സംസ്ഥാനത്തെ
ഗാര്‍ഹിക /വ്യാവസായിക
ഉപഭോക്താക്കളില്‍ നിന്നും
ഇപ്പോള്‍ ഈടാക്കുന്ന വൈദ്യുതി
നിരക്ക്
5943.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗാര്‍ഹിക /വ്യാവസായിക
ഉപഭോക്താക്കളില്‍
നിന്നും ഇപ്പോള്‍
ഈടാക്കുന്ന വൈദ്യുതി
നിരക്കിന്റെ ഇനം
തിരിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
ഈടാക്കിക്കൊണ്ടിരിക്കുന്ന
വൈദ്യുതി നിരക്ക്
പരിഷ്കരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
2019
ഏപ്രില്‍-ജൂണ്‍
കാലയളവില്‍ വെെദ്യുതി
ഉല്‍പ്പാദനത്തിലും
വാങ്ങലിലും ഉണ്ടായ
അധികച്ചെലവ്
പരിഹരിക്കുന്നതിന്റെ
ഭാഗമായി
ഉപഭോക്താക്കളില്‍
നിന്നും സര്‍ചാര്‍ജ്ജ്
ഈടാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
ലാഭത്തിലാക്കുന്നതിന്
നിരക്ക് പരിഷ്കരണം എന്ന
ഉപാധിയല്ലാതെ ചെലവ്
കുറയ്ക്കുന്നതിനും
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നതിനും
മറ്റും എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി. അണക്കെട്ടുകളുടെ
ഉദ്പാദന ശേഷി
5944.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ.എസ്.ഇ.ബി.
അണക്കെട്ടുകളില്‍
ശേഷിക്കുന്ന ജലം
നിലവില്‍ സംഭരണ
ശേഷിയുടെ എത്രയാണ്; ഇത്
എത്ര ദശലക്ഷം വൈദ്യുതി
ഉദ്പാദിപ്പിക്കാന്‍
പ്രാപ്തമാണ്; ഇത്
കഴിഞ്ഞ വര്‍ഷത്തെ ഇതേ
സമയത്തെ ഉദ്പാദന
ശേഷിയുമായി
താരതമ്യപ്പെടുത്താമോ;
(ബി)
ഇപ്പോള്‍
കെ.എസ്.ഇ.ബി. യുടെ
പ്രതിദിന ഉപഭോഗം
എത്രയെന്നും പ്രതിദിന
ഉത്പാദനം എത്രയെന്നും
അറിയിക്കാമോ;
(സി)
പ്രതിദിന
ഉല്പാദനച്ചെലവും
പുറത്തുനിന്നു
വാങ്ങുന്ന വൈദ്യുതിയുടെ
പ്രതിദിന ചെലവും
എത്രയാണെന്ന്
അറിയിക്കുമോ?
കെ.എസ്.ഇ.ബി.യ്ക്ക്
ഇലക്ട്രിക് വാഹനങ്ങള്‍
5945.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സ്വന്തം
ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന
എല്ലാത്തരം വാഹനങ്ങളും
ഇലക്ട്രിക്ക്
വാഹനങ്ങളാക്കി
മാറ്റാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങളും അത് വഴി
കെെവരിക്കാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
എല്‍.ഇ.ഡി.
എനര്‍ജി എഫിഷ്യന്‍സി
ഉപകരണങ്ങള്‍
5946.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദന രംഗത്ത്
കൂടുതല്‍ മുതല്‍
മുടക്കുള്ള പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
പകരം എല്‍.ഇ.ഡി.
എനര്‍ജി എഫിഷ്യന്‍സി
ഉപകരണങ്ങള്‍ കൂടുതല്‍
വ്യാപിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഇത്തരത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പ്രോജക്ടുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ വൈദ്യുത
പ്രവൃത്തികള്‍ക്ക് തടസ്സം
5947.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെറ്റീരിയല്‍സിന്റെ
അഭാവം മൂലം മലപ്പുറം
ജില്ലയില്‍ ഏതെങ്കിലും
വൈദ്യുത
പ്രവൃത്തികള്‍ക്ക്
തടസ്സം
നേരിട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന് എത്ര
ട്രാസ്ഫോര്മറുകളാണ്
ജില്ലക്ക്
ആവശ്യമുള്ളത്; ഇത്
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
അധികമായി
ഉല്പാദിപ്പിച്ച സൗരോര്‍ജ്ജം
5948.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിന്
ജനങ്ങളെ
പ്രാപ്തരാക്കാന്‍ ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
സൗരോര്‍ജ്ജം
ഉപയോഗിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര മെഗാവാട്ട്
സൗരോര്‍ജ്ജം അധികമായി
ഉല്പാദിപ്പിച്ചുവെന്ന്
അറിയിക്കുമോ?
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിന്
നടപ്പിലാക്കിയ പദ്ധതികള്‍
5949.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
വ്യക്തമാക്കാമോ;
(ബി)
പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ട്രാന്‍സ്ഗ്രിഡ്
2.0 പദ്ധതിക്കായി ഉണ്ടാക്കിയ
ത്രികക്ഷി കരാര്‍
T 5950.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
കെ.എസ്.ഇ.ബി., കിഫ്ബി
തുടങ്ങിയവ
ഏര്‍പ്പെടുന്ന
നിയമപരമായ ത്രികക്ഷി
കരാര്‍ പാലിക്കേണ്ട കടമ
കെ.എസ്.ഇ.ബി.
യ്ക്കുണ്ടോ;
(ബി)
ട്രാന്‍സ്ഗ്രിഡ്
2.0 പദ്ധതിക്കായി
ഉണ്ടാക്കിയ ത്രികക്ഷി
കരാറിലെ സെക്ഷന്‍
മൂന്ന് പ്രകാരം
പദ്ധതിയുടെ
നടത്തിപ്പിനായി
കമ്പനികളെ
കണ്ടെത്താനുള്ള
ടെന്‍ഡര്‍ നടപടികളില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിയമങ്ങള്‍ ബാധകമാകും
എന്നത് പാലിക്കാന്‍
ത്രികക്ഷി കരാറില്‍
ഏര്‍പ്പെട്ട
എല്ലാവര്ക്കും
നിയമപരമായ
ബാധ്യതയുണ്ടോ;
(സി)
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ നിയമങ്ങളും
ചട്ടങ്ങളും പ്രസ്തുത
ത്രികക്ഷി കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ള
സര്‍ക്കാര്‍ കമ്പനിയായ
കെ.എസ്.ഇ.ബി.യ്ക്ക്
പാലിക്കാന്‍ നിയമപരമായ
ബാധ്യതയില്ല എന്ന
വൈദ്യുതി വകുപ്പ്
മന്ത്രിയുടെ അഭിപ്രായം
നിയമവകുപ്പ്
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇ-സെയ്ഫ് പദ്ധതി പ്രകാരം
ബോധവത്കരണം
5951.
ശ്രീ.പി.ടി.എ.
റഹീം
,,
കെ.ഡി. പ്രസേനന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോക്താക്കളെ അതിന്റെ
സുരക്ഷിത
വശങ്ങളെക്കുറിച്ച്
ബോധവാന്മാരാക്കുന്നതിന്
ഇ-സെയ്ഫ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
വൈദ്യുതി
വിതരണ പ്രസരണ
മേഖലകളില്‍
സുരക്ഷയ്ക്കായി
എന്തെല്ലാം
ആധുനികവത്ക്കരണ
നടപടികളാണ് ഈ പദ്ധതി
പ്രകാരം
സ്വീകരിച്ചിട്ടുള്ളത്;
(സി)
വൈദ്യുതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും
മേല്‍നോട്ടം
വഹിക്കുന്നവര്‍ക്കും
സുരക്ഷാ കാര്യങ്ങള്‍
സംബന്ധിച്ച് എന്തെല്ലാം
പരിശീലനങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം നല്കി
വരുന്നത്;
(ഡി)
ഏതെല്ലാം
ഏജന്‍സികള്‍
ചേര്‍ന്നാണ് ഇ-സെയ്ഫ്
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി
എല്‍.ഇ.ഡി ബള്‍ബുകള്‍
നല്‍കുന്നതിനുളള പദ്ധതി
5952.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
നിലവിലുളള ഫിലമെന്റ്
ബള്‍ബുകള്‍ മാറ്റി
എല്‍.ഇ.ഡി ബള്‍ബുകള്‍
നല്‍കുന്നതിനുളള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇതിനകം
എത്ര പേര് രജിസ്റ്റര്‍
ചെയ്തെന്ന്
വെളിപ്പെടുത്താമോ ;
(സി)
എല്‍.ഇ.ഡി
ബള്ബിന്
ഉപഭോക്താക്കളില്‍
നിന്നും എത്ര തുക
വീതമാണ്
ഈടാക്കുന്നതെന്നറിയിക്കാമോ
; ഒരു കണക്ഷന് എത്ര
ബള്‍ബാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത പദ്ധതിയില്‍
ഇതിനകം രജിസ്റ്റര്‍
ചെയ്യാത്ത
ഉപഭോക്താക്കള്‍ക്ക്
ഇനിയും രജിസ്റ്റര്‍
ചെയ്യുവാനുളള അവസരം
നല്‍കുമോയെന്ന്
വെളിപ്പെടുത്താമോ ?
കല്ലട
ജലസേചന പദ്ധതിയില്‍ ചെറുകിട
ജലവെെദ്യുത പദ്ധതികള്‍
5953.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലട
ജലസേചന പദ്ധതിയുടെ
കനാലുകളിലൂടെ നൂറ്
കണക്കിന്
കിലോമീറ്ററുകള്‍
ദൂരത്തില്‍ ശക്തിയായി
ഒഴുകി നീങ്ങുന്ന
ജലപ്രവാഹത്തില്നിന്നും
വെെദ്യുതി
ഉത്പാദിപ്പിക്കുന്നതിനുള്ള
ചെറുകിട ജലവെെദ്യുത
പദ്ധതികള്‍
സ്ഥാപിക്കുന്നതിനുള്ള
സാധ്യതകള്‍ സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
വെെദ്യുതി
ക്ഷാമം ഏറ്റവും
രൂക്ഷമാകുന്ന കടുത്ത
വേനല്‍ക്കാലത്താണ്
കനാലുകളിലൂടെ പൂര്‍ണ്ണ
തോതില്‍ ജലം തുറന്നു
വിടാറുള്ളത് എന്ന
പ്രത്യേകത പരിഗണിച്ച്
വെെദ്യുതി ഉത്പാദന
മേഖലയിലെ പ്രതിസന്ധി
നീക്കുവാന്‍ സഹായകരമായ
പദ്ധതി എന്ന
പരിഗണനയോടെ
ഇക്കാര്യത്തില്‍ അനുകൂല
നടപടി സ്വീകരിക്കുമോ?
പുഗലൂര്‍
- മാടക്കത്തറ പവര്‍ ഹെെവെയുടെ
നിര്‍മ്മാണം
5954.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്നാട്ടിലെ
പുഗലൂരില്‍ നിന്ന്
തൃശ്ശൂര്‍ ജില്ലയിലെ
മാടക്കത്തറയിലെത്തുന്ന
രണ്ടായിരം മെഗാവാട്ട്
വെെദ്യുതി
സംസ്ഥാനത്താകെ വിതരണം
ചെയ്യാനുള്ള പവര്‍
ഹെെവെയുടെ നിര്‍മ്മാണം
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതി
യാഥാര്‍ത്ഥ്യമാകുന്നതോടെ
തിരുവനന്തപുരം മുതല്‍
കാസര്‍ഗാേഡ് വരെ
തടസമില്ലാതെ വെെദ്യുതി
പ്രവാഹം
ഉറപ്പാക്കാനാവുമെന്ന്
കരുതുന്നുണ്ടോ എന്ന്
അറിയിക്കുമോ?
വൈദ്യുതി
വകുപ്പ്
നടപ്പിലാക്കുവാനുദ്ദേശിക്കുന്ന
പദ്ധതികള്‍
5955.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പ് അടുത്ത രണ്ട്
വര്‍ഷം കൊണ്ട്
സംസ്ഥാനത്ത് 15,500
കോടി രൂപയുടെ പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി ഉന്നതതല
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കാറ്റില്‍
നിന്നും വൈദ്യുതി
5956.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കാര്യത്തില്‍ സംസ്ഥാനം
നിലവില്‍ വളരെ
പിന്നിലാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളാണ്
കാറ്റില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
അനുയോജ്യമെന്ന്
കണ്ടെത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
അതില്‍
എത്ര സ്ഥലങ്ങളിലാണ്
ഇതിനകം കാറ്റാടി
പാടങ്ങള്‍ സ്ഥാപിച്ചത്;
അറിയിക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, സ്വകാര്യ
സ്ഥാപനങ്ങള്‍
എന്നിവയുടെ
പങ്കാളിത്തത്തോടുകൂടി
കാറ്റാടിപ്പാടങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇതിനായുള്ള സ്ഥലം
എപ്രകാരം നല്കുവാനാണ്
ആലോചിക്കുന്നത്;
വ്യക്തമാക്കാമോ?
കാറ്റില്‍
നിന്നും വൈദ്യുതി ഉല്പാദനം
5957.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുനരുപയോഗ
ഊര്‍ജ്ജസ്രോതസ്സായ
കാറ്റില്‍ നിന്നുളള
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
വൈദ്യുതി ബോര്‍ഡ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ?
കരുനാഗപ്പളളി
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
5958.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ മാസത്തിനു ശേഷം
കരുനാഗപ്പളളി
മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സമ്പൂര്‍ണ്ണ
വെെദ്യുതീകരണവുമായി
ബന്ധപ്പെട്ട് പ്രസ്തുത
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതികളുടെ
എസ്റ്റിമേറ്റ്
തുകയുള്‍പ്പെടെയുള്ള
വിശദമായ വിവരങ്ങള്‍
ലഭ്യമാക്കാമോ ?
ആറന്മുളയില്
സമ്പൂര്‍ണ്ണ വൈദ്യുതി
സുരക്ഷാഗ്രാമം പദ്ധതി
5959.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുളയില്
തുടക്കമിട്ട
സമ്പൂര്‍ണ്ണ വൈദ്യുതി
സുരക്ഷാഗ്രാമം പദ്ധതി
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും;
(സി)
പദ്ധതിയിലെ
പ്രധാന ആശയങ്ങള്‍
വ്യക്തമാക്കാമോ?
കാെട്ടാരക്കര
മണ്ഡലത്തില്‍ വെെദ്യുത
വകുപ്പ് നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
5960.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
കാെട്ടാരക്കര
നിയാേജകമണ്ഡലത്തില്‍
വെെദ്യുതി വകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പുരപ്പുറ
സൗരാേര്‍ജ്ജ
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിന്
നിയാേജക മണ്ഡലത്തില്‍
നിന്നും ലഭിച്ച
അപേക്ഷകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
നല്കുമാേ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണം
നിയാേജകമണ്ഡലത്തില്‍
ആരംഭിച്ചിട്ടുണ്ടാേ;
വിവരങ്ങള്‍ നല്കുമാേ?
സോളാർ
റൂഫ് ടോപ് പദ്ധതി
5961.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
ഭാഗമായ സോളാർ റൂഫ് ടോപ്
പദ്ധതി പ്രകാരം
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പദ്ധതി
നടപ്പാക്കുന്നത്;
(സി)
പദ്ധതി
വീടുകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പണ്ഡിറ്റ്
കറുപ്പന് റോഡിലെ
ട്രാന്‍സ്ഫോര്‍മറുകള്‍
മാറ്റിസ്ഥാപിക്കുന്നതിന് എന്‍
ഒ സി
T 5962.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയിലെ തേവര
പ്രദേശത്ത് പണ്ഡിറ്റ്
കറുപ്പന് റോഡിലെ വീതി
കുറഞ്ഞ സ്ഥലത്ത്
സ്ഥാപിച്ചിരിക്കുന്ന
മൂന്നു
ട്രാന്‍സ്ഫോര്‍മറുകള്‍
മൂലം നേരിടുന്ന
ഗതാഗതപ്രശ്നവും
അപകടങ്ങളും
കണക്കിലെടുത്ത്
പ്രസ്തുത
ട്രാന്‍സ്ഫോര്‍മറുകള്‍
തേവരയില്‍ കേരള
വാട്ടര്‍ അതോറിറ്റി
കോമ്പൗണ്ടിലേക്ക്
മാറ്റി
സ്ഥാപിക്കുന്നതിന്
എന്‍.ഒ.സി.
ലഭിക്കുന്നതിനായി
19/12/2017 ലെ കൊച്ചി
മുനിസിപ്പല്‍
കോര്പ്പറേഷന്
കൗണ്‍സില്‍
പ്രമേയത്തില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ട്രാന്‍സ്ഫോര്‍മറുകള്‍
മാറ്റി സ്ഥാപിച്ച്
ഗതാഗതം സുഗമമാക്കേണ്ടത്
പൊതു ആവശ്യമായി
കണക്കിലെടുത്ത്
ഉപാധിരഹിത എന്‍.ഒ.സി.
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ജലവൈദ്യുത
പദ്ധതികളിലെ
അറ്റകുറ്റപണികള്‍
5963.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ ജലവൈദ്യുത
പദ്ധതികളിലാണ്
വന്‍തോതിലുള്ള
അറ്റകുറ്റപ്പണികള്‍
നടത്തുന്നത്;
(ബി)
ആയതിലൂടെ
ഊര്‍ജ്ജ ഉല്പാദനരംഗത്ത്
എന്തുനേട്ടം
കൈവരിക്കുവാന്‍
കഴിയുമെന്നാണ്
വിലയിരുത്തുന്നത്;
(സി)
ഇതിനായി
എന്തുതുകയാണ്
ചെലവാക്കുന്നത് എന്ന്
അറിയിക്കുമോ?
നിലമ്പൂര്‍-എടക്കര
ലൈനില്‍ വൈദ്യുതി തകരാര്‍
5964.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍-എടക്കര
വൈദ്യുതി ലൈനില്‍
അടുത്ത കാലത്തായി
നിരന്തരം വൈദ്യുതി
വിതരണം നിലയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രതികൂല
കാലാവസ്ഥയില്ലാതിരുന്നിട്ടും
രാത്രികാലങ്ങളില്‍
നിലമ്പൂര്‍-എടക്കര
ലൈനില്‍ വൈദ്യുതി
തകരാര്‍
ഉണ്ടാകുന്നതിന്റെയും
വിതരണം
നിലയ്ക്കുന്നതിന്റെയും
കാരണം വ്യക്തമാക്കാമോ;
ആയതിന് ശാശ്വത പരിഹാരം
കാണുമോ;
(സി)
നിലമ്പൂരില്‍
നിന്നല്ലാതെ മറ്റ്
സബ്സ്റ്റേഷനുകളില്‍
നിന്ന് എടക്കര
ഭാഗത്തേക്ക് വൈദ്യുതി
എത്തിക്കുവാന്‍
സാധിക്കുമോയെന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
യുടെ അധിക ചാർജ് ഈടാക്കൽ
5965.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ജീവനക്കാരില്‍ നിന്നും
പിരിച്ചെടുത്ത 130
കോടിയിലധികം രൂപ
ബോര്‍ഡ് സമയബന്ധിതമായി
അടയ്ക്കാതിരുന്നതിനാല്‍
2018-19 വര്‍ഷത്തെ
നികുതിയിളവ്
ആവശ്യപ്പെട്ട
ജീവനക്കാര്‍ക്ക്
ലഭിക്കുവാന്‍
ഇടയില്ലെന്ന കാര്യം
പരിശോധിക്കുമോ;
(ബി)
ആദായ
നികുതി വകുപ്പിന്റെ
നോട്ടീസ് ലഭിച്ച
കെ.എസ്.ഇ.ബി. യുടെ
റെന്റിങ് യൂണിറ്റുകള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ ;
(സി)
ഈ
വിഷയത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
സര്‍ക്കാരിലുള്ള
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ആദായനികുതി
വകുപ്പിന്റെ
നോട്ടീസിന്റെ
അടിസ്ഥാനത്തില്‍
ബോര്‍ഡിലെ റെന്റ്,
സെസ്സ്, അധികചാര്‍ജ്,
അധിക ക്വാഷന്‍
ഡിപ്പോസിറ്റ് തുകകൾ
മിക്കവാറും എല്ലാ
മാസത്തെ ബില്ലുകളിലും
ഉപഭോക്താക്കളില്‍
നിന്നും
ഈടാക്കുന്നുണ്ടെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(ഇ)
ഇത്തരത്തില്‍
2019 ജനുവരി മുതല്‍
കെ.എസ്.ഇ.ബി. വൈദ്യുതി
ബോര്‍ഡ്
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കിയ തുക
എത്ര ; ഫിക്സഡ്
ചാര്‍ജ്, റെന്റ്, അധിക
ചാര്‍ജ്, ക്വാഷന്‍
ഡിപ്പോസിറ്റ് എന്നിവ
തരം തിരിച്ച്
ലഭ്യമാക്കുമോ; ഈ തുക
തിരികെ ഉപഭോക്താവിന്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(എഫ്)
വൈദ്യുതി
ബോര്‍ഡ് ജനങ്ങളെ
തെറ്റിധരിപ്പിച്ച്
ഈടാക്കുന്ന അധിക തുക
സര്‍ക്കാര്‍
അനുമതിയോടെയാണോ;
സര്‍ക്കാര്‍ അനുമതി
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ജി)
വന്‍കിട
വ്യവസായ സ്ഥാപനങ്ങള്‍
വര്‍ഷങ്ങളായി വൈദ്യുതി
ബില്‍
അടയ്ക്കാതിരിക്കുന്ന
അവസരത്തില്‍ ഗാര്‍ഹിക
ഉപഭോക്താക്കള്‍
കൃത്യമായി ബില്ല്
അടയ്ക്കുമ്പോള്‍ അവരെ
വഞ്ചിച്ച് അധിക തുക
ഈടാക്കുന്ന കാര്യം
പരിശോധിക്കുമോ?
വൈദ്യുതി
ഉപകരണങ്ങളുടെ യഥാര്‍ത്ഥ
ലോഡ് രേഖപ്പെടുത്തുന്നതിന്
നടപടി
5966.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളിലും
വ്യാപാര സ്ഥാപനങ്ങളിലും
ഉപയോഗിക്കുന്ന വൈദ്യുതി
ഉപകരണങ്ങളുടെ യഥാര്‍ത്ഥ
ലോഡ്
രേഖപ്പെടുത്തുന്നതിന്
കെ.എസ്.ഇ.ബി.
നല്‍കിയിട്ടുള്ള
സമയപരിധി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
(ബി)
ലോഡ്
കൃത്യമായി
രേഖപ്പെടുത്താത്ത
ഉപഭോക്താക്കളുടെ
പേരില്‍ പരിശോധന
കര്‍ശനമാക്കുന്നതിന്
ബോര്‍ഡ് തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.
യുടെ വിജിലന്‍സ്
സ്ക്വാഡിനെ കൂടി
ഇക്കാര്യത്തില്‍
ഏർപ്പെടുത്തുകയും
ക്രമക്കേട്
നടത്തുന്നവരുടെ പേരില്‍
കര്‍ശന നടപടി
സ്വീകരിക്കുകയും
ചെയ്യുമോ?
കുടിശ്ശിക
തീര്‍പ്പാക്കാന്‍ വൈദ്യുതി
ബോര്‍ഡ് നിര്‍ദ്ദേശിച്ച
വ്യവസ്ഥകള്‍
5967.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായിട്ടുള്ള
കുടിശ്ശിക
തീര്‍പ്പാക്കാന്‍
വൈദ്യുതി ബോര്‍ഡ്
നിര്‍ദ്ദേശിച്ച
ഉദാരവ്യവസ്ഥകള്‍
റെഗുലേറ്ററി കമ്മീഷന്
തള്ളിയത് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി ബോര്‍ഡിന്റെ
പല നിര്‍ദ്ദേശങ്ങളും
കൃത്യമായി വൈദ്യുതി
ബില്‍ അടയ്ക്കുന്നവരെ
അപഹാസ്യമാക്കുന്നതാണെന്ന
കാര്യം പരിശോധിക്കുമോ;
(സി)
മോഷണക്കേസുകള്‍
കൂടി
തീര്‍പ്പാക്കലിന്റെ
ഭാഗമാക്കാനുള്ള നീക്കം
സര്‍ക്കാര്‍
അനുമതിയോടെയാണോ എന്ന
കാര്യം പരിശോധിക്കുമോ;
(ഡി)
വൈദ്യൂതി
ചാര്‍ജ് ബില്ലില്‍,
ഉപയോഗിച്ച യൂണിറ്റിന്
പുറമേ പലതരത്തിലുള്ള
ചാര്‍ജ്ജുകളും
ഈടാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ പുതിയ വൈദ്യുതി
കണക്ഷനുകള്‍
5968.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ കല്‍പ്പറ്റ
മണ്ഡലത്തില്‍ എത്ര
പുതിയ വൈദ്യുതി
കണക്ഷനുകള്‍
അനുവദിച്ചു; ഓരോ വിഭാഗം
തിരിച്ചും വര്‍ഷം
തിരിച്ചും കണക്ക്
ലഭ്യമാക്കാമോ; അതില്‍
എത്ര സൗജന്യ
കണക്ഷനുകള്‍
നല്‍കിയെന്ന്
വിശദമാക്കുമോ;
(ബി)
കല്‍പ്പറ്റ
മണ്ഡലത്തില്‍ എത്ര
പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും
അതിനായി എത്ര രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
ഹൈമാസ്റ്റ്/ലോ
മാസ്റ്റ് ലൈറ്റുകള്‍ക്ക്
വൈദ്യുതി കണക്ഷന്
5969.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തില്‍ എം.എല്‍.എ
ആസ്തി വികസന
പദ്ധതിപ്രകാരം
ഭരണാനുമതി ലഭിച്ച
ഹൈമാസ്റ്റ്/ലോ മാസ്റ്റ്
ലൈറ്റുകള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്കുന്നതില്
കെ.എസ്.ഇ.ബി കാലതാമസം
വരുത്തിയത്
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കണക്ഷന്
നല്കിയ സ്ഥലങ്ങളില്‍,
നല്കിയ കണക്ഷന്
കെ.എസ്.ഇ.ബി.
ഡിസ്കണക്റ്റ്
ചെയ്തിരുന്നുവോ;
(സി)
ഉണ്ടെങ്കില്‍
ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വയനാട്
ജില്ലയിലെ വൈദ്യുതി ബില്‍
കുടിശ്ശിക
5970.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബില്‍ കുടിശ്ശിക
ഇനത്തില്‍ വയനാട്
ജില്ലയില്‍ നിന്നും
എത്ര തുക വൈദ്യുതി
ബോര്‍ഡിന് കിട്ടാനുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
ബില്‍ കാലങ്ങളായി
അടയ്ക്കാത്ത ഏതെങ്കിലും
സ്ഥാപനങ്ങള്‍ പ്രസ്തുത
ജില്ലയില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
അറിയിക്കാമോ;
(സി)
വയനാട്
ജില്ലയില്‍ വൈദ്യുതി
ബില്‍ കുടിശ്ശിക
വരുത്തിയിട്ടുള്ള
സ്ഥാപനങ്ങളുടെ പേര്
വിവരങ്ങൾ
വെളിപ്പെടുത്താമോ?
പ്രസരണ-വിതരണ
നഷ്ടം കുറയ്ക്കുന്നതിന്
നടപടികള്‍
5971.
ശ്രീ.രാജു
എബ്രഹാം
,,
പി.ടി.എ. റഹീം
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പദ്
വ്യവസ്ഥയുടെ
വളര്‍ച്ചക്കനുസൃതമായി
വെെദ്യുതിയുടെ ആവശ്യകത
വര്‍ദ്ധിക്കുന്നുവെന്നതിനാല്‍
2011-12 വര്‍ഷത്തെയും
2019-20 വര്‍ഷത്തെയും
വെെദ്യുതിയുടെ ആവശ്യകത
താരതമ്യപ്പെടുത്തി
അറിയിക്കാമാേ;
(ബി)
വെെദ്യുതിയുടെ
ആവശ്യകത പൂര്‍ണ്ണമായും
നിറവേറ്റുന്നതിന്
പുറത്തുനിന്ന്
വാങ്ങുന്നതുള്‍പ്പെടെയുള്ള
വിവിധ
സ്രാേതസുകളെപ്പറ്റി
വിശദമാക്കാമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ലാേഡ്
ഷെഡിംഗാേ പവര്കട്ടാേ
ഏര്പ്പെടുത്തിയിരുന്നാേ;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എത്ര ദിവസം
ലാേഡ് ഷെഡിംഗും
പവര്‍കട്ടും
ഏര്‍പ്പെടുത്തിയിരുന്നു
എന്നതിന്റെ കണക്ക്
ലഭ്യമാണാേ;
(ഡി)
പ്രസരണ-വിതരണ
നഷ്ടം കുറയ്ക്കുമെന്ന
വാഗ്ദാനം എത്രമാത്രം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്;
അതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണം
നിലച്ചിരുന്ന എത്ര
പദ്ധതികള്‍
പുനരാരംഭിച്ചിട്ടുണ്ടെന്നും
അവയുടെ നിര്‍മ്മാണ
പുരാേഗതിയും
അറിയിക്കാമാേ?
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ പുരപ്പുറ
സൗരോർജ്ജ പാനല്‍
സ്ഥാപിക്കുന്ന പദ്ധതികള്‍
5972.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
പുരപ്പുറ സൗരോർജ്ജ
പാനല്‍ സ്ഥാപിക്കുന്ന
പദ്ധതി കെ.എസ്.ഇ.ബി.
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതി
പ്രകാരം കൂടുതല്‍
ഉല്‍പ്പാദിപ്പിക്കുന്ന
വെെദ്യുതിയുടെ ഉപഭോഗം
എപ്രകാരം
വിനിയോഗിക്കുന്നതിനാണ്
കെ.എസ്.ഇ.ബി.
ഉദ്ദേശിക്കുന്നത്;
(ഡി)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
പുരപ്പുറ സൗരോർജ്ജ
പാനല്‍
സ്ഥാപിക്കുന്നതിനായി
സ്ഥാപനങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
മാനദണ്ഡങ്ങള്‍
ഉണ്ടെങ്കില്‍ ആയതിന്റെ
വിവരങ്ങള്‍ നല്‍കുമോ?
വൈദ്യുതി
കമ്പി പൊട്ടി വീണ്
ഷോക്കേറ്റുളള മരണങ്ങള്
5973.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി കമ്പി പൊട്ടി
വീണ് ഷോക്കേറ്റുളള
മരണങ്ങള്
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലൈന്‍
പൊട്ടി വീഴുന്നതടക്കം
വൈദ്യുതി അനുബന്ധ
അപകടങ്ങള്‍ ഇല്ലാതാക്കി
ജനങ്ങളുടെ സ്വത്തിനും
ജീവനും സുരക്ഷ
ഒരുക്കണമെന്ന ഹൈക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
ലൈന്‍
പൊട്ടി വീണാല്‍
അറിയിക്കുന്ന
ഫാല്‍ക്കണ്‍ സംവിധാനം
ബോര്‍ഡ്
വികസിപ്പിച്ചെടുത്തിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
എല്ലായിടത്തും
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ വൈദ്യുതി
അപകടങ്ങള്‍
5974.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ നിന്ന്
വൈദ്യുതി അപകടങ്ങളുമായി
ബന്ധപ്പെട്ട്
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍
ഏതെല്ലാമാണ്;
(ബി)
അതില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിലെ കാലതാമസം
5975.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതകള്‍,
ഗ്രാമീണ റോഡുകള്‍,
പൊതുമരാമത്ത്
റോഡുകള്‍ എന്നിവയുടെ
വികസനത്തിനും മറ്റും
കെ.എസ്.ഇ.ബി.
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
കത്ത് നല്കിയാല്
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാലതാമസം
ഒഴിവാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
ദേശീയപാതയില്‍
ഇടിമുഴിക്കല്‍ മുതല്‍
സ്പിന്നിംഗ് മില്‍ വരെ
വീതി കൂട്ടി ടാര്‍
ചെയ്യുന്നതിന് മുമ്പായി
ഇടിമുഴിക്കല്‍ മുതല്‍
സ്പിന്നിംഗ് മില്‍
വരെയുളള ഇലക്ട്രിക്
പോസ്റ്റുകള്‍
മാറ്റുന്നതിന്
എസ്റ്റിമേറ്റ്
ലഭിക്കുന്നതിനുവേണ്ടി
കോഴിക്കോട്
രാമനാട്ടുകര സെക്ഷനിലെ
ദേശീയപാത വിഭാഗം
നല്കിയ കത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കുമോ?
ഒരു
ഇലക്ട്രിക്കല്‍ സെക്ഷനിലെ
പരമാവധി ഉപഭോക്താക്കള്‍
5976.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ഇലക്ട്രിക്കല്‍
സെക്ഷനില്‍ പരമാവധി
എത്ര
ഉപഭോക്താക്കളാവാമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
സെക്ഷന്‍ വിഭജിച്ചു
പുതിയ ഒരെണ്ണം
രൂപീകരിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍ ഇപ്പോള്‍
എത്ര സെക്ഷനുകള്‍
ഉണ്ടെന്നും ഓരോ
സെക്ഷനിലുമുളള
ഉപഭോക്താക്കളുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
കാസര്‍കോട്
ജില്ലയില്‍ അവസാനമായി
സെക്ഷന്‍ വിഭജനം
നടന്നതെപ്പോഴായിരുന്നു;
നിലവിലുണ്ടായിരുന്ന ഏത്
സെക്ഷന്‍ വിഭജിച്ചാണ്
പുതിയ
സെക്ഷനാണുണ്ടാക്കിയത്;
ഏതാണ് ആ പുതിയ
സെക്ഷന്‍; ഒറിജിനല്‍
സെക്ഷനിലെ അന്നത്തെ
ഉപഭോക്താക്കളുടെ എണ്ണം
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
ജില്ലയില്‍ പുതിയ
സെക്ഷന്‍
രൂപീകരിക്കാന്‍
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
കോതമംഗലം
സബ് സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കല്‍
5977.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്ഗ്രിഡ്
പദ്ധതി പ്രകാരം
കോതമംഗലം മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
കോതമംഗലം
സബ്സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷന്റെ ശേഷി
66 കെ.വിയില്‍ നിന്നും
എത്ര കെ.വി വരെ
ഉയര്‍ത്തുവാനാണ്
പദ്ധതിയുടെ
ലക്ഷ്യമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുവേണ്ടി
എത്ര തുകയുടെ
പ്രവൃത്തിയാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സബ്സ്റ്റേഷന്റെ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
സബ്സ്റ്റേഷന്റെ നിലവിലെ
സ്ഥിതി
5978.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്
ഗ്രിഡ് പദ്ധതി പ്രകാരം
കോതമംഗലം
സബ്സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടേയും
അനുബന്ധ ലൈനിന്റേയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സബ് സ്റ്റേഷന്റെ ശേഷി
എത്രയാണെന്നും, ആയത്
എത്രയായിട്ടാണ്
വര്‍ദ്ധിപ്പിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
സബ്
സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത്; ഓരോ
പ്രവൃത്തിയുടേയും
നിലവിലെ സ്ഥിതി
വിശദമാക്കാമോ; എത്ര
തുകയുടെ പദ്ധതിയാണ്
അവിടെ
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുഴുവന്‍
പ്രവൃത്തികളും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും എന്ന്
അറിയിക്കാമോ?
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ നിന്നും
വിരമിച്ച ഉദ്യോഗസ്ഥരുടെ
നിയമനം
5979.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ നിന്നും
വിരമിച്ച ഉദ്യോഗസ്ഥരെ
പ്രസ്തുത സ്ഥാപനത്തില്‍
തന്നെ വീണ്ടും
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെയെല്ലാമാണ്
ഇങ്ങനെ
നിയമിച്ചിട്ടുള്ളതെന്നും
ഏതെല്ലാം തസ്തികകളിലാണ്
നിയമിച്ചത്
എന്നതിന്റെയും വിശദാംശം
നല്‍കുമോ?
വൈദ്യുതി
വകുപ്പിലെ ജീവനക്കാരുടെ
ശമ്പളം
5980.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വകുപ്പില്‍
എത്ര സ്ഥിരം
ജീവനക്കാരുണ്ട്;
പ്രസ്തുത
ജീവനക്കാര്‍ക്കായി എത്ര
തുക 2019 ഒക്ടോബര്‍
മാസം ശമ്പള ഇനത്തില്‍
ചെലവാക്കി; കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
വൈദ്യുതി
വകുപ്പില്‍ എത്ര
താത്കാലിക ജീവനക്കാര്‍
ഉണ്ട്; പ്രസ്തുത
ജീവനക്കാര്‍ക്കായി 2019
ഒക്ടോബര്‍ മാസം ശമ്പള
ഇനത്തില്‍ എത്ര തുക
ചെലവഴിച്ചു; കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
2019
ഒക്ടോബര്‍ മാസം
വൈദ്യുതി വകുപ്പിലെ
കരാര്‍
ജിവനക്കാര്‍ക്കായി
ശമ്പള ഇനത്തില്‍ എത്ര
തുക ചെലവഴിച്ചു;
കണക്കുകള്‍
ലഭ്യമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
5981.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നിയോജക മണ്ഡലത്തിലെ
മൊറയൂര്‍,
വാലഞ്ചേരി-എന്‍.എെ.റ്റി.
സ്കൂള്‍, തടപ്പറമ്പ്,
പാറക്കപ്പുറായ,
തവളപ്പാറ, പുല്‍പ്പറ്റ
പഞ്ചായത്തിലെ
വട്ടിക്കുന്ന്,
ചോലക്കാപ്പറമ്പ് കോളനി,
കോഡൂര്‍ പഞ്ചായത്തിലെ
വലിയാട്, മീഞ്ചിറ എന്നീ
പ്രദേശങ്ങളില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
നിവേദനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍ ത്രീ
ഫേസ് ലൈന്‍
കണ്‍വേര്‍ഷനും പുതിയ
ട്രാന്‍സ്ഫോമറുകള്‍
സ്ഥാപിക്കുന്നതിനും
പ്രൊപ്പോസലുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
പ്രദേശങ്ങളിലെ രൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
പോസ്റ്റുകളിലെ പരസ്യ
ബോര്‍ഡുകള്‍
5982.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പോസ്റ്റുകളില്‍ പരസ്യ
ബോര്‍ഡുകള്‍
സ്ഥാപിക്കാന്‍ കരാര്‍
നൽകാനും അങ്ങനെ പണം
സമ്പാദിക്കുവാനും
വൈദ്യുതി ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പോസ്റ്റുകളുടെ
മധ്യഭാഗത്ത്
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
തൊഴിലാളികളുടെ സുരക്ഷയെ
ബാധിക്കുമെന്ന
ജീവനക്കാരുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
തൊഴിലാളികള്‍ ഏണി
ഉപയോഗിച്ച് പോസ്റ്റില്‍
കയറണമെന്ന് ബോര്‍ഡ്
നിര്‍ദ്ദേശിക്കുമോ;
(ഡി)
പ്രസ്തുത
തീരുമാനവുമായി ബോര്‍ഡ്
മുന്നോട്ട്
പോകുകയാണെങ്കില്‍
തൊഴിലാളികളുടെ ജീവന്
രക്ഷിക്കാന്‍ കോടതിയെ
സമീപിക്കണമെന്ന
കെ.എസ്.ഇ.ബി.
സംഘടനാനേതാക്കളുടെ
തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പൂയംകുട്ടി
പദ്ധതിയുടെ ഭാഗമായി
കെ.എസ്.ഇ.ബി.
നിര്‍മ്മിച്ചിരിക്കുന്ന
കെട്ടിടം
5983.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂയംകുട്ടി
പദ്ധതിയുടെ ഭാഗമായി
കെ.എസ്.ഇ.ബി. കെട്ടിടം
നിര്‍മ്മിച്ചിരിക്കുന്നത്
കുട്ടമ്പുഴ
ഗവ:ഹയര്‍സെക്കണ്ടറി
സ്കൂളിന്റെ
സ്ഥലത്താണെന്ന്
കാണിച്ച് സ്കൂള്‍
പി.ടി.എ.
നല്‍കിയിട്ടുള്ള
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
താലൂക്ക് സര്‍വ്വേയര്‍,
തഹസീല്‍ദാര്‍, സ്ഥലം
എം.എല്‍.എ.,
കെ.എസ്.ഇ.ബി.
ഉദ്യോഗസ്ഥര്‍
അടക്കമുള്ളവര്‍ സ്ഥലം
സന്ദര്‍ശിക്കുകയും
താലൂക്ക് സര്‍വ്വേയര്‍
സ്ഥലം അളന്ന്
തിട്ടപ്പെടുത്തുകയും
ചെയ്ത ശേഷം
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ?
മുല്ലശ്ശേരി-പറപ്പൂർ
സബ്സ്റ്റേഷനുകളെ
ബന്ധിപ്പിച്ച് പുതിയ ലൈന്‍
5984.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മുല്ലശ്ശേരി- പറപ്പൂർ
സബ്സ്റ്റേഷനുകളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
പുതിയ ലൈന്‍
നിര്‍മ്മാണത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും പ്രസ്തുത
പദ്ധതി മൂലം എന്തെല്ലാം
പ്രയോജനങ്ങളാണ്
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നതെന്നും
വിശദമാക്കാമോ?
പാരമ്പര്യേതര
ഉൗര്ജ്ജോല്പാദനമേഖല
5985.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഉൗര്‍ജ്ജ
ഉല്പാദനമേഖലയില്
സംസ്ഥാനത്തിനുള്ള
സാധ്യത കണക്കാക്കി അത്
പരമാവധി
ഉപയാേഗപ്പെടുത്തുവാന്
സാധിക്കാതെ വന്നത്
എന്തുകാെണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പാരമ്പര്യേതര ഉൗര്‍ജ്ജ
ഉല്പാദനസ്രോതസ്സ്
എത്രത്താേളമുണ്ടെന്ന
കാര്യം സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടാേ ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠനത്തില്‍ കണ്ടെത്തിയ
കാര്യങ്ങള്‍
വിശദമാക്കുമാേ ?
ഇടിമുഴിക്കല്‍,
പറമ്പില്‍പീടിക എന്നിവ
കേന്ദ്രീകരിച്ച് പുതിയ
സെക്ഷനുകള്‍
5986.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
കുന്നുപുറം, ചേളാരി,
കൊണ്ടോട്ടി, തലപ്പാറ
സെക്ഷനുകള്‍ വിഭജിച്ച്
പെരുവള്ളൂര്‍ പറമ്പില്‍
പീടിക കേന്ദ്രീകരിച്ചും
ചേളാരി, രാമനാട്ടുകര,
പുളിക്കല്‍ സെക്ഷനുകള്‍
വിഭജിച്ച്
ഇടിമുഴിക്കല്‍
കേന്ദ്രീകരിച്ചും പുതിയ
കെ.എസ്.ഇ.ബി
സെക്ഷനുകള്‍
ആരംഭിക്കണമെന്നും
ആവശ്യപ്പെട്ട്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനങ്ങളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം പുതിയ
കെ.എസ്.ഇ.ബി
സെക്ഷനുകള്‍
എവിടെയെല്ലാമാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
മണ്ഡലത്തില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
5987.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ പുതിയ സെക്ഷന്‍
ഓഫീസുകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
പുതുതായി
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്ന
സെക്ഷന്‍ ഓഫീസുകളുടെ
വിശദാംശം
വെളിപ്പെടുത്താമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ സബ്
സ്റ്റേഷനിലേക്ക് എച്ച്.റ്റി
കണക്ഷന്
5988.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിച്ചിരിക്കുന്ന
സബ് സ്റ്റേഷനിലേക്ക്
എച്ച്.റ്റി കണക്ഷന്
നല്‍കുന്നതിന്റെ
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ;