ചെറുകിട
ജലസേചന പദ്ധതികളുടെ
വെെദ്യുതി നിരക്ക്
6225.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലിഫ്റ്റ്
ഇറിഗേഷന്‍
ഉള്‍പ്പെടെയുളള ചെറുകിട
ജലസേചന പദ്ധതികളുടെ
വെെദ്യുതി ചാര്‍ജ്
അടക്കുന്നത് ആരാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എച്ച്.ടി.
ലെെന്‍ ഉപയോഗിച്ച്
വെെദ്യുതി കണക്ഷന്
എടുത്ത പദ്ധതികള്‍ക്ക്
വലിയ തുക വെെദ്യുതി
ചാര്‍ജ്ജായി അടക്കേണ്ടി
വരുന്നത് വന്‍
സാമ്പത്തിക ബാദ്ധ്യത
വരുത്തുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചെറുകിട
ജലസേചന പദ്ധതികളുടെ
വെെദ്യുതി നിരക്ക്
കുറയ്ക്കുന്നത്
സംബന്ധിച്ച് വെെദ്യുതി
വകുപ്പ് മന്ത്രി
തലത്തില്‍ കൂടിയാലോചന
നടത്തി
തീരുമാനമുണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ?
പൊതുടാപ്പുകള്‍
നിര്‍ത്തലാക്കാനുള്ള
തീരുമാനം
6226.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ജലജീവന്‍ മിഷന്റെ
ഭാഗമായി സംസ്ഥാനത്തെ
രണ്ട് ലക്ഷത്തോളം
പൊതുടാപ്പുകള്‍
നിര്‍ത്തലാക്കാന്‍ ജല
അതോറിറ്റി
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി ആദിവാസി,
പട്ടികജാതി-വര്‍ഗ്ഗ
കോളനികള്‍, തീരദേശ മേഖല
എന്നിവിടങ്ങളിലുള്ളവരെ
എപ്രകാരം
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
6227.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ഉണ്ടായ
വെള്ളപ്പൊക്കത്തിന്
ശേഷം സംസ്ഥാനത്തെ മിക്ക
ജില്ലകളിലെയും കിണര്‍,
സമാനമായ മറ്റ്
കുടിവെള്ള
സ്രോതസ്സുകള്‍ എന്നിവ
മലിനീകരിക്കപ്പെട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍
മലിനമായ കുടിവെള്ളം
ഗുണനിലവാരപരിശോധന
നടത്താന്‍ ജലവിഭവ
വകുപ്പ്പ്രളയാനന്തര
കാലത്ത് നല്കിയ
സേവനങ്ങള്‍
വിശദമാക്കാമോ ;
(സി)
കുടിവെള്ളത്തിന്റെ
ഗുണനിലവാര പരിശോധനക്ക്
മൊബൈല്‍ ക്ലിനിക്കുകള്‍
ആരംഭിക്കുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ
?
കബനി,
കടമത്തോട്, നൂല്‍പ്പുഴ
പദ്ധതികള്‍
6228.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.കെ. ശശി
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാവേരി
നദീതടത്തില്‍ നിന്നും
കേരളത്തിന്
അനുവദിച്ചിട്ടുള്ള 30
ടി.എം.സി. ജലം
സംസ്ഥാനത്തിന്റെ
ആവശ്യത്തിന്
വിനിയോഗിക്കാന്‍
നിലവിലുള്ള പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
കബനി,
കടമത്തോട്, നൂല്‍പ്പുഴ
പദ്ധതികള്‍
ആരംഭിക്കുന്നതിനുള്ള
ശ്രമത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(സി)
ചെങ്കളാര്‍
പദ്ധതിയെക്കുറിച്ചും
കാവേരി നദീതടത്തിലെ
ചെറുകിട ജലസേചന
പദ്ധതികളെക്കുറിച്ചും
അറിയിക്കാമോ;
(ഡി)
പാലക്കാട്
അട്ടപ്പാടിയിലെയും
സമീപപ്രദേശങ്ങളിലെയും
ജലസേചന-കുടിവെള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരമാകുന്ന ഭവാനി
നദീതട
പദ്ധതികളെക്കുറിച്ച്
വിശദവിവരം
ലഭ്യമാക്കുമോ?
ജലസമൃദ്ധി
പദ്ധതി
6229.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസമൃദ്ധി
പദ്ധതിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പദ്ധതി
നടപ്പാക്കിയിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
പദ്ധതി
സംസ്ഥാനമൊട്ടുക്കും
വ്യാപിപ്പിക്കണമെന്ന
അന്താരാഷ്ട്ര ജല ഉപദേശക
സംഘത്തിന്റെ ശിപാര്‍ശ
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സംയോജിത
നീര്‍ത്തട പരിപാലന
ലക്ഷ്യങ്ങള്‍
കൈവരിക്കുന്നതിന്
പദ്ധതി കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
കുടിവെള്ള പദ്ധതി
6230.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മുപ്പത്തിയഞ്ച്
കോടി രൂപ ചെലവാക്കി
കിഫ്ബി മുഖാന്തിരം പണി
പൂര്‍ത്തിയാക്കിയ
ഷൊര്‍ണ്ണൂര്‍ കുടിവെള്ള
പദ്ധതിയുടെ പ്രയോജനം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുവാനായി വിതരണ
ശൃംഖല
നവീകരിക്കുന്നതിനും
പുതിയത്
സ്ഥാപിക്കുന്നതിനും
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പമ്പ
റിവര്‍ ബേസിന് അതോറിറ്റി
6231.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പ
റിവര്‍ ബേസിന്
അതോറിറ്റി രൂപീകരിച്ചത്
എന്നാണ്; എന്തൊക്കെയാണ്
അതോറിറ്റി വിഭാവനം
ചെയ്യുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അതോറിറ്റി വഴി
ഏന്തൊക്കെ പദ്ധതികളാണ്
ഇതേവരെ നടപ്പാക്കിയത്;
ഇതിന് എത്ര രൂപ
ചെലവഴിച്ചു; ഇനി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നത്;
വിശദീകരിക്കാമോ?
നദീജല
സംരക്ഷണത്തിനായി
നടപ്പിലാക്കിയ പദ്ധതികള്‍
6232.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലാശയങ്ങളെ സംബന്ധിച്ച
സമഗ്രമായ വിവര ശേഖരണം
നടത്താന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
1974-ലെ
വാട്ടര്‍ റിസോഴ്സസ്
ഓഫ് കേരള
പ്രസിദ്ധികരിച്ചതിനു
ശേഷം അതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
ജലാശയ സംരക്ഷണത്തിനായി
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(സി)
നദീജല
സംരക്ഷണത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ?
കിണര്‍
റീചാര്‍ജിംഗ്
6233.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വേനല്‍
കാലത്ത് നേരിടുന്ന
രൂക്ഷമായ ജലക്ഷാമം
പരിഹരിക്കുവാന്‍ ഒരു
പരിധി വരെ കിണര്‍
റീചാര്‍ജിംഗ്
ഫലപ്രദമാണെന്ന്
കണ്ടെത്തിയ
സാഹചര്യത്തില്‍
സംസ്ഥാനത്തെ മുഴുവന്‍
വീടുകളിലും ഇൗ സംവിധാനം
കൊണ്ടുവരാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കരമനയാറ്,കിള്ളിയാറ്
എന്നീ നദികള്‍ മാലിന്യ
മുക്തമാക്കുന്നതിനുള്ള നടപടി
6234.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നേമം
മണ്ഡലത്തിലൂടെ ഒഴുകുന്ന
കരമനയാറ്, കിള്ളിയാറ്
എന്നിവ മാലിന്യങ്ങള്‍
ഒഴുകിയെത്തുന്നതുമൂലം
മലിനമാക്കപ്പെട്ടതായി
വരുന്ന വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ ഈ
നദികള്‍ മാലിന്യ
മുക്തമാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
നദികളുടെയും
കായലുകളുടെയും സംരക്ഷണം
6235.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നദികളുടെ നീരൊഴുക്ക്
തടസ്സപ്പെടാതിരിക്കുന്നതിനും
കായലുകളുടെ
സംരക്ഷണത്തിനുമായി
സർക്കാർ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നദീതടങ്ങളുടെ
ജല ആവാഹശേഷി
6236.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം. സി. കമറുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നദീതടങ്ങളുടെ
ജലആവാഹശേഷി
വര്‍ദ്ധിപ്പിച്ച്
പ്രളയം മൂലം ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
ഒരുപരിധിവരെ
നേരിടുന്നതിന്
കഴിയുമെന്നകാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
കരുനാഗപ്പള്ളി മണ്ഡലത്തില്‍
ഒരു പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
6237.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
നിര്‍മ്മിക്കുന്ന
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്നുണ്ടാേ; എങ്കില്‍
ഇതിന്റെ ഉദ്ദേശ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമാേ;
(ബി)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ഏതെല്ലാം
കുളങ്ങളെ ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന്
വിശദീകരിക്കുമാേ;
(സി)
ക്ഷേത്രക്കുളങ്ങള്ക്കൊപ്പം
മറ്റ് സ്വകാര്യ
കുളങ്ങളെ കൂടി ഇൗ
പദ്ധതിയില്‍
ഉള്പ്പെടുത്തുമാേ;
കരുനാഗപ്പള്ളി
മണ്ഡലത്തില്‍
ഇത്തരത്തില്‍
ഏതെങ്കിലും കുളങ്ങളെ
ഉള്പ്പെടുത്തിയിട്ടുണ്ടാേ;
വിശദമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
6238.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം കുളങ്ങളാണ്
നവീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ടി
മണ്ഡലത്തിലെ കുളങ്ങള്‍
ഉള്പ്പെട്ടിട്ടില്ലായെങ്കില്
അവ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മുല്ലശ്ശേരി
കനാലിന്റെ സ്വാഭാവിക ആഴം
നിലനിര്‍ത്താന്‍ നടപടി
6239.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മഴക്കാലത്ത്
വെള്ളപ്പൊക്കത്തിനും
വേനലില്‍ വരള്‍ച്ചക്കും
കാരണമാകുന്ന വിധം
എക്കലും മണലും
അടിഞ്ഞുകൂടിയ
മുല്ലശ്ശേരി കനാലിലെ
പതിയാര്‍കുളങ്ങര മുതല്‍
ഇടിയഞ്ചിറ വരെയുള്ള
പ്രദേശം എക്കല്‍ നീക്കി
കനാലിന്റെ സ്വാഭാവിക
ആഴം നിലനിര്‍ത്താനുള്ള
എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കായലുകളിലെയും
ശുദ്ധജലതടാകങ്ങളിലെയും ജല
സ്രോതസ്സുകളിലെയും മലിനീകരണം
6240.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായലുകളും
ശുദ്ധജലതടാകങ്ങളും ജല
സ്രോതസ്സുകളും
വ്യാപകമായതോതില്‍
മലിനമാക്കപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലമലിനീകരണം
കാരണം പല
ജലസസ്യങ്ങളുടെയും
മത്സ്യങ്ങളുടെയും
എണ്ണത്തില്‍ ഗണ്യമായ
കുറവ്
സംഭവിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കായല്‍
ടൂറിസത്തിന്റെ ഭാഗമായി
ഹൗസ് ബോട്ടുകളും മറ്റും
സര്‍വീസ് നടത്തുമ്പോള്‍
പുറംതളളുന്ന
മാലിന്യങ്ങള്‍, ജല
സ്രോതസ്സുകളോട്
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
ഫാക്ടറികള്‍ മറ്റ്
സ്ഥാപനങ്ങള്‍
പുറംതളളുന്ന വിഷലിപ്ത
മലിനജലം ഇവ
ജലമലിനീകരണത്തിന്
കാരണമാകുന്നുവെന്ന
വസ്തുത ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ജലമലിനീകരണം
സൃഷ്ടിക്കുന്ന
ജലയാനങ്ങളെ
നിയന്ത്രിക്കുന്നതിനും
ജലാശയങ്ങളെ
മാലിന്യമുക്തമാക്കുന്നതിനും
ജലസസ്യങ്ങളുടെയും
നീര്‍പക്ഷികളുടെയും
മത്സ്യങ്ങളുടെയും
മറ്റും സംരക്ഷണത്തിനും
സര്‍ക്കാര്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
മലമ്പുഴ
അണക്കെട്ടിന്റെ സംഭരണം ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
6241.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലയിലെ മലമ്പുഴ
അണക്കെട്ടിലെ ചെളിയും
മണലും നീക്കം ചെയ്ത്
ഡാമിന്റെ സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റഗുലേറ്ററുകളുടെ
കേടുപാടുകള്‍ തീര്‍ക്കാന്‍
നടപടികള്‍
6242.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍ ഏതൊക്കെ
റഗുലേറ്ററുകള്ക്കും
പവര്ഹൗസിനുമാണ്
കേടുപാടുകള്‍
സംഭവിച്ചതെന്ന്
അറിയിക്കുമോ;
(ബി)
കേടുപാടുകള്‍
തീര്‍ക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(സി)
ജലസേചന,
ജലവിതരണ പദ്ധതികള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചിട്ടുണ്ടോ; ഇത്
പരിഹരിക്കാൻ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ?
പി.വി.ഐ.പി
യുടെ ക്യാച്ച്മെന്റ്
ഏരിയയിലെ പുനരധിവാസം
6243.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിണ്ടിമന
ഗ്രാമപഞ്ചായത്തില്‍
ഭൂതത്താന്‍ കെട്ടില്‍
2013 ല്‍ ഉണ്ടായ
വെള്ളപ്പൊക്കത്തില്‍
ഒലിച്ചു പോയ പതിനഞ്ചോളം
വീടുകളിലെ താമസക്കാരെ
ഇപ്പോള്‍ പി.വി.ഐ.പി
യുടെ ക്യാച്ച്മെന്റ്
ഏരിയയില്‍
താല്‍ക്കാലികമായി
താമസിപ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം ഇവരെ
പുനരധിവസിപ്പിക്കുന്നതിനുവേണ്ടി
ലഭ്യമാക്കുവാന്‍
കഴിയുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇവിടെ
നിന്നും 2.5 കി. മീ
അകലെ പി.വി.ഐ.പി യുടെ
തന്നെ
കൈവശത്തിലിരിക്കുന്നതും
ഉപയോഗശൂന്യമായി
കിടക്കുന്നതുമായ
എണ്‍പത്തിനാല് സെന്റ്
സ്ഥലം പ്രസ്തുത ആളുകളെ
പുനരധിവസിപ്പിക്കുന്നതിന്
അനുയോജ്യമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലം ലൈഫ് ഭവന
പദ്ധതിയിലെ ഭൂരഹിത, ഭവന
രഹിതര്‍ക്ക് വീട് വച്ച്
കിട്ടുന്നതിനുവേണ്ടി
പഞ്ചായത്തിന്
വിട്ടുകിട്ടുന്നതിനായി
പഞ്ചായത്ത്
നല്‍കിയിട്ടുള്ള
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
സ്ഥലം ഇത്തരത്തില്‍
ഭൂരഹിത
ഭവനരഹിതരായിട്ടുള്ളവര്‍ക്ക്
വീട് വച്ച് നല്കുവാന്
പഞ്ചായത്തിന്
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ റോഡ്
റെസ്റ്റോറേഷന് ചാര്‍ജ്
6244.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
കുടിവെളള
പദ്ധതികള്‍ക്കും
പെെപ്പ് ലെെന്‍
നീട്ടുന്നതിനും
മറ്റുമായി നല്കുന്ന
ഫണ്ടില്‍ റോഡ്
റെസ്റ്റോറേഷന്
ചാര്‍ജ്ജ് ഇനത്തില്‍
കേരള വാട്ടര്‍
അതോറിറ്റിക്ക് ഈ
സാമ്പത്തിക വര്‍ഷം തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചാര്‍ജ്ജ് നല്കുവാന്
സാധിക്കാതെ
എം.എല്‍.എ.മാരുടെ
പദ്ധതികളടക്കം
പൂര്‍ത്തിയാക്കാന്‍
പറ്റാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മങ്കട
നിയോജകമണ്ഡലത്തിലെ
കുറുവ, ചന്തപ്പറമ്പ്,
ചെറുകുളമ്പ്
ഭാഗത്തേക്ക് പെെപ്പ്
ലെെന്‍ നീട്ടുന്ന
പദ്ധതിക്ക് റോഡ്
റെസ്റ്റോറേഷന് ചാര്‍ജ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
വേങ്ങര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
6245.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വേങ്ങര നിയോജക
മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റി,
മേജര്‍/മൈനര്‍
ഇറിഗേഷന്‍ ഡിവിഷനുകള്‍
എന്നിവയ്ക്ക് കീഴില്‍
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
അതില്‍ ഏതൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്നും
അവ
പൂര്‍ത്തിയാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ ഡ്രിപ്പ്
ഇറിഗേഷന്‍
6246.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വയനാട്
ജില്ലയിലെ
ബാണാസുര-കാരാപ്പുഴ
പദ്ധതികള്‍ ഉപയോഗിച്ച്
ഡ്രിപ്പ് ഇറിഗേഷന്‍
നടപ്പിലാക്കുന്ന കാര്യം
ആലോചനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
കാവേരി
പ്രോജക്ട് ഉദ്യോഗസ്ഥര്‍
6247.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കാവേരി
പ്രോജക്ടുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥര്‍ ആണ്
നിലവില്‍ ജോലി ചെയ്ത്
വരുന്നത്;
(ബി)
ഇവരുടെ
തസ്തിക തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ട് ആരംഭിച്ചത്
മുതല്‍ നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വേങ്ങര
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
6248.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
2016-17
വര്‍ഷത്തിനുമുമ്പ്
ആരംഭിച്ചതും നിലവില്‍
പൂര്‍ത്തീകരിക്കാത്തതുമായ
എത്ര പദ്ധതികള്‍ വേങ്ങര
നിയോജകമണ്ഡലത്തിലുണ്ട്;
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലേറുന്നതിന്
മുമ്പേ തുടങ്ങിയ
ഏതൊക്കെ പ്രവൃത്തികള്‍
ഇക്കാലത്ത് വേങ്ങര
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
ഏതൊക്കെ പദ്ധതികളാണ്
ഉള്ളത്; ഇത്
പൂര്‍ത്തീകരിക്കുന്നതിന്
നിലവില്‍ നേരിടുന്ന
തടസ്സമെന്താണ്;
അറിയിക്കുമോ?
വെെക്കം
നിയോജക മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവൃത്തികള്‍
6249.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വെെക്കം
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പ്
അനുമതി നല്കിയതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
മണ്ഡലത്തില്‍ വിവിധ
പദ്ധതികള്‍ക്കായി
അനുവദിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
വെെക്കം
നിയോജക മണ്ഡലത്തില്‍
പ്രഖ്യാപിക്കപ്പെട്ട
പൂത്തോട്ട,
മുറഞ്ഞപ്പുഴ,
ഇത്തിപ്പുഴ എന്നീ
റെഗുലേറ്റര്‍ കം
ബ്രിഡ്ജുകളുടെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പ്രവൃത്തികള്‍
6250.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മെെനര്‍/മേജര്‍
ഇറിഗേഷന്‍, കേരള
വാട്ടര്‍ അതാേറിറ്റി
എന്നിവ മുഖാന്തരം
വാമനപുരം
നിയാേജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമാേ;
(ബി)
അതില്‍
പൂര്‍ത്തീകരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതാെക്കെയെന്ന്
വിശദമാക്കുമാേ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍ ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതാെക്കെയെന്ന്
അറിയിക്കാമാേ?
നാദാപുരം
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
6251.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
ഗ്രാമപഞ്ചായത്തില്‍
കച്ചേരി പാറപ്പുറത്ത്
ബണ്ടില്‍ നിന്നും
തുരുത്തി,
കച്ചേരി-മലയംകുളം
ഭാഗത്ത് ജലസേചനത്തിന്
നല്കിയ അപേക്ഷ
പരിഗണനയില്‍
ഉണ്ടോയെന്ന്
അറിയിക്കുമോ?
(ബി)
എങ്കില്‍
ഇതിന്റെ ഭരണാനുമതി
ഉടന്‍ ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാരാപ്പുഴ
ജലസേചന പദ്ധതി
6252.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാരാപ്പുഴ
ജലസേചന പദ്ധതി എന്ന്
കമ്മീഷന് ചെയ്യാന്‍
സാധിക്കും;
വിശദമാക്കാമാേ;
(ബി)
സംസ്ഥാന
പ്ലാനിംഗ് ബാേര്‍ഡിന്റെ
നിര്‍ദ്ദേശമനുസരിച്ച്
പ്രസ്തുത പദ്ധതി
കമ്മീഷന്
ചെയ്യുന്നതിന് കൂടുതല്‍
തുക അനുവദിക്കുന്ന
കാര്യവും ജീവനക്കാരെ
നിയമിക്കുന്ന കാര്യവും
പരിഗണനയിലുണ്ടാേ;
വിശദമാക്കാമാേ?
ഇടമലയാര്‍
ലിങ്ക് കനാലിന്റെ
നിര്‍മ്മാണം
6253.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടമലയാര്‍
ലിങ്ക് കനാലിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ചാലക്കുടി, പുതുക്കാട്,
ഇരിങ്ങാലക്കുട,
കൊടുങ്ങല്ലൂര്‍,
അങ്കമാലി എന്നീ അഞ്ച്
മണ്ഡലങ്ങളില്‍
കൃഷിയ്ക്കും
കുടിവെളളത്തിനും
ജലസേചനത്തിനും കൂടുതല്‍
സൗകര്യമൊരുക്കുവാന്‍
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ലിങ്ക് കനാല്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനും
ചാലക്കുടിപ്പുഴയിലെ
വെളളം ഒറ്റയടിയ്ക്ക്
ഒഴുകിപ്പോകുന്നത്
തടഞ്ഞ് നിര്‍ത്തി
കുടിവെളളത്തിനും
ജലസേചനത്തിനും
പ്രയോജനപ്പെടുത്തുന്നതിനുമായി
സ്റ്റോറേജ് ഡാമുകള്‍
നിര്‍മ്മിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്അറിയിക്കാമോ
?
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
6254.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ജലവിഭവ വകുപ്പിനു
കീഴില്‍ കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
ഈ
കാലയളവില്‍ ഭരണാനുമതി
ലഭിച്ചതും ഇപ്പോള്‍
പ്രവൃത്തി നടന്നു
വരുന്നതുമായ പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(സി)
ഈ
കാലയളവില്‍ ഭരണാനുമതി
ലഭിച്ചെങ്കിലും ഇനിയും
പ്രവൃത്തി ആരംഭിക്കാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
പ്രവൃത്തിയുടേയും പേരും
എസ്റ്റിമേറ്റ് തുകയും
പദ്ധതി നിലനില്‍ക്കുന്ന
പഞ്ചായത്തിന്റെ പേരും
വ്യക്തമാക്കുമോ;
(ഇ)
പ്രവൃത്തി
നടന്നു വരുന്ന
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
പ്രവൃത്തി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
കാലയളവില്‍ കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ളതും
ഇപ്പോള്‍
വകുപ്പിന്റെ/സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതുമായ
പദ്ധതികള്‍
ഏതെങ്കിലുമുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കാലപ്പഴക്കം
ചെന്ന പെെപ്പുകള്‍ മാറ്റി
സ്ഥാപിക്കുവാന്‍ നടപടി
6255.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലപ്പഴക്കം
ചെന്നതും ഗുണനിലവാരം
ഇല്ലാത്തതുമായ
കുടിവെള്ള വിതരണ
പെെപ്പുകള്‍ പാെട്ടി
ഉന്നത നിലവാരത്തില്‍
പുനരുദ്ധരിച്ച
റാേഡുകള്‍ തകരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; എങ്കില്‍
ഇത്തരത്തിലുള്ള റാേഡ്
തകര്‍ച്ച തടയുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
റാന്നി
നിയാേജകമണ്ഡലത്തിലെ
ഒട്ടുമിക്ക റാേഡുകളും
ബി. എം & ബി. സി
നിലവാരത്തില്‍
പുനരുദ്ധരിക്കുവാന്‍
നടപടിയായ
സാഹചര്യത്തില്‍ ഇൗ
റാേഡുകളിലെ കാലപ്പഴക്കം
ചെന്ന പെെപ്പുകള്‍
റാേഡ് നിര്‍മ്മാണം
ആരംഭിക്കുന്നതിനു
മുമ്പേ മാറ്റി
സ്ഥാപിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ ;
എങ്കില്‍ എന്താെക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ ;
(സി)
ഏതാെക്കെ
റാേഡുകളില്‍
ഇത്തരത്തില്‍
കാലപ്പഴക്കം ചെന്ന
പെെപ്പ് മാറ്റി
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്നും
എത്ര രൂപയാണ് ഇതിനായി
ചെലവഴിക്കുകയെന്നും
അറിയിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ;
(ഡി)
ഇതിനായി
ബന്ധപ്പെട്ട
വകുപ്പുകളുടെ
സംയുക്തയാേഗം ചേര്‍ന്ന്
നടപടികള്‍
വേഗത്തിലാക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം നല്കുമാേ
?
തിരുവേഗപ്പുറ
പഞ്ചായത്തിലെ കാലടി കുന്ന്
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
6256.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ
തിരുവേഗപ്പുറ
പഞ്ചായത്തിൽ
നിർമ്മിക്കാനുദ്ദേശിക്കുന്ന
കാലടി കുന്ന് ലിഫ്റ്റ്
ഇറിഗേഷൻ പദ്ധതിയുടെ
പ്രവർത്തനങ്ങൾ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ടെണ്ടർ
ചെയ്യാവുന്ന അവസ്ഥയില്‍
എത്തിയിട്ടുണ്ടോ;
പദ്ധതിയുടെ നിർമ്മാണ
പ്രവർത്തനങ്ങൾ എപ്പോള്‍
ആരംഭിക്കാൻ സാധിക്കും;
നിർമ്മാണ പ്രവർത്തനങ്ങൾ
എപ്പോൾ
പൂർത്തികരിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ?
പട്ടാമ്പിയിൽ
ഭാരതപ്പുഴയ്ക്ക് കുറുകെ
തടയണ
6257.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പട്ടാമ്പി
മുനിസിപ്പാലിറ്റിയിൽ
ഭാരതപ്പുഴയ്ക്ക് കുറുകെ
നിർമ്മിക്കാനുദ്ദേശിക്കുന്ന
തടയണയുടെ നിലവിലുള്ള
സ്റ്റാറ്റസ്
അറിയിക്കാമോ; ഈ
പദ്ധതിയുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ ജലവിഭവവകുപ്പ്
പദ്ധതികള്‍
6258.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതുമുതല്‍ ജലവിഭവ
വകുപ്പ് ഏറ്റെടുത്ത്
നടപ്പിലാക്കിയ
പദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്ലാന്‍
ഫണ്ടില്‍നിന്നും
വള്ളിക്കുന്ന്
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം വന്‍കിട
ജനസേചനവിഭാഗവും ചെറുകിട
വിഭാഗവും
വള്ളിക്കുന്നു്
മണ്ഡലത്തില്‍
ഏറ്റെടുത്തു
നടപ്പിലാക്കിയതും
നടപ്പിലാക്കുന്നതുമായ
വികസനപ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങൾ
ഭരണാനുമതിയുടെ
പകര്‍പ്പ് സഹിതം
ലഭ്യമാക്കാമോ;
(ഡി)
ചേലേമ്പ്ര
പഞ്ചായത്തിലെ
പുല്ലിപ്പുഴയില്‍
ഉപ്പുവെള്ളം
കയറാതിരിക്കാന്‍
സാള്‍ട്ട്
എക്സ്ക്ലൂഷന് ചെക്ക്
ഡാം
വേണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
വെള്ളപ്പൊക്ക സാധ്യതാ
പ്രദേശങ്ങള്‍ സംബന്ധിച്ച
മാപ്പുകള്‍
6259.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെള്ളപ്പൊക്ക സാധ്യതാ
പ്രദേശങ്ങള്‍
സംബന്ധിച്ച മാപ്പുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വെള്ളപ്പൊക്ക
സാധ്യതാ പ്രദേശങ്ങളുടെ
മാപ്പിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
തയ്യാറാക്കുന്ന ആക്ഷന്‍
പ്ലാനില്‍ എന്തെല്ലാം
ഘടകങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഡാമുകളുടെ
വിവരങ്ങള്‍ ആധികാരിക
രേഖയായി
ഉപയോഗിക്കുന്നതിന്
കേന്ദ്ര ജലക്കമ്മീഷന്റെ
സോഫ്ട്വെയറില്
ഉള്‍പ്പെടുത്തേണ്ടതുണ്ടോ;
എങ്കിൽ ആയതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
പുഴകളുടെ
അടിത്തട്ടിലുള്ള മണല്‍ നീക്കം
ചെയ്യുന്നതിന് നടപടി
6260.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകളിലും മറ്റും
അടിഞ്ഞു കൂടിയിട്ടുള്ള
മണല്‍ നീക്കം
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
പുഴകളുടെ
അടിത്തട്ടിലുള്ള മണല്‍
നീക്കം ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ശാസ്ത്രീയമായ
മാര്‍ഗ്ഗങ്ങളിലൂടെ
പുഴകളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിനും
സംഭരണശേഷി
ഉയര്‍ത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
പുഴകളുടെ
പുനരുജ്ജീവനത്തിനായി
ചെയ്യാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
തെക്കുമ്പാട്
മാര്‍ജിനല്‍ എര്‍ത്തണ്‍ ബണ്ട്
6261.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
തെക്കുമ്പാട് ദ്വീപില്‍
മാര്‍ജിനല്‍ എര്‍ത്തണ്‍
ബണ്ട്
നിര്‍മ്മിക്കുന്നതിനുള്ള
പര്യവേഷണ പ്രവൃത്തിക്ക്
പുതിയ കോസ്റ്റ്
ഇന്‍ഡക്സ് പ്രകാരമുള്ള
പുതുക്കിയ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത പര്യവേഷണ
പ്രവൃത്തി എത്രയും വേഗം
നടത്തുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
കമാന്‍ഡ്
ഏരിയ ഡെവലപ്മെന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
6262.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കമാന്‍ഡ്
ഏരിയ ഡെവലപ്മെന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
അതോറിറ്റി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചെലവഴിച്ച
തുക എത്രയാണെന്ന് ജില്ല
തിരിച്ച്
വെളിപ്പെടുത്താമോ;
(ഡി)
ഇനി
ചെയ്യാനുദ്ദേശിക്കുന്ന
കമാന്‍ഡ് ഏരിയ
ഡെവലപ്മെന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
കരമനയാറിന്റെ
തീരസൗന്ദര്യവല്ക്കരണം
6263.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നേമം
മണ്ഡലത്തിലൂടെ
കടന്നുപോകുന്ന
കരമനയാറിന്റെ, കരമന
ഭാഗങ്ങളില്‍ നദീതീര
സൗന്ദര്യവല്‍ക്കരണത്തിന്റെ
ഭാഗമായി നിര്‍മ്മിച്ച
നടപ്പാതയുടേയും
പാര്‍ക്കിന്റെയും
പ്രവൃത്തികള്‍ കൂടുതല്‍
വികസിപ്പിക്കുന്നതിനും
അത്
ഉപയോഗിക്കുന്നവര്‍ക്ക്
കൂടുതല്‍ സൗകര്യം
ഒരുക്കുന്നതിനും
സര്‍ക്കാര്‍
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
അനധികൃത
കുഴല്‍കിണര്‍ നിര്‍മ്മാണം
6264.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര
കുഴല്‍ കിണറുകള്‍
നിര്‍മ്മിക്കുന്നുണ്ടെന്നും
ഇതില്‍ ഭൂജല വകുപ്പ്,
സ്വകാര്യ ഡ്രില്ലിംഗ്
ഏജന്‍സികള്‍ എന്നിവര്‍
നിര്‍മ്മിക്കുന്നവ
എത്രയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള സ്വകാര്യ
റിഗ്ഗുകള്‍ എത്രയെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ; ഇങ്ങനെ
രജിസ്റ്റര്‍
ചെയ്യുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
(സി)
സ്വകാര്യറിഗ്ഗുകള്
നിര്‍മ്മിക്കുന്ന
കുഴല്‍ കിണറുകള്‍
സംബന്ധിച്ച വിവരം ഭൂജല
വകുപ്പിന്
സമര്‍പ്പിക്കാറുണ്ടോ;
ഇല്ലെങ്കില്‍
ഇവര്‍ക്കെതിരെ
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം;
(ഡി)
രജിസ്റ്റര്‍
ചെയ്യാത്ത സ്വകാര്യ
റിഗ്ഗുകള്‍ യഥേഷ്ടം
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഇ)
സംസ്ഥാനത്തെ
നോട്ടിഫൈഡ്
ബ്ലോക്കുകള്‍
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളില്‍ അനധികൃത
കുഴല്‍കിണര്‍
നിര്‍മ്മാണം നടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അനധികൃത കുഴല്‍കിണര്‍
നിര്‍മ്മാണം
കണ്ടെത്തുന്നതിനും
തടയുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
റിഗ്ഗുകളെ
നിയന്ത്രിക്കുന്നതിനുള്ള
നിയമങ്ങള്‍
6265.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കുഴല്‍ കിണര്‍
നിര്‍മ്മാണത്തിനായി
സംസ്ഥാനത്തേക്ക് വരുന്ന
റിഗ്ഗുകളെ
നിയന്ത്രിക്കുന്നതിന്
നിലവിലുള്ള നിയമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഭൂജല വകുപ്പില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
കുഴല്‍ കിണര്‍
ഏജന്‍സികള്‍ ഉണ്ടെന്ന്
വിശദമാക്കുമോ;
(സി)
2002
ലെ ഭൂജല നിയന്ത്രണ
ക്രമീകരണ നിയമം
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
കുഴല്‍കിണര്‍
നിര്‍മ്മാണം
6266.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കുഴല്‍കിണര്‍
നിര്‍മ്മാണത്തിന്
നിയന്ത്രണമോ നിരോധനമോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
കുഴല്‍കിണര്‍
നിര്‍മ്മാണത്തിനായി
ഭൂജല വകുപ്പിന് ലഭിച്ച
അപേക്ഷകളിന്മേല് എന്ന്
വരെയുള്ള
അപേക്ഷകള്‍ക്ക് കുഴല്‍
കിണര്‍ നിര്‍മ്മിച്ച്
നല്‍കിയെന്നും ഇനി എത്ര
അപേക്ഷകര്‍ക്ക് കുഴല്‍
കിണര്‍ നിര്‍മ്മിച്ച്
നല്‍കാനുണ്ടെന്നും
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
കുടിവെള്ള
ആവശ്യത്തിനായുള്ള
കുഴല്‍ കിണര്‍
നിര്‍മ്മാണ
അപേക്ഷകളിന്മേല്
സമയബന്ധിതമായി
തീര്‍പ്പു
കല്പ്പിക്കാന് ഭൂജല
വകുപ്പിന്
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണവും പരിഹാരവും
വ്യക്തമാക്കാമോ?
പ്രളയം
മൂലം ജലവിഭവ വകുപ്പിനുണ്ടായ
നഷ്ടം
6267.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018,
2019 എന്നീ
വര്‍ഷങ്ങളിലുണ്ടായ
പ്രളയം മൂലം ജലവിഭവ
വകുപ്പിനുണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രളയം
മൂലം സംസ്ഥാനത്തെ
നദികളും കുടിവെള്ള
സ്രോതസ്സുകളും
മലിനപ്പെട്ടത്
മൂലമുണ്ടായ
പ്രതിസന്ധികള്‍
മറികടക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ജലത്തിന്റെ
ഗുണനിലവാരം സംബന്ധിച്ച്
6268.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ലഭ്യമാകുന്ന ജലത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കുടിവെള്ളപദ്ധതിയുടെ
പൈപ്പ്ലൈനിന്റെ തകരാര്‍
6269.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിക്ക ജില്ലകളിലും
കുടിവെള്ളപദ്ധതിയുടെ
പൈപ്പ്ലൈന് അടിക്കടി
തകരാറിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
ആറുമാസത്തിനിടയ്ക്ക്
സംസ്ഥാനത്തെ ഏതൊക്കെ
ജില്ലകളില്‍ എത്ര
പ്രാവശ്യം വീതം
പൈപ്പ്ലൈനുകള്
തകരാറിലായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഭാവിയില്‍
ഇത്തരത്തില്‍
പൈപ്പ്ലൈനുകള്
പൊട്ടുന്നത് തടയുവാന്‍
എന്തൊക്കെ നീരീക്ഷണ
സംവിധാനങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ ഞാങ്കടവ്
കുടിവെള്ള പദ്ധതി
6270.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വന്‍കിട
കുടിവെള്ള പദ്ധതിയായ
ഞാങ്കടവ് പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതിയിലൂടെ ഏതെല്ലാം
പ്രദേശങ്ങള്‍ക്ക്
കുടിവെള്ളമെത്തിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിന്റെ അടങ്കല്‍ തുക
എത്രയാണെന്നും
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതി
പൂര്‍ത്തീകരിക്കുമ്പോള്‍
നിലവില്‍ കുടിവെള്ള
പദ്ധതികളില്ലാത്ത
കരുനാഗപ്പള്ളി
മണ്ഡലത്തിലെ തഴവ,
തൊടിയൂര്‍, കുലശേഖരപുരം
ഗ്രാമപഞ്ചായത്തുകളെക്കൂടി
ഉള്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ?
പട്ടുവം
ജപ്പാന് കുടിവെള്ള പദ്ധതി
6271.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയിലുള്‍പ്പെടുത്തി
ഒന്നാം ഘട്ടത്തിലും
രണ്ടാം ഘട്ടത്തിലും
നബാര്‍ഡ് ഫണ്ട്
ഉപയോഗിച്ചും
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും
സ്ഥാപിച്ചിട്ടുള്ള
പൈപ്പ്ലൈനിന്റെ
ദൈര്‍ഘ്യം അറിയിക്കാമോ;
ഇതിനായി ഓരോ
പഞ്ചായത്തിലും എത്ര രൂപ
വീതമാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലുള്‍പ്പെടുത്തി
ഓരോ പഞ്ചായത്തിലും എത്ര
ഗുണഭോക്താക്കള്‍ക്ക്
ജലവിതരണം നടത്തി
വരുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ?
റീബില്‍ഡ്
കേരളയില്‍ ഉള്‍പ്പെടുത്തിയ
മങ്കട നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
6272.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ ഭാഗമായി
റീബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രോജക്ടുകള്‍
ഏതൊക്കെയാണ്;
(ബി)
ഇത്തരം
പ്രോജക്ടുകളില്‍ മങ്കട
നിയോജക മണ്ഡലവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ പുരോഗതിയും
മറ്റു വിശദാംശങ്ങളും
ലഭ്യമാക്കാമോ?
അരുവിക്കരയിലെ
തെളിനീര് പദ്ധതി
6273.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറഞ്ഞ
വിലയ്ക്ക് ബോട്ടില്‍
കുടിവെള്ളം
നിര്‍മ്മിക്കുന്നതിനായി
അരുവിക്കരയില്‍
നിര്‍മ്മിച്ച തെളിനീര്
പദ്ധതിയില്‍ നിന്നും
പിന്മാറി പ്രസ്തുത
പദ്ധതി കേരള ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
കോര്പറേഷന്
കൈമാറുവാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ ;
(ബി)
ജല
അതോറിറ്റിയ്ക്ക്
ലഭിക്കുമായിരുന്ന
വരുമാനം
നഷ്ടപ്പെടുത്തിയതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ ;
(സി)
കുറഞ്ഞ
വിലയില്‍ കുപ്പിവെള്ളം
ജനങ്ങളില്‍
എത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ആലപ്പുഴ
ജില്ലയിലെ കുടിവെള്ള പൈപ്പ്
ലൈന്‍ തകരാർ
6274.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ കഴിഞ്ഞ ആറ്
മാസത്തിനിടയില്‍ എത്ര
തവണ ഏതൊക്കെ
സ്ഥലങ്ങളില്‍ കുടിവെള്ള
പദ്ധതിയുടെ പൈപ്പ്
ലൈന്‍
തകരാറിലായിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പൈപ്പ്
ലൈന്‍ അകാരണമായി
തകരാറിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(സി)
കുടിവെള്ള
പൈപ്പ്ലൈന് പൊട്ടിയതു
സംബന്ധിച്ച അന്വേഷണം
നടത്തി കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിച്ചു;
വിവരിക്കുമോ;
(ഡി)
ഭാവിയില്‍
ഇത്തരത്തില്‍ പൈപ്പ്
ലൈനുകള്‍ പൊട്ടുന്നത്
തടയാൻ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
അരുവിക്കരയിലെ
76 എംഎല്‍ഡി പ്ലാന്റിന്റെ
നിര്‍മ്മാണം
6275.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
'അമൃത്'
പദ്ധതിയിലുള്‍പ്പെടുത്തി
56 കോടിരൂപ ചെലവില്‍
അരുവിക്കരയില്‍
നിര്‍മ്മിക്കുന്ന 76
എംഎല്‍ഡി പ്ലാന്റിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
എത്രയുംവേഗം
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം പ്രായോഗിക
നിലപാടുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഡിസൈനുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
കാലതാമസമുണ്ടോ;
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍
എന്തൊക്കെയാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്നും,
ഇതിനോടകം എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ; ഈ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതോടെ
എതെല്ലാം
ടാങ്കുകളിലേയ്ക്ക്
വെള്ളം കയറ്റുന്നതിന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
നിലവില്‍ വാട്ടര്‍
അതോറിറ്റി
ഒബ്സര്‍വേറ്ററി, ജിക്ക,
ഗംഗാദേവി
ഒബ്സര്‍വേറ്ററി എന്നീ
ടാങ്കുകളില്‍
പൂര്‍ണ്ണമായും വെള്ളം
കയറ്റുന്നതിനുള്ള
സംവിധാനം ഇതുമായി
ബന്ധപ്പെട്ട്
ഒരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പദ്ധതി
എത്രയുംവേഗം
പൂര്‍ത്തീകരിക്കുന്നതിന്
ഫ്ളോചാര്ട്ട്/ ആക്ഷന്‍
പ്ലാന്‍ തയ്യാറാക്കുമോ;
എത്ര മാസത്തിനുള്ളിൽ ഈ
പദ്ധതി
പൂര്‍ത്തീകരിക്കാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മെെലം
ഗ്രാമപഞ്ചായത്തിലെ ജലവിതരണ
പെെപ്പുകള്‍
6276.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ധനസഹായത്തോടെ
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെട്ട
മെെലം
ഗ്രാമപഞ്ചായത്തില്‍
ജലവിതരണ പെെപ്പുകള്‍
സ്ഥാപിക്കുന്നതിനായി
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയിരുന്നത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍ ആരംഭിച്ചത്
എന്നാണ്; ടെണ്ടര്‍
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണ്;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
നിലവില്‍ ആലോചനയുളളത്;
വ്യക്തമാക്കാമോ?
ജല
ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍
6277.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലുടനീളം
പെെപ്പ് ലെെനുകള്‍ വഴി
വിതരണം ചെയ്യുന്ന ജലം
ശുദ്ധിയാക്കുന്നതിന്
കേരളാ വാട്ടര്‍
അതോറിറ്റി
അവലംബിക്കുന്ന വിവിധ
ശുദ്ധീകരണ
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പെെപ്പ്
ലെെനുകള്‍ വഴി വിതരണം
ചെയ്യുന്ന ജലം
തിളപ്പിക്കാതെ തന്നെ
കുടിവെള്ളമായി
ഉപയോഗിക്കാൻ
കഴിയുന്നതാണോ;
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പരിഷ്കരണങ്ങൾ
6278.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള വാട്ടര്‍
അതോറിറ്റി കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നബാര്‍ഡ്
ധനസഹായത്തോടെയുള്ള എത്ര
ഗ്രാമീണ ശുദ്ധജല
പദ്ധതികള്‍ക്ക് ഈ
കാലയളവില്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റി
സ്റ്റാര്‍ട്ട് അപ്
മിഷനുമായി സഹകരിച്ച്
ആരംഭിച്ച കേരള വാട്ടര്‍
അതോറിറ്റി ഇന്നവേഷന്‍
സോണിന്റെ
(കെ.ഡബ്ള്യൂ.ഐ.ഇസഡ്)
ആദ്യ സംരംഭമെന്ന
നിലയില്‍
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്
മനുഷ്യ പ്രയത്നത്തിന്
പകരം റോബോട്ടുകളെ
ഉപയോഗിക്കുന്നതിനുള്ള
സാങ്കേതികവിദ്യ
വികസിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഉപഭോക്താക്കളുടെ
പരാതികള്‍
പരിഹരിക്കുന്നതിനായി
വാട്ടര്‍ അതോറിറ്റി
ജനമിത്ര എന്ന പേരില്‍
ഓണ്‍ലൈന്‍ സംവിധാനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജലക്ഷാമം
നേരിടുന്നതിനുള്ള
പദ്ധതികള്‍
6279.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാലത്തെ
ജലക്ഷാമം നേരിടാന്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇപ്രകാരം
കോന്നി നിയേജക
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നാട്ടിക
ഫര്‍ക്ക
സി.ഡബ്ല്യു.എസ്.എസ്.
വിപുലീകരണ പദ്ധതി
6280.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക,
മണലൂര്‍, ഗുരുവായൂര്‍
മണ്ഡലങ്ങളിലെ 10
പഞ്ചായത്തുകളിലെ
ജനങ്ങള്‍ക്ക് പ്രയോജനം
ലഭിക്കുന്ന നാട്ടിക
ഫര്‍ക്ക
സി.ഡബ്ല്യു.എസ്.എസ്.
വിപുലീകരണ പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്ന്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
സേതുകുളം
മുതല്‍ വാടാനപ്പളളി
ഗണേശമംഗലം സമ്പ് വരെ
അഞ്ഞൂറ് എം.എം. പ്രിമോ
പെെപ്പ് മാറ്റി
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
ഇൗ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ശബരിമലയിലെ
ശുദ്ധജലവിതരണം
6281.
ശ്രീ.ആര്.
രാജേഷ്
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വരുന്ന
മണ്ഡല-മകര വിളക്ക്
കാലത്ത് പമ്പയിലും
ശബരിമലയിലും
ശുദ്ധജലവിതരണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തെത്തുടര്‍ന്ന്
താറുമാറായ ശുദ്ധജല
വിതരണ സംവിധാനങ്ങള്‍
സത്വരമായി
പുനഃസ്ഥാപിക്കുന്നതിന്
എന്തെല്ലാം നൂതന
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ശബരിമലയില്‍
റിവേഴ്സ് ഓസ്മോസിസ്
പ്ലാന്റുകള്‍
സ്ഥാപിച്ച് വെള്ളം
ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തീർത്ഥാടകർക്കായി
കാനന പാതകളില്‍
വാട്ടര്‍ കിയോസ്കുകള്‍
സ്ഥാപിക്കുന്നതുള്‍പ്പെടെ
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ് കേരള
വാട്ടര്‍ അതോറിറ്റി
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
എല്‍.ഡി.ടൈപ്പിസ്റ്റ്
നിയമനം
6282.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍
അതോറിറ്റിയില്‍
ടൈപ്പിസ്റ്റിന്റെ
കേഡര്‍ തസ്തിക
എത്രയെണ്ണമാണ്
അംഗീകരിച്ചിരിക്കുന്നത്;
ഓരോ തസ്തികയുടെയും
കേഡര്‍ എണ്ണം
വെളിപ്പെടുത്താമോ;
(ബി)
ടൈപ്പിസ്റ്റിന്റെ
പ്രസ്തുത കേഡര്‍
തസ്തികയില്‍ ഇപ്പോള്‍
സ്ഥിരം
നിയമനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവര്‍
എത്രയെന്നും ഏതൊക്കെ
തസ്തികയിലെന്നും
വെളിപ്പെടുത്തുമോ;
(സി)
ഒഴിവുള്ള
ടൈപ്പിസ്റ്റ്
തസ്തികകളില്‍
കരാര്‍/താല്‍ക്കാലിക
അടിസ്ഥാനത്തില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
സ്ഥിരം തസ്തികയില്‍
പി.എസ്.സി. വഴി നിയമനം
നടത്താത്തതിന്റെ
സാംഗത്യം
വെളിപ്പെടുത്തുമോ;
(ഡി)
ഒഴിഞ്ഞുകിടക്കുന്ന
സ്ഥിരം ടൈപ്പിസ്റ്റ്
തസ്തികകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്ത് അടിയന്തരമായി
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അമര
കുടിവെള്ള പദ്ധതി
6283.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
തൃക്കൊടിത്താനം
പഞ്ചായത്തിലെ അമര
കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള ഓവര്‍ഹെഡ്
ടാങ്കിന്റെ
പുനര്‍നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(സി)
സമയബന്ധിതമായി
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാക്കാനുള്ള
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
ഊരകം
പതിയാര്കുളങ്ങരയിലെ
കുടിവെള്ള പദ്ധതി
6284.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
ഗ്രാമപഞ്ചായത്തിലെ ഊരകം
പതിയാര്‍കുളങ്ങരയില്‍
എം.എല്‍.എ.
ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഉഴവൂര്‍-വെളിയന്നൂര്‍
,കടുത്തുരുത്തി എന്നീ
കുടിവെള്ള പദ്ധതികളുടെ
സ്തംഭനാവസ്ഥ
6285.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന പദ്ധതി
പ്രകാരം
ഉഴവൂര്‍-വെളിയന്നൂര്‍
പഞ്ചായത്തിലെ കുടിവെള്ള
പദ്ധതിക്കുള്ള ടാര്‍
കട്ടിംഗ് ചാര്‍ജും
കടുത്തുരുത്തി
പഞ്ചായത്തിലെ മിനി
സിവില്‍ സ്റ്റേഷന്
റോഡ് റീസ്റ്റോറേജ്
ചാര്‍ജും കേരളാ
വാട്ടര്‍ അതോറിറ്റി
പൊതുമരാമത്ത് വകുപ്പിന്
അടയ്ക്കാത്തതു കാരണം
ആസ്തി വികസന പദ്ധതി
പ്രകാരമുള്ള കുടിവെള്ള
പദ്ധതിക്ക് നേരിടുന്ന
സ്തംഭനാവസ്ഥയ്ക്ക്
പരിഹാരം
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
അതു
സംബന്ധിച്ച് കേരളാ
വാട്ടര്‍ അതോറിറ്റി
കടുത്തുരുത്തി ഡിവിഷന്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ ഫിനാന്‍സ്
മാനേജര്‍ക്ക്
നല്‍കിയിരുന്ന
12-6-2019- ലെ കത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ആസ്തി
വികസന പദ്ധതിപ്രകാരം
നിര്‍ദ്ദേശിച്ച
പ്രസ്തുത പദ്ധതി
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പാലക്കാട്
നിയോജക മണ്ഡലത്തില്‍
ബള്‍ക്ക് വാട്ടര്‍ സപ്ലൈ
സ്കീം
6286.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശുദ്ധജലവിതരണം
ഉറപ്പാക്കുന്ന ബള്‍ക്ക്
വാട്ടര്‍ സപ്ലൈ സ്കീം
പാലക്കാട് നിയോജക
മണ്ഡലത്തില്‍
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പൊതുടാപ്പുകളുടെ
കാര്യക്ഷമത
ഉറപ്പുവരുത്തുന്നതിന്
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
6287.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട് നിയോജക
മണ്ഡലത്തിൽ വാട്ടർ
അതോറിറ്റി മുഖാന്തിരം
നടപ്പാക്കുന്ന ഏതെല്ലാം
പദ്ധതികളാണ്
ഭരണാനുമതിക്കായി ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
ഭരണാനുമതി
ലഭ്യമാക്കിയിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
കൂരാച്ചുണ്ട്
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ളക്ഷാമം
6288.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂരാച്ചുണ്ട്
ഗ്രാമപഞ്ചായത്തിലെ
അന്‍പതോളം കുടുംബങ്ങള്‍
കുടിവെള്ള ക്ഷാമം
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
നായര്‍
കാേളനിയില്
കുടിവെള്ളത്തിന് പുതിയ
സാേഴ്സ് ലഭ്യമല്ല
എന്നതുകാെണ്ട്
താെട്ടടുത്ത കല്ലനാേട്
കുടിവെള്ള പദ്ധതിയില്‍
നിന്നും നായര്‍
കാേളനിയിലേക്ക്
കുടിവെള്ള വിതരണം
സാധ്യമാണാേ എന്ന്
പരിശോധിക്കുമോ;
(സി)
കല്ലനാേട്
കുടിവെള്ള പദ്ധതിയിലെ
ജലലഭ്യത ശാസ്ത്രീയമായി
പരിശാേധന
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
പരിശാേധനാഫലം
ലഭ്യമാക്കാമാേ;
(ഡി)
നായര്‍
കാേളനിയില് കുടിവെള്ളം
വിതരണം ചെയ്യുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
കാെയിലാണ്ടിയിലെ
കിഫ്ബി കുടിവെള്ള പദ്ധതി
6289.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പാേള്‍
കാെയിലാണ്ടിയില്
നടന്നുവരുന്നതും കിഫ്ബി
വഴി 85 കാേടി രൂപ
അനുവദിച്ചതുമായ
ഒന്നാംഘട്ടം കുടിവെള്ള
പദ്ധതിയുടെ രണ്ടാംഘട്ടം
(ഡിസ്ട്രിബ്യൂഷന്‍)
നടപ്പിലാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടാേ;
(ബി)
എങ്കില്‍
ആയതിന് എത്ര രൂപ ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
അറിയിക്കുമോ ;
(സി)
ഡിസ്ട്രിബ്യൂഷന്‍
പ്ലാനിന് ധനകാര്യ
അനുമതി
ലഭിച്ചിട്ടുണ്ടാേ;
(ഡി)
പ്രസ്തുത
ഡിസ്ട്രിബ്യൂഷന്‍
പദ്ധതിയുടെ ഫയല്‍
നടപടികളെക്കുറിച്ച്
വിശദമാക്കാമാേ?
കോന്നി
മണ്ഡലത്തിലെ കുടിവെളള
പദ്ധതികള്‍
6290.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുളള
കുടിവെളള പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രവൃത്തി
ആരംഭിച്ച പദ്ധതികള്‍
ഏതെങ്കിലും
പൂര്‍ത്തിയാക്കാനുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
പുതിയ
പദ്ധതികള്‍ ഏതെങ്കിലും
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
താമസംവിനാ
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
മാള,
ചാലക്കുടി
നിയോജകമണ്ഡലങ്ങളില്‍ ജല
അതോറിറ്റിയുടെ
പ്രവൃത്തികള്‍ ചെയ്ത
കരാറുകാരുടെ ബില്ല്
6291.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ലെ
പ്രളയത്തോടനുബന്ധിച്ച്
തൃശ്ശൂര്‍ ജില്ലയിലെ
മാള, ചാലക്കുടി
നിയോജകമണ്ഡലങ്ങളില്‍ ജല
അതോറിറ്റിയുടെ
പ്രവൃത്തികള്‍ ചെയ്ത
കരാറുകാരുടെ ബില്ല്
മാറിയിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തു കൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇവര്‍ക്ക്
അടിയന്തരമായി ബില്ല്
മാറി നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?