പട്ടികജാതി
വനിതകള്‍ക്ക് ഷീ സ്മാര്‍ട്ട്
കഫേയില്‍ തൊഴിലവസരം
4370.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വനിതകളുടെ ഉപജീവന
മാര്‍ഗ്ഗത്തിനുവേണ്ടി
സംസ്ഥാന സര്‍ക്കാര്‍
2017-18 സാമ്പത്തിക
വര്‍ഷം ആരംഭിച്ച ഷീ
സ്മാര്‍ട്ട് കഫേയില്‍
എസ്.ആര്.സി
ഡയറക്ടറേറ്റില്‍ വെച്ച്
ട്രെയിനിങ്
നല്കിയിട്ടുളള എത്ര
പട്ടികജാതി
വനിതകള്‍ക്ക്
തൊഴിലവസരം
നല്‍കിയിട്ടുണ്ട്;
(ബി)
അയ്യങ്കാളി
ഭവനിലും സംസ്ഥാന
പട്ടികജാതി
ഡയറക്ടറേറ്റില്‍
നിന്നും ആരംഭിച്ച ഷീ
കോപ്പിയില്‍
എസ്.ആര്.സി ട്രെയിനിങ്
പൂര്‍ത്തീകരിച്ച
പട്ടികജാതി വനിതകളെ
ഉള്‍പ്പെടുത്താതെ പുറമേ
നിന്നുളളവരാണ് ജോലി
ചെയ്യുന്നത് എന്നുളള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പരാതിയിന്മേല് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പട്ടികജാതി
വനിതകള്‍ക്ക്
സാമ്പത്തിക
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനായി
എസ്.ആര്.സി വഴി
ട്രെയിനിംഗ് നല്കി
പുറത്തിറങ്ങിയ എല്ലാ
വനിതകള്‍ക്കും ജോലി
ഉറപ്പായും
ലഭിക്കുന്നുണ്ടെന്നുളള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇങ്ങനെ അവസരം
ലഭിക്കാത്തവര്‍ക്ക് ഷീ
സ്മാര്‍ട്ട് കഫെ
നടത്തുന്നതിനുളള അവസരം
നല്‍കുമോ;
(ഡി)
എസ്.ആര്.സി
യില്‍ ട്രെയിനിങ്
പൂര്‍ത്തിയാക്കിയ
പട്ടികജാതി
വനിതകള്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നല്‍കാനുളള നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
കുട്ടികള്‍ക്ക് ആനുകൂല്യം,
റഫറന്‍സ് പുസ്തകങ്ങള്‍ എന്നിവ
ലഭ്യമാക്കുന്നതിന് നടപടി
4371.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇല്ലാത്ത
കോഴ്സുകള്‍ക്ക്
സംസ്ഥാനത്തിന് പുറത്ത്
അംഗീകൃത സ്ഥാപനങ്ങളില്‍
മെറിറ്റ്/റിസര്‍വേഷന്‍
സീറ്റില്‍ പ്രവേശനം
നേടിയിട്ടുളള
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന എത്ര
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
പഠിക്കുന്ന പട്ടിക
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
വിലയേറിയ റഫറന്‍സ്
പുസ്തകങ്ങള്‍
ലഭ്യമാക്കുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
എത്രപേര്‍ക്ക്
പുസ്തകങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഗോത്രവാത്സല്യ
നിധി പദ്ധതി
4372.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്രവാത്സല്യ
നിധി പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ
ഉദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നുമുതലാണ്
നടപ്പിലാക്കിയത്;
പ്രസ്തുത പദ്ധതിയില്‍
നാളിതുവരെ ചെലവഴിച്ച
തുകയുടെ വിശദവിവരം
ലഭ്യമാക്കുമോ?
2019-20ലെ
പ്ലാന്‍ ഫണ്ട് വിഹിതം
4373.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ 2019-20ലെ
പ്ലാന്‍ ഫണ്ട് വിഹിതം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
അനുവദിച്ച
പ്ലാന്‍ ഫണ്ടില്‍
നിന്നും എത്ര തുക
ചെലവഴിക്കാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കാമോ?
ചവറ
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
4374.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
നിയോജക മണ്ഡലത്തില്‍
ആകെയുള്ള പട്ടികജാതി
കോളനികളുടെ പേരും ഓരോ
കോളനികളിലും എത്ര
കുടുംബങ്ങള്‍
താമസിയ്ക്കുന്നുണ്ടെന്നുളള
വിവരവും അറിയിക്കുമോ;
(ബി)
2016
ജൂണ്‍ മാസം മുതല്‍ 2019
ഒക്ടോബര്‍ വരെ ചവറ
നിയോജക മണ്ഡലത്തില്‍
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
അനുവദിച്ച വിവിധ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ; ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുകയും
വ്യക്തമാക്കാമോ?
ദേശീയ
മനുഷ്യാവകാശ കമ്മീഷന്
സന്ദര്‍ശനം
4375.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ഒക്ടോബര്‍ 30, 31
തീയതികളില്‍ ദേശീയ
മനുഷ്യാവകാശ കമ്മീഷന്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് വേണ്ടി
തിരുവനന്തപുരം തൈക്കാട്
ഗവ. ഗസ്റ്റ് ഹൗസില്‍
വച്ച് സിറ്റിംഗ്
നടത്തുന്നതിനെ
കുറിച്ച് ഏതൊക്കെ ദേശീയ
ദിനപത്രങ്ങളില്‍
അറിയിപ്പ്
നല്‍കിയിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഹിയറിംഗില്‍ എത്ര
കേസുകളില്‍ പരിഹാരം
കണ്ടെത്തി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടിക
ഗോത്രങ്ങളില്‍പ്പെട്ടവരുടെ
കുടുംബത്തില്‍
ഒരാള്‍ക്കെങ്കിലും ജോലി
4376.
ശ്രീ.ആര്.
രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
തൊഴില്‍ മേഖലയിലുള്ള
തൊഴില്‍ പങ്കാളിത്തം
വര്‍ദ്ധിപ്പിച്ച്
പട്ടിക
ഗോത്രങ്ങളില്‍പ്പെട്ടവരുടെ
ഉന്നമനം
സാധ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
ആരംഭിച്ചിട്ടുള്ള ഒരു
കുടുംബത്തില്‍
ഒരാള്‍ക്കെങ്കിലും ജോലി
എന്ന
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(ബി)
പട്ടികജാതി-പട്ടികഗോത്ര
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
വിദ്യാഭ്യാസ ധനസഹായം ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എത്ര വീതം
വര്‍ദ്ധിപ്പിക്കുകയുണ്ടായി;
നിലവില്‍ നല്കി വരുന്ന
ധനസഹായം എത്രയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
വിവിധ മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ സൗകര്യവും
നിലവാരവും
ഉയര്‍ത്തുന്നതിനായി
ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരും
ഭവനരഹിതമായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍
4377.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും വിവരം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ലതിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
എറനാട്
മണ്ഡലത്തില്‍ ഭൂരഹിതരും
ഭവനരഹിതരുമായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ എത്ര
കുടുംബങ്ങള്‍ ഉണ്ട്;
അവരില്‍
ആര്ക്കെല്ലമാണ്
ഭൂമിയും വീടും
നല്‍കിയിട്ടുള്ളത്
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
ഭൂമിയും വീടും
ലഭ്യമാക്കുന്നതിന്
പുതിയ പദ്ധതികള്‍
എന്തെങ്കിലും
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ
പിന്നോക്ക ക്ഷേമ വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
4378.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര നിയോജക
മണ്ഡലത്തില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പിന്നോക്ക ക്ഷേമ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളുടെയും
അനുവദിച്ച
പദ്ധതികളുടെയും
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
പൂര്‍ത്തിയാക്കിയവ,പൂര്‍ത്തീകരിക്കാത്തവ,
ആരംഭിക്കാനുള്ളവ
എന്നിങ്ങനെ ഇനം
തിരിച്ച് വിശദമാക്കാമോ;
(സി)
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി
വിഭാഗം വിദ്യാര്‍ത്ഥികളെ
ഉന്നതസ്ഥാനങ്ങളില്‍
എത്തിക്കുന്നതിനായി
പ്രാപ്തമാക്കുന്ന
സ്ഥാപനങ്ങള്‍
4379.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗം
വിദ്യാര്‍ത്ഥികളുടെ
മത്സരശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനുമായി
ദേശീയ പ്രധാന്യമുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പ്രവേശനം നേടുന്നതിനും,
കോര്‍പ്പറേറ്റ്
മേഖലകളില്‍ ജോലി
ലഭിക്കുന്നതിനും
പ്രാപ്തരാക്കുന്നതിന്
ഏതെല്ലാം സ്ഥാപനങ്ങളാണ്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
നിലവിലില്ലാത്ത
ജില്ലകളില്‍ ആയവ
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
അട്ടപ്പാടി
സംയോജിത ട്രെെബല്‍ വികസന
ഫണ്ട് വിനിയോഗം
4380.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
സംയോജിത ട്രെെബല്‍
വികസന ഫണ്ട് മുഖേന
നിലവില്‍
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഫണ്ട് വിനിയോഗത്തില്‍
എന്തെങ്കിലും
തരത്തിലുളള
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഫണ്ട് വിനിയോഗം
കാര്യക്ഷമമാക്കുന്നതിന്
നിലവില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
കോടിക്കണക്കിന്
രൂപ ഈ മേഖലയില്‍
ചെലവഴിച്ചിട്ടും
ആദിവാസികളുടെ ജീവിതം
ദുരിതപൂര്‍ണ്ണമാണ്
എന്നത് വസ്തുതയല്ലേ;
എങ്കില്‍ ഇതിനുളള കാരണം
വെളിപ്പെടുത്താമോ;
(ഇ)
സംയോജിത
ട്രെെബല്‍ വികസന ഫണ്ട്
വിനിയോഗത്തിലെ
പോരായ്മകള്‍ കണ്ടെത്തി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
കാേളനികളുടെ സമഗ്രവികസനം
4381.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
കാേളനികളുടെ സമഗ്ര
വികസനത്തിനായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളിലൂടെ
കോളനികൾക്ക് എത്ര
മാത്രം
നേട്ടമുണ്ടാക്കാനായി
എന്ന്
വിലയിരുത്തിയിട്ടുണ്ടാേ;
വിശദാംശം അറിയിക്കുമാേ
?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ ഉന്നമനം
4382.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
ആരോഗ്യപരവും
വിദ്യാഭ്യാസപരവും
സാമ്പത്തികപരവുമായ
വികസനം ലക്ഷ്യമിട്ട്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡം എന്താണ് എന്ന്
അറിയിക്കുമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ ക്ഷേമം
4383.
ശ്രീ.ആര്.
രാജേഷ്
,,
കെ.യു. ജനീഷ് കുമാര്‍
,,
കെ.ഡി. പ്രസേനന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിനും
അവര്‍ക്ക്
പഠനോപാധികള്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇവര്‍ക്കായുള്ള
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ എത്ര
ശതമാനം
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
ഹോസ്റ്റലില്‍ പ്രവേശനം
ലഭിക്കാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വകാര്യ
ഹോസ്റ്റലുകളില്‍
താമസിക്കുവാന്‍
പ്രതിമാസം എത്ര രൂപയാണ്
നല്‍കിവരുന്നത്;
(ഡി)
വിദേശത്ത്
ഉന്നതപഠനം
നടത്തുന്നതിന് എത്ര
പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
അറിയിയ്ക്കാമോ?
കാവാരിക്കുളം
കണ്ഠന് കുമാരന്
സ്മാരകമന്ദിരം
4384.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
പ്രവര്‍ത്തകനും സാമൂഹിക
പരിഷ്ക്കര്‍ത്താവും
നവോത്ഥാനനായകനും
ശ്രീമൂലം പ്രജാസഭാംഗവും
ആയിരുന്ന കാവാരിക്കുളം
കണ്ഠന് കുമാരന്റെ
സ്മരണയ്ക്കായി
അദ്ദേഹത്തിന്റെ
ജന്മനാട്ടില്
ഏതെങ്കിലും തരത്തിലുളള
സ്മാരകമന്ദിരം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കാവാരിക്കുളം
കണ്ഠന്
കുമാരനെക്കുറിച്ചുളള
വിവരങ്ങള്‍ കേരള
നവോത്ഥാന
ചരിത്രത്തിന്റെ ഭാഗമായി
സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
സാംസ്കാരിക വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
ആറളം
ഫാമിലെ പട്ടികവിഭാഗങ്ങളുടെ
പുരോഗതിക്കായി സമഗ്ര വികസന
പദ്ധതി
4385.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
ഫാമിലെ
പട്ടികവിഭാഗങ്ങളുടെ
പുരോഗതിക്കായി സമഗ്ര
വികസന പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ആറളത്തെ
വികസന പദ്ധതിയില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആറളം
നിവാസികള്‍ക്ക്
വാസഗൃഹങ്ങള്‍
നിര്‍മ്മിച്ച്
നല്‍കുന്നത് സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ആറളം
പ്രദേശത്തിന്റെ
അടിസ്ഥാനസൗകര്യവികസനത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
പുനരധിവാസ
മേഖലയിലെ
വന്യമൃഗങ്ങളുടെ ശല്യം
ഒഴിവാക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പഠനമുറി
പദ്ധതി
4386.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നടപ്പിലാക്കുന്ന
പഠനമുറി പദ്ധതി പ്രകാരം
ഏറനാട് മണ്ഡലത്തില്‍
എത്ര
ഗുണഭോക്താക്കള്‍ക്ക്
ധനസഹായം/പഠനമുറി
അനുവദിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ അംബേദ്കര്‍
സ്വാശ്രയ ഗ്രാമപദ്ധതി
4387.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ
ഗ്രാമപദ്ധതിയുടെ
ഭാഗമായി മഞ്ചേരി
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ; 2016
മുതലുള്ള പദ്ധതികളുടെ
വിശദാംശം വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
അതിന്റെ പുരോഗതി
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ പട്ടികജാതി
വിഭാഗക്കാര്‍ക്കായുള്ള
പദ്ധതികള്‍
4388.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മണലൂര്‍
മണ്ഡലത്തിലെ പട്ടിക
ജാതി വിഭാഗങ്ങള്‍ക്കായി
ഇതുവരെയായി ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
തുക അനുവദിച്ചു എന്ന്
പഞ്ചായത്ത് /
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍ വര്‍ഷം
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍
2017-18, 2018-19
വര്‍ഷങ്ങളില്‍ തുക
വിനിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ; ഫണ്ട്
വിനിയോഗിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ?
ഹരിപ്പാട്
സെെബര്‍ ശ്രീ പ്രോജക്ട്
4389.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
സെെബര്‍ ശ്രീ
പ്രോജക്ടിന്റെ
പ്രവര്‍ത്തനം ഫണ്ടിന്റെ
അപര്യാപ്തത കാരണം
തടസ്സപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രോജക്ടിന് ഇൗ വര്‍ഷം
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
പാവപ്പെട്ട
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള ഇൗ
പ്രോജക്ടിന് ആവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിജ്ഞാന്
വാടികള്‍
4390.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴില്‍ വിജ്ഞാന്
വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എത്രയെണ്ണം;
പ്രസ്തുത വിജ്ഞാന്
വാടികള്ക്ക് വകുപ്പ്
നല്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണ്?
പട്ടികജാതി
കോളനികളിലെ കുട്ടികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്താൻ പദ്ധതി
4391.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി.
കോളനികളിലെ കുട്ടികള്‍
വിദ്യാഭ്യാസ
നിലവാരത്തില്‍ വേണ്ടത്ര
പുരോഗതി
കൈവരിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി
കോളനികളിലെ കുട്ടികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചു വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
എസ്.സി.
കോളനികളിലെ കുട്ടികളുടെ
അടിസ്ഥാന വിദ്യാഭ്യാസ
നിലവാരം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
ഉപരിപഠന സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എസ്.സി.
കോളനികളിലെ
സാമൂഹ്യ-സാമ്പത്തിക
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
കൂടുതല്‍ മെച്ചപ്പെട്ട
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണം
4392.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിലും
കാലവര്‍ഷക്കെടുതിയിലും
വീടുകള്‍ പൂര്‍ണ്ണമായും
തകര്‍ന്ന്
വാസയോഗ്യമല്ലാതായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
എത്ര തുകയാണ്
നല്‍കിവരുന്നത്; എത്ര
ഗുണഭോക്താക്കളെയാണ്
തെരഞ്ഞെടുത്തിട്ടുളളത്;
(ബി)
ഗുണഭോക്താക്കള്‍ക്ക്
യഥാസമയം തുകവിതരണം
ചെയ്യാത്ത സാഹചര്യം
നിലവിലുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര പേര്‍ക്കാണ്
മുഴുവന്‍ തുകയും വിതരണം
ചെയ്യാന്‍ കഴിഞ്ഞത്;
നാളിതുവരെ ഒരു ഗഡു
പോലും വിതരണം ചെയ്യാത്ത
എത്ര ഗുണഭോക്താക്കള്‍
നിലിവിലുണ്ട്; എത്ര
വീടുകള്‍
പൂര്‍ത്തിയായിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രത്യേക
പരിഗണന അര്‍ഹിയ്ക്കുന്ന
വിഭാഗമായിട്ടുപോലും
യഥാസമയം പദ്ധതി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ
കാരണമെന്താണെന്ന്
അറിയിക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ അംബേദ്കര്‍
ഗ്രാമം പദ്ധതി
4393.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണ ഏജന്‍സി
ഏതാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അടിയന്തരമായി
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്ക്
വിവാഹധനസഹായം
4394.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങളിലെ
പെണ്‍കുട്ടികള്‍ക്ക്
വിവാഹധനസഹായം നല്കുന്ന
പദ്ധതി പ്രകാരം
തിരുവനന്തപുരം
ജില്ലയില്‍
എത്രപേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
എത്ര രൂപയുടെ ധനസഹായം
നല്‍കിയെന്നും
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി
4395.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
2019-20 ല്‍
നെയ്യാറ്റിന്‍കര
നിയാേജകമണ്ഡലത്തില്‍
ഏതു പട്ടികജാതി
കാേളനിയെയാണ്
ഉള്‍പ്പെടുത്തിയത്
എന്ന് വ്യക്തമാക്കാമാേ;
എത്ര കാേടി രൂപയുടെ
ഭരണാനുമതി ആണ്
നല്‍കുന്നതെന്ന്
വിശദമാക്കാമാേ ;
(ബി)
അംബേദ്കര്‍
ഗ്രാമം പദ്ധതി 2019-20
ല്‍ ഏത് ഏജന്‍സിയെയാണ്
നിര്‍മ്മാണ പ്രവൃത്തി
നടത്തുന്നതിന്
ചുമതലപ്പെടുത്തുന്നത്
എന്ന് വ്യക്തമാക്കാമാേ
;
(സി)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
മുന്‍പ് പ്രവൃത്തികള്‍
ഏല്‍പ്പിച്ച ജില്ലാ
നിര്‍മ്മിതി കേന്ദ്രം
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതില്‍
വിഴ്ചവരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
പുതിയ
പ്രവൃത്തികള്‍ക്ക്
നിര്‍മ്മിതി
കേന്ദ്രത്തിനെ
ചുമതലപ്പെടുത്തുമാേ
എന്ന് വിശദമാക്കാമാേ;
(ഡി)
പ്രസ്തുത
പ്രവൃത്തിയ്ക്കായി
എം.എല്‍.എ.
നിര്‍ദ്ദേശിക്കുന്ന
ഏജന്‍സിയെ
ചുമതലപ്പെടുത്തുവാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കുമോ?
ആറളം
ആദിവാസി പുനരധിവാസ പദ്ധതി
4396.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
ആദിവാസി പുനരധിവാസ
പദ്ധതി പ്രകാരം എത്ര
ഏക്കര്‍ ഭൂമി ഇതിനകം
വിതരണം ചെയ്തെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്കാണ്
ഇതിനകം പ്രയോജനം
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ; ഭൂമി
ലഭ്യമായ എല്ലാ
കുടുംബങ്ങളും അവിടെ
താമസിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
പട്ടയം
നല്‍കിയിട്ടും
താമസിക്കാത്ത എത്ര
കുടുംബങ്ങളുണ്ടെന്ന്
അറിയിക്കാമോ; പ്രസ്തുത
ഭൂമി തിരിച്ചെടുത്ത്
അര്‍ഹതപ്പെട്ടവര്‍ക്ക്
വിതരണം ചെയ്യുന്ന
കാര്യം
ആലോചിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആനക്കയം
പട്ടികവര്‍ഗ്ഗ കോളനിയിലെ
ജനങ്ങളുടെ പുനരധിവാസം
4397.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തോടനുബന്ധിച്ചുണ്ടായ
ഉരുള്‍പൊട്ടലിനെ
തുടര്‍ന്ന്
അതിരപ്പിള്ളി
പഞ്ചായത്തിലെ ആനക്കയം
പട്ടികവര്‍ഗ്ഗ
കോളനിയിലെ ജനങ്ങള്‍
കോളനി വിട്ടുപോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉരുള്‍പൊട്ടലിന്റെ
ഭയംമൂലം തിരികെ
കോളനിയിലേയ്ക്ക്
മടങ്ങാതെ
സമീപപ്രദേശത്തെ
പാറയില്‍ ഷെഡ് കെട്ടി
താമസിച്ചുവരുന്ന
ഇവര്‍ക്ക് പുതുതായി
താമസസ്ഥലം
അനുവദിച്ചുനല്‍കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
അംബേദ്കര്‍
വികസന പദ്ധതിയില്‍
ഉള്‍പ്പെട്ട് അനുമതി
ലഭിച്ച ആനക്കയം
കോളനിയില്‍ പ്രസ്തുത
വികസന പദ്ധതി
നടപ്പാക്കാന്‍ കഴിയാത്ത
സാഹചര്യത്തില്‍
വാച്ചുമരം കാടര്‍
കോളനിയിലേയ്ക്ക്
പ്രസ്തുത പദ്ധതി മാറ്റി
അനുവദിച്ചു നല്കുവാന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നിക്ഷിപ്തവനഭൂമി വിതരണം
4398.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നിക്ഷിപ്ത വനഭൂമി
വിതരണം ചെയ്യുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
(ബി)
എത്ര
ഏക്കര്‍ വനഭൂമി
വിതരണത്തിനായി കേന്ദ്ര
സര്‍ക്കാരിന്റെയും
സുപ്രീംകോടതിയുടെയും
അനുമതി ലഭിച്ചു; അതില്‍
ഇതിനകം എത്ര ഏക്കര്‍
നിക്ഷിപ്ത വനഭൂമി
വിതരണം ചെയ്തു; എത്ര
കുടുംബങ്ങള്‍ക്ക്
അതിന്റെ ആനുകൂല്യം
ലഭിച്ചു;
(സി)
ശേഷിക്കുന്ന
ഭൂമി വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
വാസയോഗ്യവും
കൃഷിയോഗ്യവുമായ
ഭൂമിയാണ് വിതരണം
ചെയ്യുന്നതെന്ന് ഉറപ്പ്
വരുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
പ്രൊഫഷണല്‍
മേഖലയില്‍
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍
4399.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്ഗ്ഗവിഭാഗത്തിലുള്ള
ഉദ്യോഗാര്‍ത്ഥികള്‍
പ്രൊഫഷണല്‍ മേഖലയില്‍
വളരെ കുറവാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരെ
പ്രൊഫഷണല്‍ മേഖലയിലെ
തൊഴിലുകളില്‍
എത്തിക്കുന്നതിന്
വകുപ്പ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
വിജയപ്രദമാണോ; എങ്കില്‍
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളില്‍
എത്രപേര്‍ക്ക്
പ്രൊഫഷണല്‍ മേഖലയില്‍
തൊഴില്‍ ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിലെ
പ്രമോട്ടര്‍മാര്‍ക്ക്
നല്കുന്ന ഓണേറേറിയം ,
യാത്രാ ബത്ത
4400.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പില്‍ സേവനം
അനുഷ്ഠിക്കുന്ന
പ്രമോട്ടര്‍മാര്‍ക്ക്
നിലവില്‍ ലഭ്യമായി
കൊണ്ടിരിക്കുന്ന
ഓണറേറിയം,യാത്രാ ബത്ത
എന്നിവ എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് 2019-20
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിലോ
ധനാഭ്യര്ത്ഥനയിലോ
ഏതെങ്കിലും തരത്തിലുള്ള
പ്രഖ്യാപനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ അത് ഏത്
നിരക്കിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ആയത്
പ്രകാരം ഓണറേറിയം
വര്‍ദ്ധിപ്പിച്ചത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
ഇല്ലെങ്കില്‍
ഉത്തരവിറങ്ങാനുള്ള
കാലതാമസ്സത്തിന്റെ
കാരണം വ്യക്തമാക്കാമോ ;
(ഡി)
പ്രമോട്ടര്‍മാരുടെ
യാത്ര ബത്ത
വര്‍ദ്ധിപ്പിച്ചത്
സംബന്ധിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ
; എങ്കില്‍ എത്ര
രൂപയാണ്
വര്‍ദ്ധിപ്പിച്ചത് ;
ഇതിന് സ്വീകരിച്ച
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രമോട്ടര്‍മാരുടെ
ഓണറേറിയം യാത്രാബത്ത
എന്നിവ കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ ?
കമ്മ്യൂണിറ്റി
കിച്ചന് പദ്ധതി
4401.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പോഷക സമ്പുഷ്ടമായ
ആഹാരം
ലഭ്യമാക്കുന്നതിന്
ആവിഷ്ക്കരിച്ച
കമ്മ്യൂണിറ്റി കിച്ചന്
പദ്ധതിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര ഊരുകളിലാണ് പദ്ധതി
പ്രാവര്ത്തികമാക്കിയിട്ടുളളത്;
പ്രസ്തുത പദ്ധതി
വിജയപ്രദമാണോ;
ഇല്ലെങ്കില്‍ പദ്ധതി
നേരിടുന്ന
വെല്ലുവിളികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
പദ്ധതിക്കായി 2018-19
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്;
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
2019-20
സാമ്പത്തിക വര്‍ഷം ഈ
പദ്ധതിക്ക്
വകയിരുത്തിയിട്ടുളള തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക് തടയാന്‍
പദ്ധതികള്‍
4402.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
പി.വി. അന്‍വര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍
ഇടയ്ക്ക് വച്ച് പഠനം
നിര്‍ത്തി
പോകുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരമുള്ള
കൊഴിഞ്ഞുപോക്ക്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
വിദ്യാലയങ്ങളില്‍
നിന്നും പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിനായി
നടപ്പിലാക്കിയ
ഗോത്രബന്ധു പദ്ധതി
കൂടുതല്‍ പട്ടികവര്‍ഗ്ഗ
മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളെ
സ്കൂളുകളില്‍
എത്തിയ്ക്കുന്നതിന്
ആരംഭിച്ച ഗോത്രസാരഥി
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ചികിത്സാ ധനസഹായം
4403.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2019 സെപ്റ്റംബര്‍ 30
വരെ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
ചികിത്സാ ധനസഹായം
നല്‍കിയിട്ടുണ്ട്;
തുകയുടെ വിശദാംശം സഹിതം
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
നല്‍കിവരുന്ന ചികിത്സാ
ധനസഹായത്തിന്റെ പരിധി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമാേ ;
ഇപ്പാേള്‍ നല്‍കിവരുന്ന
ആനുകൂല്യങ്ങളുടെ
വിശദാംശം നല്കുമാേ ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ചികിത്സാ ധനസഹായം
4404.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് 2019
സെപ്റ്റംബര്‍ 30 വരെ
എത്ര തുക ചികിത്സാ
ധനസഹായമായി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്കുമാേ;
(ബി)
ചികിത്സാ
ധനസഹായത്തിന്റെ പരിധി
ഉയര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ ?
പട്ടികജാതിക്കാരുടെ
ചികിത്സാ സഹായത്തിന്
ഓണ്‍ലൈന്‍ അപേക്ഷ
4405.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
വിഭാഗത്തില്‍പെട്ടവരുടെ
ചികിത്സാ സഹായധന
അപേക്ഷകള്‍ അതത്
ബ്ലോക്ക്/നഗരം
പട്ടികജാതി
ഓഫീസര്‍മാരുടെ
ശിപാര്‍ശയോടെ ജില്ലാ
ഓഫീസുകള്‍ വഴിയാണോ
മന്ത്രിയുടെ
ഓഫീസിലേക്ക്
അംഗീകാരത്തിനും
അനുമതിക്കുമായി
വരുന്നത്;
(ബി)
ബ്ലോക്ക്/നഗര
പട്ടികജാതി വികസന
ഓഫീസുകളില്‍ നിന്ന്
നേരിട്ട് മന്ത്രിയുടെ
ഓഫീസിലേക്ക്
എത്തുന്നവിധം
അപേക്ഷകള്‍ കൈകാര്യം
ചെയ്യാന്‍ ആവശ്യമായ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
മുഖ്യമന്ത്രിയുടെ
ചികിത്സാനിധിയിലേക്ക്
അപേക്ഷ ഓണ്‍ലൈനില്‍
സമര്‍പ്പിക്കുന്നത്
പോലെ ആവശ്യമായരേഖകള്‍
സഹിതം ഓണ്‍ലൈനില്‍
സമര്‍പ്പിച്ചതിന് ശേഷം
ഹാര്‍ഡ് കോപ്പി അതാത്
ബ്ലോക്ക് ഓഫീസുകളില്‍
സമര്‍പ്പിക്കേണ്ടതുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സി.എം.ഡി.ആര്.എഫ്.
പോലെ പൂര്‍ണ്ണമായും
ഓണ്‍ലൈന്‍ രീതി
അവലംബിക്കുന്നതിനു
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ?
ഹോസ്റ്റലുകളുടെ
നിലവാരം
4406.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
നിയന്ത്രണത്തിലുളള
സംസ്ഥാനത്തെ വിവിധ
ഹോസ്റ്റലുകളുടെ നിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം പ്രസ്തുത
ഹോസ്റ്റലുകളില്‍
വിജിലന്‍സ് നടത്തിയ
മിന്നല്‍ പരിശോധനയില്‍
എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയത്;
(സി)
പ്രസ്തുത
വിജിലന്‍സ്
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
വകുപ്പിന്റെ
നിയന്ത്രണത്തിലുളള
പ്രീമെട്രിക്,
പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകള്‍ യൂണിസെഫ്
നിഷ്ക്കര്‍ഷിച്ച
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എസ്.സി./എസ്.റ്റി.
വിഭാഗത്തിലെ നിര്‍ധനരായ
വിധവകള്‍ നേരിടുന്ന ജപ്തി
ഭീഷണി
4407.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കീഴിലെ കെ.എസ്.എഫ്.ഇ.,
കെ.എഫ്.സി. തുടങ്ങിയ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നുളള വായ്പാ
കുടിശ്ശികയ്ക്ക്
എസ്.സി./എസ്.റ്റി.
വിഭാഗത്തില്‍പ്പെട്ട
നിര്‍ധനരായ വിധവകളുടെ
കിടപ്പാടങ്ങള്‍ വരെ
ജപ്തി ഭീഷണി
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എസ്.സി./എസ്.റ്റി.
വിഭാഗത്തിലെ
അര്‍ഹരായവര്‍ക്ക്
എസ്.സി./എസ്.റ്റി.
ഫണ്ടില്‍ നിന്നും തുക
വകയിരുത്തി ജപ്തിയില്‍
നിന്നും
ഒഴിവാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
പട്ടിക
ജാതി വികസന വകുപ്പില്‍
നിന്നുള്ള വായ്പ എഴുതി
തള്ളുന്നതിന് നടപടി
4408.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി വികസന വകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ എടുത്തിട്ട് അത്
തിരിച്ചടക്കുന്നവരുടെ
എണ്ണത്തില്‍ കുറവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എത്ര ശതമാനമാണ് നിലവിലെ
തിരിച്ചടവ്;
വ്യക്തമാക്കുമോ;
(ബി)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍, സഹകരണ
സ്ഥാപനങ്ങള്‍,
ബാങ്കുകള്‍ എന്നിവയില്‍
നിന്നും എടുത്ത
31.03.2014-ന്
തിരിച്ചടവ് കാലാവധി
കഴിഞ്ഞ്
കുടിശ്ശികയായിട്ടുള്ള
വായ്പകള്‍ എഴുതി
തള്ളിയതിന്റെ ആനുകൂല്യം
എത്രപേര്‍ക്ക് നല്കി;
(സി)
ഇനി
എത്ര അപേക്ഷകളില്‍
തീരുമാനം
എടുക്കുവാനുണ്ട്;
പ്രസ്തുത അപേക്ഷകളില്‍
തീരുമാനം വെെകുന്നത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ?
പട്ടികജാതി
വിഭാഗക്കാരുടെ വായ്പ എഴുതി
തളളുന്നതിന് നടപടി
4409.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍
സര്‍ക്കാര്‍
വകുപ്പുകള്‍, സഹകരണ
സ്ഥാപനങ്ങള്‍,
കോര്പ്പറേഷന്
എന്നിവിടങ്ങളില്‍
നിന്നും
എടുത്തിട്ടുളളതും
31.03.2006-ല്‍
തിരിച്ചടവ് കാലാവധി
കഴിഞ്ഞതുമായ വായ്പ
കുടിശ്ശികകള്‍
എത്രയെണ്ണം എഴുതി
തള്ളിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
വായ്പ എടുത്ത്
കുടിശ്ശിക വന്നിട്ടുളള
ശാരീരികാവശതയിലായവരുടെയും
വായ്പ എഴുതി
തളളുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വീട്
വയ്ക്കുന്നതിന് ധനസഹായം
4410.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉരുള്‍പൊട്ടല്‍മൂലം
നിലവിലുള്ള സ്ഥലം വീട്
വയ്ക്കുന്നതിന്
അനുയോജ്യമല്ലാത്തതിനാല്‍
സ്ഥലം വാങ്ങി വീട്
വയ്ക്കുന്നതിന് ഫണ്ട്
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
കാരശ്ശേരി
ഗ്രാമപഞ്ചായത്തിലെ
തോട്ടക്കാട് സ്വദേശി
ശ്രീ. രാജന്റെ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
ടി
വ്യക്തിക്ക് സ്ഥലം
വാങ്ങി വീട്
വയ്ക്കുന്നതിന് ധനസഹായം
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പന്തപ്ര
ആദിവാസി കോളനിയിലെ ആദിവാസി
കുടുംബങ്ങളുടെ പുനരധിവാസം
4411.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തിലെ പന്തപ്ര
ആദിവാസി കോളനിയിലെ
അറുപത്തിയേഴ്
കുടുംബങ്ങള്‍ക്ക്
പുനരധിവാസത്തിന് സ്ഥലം
അനുവദിച്ചെങ്കിലും ഭവന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
വീട്
നിര്‍മ്മിക്കുവാന്‍
അനുവദിച്ച
പതിനഞ്ച്സെന്റ്
സ്ഥലത്തെ തേക്ക്
മരങ്ങളും മറ്റ്
മരങ്ങളും മുറിച്ച്
മാറ്റാത്തത് മൂലം വീട്
നിര്‍മ്മാണം
സാധ്യമാകാത്ത സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
വീട് വയ്ക്കുവാനുളള
ഭാഗത്തെ മരങ്ങള്‍
മുറിച്ച് നീക്കുന്ന
പ്രവൃത്തി എന്നത്തേക്ക്
തീരുമെന്ന്
അറിയിക്കാമോ;
(ഡി)
പന്തപ്ര
കോളനിയിലെ
കുടുംബങ്ങളുടെ ഭവന
നിര്‍മ്മാണം
വേഗത്തിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികവര്‍ഗ
വിഭാഗക്കാര്‍ക്ക് ഭൂമി
നല്കുന്ന പദ്ധതി
4412.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിത പട്ടികവര്‍ഗ
വിഭാഗക്കാര്‍ക്കായി
ഭൂമി വാങ്ങി നല്കുന്ന
പദ്ധതി കാസര്‍ഗോഡ്
ജില്ലയില്‍
നടപ്പാക്കുന്നതിനായി
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ജില്ലയില്‍
ഭൂമി വിട്ടു
നല്‍കുന്നതിനായി
ഏതെങ്കിലും സ്ഥലം
ഉടമകള്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സ്വകാര്യ
വ്യക്തികളില്‍ നിന്ന് ഈ
പദ്ധതിക്കായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ ?
പട്ടികജാതി
വിഭാഗത്തിന് അനുവദിക്കുന്ന
വീടുകള്‍
4413.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിന് വിവിധ
സ്കീമുകളില്‍
അനുവദിക്കുന്ന
വീടുകളില്‍ നല്ലൊരു
ശതമാനവും പണി
പൂര്‍ത്തീകരിക്കാതെ
പാതിവഴിയില്‍
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സൂചിപ്പിച്ച
പ്രശ്നത്തിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പട്ടികജാതി
വികസന വകുപ്പ്
നിയോഗിച്ച
ഉദ്യോഗസ്ഥന്മാരും
സൂപ്പര്‍വൈസര്‍മാരും
മറ്റ്
ഉത്തരവാദിത്തപ്പെട്ടവരും
ഭവന നിര്‍മ്മാണ
പുരോഗതിയില്‍
കാണിക്കേണ്ട ജാഗ്രത
പുലര്‍ത്തുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പട്ടികജാതി
വിഭാഗത്തിന് ഭവന
നിര്‍മ്മാണത്തിന്
അനുവദിച്ച തുക യഥാസമയം
പ്രായോഗികമായി
വിനിയോഗിച്ച് വീട് പണി
പൂര്‍ത്തീകരിക്കുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ
മേല്‍നോട്ടം
ഉറപ്പാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
പട്ടികജാതി പട്ടിക വര്‍ഗ്ഗ
വിഭാഗത്തിലെ എല്ലാ
കുടുംബങ്ങളെയും ലൈഫ്
സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ
പദ്ധതിയിൽ ഉൾപെടുത്താൻ
നടപടി
4414.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
സമ്പൂര്‍ണ്ണ
ഭവനനിര്‍മ്മാണ
പദ്ധതിയില്‍ പട്ടികജാതി
പട്ടിക വര്‍ഗ്ഗ
വിഭാഗത്തിലെ എല്ലാ
കുടുംബങ്ങളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പട്ടികജാതി
പട്ടികവര്ഗ്ഗത്തില്പ്പെടുന്നതും
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ടതുമായ എല്ലാ
അര്‍ഹരായവരെയും
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ട്
വകുപ്പുകള്‍
പരിശോധിച്ച്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)
പദ്ധതിയില്‍
ഉള്‍പ്പെടാതെപോയ
പ്രസ്തുത മണ്ഡലത്തിലെ
അര്‍ഹരായവരെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഈ വകുപ്പുകള്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഗുണഭോക്താക്കളുടെ
അറിവില്ലായ്മ കൊണ്ട്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടാതെ പോകുന്ന
സ്ഥിതിവിശേഷം
നിലവിലുള്ളതുകാരണം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ ഇത്തരം
പദ്ധതികളുടെ ആനുകൂല്യം
ബന്ധപ്പെട്ട
വിഭാഗത്തില്‍പ്പെട്ട
എല്ലാ
അര്‍ഹരായവര്‍ക്കും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം ജില്ലയിലെ മതില്‍മൂല
കോളനിയിലെ ദുരിത ബാധിതര്‍
4415.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-
ലെ ഉരുള്‍ പൊട്ടലില്‍
വീടും പുരയിടവും
നഷ്ടപ്പെട്ട മലപ്പുറം
ജില്ലയിലെ ചാലിയാര്‍
പഞ്ചായത്തിലെ മതില്‍മൂല
കോളനിയിലെ ദുരിത
ബാധിതരെ
പുനരധിവസിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കോളനിയിലെ എത്ര
കുടുംബങ്ങളെ
എവിടെയൊക്കെയാണ്
ഇതിനകം
പുരനരധിവസിപ്പിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
വകുപ്പിന്റെ കീഴില്‍
നിലമ്പൂര്‍ ജവഹര്‍
കോളനിയില്‍ മതില്‍മൂല
കോളനിയിലെ എത്ര
കുടുംബങ്ങള്‍ക്ക്
പുതുതായി സ്ഥലം
നല്‍കിയിട്ടുണ്ട്; ഈ
സ്ഥലം കോളനിയില്‍ ഏത്
ഭാഗത്താണ്
അനുവദിച്ചിട്ടുള്ളത്;
അനുവദിച്ച സ്ഥലത്തിന്റെ
നാല് അതിരുകള്‍
വ്യക്തമാക്കാമോ;
(ഡി)
മതില്‍മൂല
കോളനിയിലെ എത്ര
കുടുംബങ്ങളെയാണ്
ചാലിയാര്‍ പഞ്ചായത്തിലെ
വനഭൂമിയില്‍
പുനരധിവസിപ്പിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഇ)
മതില്‍മൂല
കോളനിയിലെ വീടും
പുരയിടവും നഷ്ടപ്പെട്ട
കുടുംബങ്ങളെ ഇനിയും
പുനരധിവസിപ്പിക്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ എണ്ണം
വ്യക്തമാക്കാമോ?
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികളുടെ
നവീകരണം
4416.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ നവീകരണ
പദ്ധതിയുടെ ഭാഗമായി
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികജാതി കോളനികളിലെ
നവീകരണത്തിനായാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
കോളനികളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സി ഏതെന്നും
കരാര്‍ കാലാവധി
എത്രയെന്നും
വ്യക്തമാക്കാമോ ;
(സി)
ഓരോ
കോളനികളിലെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ ;
(ഡി)
ഏതെങ്കിലും
കോളനികളില്‍
നിര്‍മ്മാണം
നടത്തുന്നതിന്
തടസ്സങ്ങളുണ്ടോ ;
വിശദമാക്കാമോ ?
ആലത്തൂര്‍
മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ
വികസന പദ്ധതി
4417.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമ വികസന
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള
കോളനികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മാനന്തവാടി
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമ വികസന പദ്ധതി പ്രകാരം
നടപ്പാക്കുന്ന പ്രവൃത്തികള്‍
4418.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമ വികസന പദ്ധതി
പ്രകാരം മാനന്തവാടി
മണ്ഡലത്തിലെ
കോളനികളില്‍
നടപ്പാക്കുന്ന
പ്രവൃത്തികളിലൂടെ
പുരോഗതി അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
അംബേദ്കര്‍
ഗ്രാമവികസന പദ്ധതി
പ്രവൃത്തികളില്‍ കാലതാമസം
4419.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയിലെ
പ്രവൃത്തികളില്‍
വരുത്തുന്ന കാലതാമസം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കോളനികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
ഇവയില്‍
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ബാക്കി പ്രവൃത്തികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
സങ്കേതങ്ങള്‍
4420.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍ നിലവില്‍
എത്ര പട്ടികവര്‍ഗ്ഗ
സങ്കേതങ്ങള്‍ ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഈ സങ്കേതങ്ങളില്‍
ഏതൊക്കെ തരത്തിലുളള
വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
സമഗ്രവികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും കര്‍മ്മ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
മഴുവന്നൂര്‍
വിട്ടൂര് കോളനിയിൽ
സ്വയംപര്യാപ്തഗ്രാമം
4421.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
മഴുവന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
വിട്ടൂര് കോളനിയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
നല്കുന്നതില്
വന്നിട്ടുള്ള കാലതാമസം
വിശദമാക്കാമോ?
വടകുന്നപ്പുഴ
കോളനി നവീകരണം
4422.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
2018-19 ലെ അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
നിര്‍ദ്ദേശിച്ച
കോളനിക്ക് പകരമായി
നല്കിയ മുളക്കുളം
പഞ്ചായത്തിലെ
വടകുന്നപ്പുഴ കോളനി
നവീകരണവുമായി
ബന്ധപ്പെട്ട് ഉത്തരവ്
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനി നവീകരണവുമായി
ബന്ധപ്പെട്ട് വകുപ്പുതല
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഈ
കോളനി നവീകരണവുമായി
ബന്ധപ്പെട്ട് ഉത്തരവ്
എത്രയും വേഗം
ഇറക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
കോളനികളില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന പ്രവര്‍ത്തനങ്ങള്‍
4423.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖാന്തിരം
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
കോളനികളില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുതു
മണ്ഡലത്തിലെ പട്ടികജാതി
കോളനികളുടെ പേരും അവിടെ
എത്ര കുടുംബങ്ങള്‍
താമസിക്കുന്നുവെന്ന
വിവരവും ലഭ്യമാക്കാമോ?
പെരിന്തല്‍മണ്ണയിലെ
അംബേദ്കര്‍ സ്വാശ്രയഗ്രാമം
പദ്ധതി പ്രവൃത്തികള്‍
4424.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
അംബേദ്കര്‍
സ്വാശ്രയഗ്രാമം പദ്ധതി
പ്രകാരം ഈ സര്‍ക്കാര്‍
ഏതെല്ലാം കോളനികളില്‍
എന്തെല്ലാം തരത്തിലുള്ള
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലെ
സ്ഥിതി,പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ള
പ്രവൃത്തികള്‍
എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മണ്ഡലത്തില്‍
അംബേദ്കര്‍
സ്വാശ്രയഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡപ്രകാരം
അര്‍ഹതയുള്ള എത്ര
കോളനികള്‍
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ഈ മണ്ഡലത്തിലെ ഏതെല്ലാം
കോളനികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(ഇ)
മണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
പ്രളയകാലത്ത് നേരിട്ട
നാശനഷ്ടങ്ങള്‍ക്ക്
എന്തെല്ലാം സഹായം
ലഭ്യമാക്കുവാന്‍
പട്ടികജാതി വികസന
വകുപ്പിന്
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
വാളയാര്‍
പീഡനക്കേസ്
4425.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എം.
വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
വാളയാറില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രണ്ട് പെണ്‍കുട്ടികള്‍
ക്രൂരമായ
പീഡനത്തെത്തുടര്‍ന്ന്
ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞ കേസിലെ
പ്രതികള്‍ക്ക് ജാമ്യം
ലഭിച്ചത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേസില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പ്
നടത്തിയ ഇടപെടല്‍
വിശദമാക്കാമോ;
(സി)
കേസിന്റെ
പുനരന്വേഷണത്തിനായി
വകുപ്പ് ആഭ്യന്തര
വകുപ്പിനോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
അതിക്രമങ്ങളുമായി ബന്ധപ്പെട്ട
ക്രിമിനല്‍ കേസ്സുകള്‍
4426.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് എത്ര
ക്രിമിനല്‍ കേസ്സുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ലൈംഗികാതിക്രമങ്ങളുമായി
ബന്ധപ്പെട്ടവയുടെ
കണക്ക് പ്രത്യേകം
ലഭ്യമാക്കാമോ?
ഐ.റ്റി.
അനുബന്ധ മേഖലയില്‍ പരിശീലനം
4427.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
കീഴില്‍ ഐ.റ്റി.
അനുബന്ധ മേഖലയില്‍
പരിശീലനം നല്കുന്ന
സെന്റര്‍ ഓഫ്
എക്സലന്‍സ്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
കോഴ്സുകളാണ് പ്രസ്തുത
സ്ഥാപനങ്ങളില്‍
നടത്തുന്നത്; നിലവില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
അവിടെ പ്രവേശനം
നല്‍കിയിട്ടുണ്ട്?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശപഠനത്തിന് സഹായം
4428.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശപഠനത്തിന്
സാമ്പത്തിക സഹായം
നല്‍കുന്നതിന്
എന്താെക്ക പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായം
ലഭ്യമായിട്ടുണ്ട്;
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മത്സ്യത്തൊഴിലാളി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റെെപ്പന്റ്
4429.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോഴ്സുകള്‍
പഠിച്ചുവരുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മത്സ്യത്തൊഴിലാളി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം സ്റ്റെെപ്പന്റ്
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
അതത്
അദ്ധ്യയനവര്‍ഷത്തിന്റെ
ആരംഭത്തില്‍ത്തന്നെ
സ്റ്റെെപ്പന്റ്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
ഐ.ടി.ഐയുടെ വികസനം
4430.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
പട്ടികജാതി വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐ യുടെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ യുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഐ.ടി.ഐ യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ?
ഞാറനീലിയില്‍
ട്രൈബല്‍ ഐ.ടി.ഐ
4431.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തില്‍
പെരിങ്ങമല
ഗ്രാമപഞ്ചായത്തിലെ
ഞാറനീലിയില്‍ ട്രൈബല്‍
ഐ.ടി.ഐ.
ആരംഭിക്കുന്നതിന്റെ
നടപടികള്‍ ഏതുവരെയായി
എന്നറിയിക്കാമോ?
വാമനപുരം
മണ്ഡലത്തിലെ പ്രീ-മെട്രിക്
ഹോസ്റ്റലുകള്‍
4432.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിനു കീഴില്‍
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ എത്ര
പ്രീ-മെട്രിക്
ഹോസ്റ്റലുകള്‍
ഉണ്ടെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്ത്തിക്കുന്നവയുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(സി)
വാടകക്കെട്ടിടത്തില്‍
പ്രവര്ത്തിക്കുന്നവയുണ്ടെങ്കില്
അവയ്ക്ക് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
ഓരോ
ഹോസ്റ്റലിലെയും
നിലവിലെ കുട്ടികളുടെ
എണ്ണം എത്രയെന്ന്
അറിയിക്കാമോ?
കോര്‍പ്പസ്
ഫണ്ടില്‍ നിന്ന് കൊല്ലം
ജില്ലയ്ക്ക് അനുവദിച്ച തുക
4433.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊല്ലം ജില്ലയ്ക്ക്
അനുവദിച്ച തുക വര്‍ഷം
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് ഈ
കാലയളവില്‍ കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
അനുമതി നല്കിയ
പ്രവൃത്തികളുടെയും
അവയുടെ നിലവിലെ
സ്ഥിതിയുടെയും പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കിയത്
ആരുടെയെങ്കിലും
ശിപാര്ശപ്രകാരമാണെങ്കില്
ആയതിന്റെ വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(സി)
ജില്ലയില്‍
കോര്‍പ്പസ് ഫണ്ട്
പ്രകാരമുള്ള പദ്ധതി
രൂപീകരണം സംബന്ധിച്ച
വിവരങ്ങള്‍ യഥാസമയം
നിയമസഭാ സാമാജികരെ
കൃത്യമായി
അറിയിക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്കാന്
നടപടി സ്വീകരിക്കുമോ?
കോളനികളുടെ
നവീകരണത്തിനുള്ള ഫണ്ട്
വിനിയോഗം
4434.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി,
പട്ടികവകര്ഗ്ഗ
കോളനികളുടെ
നവീകരണത്തിന്
അനുവദിക്കുന്ന ഫണ്ട്
പൂര്‍ണ്ണമായും
ഉപയോഗപ്രദമാകുന്നുണ്ടോ
എന്ന് ഉറപ്പ്
വരുത്താന്‍ സര്‍ക്കാര്‍
എന്തെല്ലാം
നപടപടിക്രമങ്ങള് ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആദിവാസി
ഊരുകളില്‍ അടിസ്ഥാന സൗകര്യം
ഉറപ്പാക്കല്‍
4435.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസികളെ സംബന്ധിച്ച്
സ്ഥിതി
വിവരറിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആദിവാസി ഊരുകളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആദിവാസി
ഊരുകൂട്ടങ്ങള്‍
എടുക്കുന്ന
തീരുമാനങ്ങള്‍
അംഗീകരിക്കുവാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോതമംഗലം
കുട്ടമ്പുഴയിലെ ആദിവാസി
കുടുംബങ്ങള്‍ക്ക് വനാവകാശ
രേഖ
4436.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തിലെ ആദിവാസി
കോളനികളില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങള്‍ക്ക്
വനാവകാശ രേഖ
ലഭ്യമാക്കിയിട്ടുണ്ടെന്നും
ഇനി എത്ര
കുടുംബങ്ങള്‍ക്ക്
വനാവകാശ രേഖ
ലഭ്യമാക്കുവാനുണ്ടെന്നും
കോളനി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
വനാവകാശ രേഖ
കെെമാറുന്നതിന്
തടസ്സമെന്താണെന്നും
വനാവകാശ രേഖകള്‍
കെെമാറുവാന്‍ എന്ന്
സാധിക്കും എന്നും
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തിലെ
മുഴുവന്‍
ആദിവാസികുടുംബങ്ങള്‍ക്കും
വനാവകാശരേഖ
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വകുപ്പുകള്‍ക്ക് കീഴില്‍
പുറത്തിറക്കുന്ന
പ്രസിദ്ധീകരണങ്ങള്‍
4437.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വകുപ്പുകള്‍ക്ക്
കീഴില്‍
പുറത്തിറക്കുന്ന
പ്രസിദ്ധീകരണങ്ങള്‍
എതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രസിദ്ധീകരണങ്ങള്‍ക്കും
2018-19 സാമ്പത്തിക
വര്‍ഷത്തെ ചെലവ് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാലയളവിൽ
പ്രസിദ്ധീകരണങ്ങളിലെ
പരസ്യ ഇനത്തില്‍ ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രസിദ്ധീകരണങ്ങള്‍
ആര്‍ക്കെല്ലാമാണ്
നല്‍കുന്നതെന്നും
സൗജന്യമായിട്ടാണോ
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
അല്ലെങ്കിൽ
ഓരോന്നിനും ഈടാക്കുന്ന
തുക, അതിലൂടെ ആകെ
ലഭിച്ച വരുമാനം എന്നിവ
സംബന്ധിച്ച വിവരങ്ങൾ
അറിയിക്കാമോ?
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സാ സഹായം
4438.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി വകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര പേര്‍ക്ക്
ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായം ലഭ്യമാക്കാന്‍
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ?
കുറ്റ,
പള്ളിമുകള്‍ കോളനികളില്‍
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
4439.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ചതും
കെല് നിര്‍വ്വഹണം
നടത്തുന്നതുമായ
കുറ്റ,പള്ളിമുകള്‍
എന്നീ കോളനികളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
കരാര്‍
കാലാവധിക്കുള്ളില്‍
പൂര്‍ത്തീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
കുറ്റ
കോളനിയിലെ കുടിവെള്ള
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
താനൂര്‍
മണ്ഡലത്തിലെ അംബേദ്കര്‍
കോളനികളുടെ നവീകരണം
4440.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തില്‍
ഏതൊക്കെ അംബേദ്കര്‍
കോളനികള്‍ക്കാണ്
പ്രത്യേക ഫണ്ട്
വകയിരുത്തി പദ്ധതി
അനുവദിച്ചിട്ടുള്ളതെന്നും
ഇവയുടെ
നിര്‍മ്മാണപുരോഗതിയും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഏറ്റെടുത്ത സര്‍ക്കാര്‍
അംഗീകൃത ഏജന്‍സികള്‍
അനന്തമായി പണികള്‍
വൈകിപ്പിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നവീകരണ പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ പട്ടികജാതി
ക്ഷേമ മന്ത്രിയുടെ
ദുരിതാശ്വാസ നിധി സഹായം
4441.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി ക്ഷേമ
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വര്‍ക്കല
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഈ
ദുരിതാശ്വാസ നിധിയില്‍
നിന്നും
അനുവദിച്ചിട്ടുള്ള ആകെ
തുക എത്രയെന്ന്
വിശദമാക്കാമോ?
മുണ്ടേരി
വനത്തിനുള്ളിലെ കോളനി
നിവാസികളുടെ പുനരധിവാസം
4442.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുണ്ടേരി
വനത്തിനുള്ളിലെ കോളനി
നിവാസികളുടെ
പുനരധിവാസത്തിന് ഭൂമി
ലഭ്യമാക്കുന്ന നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഭൂമി
എന്നത്തേക്ക്
ലഭ്യമാകുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കുമ്പളപ്പാറ,
തരിപ്പ്പൊട്ടി,
വാണിയംപുഴ,
തണ്ടന്‍കല്ല് എന്നീ
നാല് കോളനികളിലെ
പുനരധിവാസം
സാധ്യമാകണമെങ്കില്‍
വനഭൂമി
വിട്ടുകിട്ടേണ്ടതായിട്ടുണ്ടോ;
(സി)
ഇതിന്
സംസ്ഥാന
സര്‍ക്കാരിന്റെയും
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെയും
അനുമതി ആവശ്യമുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രളയം
ബാധിച്ച ഈ കോളനി
നിവാസികളില്‍ ആര്‍ക്കും
അടിയന്തര സഹായധനമായ
പതിനായിരം രൂപ
ലഭിച്ചില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പട്ടികജാതി
വിഭാഗങ്ങളുടെ പുനരധിവാസ
പദ്ധതി
4443.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയിലെ
പതിനായിരം രൂപയില്‍
താഴെ വരുമാനമുള്ള
ദുര്‍ബല വിഭാഗങ്ങളുടെ
പുനരധിവാസ പദ്ധതി
പ്രകാരം ആലത്തൂര്‍
മണ്ഡലത്തിലെ എത്ര
പേര്ക്ക്ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് എത്ര
അപേക്ഷ ഈ
വിഭാഗക്കാരില്‍ നിന്ന്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഫണ്ട്
ലഭിക്കുന്നതിന്
ചെയ്യേണ്ടതെന്തെല്ലാമാണെന്നും
അതിന്റെ നിബന്ധനകള്‍
എന്തൊക്കെയാണെന്നും
വിവരിക്കാമോ?
കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച് മലപ്പുറം
ജില്ലയിലെ പ്രവൃത്തികള്‍
4444.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ല്‍ എസ്.സി. /എസ്.റ്റി.
കോര്‍പ്പസ് ഫണ്ടില്‍
നിന്ന് മലപ്പുറം
ജില്ലയ്ക്ക് എത്ര തുക
അനുവദിച്ചിരുന്നു;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
ഏറനാട് മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അവയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികളുടെ
വികസനം
4445.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോളനികള്‍ ഉണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
കോളനികളുടെ വികസനത്തിന്
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
4446.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പൊന്‍വള തെക്കേക്കര
കോളനി, എടയൂര്‍
പെറ്റേക്കളം കോളനി
എന്നിവയുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ജില്ലാ
ഓഫീസ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജോലിയും
ജീവനോപാധിയും നഷ്ടപ്പെട്ട
പട്ടികജാതി /പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ കണക്ക്
4447.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019 ലുണ്ടായ പ്രളയം
മൂലം ജോലിയും
ജീവനോപാധിയും
നഷ്ടപ്പെട്ട പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ കണക്ക്
ലഭ്യമാക്കുമോ;
(ബി)
2018
ലെ മഹാ പ്രളയത്തില്‍
ജോലിയും ജീവനോപാധിയും
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ?
നിയമ
വകുപ്പില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
4448.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിയമ വകുപ്പില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
പട്ടിക
വിഭാഗങ്ങള്‍ക്കെതിരായ
കേസുകളിലെ ഇടപെടൽ
4449.
ശ്രീ.ടി.ജെ.
വിനോദ്
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാളയാറില്‍
രണ്ട് പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍
പീഡനത്തെതുടര്‍ന്ന്
മരണമടഞ്ഞ കേസില്‍
ഗുരുതരമായ വീഴ്ച
വരുത്തിയെന്ന്
ആക്ഷേപമുള്ള
പ്രോസിക്യൂഷന് എതിരെ
അന്വേഷണത്തിന്
ഉത്തരവിടാന്‍ നിയമ
വകുപ്പ് ആവശ്യപ്പെടുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരായ
കേസുകളില്‍
പ്രതികള്‍ക്കുവേണ്ടി
ഹാജരായ അഭിഭാഷകന്
പിന്നീട്
സര്‍ക്കാരിന്റെ തന്നെ
ഉന്നത സ്ഥാനത്ത്
തുടരുന്നത് തടയാന്‍
വകുപ്പ്
മുന്‍കൈയെടുക്കുമോ;
വ്യക്തമാക്കുമോ?
നിയമധ്വനി
പ്രസിദ്ധീകരണം
4450.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമവകുപ്പിന്റെ
കീഴില്‍ നിയമധ്വനി എന്ന
പ്രസിദ്ധീകരണം
നിലവിലുണ്ടോ;
(ബി)
ഇത്
വര്‍ഷത്തില്‍ എത്ര
ലക്കങ്ങള്‍ ആണ്
പ്രസിദ്ധീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇതിന്റെ
ഉള്ളടക്കം കൂടുതല്‍
ഫലപ്രദമാക്കാനും
പകര്‍പ്പുകള്‍
ലൈബ്രറികള്‍ക്ക്
നല്‍കാനും നടപടി
സ്വീകരിക്കുമോ;
(ഡി)
പുതുതായി
നിലവില്‍ വരുന്ന
നിയമങ്ങളുടെയും
ചട്ടങ്ങളുടെയും
ഉള്ളടക്കം സംഗ്രഹ
രൂപത്തില്‍ ലളിതമായ
ഭാഷയില്‍ പൊതുജനങ്ങളുടെ
അറിവിലേക്കായി
പ്രസിദ്ധീകരിക്കുന്നതിന്
നിയമവകുപ്പ് നടപടി
സ്വീകരിക്കുമോ?
സാംസ്ക്കാരിക
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
4451.
ശ്രീ.എം.
സ്വരാജ്
,,
പി.ടി.എ. റഹീം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവേത്ഥാന നായകന്മാരുടെ
സ്മാരകമായി എല്ലാ
ജില്ലകളിലും
സാംസ്ക്കാരിക
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
സാംസ്ക്കാരിക
സ്ഥാപനങ്ങളുടെയും
വകുപ്പിന് കീഴിലുള്ള
അക്കാദമികളുടെയും
വാര്‍ഷിക ഗ്രാന്റുകള്‍
ഈ സര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(സി)
കലാകാരന്മാര്ക്ക്
സാംസ്ക്കാരിക വകുപ്പ്
മുഖേനയും സാംസ്ക്കാരിക
ക്ഷേമനിധി ബോര്‍ഡ്
മുഖേനയും നല്‍കിവരുന്ന
പെന്ഷന് തുകയില്‍ ഈ
സര്‍ക്കാര്‍ എത്ര
വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത് ;
വിശദാംശം നല്‍കുമോ ?
പൊതുലൈബ്രറികളുടെ
ഉന്നമനം
4452.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വായനാശീലം
പൊതുവെ കുറയുന്നു എന്ന്
പറയുമ്പോഴും
സംസ്ഥാനത്ത്
പൊതുലൈബ്രറികളുടെ എണ്ണം
കൂടുന്നതായ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാജ്യത്ത്
ഏറ്റവും കൂടുതല്‍
പൊതുലൈബ്രറികളുള്ള
സംസ്ഥാനങ്ങളില്‍ രണ്ടാം
സ്ഥാനം
കേരളത്തിനാണോയെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
പത്തുവര്‍ഷം മുമ്പ്
4889
ലൈബ്രറികളായിരുന്നെങ്കില്
ഇപ്പോഴത് 8415 എണ്ണമായി
ഉയരുകയുണ്ടായോ;
എങ്കില്‍
പൊതുലൈബ്രറികളുടെ
ഉന്നമനത്തിനായി
ഭാവിയില്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്നറിയിക്കുമോ?
അവശകലാകാരന്മാര്ക്കുള്ള
പെന്ഷന്
4453.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അവശകലാകാരന്മാര്ക്ക്
പെന്ഷന്
നല്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഏതു
വകുപ്പില്‍ നിന്നുമാണ്
പെന്ഷന് ലഭിക്കുന്നത്
എന്നും ഇതിന് അപേക്ഷ
സമര്പ്പിക്കേണ്ടതെവിടെയാണെന്നും
വിശദീകരിക്കുമോ;
(സി)
2018-19
കാലയളവില്‍ എത്ര
പേര്‍ക്ക് പ്രസ്തുത
പെന്ഷന്
അനുവദിച്ചുവെന്ന്
വിശദീകരിക്കുമോ;
(ഡി)
കരുനാഗപ്പള്ളി
നിവാസികളായ തൊടിയൂര്‍
വസന്തകുമാരി,ധര്മ്മജന്
എന്നിവര്‍ക്ക്
പെന്ഷന്
അനുവദിച്ചിട്ടുണ്ടോ ;
വിശദീകരിക്കുമോ?
തൃശ്ശൂര്‍
സാഹിത്യ അക്കാദമിയിലെ
പുസ്തകങ്ങള്‍
4454.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
സാഹിത്യ അക്കാദമിയില്‍
സൂക്ഷിച്ചിട്ടുള്ള
പുസ്തകങ്ങളുടെ എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
കാലപ്പഴക്കം
മൂലവും ചിതലരിച്ചും
മറ്റും എത്ര
പുസ്തകങ്ങള്‍ നശിച്ചു
പോയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ഒരു
വര്‍ഷം ശരാശരി എത്ര
പുസ്തകങ്ങള്‍ സാഹിത്യ
അക്കാദമിയില്‍
അച്ചടിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
പുസ്തകങ്ങള്‍
ഡിജിറ്റല്‍
രൂപത്തിലേക്ക്
മാറ്റുന്ന നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ; എത്ര
പുസ്തകങ്ങള്‍
ഡിജിറ്റല്‍
ലൈബ്രറിയിലേയ്ക്ക്
മാറ്റിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
കോഴിക്കോട്
ജില്ലയിലെ ഇന്‍ഡോ- ഷാര്‍ജ
പ്രോജക്ട്
4455.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഡോ-
ഷാര്‍ജ പ്രോജക്ട്
സ്ഥാപിക്കുന്നതിന്
കോഴിക്കോട് ജില്ലയില്‍
ഭൂമി
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ സ്ഥലം
ഏറ്റെടുക്കല്‍
പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പദ്ധതിക്കായി
എത്ര സെന്റ് സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്നും
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ സാംസ്ക്കാരിക
വകുപ്പിന്റെ പദ്ധതികള്‍
4456.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാംസ്ക്കാരിക
വകുപ്പിനു കീഴില്‍
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ലമെന്ററി അവബോധം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
4457.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ലമെന്ററി അവബോധം
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
സാംസ്കാരിക
പ്രവര്‍ത്തന ക്ഷേമനിധി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
4458.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാംസ്കാരിക
പ്രവര്‍ത്തന ക്ഷേമനിധി
ബോര്‍ഡില്‍നിന്ന്
ലഭ്യമാക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ബോര്‍ഡില്‍ അംഗത്വം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
ഈ ബോര്‍ഡില്‍നിന്ന്
എത്രപേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നുണ്ടെന്നും
എന്താണ്
ആനുകൂല്യങ്ങളെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനരീതി
എന്താണെന്നും ബോര്‍ഡിന്
എല്ലാ ജില്ലകളിലും
ഓഫീസുകള്‍ ഉണ്ടോ എന്നും
അറിയിക്കാമോ?