഷന് ഫണ്ടിലേക്ക്
ഓരോ വര്‍ഷവും ദേവസ്വം
ബോര്‍ഡ് എന്ത് തുക
വീതമാണ്
അടയ്ക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
പെന്ഷന് ഫണ്ടില്‍
നിന്നും അടുത്തിടെ തുക
പിന്‍വലിച്ചിരുന്നോ;
എങ്കില്‍ എന്ത് തുക
പിന്‍വലിച്ചു;
വിശദമാക്കുമോ;
(ഡി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്ത നൂറ് കോടി രൂപ
ബോര്‍ഡിന്റെ
അക്കൗണ്ടില്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മലബാര്‍
ദേവസ്വം ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ ശമ്പളം
787.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള
ക്ഷേത്രങ്ങളിലെ
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
സംബന്ധിച്ച നടപടികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും ഇത്
എന്നത്തേക്ക്
നടപ്പിലാകുമെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ ശമ്പള
പരിഷ്കരണത്തിനായി എത്ര
തുക ചെലവ് വരുമെന്ന്
അറിയിക്കുമോ; ഇത്രയും
തുക ബോര്‍ഡില്‍ നിന്ന്
കണ്ടെത്താനാവുമോ;
സര്‍ക്കാരില്‍ നിന്ന്
ധനസഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലെ ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്ക്കരണം
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍
തിരുവാറാട്ടുകാവില്‍ ക്ഷേത്ര
കലാപീഠം
788.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
തിരുവാറാട്ടുകാവില്‍
പ്രവര്‍ത്തനം ആരംഭിച്ച
ക്ഷേത്ര കലാപീഠത്തില്‍
ഏതെല്ലാം കോഴ്സുകളാണ്
പഠിപ്പിക്കുന്നതെന്ന്
അറിയിക്കാമോ; ഈ
കോഴ്സുകളില്‍ ഓരോ
ബാച്ചിലും എത്ര
വിദ്യാര്‍ത്ഥികളെയാണ്
പ്രവേശിപ്പിക്കുന്നതെന്നും
നിലവില്‍ ഓരോ ബാച്ചിലും
എത്ര
വിദ്യാര്ത്ഥികളാണുളളതെന്നും
വിശദമാക്കാമോ;
(ബി)
ഈ
കോഴ്സുകളിലേക്ക് നിരവധി
വിദ്യാര്‍ത്ഥികള്‍
പ്രവേശനം നേടാന്‍
ആഗ്രഹിക്കുന്ന
സാഹചര്യത്തില്‍
കൂടുതല്‍ ബാച്ചുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കലാപീഠത്തില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതു
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ?
എരുവ
ക്ഷേത്രത്തിന്റെ പാത്രക്കുളം
സംരക്ഷണം
789.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മാവേലിക്കര സബ്ബ്
ഗ്രൂപ്പിന്റെ
പരിധിയില്‍ വരുന്ന
പ്രസിദ്ധമായ എരുവ
ക്ഷേത്രത്തിന്റെ
കിഴക്കേനടയില്‍
സ്ഥിതിചെയ്യുന്ന
പാത്രക്കുളം എന്ന്
അറിയപ്പെടുന്ന ദേവസ്വം
വക കുളം വൃത്തിയാക്കി
വശങ്ങളില് സംരക്ഷണ
ഭിത്തി, കല്‍പ്പടവുകള്‍
എന്നിവ കെട്ടി
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
ശബരിമല
ഇടത്താവളം
790.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തിലെ ശ്രീ
തൃത്തല്ലൂര്‍
ശിവക്ഷേത്രത്തില്‍
അനുവദിച്ച ശബരിമല
ഇടത്താവളത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഇടത്താവളത്തില്‍
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും, ഇവ
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കാമോ?