വന്യജീവി
ആക്രമണം തടയുന്നതിന് നടപടി
6158.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മനുഷ്യ-വന്യജീവി
സംഘര്‍ഷത്തെക്കുറിച്ച്
ശാസ്ത്രീയമായ പഠനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വികരിക്കുമോ;
(ബി)
വന്യമൃഗങ്ങള്‍
ജനവാസ
കേന്ദ്രങ്ങളിലേക്ക്
ഇറങ്ങി ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണിയാകുമ്പോള്‍ അവയെ
തിരികെ കാട്ടിലേക്ക്
തുരത്തിയോടിക്കുന്നതിന്
ഏതെല്ലാം സ്ഥലങ്ങളില്‍
ദ്രുത കര്‍മ്മസേനയുടെ
സേവനം ലഭ്യമാണ്
എന്നറിയിക്കാമോ;
(സി)
വന്യജീവി
സംഘര്‍ഷം നേരിടുന്നതിന്
ദ്രുതകര്‍മ്മ സേനയുടെ
പ്രവര്‍ത്തനങ്ങള്‍
പ്രയോജനം
ചെയ്യുന്നുണ്ടോ;
അവയുടെ
ശാക്തീകരണത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
വന്യജീവി
ആക്രമണം തടയുന്നതിന്
കുങ്കി ആനകളുടെ സേവനം
ഫലപ്രദമാണോ;
ആണെങ്കില്‍ അവയുടെ
സേവനം
പ്രയോജനപ്പെടുത്തുമോ;
(ഇ)
വന്യജീവി
സങ്കേതങ്ങളോട്
ചേര്‍ന്ന്
കിടക്കുന്നതും വന്യജീവി
ആക്രമണം
രൂക്ഷമായിട്ടുളളതുമായ
മേഖലകളില്‍ നിന്ന്
ആളുകളെ
മാറ്റിപ്പാര്പ്പിക്കുന്നുണ്ടോ;
അത് സംബന്ധിച്ച
നടപടികള്‍
അറിയിക്കുമോ;
(എഫ്)
വന്യമൃഗങ്ങള്‍
ജനവാസകേന്ദ്രങ്ങളിലേക്ക്
ഇറങ്ങുമ്പോള്‍
പ്രദേശവാസികളെ
അറിയിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ജി)
മനുഷ്യ
വന്യജീവി സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
വന്യജീവികളുടെ
പ്രത്യേകിച്ചും ആനകളുടെ
സ്വതന്ത്രമായ
സഞ്ചാരത്തിനായി
ഭിന്നിച്ചുപോയ
വനഭാഗങ്ങളെ പരസ്പരം
ബന്ധിപ്പിക്കുന്നതിന്
വന്യജീവി ഇടനാഴികള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാട്ടുതീയും
അതുമൂലമുണ്ടാകുന്ന
വനനശീകരണവും
6159.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനും
അതിനുവേണ്ട
ബോധവല്ക്കരണങ്ങള്ക്കുമായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ; ഇതിനായി ഈ
സ്രക്കാര്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
വനത്തിലുണ്ടാകുന്ന
കാട്ടുതീയും
അതുമൂലമുണ്ടാകുന്ന
വനനശീകരണവും
എപ്രകാരമെല്ലാം
സംഭവിക്കുന്നു എന്നും
ആയതില്‍ മനുഷ്യ
ഇടപെടല്‍ വഴി
സംഭവിക്കുന്നത്
എപ്രകാരമാണെന്നും ആയതു
തടയുവാന്‍ എന്തു
നടപടികള്‍ വനം വകുപ്പ്
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ
;
(സി)
ഇത്തരത്തില്‍
കഴിഞ്ഞ 10 വര്‍ഷത്തിനകം
കാട്ടുതീമൂലം എത്ര
ഹെക്ടര്‍ വനം
നശിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
കാട്ടുതീ
വനസമ്പത്തിനും
മേല്‍മണ്ണിനും മഴവെള്ളം
സംഭരിക്കുന്ന
പുല്‍മേടുകള്‍ക്കും
വരുത്തുന്ന നാശം
സമൂഹത്തെ എത്തരത്തില്‍
ബാധിക്കുന്നു എന്നും
ആയതുമൂലമുണ്ടാകുന്ന
വരള്‍ച്ച,
വെള്ളപ്പൊക്കം,
സൂര്യാഘാതം, കാലാവസ്ഥ
വ്യതിയാനം എന്നീ
പ്രതിഭാസങ്ങളെ
എത്തരത്തില്‍ തരണം
ചെയ്യാമെന്നും ആയതിനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ ?
സംസ്ഥാനത്തെ
വനവിസ്തൃതി
6160.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലുള്ള വനവിസ്തൃതി
എത്രയാണ്; ഇത് ദേശീയ
ശരാശരിയെക്കാള്‍
കൂടുതലാണോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ശോഷണം സംഭവിച്ച
വനങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിനും
ജെെവ വെെവിധ്യം
സംരക്ഷിക്കുന്നതിനും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വനാതിര്‍ത്തികള്‍
വേര്‍തിരിക്കുന്നതിന്
ജണ്ടകള്‍ ആവശ്യമായ
സ്ഥലങ്ങളില്‍
കെട്ടുന്നതിനും, വനം
കയ്യേറ്റം തടയുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര ഹെക്ടര്‍
വനം കയ്യേറ്റം
ഒഴിപ്പിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
വനം
- റവന്യൂ അതിര്‍ത്തികള്‍
വേര്‍തിരിക്കല്‍
6161.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം - റവന്യൂ
അതിര്‍ത്തികള്‍
തിരിക്കാത്തതുമൂലം
നിരവധി സ്ഥലങ്ങളില്‍
നികുതി
സ്വീകരിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് വനം -
റവന്യൂ വകുപ്പുകള്‍
തമ്മില്‍ പ്രശ്നങ്ങള്‍
ഉള്ളത്;
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സ്ഥലങ്ങളില്‍
1/1/1977നു ശേഷം
സ്വകാര്യ വ്യക്തികള്‍
വനഭൂമി
കയ്യേറിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കോട്ടയം
ജില്ലയില്‍
കാഞ്ഞിരപ്പള്ളി
താലൂക്കിലെ ആലപ്ര,
പൊന്തന്‍പുഴ എന്നീ
പ്രദേശങ്ങളുമായി
ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന MSA
1/81 കേസില്‍ ഏതെല്ലാം
സ്ഥലങ്ങള്‍/സര്‍വ്വേ
നമ്പരുകള്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്ന് അറിയിക്കുമോ?
വനം
വകുപ്പിന്റെ അധീനതയിലുളള
ഭൂമിയുമായി ബന്ധപ്പെട്ട
കേസുകള്‍
6162.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
അധീനതയിലുളള ഭൂമിയുമായി
ബന്ധപ്പെട്ട എത്ര
കേസുകളാണ് നിലവില്‍
തീര്‍പ്പാകാതെ
കിടക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കൃത്യമായ
വനാതിര്‍ത്തി
നിര്ണയിക്കപ്പെടാത്തതുകാരണം
പൊതുജനങ്ങള്‍ക്ക്
നേരിടുന്ന ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
മലപ്പുറം ജില്ലയില്‍
വനഭൂമിയുമായി
ബന്ധപ്പെട്ട കേസുകള്‍
തീര്‍പ്പാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കാമോ?
വനം
വകുപ്പിന്റെ അധീനതയിലുള്ള
പ്രദേശങ്ങളില്‍
കണ്‍വീനര്‍മാര്‍ മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
6163.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് പ്രദേശങ്ങളില്‍
ഏതൊക്കെ പ്രവൃത്തികളാണ്
നിലവില്‍
കണ്‍വീനര്‍മാര്‍ മുഖേന
നടപ്പിലാക്കുന്നത്;
(ബി)
അഗ്നി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
കണ്‍വീനര്‍ മുഖേനയാണോ
നടപ്പിലാക്കുന്നത്;
(സി)
പ്രസ്തുത
കണ്‍വീനര്‍മാരെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓരോ
ഫോറസ്റ്റ് റെയിഞ്ചിന്
കീഴിലും
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
സ്ഥിരമായി ഒരേ
കണ്‍വീനര്‍ തന്നെ
തുടരുന്നത് അഴിമതിക്ക്
കാരണമാകുമെന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന് എന്ത്
പരിഹാരമാണ് കാണാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ ?
മലയോര
ഹൈവേ
6164.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മേഖലയില്‍ കൂടി കടന്നു
പോകുന്ന മലയോര ഹൈവേയുടെ
നിര്‍മ്മാണത്തിന് മുഖ്യ
തടസ്സമായി
നില്‍ക്കുന്നത് വനഭൂമി
വിട്ടു
നല്‍കുന്നതിനുള്ള
തടസ്സമാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലയോര
ഹൈവേയുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
തടസ്സം നില്ക്കുന്ന
വനം വകുപ്പിന്റെ
കടുംപിടുത്തം
അവസാനിപ്പിച്ച് പണി
പൂര്‍ത്തിയാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
മലയോര
ഹെെവെയുമായി ബന്ധപ്പെട്ട്
വനഭൂമി വിട്ട് നല്കുന്ന
പ്രക്രിയ
6165.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
ഹെെവെയുമായി
ബന്ധപ്പെട്ട് വനഭൂമി
വിട്ട് നല്കുന്ന
പ്രക്രിയയുടെ
നടപടിക്രമം ഏത്
വരെയായി; പ്രസ്തുത
നടപടിക്രമം
വേഗത്തിലാക്കാന്‍
സ്വീകരിച്ച കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തിലൂടെ കടന്ന്
പോകുന്ന മലയോര
ഹെെവേയുമായി
ബന്ധപ്പെട്ട് വനഭൂമി
വിട്ട് നല്‍കുന്നതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
വിഷയവുമായി ബന്ധപ്പെട്ട
ഫയല്‍ നമ്പറുകള്‍
അറിയിക്കാമോ?
പട്ടാദാര്മാര്ക്കുണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍ സംബന്ധിച്ച
ചർച്ച
6166.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയ
ഭൂമിയില്‍ പട്ടയം
ലഭിച്ച ശേഷം കര്‍ഷകര്‍
നട്ടുവളര്‍ത്തിയതും
അല്ലാത്തതുമായ മരങ്ങള്‍
മുറിച്ചു
മാറ്റുന്നതുമായി
ബന്ധപ്പെട്ട്
പട്ടാദാര്മാര്ക്കുണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന്
03.09.2019 ന് വനം
വകുപ്പ് മന്ത്രിയുടെ
ചേമ്പറില്‍ റവന്യൂ
വകുപ്പ് മന്ത്രി, മറ്റ്
ജനപ്രതിനിധികള്‍,
ഉദ്യോഗസ്ഥര്‍ അടക്കം
ചേര്‍ന്ന യോഗത്തില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(ബി)
1964-ലെ
ചട്ടങ്ങള്‍ പ്രകാരം
പട്ടയം നല്‍കിയതിനു
ശേഷം പ്രസ്തുത പട്ടയ
സ്ഥലങ്ങളില്‍
നട്ടുപിടിപ്പിച്ചതും
സ്വമേധയാ
കിളിര്‍ത്തതുമായ
മരങ്ങളുടെ ഉടമസ്ഥാവകാശം
പട്ടാദാര്‍മാര്‍ക്ക്
നല്കുന്നതിനുവേണ്ടി
വിശദീകരണ എസ്.ആർ.ഒ.
റവന്യൂ വകുപ്പ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
മീറ്റിംഗില്‍ 1964 ലെ
ചട്ടങ്ങള്‍ പ്രകാരം
പട്ടയം ലഭിച്ച ശേഷം
കര്‍ഷകര്‍
നട്ടുപിടിപ്പിച്ചതും
സ്വമേധയാ
കിളിര്‍ത്തതുമായ എല്ലാ
മരങ്ങളുടെയും അവകാശം
പട്ടാദാര്ക്ക്
നല്‍കുന്നതിന് കേരള
ലാന്റ് അസൈന്മെന്റ്
റൂള്‍സ് 1964 ലെ
ബന്ധപ്പെട്ട ചട്ടം
ഭേദഗതി
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
റവന്യൂവകുപ്പില്‍
നിന്നും
സ്വീകരിക്കുന്നതിനു
തീരുമാനമെടുത്തതില്‍
വനം വകുപ്പ് സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കാമോ?
മറയൂരിലെ ചന്ദനമരങ്ങള്‍
6167.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂരിലെ
ചന്ദനമരങ്ങള്‍ മോഷണം
പോകുന്ന സംഭവങ്ങള്‍
ഉണ്ടാകുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
നിലവില്‍ പ്രസ്തുത
ഡിവിഷനില്‍ എത്ര
ജീവനക്കാരുണ്ട്;വ്യക്തമാക്കാമോ;
(സി)
മറയൂരിലെ
ചന്ദനമരങ്ങള്‍
സംരക്ഷിക്കുന്നതിന്
നിലവിലുള്ള ജീവനക്കാര്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ കൂടുതല്‍
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണിക്കുമോ;അറിയിക്കാമോ;
(ഡി)
മറയൂരില്‍
ഈ വര്‍ഷം എത്ര
ഒ.ആര്.കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
ലക്ഷം രൂപയുടെ ചന്ദന
മരങ്ങളാണ്
നഷ്ടപ്പെട്ടതെന്നും
എത്ര പേരെ ഇതിനകം
അറസ്റ്റ് ചെയ്തുവെന്നും
വ്യക്തമാക്കുമോ?
വനഭൂമിയുടെ
വിസ്തീര്‍ണ്ണവും
വനപരിപാലനവും
6168.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനഭൂമിയുടെ
വിസ്തീര്‍ണ്ണം നിലവില്‍
എത്രയാണെന്നും പത്തു
വര്‍ഷം മുമ്പ്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
സ്രക്കാര്‍
കണക്കുകള്‍ പ്രകാരം
എത്ര ഹെക്ടര്‍ വനഭൂമി
കൈയ്യേറ്റക്കാര്‍
കൈവശപ്പെടുത്തിയിട്ടുണ്ടെന്നും,
ഈ സര്‍ക്കാര്‍
കാലയളവില്‍ എത്രത്തോളം
കൈയ്യേറ്റം
കണ്ടെത്താന്‍
കഴിഞ്ഞുവെന്നും,
ആയതില്‍ ഭാഗഭാക്കായ
എത്രപേരെ കണ്ടെത്തി
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
വനപരിപാലനത്തിനും
വനാരോഗ്യം
കാത്തുസൂക്ഷിക്കുന്നതിനും,
ആയതുവഴി
വനാശ്രിതരുടേയും
സമീപസ്ഥരുടേയും
ജീവിതാഭിവൃദ്ധിക്കുമായി
വനം വകുപ്പ്
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
രാമഗിരി
കോട്ടയിൽ എക്കോ ടൂറിസം
പദ്ധതി
6169.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിൽ
വനംവകുപ്പിനു കീഴിലുള്ള
രാമഗിരി കോട്ട
കേന്ദ്രീകരിച്ച് എക്കോ
ടൂറിസം പദ്ധതികളുടെ
സാദ്ധ്യതയെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
(ബി)
ഈ
കോട്ടയുടെ ഭൂമിയിൽ
അനധികൃതമായ
കൈയ്യേറ്റങ്ങൾ
നടന്നിട്ടുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കോട്ടയുടെ
ചരിത്രപ്രാധാന്യം
ഉൾക്കൊണ്ടുകൊണ്ട് ആയത്
സംരക്ഷിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ മലയോര
ഹൈവേയ്ക്ക് വനം വകുപ്പ്
അനുമതി
6170.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
മലയോര ഹൈവേയുടെ
കോതമംഗലം മണ്ഡലത്തിലൂടെ
കടന്ന് പോകുന്ന
തടസ്സപ്പെട്ട്
കിടന്നിരുന്ന പണി
പുനരാരംഭിച്ചെങ്കിലും
ഫോറസ്റ്റ്
ഡിപ്പാര്‍ട്ട്മെന്റ്
തടസ്സം
സൃഷ്ടിച്ചിരിക്കുന്നതിനാല്‍
പ്രവൃത്തി
മുന്നോട്ടുകൊണ്ട്
പോകുവാന്‍ കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമൂലം
ആറാം മൈല്‍ മുതല്‍
കുറത്തിക്കുടി വരെ
വരുന്ന 16 കി.മീ
ദൂരത്തില്‍ 9 കി.മീ
ദൂരം മാത്രമേ റോഡ്
നിര്‍മ്മാണം
നടന്നിട്ടുള്ളൂ എന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആറാം
മൈല്‍ മുതല്‍
എളബ്ലാശ്ശേരി
കമ്യൂണിറ്റി ഹാള്‍
വരെയുള്ള 9 കി.മീ. ദൂരം
കഴിഞ്ഞ് കുറത്തിക്കുടി
വരെ വരുന്ന 7 കി.മീ.
ദൂരത്തെ പ്രവൃത്തി
തടസ്സപ്പെട്ടിരിക്കുന്നതിന്റെ
കാരണവും ഇതാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
മണ്ഡലത്തില്‍ ഇനി
പൂര്‍ത്തീകരിക്കാനുള്ള
എളബ്ലാശ്ശേരി മുതല്‍
കുറത്തിക്കുടി വരെയുള്ള
നിര്‍മ്മാണം കൂടി
പൂര്‍ത്തീകരിച്ചാല്‍
പ്രസ്തുത മലയോര ഹൈവേ
സഞ്ചാര
യോഗ്യമാകുമെന്നത്
കണക്കിലെടുത്ത്,
സാങ്കേതിക പ്രശ്നങ്ങളും
മറ്റ് തടസ്സങ്ങളും
മാറ്റി നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിനു വേണ്ട
നടപടി വനം വകുപ്പ്
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മണിയാര്‍-
കട്ടച്ചിറ- കുടപ്പന വഴി
തേക്കുതോടിനുള്ള റോഡ്
6171.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
മണിയാര്‍-കട്ടച്ചിറ-കുടപ്പന
വഴി തേക്കുതോടിനുള്ള
റോഡ് അവസാനമായി
പുനരുദ്ധാരണം നടത്തിയത്
എന്നാണ്; അറിയിക്കുമോ;
(ബി)
ഈ
റോഡ് എത്ര കിലോമീറ്റര്‍
ആണ്; റോഡിന്റെ
ഇപ്പോഴത്തെ ശോച്യാവസ്ഥ
പരിഹരിക്കാന്‍
വനംവകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
രൂപയാണ് റോഡ്
പുനരുദ്ധാരണത്തിന്
അനുവദിച്ചത് എന്ന്
അറിയിക്കുമോ?
വനസംരക്ഷണം
6172.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളുടെ
സംരക്ഷണത്തിന് ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
കോന്നി
നിയോജകമണ്ഡലത്തില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കോങ്ങാട്
മണ്ഡലത്തിലെ മീന്‍വല്ലം
പദ്ധതി
6173.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോങ്ങാട്
മണ്ഡലത്തിലെ
'മീന്‍വല്ലം'
പദ്ധതിയ്ക്ക് അനുമതി
ലഭിക്കുന്നതിനായി വനം
വകുപ്പു്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദ വിവരം
നല്‍കുമോ;
(ബി)
പ്രസ്തുത പദ്ധതിയ്ക്ക്
വനം വകുപ്പ് അനുമതി
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
പ്രകൃതിരമണീയമായ
ഇൗ പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ?
വനം
വകുപ്പിനുകീഴില്‍
പൊതുജനങ്ങള്‍ക്ക്
സന്ദര്‍ശനം
അനുവദിച്ചിട്ടുള്ള
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
6174.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിനുകീഴില്‍
പൊതുജനങ്ങള്‍ക്ക്
സന്ദര്‍ശനം
അനുവദിച്ചിട്ടുള്ള
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ; ജില്ല
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തിലുളള പുതിയ
സങ്കേതങ്ങള്‍
പൊതുജനങ്ങള്‍ക്കായി
തുറന്നുകൊടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങളിലെ
സന്ദര്‍ശനത്തിന്
മുന്‍കൂര്‍ അനുമതി
എവിടെയെല്ലാമാണ്
ആവശ്യമുള്ളതെന്ന്
അറിയിക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിൽ വനം വകുപ്പിന്
കീഴിലെ ടൂറിസം പദ്ധതികള്‍
6175.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന് കീഴില്‍
നിലമ്പൂര്‍
മണ്ഡലത്തില്‍
നടപ്പാക്കുന്ന ടൂറിസം
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ; ഓരോ
പദ്ധതിയുടേയും വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
എപ്പോഴേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ;
(സി)
കനോലി
പ്ലോട്ടിലേക്കുള്ള
തൂക്കുപാലം
തകര്‍ന്നതിനാല്‍ പകരം
ഗ്ലാസ്സ് പാലം
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വനം
വകുപ്പിന്റെ കീഴിലുള്ള
വിവിധ കേന്ദ്രങ്ങള്‍
6176.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കീഴിലുള്ള
വിവിധ കേന്ദ്രങ്ങളില്‍
നിലവില്‍ എത്ര
ദിവസവേതനക്കാരും
കോണ്‍ട്രാക്ട്
ജീവനക്കാരും ജോലി
നോക്കുന്നുണ്ട്; ഓഫീസ്
തിരിച്ചുളള വിവരം
ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
2010 ജനുവരി മുതല്‍
സ്ഥിരമാക്കിയ എത്ര
ജീവനക്കാര്‍ ഉണ്ട്;
വ്യക്തമാക്കുമോ;
(സി)
വനം
വകുപ്പിന്റെ കീഴില്‍
വിവിധ കേന്ദ്രങ്ങളില്‍
വന സംരക്ഷണ സമിതി
പോലുളള സംഘടനകള്‍
വിനോദ സഞ്ചാരികളുടെ
കെെയില്‍ നിന്നും
വാങ്ങുന്ന ഫീസിന്റെ
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
പ്രസ്തുത ഫീസുമായി
ബന്ധപ്പെട്ട
കാര്യങ്ങളില്‍
മേല്‍നോട്ടം
വഹിക്കുന്നത് വനം
വകുപ്പിന്റെ ഏത്
തലത്തിലുളള
ഉദ്യോഗസ്ഥരാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
തുക വനം വകുപ്പ്
ആഡിറ്റ് ചെയ്യാറുണ്ടോ;
ഓരോ കേന്ദ്രത്തിലും
2019 ജനുവരി മുതല്‍
ശേഖരിച്ച തുക എത്ര;
ഓഫീസ് തിരിച്ചു
ലഭ്യമാക്കുമോ; ഓരോ
കേന്ദ്രത്തിലും എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നു;
വ്യക്തമാക്കാമോ;
(ഇ)
ശേഖരിക്കുന്ന
തുകയുടെ ചെറിയൊരു
വിഹിതം പോലും
അവിടങ്ങളിലെ ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കുന്നതിന്
ഉപയോഗിക്കുന്നില്ല്ലെന്ന
കാര്യം
പരിശോധിക്കുമോ;
(എഫ്)
ഇപ്രകാരമുള്ള
ഓരോ കേന്ദ്രങ്ങളിലും
2019 ജനുവരി മുതല്‍
ചെലവാക്കിയ തുക എത്ര;
വ്യക്തമാക്കുമോ?
ഫോറസ്റ്റ്
ഡിപ്പാര്‍ട്ട്മെന്റില്‍
സര്‍വ്വേയര്‍ തസ്തിക
6177.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഫോറസ്റ്റ്
ഡിപ്പാര്‍ട്ട്മെന്റില്‍
എത്ര സര്‍വ്വേയര്‍
തസ്തികയുണ്ട്; അതില്‍
എത്ര പേര് നിലവില്‍
ജോലി ചെയ്യുന്നുണ്ട്;
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ജില്ലാ
അടിസ്ഥാനത്തില്‍
ലിസ്റ്റ് നല്‍കാമോ?
വനംവകുപ്പിലെ
സംരക്ഷണവിഭാഗം ജീവനക്കാർ
6178.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിലെ
സംരക്ഷണവിഭാഗം
ജീവനക്കാരുടെ
ഇരുപത്തിനാല് മണിക്കൂർ
ഡ്യൂട്ടി സമ്പ്രദായം
പുന:ക്രമീകരിച്ച്
ഡ്യൂട്ടി ഓഫ്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
10.7.2019 ന് വനം
വകുപ്പ് മന്ത്രിയുടെ
അധ്യക്ഷതയിൽ കേരള
സ്റ്റേറ്റ് ഫോറസ്റ്റ്
പ്രൊട്ടക്ടീവ് സ്റ്റാഫ്
ഓർഗനൈസേഷൻ ഭാരവാഹികളും
വനം വകുപ്പ് ഉന്നത
ഉദ്യോഗസ്ഥരുമായി ചേർന്ന
യോഗത്തിന്റെ
തീരുമാനങ്ങളുൾപ്പെടെയുള്ള
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
യോഗത്തിന്റെ
തീരുമാനങ്ങൾ
നടപ്പാക്കുവാൻ വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ സംബന്ധിച്ച
വിശദവിവരങ്ങൾ
ലഭ്യമാക്കുമോ?
വനം
വകുപ്പ് ജീവനക്കാര്‍ക്ക്
വാങ്ങിയ വാക്കിടോക്കി
6179.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിലെ
ജീവനക്കാര്‍ക്ക്
വാക്കിടോക്കി
വാങ്ങുവാന്‍ 2017
ജനുവരി മുതല്‍ എത്ര തുക
അനുവദിച്ചുവെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് എത്ര
വാക്കിടോക്കി
വാങ്ങിയിട്ടുണ്ട്;
വാക്കിടോക്കി
ആര്ക്കെല്ലമാണ്
നല്‍കിയത്; എല്ലാ
ഉപകരണങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ചുമതലയുള്ള
സി.സി.എഫ്.,
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
റിപ്പോട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഡി)
വനം
വകുപ്പില്‍ വാങ്ങുന്ന
പല ഉപകരണങ്ങളും
പ്രവര്‍ത്തിക്കുന്നില്ലെന്ന
പരാതി പരിശോധിക്കുമോ;
പ്രവര്‍ത്തിക്കാത്ത
ഉപകരണങ്ങളെക്കുറിച്ച്
എന്തെങ്കിലും ഫയല്‍ വനം
വകുപ്പ് ആസ്ഥാനത്ത്
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ സ്വാഭാവിക വനം
സംരക്ഷിക്കാന്‍ നടപടി
6180.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
എവിടെയെങ്കിലും വനം
വകുപ്പ് സ്വാഭാവിക വനം
വെട്ടിമാറ്റി തേക്ക്
പ്ലാന്റേഷന്
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വയനാട്
ജില്ലയിലെ സ്വാഭാവിക
വനം സംരക്ഷിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
6181.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആലത്തൂര്‍
മണ്ഡലത്തില്‍
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
ആയതിനായി എത്ര രൂപയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
വനവിസ്തൃതി
സംരക്ഷിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
6182.
ശ്രീ.ഐ.ബി.
സതീഷ്
,,
ആന്റണി ജോണ്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ശരാശരിയേക്കാളും
ഗണ്യമായ തോതില്‍
ഉയര്‍ച്ചയുള്ള
സംസ്ഥാനത്തിന്റെ
വനവിസ്തൃതി
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വനാവകാശ
നിയമം കര്‍ശനമായി
നടപ്പാക്കുകയും തടിയേതര
വനവിഭവങ്ങള്‍
ശേഖരിക്കാനും
വില്ക്കാനുമുള്ള
അവകാശം ആദിവാസികള്‍ക്ക്
ഉറപ്പാക്കുന്നതിനും
ആവശ്യമായ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമായ തടിയുടെ ലഭ്യത
ഉറപ്പു വരുത്തുന്നതിന്
ആഭ്യന്തര തടി ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
കാടിന് പുറത്ത്
കാര്‍ഷിക വനവല്‍ക്കരണം
നടപ്പാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശങ്ങളില്‍
ഭൂമിയേറ്റെടുക്കുക വഴി
വേര്‍പെട്ടുപോയ
നൈസര്‍ഗിക
വനപ്രദേശങ്ങളെ
കൂട്ടിയോജിപ്പിക്കുവാന്‍
കഴിയുമെന്ന അഭിപ്രായം
പരിഗണിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പാട്ടത്തിനു
നല്കിയ സ്ഥലത്ത് വാട്ടര്‍
ടാങ്ക്
സ്ഥാപിക്കുന്നതിനുള്ള
അനുമതി
6183.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടശ്ശേരി,
പരിയാരം, അതിരപ്പിളളി
കുടിവെളള പദ്ധതി,
കിഫ്ബി വഴി
നടപ്പാക്കുന്നതിന്റെ
ഭാഗമായി, വനം വകുപ്പ്
പ്ലാന്റേഷന്
കോര്പ്പറേഷന്
പാട്ടത്തിനു നല്കിയ
സ്ഥലത്ത് വാട്ടര്‍
ടാങ്ക്
സ്ഥാപിക്കുന്നതിനായി
അനുമതി
നല്‍കുന്നതിനായുളള
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
വനം വകുപ്പിന്റെ അനുമതി
അടിയന്തരമായി
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ കാവും കുളവും
പദ്ധതി
6184.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവും
കുളവും പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുന്നതിനായി
കൊട്ടാരക്കര
മണ്ഡലത്തില്‍ നിന്നും
ലഭിച്ച അപേക്ഷകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍ പ്രകാരം
പദ്ധതി നടത്തിപ്പിനായി
തിരഞ്ഞെടുത്ത
സ്ഥലങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഏതൊക്കെ
സ്ഥലങ്ങള്‍ക്ക് ഫണ്ട്
നല്കി എന്നതിന്റെ
വിശദാംശങ്ങളും
നവീകരണത്തിന്റെ നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ?
വനവല്‍ക്കരണം
വ്യാപകമാക്കുന്നതിന് സൗജന്യ
വൃക്ഷത്തെെകള്‍
6185.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവല്‍ക്കരണം
വ്യാപകമാക്കുന്നതിനായി
വൃക്ഷത്തെെകള്‍
സൗജന്യമായി നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വനവല്‍ക്കരണം
വ്യാപകമാക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
വിവിധ ബോധവല്‍ക്കരണ
പരിപാടികളുടെ
വിവരങ്ങള്‍
അറിയിക്കുമോ?
മാവേലിക്കരയിലെ
ലോക കേരള കേന്ദ്രവുമായി
ബന്ധപ്പെട്ട വനം വകുപ്പ്
നടപടികള്‍
6186.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
കേരള കേന്ദ്രം
മാവേലിക്കരയില്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുപ്പ് സ്വീകരിക്കേണ്ട
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വനംവകുപ്പിന്റെ
കീഴിലുളള തടി ഡിപ്പോകള്‍
6187.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്റെ
കീഴില്‍ എത്ര തടി
ഡിപ്പോകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഏതെല്ലാം; ഇവിടത്തെ
ജീവനക്കാരുടെ എണ്ണം
എത്ര; ഏതെല്ലാം
തസ്തികകള്‍;
വ്യക്തമാക്കുമോ;
(ബി)
2017
ജനുവരി മുതല്‍ ഓരോ
ഡിപ്പോയും വഴി
വിറ്റതും ലേലം
ചെയ്തതുമായ തടിയുടെ
വിവരം ലഭ്യമാക്കുമോ;
(സി)
മുന്‍കാലങ്ങളെ
അപേക്ഷിച്ച് വില്പന
കുറവാണെന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പുതിയതായി
പ്ലാന്റേഷനുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
നിലവിലുളള
പ്ലാന്റേഷനുകളുടെ വിവരം
ലഭ്യമാക്കുമോ; ഇത്
സംബന്ധിച്ച് ചുമതലയുളള
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്;
വ്യക്തമാക്കുമോ?
വന്യജീവി
സങ്കേതങ്ങളില്‍
സംഘടിപ്പിക്കുന്ന പ്രകൃതി
പഠനക്ലാസ്സുകള്‍
6188.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
സങ്കേതങ്ങളില്‍ വനം
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പ്രകൃതി
പഠനക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എത്ര
ദിവസത്തെ
പഠനക്ലാസ്സുകളാണ്
സംഘടിപ്പിക്കുന്നത്;
ഏതൊക്കെ വന്യജീവി
സങ്കേതങ്ങളിലാണ് ഇത്
സംഘടിപ്പിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
2018-19
ല്‍ ഇത്തരം പ്രകൃതി പഠന
ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിനായി
വനം വകുപ്പ് എന്ത്
തുകയാണ്
ചെലവഴിച്ചതെന്ന്
അറിയിക്കുമോ?
ആനകളോടുള്ള
ക്രൂരത
6189.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനകളോടുള്ള
ക്രൂരത വര്‍ദ്ധിച്ച്
വരുന്നതായ വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
നാട്ടാന
പരിപാലന നിയമത്തിലെ
വ്യവസ്ഥകള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്നു പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഉത്സവ
ആവശ്യത്തിനായി
ഉപയോഗിക്കുന്ന ആനകളെ
സംബന്ധിച്ച് 2015-ല്‍
സുപ്രീം കോടതി നല്കിയ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നാട്ടാനകളുടെ
മരണസംഖ്യ വർധിച്ചുവരുന്ന
സാഹചര്യം
6190.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശ്രമമില്ലാത്ത
ജോലിയും പീഡനങ്ങളും
മൂലം സംസ്ഥാനത്ത്
നാട്ടാനകളുടെ മരണസംഖ്യ
വര്‍ദ്ധിച്ച് വരുന്നതായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
2017ല്‍
ചരിഞ്ഞ ആനകളുടെ ഇരട്ടി
എണ്ണം 2018ല്‍
ചരിയുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഉടമകളില്‍
നിന്ന് നിശ്ചിത
കാലത്തേക്ക് ആനകളെ
വാടകയ്ക്കും
പാട്ടത്തിനും
എടുക്കുന്ന
ഇടനിലക്കാര്‍ ആനകളുടെ
ക്ഷേമകാര്യം ഒട്ടും
ശ്രദ്ധിക്കാത്തതും
മരണസംഖ്യ കൂടാന്‍
കാരണമായോ;
(ഡി)
ഇത്
സംബന്ധമായി വനം വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കൃഷിനാശം
വരുത്തുന്ന മൃഗങ്ങളെ
കൊല്ലുന്നതിനുള്ള
വ്യവസ്ഥകള്‍
6191.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ
ഗ്വാളിയോര്‍ റയോണ്‍സ്
വകയായുള്ള മുന്നൂറ്
ഏക്കര്‍ സ്ഥലം കാട്
വളര്‍ന്ന്പന്തലിച്ചു
നില്ക്കുന്നതിനാല്
പന്നി ഉള്‍പ്പെടെയുള്ള
മൃഗങ്ങളുടെ താവളമായി
മാറിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്തുള്ള പന്നികളെ
വെടിവച്ചു
കൊല്ലുന്നതിന്
നടപടികള്‍
സ്വീകരിക്കുവാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ;
(സി)
കൃഷിനാശം
വരുത്തുന്ന മൃഗങ്ങളെ
വെടിവച്ചു
കൊല്ലുന്നതിന് പുതുതായി
ഏര്‍പ്പെടുത്തിയ
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ഡി)
ഇതുസംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ കോരുത്തോട്
മേഖലയില്‍ കാട്ടാനയുടെ
ശല്യം
6192.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂഞ്ഞാര്‍
മണ്ഡലത്തിലെ കോരുത്തോട്
മേഖലയില്‍ കാട്ടാനയുടെ
ശല്യം
നിയന്ത്രിക്കുവാന്‍
വനംവകുപ്പ് പുതിയതായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
വനത്തിനുള്ളില്‍
ക്യാമറകള്‍ സ്ഥാപിച്ച്
കാട്ടാനകളുടെ വരവ്
മുന്‍കൂട്ടി അറിയുവാന്‍
ഉള്ള സംവിധാനം
നടപ്പിലാക്കുമോ;
വിശദമാക്കുമോ;
(സി)
കാട്ടാനകളെ
നിയന്ത്രിക്കുവാന്‍
ഫോറസ്റ്റ് വാച്ചര്‍മാരെ
താത്കാലികമായി
കോരുത്തോട് മേഖലയില്‍
നിയമിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കുളക്കാടന്‍
മലയുടെ അതിര്‍ത്തിയില്‍
കമ്പിവേലി കെട്ടി സംരക്ഷണം
6193.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യജീവികളുടെ
ആക്രമണങ്ങളില്‍ നിന്ന്
ജനങ്ങളുടെ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനായി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
കുളക്കാടന്‍ മലയുടെ
അതിര്‍ത്തിയില്‍
കമ്പിവേലി കെട്ടി
സംരക്ഷിക്കുവാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം തടയാന്‍ നടപടി
6194.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
കൃഷി നശിപ്പിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കോന്നി
നിയോജക മണ്ഡലത്തില്‍ ഈ
നടപടികളുടെ പ്രവര്‍ത്തന
പുരോഗതി വ്യക്തമാക്കാമോ
;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം എത്ര
ഹെക്ടര്‍ കൃഷി
നശിച്ചിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍
വന്യമൃഗങ്ങളുടെ ആക്രമണം
തടയാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്ഇരയായവര്ക്ക്
നഷ്ടപരിഹാരം
6195.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയായി
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍,
ആക്രമണത്തില്‍
പരിക്കേല്‍ക്കുന്നവര്‍
എന്നിവര്‍ക്ക് നിലവില്‍
നല്കുന്ന നഷ്ടപരിഹാരം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
നഷ്ടപരിഹാരം
ലഭിക്കുന്നതിന്
അപേക്ഷിക്കേണ്ടത്
എവിടെയാണെന്നും
എന്തൊക്കെ രേഖകളാണ്
ഹാജരാക്കേണ്ടതെന്നും
വിശദമാക്കാമോ?
ആലത്തൂര്മണ്ഡലത്തില്
വന്യമൃഗങ്ങള്‍ മൂലമുണ്ടായ
കൃഷിനാശം
6196.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ
കടന്നുകയറ്റം
മൂലമുണ്ടായ
കൃഷിനാശത്തിന്റെ കണക്ക്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ബി)
വന്യ
മൃഗങ്ങളുടെ
കടന്നുകയറ്റം മൂലം
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
നാളിതുവരെ വനം വകുപ്പ്
നല്കിയ നഷ്ടപരിഹാരം
എത്രയാണെന്ന്
വിശദമാക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ പാസ്സാക്കിയ
മൃഗങ്ങളോടുള്ള ക്രൂരത
തടയല്‍ നിയമം
6197.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ
മൃഗങ്ങളോടുള്ള ക്രൂരത
തടയല്‍ നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് അതിനായി
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്തുമോ?
ഇടിമിന്നലേറ്റ്
മരണം സംഭവിച്ച
വളര്‍ത്തുമൃഗങ്ങളുടെ എണ്ണം
6198.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം
ഇടിമിന്നലേറ്റ് മരണം
സംഭവിച്ച
വളര്‍ത്തുമൃഗങ്ങളുടെ
എണ്ണമെത്രയെന്നും
അതില്‍ പശു, ആട്
തുടങ്ങിയ
ഉപജീവനോപാധികളായവ
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇടിമിന്നലേറ്റ്
മരിക്കുന്ന
വളര്‍ത്തുമൃഗങ്ങളുടെ
ഉടമകള്‍ക്ക്
സര്‍ക്കാര്‍ ധനസഹായമോ
നഷ്ടപരിഹാരമോ
നല്കുന്നുണ്ടോ;
(സി)
ഇത്തരത്തില്‍
മരിക്കുന്ന
ഇന്‍ഷുറന്‍സ്
പരിരക്ഷയില്ലാത്ത
വളര്‍ത്തുമൃഗങ്ങളുടെ
ഉടമകള്‍ക്ക്
നഷ്ടപരിഹാരമോ ധനസഹായമോ
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പന്ന്യന്നൂര്‍
മൃഗാശുപത്രി
കെട്ടിടനിര്‍മ്മാണം
6199.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
മണ്ഡലത്തിലെ
പന്ന്യന്നൂര്‍
മൃഗാശുപത്രി കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികള്‍
സ്വീകരിക്കുന്നതിന് ഇനി
എന്തെല്ലാം നടപടികളാണ്
ഉള്ളതെന്ന് അറിയിക്കാമോ
;
(സി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
മാതൃകാ
മൃഗസംരക്ഷണ ഗ്രാമം പദ്ധതി
6200.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃകാ
മൃഗസംരക്ഷണ ഗ്രാമം
പദ്ധതി സംസ്ഥാനത്ത്
നടപ്പാക്കിവരുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
കെപ്കൊ
കുടുംബശ്രി
പങ്കാളിത്തത്തോടെ
ഇറച്ചിക്കോഴി
വിപണിയില്‍ നടത്തുന്ന
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ;
വിപണിയില്‍ നിര്‍ണായക
പങ്കാളിത്തം
കൈവരിക്കാനായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മാംസോല്പാദനരംഗത്ത്
ഏക പൊതുമേഖലാ സ്ഥാപനമായ
മീറ്റ് പ്രൊഡക്ട് ഓഫ്
ഇന്‍ഡ്യയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
സ്ഥാപനം നവീകരിച്ച്
വിപണി
വിപുലീകരിക്കാന്വേണ്ട
ഇടപെടല്‍ നടത്തുമോ;
അറിയിക്കുമോ?
ലൈവ്
സ്റ്റോക്ക് മിഷന്റെ
കീഴിലുള്ള പദ്ധതികള്‍
6201.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈവ്
സ്റ്റോക്ക് മിഷന്റെ
കീഴില്‍ കര്‍ഷകര്‍ക്ക്
ജീവനോപാധി നല്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ആടുവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
കൊമേഴ്സ്യല്‍ ഗോട്ടറി
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
നാടന്‍
പശുക്കളുടെ സംരക്ഷണത്തിനും
വളര്‍ച്ചക്കും ഉതകുന്ന
പദ്ധതികള്‍
6202.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ക്ഷീരവികസന ബോര്‍ഡിന്റെ
കണക്കുപ്രകാരം
രോഗപ്രതിരോധശേഷിയും
ഗുണമേന്മയും കൂടുതലുള്ള
നാടന്‍ കന്നുകാലി
ജനുസ്സുകളുടെ എണ്ണം
കുറഞ്ഞ് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലാവസ്ഥാ
വ്യതിയാനം
അതിജീവിക്കുന്നതും
കൊഴുപ്പു കൂടിയ പാല്
ഉല്പാദിപ്പിക്കുന്നതുമായ
നാടന്‍ പശുക്കളുടെയും
മറ്റും സംരക്ഷണത്തിനും
വളര്‍ച്ചക്കും ഉതകുന്ന
എന്തെങ്കിലും പദ്ധതി
പ്രത്യേകമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നാടന്‍
പശുക്കളുടെ ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിനും
കര്‍ഷകര്‍ക്ക് കൂടുതല്‍
പ്രോത്സാഹനം
നല്‍കുന്നതിനും നവീനവും
സമഗ്രവുമായ പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
വ്യക്തമാക്കാമോ?
ക്ഷീരകര്‍ഷകരുടെ
നഷ്ടം
6203.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
വില കൂട്ടിയിട്ടും
ക്ഷീരകര്‍ഷകരുടെ നഷ്ടം
കുറഞ്ഞിട്ടില്ലായെന്നും,
കാലിത്തീറ്റയുടെയും
പിണ്ണാക്കിന്റെയും
വിലവര്‍ദ്ധനവും
അസംസ്കൃത വസ്തുക്കളുടെ
ലഭ്യതകുറവുമാണ് ഇതിന്
കാരണമെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്
പരിഹാരമെന്ന നിലയില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഉല്പാദന
മേഖലയില്‍
മാറ്റിവയ്ക്കുന്ന
തുകയില്‍ കുറഞ്ഞത് 10%
തുക
ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി
മാറ്റിവയ്ക്കുന്നത്
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ചാത്തമംഗലം
റീജ്യനല്‍ പൗള്‍ട്രി ഫാം
ട്രെയിനിംഗ് സെന്റര്‍
കെട്ടിട നിര്‍മ്മാണം
6204.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചാത്തമംഗലം റീജ്യനല്‍
പൗള്‍ട്രി
ഫാമിനോടനുബന്ധിച്ചുളള
ട്രെയിനിംഗ് സെന്റര്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എത്ര രൂപയാണ്
ചെലവഴിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
പ്രവര്‍ത്തനമാണ് ഇവിടെ
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ബ്രോയിലര്‍
കോഴികളില്‍ വ്യാപകമായി
ഹോര്‍മോണ്‍ കുത്തിവയ്പ്പ്
6205.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്രോയിലര്‍
കോഴികളില്‍ വ്യാപകമായി
ഹോര്‍മോണ്‍/ആന്റിബയോട്ടിക്
കുത്തിവയ്പ്പ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്
ആരോഗ്യത്തിന്
ഹാനികരമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇറച്ചിക്കോഴികളുടെ
വിലവര്‍ദ്ധനവ് തടയാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കന്നുകാലികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
6206.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സങ്കര ഇനത്തിലുള്ള
കന്നുകാലികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതി
പ്രകാരം ഇതിനകം എത്ര
കന്നുകാലികളെ
ഇന്‍ഷ്വര്‍ ചെയ്തു;
വ്യക്തമാക്കുമോ;
(ബി)
പ്രകൃതി
ദുരന്തം മൂലവും മറ്റും
നഷ്ടം സംഭവിക്കുന്ന
ക്ഷീരകര്‍ഷകര്‍ക്ക്
കന്നുകാലി ഒന്നിന്
പരമാവധി എന്ത് തുകയാണ്
ഇന്‍ഷുറന്‍സ്
പരിരക്ഷയിലൂടെ
ലഭിക്കുന്നതെന്നും
പരമാവധി എത്ര
കന്നുകാലികള്‍ക്കാണ്
ഇന്‍ഷുറന്‍സ് തുക
ലഭിക്കുന്നതെന്നും
അറിയിക്കാമോ?
മലപ്പുറം
ജില്ലയില്‍ വെറ്ററിനറി
പോളിക്ലിനിക്കുകള്‍
ആരംഭിക്കാന്‍ നടപടികള്‍
6207.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര വെറ്ററിനറി
പോളിക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ല തിരിച്ച് കണക്ക്
നല്‍കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഒരു
മുനിസിപ്പാലിറ്റിയില്‍
ഒന്ന് വീതം എന്ന
തോതില്‍ വെറ്ററിനറി
പോളിക്ലിനിക്കുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ ഒരു
താലൂക്കില്‍ ഒന്ന് എന്ന
തോതില്‍ ഇരുപത്തിനാല്
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
വെറ്ററിനറി ക്ലിനിക്ക്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വെറ്റിനറി
കേന്ദ്രങ്ങള്‍
6208.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെറ്റിനറി
ക്ലിനിക്കുകളില്‍
അടിസ്ഥാന സൗകര്യങ്ങളോ
ആധുനിക ചികിത്സാ
സൗകര്യങ്ങളോ മതിയായ
രീതിയില്‍
ഇല്ലായെന്നുളള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൃഗസ്നേഹികള്‍ക്കും
കര്‍ഷകര്‍ക്കും
സൗകര്യപ്രദമായ
തരത്തില്‍ വെറ്റിനറി
കേന്ദ്രങ്ങള്‍
നവീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൂടുതല്‍
വിപുലമായ
സജ്ജീകരണങ്ങളോടെയും
മുഴുവന്‍ സമയം
പ്രവര്‍ത്തിക്കുന്ന
തരത്തിലും വെറ്റിനറി
കേന്ദ്രങ്ങള്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഭാവിയെ
കരുതിയും വര്‍ദ്ധിച്ച
ആവശ്യമനുസരിച്ചും
വെറ്റിനറി
കേന്ദ്രങ്ങളില്‍
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
വെഞ്ഞാറമൂട്
വെറ്റിനറി ഹോസ്പിറ്റല്‍
വെറ്റിനറി പോളിക്ലിനിക് ആയി
ഉയര്‍ത്തുന്നതിന് നടപടി
6209.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയാേജക മണ്ഡലത്തിലെ
നെല്ലനാട്
ഗ്രാമപഞ്ചായത്തില്‍
വെഞ്ഞാറമൂട്
കേന്ദ്രമായി
പ്രവര്‍ത്തിക്കുന്ന
വെറ്റിനറി
ഹോസ്പിറ്റലിനെ
വെറ്റിനറി പോളിക്ലിനിക്
ആയി ഉയര്‍ത്തുന്ന
കാര്യം
പരിഗണനയിലുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമാേ?
മൃഗചികിത്സാരംഗത്ത്
ആധുനിക രോഗനിര്‍ണ്ണയ
സംവിധാനങ്ങള്‍
6210.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പക്ഷി-മൃഗാദികളില്‍
കണ്ടുവരുന്ന
വിവിധതരത്തിലുള്ള
അസുഖങ്ങളെ ഫലപ്രദമായി
നിയന്ത്രിക്കുന്നതിനും
കൃത്യമായ രോഗനിര്‍ണ്ണയം
നടത്തുന്നതിനുമുള്ള
എന്തെല്ലാം
സംവിധാനങ്ങള്‍
മൃഗസംരക്ഷണവകുപ്പിനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മൃഗചികിത്സാരംഗത്ത്
ആധുനിക ചികിത്സാ
രോഗനിര്‍ണ്ണയ
സംവിധാനങ്ങളുള്ള
മള്‍ട്ടി
സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍
മൃഗസംരക്ഷണവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
മള്‍ട്ടി
സ്പെഷ്യാലിറ്റി
വെറ്ററിനറി
ആശുപത്രികളില്‍
എന്തൊക്കെ
സജ്ജീകരണങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
കുടപ്പനക്കുന്ന്
മള്‍ട്ടി
സ്പെഷ്യാലിറ്റി
വെറ്ററിനറി
ആശുപത്രിയില്‍ ഏതൊക്കെ
തസ്തികകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ; ഇവിടെ
സ്പെഷ്യാലിറ്റി
കേഡറില്‍ കൂടുതല്‍
തസ്തികകള്‍
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
മൃഗസംരക്ഷണ
വകുപ്പിന്റെ ഏതെങ്കിലും
സ്ഥാപനത്തില്‍
ആന്റിബയോട്ടിക് അംശം
പരിശോധിക്കുന്നതിനുള്ള
സൗകര്യമുണ്ടോ;
വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ
മൃഗാശുപത്രികള്‍
6211.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിനുകീഴില്
വരുന്ന ഏതെല്ലാം
മൃഗാശുപത്രികളാണ്
അടിസ്ഥാന
സൗകര്യത്തിന്റെ
അപര്യാപ്തത
നേരിടുന്നതെന്ന്
അറിയിക്കുമോ;
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ് ഈ
ആശുപത്രികള്‍ക്ക്
ഒരുക്കി
നല്‍കാനുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഈ
നിയോജക മണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
ഏതെങ്കിലും
മൃഗാശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
മൃഗാശുപത്രികളില്‍
സ്ഥിരം
ഡോക്ടര്‍മാരുടെയോ
ജീവനക്കാരുടെയോ തസ്തിക
ഒഴിഞ്ഞുകിടക്കുന്നുണ്ടോ;
എങ്കില്‍ ഓരോ
മൃഗാശുപത്രിയിലും
ഏതെല്ലാം ജീവനക്കാരുടെ
കുറവുണ്ടെന്ന്
അറിയിക്കുമോ; ഈ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
നാടന്‍
കന്നുകാലികളുടെ
എണ്ണത്തിലുണ്ടാകുന്ന കുറവ്
6212.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
മേഖലയിലുണ്ടായ
മാറ്റങ്ങള്‍ കാരണം
സംസ്ഥാനത്ത് സങ്കരയിനം
കന്നുകാലികളുടെ എണ്ണം
വര്‍ദ്ധിക്കുന്നതനുസരിച്ച്
കാര്‍ഷിക, കാലാവസ്ഥാ
വ്യവസ്ഥകളുമായി
പൊരുത്തപ്പെട്ട്
വളരുന്നതിന്
ശേഷിയുള്ളവയും വളരെ
കുറഞ്ഞ പരിപാലന
ചെലവുകള്‍
മാത്രമുള്ളവയുമായ
നാടന്‍ കന്നുകാലികളുടെ
എണ്ണം ശോഷിച്ചു
കൊണ്ടിരിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വ്യാവസായികാടിസ്ഥാനത്തിലുള്ള
ക്ഷീരോല്പാദനം
ലാഭകരമാകാത്ത
അവസ്ഥയില്‍
ഇപ്രകാരമുള്ള തനതു
ജനുസുകളെ
ഉപയോഗപ്പെടുത്തുക വഴി
ഗാര്‍ഹികോപയോഗത്തിനുള്ള
ക്ഷീരോല്പാദനം
സാധ്യമാകുമെന്നിരിക്കെ
തനതു ജനുസുകളുടെ
സംരക്ഷണത്തിനും അവയെ
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ആനകളോടുള്ള
ക്രൂരത തടയുന്നതിന് നടപടി
6213.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശരിയായ
പരിശീലനം നേടാത്തവരും
ചട്ടങ്ങള്‍
പാലിക്കാത്തവരുമായ
പാപ്പാന്മാര്
അമ്പലങ്ങളിലും മറ്റും
ആനകളെ
എഴുന്നള്ളിക്കുമ്പോള്‍
ആന ഇടയുന്നതും
അപകടങ്ങള്‍
ഉണ്ടാകുന്നതുമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ആന പാപ്പാന്മാര്ക്ക്
നിലവില്‍ ഏതു
വിധത്തിലുള്ള
പരിശീലനമാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
ആനകളോടും
മറ്റും ക്രൂരത
കാട്ടുന്നത്
തടയുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ആനകളെ
എഴുന്നള്ളിക്കുന്നതിനും
മറ്റും കൃത്യമായ
ചട്ടങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സ്വന്തമായി
കെട്ടിടമില്ലാത്ത
മൃഗാശുപത്രികള്‍
6214.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
ഏതെല്ലാം
മൃഗാശുപത്രികള്‍ ഉണ്ട്;
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത നേരിടുന്ന
ഏതൊക്കെ
മൃഗാശുപത്രികള്‍
ഉണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പിന്
കീഴിലുള്ള വിവിധ
സ്ഥാപനങ്ങളില്‍
അടിസ്ഥാനസൗകര്യ
വികസനത്തിനായി ഇൗ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഡയറി
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
6215.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകരുടെ ക്ഷേമം
ലക്ഷ്യമിട്ട്
കര്‍ഷകര്‍ക്ക് കുറഞ്ഞ
നിരക്കില്‍ വായ്പ
ലഭ്യമാക്കാന്‍ ക്ഷീര
സഹകരണ സംഘങ്ങളിലെ
കരുതല്‍ ധനം
ഉപയോഗപ്പെടുത്തി ഡയറി
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലം- ക്ഷീരഗ്രാമം
പദ്ധതി
6216.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ക്ഷീരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
പഞ്ചായത്തുകളെ
തെരഞ്ഞെടുക്കാന്‍
സ്വീകരിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
6217.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ക്ഷീരവികസന
വകുപ്പ് മുഖാന്തിരം
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കാമോ?
ഓട്ടോമാറ്റിക്
മില്‍ക്ക് കളക്ഷന്‍
സെന്റര്‍
6218.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദക
സഹകരണ സംഘങ്ങളില്‍
കര്‍ഷകര്‍ നല്കുന്ന
പാലിന്റെ ഗുണമേന്മ
അളക്കുവാനുളള
ഓട്ടോമാറ്റിക്
മില്‍ക്ക് കളക്ഷന്‍
സെന്റര്‍ എല്ലാ
സംഘങ്ങളിലും
ഏര്‍പ്പെടുത്താന്‍
പദ്ധതിയുണ്ടോ;
(ബി)
ഇതനുസരിച്ച്
ഗുണനിലവാരം കൂടിയ പാല്
എത്തിക്കുന്ന
കര്‍ഷകര്‍ക്ക് വിലയില്‍
എന്തെങ്കിലും വ്യത്യാസം
ലഭിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എ.എം.സി
യൂണിറ്റുകള്‍
ഉണ്ടെങ്കിലും
അതുപയോഗിച്ച്
കര്‍ഷകര്‍ നല്കുന്ന
പാല് അളക്കുകയോ
അതനുസരിച്ചുളള വില
നല്‍കുകയോ ചെയ്യാത്ത
സംഘങ്ങളെക്കുറിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇപ്രകാരമുള്ള
പരാതികളില്‍ സ്വീകരിച്ച
നടപടി എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ഇ)
പരാതികള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മില്‍മ
പാലിന്റെ വില വര്‍ദ്ധനവ്
6219.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
പാലിന്റെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; എങ്കില്‍
എത്ര രൂപയുടെ
വര്‍ദ്ധനവാണ്
വരുത്തിയതെന്ന്
അറിയിക്കുമോ;
(ബി)
മില്‍മയുടെ
ഇപ്പോഴത്തെ പ്രതിദിന
വില്പന എത്ര ലക്ഷം
ലിറ്ററാണെന്ന്
അറിയിക്കുമോ; മില്‍മ
നിലവില്‍ അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും പാല്
വാങ്ങുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പാലിന്റെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വയം പര്യാപ്തത
നേടുന്നതിനും നിലവില്‍
വിഘാതമായി നില്ക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
പച്ചപ്പുല്ലിന്റെയും
വൈക്കോലിന്റെയും
ദൗര്‍ലഭ്യം
പാലുല്പാദനത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍ എന്ത്
ബദല്‍ മാര്‍ഗ്ഗമാണ്
കണ്ടെത്തിയതെന്ന്
അറിയിക്കുമോ?
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
മില്‍മയുടെ സംസ്ക്കരണശാല
T 6220.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
ആരംഭിക്കാന്‍ അനുമതി
ലഭിച്ച മില്‍മ
സംസ്ക്കരണശാലയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച്
ക്ഷീരവികസനവകുപ്പ്
തുടര്‍നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
സംസ്ക്കരണശാലയുടെ
പ്രവര്‍ത്തനം
ആരംഭിക്കാനുള്ള നടപടി
ത്വരിതപ്പെടുത്തുമോ;
വിശദമാക്കാമോ?
കാലിത്തീറ്റ
വിലവര്‍ദ്ധന മൂലമുണ്ടായ
പ്രതിസന്ധി
6221.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലിത്തീറ്റയുടെ
വിലനിലവാരം
2016-17,2017-18,2018-19
വര്‍ഷങ്ങളില്‍
എപ്രകാരമായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
2018,
2019 ലെ പ്രളയത്തില്‍
ദുരിതത്തിലായ
ക്ഷീരകര്‍ഷക്ക്
കാലിത്തീറ്റയുടെ
വിലവര്‍ദ്ധന മൂലമുണ്ടായ
പ്രതിസന്ധികളില്‍
നിന്ന്
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
നടപടികള്‍ നിലവിലെ
പ്രതിസന്ധികള്‍
മറികടക്കാന്‍
പര്യാപ്തമാണോയെന്നു
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
സ്വാഭാവിക
പുല്ലിന്റെ ലഭ്യതക്കുറവ്
പരിഹരിക്കാന്‍ നടപടി
6222.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമങ്ങളില്‍
നഗരവത്ക്കരണം
വ്യാപകമായതിനാല്‍ ചെറിയ
കുന്നുകളും
പുല്‍മേടുകളും
ഇല്ലാതാവുന്ന അവസ്ഥ
കാരണം ക്ഷീര
കര്‍ഷകര്‍ക്ക്
സ്വാഭാവിക പുല്ലിന്റെ
ലഭ്യതക്കുറവ്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാട്ടിന്
പ്രദേശങ്ങളിലെ
ക്ഷീരകര്‍ഷകര്‍ക്ക്
ഉയര്‍ന്ന വിലയ്ക്ക്
കാലിത്തീറ്റ
വാങ്ങുന്നത്
പ്രയാസകരമാണെന്നു
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സ്വാഭാവികമായ
പുല്ലിന്റെ
ലഭ്യതക്കുറവ്
പരിഹരിക്കാന്‍ ക്ഷീര
വികസന വകുപ്പിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ ക്ഷീരഗ്രാമം
പദ്ധതി
6223.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരഗ്രാമം
പദ്ധതിയില്‍
പെരിന്തല്‍മണ്ണ
നിയാേജകമണ്ഡലത്തിലെ
ഏതെങ്കിലും
പഞ്ചായത്തുകളെ
ഉള്പ്പെടുത്തിയിട്ടുണ്ടാേ;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
ശിപാര്‍ശ/നിര്‍ദ്ദേശം
പ്രസ്തുത മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
നിന്നും
ലഭിച്ചിട്ടുണ്ടാേ;
(സി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
പ്രസ്തുത
നിയാേജകമണ്ഡലത്തില്‍
ക്ഷീരകര്‍ഷകര്‍ക്ക്
ആശ്വാസകരമായ രീതിയില്‍
പദ്ധതി നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
മൃഗശാലകളില്‍
സന്ദര്‍ശകര്‍ക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്ന
സൗകര്യങ്ങള്‍
6224.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മൃഗശാലകള്‍
ഉണ്ടെന്നും അവ ഓരോന്നും
എവിടെയൊക്കെ സ്ഥിതി
ചെയ്യുന്നുവെന്നും
അറിയിക്കാമോ;
(ബി)
മൃഗശാലകളില്‍
സന്ദര്‍ശകര്‍ക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്ന
സൗകര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?