സമഗ്ര
തീരദേശ വികസന പരിപാടി
6620.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
തീരദേശ വികസന പരിപാടി
ആവിഷ്ക്കരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
കോസ്റ്റല്‍ ഇറോഷന്
വ്യാപകമായിരിക്കുന്ന
സാഹചര്യത്തില്‍ ഇത്
തടയുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
തീരദേശത്ത്
50 മീറ്ററിനുളളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
മാറ്റിപ്പാര്‍പ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണ്
എന്നറിയിക്കാമോ?
സമുദ്ര
മത്സ്യബന്ധന നിയന്ത്രണ ബില്‍
6621.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഫിഷറീസ് വകുപ്പ്
തയ്യാറാക്കുന്ന സമുദ്ര
മത്സ്യബന്ധന നിയന്ത്രണ
ബില്ലിന് കേരളം
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധന
യാനങ്ങളുടെ ലൈസന്‍സ്,
രജിസ്ട്രേഷന് ഫീസ്,
പിഴ എന്നിവ ഇന്ത്യയിലെ
എല്ലാ
സംസ്ഥാനങ്ങള്‍ക്കും
നിലവില്‍
ഒരുപോലെയാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധന
യാനങ്ങള്‍ക്ക്
രജിസ്ട്രേഷനും
ലൈസന്‍സും നല്‍കാനുള്ള
സംസ്ഥാനത്തിന്റെ
അധികാരം
സംരക്ഷിക്കുന്നതിന്
നടത്തുന്ന ശ്രമങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
തദ്ദേശീയ
മത്സ്യത്തൊഴിലാളികളെ
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
സജ്ജമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
വേണമെന്നാണ് കേരളം
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
പ്രകൃതിക്ക്
കോട്ടം തട്ടാതെയുള്ള
സുസ്ഥിരമായ
മത്സ്യബന്ധനത്തിന്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സംസ്ഥാനം
മുന്നോട്ടുവെച്ചതെന്ന്
അറിയിക്കുമോ?
കേന്ദ്ര
സമുദ്രമത്സ്യഗവേഷണ
കേന്ദ്രത്തിന്റെ പഠന
റിപ്പോര്‍ട്ട്
6622.
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാല്‍നൂറ്റാണ്ടിനിടയിലെ
ഏറ്റവും താഴ്ന്ന
നിലയിലേക്ക്
സംസ്ഥാനത്തിന്റെ
മത്സ്യസമ്പത്ത്
കുറഞ്ഞതായുളള കേന്ദ്ര
സമുദ്രമത്സ്യഗവേഷണ
കേന്ദ്രത്തിന്റെ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഉപയോഗിക്കുന്ന
മത്സ്യത്തിന്റെ
സിംഹഭാഗവും മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നാണോ
എത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കടലിന്റെ
അടിത്തട്ടില്‍
കൃത്രിമമായ ആവാസവ്യവസ്ഥ
സൃഷ്ടിച്ച് മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തിയ പരിശ്രമങ്ങള്‍
ഫലം കണ്ടുവോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
മത്സ്യ സമ്പത്ത്
സംരക്ഷിക്കുന്നതിനും
ആയത്
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ശാക്തീകരണത്തിന് നടപടി
6623.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
തൊഴില്‍ നൈപുണ്യം
നവീകരിച്ചും ആഴക്കടല്‍
മത്സ്യബന്ധനത്തിനായി
പ്രത്യേക സംവിധാനമുള്ള
മത്സ്യബന്ധന യാനങ്ങള്‍
നല്‍കിയും പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ശാക്തീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മത്സ്യവിത്ത്
ഉല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഉള്‍നാടന്‍
മത്സ്യബന്ധന മേഖല
വികസിപ്പിക്കുവാന്‍
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
ഉള്‍നാടന്‍
മത്സ്യബന്ധനത്തിനും
മൂല്യവര്‍ദ്ധിത
മത്സ്യത്തിന്റേയും
മത്സ്യ ഉല്പന്നങ്ങളുടെ
ഉല്പാദനത്തിലും
വിപണനത്തിലും
മത്സ്യത്തൊഴിലാളികള്‍ക്ക്
പരിശീലനം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മല്‍സ്യത്തില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതിന് സംവിധാനം
6624.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യത്തില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതിന് നിലവില്‍
പ്രത്യേക സംവിധാനം
ഇല്ലാത്തതിനാല്‍
മത്സ്യഅനുബന്ധ
തൊഴിലാളികള്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യത്തില്‍
മായം
ചേര്‍ക്കുന്നതിന്റെ
ഉറവിടം കണ്ടെത്തി
തടയുന്നതിന് കര്‍ശന
നടപടി സ്വീകരിക്കാനുള്ള
സംവിധാനം വകുപ്പ്
തലത്തില്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മത്സ്യമേഖലയുടെ
പ്രാധാന്യം
6625.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
ജനങ്ങള്‍ക്ക് തൊഴിലും
ജീവനോപാധിയും നല്കുന്ന
മത്സ്യമേഖലയുടെ
പ്രാധാന്യം സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത മേഖലയില്‍
നിലവിലെ സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
എല്ലാ
മത്സ്യബന്ധന
ഗ്രാമങ്ങളിലും
ശുദ്ധജലം, ശുചിത്വമുള്ള
കക്കൂസ്,
മാലിന്യസംസ്ക്കരണ
സംവിധാനം എന്നീ
പ്രാഥമിക സംവിധാനങ്ങള്‍
ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടി സ്വീകരിക്കുമോ?
സമുദ്രമത്സ്യബന്ധന
നിയന്ത്രണ ബില്‍
6626.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
തയ്യാറാക്കുന്ന
സമുദ്രമത്സ്യബന്ധന
നിയന്ത്രണ ബില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
കൂച്ചുവിലങ്ങിടുന്നതും
വിദേശയാനങ്ങള്‍ക്ക്
അമിതസ്വാതന്ത്ര്യം
നല്‍കുന്നതുമാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
പുതിയ ബില്‍ പ്രകാരം
തീരക്കടലിന്റെ
പരിപാലനാവകാശം
കേന്ദ്രത്തില്‍
നിക്ഷിപ്തമാകുന്നത്
ഉണ്ടാക്കിയേക്കാവുന്ന
പ്രത്യാഘാതങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
സമഗ്ര ഡേറ്റാ ബാങ്ക്
6627.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
സമഗ്ര ഡേറ്റാ ബാങ്ക്
തയ്യാറാക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
(ബി)
ഇതിനകം
എത്ര
മത്സ്യത്തൊഴിലാളികളുടെ
വിശദാംശമാണ്
ഡേറ്റാബാങ്കില്‍
ഉള്‍പ്പെടുത്തിയത്
എന്നറിയിക്കാമോ?
മത്സ്യ അനുബന്ധ
തൊഴിലാളികള്‍ക്ക് ധനസഹായം
6628.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.ജെ.ജെ.ബി.വൈ/പി.എം.എസ്.ബി.വൈ
പദ്ധതി പ്രകാരം
മല്‍സ്യതൊഴിലാളികള്‍ക്ക്
നിലവിലുളള അപകടം മൂലം
ഉണ്ടാകുന്ന സ്ഥിരവും
ഭാഗികവുമായ അവശത,
സ്ഥിരവും പൂര്‍ണ്ണവുമായ
അവശത, മരണം
എന്നിവയ്ക്ക് നല്കുന്ന
ധനസഹായം മത്സ്യ അനുബന്ധ
തൊഴിലാളികള്‍ക്ക് കൂടി
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മത്സ്യതൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
മുഖേന 9,10,11,12
ക്ലാസുകളില്‍
പഠിക്കുന്ന മത്സ്യ
അനുബന്ധ തൊഴിലാളികളുടെ
മക്കള്‍ക്ക്
പ്രതിവര്‍ഷം രണ്ട്
പേര്‍ക്കെങ്കിലും
സ്ക്കോളര്‍ഷിപ്പ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കേരള
തീരത്തെ മത്സ്യക്ഷാമം
6629.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യം പിടിക്കുവാന്‍
പാേകുന്ന പരമ്പരാഗത
മത്സ്യത്താെഴിലാളികള്ക്കും
ചെറുയന്ത്രങ്ങള്‍
ഘടിപ്പിച്ച
വള്ളങ്ങളില്‍ പാേകുന്ന
മത്സ്യത്താെഴിലാളികള്ക്കും
മത്സ്യം ലഭിക്കാതെ
വെറുംകയ്യാേടെ
മടങ്ങുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
കേരള
തീരത്ത് മത്സ്യത്തിന്
ക്ഷാമം
അനുഭവപ്പെടുന്നത്
എന്തുകാെണ്ടാണെന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
(സി)
മത്സ്യം
ലഭിക്കാതെ
കഷ്ടപ്പെടുന്ന
മത്സ്യത്താെഴിലാളികള്ക്ക്
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ?
മത്സ്യ
അനുബന്ധ തൊഴിലാളികളുടെ
ക്ഷേമനിധി ആനുകൂല്യങ്ങള്‍
6630.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
അനുബന്ധ തൊഴിലാളികളുടെ
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മല്‍സ്യ
അനുബന്ധ തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിനും
തൊഴിലാളികള്‍ക്ക് ഭവന
നിര്‍മ്മാണത്തിന് സഹായം
നല്‍കുന്നതിനും
പ്രത്യേകം പദ്ധതിക്ക്
രൂപം നല്കി നടപ്പില്‍
വരുത്തുമോയെന്ന്
വ്യക്തമാക്കാമോ?
പീലിംഗ്
തൊഴിലാളികളുടെ മിനിമം കൂലി
6631.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പീലിംഗ് ഷെഡ്ഡുകളില്‍
ജോലി നോക്കുന്ന
തൊഴിലാളികളുടെ മിനിമം
കൂലി ഏകീകരിച്ച്
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഷെഡ്ഡുകളുടെ
അടിസ്ഥാനസൗകര്യങ്ങള്‍
തീരെ
അപര്യാപ്തമായതിനാല്‍
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
തൊഴിലാളികളെ ഇ.എസ്.എെ.
സ്കീമില്പ്പെടുത്താന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
മത്സ്യതൊഴിലാളികളുടെ
അടിസ്ഥാന സൗകര്യവികസനം,
മാനവശേഷി വികസനം പദ്ധതി
6632.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികളുടെ
അടിസ്ഥാന
സൗകര്യവികസനവും
മാനവശേഷി വികസനവും എന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(ബി)
തിരുവനന്തപുരത്ത്
കാരോട് വില്ലേജില്‍
ഫിഷറീസ് വകുപ്പ് മേല്‍
പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതിയുടെ പ്രയോജനം
എത്ര
മത്സ്യതൊഴിലാളികള്‍ക്ക്
ലഭ്യമാകും;
(സി)
തിരുവനന്തപുരത്തിന്
പുറമെ ഏതെല്ലാം
ജില്ലകളിലാണ്
മത്സ്യതൊഴിലാളികള്‍ക്ക്
ഫ്ലാറ്റ് സമുച്ചയം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇത്തരം
ഫ്ലാറ്റുകള്‍ പ്രീഫാബ്
ടെക്നോളജി ഉപയോഗിച്ച്
നിര്‍മ്മിക്കുവാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
ദുരന്തസാധ്യതയുള്ള
പ്രദേശം കണ്ടെത്തുന്നതിന്
ത്രിമാന ഭൂപടം
6633.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പടിഞ്ഞാറന്‍
തീരത്തിന്റെ 250
മീറ്റര്‍ വീതിയില്‍
കേരള തീരത്ത്
അപകടസാധ്യത വിശകലനം
നടത്തി
ദുരന്തസാധ്യതയുള്ള
പ്രദേശം
കണ്ടെത്തുന്നതിനായി ഒരു
ത്രിമാന ഭൂപടം
തയ്യാറാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഓഖി
ചുഴലിക്കാറ്റിന്റെ
പശ്ചാത്തലത്തില്‍
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികളെ
സഹായിക്കുന്നതിനായി ഒരു
ഉപഗ്രഹ അധിഷ്ഠിത
നാവിഗേഷന്‍ കാലാവസ്ഥാ
പ്രവചന സംവിധാനം
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് സൗജന്യ
എന്‍ട്രന്‍സ് കോച്ചിംഗ്
6634.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് സൗജന്യ
എന്‍ട്രന്‍സ്
കോച്ചിംഗിന് വേണ്ടി
തെരഞ്ഞെടുക്കാവുന്ന
അംഗീകരിച്ച പരിശീലന
കേന്ദ്രങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ ഏതെങ്കിലും
സ്ഥാപനങ്ങള്‍
അംഗീകരിച്ച പട്ടികയില്‍
ഉണ്ടോ;
(സി)
അംഗീകൃത
സ്ഥാപനങ്ങളുടെ കുറവ്
കാരണം മലബാറില്‍
നിന്നടക്കമുളള പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
മധ്യ കേരളത്തിലേക്ക്
പഠനത്തിനു വരേണ്ടി
വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കൂടുതല്‍
ജില്ലകളില്‍ പരിശീലന
കേന്ദ്രങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സര്‍ക്കാര്‍ ആലോചിച്ച്
വരുന്നുണ്ടോ;
വിശദമാക്കാമോ?
ഓഖി
ദുരന്തബാധിതരുടെ പുനരധിവാസം
6635.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതരുടെ സമഗ്ര
പുനരധിവാസത്തിനായി
സംസ്ഥാന സര്‍ക്കാര്‍
തയ്യാറാക്കിയ 7340 കോടി
രൂപയുടെ പദ്ധതിയില്‍
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിച്ചിരുന്നത്;
(ബി)
പ്രസ്തുത
പാക്കേജ് പ്രകാരമുള്ള
പദ്ധതികള്‍ക്ക്
കേന്ദ്രത്തില്‍ നിന്നും
ഇതിനകം എന്ത് സഹായമാണ്
ലഭിച്ചത്;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
ദുരന്ത പ്രതികരണ
നിധിയില്‍ നിന്നും ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തിന് ലഭിച്ച
തുക എത്രയാണ്; അത്
എപ്രകാരമാണ്
വിനിയോഗിച്ചത്;
(ഡി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
തീരദേശ വാസികളുടെ സമഗ്ര
വികസനത്തിനായി സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച 2000
കോടിയുടെ തീരദേശ
പാക്കേജിന്റെ നിലവിലെ
സ്ഥിതി എന്താണ്;
(ഇ)
ഇത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ ഏത്
ഏജന്‍സിയെയാണ്
നിയോഗിച്ചത്; അവരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
മത്സ്യബന്ധനമേഖലയില്‍
വകുപ്പിന്റെ അനിവാര്യ
പ്രവര്‍ത്തനങ്ങള്‍
6636.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലക്ക് ഭീഷണിയാവുന്ന
യന്ത്രവല്‍കൃത
ട്രോളിംഗ്
ബോട്ടുകളുടെയും
റിംഗ്സില്‍
വള്ളങ്ങളുടെയും അമിതമായ
കടന്നുവരവ്,
ചെറുമത്സ്യങ്ങളെപ്പോലും
കോരിയെടുക്കുന്ന
കൊല്ലിവലകള് എന്നിവയെ
നിയന്ത്രിക്കുവാന്‍
വകുപ്പ് എന്തെല്ലാം
നടപടികളാണ്
എടുത്തിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തില്‍ ഭൂമിയും
വീടും നഷ്ടപ്പെട്ട
കയ്പമംഗലം മണ്ഡലത്തിലെ
കുടുംബങ്ങള്‍ക്ക്
നാളിതുവരെയായി ഭൂമിയോ,
വീടോ
ലഭിച്ചിട്ടില്ലാത്തതിനാല്‍
ഇവര്‍ക്ക് വീടും
സ്ഥലവും
ലഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി സ്വീകരിച്ച
നടപടി
6637.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് സാംസ്കാരിക
പുരോഗതി
കൈവരിക്കുന്നതിനും
വിദ്യാഭ്യാസ
ഉന്നതിക്കുമായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍ വേഗത്തിലും
സമയബന്ധിതവുമായി
പൂര്‍ത്തിയാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ
വിശദമാക്കാമോ?
മത്സ്യസമ്പത്ത് കയറ്റുമതി
6638.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യസമ്പത്ത്
കയറ്റുമതിയിലൂടെ
പ്രതിവര്‍ഷം എത്ര കോടി
രൂപ സര്‍ക്കാരിന്
ലഭ്യമാകുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
2018-19 -കാലയളവിലെ
കണക്ക് പ്രത്യേകം
ലഭ്യമാക്കാമോ?
ആധുനിക
മത്സ്യ മാര്‍ക്കറ്റുകളുടെ
നിര്‍മ്മാണം
6639.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഫിഷറീസ് വകുപ്പ്
മുഖാന്തരം ആധുനിക
മത്സ്യ
മാര്‍ക്കറ്റുകള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
(ബി)
പുതിയ
മത്സ്യ
മാര്‍ക്കറ്റുകള്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ എവിടെയെല്ലാം
എന്ന് വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ?
മത്സ്യവും
മറ്റ് മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളും
6640.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുനിന്നും
മത്സ്യവും മറ്റ്
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളും
ഇറക്കുമതി ചെയ്യുന്ന
രാജ്യങ്ങളുടെ പട്ടിക
വെളിപ്പെടുത്തുമോ;
(ബി)
2018-19ല്‍
ഓരോ രാജ്യവും ഇറക്കുമതി
ചെയ്തതിന്റെ അളവ്
പ്രത്യേകം
വ്യക്തമാക്കാമോ?
സമുദ്രോത്പന്ന
കയറ്റുമതി
6641.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17, 2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് നിന്നുള്ള
സമുദ്രോത്പന്ന
കയറ്റുമതി എത്ര
തുകയ്ക്കുള്ളതായിരുന്നു
എന്നറിയിക്കുമോ;
(ബി)
കയറ്റുമതിയില്‍
ഇടിവുണ്ടായിട്ടുണ്ടെങ്കില്‍
കാരണങ്ങള്‍ പരിശോധിച്ച്
പരിഹാര മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യത്തില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതിന് നടപടികള്‍
6642.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തില്‍
മായം ചേര്‍ക്കുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
വകുപ്പുതല നടപടികളുടെ
വിശദാംശം
വെളിപ്പെടുത്താമാേ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമാേ;
2018-19 വര്‍ഷത്തിലെ
കണക്ക് പ്രത്യേകം
നൽകാമോ?
രാസവസ്തുക്കള്‍
ചേര്‍ത്തുളള മത്സ്യവില്പന
6643.
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
ആരോഗ്യത്തിന് ഹാനികരമായ
പദാര്‍ത്ഥങ്ങള്‍
ചേര്‍ത്ത മത്സ്യം
ധാരാളമായി വില്പനയ്ക്ക്
എത്തുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം
രാസവസ്തുക്കള്‍
ചേര്‍ത്തുളള
മത്സ്യവില്പന
തടയുന്നതിന് ഭക്ഷ്യ
വകുപ്പുമായി ചേര്‍ന്ന്
എന്തെല്ലാം ശക്തമായ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
വൃത്തിയുള്ളതും
മായം ചേര്‍ക്കാത്തതുമായ
മത്സ്യം വില്‍പ്പന
നടത്തുന്നതിന്
മത്സ്യഫെഡ് ഫ്രെഷ് ഫിഷ്
സൂപ്പര്‍മാര്‍ക്കറ്റുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ചീനവല
ഉപയോഗിച്ച് മത്സ്യബന്ധനം
നടത്തുന്നവരുടെ തൊഴില്‍
സംരക്ഷണം
6644.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പളളുരുത്തി,
പെരുമ്പടപ്പ് മേഖലകളിലെ
പരമ്പരാഗത
മത്സ്യതൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചീനവല
ഉപയോഗിച്ച്
മത്സ്യബന്ധനം നടത്തുന്ന
ഇവരുടെ തൊഴില്‍
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
വെെപ്പിന്‍
നിയാേജക മണ്ഡലത്തിലെ
പ്രളയബാധിതരായ
മത്സ്യകര്‍ഷകര്‍ക്ക് ധനസഹായം
6645.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍ നാശനഷ്ടം
സംഭവിച്ച വെെപ്പിന്‍
നിയാേജക മണ്ഡലത്തിലെ
ലെെസന്‍സുള്ള
മത്സ്യകര്‍ഷകര്‍
ധനസഹായം
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
പ്രസ്തുത
അപേക്ഷകളിന്മേല്
സ്വീകരിച്ച
തുടര്‍നടപടികളുടെ
വിശദാംശം നല്‍കാമാേ?
കാസര്‍ഗോഡ്
ജില്ലയിലെ തീരദേശ റോഡുകളുടെ
നവീകരണം
6646.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
നവീകരിച്ച
തീരദ്ദേശറോഡുകളുടെ
പേരും നവീകരണത്തിനു
വിനിയോഗിച്ച തുകയും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തീരദേശ
റോഡുകള്‍ക്ക് ഫണ്ട്
അനുവദിക്കുമ്പോള്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ
റോഡുകളുടെ പേരുവിവരം
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
നവീകരണത്തിനും
പുനര്‍നിര്‍മ്മാണത്തിനും
പുറമേ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
തീരദേശ റോഡുകളില്‍
മറ്റെന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഫണ്ട്
വിനിയോഗിക്കാറുള്ളതെന്ന്
വ്യക്തമാക്കാമോ?
കാസ്രഗോഡ്
ജില്ലയില്‍ ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതികള്‍
6647.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഫിഷറീസ് വകുപ്പ്
കാസ്രഗോഡ് ജില്ലയില്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
അനിയന്ത്രിതമായ
മണലെടുപ്പ് മൂലം
മത്സ്യസമ്പത്തിന്
നേരിടുന്ന ക്ഷാമം
പരിഹരിക്കാന്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
ഉള്‍നാടന്‍
മത്സ്യബന്ധനം
6648.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വേണ്ടി
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുളള
സ്കീമുകള്‍
വിവരിക്കാമോ?
പുതിയ തസ്തികകള്‍
6649.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഫിഷറീസ് വകുപ്പ്
മന്ത്രിയുടെ കീഴിലുള്ള
വിവിധ വകുപ്പുകളിലായി
പുതുതായി സൃഷ്ടിച്ച ആകെ
തസ്തികകള്‍
എത്രയെന്നറിയിക്കാമോ;
(ബി)
ഓരോ
വകുപ്പിലും പുതുതായി
സൃഷ്ടിച്ച തസ്തികകളുടെ
എണ്ണം, വകുപ്പിന്റെ
പേര്, എണ്ണം എന്നീ
ക്രമത്തില്‍ പട്ടിക
രൂപത്തില്‍
ലഭ്യമാക്കാമോ?
കാലാവസ്ഥ
മുന്നറിയിപ്പും
മത്സ്യത്തൊഴിലാളികളുടെ
ജോലിയും
6650.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഭാഗമായി നിരന്തരമായി
നല്കുന്ന ചുഴലി
കൊടുങ്കാറ്റ് ജാഗ്രത
നിര്‍ദ്ദേശം മൂലം
കടലില്‍ പോകുവാന്‍
കഴിയാതെ
മത്സ്യത്തൊഴിലാളികള്‍
ബുദ്ധിമുട്ടിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍
കടലില്‍ പോകുമ്പോള്‍
അവര്‍ ഉപയോഗിക്കുന്ന
യാനങ്ങളുടെ വിവരം
രേഖപ്പെടുത്തുവാനായി
മൊബൈല്‍ ആപ്ലിക്കേഷന്‍
എന്‍.ഐ.റ്റി രൂപകല്പന
ചെയ്ത്
നല്‍കിയിട്ടുണ്ടോ; ഇത്
ഉപയോഗിച്ച് എത്ര
മത്സ്യതൊഴിലാളികളുടെയും
യാനങ്ങളുടെയും വിശദാംശം
രേഖപ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍ എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
ലൈഫ് ജാക്കറ്റ്
നല്‍കുമെന്ന പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രവാര്ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
നിരന്തരമായി
ഉണ്ടാകുന്ന കാലാവസ്ഥ
മുന്നറിയിപ്പ് മൂലം
ജോലി നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്ത് സഹായമാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
മത്സ്യബന്ധന തുറമുഖത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
6651.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.
സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിഴിഞ്ഞം
മത്സ്യബന്ധന
തുറമുഖത്തിന്റെ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ച് എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയങ്ങാടി
മത്സ്യതുറമുഖനിര്മ്മാണം
6652.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടി
മത്സ്യതുറമുഖത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മാത്യകാ
പഠനവും പാരിസ്ഥിതിക
പഠനവും
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
വിശദമാക്കാമോ;
(സി)
നാളിതുവരെയായി
എത്ര രൂപ
മാതൃകാപഠനത്തിനായി
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
കശുവണ്ടി
ഫാക്ടറികളുടെ അടിസ്ഥാന
സൗകര്യവികസനം
6653.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഫാക്ടറികളുടെ അടിസ്ഥാന
സൗകര്യവികസനം, നവീകരണം
എന്നിവ ലക്ഷ്യമാക്കി
ഇപ്പോള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കശുവണ്ടി
പരിപ്പ് വിദേശത്തേക്ക്
കയറ്റി അയക്കുന്നതിന്
ഏതെങ്കിലും വിദേശ
രാജ്യങ്ങളുമായി
പുതുതായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(സി)
തിരുപ്പതി
ക്ഷേത്രത്തിലേക്ക്
കയറ്റി അയച്ച കശുവണ്ടി
പരിപ്പ് മടക്കി അയച്ച
സാഹചര്യമെന്താണെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തെ
കശുവണ്ടി മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
6654.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി മേഖല
നേരിടുന്ന പ്രശ്നം
അസംസ്കൃത കശുവണ്ടിയുടെ
ലഭ്യത കുറവാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ആവശ്യമായിട്ടുള്ള
തോട്ടണ്ടി എത്ര
മെട്രിക് ടണ്ണാണെന്നും
നിലവില്‍ ആഭ്യന്തര
ഉത്പാദനം എത്ര മെട്രിക്
ടണ്ണാണെന്നും
അറിയിക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍ സ്ഥലം
പാട്ട വ്യവസ്ഥയില്‍
ഏറ്റെടുത്ത് കശുമാവ്
തോട്ടം
വികസിപ്പിക്കുമെന്ന
പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
കശുവണ്ടിക്ക്
പ്ലാന്റേഷന് പദവി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
സ്വകാര്യ
കശുവണ്ടി ഫാക്ടറി
വ്യവസായികള്‍ക്ക് പുനരുദ്ധാരണ
പാക്കേജ്
6655.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍
അടച്ചുപൂട്ടിയത്
കേന്ദ്ര സര്‍ക്കാരിന്റെ
ഇറക്കുമതി നയവും
ബാങ്കുകളുടെ
നിഷേധാത്മകമായ നിലപാടും
കാരണമാണെന്ന്
വിലയിരുത്തുന്നുണ്ടാേ;
(ബി)
പ്രസ്തുത
സ്വകാര്യ കശുവണ്ടി
ഫാക്ടറി
വ്യവസായികള്‍ക്ക്
എന്തെങ്കിലും
പുനരുദ്ധാരണ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടാേ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(സി)
ഇതിനകം
എത്ര സ്വകാര്യ കശുവണ്ടി
ഫാക്ടറി ഉടമകള്‍ക്ക്
ബാങ്ക് വായ്പ
ലഭ്യമാക്കി; ഇതിന്റെ
അടിസ്ഥാനത്തില്‍
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
കശുവണ്ടി
മേഖലയുടെ സമഗ്രപരിഷ്കരണം
6656.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ കശുവണ്ടി
ഫാക്ടറികളില്‍ 2018-19
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തൊഴില്‍ ദിനങ്ങള്‍
കാപ്പെക്സിലെയും,
കാഷ്യൂ
കോര്‍പ്പറേഷനിലെയും
ജീവനക്കാര്‍ക്ക്
ലഭിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
കശുവണ്ടി
വ്യവസായ മേഖലയില്‍
കടുത്ത തൊഴിലാളി ക്ഷാമം
അനുഭവപ്പെടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
സംസ്കരണ മേഖലയിലെ
യന്ത്രവല്‍ക്കരണം
ഏതെല്ലാം മേഖലകളില്‍
നടപ്പിലാക്കി എന്ന്
വിശദമാക്കുമോ;
(ഡി)
കശുവണ്ടി
മേഖലയുടെ
സമഗ്രപരിഷ്കരണത്തിനായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
തോട്ടണ്ടി
സംസ്കരണകേന്ദ്രം
6657.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളില്‍
വ്യാപകമായ തോതില്‍
ഉല്പാദിപ്പിക്കുന്ന
തോട്ടണ്ടി സംഭരിച്ച്
ഇവിടെതന്നെ
സംസ്കരിക്കുന്നതിനായി
സര്‍ക്കാര്‍
നേതൃത്വത്തില്‍
സംസ്കരണകേന്ദ്രം
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?