പൊതുവിതരണ
സമ്പ്രദായം
കാര്യക്ഷമമാക്കുന്നതിന് നടപടി
5698.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണശൃംഖലയിലെ
കരിഞ്ചന്ത, റേഷന്‍സാധന
തിരിമറി എന്നിവ
തടയുന്നതിന്
വകുപ്പുതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
യു.പി.എ.
സര്‍ക്കാരിന്റെ കാലത്ത്
പാസ്സാക്കിയ ഭക്ഷ്യ
ഭദ്രത നിയമത്തിലൂടെ
പൊതുവിതരണരംഗത്ത്
ഉണ്ടായ മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിയമത്തിന്റെ ഭാഗമായി
നടപ്പിലാക്കിയ
വാതില്‍പ്പടി വിതരണം,
ഇ-പോസ് മെഷീന്,
കമ്പ്യൂട്ടറൈസേഷന്
എന്നിവ പൊതുവിതരണ
സമ്പ്രദായം കൂടുതല്‍
സുതാര്യവും
കാര്യക്ഷമവും
ആക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പൊതുവിതരണ
സമ്പ്രദായത്തില്‍
സോഷ്യല്‍ ആഡിറ്റിംഗ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
സ്വീകരിക്കുമോ?
പ്രളയകാലത്ത്
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച
റേഷന്‍ സാധനങ്ങള്‍ക്ക് വില
5699.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-ലെ
പ്രളയകാലത്ത്
കേന്ദ്രസര്‍ക്കാര്‍
കേരളത്തിന് അനുവദിച്ച
റേഷന്‍ സാധനങ്ങള്‍ക്ക്
വില നല്‍കേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
എല്ലാ
ജില്ലകളിലും വിശപ്പ് രഹിത
കേരളം പദ്ധതി
5700.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിശപ്പ് രഹിത കേരളം
പദ്ധതി ഏതൊക്കെ
ജില്ലകളില്‍ ആണ്
നടപ്പിലാക്കിയത്; എല്ലാ
ജില്ലകളിലും പദ്ധതി
വ്യാപിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമ പ്രകാരം ലഭിക്കുന്ന
റേഷന്‍ സാധനങ്ങള്‍
5701.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കിയതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്ന് സംസ്ഥാനത്തിന്
ലഭിച്ചു കൊണ്ടിരുന്ന
റേഷന്‍ ഇനങ്ങളില്‍
കുറവു വന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
കുറവ് വന്നിട്ടുള്ള
റേഷന്‍ സാധനങ്ങള്‍
പുനസ്ഥാപിച്ചു
കിട്ടുന്നതിന്
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
വിവിധ
കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന
റേഷന്‍ വിഹിതം
5702.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം തരത്തിലുള്ള
റേഷന്‍ കാര്‍ഡുകളാണ്
വിതരണം ചെയ്യുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
തരം റേഷന്‍ കാര്‍ഡും
എന്തു മാനദണ്ഡം
അനുസരിച്ചാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഓരോ
വിഭാഗത്തിലും എത്ര
കാര്ഡുടമകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഓരോ വിഭാഗം റേഷന്‍
കാര്‍ഡുടമകള്‍ക്കും
ലഭിക്കുന്ന റേഷന്‍
വിഹിതം ഇനം തിരിച്ച്
അറിയിക്കാമോ?
കോന്നി
നിയോജക മണ്ഡലത്തില്‍ റേഷന്‍
കാര്‍ഡ്
5703.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ എത്ര
പേര്‍ക്കാണ് പുതുതായി
റേഷന്‍ കാര്‍ഡ്
അനുവദിച്ചത്;
(ബി)
കോന്നി
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ ഇനിയും
റേഷന്‍ കാര്‍ഡ്
നല്‍കുന്നതിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
അപേക്ഷകളിന്മേല്
സമയബന്ധിതമായി റേഷന്‍
കാര്‍ഡ്
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
റേഷന്‍
രംഗത്തെ ഓണ്‍ലൈൻ സംവിധാനങ്ങൾ
5704.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സംബന്ധിച്ച അപേക്ഷകള്‍
എല്ലാം ഓണ്‍ലൈന്‍
സംവിധാനത്തിലൂടെയാണോ
സ്വീകരിക്കുന്നത്;
അറിയിക്കാമോ;
(ബി)
നിലവില്‍
റേഷന്‍ സംബന്ധമായ
ഏതൊക്കെ അപേക്ഷകളാണ്
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
നല്കേണ്ടതെന്നറിയിക്കാമോ;
(സി)
ഇ-റേഷന്‍കാര്‍ഡ്
എന്നത് കൊണ്ട്
ഉദ്ദേശിക്കുന്നത്
എന്താണെന്നറിയിക്കുമോ;
സംസ്ഥാനത്ത് ഇ-റേഷന്‍
കാര്‍ഡ് സംവിധാനം
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കാമോ;
(ഡി)
റേഷന്‍
കടകളിലെ ഇ-പോസ്
മെഷീനുകളിലൂടെ
മൈക്രോബാങ്കിംഗ് പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി
എന്താണെന്നറിയിക്കാമോ;
(ഇ)
നോണ്‍-സബ്സിഡി
വിഭാഗത്തിന് നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത വിഭാഗത്തിന്
നല്കുന്ന അരിവിഹിതം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(എഫ്)
റേഷന്‍
രംഗത്തെ
മാറ്റങ്ങളെക്കുറിച്ച്
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്ന്
വിശദമാക്കാമോ?
മുന്‍ഗണനാ
റേഷന്‍കാര്‍ഡ്
5705.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പുതുതായി
റേഷന്‍കാര്‍ഡ്
ലഭിക്കുന്നതിന് എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്;
(ബി)
പുതുതായി
റേഷന്‍കാര്‍ഡ്
അനുവദിക്കുമ്പോള്‍ത്തന്നെ
അര്‍ഹതപ്പെട്ടവര്‍ക്ക്
മുന്‍ഗണനാ റേഷന്‍
കാര്‍ഡ് നല്കാന്
കഴിയാത്തതെന്തുകൊണ്ട്
എന്നറിയിക്കാമോ;
(സി)
മുന്‍ഗണനാ
കാര്‍ഡുകളിലെ അംഗങ്ങളെ
വേര്‍പെടുത്തി പുതിയ
കാര്‍ഡു നല്കുമ്പോള്
മുന്‍ഗണനാ കാര്‍ഡ്
നല്കാന് കഴിയുമോ;
വിശദമാക്കാമോ?
സ്വന്തമായി
വീടോ സ്ഥലമോ
ഇല്ലാത്തവര്‍ക്ക് റേഷന്‍
കാര്‍ഡ്
5706.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
വീടോ സ്ഥലമോ
ഇല്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ്
അനുവദിക്കുമോ;
(ബി)
അങ്ങനെയുള്ളവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്താണ്;
വിശദമാക്കാമോ?
കാര്‍ഡുകള്‍
ബി.പി.എല്‍.
വിഭാഗത്തിലേയ്ക്ക് മാറ്റി
നൽകാൻ നടപടി
5707.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എ.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
റേഷന്‍ കാര്‍ഡുകള്‍
ലഭിച്ചിട്ടുളള
നിരാലംബരും
സാമ്പത്തികമായി ഏറെ
പിന്നോക്കം
നില്ക്കുന്നതുമായ
കുടുംബങ്ങള്‍ക്ക്
പ്രസ്തുത കാര്‍ഡുകള്‍
ബി.പി.എല്‍.
വിഭാഗത്തിലേയ്ക്ക്
മാറ്റി നല്‍കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
ഇതിനാവശ്യമായ നടപടികള്‍
സര്‍ക്കാര്‍
അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കേരള
റേഷനിംഗ് കണ്ട്രോള്
ഓര്‍ഡര്‍
പരിഷ്ക്കരിക്കുന്നതിന് നടപടി
5708.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റേഷനിംഗ് കണ്ട്രോള്
ഓര്‍ഡര്‍
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍ ആയതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ബി)
പുതിയ
റേഷന്‍ കടകള്‍
അനുവദിക്കുന്നതിന്
നിലവിലുള്ള സംവരണ
തത്വത്തില്‍ മാറ്റം
വരുത്തുമോ;
വ്യക്തമാക്കുമോ;
(സി)
ഭിന്നശേഷി
വിഭാഗം,
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗം, വനിതാ സ്വാശ്രയ
സംഘങ്ങള്‍
എന്നിവര്‍ക്ക് പ്രത്യേക
സംവരണം
ഏര്‍പ്പെടുത്തുമോ;
(ഡി)
വാതില്‍പ്പടി
വിതരണത്തില്‍
എന്തെങ്കിലും
ന്യൂനതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
ന്യൂനതകള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നത്;
വ്യക്തമാക്കുമോ?
റേഷന്‍
ചില്ലറ വ്യാപാരികളുടെ
ക്ഷേമത്തിന് നടപ്പാക്കിയത്
5709.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
സിവില്‍ സപ്ലൈസ്
വകുപ്പ് റേഷന്‍ ചില്ലറ
വ്യാപാരികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ കാര്യങ്ങള്‍
ആണ്
നടപ്പാക്കിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കടകളിലൂടെ ഗുണനിലവാരമുള്ള
അരിയും ഗോതമ്പും
5710.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളില്‍
ഗുണനിലവാരമില്ലാത്ത
മട്ട അരിയുടെയും
ഗോതമ്പിന്റെയും വിതരണം
വ്യാപകമാകുന്നത്
സംബന്ധിച്ച
ആക്ഷേപങ്ങള്‍
പരിശോധിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കടകളിലൂടെ
ഗുണനിലവാരമുള്ള അരിയും
ഗോതമ്പും വിതരണം
നടത്തുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
വയനാട്
ജില്ലയില്‍ പുതിയ റേഷന്‍
കടകള്‍
5711.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പുതിയ
റേഷന്‍ കട
ലെെസന്സിക്കായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത അപേക്ഷയില്‍
സ്വീകരിച്ച
നടപടികളെന്തെന്നും
വിശദമാക്കാമാേ ;
(ബി)
വെെത്തിരി
താലൂക്കില്‍ ഏതെല്ലാം
റേഷന്‍ കടകള്‍
ലെെസന്‍സി
ഇല്ലാത്തതിനാല്‍ മറ്റു
റേഷന്‍ കടകളിലേക്ക്
അറ്റാച്ച്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
അറ്റാച്ച് ചെയ്യപ്പെട്ട
റേഷന്‍ കടകളില്‍ സ്ഥിരം
ലെെസന്സിയെ
വയ്ക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ
എന്നറിയിക്കുമോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കാമാേ?
റേഷന്‍കട
അടച്ചുപൂട്ടരുതെന്ന നിവേദനം
5712.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തിരൂരങ്ങാടി
താലൂക്കിലെ
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
കീഴയില് എ.ആര്.ഡി.
നം.3 റേഷന്‍കട
അടച്ചുപൂട്ടരുതെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍ പുതിയ
റേഷന്‍കടകള്‍
5713.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എവിടെയെല്ലാമാണ്
പുതിയ റേഷന്‍കടകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേരള
പബ്ലിക് ഡിസ്ട്രിബ്യൂഷന്‍
സിസ്റ്റം (കണ്ട്രോള്)
ഓര്‍ഡറിന്റെ കരട്
5714.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1966-ലെ
കേരള റേഷനിംഗ് ഓര്‍ഡര്‍
പരിഷ്ക്കരിച്ച് കേരള
പബ്ലിക്
ഡിസ്ട്രിബ്യൂഷന്‍
സിസ്റ്റം (കണ്ട്രോള്)
ഓര്‍ഡറിന്റെ കരട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെയാണ് പ്രസ്തുത
ഉത്തരവിലെ പ്രധാന
നിര്‍ദ്ദേശങ്ങളെന്ന്
അറിയിക്കാമോ;
(സി)
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
റേഷന്‍
വ്യാപാരികള്‍ക്ക്
ദോഷകരമാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഉത്തരവ്
നടപ്പിലാക്കുന്നതിന്
മുമ്പ് റേഷന്‍
വ്യാപാരികളുമായി
ചര്‍ച്ച ചെയ്യുന്നതിനും
അവരുടെ ആശങ്കകള്‍
പരിഹരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
റേഷന്‍
വിതരണ നടപടികള്‍
5715.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പാേസ്
വഴി റേഷന്‍ വിതരണം
ആരംഭിച്ചതിനുശേഷം
ശരാശരി ഒരു മാസത്തെ
റേഷന്‍ വിതരണം എത്ര
ശതമാനമാണ്;
വ്യക്തമാക്കുമോ;
(ബി)
നൂറ്
ശതമാനം റേഷന്‍ വിതരണം
നടത്തുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമാേ;
(സി)
മൂന്ന്
മാസമാേ അതിലധികമാേ
റേഷന്‍ വാങ്ങാതെ
വന്നാല്‍ റേഷന്‍
കാര്‍ഡ് റദ്ദ്
ചെയ്യുന്ന നടപടി
സ്വീകരിച്ചു
വരുന്നുണ്ടാേ;
അറിയിക്കുമോ;
(ഡി)
കേരളം
വിട്ട് ഇതര
സംസ്ഥാനങ്ങളില്‍
പാേകേണ്ടിവരുന്നവരുടെ
അപേക്ഷ പ്രകാരം സസ്പെഡ്
ചെയ്യപ്പെടുന്ന റേഷന്‍
കാര്‍ഡ് അവര്‍
തിരിച്ചുവരുമ്പാേള്
പുനസ്ഥാപിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(ഇ)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമാേ?
റേഷന്‍
കടകള്‍ വഴി പ്രതിമാസം വിതരണം
ചെയ്യുന്ന ഭക്ഷ്യ
സാധനങ്ങളുടെയും,
മണ്ണെണ്ണയുടെയും
വിശദാംശങ്ങള്‍
5716.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകള്‍ വഴി
പ്രതിമാസം വിതരണം
ചെയ്യുന്ന ഭക്ഷ്യ
സാധനങ്ങളുടെയും,
മണ്ണെണ്ണയുടെയും
നിരക്ക്, അളവ് എന്നിവ
വിവിധവിഭാഗത്തിലെ
കാര്‍ഡുകള്‍ക്ക്
ഒാരോന്നിനും
എത്രയാണെന്ന്
വിശദമാക്കുന്ന
വിവരങ്ങള്‍ പട്ടിക
രൂപത്തില്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
റേഷന്‍കടകള്‍ വഴി
വിതരണം ചെയ്യേണ്ടുന്ന
മണ്ണെണ്ണയുടെ
കേന്ദ്രവിഹിതത്തിന്റെ,
കഴിഞ്ഞ 10 വര്‍ഷത്തെ
കണക്ക് പട്ടിക
രൂപത്തില്‍
ലഭ്യമാക്കാമോ?
റേഷന്‍
വിതരണം സുഗമമാക്കുവാന്‍ നടപടി
5717.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം സുഗമമാക്കുവാന്‍
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ-പോസ്
മെഷീന്
ഏര്‍പ്പെടുത്തിയത്
റേഷന്‍ വിതരണം കൂടുതല്‍
കാര്യക്ഷമമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റേഷന്‍
കടകളിലെ ഭക്ഷ്യധാന്യ വിതരണം
5718.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളിലൂടെ
വിതരണം ചെയ്യുന്ന
സാധനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; എല്ലാ
ജില്ലകളിലെയും റേഷന്‍
കടകളില്‍ ഏകീകൃത
രീതിയിലല്ലേ സാധനങ്ങള്‍
ലഭ്യമാക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ റേഷന്‍
കടകളില്‍ നിന്നും
പുഴുക്കലരി, പച്ചരി
എന്നിവ വിതരണം
ചെയ്യാത്തതിന്റെ കാരണം
അറിയിക്കുമോ;
തിരുവനന്തപുരം
ഉള്‍പ്പെടെയുള്ള
തെക്കന്‍ ജില്ലകളില്‍
ഇപ്പോള്‍ ചമ്പാവരി
(കുത്തരി) മാത്രമേ
റേഷന്‍ കടകളിലൂടെ
വിതരണം
ചെയ്യുന്നുള്ളൂവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
നോണ്‍
പ്രയോറിറ്റി നോണ്‍
സബ്സിഡി (എൻ.പി.എൻ.എസ്
)
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അനുവദിച്ചു വന്നിരുന്ന
പത്ത് കിലോഗ്രാം റേഷന്‍
അരി ഇപ്പോള്‍ മൂന്നു
കിലോഗ്രാമായി കുറച്ചതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വിശദമാക്കുമോ;
(ഡി)
എഫ്.സി.എെ
ഗോഡൗണുകളില്‍
സംഭരിച്ചിരിക്കുന്ന
അരിയുടെ തൂക്കവും
തീയതിയും
വ്യക്തമാക്കുമോ;
എഫ്.സി.എെ ഗോഡൗണില്‍
അരി ലഭ്യമാണെങ്കിലും
റേഷന്‍ കടകളില്‍ ആയത്
ലഭ്യമല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഇ)
കേരളത്തില്‍
നെല്ല്
സംഭരിക്കപ്പെടുന്നത്
ഏതെല്ലാം ജില്ലകളിലാണ്;
കേരളത്തില്‍
സംഭരിക്കപ്പെടുന്ന
നെല്ല് കുത്തരിയാക്കി
വിതരണം ചെയ്യുന്നത്
ഏതെല്ലാം ജില്ലകളിലാണ്;
ഇങ്ങനെ
സംഭരിക്കപ്പെടുന്ന
കുത്തരിയുടെ
വിഹിതത്തിന്റെ ബാക്കി
മാത്രമാണോ
എഫ്.സി.എെയില്‍ നിന്നും
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(എഫ്)
എഫ്.സി.എെ
ഗോഡൗണുകളില്‍ നിന്നും
ഏതെല്ലാം
ജില്ലകള്‍ക്കാണ് കഴിഞ്ഞ
മൂന്നുമാസത്തോളമായി
പച്ചരിയും
പുഴുക്കലരിയും വിതരണം
ചെയ്തത്; ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ജി)
സംസ്ഥാനത്ത്
സംഭരിക്കുന്ന കുത്തരി
വടക്കന്‍ ജില്ലകളില്‍
വിതരണം ചെയ്യേണ്ടായെന്ന
തീരുമാനം നിലവിലുണ്ടോ;
വിശദമാക്കുമോ;
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
തീരദേശ മേഖലകളിലെ
റേഷന്‍ കടകളില്‍
പച്ചരിയും
പുഴുക്കലരിയും
ലഭ്യമല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ക്രിസ്തുമസും
പുതുവര്‍ഷവും
ആസന്നമായിരിക്കെ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
റേഷന്‍
കടകളുടെ പ്രവര്‍ത്തന സമയക്രമം
5719.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ ഡിപ്പാേ
ലെെസന്സികളില് എത്ര
പേര് സ്ത്രീകളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പാെതുവിതരണകേന്ദ്രത്തിന്റെ
പ്രവര്‍ത്തി സമയം
നിലവില്‍ എങ്ങനെയാണ്
ക്രമപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
സ്ത്രീകളായിട്ടുള്ള
ലെെസന്സികളുടെ
സൗകാര്യാര്‍ത്ഥം
പാെതുവിതരണകേന്ദ്രം
തുറന്നു
പ്രവര്‍ത്തിക്കേണ്ട
സമയം രാവിലെ ഒന്‍പത്
മണി മുതല്‍ ഒരു മണി
വരെയും ഉച്ചതിരിഞ്ഞ്
മൂന്ന് മണി മുതല്‍ ഏഴ്
മണി വരെയും ആക്കി
മാറ്റി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടാേ ;
(ഡി)
എങ്കില്‍
സ്ത്രീ
ലെെസന്സികള്ക്കും
പാെതുജനങ്ങള്ക്കും ഏറെ
പ്രയാേജനം ചെയ്യുന്ന ഇൗ
സമയക്രമം
പ്രാബല്യത്തില്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുവാന്‍
മുന്തിയ പരിഗണന
നല്കുമാേ;എങ്കില്‍
വിശദമാക്കുമോ?
റേഷന്‍
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
5720.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിന് ലഭിക്കുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നത്
സംബന്ധിച്ച് ലഭിക്കുന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(ബി)
റേഷന്‍
വിതരണത്തിന് ലഭിക്കുന്ന
അരി മോശമാണെങ്കില്‍ ഒരു
മാസത്തിനുള്ളില്‍
അറിയിച്ചില്ലെങ്കില്‍
പകരം അരി
നല്‍കില്ലായെന്ന്
എഫ്.സി.ഐ മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
കോഴിക്കോട്
ജില്ലയില്‍ അനര്‍ഹമായി റേഷന്‍
വാങ്ങിയവര്‍ക്കെതിരെ
നടപടികള്‍
5721.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
വിതരണത്തിനുശേഷം
കോഴിക്കോട്
ജില്ലയില്‍ അനര്‍ഹമായി
റേഷന്‍ വിഹിതം
വാങ്ങിയവരുടെ
ഇതുവരെയുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്
ലഭിക്കുന്ന സബ്സിഡിരഹിത
മണ്ണെണ്ണയുടെ സംഭരണം
5722.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്രം ഇപ്പാേള്‍
അനുവദിക്കുന്ന
മണ്ണെണ്ണയുടെ അളവ്
എത്രയെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനങ്ങളുടെ
അടിയന്തര
ആവശ്യങ്ങള്‍ക്കും
ഉത്സവകാല
ആവശ്യങ്ങൾക്കും
സബ്സിഡിരഹിത മണ്ണെണ്ണ
എത്ര അളവിലാണ്
കേരളത്തിന് ഇപ്പാേള്‍
ലഭിച്ചുകാെണ്ടിരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
സബ്സിഡിരഹിത
മണ്ണെണ്ണ യഥേഷ്ടം
അനുവദിക്കാമെന്ന്
കേന്ദ്ര പെട്രാേളിയം
മന്ത്രാലയം
അറിയിച്ചിട്ടുണ്ടാേ;സംസ്ഥാനം
കൂടിയ അളവില്‍ മണ്ണെണ്ണ
സംഭരിക്കാത്തതിന് കാരണം
വ്യക്തമാക്കാമാേ;
(ഡി)
നിലവില്‍
ഉത്സവകാലങ്ങളിലും
കാര്‍ഷികമേഖലയിലെ
പമ്പുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനും
ആവശ്യാനുസരണം മണ്ണെണ്ണ
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ ഇവരെ
സഹായിക്കുന്നതിനായി
പെര്‍മിറ്റുകള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
ഗുണനിലവാരമുള്ള
ഭക്ഷ്യസാധനങ്ങളുടെ
വിതരണത്തിന് നടപടി
5723.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍കടകളില്‍ നിന്ന്
വിതരണം ചെയ്യുന്ന
ഭക്ഷ്യസാധനങ്ങള്‍ക്ക്
ഗുണനിലവാര പരിശോധനാ
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
ഗോഡൗണുകളില്‍
നിന്നും ലഭിക്കുന്ന
സാധനങ്ങള്‍ കര്‍ശന
ഗുണനിലവാരം
ഉറപ്പുവരുത്തിയിട്ടുളളതാണെന്ന്
കണ്ടെത്താന്‍ എന്ത്
സംവിധാനമാണുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ചിലയിടങ്ങളില്‍
റേഷന്‍കടകളില്‍ നിന്ന്
ഗുണനിലവാരമില്ലാത്ത
ഭക്ഷ്യസാധനങ്ങള്‍
ലഭിക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് കാരണം
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഭക്ഷ്യഭദ്രതാനിയമം
അനുശാസിക്കും പ്രകാരം
ഗുണനിലവാര പരിശോധന
നടത്തിയ
ഭക്ഷ്യസാധനങ്ങള്‍
മാത്രമേ ഗോഡൗണുകളില്‍
നിന്ന് സ്വീകരിക്കാവൂ
എന്ന് ജില്ലാ സപ്ലൈ
ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
സപ്ലൈകോ
വിപണനകേന്ദ്രങ്ങളിലെ
സാധനങ്ങളുടെ സംഭരണം
5724.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
വിപണനകേന്ദ്രങ്ങളില്
കമ്മീഷന് കൂടുതല്‍
കിട്ടുന്ന സാധനങ്ങള്‍
മാത്രം സ്റ്റോക്ക്
ചെയ്യുന്ന രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
സപ്ലൈകോയ്ക്ക്
കേന്ദ്രീകൃത പര്‍ച്ചേസ്
ആണോ നിലനില്‍ക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ലോക്കല്‍
പര്‍ച്ചേസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
വിപണിയില്‍
കൂടുതല്‍ ഡിമാന്‍ഡ്
ഉള്ള സാധനങ്ങളും അതാത്
ഏര്യകളില്‍ കിട്ടുന്ന
സാധനങ്ങളും
വാങ്ങുന്നതിന്
സ്റ്റോര്‍
മാനേജര്‍മാര്‍ക്ക്
അനുവാദം നല്‍കുമോ;
വ്യക്തമാക്കാമോ;
(ഇ)
ഏറ്റവും
കുടുതല്‍ വിപണന
ശ്രൃംഖലയുള്ള സപ്ലൈകോ
മറ്റ് സ്ഥാപനങ്ങള്‍ക്ക്
ലഭിക്കുന്നതിനേക്കാള്‍
കുറഞ്ഞ വിലയ്ക്ക്
സ്റ്റോക്കുകള്‍
എടുക്കുന്നതിന് അവസരം
നല്‍കാതെ കൂടിയ
വിലയ്ക്ക് സാധനങ്ങള്‍
സംഭരിക്കുന്നതിനെക്കുറിച്ച്
അന്വേഷണം നടത്തുമോ;
വിശദമാക്കാമോ?
ഗൃഹോപകരണ
ഷോ റൂമുകള്‍ തുടങ്ങാന്‍
നടപടികള്‍
5725.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സപ്ലെെകോയുടെ
കിഴില്‍ ആരംഭിച്ച
ഗൃഹോപകരണ ഹോം
അപ്ലയന്‍സ് ഷോറൂമുകള്‍
ഒരു
നിയോജകമണ്ഡലത്തില്‍
ഒന്നെങ്കിലും
തുടങ്ങാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കോന്നി
മണ്ഡലത്തിലെ മാവേലി
സ്റ്റോറുകള്‍
5726.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തില്‍
മാവേലി സ്റ്റോറുകള്‍
പുതുതായി എവിടെയെല്ലാം
ആരംഭിക്കാനാണ്
പദ്ധതിയിട്ടിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
മാവേലി സ്റ്റോറുകള്‍
അടിയന്തരമായി
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കോതമംഗലം
ടൗണ്‍ മാവേലിസ്റ്റോര്‍
ജീവനക്കാരിയുടെ പരാതി
5727.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
ടൗണ്‍
മാവേലിസ്റ്റോറില്‍
ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്തുവരുന്ന സന്ധ്യ
ബാബുവിന് കഴിഞ്ഞ എട്ട്
മാസമായി പകുതി വേതനം
മാത്രമാണ് ലഭിക്കുന്നത്
എന്ന് കാണിച്ച്
നല്കിയിട്ടുളള പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ടിയാളുടെ
പരാതിയില്‍
സ്വീകരിച്ചിട്ടുളള
തുടര്‍നടപടി എന്താണ്;
വിശദമാക്കാമോ;
(സി)
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്തുവരുന്ന
ഇവര്‍ക്ക് മുഴുവന്‍
വേതനവും
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വെട്ടത്തൂര്‍
ഗ്രാമപഞ്ചായത്തില്‍
മാവേലിസ്റ്റോര്‍
5728.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
വെട്ടത്തൂര്‍
ഗ്രാമപഞ്ചായത്തില്‍
മാവേലിസ്റ്റോര്‍
അനുവദിക്കുന്നതിന്
വകുപ്പുമന്ത്രിക്ക്
ഗ്രാമപഞ്ചായത്ത്
സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സപ്ലൈകോ മാനേജിംഗ്
ഡയറക്ടര്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(ബി)
വകുപ്പുമന്ത്രിയുടെ
VIP/E-3801399/19/M(F&SD)
നമ്പര്‍ കത്തിന്മേല്
സപ്ലൈകോ ഡയറക്ടര്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള
ആയിരക്കണക്കിന്
ജനങ്ങള്‍ അധിവസിക്കുന്ന
പ്രദേശമെന്നത്
പരിഗണിച്ച്
മാവേലിസ്റ്റോര്‍
അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
മാവേലിസ്റ്റോറുകള്‍
5729.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവില്‍
എവിടെയെല്ലാമാണ് തീരദേശ
മാവേലിസ്റ്റോര്‍
പ്രവര്‍ത്തിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
അരിയല്ലൂരില്‍
മാവേലിസ്റ്റോര്‍
അനുവദിക്കുന്നത്
സംബന്ധിച്ച്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ പുതുതായി
സിവില്‍ സപ്ലൈസ്
സൂപ്പര്‍മാര്‍ക്കറ്റുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കടയില്‍
സിവില്‍ സപ്ലൈസ് സൂപ്പര്‍
മാര്‍ക്കറ്റ്
5730.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
താലൂക്കാസ്ഥാനമായ
കാട്ടാക്കട കേന്ദ്രമായി
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിയ്ക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിയ്ക്കുമോ?
നെയ്യാറ്റിന്‍കര
പോങ്ങില്‍ സപ്ലൈകോയുടെ പുതിയ
ഔട്ട് ലെറ്റ്
5731.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അതിയന്നൂര്‍
പഞ്ചായത്തിലെ പോങ്ങില്‍
സപ്ലൈകോയുടെ പുതിയ
ഔട്ട് ലെറ്റ്
ആരംഭിക്കുന്നതിനുവേണ്ടി
സ്ഥലം എം.എല്‍.എ. യുടെ
ഉപരി കത്തോടെ
പഞ്ചായത്ത് നല്കിയ
നിവേദനത്തിന്മേല്
എന്തുനടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത ഔട്ട് ലെറ്റ്
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ 2016
മുതല്‍ 2019
സെപ്റ്റംബര്‍ വരെ
സപ്ലൈകോയുടെ എത്ര
ഔട്ട് ലെറ്റുകള്‍ ആണ്
പ്രവര്‍ത്തനം
ആരംഭിച്ചത് എന്ന്
വ്യക്തമാക്കാമോ?
നെല്ല്
സംഭരണം
5732.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ സപ്ലെെകോ
മുഖാന്തിരം എത്ര ടണ്‍
നെല്ലാണ് കര്‍ഷകരില്‍
നിന്ന്
സംഭരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
നെല്ല്
സംഭരണത്തിന്റെ
ഇനത്തില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുളള
കുടിശ്ശികയുടെ വിശദാംശം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
സപ്ലെെകോ
ഗോഡൗണുകള്‍
5733.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര സപ്ലെെകോ
ഗോഡൗണുകളാണുള്ളത്;
ഗോഡൗണുകളില്‍ മതിയായ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഗോഡൗണുകളില്‍
നിന്നും ഉപയോഗ
ശൂന്യമായ
ഭക്ഷ്യവസ്തുക്കള്‍
സംഭരിച്ച് വിതരണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
(സി)
ഗോഡൗണുകളില്‍
ഉണ്ടായതായി
പറയപ്പെടുന്ന
ക്രമക്കേടുകളും
സാമ്പത്തിക തട്ടിപ്പും
കണ്ടുപിടിച്ച്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിവരിക്കുമോ;
വയനാട്
ജില്ലയില്‍ പുതിയ
റേഷന്‍കടകള്‍
5734.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വയനാട്
ജില്ലയില്‍
എവിടെയെങ്കിലും പുതിയ
റേഷന്‍കട അനുവദിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ
രോഗബാധിതർക്കുക്കുള്ള റേഷന്‍
5735.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍കോട്
ജില്ലയിലെ കാന്‍സര്‍
രോഗങ്ങളുള്‍പ്പെടെ
മാരകരോഗങ്ങള്‍ ബാധിച്ച
ആൾക്കാർ ഉള്ള
കുടുംബങ്ങള്‍ക്കും
കിടപ്പുരോഗികള്‍ക്കും
ബി.പി.എല്‍
കാര്‍ഡുകാര്‍ക്ക്
ലഭ്യമാകുന്ന തരത്തില്‍
റേഷന്‍ ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?