ജി.പി.എസ്.
നിയന്ത്രിത ആംബുലന്‍സ്
സര്‍വ്വീസ്
231.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളില്‍
ഗുരുതരമായി പരിക്ക്
പറ്റുന്നവര്‍ സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടിയാല്‍
നാല്പത്തിയെട്ടു
മണിക്കൂര്‍ വരെയുള്ള
ചികിത്സാ ചിലവ്
സര്‍ക്കാര്‍
വഹിക്കുന്നതിന്
2.11.2017-ല്‍
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന ഉന്നതാധികാര
സമിതിയോഗം തീരുമാനം
എടുത്തിരുന്നോ;എങ്കില്‍
പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
സ്വകാര്യ
ആശുപത്രികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വാഹനാപകടങ്ങളില്‍
പരിക്ക് പറ്റുന്നവരെ
പെട്ടെന്ന് തന്നെ
ആശുപത്രികളില്‍
എത്തിക്കുവാന്‍
ജി.പി.എസ്. നിയന്ത്രിത
ആംബുലന്‍സ് സര്‍വ്വീസ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇത്തരത്തില്‍ എത്ര
ആംബുലന്‍സുകളാണ്
സംസ്ഥാനത്ത്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ ഈ സംവിധാനം
ഏത് ഏജന്‍സി മുഖേനയാണ്
നടപ്പിലാക്കുന്നതെന്നും
ആയതിലേയ്ക്കായി
പ്രതിവര്‍ഷം
ഏജന്‍സിയ്ക്ക് എന്ത്
തുകയാണ്
നല്‍കേണ്ടതെന്നും
വ്യക്തമാക്കാമോ?
നിപ
ബാധയ്ക്കെതിരെയുളള
മുന്‍കരുതലുകള്‍
232.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-
ല്‍ സംസ്ഥാനത്തെ
ആശങ്കയിലാക്കിയ നിപാ
ബാധ, ഇൗ വര്‍ഷം വീണ്ടും
ഉണ്ടായ സാഹചര്യം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
നിപാ
ബാധിതരുടെ രോഗ
നിര്‍ണ്ണയം
നടത്തുന്നതിനും ലാബ്
പരിശോധനയ്ക്കും
സംസ്ഥാനത്ത് നിലവിലുളള
സംവിധാനം എന്താണ്; ഇത്
പര്യാപ്തമാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
രോഗങ്ങള്‍
കണ്ടെത്തുന്നതിന്
സംസ്ഥാനത്ത് സുസജ്ജമായ
വെെറോളജി ലാബുകള്‍
സ്ഥാപിക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
2018
ല്‍ നിപ വെെറസ്
ആദ്യമായി സംസ്ഥാനത്ത്
പടര്‍ന്ന് പിടിച്ച
സാഹചര്യം സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിരുന്നോ;
പ്രസ്തുത പഠനത്തിലെ
കണ്ടെത്തല്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
നവജാത
ശിശുമരണം
233.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നവജാത
ശിശുമരണം
കുറയ്ക്കുന്നതിനായി
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
എയര്‍
ആംബുലന്‍സ്
234.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയര്‍ ആംബുലന്‍സ്
സംവിധാനം
സജ്ജമാക്കുന്നതിന്
ആലാേചനയുണ്ടാേയെന്ന്
അറിയിക്കാമോ;
(ബി)
എയര്‍
ആംബുലന്‍സ് സംവിധാനം
സജ്ജമാക്കുന്നതിനു
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്നും ഇത്
സംബന്ധിച്ച
വിശദാംശങ്ങളും
വ്യക്തമാക്കാമോ?
പരസ്യം
നല്കി മരുന്നുകള്‍
235.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിരവധി
രോഗങ്ങളെ സംബന്ധിച്ചും
അവക്കുള്ള മരുന്നുകളെ
സംബന്ധിച്ചും
ദൃശ്യ-പത്ര-മാധ്യമങ്ങളില്‍
പരസ്യം നല്കി
മരുന്നുകള്‍
മാര്‍ക്കറ്റ്
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിധത്തില്‍ മരുന്നുകള്‍
മാര്‍ക്കറ്റ്
ചെയ്യുന്നത്
നിയമപ്രകാരമാണോയെന്ന്
വിശദമാക്കുമോ;അല്ലെങ്കിൽ
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ശാസ്ത്രീയമായ
പരിശോധനയില്ലാതെ
പരസ്യം മുഖേന
മാര്‍ക്കറ്റ് ചെയ്യുന്ന
മരുന്നുകള്‍ ജനങ്ങളില്‍
ഉണ്ടാക്കുന്ന ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍
കണക്കിലെടുത്ത് ഈ
വിധത്തിലുള്ള
പരസ്യങ്ങളും മരുന്നു
വില്പനയും തടയുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ആരോഗ്യ
സംവിധാനത്തിന്റെ ശാക്തീകരണം
236.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രളയം, നിപ തുടങ്ങിയ
പ്രതിസന്ധികളെ
അതിജീവിച്ചുകൊണ്ട്നീതി
ആയോഗിന്റെ
റിപ്പോര്‍ട്ട് പ്രകാരം
ദേശീയ ആരോഗ്യ
സൂചികയില്‍
തുടര്‍ച്ചയായി രണ്ട്
വര്‍ഷവും ഒന്നാം സ്ഥാനം
നേടിയെടുക്കുന്നതിലേക്ക്
നയിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ആരോഗ്യ
സംവിധാനത്തിന്റെ
ശാക്തീകരണത്തിനും
വിപുലീകരണത്തിനും
ചെയ്തുകൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
രോഗപ്രതിരോധത്തിനായി
ജനപങ്കാളിത്തത്തോടെയുള്ള
ബോധവത്കരണത്തിനും
ശുചീകരണത്തിനും
എന്നതുപോലെ
രോഗബാധിതര്‍ക്ക്
ഗുണനിലവാരമുള്ള
ചികിത്സ, താങ്ങാവുന്ന
നിരക്കില്‍
ലഭ്യമാക്കുന്നതിനും
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ?
മലബാര്‍
കാന്‍സര്‍ സെന്റര്‍
237.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലബാര്‍ കാന്‍സര്‍
സെന്ററിന്റെ സമഗ്ര
പുരാേഗതിക്കായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
സമഗ്ര പുരാേഗതി
ലക്ഷ്യമാക്കി
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളില്‍
ഏതാെക്കെ
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളതെന്നും
ആയത്
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്താെക്കെ
കാര്യങ്ങളാണ്
ഉള്ളതെന്നും
വ്യക്തമാക്കാമാേ?
സ്വാശ്രയ
മെഡിക്കല്‍ കാേളേജ്
വിദ്യാര്‍ത്ഥികളുടെ ഫീസ്
238.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ കാേളേജ്
വിദ്യാര്‍ത്ഥികളുടെ
ഫീസ് സംബന്ധമായ കേസ്
നടത്തിപ്പിനെന്ന
പേരില്‍ ഒരു സംഘടന
വ്യാപകമായ പണപ്പിരിവ്
നടത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷണം
ആവശ്യപ്പെട്ട്
ഹെെക്കാേടതി റൂള്‍ 150
പ്രകാരം സര്‍ക്കാര്‍
ഹെെക്കാേടതിയില്‍
അപേക്ഷ ഫയല്‍
ചെയ്തിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇതു സംബന്ധമായി വല്ല
അന്വേഷണവും
നടക്കുന്നുണ്ടാേ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
ഹൃദ്രോഗ
നിര്‍ണ്ണയവും ചികിത്സയും
239.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൃദ്രോഗികളുടെ എണ്ണം
അനിയന്ത്രിതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൃദ്രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കുമുള്ള
ആധുനിക സൗകര്യങ്ങള്‍
സംസ്ഥാനത്തെ എല്ലാ
താലൂക്ക്
ആശുപത്രികളിലും
സജ്ജമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
ഹീമോഫീലിയ
രോഗികള്‍ക്കുള്ള ചികിത്സാ
സൗകര്യങ്ങള്‍
240.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹീമോഫീലിയ രോഗികള്‍ക്ക്
കാരുണ്യ ഫാര്‍മസി വഴി
സൗജന്യമായി
ലഭിച്ചുകൊണ്ടിരുന്ന
മരുന്നു വിതരണം
തടസ്സപ്പെട്ടതുമൂലം
രോഗികള്‍
അഭിമുഖീകരിക്കേണ്ടി
വരുന്ന പ്രയാസങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.എസ്.പി.
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ഹീമോഫീലിയ
പോലുള്ള ഗുരുതര
രോഗങ്ങള്‍ക്കുള്ള
ചികിത്സ
ഉള്‍പ്പെട്ടിട്ടില്ലെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഭീമമായ
ചികിത്സാ ചെലവ് വേണ്ടി
വരുന്ന ഇത്തരം രോഗങ്ങളെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഹീമോഫീലിയ
രോഗികള്‍ക്ക്
സൗജന്യമായി മരുന്നു
വിതരണം
സാധ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
കോളേജില്‍ ഹെമറ്റോളജി
കേന്ദ്രം
241.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
കോളേജില്‍ ഹെമറ്റോളജി
കേന്ദ്രം
തുടങ്ങുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ?
കാന്‍സര്‍രോഗ
ബോധവത്ക്കരണം
242.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കാന്‍സര്‍
രോഗം ബാധിക്കുന്നവരുടെ
എണ്ണത്തിലുണ്ടാവുന്ന
വര്‍ദ്ധനവ് സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ജില്ലയിലെ
ഏതു മേഖലയിലാണ് ഈ രോഗം
ബാധിച്ചവരുടെ എണ്ണം
കൂടുതലുളളതെന്ന്
വിശദമാക്കുമോ;
(സി)
കാന്‍സര്‍
രോഗത്തിനെതിരെ
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കുമോ?
ആരോഗ്യമേഖലയില്‍
സുസ്തിര വികസനം
243.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2030
വർഷത്തോടെ
ആരോഗ്യമേഖലയില്‍
സുസ്തിര വികസനം
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നവജാത
ശിശുക്കളിലെ അനാരോഗ്യം
കണ്ടെത്തുന്നതിനും
ചികിത്സിക്കുന്നതിനും
സർക്കാർ ആശുപത്രികളില്‍
എന്തെല്ലാം സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
പ്രസ്തുത
സംവിധാനം
സ്വകാര്യമേഖലയിലും
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
പൊതുജനാരോഗ്യരംഗത്ത്
എയര്‍ ആംബുലന്‍സ്
244.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പൊതുജനാരോഗ്യരംഗത്ത്
എയര്‍ ആംബുലന്‍സ്
സൗകര്യം
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
245.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതി എന്താണെന്ന്
വിശദമാക്കാമോ; പദ്ധതി
പരിപൂര്‍ണ്ണമായും
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതു
വഴി നല്കി വരുന്ന
ചികിത്സാ സൗകര്യങ്ങളും
സംവിധാനങ്ങളും
വിശദീകരിക്കാമോ;
(സി)
വ്യക്തികളുടെ
ആരോഗ്യ വിവരങ്ങള്‍
ഡിജിറ്റല്‍
രൂപത്തിലാക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
അവയുടെ പുരോഗതി
വെളിപ്പെടുത്തുമോ;
(ഡി)
ഇ-ഹെല്‍ത്ത്
പദ്ധതി
നടപ്പാക്കുന്നതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
സജ്ജമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
പദ്ധതി
നടപ്പാക്കുന്നതിലൂടെ
ആരോഗ്യ മേഖലയില്‍
ഉണ്ടാകുന്ന നേട്ടങ്ങള്‍
വിശദീകരിക്കാമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
246.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയാസരഹിതമായ ചികിത്സ
ഉറപ്പ്
വരുത്തുന്നതിന്റെ
ഭാഗമായി നടപ്പിലാക്കി
വരുന്ന ഇ-ഹെല്‍ത്ത്
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ ഏതെല്ലാം
ആശുപത്രികളില്‍ ആണ്
ഇ-ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്നും
അവയുടെ പ്രവര്‍ത്തന
പുരോഗതിയും
അറിയിക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തില്‍ കൂടുതല്‍
ആശുപത്രികളില്‍
ഇ-ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഹൃദ്യം
പദ്ധതി
247.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
ഹൃദയസംബന്ധമായ
അസുഖത്തിന് ചികിത്സ
നല്കുന്ന ഹൃദ്യം
പദ്ധതി മുഖേന
എന്തെല്ലാം ചികിത്സാ
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ആരോഗ്യ
പരിരക്ഷ ലഭ്യമാക്കുന്നതിന്
നടപടി
248.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഓരോ കുടുംബത്തിനും എത്ര
രൂപയുടെ ആരോഗ്യ
പരിരക്ഷയാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കാരുണ്യ
ആരോഗ്യ പദ്ധതിയില്‍
ഉള്‍പ്പെടാത്ത മൂന്ന്
ലക്ഷം രൂപ വരെ വാര്‍ഷിക
വരുമാനമുള്ള
കുടുംബങ്ങള്‍ക്ക്
ആരോഗ്യ പരിരക്ഷ
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഹൃദ്യം
പദ്ധതിയ്ക്കാവശ്യമായ തുക
249.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനെട്ട്
വയസ്സുവരെയുള്ള
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ നല്‍കുന്നതിന്
'ഹൃദ്യം' എന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പദ്ധതിയ്ക്കാവശ്യമായ
തുക സംസ്ഥാന
സര്‍ക്കാരാണോ
കേന്ദ്രസര്‍ക്കാരാണോ
അതോ സംയുക്തമായാണോ
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
നാഷണല്‍
ഹെല്‍ത്ത് മിഷന്റെ
ആര്.ബി.എസ്.കെ.
പദ്ധതിയുടെ ഫണ്ട്
ഇതിലേയ്ക്കായി
ഉപയോഗിക്കുന്നുണ്ടെങ്കില്‍
എത്ര തുകയാണ്
ഉപയോഗിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
നാളിതുവരെ
ഈ പദ്ധതിയ്ക്കായി എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഒൗവര്‍
റെസ്പോണ്സിബിലിറ്റി റ്റു
ചില്‍ഡ്രന്‍ പദ്ധതി
250.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികളിലുണ്ടാകുന്ന
മാനസിക, സ്വഭാവ,
വെെകാരിക
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
'ഒൗവര്‍
റെസ്പോണ്സിബിലിറ്റി
റ്റു ചില്‍ഡ്രന്‍'
(ഒ.ആര്.സി.) പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്കൂളുകളെയാണ്
ഒ.ആര്.സി. പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്കിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്ക് യൂണിസെഫ്-
ല്‍ നിന്നും സഹായം
ലഭ്യമാകുന്നുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
കരുതല്‍
സ്പര്‍ശം കെെകാേര്ക്കാം
കുട്ടികള്‍ക്കായി പദ്ധതി
251.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങളും
പീഢനങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
അക്രമവും പീഢനവും തടയുക
എന്ന ലക്ഷ്യത്താേടെ
കരുതല്‍ സ്പര്‍ശം
കെെകാേര്ക്കാം
കുട്ടികള്‍ക്കായി എന്ന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
ഇതിന്റെ ഭാഗമായി
എന്താെക്കെ പരിശീലന
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതി ഒരു തുടര്‍
പദ്ധതിയായി നടത്തുന്ന
കാര്യം പരിഗണിക്കുമാേ?
നാഷണല്‍
ഹെല്‍ത്ത് മിഷന് ഫണ്ട്
മുഖേനയുള്ള പദ്ധതികള്‍
252.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19,
2019-20 സാമ്പത്തിക
വര്‍ഷങ്ങളില്‍ നാഷണല്‍
ഹെല്‍ത്ത് മിഷന്
ഫണ്ടില്‍ നിന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ച തുക; ഓരോ
വര്‍ഷവും അനുമതി നൽകിയ
നിര്‍മ്മാണ
പ്രവൃത്തികളുടെ
വിശദാംശം എന്നിവ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
2014-15,
2015-16 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
നിര്‍മ്മാണ അനുമതി
ലഭിച്ച പദ്ധതികളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ഉദ്ഘാടനം നടത്താനുള്ളവ
ഏതൊക്കെയെന്നും അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍മ്മാണം
വൈകുന്നതിലെ കാരണങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
അശ്വമേധം
പദ്ധതി
253.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
കുഷ്ഠരോഗികളുടെ എണ്ണം
എത്രയാണെന്ന്
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍ ജില്ലതിരിച്ച്
അറിയിക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍ 2019-ല്‍
എത്ര കേസുകള്‍ പുതുതായി
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍
വെര്‍ട്ടിക്കലായി എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
ജില്ലതിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
അശ്വമേധം
പദ്ധതി
നടപ്പിലാക്കിയതിനു ശേഷം
എത്ര പേര്‍ക്ക് രോഗം
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട്
ലഭ്യമായിട്ടുള്ള
കേന്ദ്ര സഹായം
എന്താണെന്ന്
വിശദമാക്കാമോ?
അശ്വമേധം
പദ്ധതി
254.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുഷ്ഠരോഗ
നിർമ്മാർജനത്തിനായി
അശ്വമേധം പദ്ധതി
നടപ്പാക്കിയ ശേഷം
കുഷ്ഠരോഗികളുടെ
എണ്ണത്തിൽ കുറവ്
വന്നിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിക്ക് നിലവിൽ
കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
കുഷ്ഠരോഗ
നിർമ്മാർജന പദ്ധതി എത്ര
വർഷത്തേക്ക് കൂടി
തുടരേണ്ടിവരുമെന്നാണ്
വകുപ്പ്
കണക്കാക്കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ഡി)
പ്രസ്തുത
കാലയളവിൽ നിലവിലുള്ള
ലെപ്രസി ജീവനക്കാരുടെ
സേവനം ഉറപ്പാക്കുവാൻ
കഴിയുമോ; ഇല്ലെങ്കിൽ
ഇതിലേക്ക് മുൻകൂട്ടി
സ്വീകരിക്കാൻ കഴിയുന്ന
ബദൽ മാർഗങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ആയുഷ്മാന്‍
ഭാരത് പദ്ധതി
255.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
പി. ഉണ്ണി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
പ്രാബല്യത്തിലുണ്ടായിരുന്ന
രാഷ്ട്രീയ സ്വാസ്ഥ്യ
ബീമാ യോജന
(ആര്.എസ്.ബി.വൈ)
യ്ക്കു പകരം ആയുഷ്മാന്‍
ഭാരത് എന്ന പേരില്‍
കൊണ്ടുവന്ന പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതിയെ
ഉള്‍പ്പെടുത്തിക്കൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന
വിപുലീകൃതമായ കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയുടെ (കാസ്പ്)
വിശദാംശം നല്‍കുമോ;
ഗുണഭോക്താക്കള്‍ക്കായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
വഹിക്കുന്ന പ്രീമിയം
തുകയെത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കേന്ദ്ര
പദ്ധതി പ്രകാരം
ആനുകൂല്യത്തിന്
അര്‍ഹരായവരുടെയും
സംസ്ഥാന പദ്ധതി
പ്രയോജനപ്രദമാകുമെന്ന്
കണക്കാക്കുന്നവരുടെയും
എണ്ണം അറിയിക്കാമോ;
(ഡി)
പുതിയ
പദ്ധതി ആരംഭിച്ചതിനെ
തുടര്‍ന്ന് കാരുണ്യ
പദ്ധതി
നിര്‍ത്തലാക്കുന്ന
സാഹചര്യത്തില്‍ കാരുണ്യ
പദ്ധതിയുടെ ആനുകൂല്യം
ലഭിച്ചിരുന്നവര്‍ക്കും
ലഭിക്കാന്‍
അര്‍ഹതയുള്ളവര്‍ക്കും
സഹായം
നിഷേധിക്കപ്പെടാതിരിക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ഇ)
കേന്ദ്രസര്‍ക്കാര്‍
നിലപാടില്‍ നിന്നു
വിഭിന്നമായി കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
നടപ്പാക്കുന്നതോടൊപ്പം
തന്നെ പൊതുജനാരോഗ്യ
മേഖലയെ
ശാക്തീകരിക്കാന്‍
നടത്തി വരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ?
ക്യാന്‍സര്‍
സുരക്ഷാ പദ്ധതി
256.
ശ്രീ.കെ.
ദാസന്
,,
സജി ചെറിയാന്
,,
കാരാട്ട് റസാഖ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രായഭേദമന്യേ
ക്യാന്‍സര്‍ ബാധിതരുടെ
എണ്ണം വര്‍ദ്ധിച്ച്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പതിനെട്ട്
വയസ്സിന് താഴെയുള്ള
ക്യാന്‍സര്‍ ബാധിതരായ
എല്ലാ കുട്ടികള്‍ക്കും
പ്രയോജനം ലഭിക്കുന്ന
വിധത്തില്‍ ക്യാന്‍സര്‍
സുരക്ഷാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഒരു
കുട്ടിയ്ക്ക് എത്ര രൂപ
വരെയാണ് പ്രസ്തുത
പദ്ധതി പ്രകാരം സഹായം
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ഏതെല്ലാം
ആശുപത്രികളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കനിവ്
108 പദ്ധതി
257.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കനിവ്
108' പദ്ധതിയുടെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ
കേന്ദ്രങ്ങളാണ് ഇതിനായി
തെരഞ്ഞെടുത്തിരിക്കുന്നത്;
വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതി
258.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പില്‍ നാളിതുവരെ
എത്ര തസ്തികകള്‍
പുതിയതായി
സൃഷ്ടിച്ചിട്ടുണ്ട്;
പുതിയതായി സൃഷ്ടിച്ച
എല്ലാ തസ്തികകളിലും
നിയമനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ
നടത്തിപ്പിനായി
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍
ആരൊക്കെ വിദേശ യാത്ര
നടത്തിയിട്ടുണ്ട്;
പ്രസ്തുത യാത്രയ്ക്ക്
അനുമതി നല്കിയ സർക്കാർ
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ആര്‍ദ്രം
പദ്ധതി
259.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എത്ര
പ്രാഥമികാരാേഗ്യകേന്ദ്രങ്ങളെയാണ്
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരാേഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലുള്‍പ്പെട്ട
ഏതാെക്കെ
പ്രാഥമികാരാേഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരാേഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(സി)
പ്രസ്തുത
നിര്മ്മാണപുരാേഗതിയുടെ
വിശദാംശം ലഭ്യമാക്കാമാേ
?
ആര്‍ദ്രം
പദ്ധതി
260.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
ആരോഗ്യസ്ഥാപനങ്ങളെയാണ്
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ നിന്നും
ഏതെങ്കിലും ആശുപത്രിയെ
പുതിയതായി ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ആര്‍ദ്രം
പദ്ധതി
261.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലേര്പ്പെടുത്തിയ
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
ആര്‍ദ്രം
മിഷന്
262.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
സംസ്ഥാനത്തെ
ആശുപത്രികളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
റാന്നി
നിയോജകമണ്ഡലത്തില്‍
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
ഏതൊക്കെ
ആശുപത്രികളെയാണെന്ന്
വ്യക്തമാക്കാമോ;
എന്തൊക്കെ പദ്ധതികളാണ്
ഇവിടെ ഓരോ
ആശുപത്രിയിലും
നടപ്പാക്കുന്നതെന്നും
ആശുപത്രിയുടെ പേരും
ആവിഷ്കരിക്കുന്ന
പദ്ധതിയും ഇവയുടെ
നിലവിലെ സ്ഥിതി സഹിതം
വിശദമാക്കാമോ;
(സി)
മലയോര
മേഖലയായ റാന്നിയിലെ
പി.എച്ച്.സി. കളില്‍
കൂടുതല്‍ ഡോക്ടര്‍മാര്‍
അടക്കമുള്ള ജീവനക്കാരെ
നിയമിക്കന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
എറണാകുളം
മെഡിക്കല്‍ കോളേജ്
263.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എറണാകുളം
മെഡിക്കല്‍ കോളേജിന്റെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദാംശം അറിയിക്കുമോ ;
(ബി)
നിലവില്‍
എന്തെല്ലാം പദ്ധതികള്‍
ഇവിടെ
നടപ്പിലാക്കിവരുന്നു
എന്ന് അറിയിക്കുമോ ?
എന്‍.ക്യു.എ.എസ്.അംഗീകാരം
നേടിയ പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
264.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ ക്വാളിറ്റി
അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്
(എന്‍.ക്യു.എ.എസ്സ്.)
അംഗീകാരം
ലഭിച്ചിട്ടുള്ള
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
മങ്കട
സി.എച്ച്.സി
265.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മങ്കട സിഎച്ച്സി. യുടെ
നവീകരണവുമായി
ബന്ധപ്പെട്ട് 2019-20
ബജറ്റിലെ ടോക്കണ്‍
പ്രൊവിഷന്‍ അനുസരിച്ച്
തയ്യാറാക്കിയ
മാസ്റ്റര്‍ പ്ലാനിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തയ്യാറാക്കിയ
മാസ്റ്റര്‍ പ്ലാന്‍
പ്രകാരമുള്ള
ഘടകങ്ങള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് വകുപ്പ്
തലത്തില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
പ്രൊപ്പോസല്‍
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ പുഴക്കാട്ടിരി
സി.എച്ച്.സി.യിലെ കെട്ടിട
നിര്‍മ്മാണം
266.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തിവികസനഫണ്ട്
ഉപയോഗിച്ച് മങ്കട
മണ്ഡലത്തിലെ
പുഴക്കാട്ടിരി
സി.എച്ച്.സി.യിൽ നടന്നു
വരുന്ന കെട്ടിട
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള ഭരണാനുമതി
പുതുക്കിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
വകുപ്പുതലത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
പ്രെെമറി
ഹെല്‍ത്ത് സെന്ററുകള്‍
267.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര പ്രെെമറി
ഹെല്‍ത്ത് സെന്ററുകള്‍
ഉണ്ടെന്നും ഇതില്‍ എത്ര
എണ്ണം കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇനിയും
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയിട്ടില്ലാത്ത
പി.എച്ച്.സി.കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കാമോ?
ഡയാലിസിസ്
യൂണിറ്റുകളുടെ പ്രവര്‍ത്തനം
268.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍,
നീലേശ്വരം താലൂക്ക്
ആശുപത്രികളില്‍
അനുവദിച്ച ഡയാലിസിസ്
യൂണിറ്റുകള്‍
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
269.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
ല്‍ കാട്ടാക്കട
മണ്ഡലത്തില്‍
ആരോഗ്യവകുപ്പിന്
കീഴില്‍ നടന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍, (അനുമതി
ലഭ്യമായ പ്രവൃത്തിയുടെ
പേര്, തുക,
ആരോഗ്യകേന്ദ്രങ്ങളിലുണ്ടായ
മാറ്റം,
സൃഷ്ടിക്കപ്പെട്ട
തസ്തികകള്‍)
ലഭ്യമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷമുളള വികസന
പ്രവര്‍ത്തനങ്ങള്‍
മേല്‍ വിവരിച്ച പ്രകാരം
തരംതിരിച്ച്
ലഭ്യമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങള്‍
270.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
നയത്തിന്റെ ഭാഗമായി
കൊല്ലം ജില്ലയില്‍ എത്ര
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റാന്‍ നാളിതുവരെ
നിശ്ചയിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പട്ടികയില്‍
കൊട്ടാരക്കര നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
ആരോഗ്യ കേന്ദ്രങ്ങള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
അവയില്‍
ഏതെല്ലാം
ആരോഗ്യകേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ടെന്നും
ഇനിയും കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റേണ്ട
കേന്ദ്രങ്ങളില്‍
നടക്കുന്ന
പ്രവര്‍ത്തികളുടെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
271.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്ത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഓരോ
ജില്ലയിലും അനുവദിച്ച
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം ഇനിയും
ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ പ്രവര്‍ത്തനം
അടിയന്തരമായി
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
272.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍ 24
മണിക്കൂറും ഡോക്ടറുടെ
സേവനം
ലഭ്യമാകാത്തതിനാല്‍
അത്യാവശ്യഘട്ടങ്ങളില്‍
രോഗികള്‍ ദൂരെയുളള
ആശുപത്രികളില്‍
പോകേണ്ടി വരുന്നത്
ഒഴിവാക്കുന്നതിനായി
രാവിലെ 9 മണി വരെയും
വെെകുന്നേരം 6 മണിക്കു
ശേഷവും ഡോക്ടറുടെ
സേവനം
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ കുടുംബാരോഗ്യ
കേന്ദ്രങ്ങളിലും
ഡയാലിസിസ് യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ വികസനം
273.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
മാറ്റിയതിന്റെ ഭാഗമായി
ഇവയുടെ അടിസ്ഥാന
സൗകര്യവികസനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
അടിസ്ഥാന
സൗകര്യവികസനത്തിന്
ആരോഗ്യ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും ഏതൊക്കെ
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ക്കാണ്
ഫണ്ട്
അനുവദിച്ചിട്ടുളളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങള്‍
274.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ വളാഞ്ചേരി
പി.എച്ച്.സി. യെ
സി.എച്ച്.സി.
ആക്കുന്നതിന് നഗരസഭ
ചെയര്‍പേഴ്സണ്‍ നല്കിയ
2481/VIP/M(H,SJ) എന്ന
നിവേദനത്തില്‍ ആരോഗ്യ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(ബി)
വളാഞ്ചേരി,
പാെന്വള, ഇരിമ്പിളിയം,
എടയൂര്‍
എന്നിവിടങ്ങളില്‍ ദേശീയ
ആരോഗ്യ മിഷന് വഴി
(എന്‍.എച്ച്.എം.)
ആരോഗ്യ കേന്ദ്രം
അനുവദിക്കണമെന്ന
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
എന്‍.എച്ച്.എം.
പ്രോജക്ട് ഡയറക്ടര്‍
തയ്യാറാക്കിയ പുതിയ
ആരോഗ്യ കേന്ദ്രങ്ങള്‍
അനുവദിക്കുന്ന
ലിസ്റ്റില്‍
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ ഏതെല്ലാം
കേന്ദ്രങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
കേന്ദ്ര ആരോഗ്യ
മന്ത്രാലയത്തിന്
സംസ്ഥാന ആരോഗ്യ
വകുപ്പ് അയച്ച
ലിസ്റ്റില്‍
ഉള്‍പ്പെട്ട
കേന്ദ്രങ്ങള്‍
ഏതെല്ലാം; ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
അയച്ചതും
എന്‍.എച്ച്.എം.
ഡയറക്ടര്‍ അയച്ചതുമായ
ലിസ്റ്റിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
ആശുപത്രികളില്‍ വര്‍ക്കിങ്ങ്
അറേഞ്ച്മെന്റ് വ്യവസ്ഥ
275.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
താലൂക്ക് ആശുപത്രിയിലെ
ജീവനക്കാര്‍
വര്‍ക്കിങ്ങ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ മറ്റ്
ആശുപത്രികളില്‍ ജോലി
നോക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
കുറ്റിപ്പുറം താലൂക്ക്
ആശുപത്രിയില്‍ നിന്നും
എത്രപേര്‍ വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
പോയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആശുപത്രിയിലെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത്
ജീവനക്കാരുടെ
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
റദ്ദാക്കുകയോ പകരം
ജീവനക്കാരെ
അനുവദിക്കുകയോ
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റാന്നി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
276.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
അനുവദിച്ചിട്ടുള്ള
ഡോക്ടര്‍മാര്‍
അടക്കമുള്ള
ജീവനക്കാരുടെ എണ്ണം ഇനം
തിരിച്ച്
വ്യക്തമാക്കാമോ ;
പ്രസ്തുത തസ്തികകളില്‍
നിലവില്‍ എത്ര പേര്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രികളിലെ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ വിശദമാക്കാമോ
; ഇതനുസരിച്ച് റാന്നി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഏതൊക്കെ
തസ്തികകളാണ് ഇനിയും
അനുവദിക്കേണ്ടത്; ഈ
തസ്തികകള്‍
അനുവദിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ക്യാൻസർ
രോഗ ചികിത്സാകേന്ദ്രം
277.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലാ ആശുപത്രിയില്‍
ആധുനിക
സൗകര്യങ്ങളോടുകൂടിയ
ക്യാൻസർ രോഗ
ചികിത്സാകേന്ദ്രം
ആരംഭിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ?
ആറന്മുള
മണ്ഡലത്തിലെ ആശുപത്രികൾ
278.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പത്തനംതിട്ട ജനറല്‍
ആശുപത്രിയിലും ജില്ലാ
ആശുപത്രിയിലും പുതുതായി
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ആറന്മുള
മണ്ഡലത്തിലെ ജില്ലാ
ആശുപത്രിയിലും ജനറല്‍
ആശുപത്രിയിലും
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമുള്പ്പെടെ
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി എത്ര തുക
ചെലവാക്കിയെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഇനം തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലപ്പുറം
ഗവ.താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സെന്ററും കാരുണ്യ
ഫാര്‍മസിയും
279.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഗവ.താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് സെന്ററും
കാരുണ്യ ഫാര്‍മസിയും
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ആരാണ്
സമര്‍പ്പിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യം വിവിധ
കോണുകളില്‍ നിന്ന്
ഉയര്‍ന്നിട്ടും
ഇതുവരേയും ബന്ധപ്പെട്ട
ഓഫീസുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ജില്ലാ
ആസ്ഥാനത്തെ ഏക
സര്‍ക്കാര്‍ ആശുപത്രി
എന്ന നിലയിലും
രോഗികളുടെ
വര്‍ദ്ധിച്ചുവരുന്ന
എണ്ണവും കണക്കിലെടുത്ത്
മലപ്പുറം താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഡയാലിസിസ് സെന്ററും
കാരുണ്യ ഫാര്‍മസിയും
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സമര്‍പ്പിക്കുവാന്‍
ബന്ധപ്പെട്ട
ഓഫീസുകൾക്ക് നിർദ്ദേശം
നല്‍കുമോ
എന്ന്അറിയിക്കുമോ ?
പാറശ്ശാല
ഗവ.താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി നവീകരണം
280.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
ഗവ.താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
നവീകരിക്കുന്നതിനായി
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നേയ്ക്ക്
ആരംഭിക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
പദ്ധതി മുഖേനയുള്ള
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
281.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി മുഖേന
കല്‍പ്പറ്റ നിയോജക
മണ്ഡലത്തിലെ ഏതൊക്കെ
ആശുപത്രികള്‍
(പി.എച്ച്.സി.) ആണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ ആക്കി
മാറ്റാന്‍
തെരഞ്ഞെടുത്തിട്ടുള്ളതതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
എത്ര ആശുപത്രികളില്‍ ഈ
പദ്ധതി പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ എപ്പോള്‍
ആരംഭിക്കുമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി മുഖേന എന്തൊക്കെ
സേവനങ്ങള്‍ ആണ്
നല്കാന്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
ബേഡഡുക്ക
താലൂക്ക് ആശുപത്രി വികസനം
282.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേഡഡുക്ക
താലൂക്ക് ആശുപത്രിയിലെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനും
അതിനുളള മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിനും
തുക അനുവദിക്കുമെന്ന്
ഉദ്ഘാടന ചടങ്ങില്‍
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍ തുടര്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
നാദാപുരം
താലൂക്ക് ഹോസ്പിറ്റലില്‍
ഡയാലിസിസ് സെന്റര്‍
283.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
താലൂക്ക്
ഹോസ്പിറ്റലില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഡയാലിസിസ്
സെന്റര്‍ എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
കൂടുതല്‍ സൗകര്യങ്ങള്‍
284.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
ട്രോമ കെയര്‍,
സര്‍ജിക്കല്‍ വാര്‍ഡ്,
മാലിന്യ സംസ്കരണ
പ്ലാന്റ് എന്നിവ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇവ
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
ജില്ലാ ആശുപത്രിയിലെ
ചികിത്സയില്‍ അനാസ്ഥ
285.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ലാ ആശുപത്രിയില്‍
ചികിത്സ നല്‍കുന്നതിലെ
അനാസ്ഥ മൂലം ആദിവാസി
വിഭാഗത്തില്‍പ്പെട്ട
കുട്ടിയടക്കം രണ്ട്
കുട്ടികള്‍ അടുത്ത
കാലത്ത് മരണപ്പെട്ട
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇക്കാര്യത്തില്‍
എത്ര പരാതികള്‍ ആരാേഗ്യ
വകുപ്പിന്
ലഭിച്ചിട്ടുണ്ടെന്നും
ആരാെക്കെയാണ് പരാതി
നല്‍കിയതെന്നും ടി
പരാതികളില്‍ സ്വീകരിച്ച
വകുപ്പുതല നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമാേ;
(സി)
പ്രസ്തുത
പരാതികളില്‍ സമഗ്രമായ
അന്വേഷണം നടത്തുമാേ
എന്ന് അറിയിക്കുമോ;
(ഡി)
ഏറെ
ആദിവാസികള്‍ ഉള്‍പ്പെടെ
ആശ്രയിക്കുന്ന
നിലമ്പൂര്‍ ജില്ല
ആശുപത്രിയിലെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
മാനന്തവാടി
ജില്ല ആശുപത്രിയില്‍ കാത്ത്
ലാബ്
286.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ജില്ല ആശുപത്രിയില്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന കാത്ത്
ലാബിന്റെ നിലവിലെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
കാത്ത്
ലാബ് ഉടന്‍
ആരംഭിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
പ്രവര്‍ത്തനങ്ങള്‍
287.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സബ്ഡിവിഷന്
ആസ്ഥാനമായ ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
'ആര്‍ദ്രം' പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ മാലിന്യ
സംസ്ക്കരണ സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;ഇതിനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം നൽകാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഫാമിലി ഹെല്‍ത്ത്
സെന്ററുകള്‍
288.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പി.എച്ച്.സി.കള്‍
ഫാമിലി ഹെല്‍ത്ത്
സെന്ററായി
ഉയര്‍ത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഓരോ
പി.എച്ച്.സി.യിലും എത്ര
തസ്തികകളാണ് അധികമായി
അനുവദിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഉദുമ
മണ്ഡലത്തില്‍
പി.എച്ച്.സി.യായി
ഉയര്‍ത്തിയ
ആശുപത്രികളില്‍ തസ്തിക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
ആശുപത്രികളില്‍
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
തുക
അനുവദിച്ചിട്ടുണ്ടോ;
എത്ര തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഓരോന്നിന്റെയും
നിലവിലുള്ള സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ആരോഗ്യമേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
289.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1/06/2016
മുതല്‍ 31/08/2019
വരെയുള്ള കാലയളവില്‍
ഒറ്റപ്പാലം
മണ്ഡലത്തില്‍
ആരോഗ്യമേഖലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
ഈ
കാലയളവില്‍ അലോപ്പതി,
ആയുര്‍വേദം, ഹോമിയോ
ആശുപത്രികളുടെ വികസനം
സംബന്ധിച്ച് സ്വീകരിച്ച
നടപടികളും ചെലവഴിച്ച
തുകയും ഇനം തിരിച്ച്
വിശദമാക്കാമോ?
നിലമ്പൂര്‍
ജില്ലാശുപത്രി
290.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍
മൂന്നുവര്‍ഷം സേവനം
പൂര്‍ത്തിയാക്കിയവരുടെ
പേര് വിവരം
ലഭ്യമാക്കുമോ ; തസ്തിക,
സേവനം അനുഷ്ഠിച്ച
കാലയളവ്, തുടങ്ങിയ
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കാമോ?
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ വികസനം
291.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ
സമഗ്ര വികസനത്തിനായി
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
വാപ്കോസിനെ
ചുമതലപ്പെടുത്തി
ഉത്തരവായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയുടെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കാമോ?
ബാലുശ്ശേരി
താലൂക്കാശുപത്രിയിലെ ചികിത്സാ
സൗകര്യങ്ങള്‍
292.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
കാഷ്വാലിറ്റി യൂണിറ്റ്
ആരംഭിക്കുന്നതിനായി
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നിവേദനത്തില്‍
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
താലൂക്കാശുപത്രികളാണ്
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
ആര്‍ദ്രം പദ്ധതി
പ്രകാരം എന്തെല്ലാം
ചികിത്സാ സൗകര്യങ്ങളാണ്
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
വെളളാനിക്കര
സി.എച്ച്.സി. യുടെ വികസനം
293.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
വെളളാനിക്കര
സി.എച്ച്.സി. യിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുളള
വിശദ വിവരം നല്‍കാമോ?
കറുകച്ചാല്‍
സി.എച്ച്.സി.യുടെ
പ്രവര്‍ത്തനം
294.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കറുകച്ചാല്‍
സി.എച്ച്.സി.യില്‍ ഐ.പി
ചികിത്സ മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തുികകളുടെ കേഡര്‍
സ്ട്രെങ്ത്
വെളിപ്പെടുത്താമോ;
ഏതൊക്കെ ഒഴിവുകളാണ്
നിലവിൽ നികത്താതെ
കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി
നികത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയുടെ
ഭരണച്ചുമതല
ഏല്‍പ്പിച്ചു
കൊടുത്തിരിക്കുന്ന
തദ്ദേശ സ്ഥാപനം ഏതെന്ന്
വ്യക്തമാക്കാമോ;
ആശുപത്രി മാനേജ്മെന്റ്
കമ്മിറ്റി
സമയബന്ധിതമായി
കൂടാറുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
കഴിഞ്ഞ
അഞ്ച് വര്‍ഷ കാലയളവില്‍
ഒ.പി/ഐ.പി രോഗികളുടെ
എണ്ണത്തില്‍ വന്ന
വ്യത്യാസത്തിന്റെ
കണക്ക് ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
ആശുപത്രി ആര്‍ദ്രം
മിഷനില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
അടിമാലിയിലെ
അമ്മയും കുഞ്ഞും ആശുപത്രി
295.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
അടിമാലി താലൂക്ക്
ആശുപത്രിയില്‍ നടന്നു
വരുന്ന വികസന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
(ബി)
അടിമാലിയില്‍
പുതുതായി
അനുവദിക്കപ്പെട്ടിട്ടുള്ള
അമ്മയും കുഞ്ഞും
ആശുപത്രിയുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; ആയത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലയിന്‍കീഴ്
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റ്
296.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
മലയിന്‍കീഴ് താലൂക്ക്
ആശുപത്രിയില്‍ 2019
ജൂണ്‍ 3 ലെ ഉത്തരവ്
പ്രകാരം അനുവദിച്ച
ഡയാലിസിസ് യൂണിറ്റിന്റെ
നിര്‍വ്വഹണ ചുമതല
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡയാലിസിസ് സെന്റര്‍
എന്ന് മുതല്‍
പ്രവര്‍ത്തനസജ്ജമാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
താലൂക്ക് ആശുപത്രിയിലെ
മെറ്റേണിറ്റി
ബ്ലോക്ക്നിര്മ്മാണം
297.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍
അനുവദിച്ച മെറ്റേണിറ്റി
ബ്ലോക്കിന്‍െറ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണ്; എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
എന്തെല്ലാം
സൗകര്യങ്ങളാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
വ്യക്തമാക്കുമോ ?
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റർ
298.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിലെ
ഡോക്ടര്‍മാര്‍ക്ക്
വേണ്ടി ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കിൽ അതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റ്
299.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റിന്
തുക
അനുവദിച്ചിട്ടുണ്ടോ;
ആയത് സംബന്ധിച്ച
തുടര്‍നടപടികള്‍
എന്തെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജനറല്‍ ആശുപത്രിയില്‍
നിന്നും മാറ്റപ്പെട്ട
ജൂനിയര്‍
കണ്‍സള്‍ട്ടന്റ്
(അനസ്ത്യേഷ്യ) തസ്തിക
പുന:സ്ഥാപിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
ജനറല്‍ ആശുപത്രിയില്‍
കീമോ തെറാപ്പി
റേഡിയേഷന് വാര്‍ഡിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ട്രാേമാകെയര്
സംവിധാനം
300.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പള്ളുരുത്തി
താലൂക്ക് ആശുപത്രിയില്‍
ട്രാേമാകെയര് സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമാേ
?
കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രി
301.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനുവേണ്ടി
കിഫ്ബിയുടെ
ധനസഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
ഇതിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയത് ഏത്
ഏജന്‍സിയാണെന്നും ഈ
പദ്ധതിയുടെ നിര്‍വ്വഹണ
ചുമതല ഏത്
ഏജന്‍സിക്കാണെന്നും
വെളിപ്പെടുത്താമോ;
(സി)
ഇതിന്റെ
ടെന്റര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയില്‍
ട്രോമാകെയര്‍ സംവിധാനം
302.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തൃപ്പൂണിത്തുറ
താലൂക്ക് ആശുപത്രിയില്‍
ട്രോമാകെയര്‍ സംവിധാനം
നടപ്പിലാക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;എങ്കിൽ
വിശദാംശം അറിയിക്കുമോ ?
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയിൽ അധിക
തസ്തികകള്‍
303.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിന്
വേണ്ടി പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയെ
മിനിമം അംഗീകൃത
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്താന്‍
തീരുമാനിച്ചതിന്റെ
ഭാഗമായി പത്ത് അധിക
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
പ്രൊപ്പോസലില്‍ എന്ത്
തീരുമാനം
കെെക്കൊണ്ടിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ
മാതൃ-ശിശുവാര്‍ഡിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
കൂടുതല്‍
നഴ്സുമാരുടെയും
നഴ്സിംഗ്
അസിസ്റ്റന്റുമാരുടെയും
തസ്തിക
സൃഷ്ടിക്കുന്നതിന്
എന്തെങ്കിലും
ശുപാര്‍ശകള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഇൗ
ആശുപത്രിയില്‍
ആവശ്യത്തിന്
സ്റ്റാഫുകള്‍
ഇല്ലാത്തതുമൂലം
രോഗികള്‍
അനുഭവിക്കേണ്ടിവരുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രിയില്‍ കാത്ത്
ലാബ്
304.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രിയില്‍
കാത്ത് ലാബ്
സ്ഥാപിക്കുന്നത്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
കാത്ത്
ലാബ് സ്ഥാപിക്കുന്നതിന്
നിലവില്‍ എന്ത്
തടസമാണുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ലാബിന്റെ പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചിത്തിരപുരത്ത്
ആശുപത്രി
305.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
ചിത്തിരപുരത്ത് കിഫ്ബി
മുഖേന ആരോഗ്യ വകുപ്പിന്
കീഴില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
ആശുപത്രിയുമായി
ബന്ധപ്പെട്ട നടപടികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
അവശേഷിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
കൂര്‍ക്കഞ്ചേരി
പ്രാഥമികാരോഗ്യ കേന്ദ്രം
306.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
കൂര്‍ക്കഞ്ചേരി
പ്രാഥമികാരോഗ്യ
കേന്ദ്രം ആര്‍ദ്രം
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ ട്രോമ
കെയര്‍ യൂണിറ്റ്
307.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
ട്രോമ കെയര്‍
യൂണിറ്റിന്റെ
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
എന്തെന്ന്അറിയിക്കുമോ;
(ബി)
ട്രോമ
കെയര്‍ യൂണിറ്റിന്
ആവശ്യമായ ഏതൊക്കെ
മെഡിക്കല്‍
ഉപകരണങ്ങളാണ്
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് വിതരണം
നടത്തിയിട്ടുള്ളത്; ഇനി
വിതരണം നടത്തേണ്ട
ഉപകരണങ്ങള്‍ ഏതൊക്കെ ;
വ്യക്തമാക്കാമോ;
(സി)
ട്രോമ
കെയര്‍ യൂണിറ്റിന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍ ബ്ലഡ്
ബാങ്ക് മെഡിക്കല്‍ ഓഫീസര്‍
308.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയ്ക്ക്
ബ്ലഡ്ബാങ്ക് ലെെസന്‍സ്
ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബ്ലഡ്ബാങ്കിലേയ്ക്ക്
ബ്ലഡ്ബാങ്ക് മെഡിക്കല്‍
ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(സി)
ബ്ലഡ്
ബാങ്ക് മെഡിക്കല്‍
ഓഫീസര്‍ ഇല്ലാതെ ബ്ലഡ്
ബാങ്ക്
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിയുമോ എന്ന്
വിശദീകരിക്കാമോ; ഒരു
ബ്ലഡ് ബാങ്ക്
മെഡിക്കല്‍ ഓഫീസര്‍ക്ക്
ബ്ലഡ് ബാങ്കിന്‍െറ
മേല്‍നോട്ടം
വഹിക്കണമെങ്കില്‍
എത്രമാസത്തെ
ട്രെയിനിംഗാണ്
വേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ബ്ലഡ് ബാങ്ക്
മെഡിക്കല്‍ ഓഫീസറെ
നിയമിക്കുന്നതിന്
ഡി.എം.ഒ. നല്കിയ
ശിപാര്‍ശയില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
ടെക്നിക്കല്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
309.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ഹെല്‍ത്ത്
സൂപ്പര്‍വൈസര്‍
തസ്തികയുടെ പ്രമോഷന്
തസ്തികയായ ടെക്നിക്കല്‍
അസിസ്റ്റന്റ് തസ്തികകൾ
ദീര്‍ഘനാളായി
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
സാങ്കേതിക തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹെല്‍ത്ത്
സൂപ്പര്‍വൈസര്‍മാരെ
ടെക്നിക്കല്‍
അസിസ്റ്റന്റായി
പ്രമോട്ട് ചെയ്യുന്ന
നടപടി
വേഗത്തിലാക്കുമോയെന്ന്
അറിയിക്കാമോ?
റേഡിയോഗ്രാഫര്‍
ഗ്രേഡ് II
310.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ആരോഗ്യ മേഖലയില്‍
റേഡിയോഗ്രാഫര്‍ ഗ്രേഡ്
II-ല്‍ എത്ര
തസ്തികകളാണ്
നിലവിലുള്ളതെന്നും എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ?
ലെവല്‍
വെെറാേളജി ലാബുകള്‍
311.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിപ
വെറസ് പോലുളള മാരക
വെെറസുകളെ
കണ്ടുപിടിക്കുന്നതിന്
ലെവല്‍ II വെെറാേളജി
ലാബുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
വെെറോളജി ലാബ്
സ്ഥാപിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് അനുമതി
നല്‍കിയിരുന്നുവോയെന്ന്
വെളിപ്പെടുത്താമോ;
(സി)
ആയതിലേക്ക്
കേന്ദ്ര, സംസ്ഥാന
സര്‍ക്കാര്‍ വിഹിതമായി
ഇതിനകം എന്ത് തുക
ലഭിച്ചുവെന്ന്
അറിയിക്കാമോ; പ്രസ്തുത
ലാബിന്റെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ഭക്ഷണ
സാധനങ്ങളിലെ മായം
312.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷണ
സാധനങ്ങളിലെ മായം
(പ്രത്യേകിച്ച്
വെളിച്ചെണ്ണ,
കറിമസാലകള്‍, ശര്‍ക്കര
എന്നിവയിലെ മായം)
ചേര്‍ക്കലിനെതിരെ നടപടി
ശക്തമാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
വ്യാപകമായ
തോതില്‍ മായം
ചേര്‍ക്കുന്ന
സാധനങ്ങള്‍ കണ്ടെത്തി
നശിപ്പിക്കുവാനും
വില്പന
നടത്തുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാനും
സംസ്ഥാനതലത്തില്‍
എന്തെല്ലാം
സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
വസ്തുക്കളുടെ ഗുണമേന്മ
313.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
5 രൂപക്ക് ചായയും
,എണ്ണയില്‍ പൊരിച്ച
പലഹാരങ്ങളും നല്കുന്ന
കടകള്‍
വ്യാപകമാകുന്നതായി
വകുപ്പ് തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോയെന്നും,
പ്രസ്തുത കടകളില്‍
ഗുണമേന്മയുള്ള പാലും,
എണ്ണയുമാണ്
ഉപയോഗിക്കുന്നതെന്ന്
ഉറപ്പാക്കാന്‍
സംവിധാനങ്ങള്‍
നിലവിലുണ്ടോയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കടകളില്‍ വകുപ്പ്
തലത്തില്‍ പരിശോധന
നടന്നിട്ടുണ്ടോയെന്നും,
ആര്‍ക്കെല്ലാമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കടകള്‍ക്ക് ലൈസന്‍സോ,
മറ്റെന്തെങ്കിലും
രജിസ്ട്രേഷനോ
നിലവിലുണ്ടോയെന്നും, ഈ
കടകളിലെ ഭക്ഷ്യ
വസ്തുക്കളുടെ
ഗുണമേന്മയില്ലായ്മ
സംബന്ധിച്ച്
പൊതുജനങ്ങള്‍ പരാതി
നല്‍കിയിട്ടുണ്ടോയെന്നും,ആയതിന്മേല്
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്നും
വിശദമാക്കാമോ?
മാരകമായ
വസ്തുക്കള്‍ ഉപയോഗിച്ചുള്ള
ജ്യൂസ് നിര്‍മ്മാണം
314.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജ്യൂസുകളും
സര്‍ബത്തുകളും,
എെസ്ക്രീം പൗഡറുകളും,
വിവിധ ഫ്ലേവറുകള്‍
ചേര്‍ത്ത് പ്ലാസ്റ്റിക്
ടിന്നുകളിലും,
പാക്കറ്റുകളിലും
നിറച്ച്
കടകളിലെത്തിക്കുന്നവരുടെ
വിവരം ലഭ്യമാക്കാമോ;
(ബി)
ഇത്തരക്കാരായ
നിര്‍മ്മാതാക്കളെ
ഭക്ഷ്യസുരക്ഷാ
ഉദ്യോഗസ്ഥര്‍
പരിശോധനാ
വിധേയമാക്കുന്നുണ്ടോ;എങ്കില്‍
ഇത് സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ;ഇത്തരം
വിതരണക്കാര്‍ മാരകമായ
വസ്തുക്കള്‍
ഉപയോഗിച്ച് ചെലവ്
ചുരുക്കി
ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍,
കച്ചവടക്കാര്‍ അധികവും
ഇവരുടെ
ഉല്‍പ്പന്നങ്ങള്‍
വാങ്ങാന്‍ താല്‍പ്പര്യം
കാട്ടുന്നത് പ്രത്യേക
ശ്രദ്ധയ്ക്ക്
വിധേയമാക്കുമോ;
(സി)
ഇത്തരം
വസ്തുക്കള്‍
ഉപയോഗിച്ച് ജ്യൂസ്
നിര്‍മ്മിച്ച്
വില്‍പ്പന നടത്തുന്ന
കടകളിലുപരി ഇതിന്
ആവശ്യമുളള സാധനങ്ങള്‍
പാക്കറ്റില്‍
എത്തിക്കുന്ന
നിര്‍മ്മാതാക്കളെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
മുന്‍കൂട്ടി ശേഖരിച്ച്
ഇടവേളകളില്‍ മിന്നല്‍
പരിശോധന നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പ് ശാക്തീകരണം
315.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫാസ്റ്റ്
ഫുഡ് സംസ്കാരത്തിലേക്ക്
വലിയ വിഭാഗം ജനങ്ങൾ
മാറിയിട്ടുള്ള
സാഹചര്യത്തില്‍
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പ്രവർത്തനം
ശാക്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
വിൽപ്പനയ്ക്ക്
തയ്യാറാക്കിയിട്ടുള്ള
ഭക്ഷണസാധനങ്ങളുടെ
ഗുണമേന്മ ഉറപ്പു
വരുത്തുവാനുള്ള നിരന്തര
പരിശോധനകൾ
നടത്തുന്നതിനായി
വകുപ്പ്
ഉദ്യോഗസ്ഥരുടെയും
വാഹനങ്ങൾ ഉൾപ്പെടെയുള്ള
അടിസ്ഥാന
സൗകര്യങ്ങളുടെയും എണ്ണം
പര്യാപ്തമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അടിസ്ഥാനസൗകര്യങ്ങള്‍
വർദ്ധിപ്പിക്കുന്നതിലേക്കായി
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കിഫ്ബി
വഴി ആരോഗ്യ മേഖലയില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
316.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ കിഫ്ബി വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഏത്
തരത്തിലുള്ള
ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ്
കിഫ്ബി വഴി
സൗകര്യങ്ങള്‍
ഉണ്ടാക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
വഴി ആരോഗ്യമേഖലയില്‍
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വേണ്ടി പദ്ധതികള്‍ക്ക്
ആരോഗ്യമേഖല സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
തുറന്ന
ജയിലിലെ ഡിസ്പെന്‍സറി
317.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കയ്യൂര്‍
- ചീമേനി പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
തുറന്ന ജയിലിലെ
അന്തേവാസികള്‍ക്കായുളള
ഡിസ്പെന്‍സറിയുടെ സേവനം
പൊതുജനങ്ങള്‍ക്കും
കൂടി ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാ മിഷനില്‍ നിന്നുള്ള
സഹായം
318.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
ഡയാലിസിസ് രോഗികള്‍ക്ക്
സാമൂഹ്യ സുരക്ഷാ മിഷന്
വഴി സാമ്പത്തിക സഹായം
ലഭിക്കുന്നതിന് നടപടി
ക്രമങ്ങളില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാമൂഹ്യ
സുരക്ഷാ മിഷനില്‍
നിന്നും ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
അപേക്ഷകര്‍ക്ക്
നാളിതുവരെ
ലഭിച്ചിട്ടുള്ള
സഹായങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
അരിവാള്‍
രോഗികളുടെ കണക്ക്
319.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിവാള്‍ രോഗികളുടെ
കൃത്യമായ കണക്ക്
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
അരിവാള്‍ രോഗികളുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ അരിവാള്‍
രോഗികളുടെ കണക്ക്
ലഭ്യമാണോ;എങ്കില്‍
ഇതിന്റെ വിവരം
ലഭ്യമാക്കുമോ;
(സി)
അരിവാള്‍
രോഗികള്‍ക്കായി
നടപ്പിലാക്കിയിട്ടുള്ള
ക്ഷേമപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
സര്‍ക്കാര്‍-പൊതുസ്ഥാപനങ്ങളിലെ
ശുചീകരണം
320.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
മാതൃകാപരമായ ശുചിത്വ
പ്രവര്‍ത്തനങ്ങളുമായി
മുന്നേറുമ്പോള്‍ വിവിധ
ഡയറക്ടറേറ്റുകള്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
വിലപിടിപ്പുള്ള പഴയ
ഫര്‍ണിച്ചര്‍
ഉള്‍പ്പെടെയുള്ള നിരവധി
വസ്തുക്കള്‍
കൂട്ടിയിട്ട്,
വിഷപാമ്പ്, എലി,
പഴുതാര, പാറ്റ തുടങ്ങിയ
ജീവികള്‍ കുമിഞ്ഞുകൂടി
അപകടകരമായ സ്ഥിതിവിശേഷം
ആരോഗ്യരംഗത്ത്
സൃഷ്ടിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച
അവസ്ഥയിലുളള
സര്‍ക്കാര്‍-പൊതുസ്ഥാപനങ്ങള്‍
ബന്ധപ്പെട്ട
വകുപ്പുകളുടെ
സഹകരണത്തോടെ
ശുചീകരിച്ച്
മെച്ചപ്പെട്ട
ആരോഗ്യാവസ്ഥ
ഉറപ്പുവരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളും പരിസരവും
വൃത്തിയായി
സൂക്ഷിക്കുന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ടവര്‍ക്ക്
ഉചിതമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുമോ
;വിശദമാക്കാമോ?
സമ്പുഷ്ട
കേരളം പദ്ധതി
321.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
സമ്പുഷ്ട കേരളം
പദ്ധതിയ്ക്ക് എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കളായി
ഏതൊക്കെ
വിഭാഗങ്ങളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദന്തല്‍
കോളേജ് അദ്ധ്യാപരുടെയും
ഡോക്ടര്‍മാരുടെയും ഒഴിവുകള്‍
322.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദന്തല്‍
കോളേജുകളില്‍ നിലവില്‍
എത്ര അദ്ധ്യാപകരുടെ
ഒഴിവുകളുണ്ടെന്ന്
വിഭാഗം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിനുവേണ്ടിയുള്ള
പി.എസ്.സി.റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍ ദന്തല്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
സര്‍ക്കാര്‍ നഴ്സിംഗ് കോളേജ്
323.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയിലെ
സര്‍ക്കാര്‍ നഴ്സിംഗ്
കോളേജില്‍ നിലവില്‍
എം.എസ്.സി.
നഴ്സിംഗിനും,
ബി.എസ്.സി. നഴ്സിംഗിനും
പ്രതിവര്‍ഷം എത്ര
കുട്ടികള്‍ക്കാണ്
പ്രവേശനം
അനുവദിക്കുന്നത്;
(ബി)
പ്രസ്തുത
കോഴ്സുകളില്‍
പ്രവേശനത്തിന്
ഇൗടാക്കുന്ന ഫീസിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോളേജിലെ ബി.എസ്.സി.
നഴ്സിംഗ്, എം.എസ്.സി.
നഴ്സിംഗ്
വിദ്യാര്‍ത്ഥികളില്‍
നിന്നും 2015-16
മുതല്‍ 2017-18 വരെ
ഫീസ് ഇനത്തില്‍
ഇൗടാക്കിയ തുകയില്‍
കുറവ് വന്നുവെന്ന്
അക്കൗണ്ടന്റ് ജനറലിന്റെ
പരിശാേധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ലക്ഷം
രൂപയുടെ കുറവാണ്
കണ്ടെത്തിയത്;
(ഡി)
നിശ്ചയിച്ച
ഫീസ്
വിദ്യാര്‍ത്ഥികളില്‍
നിന്നും
ഇൗടാക്കുന്നതില്‍ കുറവ്
ഉണ്ടായത് ഏത്
സാഹചര്യത്തിലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പി.ജി. വിദ്യാര്‍ത്ഥികളുടെ
സ്റ്റൈപ്പന്റ്
324.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ പി.ജി.
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
അനുവദിച്ചിരിക്കുന്ന
സ്റ്റൈപ്പന്റ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പി.ജി.
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
അനുവദിച്ചിരിക്കുന്ന
സ്റ്റൈപ്പന്റ് സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
നല്‍കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
എന്‍ട്രന്‍സ്
കമ്മീഷണര്‍ക്കും
ഉന്നതവിദ്യാഭ്യാസ
വകുപ്പിനും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പരാതിയുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത സ്ഥാപനങ്ങളോട്
സര്‍ക്കാര്‍ വിശദീകരണം
ചോദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സര്‍ക്കാര്‍
നിശ്ചയിച്ച
സ്റ്റൈപ്പന്റ്
അനുവദിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ
കാന്റീന് ടെണ്ടര്‍ ചെയ്ത
നടപടികളിലെ ക്രമക്കേടുകള്‍
325.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ
പുതിയ എച്ച്.ഡി.എസ്.
കാന്റീന് ടെണ്ടര്‍
ചെയ്ത നടപടികളിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് ജില്ലാ
കളക്ടര്‍ ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വെളിപ്പെടുത്തുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
326.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് മെഡിക്കല്‍
കോളേജില്‍ നടപ്പാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍,
വികസന പ്രവൃത്തിയുടെ
പേര്, അനുവദിച്ച തുക
എന്നീ ക്രമത്തില്‍
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജിലേക്ക് പുതുതായി
അനുവദിച്ച തസ്തികകള്‍
എത്രയെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(സി)
മെഡിക്കല്‍
കോളേജിലേക്കായി
പുതുതായി ആരംഭിക്കാന്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്ന് ഓരോന്നും
തുക സഹിതം
വിശദമാക്കാമോ?
അലോപ്പതി
മരുന്നുകളുടെ ഗുണനിലവാരം
327.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അലോപ്പതി
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
സംസ്ഥാനത്ത് എന്തെല്ലാം
സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
കാലാവധി
അവസാനിച്ചതും
ഗുണനിലവാരമില്ലാത്തതുമായ
മരുന്നുകള്‍ മെഡിക്കല്‍
സ്റ്റോറുകളില്‍
വില്‍ക്കുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ഡി)
കാലാവധി
കഴിഞ്ഞ അലോപ്പതി
മരുന്നുകളുടെയും
മെഡിക്കല്‍
മാലിന്യങ്ങളുടെയും
ശാസ്ത്രീയ
സംസ്കരണത്തിന് സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ് നൂതന സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ആയുര്‍വേദ
മരുന്നുകളുടെ ഗുണനിലവാരം
328.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
മേഖലയിലെ പല കമ്പനികളും
ഗുണമേന്മയില്ലാത്ത
മരുന്നുകള്‍ വിപണിയില്‍
ഇറക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് തടയുന്നതിന്
എന്ത് സംവിധാനമാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ആയുര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിച്ച് ലെെസന്‍സ്
നല്കുന്ന
ഉദ്യോഗസ്ഥരുടെ യോഗ്യത
എന്താണ്; ഇതില്‍
എന്തെങ്കിലും ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മരുന്ന്
നിര്‍മ്മാണ മേഖലയില്‍
പുതിയ യോഗ്യതകള്‍
കര്‍ശനമാക്കുമ്പോള്‍
സംസ്ഥാനത്ത് നിലവിലുള്ള
യോഗ്യതയില്‍ ഇളവ്
അനുവദിച്ചത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കുമോ;
(ഡി)
ധാതു
അതിഷ്ഠിത മരുന്നുകളുടെ
അംഗീകാരത്തിന് രസതന്ത്ര
ശാസ്ത്രത്തില്‍
ബിരുദാനന്തര ബിരുദം
ഉള്ളവരെ മാത്രമേ
നിയമിക്കാവു എന്ന
കേന്ദ്ര നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
നടപ്പിലാക്കുമോ?
ആയുര്‍വേദ
ഡ്രഗ് ഇന്‍സ്പെക്ടര്‍ നിയമനം
329.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് പട്ടികയില്‍
നിന്നും ആയുര്‍വേദ
ഡ്രഗ് ഇന്‍സ്പെക്ടര്‍
തസ്തികയില്‍ നാഷണ്ല
ആയുഷ് മിഷന്റെ ധനസഹായം
ഉപയോഗിച്ച് നിയമനം
നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുളള
നിവേദനം
ലഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
19.12.2019ന്
കാലാവധി അവസാനിക്കുന്ന
ഈ പട്ടികയില്‍നിന്നും
നാഷണല്‍ ആയുഷ് മിഷന്റെ
സാമ്പത്തിക സഹായത്തോടെ
പരമാവധി നിയമനങ്ങള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പരിയാരം
ഗവണ്മെന്റ് ആയൂര്‍വേദ കോളേജ്
330.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
ഗവണ്മെന്റ് ആയൂര്‍വേദ
കോളേജില്‍ ഉത്തരവായ
പുതിയ പി.ജി.
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പരിയാരം
ഗവണ്മെന്റ് ആയൂര്‍വേദ
കോളേജിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; പ്രസ്തുത
പ്രവൃത്തി എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
കോതമംഗലം
താലൂക്കിലെ ആയുര്‍വേദ
ആശുപത്രി
331.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നെല്ലിക്കുഴി
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ആയുര്‍വേദ
ആശുപത്രി അപ്ഗ്രേഡ്
ചെയ്യുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
സെക്രട്ടേറിയറ്റില്‍
ആയുഷ് വകുപ്പില്‍
A1/234/18 എന്ന ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കോതമംഗലം
താലൂക്കിലെ നൂറ്
കണക്കിന് രോഗികള്‍
നിത്യേന എത്തുന്ന
പ്രസ്തുത ആയുര്‍വേദ
ആശുപത്രി അപ്ഗ്രേഡ്
ചെയ്യുന്ന
പ്രവൃത്തികള്‍
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുല്ലശ്ശേരി
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രി കെട്ടിടത്തിന്
ഭരണാനുമതി
332.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സയ്ക്കാവശ്യമായ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
2017-18 ലെ
ബഡ്ജറ്റില്‍ ടോക്കണ്‍
തുക വകയിരുത്തിയിട്ടുളള
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ നെടുങ്ങോട്ടൂര്‍
ആയൂര്‍വേദ ഡിസ്പെന്‍സറി
333.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
നെടുങ്ങോട്ടൂര്‍
ആയൂര്‍വേദ ഡിസ്പെന്‍സറി
മുപ്പത് കിടക്കകളോട്
കൂടിയ ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുള്ള
പ്രപ്പോസലിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
ചാലക്കുടിയില്‍
ആധുനിക ആയൂര്‍വേദ ചികിത്സാ
കേന്ദ്രം
334.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിലെ
ആധുനിക ആയൂര്‍വേദ
ചികിത്സാ
കേന്ദ്രത്തിന്റെ
നിര്‍മ്മാണ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തിന്
ഭരണാനുമതി ലഭിച്ച്
മാസങ്ങള്‍
പിന്നിട്ടിട്ടും
സാങ്കേതികാനുമതി
ലഭിക്കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അനുമതി
ലഭ്യമാക്കുന്നതിനും
നിര്‍മ്മാണം
ആരംഭിയ്ക്കുന്നതിനും
ആവശ്യമായ സത്വര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
വൃദ്ധസദനങ്ങളുടെ
വര്‍ദ്ധനവ്
335.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബന്ധുക്കളുടെ
പീഡനങ്ങള്‍ക്ക്
വിധേയരായി കഴിയുന്നവരെ
ലക്ഷ്യമിട്ട്,
വൃദ്ധസദനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വൃദ്ധസദനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ആരാധനാലയങ്ങളുമായി
ബന്ധപ്പെട്ട് ധാരാളം
വൃദ്ധ ജനങ്ങള്‍ കഴിഞ്ഞു
കൂടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അരക്ഷിതരായി കഴിയുന്ന
ഇവരുടെ സുരക്ഷിത
വാസത്തിന് പരിഗണന
നല്‍കുമോ;
വിശദമാക്കാമോ?
അനാഥാലയങ്ങള്‍ക്ക്
ഗ്രാന്റ് ലഭിക്കുന്നതില്‍
താമസം
336.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അനാഥാലയങ്ങള്ക്കുളള
ഗ്രാന്റ് യഥാസമയം
ലഭിക്കുന്നില്ല എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഗ്രാന്റ്
അനുവദിക്കുന്ന
കാര്യത്തില്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിക്കുന്നത്;
(സി)
2017-18
വര്‍ഷത്തെ ഗ്രാന്റുകള്‍
പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
നടപ്പു
സമ്പത്തിക വര്‍ഷം
ഇനിയും ഗ്രാന്റ്
നല്‍കാനുള്ള
അനാഥാലയങ്ങളുടെ
ലിസ്റ്റ് നല്‍കാമോ?
'എന്റെ
കൂട് പദ്ധതി'
337.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ പുതുതായി
രൂപീകരിച്ച ശിശു വികസന
വകുപ്പ് നടപ്പാക്കുന്ന
പ്രധാന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായുളള 'എന്റെ കൂട്
പദ്ധതി' 'സ്റ്റുഡിയോ
അപ്പാര്‍ട്ടുമെന്റ്
പദ്ധതി', 'കെെത്താങ്ങ്
പദ്ധതി' എന്നിവയുടെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഒൗര്‍
റെസ്പോണ്സിബിലിറ്റി
റ്റു ചില്‍ഡ്രന്‍,
ശരണബാല്യം, അങ്കണവാടി
പോഷകപൂര്ണ്ണ പദ്ധതി
എന്നിവയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനായി
കേന്ദ്രസഹായം
അഭ്യര്ത്ഥിച്ചിരുന്നുവോയെന്ന്
വിശദമാക്കാമോ;
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാര്‍
എന്തെല്ലാം സഹായം
ലഭ്യമാക്കിയെന്നറിയിക്കാമോ?
ശരണബാല്യം
പദ്ധതി
338.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളെ ബാലവേലയില്‍
നിന്നും
ബാലഭിക്ഷാടനത്തില്‍
നിന്നും
മാേചിപ്പിക്കുന്നതിനും
മതിയായ വിദ്യാഭ്യാസം
നല്കി അവരെ
പുനരധിവസിപ്പിക്കുന്നതിനുമായി
ആരംഭിച്ച ശരണബാല്യം
പദ്ധതി നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കി വരുന്നത്
;
(ബി)
പ്രസ്തുത
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
നടപ്പു സാമ്പത്തിക
വര്‍ഷം കൂടുതല്‍ തുക
അനുവദിച്ചിട്ടുണ്ടാേ;
(സി)
കുട്ടികളുടെ
കടത്ത് തടയുന്നതിനായി
എല്ലാ ജില്ലയിലും ആന്റി
ഹ്യൂമന്‍ ട്രാഫിക്കിംഗ്
ക്ലബ്ബുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(ഡി)
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടാല്‍
അധികാരികളെ
അറിയിക്കുന്നതിന്
പാെതുജനങ്ങള്ക്കായി
മാെബെെല്‍
ആപ്ലിക്കേഷന്‍ രൂപകല്പന
ചെയ്തിട്ടുണ്ടാേ;
വിശദാംശം
വെളിപ്പെടുത്താമാേ?
ശിശുവികസന
പദ്ധതി ഓഫീസര്‍
339.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേങ്ങര
ബ്ലോക്ക് പഞ്ചായത്തില്‍
എത്ര സി.ഡി.പി.ഒ
(ശിശുവികസന പദ്ധതി
ഓഫീസര്‍) തസ്തികകളാണ്
നിലവിലുള്ളതെന്നും
പ്രസ്തുത തസ്തികകളില്‍
ഇപ്പോള്‍
ഒഴിവുണ്ടോയെന്നും
വിശദമാക്കുമോ;
ഒഴിവുകള്‍ നികത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ബ്ലോക്ക്
പഞ്ചായത്തുകളില്‍
സി.ഡി.പി.ഒ തസ്തികകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡമെന്തെന്ന്
വിശദമാക്കുമോ;
(സി)
പഞ്ചായത്തിന്റെ
വിവിധ പദ്ധതി
നിര്‍വ്വഹണത്തിലും
മറ്റും അനിവാര്യമായ
സേവനം അനുഷ്ഠിക്കുന്ന ഈ
തസ്തികകളില്‍ ഒഴിവുള്ള
പക്ഷം അടിയന്തരമായി
നിയമനം നടത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിധവകളുടെ
പെണ്മക്കള്ക്കുള്ള വിവാഹ
ധനസഹായം
340.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന വിധവകളുടെ
പെണ്മക്കള്ക്കുള്ള
വിവാഹ ധനസഹായം ഏത്
വര്‍ഷം വരെയുള്ളതാണ്
അനുവദിച്ചതെന്നറിയിക്കാമോ;
(ബി)
യോഗ്യരായ
എത്ര അപേക്ഷകര്‍ക്കാണ്
നിലവില്‍ തുക
അനുവദിക്കാനുള്ളത്;
(സി)
2019
മാര്‍ച്ച് മാസം
വരെയുള്ള അര്‍ഹരായ
അപേക്ഷകര്‍ക്ക് തുക
അനുവദിക്കുന്നതിനു
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങള്‍
341.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കുട്ടികള്‍ക്കെതിരായ
അതിക്രമങ്ങള്‍
വര്‍ദ്ധിച്ച് വരുന്ന
സാഹചര്യത്തില്‍ ഇത്
തടയുന്നതിന് വനിതാ-ശിശു
വികസന വകുപ്പ്
എന്തെല്ലാം പദ്ധതികള്‍
ആണ് ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ അംഗന്‍വാടികള്‍
342.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തില്‍,
സ്വന്തമായി കെട്ടിടം
ഇല്ലാത്ത എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
അങ്കണവാടികള്‍ക്ക്
കെട്ടിടം
343.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലമുളള
അങ്കണവാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിനായി
വനിതാ-ശിശു വികസന
വകുപ്പ് നടപ്പാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമാേ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കാലപ്പഴക്കത്താലും
പ്രളയത്തില്‍
അകപ്പെട്ടതിനാലും
തകര്‍ച്ചയിലായ
അങ്കണവാടിക്കെട്ടിടങ്ങള്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതിനായി റീബില്‍ഡ് കേരള
പദ്ധതിയുള്‍പ്പെടെയുള്ള
ഏതെങ്കിലും പദ്ധതിയില്‍
നിന്ന് ഫണ്ട്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
അങ്കണവാടികള്‍
344.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത എത്ര
അങ്കണവാടികള്‍
ഉണ്ടെന്നും അവ
ഏതെല്ലാമെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
അങ്കണവാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ അംഗന്‍വാടി
345.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തില്‍ മാതൃകാ
അംഗന്‍വാടി
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
സ്മാര്‍ട്ട്
അംഗന്‍വാടികള്‍
346.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ഥലസൗകര്യം
അനുസരിച്ച് ഏകീകൃത
പ്ലാനിലും
എസ്റ്റിമേറ്റിലും
ആധുനിക
സൗകര്യങ്ങളോടുകൂടിയ
സ്മാര്‍ട്ട്
അംഗന്‍വാടികള്‍
നിര്‍മ്മിക്കുന്ന
പദ്ധതി സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം,
കെട്ടിട
നിര്‍മ്മാണത്തിനായുള്ള
അംഗന്‍വാടികളുടെ
ലിസ്റ്റ് ഇതിനകം
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയിലേക്ക് കൊല്ലം
ജില്ലയിലെ ഇത്തിക്കര,
കൊട്ടാരക്കര
ബ്ലോക്കുകളില്‍ നിന്ന്
തെരഞ്ഞെടുത്തിട്ടുള്ള
അംഗന്‍വാടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
നിഷ്
ന് സര്‍വ്വകലാശാല പദവി
347.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
വിദ്യാഭ്യാസത്തിനായി
നിഷ് നെ പ്രത്യേക
സര്‍വ്വകലാശാലയാക്കി
മാറ്റാന്‍
ഉദ്ദേശ്യമുണ്ടോ;വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍വ്വകലാശാലയുടെ
ഗുണഫലം ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
ലഭ്യമാകുമെന്നും
എന്തൊക്കെ സൗകര്യങ്ങള്‍
ലഭ്യമാക്കാനാണ് പദ്ധതി
വിഭാവനം
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ?
വികലാംഗ
പെന്ഷന് വ്യവസ്ഥയില്‍ ഇളവ്
348.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികലാംഗ
പെന്ഷന്
ലഭിക്കുന്നവര്‍ക്ക്
അര്‍ഹതാ
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായി 600 രൂപ
നിരക്കില്‍ മറ്റൊരു
പെന്ഷന് കൂടി
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
(ബി)
6.11.2017-ലെ
സ.ഉ (എം.എസ്)
നം.483/2017/ധന.
പ്രകാരം ഒരാള്‍ക്ക് ഒരു
ക്ഷേമനിധി ബോര്‍ഡ്
പെന്ഷന് മാത്രം എന്ന
വ്യവസ്ഥ
ഭിന്നശേഷിക്കാര്ക്ക്ബാധകമാണോ;
(സി)
അവശത
അനുഭവിക്കുന്ന
ഭിന്നശേഷിക്കാര്‍
ഉള്‍പ്പെടെയുള്ളവരുടെ
വിഷയത്തില്‍ പ്രസ്തുത
വ്യവസ്ഥയില്‍ ഇളവ്
അനുവദിക്കണമെന്ന്
സാമൂഹ്യക്ഷേമവകുപ്പ്
ധനവകുപ്പിനോട് ശിപാര്‍ശ
ചെയ്യുമോ; വിശദമാക്കുമോ
?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് പുനരധിവാസ
ഗ്രാമം
349.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
ശാരീരികവും മാനസികവുമായ
സമഗ്ര പുനരധിവാസം
ലക്ഷ്യമാക്കി മുളിയാര്‍
പഞ്ചായത്തില്‍
സ്ഥാപിക്കുന്ന
പുനരധിവാസ
ഗ്രാമത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
യാഥാര്‍ത്ഥ്യമാക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തി ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(സി)
നിര്‍മ്മാണ
പ്രവൃത്തി ഏറ്റെടുത്ത
ഏജന്‍സി നാളിതുവരെയായി
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കാമോ?
യത്തീംഖാനകളുടെ
പ്രവര്‍ത്തനം
350.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശിശുസംരക്ഷണകേന്ദ്രങ്ങളുടെയും
അനാഥാലയങ്ങളുടെയും
പ്രവര്‍ത്തനം
സംബന്ധിച്ച്
തയ്യാറാക്കിയ കരട്
ചട്ടത്തില്‍
യത്തീംഖാനകളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്ന ഒട്ടേറെ
വകുപ്പുകളുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
ഇതു
സംബന്ധിച്ച്
ഹൈക്കോടതിയില്‍
നിലനില്‍ക്കുന്ന
കേസിന്റെ ഭാഗമായാണോ
ഇപ്പോള്‍ കരട് ചട്ടം
തയ്യാറാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
2018-ല്‍
സാമൂഹ്യനീതി
വകുപ്പിന്റെയും
ശിശുക്ഷേമ സമിതിയുടെയും
പരിശോധനയെത്തുടര്‍ന്ന്
സംസ്ഥാനത്ത് നൂറില്‍പരം
യത്തീംഖാനകള്‍
അടച്ചുപൂട്ടേണ്ടി വന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
1960-ലെ
കേന്ദ്ര ഓര്‍ഫനേജ്
ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്തതാണ്
സംസ്ഥാനത്തെ
യത്തീംഖാനകള്‍ എന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
കരട്
ചട്ടത്തിന്റെ
കാര്യത്തില്‍
യത്തീംഖാനകളുടെ
അഭിപ്രായങ്ങള്‍കൂടി
കേള്‍ക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭിന്നലിംഗക്കാർക്കുള്ള
ആനുകൂല്യങ്ങൾ
351.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിൽ എത്ര
ഭിന്നലിംഗക്കാരാണുള്ളതെന്ന്
(Transgenders)വ്യക്തമാക്കാമോ;
(ബി)
ഭിന്നലിംഗക്കാര്‍ക്ക്
അനുവദിച്ചിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?