കേന്ദ്ര
വേജ് കോഡ് ബില്‍
4610.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ വേജ് കോഡ്
ബില്‍ രാജ്യത്തെ
മഹാഭൂരിപക്ഷം
തൊഴിലാളികള്‍ക്കും
നിലവില്‍ ലഭിക്കുന്ന
വേതനം
വെട്ടിക്കുറയ്ക്കുന്ന
സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ടെന്ന്
സംസ്ഥാന സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
പ്രസ്തുത
ബില്ലിലെ ഭൂരിപക്ഷം
നിര്‍ദ്ദേശങ്ങളും
തൊഴിലാളി
വിരുദ്ധമാണെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തിലുള്ള
സംസ്ഥാനത്തിന്റെ
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്
കണ്‍സ്ട്രക്ഷന്‍
4611.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
യുവതിയുവാക്കള്‍ക്ക്
ആഗോളതലത്തില്‍ മികച്ച
ജോലികള്‍
ആര്‍ജ്ജിക്കാന്‍
കഴിയുന്ന തരത്തിലുള്ള
സ്കില്‍ ഡെവലപ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
നിലവിലുണ്ടോ;
(ബി)
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
(ഐ.ഐ.ഐ.സി.)
ലോകനിലവാരത്തിലുള്ള
കോഴ്സുകള്‍ പ്രദാനം
ചെയ്യുന്നുണ്ടോ;
(സി)
ദേശീയ
തലത്തിലെ വ്യവസായ
സ്ഥാപനങ്ങളുമായുള്ള
സഹകരണം, അന്താരാഷ്ട്ര
നിലവാരത്തിലുള്ള
സ്ഥാപനങ്ങളുമായുള്ള
സഹകരണം, മികച്ച ഭൗതിക
സാഹചര്യം എന്നിവ
ഐ.ഐ.ഐ.സി. യില്‍
ലഭ്യമാണോ;
(ഡി)
ഏതൊക്കെ
മേഖലകളിലുള്ള സ്കില്‍
ഡെവലപ്മെന്റ്
കോഴ്സുകളാണ് ഐ.ഐ.ഐ.സി.
യില്‍ നിലവില്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
നോക്കുകൂലി
നിരോധനം
4612.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോക്കുകൂലി നിരോധിച്ച്
18 മാസം കഴിഞ്ഞ
സാഹചര്യത്തില്‍ ആയത്
പൂര്‍വ്വാധികം ശക്തമായി
പല മേഖലകളിലും
തിരിച്ചുവരുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അമിത
കൂലി വാങ്ങിയാല്‍
ജാമ്യമില്ലാകുറ്റം
ചുമത്തി
കേസെടുക്കുമെന്നും
തൊഴിലാളികളുടെ
രജിസ്ട്രേഷന് കാര്‍ഡ്
റദ്ദാക്കുമെന്നുമുളള
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
താെഴിലില്ലായ്മ
പരിഹരിക്കുവാന്‍ നടപടികള്‍
4613.
ശ്രീ.എം.
വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താെഴിലില്ലായ്മ നിരക്ക്
വര്‍ദ്ധിച്ചുവരുന്നു
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
ശാലകള്‍, വാണിജ്യ
കേന്ദ്രങ്ങള്‍
എന്നിവയുമായി സഹകരിച്ച്
അവരുടെ ആവശ്യങ്ങള്‍ക്ക്
അനുസൃതമായി
തൊഴിലാളികളെ പ്രദാനം
ചെയ്യുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്വകാര്യ
മേഖലയില്‍ തൊഴില്‍
ലഭ്യമാക്കുന്നതിന്
സംഘടിപ്പിക്കുന്ന
നിയുക്തി പദ്ധതി
വിജയപ്രദമാണോ; ഇൗ
വര്‍ഷം ഇതിനകം ഇൗ
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കിയെന്ന്
അറിയിക്കുമോ?
തൊഴില്‍വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ പ്രവര്‍ത്തനം
4614.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാറുന്ന
കാലത്തിന് അനുസൃതമായ
പ്രവര്‍ത്തനങ്ങള്‍
കാഴ്ചവയ്ക്കുന്നതിന്
തൊഴില്‍വകുപ്പിന്
സാധിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
തൊഴില്‍വകുപ്പിന്
കീഴിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
തൊഴിലാളികളുടെ
അവകാശങ്ങള്‍
ലഭ്യമാക്കുന്നുവെന്നത്
ഉറപ്പിക്കുന്നതിന്
ഇവരുടെ പ്രവര്‍ത്തനം
എത്ര മാത്രം സഹായകമാണ്;
(ഡി)
തൊഴില്‍വകുപ്പ്
പുനസംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
വേജ്
കോഡ് നിയമത്തിലെ
വ്യവസ്ഥകള്മൂലമുള്ള
ബുദ്ധിമുട്ടുകള്‍
ലഘൂകരിക്കാന്‍ നടപടി
4615.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേജസ് ആക്ട്,
പേയ്മെന്റ് ഓഫ് വേജസ്
ആക്ട്, പേയ്മെന്റ് ഓഫ്
ബോണസ് ആക്ട്, ഈക്വല്‍
റമുനെറേഷന് ആക്ട്
എന്നിവ
കൂട്ടിച്ചേര്ത്ത്കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ വേജ് കോഡ്
നിയമം തൊഴിലാളികളെ
ദോഷകരമായി
ബാധിക്കുന്നതാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തൊഴിലാളികള്‍
ഒരു ദിവസം
പണിമുടക്കിയാല്‍ 8
ദിവസത്തെ വേതനം
നല്കാതിരിക്കല്
ഉള്‍പ്പെടെ തൊഴിലാളി
വിരുദ്ധ വ്യവസ്ഥകള്‍
പുതിയ നിയമത്തിലുണ്ടോ;
വേജ് കോഡ് നിയമത്തിലെ
ഇത്തരം വ്യവസ്ഥകള്‍
ഒഴിവാക്കി നിയമത്തെ
കൂടുതല്‍ തൊഴിലാളി
സൗഹൃദമാക്കണമെന്ന്
കേന്ദ്ര ഗവണ്മെന്റിനോട്
ആവശ്യപ്പെടുമോ;
(സി)
വേജ്
കോഡ് നിയമത്തിലെ
വ്യവസ്ഥകള്‍ മൂലം
തൊഴിലാളികള്‍ക്ക്
ഉണ്ടായേക്കാവുന്ന
ബുദ്ധിമുട്ടുകള്‍
ലഘൂകരിക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍
കൈക്കൊള്ളുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പ്ലാന്റേഷന്
നയം
4616.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ തോട്ടം
തൊഴിലാളികളുടെ
പ്രശ്നങ്ങളുമായി
ബന്ധപ്പെട്ട്
പ്ലാന്റേഷന് നയം
ആവിഷ്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയം നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ സംയോജനം
4617.
ശ്രീ.സി.കൃഷ്ണന്
,,
ബി.സത്യന്
,,
പി.കെ. ശശി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമാന
സ്വഭാവമുള്ള ക്ഷേമനിധി
ബോര്‍ഡുകളെ
അംഗത്വത്തിന്റെയും
സാമ്പത്തിക
സ്ഥിതിയുടെയും
അടിസ്ഥാനത്തില്‍
സംയോജിപ്പിച്ച്
ശാക്തീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേമനിധി
ബോര്‍ഡുകളിലെ
അംഗങ്ങളുടെ വിവരങ്ങള്‍
സമ്പൂര്‍ണ്ണമായി
ഡിജിറ്റൈസ് ചെയ്ത്
അംഗങ്ങള്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
വിവിധ
ക്ഷേമനിധി പദ്ധതികളിലെ
അംശദായം
അടയ്ക്കുന്നതിനും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതിനും ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
സേവന വേതന വ്യവസ്ഥകള്‍
T 4618.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ സേവന വേതന
വ്യവസ്ഥകള്‍
മെച്ചപ്പെടുത്തുവാന്‍
സുപ്രീംകോടതിയുടെ
നിര്‍ദ്ദേശപ്രകാരം
നിയോഗിച്ച പ്രൊഫ.ജഗദീപ്
പ്രസാദ് കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
നഴ്സുമാരുടെ
സേവന വേതന വ്യവസ്ഥകള്‍
നവീകരിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
മാര്‍ഗ്ഗരേഖയോ
നിയമനിര്‍മ്മാണമോ
നടത്തണമെന്ന് പ്രസ്തുത
കമ്മിറ്റി ശിപാര്‍ശ
നല്‍കിയിരുന്നോ;
എങ്കില്‍ ഇത് പ്രകാരം
സംസ്ഥാനത്ത് സ്വീകരിച്ച
നടപടി എന്താണ്;
(സി)
അന്‍പതില്‍
താഴെ കിടക്കകളുള്ള
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
പ്രതിമാസം ഇരുപതിനായിരം
രൂപയെങ്കിലും ശമ്പളം
നല്‍കണമെന്ന് കമ്മിറ്റി
ശിപാര്‍ശ ചെയ്തിരുന്നോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കലാമിറ്റി
റിലീഫ് തുക വിതരണം
വേഗത്തിലാക്കാൻ നടപടി
4619.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ടുതൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും അംഗങ്ങൾക്ക്
നല്കുന്ന കലാമിറ്റി
റിലീഫ് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
31.10.2019 വരെ
വര്‍ദ്ധിപ്പിച്ച തുക
എത്ര പേര്‍ക്ക് വിതരണം
ചെയ്തു; ഇനി എത്ര
പേര്‍ക്ക് തുക
നല്കുവാനുണ്ട്;
അറിയിക്കുമോ;
(സി)
ഇക്കാര്യത്തിലുണ്ടാകുന്ന
കാലതാമസം ഒഴിവാക്കി
അപേക്ഷിച്ച
എല്ലാവര്ക്കും
വര്‍ദ്ധിപ്പിച്ച തുക
അടിയന്തരമായി
അനുവദിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഖാദി
തൊഴിലാളികളുടെ ക്ഷേമനിധി
ആനുകൂല്യങ്ങള്‍
4620.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളികളുടെ
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് ഭേദഗതി
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ?
ബോണ്ടട്
ലേബര്‍ സിസ്റ്റം അബോളിഷന്‍
ആക്ട്
4621.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1976
ലെ ബോണ്ടട് ലേബര്‍
സിസ്റ്റം അബോളിഷന്‍
ആക്ട് പ്രകാരം
രാജ്യത്ത് അടിമവേലയും
നിര്‍ബന്ധിത ജോലിയും
നിരോധിച്ചുവെങ്കിലും
പുതിയ രീതിയില്‍ അടിമ
വേലക്ക് സമാനമായ
താെഴില്‍ സാഹചര്യങ്ങള്‍
സംസ്ഥാനത്ത്
നിലനില്‍ക്കുന്നുവെന്നത്
വസ്തുതയാണോ;
(ബി)
ഇതുസംബന്ധിച്ച്
തൊഴില്‍ വകുപ്പ്
എന്തെങ്കിലും സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണ് പ്രസ്തുത
സര്‍വ്വേ നടത്തിയത്;
(സി)
സംസ്ഥാനത്ത്
ബോണ്ടട് ലേബര്‍
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കേസുകള്‍
രജിസ്റ്റര്‍
ചെയ്യുന്നില്ലായെന്നത്
അടിമപ്പണിയില്ലായെന്നതിന്റെ
തെളിവല്ലായെന്നതും
ഇക്കാര്യത്തില്‍
പരിശോധന
നടത്തണമെന്നുമുളള ദേശീയ
മനുഷ്യാവകാശ കമ്മീഷന്റെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
വിശദമാക്കുമോ?
തൊഴിലാളികളുടെ
സാമൂഹ്യസുരക്ഷ
ഉറപ്പാക്കുന്നതിനുള്ള
നടപടികള്‍
4622.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നിയമങ്ങളില്‍ കേന്ദ്ര
സര്‍ക്കാര്‍ കാതലായ
മാറ്റങ്ങള്‍
കൊണ്ടുവരുമ്പോള്‍
സംസ്ഥാനത്ത്
തൊഴിലാളികളുടെ അവകാശം
സംരക്ഷിക്കുന്നതിനും
തൊഴിലാളികളും
തൊഴിലുടമകളുമായുള്ള
പ്രശ്നങ്ങള്‍
രമ്യതയില്‍
പരിഹരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിലാളികളുടെ
സാമൂഹ്യസുരക്ഷ
ഉറപ്പുവരുത്തുന്നതിന് ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
തൊഴില്‍
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടിയതുമൂലം
തൊഴില്‍ ദിനങ്ങള്‍
നഷ്ടമായതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
2018-ല്‍ 2017-നെ
അപേക്ഷിച്ച് തൊഴില്‍
ദിനങ്ങള്‍ ഇപ്രകാരം
നഷ്ടമായത്
കുറഞ്ഞിട്ടുണ്ടോ;
(ഡി)
വ്യവസായശാലകളിലെ
അപകടങ്ങള്‍
കുറച്ചുകൊണ്ടുവരുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ടെക്സ്റ്റയില്‍സ്
ജീവനക്കാര്‍ക്ക് ഇരിപ്പിട
സൗകര്യം
4623.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്സ്റ്റയില്‍സ്
ജീവനക്കാര്‍ക്ക്
ഇരിപ്പിടം
ഉള്‍പ്പെടെയുളള
സൗകര്യങ്ങള്‍
ലഭ്യമാക്കണമെന്ന നിയമം
നിലവില്‍
വന്നുവെങ്കിലും പല
സ്ഥാപനങ്ങളിലും
ഇപ്പോഴും
താെഴിലാളികള്‍ക്ക് ഇൗ
അവകാശം നിഷേധിക്കുന്ന
സാഹചര്യമുണ്ടോ;
(ബി)
ഇൗ
വര്‍ഷം തൊഴില്‍
വകുപ്പ് സംസ്ഥാന
വ്യാപകമായി ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
നിയമലംഘനങ്ങളാണ്
കണ്ടെത്തിയതെന്ന്
അറിയിക്കുമോ;
(സി)
അവര്‍ക്കെതിരെ
എന്ത് നിയമ നടപടി
സ്വീകരിച്ചൂ എന്ന്
വിശദമാക്കുമോ?
തൊഴിലാളികള്‍ക്കുള്ള
മിനിമം വേതനം
4624.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൊഴിലാളികള്‍ക്കു
വേണ്ടി മിനിമം വേതനം
നടപ്പാക്കി വരുന്നത്
എല്ലാ മേഖലകളിലും
പൂര്‍ത്തീകരിച്ചോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കുള്ള
സഹായങ്ങള്‍
4625.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ആനുകൂല്യങ്ങള്‍
/സഹായങ്ങള്‍
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
വെച്ച് മരണപ്പെടുന്ന
പ്രസ്തുത തൊഴിലാളികളുടെ
മൃതദേഹം
നാട്ടിലെത്തിക്കാന്‍
സര്‍ക്കാര്‍ സാമ്പത്തിക
സഹായമോ വാഹന സൗകര്യമോ
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
പ്രതികളാകുന്ന
കേസുകളുടെ എണ്ണം
പെരുകിവരുന്ന
സാഹചര്യത്തില്‍
അവര്‍ക്കിടയില്‍
ഏതെങ്കിലും തരത്തിലുള്ള
ബോധവല്‍ക്കരണ പരിപാടി
നടത്തുന്നുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആവാസ്
പദ്ധതി
4626.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആവാസ്
പദ്ധതിയില്‍ ഇതിനകം
എത്ര പേര് രജിസ്റ്റര്‍
ചെയ്തു; വിശദാംശം
നല്കുമാേ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ മുപ്പത്
ലക്ഷത്തിലധികം
ഇതരസംസ്ഥാന
താെഴിലാളികള്‍
ഉണ്ടെങ്കിലും ആവാസ്
പദ്ധതിയിലെ
രജിസ്ട്രേഷന്
തദനുസൃതമായി
വര്‍ദ്ധിക്കാത്തത്
എന്തുകാെണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ആവാസ്
പദ്ധതി
നിര്ബന്ധമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ അത്
നിര്‍ബന്ധമാക്കുന്ന
കാര്യം പരിഗണിക്കുമാേ?
മറുനാടന്‍
തൊഴിലാളികള്‍ക്കുള്ള
മരണാനന്തര ആനുകൂല്യം
4627.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
മൃതദേഹം സ്വദേശത്തേക്ക്
കൊണ്ടുപോകാന്‍
നടപ്പിലാക്കിയ പദ്ധതി
പ്രകാരമുള്ള സഹായം
ലഭിക്കാനായി പ്രത്യേക
അപേക്ഷ
നല്‍കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കാണ്
നല്‍കേണ്ടത്;
അറിയിക്കാമോ;
(ബി)
കേരളത്തിന്
പുറത്ത് വിവിധ
സംസ്ഥാനങ്ങളില്‍
തൊഴില്‍ എടുത്തുവരുന്ന
മലയാളികള്‍ക്ക്
ഏതെങ്കിലും സംസ്ഥാനത്ത്
നിന്ന് ഇത്തരത്തിലുളള
ആനുകൂല്യം
ലഭ്യമാകുന്നതായി
അറിവുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്തെ
ഇതര സംസ്ഥാന താെഴിലാളികള്‍
4628.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍
താെഴിലെടുക്കുന്ന ഇതര
സംസ്ഥാന
താെഴിലാളികളില് കേരള
കുടിയേറ്റ താെഴിലാളി
ക്ഷേമ പദ്ധതിയില്‍
അംഗങ്ങളായവര്‍ എത്ര
എന്നറിയിക്കാമോ;
(ബി)
ഇതര
സംസ്ഥാന താെഴിലാളികള്‍
ഒരു വിഭാഗം വിവിധ
രാേഗങ്ങള്ക്ക്
അടിമകളും, രാേഗം
പരത്തുന്നവരുമാണ് എന്ന
യാഥാര്‍ത്ഥ്യം
പരിശാേധിച്ചുവാേ;
എങ്കില്‍ ഇവര്‍ക്ക്
ആവശ്യമായ
ആരാേഗ്യപരിരക്ഷ
ഉറപ്പുവരുത്താനായി
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമാേ
;
(സി)
ഇതര
സംസ്ഥാന
താെഴിലാളികളില് പലരും
മാേഷണം ഉള്‍പ്പെടെയുള്ള
ക്രിമിനല്‍
പ്രവൃത്തികള്‍ക്ക്
നേതൃത്വം നല്കല്,
ഭാഗമാകല്‍ എന്നിവയില്‍
വ്യാപൃതരാകുന്നതും ആയത്
വര്‍ദ്ധിച്ചുവരുന്നതുമായ
വസ്തുത
ശ്രദ്ധയില്പ്പെട്ടുവാേ;
എങ്കില്‍ ഇതു തടയുവാന്‍
എന്ത് നടപടി
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമാേ?
തൊഴില്‍
നിയമങ്ങള്‍
ഏകീകരിക്കുവാനുള്ള നീക്കം
4629.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദശാബ്ദങ്ങള്‍
നീണ്ട ത്യാഗപൂര്‍ണ്ണമായ
പ്രവര്‍ത്തനത്തിലൂടെയും
ശക്തമായ
പ്രക്ഷോഭത്തിലൂടെയും
തൊഴിലാളികള്‍
നേടിയെടുത്ത നിരവധി
തൊഴില്‍ നിയമങ്ങള്‍
ഏകീകരിക്കുവാനുള്ള
കേന്ദ്ര നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വേതനം,
സാമൂഹിക സുരക്ഷ,
വ്യാവസായിക സുരക്ഷ,
ക്ഷേമം തുടങ്ങിയ
വിഭാഗങ്ങളിലായി
നാല്പ്പത്തിനാല്
നിയമങ്ങള്‍
ഏകോപിപ്പിച്ച് പുതിയ
നിയമങ്ങള്‍
രൂപീകരിക്കുവാനുള്ള
കേന്ദ്ര നീക്കം
സംസ്ഥാനത്തെ
തൊഴിലാളികളെയും തൊഴില്‍
മേഖലയെയും എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച സംസ്ഥാന
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
പ്രസ്തുത നിലപാട്
കേന്ദ്രത്തെ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കേന്ദ്രസര്‍ക്കാരിന്റെ
തൊഴില്‍ നിയമ
പരിഷ്കാരങ്ങള്‍ക്കെതിരെ
നടപടി
4630.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
അവകാശങ്ങള്‍
കവര്‍ന്നെടുക്കുന്ന
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ തൊഴില്‍ നിയമ
പരിഷ്കാരങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സംസ്ഥാനം
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമം പ്രാബല്യത്തില്‍
വരുത്തുകയാണെങ്കില്‍
അത് ഏതെല്ലാം
രീതിയിലാണ് സംസ്ഥാനത്തെ
ബാധിക്കുകയെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
തൊഴില്‍ നിയമങ്ങള്‍ക്ക്
വിഭിന്നമായി തൊഴിലാളി
സൗഹൃദ തൊഴില്‍
നിയമങ്ങള്‍ക്ക്
സ്വതന്ത്രമായി രൂപം
നല്കാന് സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
അധികാരമുണ്ടോ;
വിശദമാക്കാമോ?
ഇ.എസ്.ഐ.
സംവിധാനം
ശക്തിപ്പെടുത്താന്‍ നടപടി
4631.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
സേവനം ഇതരമേഖലകളിലേക്ക്
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇ.എസ്.ഐ.
സംവിധാനം
ശക്തിപ്പെടുത്താനും
ഫലപ്രദമായി
നടപ്പാക്കാനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
തോട്ടട
ഇ.എസ്.ഐ. ആശുപത്രി വികസനം
4632.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ തോട്ടട
ഇ.എസ്.ഐ. ആശുപത്രി
സൂപ്പര്‍
സ്പെഷ്യാലിറ്റിയായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ മിനിമം വേതനം
4633.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികളുടെ
മിനിമം വേതനം
പരിഷ്കരിക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലെ മിനിമം വേതനം
അവസാനമായി പുതുക്കിയത്
എന്നാണെന്ന്
വെളിപ്പെടുത്താമോ;
(സി)
മിനിമം
വേതനം പുതുക്കി
നിശ്ചയിക്കുവാന്‍
പ്ലാന്റേഷന് ലേബര്‍
കമ്മിറ്റി യോഗം
ചേര്‍ന്നിട്ടുണ്ടോ;
എങ്കില്‍ എന്ന്
ചേര്‍ന്നുവെന്നും
പ്രസ്തുത
യോഗത്തിലെടുത്ത
തീരുമാനം എന്തെന്നും
വ്യക്തമാക്കുമോ;
(ഡി)
തോട്ടം
മേഖലയില്‍
നിലനില്‍ക്കുന്ന
അരക്ഷിതാവസ്ഥയുടെ
സാഹചര്യത്തില്‍ മിനിമം
വേതനം അടിയന്തരമായി
പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതുക്കി
നിശ്ചയിച്ച മിനിമം കൂലി
4634.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം മിനിമം
കൂലി പുതുക്കി
നിശ്ചയിച്ച വിവിധ
തൊഴില്‍
മേഖലകളെപ്പറ്റിയുള്ള
വിവരങ്ങള്‍, തൊഴില്‍
മേഖലയുടെ പേര്,
നേരത്തേയുണ്ടായിരുന്ന
കൂലി, പുതുക്കിയ
ഇപ്പോഴത്തെ മിനിമം
കൂലി, നിലവില്‍ വന്ന
തീയതി എന്നീ
ക്രമത്തില്‍
പട്ടികപ്പെടുത്തി
ലഭ്യമാക്കാമോ?
കയറ്റിറക്ക്
കൂലിയുടെ നിരക്കുകള്‍
4635.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള കയറ്റിറക്ക്
കൂലിയുടെ നിരക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
കയറ്റിറക്ക്
കൂലി സംബന്ധിച്ച്
തര്‍ക്കങ്ങള്‍
ഉണ്ടെങ്കില്‍ ഏത്
ഉദ്യോഗസ്ഥനോട്
അല്ലെങ്കില്‍ ഏത്
ഓഫീസില്‍ ആണ് പരാതികള്‍
സമര്‍പ്പിക്കേണ്ടത്;
വ്യക്തമാക്കുമോ?
കേരള
അക്കാഡമി ഫാേര്‍ സ്കില്‍ഡ്
എക്സലന്‍സിലെ ഒഴിവുകള്‍
4636.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
കേരള അക്കാഡമി ഫാേര്‍
സ്കില്‍ഡ്
എക്സലന്‍സില്‍ ചീഫ്
ഓപ്പറേറ്റിംഗ് ഓഫീസര്‍,
കമ്പനി സെക്രട്ടറി
എന്നീ തസ്തികകളിലേക്ക്
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകള്‍ക്ക്
സര്‍ക്കാര്‍ നിശ്ചയിച്ച
ശമ്പളം എത്രയാണ്;
അപേക്ഷ
ക്ഷണിച്ചപ്പോള്‍
സര്‍ക്കാര്‍
നിശ്ചയിച്ചതിനെക്കാള്‍
ഉയര്‍ന്ന ശമ്പള നിരക്ക്
വിജ്ഞാപനത്തില്‍
കാണിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
സര്‍ക്കാര്‍
ഗ്രാന്റ് നല്കുന്ന
സ്ഥാപനങ്ങളില്‍ കരാര്‍
കാലാവധി ഒരു
വര്‍ഷമാക്കി ധനവകുപ്പ്
ഉത്തരവ്
നിലവിലുള്ളപ്പോള്‍
മൂന്ന് വര്‍ഷത്തേക്ക്
കരാര്‍ നിയമനത്തില്‍
ജീവനക്കാരെ
നിയമിക്കുവാന്‍ കേരള
അക്കാഡമി ഫോര്‍
സ്കില്‍ഡ് എക്സലന്‍സ്
തീരുമാനിച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
എക്സെെസ്
വകുപ്പിലെ ഡ്രെെവര്‍
ഒഴിവുകൾ നികത്താൻ നടപടി
4637.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പിലെ ഡ്രെെവര്‍
ഒഴിവുകളിലേക്ക്
നിലവിലുള്ള പി.എസ്.സി
എക്സെെസ് ഡ്രെെവര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തിയിട്ടുണ്ടാേ ;
എങ്കില്‍ നാളിതുവരെ
എത്രപേര്‍ക്ക് നിയമനം
നടത്തിയിട്ടുണ്ട് ;
ജില്ല തിരിച്ച്
വ്യക്തമാക്കാമാേ ;
(ബി)
എക്സെെസ്
വകുപ്പിലെ
ഡ്രെെവര്‍മാരുടെ
ഒഴിവുകളിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനം വേഗത്തിലാക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ ;
എങ്കില്‍ വിശദമാക്കാമാേ
?
താെഴില്‍
വകുപ്പിനു കീഴിലുള്ള
ബാേര്ഡുകളിലെ നിയമനം
4638.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്‍
വകുപ്പിനു കീഴിലുള്ള
ഏതാെക്കെ
ബാേര്ഡുകളിലാണ്
നിലവില്‍ പി.എസ്.സി വഴി
നിയമനം നടത്തുന്നതെന്ന്
അറിയിക്കാമോ ;
(ബി)
പി.എസ്.സി
വഴി നിയമനം നടത്താത്ത
ബാേര്‍ഡുകള്‍
ഏതാെക്കെയാണെന്നും ഓരാേ
ബാേര്ഡിലും നിലവില്‍
എത്ര ജീവനക്കാര്‍
വീതമുണ്ടെന്നും
വ്യക്തമാക്കാമോ ;
(സി)
പി.എസ്.സി
വഴി നിയമനം നടത്താത്ത
ബാേര്ഡുകളിലെ
ജീവനക്കാരുടെ നിയമനം
എപ്രകാരമാണ്;
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്താറുണ്ടാേയെന്ന്
അറിയിക്കാമോ ;
(ഡി)
എല്ലാ
ബാേര്‍ഡുകളിലും
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിച്ചിട്ടുണ്ടാേ ;
ഇല്ലെങ്കില്‍
എന്തുകാെണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഇ)
എല്ലാ
ബാേര്‍ഡുകളിലും
സ്പെഷ്യല്‍ റൂള്‍സ്
അടിയന്തരമായി
രൂപീകരിച്ച് നിയമനം
പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമാേയെന്ന്
അറിയിക്കുമോ?
പത്തനാപുരത്ത്
ലേബര്‍ ഓഫീസ് തുടങ്ങാന്‍
നടപടി
4639.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലൂക്ക്
ആസ്ഥാനമായ
പത്തനാപുരത്ത് ലേബര്‍
ഓഫീസ്
സ്ഥാപിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിനായുള്ള
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
കശുവണ്ടി,
പ്ലാന്റേഷന്,
ഫോറസ്റ്റ്
മേഖലകളടങ്ങുന്ന
വിപുലമായ തൊഴില്‍
മേഖലയായ പത്തനാപുരം
താലൂക്കില്‍ ഒരു ലേബര്‍
ഓഫീസ്
സ്ഥാപിക്കേണ്ടതിന്റെ
പ്രധാന്യം പരിഗണിച്ച്
ഇക്കാര്യത്തില്‍ അനുകൂല
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍
എംപ്ലോയബിലിറ്റി സെന്റര്‍
4640.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍
എംപ്ലോയബിലിറ്റി
സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
എെ.ടി.എെ.കളിലെ
പ്രവേശനത്തിനായി ഓണ്‍ലെെന്‍
സംവിധാനം
4641.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
എെ.ടി.എെ.കളിലെ
പ്രവേശനത്തിനായി
നടപ്പാക്കിയ ഓണ്‍ലെെന്‍
സംവിധാനത്തിന്റെ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
2019
വര്‍ഷം മുതല്‍
ഓണ്‍ലെെന്‍ പ്രവേശനം
നടപ്പാക്കിയതിനെത്തുടര്‍ന്ന്
വയനാട് ജില്ലയിലെ
എെ.ടി.എെ.കളിലുളള
നാല്പത് ശതമാനത്തോളം
സീറ്റുകളില്‍ പ്രവേശനം
ലഭിച്ചത് മറ്റ്
ജില്ലകളിലെ
അപേക്ഷകര്‍ക്കാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പിന്നാക്ക
ജില്ലയായ വയനാട്ടിലെ
വിദ്യാര്‍ത്ഥികളുടെ
ഉപരിപഠന അവസരങ്ങളില്‍
ഇതുമൂലം ഉണ്ടാകുന്ന
നഷ്ടം എങ്ങനെ
നികത്താനാണ്
ആലോചിക്കുന്നത്;
വിശദമാക്കാമോ?
മണലൂര്‍
ഐ.ടി.ഐ. കെട്ടിടനിര്‍മ്മാണം
4642.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
ഐ.ടി.ഐ.യുടെ
കെട്ടിടനിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മണലൂര്‍
ഐ.ടി.ഐ. യില്‍ പുതിയ
ട്രേഡുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
പുതുതായി
അനുവദിച്ച ഐ.ടി.ഐ.കള്‍
4643.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി
അനുവദിച്ച ഐ.ടി.ഐ.കള്‍
ഏതൊക്കെയാണെന്നും
ഇവയുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
മലയിന്‍കീഴ്
വ്യാവസായിക പരിശീലന
കേന്ദ്രത്തില്‍ പുതിയ
ട്രേഡുകള്‍
4644.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
വ്യാവസായിക പരിശീലന
കേന്ദ്രത്തില്‍ പുതിയ
ട്രേഡുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം ട്രേഡുകള്‍
എന്ന് വ്യക്തമാക്കാമോ;
ഇതിനായുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
ഗവ. എെ.റ്റി.എെ.
അന്താരാഷ്ട്ര
നിലവാരത്തിലാക്കാന്‍ പദ്ധതി
4645.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ഗവണ്മെന്റ്
എെ.റ്റി.എെ. യെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
എെ.റ്റി.എെ.
യുടെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത നിലവില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
അക്കാഡമിക്
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ചാത്തന്നൂര്‍
ഗവഃഐ.ടി.ഐയില്‍ പുതിയ
ട്രേഡുകള്‍
4646.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചാത്തന്നൂര്‍
ഗവഃഐ.ടി.ഐയില്‍
ഏതെങ്കിലും പുതിയ
ട്രേഡുകള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ചാത്തന്നൂര്‍
ഗവഃ ഐ.ടി.ഐ.യിലെ
ഏതെല്ലാം
ട്രേഡുകള്‍ക്ക്
എന്‍.സി.വി.ടി.യുടെ
അംഗീകാരം ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ചാത്തന്നൂര്‍
ഗവഃ ഐ.ടി.ഐ.യില്‍
നിലവില്‍ ഏതെല്ലാം
ട്രേഡുകള്‍ ഉണ്ടെന്നും
അവയില്‍ രണ്ട്
യൂണിറ്റുകള്‍ ഉള്ള
ട്രേഡുകള്‍
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(ഡി)
ചാത്തന്നൂര്‍
ഗവഃ ഐ.ടി.ഐ ഒരു ഫസ്റ്റ്
ഗ്രേഡ് ഐ.ടി.ഐ ആയി
ഉയര്‍ത്തുന്നതിന്
ഇതിനകം എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്നും
വിശദമാക്കാമോ?
പുഴക്കാട്ടിരി
എെ.ടി.എെ. കെട്ടിടം
നിര്‍മ്മാണം
4647.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കടയിലെ
പുഴക്കാട്ടിരി
എെ.ടി.എെ.ക്ക് ഭൂമി
കെെമാറി
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഭൂമി
കെെമാറ്റം ചെയ്ത്
ലഭിക്കുന്ന മുറയ്ക്ക്
എെ.ടി.എെ.ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിക്ക് അംഗികാരം
നല്‍കിയിട്ടുണ്ടോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
ഇത് സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍
കെെക്കൊണ്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എംപ്ലോയബിലിറ്റി
സെന്റര്‍
4648.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍ക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സഹായം നല്‍കുന്നതിനും
വേണ്ടി സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
എംപ്ലോയബിലിറ്റി
സെന്ററുകള്‍ എല്ലാ
ജില്ലകളിലും നിലവില്‍
വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ ഘടന
പുനഃപരിശോധിക്കാന്‍ നടപടി
4649.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അധ്യാപക
നിയമനം ഉള്‍പ്പെടെയുളള
മേഖലകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ഇപ്പോൾ
താല്‍ക്കാലിക
നിയമനങ്ങള്‍
നടക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇൗ
അക്കാദമിക വര്‍ഷത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
എത്ര സ്കൂള്‍ അധ്യാപകരെ
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
വഴിയുള്ള നിയമനം കഴിഞ്ഞ
കുറേ വര്‍ഷങ്ങളായി
കുറഞ്ഞിരിക്കുന്ന
സാഹചര്യത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
സ്റ്റാഫ് ഘടനയും
ധര്‍മ്മങ്ങളും
പുനഃപരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
4650.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18,
2018-19 വര്‍ഷങ്ങളിലെ
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
ശതമാന കണക്കില്‍
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
രാജ്യത്തെ
തൊഴിലില്ലായ്മ നിരക്ക്
സൂചികയില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയായിരുന്നു;
(സി)
നിലവില്‍
സംസ്ഥാനത്ത് തൊഴില്‍
രഹിതരായവരുടെ ആകെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വ്വീസ്
4651.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വ്വീസ്
സ്കീമിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംസ്ഥാന സര്‍ക്കാരിന്റെ
മാത്രം സ്കീമാണോ അതോ
കേന്ദ്രാവിഷ്കൃത
പദ്ധതിയാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
പ്രസ്തുത സര്‍വ്വീസ്
കൊണ്ടുള്ള
ആനുകൂല്യങ്ങളും
ഗുണങ്ങളും എന്താണെന്നും
അവ ലഭ്യമാകാന്‍ അവര്‍
ചെയ്യേണ്ട കാര്യങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
ശക്തിപ്പെടുത്തുവാന്‍ നടപടി
4652.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി മരുന്ന് കേസുകള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക്
കൂടുതല്‍ പരിശീലനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി പ്രത്യേക
സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സ്ക്വാഡിന്റെ
പ്രവര്‍ത്തന മേഖല
എവിടെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക്
വെടിവയ്പില്‍
തുടര്‍പരിശീലനം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരിശീലനം നല്‍കുന്നത്
എവിടെവച്ചാണെന്ന്
അറിയിക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ നിയമനം
4653.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചാരായം നിരോധിച്ചത്
മൂലം ജോലി നഷ്ടപ്പെട്ട
തൊഴിലാളി മരണമടഞ്ഞാല്‍
അവരുടെ മക്കള്‍ക്ക്
ബിവറേജസ്
കോര്‍പ്പറേഷനില്‍
തൊഴില്‍ നല്‍കുന്നതിന്
തീരുമാനിച്ചിരുന്നോ;
ഇതിനകം എത്രപേര്‍ക്ക്
ഇത്തരത്തില്‍ നിയമനം
നല്‍കിയെന്ന്
അറിയിക്കുമോ;
(ബി)
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഭാവിയില്‍ ഉണ്ടാകുന്ന
ദിവസവേതന ജോലിയുടെ 25
ശതമാനം ഇത്തരത്തില്‍
നിയമിക്കപ്പെടുന്നവർക്ക്
നല്‍കണമെന്ന്
ഉത്തരവുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവ് സുപ്രീംകോടതി
റദ്ദാക്കിയിട്ടുണ്ടോ;
ആയത് സംബന്ധിച്ച്
ബിവറേജസ്
കോര്പ്പറേഷന്
സുപ്രീം കോടതിയില്‍
നല്കിയ
സത്യവാങ്മൂലത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കള്ള്
വ്യവസായത്തെ തകര്‍ച്ചയില്‍
നിന്നും സംരക്ഷിക്കുന്നതിന്
നടപടി
4654.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ പുതിയ
മദ്യ നയത്തിന്റെ
ഭാഗമായി വിദേശ മദ്യത്തെ
പ്രോത്സാഹിപ്പിക്കുന്ന
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുമൂലം
പരമ്പരാഗത കള്ളുചെത്ത്
വ്യവസായം
പ്രതിസന്ധിയിലാണെന്നത്
വസ്തുതയല്ലേ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര കള്ള്
ഷോപ്പുകള്‍ ഉണ്ട്;
2019 ഏപ്രിലിന് ശേഷം
കള്ള് ഷോപ്പുകള്‍
ഏറ്റെടുക്കുവാന്‍
ലെെസന്സികള്
വിസമ്മതിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കള്ള്
വ്യവസായത്തെ
തകര്‍ച്ചയില്‍ നിന്നും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
റ്റോഡി
ബോര്‍ഡ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം നീണ്ടു
പോകുന്നതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമോ?
ബിവറേജസ്
കോര്പ്പറേഷന് എല്‍.ഡി.
ക്ലാര്‍ക്ക് തസ്തികയിലെ
ഒഴിവുകള്‍
4655.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബിവറേജസ്
കോര്‍പ്പറേഷനില്‍ 2017
ജനുവരി മുതല്‍ 2019
ആഗസ്റ്റ് വരെ യു.ഡി.
ക്ലാര്‍ക്കായി 26
പേര്‍ക്ക് പ്രൊമോഷന്
നല്കിയപ്പോള്
ഒഴിവുവന്ന 26 എല്‍.ഡി.
ക്ലാര്‍ക്ക് ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ബോട്ടിലിംഗ്
തൊഴിലാളികളുടെ നിയമനം
4656.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബിവറേജസ്
കോര്‍പ്പറേഷനില്‍
കരാര്‍ അടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന
ബോട്ടിലിംഗ്
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
എങ്കില്‍
ഇതില്‍ എത്ര
തൊഴിലാളികളെയാണ്
ഇപ്രകാരം
സ്ഥിരപ്പെടുത്തിയതെന്നും
അവരുടെ ശമ്പള സ്കെയില്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
ബിവറേജസ്
കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍
പി.എസ്.സി.ക്ക്
വിട്ടിട്ടുണ്ടോ;
ഇപ്പോള്‍
സ്ഥിരപ്പെടുത്തിയ
തസ്തിക പി.എസ്.സി.ക്ക്
വിട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ
ക്യാമ്പുകളില്‍ ലഹരി
മാഫിയയുടെ സാന്നിദ്ധ്യം
4657.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍
താമസിക്കുന്ന
ക്യാമ്പുകളില്‍ ലഹരി
മാഫിയയുടെ സാന്നിദ്ധ്യം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്യാമ്പുകളില്‍
സംസ്ഥാനത്ത് നിരോധിച്ച
പാന്‍പരാഗ്, ഹാന്‍സ്
ഉള്‍പ്പെടെയുള്ളവ
സുലഭമാണെന്നത്
ഇക്കാര്യത്തില്‍
വകുപ്പ് വേണ്ടത്ര
ജാഗ്രത പുലര്‍ത്താത്തത്
കാരണമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ലഹരിയുടെ
ഉറവിടം അന്വേഷിച്ച്
കണ്ടെത്തുന്നതിനും
അന്യസംസ്ഥാന
തൊഴിലാളികളുടെ
ക്യാമ്പുകളില്‍ നിരന്തര
നിരീക്ഷണം നടത്തി
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
ലഹരി
മരുന്ന് കടത്ത്
4658.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
സേവനങ്ങളുടെ മറവില്‍
സംസ്ഥാനത്ത് ലഹരി
മരുന്ന് കടത്ത്
വ്യാപകമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന ബസ്സുകളില്‍
നിരോധിത പുകയില
ഉല്പന്നങ്ങളും ലഹരി
മരുന്നും കടത്തുന്നതായ
റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍ ചെക്ക്
പോസ്റ്റുകളില്‍ പരിശോധന
ശക്തിപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പാര്‍സല്‍
കൊറിയര്‍
സര്‍വ്വീസിലൂടെ
വന്‍തോതില്‍ ലഹരി
മരുന്ന് കടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
കൊച്ചിയില്‍
ഇത്തരത്തില്‍ എത്ര
ലക്ഷം രൂപയുടെ ലഹരി
ഉല്പന്നങ്ങളാണ്
പിടിച്ചെടുത്തത്;
പ്രസ്തുത കേസില്‍ എത്ര
പേരെ അറസ്റ്റ് ചെയ്തു;
വിശദാംശം നല്‍കുമോ?
മദ്യവും
മയക്കുമരുന്നുകളും വില്പന
നടത്തുന്നതുമായി
ബന്ധപ്പെട്ട കേസ്സുകള്‍
4659.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം
സംസ്ഥാനത്ത് മദ്യവും
മയക്കുമരുന്നുകളും
വില്പന
നടത്തുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
മലപ്പുറം
ജില്ലയില്‍
വര്‍ദ്ധിച്ചുവരുന്ന ലഹരി
മാഫിയകളുടെ
പ്രവര്‍ത്തനങ്ങള്‍
4660.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
വര്‍ദ്ധിച്ചുവരുന്ന
ലഹരി മാഫിയകളുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
എക്സെെസ് വകുപ്പ്
പ്രത്യേക സ്ക്വാഡുകള്‍
രൂപീകരിച്ച് പരിശോധന
ശക്തിപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വിദ്യാലയങ്ങളും
പൊതുസ്ഥലങ്ങളും
കേന്ദ്രീകരിച്ച് ഇത്തരം
മാഫിയകളുടെ
പ്രവര്‍ത്തനത്തിനെതിരെ
ശക്തമായ ബോധവല്‍ക്കരണ
നടപടികള്‍ താമസംവിനാ
സ്വീകരിക്കുമോ?
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
രജിസ്റ്റര്‍ ചെയ്ത കഞ്ചാവു
-മയക്കുമരുന്ന് കേസുകള്‍
4661.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
നിന്നും 2019
ജനുവരിക്കുശേഷം
നാളിതുവരെ രജിസ്റ്റര്‍
ചെയ്ത കഞ്ചാവു
-മയക്കുമരുന്ന്
കേസുകള്‍ എത്രയെന്ന്
വിശദമാക്കാമോ;
(ബി)
കാളമുക്ക്
ജങ്ഷന് മുതല്‍
പുതുവൈപ്പ് ബീച്ച്
വരെയുള്ള പ്രദേശത്ത്
പകല്‍-രാത്രി
വ്യത്യാസമില്ലാതെ
കഞ്ചാവു -
മയക്കുമരുന്ന് ഉപയോഗവും
വില്‍പ്പനയും
വര്‍ദ്ധിച്ചുവരുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്ത് പട്രോളിങ്
ശക്തമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
;വ്യക്തമാക്കുമോ?
ബാറുകളില്‍
വ്യാജമായി നിര്‍മ്മിക്കുന്ന
വിദേശമദ്യക്കച്ചവടം
4662.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ബാറുകളില്‍ വ്യാജമായി
നിര്‍മ്മിക്കുന്ന
വിദേശമദ്യം കച്ചവടം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുളള
പ്രവൃത്തിയുടെ പേരില്‍
എത്ര
കേസെടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ബാറുകളിലും
ബിയര്‍പാര്‍ലറുകളിലും
അവയുടെ ഗോഡൗണുകളിലും
പരിശോധനയും
നിരീക്ഷണവും
നടത്തുന്നതിന്
വകുപ്പ്തലത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍
ലഹരിമരുന്നുകളുടെ
ഉപയാേഗവുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
കേസുകള്‍
4663.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം,
കഞ്ചാവ്, പുതിയ
തരത്തിലുള്ള
മയക്കുമരുന്നുകള്‍
തുടങ്ങി വിവിധ
ലഹരിമരുന്നുകളുടെ
ഉപയാേഗവുമായി
ബന്ധപ്പെട്ട് 2016
മുതല്‍ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമാേ;
(ബി)
ഇത്തരം
എത്ര കേസുകള്‍
മാവേലിക്കര മണ്ഡലത്തിലെ
എക്സെെസ് ഓഫീസുകള്‍
മുഖാന്തിരം രജിസ്റ്റര്‍
ചെയ്ത് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമാേ?
കൊല്ലം
ജില്ലയിലെ എക്സൈസ് റേഞ്ച്
ഓഫീസുകള്‍
4664.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എത്ര
എക്സൈസ് റേഞ്ച്
ഓഫീസുകളും സര്‍ക്കിള്‍
ഓഫീസുകളുമുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എക്സൈസ്
വകുപ്പിന്റെ ചുമതലയില്‍
എത്ര വാഹനങ്ങള്‍ ഈ
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഒരു വാഹനത്തിന് എത്ര
ഡ്രൈവര്‍മാര്‍ എന്ന
നിരക്കിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ഇത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാറിലേയ്ക്ക്
അയച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ഡി)
കൊല്ലം
ജില്ലയില്‍ നിലവില്‍
എക്സൈസ് ഡ്രൈവര്‍മാരുടെ
എത്ര ഒഴിവുകളുണ്ടെന്നും
എത്രയെണ്ണം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ?
ചാലക്കുടിയില്‍
എക്സെെസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
4665.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് പ്രവര്‍ത്തനം
ആരംഭിച്ച് വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
ചാലക്കുടിയില്‍
എക്സെെസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
അനുവദിയ്ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അതിരപ്പിളളി
ടൂറിസം,വനം മേഖലകള്‍
ഉള്‍പ്പടെയുളള
ചാലക്കുടിയില്‍ ഒരു
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അതിരപ്പിളളിയിലെ
വെറ്റിലപ്പാറയില്‍
എക്സെെസ്
ചെക്ക്പോസ്റ്റ്
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരിയിലെ
എക്സെെസ് ഓഫീസ് കെട്ടിട
നിര്‍മ്മാണം
4666.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരിയിലെ
എക്സെെസ് ഓഫീസ്
കെട്ടിടങ്ങള്‍ തകര്‍ന്ന
നിലയിലാണുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
ഓഫീസ് കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ചുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വിമുക്തി
മിഷന് പ്രവര്‍ത്തനങ്ങള്‍
4667.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ലഹരി
വര്‍ജ്ജന മിഷനായ
വിമുക്തിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ലഹരിയുടെ
വലയിലേക്ക് സ്ക്കൂള്
കുട്ടികളെ
കൊണ്ടുവരുവാന്‍
ഡ്രഗ്ഗ് മാഫിയകള്‍
ശ്രമിക്കുന്നുവെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
സ്ക്കൂളുകള്‍
കേന്ദ്രീകരിച്ച്
വിമുക്തി മിഷന്റെ
പ്രവര്‍ത്തനം
സജീവമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിമുക്തി
സേന എന്ന പേരില്‍
പ്രത്യേക വിഭാഗം
രൂപീകരിച്ചിട്ടുണ്ടോ;
അതിന്റെ പ്രവര്‍ത്തനം
സംസ്ഥാന തലത്തില്‍
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിലെ തസ്തികകള്‍
4668.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എക്സൈസ് വകുപ്പില്‍
പുതിയതായി എത്ര
തസ്തികകള്‍ സൃഷ്ടിച്ചു;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുളളില്‍
(2016, 2017,2018
വര്‍ഷങ്ങളില്‍)ഡ്യൂട്ടി
സമയത്ത് എക്സൈസ്
ജീവനക്കാര്‍ക്ക് എതിരെ
എത്ര ആക്രമണങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വിശദമാക്കാമോ?
റ്റാേഡി
വര്‍ക്കേഴ്സ് വെല്‍ഫയര്‍
ഫണ്ട് ബാേര്‍ഡ്
4669.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റ്റാേഡി
വര്‍ക്കേഴ്സ്
വെല്‍ഫയര്‍ ഫണ്ട്
ബാേര്‍ഡില്‍ നിലവില്‍
എത്ര ജീവനക്കാരുണ്ട്;
സ്ഥിരം/താല്‍ക്കാലിക
ജീവനക്കാരുടെ എണ്ണം ഇനം
തിരിച്ച് നല്കുമാേ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
2018-ല്‍
ശമ്പളയിനത്തിലും മറ്റും
എന്ത് തുക ചെലവഴിച്ചു;
അറിയിക്കുമോ;
(സി)
റ്റാേഡി
വര്‍ക്കേഴ്സ്
വെല്‍ഫയര്‍ ഫണ്ട്
ബാേര്ഡിന് 2018-ല്‍
വരുമാനമായി വിവിധ
സ്രാേതസ്സുകളില്
നിന്നും ലഭിച്ച തുക
എത്രയാണ് എന്ന്
അറിയിക്കുമോ?
എക്സെെസ്
വകുപ്പിലെ ആശ്രിതനിയമനം
4670.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
എക്സെെസ് സര്‍ക്കിള്‍
ഓഫീസില്‍ പാര്‍ട്ട്
ടെെം സ്വീപ്പറായിരിക്കെ
04.08.2018 ന്
മരണപ്പെട്ട സി.കെ.
ബിന്ദുവിന്റെ മകള്‍
എം.എ.അമ്പിളി ആശ്രിത
നിയമനം ലഭിക്കുവാനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച ഫയല്‍
നമ്പര്‍
വെളിപ്പെടുത്താമോ?
കണ്ണൂര്‍
ജില്ലയില്‍ എക്സെെസ്
വകുപ്പിലെ ഡ്രെെവര്‍ തസ്തിക
4671.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എക്സെെസ്
വകുപ്പിന് എത്ര
വാഹനങ്ങള്‍
നിലവിലുണ്ട്; എത്ര
ഡ്രെെവര്‍ തസ്തികയാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
വാഹനങ്ങള്‍ക്ക്
ആനുപാതികമായി ഡ്രെെവര്‍
തസ്തിക നിലവിലുണ്ടാേ;
ഇല്ലെങ്കില്‍ കൂടുതല്‍
ഡ്രെെവര്‍ തസ്തികയ്ക്ക്
പ്രൊപ്പാേസല്
നല്‍കിയിട്ടുണ്ടാേ;
അറിയിക്കുമോ;
(സി)
എക്സെെസ്
ഡ്രെെവര്‍ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടാേ;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നുവരെയാണ്; ഈ
ലിസ്റ്റില്‍ നിന്നും
കൂടുതല്‍
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമാേ?
എക്സെെസ്
ഉദ്യോഗസ്ഥരുടെ മനോവീര്യം
ഉയര്‍ത്തുന്നതിന് നടപടി
4672.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിനെ
സേനാവിഭാഗത്തില്‍
ഉള്‍പ്പെടുത്തിയാണോ
രൂപീകരിച്ചിട്ടുള്ളത്;
ആണെങ്കില്‍ ഏത് വര്‍ഷം
മുതലാണ് ഇത്
പ്രാബല്യത്തില്‍
വന്നത്;
(ബി)
പ്രസ്തുത
വകുപ്പില്‍ ആഴ്ചയില്‍
ഒരിക്കല്‍ പരേഡ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ചുള്ള
ഉത്തരവുകള്‍ നല്‍കാമോ;
(സി)
സിവില്‍
എക്സെെസ് ഓഫീസര്‍,
വനിതാ സിവില്‍ എക്സെെസ്
ഓഫീസര്‍, പ്രിവന്റീവ്
ഓഫീസര്‍, ഡ്രെെവര്‍
എന്നിവരുടെ ഒരു
ദിവസത്തെ ഡ്യൂട്ടി സമയം
എത്ര മണിക്കൂര്‍ ആണ്;
ഇൗ ഉദ്യോഗസ്ഥര്‍ 8
മണിക്കൂറില്‍ കൂടുതല്‍
ജോലി നോക്കേണ്ട
സാഹചര്യമുണ്ടായാല്‍
ആനുപാതികമായ വിശ്രമം
നല്‍കാറുണ്ടോ; ഇവര്‍
24 മണിക്കൂറില്‍
കൂടുതല്‍ ജോലി
നോക്കുന്ന ഓഫീസുകളില്‍
ഡ്യൂട്ടിക്കായി
ഷിഫ്റ്റ് സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വകുപ്പിലെ ജീവനക്കാരുടെ
സര്‍വ്വീസ് നിയമങ്ങള്‍
കേരള സര്‍വ്വീസ്
ചട്ടങ്ങള്‍ക്ക്
വിധേയമായിട്ടാണോ
നിശ്ചയിച്ചിട്ടുള്ളത്;
ആണെങ്കില്‍ കേരള
സര്‍വ്വീസ്
ചട്ടങ്ങള്‍ക്ക്
വിധേയമായിട്ടുള്ള
പരിഗണനകള്‍
ജീവനക്കാര്‍ക്ക്
നല്‍കാറുണ്ടോ;
(ഇ)
തിരുവനന്തപുരം
എക്സെെസ് ഡിവിഷനിലെ
ഫീല്‍ഡ് ഓഫീസുകളിലും
ചെക്ക് പോസ്റ്റുകളിലും
സിവില്‍ എക്സെെസ്
ഓഫിസര്‍, പ്രിവന്റീവ്
ഓഫീസര്‍ എന്നിവര്‍ക്ക്
24 മണിക്കൂര്‍ ഡ്യൂട്ടി
നൽകുകയും ഇതിന്
ആനുപാതികമായുള്ള
വിശ്രമവും വീക്കിലി ഓഫ്
മറ്റ് അവധികളും
അനുവദിക്കാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
കടുത്ത മനുഷ്യാവകാശ
ലംഘനമാണെന്ന കാര്യം
ഗൗരവമായി കാണുമോ;
(എഫ്)
പ്രസ്തുത
വകുപ്പിലെ
താഴെത്തട്ടിലെ
ജീവനക്കാര്‍ക്ക് കടുത്ത
ഡ്യൂട്ടി
സമ്പ്രദായങ്ങള്‍
ഏര്‍പ്പെടുത്തുകയും
ഇതിന് ആനുപാതികമായി
വിശ്രമവും അവധിയും
അനുവദിക്കാതിരിക്കുകയും
ചെയ്യുന്ന
മേലുദ്യോഗസ്ഥരുടെ
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ ഇക്കാരണങ്ങളാൽ
അനുഭവിക്കുന്ന കടുത്ത
മാനസിക
ബുദ്ധിമുട്ടുകളും
ശിക്ഷണ നടപടികളും മൂലം
അവര്‍ നല്‍കിയിട്ടുള്ള
പരാതികളുടെ നിജസ്ഥിതി
പരിശോധിച്ച്
പരിഹരിച്ചിട്ടുണ്ടോ;
ഇത്തരം സാഹചര്യങ്ങള്‍
വകുപ്പിലെ ഫീല്‍ഡ്
ഉദ്യോഗസ്ഥരുടെ
മനോവീര്യം തകര്‍ക്കും
എന്നുള്ള കാര്യം
ഗൗരവമായി കാണുമോ?
ഫാമിലി
പെന്ഷന് ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
4673.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
എക്സൈസ് സര്‍ക്കിള്‍
ഓഫീസില്‍ പാര്‍ട്ട് ടൈം
സ്വീപ്പറായിരിക്കെ
04.08.2018-ന്
മരണപ്പെട്ട സി.കെ.
ബിന്ദുവിന്റെ
ഭര്‍ത്താവ് എം.സി.
അരവിന്ദാക്ഷന് ഫാമിലി
പെന്ഷന്
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ടിയാന്
ഫാമിലി പെന്ഷന്
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?
കള്ളിലെ
മായം കണ്ടെത്തുന്നതിനുള്ള
മാർഗ്ഗങ്ങൾ
4674.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ളിലെ
മായം കണ്ടെത്തുന്നതിന്
എന്തെല്ലാം
മാർഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
പരിശോധനകൾ
ഫലപ്രദമാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കിൽ കൂടുതൽ
ഫലപ്രദമായ മാര്‍ഗ്ഗങ്ങൾ
അവലംബിക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
(സി)
ടോഡി
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ?
എക്സൈസ്
വകുപ്പിലെ സ്പെഷ്യല്‍
ഡ്യൂട്ടി സമ്പ്രദായം
4675.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഋഷിരാജ്
സിംഗ് എക്സെെസ്
കമ്മീഷണറായിരുന്നപ്പോള്‍
എക്സെെസ്
ഡിപ്പാര്ട്ടുമെന്റില്
സ്പെഷ്യല്‍ ഡ്യൂട്ടി
സമ്പ്രദായം
നിര്ത്തലാക്കിയിരുന്നോ;
(ബി)
പ്രസ്തുത
സ്പെഷ്യല്‍ ഡ്യൂട്ടി
സമ്പ്രദായം
പുന:സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍
കാരണമറിയിക്കാമോ;
(സി)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
കഞ്ചാവിന്റെയും
മയക്കുമരുന്നിന്റെയും
വ്യാപനം
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
സ്പെഷ്യല്‍ ഡ്യൂട്ടി
സമ്പ്രദായം
പുന:സ്ഥാപിച്ചത്
പുന:പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?