സീനിയറേജ്
തുക ഒഴിവാക്കിയത് സംബന്ധിച്ച്
4459.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
പാട്ടം നൽകിയ
തോട്ടങ്ങളിലെ റബ്ബർ മരം
മുറിയ്ക്കുമ്പോൾ ഒരു
ക്യൂബിക് മീറ്റർ
തടിയ്ക്ക് വനം വകുപ്പിൽ
ഒടുക്കേണ്ടിയിരുന്ന
സീനിയറേജ് തുക
എത്രയായിരുന്നു ;
(ബി)
പ്രസ്തുത
സീനിയറേജ് തുക
പൂർണ്ണമായും
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അത്
സംബന്ധിച്ച സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ ;
(സി)
തോട്ടം
മേഖലയിലെ പ്രശ്നങ്ങൾ
സംബന്ധിച്ച്
റിട്ട.ജസ്റ്റിസ് കൃഷ്ണൻ
നായർ സമർപ്പിച്ച
റിപ്പോർട്ടിൽ ഈ
സീനിയറേജ് തുക
പൂർണ്ണമായും
ഒഴിവാക്കുന്നതിന്
ശിപാർശ ചെയ്തിരുന്നുവോ;
വ്യക്തമാക്കുമോ;
(ഡി)
കേരള
ഗ്രാന്റ്സ് ആൻഡ് ലീസസ്
(മോഡിഫിക്കേഷൻ ഓഫ്
റൈറ്റ്സ് )ആക്ട് 1980
-ലെ ചട്ടങ്ങൾ പ്രകാരം
വനം വകുപ്പ് കൃഷിക്കായി
പാട്ടത്തിനു നൽകിയ
ഭൂമിയിൽ നിന്നും
സീനിയറേജ് തുക
ഈടാക്കുവാൻ
വ്യവസ്ഥയുള്ളപ്പോൾ
പ്രസ്തുത തുക
പൂർണ്ണമായും ഒഴിവാക്കി
ആയിരക്കണക്കിന് ഏക്കർ
സർക്കാർ ഭൂമി കൈവശം
വച്ചിരിയ്ക്കുന്ന
ഹാരിസൺ മലയാളം
ലിമിറ്റഡിൽ നിന്നും
മറ്റു വൻകിട
കമ്പനികളില്‍ നിന്നും
ഖജനാവിൽ
ലഭ്യമാകേണ്ടിയിരുന്ന
കോടിക്കണക്കിന് രൂപ
നഷ്ടപ്പെടുത്താനുള്ള
കാരണമെന്താണ് ;
(ഇ)
സീനിയറേജ്
തുക പൂർണമായും
ഒഴിവാക്കിയ നടപടിയുടെ
യഥാർത്ഥ ഗുണഭോക്താക്കൾ
ചെറുകിട, ഇടത്തരം റബ്ബർ
കർഷകരല്ല മറിച്ച് വൻകിട
കുത്തക
കമ്പനികളാണെന്നുള്ളതിനാൽ
സീനിയറേജ് തുക
ഒഴിവാക്കിയ നടപടി റദ്ദ്
ചെയ്യുമോ;
വ്യക്തമാക്കുമോ?
വനഭൂമിക്ക്
തുല്യമായ ഇടങ്ങളെ
കല്പിതവനങ്ങളായി
പ്രഖ്യാപിക്കാൻ നടപടി
4460.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമെന്ന്
രേഖപ്പെടുത്താത്തതും
എന്നാല്‍ വനഭൂമിക്ക്
തുല്യമായി
കണക്കാക്കാവുന്നതുമായ
ഇടങ്ങളെ
കല്പിതവനങ്ങളായി
പ്രഖ്യാപിക്കണമെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രത്യേക
സമിതിയെ നിയോഗിച്ച്
സംസ്ഥാനത്ത്
ഇത്തരത്തിലുളള ഭൂമികള്‍
കണ്ടെത്തുന്നതിനും ഇവയെ
കല്പിതവനങ്ങളായി
വിജ്ഞാപനം
ചെയ്യുന്നതിനും ഉളള
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ആനക്കാംപൊയിലില്‍
ഇന്സ്പെക്ഷന് ബംഗ്ലാവ്
നിര്‍മ്മാണം
4461.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
ആനക്കാംപൊയിലില്‍ വനം
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത്
ഇന്സ്പെക്ഷന്
ബംഗ്ലാവും വിശ്രമ
മന്ദിരവും
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ആനക്കാംപൊയിലില്‍
ഇന്സ്പെക്ഷന്
ബംഗ്ലാവും വിശ്രമ
മന്ദിരവും
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാര്‍ബണ്‍
ന്യൂട്രല്‍
4462.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ബണ്‍
ന്യൂട്രല്‍ എന്ന ആശയം
ലോകവ്യാപകമായി
സജീവമാകുന്നതിനാല്‍
അന്തരീക്ഷ മലിനീകരണം
തടയുന്നതിനും
ഓക്സിജന്റെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിനും
മുള വ്യാപകമായി
നട്ടുപിടിപ്പിയ്ക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിയ്ക്കാമോ?
വനമേഖലയിലെ
ഖനനത്തിന് ദൂരപരിധി
4463.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളുടെ
പത്ത് കിലോമീറ്റര്‍
ദൂരപരിധിയില്‍ ഖനനം
പാടില്ല എന്ന
നിയമത്തിന് മാറ്റം
വരുത്തി ഒരു
കിലോമീറ്റര്‍
ദൂരപരിധിയാക്കി
മാറ്റുന്ന വിഷയം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തിലുളള
തീരുമാനത്തിലൂടെ
പരിസ്ഥിതിക്ക്
എന്തെല്ലാം
പ്രത്യാഘാതങ്ങള്‍
ഉണ്ടാകുമെന്നാണ്
വകുപ്പ്
വിലയിരുത്തിയിട്ടുളളത്
എന്ന് അറിയിക്കുമോ;
(സി)
ഇത്തരത്തിലുളള
തീരുമാനം കൊണ്ട്
എന്തെല്ലാം
പ്രയോജനങ്ങള്‍
ഉണ്ടാവുമെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുളളത്;
വ്യക്തമാക്കാമോ ?
നഗര കേന്ദ്രീകൃത വനവല്‍ക്കരണ
പദ്ധതികള്‍
4464.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
വര്‍ദ്ധിച്ചുവരുന്ന
വായു മലിനീകരണം തടയാന്‍
ഊര്‍ജ്ജിത നഗര
കേന്ദ്രീകൃത
വനവല്‍ക്കരണ പദ്ധതികള്‍
ആവശ്യമാണെന്ന്
കരുതുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
നഗര
പ്രദേശങ്ങളില്‍ ലഭ്യമായ
സ്ഥലങ്ങളില്‍ മരങ്ങള്‍
വളര്‍ത്തി ചെറുവനങ്ങള്‍
ഉണ്ടാക്കുവാന്‍ ഉതകുന്ന
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വിവിധ
സാമൂഹ്യവനവത്ക്കരണ പരിപാടികൾ
4465.
ശ്രീ.എം.
രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച്
എന്റെ മരം പദ്ധതി വഴി
സ്കൂള്‍
കുട്ടികള്‍ക്കും ഹരിത
കേരളം മിഷന്റെ ഭാഗമായി
പഞ്ചായത്തുകള്‍ക്കും
വൃക്ഷത്തൈകള്‍ വിതരണം
ചെയ്തിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
വിവിധ
സാമൂഹ്യവനവത്ക്കരണ
പരിപാടികളിലൂടെ
സംസ്ഥാനത്തുടനീളം
വിതരണം ചെയ്ത്
നട്ടുപിടിപ്പിച്ച
വൃക്ഷത്തെെകളുടെ
അതിജീവന കണക്കെടുപ്പ്
നടത്തുന്നതിന് ഇൗ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കണക്കെടുപ്പില്‍
അതിജീവന നിരക്ക് എത്ര
ശതമാനമെന്നാണ്
കണ്ടെത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
നട്ടുപിടിപ്പിക്കുന്ന
വൃക്ഷത്തെെകളുടെ
പരിപാലനം റസിഡന്റ്സ്
അസാേസിയേഷനുകള്,
ക്ലബ്ബുകള്‍,
സന്നദ്ധസംഘടനകള്‍
മുതലായവയെ ഏല്‍പ്പിച്ച്
അതിജീവന നിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
അക്കേഷ്യ,
മാഞ്ചിയം വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനെതിരെ
പ്രതിഷേധം
4466.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കേഷ്യ,
മാഞ്ചിയം പോലെയുളള
വൃക്ഷങ്ങള്‍ വ്യാപകമായി
വച്ച്
പിടിപ്പിക്കുന്നതിനെതിരെ
ജനങ്ങളുടെ പ്രതിഷേധം
ഉയര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
മരങ്ങള്‍
കാരണമുണ്ടാകുന്ന
പാരിസ്ഥിതിക സാമൂഹ്യ
ആഘാതങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓപ്പറേഷന്
ജന്മഭൂമി പദ്ധതി
4467.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കേഷ്യ
മരങ്ങള്‍
മുറിച്ചുമാറ്റി പകരം
തദ്ദേശീയമായ
വൃക്ഷങ്ങള്‍
വച്ച്പിടിപ്പിക്കുന്ന
ഓപ്പറേഷന് ജന്മഭൂമി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ ഏതൊക്കെ
മരങ്ങളാണ്
വച്ചുപിടിപ്പിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വഴിവക്കുകളില്‍
വച്ചുപിടിപ്പിക്കുന്ന
വൃക്ഷതൈകള്‍
സംരക്ഷിക്കുന്നതിന്
സോഷ്യല്‍ ഫോറസ്ട്രി
വിഭാഗം നടപടി
സ്വീകരിക്കാത്തത് മൂലം
ഭൂരിഭാഗവും
നശിച്ചുപോകുന്നുവെന്നത്
വസ്തുതയല്ലേ; എങ്കില്‍
ഒരു നിശ്ചിത
കാലയളവിലേയ്ക്ക് അവ
സംരക്ഷിക്കുന്നതിന്
ശ്രദ്ധ
പതിപ്പിക്കുമോയെന്ന്
അറിയിക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
4468.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ; ആയതിനായി
എത്ര രൂപയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ ;
(ബി)
മണ്ഡലത്തിലൂടെ
ഒഴുകുന്ന പമ്പ,
അച്ചന്കാേവില്,
വരട്ടാര്‍ തുടങ്ങിയ
ജലാശയങ്ങളുടെ
തീരങ്ങളില്‍
വനവല്‍ക്കരണ പദ്ധതികള്‍
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടാേ ?
സാമൂഹ്യവനവത്കരണം
4469.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാമൂഹ്യവനവത്കരണവുമായി
ബന്ധപ്പെട്ട് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
2016-17, 2018-19
കാലയളവില്‍ പ്രസ്തുത
പദ്ധതികള്‍ക്കായി
ചെലവഴിച്ച തുക
എത്രയാണെന്നും,
എന്തെല്ലാം
പ്രവൃത്തികളാണ്
പദ്ധതിയിലുള്‍പ്പെടുത്തി
ഇക്കാലയളവില്‍
ചെയ്തതെന്നും
ജില്ലതിരിച്ചുള്ള
വിശദാംശം നല്‍കാമോ;
(സി)
2018-19
വര്‍ഷത്തില്‍
സാമൂഹ്യവനവത്കരണത്തിനായി
എത്ര ലക്ഷം തൈകളാണ്
ഉത്പാദിപ്പിച്ചതെന്നും
ആയതിന് എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
(ഡി)
സാമൂഹ്യവനവത്കരണത്തിന്റെ
ഭാഗമായി എന്തെല്ലാം
പുതിയ പദ്ധതികള്‍
എവിടെയെല്ലാം
നടപ്പിലാക്കാനാണ് വനം
വകുപ്പ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
സാമൂഹ്യവനവത്കരണത്തിന്റെ
ഭാഗമായ കണ്ടല്‍ കാടുകള്‍
4470.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യവനവത്കരണത്തിന്റെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി കണ്ടല്‍
വനങ്ങള്‍
വച്ചുപിടിപ്പിക്കുന്ന
പ്രവൃത്തി
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പരിസ്ഥിതി
സംരക്ഷണത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള ചതുപ്പ്
പ്രദേശങ്ങളില്‍
എന്‍.എസ്.എസ്.
വോളന്റിയര്‍മാരെ
ഉപയോഗിച്ച് കണ്ടല്‍
കാടുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
വിശദീകരിക്കുമോ;
(ഡി)
ആലപ്പാട്,
ക്ലാപ്പന
ഗ്രാമപഞ്ചായത്തുകളിലെ
കണ്ടല്‍ വനങ്ങള്‍
സംരക്ഷിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സാമൂഹ്യവനവല്‍ക്കരണത്തിന്റെ
ഭാഗമായി വച്ച്
പിടിപ്പിച്ചിട്ടുള്ള മരങ്ങള്‍
മുറിക്കുന്നതിന് അനുമതി
4471.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യവനവല്‍ക്കരണത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
ഭൂമിയില്‍ വച്ച്
പിടിപ്പിച്ചിട്ടുള്ള
മരങ്ങള്‍ സ്ഥാപനങ്ങളുടെ
വികസനത്തിന്റെ ഭാഗമായി
മുറിച്ച്
മാറ്റേണ്ടിവരുമ്പോള്‍
വനം വകുപ്പ്
മരങ്ങള്‍ക്ക്
ഉയര്‍ന്നനിരക്കില്‍ വില
നിശ്ചയിക്കുന്നത് മൂലം
മുറിച്ച് മാറ്റാന്‍
കഴിയാതെ വരികയും അത്
വഴി സ്ഥാപനങ്ങളുടെ
വികസനം തടസ്സപ്പെടുകയും
ചെയ്യുന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചവറ
നിയോജകമണ്ഡലത്തിലെ
നീണ്ടകര താലൂക്ക്
ആശുപത്രി കോമ്പൗണ്ടിലെ
മരങ്ങള്‍ മുറിച്ച്
മാറ്റാന്‍
കഴിയാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അനങ്ങന്‍മല
ഇക്കോ ടൂറിസം പദ്ധതി
4472.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വനം
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കിയിട്ടുള്ള
അനങ്ങന്‍മല ഇക്കോ
ടൂറിസം പദ്ധതിയുടെ
രണ്ടാം ഘട്ട വികസന
പദ്ധതി സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
മുത്തപ്പന്
പുഴയിലെ റിസോര്‍ട്ട്
4473.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തിയില്‍ നിന്നും
വനംവകുപ്പ്
ഒഴിപ്പിച്ചെടുത്ത
മുത്തപ്പന് പുഴയിലെ
റിസോര്‍ട്ട് ഇപ്പോള്‍
എന്തു
കാര്യങ്ങള്‍ക്കായാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിനോദസഞ്ചാരികള്‍ക്ക്
വിശ്രമിക്കുന്നതിനും
താമസിക്കുന്നതിനും ഈ
റിസോര്‍ട്ട്
പ്രയോജനപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ
എന്ന് അറിയിക്കുമോ;
(സി)
ആയതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വനം
സര്‍വ്വീസ് റൂളുകളിലെ
പരിഷ്കരണം
4474.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപാലകരുടെ
ജോലി സമയം എട്ട്
മണിക്കൂറായി
നിജപ്പെടുത്തുന്നത്
സംബന്ധിച്ച് വനം
വകുപ്പില്‍ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരൂമാനം
എടുക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ആലോചനയുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വനം
സര്‍വ്വീസ് റൂളുകളില്‍
പരിഷ്കരണ നടപടികള്‍
ആലോചിക്കുന്നുണ്ടെങ്കില്‍
ആയതിന്റെ വിവരങ്ങള്‍
അറിയിക്കുമോ?
കാവും കുളവും പദ്ധതി
4475.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പ്
നടപ്പിലാക്കുന്ന കാവും
കുളവും പദ്ധതിയില്‍
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2016 ജൂണ്‍ മുതല്‍ 2019
ഒക്ടോബര്‍ വരെ എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്ന്
അപേക്ഷകളുടെ സ്ഥലവും
വില്ലേജും തിരിച്ച്
വിശദമാക്കുമോ;
(ബി)
അവയിൽ
ഏതൊക്കെ സ്ഥലത്താണ്
ഫണ്ട് നല്‍കിയതെന്ന്
സ്ഥലവും അനുവദിച്ച
തുകയും സഹിതം
വിശദമാക്കുമോ;
(സി)
കാവും
കുളവും പദ്ധതിയ്ക്ക്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ഏതൊക്കെയെന്നും
എന്തൊക്കെ രേഖകള്‍ ആണ്
വേണ്ടതെന്നും
വ്യക്തമാക്കാമോ?
വനേതര
പ്രവൃത്തികള്‍ക്ക്
നിശ്ചയിക്കപ്പെട്ടിട്ടുള്ള
അകലം
4476.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനാതിര്‍ത്തികളില്‍നിന്ന്
വനേതര
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
നിശ്ചയിക്കപ്പെട്ടിട്ടുള്ള
അകലം എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
അകലം കുറയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
ഈ സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന്
എന്തെങ്കിലും കത്ത്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഈര്‍ച്ച
മില്ലുകളോട്
അനുബന്ധിച്ച്ഫര്ണിച്ചര്
യൂണിറ്റുകള്‍
4477.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈര്‍ച്ച മില്ലുകളോട്
അനുബന്ധിച്ച്
ഫര്‍ണിച്ചര്‍
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണം നിലവിലുണ്ടോ
;
(ബി)
ചെറുകിട
സംരംഭമായി ഫര്‍ണിച്ചര്‍
നിര്‍മ്മാണ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
അനുമതി ലഭ്യമാക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ വനം
വകുപ്പ് പദ്ധതികൾ
4478.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍ വനം
വകുപ്പ്
നടപ്പിലാക്കിവരുന്ന
ഇക്കോ-ടൂറിസം
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
വനംവകുപ്പ്
നടപ്പിലാക്കി വരുന്ന
മറ്റ് പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
വനംവകുപ്പ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിലമ്പൂര്‍,
വയനാട്, അട്ടപ്പാടി മേഖലകളിലെ
വനങ്ങളില്‍ മാവോയിസ്റ്റ്
സാന്നിധ്യം
4479.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍,
വയനാട്, അട്ടപ്പാടി
മേഖലകളിലെ വനങ്ങളില്‍
മാവോയിസ്റ്റ്
സാന്നിധ്യം സംബന്ധിച്ച്
വനം വകുപ്പിന് വിവരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
മേഖലകളില്‍ പോലീസ്
തിരച്ചില്‍
നടത്തുമ്പോള്‍ വനം
വകുപ്പ് അധികൃതര്‍ക്ക്
മുന്‍കൂട്ടി വിവരം
നല്‍കാറുണ്ടോ;
പോലീസിന്റെ
തിരച്ചിലില്‍
വനംവകുപ്പ്
ഉദ്യോഗസ്ഥര്‍
പങ്കെടുക്കാറുണ്ടോ;
എങ്കിൽ ഇതിന്റെ
വിശദവിവരം നല്‍കുമോ?
കുട്ടമ്പുഴ,
പിണ്ടിമന, കോട്ടപ്പടി
പഞ്ചായത്തുകളിൽ ആനശല്യം
തടയുന്നതിന് നടപടി
4480.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കുട്ടമ്പുഴ, പിണ്ടിമന,
കോട്ടപ്പടി
പഞ്ചായത്തുകളിലെ വിവിധ
പ്രദേശങ്ങളില്‍ ആനശല്യം
രൂക്ഷമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനവാസ
മേഖലകളില്‍ ഉള്‍പ്പെടെ
ആനകള്‍ നിരന്തരമായി
ഇറങ്ങി വ്യാപക കൃഷിനാശം
വരുത്തുന്നത് തടയാൻ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കാമോ ;
(സി)
ആനശല്യം
തടയുന്നതിന്
ശാശ്വതപരിഹാരം
കാണുവാന്‍ ഇൗ
പ്രദേശങ്ങളില്‍
ഫെന്‍സിങ്ങും,
ട്രെഞ്ചും അടക്കം
കാര്യക്ഷമമായ പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
ആനശല്യം
മൂലമുണ്ടായ വ്യാപക
കൃഷിനാശങ്ങള്‍ക്ക്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
കാലതാമസം ഒഴിവാക്കി
നഷ്ടപരിഹാരം വേഗത്തില്‍
നല്കുന്നതിനു വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(എഫ്)
2018,
2019 വര്‍ഷങ്ങളില്‍
പ്രസ്തുത
പഞ്ചായത്തുകളിലെ എത്ര
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കിയെന്നും,
എത്ര തുകയാണ്
ഓരോവര്‍ഷവും അപ്രകാരം
നല്‍കിയിട്ടുളളതെന്നും
വിശദമാക്കാമോ?
ഇതരസംസ്ഥാനങ്ങളില്‍നിന്നും
ആനകളെ കൊണ്ടുവരുന്നതിനുള്ള
നിബന്ധനകള്‍
4481.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനകളെ
എഴുന്നള്ളിപ്പിനും
മറ്റുമായി
ഇതരസംസ്ഥാനങ്ങളില്‍നിന്നും
കേരളത്തിലേക്ക്
കൊണ്ടുവരുന്നുണ്ടോ;
അതിനുള്ള നിബന്ധനകള്‍
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
നിന്നും
ഇതരസംസ്ഥാനങ്ങളിലേക്ക്
ആനകളെ ഇത്തരത്തില്‍
കൊണ്ടുപോകുന്നതിന്
അനുമതി നല്കുന്നുണ്ടോ;
ഇതുസംബന്ധിച്ച
നിബന്ധനകള്‍
വ്യക്തമാക്കുമോ;
(സി)
നാട്ടാനകളെ
സംസ്ഥാനത്തിന്
പുറത്തുനിന്ന്
കേരളത്തിലേക്ക്
വിലകൊടുത്ത്
വാങ്ങിക്കൊണ്ടുവരുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ?
വന്യമൃഗങ്ങള്‍
മുഖേനയുള്ള കൃഷിനാശം
തടയുന്നതിനുളള പദ്ധതികള്‍
4482.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
വന്യമൃഗങ്ങള്‍
മുഖേനയുള്ള കൃഷി നാശം
തടയുന്നതിന് ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര തുകയാണ്
അനുവദിച്ചതെന്നും, എത്ര
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചതെന്നും
വിശദമാക്കുമോ?
ജനവാസ
കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന
വന്യജീവികളെ തിരികെ
വനമേഖലയില്‍ എത്തിക്കുന്നതിന്
ശാസ്ത്രീയപരിശീലനം
4483.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസ
കേന്ദ്രങ്ങളില്‍ ഇറങ്ങി
ജനങ്ങള്‍ക്ക്
ശല്യമുണ്ടാക്കുന്ന
പാമ്പ്, പന്നി,
മുളളന്‍പന്നി തുടങ്ങിയ
വന്യജീവികളെ പിടിച്ച്
വനമേഖലയില്‍
കൊണ്ടുപോയി
വിടുന്നതിന് ബീറ്റ്
ഫോറസ്റ്റ്
ആഫീസര്‍മാര്‍ക്ക്
ഏതെങ്കിലും തരത്തില്‍
ശാസ്ത്രീയമായി പരിശീലനം
നല്കുന്നുണ്ടോ;
(ബി)
ഓരോ
വന്യജീവികളെയും
കുറിച്ച്
പഠിക്കുന്നതിനും
മനസ്സിലാക്കുന്നതിനും
ബീറ്റ് ഫോറസ്റ്റ്
ആഫീസര്‍മാര്‍ക്ക്
ട്രെയിനിങ് സമയത്ത് ഇൗ
രംഗത്തെ വിദഗ്ധരെ
വെച്ച് ക്ലാസ്സുകള്‍
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണങ്ങള്‍
4484.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടന്ന വന്യജീവി
ആക്രമണങ്ങള്‍ക്ക്
നഷ്ടപരിഹാരമായി നല്കിയ
തുകയെത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അറിയിക്കാമോ;
(ബി)
വന്യമൃഗങ്ങള്‍
സ്ഥിരമായി ജനവാസ
കേന്ദ്രങ്ങളിലിറങ്ങി
നാശനഷ്ടമുണ്ടാക്കുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ കാരണങ്ങള്‍
എന്തൊക്കെയാണെന്നും
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മനുഷ്യ-വന്യമൃഗ
സംഘര്‍ഷങ്ങള്‍
ലഘൂകരിക്കാന്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
കൃഷിഭൂമിയിലേക്ക്
വന്യമൃഗങ്ങള്‍
പ്രവേശിക്കുന്നത്
തടയാന്‍ ശാശ്വതമായ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഇ)
വന്യജീവി
ആക്രമണങ്ങള്‍
തടയുന്നതിനായി
പരമ്പരാഗത
മാര്‍ഗ്ഗങ്ങളില്‍
നിന്ന് വ്യത്യസ്തമായി
എന്തെങ്കിലും പുതിയ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണത്തില്‍
കൊല്ലപ്പെട്ടവർ
4485.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വന്യമൃഗങ്ങളുടെ
ആക്രമണത്തിന് വിധേയമായി
എത്ര പേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ടെന്നും
എത്രപേര്‍ക്ക് മാരകമായി
പരിക്കുപറ്റിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ജീവഹാനി
സംഭവിച്ചവരുടെ
ആശ്രിതര്‍ക്കും,മാരകമായി
പരിക്കുപറ്റിയവര്ക്കുമായി
ആകെ എത്ര രൂപ ആശ്വാസ
ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ; ഓരോന്നും
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
ആശ്വാസ
ധനസഹായം
അനുവദിക്കുന്നതിന്റെ
മാനദണ്ഡം
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കിഴക്കഞ്ചേരി
മലയോര മേഖലയില്‍
വന്യജീവികളുടെ ആക്രമണം
4486.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍, ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കിഴക്കഞ്ചേരി മലയോര
മേഖലയിലെ
കൃഷിയിടങ്ങളില്‍
വര്‍ദ്ധിച്ചുവരുന്ന
വന്യജീവികളുടെ ആക്രമണം
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ ?
കല്‍പ്പറ്റ
മണ്ഡലത്തിലെ വന്യമൃഗശല്യം
4487.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തിലെ
വന്യമൃഗശല്യം
നേരിടുന്നതിന് ക്രാഷ്
ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗിനായി എത്ര
കോടി രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഇത്തരത്തില്‍ ക്രാഷ്
ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗ്
നടത്തുന്നതെന്നും ആയത്
എത്ര കിലോമീറ്റര്‍
ദൂരത്തിലാണെന്നും
അറിയിക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമായ പ്രസ്തുത
പദ്ധതിയ്ക്ക് സാങ്കേതിക
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്നും
സാങ്കേതികാനുമതി
ലഭ്യമാക്കി എപ്പോള്‍
പ്രവൃത്തി
തുടങ്ങാനാവുമെന്നും
വിശദമാക്കാമോ;
(സി)
കല്‍പ്പറ്റ
മണ്ഡലത്തില്‍ വന്യമൃഗ
ശല്യം നേരിടുന്ന
കൂടുതല്‍
പ്രദേശങ്ങളില്‍ ക്രാഷ്
ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗ്
നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ട് സൗത്ത്
വയനാട് ഡി.എഫ്.ഒ.,
പ്രിന്‍സിപ്പല്‍ ചീഫ്
കണ്‍സര്‍വേറ്റര്‍
ഓഫീസര്‍ക്ക്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
പ്രിന്‍സിപ്പല്‍ ചീഫ്
ഫോറസ്റ്റ്
കണ്‍സര്‍വേറ്ററുടെ
ഓഫീസ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഇ)
കല്‍പ്പറ്റ
മണ്ഡലത്തില്‍ ക്രാഷ്
ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗ്
നടപ്പിലാക്കുന്നതിന്
പുതിയ പ്രൊപ്പോസല്‍
പി.സി.സി.എഫ്. ഓഫീസില്‍
തയ്യാറാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പ്രദേശങ്ങളില്‍ എത്ര
കിലോമീറ്റര്‍
ദൂരത്തില്‍ ഫെന്‍സിംഗ്
സ്ഥാപിക്കുന്നതിനായുള്ള
എത്ര കോടി രൂപയുടെ
പ്രൊപ്പോസല്‍ ആണ്
തയ്യാറാക്കുന്നതെന്ന്
വിശദമാക്കാമോ;
(എഫ്)
ഇത്തരത്തില്‍
തയ്യാറാക്കുന്ന
പ്രൊപ്പോസലില്‍
ഉള്‍പ്പെടാത്തതും
എന്നാല്‍ സൗത്ത് വയനാട്
ഡി.എഫ്.ഒ. അയച്ചു
തന്നിട്ടുള്ള
പ്രൊപ്പോസലില്‍
ഉള്‍പ്പെട്ടതുമായ
അവശേഷിക്കുന്ന
പ്രദേശങ്ങളില്‍ ക്രാഷ്
ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗ്
നടപ്പിലാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
തിരുവമ്പാടി
നിയാേജക മണ്ഡലത്തില്‍
വന്യമൃഗശല്യം തടയുന്നതിനായി
പദ്ധതികള്‍
4488.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവമ്പാടി നിയാേജക
മണ്ഡലത്തില്‍
വന്യമൃഗശല്യം
തടയുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമാേ ;
(ബി)
എന്തെല്ലാം
അടിയന്തര നടപടികളാണ്
നിലവില്‍
കെെക്കാെള്ളാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമാേ ?
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍ നിന്ന്
സംരക്ഷണം
4489.
ശ്രീ.ഒ.
ആര്. കേളു
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയോടനുബന്ധിച്ചുള്ള
ജനവാസ കേന്ദ്രങ്ങളില്‍
അധിവസിക്കുന്നവര്‍ക്ക്
വന്യമൃഗങ്ങളില്‍ നിന്ന്
നേരിടേണ്ടിവരുന്ന
ഭീഷണിയും ജീവഹാനിയും
കൃഷിനാശവും സംബന്ധിച്ച്
നിരന്തരം
ഉയര്‍ന്നുവരുന്ന
പരാതികള്‍
ഗൗരവമായിക്കാണുമോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍
നിന്നും ജനങ്ങളെ
സംരക്ഷിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്; അവ
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ കൂടുതല്‍
മെച്ചപ്പെട്ട
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
(സി)
തുടര്‍ച്ചയായുണ്ടാകുന്ന
പ്രളയവും കനത്തമഴയും
വനപ്രദേശങ്ങളടങ്ങുന്ന
സമീപപ്രദേശങ്ങളിലെ
കൃഷിയ്ക്ക്
ഭീഷണിയായിരിക്കുന്ന
സാഹചര്യത്തില്‍
വന്യമൃഗങ്ങള്‍
മൂലമുണ്ടാകുന്ന
കൃഷിനാശം പ്രസ്തുത
മേഖലയിലെ കാര്‍ഷിക
വൃത്തിയേയും
ജനജീവിതത്തെയും
കൂടുതല്‍
ദുരിതത്തിലാക്കിയിരിക്കുന്ന
വസ്തുത സര്‍ക്കാര്‍
പ്രത്യേകമായി
പരിശോധിക്കുമോ;
(ഡി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്കും
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്കും
നല്‍കിവരുന്ന
നഷ്ടപരിഹാരത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചെങ്ങന്നൂര്‍ തുരുത്തിമേല്‍
വെറ്റിനറി ഡിസ്പെന്‍സറി
പോളിക്ലിനിക് ആക്കുന്നതിനുള്ള
നടപടി
4490.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൃഗസംരക്ഷണ വകുപ്പില്‍
എത്ര ഡിസ്പെന്‍സറികളാണ്
പോളിക്ലിനിക്കുകളാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
തുരുത്തിമേല്‍
ഡിസ്പെന്‍സറി
പോളിക്ലിനിക്
ആക്കുന്നതിനുള്ള
ശിപാര്‍ശയില്‍ നടപടി
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഡിസ്പെന്‍സറി
പോളിക്ലിനിക് ആക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടി വേഗത്തിലാക്കുമോ
എന്ന് അറിയിക്കുമോ?
ചാലക്കുടി
കാഞ്ഞിരപ്പിള്ളിയില്‍
ഹെെ-ടെക് സ്ലോട്ടര്‍ ഹൗസ്
4491.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീറ്റ്
പ്രോഡക്ട്സ് ഓഫ്
ഇന്ത്യ ചെന്നെെയിലെ
വിര്‍ജിന്‍ ഫുഡ്
സര്‍വ്വീസ് എന്ന
കമ്പനിയുമായി ചേര്‍ന്ന്
ചാലക്കുടി മണ്ഡലത്തിലെ
പരിയാരം വില്ലേജിലെ
കാഞ്ഞിരപ്പിള്ളിയിലുള്ള
16 ഏക്കര്‍ സ്ഥലത്ത്
ഒരു ഹെെ-ടെക്
സ്ലോട്ടര്‍ ഹൗസ്
സ്ഥാപിക്കുന്ന പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇവിടെ മറ്റെന്തെങ്കിലും
പ്രോജക്ട്
നടപ്പാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
500
പേര്‍ക്കെങ്കിലും
തൊഴില്‍ ലഭിക്കുന്ന
തരത്തില്‍ ഏതെങ്കിലും
ഒരു പദ്ധതി പ്രസ്തുത
സ്ഥലത്ത്
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കോഴി വളര്‍ത്തല്‍
4492.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോഴി വളര്‍ത്തല്‍
വ്യവസായമായാണോ കാര്‍ഷിക
വൃത്തിയായാണോ
കണക്കാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
വ്യവസായമായിട്ടാണെങ്കില്
കോഴി വളര്‍ത്തല്‍
കാര്‍ഷിക വൃത്തിയായി
കണക്കാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോഴിഗ്രാമം
പദ്ധതി
4493.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിഗ്രാമം
പദ്ധതി എന്താണെന്ന്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്
സര്‍ക്കാരിന്റെ ഏത്
ഏജന്‍സി മുഖേനയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കന്നുകാലികള്‍ക്ക്
സമഗ്ര ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
നാളിതുവരെ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
കന്നുകാലികള്‍ക്ക്
ഹെല്‍ത്ത് കാര്‍ഡ്
നടപ്പിലാക്കുന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ മൃഗാശുപത്രി
4494.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ഇരുപത്തിനാല്
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതുപ്പാടിയില്‍
വെറ്റിനറി പോളിക്ലിനിക്ക്
4495.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വെറ്റിനറി
പോളിക്ലിനിക്കില്‍
ലഭിക്കുന്ന സേവനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
തിരുവമ്പാടി
മണ്ഡലത്തില്‍
എവിടെയെങ്കിലും
വെറ്റിനറി
പോളിക്ലിനിക്കിന്
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പുതുപ്പാടിയില്‍
വെറ്റിനറി
പോളിക്ലിനിക്ക്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കെപ്കോ
നഗരപ്രിയ പദ്ധതി
4496.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോ
നഗരപ്രിയ പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
പ്രസ്തുത പദ്ധതി
നഗരവാസികള്‍ വേണ്ടത്ര
പ്രയോജനപ്പെടുത്തുന്നുണ്ടോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പദ്ധതി
കൂടുതല്‍
ജനകീയമാക്കുന്നതിനും
പദ്ധതിയിലേക്ക്
കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഗുണഭോക്താക്കള്‍
നിശ്ചിത തുക
അടച്ചുകൊണ്ട് സമാനമായ
പദ്ധതി ഗ്രാമങ്ങളില്‍
വ്യാപകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ ലെെവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റ്
4497.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിലവിലുളള
ലെെവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റില്‍ നിന്ന്
നാളിതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനി
എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2019
ജൂലെെ മാസത്തില്‍
കോഴിക്കോട്
ജില്ലയില്‍ നിന്ന്
ഇന്റ്ര് ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍ ആയി
ജയിസണ്‍
തിരുവനന്തപുരത്തേയ്ക്ക്
പോയ ഒഴിവ് പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ ഒഴിവ്
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
2019
സെപ്തംബര്‍ 26-ന്
റിലീവ് ചെയ്ത് ബാച്ചിലർ
ഓഫ് വെറ്ററിനറി സയൻസ്
(ബി.വി.എസ്.ഇ.)
കോഴ്സിന് പോയ
ഹരികേശിന്റെ ഒഴിവ്
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ്;
ഇല്ലെങ്കില്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
വിമുക്തഭടന്മാരുടെ
അഭാവത്തില്‍
അവര്‍ക്കായി മാറ്റിവച്ച
നാല് ഒഴിവുകള്‍ ജനറല്‍
ലിസ്റ്റില്‍ നിന്ന്
താല്‍ക്കാലികമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇതിനായി സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
കര്‍ഷക
ഭവനങ്ങളില്‍ ജിയോ മാപ്പിംഗ്
പദ്ധതി
4498.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
മേഖലയിലെ കര്‍ഷകര്‍ക്ക്
ജീവനോപാധികള്‍
നല്കാന് ഉതകുന്ന
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
ഉപകാരപ്രദമായ
എന്തെല്ലാം പരിശീലന
പരിപാടികളാണ്
നടപ്പിലാക്കുന്നത്
എന്നറിയിക്കുമോ;
(സി)
മൃഗസംരക്ഷണ
വകുപ്പിന്റെ
നേതൃത്വത്തില്‍ കര്‍ഷക
ഭവനങ്ങളില്‍ ജിയോ
മാപ്പിംഗ് പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കര്‍ഷക
ഭവനങ്ങളില്‍ ജിയോ
മാപ്പിംഗ്
നടത്തുന്നതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ?
കാേതമംഗലം
പിണ്ടിമന മൃഗാശുപത്രിയുടെ
പ്രവര്‍ത്തനം
4499.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തിലെ പിണ്ടിമന
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
മൃഗാശുപത്രിയുടെ
പ്രവര്‍ത്തനം ഏറെ
നാളുകളായി
കാര്യക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇവിടെയുള്ള
ഡാേക്ടര്‍ കൃത്യമായി
ജാേലിക്ക്
ഹാജരാകുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഡാേക്ടര്‍
കൃത്യമായി
എത്താത്തതിനാല്‍
ഇവിടുത്തെ
ക്ഷീരകര്‍ഷകര്‍
അടക്കമുള്ളവര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം
കണ്ടെത്തുന്നതിനായി
കൃത്യമായി ജാേലിക്ക്
ഹാജരാകുന്ന ഡാേക്ടറെ
നിയമിച്ച് പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
മൃഗസംരക്ഷണ
വകുപ്പിന്റെ അധീനതയിലുളള
സ്ഥലം
4500.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.
കല്ലറ കേന്ദ്രമാക്കി
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
സബ് സ്റ്റേഷന്
മൃഗസംരക്ഷണ വകുപ്പിന്റെ
അധീനതയിലുളള സ്ഥലം
വിട്ടുകാെടുക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
അരിയല്ലൂര്‍-പരപ്പാല്‍
ബീച്ച് കടലാമ പ്രജനന
കേന്ദ്രമാണെന്ന
റിപ്പോര്‍ട്ട്
4501.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തിലെ
അരിയല്ലൂര്‍-പരപ്പാല്‍
ബീച്ച് കടലാമ പ്രജനന
കേന്ദ്രമാണെന്ന് വനം
വകുപ്പോ വനം
വകുപ്പിന്റെ ഏതെങ്കിലും
ഏജന്‍സിയോ നടത്തിയ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ് പഠനം
നടത്തിയത്; പഠന
സംഘത്തിലെ വിദഗ്ധര്‍
ആരൊക്കെയായിരുന്നു;
എന്നാണ് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശം കടലാമ പ്രജനന
കേന്ദ്രം ആണെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ ജലവിഭവ
വകുപ്പ് അവിടെ
കടല്‍ഭിത്തി
നിര്‍മ്മാണം
നിരോധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുളളതിനാല്
കടല്‍ഭിത്തി
നിര്‍മ്മാണം
തടസ്സപ്പെട്ടിരിക്കുന്നതും
ഇത് തീരദേശവാസികളുടെ
ജീവനും സ്വത്തിനും
ഭീഷണി ഉയര്‍ത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്പോള്‍ അവിടം കടലാമ
പ്രജനന കേന്ദ്രമാണെന്ന്
വനം വകുപ്പ്
കരുതുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ജലവിഭവ
വകുപ്പില്‍ നിന്ന്
02.09.2019 ലെ
IR2/330/2019/WRD
നമ്പര്‍ പ്രകാരം വനം
ചീഫ്
കണ്‍സര്‍വേറ്റര്‍ക്ക്
അയച്ച കത്തിന് മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മറുപടി
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
ക്ഷീരമേഖലയെ
ആർ.സി.ഇ.പി കരാറില്‍ നിന്ന്
ഒഴിവാക്കുന്നതിന് നടപടി
4502.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിന്റേയും
പാലുല്‍പ്പന്നങ്ങളുടേയും
ഇറക്കുമതി തീരുവ
ഇല്ലാതാക്കുന്ന
തരത്തില്‍ നമ്മുടെ
രാജ്യം ആർ സി ഇ പി
കരാറിന്റെ ഭാഗമായാല്‍
അത് വലിയ
പ്രതിസന്ധിയിലൂടെ
കടന്നുപോകുന്ന
സംസ്ഥാനത്തെ
ക്ഷീരമേഖലയെ
തകര്‍ക്കുന്നതിന്
കാരണമാവുകയില്ലേ;
(ബി)
ക്ഷീരമേഖലയെ
കരാറിന്റെ പരിധിയില്‍
നിന്ന്
ഒഴിവാക്കുന്നതിന്
ആവശ്യമായ
സമ്മര്‍ദ്ദങ്ങളും
ഇടപെടലുകളും
കേന്ദ്രസര്‍ക്കാരില്‍
ചെലുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീരമേഖലയ്ക്കായി
പ്രളയ പുനരധിവാസ പദ്ധതി
4503.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ മഹാപ്രളയത്തിന്റെയും
2019 -ലെ
പ്രളയത്തിന്റെയും
ഉരുള്‍പൊട്ടലിന്റെയും
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത്
ക്ഷീരമേഖലയുടെ
പുനരുദ്ധാരണത്തിനായി
ക്ഷീര നവോത്ഥാനം എന്ന
പ്രളയ പുനരധിവാസ പദ്ധതി
വിഭാവനം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ക്ഷീരകര്‍ഷകര്‍ക്ക്
ഉണ്ടായ നഷ്ടം
പരിഹരിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇൗ
പദ്ധതി പ്രകാരം എത്ര
ക്ഷീരകര്‍ഷക
കുടുംബങ്ങള്‍ക്ക്
പ്രയോജനം
ലഭിക്കുമെന്ന്
അറിയിക്കുമോ; വിശദാംശം
വ്യക്തമാക്കാമോ?
ഗാേസമൃദ്ധി
പ്ലസ് പദ്ധതി
4504.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ക്കും
കന്നുകാലികള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന ഗാേസമൃദ്ധി
പ്ലസ് എന്ന പദ്ധതിയില്‍
ഇതുവരെ എത്ര കര്‍ഷകര്‍
അംഗങ്ങളായിട്ടുണ്ട്
എന്നറിയിക്കാമാേ;
(ബി)
ഈ
പദ്ധതിയുടെ
മാനദണ്ഡങ്ങളും
അപേക്ഷിക്കേണ്ട രീതിയും
വിശദമാക്കാമാേ?
കൊട്ടാരക്കര
മണ്ഡലത്തില്‍ ക്ഷീരഗ്രാമം
പദ്ധതി
4505.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ക്ഷീരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
പഞ്ചായത്തുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീരഗ്രാമം
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ ക്ഷീരഗ്രാമം
പദ്ധതി
4506.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍
ക്ഷീരഗ്രാമം പദ്ധതി
അനുവദിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം മണ്ഡലത്തിലാണ്
പ്രസ്തുത പദ്ധതി
അനുവദിച്ചതെന്ന്
വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ക്ഷീരഗ്രാമം
പദ്ധതി
4507.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളെ
ക്ഷീരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെങ്കിലും
പഞ്ചായത്തുകളെ
പുതിയതായി ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ക്ഷീരകര്‍ഷകര്‍ക്ക്
വരുമാനം ഉറപ്പാക്കുന്നതിന്
പദ്ധതി
4508.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാല്
ഉല്പാദനം
വര്‍ദ്ധിപ്പിയ്ക്കാനും
ക്ഷീരകര്‍ഷകര്‍ക്ക്
വരുമാനം ഉയര്‍ത്താനും
ഉതകുന്ന തരത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
സാമ്പത്തിക സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ ക്ഷീരഗ്രാമം
പദ്ധതി
4509.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
ക്ഷീരഗ്രാമംപദ്ധതിയില്
ഉള്‍പ്പെട്ട
ഗ്രാമങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഗുണമേന്മയില്ലാത്തതിന്റെ
പേരില്‍ സംസ്ഥാനത്ത്
നിരോധിച്ചിട്ടുളള പാല്
കമ്പനികള്‍
എതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
നിരോധിച്ച
കമ്പനികള്‍ പാല്
വിതരണം
ചെയ്യുന്നില്ലെന്ന്
ഉറപ്പു വരുത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ?
പാലുല്പാദനത്തില്
ഗുണമേന്മ ഉറപ്പാക്കാന്‍ നടപടി
4510.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനാവശ്യമായ
പാല്
ഉല്പാദിപ്പിക്കാന്
കഴിയുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പാലുല്പാദനത്തില്
സ്വയംപര്യാപ്തതയും
ഗുണമേന്മയും
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
ഇതരസംസ്ഥാനങ്ങളില്‍
നിന്നുള്ള പാല്
4511.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതരസംസ്ഥാനങ്ങളില്‍
നിന്നും ദെെനംദിനം എ്രത
ലിറ്റര്‍ പാലാണ്
സംസ്ഥാനത്ത്
എത്തുന്നതെന്ന്
വിശദമാക്കുമോ?
പാലിന്റെ
ഗുണമേന്മ
പരിശോധിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
4512.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്നടപ്പിലാക്കി
വരുന്ന ക്ഷീരവികസന
പരിപാടികള്‍
വിശദമാക്കാമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാല് അതിര്‍ത്തികളില്‍
പരിശോധിക്കുന്നതിന്
സംവിധാനങ്ങള്‍
നിലവിലുണ്ടെങ്കിലും
അതിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
വസ്തുത ഗൗരവമായി
കണ്ടിട്ടുണ്ടോ;
(സി)
ഗുണമേന്മയില്ലാത്തതിന്റെ
പേരില്‍ സംസ്ഥാനത്ത്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുള്ള
പാല് കമ്പനികള്‍
ഏതെല്ലാമാണ്;
(ഡി)
നിരോധിക്കപ്പെട്ട
പാല് കമ്പനികള്‍
അടുത്ത ദിവസം തന്നെ
പുതിയ നാമത്തിലും
നിറത്തിലും
മാര്ക്കറ്റിലെത്തുന്നതായ
വിവരം
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കുമോ?
ഇതരസംസ്ഥാനങ്ങളില്‍
നിന്നുമുളള മായം ചേര്‍ത്ത
പാല് തടയുന്നതിന് നടപടി
4513.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും മായം കലര്‍ന്ന
പാല്
സംസ്ഥാനത്തേക്ക്കൊണ്ടുവരുന്നതായുളള
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും ഗുണനിലവാരം
കുറഞ്ഞതും മായം
ചേര്‍ത്തതുമായ പാല്
കൊണ്ടുവരുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്?
കറവപ്പശുക്കളെ
അന്യ സംസ്ഥാനങ്ങളില്‍ നിന്നും
എത്തിക്കുവാന്‍ നടപടി
4514.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കറവപ്പശുക്കളുടെ എണ്ണം
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉല്പാദനക്ഷമതയുള്ള
കറവപ്പശുക്കളെ അന്യ
സംസ്ഥാനങ്ങളില്‍
നിന്നും എത്തിക്കുവാന്‍
ക്ഷീരവികസന വകുപ്പിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
ഇതിന്റെ വിശദാംശം
നല്‍കുമോ;
(സി)
കൂടുതല്‍
ആളുകളെ ക്ഷീരോത്പാദന
മേഖലയിലേക്ക്
ആകര്‍ഷിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
സബ്സിഡി വര്‍ദ്ധിപ്പിക്കല്‍
4515.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിതീറ്റയുടെ
ക്രമാതീതമായ വില
വര്‍ദ്ധനവ്
ക്ഷീരകര്‍ഷകരെ
ദുരിതത്തിലാക്കിയത്
പരിഗണിച്ച് സര്‍ക്കാര്‍
കര്‍ഷകര്‍ക്ക്
ഇപ്പാേള്‍ എത്ര രൂപയാണ്
സബ്സിഡി
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പാലിന്റെ
വിലയും കാലിതീറ്റയുടെ
വിലയും തമ്മില്‍ വലിയ
അന്തരമുള്ളതിനാല്‍
നിലവില്‍ കാെടുക്കുന്ന
സബ്സിഡി
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വിശദമാക്കാമോ?
ക്ഷീര
സഹകരണ സംഘങ്ങളുടെ ശാക്തീകരണം
4516.
ശ്രീ.എം.
സ്വരാജ്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകര്‍ക്കായുള്ള
ക്ഷേമ നടപടികളുടെ
ഭാഗമായി ക്ഷീര സഹകരണ
സംഘങ്ങളെ
ശാക്തീകരിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ക്ഷീരസഹകരണ
സംഘങ്ങളിലൂടെയുള്ള
പാല്‍സംഭരണത്തില്‍ വന്‍
വര്ദ്ധനവ്ഉണ്ടായിട്ടുണ്ടാേ;വിശദാംശം
നല്കുമാേ;
(സി)
സാമ്പത്തിക
ഭദ്രത ഇല്ലാതെ
അടച്ച്പൂട്ടല്‍ ഭീഷണി
നേരിടുന്ന ക്ഷീരസഹകരണ
സംഘങ്ങള്‍ക്ക്
മാനേജീരിയല്‍ സബ്സിഡി
അനുവദിച്ചിട്ടുണ്ടാേ;വിശദാംശം
നല്കുമാേ;
(ഡി)
ക്ഷീര
സഹകരണ സംഘങ്ങള്‍ക്ക്
മില്‍മയില്‍
അഫിലിയേഷന്
ലഭ്യമാക്കുന്നതിന്എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയതെന്ന്
വ്യക്തമാക്കാമാേ?
ക്ഷീര
സഹകരണ സ്ഥാപനങ്ങള്‍
4517.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ക്ഷീര സഹകരണ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷീര സഹകരണ
സ്ഥാപനങ്ങള്‍ മുഴുവന്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവയാണോ
എന്ന് വ്യക്തമാക്കാമോ;
ലാഭത്തിലും നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന
ക്ഷീര സഹകരണ
സ്ഥാപനങ്ങളുടെ വിശദാംശം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ക്ഷീര സഹകരണ
സ്ഥാപനങ്ങളുടെ
നിലനില്‍പ്പിനും
സുഖമമായ
പ്രവര്‍ത്തനത്തിനും
സര്‍ക്കാര്‍ ചെയ്തു
വരുന്ന കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ക്ഷീര സഹകരണ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണവും
അവര്‍ക്ക് ലഭിക്കുന്ന
വേതനങ്ങളും എന്താണെന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ ക്ഷീര സഹകരണ
സംഘങ്ങള്‍
4518.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ആകെ എത്ര
ക്ഷീര സഹകരണ സംഘങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
വയനാട്
ജില്ലയില്‍ ഒരു ദിവസം
ശരാശരി
ഉദ്പാദിപ്പിക്കുന്ന
പാലിന്റെ കണക്ക്
വ്യക്തമാക്കാമോ;
(സി)
വയനാട്
ജില്ലയില്‍ ക്ഷീര
കര്‍ഷക മേഖലയില്‍
തൊഴിലെടുത്ത് ആകെ
എത്രപേര്‍ ജീവിക്കുന്നു
എന്ന കണക്ക്
വകുപ്പിന്റെ കൈവശം
ഉണ്ടോ; വ്യക്തമാക്കാമോ?
തിരുവനന്തപുരം മൃഗശാലയിലെ
മൃഗപരിപാലന ന്യൂനതകള്‍
4519.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയില്‍
പക്ഷിമൃഗാദികള്‍
ചത്തുവീഴുന്നതായ
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
മൃഗപരിപാലനത്തിലെ
ന്യൂനതകളും മൃഗങ്ങളുടെ
അശാസ്ത്രീയവാസവും ഇതിന്
കാരണമായിട്ടുണ്ടോയെന്ന്പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മൃഗശാലകളുടെ
നവീകരണം
4520.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗശാലകള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
മൃഗശാലകളുടെ
നവീകരണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്കുമാേ?
തൃശൂരിലെ
സുവോളജിക്കൽ പാർക്ക്
4521.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂരിലെ
പുത്തൂരിൽ
സ്ഥാപിക്കുന്ന
സുവോളജിക്കൽ
പാർക്കിന്റെ നിർമ്മാണം
നിലവില്‍
ഏതുഘട്ടത്തിലാണ്;
വിശദാംശങ്ങൾ നൽകുമോ;
(ബി)
നിലവിൽ
പൂര്‍ത്തീകരിച്ച
മൃഗങ്ങളുടെ ആവാസയിടങ്ങൾ
ഏതെല്ലാം; വിശദാംശങ്ങൾ
നൽകുമോ;
(സി)
2019
മാർച്ചിൽ ഉദ്ഘാടനം
ചെയ്ത രണ്ടാംഘട്ട
നിർമ്മാണ പ്രവർത്തനങ്ങൾ
നിലവിൽ
ഏതുഘട്ടത്തിലാണ്;
(ഡി)
പുത്തൂർ
പാർക്കിലേക്കുള്ള
ജലവിതരണ പദ്ധതി
പരിസ്ഥിതി
ആഘാതമുണ്ടാക്കുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പരിസ്ഥിതി ആഘാത പഠന
റിപ്പോർട്ടിലെ
വിശദാംശങ്ങൾ
എന്തെല്ലാം;
അറിയിക്കുമോ;
(ഇ)
തൃശൂർ
നഗരത്തിലെ മൃഗശാലയ്ക്ക്
നിലവിൽ കേന്ദ്ര മൃഗശാല
അതോറിറ്റിയുടെ അംഗീകാരം
ഉണ്ടോ; ഇവിടേയ്ക്ക്
പുതിയ മൃഗങ്ങളെ
കൊണ്ടുവരുന്നതിന്
പദ്ധതിയുണ്ടോ എന്ന്
അറിയിക്കുമോ?