കാലാവസ്ഥാ
വ്യതിയാനം മത്സ്യസമ്പത്തില്‍
വരുത്തിയ കുറവ്
5000.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം
മത്സ്യസമ്പത്തില്‍
കുറവു
വരുത്തിയിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
പ്രത്യേകയിനം
മത്സ്യങ്ങള്‍ക്കു കുറവു
വരുന്നുണ്ടോ;ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
വകുപ്പുതല പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
പ്രവര്‍ത്തനം
5001.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
ഏതുവര്‍ഷം
വരെയുള്ള കടങ്ങളാണ്
ഇപ്പോള്‍ കമ്മീഷന്റെ
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
മുഖേന എത്ര
തുകയ്ക്കുള്ള
വായ്പകളിലാണ് തീര്‍പ്പ്
ഉണ്ടായിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മിഷന്റെ
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
നിബന്ധനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് സബ്സിഡി
ഇനത്തില്‍ മണ്ണെണ്ണ
5002.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ഫിഷറീസ് വകുപ്പ് വഴി
സബ്സിഡി ഇനത്തില്‍
മണ്ണെണ്ണ നല്കാന്
പദ്ധതി
നടപ്പിലാക്കിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍ മണ്ണെണ്ണ
സബ്സിഡി ഇനത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭീമമായ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ; പ്രസ്തുത
സബ്സിഡി ഇനത്തില്‍
കുടിശ്ശിക വരുത്താനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സര്‍ക്കാര്‍ വരുത്തിയ
കുടിശ്ശിക
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
തീരദേശ
അടിസ്ഥാനസൗകര്യ വികസനത്തിന്
കിഫ്ബി പദ്ധതികള്‍
5003.
ശ്രീ.എസ്.ശർമ്മ
,,
എം. മുകേഷ്
,,
വി. അബ്ദുറഹിമാന്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
അടിസ്ഥാനസൗകര്യ
വികസനത്തിനായി കിഫ്ബി
വഴി
നടപ്പിലാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
നിലവിലെ
സ്ഥിതിയെന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
ഫിഷിംഗ്
ഹാര്‍ബറുകളുടെ
നിര്‍മ്മാണത്തിനുള്ള
പദ്ധതിയെക്കുറിച്ചും
ഏതെല്ലാം ഹാര്‍ബറുകളാണ്
കിഫ്ബി ഫണ്ടുപയോഗിച്ച്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
ഹാര്‍ബര്‍
നിര്‍മ്മാണത്തിന്
കേന്ദ്രസര്‍ക്കാരില്‍
നിന്ന് സഹായം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഡി)
നീണ്ടകര
മത്സ്യബന്ധന
തുറമുഖത്തിന്റെ ആഴം
കൂട്ടാനുള്ള
പദ്ധതിയെക്കുറിച്ചും
പരീക്ഷണാടിസ്ഥാനത്തില്‍
പൂന്തുറയില്‍
നിര്‍മ്മിക്കുന്ന ഓഫ്
ഷോര്‍ ബ്രേക്ക്
വാട്ടറിനെക്കുറിച്ചും
അറിയിക്കാമോ;
മത്സ്യത്തൊഴിലാളികളുടെ
ലെെഫ് ജാക്കറ്റുകള്‍
5004.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷയുടെ
ഭാഗമായി
മത്സ്യത്തൊഴിലാളികള്‍ക്ക്
ജോലിയില്‍
ഏര്‍പ്പെടുമ്പോള്‍
ധരിക്കാന്‍ ലഭ്യമാക്കിയ
ലെെഫ് ജാക്കറ്റുകള്‍
ധരിച്ച് ജോലി
ചെയ്യാന്‍ കഴിയില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധരിച്ച്
അല്പം സമയം
കഴിഞ്ഞാലുടന്‍
ശ്വാസതടസ്സം
അനുഭവപ്പെടുമെന്നും
കൂടാതെ വല വലിച്ചു
കയറ്റാനടക്കം ഇതു
തടസ്സമാകും എന്ന
കാര്യവും
പരിശോധിക്കുകയുണ്ടായോ;
(സി)
സ്ഥലപരിമിതി
കാരണം പരമ്പരാഗത
മത്സ്യബന്ധന
വള്ളങ്ങളില്‍ സുരക്ഷാ
ഉപകരണങ്ങള്‍
കൊണ്ടുപോകാന്‍
മത്സ്യത്തൊഴിലാളികള്‍
മടിക്കുന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
ഇക്കാര്യങ്ങളില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും
ആശ്രിതര്‍ക്കും നല്കുന്ന
സഹായങ്ങള്‍
5005.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
മത്സ്യബന്ധന തൊഴിലില്‍
ഏര്‍പ്പെട്ടു വരവെ എത്ര
തൊഴിലാളികള്‍
മരണപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അത്തരത്തില്‍
മരണപ്പെട്ടിട്ടുള്ളവരുടെ
ആശ്രിതരായ
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളികള്‍
അപകടത്തില്‍പ്പെട്ടാല്‍
അവര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ്
സര്‍ക്കാര്‍ തലത്തില്‍
നിന്നും
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധനയാനങ്ങള്‍,
വല, മറ്റ് ഉപകരണങ്ങള്‍
എന്നിവക്ക് ഇന്‍ഷ്വറന്‍സ്
5006.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനയാനങ്ങള്‍ക്കും,
വല, മറ്റ് ഉപകരണങ്ങള്‍
എന്നിവയ്ക്കുളള
ഇന്‍ഷ്വറന്‍സ്
സ്കീമില്‍ ഏതു സമയത്തും
ചേരാന്‍ പറ്റുമോ; പണം
അടക്കാനുള്ള സൗകര്യം
വകുപ്പ്
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതിനായുള്ള
അപേക്ഷ ഫോറങ്ങള്‍
എവിടെയാണ്
ലഭിക്കുന്നത്;
(സി)
കോഴിക്കോട്
ജില്ലയില്‍ പ്രസ്തുത
സ്കീമില്‍ എത്ര
യാനങ്ങള്‍ രജിസ്റ്റര്‍
ചെയ്ത്
പണമടച്ചിട്ടുണ്ട്;
സംസ്ഥാനത്ത് ഇതുവരെ ആകെ
എത്ര വള്ളങ്ങള്‍
സ്കീമില്‍
അംഗങ്ങളായിട്ടുണ്ട്;
വ്യക്തമാക്കാമോ?
മഹ
ചുഴലിക്കാറ്റ് മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
5007.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹ
ചുഴലിക്കാറ്റിന്റെയും
അതുമൂലമുണ്ടായ
കടലാക്രമണത്തിന്റെയും
ഫലമായി സംസ്ഥാനത്തെ
തീരദേശമേഖലയില്‍
വ്യാപകമായ നാശനഷ്ടം
സംഭവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എപ്രകാരമുളള
നാശനഷ്ടങ്ങളാണ്
സംഭവിച്ചതെന്നും ആയതു
വഴി എത്ര തുകയുടെ
നാശനഷ്ടം
സംഭവിച്ചുവെന്നും എത്ര
തുക ധനസഹായമായി
നല്‍കിയെന്നും
എത്രപേര്‍ക്ക് ആയതിന്റെ
പ്രയോജനം
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് കൊച്ചി
മണ്ഡലത്തിലെ
തീരപ്രദേശങ്ങളില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
എന്തൊക്കെയാണെന്നും
എത്ര തുകയുടെ നാശനഷ്ടം
സംഭവിച്ചുവെന്നും
എന്തൊക്കെ സഹായങ്ങള്‍
സര്‍ക്കാര്‍
നല്‍കിയെന്നും
എത്രപേര്‍ക്ക് ആയതിന്റെ
ഗുണം ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
പ്രളയ
രക്ഷാപ്രവര്‍ത്തനം നടത്തിയ
മത്സ്യത്തൊഴിലാളികൾക്ക്
നഷ്ടപരിഹാരം
5008.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റിലെ
മഹാപ്രളയത്തില്‍
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
രക്ഷാപ്രവര്‍ത്തനം
നടത്തിയ
മത്സ്യത്തൊഴിലാളികളുടെ
ബോട്ടുകള്‍ക്കും
എന്‍ജിനുകള്‍ക്കും
കേടുപാടുകള്‍ സംഭവിച്ച്
നഷ്ടങ്ങള്‍ ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
നഷ്ടപരിഹാരത്തിനായി
വകുപ്പ് തലത്തില്‍ എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര അപേക്ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്രപേര്‍ക്ക്
നല്‍കുവാനുണ്ടെന്നും
വിശദമാക്കാമോ;
(ഡി)
ഇവര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാനുണ്ടായ
കാലതാമസത്തിന്റെ കാരണം
ലഭ്യമാക്കുമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
5009.
ശ്രീ.എം.
സ്വരാജ്
,,
സി. കെ. ശശീന്ദ്രന്
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചെറുതും വലുതുമായ
കുളങ്ങളിലും
പാടശേഖരങ്ങളിലും
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
മത്സ്യകൃഷി
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
മത്സ്യക്കുഞ്ഞുങ്ങളെ
ഉല്പാദിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(സി)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രാേത്സാഹിപ്പിക്കുന്നതിനായി
പുതിയ ഉള്‍നാടന്‍
മത്സ്യഭവനുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇടക്കൊച്ചി
ഫിഷ് ഫാമില്‍ നവീകരണ
പദ്ധതികള്‍
5010.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
ഇടക്കൊച്ചി ഫിഷ്
ഫാമില്‍ നടത്തുന്ന
നവീകരണ പദ്ധതികളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഇനി
ഏതെല്ലാം
പ്രവൃത്തികളാണ് ഇതില്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ആകെ
എത്ര തുകയാണ് പ്രസ്തുത
നവീകരണ
പദ്ധതികള്‍ക്കായി
ചെലവഴിക്കുന്നതെന്ന്
അറിയിക്കുമോ?
ഇടക്കൊച്ചി
ഫിഷ് ഫാമില്‍ ടൂറിസം പദ്ധതി
5011.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
നിയോജക മണ്ഡലത്തിലെ
ഇടക്കൊച്ചി ഫിഷ്
ഫാമില്‍ ഒരു ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതി
നടപ്പിലാക്കുമോ;
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ
കുട്ടികള്‍ക്ക് സൈക്കിള്‍
5012.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സ്കൂള്‍
വിദ്യാര്‍ത്ഥികളായ
കുട്ടികള്‍ക്ക്
സൈക്കിള്‍ നല്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ഏതൊക്കെ
സ്കൂളുകളിലാണ്
സൈക്കിള്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട് ഏതൊക്കെ
സ്കൂളുകളില്‍ നിന്നാണ്
വിദ്യാര്‍ത്ഥികളുടെ
പേരുവിവരം ലഭിച്ചതെന്ന്
അറിയിക്കാമോ?
പുതിയങ്ങാടിയില്‍
പുതിയ ഐസ് പ്ലാന്റ്
5013.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടിയില്‍
നിലവിലുള്ള
ഉപയോഗശൂന്യമായ ഐസ്
പ്ലാന്റ്
പൊളിച്ചുമാറ്റി പുതിയ
ഐസ് പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
പത്തൊന്‍പത് ലക്ഷം
രൂപയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിരുന്നുവെങ്കിലും
ഇതുവരെയായി ഭരണാനുമതി
ലഭിച്ചിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭ്യമാക്കാന്‍
കാലതാമസമെന്താണ്;
വിശദമാക്കാമോ?
തഴക്കര,
തെക്കേക്കര
ഗ്രാമപഞ്ചായത്തുകളിലെ
റോഡുകള്‍ക്ക് അനുമതി
5014.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര
ഗ്രാമപഞ്ചായത്തിലെ
മന്ദാലിന്ക്ഷേത്രം -
നിരവിനാല് റോഡ്,
തെക്കേക്കര
ഗ്രാമപഞ്ചായത്തിലെ
മാലിവേല്
എല്‍.പി.എസ്-കുന്നേല്‍
ജംഗ്ഷന് റോഡ്
എന്നിവയുടെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികളും
അനുവദിച്ച തുകയും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നിര്‍മ്മാണത്തിനാവശ്യമായ
ഭരണ-സാങ്കേതികാനുമതിക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ അടിസ്ഥാനസൗകര്യ
വികസനം
5015.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തീരദേശ റോഡുകളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിനായി തലശ്ശേരി
നിയോജകമണ്ഡലത്തില്‍
ഫണ്ട് അനുവദിച്ച
മുഴുവന്‍ റോഡുകളും
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പ്രവൃത്തികളില്‍
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ആയത് എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിൽ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് റോഡുകൾ
5016.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
അനുവദിച്ച വിവിധ
റോഡുകളുടെ നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
നിര്മ്മാണങ്ങള്ക്കാവശ്യമായ
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡ് നിര്‍മ്മാണ
പ്രവൃത്തികളുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനും
നിര്‍മ്മാണത്തിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പൊഴിയൂര്‍-പരുത്തിയൂര്‍
റോഡ് നിര്‍മ്മാണം
5017.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തുര്‍
പഞ്ചായത്തിലെ
പൊഴിയൂര്‍-പരുത്തിയൂര്‍
റോഡ് തകര്‍ന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ റോഡ്
പുനര്‍നിര്‍മ്മാണത്തിന്
എന്ത് നടപടി
സ്വീകരിച്ചെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
റോഡിന്റെ
പുനര്നിര്മ്മാണപ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
പൊഴിയൂരിലെ വിവിധ
പ്രവൃത്തികള്‍
എറ്റെടുക്കുന്നതിന്
വിമുഖത
കാണിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
ഇതിന്മേല് എന്തു നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
കടല്‍ഭിത്തി നിര്‍മ്മാണം
5018.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി
പ്രദേശത്ത് കടല്‍ക്ഷോഭം
മൂലം ഉണ്ടാകുന്ന വ്യാപക
നാശനഷ്ടങ്ങള്‍
ഒഴിവാക്കുന്നതിന്
കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍
2018-19-ലെ ബഡ്ജറ്റില്‍
പറഞ്ഞ പ്രകാരമുള്ള തുക
വിനിയോഗിച്ച്
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;
വിശദീകരിക്കുമോ?
മത്സ്യഗ്രാമങ്ങളിലുള്ളവര്‍ക്ക്
പട്ടയ വിതരണം
5019.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
താലൂക്കില്‍ കൊല്ലം
വെസ്റ്റ് വില്ലേജില്‍
തങ്കശ്ശേരി, വാടി,
പള്ളിത്തോട്ടം എന്നീ
മത്സ്യഗ്രാമങ്ങളിലെ
എത്രപേരുടെ
പട്ടയത്തിനുള്ള
അപേക്ഷയാണ്
പരിഗണനയിലുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്കാതിരിക്കുന്നതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
അനുകൂല നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കൊച്ചി
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്റെ
പ്രവൃത്തികള്‍
5020.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുമായി
ബന്ധപ്പെട്ട് കൊച്ചി
മണ്ഡലത്തില്‍ എത്ര
തുകയുടെ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയ
പ്രവൃത്തികളില്‍ എത്ര
തുകയുടെ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ട്;
പ്രസ്തുത പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുളള
കാലതാസം എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍ എത്ര
തുകയുടെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
സാങ്കേതികാനുമതി
നല്‍കാനുളളത്; പ്രസ്തുത
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
അടിയന്തരമായി
ലഭ്യമാക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇനി
ഏതൊക്കെ
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കാന്
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
ലൈവ്ഹുഡ്
പദ്ധതി
5021.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തറ
നിയോജക മണ്ഡലത്തിലെ
കുമ്പളത്ത് നിര്‍മ്മാണം
ആരംഭിച്ച ലൈവ്ഹുഡ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(ബി)
എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ;
(ഡി)
പദ്ധതി
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കശുവണ്ടി
മേഖലയുടെ ആധുനികവല്‍ക്കരണം
5022.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയെ
നിലനിര്‍ത്തുന്നതിനും
അതില്‍
പ്രവര്‍ത്തിക്കുന്ന
പാവപ്പെട്ട
തൊഴിലാളികളെ
സംരക്ഷിക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
സ്വകാര്യമേഖലയില്‍
പൂട്ടിക്കിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
തുറപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കാത്തത്
എന്തുകൊണ്ടാണ്;
വിശദമാക്കാമോ;
(സി)
സ്വകാര്യ
ഫാക്ടറികള്‍ക്ക്
പ്രവര്‍ത്തന മൂലധനമായി
ബാങ്കുകള്‍ നല്കുന്ന
പുതിയ വായ്പയുടെ പലിശ
ഒരു വര്‍ഷത്തേക്ക്
സര്‍ക്കാര്‍
ഏറ്റെടുക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് പ്രസ്തുത
സഹായം
നല്കി;അറിയിക്കാമോ;
(ഡി)
കശുവണ്ടി
വ്യവസായ മേഖലയുടെ
ആധുനികവല്‍ക്കരണത്തിന്
എന്തൊക്കെ സഹായങ്ങളാണ്
കാപ്പക്സിനും, കാഷ്യു
ഡെവലപ്മെന്റ്
കോര്‍പ്പറേഷനും ഇൗ
സര്‍ക്കാര്‍ നല്‍കിയത്;
(ഇ)
കശുവണ്ടി
ഉല്പന്നങ്ങളുടെ
വെെവിധ്യവല്‍ക്കരണം
ലക്ഷ്യമിട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എതൊക്കെയാണ്; അത്
വിജയപ്രദമാണോ;
വ്യക്തമാക്കാമോ?
കശുവണ്ടി
ഫാക്ടറികളിലെ തൊഴില്‍
ദിനങ്ങള്‍
5023.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ കശുവണ്ടി
ഫാക്ടറികളില്‍ 2019
ജനുവരി ഒന്ന് മുതല്‍
ഒക്ടോബര്‍ മുപ്പത് വരെ
എത്ര ദിവസത്തെ തൊഴില്‍
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ആയതിന്റെ ജില്ല
തിരിച്ചുളള കണക്കും
ലഭ്യമാക്കാമോ;
(സി)
എത്ര
സ്വകാര്യ ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അവയില്‍ ശരാശരി എത്ര
ദിവസം തൊഴില്‍
നല്‍കുന്നതിന് ഇൗ
വര്‍ഷം കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
വിഭാഗം
ഫാക്ടറികള്‍ക്കും
ആവശ്യമായ തോട്ടണ്ടി
ലഭ്യമാക്കി
തൊഴിലാളികള്‍ക്ക്
പ്രതിവര്‍ഷം നൂറ്റി
അമ്പത് ദിവസത്തെ
തൊഴില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കശുവണ്ടി വ്യവസായ മേഖലയിലെ
പ്രതിസന്ധി
5024.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
നൗഷാദ്
,,
സജി ചെറിയാന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ മേഖല നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുളള
നടപടികളുടെ ഭാഗമായി
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മറ്റു
രാജ്യങ്ങളില്‍ നിന്നും
അസംസ്കൃത കശുവണ്ടി
ഇടനിലക്കാരില്ലാതെ
നേരിട്ട് ഇറക്കുമതി
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
തോട്ടണ്ടി
ക്ഷാമം
പരിഹരിക്കുന്നതിനായി
അത്യുല്പാദന ശേഷിയുളള
കശുമാവിന് തെെകള്‍
കൂടുതല്‍
പ്രദേശങ്ങളില്‍ നട്ടു
വളര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
പരമ്പരാഗത
തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കാത്ത വിധത്തില്‍
എന്തെല്ലാം
ആധുനികവത്കരണമാണ് ഈ
മേഖലയില്‍
കൊണ്ടുവരാന്‍
സാധിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?