വിശപ്പുരഹിത
കേരളം പദ്ധതി
352.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പുരഹിത
കേരളം പദ്ധതി നിലവില്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിശപ്പുരഹിത
കേരളം പദ്ധതിയ്ക്കായി
ജില്ലകളോ സ്ഥലങ്ങളോ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി കേന്ദ്ര
സർക്കാർ എന്തെങ്കിലും
സഹായം സംസ്ഥാനത്തിന്
നല്കുന്നുണ്ടോ;
(ഡി)
വിശപ്പുരഹിത
കേരളം പദ്ധതിയെ
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം
സൃഷ്ടിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
353.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലെ
ദേശീയ ഭക്ഷ്യഭദ്രതാ
നിയമം അനുസരിച്ച്
കേന്ദ്രം സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ള
ഭക്ഷ്യധാന്യ വിഹിതം
നിലവില്‍
പര്യാപ്തമാണോയെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
വിഹിതം
വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന്
ആവശ്യപ്പെട്ട്
കേന്ദ്രസര്‍ക്കാരിന്
നിവേദനം നല്കുവാന്
സര്‍വ്വകക്ഷി സംഘം
ഡല്‍ഹിയില്‍
പോയിരുന്നുവോ; എങ്കില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രം സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളിലെ
തിരുത്തലുകള്‍
354.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി റേഷന്‍
കാര്‍ഡ്
ലഭിക്കുന്നതിനായി
ശരാശരി എത്ര അപേക്ഷകള്‍
ആണ് ഓരോ മാസവും
രജിസ്റ്റര്‍
ചെയ്യപ്പെടുന്നതെന്നും
ഓണ്‍ലെെനായി ലഭിക്കുന്ന
അപേക്ഷകളിന്മേല്
നിലവില്‍ എത്ര
നാളുകള്‍ക്കുള്ളില്‍
തീരുമാനമെടുത്ത് പുതിയ
റേഷന്‍ കാര്‍ഡ്
നല്കാന്
കഴിയുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡുകളില്‍
തിരുത്തലുകള്‍
വരുത്തുന്നതിനായി
ശരാശരി എത്ര അപേക്ഷകള്‍
ഓരോ മാസവും
ലഭിക്കുന്നുണ്ടെന്നും
എത്ര
നാളുകള്‍ക്കുള്ളില്‍ ഇൗ
അപേക്ഷകളിന്മേല്
പരിഹാരനടപടി
സ്വീകരിച്ച്
ലഭ്യമാക്കാന്‍
കഴിയുന്നുണ്ടെന്നും
വിശദമാക്കാമോ;
(സി)
പുതുതായി
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നവര്‍ക്കെല്ലാം
എ. പി. എല്‍. റേഷന്‍
കാര്ഡാണ്അനുവദിക്കുന്നത്
എന്നകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
അപേക്ഷകള്‍
പരിശോധിച്ച്
അര്‍ഹതപ്പെട്ടവര്‍ക്ക്
പുതിയ കാര്‍ഡ്
അനുവദിക്കുമ്പോള്‍ത്തന്നെ
മുന്‍ഗണനാ റേഷന്‍
കാര്‍ഡ് നല്കുവാന്
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ; ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
എ
പി എല്‍ റേഷന്‍ കാര്‍ഡ്
ബി പി എല്‍ (മുന്‍ഗണനാ)
റേഷന്‍ കാര്‍ഡാക്കി
മാറ്റുന്നതിനായുള്ള
അപേക്ഷകളിന്മേല്
തീരുമാനമെടുക്കുന്നതിന്
കാലാവധി നിശ്ചയിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റേഷന്‍
കാര്‍ഡില്‍ ആധാര്‍ വിവരം
നല്‍കുന്നതിനുള്ള സമയപരിധി
355.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡില്‍
പേരുള്ളവരുടെ ആധാര്‍
വിവരങ്ങള്‍ നല്‍കാത്ത
പക്ഷം അവര്‍ക്ക് റേഷന്‍
നിഷേധിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡില്‍ ആധാര്‍
വിവരം നല്‍കുന്നതിനുള്ള
സമയപരിധി എന്നുവരെയാണ്;
(സി)
ആധാര്‍
ഇല്ലാത്തതിന്റെ പേരില്‍
റേഷന്‍
നിഷേധിക്കുന്നതിനുള്ള
തീരുമാനം
പുനപ്പരിശോധിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സ്വന്തമായി
വീടോ സ്ഥലമോ
ഇല്ലാത്തവര്‍ക്കുള്ള
റേഷന്‍കാര്‍ഡ്
356.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിൽ
സ്വന്തമായി വീടോ
സ്ഥലമോ ഇല്ലാത്ത
നിരവധിപേര്‍ക്ക്
റേഷന്‍കാര്‍ഡ്
ലഭിച്ചിരിക്കുന്നത്
പൊതുവിഭാഗത്തിലാണെന്നതുമൂലം
ആവശ്യത്തിന് റേഷന്‍
സാധനങ്ങളും, ചികിത്സാ
സൗജന്യങ്ങളും ലഭിക്കാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരെ
മുന്‍ഗണനാ വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
റേഷന്‍കാര്‍ഡുമായി
ആധാര്‍ ബന്ധിപ്പിക്കല്‍
357.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡുകള്‍
ആധാറുമായി ബന്ധിപ്പിച്ച
കാര്‍ഡുടമകളുടെ ആധാര്‍
വിവരങ്ങള്‍ ചോരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;എന്തെല്ലാം
മേല്‍ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
റേഷന്‍കാര്‍ഡുടമകളില്‍
അനര്‍ഹരായവരെ കണ്ടെത്തുന്നത്
358.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മുന്‍ഗണനാ
വിഭാഗം
റേഷന്‍കാര്‍ഡുടമകളില്‍
നിന്നും അനര്‍ഹരായ എത്ര
പേരെ നീക്കം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സബ്സിഡി
വിഭാഗം
റേഷന്‍കാര്‍ഡുടമകളില്‍
നിന്നും അനര്‍ഹരായ എത്ര
പേരെ നീക്കം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡുകള്‍ പുതുക്കി
നല്കിയതിനുശേഷം
മുന്‍ഗണനാ വിഭാഗം,
സബ്സിഡി വിഭാഗം
എന്നിവയില്‍ നിലവില്‍
പുതിയതായി എത്ര പേരെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
പുതിയ
റേഷന്‍ കടകള്‍
359.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
റേഷന്‍കട
അനുവദിക്കുന്നതിനുള്ള
നപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പുതുതായി
റേഷന്‍കട
അനുവദിക്കുന്നതിന്
ഏറ്റവും കുറഞ്ഞത് എത്ര
ഗുണഭോക്താക്കള്‍
വേണമെന്ന്
നിബന്ധനയുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
പുതിയ
പൊതുവിതരണ കേന്ദ്രങ്ങള്‍
360.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പുതുതായി ആരംഭിച്ച
പൊതുവിതരണ
കേന്ദ്രങ്ങള്‍
എത്രയാണെന്നും,ആയതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
പുതുതായി
റേഷന്‍ വിതരണ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(സി)
നിലവിലുള്ള
ലൈസന്‍സി
മരണപ്പെടുകയാണെങ്കില്‍
പ്രസ്തുത ലൈസന്‍സ്
തുടര്‍ന്ന് കൈമാറ്റം
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
റേഷന്‍
കട വഴി കൂടുതല്‍ സേവനങ്ങള്‍
361.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കട വഴി കൂടുതല്‍ സേവനം
ലഭ്യമാക്കി അതിന്റെ
പ്രവര്‍ത്തനം
വൈവിധ്യവല്ക്കരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
റേഷന്‍
കടകള്‍ വഴി ഏതൊക്കെ
സേവനങ്ങളാണ് പുതുതായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മൂന്ന്
മാസത്തില്‍ കൂടുതല്‍
റേഷന്‍ വാങ്ങാത്ത
എ.എ.വൈ./മുന്‍ഗണനാ
വിഭാഗത്തിലുള്ളവരെ
പ്രസ്തുത പട്ടികയില്‍
നിന്നും നീക്കം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
പൊതുവിതരണ
സമ്പ്രദായം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
അതിലൂടെ വിലവര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിനും
നടപടി കൈക്കൊള്ളുമോ;
എങ്കില്‍ വിശദമാക്കാമോ?
റേഷന്‍
ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന
സാമ്പത്തിക ആനുകൂല്യം
362.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകൾ
പ്രവര്‍ത്തിപ്പിക്കുന്നതിന്
നല്‍കിവരുന്ന
സാമ്പത്തിക
ആനൂകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍കടയിൽ
ഒരു സഹായിയെ
വയ്ക്കണമെന്ന്
ചട്ടത്തിലെവിടെയെങ്കിലും
നിഷ്കർശിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
സഹായിക്കും
കെട്ടിടത്തിന്റെ
വാടകയും അടക്കം എത്ര
രൂപയാണ് ഒരു റേഷന്‍
ഷോപ്പ് ഡീലര്‍ക്ക്
നല്‍കുന്നത്;
(സി)
കടയിൽ
ഉത്പന്നങ്ങള്‍ വിപണനം
ചെയ്യുമ്പോള്‍ റേഷൻകട
ലൈസൻസിക്ക് നിലവില്‍
കിട്ടുന്ന ശമ്പളത്തിന്
പുറമെ ഔദ്യോഗികമായി
കമ്മീഷന്
ലഭിക്കാറുണ്ടോ;
(ഡി)
റേഷന്‍കടയിലെ
സഹായി, ഷോപ് ലൈസന്‍സി
എന്നിവരുടെ വേതനം,
കടയുടെ വാടക
എന്നിവയെല്ലാം
ചേര്‍ത്ത് ഇപ്പോള്‍
നല്‍കിവരുന്ന പ്രതിഫല
തുക പര്യാപ്തമെന്ന്
കരുതുന്നുണ്ടോ; ആയതു
വര്‍ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
റേഷനരിയും
ഗോതമ്പും പാക്കറ്റുകളില്‍
363.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
തൂക്കത്തിലുളള
വ്യത്യാസം
പരിഹരിക്കുന്നതിന്
റേഷനരിയും ഗോതമ്പും
പാക്കറ്റുകളിലാക്കി
ഉപഭോക്താക്കള്‍ക്ക്
എത്തിക്കുന്നത്
സംബന്ധിച്ച് സിവില്‍
സപ്ലെെസ് ഡയറക്ടര്‍
എന്തെങ്കിലും ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി സംസ്ഥാനത്ത്
എവിടെയെങ്കിലും
പെെലറ്റ് പദ്ധതിയായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി വിജയപ്രദമാണോ;
എങ്കില്‍ റേഷന്‍
സാധനങ്ങളുടെ
തൂക്കത്തിലുളള
വെട്ടിപ്പ് തടയുന്നതിന്
അവ പാക്കറ്റുകളിലാക്കി
നല്കുന്ന പദ്ധതി
നടപ്പിലാക്കുമോ;
വ്യക്തമാക്കാമോ?
കൊട്ടാരക്കര
താലൂക്കില്‍ പി.ഡി.എസ്.
ഡിപ്പോകള്‍
364.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഫുഡ് സേഫ്റ്റി ആക്ട്
പ്രകാരം കൊട്ടാരക്കര
താലൂക്കിലെ മൂന്നു
ബ്ലോക്കുകളിലും
പി.ഡി.എസ് ഡിപ്പോ
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ
കാരണം എന്താണ്;
പ്രസ്തുത പി.ഡി.എസ്.
ഡിപ്പോ ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കാമോ;
(ബി)
കൊട്ടാരക്കര
താലൂക്കില്‍ എത്ര
റേഷന്‍ കടകള്‍ ഉണ്ട്
എന്നും നിലവിലെ
പി.ഡി.എസ് ഡിപ്പോകളുടെ
അധീനതയില്‍ അവയിൽ എത്ര
വീതം റേഷന്‍കടകളെ
വിന്യസിച്ചിട്ടുണ്ട്
എന്നും അറിയിക്കുമോ;
(സി)
മേല്‍പ്രകാരമുളള
റേഷന്‍കടകളുടെ വിന്യാസം
പി.ഡി.എസ് ഡിപ്പോയിലെ
ജീവനക്കാര്‍ക്ക്
സൃഷ്ടിക്കുന്ന
പ്രയാസങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കുമോ?
റേഷന്‍ വിതരണം
365.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
ആധാറുമായി
ബന്ധപ്പെടുത്താത്തവര്ക്ക്
റേഷന്‍
അനുവദിക്കേണ്ടതില്ലന്ന്
കേന്ദ്രസര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ആധാര്‍
കാര്‍ഡ്
ഇല്ലാത്തവര്‍ക്കും
കാര്‍ഡ് എടുക്കാന്‍
താല്പര്യമില്ലാത്തവര്ക്കും
റേഷന്‍
അനുവദിക്കുന്നതിന്
എന്തെങ്കിലും
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ആധാര്‍
കാര്‍ഡ് ഇല്ലാത്ത
കാരണത്താൽ
പൊതുജനങ്ങള്‍ക്ക്
റേഷന്‍
നിഷേധിക്കാനാവില്ലെന്ന
അറിയിപ്പ്
കേന്ദ്രസർക്കാരിൽ
നിന്ന് ലഭിച്ചിരുന്നോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
ഇ-പോസ്
സംവിധാനം
366.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ് മെഷീൻ
സ്ഥാപിച്ചതിലൂടെ റേഷന്‍
വിതരണത്തില്‍ കൃത്യതയും
സുതാര്യതയും ഉറപ്പ്
വരുത്തിയതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിരലടയാളം
പതിച്ച് ആതന്റിക്കേഷന്‍
പരാജയപ്പെടുമ്പോഴും
സാങ്കേതിക തകരാറ്
വരുന്ന സാഹചര്യത്തിലും
ഉപഭോക്താവിന് റേഷന്‍
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മെഷീനിലൂടെ എ.റ്റി.എം.
സേവനം ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടിക്രമം
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
റേഷന്‍
കടകളിലെ ആധുനിക നടപടി
ക്രമങ്ങള്‍
367.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാറ്റ്യൂട്ടറി
റേഷനിംഗ്
സമ്പ്രദായവുമായി
ബന്ധപ്പെട്ട് റേഷന്‍
കടകളില്‍ നടപ്പിലാക്കിയ
ആധുനിക നടപടിക്രമങ്ങള്‍
കുറ്റമറ്റ രീതിയില്‍
വിജയിച്ചതായുള്ള
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
അഗതി
വിഭാഗത്തിലുള്ള
കാര്‍ഡുകാര്‍ക്ക്
സൗജന്യമായി ലഭിക്കുന്ന
അരിയും മറ്റ്
സാമഗ്രികളും
യഥാസമയങ്ങളിലും അളവിലും
ലഭിക്കുന്നുണ്ടോയെന്ന്
ഉറപ്പാക്കുന്ന
നടപടികള്‍ വകുപ്പ്
തലത്തില്‍
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദീകരിക്കുമോ?
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ് വിഭജനം
368.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവുമധികം റേഷന്‍
കടകളും റേഷന്‍
കാര്‍ഡുകളും ഏത്
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയില്‍ നിലവില്‍
എത്ര റേഷന്‍
കടകളുണ്ടെന്നും എത്ര
റേഷന്‍
കാര്‍ഡുകളുണ്ടെന്നും
വിശദമാക്കാമോ;
(സി)
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
വിഭജിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പൊതുവിതരണ വകുപ്പ്
ഇതിനകം എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
താലൂക്ക് സപ്ലൈ ആഫീസ്
വിഭജിച്ച് കൊല്ലം
ആസ്ഥാനമായി ഒരു സിറ്റി
റേഷനിംഗ് ആഫീസും
ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു
താലൂക്ക് സപ്ലൈ ആഫീസും
ആരംഭിക്കുന്നതിന്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
എങ്കിൽ ആയത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
ഓണത്തിന്
സൗജന്യ കിറ്റുകള്‍
369.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, ഓരോ
വര്‍ഷവും ഓണത്തിന്
ബി.പി.എല്‍.
വിഭാഗങ്ങള്‍ക്കുളള
സൗജന്യ കിറ്റുകള്‍
എത്രയെണ്ണം വിതരണം
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
വര്‍ഷം പ്രസ്തുത പദ്ധതി
നിര്‍ത്തലാക്കിയത് ഏതു
സാഹചര്യത്തിലാണെന്ന്
വിശദീകരിക്കാമോ;
(സി)
ഇക്കാര്യം
ഭാവിയിൽ
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
മണ്ണെണ്ണ
വിഹിതത്തിലെ
വെട്ടിക്കുറയ്ക്കൽ
370.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരുന്ന
മണ്ണെണ്ണ വിഹിതത്തില്‍
കേന്ദ്രം വീണ്ടും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കിൽ അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
മുന്‍ഗണനാവിഭാഗത്തിന്
ഒരു മാസം
അനുവദിച്ചിരുന്ന അര
ലിറ്റര്‍ മണ്ണെണ്ണ
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(സി)
നിലവില്‍
ത്രൈമാസ
അലോട്ട്മെന്റായി എത്ര
കിലോലിറ്റര്‍
മണ്ണെണ്ണയാണ് കേന്ദ്രം
അനുവദിച്ചിട്ടുള്ളത്;
(ഡി)
മണ്ണെണ്ണ
വിഹിതം
പുന:സ്ഥാപിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്മേലുള്ള
പ്രതികരണം എന്താണ്;
വിശദമാക്കുമോ?
പൊതുവിതരണം
അഴിമതിരഹിതമാക്കാന്‍
നടപടികള്‍
371.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
എം. നൗഷാദ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
രംഗത്തെ അഴിമതിയും
ക്രമക്കേടും
ഇല്ലാതാക്കുന്നതിന് ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുവിതരണ
രംഗത്ത് ഇൗ സര്‍ക്കാര്‍
നടപ്പാക്കിയ
ആധുനികവത്ക്കരണം ഇൗ
രംഗത്തുണ്ടായിരുന്ന
ക്രമക്കേടുകള്‍
അവസാനിപ്പിക്കുന്നതിന്
എത്രമാത്രം സഹായകമായി
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാന-ജില്ല-താലൂക്ക്
തലങ്ങളിലും റേഷന്‍കട
തലത്തിലും
ജനപങ്കാളിത്തത്തോടെ
വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ റേഷനിംഗ് ഡിപ്പോ
372.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ റേഷനിംഗ്
ഡിപ്പോ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സംസ്ഥാന
വില നിയന്ത്രണ അതോറിറ്റി
373.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സവാളയും
ഉളളിയും അടക്കമുളളവയുടെ
വില കുതിച്ച്
ഉയരുമ്പോഴും സംസ്ഥാന
വില നിയന്ത്രണ
അതോറിറ്റി
നോക്കുകുത്തിയായി
തുടരുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മറ്റു
സംസ്ഥാനങ്ങളിലെ
കാലാവസ്ഥാ വ്യതിയാനം,
കൃഷി, ചരക്ക് നീക്കം
എന്നിവ നിരീക്ഷിക്കുക,
സാധനവിലനിയന്ത്രണത്തിനുവേണ്ട
പദ്ധതികള്‍
തയ്യാറാക്കുക, മൂന്നു
മാസത്തിനുളളില്‍
വിപണിയില്‍
സംഭവിക്കാവുന്ന
മാറ്റങ്ങളെ കുറിച്ചുളള
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിക്കുക എന്നത്
ഉള്‍പ്പെടെ ഒട്ടേറെ
ഭാരിച്ച ചുമതലകളാണോ
അതോറിറ്റിക്കുളളത്;
വിശദമാക്കാമോ;
(സി)
എന്നാല്‍
സെക്രട്ടറി തലത്തില്‍
സമിതി ഏതാനും
യോഗങ്ങള്‍
ചേര്‍ന്നതല്ലാതെ
കാര്യമായ
നടപടികളൊന്നുമുണ്ടായില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ചെറിയ ഉളളിയുടെ വില
കിലോയ്ക്ക് 64
രൂപയിലും
വെളുത്തുളളിക്ക് 200
രൂപയിലും എത്തിയിട്ടും
അതോറിറ്റി മൗനം
പാലിക്കുകയാണെന്ന്
റിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നുളള ഇടപെടലുകള്‍
ഉറപ്പു വരുത്തുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഹോട്ടല്‍
ഭക്ഷണസാധനങ്ങളുടെ അമിത വില
തടയുവാന്‍ നടപടി
374.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷണസാധനങ്ങള്‍ക്ക്
അമിത വില ഈടാക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
അമിത വില ഈടാക്കുന്നത്
തടയുവാന്‍
സര്‍ക്കാര്‍തലത്തില്‍
എന്ത് ഇടപെടലാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
അരിയ്ക്കും
പലവ്യഞ്ജനത്തിനും
പച്ചക്കറിയ്ക്കും
പൊതുകമ്പോളത്തില്‍
ഉണ്ടായിട്ടുള്ള
വിലവര്‍ദ്ധനയ്ക്ക്
ആനുപാതികമായിട്ടാണോ
ഹോട്ടല്‍ ഭക്ഷണ
സാധനങ്ങള്‍ക്ക് വില
വര്‍ദ്ധിപ്പിക്കുന്നത്
എന്ന കാര്യം
പരിശോധിക്കുവാനുള്ള
സംവിധാനം
ഒരുക്കുമോയെന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
375.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പലവ്യഞ്ജനങ്ങളുടെയും
നിത്യോപയോഗ
സാധനങ്ങളുടെയും വില
കുത്തനെ ഉയരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പൊതുവിപണിയില്‍
വില ഉയരുന്ന അവസ്ഥ
മുതലാക്കി ഹോട്ടലുകള്‍
ഭക്ഷ്യ വസ്തുക്കളുടെ
വില ഉയര്‍ത്തുന്ന
സാഹചര്യത്തിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്ധനത്തിന്റെയും
പാല്
ഉല്‍പ്പന്നങ്ങളുടെയും
വില വര്‍ദ്ധനവ്
വിപണിയില്‍
സൃഷ്ടിച്ചിരിക്കുന്ന
വലിയ വിലക്കയറ്റം
മറികടക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ഡി)
ഹോട്ടല്‍
ഭക്ഷണത്തിന്റെ
വിലകൂട്ടുന്ന
അവസ്ഥയ്ക്ക് പരിഹാരം
കാണുവാന്‍ ഹോട്ടല്‍
ഭക്ഷണവില
ഏകീകരിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
മാവേലി
സ്റ്റോര്‍
376.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേറ്റതുമുതല്‍
നാളിതുവരെ എത്ര മാവേലി
സ്റ്റോറുകള്‍ പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യുന്ന
സബ്സിഡിയുള്ള ഭക്ഷ്യ
ധാന്യങ്ങളുടെയും
സാധനങ്ങളുടെയും നിലവിലെ
വിലനിലവാരം
അറിയിക്കുമോ?
സപ്ലൈകോ
ഗൃഹോപകരണ വില്പനശാലകള്
377.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം,
നിത്യോപയോഗ സാധനങ്ങളുടെ
വില നിയന്ത്രിക്കാന്‍
പുതുതായി എത്ര സപ്ലൈകോ
മാവേലി സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഗൃഹോപകരണങ്ങള്‍
ന്യായമായ വിലയില്‍
ലഭ്യമാക്കുക എന്ന
ഉദ്ദേശത്തോടെ ആരംഭിച്ച
സപ്ലൈകോ ഗൃഹോപകരണ
വില്പനശാലകള് ഇപ്പോള്‍
എല്ലാ ജില്ലകളിലും
നിലവിലുണ്ടോ;
(സി)
സപ്ലൈകോ
ഗൃഹോപകരണ വില്പനശാലകള്
ഓരോ പഞ്ചായത്തിലും
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കാമോ?
ഇലഞ്ഞിയിലെ
പഴം, പച്ചക്കറി സംസ്കരണ
യൂണിറ്റ്
378.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
ഇലഞ്ഞിയിലെ നിര്‍ദിഷ്ട
പഴം, പച്ചക്കറി സംസ്കരണ
യൂണിറ്റ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനാവശ്യമായ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
നിലവിലെ
സാഹചര്യത്തില്‍
യൂണിറ്റ് പൂര്‍ണ്ണമായി
പ്രവര്‍ത്തനക്ഷമമാകാന്‍
എത്ര നാള് വേണ്ടി
വരുമെന്ന്
വ്യക്തമാക്കുമോ?
പൊതുവിതരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടി
379.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.വിജയദാസ്
,,
യു. ആര്. പ്രദീപ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്താകമാനമുള്ള
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം
സംസ്ഥാനത്ത് കൂടുതലായി
ബാധിക്കാത്ത വിധം
പൊതുവിതരണ സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിനായി
സപ്ലൈകോ നടത്തുന്ന
വിപണി ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പൊതുജനങ്ങളെ
വിലക്കയറ്റത്തില്‍
നിന്നും
രക്ഷിക്കുന്നതിനായി
ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ
സപ്ലൈകോയുടെ സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വെഹിക്കിള്‍
ട്രാക്കിംഗ് സിസ്റ്റം
380.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ കരിഞ്ചന്ത
തടയുന്നതിന്
വെഹിക്കിള്‍
ട്രാക്കിംഗ് സിസ്റ്റം
നടപ്പിലാക്കും എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
കേന്ദ്രം
സംസ്ഥാനത്തിന്
അനുവദിച്ച്
നല്‍കിയിട്ടുള്ള
മുഴുവന്‍ റേഷന്‍
വിഹിതവും
എഫ്.സി.എെയില്‍ നിന്നും
ലഭ്യമാക്കുന്നതിന്
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ ;
(സി)
2019
ജനുവരി മുതല്‍
സംസ്ഥാനത്തിന്
അനുവദിച്ചതും,
ലഭ്യമായതുമായ
ഭക്ഷ്യധാന്യങ്ങളുടെ
വിശദാംശം നല്‍കുമോ?
സപ്ലൈക്കോയിലെ
ദിവസവേതന ജീവനക്കാരുടെ വേതനം
381.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈക്കോ
ഔട്ട് ലെറ്റുകളിലും
ഗോഡൗണുകളിലും ജോലി
ചെയ്യുന്ന ദിവസവേതന
ജീവനക്കാര്‍ക്ക് എന്ത്
നിരക്കിലാണ് വേതനം
നല്കിവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഔട്ട്
ലെറ്റുകളിലെയും
ഗോഡൗണുകളിലെയും
ദിവസവേതന ജീവനക്കാരുടെ
വേതന നിരക്കില്‍
വ്യത്യാസം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ഈ അന്തരം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സപ്ലൈക്കോ
ഗോഡൗണുകളില്‍ രാവിലെ
ഒന്പതുമുതല് വൈകിട്ട്
അഞ്ചുവരെ ജോലി
ചെയ്യുന്ന
ദിവസവേതനക്കാരായ
സ്വീപ്പര്‍മാര്‍ക്ക്
വേതനം വര്‍ദ്ധിപ്പിച്ചു
നല്‍കണമെന്ന് സംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
സപ്ലൈകോയ്ക്കും
കണ്‍സ്യൂമര്‍ഫെഡിനും
അനുവദിച്ച തുക
382.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലവര്‍ദ്ധന
പിടിച്ചുനിര്‍ത്തുന്നതിന്
സപ്ലൈകോയ്ക്കും
കണ്‍സ്യൂമര്‍ഫെഡിനും
2019-20 ലെ ബഡ്ജറ്റില്‍
എത്ര കോടി രൂപ വീതമാണ്
വകയിരുത്തിയതെന്ന്
വിശദമാക്കാമോ;
(ബി)
2017-18
ലെ ബഡ്ജറ്റ്
വിഹിതത്തെക്കാള്‍
കുറഞ്ഞ തുക 2018-19 ലെ
ബഡ്ജറ്റില്‍
സപ്ലൈകോയ്ക്കും
കണ്‍സ്യൂമര്‍ഫെഡിനും
വകയിരുത്തുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
മൂന്ന് വര്‍ഷം,
സപ്ലൈകോയും
കണ്‍സ്യൂമര്‍ഫെഡും
ബഡ്ജറ്റ് പ്രകാരം
അനുവദിച്ച തുക
പൂര്‍ണ്ണമായും
വിനിയോഗിക്കാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
അറിയിക്കുമോ?
തീരദേശ
മാവേലി സ്റ്റോര്‍
383.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചെറുവത്തൂര്‍
ഫിഷറീസ് ഹാര്‍ബര്‍
കേന്ദ്രീകരിച്ച് തീരദേശ
മേഖലയിലും
മത്സ്യത്തൊഴിലാളി
മേഖലയിലും
പ്രവര്‍ത്തിക്കുന്നവര്‍ക്കായി
തീരദേശ മാവേലി
സ്റ്റോര്‍
അനുവദിക്കാന്‍
നടപടികളുണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ ?
പുത്തന്‍കുളത്ത്
മാവേലി സ്റ്റോര്‍
384.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തിലെ പൂതക്കുളം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍കുളത്ത് മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിനുളള
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
പ്രസ്തുത
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിന്
അവശേഷിക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി പ്രസ്തുത
മാവേലിസ്റ്റോര്‍ ഉടന്‍
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
നെല്ല്
സംഭരണം
385.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
സപ്ലൈകോയും
മില്ലുടമകളും തമ്മില്‍
ഏര്‍പ്പെട്ടിട്ടുള്ള
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പാടശേഖരങ്ങളില്‍
നിന്നും നെല്ല്
ചാക്കില്‍ നിറച്ച്
മില്ലുടമകളുടെ
വാഹനത്തില്‍ കയറ്റുന്ന
ജോലിക്കായി
മില്ലുടമകള്‍
കര്‍ഷകര്‍ക്ക് കയറ്റ്
കൂലിയായി ക്വിന്റലിന്
എത്ര രൂപയാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്ല്
സംഭരണം ആരംഭിച്ച കാലം
മുതല്‍ നിലവിലുള്ള ഈ
തുക പുതുക്കി
നിശ്ചയിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെല്ലു
സംഭരണത്തിന് ബാങ്കുകള്‍ക്ക്
നല്‍കാനുളള തുക
386.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലു
സംഭരണത്തിന്റെ ഭാഗമായി
ബാങ്കുകള്‍ക്ക്
നല്‍കാനുളള തുക
കെെമാറുന്നതില്‍
സപ്ലെെകോ വീഴ്ച
വരുത്തുന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നൂറ്റി
എണ്പതു ദിവസത്തിനകം
സപ്ലെെകോ ബാങ്കിന് തുക
നല്കാത്തതിനാല്
കര്‍ഷകരെ തിരിച്ചടവ്
മുടങ്ങിയവരുടെ
പട്ടികയില്‍പെടുത്തുകയും
ഭാവിയില്‍ വിവിധതരം
വായ്പകള്‍ ലഭിക്കാനുളള
സാധ്യത
ഇല്ലാതാക്കുന്നതുമായുളള
പരാതികളില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
അര്‍ഹതപ്പെട്ട തുക
എത്രയും വേഗം
ബാങ്കുകള്‍ക്ക് നല്കി
പ്രശ്നപരിഹാരമുണ്ടാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സപ്ലൈകോയുടെ
നെല്ല് സംഭരണം
387.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
നെല്ല് സംഭരണത്തിനായി
സര്‍ക്കാര്‍
മില്ലുടമകളുമായി
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വിശദീകരിക്കാമോ;
(ബി)
കഴിഞ്ഞ
തവണ എത്ര
മില്ലുകളുമായാണ്
കരാറിലേര്‍പ്പെട്ടതെന്നും
ഏത് നിരക്കിലാണ് കരാര്‍
ഉറപ്പിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
പല
ജില്ലകളിലും ഒന്നാം വിള
കൊയ്ത്തു തുടങ്ങിയ
സാഹചര്യത്തിലും
മഴയുള്ളതിനാലും നെല്ല്
സംഭരണം വൈകിയാല്‍
കര്‍ഷകര്‍
പ്രതിസന്ധിയിലാകും
എന്നത് കണക്കിലെടുത്ത്
സപ്ലൈകോയുടെ നെല്ല്
സംഭരണ നടപടികള്‍
വേഗത്തിലാക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
കുപ്പി
വെളള വിപണിയിലെ ചൂഷണം
388.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പി
വെളള വിപണിയിലെ
ചൂഷണമില്ലാതാക്കുവാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോ
വഴി കുപ്പിവെളളം
വിപണിയില്‍
എത്തിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഹോട്ടല്‍
ഭക്ഷണ വിലവിവരം
389.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷ്യ വസ്തുക്കള്‍ക്ക്
അടിസ്ഥാനവിലയോ അളവോ
നിശ്ചയിച്ചിട്ടുണ്ടോ;
വിലവിവര പട്ടിക
പ്രദര്‍ശിപ്പിക്കണമെന്ന
നിയമം നിലവിലുണ്ടോ;
ആയത് പരിശോധനക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ആറ് മാസക്കാലയളവില്‍
(2019 ഏപ്രില്‍ മുതല്‍)
ഈ വിഷയം സംബന്ധിച്ച്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വയനാട്ടിലെ
സൗജന്യ ഭക്ഷ്യധാന്യ വിതരണം
390.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ 2019-ലെ
പ്രളയകാലത്ത് റേഷന്‍
കടകള്‍ വഴി വയനാട്
ജില്ലയില്‍ സൗജന്യമായി
നല്കിയ
ഭക്ഷ്യധാന്യത്തിന്റെ
കണക്ക് താലൂക്ക്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യം എത്ര റേഷന്‍
കാര്‍ഡ് ഉടമകള്‍ക്ക്
ലഭ്യമായി എന്ന്
അറിയിക്കാമോ?
നിലമ്പൂരിലെ
പ്രളയ ബാധിതര്‍ക്ക് സൗജന്യ
റേഷന്‍
391.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കിലെ പ്രളയ ബാധിത
പ്രദേശങ്ങളില്‍ ഭക്ഷ്യ
വകുപ്പ് സ്വീകരിച്ച
നടപടികളും നല്കിയ
സേവനങ്ങളും
വിശദമാക്കാമോ;
(ബി)
പ്രളയ ദുരിതവുമായി
ബന്ധപ്പെട്ട് പ്രസ്തുത
താലൂക്കില്‍ എത്ര
കുടുംബങ്ങള്‍ക്കാണ്
ഇതുവരെ സൗജന്യ റേഷന്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രളയ
സമയത്തെ
ഉരുള്‍പൊട്ടലിലും
പേമാരിയിലും
പൂര്‍ണ്ണമായും വീട്
തകര്‍ന്ന
കുടുംബങ്ങള്‍ക്ക് ഒരു
വര്‍ഷത്തേക്കെങ്കിലും
സൗജന്യ റേഷന്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പ്രവൃത്തികള്‍
392.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
മണ്ഡലത്തില്‍ ഭക്ഷ്യവും
സിവില്‍ സപ്ലെെസും
വകുപ്പ് എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ?
ഉപഭോക്തൃവിവര
ഡെസ്കുകളുടെ പ്രവര്‍ത്തനം
393.
ശ്രീ.എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപഭോക്താക്കള്‍ക്ക്
മികച്ച സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച
നയപരിപാടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറം,
ലീഗല്‍ സര്‍വ്വീസ്
അതോറിറ്റിയുമായി
സഹകരിച്ച് നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പുതുതായി
സ്ഥാപിച്ച
ഉപഭോക്തൃവിവര
ഡെസ്കുകളുടെ
പ്രവര്‍ത്തനം നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ഹാേട്ടലുകളില്
വില നിയന്ത്രണം
394.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹാേട്ടല്‍ ഭക്ഷണത്തിന്
ന്യായവില
ഇൗടാക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമാേ;
(ബി)
അമിത
വില ഇൗടാക്കുന്ന
ഹാേട്ടലുകളില് വില
നിയന്ത്രണം
നടപ്പാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കാമോ?
ഉപഭോക്തൃ
കമ്മീഷനിലെയും ഫോറങ്ങളിലെയും
നിയമനം
395.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
കമ്മീഷനിലും
ഫോറങ്ങളിലും ഒഴിഞ്ഞു
കിടന്ന അംഗങ്ങളുടെ
തസ്തിക
നികത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉപഭോക്തൃ
ഫോറത്തില്‍
അംഗങ്ങളാകാനുളള
അടിസ്ഥാന യോഗ്യത,
പ്രവൃത്തി പരിചയം
എന്നിവ
എന്തെല്ലാമാണെന്നും ഈ
നിബന്ധനകളെല്ലാം
പാലിച്ചാണോ നിയമനം
നടത്തിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഉപഭോക്തൃ
ഫോറങ്ങളില്‍ വഴിവിട്ട
നിയമനം നടന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് കൈക്കൊണ്ട
നടപടികള്‍
വിശദമാക്കുമോ?
കുപ്പിവെള്ളത്തിന്റെ
വില
396.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പിവെള്ളത്തിന്റെ
വില നിശ്ചയിക്കുന്നത്
സംബന്ധിച്ച വിഷയം
പരിശോധിക്കുന്നതിന്
വിദഗ്ദ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
വില
നിശ്ചയിക്കുന്നതു
സംബന്ധിച്ച് സ്വകാര്യ
കുടിവെള്ള
കമ്പനികളുമായി
ചര്ച്ചനടത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ഡി)
വില
നിശ്ചയിക്കുന്നതുമായി
ബന്ധപ്പെട്ട്
തുടര്‍ന്ന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?