തൊഴിലാളികളുടെ
പെന്ഷന്
6292.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംഘടിത വ്യവസായ
മേഖലയിലെ
തൊഴിലാളികള്‍ക്ക് ഏത്
തരം പെന്‍ഷനാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് സംഘടിത
വ്യവസായ മേഖലയില്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ക്ഷേമനിധി
ബോര്‍ഡുകള്‍ വഴി
ഇപ്പോള്‍
തൊഴിലാളികള്‍ക്ക്
നല്കുന്ന പെന്ഷന്
വളരെ തുച്ഛമാണെന്നത്
വസ്തുതയല്ലേ; എങ്കിൽ
ഇത് കാലോചിതമായ
വർദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
തോട്ടം
തൊഴിലാളി മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാൻ നടപടി
6293.
ശ്രീ.എം.
സ്വരാജ്
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
കുത്തക കമ്പനികളുടെ
ഇടപെടലിന്റെ ഫലമായി
തേയില, കാപ്പി തുടങ്ങിയ
ഉല്പന്നങ്ങള്ക്ക്
മാര്‍ക്കറ്റില്‍ വില
ഉയര്‍ന്നു
നില്‍ക്കുമ്പോഴും
ചെറുകിട കര്‍ഷകര്‍ക്ക്
പച്ച തേയിലക്കും
കാപ്പിക്കുരുവിനും
ന്യായവില ലഭിക്കാത്തത്
കര്‍ഷകരോടൊപ്പം തോട്ടം
തൊഴിലാളികളെയും
പ്രതിസന്ധിയിലാക്കിയിരിക്കുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
തോട്ടം
തൊഴിലാളികളുടെ വേതനം
പുതുക്കുന്നതിനും
അവര്‍ക്ക് ഇ .എസ്. ഐ
ഉള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനും
വാസയോഗ്യമായ ഭവനങ്ങള്‍
നല്‍കുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
തോട്ടം
തൊഴിലാളികൾ ഏറ്റവും
അധികം
കേന്ദ്രീകരിച്ചിരിക്കുന്ന
മൂന്നാറിലെ ലേബര്‍
കോംപ്ലക്സ്
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ?
ഒഡെപെക്
മുഖേന തൊഴിലവസരം
6294.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒഡെപെക്
മുഖേന ഏതെല്ലാം
രാജ്യങ്ങളിലേക്ക്
ഏതെല്ലാം തസ്തികയില്‍
എത്രപേര്‍ക്ക്
തൊഴിലവസരം ലഭ്യമാക്കി
എന്ന് അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം രാജ്യം
തിരിച്ച് അറിയിക്കുമോ?
ഒഡേപെക്
മുഖേന നടപ്പിലാക്കിയ
പദ്ധതികള്‍
6295.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഒഡേപെക് മുഖേന
എന്തെങ്കിലും പുതിയ
പദ്ധതികള്‍ സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
അറിയിക്കുമോ ?
തൊഴില്‍
രംഗത്തെ ചൂഷണം കുറയ്ക്കുവാന്‍
ഏര്‍പ്പെടുത്തിയ
പരിഷ്ക്കാരങ്ങള്‍
6296.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
രംഗത്തെ ചൂഷണം
കുറച്ചുകൊണ്ടു
വരുന്നതിനായി തൊഴില്‍
വകുപ്പ്
ഏര്‍പ്പെടുത്തിയ
പരിഷ്ക്കാരങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ഇക്കാര്യത്തിൽ
എന്‍ഫോഴ്സ്മെന്റ് വിംഗ്
പ്രവര്‍ത്തനത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
തൊഴില്‍
നിയമങ്ങളെയും മറ്റ്
പരിഹാരമാര്‍ഗ്ഗങ്ങളെയും
സംബന്ധിച്ച്
സാധാരണക്കാരായ
തൊഴിലാളികള്‍ക്ക്
സഹായകരമായ രീതിയില്‍
അവബോധം നടത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
ഒഡെപെക്ഏകജാലക
സംവിധാനം
6297.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നെെപുണ്യം
നേടുന്നവര്‍ക്ക് വിദേശ
രാജ്യങ്ങളില്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിന്
ഒഡെപെക് ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സംവിധാനം വഴി ഇതിനകം
ഏതൊക്കെ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര പേര്‍ക്ക്
തൊഴില്‍ ലഭിച്ചു;
വിശദമാക്കുമോ;
(സി)
നെതര്‍ലന്‍ഡില്‍
നഴ്സുമാരെ
നിയമിക്കുവാന്‍
അവിടുത്തെ സര്‍ക്കാര്‍
സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
ഒഡെപെക് വഴി
നിയമനത്തിനായി അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
നിയമിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
വെെദഗ്ദ്ധ്യമുളളവരുടെ
സേവനം ലഭ്യമാക്കുന്ന
മൊബെെല്‍ ആപ്പ്
6298.
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
മേഖലകളില്‍
വെെദഗ്ദ്ധ്യം
ആര്‍ജ്ജിച്ചവര്‍ക്ക്
സ്വയം തൊഴില്‍
സാദ്ധ്യത
കണ്ടെത്തുന്നതിനും
പൊതുജനങ്ങള്‍ക്ക്
അവരുടെ സേവനം
ഉപയോഗപ്പെടുത്താനുമായി
തൊഴില്‍ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
മൊബെെല്‍
ആപ്ലിക്കേഷന്‍
തയ്യാറാകുന്നുണ്ടോ;
(ബി)
ഏതൊക്കെ
തൊഴില്‍
മേഖലകളിലുളളവരുടെ
സേവനമാണ് മൊബെെല്‍
ആപ്പിലൂടെ
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഏതൊക്കെ
ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത മൊബെെല്‍
ആപ്ലിക്കേഷന്‍
തയ്യാറാക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പൊതുജനങ്ങള്‍ക്ക്
ദെെനംദിന ഗാര്‍ഹിക,
വ്യാവസായിക
ആവശ്യങ്ങള്‍ക്ക്
ബുദ്ധിമുട്ടില്ലാതെ
വെെദഗ്ദ്ധ്യമുളളവരുടെ
സേവനം ലഭ്യമാക്കുന്ന
മൊബെെല്‍ ആപ്പ്
എന്നത്തേക്ക്
തയ്യാറാകുമെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നൈപുണ്യ മേഖലയിലെ പദ്ധതികള്‍
6299.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൊഴില്‍ നൈപുണ്യ
മേഖലയില്‍ എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
നവജീവന്‍
പദ്ധതി
6300.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയിലും, കാര്‍ഷിക
രംഗത്തും ആവശ്യമുള്ള
തൊഴിലാളികളെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നല്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനകം
എത്ര പേര്‍ക്ക് ഈ
മേഖലകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നല്കി;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
അമ്പത്തിയഞ്ചിനും
അറുപത്തിയഞ്ചിനും
ഇടയില്‍
വയസ്സുളളവര്‍ക്ക്
നവജീവനെന്ന പേരില്‍
സമഗ്ര തൊഴില്‍
പുനരധിവാസ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതി
ആവിഷ്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കേരള
അക്കാദമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ്
6301.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ നെെപുണ്യ വികസന
പദ്ധതികളുടെ
ഏകോപനത്തിനായി കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
(KASE) നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നവീന
തൊഴില്‍
മേഖലകളിലേയ്ക്ക്
യുവജനതയെ
സജ്ജരാക്കുന്നതിന്
എന്തെല്ലാം ഗവേഷണങ്ങളും
നൂതന ആശയങ്ങളുമാണ്
'കെയ്സ്' മുഖേന
പരിപോഷിപ്പിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കെയ്സ്-ന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എംപ്ലോയബിലിറ്റി
സെന്ററുകള്‍ വഴി
എന്തെല്ലാം
പരിശീലനങ്ങളാണ്
നല്‍കിവരുന്നത്;
(ഡി)
ഏതെല്ലാം
നെെപുണ്യ വികസന
മേഖലകളിലാണ്
'കെയ്സ്'-ന്റെ കീഴില്‍
മികവിന്റെ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്നും
കെയ്സ്-നെ സ്റ്റേറ്റ്
സ്കില്‍ ഡെവലപ്മെന്റ്
മിഷന് ആയി
ചുമതലപ്പെടുത്തി
ഉത്തരവായിട്ടുണ്ടോ
എന്നും അറിയിക്കാമോ?
താെഴില്‍
നിയമങ്ങളില്‍ കാലാേചിതമായ
മാറ്റം
6302.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
താെഴില്മേഖല
ഭരണഘടനയിലെ കണ്‍കറന്റ്
ലിസ്റ്റില്പ്പെടുന്നതാണോ;
എങ്കില്‍
താെഴിലാളികള്‍ക്ക്
പ്രയാേജനകരമായി
താെഴില്‍ നിയമങ്ങള്‍
കാെണ്ടുവരുവാനും
നിലവിലുള്ളവയില്‍
കാലാേചിതമായ മാറ്റം
വരുത്തുന്നതിനും
സർക്കാർ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
സ്വകാര്യ
മേഖലയിലെ വനിത ജീവനക്കാരുടെ
പ്രസവാവധി
T 6303.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയിലെ വനിത
ജീവനക്കാര്‍ക്ക്
ശമ്പളത്തോടെ പ്രസവാവധി
നല്കുവാന് നിയമം
കൊണ്ടുവരുമോ;
(ബി)
സര്‍ക്കാര്‍
തസ്തികയിലെ സമാന
തസ്തികയില്‍ ജോലി
ചെയ്യുന്ന സ്വകാര്യ
മേഖലയിലെ
ഉദ്യോഗസ്ഥര്‍ക്ക് സമാന
വേതനം നല്കുവാന് നിയമ
നിര്‍മ്മാണം
കൊണ്ടുവരുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്കായി
മെഡിസെപ്പ് പോലുള്ള
പദ്ധതി നടപ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അസംഘടിതമേഖലയിലെ
തൊഴില്‍ നയം
6304.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
പ്രശ്നങ്ങളില്‍
ഫലപ്രദമായി
ഇടപെടുന്നതിനും, അവ
പരിഹരിക്കുന്നതിനും
കഴിയുന്ന ഒരു വകുപ്പായി
തൊഴില്‍ വകുപ്പിനെ
മാറ്റിയെടുക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച തൊഴില്‍
നയം മൗലികമായ തൊഴില്‍
പ്രശ്നങ്ങളില്‍
നിസ്സംഗത
പാലിക്കുന്നതും,
അസംഘടിത മേഖലയിലെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുവാന്‍
വ്യക്തമായ
നിര്‍ദ്ദേശങ്ങള്‍
ഒന്നും
ഇല്ലാത്തതുമാണെന്ന
വിമര്‍ശനം
വസ്തുതാപരമാണോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കാമോ;
(സി)
അനൗപചാരിക
തൊഴില്‍ മേഖലകളില്‍
പണിയെടുക്കുന്ന
തൊഴിലാളികളുടെ
പ്രതിദിനമുള്ള കുറഞ്ഞ
കൂലി അറുന്നൂറ് രൂപയായി
ഉയര്‍ത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
പരമ്പരാഗത
വ്യവസായങ്ങളിലും ഇന്‍കം
സപ്പോര്‍ട്ട് സ്കീം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ചുമട്ടുതൊഴിലാളികള്ക്കായുള്ള
ഇന്‍ഷുറന്‍സ് പദ്ധതി
6305.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ടുതൊഴിലാളികള്‍ക്കായി
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
ഇന്‍ഷുറന്‍സ്
പദ്ധതികള്‍
എന്താക്കെയാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ചുമട്ടുതൊഴിലാളികളുടെ
മക്കളുടെ
വിദ്യാഭ്യാസത്തിന്റെ
ഉന്നമനത്തിനായി
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിവരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെട്ടിടനിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ക്രമക്കേട്
6306.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിൽ
അംഗങ്ങളായ
തൊഴിലാളികള്‍ക്ക്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
നല്‍കിയതില്‍
കോടിക്കണക്കിന്
രൂപയുടെ തിരിമറി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് തിരിമറി
കണ്ടെത്തിയത്; എത്ര
കോടി രൂപയുടെ
തിരിമറിയാണ്
കണ്ടെത്തിയത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
അന്വേഷണം നടത്തിയോ;
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
ഇതിനകം സ്വീകരിച്ചത്
എന്ന്
വെളിപ്പെടുത്താമോ?
നിർമ്മാണത്തൊഴിലാളികളുടെ
ആനുകൂല്യങ്ങള്‍
6307.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിർമ്മാണത്തൊഴിലാളികള്‍ക്കായി
എന്തൊക്കെ ക്ഷേമ
പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ ;
(ബി)
2018
-ല്‍ നാഷണല്‍
കമ്പെയിന്‍ കമ്മിറ്റി
ഫോര്‍ സെന്‍ട്രല്‍
ലെജിസ്ലേഷന് ഓണ്‍
കോണ്‍ട്രാക്ട് ലേബര്‍
എന്ന സംഘടന നല്കിയ
കേസില്‍,
നിർമ്മാണത്തൊഴിലാളികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങള്‍
നല്‍കണമെന്നാണ്
സുപ്രീംകോടതി
വിധിച്ചതെന്ന്
അറിയിക്കുമോ ;
(സി)
നിര്‍മ്മാണ
തൊഴില്‍ മേഖലയില്‍
നിലവിലുള്ള നിയമങ്ങള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച് സോഷ്യല്‍
ഓഡിറ്റിംഗ് നടത്തണമെന്ന
സുപ്രീകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
വേതന വ്യവസ്ഥകള്‍
6308.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ ഏറ്റവും
കുറഞ്ഞ വേതനം 20000
രൂപയായി
നിജപ്പെടുത്തണമെന്നും
ഇരുനൂറിനു മുകളില്‍
കിടക്കകളുള്ള
ആശുപത്രികളില്‍
സര്‍ക്കാര്‍ നേഴ്സിന്
തുല്യമായ വേതനം
ഇവര്‍ക്ക്
നല്‍കണമെന്നും
സുപ്രീംകോടതി നിയോഗിച്ച
കമ്മിറ്റി ശിപാര്‍ശ
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
ശിപാര്‍ശ സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നടപ്പിലാക്കാത്തതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതു
സംബന്ധിച്ച് മിനിമം
വേജസ് കമ്മിറ്റി എന്ത്
തീരുമാനമാണ്
എടുത്തതെന്ന്
വിശദമാക്കുമോ;
(ഡി)
സുപ്രീംകോടതി
നിയോഗിച്ച കമ്മിറ്റി
ശിപാര്‍ശ ചെയ്ത
അടിസ്ഥാന ശമ്പളം
സ്വകാര്യ ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
ലഭിക്കുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ബീഡി വ്യവസായ മേഖല നേരിടുന്ന
പ്രതിസന്ധി
6309.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബീഡി വ്യവസായ മേഖല
നേരിടുന്ന പ്രതിസന്ധി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ബീഡി/ചുരുട്ട്
തൊഴിലാളികള്‍ക്ക്
പുതിയ മേഖലകളില്‍
തൊഴിലവസരങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(സി)
എത്ര
കോടി രൂപയാണ്ഇതിനായി
അനുവദിച്ചിട്ടുളളത്;
ഏതൊക്കെ മേഖലകളിലാണ്
പ്രസ്തുത
തൊഴിലാളികള്‍ക്ക്
പരിശീലനം
നല്‍കുന്നത്;ഇതിലൂടെ
ഇതിനകം എത്ര
തൊഴിലാളികള്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്തുവാന്‍
കഴിഞ്ഞു;
വ്യക്തമാക്കാമോ?
കര്‍ഷക തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നുള്ള
ആനുകൂല്യം
6310.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അറുപത്
വയസ്സ്
പൂര്‍ത്തീകരിച്ചവര്‍ക്ക്
കര്‍ഷക തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്ന് നല്‍കാനുള്ള
അംശാദായ ആനുകൂല്യം
ഇനിയും
നല്കുവാനുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ പ്രസ്തുത
ആനുകൂല്യം തിരികെ
നല്കുവാനുളള എത്ര
അപേക്ഷകരുണ്ടെന്ന്
അറിയിക്കാമോ;
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ പ്രസ്തുത
ആനുകൂല്യം
ലഭിക്കുവാനുള്ള
അപേക്ഷകരുടെ കണക്ക്
വിശദമാക്കാമോ?
തെങ്ങ്
കയറ്റ തൊഴിലാളികളുടെ
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
6311.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏറ്റവും
അപകടകരമായ മേഖലയില്‍
ജോലി ചെയ്യുന്ന തെങ്ങ്
കയറ്റ തൊഴിലാളികളുടെ
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
പദ്ധതി
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏത്
സര്‍ക്കാറിന്റെ
കാലത്താണ് തെങ്ങ് കയറ്റ
തൊഴിലാളികളുടെ
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
പദ്ധതി
നിര്‍ത്തലാക്കിയത്
എന്ന്
വെളിപ്പെടുത്താമോ;
(സി)
എപ്പോഴും
അപകടം സംഭവിക്കാന്‍
സാധ്യതയുളള മേഖലയില്‍
ജോലി ചെയ്യുന്ന തെങ്ങ്
കയറ്റ
തൊഴിലാളികള്‍ക്ക്
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
പദ്ധതി ആരംഭിക്കുവാന്‍
തയ്യാറാവുമോയെന്ന്
അറിയിക്കുമോ;
തോട്ടം
മേഖലയുടെ പുനരുദ്ധാരണം
6312.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സജി ചെറിയാന്
,,
പി.വി. അന്‍വര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം മേഖലയുടെ
പുനരുദ്ധാരണത്തിനായി ഈ
സര്‍ക്കാര്‍
നടപ്പാക്കിയ നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയക്കെടുതിയും
തുടര്‍ന്നുണ്ടായ
കാലാവസ്ഥാ മാറ്റവും ഈ
മേഖലയെ എപ്രകാരമാണ്
പ്രതികൂലമായി
ബാധിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇക്കാരണങ്ങളാല്‍
പ്രസ്തുത മേഖലയിലുണ്ടായ
വന്‍ ഉല്പാദനനഷ്ടം
നികത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
തോട്ടം
മേഖലകളില്‍ ഭൂമിയും
വീടും ഇല്ലാത്ത
തൊഴിലാളികള്‍ക്ക് താമസ
സൗകര്യം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
പരമ്പരാഗത
മേഖലയിലെ തൊഴിലാളികളുടെ
സംരക്ഷണം
6313.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയുടെ
ജീവനാഡിയായിരുന്ന
പരമ്പരാഗത തൊഴിലായ
കൊല്ലപ്പണി,
കളിമണ്‍പാത്ര
നിര്‍മ്മാണം,
ഈറ്റകൊണ്ടുള്ള ഉല്പന്ന
നിര്‍മ്മാണം എന്നിവ
നിലവില്‍
പ്രതിസന്ധിയിലാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ
(ബി)
പ്രസ്തുത
പ്രതിസന്ധി മൂലം ഈ
മേഖലയില്‍
പണിയെടുത്തിരുന്ന
നൂറുകണക്കിന്
കുടുംബങ്ങള്‍
പട്ടിണിയിലും,
ബുദ്ധിമുട്ടിലും ആണെന്ന
വസ്തുത പരിഗണിച്ച്
പ്രസ്തുത മേഖലയിലെ
തൊഴിലാളികളെ
രക്ഷിക്കുവാന്‍ എന്ത്
നടപടിയാണ് ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;വിശദാംശം
നല്‍കാമോ?
പരമ്പരാഗത
എണ്ണയാട്ട് താെഴിലാളികളുടെ
പ്രയാസങ്ങള്‍
6314.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
എണ്ണയാട്ട്
താെഴിലാളികളുടെ ജീവിതം
അതീവ
ബുദ്ധിമുട്ടിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നല്‍കിവരുന്ന പരമ്പരാഗത
താെഴില്‍ സംരക്ഷണ
പദ്ധതിയില്‍ പ്രസ്തുത
വിഭാഗത്തെ
ഉള്പ്പെടുത്തിയിട്ടുണ്ടാേയെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഇല്ലെങ്കില്‍
പരമ്പരാഗത
വ്യവസായങ്ങള്‍ക്ക്
നല്കുന്ന പരിഗണന
എണ്ണയാട്ട് വ്യവസായ
താെഴിലാളികള്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമാേയെന്ന്
അറിയിക്കാമോ ?
അസംഘടിത
മേഖലയിലുള്ള തൊഴിലാളികള്‍
6315.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദഗ്ദ്ധ
തൊഴിലാളികളുടെ ശതമാന
കണക്ക് എത്രയാണ്;
(ബി)
തൊഴിലാളികള്‍ക്ക്
കാലാകാലങ്ങളില്‍
ആവശ്യമായ പരിശീലനം
നല്കി വിദഗ്ദ്ധ
തൊഴിലാളികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അസംഘടിത
മേഖലയിലുള്ള
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷനും
ആനുകൂല്യങ്ങള്‍ക്കും
ആധാര്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ഡി)
ആധാര്‍
ഇല്ലാത്തതിന്റെ പേരില്‍
തൊഴില്‍ രജിസ്ട്രേഷനും
ആനുകൂല്യവും
നിഷേധിക്കുന്ന നടപടി
നീതീകരിക്കാവുന്നതാണോ;
അറിയിക്കാമോ?
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍ തസ്തിക
6316.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷോപ്പ്സ്
ആന്റ് കമേഴ്സിയല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ട് പ്രകാരം
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സ്ഥാപനങ്ങള്‍
എത്രയാണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
പരിശോധിച്ച്
രജിസ്ട്രേഷന്, മിനിമം
വേതനം, തൊഴില്‍
സാഹചര്യം എന്നിവ
പാലിക്കുന്നുണ്ടോ എന്ന്
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍
തസ്തികയില്‍ എത്ര
ഉദ്യോഗസ്ഥരുണ്ട്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥരെ ഉപയോഗിച്ച്
സംസ്ഥാനത്തുള്ള
സ്ഥാപനങ്ങളില്‍
കൃത്യമായ പരിശോധന
നടത്തുവാന്‍
സാധിക്കുമോ;
ഇല്ലെങ്കില്‍ പ്രസ്തുത
തസ്തികയുടെ എണ്ണം
വര്‍ദ്ധിപ്പിച്ച്
തൊഴില്‍ വകുപ്പ്
ശാക്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
താെഴിലാളികളുടെ
മിനിമം വേതനം, ഗ്രാറ്റുവിറ്റി
എന്നിവ സംബന്ധിച്ച കേസുകള്‍
6317.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴിലാളികളുടെ
മിനിമം വേതനവും,
ഗ്രാറ്റുവിറ്റിയുമായി
ബന്ധപ്പെട്ട്
വര്‍ഷങ്ങളായി
കെട്ടികിടക്കുന്ന
കേസുകള്‍
തീര്‍പ്പാക്കുന്നതിന്
വേണ്ടി ഡെപ്യൂട്ടി
ലേബര്‍
കമ്മീഷണര്‍മാര്‍ക്ക്
അധികാരം നല്കിയ ശേഷം
പ്രസ്തുത കേസുകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
സാധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷം ഓരാേ
ജില്ലയിലും
ഇത്തരത്തില്‍പ്പെട്ട
എത്ര കേസുകള്‍
തീര്‍പ്പാക്കി; ഇനി
എത്ര കേസുകള്‍
തീര്‍പ്പാക്കാനുണ്ട്;
വിശദമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍
6318.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
സര്‍ക്കാര്‍ കൊണ്ടുവന്ന
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫൈനാന്‍സ് ആന്റ്
ടാക്സേഷന്‍ ഇതരസംസ്ഥാന
തൊഴിലാളികളെ സംബന്ധിച്ച
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ നിലവിലെത്ര
പേര്
സംസ്ഥാനത്തുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
എെ.ഡി. കാര്‍ഡ്
നല്കുന്നുണ്ടോ;
എങ്കില്‍ അത്
തയ്യാറാക്കുന്നതിന് ഏത്
കമ്പനിയെ ആണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കിടയിലെ
ഇടനിലക്കാര്‍
6319.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ തൊഴില്‍
മേഖലയിലും വാസസ്ഥലത്തും
ഇടനിലക്കാരുടെ
ചൂഷണത്തിനിരയാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
തൊഴിലാളികള്‍ക്ക്
അര്‍ഹതപ്പെട്ട കൂലി
ഇടനിലക്കാരില്ലാതെ
ലഭിക്കുന്നതിനായി
ലേബര്‍ ബാങ്ക് പോലുള്ള
സംവിധാനം ഒരുക്കുവാന്‍
സര്‍ക്കാര്‍ മുന്‍കൈ
എടുക്കുമോ; ആയത്
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
അപ്നാഘര്‍
പദ്ധതി
വ്യാപിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ; ഇതര
സംസ്ഥാന തൊഴിലാളികള്‍
ഏറ്റവും കൂടുതല്‍
താമസിച്ചു വരുന്ന
പട്ടാമ്പി പോലുള്ള
താലൂക്കുകളിലെങ്കിലും ഈ
പദ്ധതി
നടപ്പിലാക്കുവാന്‍
സാധിക്കുമോ;
വിശദമാക്കാമോ?
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
6320.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനുളള
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
മണലൂര്‍
മണ്ഡലത്തില്‍ പുതുതായി
ഒരു ഇ.എസ്.എെ.
ഡിസ്പെന്‍സറി
സ്ഥാപിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
മലപ്പുറം
ജില്ലയിലെ ഇ.എസ്.ഐ
ഡിസ്പന്സറികള്
6321.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എത്ര
ഇ.എസ്.ഐ.
ഡിസ്പന്സറികള്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
തൊഴിലാളി
വിഭാഗങ്ങളെയും തൊഴില്‍
സ്ഥാപനങ്ങളെയും
ഇ.എസ്.ഐ. പരിധിയില്‍
കൊണ്ടുവരുന്നതിനു്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ കൂടുതല്‍
ഇ.എസ്.ഐ
ഡിസ്പെന്‍സറികള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മിനിമം
വേതനം ഉറപ്പുവരുത്തുവാന്‍
നടപടി
6322.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം വേതനം
നിശ്ചയിച്ചിട്ടില്ലാത്ത
തൊഴിലുകള്‍ക്ക് ആയത്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിനായി
എന്തെങ്കിലും
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക് മിനിമം
വേതനം
6323.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
മേഖലയിലും മിനിമം വേതനം
ഉറപ്പാക്കുമെന്ന്
തൊഴില്‍നയത്തില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക് ഇത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
നല്‍കുന്നതിനുള്ള കരട്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
പുറപ്പെടുവിച്ചത്;
വ്യക്തമാക്കുമോ;
(സി)
അന്തിമ
വിജ്ഞാപനം
ഇറക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അന്തിമ
വിജ്ഞാപനം അടിയന്തരമായി
ഇറക്കി സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദിവസക്കൂലി
മിനിമം അറുന്നൂറ് രൂപ
ആക്കുന്നതിന് നടപടികള്‍
6324.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദിവസക്കൂലി മിനിമം
അറുന്നൂറ് രൂപ
ലഭ്യമാക്കാനുള്ള
സര്‍ക്കാര്‍ നടപടി
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
നാളിതുവരെ ഇതിന്റെ
പ്രയോജനം എത്ര
പേര്‍ക്ക് ലഭ്യമാക്കി;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
കാലയളവിനുളളില്‍
തൊഴിലാളികള്‍ക്ക്
മിനിമം ദിവസക്കൂലി
ഇനിയും പുതുക്കി
നിശ്ചയിക്കേണ്ടുന്ന
മേഖലകള്‍ ഏതെല്ലാം;
ആയത് എപ്പോള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും; വിശദാംശം
വ്യക്തമാക്കാമോ;
(സി)
മിനിമം
കൂലി പുതുക്കി
നല്കാത്തതുകൊണ്ട്
തൊഴില്‍ വകുപ്പ് ഈ
സര്‍ക്കാര്‍
കാലയളവിനുളളില്‍
നാളിതുവരെ എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
എപ്രകാരമുള്ള നടപടി
എടുത്തിട്ടുണ്ട്; അവ
ഏതെല്ലാം;
വ്യക്തമാക്കാമോ?
തൊഴിലും പരിശീലനവും
6325.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴിലുളള
തൊഴിലും പരിശീലനവും
കൊണ്ടു
ഉദ്ദേശിക്കുന്നതെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴിലും
പരിശീലനവും എന്നതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുതപ്രവര്ത്തനങ്ങള്
നടത്തുന്നതിനു
ചെലവഴിച്ച തുക ജില്ല
തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനു
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങളും
സൗകര്യങ്ങളും
എന്തൊക്കെയാണെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
ഇ.എസ്.ഐ.
വിഹിതം നാല് ശതമാനമായി
കുറക്കണമെന്ന നിര്‍ദ്ദേശം
6326.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എം. സി. കമറുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴിലുടമാ
വിഹിതം 3.25 ശതമാനവും
തൊഴിലാളി വിഹിതം 0.75
ശതമാനവും എന്ന
അനുപാതത്തില്‍ ആകെ
ഇ.എസ്.ഐ. വിഹിതം നാല്
ശതമാനമായി
കറയ്ക്കണമെന്ന് കേന്ദ്ര
തൊഴില്‍മന്ത്രാലയം
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇതിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തിലുളള
കേന്ദ്രനയം തൊഴിലാളി
വിരുദ്ധമാണെെന്ന്
കരുതുന്നുണ്ടോ;
(സി)
കേന്ദ്രനയം
തിരുത്തണമെന്നാവശ്യപ്പെട്ട്
സംസ്ഥാന സര്‍ക്കാര്‍
കത്തയച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തിന് മറുപടി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേരള
അക്കാദമി ഫോര്‍ സ്കില്‍
എക്സലന്‍സിലെ കോഴ്സുകള്‍
6327.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാദമി ഫോര്‍ സ്കില്‍
എക്സലന്‍സില്‍ നിലവില്‍
നടത്തിവരുന്ന
കോഴ്സുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കോഴ്സ് വിജയകരമായി
പൂര്‍ത്തീകരിക്കുന്നവര്‍ക്ക്
തൊഴില്‍
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
അക്കാദമി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന നവീന
കോഴ്സുകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
കേരള
അക്കാഡമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ് നടപ്പിലാക്കുന്ന
പദ്ധതികള്‍
6328.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷകരുടെ നൈപുണ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
കേരള അക്കാഡമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
നൈപുണ്യ വികസനവുമായി
ബന്ധപ്പെട്ട നയം
രൂപീകരിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ; ആയതിനായി
സ്റ്റേറ്റ് ലെവല്‍
സ്റ്റീയറിംഗ്
കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
സെന്റര്‍ ഫോര്‍
എക്സലന്‍സ് ഏതൊക്കെ
മേഖലകളിലാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; അവയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
ഏതെങ്കിലും മേഖലയില്‍
തിരുത്തല്‍
ആവശ്യമുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ലോജിസ്റ്റിക്സ്
ആന്റ് സപ്ലൈ ചെയിന്‍
മാനേജ്മെന്റ് ഡിസൈനില്‍
മികവിന്റെ
കേന്ദ്രങ്ങള്‍
ആരംഭിക്കുവാനുള്ള
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എടുത്ത തീരുമാനം
വ്യക്തമാക്കുമോ?
മരട്
ഐ.ടി.ഐ യിലെ ട്രേഡുകള്‍
6329.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ മരട്
ഐ.ടി.ഐ യില്‍ നിലവില്‍
ഏതെല്ലാം ട്രേഡുകള്‍
ആണ് ഉളളതെന്ന്
അറിയിക്കാമോ;
(ബി)
ഇവിടെ
കൂടുതല്‍ കാലാനുസൃതമായ
കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കാമോ?
തേവലക്കര
ഗവ.ഐ.ടി.ഐ.യുടെ വികസനം
6330.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചവറ
നിയോജക മണ്ഡലത്തിലെ
തേവലക്കര ഗവ. ഐ.ടി.ഐ.
വികസിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇവിടെ പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
വെളളമുണ്ട
ഗവണ്മെന്റ് എെ.ടി.എെ.യില്‍
പ്രത്യേക ബാച്ച്
6331.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ എല്ലാ
സര്‍ക്കാര്‍ എെ.ടി.എെ.
കളിലുമായി എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
2019 ല്‍ പ്രവേശനം
നല്‍കിയത്
എന്നറിയിക്കാമോ;
(ബി)
വെളളമുണ്ട
ഗവണ്മെന്റ് എെ.ടി.എെ.
യില്‍ 2019 ല്‍
പ്രവേശനത്തിനായി ലഭിച്ച
അപേക്ഷകളില്‍ എത്ര
ശതമാനം പേര്‍ക്ക്
പ്രവേശനം നല്കാന്
കഴിഞ്ഞിട്ടുണ്ട്;
(സി)
വെളളമുണ്ട
ഗവണ്മെന്റ് എെ.ടി.എെ.
യുടെ പരിശീലന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
വയനാട്
ജില്ലയിലെ പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ പരിശീലന
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
വെളളമുണ്ട ഗവണ്മെന്റ്
എെ.ടി.എെ. യില്‍
പ്രത്യേക ബാച്ച്
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
കല്‍പ്പറ്റ
ഗവ. ഐ.ടി.ഐ.യുമായി
ബന്ധപ്പെട്ട ഫയലിന്മേല്
സ്വീകരിച്ച നടപടികള്‍
6332.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
ഗവ. ഐ.ടി.ഐ.യുമായി
ബന്ധപ്പെട്ട് തൊഴിലും
നൈപുണ്യവും വകുപ്പിലെ
സി3/164/2018 എന്ന
നമ്പര്‍ ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലിലെ നടപടികള്‍
അവസാനിപ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ഫയലില്‍ ഇനി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കൈവല്യ
വായ്പാ പദ്ധതി
T 6333.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനായി
സബ്സിഡിയോടുകൂടി
നടപ്പിലാക്കുന്ന കൈവല്യ
വായ്പാ പദ്ധതി പ്രകാരം
എത്ര പേര്‍ക്കാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വായ്പ
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇടുക്കി
ജില്ലയില്‍നിന്നും എത്ര
അര്‍ഹമായ അപേക്ഷകളാണ്
ഇപ്രകാരം
ലഭിച്ചിട്ടുള്ളത്;
ഇതില്‍ എത്ര
പേര്‍ക്കാണ് വായ്പ
അനുവദിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
ഇടുക്കിയില്‍ എത്ര
അപേക്ഷകര്‍ക്കാണ് വായ്പ
നല്‍കിയിട്ടുള്ളത്;
പദ്ധതി
കൂടുതല്‍പേര്‍ക്ക്
ലഭ്യമാകത്തക്കവിധം
നടപടിക്രമങ്ങള്‍
ലളിതമാക്കുമോ;
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സേഞ്ച് വഴി താല്കാലിക
നിയമനങ്ങള്‍
6334.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍,
സര്‍ക്കാര്‍ നിയന്ത്രിത
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
മാത്രമേ താല്കാലിക
നിയമനങ്ങള്‍ നടത്താവൂ
എന്ന നിയമം
നിലവിലുണ്ടോ;
(ബി)
ഇത്
പ്രകാരമാണോ സംസ്ഥാനത്തെ
മേല്‍ സ്ഥാപനങ്ങളില്‍
നിയമനം നടത്തുന്നത്;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
ഇടപെടലാണ് വകുപ്പ്
നടത്തുന്നത്;
(സി)
ഇക്കാര്യം
കൂടുതല്‍
ശക്തമാക്കുന്നതിന്
പുതിയ നിയമനിര്‍മ്മാണം
കൊണ്ടുവരുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്നു
അറിയിക്കുമോ?
എംപ്ലോയ്മെന്റ്
വകുപ്പില്‍ സീനിയോരിറ്റി
മാനദണ്ഡം ലംഘിച്ച് നിയമനം
6335.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരമേറ്റശേഷം
എംപ്ലോയ്മെന്റ്
വകുപ്പില്‍
സീനിയോരിറ്റി
മാനദണ്ഡങ്ങള്‍ ലംഘിച്ച്
ഏതെല്ലാം
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളിലേക്ക് എത്ര
നാമനിര്‍ദ്ദേശങ്ങള്‍
ഏതെല്ലാം
തസ്തികകളിലേക്ക്
നല്കിയിട്ടുള്ളതായി
വിജിലന്‍സ് സെല്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നാമനിര്‍ദ്ദേശങ്ങള്‍
വഴി എത്ര
ഉദ്യോഗാര്‍ത്ഥികളുടെ
ന്യായമായ
തൊഴിലവസരങ്ങള്‍
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതില്‍
ഉള്‍പ്പെടുന്ന സംവരണ
വിഭാഗങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
ചട്ടവിരുദ്ധകാര്യങ്ങള്‍
ചെയ്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
ജില്ലകളിലെ
ഓഫീസുകളിലാണ്
ചട്ടവിരുദ്ധ
നാമനിര്‍ദ്ദേശങ്ങള്‍
നല്‍കിയതെന്ന്
അറിയിക്കാമോ;
(ഇ)
ചട്ടവിരുദ്ധ
നാമനിര്‍ദ്ദേശം
സംബന്ധിച്ച പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
പരാതികളിന്മേല്
ഏതെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(എഫ്)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലേക്ക്
അറിയിക്കപ്പെടുന്ന
ഒഴിവുകളിലേക്ക്
യോഗ്യരായ
ഉദ്യോഗാര്‍ത്ഥികളെ
ഇന്റര്‍വ്യു, നിയമനം
എന്നിവയിലേക്ക്
പരിഗണിക്കാത്ത സാഹചര്യം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
വ്യക്തമാക്കാമോ;
(ജി)
അറിയിപ്പ്
ലഭിച്ചിട്ടും ഏതെല്ലാം
തസ്തികകളിലേക്കാണ്
യോഗ്യരായവരെ
പരിഗണിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന ശിക്ഷാനടപടികള്‍
സ്വീകരിച്ച് വകുപ്പിലെ
കെടുകാര്യസ്ഥത
ഇല്ലാതാക്കുവാന്‍ നടപടി
എടുക്കുമോ?
തൊഴില്‍രഹിത
വേതനം
T 6336.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിത
വേതനം ലഭിക്കുന്നതിന്
പതിനഞ്ച് ദിവസം മുമ്പ്
അര്‍ഹതയുള്ളവര്‍
വെരിഫിക്കേഷന്
നടത്തണമെന്ന നിബന്ധന
കൊണ്ടുവന്നിട്ടുണ്ടോ;
(ബി)
ഏതൊക്കെ
രേഖകളാണ്
വെരിഫിക്കേഷന് സമയത്ത്
നല്‍കേണ്ടത്; അവരില്‍
നിന്നും സത്യവാങ്മൂലം
ഒപ്പിട്ട് വാങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തൊഴില്‍രഹിത
വേതനം കൈപ്പറ്റുവാന്‍
ആധാറുമായി ലിങ്ക് ചെയ്ത
പാസ്സ്ബുക്കിന്റെ
പകര്‍പ്പ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഹാജരാക്കേണ്ടതുണ്ടോ;
ആയത്
ഹാജരാക്കിയില്ലെങ്കില്‍
തൊഴില്‍രഹിത വേതനം
നിഷേധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഇ.എസ്.എെ.
വിഹിതത്തിലെ കുറവ്
6337.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖല
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
നിലവില്‍ എത്ര രൂപ വരെ
ശമ്പളം പറ്റുന്നവരെയാണ്
ഇ.എസ്.എെ. പദ്ധതിയില്‍
ഉള്പ്പെടുത്തിയിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ലിംഗഭേദമില്ലാതെ
എല്ലാവരെയും പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ആയത്
പരിഗണിക്കുമോ;
(സി)
15
വര്‍ഷമായി നിലനിന്ന
തൊഴിലാളി വിഹിതം 1.75
ശതമാനവും തൊഴിലുടമ
വിഹിതം 4.75 ശതമാനവും
എന്ന നിരക്ക് 2019
ആയപ്പോള്‍ 0.75
ശതമാനവും 3.25 ശതമാനവും
ആയി കുറച്ചതിലൂടെ
ഇ.എസ്.എെ. ആശുപത്രിയിലെ
സൗകര്യങ്ങള്‍
ഇല്ലാതായിട്ടുള്ള
കാര്യം പരിശോധിക്കുമോ?
സംസ്ഥാനത്തെ
ലേബര്‍ കോര്‍ട്ടുകളുടെ
പ്രവര്‍ത്തനം
6338.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലേബര്‍ കോര്‍ട്ടുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അത് ഫലപ്രദമാണോയെന്ന്
അറിയിക്കുമോ;
(ബി)
ചെറിയ
തൊഴില്‍ പ്രശ്നം പോലും
പരിഹരിക്കുന്നതിന്
വര്‍ഷങ്ങള്‍ എടുക്കുന്ന
സ്ഥിതിവിശേഷം
തൊഴിലാളികള്‍ക്ക്
സാമ്പത്തികമായും
മാനസികമായും
ഉണ്ടാക്കുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച്
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ലേബര്‍
കോര്‍ട്ടുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ചും
അവയുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തിയും
തൊഴില്‍ സംബന്ധമായ
കേസുകള്‍ അതിവേഗം
തീര്‍പ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
എക്സൈസ്
വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി
പ്രത്യേക ട്രെയിനിംഗ്
6339.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കായി ഈ
സര്‍ക്കാര്‍ ഏതൊക്കെ
വിഷയങ്ങളില്‍ പ്രത്യേക
ട്രെയിനിംഗ് നല്കി;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിന്റെ കീഴില്‍
ലഹരി വിമുക്ത
സംസ്ഥാനത്തിന്റെ
ഭാഗമായി കോട്ടയം
ജില്ലയില്‍ എന്തൊക്കെ
പദ്ധതികള്‍
നടപ്പിലാക്കി;
വിശദമാക്കാമോ?
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
കരുമരക്കാടിലെ കള്ളുഷാപ്പ്
6340.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തിലെ തീരദേശ
മേഖലയായ വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
കരുമരക്കാടില്
കള്ളുഷാപ്പിന്
അംഗീകാരത്തിനായി
സമര്‍പ്പിച്ച
അപേക്ഷയുടെയും
അനുബന്ധങ്ങളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഷാപ്പ്
അടച്ച്
പൂട്ടണമെന്നാവശ്യപ്പെട്ട്
പരിസരവാസികള്‍ നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(സി)
കള്ള്
ഷാപ്പ്
അനുവദിക്കുന്നതില്‍
ഗ്രാമപഞ്ചായത്തുകളുടെ
അനുമതി ആവശ്യമുണ്ടോ;
അതു സംബന്ധിച്ചുള്ള
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഗ്രാമപഞ്ചായത്ത്
പരിധിയില്‍ കള്ള്
ഷാപ്പ് നടത്തുന്നതിന്
ഗ്രാമപഞ്ചായത്തിന്റെ
കെട്ടിട നമ്പറുള്ളതും
നിര്‍ദ്ദിഷ്ട
സംരംഭത്തിന്റെ
ഒക്യുപ്പന്സിയുള്ളതുമായ
കെട്ടിടം വേണമെന്ന
നിര്‍ദ്ദേശമുണ്ടോ;
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ എക്സൈസ് ഓഫീസുകള്‍
6341.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര
എക്സൈസ് ഓഫീസുകള്‍
ഉണ്ടെന്നും അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ സ്വന്തം
കെട്ടിടത്തിലാണോ
വാടകക്കെട്ടിടത്തിലാണോ
പ്രവർത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വാടകക്കെട്ടിടത്തിലാണെങ്കില്‍
എത്രകാലമായി ഇത്
തുടരുന്നുവെന്നും
ഇപ്പോഴത്തെ വാടക
എത്രയാണെന്നും
അറിയിക്കുമോ;
(ഡി)
കാസര്‍കോട്
ജില്ലയില്‍ എക്സൈസ്
വകുപ്പിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്നും
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
തുക എത്രയാണെന്നും
ഓഫീസ് എവിടെയാണ്
നിർമ്മിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ഡീ-
അഡിക്ഷന് സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താൻ കര്‍മ്മ
പദ്ധതി
6342.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി ഉപയോഗം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ ഡീ
അഡിക്ഷന് സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ലഹരി
വിരുദ്ധ സന്ദേശം
സമൂഹത്തില്‍
പ്രചരിപ്പിക്കുന്നതിനും
വിദ്യാര്‍ത്ഥികള്‍,
പൊതുജനങ്ങള്‍
എന്നിവര്‍ക്കിടയില്‍
ബോധവല്‍ക്കരണം
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വിമുക്തി
ബാേധവല്ക്കരണ സെല്‍
6343.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുമായി
ബന്ധപ്പെട്ട്
ജില്ലാതലങ്ങളില്‍
മദ്യം,മയക്കുമരുന്ന്
എന്നിവക്കെതിരായി
ബാേധവല്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നതിന്
കൂടുതല്‍ ഉദ്യാേഗസ്ഥരെ
ഉള്‍പ്പെടുത്തി ഒരു
സെല്‍ രൂപീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടാേ;വ്യക്തമാക്കുമോ;
(ബി)
വിമുക്തി
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടുവരുന്ന
എക്സെെസ്
ഉദ്യാേഗസ്ഥന്മാര്ക്ക്
നല്‍കിവരുന്ന
ഒൗദ്യാേഗിക
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ?
ലഹരി
വസ്തുക്കളുടെ ഉറവിടം
കണ്ടെത്തി ഇല്ലായ്മ
ചെയ്യുവാന്‍ നടപടി
6344.
ശ്രീ.വി.എസ്.ശിവകുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.പി.ടി.
തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമ
വിരുദ്ധ ലഹരി
വസ്തുക്കളുടെ ശേഖരണം,
കടത്തല്‍ എന്നിവയുടെ
ഉറവിടം കണ്ടെത്തി
ഇല്ലായ്മ ചെയ്യുക
എന്നത് കൂടി വിമുക്തി
പദ്ധതിയില്‍
ലക്ഷ്യമിട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതില്‍ എത്രമാത്രം
വിജയം വരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ലഹരി
വിരുദ്ധ
ബോധവത്ക്കരണത്തിനായി
2018-19 ല്‍ എന്ത് തുക
അനുവദിച്ചുവെന്നും അതിൽ
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
തൃശൂര്‍
ജില്ലയില്‍ വിമുക്തി മിഷന്
കൗണ്‍സിലിംഗ് സെന്റര്‍
6345.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
മിഷന്റെ ഭാഗമായി
തൃശൂര്‍ ജില്ലയില്‍
കൗണ്‍സിലിംഗ് സെന്റര്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
കൗണ്‍സിലിംഗ്
സെന്റര്‍
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
വിമുക്തി
പദ്ധതി
6346.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലഹരി മുക്തമാക്കുവാന്‍
ലക്ഷ്യമിട്ട്
രൂപീകരിച്ച വിമുക്തി
പദ്ധതി വെള്ളാനയായി
മാറുന്നു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
അടുത്ത
വര്‍ഷം ജനുവരി 30 വരെ
നീളുന്ന എന്തെങ്കിലും
പ്രത്യേക പദ്ധതി
ഇതിന്റെ ഭാഗമായി
നടപ്പാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മദ്യാസക്തരെ
കണ്ടെത്തി അവരെ അതില്‍
നിന്നും
മോചിപ്പിക്കുവാനുള്ള
എന്ത് പദ്ധതിയാണ്
ഇതിലൂടെ
ആവിഷ്ക്കരിച്ചിട്ടുള്ളത്;വിശദാംശം
നല്‍കുമോ;
(ഡി)
ബിവറേജസ്
കോര്‍പ്പറേഷന്റെ
2018-19 ലെ വിറ്റ് വരവ്
എത്രയാണ്; 2014-15 നെ
അപേക്ഷിച്ച് ഇതില്‍
എന്ത് വര്‍ദ്ധനയാണ്
വന്നിട്ടുള്ളത്;അറിയിക്കാമോ;
(ഇ)
മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
പടിപടിയായി
കുറയ്ക്കുന്നതിന് പകരം
പുതിയ ബാറുകള്‍ക്ക്
വര്‍ഷം തോറും
ലെെസന്‍സ് നല്‍കുകയും
അതു വഴി മദ്യപാനത്തെ
പ്രാേത്സാഹിപ്പിക്കുകയും
ചെയ്യുന്ന നടപടി
വിമുക്തി പദ്ധതിയുടെ
പരാജയത്തിന് കാരണമായി
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എക്സൈസ്
പ്രിവന്റീവ് ഓഫീസര്‍
തസ്തികയിലെ സ്ഥാനക്കയറ്റം
6347.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ എല്ലാ
ജില്ലകളിലും കേരള
എക്സൈസ് ആന്റ്
പ്രൊഹിബിഷന്‍
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് (സ്പെഷ്യല്‍
റൂള്‍സ്) ചട്ടം 5, 6
എന്നിവയ്ക്ക്
വിരുദ്ധമായി മതിയായ
യോഗ്യതാ പരീക്ഷകള്‍
പാസ്സായിട്ടില്ലാത്ത
സിവില്‍ എക്സൈസ്
ഓഫീസര്‍മാരെ അന്‍പത്
വയസ്സ് പൂര്‍ത്തിയായി
എന്ന കാരണത്താല്‍
കെ.എസ്. &
എസ്.എസ്.ആര്.
പാര്‍ട്ട് II റൂള്‍
13AA, 13B എന്നിവയുടെ
ആനുകൂല്യം തെറ്റായി
വ്യാഖ്യാനിച്ച്
സ്ഥാനക്കയറ്റം നല്കി
പ്രിവന്റീവ് ഓഫീസര്‍
തസ്തികയില്‍
നിയമിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ടെസ്റ്റ്
യോഗ്യത നേടാതെ
അനര്‍ഹമായ
സ്ഥാനക്കയറ്റം നേടിയവരെ
ഒഴിവാക്കി ടെസ്റ്റ്
യോഗ്യത നേടിയ
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി
ക്വാളിഫിക്കേഷന്‍
നിശ്ചയിച്ച തീയതിയായ
20.08.2011 മുതലുള്ള
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
ബിവറേജ്
കാേര്പ്പറേഷനിലെ
ജീവനക്കാരുടെ പെന്ഷന്
കാേണ്ട്രിബ്യൂഷന്
6348.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2001
മുതല്‍ 2012 വരെയുള്ള
കാലയളവില്‍ ബിവറേജ്
കാേര്പ്പറേഷനില്
സെക്രട്ടറിയേറ്റില്‍
നിന്ന് അന്യത്ര
സേവനത്തില്‍ വന്ന
ജീവനക്കാരുടെ പെന്ഷന്
കാേണ്ട്രിബ്യൂഷന്
പൂര്‍ണ്ണമായും
അടക്കുന്നതിനുണ്ടായ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമാേ ;
(ബി)
നാളിതുവരെ
എത്രപേരുടെ തുക
അടച്ചിട്ടുണ്ട് ; ഇനി
എത്രപേരുടെ തുക
അടക്കുവാനുണ്ട് ;
വിശദമാക്കാമാേ ?
കളള്
പരിശോധിക്കാന്‍ ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
6349.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കളള്
പരിശോധിക്കുന്നതിനുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വാഹനങ്ങളില്‍
കൊണ്ടുപോകുന്ന കളള്
പരിശോധിക്കാന്‍
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്; ഇവര്‍
അനുവര്‍ത്തിക്കേണ്ട
പരിശോധനാരീതി,
യൂണിഫോം തുടങ്ങിയ
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ചുമതലപ്പെടുത്താത്ത
എക്സെെസ് ഉദ്യോഗസ്ഥര്‍
ആലപ്പുഴ ജില്ലയില്‍
അനുമതിയില്ലാതെ കളള്
പരിശോധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അനധികൃത പരിശോധന
നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടിയും
പരിശോധന നടത്താനിടയായ
സാഹചര്യവും
വിശദമാക്കാമോ?
സ്കൂള്‍
പരിസരങ്ങളില്‍ ലഹരി
വസ്തുക്കളുടെ വില്‍പ്പന
6350.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പരിസരങ്ങളില്‍ ലഹരി
വസ്തുക്കള്‍
വില്‍ക്കുന്നതായുള്ള
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
നിന്ന് ഇത്തരത്തിലുള്ള
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?