കോന്നി
മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
6454.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
കോന്നി മണ്ഡലത്തിലെ
സ്കൂളുകളില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; പ്രസ്തുത
മണ്ഡലത്തിലെ സ്കൂള്‍
വികസന പ്രവര്‍ത്തനം
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍ക്ക്
അടിസ്ഥാന സൗകര്യ
വികസനത്തിന് കിഫ്ബി
മുഖാന്തരം തുക
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും,
ഇനി ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കാനുണ്ടെന്നും
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രമാക്കി
മാറ്റുന്ന നടപടി
6455.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഓരോ
മണ്ഡലത്തിലെയും ഒരു
സ്കൂളിനെ മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നൂറ്
വര്‍ഷം
പൂര്‍ത്തിയാക്കിയ
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
എന്തൊക്കെ
ധനസഹായങ്ങളാണ് ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഇരുന്നൂറ്
വര്‍ഷം പിന്നിട്ട
എയ്ഡഡ് സ്കൂളുകളടക്കം
ഏഴ് പൈതൃക
സ്കൂളുകള്‍ക്ക്
പ്രത്യേക പരിഗണന
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിനായി
എത്ര സ്കൂളുകളുടെ
മാസ്റ്റര്‍ പ്ലാനുകളാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
എത്ര സ്കൂളുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നുമുള്ള
വിവരം ലഭ്യമാണോ;
എങ്കില്‍ നല്‍കുമോ?
പൊതുവിദ്യാഭ്യാസ മേഖലക്കായി
വിനിയോഗിക്കുന്ന തുക
6456.
ശ്രീ.ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനം തുകയാണ്
നിലവില്‍
പൊതുവിദ്യാഭ്യാസ
മേഖലക്കായി
വിനിയോഗിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പഞ്ചായത്ത്,
ബ്ലാേക്ക്,
ജില്ലാതലത്തില്‍
വിദ്യാഭ്യാസ
ഉന്നമനത്തിനായി
സമഗ്രമായ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
തദ്ദേശഭരണ
സ്ഥാപനങ്ങള്‍, എം.പി.,
എം.എല്‍.എ, തദ്ദേശഭരണ
വകുപ്പ് എന്നിവരുടെ
വിവിധ ഫണ്ടുകള്‍ ഇൗ
മാസ്റ്റര്‍
പ്ലാനിനനുസരിച്ച്
ലഭ്യമാക്കുന്നതിനുള്ള
ക്രമീകരണം
സാദ്ധ്യമാക്കുമോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
വരും
വര്‍ഷങ്ങളില്‍ പ്രസ്തുത
മേഖലക്കായി ചെലവിടുന്ന
തുക
വര്‍ദ്ധിപ്പിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എസ്.
എസ്.എൽ. സി., ഹയർ സെക്കന്ററി,
വൊക്കേഷണൽ ഹയർ സെക്കന്ററി
പൊതുപരീക്ഷകളുടെ
ഉത്തരക്കടലാസ് വിതരണം
6457.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020-
മാർച്ച് മാസം നടക്കുന്ന
എസ് .എസ് .എൽ .സി .-ഹയർ
സെക്കന്ററി ,വൊക്കേഷണൽ
ഹയർ സെക്കന്ററി
പൊതുപരീക്ഷകളുടെ
ഉത്തരക്കടലാസ് വിതരണം
ഇതുവരെയും
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
2019-
മാർച്ചിലെ എസ്. എസ്.
എൽ. സി .,ഹയർ
സെക്കന്ററി ,വൊക്കേഷണൽ
ഹയർ സെക്കന്ററി പൊതു
പരീക്ഷകളുടെ
ഉത്തരക്കടലാസ് വിതരണം
ഇതേ രീതിയിൽ
വൈകിപ്പിച്ചതിനെ
തുടർന്ന് പ്രൈവറ്റ്
വാഹനം ഉപയോഗിച്ചു
വിതരണം നടത്തിയതിൽ മുൻ
വർഷത്തെ അപേക്ഷിച്ചു
എത്ര രൂപ അധികം ചെലവായി
എന്ന് വ്യക്തമാക്കാമോ;
(സി)
അത്തരത്തിൽ
സർക്കാരിന്
നഷ്ടമുണ്ടാക്കിയ
ജീവനക്കാർക്കെതിരെ
എന്തെങ്കിലും നടപടി
സീകരിച്ചിട്ടുണ്ടോ;
ഇല്ലങ്കിൽ നടപടി
സ്വീകരിക്കുമോ
;വ്യക്തമാക്കുമോ?
ബധിര
വിദ്യാലയങ്ങളിലെ പഠന-പഠനേതര
പ്രവര്‍ത്തനങ്ങള്‍
6458.
ശ്രീ.പി.
ഉണ്ണി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.കെ.പ്രശാന്ത്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സർക്കാർ, എയ്ഡഡ്
ബധിര വിദ്യാലയങ്ങളിലെ
പഠന-പഠനേതര
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
പശ്ചാത്തല
സൗകര്യങ്ങളെക്കുറിച്ചും
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍
സാധാരണ വിദ്യാലയങ്ങളിലെ
പാഠപുസ്തുകങ്ങളാണ്
പഠിപ്പിക്കുന്നതെന്ന
വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബധിര
വിദ്യാലയങ്ങളിലെ ഒന്നു
മുതല്‍ നാലുവരെയുള്ള
ക്ലാസ്സുകളിലെ
കുട്ടികളുടെ
പരിമിതികള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
പുതിയ പാഠപുസ്തകങ്ങള്‍
തയ്യാറാക്കാന്‍
എസ്.സി.ഇ.ആർ.ടി.
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
ബധിര
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിനായി
തയ്യാറാക്കിവരുന്ന
പുസ്തകങ്ങള്‍ എന്നു
മുതല്‍ വിതരണം
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
കാലതാമസം
ഒഴിവാക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
നാഷണല്‍
മെറിറ്റ് കം മീന്‍സ്
സ്കോളര്‍ഷിപ്പ് തുക വിതരണം
6459.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
മെറിറ്റ് കം മീന്‍സ്
സ്കോളര്‍ഷിപ്പ്
(എന്‍.എം.എം.എസ്.)
പരീക്ഷ വിജയിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം തുക വിതരണം
ചെയ്യാത്ത സാഹചര്യം
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വര്‍ഷത്തെ തുകയാണ്
വിതരണം ചെയ്യാന്‍
കുടിശ്ശികയുള്ളതെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരില്‍
നിന്നും സ്കോളര്‍ഷിപ്പ്
വിതരണത്തിനുള്ള തുക
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്നും
നാളിതുവരെയായിട്ടും
പ്രസ്തുത തുക
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം
ചെയ്തിട്ടില്ലായെങ്കില്‍
അതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കുമോ;
(സി)
മികച്ച
വിജയം കരസ്ഥമാക്കിയ
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം ലഭിക്കേണ്ട
സ്കോളര്‍ഷിപ്പ്
സമയബന്ധിതമായി വിതരണം
ചെയ്യാത്തത്
സ്കോളര്‍ഷിപ്പിന്റെ
ഉദ്ദേശ്യത്തെത്തന്നെ
പ്രതികൂലമായി
ബാധിക്കുന്നതാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്കൂള്‍
കുട്ടികള്‍ ജങ്ക് ഫുഡിന്
അടിമകളാകുന്ന സാഹചര്യം
6460.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ കുട്ടികള്‍
ജങ്ക് ഫുഡിന്
അടിമകളായിരിക്കുന്നത്
മൂലം കുട്ടികളിൽ ആരോഗ്യ
പ്രശ്നങ്ങൾ
കണ്ടുവരുന്നതായ
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
ജങ്ക് ഫുഡ്ഡുകളും
കോളകളും സ്കൂള്‍
ക്യാന്റീനുകളില്‍
വിൽക്കുന്നത്
നിരോധിക്കുന്നതിനും
പ്രസ്തുത കാന്റീനുകളിൽ
ആവിയില്‍ പാചകം ചെയ്ത
ഭക്ഷ്യവസ്തുക്കളും
പഴവര്‍ഗ്ഗങ്ങളും മാത്രം
വില്‍ക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?
മലയാളഭാഷ
പഠിപ്പിക്കാത്ത സ്കൂളുകള്‍
6461.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയാളഭാഷ
പഠിപ്പിക്കാത്ത
സ്കൂളുകള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാരിതര
സിലബസ് പഠിപ്പിക്കുന്ന
സ്കൂളുകളില്‍ മലയാളഭാഷ
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)
സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ.
സ്കൂളുകളില്‍ മലയാളഭാഷ
പഠിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
മാതൃഭാഷാ
പഠനത്തിനാേടാെപ്പം ഇംഗ്ലീഷും
6462.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീപ്രെെമറി
തലം മുതല്‍
ഹയര്‍സെക്കന്ററി തലം
വരെയുള്ള
സ്ക്കൂളുകളില്‍
മാതൃഭാഷാ പഠനത്തിന്
ഉൗന്നല്‍ നല്‍കിയുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
(ബി)
ഇതിനായി
ഇതിനകം നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്താെക്കെയാണ്;
(സി)
മലയാളഭാഷാ
പഠനത്താേടൊപ്പം
ഇംഗ്ലിഷ് ഭാഷാ പഠനം
പ്രാേത്സാഹിപ്പിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടാേ;
(ഡി)
സംസ്ഥാനത്ത്
പല സ്ക്കൂളുകളിലും,
ഇംഗ്ലീഷ്
പഠിപ്പിക്കുന്നത്
ഇംഗ്ലീഷില്‍ ബിരുദം
ഇല്ലാത്തവരാണെന്നത്
വസ്തുതയല്ലേ; എങ്കില്‍
എല്ലാ സ്ക്കൂളുകളിലും
ഇംഗ്ലീഷ് അദ്ധ്യാപകരുടെ
തസ്തിക സൃഷ്ടിച്ച്
മലയാള ഭാഷാ
പഠനത്താേടൊപ്പം
ഇംഗ്ലീഷ് ഭാഷാ പഠനം
കൂടി
പ്രാേത്സാഹിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമാേ?
സ്കൂളുകളിലെ
പാചകത്തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങൾ
6463.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉച്ചഭക്ഷണ പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
സ്കൂളുകളിലെ
പാചകത്തൊഴിലാളികള്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവര്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുന്നതും
പെന്ഷന് നല്‍കുന്നതും
പരിഗണിക്കുമോ?
സ്കൂളുകളില്‍
പഞ്ചിംഗ് സംവിധാനം
6464.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ
അദ്ധ്യാപകര്‍
സമയക്ലിപ്തത
പാലിക്കാത്തതിനാല്‍
ക്ലാസ്സുകള്‍ പലപ്പോഴും
മുടങ്ങുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത്
ഹൈസ്കൂള്‍/ഹയര്‍
സെക്കണ്ടറി തലത്തിലുള്ള
സ്കൂളുകളില്‍ പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണത്തിനുള്ള
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
6465.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിനായി
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
നിലവിലുളള സംവിധാനം
എന്താണ്;
(ബി)
ഭക്ഷ്യ
ധാന്യങ്ങളുടെ
ഗുണനിലവാരമില്ലായ്മയെ
സംബന്ധിച്ച് ഈ അദ്ധ്യയന
വര്‍ഷം എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചത്;
(സി)
സ്കൂള്‍
കുട്ടികള്‍ക്ക്
പഴവര്‍ഗ്ഗങ്ങള്‍ കൂടി
നല്‍കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ ശുചിമുറികള്‍
6466.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ പലതിലും
വൃത്തിഹീനമായ
ശുചിമുറികള്‍ ആണ്
ഉള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിദ്യാലയങ്ങളിലെ
ശുചിമുറികളുടെ നിലവാരം
പരിശോധിക്കുന്നതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
മൂന്നുമാസം
കൂടുമ്പോളെങ്കിലും ഇത്
പരിശോധിക്കാനും
ശുചിത്വം ഉറപ്പാക്കാനും
നടപടി സ്വീകരിക്കുമോ;
(സി)
പെണ്‍കുട്ടികള്‍ക്കായി
ഗേള്‍ ഫ്രണ്ട്ലി
ടോയ്ലറ്റുകള്
ഉണ്ടാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സുരക്ഷിതമല്ലാത്ത
സ്ക്കൂളുകളില്‍
അറ്റകുറ്റപ്പണികള്‍
6467.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
സുരക്ഷിതമല്ലാത്ത
സ്ക്കൂളുകൾ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍
സ്ക്കൂളുകള്‍ എത്രയാണ്;
ഇത്തരം
സ്ക്കൂളുകള്‍ക്ക് ഈ
വര്‍ഷം ഫിറ്റനസ്സ്
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
വെളിപ്പെടുത്താമോ;
(സി)
സുരക്ഷിതമല്ലാത്ത
സ്ക്കൂളുകളില്‍
അപകടസാധ്യത
കൂടുതലായതിനാല്‍ ഇത്തരം
സ്ക്കൂളുകളില്‍
അടിയന്തരമായി
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തിയാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
ഉച്ചഭക്ഷണച്ചെലവ്
6468.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
ഏര്‍പ്പെടുത്തിയിരിക്കുന്ന
ഉച്ചഭക്ഷണത്തിന്റെ
ചെലവ് സര്‍ക്കാര്‍
മുന്‍കൂര്‍
നല്കുന്നുണ്ടോ; ഭക്ഷണം
പാകം ചെയ്യുന്നതിനായി
സ്കൂളുകളില്‍ പ്രത്യേകം
ആളുകളെ
ദിവസവേതനാടിസ്ഥാനത്തില്‍
നിര്‍ത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവര്‍ക്ക് നല്കുന്ന
വേതനം എത്രയാണ്; ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഉച്ചഭക്ഷണച്ചെലവ്
മുന്‍കൂറായി നല്കാന്
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസലോണുകൾക്ക്മൊറട്ടോറിയം
6469.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
ലോണുകൾക്ക്മൊറട്ടോറിയം
നിലവിലുണ്ടോ;പ്രസ്തുത
ലോണുകൾക്ക് ഏതെങ്കിലും
തരത്തിലുള്ള ഇളവുകൾ
അനുവദിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കിൽ
ഇളവ് ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ
വിശദീകരിക്കാമോ?
വികസിത
രാജ്യങ്ങളിലെ
വിദ്യാര്‍ത്ഥികള്‍
ആര്‍ജ്ജിക്കുന്ന അറിവും
കഴിവും നേടുന്നതിനുള്ള
തന്ത്രം
6470.
ശ്രീ.രാജു
എബ്രഹാം
,,
ഒ. ആര്. കേളു
,,
കെ. ബാബു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികസിത
രാജ്യങ്ങളിലെ
സമാനപ്രായക്കാരായ
വിദ്യാര്‍ത്ഥികള്‍
ആര്‍ജ്ജിക്കുന്ന അറിവും
കഴിവും സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളും
നേടുന്നുവെന്ന്
ഉറപ്പാക്കുന്നതിനു
ആവിഷ്കരിച്ചിട്ടുള്ള
തന്ത്രം അറിയിക്കാമോ;
(ബി)
അന്വേഷണാത്മക
പഠനരീതിയില്‍
വായനശാലകള്‍ക്ക്
ലബോറട്ടറിക്കുള്ള സമമായ
പ്രാധാന്യം
വിദ്യാര്‍ത്ഥികള്‍ക്ക്
അനുഭവവേദ്യം ആക്കാന്‍
സാധിച്ചിട്ടുണ്ടോ;
സര്ഗ്ഗശേഷിക്കുള്ള
അംഗീകാരം എന്ന നിലയില്‍
നല്കി വരുന്ന ഗ്രേസ്
മാര്‍ക്ക്
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
പകരം ഏതു തരത്തിലുള്ള
പ്രോത്സാഹനമാണുദ്ദേശിക്കുന്നത്;
(സി)
എല്ലാ
കുട്ടികളും സ്കൂളില്‍
പ്രവേശനം നേടുന്നതിനും
അവര്‍ ഹയര്‍സെക്കണ്ടറി
തലം
പൂര്‍ത്തിയാക്കുന്നതുവരെ
സാമ്പത്തിക, സാമൂഹിക,
കുടംബപരമായ
കാരണങ്ങളാല്‍
കൊഴിഞ്ഞുപോകുന്നില്ലെന്ന്
ഉറപ്പുവരുത്താനുമുള്ള
പരിപാടിയെ കുറിച്ച്
അറിയിക്കാമോ; പ്രത്യേക
പരിഗണന അര്‍ഹിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഉചിതമായ പിന്തുണയും
പ്രോത്സാഹനവും
നല്‍കിവരുന്നുണ്ടോ;
വ്യക്തമാക്കുമോ?
സ്കൂളുകള്‍
ഹൈടെക് ആക്കുന്നതിന് നടപടി
6471.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
മേഖലയിലെ സ്കൂളുകള്‍
ഹൈടെക് ആക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പൂര്‍ണ്ണമായി
ഹൈടെക് ആക്കുന്ന
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ?
സ്ക്കൂളുകളുടെ
അദ്ധ്യയന നിലവാരം
ഉയര്‍ത്താന്‍ നടപടി
6472.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ ഒരു
യൂണിറ്റായി സ്ക്കൂള്
മാറുമ്പോള്‍ ഉണ്ടാകുന്ന
ഭരണപരമായ സൗകര്യങ്ങള്‍
സ്ക്കൂളിന്റെ അക്കാദമിക
മികവിന് എപ്രകാരം
വഴിയൊരുക്കുമെന്ന്
വിശദമാക്കുമോ;
(ബി)
സ്ക്കൂളുകളുടെ
ഭൗതിക സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുവാന്‍
വേണ്ടി 2017-18 ലെ
ബജറ്റില്‍ പ്രഖ്യാപിച്ച
അഞ്ച് കോടി രൂപ
അനുവദിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെട്ട
സര്‍ക്കാര്‍
സ്ക്കൂളുകളില്‍
നടക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാകാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
ഭൗതിക
സാഹചര്യം
ഒരുക്കുന്നതിലൂടെ
അദ്ധ്യയന നിലവാരം
ഉയരുകയില്ല എന്നതിനാല്‍
ഇതോടൊപ്പം സംസ്ഥാനത്തെ
സ്ക്കൂള് പാഠ്യപദ്ധതി
സമഗ്രമായി
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പഠനം
കൂടുതല്‍ വിദ്യാര്‍ത്ഥി
സൗഹൃദമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
പൊതുവിദ്യാലയങ്ങളുടെ
ആധുനികവത്കരണം
6473.
ശ്രീ.റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ മേഖല
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി കഴിഞ്ഞ
സര്‍ക്കാര്‍
അടച്ചുപൂട്ടാന്‍
ഉത്തരവിട്ട മലാപ്പറമ്പ്
സ്കൂള്‍ അടക്കം സ്കൂള്‍
മാനേജ്മെന്റുകള്‍
വാണിജ്യ താല്പര്യത്തോടെ
അടച്ചുപൂട്ടാന്‍
തീരുമാനിച്ച എത്ര
സ്കൂളുകള്‍ ഈ
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
ലൈബ്രറികളും
ലബോറട്ടറികളും
ആധുനികവത്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ സാമൂഹ്യ,
സാമ്പത്തിക,വൈകാരിക
പ്രശ്നങ്ങള്‍
മനസ്സിലാക്കി അവരുടെ
പഠന മികവ്
ഉയര്‍ത്തുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
'ശ്രദ്ധ' പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ഡി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
സൗജന്യ ഇന്‍ഷുറന്‍സ്
പദ്ധതികളും
രക്ഷിതാക്കള്‍
മരണപ്പെട്ടാല്‍
കുട്ടിക്ക്
സ്ഥിരനിക്ഷേപമായി
അന്‍പതിനായിരം രൂപ
നല്കുന്ന പദ്ധതിയും
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ജൈവ
വൈവിധ്യത്തേയും
കൃഷിയെയും
പരിസ്ഥിതിയെയും
കുറിച്ച്
വിദ്യാര്‍ത്ഥികളില്‍
അവബോധം
സൃഷ്ടിക്കുന്നതിന് ജൈവ
വൈവിധ്യ ഉദ്യാനങ്ങള്‍
സ്കൂളുകളില്‍
ഒരുക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എസ്.എം.വി.
സ്കൂളിലെ
പ്രിന്സിപ്പലിനെതിരെയുളള
ആരോപണങ്ങള്‍
6474.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
എസ്.എം.വി. ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
ഭരണ നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട് സ്കൂളിലെ
പ്രിന്‍സിപ്പലിനെതിരെ
ധാരാളം അഴിമതി
ആരോപണങ്ങളും സാമ്പത്തിക
ക്രമക്കേടുകളും
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേലുള്ള
പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരം ഒരു
സ്കൂളിന്റെ ഭരണ
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട് എത്ര
ബാങ്ക് അക്കൗണ്ടുകള്‍
അനുവദനീയമാണ്;
തിരുവനന്തപുരം
എസ്.എം.വി. ഹയര്‍
സെക്കണ്ടറി സ്കൂളില്‍
സര്‍ക്കാര്‍
അനുമതിയില്ലാതെ ധാരാളം
ബാങ്ക്അക്കൗണ്ടുകള്‍
ഉപയോഗിക്കുന്നതായുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
സാഹചര്യങ്ങളില്‍
സ്കൂളിന് അവധി
പ്രഖ്യാപിക്കുവാന്‍
സര്‍ക്കാര്‍
പ്രിന്‍സിപ്പല്‍മാരെ
ചുമതലപ്പെടുത്തിയിട്ടുണ്ട്;
പ്രസ്തുത സ്കൂളിലെ ഒരു
അദ്ധ്യാപകന്റെ
വിവാഹവുമായി
ബന്ധപ്പെട്ട് 2018-19
അദ്ധ്യയന വര്‍ഷത്തില്‍
പ്രിന്‍സിപ്പല്‍
സ്കൂളിന് അവധി
നല്‍കിയതിനെതിരെ
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചിരുന്ന
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഇ)
പ്രസ്തുത
സ്കൂളിലെ ഭരണ
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട്നാലു ലക്ഷം
രൂപയ്ക്ക് മുകളിലുള്ള
തുകയ്ക്ക് നടന്ന
സാമ്പത്തിക
ക്രമക്കേടുകളില്മേല്
പൊതു വിദ്യാഭ്യാസ
ഡയറക്ടര്‍ സമര്‍പ്പിച്ച
അന്വേഷണ റിപ്പോര്‍ട്ട്
ഉണ്ടായിട്ടും നാളിതുവരെ
പ്രിന്‍സിപ്പലിനെതിരെ
യാതൊരുവിധ അച്ചടക്ക
നടപടിയും
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
വിജിലന്‍സ് അന്വേഷണം
നടന്നിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
സ്കൂളിലെ
കുട്ടികള്‍ക്ക് വിതരണം
ചെയ്യുവാനായി വാങ്ങിയ
യൂണിഫോം തുണികള്‍
വിതരണം ചെയ്യാതെ
സ്കൂളില്‍
കെട്ടിക്കിടക്കുന്നതും
സ്കൂള്‍ ബസ് ഉപയോഗ
ശൂന്യമായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ സാമ്പത്തിക
കാര്യങ്ങള്‍ കൈകാര്യം
ചെയ്യേണ്ടത്
ബന്ധപ്പെട്ട സ്കൂള്‍
പ്രിന്‍സിപ്പല്‍
ആയിരിക്കെ സര്‍ക്കാര്‍
അനുമതി കൂടാതെ ആയത്
കൈകാര്യം ചെയ്യുന്നതിന്
ഒരു ക്ലര്‍ക്കിനെയും
ലൈബ്രേറിയനെയും
പ്രിന്‍സിപ്പല്‍
നിയമിച്ച് വേതനം
നല്‍കിവരുന്നുണ്ടോ;
(ജി)
കുട്ടികളില്‍
നിന്ന് അനധികൃത പിരിവ്
നടത്തുന്നതിന്മേല്
സ്കൂള്‍
പ്രിന്‍സിപ്പലിനെതിരെ
ഹയര്‍ സെക്കണ്ടറി
വിഭാഗം മേഖലാ
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച
പരാതിയിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ?
ലാബ്
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
6475.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഹയ്ര
സെക്കണ്ടറി സ്കൂളുകളിലെ
ലാബ് അസിസ്റ്റന്റ്
തസ്തികയില്‍ നിലവിലുള്ള
എത്ര ഒഴിവുകളാണ് ഇതുവരെ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(ബി)
ഏതെങ്കിലും
സ്കൂളുകളില്‍
നിലവിലുള്ള ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ടോ;
വിശദമാക്കാമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ചലഞ്ച്
ഫണ്ട് പദ്ധതി
6476.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
അടിസ്ഥാന
സൗകര്യവികസനത്തിന്
നടപ്പാക്കിയ ചലഞ്ച്
ഫണ്ട് പദ്ധതിയുടെ
പുരോഗതി
വിലയിരുത്തുന്നുണ്ടോ;
(ബി)
ബന്ധപ്പെട്ട
ജില്ലാതല ആഫീസര്‍മാര്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങളോ,
ഇടപെടലുകളോ ഈ പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പൂര്‍ത്തീകരണത്തിന്
വേണ്ടി
നല്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ ചലഞ്ച്
ഫണ്ട്
പ്രവൃത്തികള്‍ക്ക്
ഉടമ്പടി വെച്ച
സ്കൂളുകള്‍
ഏതെല്ലാമാണെന്നും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ?
ഏറനാട്
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതി
6477.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ്
ഇൗ സര്‍ക്കാരിന്റെ
കാലത്ത് വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
കെട്ടിടനിര്‍മ്മാണത്തിനായി
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അവ
ഓരോന്നും ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(സി)
അന്തര്‍ദേശീയ
നിലവാരത്തിലേക്കുയര്‍ത്തുന്ന
കുഴിമണ്ണ ഗവ. ഹയര്‍
സെക്കണ്ടറി സ്കൂളിന്‍െറ
കെട്ടിടനിര്‍മ്മാണ
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
കോതമംഗലം
- മാതിരപ്പിള്ളി
വി.എച്ച്.എസ്.ഇ. സ്കൂളില്‍
കെട്ടിട നിര്‍മ്മാണം
6478.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
മാതിരപ്പിള്ളി
വി.എച്ച്.എസ്.ഇ.
സ്കൂളില്‍ കെട്ടിട
നിര്‍മ്മാണത്തിന് 1.5
കോടി രൂപ
അനുവദിച്ചിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിദ്യാഭ്യാസ
(എസ്.സി.) വകുപ്പില്‍
നിന്നും
ഇറങ്ങിയ.723/2019/പൊ.വി.വ.
നമ്പര്‍ ഉത്തരവ്
പ്രകാരം പ്രസ്തുത
സ്കൂള്‍
കെട്ടിടനിര്‍മ്മാണം
പി.ഡബ്ല്യൂ.ഡി. യെ
ഏല്പിച്ചിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ക്കൂള്
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ഡി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
എറണാകുളം
ജില്ലയിലെ എല്‍.പി. സ്കൂള്‍
അസിസ്റ്റന്റ് തസ്തിക
6479.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ എറണാകുളം
ജില്ലയില്‍ എല്‍.പി.
സ്കൂള്‍
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകളാണ് തസ്തിക
നിര്ണ്ണയശേഷം
നിലവിലുള്ളതെന്ന വിവരം
വിദ്യാഭ്യാസ ഉപജില്ലാ
ക്രമത്തില്‍
ലഭ്യമാക്കാമോ; തസ്തിക
നിര്‍ണ്ണയം എന്നാണ്
പൂര്‍ത്തിയാക്കിയതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ എല്‍.പി.
സ്കൂള്‍ അസിസ്റ്റന്റായി
ഡെപ്യൂട്ടേഷന് , ദിവസ
വേതനം, കരാര്‍ എന്നീ
വ്യവസ്ഥകളില്‍
ആരെങ്കിലും ജോലി
നോക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
എണ്ണം ഉപജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
എല്‍.പി.സ്കൂള്‍
അസിസ്റ്റന്റ്
തസ്തികയില്‍ ജില്ലയില്‍
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍ എത്ര പേര്
ജോലി നോക്കുന്നുവെന്ന
വിവരം ഉപജില്ലാ
ക്രമത്തില്‍
ലഭ്യമാക്കാമോ;
(ഡി)
എറണാകുളം
ജില്ലയില്‍ ഈ
തസ്തികയില്‍ 2020- മെയ്
31 വരെയുള്ള വിവിധ
മാസങ്ങളില്‍ പെന്ഷന്
പറ്റി പിരിയുന്നവരുടെ
എണ്ണം ഉപജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
എറണാകുളം
ജില്ലയില്‍ ഈ
തസ്തികയ്ക്കായുള്ള
പി.എസ്.സി. ലിസ്റ്റ്
നിലവിലുള്ളതായി
അറിയാമോ; വിശദാംശം
ലഭ്യമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ
രംഗത്തെ പദ്ധതികൾ
6480.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
മുതല്‍ 2019-20
വരെയുള്ള ബജറ്റുകളിലായി
പട്ടാമ്പി മണ്ഡലത്തിൽ
പൊതുവിദ്യാഭ്യാസ
രംഗത്ത്
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികൾ
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ; അവയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
ഇനിയും
ആരംഭിക്കാത്ത
പദ്ധതികളുണ്ടോ; എങ്കിൽ
കാരണം വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്െറ ഭാഗമായി
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
6481.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
ഉള്‍പ്പെടുത്തിയ
പേരശ്ശന്നൂര്‍
ഹയര്‍സെക്കണ്ടറി
സ്കൂള്‍, കുറ്റിപ്പുറം
എച്ച്.എസ്.എസ്,
ഇരിമ്പിളിയം
എച്ച്.എസ്.എസ്, രാജാസ്
ഹയര്‍സെക്കണ്ടറി
സ്കൂള്‍
എന്നിവിടങ്ങളിലെ
പ്രവൃത്തി സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് രൂപീകരിച്ച
കണ്‍സള്‍ട്ടന്‍സി
ആരെന്ന്
വ്യക്തമാക്കുമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കും; എത്ര
സമയത്തിനകം
പൂര്‍ത്തിയാക്കും; ഇത്
സംബന്ധിച്ച ഷെഡ്യൂള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാനുളള
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
കേരള
അനൗപചാരിക വിദ്യാഭ്യാസ വികസന
സമിതി (കാന്‍ഫെഡ്)
6482.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അനൗപചാരിക വിദ്യാഭ്യാസ
വികസന സമിതി
(കാന്‍ഫെഡ്) യുടെ
ലക്ഷ്യം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം പദ്ധതികളാണ്
കാന്‍ഫെഡ്
നടപ്പാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
വരും
വര്‍ഷങ്ങളില്‍
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്നും
പ്രസ്തുത പദ്ധതികളുടെ
വിശദവിവരങ്ങളും
അറിയിക്കാമോ;
(ഡി)
കാന്‍ഫെഡിന്‍െറ
2016-17, 2017-18,
2018-19 വര്‍ഷങ്ങളിലെ
സാമ്പത്തിക കണക്കുവിവരം
ലഭ്യമാക്കാമോ?
സമഗ്ര
ശിക്ഷ അഭിയാന് പദ്ധതി
6483.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ശിക്ഷ അഭിയാന്
പദ്ധതി നടപ്പ്
അക്കാദമിക വര്‍ഷം
പൂര്‍ണ്ണമായി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ എത്ര ശതമാനം
തുകയാണ് കേന്ദ്രം
നല്‍കിയത് ;അതില്‍ എത്ര
തുകയാണ് വകുപ്പിന്
ലഭ്യമായത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
തദ്ദേശ സ്ഥാപനങ്ങള്‍
വഴിയുള്ള സംസ്ഥാന
വിഹിതം
ലഭ്യമായിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
കോന്നി
മണ്ഡലത്തിലെ സ്കൂളുകളുടെ
അടിസ്ഥാനസൗകര്യ വികസനം
6484.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
അടിസ്ഥാന
സൗകര്യവികസനത്തിനായി
പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുള്ളത്;
(ബി)
എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചു; ഇനി
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കാനുള്ളത്;
വിശദവിവരം നല്‍കുമോ?
ശ്രദ്ധ-മികവിലേയ്ക്കൊരു
ചുവട് പരിപാടി
6485.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ
'ശ്രദ്ധ-മികവിലേയ്ക്കൊരു
ചുവട്' പരിപാടിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പരിപാടി
നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
പരീക്ഷാ
ഭയം ഒഴിവാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങൾ
6486.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
പത്താം ക്ലാസില്‍
പഠിക്കുന്ന കുട്ടികളുടെ
മാനസികവും ശാരീരികവുമായ
ശേഷി
മെച്ചപ്പെടുത്തുന്നതിനും
പരീക്ഷാ ഭയം
ഒഴിവാക്കുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
പത്താംക്ലാസ്,
പ്ലസ് ടു എന്നിവയില്‍
പഠിക്കുന്ന കുട്ടികളുടെ
രക്ഷിതാക്കള്‍ക്ക്
പരീക്ഷാകാലത്ത്
ആവശ്യമായ മാനസികശേഷി
നിലനിര്‍ത്തുന്നതിനാവശ്യമായ
കൗണ്‍സിലിംഗ്
ക്ലാസുകള്‍
പൊതുവിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പൊതുപരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്ന
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
രക്ഷിതാക്കള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
വേണ്ടി വിവിധ ജില്ലാ
പഞ്ചായത്തുകള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ പരിശോധിച്ച്
ഏറ്റവും മെച്ചപ്പെട്ടവ
സംസ്ഥാന തലത്തില്‍
തന്നെ
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ശാസ്ത്ര
പോഷിണി ലാബുകള്‍
6487.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂളുകളില്‍
ശാസ്ത്ര പോഷിണി
ലാബുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
നാഷണല്‍
സ്കില്‍ ക്വോളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്
നടപ്പിലാക്കിയ സ്ക്കൂളുകള്‍
6488.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
എന്‍.എസ്.ക്യു.എഫ്
(നാഷണല്‍ സ്കില്‍
ക്വോളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്)
നടപ്പിലാക്കിയ
സ്ക്കൂളുകള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
നടപ്പിലാക്കിയ
സ്കൂളുകളില്‍
ജീവനക്കാരുടെ
പുനര്‍വിന്യാസം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്ക്കൂളുകളിലും
എന്‍.എസ്.ക്യു.എഫ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാലയം
പ്രതിഭകളിലേക്കു് പദ്ധതി
6489.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയം
പ്രതിഭകളിലേക്കു് എന്ന
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
ഇത് ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിലെ
മുഖ്യ പങ്കാളികള്‍
ആരെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
ഇൗ
പദ്ധതി സംസ്ഥാനത്ത്
ഏതെങ്കിലും
വിദ്യാലയത്തില്‍ മുമ്പ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കുട്ടികളുടെ
ഭാഷാശേഷി
വികസിപ്പിക്കുന്നതിനുളള
പദ്ധതികള്‍
6490.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ മേഖലയില്‍
പഠിക്കുന്ന കുട്ടികളുടെ
ഭാഷാശേഷി
വികസിപ്പിക്കുന്നതിന്
തയ്യാറാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
മാതൃഭാഷാ
പരിപോഷണത്തിനായി
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ
ഫലപ്രാപ്തി സംബന്ധിച്ച
വിവരങ്ങളും
അറിയിക്കുമോ;
(സി)
പ്രീ-പ്രെെമറിതലം
മുതല്‍ ഹയര്‍
സെക്കണ്ടറി തലം വരെ
മാതൃഭാഷാ പഠനം
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
ഇംഗ്ലീഷ്
ഭാഷാ പഠനം
മെച്ചപ്പെടുത്താനായി
ഇതുവരെ നടന്ന
പരിപാടികള്‍ സംബന്ധിച്ച
വിശകലനം
നടത്തിയിട്ടുണ്ടോ;
അതില്‍ എന്താെക്കെ
പോരായ്മകളുണ്ട്;
വിശദമാക്കാമോ;
(ഇ)
കുട്ടികളുടെ
ഗണിതപരമായ കഴിവുകള്‍
വികസിപ്പിക്കുന്നതിനും
ഗണിതശാസ്ത്രത്തോടുളള
ഭയം മാറ്റി
പ്രെെമറിതലത്തില്ത്തന്നെ
കുട്ടികളെ ഗണിത
സൗഹൃദമാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളിലെ
മലയാള ഭാഷാ പഠനം
6491.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
പഠിപ്പിക്കേണ്ടതില്ലാത്ത
വിദ്യാലയങ്ങളില്‍
ഒന്നാം തരം മുതല്‍
പത്താം ക്ലാസ്സ് വരെ
മലയാള ഭാഷ
പഠിപ്പിക്കണമെന്ന് 2017
ലെ മലയാള ഭാഷ പഠന ആക്ട്
വിഭാവനം
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്ക്കൂളുകളില്‍ മലയാള
ഭാഷാ പഠനം
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
മലയാള ഭാഷാ പഠനം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ടി.ടി.ഐ.
അദ്ധ്യാപകരുടെ വിദ്യാഭ്യാസ
യോഗ്യത
6492.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.ടി.ഐ.
കളിലെ അദ്ധ്യാപകരുടെ
വിദ്യാഭ്യാസ യോഗ്യത
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പഠിപ്പിക്കുന്ന
വിഷയത്തില്‍
ബിരുദാനന്തരബിരുദം
ആവശ്യമാണോ;
(സി)
അതാത്
വിഷയത്തില്‍ തന്നെ
ബിരുദാനന്തര ബിരുദം
വേണമെന്ന്
നിഷ്കര്‍ഷിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
എറവ്
റ്റി.എഫ്.എം. എല്‍.പി.
സ്കൂള്‍ ഏറ്റെടുക്കാന്‍ നടപടി
6493.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ അരിമ്പൂര്‍
പഞ്ചായത്തിലെ അദ്ധ്യാപക
മാനേജ്മെന്റ് നടത്തുന്ന
എറവ് റ്റി.എഫ്.എം.
എല്‍.പി. സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്
മാനേജ്മെന്റ്
സമര്‍പ്പിച്ച
18.12.2017-ലെ 4717/17M
(Edn.) നിവേദനപ്രകാരം
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂള്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് തൃശ്ശൂര്‍
വിദ്യാഭ്യാസ
ഉപഡയറക്ടര്‍ പൊതു
വിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
കെെക്കൊണ്ട തുടര്‍നടപടി
എന്താണെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാരിന്
കൂടുതല്‍ സാമ്പത്തിക
ബാധ്യത ഉണ്ടാകാത്തവിധം
ഈ സ്കൂള്‍
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
പാലക്കാട്
ജില്ലയില്‍ പ്രീ-പ്രെെമറി
അദ്ധ്യാപക ഒഴിവുകള്‍
6494.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
പ്രീ-പ്രെെമറി
അദ്ധ്യാപകരുടെ എത്ര
തസ്തികകളാണ്
സര്‍ക്കാര്‍ മേഖലയില്‍
ആകെയുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്നും
എത്ര ഒഴിവുകള്‍
അന്തര്‍വകുപ്പ് സ്ഥലം
മാറ്റത്തിന്
നീക്കിവച്ചിട്ടുണ്ട്
എന്നും അറിയിക്കാമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
6495.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
പ്രകാരം ജോലി ചെയ്യുന്ന
പാചക തൊഴിലാളികളുടെ
എണ്ണം
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിനനുസൃതമായി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാചക
തൊഴിലാളികളുടെ എണ്ണം
പരമാവധി രണ്ടാക്കി
നിജപ്പെടുത്തിയതുമൂലം
കൂടുതല്‍
വിദ്യാര്‍ത്ഥികളുള്ള
വിദ്യാലയങ്ങള്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
കണക്കിലെടുത്ത്
തീരുമാനം
പുന:പരിശോധിക്കുമോ;
(സി)
ഇക്കാര്യത്തില്‍
02.07.2019-ന് മലപ്പുറം
നിയമസഭാംഗം നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വി.എച്ച്.എസ്.ഇ
കോസ്മറ്റോളജി ബ്യൂട്ടി
പാര്‍ലര്‍ മാനേജ്മെന്റ്
കോഴ്സ്
T 6496.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ
സ്കൂളുകളില്‍
കോസ്മറ്റോളജി
ബ്യൂട്ടി പാര്‍ലര്‍
മാനേജ്മെന്റ് എന്ന
കോഴ്സ്
സംസ്ഥാനമൊട്ടാകെ എത്ര
സ്കൂളുകളില്‍
നിലവിലുണ്ട്;
വിശദമാക്കാമോ;
(ബി)
വി.എച്ച്.എസ്.ഇ
സ്കൂളുകളില്‍
കോസ്മറ്റോളജി
ബ്യൂട്ടിപാര്‍ലര്‍
മാനേജ്മെന്റ് എന്ന
കോഴ്സിന് ലബോറട്ടറി
ടെക്നിക്കല്‍
അസിസ്റ്റന്റ് എന്ന
തസ്തിക
സംസ്ഥാനമൊട്ടാകെ എത്ര
സ്ക്കൂളുകളില്‍
നിലവിലുണ്ട്;
അറിയിക്കാമോ;
(സി)
വി.എച്ച്.എസ്.ഇ
സ്ക്കൂളുകളില്‍
കോസ്മറ്റോളജി
ബ്യൂട്ടിപാര്‍ലര്‍
മാനേജ്മെന്റ്
കോഴ്സില്‍ 9.5.18 ന്
മുമ്പായി ലബോറട്ടറി
ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകള്‍
ഉണ്ടായിരുന്നു; അതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു;
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
വിശദമാക്കാമോ;
(ഡി)
വി.എച്ച്.എസ്.ഇ
സ്കൂളുകളില്‍
കോസ്മറ്റോളജി
ബ്യൂട്ടിപാര്‍ലര്‍
മാനേജ്മെന്റ്
കോഴ്സില്‍ ലബോറട്ടറി
ടെക്നിക്കല്‍
അസിസ്റ്റന്റ്
തസ്തികയ്ക്ക് വേണ്ട
യോഗ്യത, മാനദണ്ഡം
എന്നിവ എന്താണ്;
വ്യക്തമാക്കാമോ;
(ഇ)
കോസ്മറ്റോളജി
ബ്യൂട്ടിപാര്‍ലര്‍
കോഴ്സില്‍ ലബോറട്ടറി
ടെക്നിക്കല്‍
അസിസ്റ്റന്റുമാരുടെ
എത്ര നിയമനം ഇന്നേ വരെ
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
ലാബ്
അസിസ്റ്റന്റുമാരുടെ
നിയമനാംഗീകാരത്തിന്
പത്രപ്പരസ്യം
6497.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി ലാബ്
അസിസ്റ്റന്റുമാരുടെ
നിയമന അംഗീകാരത്തിന്
പത്രപ്പരസ്യം
ആവശ്യമുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ആര്.ഡി.ഡി. ഓഫീസില്‍
നിന്നും ഇതു വരെ എത്ര
എയ്ഡഡ് ഹയര്‍
സെക്കണ്ടറി ലാബ്
അസിസ്റ്റന്റുമാര്‍ക്ക്
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവയെല്ലാം പത്രപ്പരസ്യം
മുഖേനെയാണോ നിയമന
അംഗീകാരം
നല്‍കിയിട്ടുളളത്;
(സി)
ഏതെങ്കിലും
ലാബ് അസിസ്റ്റന്റിന്റെ
നിയമനാംഗീകാര അപേക്ഷ
പത്രപ്പരസ്യം
ഇല്ലായെന്ന കാരണത്താല്‍
കോഴിക്കോട്
ആര്.ഡി.ഡി. ഓഫീസില്‍
നിന്നും
നിരസിച്ചിരുന്നോ;
ഉണ്ടെങ്കില്‍ ആരുടെ
അപേക്ഷയായിരുന്നു
എന്നറിയിക്കാമോ;
(ഡി)
72/7/2018
നമ്പര്‍ ഉത്തരവ് പൊതു
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും ഇറങ്ങാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്താമോ?
പരിശീലന
പരിപാടികളില്‍ പങ്കെടുത്ത
അദ്ധ്യാപകര്‍ക്ക് ഓണറേറിയം
അനുവദിച്ച നടപടി
6498.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പരിശീലന പരിപാടികളില്‍
പങ്കെടുക്കുന്ന
സര്‍ക്കാര്‍ വേതനം
കൈപ്പറ്റുന്ന സ്ഥിരം
അദ്ധ്യാപകര്‍ക്ക്
അനുവദനീയമായ
ബത്തകള്‍/ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്; ഏത്
ചട്ടപ്രകാരമാണ്
പ്രസ്തുത
ആനുകൂല്യങ്ങള്‍
അനുവദിച്ച്
നല്‍കുന്നത്;
(ബി)
അവര്‍ക്ക്
ഓണറേറിയം അനുവദിച്ച്
നല്‍കാവുന്നതാണോ;
എങ്കില്‍ ഏത്
ചട്ടപ്രകാരമാണ് തുക
അനുവദിച്ച്
നല്‍കുന്നത്;വ്യക്തമാക്കുമോ;
(സി)
ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പില്‍ 2018-19
അദ്ധ്യയന വര്‍ഷത്തില്‍
ഇ.എ.പി.- യുടെ
ഭാഗമായുള്ള
കോംപ്രിഹെന്‍സീവ്
പ്രോഗ്രാം ഫോര്‍ ദി
ട്രാന്സ്ഫോര്മേഷന്
ഒാഫ്എച്ച്.എസ്.എസ്.റ്റി.
എന്ന പരിശീലന
പരിപാടിയുടെ ഭാഗമായി
നാളിതുവരെ എത്ര
അദ്ധ്യാപകര്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ട്;
പങ്കെടുത്ത
അദ്ധ്യാപകര്‍ക്ക്
ഹോണറേറിയം അനുവദിച്ചു
നല്‍കിയിട്ടുണ്ടോ
;എങ്കില്‍ ഏത്
ചട്ടപ്രകാരം;
വ്യക്തമാക്കുമോ;
(ഡി)
ഈ
പരിശീലന പരിപാടിയില്‍
പങ്കെടുക്കുന്ന
അദ്ധ്യാപകര്‍ക്ക്
ഓണറേറിയം അനുവദിച്ചത്
ധനകാര്യവകുപ്പിന്റെ
അനുമതിക്ക്
വിധേയമായിട്ടാണോ;
എങ്കില്‍ ബന്ധപ്പെട്ട
അഭിപ്രായക്കുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
മേല്‍
പരിശീലന പരിപാടിയില്‍
പങ്കെടുക്കുന്നതിന്
എത്ര ഹയര്‍ സെക്കണ്ടറി
സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
ബന്ധപ്പെട്ട റീജിണല്‍
ഡെപ്യൂട്ടി
ഡയറക്ടര്‍മാര്‍
ചട്ടപ്രകാരമല്ലാതെ
ഓണറേറിയം അനുവദിച്ച്
നല്‍കിയിട്ടുണ്ട്; ഈ
ഉദ്യോഗസ്ഥര്‍ അപ്രകാരം
എത്ര തുക സര്‍ക്കാര്‍
ഖജനാവിന് നഷ്ടം
വരുത്തിയിട്ടുണ്ട്;
ആയത്
തിരിച്ചുപിടിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ പുതിയ തസ്തികകള്‍
6499.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകളിൽ
ജൂനിയര്‍, സീനിയര്‍
തസ്തികകള്‍ എത്രയാണ്;
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍ എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്കൂളുകളിലെ എത്ര
തസ്തികകള്‍ക്കാണ്
അംഗീകാരം നല്‍കിയത്;
വിശദാംശം നല്‍കുമോ?
സ്കൂള്‍
കായികമേള
6500.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കായിക മേളകളും
ഗെയിംസുകളും
അപകടരഹിതമായി
നടത്തുവാന്‍ എന്തൊക്കെ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മേളകള്‍ നടത്തുവാനുള്ള
ഉദ്യോഗസ്ഥരുടെ കുറവ്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കായിക
മേളകളില്‍ പങ്കെടുക്കുന്ന
വിദ്യാര്‍ഥികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
6501.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കായിക മേളകളില്‍
പങ്കെടുക്കുന്ന
വിദ്യാര്‍ഥികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്‍കാറുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സ്കൂള്‍
കായികമേളകളിലെ
നടത്തിപ്പിനായി അംഗീകൃത
കോച്ചുകളുടെയും
ഒഫീഷ്യലുകളുടെയും
സേവനത്തിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാറുണ്ടെന്ന്;
വിശദമാക്കാമോ?
അംഗീകാരമില്ലാത്ത
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി
ഗ്രേസ് മാര്‍ക്ക് തട്ടിപ്പ്
6502.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കി ഗ്രേസ്
മാര്‍ക്ക്തട്ടിപ്പ്
നടത്തിയത് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കായികയിനങ്ങളുടെ
അന്തര്‍ദേശീയ, ദേശീയ,
സംസ്ഥാനതല
വിജയികള്‍ക്ക് മാത്രമേ
ഗ്രേസ് മാര്‍ക്ക്
അനുവദിക്കാവൂ എന്ന
ചട്ടം പാലിക്കാതെ
ചെന്നൈ റൈഫിള്‍സ് ക്ലബ്
നടത്തിയ ദക്ഷിണ മേഖലാ
ഷൂട്ടിങ്
ചാമ്പ്യന്‍ഷിപ്പിന്റെ
സര്‍ട്ടിഫിക്കറ്റുകള്‍
ഗ്രേസ് മാര്‍ക്കിനായി
ഹാജരാക്കിയത്
പരിശോധിക്കുമോ;
വിശദാംശം നല്‍കാമോ;
(സി)
അംഗീകാരമില്ലാത്ത
സംഘടനകളുടെ ഇത്തരം
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ ഗ്രേസ്
മാര്‍ക്ക് നല്കിയ എത്ര
കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
പൊതു
വിദ്യാഭ്യാസ വകുപ്പ്
ഇത്തരത്തിലുള്ള എത്ര
കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
എത്ര കേസുകള്‍
റദ്ദാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ഇ)
അംഗീകാരമില്ലാത്തതും
ആര്ഹതയില്ലാത്തതുമായ
സര്‍ട്ടിഫിക്കറ്റുകള്‍
ഉപയോഗിച്ച് ഗ്രേസ്
മാര്‍ക്ക് തട്ടിപ്പ്
നടത്തിയ കേസുകള്‍
കണ്ടെത്തുവാനും നടപടി
സ്വീകരിക്കുവാനും
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ഉയര്‍ന്ന
ഉദ്യോഗസ്ഥനെ
ചുമതലപ്പെടുത്തുമോ;
അറിയിക്കാമോ?
എസ്.എസ്.എ.,
ആര്.എം.എസ്.എ. പ്രകാരം
സ്കൂളുകളില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
6503.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എ.,
ആര്.എം.എസ്.എ. പദ്ധതി
പ്രകാരം സ്കൂളുകളില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ കൊല്ലം
ജില്ലയില്‍ അനുവദിച്ച
തുക സാമ്പത്തിക വര്‍ഷം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തുക ഉപയോഗിച്ച്
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
സ്കൂളുകളില്‍ നടത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കുന്നം
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിന്റെ ശോചനീയാവസ്ഥ
6504.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ കുന്നം
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
ഓട് പാകിയ
കെട്ടിടങ്ങള്‍ അതീവ
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നവീകരണത്തിനായി തുക
അനുവദിക്കുമോയെന്നും
നവീകരിച്ച്
ഉപയോഗയോഗ്യമാക്കുമോയെന്നും
വിശദമാക്കുമോ?
വേങ്ങര
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പ് നടപ്പിലാക്കുന്ന
കിഫ്ബി പദ്ധതികള്‍
6505.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പ്
വഴി നടപ്പിലാക്കുന്ന
കിഫ്ബി പദ്ധതികള്‍
ഏതൊക്കെയെന്നും
ഇവയ്ക്ക് അനുമതി
നല്‍കിയതിന്റെ
വിശദാംശവും
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
ഇവയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും ഇനി
പൂര്ത്തിയാക്കാനുളളവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കുമോ;
(സി)
2018-19-ലെ
ബഡ്ജറ്റില്‍
പരാമര്‍ശിച്ചതനുസരിച്ച്
അടിസ്ഥാനസൗകര്യ
വികസനത്തിനായി കിഫ്ബി
മുഖേന വേങ്ങര
നിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍ക്ക്
ഭരണാനുമതി നല്‍കിയതിനു
ശേഷം ഇതില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
അറിയിക്കാമോ?
കണിയാരം
ഫാദര്‍. ജി.കെ.എം. സ്കൂളിലെ
അദ്ധ്യാപകര്‍ക്ക് നിയമന
അംഗീകാരം
6506.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ കണിയാരം
ഫാദര്‍ ജി.കെ.എം.
സ്കൂളിലെ ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍ ചില
അദ്ധ്യാപകര്‍ക്ക് നിയമന
അംഗീകാരം ലഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
എങ്കില്‍
ആയതിന്റെ കാരണവും
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമാേ?
മിതൃമ്മല
ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി
സ്കൂളിന്റ കെട്ടിടനിര്‍മ്മാണം
6507.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
കല്ലറ
ഗ്രാമപഞ്ചായത്തില്‍
മിതൃമ്മല ഗവ. ബോയ്സ്
ഹയര്‍ സെക്കണ്ടറി
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണത്തിനായി
കിഫ്ബി പദ്ധതി പ്രകാരം
3 കോടി രൂപ
അനുവദിച്ചതനുസരിച്ചുള്ള
പ്രവൃത്തി
ആരംഭിക്കുന്നതിനുളള
നടപടികള്‍ ഏതുവരെയായി
എന്ന് അറിയിക്കാമോ;
(ബി)
ഇൗ
പ്രവൃത്തിയുടെ
നിര്‍വ്വഹണത്തില്‍
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതെന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ സ്കൂള്‍
കെട്ടിടനിര്‍മ്മാണം
6508.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ അഞ്ഞൂറിന്
മുകളില്‍ കുട്ടികളുള്ള
ഗവ. യു.പി. സ്കൂള്‍
നാദാപുരം, വെള്ളിയോട്
ഹൈസ്കൂള്‍ എന്നിവയുടെ
കെട്ടിട
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച 3 കോടി
രൂപയുടെ പ്രവൃത്തി ഏത്
ഏജന്‍സിയെ ആണ്
ഏല്‍പ്പിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
പ്രവര്‍ത്തന പുരോഗതി
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ;
പ്രവൃത്തി
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
നിലമ്പൂര്‍
സബ് ജില്ലയിലെ ഏകാധ്യാപക
വിദ്യാലയങ്ങള്‍
6509.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സബ് ജില്ലക്ക് കീഴില്‍
എത്ര ഏകാധ്യാപക
വിദ്യാലയങ്ങള്‍
(എം.ജി.എല്‍.സി.)
പ്രവര്‍ത്തിക്കുന്നുവെന്നും
ഈ വിദ്യാലയങ്ങളില്‍
എത്ര കുട്ടികള്‍ പഠനം
നടത്തുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
എം.ജി.എല്‍.സി.-കള്‍ക്ക്
സ്മാര്‍ട്ട് ക്ലാസ് റൂം
സ്ഥാപിക്കുന്നതിന്
അനുവദിച്ച സാമഗ്രികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
എം.ജി.എല്‍.സി.-കള്‍
സ്മാര്‍ട്ട് ക്ലാസ് റൂം
പദ്ധതിയില്‍
ഉള്‍പ്പെടുത്താതിരിക്കാന്‍
കാരണം അറിയിക്കാമോ;
ഇവയെ ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
അര്‍ഹതയുളള
എം.ജി.എല്‍.സി.-കളെ
എല്‍.പി.
വിദ്യാലയങ്ങളാക്കി
അപ്ഗ്രേഡ്
ചെയ്യുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഇ)
വേഗത്തില്‍ നടപടിക്രമം
പൂര്‍ത്തീകരിക്കുമോ; ഈ
സർക്കാർ കാലയളവില്‍
അപ്ഗ്രേഡ് ചെയ്യുമോ;
വിശദമാക്കാമോ?
വെള്ളിനേഴി
സര്‍ക്കാര്‍ ഹൈസ്കൂളില്‍
കഥകളി പഠനം
6510.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വെള്ളിനേഴി
സര്‍ക്കാര്‍
ഹൈസ്കൂളില്‍ കേരള
കലാമണ്ഡലത്തിന്റെ
സഹകരണത്തോടെ കഥകളി പഠനം
നടത്തുന്നതിന്
അനുമതിക്കായി സ്കൂള്‍
അധികൃതര്‍ സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച
തീരുമാനങ്ങളും
നടപടികളും
വിശദാമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തല്‍
6511.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
നിലവില്‍വന്നശേഷം
നിലമ്പൂര്‍ മണ്ഡലത്തിലെ
വിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
എത്ര കോടി രൂപ
അനുവദിച്ചു; ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
അനുവദിച്ചത്;
ഓരോന്നിന്റെയും
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
തടസ്സം ഉണ്ടാക്കുന്ന
കാര്യങ്ങള്‍
എന്താെക്കെയാണ്; തടസ്സം
നീക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു;
പ്രവൃത്തികൾ
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളുടെ ഡി.പി.ആര്
ഉം മാസ്റ്റര്‍ പ്ലാനും
തയ്യാറാക്കുന്ന
സര്‍ക്കാര്‍
ഏജന്‍സികള്‍ ഏതെല്ലാം;
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണ്;
നിര്‍മ്മാണപ്രവര്‍ത്തനം
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
കല്യാശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളുടെ
അടിസ്ഥാനസൗകര്യ വികസനം
6512.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്യാശ്ശേരി
മണ്ഡലത്തില്‍ കിഫ്ബി
ധനസഹായത്തോടെ എത്ര
സ്കൂളുകള്‍ക്കാണ്
അടിസ്ഥാന
സൗകര്യവികസനത്തിന്
അംഗീകാരം
ലഭിച്ചിട്ടുള്ളത്; എത്ര
സ്കൂളുകളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഒന്നാം
ഘട്ടത്തില്‍
പ്രഖ്യാപിച്ച
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ 3 കോടി
രൂപയുടെ സ്കൂളുകളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്താണ്;
ഒന്നിലേറെ ഏജന്‍സികളെ
എസ്.പി.വി. ആയി
നിശ്ചയിച്ചിരുന്നുവെങ്കിലും
ഇക്കാര്യത്തില്‍
അന്തിമതീരുമാനം
ആയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കിഫ്ബി
ധനസഹായത്തോടെ
നിര്‍മ്മിക്കുന്ന
സ്കൂള്‍ കെട്ടിടങ്ങളുടെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
കണ്ടശ്ശാംകടവ്
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
സ്മാരക ഗവണ്മെന്റ്
എച്ച്.എസ്.എസിന്റെ കെട്ടിട
നിര്‍മ്മാണം
6513.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
കണ്ടശ്ശാംകടവ് പ്രൊഫ.
ജോസഫ് മുണ്ടശ്ശേരി
സ്മാരക ഗവണ്മെന്റ്
എച്ച്.എസ്.എസിന്റെ
കെട്ടിട
നിര്‍മ്മാണത്തിനുള്ള
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിനായി
ഇതുവരെ എത്ര തുക
അനുവദിച്ചെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
തൃപ്പൂണിത്തുറയിലെ
ക്ലാസ് മുറികള്‍ ഹൈടെക്
ആക്കുന്നതിന് നടപടികള്‍
6514.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളിലെ ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഇതു
പ്രകാരം തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തില്‍
സ്വീകരിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശം അറിയിക്കുമോ?
2019-20
വര്‍ഷം സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
യൂണിഫോം വിതരണം
6515.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷം സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്കുളള
യൂണിഫോം വിതരണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ഏതൊക്കെ
ക്ലാസ്സുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്കാണ് തുണി
നേരിട്ട് നല്കാന്
തീരുമാനിച്ചിരുന്നത്;
വ്യക്തമാക്കാമോ;
(സി)
ഏതൊക്കെ
ക്ലാസ്സുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കാണ്
യൂണിഫോമിനുളള പണം
നല്കാന്
തീരുമാനിച്ചിരുന്നത്;
അവര്‍ക്ക് പണം
പൂര്‍ണ്ണമായും
നല്‍കിയോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
അദ്ധ്യയനവര്‍ഷം
പകുതി പിന്നിട്ടിട്ടും
കൊണ്ടോട്ടി ഉപജില്ലയിലെ
അയ്യായിരത്തിലധികം
വിദ്യാര്‍ത്ഥികള്‍ക്ക്
ഇത് വരെ സ്ക്കൂള്
യൂണിഫോം ലഭിച്ചില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുളള കാരണം
വിശദമാക്കാമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പബ്ലിക്
സ്കൂള്‍
6516.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
തീരുമാനപ്രകാരം
വിദ്യാഭ്യാസ വകുപ്പിന്
വിട്ടുകൊടുത്ത പരിയാരം
മെഡിക്കല്‍ കോളേജ്
പബ്ലിക് സ്കൂളിന്റെ
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത സ്കൂളിലെ
അദ്ധ്യാപകര്ക്ക്എട്ട്
മാസമായി ശമ്പളം
ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
ഫുള്‍ടൈം
ബെനിഫിറ്റ് അധ്യാപകര്‍ക്ക്
പ്രൊമോഷന്
6517.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
ഫുള്‍ടൈം ബെനിഫിറ്റ്
തസ്തികയില്‍ 2012
മുതല്‍ ജോലി
ചെയ്തുവരുന്ന പാര്‍ട്ട്
ടൈം വിത്ത് ഫുള്‍ടൈം
ബെനിഫിറ്റ്
അധ്യാപകര്‍ക്ക്
ഫുള്‍ടൈം ലാംഗ്വേജ്
ടീച്ചര്‍
തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഫുള്‍ടൈം
ബെനിഫിറ്റ് തസ്തികയിലെ
അദ്ധ്യാപകര്‍ക്ക്
മതിയായ യോഗ്യതകള്‍
ഉണ്ടെങ്കില്‍ ഫുള്‍ടൈം
തസ്തികയിലെ
അധ്യാപകരോടൊപ്പം
പ്രൊമോഷന്
അര്‍ഹതയുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
2007-മുതല്‍
ജൂനിയര്‍ ലാംഗ്വേജ്
ടീച്ചര്‍ (ഹിന്ദി)
തസ്തികയില്‍ ഫുള്‍ടൈം
ബെനിഫിറ്റ് തസ്തികയില്‍
ജോലി ചെയ്തുവരുന്ന
അധ്യാപകര്‍ക്ക്
പ്രൊമോഷന്
നല്‍കുന്നതിനുള്ള
കാലതാമസം വിശദമാക്കാമോ?
കാസര്‍കാേട്
ജില്ലയിലെ കന്നഡ
അദ്ധ്യാപകരുടെ എല്‍.പി.എസ്.എ
റാങ്ക് ലിസ്റ്റ്
6518.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കാേട്
ജില്ലയിലെ കന്നഡ
അദ്ധ്യാപകരുടെ
എല്‍.പി.എസ്.എ റാങ്ക്
ലിസ്റ്റ് (കാറ്റഗറി
നമ്പര്‍ 233/2016)
നിലവില്‍ വന്നത്
എപ്പാേഴാണെന്ന്
വ്യക്തമാക്കാമാേ ;
(ബി)
നിലവില്‍
കാസര്‍കാേട് ജില്ലയില്‍
എത്ര കന്നഡ
എല്‍.പി.എസ്.എ
അദ്ധ്യാപകരുടെ
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(സി)
ആയതില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി
ബെെട്രാന്സ്ഫർ
നിയമനങ്ങള്‍ക്കായി
മാറ്റിവെച്ചതെന്ന്
വ്യക്തമാക്കാമാേ ;
(ഡി)
പി
എസ് സി ഈ തസ്തികയില്‍
ബെെട്രാന്സ്ഫര്
വിജ്ഞാപനം
നടത്തിയിട്ടെന്ന്
എത്രകാലമായെന്ന്
വ്യക്തമാക്കാമാേ ;
(ഇ)
ബെെട്രാന്സ്ഫര്
വിജ്ഞാപനം നടത്തി
അര്‍ഹരായവര്‍
ഇല്ലെങ്കില്‍ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കാന്
നടപടികള്‍
സ്വീകരിക്കുമാേ എന്ന്
വ്യക്തമാക്കാമാേ ?
തിരുവനന്തപുരം
ജില്ലയിലെ എച്ച്.എസ്.റ്റി.
ഇംഗ്ലീഷ് തസ്തിക
6519.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
എച്ച്.എസ്.റ്റി.
ഇംഗ്ലീഷ് വിഭാഗത്തില്‍
നിന്നും ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
നോക്കുന്ന എത്ര
സര്‍ക്കാര്‍ അധ്യാപകര്‍
ആണ് ഉള്ളത്; ഇവര്‍
ഏതൊക്കെ
സ്ഥാപനങ്ങളിലാണ് ജോലി
നോക്കുന്നത്;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
എച്ച്.എസ്.റ്റി.
ഇംഗ്ലീഷ് വിഭാഗത്തിലെ
എത്ര സര്‍ക്കാര്‍
അധ്യാപകരാണ്
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ മറ്റ്
സ്ഥാപനങ്ങളില്‍ ജോലി
നോക്കുന്നത്; വിശദാംശം
വ്യക്തമാക്കുമോ;
(സി)
2019-20
കാലഘട്ടത്തില്‍ തസ്തിക
നിര്‍ണ്ണയം കഴിഞ്ഞ്
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
എച്ച്.എസ്.റ്റി.
ഇംഗ്ലീഷ് അധ്യാപകരുടെ
ഒഴിവുകളാണ് ഡി.ഡി.ഇ.
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(ഡി)
പ്രസ്തുത
കാലഘട്ടത്തില്‍
തിരുവനന്തപുരം
ജില്ലയില്‍ ഭൗതിക
സാഹചര്യത്തിന്റെ
അഭാവത്താല്‍
എച്ച്.എസ്.റ്റി.
ഇംഗ്ലീഷ് തസ്തിക
അനുവദിക്കാത്ത എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
ഉണ്ട്; അവ ഏതെല്ലാമാണ്;
വിശദാംശം ലഭ്യമാക്കാമോ?
സ്ക്കൂളുകളിലെ
അദ്ധ്യാപക നിയമനം
കാര്യക്ഷമമാക്കുന്നതിന്
ഭേദഗതി
6520.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളിലെ
അദ്ധ്യാപക നിയമനം
കാര്യക്ഷമമാക്കുന്നതിന്
കേരള വിദ്യാഭ്യാസ
ചട്ടങ്ങളില്‍ ഭേദഗതി
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തൊക്കെ
ഭേദഗതികളാണ്
കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
അംഗീകാരത്തോടു കൂടി
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ മേഖലയിലെ
സി.ബി.എസ്.ഇ,
എെ.സി.എസ്.ഇ
സ്ക്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
അര്‍ഹമായ വേതനം
ലഭിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
അര്‍ഹമായ ശമ്പളം
ലഭിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
എയ്ഡഡ്
ഹയര്‍സെക്കന്ററി
സ്ക്കൂളുകളിലെ നിയമന അംഗീകാരം
6521.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
06.02.2019-ലെ
സ.ഉ.(കൈ)നം.14/19/പൊതു.വി.വ.
പ്രകാരം എയ്ഡഡ്
ഹയര്‍സെക്കന്ററി
സ്ക്കൂളുകളില്‍
അനുവദിച്ച
തസ്തികകളിലേയ്ക്കുള്ള
നിയമന അംഗീകാരത്തിനായി
കണ്ണൂര്‍ ജില്ലയിലെ
എത്ര ഹയര്‍സെക്കന്ററി
സ്ക്കൂള്
മാനേജ്മെന്റുകളില്‍
നിന്നും റീജണല്‍
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ സ്ക്കൂളുകളിലെ
എത്ര അദ്ധ്യാപകരുടെ
നിയമനത്തിനാണ് അംഗീകാരം
നല്‍കിയിട്ടുള്ളത്;
അറിയിക്കാമോ;
(സി)
കൂടാളി
ഹയര്‍സെക്കന്ററി
സ്ക്കൂളില്‍ നിന്നും
അപേക്ഷ
കിട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
അപേക്ഷ കിട്ടിയത്;
വ്യക്തമാക്കാമോ;
(ഡി)
അപേക്ഷയില്‍
എന്തെങ്കിലും അപാകതകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്തു പോരായ്മകളാണ്
ഉള്ളതെന്നും അത്
ബന്ധപ്പെട്ടവരെ
അറിയിച്ചിട്ടുണ്ടോ
എന്നും അറിയിക്കാമോ;
(ഇ)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് അംഗീകാരം
നല്‍കുന്നതിന് ഇത്രയും
കാലതാമസം വന്നതെന്നും
എന്നത്തേയ്ക്ക്
അംഗീകാരം നല്‍കുമെന്നും
വ്യക്തമാക്കാമോ;
(എഫ്)
ബോധപൂര്‍വ്വമായ
കാലതാമസമാണ്
സംഭവിച്ചതെങ്കില്‍
അതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
എറണാകുളം
ജില്ലയിലെ അദ്ധ്യാപക നിയമനം
6522.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍
യു.പി.എസ്.ടി.തസ്തികയില്‍
(മലയാളം മീഡിയം)
നിലവില്‍ എത്ര സ്ഥിരം
ഒഴിവുകള്‍ ഉണ്ട്;
ഏതെല്ലാം സ്കൂളുകളില്‍
ഉള്ളതാണ് ഇൗ ഒഴിവുകള്‍
എന്ന് വ്യക്തമാക്കാമോ;
(ബി)
അടുത്ത
അദ്ധ്യയന വര്‍ഷം
എറണാകുളം ജില്ലയില്‍ ഈ
തസ്തികകളില്‍
വിരമിക്കുന്ന
അദ്ധ്യാപകരുടെയും
എൽ.പി./യു.പി.
സ്കൂളുകളിലെ പ്രധാന
അദ്ധ്യാപകരുടെയും എണ്ണം
സ്കൂള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ആറ്
മാസത്തില്‍ കൂടുതല്‍
ഉള്ള ശൂന്യവേതന
അവധികള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ സാധിക്കുമോ;
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ?
പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
6523.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാെതുവിദ്യാഭ്യാസ
വകുപ്പില്‍ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
കാറ്റഗറി തിരിച്ചുള്ള
വിശദവിവരം നല്കുമാേ?
ഹയര്‍
സെക്കണ്ടറി ഹിസ്റ്ററി
സീനിയര്‍, ജൂനിയര്‍
തസ്തികകളില്‍ നിയമനം
6524.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി ഹിസ്റ്ററി
സീനിയര്‍, ജൂനിയര്‍
തസ്തികകളിലായി നിരവധി
ഒഴിവുകള്‍ ഉണ്ടായിട്ടും
എസ്.സി./എസ്.റ്റി.
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
റാങ്ക് പട്ടികയില്‍
നിന്നും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിക്കുന്നതിലേക്കായി ആ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തത് എന്ത്
കൊണ്ടാണെന്നറിയിക്കാമോ:
(ബി)
പി.എസ്.സി.
വഴി ഹയര്‍ സെക്കണ്ടറി
അധ്യാപക
തസ്തികകളിലേക്ക് നിയമനം
ആരംഭിച്ചതിന് ശേഷം ഓരോ
വര്‍ഷവും എസ്.സി.
ഹിസ്റ്ററി,
സീനിയര്‍/ജൂനിയര്‍
അധ്യാപകരുടെ നിയമനം,
എണ്ണം സംബന്ധിച്ച
കണക്കെടുപ്പുകള്‍
ഓരോവര്‍ഷവും
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എച്ച്.എസ്.എസ്.റ്റി.
സീനിയര്‍ നിയമനങ്ങള്‍
പ്രമോഷനിലൂടെ മാത്രം
നടത്താനുളള ഉത്തരവ്
ഹയര്‍ സെക്കണ്ടറി
വകുപ്പില്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതലാണ്
ഇത് പ്രാബല്യത്തില്‍
വന്നതെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയിലെ പാർട്ട്ടൈം ഹൈസ്കൂൾ
അസിസ്റ്റന്റ്
6525.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇടുക്കി
ജില്ലയിൽ പാർട്ട്ടൈം
ഹൈസ്കൂൾ അസിസ്റ്റന്റ്
(ഹിന്ദി) തസ്തികയിൽ
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്; ഇതിൽ
പി.എസ്.സി -യ്ക്കു
റിപ്പോർട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്ന്
അറിയിക്കാമോ?
എറണാകുളം
ജില്ലയിലെ എച്ച്.എസ്.റ്റി
റാങ്ക് ലിസ്റ്റ്
6526.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
എച്ച്.എസ്.റ്റി
(സോഷ്യല്‍ സയന്‍സ്)
നിലവിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര
നിയമനങ്ങള്‍ നടന്നു
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ജില്ലയിലെ
എച്ച്.എസ്.റ്റി
സോഷ്യല്‍ സയന്‍സ്
വിഭാഗത്തില്‍ 2020-21
ലെ ആന്റിസിപ്പേറ്റഡ്
(ആനുപാതിക) തസ്തികകളുടെ
എണ്ണം എത്രയെന്ന്
അറിയിക്കാമോ?
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സ്കൂളുകള്‍ക്കുള്ള എന്‍.ഒ.സി.
6527.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി.
ലഭിക്കുന്നതുമായി
ബന്ധപ്പെട്ട്
ഹെെക്കോടതി
പുറപ്പെടുവിച്ച
വിധിയനുസരിച്ച് എത്ര
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി. നല്കി
എന്നതിന്റെ വിശദവിവരം
നല്‍കുമോ?
അനധികൃത
വിദ്യാലയങ്ങളെ
നിയന്ത്രിക്കുന്നതിന് നടപടി
6528.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല സ്വകാര്യ
വിദ്യാലയങ്ങളിലും ഫീസ്
നല്‍കാത്തതിന്റെ
പേരില്‍
പ്രെെമറിതലത്തിലുള്ള
കുട്ടികളെ ഉള്‍പ്പെടെ
നിരന്തരം അപമാനിച്ച്
ബുദ്ധിമുട്ടിക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
നിര്‍ദ്ധനരായ
രക്ഷിതാക്കളില്‍
നിന്നുപാേലും അമിത ഫീസ്
ഇൗടാക്കുന്നതിന്റെ
ഭാഗമായി കുട്ടികളെ
ശകാരിക്കുന്നതും
ക്ലാസ്സിന്
പുറത്താക്കുന്നതും
ഉള്‍പ്പെടെയുള്ള
പീഡനങ്ങള്‍
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമാേ;
(സി)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
മേല്‍സൂചിപ്പിച്ച
പ്രകാരമുള്ള പ്രവണതകള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമാേ;
(ഡി)
മതിയായ
അംഗീകാരമില്ലാതെയും
ചട്ടം ലംഘിച്ചും
പ്രവര്‍ത്തിക്കുന്ന
വിദ്യാലയങ്ങളെ
നിയന്ത്രിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമാേ?
സര്‍ക്കാരിതര
സ്കൂളുകള്‍ പേരിനൊപ്പം
പബ്ലിക്
6529.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിതര
സ്കൂളുകള്‍ പേരിനൊപ്പം
പബ്ലിക് എന്ന വാക്ക്
ചേര്‍ക്കുന്നത് കേന്ദ്ര
സര്‍ക്കാരോ സംസ്ഥാന
സര്‍ക്കാരോ ഉത്തരവു
വഴി
വിലക്കിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
എങ്കില്‍
അത് എത്രമാത്രം
നടപ്പാക്കിയിട്ടുണ്ടെന്നും
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്നും
വിശദമാക്കാമോ?
ഇ-ഗവേര്‍ണന്‍സ്
പാഠ്യ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
6530.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഇ-ഗവേര്‍ണന്‍സ് പദ്ധതി
നടപ്പിലാക്കിയതുവഴി
സര്‍ക്കാര്‍
ഓഫീസുകളില്‍ നിന്നുള്ള
സേവനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാണെങ്കിലും മതിയായ
പ്രാവീണ്യമില്ലാത്തതിനാല്‍
അക്ഷയ കേന്ദ്രങ്ങളെയും
ജനസേവാ
കേന്ദ്രങ്ങളെയുമാണ്
പൊതുജനങ്ങള്‍ക്ക്
ആശ്രയിക്കേണ്ടിവരുന്നത്
എന്ന വസ്തുത
കണക്കിലെടുത്ത്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഇ-ഗവേര്‍ണന്‍സിനെ
കുറിച്ച്
പഠിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കെ-ടെറ്റ്
6531.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ-ടെറ്റിന്റെ
വിജയ ശതമാനം അന്‍പത്
എന്നാക്കി
കുറയ്ക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണയില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് എന്നത്തേക്ക്
നടപ്പില്‍ വരുത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
അന്യ
സംസ്ഥാനങ്ങളിലെ
സ്ക്കൂളുകളില്‍ പഠിച്ചശേഷം
സംസ്ഥാനത്തെ സ്കൂളുകളില്‍
പ്രവേശനം നേടുന്ന കുട്ടികള്‍
6532.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളിലെ
സ്ക്കൂളില്‍ പഠിച്ചശേഷം
സംസ്ഥാനത്തെ
സ്കൂളുകളില്‍ പ്രവേശനം
നേടുന്ന കുട്ടികള്‍ക്ക്
മലയാളം ഭാഷാ പഠനത്തില്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഒരുക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പത്താം
തരത്തിന് മുമ്പ് ഇത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
മലയാളത്തിന് പകരം
ഇംഗ്ലീഷ് പഠിക്കുവാന്‍
അനുമതി
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും പ്രത്യേക
പരിഗണന നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
സംസ്ഥാന
സ്കൂള്‍ കലാേല്സവത്തിന്റെ
ലാേഗാേ
6533.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍
കലാേല്സവത്തിന് ലാേഗാേ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
തെരെഞ്ഞെടുക്കപ്പെടുന്ന
ലാേഗാേ രൂപകല്‍പ്പന
ചെയ്തയാള്‍ക്ക് സമ്മാനം
നല്കാറുണ്ടാേ;
എങ്കില്‍ വിശദാംശം
നല്‍കാമാേ?
ഇരവിമംഗലം
സെന്റ് ജോസഫ്എല്.പി.
സ്കൂളിന് ചലഞ്ച് ഫണ്ട്
6534.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
മണ്ഡലത്തിലെ ഇരവിമംഗലം
സെന്റ് ജോസഫ് എല്‍.പി.
സ്കൂളിന് ചലഞ്ച് ഫണ്ട്
നല്‍കുന്നത്
സംബന്ധിച്ച്
17.07.2019-ല്‍
ഡി.പി.ഐ.യ്ക്ക്
നല്‍കിയിരുന്ന
ഫയലിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
1920
ല്‍ സ്ഥാപിതമായ
പ്രസ്തുത സ്കൂള്‍
കെട്ടിടങ്ങള്‍
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മൈനോറിറ്റി
കമ്മീഷന്റെ
അംഗീകാരമുള്ള ഈ
സ്കൂളിന്റെ
അപേക്ഷയിന്മേല് എന്തു
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ സ്കൂളുകളുടെ
നിലവാരമുയര്‍ത്താന്‍
പദ്ധതികള്‍
6535.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളുടെ
നിലവാരമുയര്‍ത്തുന്നതിന്
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ ഹെറിറ്റേജ്
സ്കൂളുകളുടെ
നിലവാരമുയര്‍ത്തുന്നതിന്
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഡി.പി.ആര്.
പ്രകാരമുള്ള തുക
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാലപ്പഴക്കം
ചെന്ന സ്കൂള്‍
കെട്ടിടങ്ങള്‍ക്ക് പുതിയ
കെട്ടിടങ്ങള്‍
6536.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാലപ്പഴക്കം
ചെന്ന സര്‍ക്കാര്‍
സ്കൂള്‍
കെട്ടിടങ്ങള്‍ക്ക് പകരം
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
നെടുമങ്ങാട്
ഓട്ടിസം പാര്‍ക്ക്
നിര്‍മ്മാണം
6537.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ ഓട്ടിസം
പാര്‍ക്ക്
നിര്‍മ്മാണത്തിനായി
നാളിതുവരെ എന്തെല്ലാം
നടപടികള്‍
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഓട്ടിസം
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
എത്ര തുക വകയിരുത്തി
എന്ന് വ്യക്തമാക്കുമോ;
(സി)
ഓട്ടിസം
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനുള്ള
പ്ലാന്‍, ഡിസൈന്‍,
ഡി.പി.ആര്. എന്നിവ
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ആയത്
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ചാലക്കുടിയിലെ
എെ.ആര്.എം.എല്‍.പി. സ്കൂള്‍
നഗരസഭയ്ക്ക് കൈമാറുന്നതിനു
നടപടി
6538.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
നഗരസഭയിലെ
എെ.ആര്.എം.എല്‍.പി.
സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനോ,
ചാലക്കുടി നഗരസഭയ്ക്ക്
കൈമാറുന്നതിനോ
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇതിനായി
നടപടി സ്വീകരിക്കുമോ?
ഹെെസ്കൂളുകളിലെ
ശുചീകരണ വിഭാഗം ജീവനക്കാരുടെ
തസ്തികകള്‍
6539.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹെെസ്കൂളുകളിലെ ശുചീകരണ
വിഭാഗം (എഫ്.ടി.സി.എം.)
ജീവനക്കാര്‍ വേണ്ടത്ര
ഇല്ലാതെ തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയിലെ നിരവധി
സര്‍ക്കാര്‍
ഹെെസ്കൂളുകളില്‍ ഇൗ
തസ്തികയില്‍
ജീവനക്കാരില്ലാത്തത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
അറിയിക്കുമോ;
(സി)
പി.ടി.സി.എം.
ന്റെ പ്രമോഷന്
തസ്തികയായ
എഫ്.ടി.സി.എം.
തസ്തികയിലേക്ക്
സര്‍വ്വീസ് ദെെര്‍ഘ്യം
പ്രതീക്ഷിച്ച്
പ്രമോഷന്
നിരാകരിക്കുന്നത്
മൂലമാണോ പ്രസ്തുത
തസ്തികയില്‍ വേണ്ടത്ര
ജീവനക്കാരെ
ലഭിക്കാത്തതിന് കാരണം;
വിശദമാക്കാമോ;
(ഡി)
ഭൗതിക
വികസന രംഗത്ത്
മുന്നേറ്റങ്ങള്‍
കെെവരിച്ച സര്‍ക്കാര്‍
ഹെെസ്കൂളുകള്ക്ക്
ശുചിത്വം
നിലനിര്‍ത്താന്‍ ഈ
തസ്തികയിലേക്ക്
താല്‍ക്കാലികമായി
ദിവസവേതനാടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിക്കാന്‍ അനുമതി
നല്‍കുമോ;
വിശദമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
ഇൗ അപര്യാപ്തത
മറികടക്കാന്‍
എന്തെല്ലാം
നടപടികള്‍ക്കാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്;
വിശദമാക്കാമോ?
വിദ്യാലയങ്ങളിലെ
അദ്ധ്യയന ദിനങ്ങള്‍
6540.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാഠ്യപദ്ധതിയുടെ
ഭാരത്തിനനുസൃതമായി എത്ര
പ്രവർത്തിദിനങ്ങളാണ്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളളത്;
അറിയിക്കാമോ;
(ബി)
പ്രതികൂല
കാലാവസ്ഥ,
ദുരന്തങ്ങള്‍, മറ്റു
ആകസ്മിക പ്രശ്നങ്ങള്‍
എന്നീ കാരണങ്ങളാല്‍
പഠനം നഷ്ടപ്പെടുന്ന
ദിവസങ്ങള്‍ക്ക് എന്തു
പരിഹാരമാണ്
നിര്‍ദ്ദേശിച്ചിട്ടുളളത്
എന്ന്
വെളിപ്പെടുത്താമോ;
(സി)
ഹയര്‍സെക്കന്ററി
ഒന്നാം വര്‍ഷ
ക്ലാസുകള്‍
ആരംഭിക്കാന്‍
വെെകുന്നതുമൂലം സാധ്യായ
ദിനങ്ങളിലുണ്ടാകുന്ന
കുറവ്
നികത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പൊതു
വാര്‍ഷിക പദ്ധതിക്ക്
പൂരകമായി സ്കൂളുകള്‍
പാഠ്യപദ്ധതി
വിനിമയത്തിനുളള
വാര്‍ഷിക പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
നിരന്തര
മൂല്യനിര്‍ണ്ണയം
എത്രത്തോളം ഫലപ്രദമാണ്;
വ്യക്തമാക്കാമോ;
(ഇ)
പൊതു
വിദ്യാലയങ്ങളില്‍ പി.
ടി.എ. കളും സ്കൂള്‍
മാനേജ്മെന്റ്
കമ്മിറ്റികളും
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിന് നടപടി
6541.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂടുതല്‍
സ്ഥലമുള്ള
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
കുട്ടികള്‍ക്ക് കായിക
പരിശീലനം
നല്‍കുന്നതിനായി
മൈതാനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കിൽ
ഇത്തരം കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതിനായി
ഫണ്ട്
അനുവദിക്കുന്നതിന്
വേണ്ട മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
വിദ്യാലയങ്ങളിലെത്താത്ത
ആദിവാസി മേഖലകളിലെ കുട്ടികള്‍
6542.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസപരമായി
വളരെയേറെ മുന്നിലുള്ള
സംസ്ഥാനമായിരുന്നിട്ടും
ആദിവാസി മേഖലകളില്‍
നിന്നും ഇപ്പാേഴും
വിദ്യാലയങ്ങളിലെത്താത്ത
നിരവധി കുട്ടികള്‍
ഉണ്ടെന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
മേല്‍
സൂചിപ്പിച്ച പ്രകാരം
വിദ്യാര്‍ത്ഥികള്‍
സ്കൂളില്‍
എത്താത്തതിനുള്ള കാരണം
പരിശാേധിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമാേ;
(സി)
ഇപ്രകാരം
പാര്‍ശ്വവത്ക്കരിക്കപ്പെട്ട
വിദ്യാര്‍ത്ഥികളെ
വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമാേ;
(ഡി)
വാഹനങ്ങളുടെ
അസൗകര്യം,
ഭൂമിശാസ്ത്രപരമായ
കാരണങ്ങള്‍, ദുര്‍ഘടമായ
പാതകള്‍,
സാമൂഹ്യ-വിദ്യാഭ്യാസ
പിന്നാേക്കാവസ്ഥ
തുടങ്ങിയ പ്രസ്തുത
വിഭാഗക്കാരുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കാമാേ?
ഇതര
സംസ്ഥാന തൊഴിലാളികളെ
മലയാളഭാഷ
അഭ്യസിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
6543.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താമസിച്ച്
തൊഴിലെടുക്കുന്ന ഇതര
സംസ്ഥാന തൊഴിലാളികളെ
മലയാളഭാഷ
അഭ്യസിപ്പിക്കുന്നതിനായി
പൊതുവിദ്യാഭ്യാസ
വകുപ്പ് പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതികളെക്കുറിച്ച്
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതികള്‍
എവിടെയൊക്കെയാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
വയനാടിനെ
സമ്പൂര്‍ണ്ണ സാക്ഷരതാ
ജില്ലയായി മാറ്റാൻ നടപടി
T 6544.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊണ്ണൂറു ശതമാനത്തില്‍
കുറവ് സാക്ഷരതാ
നിരക്കുള്ള ഏക ജില്ല
വയനാടാണെന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
(ബി)
വയനാടിനെ
സമ്പൂര്‍ണ്ണ സാക്ഷരതാ
ജില്ലയായി
മാറ്റിയെടുക്കുവാന്‍
സാക്ഷരതാ മിഷന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
വയനാട്ടില്‍
2017-ല്‍ ആരംഭിച്ച
പ്രത്യേക സാക്ഷരതാ
പദ്ധതി
വിജയപ്രദമായിരുന്നാേ;
ഇതിലൂടെ എത്ര പേരെ
സാക്ഷരരാക്കുവാന്‍
കഴിഞ്ഞു
എന്നറിയിക്കാമോ?