സഹകരണ
വകുപ്പ് നിര്‍മ്മിച്ചു
നല്കിയ വീടുകള്‍
4294.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള
പുനര്‍നിര്‍മ്മിതിയുടെ
ഭാഗമായി സഹകരണ വകുപ്പ്
മുഖേന എത്ര വീടുകള്‍
നിര്‍മ്മിച്ചു
നല്‍കുന്നതിനാണ്
നിശ്ചയിച്ചിരിക്കുന്നത്;
(ബി)
ഇവയില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായി; എത്ര
രൂപ ഇതിനു വേണ്ടി
ചെലവഴിച്ചു;
വിശദമാക്കുമോ?
സംസ്ഥാന
സഹകരണ നിയമത്തിന്റെ ഭേദഗതി
4295.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ നിയമത്തിന്റെ
അമ്പതാം വര്‍ഷം
പ്രമാണിച്ച് ഇൗ നിയമം
സമഗ്രമായി
പരിഷ്ക്കരിക്കുന്നതിന്
ലക്ഷ്യമുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സഹകരണ
നിയമത്തില്‍ ഏതൊക്കെ
തരത്തിലുളളള
ഭേദഗതികളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആദായനികുതി
നിയമത്തില്‍ 194 (എന്‍)
എന്ന വകുപ്പ്
കൂട്ടിച്ചേര്ത്തതുമൂലം
സഹകരണ മേഖലയില്‍
ഉടലെടുത്തിട്ടുളള
പ്രശ്നങ്ങള്‍
വിശദമാക്കുമോ; ഇത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരിന്
നിവേദനം
നല്‍കിയിട്ടുണ്ടോ;
(ഡി)
ആദായ
നികുതി നിയമ വകുപ്പ്
80(പി) അനുസരിച്ച്
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങള്‍ക്ക്
നല്കുന്ന വരുമാന നികുതി
ഇളവ് സംബന്ധിച്ച കോടതി
കേസുകളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയിലെ കെയര്‍ ഹോം പദ്ധതി
4296.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍
ഹോം പദ്ധതിയില്‍
കണ്ണൂര്‍ ജില്ലയില്‍
എത്രപേരെയാണ്
തെരഞ്ഞെടുത്തതെന്ന്
അറിയിക്കുമോ;
(ബി)
അതില്‍
എത്ര ഭവനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതിയില്‍ വീട്
അനുവദിച്ചവരുടെ പേരും
വിവരങ്ങളും നല്‍കാമോ?
സഹകരണ
ക്രാഫ്റ്റ് വില്ലേജുകള്‍
4297.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
പി.കെ. ശശി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളുടെ
ഉത്പന്നങ്ങള്‍ക്ക്
വിപണി
ലഭ്യമാക്കുന്നതിനും
ഉല്പാദനക്ഷമത
കൈവരിക്കുന്നതിനും
സഹകരണ ക്രാഫ്റ്റ്
വില്ലേജുകളിലൂടെ
സാധ്യമാകുമെന്നത്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സഹകരണ ക്രാഫ്റ്റ്
വില്ലേജുകള്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയുടെ പുരോഗതിയും
അറിയിക്കുമോ;
(സി)
പുതുതായി
എവിടെയെല്ലാം സഹകരണ
ക്രാഫ്റ്റ്
വില്ലേജുകള്‍
സ്ഥാപിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ട്;
(ഡി)
സംസ്ഥാനത്തെ
ടൂറിസം മേഖലകളില്‍
ക്രാഫ്റ്റ്
വില്ലേജുകള്‍
സ്ഥാപിക്കുന്നതിനും
അത്തരം സ്ഥാപനങ്ങളുടെ
നടത്തിപ്പ് ചുമതല അതതു
പ്രദേശത്തെ ടൂറിസം
സഹകരണ സംഘങ്ങള്‍ക്ക്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഇ)
പരമ്പരാഗത-പ്രാദേശിക
ഉത്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
സഹകരണ സംഘങ്ങള്‍ക്ക്
സാമ്പത്തിക-സാങ്കേതിക
സഹായം
ലഭ്യമാക്കുന്നതിനായി
പ്രത്യേക പരിഗണന
നല്‍കുമോ;
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ കെയര്‍ഹോം പദ്ധതി
4298.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍ഹോം
പദ്ധതി പ്രകാരം വിവിധ
സഹകരണ സംഘങ്ങള്‍ വഴി
പാലക്കാട് ജില്ലയില്‍
എത്ര വീടുകളാണ്
നിര്‍മ്മിച്ച്
നല്കാന്
പദ്ധതിയിട്ടതെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
അവശേഷിക്കുന്നവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
അറിയിക്കാമോ?
സഹകരണ
സ്ഥാപനങ്ങളുടെ ട്രഷറിയിലെ
നിക്ഷേപങ്ങള്‍
4299.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആവശ്യപ്പെട്ടതനുസരിച്ച്
പല ഘട്ടങ്ങളിലായി സഹകരണ
സ്ഥാപനങ്ങള്‍
ട്രഷറിയില്‍ നടത്തിയ
നിക്ഷേപങ്ങള്‍ക്ക്
ലഭിക്കുന്ന പലിശയില്‍
നിന്നും
റ്റി.ഡി.എസ്ഈടാക്കുന്ന
നടപടി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
ഈടാക്കുന്ന
'റ്റി.ഡി.എസ്'
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേരള
ബാങ്ക് നിലവില്‍
വരുമ്പോഴുള്ള മാറ്റങ്ങൾ
4300.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
പ്രാഥമിക സഹകരണ
സംഘങ്ങള്‍ക്കുണ്ടാകുന്ന
ഗുണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കേരള
ബാങ്ക് നിലവില്‍
വരുമ്പോള്‍ ജില്ലാ
ബാങ്കുകളുടെ എല്ലാ
ബ്രാഞ്ചുകളെയും
നിലനിര്‍ത്താന്‍
സാധിക്കുമോ;
ബ്രാഞ്ചുകള്‍
വെട്ടിക്കുറക്കേണ്ട
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കേരള
ബാങ്കിന് അന്തിമാനുമതി
ലഭിക്കാന്‍ റിസര്‍വ്
ബാങ്കിന് നല്കിയ
അണ്ടര്‍ടേക്കിംഗിലെ
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ?
കേരള
ബാങ്ക് ജീവനക്കാരായി
പരിഗണിക്കപ്പെടുന്നവർ
4301.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
ജില്ലാ സഹകരണ
ബാങ്കുകളിലെയും സംസ്ഥാന
സഹകരണ ബാങ്കിലെയും
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ജിവനക്കാരെ കേരള
ബാങ്കിലെ ജീവനക്കാരായി
പരിഗണിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കിലെ
കളക്ഷന്‍ ജീവനക്കാരെ
കേരള ബാങ്കിലെ
ജീവനക്കാരാക്കുവാന്
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരെയും കേരളാ
ബാങ്കിലെ ജീവനക്കാരായി
പരിഗണിച്ച് സ്ഥിരനിയമനം
നല്‍കുമോ;
വിശദമാക്കുമോ?
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകളുടെ
അഡ്മിനിസ്ട്രേറ്റീവ് ഭരണം
4302.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകളുടെ
അഡ്മിനിസ്ട്രേറ്റീവ്
ഭരണം വീണ്ടും നീട്ടി
നല്‍കിക്കൊണ്ട്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;പ്രസ്തുത
ബാങ്കുകളില്‍ എന്നു
മുതലാണ് അപ്രകാരം
അഡ്മിനിസ്ട്രേറ്റീവ്
ഭരണം ആരംഭിച്ചത്;
(ബി)
ചട്ടപ്രകാരം
എത്ര കാലയളവുവരെയാണ്
സഹകരണ സംഘങ്ങളെ
ഉദ്യോഗസ്ഥഭരണത്തിലാക്കാന്
വ്യവസ്ഥയുള്ളത്;വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
സവിശേഷാധികാരം
ഉപയോഗിച്ച് ചട്ടം
മറികടന്നുകൊണ്ട്
അപ്രകാരം
അഡ്മിനിസ്ട്രേറ്റീവ്
ഭരണം നീട്ടി
നല്കുന്നതിനാധാരമായ
ഏതു സാഹചര്യമാണ്
ഉണ്ടായതെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക് / കാഷ്യര്‍
തസ്തികയില്‍ അനധികൃത നിയമനം
4303.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക് / കാഷ്യര്‍
തസ്തികയില്‍ മുന്‍
ഭരണസമിതിയുടെ
ഭാഗത്തുനിന്നുണ്ടായ
അനധികൃത നിയമനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ബഹു.
കേരള ഹെെക്കോടതിയിലെ
14599/2019/റിട്ട്
പെറ്റീഷന്റെ വിധി
ന്യായം
നടപ്പിലാക്കിയതിലൂടെ
കണ്ടെത്തിയ, മുന്‍
ഭരണസമിതിയുടെ തെറ്റായ
നിയമന നടപടിക്രമങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിന്
14.08.2019 ന്
EM(1)109208/19/നമ്പര്‍
പ്രകാരം കേരള സഹകരണ
സംഘം രജിസ്ട്രാര്‍
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
ഇൗ ഉത്തരവിന്റെ
പകര്‍പ്പ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാരിന് പ്രസ്തുത
ഉത്തരവ് ലഭ്യമായത്
എപ്പോഴാണെന്ന്
അറിയിക്കുമോ;
(സി)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിലെ
നിലവിലുളള ക്ലാര്‍ക്ക്
/ കാഷ്യര്‍ റാങ്ക്
ലിസ്റ്റിൽ
ഉൾപ്പെട്ടവർക്ക്
അര്‍ഹതപ്പെട്ട നൂറ്റി
മുപ്പത് ഒഴിവുകള്‍
വന്നതില്‍ പ്രസ്തുത
അനധികൃത നിയമനം കാരണം
നാല്പത്തി ഏഴ് പേരുടെ
നിയമനം മാത്രമാണ്
നടന്നിട്ടുളളത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
അനധികൃത
നിയമനങ്ങള്‍ക്കെതിരെ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
അനധികൃത
നിയമനം മൂലം അവസരം
നഷ്ടപ്പെടുന്ന
കോഴിക്കോട് ജില്ലാ
സഹകരണ ബാങ്കിന്റെ
നിലവിലുളള ക്ലാര്‍ക്ക്
/ കാഷ്യര്‍ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ;പ്രസ്തുത
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
സഹകരണ
അര്‍ബന്‍ ബാങ്കുകളില്‍
സൂപ്പര്‍ ഗ്രേഡ്
4304.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ അര്‍ബന്‍
ബാങ്കുകളില്‍ സൂപ്പര്‍
ഗ്രേഡ്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങളിലേതു
പോലെ സഹകരണ അര്‍ബന്‍
ബാങ്കുകളിലും സൂപ്പര്‍
ഗ്രേഡ് നടപ്പാക്കുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
ആധുനികവത്കരണം
4305.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പ്രാഥമിക
സഹകരണ സംഘങ്ങളെ
കാലഘട്ടത്തിനനുസൃതമായി
ആധുനികവത്കരിക്കുന്നതിനും
പുതിയ തലമുറ ബാങ്കിംഗ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ഇൗ സര്‍ക്കാര്‍ നടത്തിയ
നടപടികള്‍
വിശദീകരിക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
സര്‍വ്വീസ് സഹകരണ ബാങ്കകളിലെ
അന്വേഷണം
4306.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ സര്‍വ്വീസ്
സഹകരണ ബാങ്കകളിലാണ്
അന്വേഷണം
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അന്വേഷണവുമായി
ബന്ധപ്പെട്ട്
ബാങ്കുകളുടെ പേരില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
കേരള
ഗസറ്റഡ് ഓഫീസേഴ്സ് സഹകരണ
സംഘത്തില്‍ അംഗത്വം
4307.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വഴുതക്കാടുള്ള കേരള
ഗസറ്റഡ് ഓഫിസേഴ്സ്
സഹകരണ സംഘത്തില്‍
അംഗത്വം ലഭിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ഉള്ളത്; വിശദമാക്കാമോ;
(ബി)
2013
മുതല്‍ 2018 വരെ
അംഗത്വം ലഭിച്ചവരുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
അംഗത്വത്തിന് എത്ര
അപേക്ഷകള്‍
സൊസെെറ്റിയില്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പ്രാഥമിക
സര്‍വ്വീസ് സഹകരണ സംഘങ്ങള്‍
4308.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ വകുപ്പിന്
കീഴില്‍ എത്ര പ്രാഥമിക
സര്‍വ്വീസ് സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്ന് അറിയിക്കാമോ;
(ബി)
എത്ര
ജീവനക്കാര്‍ ഇപ്പോള്‍
നിലവിലുണ്ട് എന്ന്
അറിയിക്കാമോ?
പ്രാഥമിക
സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
4309.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക് നിലവില്‍
വരുന്നതോടെ സംസ്ഥാനത്തെ
പ്രാഥമിക സര്‍വ്വീസ്
സഹകരണ സംഘങ്ങളുടെ
നിലവിലുള്ള
പ്രവര്‍ത്തനങ്ങളില്‍
പുതിയ നിയന്ത്രണങ്ങള്‍
എന്തെങ്കിലും
ഉണ്ടാകുമോ; വിശദാംശം
വെളിപ്പെടുത്താമോ?
കാസര്‍ഗോഡ്
ജില്ലയിലെ സഹകരണ സംഘങ്ങളിലെ
സാമ്പത്തിക ക്രമക്കേടുകള്‍
4310.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഏതൊക്കെ
സഹകരണ സംഘങ്ങളിലാണ്
2015 ഏപ്രില്‍ 1 ന്
ശേഷം സാമ്പത്തിക
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
അടൂരില്‍
സഹകരണ പരിശീലന കേന്ദ്രം
4311.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തില്‍ സഹകരണ
വകുപ്പിന്റെ ഒരു സഹകരണ
പരിശീലന കേന്ദ്രം
നിലവിലില്ലെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രം
അനുവദിക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
അടൂര്‍
കേന്ദ്രമാക്കി ഒരു
സഹകരണ പരിശീലന കേന്ദ്രം
സമയബന്ധിതമായി
ആരംഭിക്കുന്നതിന് വേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്ഥിര നിക്ഷേപം തിരികെ
കിട്ടുന്നതിനായി സമര്‍പ്പിച്ച
പരാതി
4312.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തില്‍
മൂത്തേടത്ത് വീട്ടില്‍
ശ്രീ. എം. പി.
സിദ്ധാര്ത്ഥന്, യു.
ബി. ബീന എന്നിവര്‍
തൃശൂര്‍ ജില്ലയിലെ
കേച്ചേരി പ്രിയദര്‍ശിനി
സഹകരണ ആശുപത്രി
ലിമിറ്റഡ് എന്ന
സ്ഥാപനത്തില്‍
നിക്ഷേപിച്ച
സ്ഥിരനിക്ഷേപം തിരികെ
കിട്ടുന്നതിനായി
സമര്‍പ്പിച്ച പരാതി
സഹകരണസംഘം രജിസ്ട്രാര്‍
തീര്പ്പാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
ഗ്രാമവികസന ബാങ്കുകളുടെ
പ്രവർത്തനം
4313.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
കര്‍ഷകര്‍ക്ക് ഈ
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ് വായ്പയായി
ഇതിനകം അനുവദിച്ചത്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ നല്കുന്ന
ഗ്യാരന്റിയുടെ
അടിസ്ഥാനത്തില്‍
നബാര്‍ഡ് നല്കുന്ന
തുകയാണോ വായ്പാ
വിതരണത്തിനായി ബാങ്ക്
ഉപയോഗിക്കുന്നത്;
(സി)
ഇതിന്
സര്‍ക്കാര്‍ ഗ്യാരന്റി
കമ്മീഷന്
ഈടാക്കുന്നുണ്ടോ;
എങ്കില്‍ എത്ര ശതമാനം;
പ്രസ്തുത തുക
കുറയ്ക്കണമെന്ന്
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(ഡി)
ഒരു
വര്‍ഷത്തില്‍ കുറവുള്ള
നിക്ഷേപം
സ്വീകരിക്കുവാന്‍
ഗ്രാമവികസന
ബാങ്കുകള്‍ക്ക്
അനുമതിയുണ്ടോ;
ഇല്ലെങ്കില്‍ അനുമതി
നല്‍കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരം ജില്ലയില്‍
റിസ്ക് ഫണ്ട് വഴി നല്കിയ
ആനുകൂല്യങ്ങള്‍
4314.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തിരുവനന്തപുരം
ജില്ലയില്‍ റിസ്ക്
ഫണ്ട് വഴി എത്ര
പേര്‍ക്ക് ആനുകൂല്യം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ റിസ്ക്
ഫണ്ട് മുഖേന ആനുകൂല്യം
നല്‍കിയത് എത്ര
രൂപയെന്ന്
വ്യക്തമാക്കാമോ?
റിസ്ക്
ഫണ്ട്
4315.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്ന്
ലോണ്‍ എടുത്ത്
തിരിച്ചടവ്
പൂര്‍ത്തിയാവുന്നതിന്
മുമ്പ് വായ്പക്കാരന്
മരണപ്പെടുന്നപക്ഷം ആറ്
മാസത്തിലധികം കൂടിശ്ശിക
വരുത്തിയ വായ്പക്കാരുടെ
കാര്യത്തില്‍
ആശ്വാസമായി റിസ്ക്
ഫണ്ടില്‍ നിന്ന് തുക
അനുവദിക്കരുതെന്ന്
നിഷ്കര്‍ഷിക്കുന്നുണ്ടോ;
(ബി)
സാമ്പത്തിക
പ്രയാസമോ ഗുരുതര രോഗമോ
പിടിപെട്ടതിന്റെ
പേരില്‍ കുടിശ്ശിക
വന്നവര്‍ക്ക് ആനുകൂല്യം
ലഭ്യമാക്കാന്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റിസ്ക്
ഫണ്ട് പ്രകാരം അനുവദിച്ച തുക
4316.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റിസ്ക്
ഫണ്ട് പദ്ധതി പ്രകാരം
എത്ര പേര്‍ക്ക് സഹായധനം
അനുവദിച്ചു
നല്‍കിയിട്ടുണ്ട്; ഇത്
എത്ര കോടി രൂപ വരും;
അറിയിക്കാമോ;
(ബി)
മാനദണ്ഡങ്ങള്‍
കൂടുതല്‍
ഉദാരവല്‍ക്കരിച്ച്
റിസ്ക് ഫണ്ട് പ്രകാരം
അനുവദിക്കുന്ന തുക
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
നാദാപുരം
മണ്ഡലത്തിൽ റിസ്ക്ക് ഫണ്ടില്‍
നിന്ന് തുക
4317.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിൽ നിന്ന്
കഴിഞ്ഞ രണ്ട് വർഷം
റിസ്ക്ക് ഫണ്ട്
അനുവദിക്കുന്നതിന് എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ട്;
പഞ്ചായത്തടിസ്ഥാനത്തിൽ
വിവരം ലഭ്യമാക്കാമോ;
(ബി)
അതിൽ
എത്ര അപേക്ഷകളിൽ
തീർപ്പ്
കൽപ്പിച്ചിട്ടുണ്ട്;
അവർക്ക് നൽകിയ തുക
എത്രയെന്ന്
അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ റിസ്ക് ഫണ്ട്
അപേക്ഷകൾ
4318.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പ്
നടപ്പിലാക്കുന്ന റിസ്ക്
ഫണ്ടില്‍ മാവേലിക്കര
മണ്ഡലത്തില്‍ നിന്നുള്ള
എത്ര അപേക്ഷളില്‍
ആനുകൂല്യം
അനുവദിക്കുവാന്‍
ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ തീരുമാനം
എടുക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാൻ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്രഥമ
അന്തര്‍ദേശീയ സഹകരണ
വ്യാപാരമേള
4319.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ന്യൂഡല്‍ഹിയില്‍
വച്ചു നടന്ന പ്രഥമ
അന്തര്‍ദേശീയ സഹകരണ
വ്യാപാരമേള ഏതൊക്കെ
തരത്തില്‍ സംസ്ഥാനത്തെ
സഹകരണ മേഖലയ്ക്ക്
പ്രയോജനപ്രദമായെന്ന്
അറിയിക്കാമോ;
സംസ്ഥാനത്തെ
സംഘങ്ങള്‍ക്ക് അവാര്‍ഡ്
ലഭിച്ചിരുന്നോ;
(ബി)
ഉല്പാദക
സഹകരണ സംഘങ്ങളെയും
വിപണന സഹകരണ
സംഘങ്ങളെയും
പ്രോത്സാഹിപ്പിക്കുന്നതിനായുളള
പ്രവര്‍ത്തനം
അറിയിക്കാമോ;
ഉല്പന്നങ്ങളെ ഏകീകൃത
ബ്രാന്‍ഡില്‍ കൊണ്ടു
വരുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
കൃഷിയടിസ്ഥാനമാക്കിയുളള
സംസ്കരണ സഹകരണ സംഘങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
ജീവനക്കാര്‍ക്ക് മെഡിസെപ്പ്
പദ്ധതി
4320.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
മെഡിസെപ്പ് പദ്ധതിയില്‍
സഹകരണ ജീവനക്കാരെക്കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ;
(ബി)
പദ്ധതിയില്‍
ജീവനക്കാരെ
ഉള്‍പ്പെടുത്തുവാന്‍
കഴിയുന്നില്ലെങ്കില്‍
സഹകരണ ജീവനക്കാര്‍ക്ക്
സമാന രൂപത്തില്‍
മെഡിക്കല്‍
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അര്‍ബന്‍
ബാങ്കുകളിലെ പാര്‍ട്ട് ടൈം
സ്വീപ്പര്‍മാര്‍ക്ക് ഹയര്‍
ഗ്രേഡ്
4321.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
അര്‍ബന്‍ ബാങ്കുകളിലെ
പാര്‍ട്ട് ടൈം
സ്വീപ്പര്‍മാര്‍ക്ക്
ഹയര്‍ ഗ്രേഡ്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് വിവിധ
സര്‍വ്വീസ് സംഘടനകള്‍
നല്കിയ നിവേദനങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
സ്വീപ്പര്‍മാര്‍ക്ക്
ഹയര്‍ഗ്രേഡ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
അറിയിക്കുമോ?
കളക്ഷന്‍
ജീവനക്കാര്ക്കുണ്ടായിട്ടുള്ള
ആശങ്കകള്‍
4322.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തിന്റെ
പശ്ചാത്തലത്തില്‍
ജില്ലാ സഹകരണ
ബാങ്കുകളിലെ കളക്ഷന്‍
ജീവനക്കാര്ക്കുണ്ടായിട്ടുള്ള
ആശങ്കകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കളക്ഷന്‍
ജീവനക്കാരുടെ തസ്തിക,
ശമ്പളം, മറ്റ്
ആനുകൂല്യങ്ങള്‍
എന്നിവയില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ജില്ലാ
സഹകരണ ബാങ്കിലെ
ജീവനക്കാരുടെ മിനിമം
വേതനവും മറ്റും
നിശ്ചയിച്ച്
സ്ഥിരപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
നോട്ടുനിരോധനവും
ജി.എസ്.ടി.യും പ്രളയവും
സൃഷ്ടിച്ച സാമ്പത്തിക
പ്രത്യാഘാതത്തില്‍
ഉഴലുന്ന കളക്ഷന്‍
ജീവനക്കാരുടെ
പ്രശ്നങ്ങൾ പഠിച്ച്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
4323.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ടൂറിസ്റ്റ്
കേന്ദ്രങ്ങളെക്കുറിച്ച്
ഇതരസംസ്ഥാനക്കാര്‍ക്ക്
അറിവ് നല്‍കുന്നതിനായി
ഇതരസംസ്ഥാന ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)
സംസ്ഥാന
വിനോദ സഞ്ചാര
വകുപ്പിന്റ
ഉടമസ്ഥതയില്‍
കേരളത്തിന് പുറത്തുളള
ആസ്തിവകകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വസ്തുവകകള്‍
പരിപാലിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ടൂറിസം
മന്ത്രിമാരുടെ ദേശീയ
കോണ്‍ക്ലേവ്
4324.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയുടെ വളര്‍ച്ചക്ക്
ഉയര്‍ന്ന നികുതിയും
വിമാനയാത്രാ നിരക്കും
ഗണ്യമായി
കുറയ്ക്കണമെന്ന് ടൂറിസം
മന്ത്രിമാരുടെ ദേശീയ
കോണ്‍ക്ലേവ്
അഭിപ്രായപ്പെടുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
7500
രൂപയ്ക്ക് മുകളില്‍
ദിവസ വാടകയുളള
ഹോട്ടലുകള്‍
ഇൗടാക്കുന്ന ജി.എസ്.ടി.
നിലവില്‍ 28 ശതമാനവും
2500 രൂപ വരെ വാടകയുളള
ഹോട്ടലുകള്‍
ഇൗടാക്കുന്ന ജി.എസ്.ടി.
18 ശതമാനവുമാണോ;
(സി)
എങ്കില്‍
മറ്റു രാജ്യങ്ങളുമായി
താരമത്യം
ചെയ്യുമ്പോള്‍
ഉയര്‍ന്നതായ ഇൗ നിരക്ക്
വെട്ടിക്കുറയ്ക്കണമെന്ന്
യോഗം
അഭിപ്രായപ്പെടുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കേരളം
മുന്‍കെെയെടുത്ത്
കോവളത്ത് നടത്തിയ
കോണ്‍ക്ലേവിനോട്
മറ്റു സംസ്ഥാനങ്ങളില്‍
നിന്ന് തണുപ്പന്‍
പ്രതികരണമായിരുന്നു
എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ടൂറിസം
മേഖലയുടെ വളര്‍ച്ചക്ക്
മറ്റെന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
പ്രധാനമായും
യോഗത്തില്‍ ഉയര്‍ന്നു
വന്നത്; വിശദാംശങ്ങള്‍
നല്‍കുമോ?
ഇരിക്കൂര്‍
മണ്ഡലത്തിലെ വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ വികസനം
4325.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളായ
പാലക്കയംതട്ട്,
പൈതല്‍മല, ഏഴരക്കുണ്ട്
വെള്ളച്ചാട്ടം,
കാഞ്ഞിരക്കൊല്ലി
ശശിപ്പാറ തുടങ്ങിയവയുടെ
വികസനത്തിന് 2019-20
വര്‍ഷത്തില്‍ തുക
വകയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
കേന്ദ്രങ്ങളിലേക്കുള്ള
റോഡുകളുടെ നവീകരണത്തിന്
ആവശ്യമായ തുക
വകയിരുത്തുമോ;
(സി)
പ്രസ്തുത
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ മറ്റ്
അടിസ്ഥാന സൗകര്യങ്ങളുടെ
അഭിവൃദ്ധിപ്പെടുത്തലിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ എന്ന്
വിശദമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
4326.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കുന്നതിനു
വേണ്ടി
രൂപീകരിക്കപ്പെട്ട
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം മിഷന്
രൂപീകരിച്ചതിന് ശേഷം
എന്തെല്ലാം ടൂറിസം
പാക്കേജുകളാണ് പുതുതായി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഉത്തരവാദിത്ത
ടൂറിസം സംസ്ഥാനമൊട്ടാകെ
വ്യാപിപ്പിക്കുന്നതിനും
ആളുകള്‍ക്ക്
പ്രത്യക്ഷമായും
പരോക്ഷമായും തൊഴിലും
വരുമാനവും
ലഭ്യമാക്കുന്നതിനും
മിഷന് നടത്തിവരുന്ന
ജില്ലാതല
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉത്തരവാദിത്ത
ടൂറിസം മിഷന്റെ ഘടന
എപ്രകാരമാണെന്ന്
അറിയിക്കാമോ?
സമഗ്ര ടൂറിസം വികസനം
4327.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.വി. അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട
വിനോദ സഞ്ചാര
ഭൂപടത്തില്‍ ഗണനീയ
സ്ഥാനം നേടാന്‍
കഴിഞ്ഞതോടെ
സംസ്ഥാനത്തിന്റെ ടൂറിസം
മേഖലയിലേയ്ക്ക് വിദേശ
സഞ്ചാരികളുടെ വരവ്
വര്‍ദ്ധിച്ചത് ഏതെല്ലാം
തരത്തില്‍
അഭിവൃദ്ധിയുണ്ടാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
ടൂറിസം വികസനത്തിനായി
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
ഉള്ളതെന്നും അവ
ഓരോന്നിനും കഴിഞ്ഞ
സാമ്പത്തിക വർഷം
ലഭിച്ചിട്ടുള്ള
കേന്ദ്രസഹായം എത്ര
വീതമെന്നും പ്രസ്തുത
പ്രവൃത്തികളുടെ
പുരോഗതിയെയും
സംബന്ധിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
മേഖലയിലെ
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സംയുക്ത ടൂറിസം വികസന
പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
ഇപ്പോഴത്തെ പുരോഗതി
എന്താണ്; വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
സമഗ്ര ടൂറിസം വികസനം
സാക്ഷാത്കരിക്കുന്നതിനായി
കേന്ദ്രസഹായം
ലഭിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; ഇത്
കേന്ദ്ര സര്‍ക്കാര്‍
അനുഭാവപൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സാഹസിക
വിനോദ സഞ്ചാര സാധ്യതകള്‍
4328.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാഹസിക വിനോദ സഞ്ചാര
സാധ്യതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
സാഹസിക
വിനോദ സഞ്ചാരത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതില്‍
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
അഡ്വഞ്ചര്‍
ടൂറിസം സൊസെെറ്റി,
അഡ്വഞ്ചര്‍ ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
അഡ്വഞ്ചര്‍
ടൂറിസം സൊസെെറ്റിക്ക്
ഏതൊക്കെ മേഖലകളില്‍
നിന്നാണ് വരുമാനം
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സാഹസിക
ടൂറിസത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
അക്കാദമി
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(എഫ്)
അഡ്വഞ്ചര്‍
ടൂറിസം അക്കാദമി എവിടെ
സ്ഥാപിക്കുമെന്നും,
എന്നേക്ക് നിലവില്‍
വരുമെന്നും
വ്യക്തമാക്കുമോ?
സാഹസിക
ടൂറിസം മേഖലയിലെ സുരക്ഷിതത്വ
നിര്‍ദ്ദേശങ്ങള്‍
4329.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
ടൂറിസം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്ന എല്ലാ
സ്ഥാപനങ്ങളും ടൂറിസം
വകുപ്പില്‍ രജിസ്റ്റര്‍
ചെയ്യണമെന്ന നിബന്ധന
നിലവിലുണ്ടോ;
(ബി)
സംസ്ഥാനത്ത്
സാഹസിക ടൂറിസം
മേഖലയില്‍ അപകടസാധ്യത
ഒഴിവാക്കുവാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ടൂറിസം
വകുപ്പിന്റെ കീഴില്‍
സാഹസിക ടൂറിസം
മേഖലയില്‍ പരിശീലനവും
കോഴ്സുകളും
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കുന്നത്
പരിഗണിക്കുമോ;
(ഡി)
സാഹസിക
ടൂറിസം മേഖലയില്‍
സുരക്ഷിതത്വത്തിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ടൂറിസം
സംസ്കാരം
കെട്ടിപ്പടുക്കുന്നതിന് നടപടി
4330.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മികച്ച ടൂറിസം സംസ്കാരം
കെട്ടിപ്പടുക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉയര്‍ന്ന
ശുചിത്വവും
ഹരിതപ്രോട്ടോക്കോളും
പാലിച്ച് ടൂറിസം
പദ്ധതികള്‍
നവീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ടൂറിസം
മേഖലയിലെ സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള അതിഥി
മന്ദിരങ്ങളിലെ
ശുചിത്വപരിപാലനം
കാര്യക്ഷമമാണെന്ന്
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ടൂറിസം
വളര്‍ച്ചയ്ക്കായി
പുതുതായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
പില്‍ഗ്രിം
ടൂറിസം പദ്ധതി
4331.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പില്‍ഗ്രിം
ടൂറിസം പദ്ധതി പ്രകാരം
നിലവില്‍ പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കി
വരുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പില്‍ഗ്രിം
ടൂറിസം പദ്ധതി പ്രകാരം
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഹെറിറ്റേജ്
ടൂറിസം സാധ്യതകള്‍
4332.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹെറിറ്റേജ് ടൂറിസം
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളെയും
തീര്‍ത്ഥാടനകേന്ദ്രങ്ങളെയും
ഉള്‍പ്പെടുത്തിയാണ്
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിന്റെ
ഹെറിറ്റേജ് ടൂറിസം
സാധ്യതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; അത്
പൂര്‍ണ്ണമായി
പ്രയോജനപ്പെടുത്താന്‍
ടൂറിസം വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
സംസ്ഥാനത്തിന്റെ
ഹെറിറ്റേജ് ടൂറിസം
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
4333.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
എന്തെന്ന്
വിശദമാക്കാമോ;
സംസ്ഥാനത്ത് ആദ്യമായി
ഉത്തരവാദിത്ത ടൂറിസം
പദ്ധതി ആരംഭിച്ചത്
എവിടെയാണ്;
(ബി)
കല്‍പ്പറ്റ
മണ്ഡലത്തില്‍
ഉത്തരവാദിത്ത ടൂറിസം
പദ്ധതി നടപ്പില്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതികള്‍
4334.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതികള്‍
വിപുലീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം പദ്ധതികളിലൂടെ
കര്‍ഷകര്‍ക്കും
താെഴിലാളികള്ക്കും
വീട്ടമ്മമാര്‍ക്കും
വരുമാനം നേടുവാന്‍
കഴിയുന്ന പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഉത്തരവാദിത്ത
ടൂറിസം മിഷന്
സ്ഥാപിച്ചതിലൂടെ
ഗ്രാമീണ ടൂറിസം
മേഖലയില്‍
ഉണര്വ്ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
എക്സ്പീരിയന്‍സ്
എത്നിക് ക്യൂസിന് പദ്ധതി
4335.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വീട്ടമ്മമാരുടെ പാചക
നൈപുണ്യം
ഉപയോഗപ്പെടുത്തി വിദേശ
വിനോദ സഞ്ചാരികള്‍ക്ക്
മലയാള നാടിന്റെ സ്വന്തം
പാചക വിഭവങ്ങള്‍
പങ്കുവച്ച്
വീട്ടമ്മമാര്‍ക്ക്
സ്വന്തമായി വരുമാനം
നേടാന്‍ സഹായകമാവുന്ന
വിധത്തില്‍
'എക്സ്പീരിയന്‍സ്
എത്നിക് ക്യൂസിന്'
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിവിധ
ജില്ലകളില്‍ ഈ
പദ്ധതിയുടെ
രജിസ്ട്രേഷന്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പാചക
കാര്യത്തില്‍
അതിവിദഗ്ധരായ മലബാറിലെ
വീട്ടമ്മമാര്‍ക്കിടയില്‍
പദ്ധതിക്ക് വേണ്ടത്ര
പ്രചാരം നല്കാന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ ഇക്കോ ടൂറിസം
T 4336.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ഇടമലയാര്‍,
തുണ്ടം, കുട്ടമ്പുഴ
റേഞ്ചുകളിലെ
പ്രദേശങ്ങള്‍ ഇക്കോ
ടൂറിസം മേഖലയായി
പ്രഖ്യാപിക്കണമെന്നുള്ള
ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
മേല്‍പ്പറഞ്ഞ
റേഞ്ചുകളില്‍പ്പെട്ട
പ്രദേശങ്ങളില്‍ ഇക്കോ
ടൂറിസം
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശങ്ങളില്‍ ഇക്കോ
ടൂറിസം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട പ്രാഥമിക
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
സെന്തുരുണി
ഇക്കോ ടൂറിസം
4337.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സെന്തുരുണി
ഇക്കോ ടൂറിസം
പ്രോജക്ടിന്റെ
ഭാഗമായി
സഞ്ചാരികള്‍ക്ക്
നിലവില്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഇവര്‍ക്കായി
സെന്തുരുണിയില്
താമസസൗകര്യം
ഒരുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മിതമായ
നിരക്കില്‍ ആയത്
ഒരുക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പ്രസ്തുത
ഇക്കോ ടുറിസം
പ്രാേജക്ടിലേക്ക്
കൂടുതല്‍ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
പുതുതായി എന്തെങ്കിലും
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.ടി.ഡി.സി
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താൻ നടപടി
4338.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി.
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കെ.ടി.ഡി.സി യുടെ
പ്രീമിയം ഹോട്ടലുകൾ
സംബന്ധിച്ച
വിശദാംശങ്ങളും ഇവയുടെ
വരുമാനം, ലാഭം എന്നിവ
സംബന്ധിച്ചുമുള്ള
വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കെ.ടി.ഡി.സി
യുടെ ഏതെല്ലാം
ഹോട്ടലുകള്‍ക്ക്
സ്റ്റാര്‍ പദവി
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചുവെന്നും
ഏതെല്ലാം
ഹോട്ടലുകള്‍ക്ക്
സ്റ്റാര്‍ പദവി
ലഭ്യമായെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
കെ.ടി.ഡി.സി യുടെ
പ്രോപ്പര്‍ട്ടികളുടെ
പുനര്‍
നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനുമായി
തുക
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
കെ.ടി.ഡി.സി
കുമരകം റിസോര്‍ട്ട്
പുതുക്കിപ്പണിയുന്നതില്‍
വന്ന കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കുമോ?
കെ.റ്റി.ഡി.സി.
ഹാേട്ടലുകള്‍
4339.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സി.യുടെ
ഹാേട്ടലുകളെ സ്റ്റാര്‍
കാറ്റഗറിയിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
നിലവില്‍
കെ.റ്റി.ഡി.സി.ക്ക്
ത്രീ സ്റ്റാറിന്
മുകളിലുള്ള എത്ര
ഹാേട്ടലുകളുണ്ടെന്നും
പ്രസ്തുത ഹാേട്ടലുകളിലെ
ഒക്യുപെന്‍സി എത്ര
ശതമാനമാണെന്നും
അറിയിക്കാമോ;
(സി)
സ്വകാര്യ
മേഖലയുമായി
മത്സരിക്കുന്നതിന്
ഉതകുന്ന വിധത്തില്‍
കെ.റ്റി.ഡി.സി യില്‍
പ്രാെഫഷണലിസം
കൊണ്ടുവരാന്‍
സാധിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ അതിനായി
നടപടി സ്വീകരിക്കുമാേ;
(ഡി)
മസ്ക്കറ്റ്
ഹാേട്ടലില്‍ പുതിയ
കണ്വെന്ഷന് സെന്റര്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ അതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
വൈക്കം നിയോജകമണ്ഡലത്തില്‍
പെപ്പര്‍ ടൂറിസം പദ്ധതി
4340.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിവരുന്ന
പെപ്പര്‍ ടൂറിസം
പദ്ധതിക്ക്
അനുവദിച്ചതും ഇതുവരെ
ചെലവഴിച്ചതുമായ തുകയുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
വൈക്കത്ത്
നടപ്പിലാക്കുന്ന
പെപ്പര്‍ ടൂറിസം പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പെപ്പര്‍
ടൂറിസം പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വയലട
ടൂറിസം പദ്ധതി
4341.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാറിന്റെ
ഗവി എന്നറിയപ്പെടുന്ന
വയലട ടൂറിസം
വികസനത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വെളിപ്പെടുത്താമോ;
(ബി)
നിലവില്‍
വയലടയില്‍
നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണപ്രവൃത്തികള്‍
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ടൂറിസം പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
പുളള്-മനക്കൊടി
ടൂറിസം പദ്ധതി
4342.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍,
നാട്ടിക
നിയോജകമണ്ഡങ്ങളിലായി
വ്യാപിച്ച് കിടക്കുന്ന
കോള്‍മേഖല
കേന്ദ്രീകരിച്ച്
നടപ്പാക്കുന്ന
പുളള്-മനക്കൊടി ടൂറിസം
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
ടൂറിസം
വകുപ്പിന്റെ ഇരിങ്ങാലക്കുട
മണ്ഡലത്തിലെ പദ്ധതികള്‍
4343.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് നടപ്പാക്കി
വരുന്ന പദ്ധതികളും
പ്രവൃത്തികളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
ആയതിന്റെ പട്ടിക
ലഭ്യമാക്കാമോ;
(ബി)
പദ്ധതികളുടെ
നിലവിലെ സ്ഥിതിയും
പ്രവര്‍ത്തന
പുരോഗതിയും
വ്യക്തമാക്കാമോ?
കോവളത്തെ
സണ്‍ ബാത്ത് പാര്‍ക്ക്
4344.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരികളെ
ലക്ഷ്യമിട്ട് കോവളത്ത്
നിര്‍മ്മിച്ച സണ്‍
ബാത്ത് പാര്‍ക്ക് കാട്
കയറി നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എത്ര
കോടി രൂപയാണ് പ്രസ്തുത
പാര്‍ക്കിനായി
മുടക്കിയത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലം
ഉപയോഗപ്രദമാക്കുന്നതിനായി
ടൂറിസം പ്രൊമോഷന്
കൗണ്‍സിലിന്
കൈമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ടൂറിസം
കേന്ദ്രങ്ങളിലെ
കോടിക്കണക്കിന് രൂപ
മുടക്കിയുളള ഇത്തരം
നിര്‍മ്മിതികള്‍
തുടര്‍പരിപാലനം ഇല്ലാതെ
നശിക്കുന്ന
സ്ഥിതിവിശേഷം
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ ടൂറിസം
പ്രോജക്ടുകള്‍
4345.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖേന
നടപ്പാക്കുന്ന
പ്രോജക്ടുകള്‍
ഏതെല്ലാമാണെന്നും ഇവ
ഏതു ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
ഇറിഗേഷന്‍
വകുപ്പിന്റെ സ്ഥലത്ത് ടൂറിസം
വകുപ്പിന്റെ മോട്ടല്‍
നിര്‍മ്മാണം
4346.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
ഇറിഗേഷന്‍ വകുപ്പിന്റെ
കൈവശമുള്ള വാമനപുരം
ഇറിഗേഷന്‍
പ്രോജക്ടിന്റെ സ്ഥലം
ടൂറിസം വകുപ്പിന്
മോട്ടല്‍
നിര്‍മ്മിക്കുന്നതിനായി
കൈമാറാന്‍ സര്‍ക്കാര്‍
തലത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
മന്ത്രിതലത്തില്‍ എത്ര
മീറ്റിംഗുകള്‍
നടന്നിട്ടുണ്ടെന്നും
എടുത്ത തീരുമാനങ്ങള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(സി)
വാമനപുരം
ഇറിഗേഷന്‍
പ്രോജക്ടിന്റെ എത്ര
ഭൂമിയാണ് ടൂറിസം
വകുപ്പിന് കൈമാറാന്‍
തീരുമാനം
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭൂമിയുടെ ഉപയോഗാനുമതി
ലഭ്യമാക്കാന്‍ കാലതാമസം
നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാലതാമസം
ഒഴിവാക്കി ഉപയോഗാനുമതി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥലത്ത് ടൂറിസം
വകുപ്പ് എത്ര തുകയുടെ
പദ്ധതിയാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും
എന്നത്തേക്ക് നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനാകുമെന്നുമാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്നും
വെളിപ്പെടുത്തുമോ?
മീന്മുട്ടി
ടൂറിസം കേന്ദ്രത്തിന്റെ
നവീകരണം
4347.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മീന്മുട്ടി
ടൂറിസം കേന്ദ്രത്തിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ടൂറിസം കേന്ദ്രത്തിന്റെ
നവീകരണത്തിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ഇവിടെ
എത്തുന്ന
ടൂറിസ്റ്റുകള്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സിലിന്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ ടൂറിസം
വകുപ്പിന്റെ പദ്ധതികള്‍
4348.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ടൂറിസം വകുപ്പ്
മുഖാന്തിരം ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും
അനുവദിച്ച തുക
എത്രയെന്നും
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്തെന്നും
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതികള്‍
അനുവദിച്ച ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
കടമ്പ്രയാര്‍
ടൂറിസം പദ്ധതി
4349.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടമ്പ്രയാര്‍
ടൂറിസം പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
ഫണ്ട് അനുവദിച്ച്
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
കുടുംബശ്രീയെ ചുമതല
ഏല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ബോട്ടിംഗ്
ഉള്‍പ്പെടെയുള്ള
വിനോദങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
നെയ്യാര്‍ഡാം
ടൂറിസം വികസനത്തിന്റെ
രണ്ടാംഘട്ടം
4350.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍ഡാം
ടൂറിസം വികസനത്തിന്റെ
രണ്ടാംഘട്ട
പ്രവര്‍ത്തനത്തിനായുള്ള
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇറിഗേഷന്‍ വകുപ്പ്
ഉദ്യോഗസ്ഥരുമായി
ബന്ധപ്പെട്ടാണോ രൂപരേഖ
തയ്യാറാക്കിയത്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയും;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ടൂറിസം വകുപ്പ്
ഏതെങ്കിലും പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തിരുവനന്തപുരം
ഡി.റ്റി.പി.സി.-യ്ക്ക്
അനുവദിച്ച തുക
4351.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
തിരുവനന്തപുരം
ഡി.റ്റി.പി.സി.-യ്ക്ക്
പദ്ധതി നടത്തിപ്പിനായി
അനുവദിച്ച തുക എത്ര
വീതമെന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
വിവരങ്ങളും ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
ഇന്ദ്രാന്‍ചിറ
ടൂറിസം പദ്ധതി
4352.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദ്രാന്‍ചിറ
ടൂറിസം പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
വകുപ്പ് ഫണ്ട്
അനുവദിക്കുന്നതിനായി
പ്രസ്തുത പദ്ധതി
വര്‍ക്കിംഗ്
ഗ്രൂപ്പില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ വിനാേദ സഞ്ചാര
വകുപ്പിന്റെ പദ്ധതികള്‍
4353.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍
വിനോദസഞ്ചാര മേഖലയുടെ
വളർച്ചയ്ക്ക് വേണ്ടി
നാളിതുവരെ എന്തെല്ലാം
കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഇനി
എന്തെല്ലാം പദ്ധതികള്‍
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
വെളിപ്പെടുത്തുമാേ?
തുമ്പൂര്‍മുഴി
ഡി.എം.സി. യ്ക്ക് വാഹനങ്ങള്‍
അനുവദിക്കുന്നതിന് നടപടി
4354.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി-വാഴച്ചാല്‍
തുമ്പൂര്‍മുഴി
ഡി.എം.സി. യുടെ വിവിധ
വിനോദ യാത്രകളുടെ
സംഘാടനവിപുലീകരണത്തിനായി
കൂടുതല്‍ വാഹനങ്ങള്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പിറവം
മണ്ഡലത്തിലെ ആറ്റുതീരം
വാക്ക്വേ നിര്‍മ്മാണം
4355.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
നിര്‍ദ്ദേശിക്കപ്പെട്ട
ആറ്റുതീരം വാക്ക്വേ
നിര്‍മ്മാണത്തിന്റേയും
അനുബന്ധ പദ്ധതിയുടേയും
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നിര്‍വ്വഹണം
ത്വരിതപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വളളംകളി
ലീഗ് മാർക്കറ്റ് ചെയ്യാൻ
നടപടി
4356.
ശ്രീമതി
യു. പ്രതിഭ
ശ്രീ.സജി
ചെറിയാന്
,,
എന്‍. വിജയന് പിള്ള
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന വിവിധ
വളളംകളികള്
ലോകമെമ്പാടുമുളള
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്ന
വിധത്തില്‍ ഒരു ടൂറിസം
പ്രോജക്ടാക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്തെ
വളളംകളികള് ലീഗ്
അടിസ്ഥാനത്തില്‍
സംഘടിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ലീഗ്
അടിസ്ഥാനത്തില്‍
സംഘടിപ്പിക്കുന്ന
വളളംകളികള്
മാര്‍ക്കറ്റ്
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ഡി)
ചാമ്പ്യന്‍സ്
ബോട്ട് ലീഗ് ടൂറിസം
കലണ്ടറില്‍
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
തൃശൂര്‍
ജില്ലയില്‍ ടൂറിസം മേഖലയില്‍
പ്രവര്‍ത്തിച്ചുവരുന്ന സഹകരണ
സംഘങ്ങള്‍
4357.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശൂര്‍
ജില്ലയില്‍ ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിച്ചുവരുന്ന
സഹകരണ സംഘങ്ങള്‍
ഏതെല്ലാമാണെന്നതിനെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമാേ?
ദേവസ്വം
നിയമനം
4358.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളില്‍
ഉദ്യോഗസ്ഥരെ
നിയമിക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേവസ്വം
നിയമനങ്ങള്‍ക്ക് അപേക്ഷ
സമര്‍പ്പിക്കുന്നതിനായി
പി.എസ്.സി മാതൃകയില്‍
ഓണ്‍ലൈന്‍ പോര്‍ട്ടല്‍
സജ്ജമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തിരുവിതാംകൂര്‍,
കൊച്ചി ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളില്‍
പട്ടികജാതിക്കാര്‍ക്ക്
പൂജാരിമാരായി നിയമനം
നല്‍കിയിട്ടുണ്ടോ;
(ഡി)
മുന്നാക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നില്ക്കുന്ന
വിഭാഗത്തിന് ദേവസ്വം
നിയമനങ്ങളില്‍ പത്ത്
ശതമാനം സംവരണം
അനുവദിച്ചതോടൊപ്പം
മറ്റ് പിന്നാക്ക
വിഭാഗങ്ങളുടെയും
എസ്.സി/എസ്.ടി
വിഭാഗങ്ങളുടെയും സംവരണ
ശതമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡിലേക്ക് ഉദ്യോഗസ്ഥര്‍
അടയ്ക്കാനുള്ള തുക
4359.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അനുമതിയില്ലാതെ
വഴിപാട് നടത്തിയ
ഇനത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിലേക്ക്
ഉദ്യോഗസ്ഥര്‍
അടയ്ക്കേണ്ട തുകയില്‍
ഇളവ് നല്കുവാന്
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
എത്ര
ശതമാനം ഇളവാണ്
നല്കുവാന്
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പിഴ
പൂര്‍ണ്ണമായും
ഈടാക്കണമെന്ന ദേവസ്വം
മാന്വലിലെ
നിര്‍ദ്ദേശങ്ങള്‍ക്കും
ഓഡിറ്റ്
റിപ്പോര്‍ട്ടുകളിലെ
പരാമര്‍ശങ്ങള്‍ക്കും
വിരുദ്ധമായി ഇത്തരമൊരു
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കാമോ?
പരിസ്ഥിതി
സൗഹൃദ ശബരിമല തീര്‍ത്ഥാടനം
4360.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടന കാലത്തിന്
ശേഷം അവശേഷിക്കുന്ന
വിവിധതരം പ്ലാസ്റ്റിക്
സാധനങ്ങള്‍
പരിസ്ഥിതിക്ക്
ദോഷകരമായി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീര്‍ത്ഥാടനകാലം
പരിസ്ഥിതി
സൗഹൃദമാക്കാന്‍
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചത് എന്ന്
വിശദമാക്കാമോ;
(സി)
പരിസ്ഥിതി
സൗഹൃദ തീര്‍ത്ഥാടനം
എന്നത് ഒരു
ക്യാമ്പയിനായി
തീര്‍ത്ഥാടകര്‍ക്കിടയില്‍
പ്രചരിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ശബരിമലയിലെ
കടമുറികളും സ്ഥലവും ലേലം
ചെയ്യുന്ന നടപടി
4361.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
പ്ലാപ്പളളി മുതല്‍
സന്നിധാനം വരയുളള
കടമുറികളും സ്ഥലവും
ലേലം ചെയ്യുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷത്തെ ഇ-ടെന്‍ഡര്‍
നടപടികള്‍ക്ക് ലഭിച്ച
പ്രതികരണം
മോശമായിരുന്നോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സീസണില്‍ കടമുറികളും
സ്ഥലവും ലേലത്തില്‍
പോയത് എത്ര കോടി
രൂപയ്ക്കാണ്; ഈ വര്‍ഷം
എന്ത് തുക ഇതുവരെ
ലഭിച്ചു; അറിയിക്കുമോ;
(ഡി)
ലേലത്തില്‍
കുറഞ്ഞ തുക ലഭിച്ചത്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ നിലവിലുളള
സാമ്പത്തിക സ്ഥിതിയെ
ദോഷകരമായി
ബാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കിൽ
ഈ പ്രതിസന്ധി
നേരിടുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കരുനാഗപ്പള്ളി
മേജര്‍ മഹാദേവര്‍
ക്ഷേത്രത്തില്‍ ശബരിമല
ഇടത്താവളം
4362.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മേജര്‍ മഹാദേവര്‍
ക്ഷേത്രത്തെ ശബരിമല
ഇടത്താവളമായി
അംഗീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ശബരിമല
ഇടത്താവളവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
സൗകര്യങ്ങള്‍
ക്ഷേത്രത്തില്‍
അനുവദിയ്ക്കുമെന്നും
ആയതിന്‍പ്രകാരം
ഏതെങ്കിലും നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വിശദീകരിക്കുമോ;
(സി)
ഇവിടുത്തെ
സേവ പന്തലിന്റെ പുനര്‍
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത പണി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വിശദീകരിക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴിലെ
ക്ഷേത്രങ്ങളുടെ ഭൂമി
4363.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലെ ക്ഷേത്രങ്ങളുടെ
കൈവശ ഭൂമി അളന്നു
തിട്ടപ്പെടുത്താന്‍
ബോര്‍ഡ് നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുവരെ
ഏതെങ്കിലും
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
കൂടുതല്‍
കയ്യേറ്റങ്ങള്‍
കണ്ടെത്തിയ പത്തു
ക്ഷേത്രങ്ങളുടെ പേരും
കയ്യേറിയ ഭൂമിയുടെ
അളവും പട്ടിക
രൂപത്തില്‍ നല്‍കാമോ;
(സി)
ഇത്തരം
കയ്യേറ്റ ഭൂമികള്‍
തിരിച്ചു പിടിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
മലബാര്‍
ദേവസ്വം ബോര്ഡ്ആഡിറ്റ്
4364.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലെ ക്ഷേത്രങ്ങളില്‍
നടന്ന ആഡിറ്റുകള്ക്ക്
ശേഷം കേരള സംസ്ഥാന
ആഡിറ്റ് വകുപ്പ്
തയ്യാറാക്കിയ ആഡിറ്റ്
റിപ്പോര്‍ട്ടുകളിലെ
ഒബ്ജക്ഷനു മേല്‍
ദേവസ്വം ബോര്‍ഡ്
അന്വേഷണത്തിന് ശിപാര്‍ശ
ചെയ്യാറുണ്ടോ;
വെളിപ്പെടുത്താമോ;
(ബി)
ഇത്തരത്തില്‍
ശിപാര്‍ശ ചെയ്ത
അന്വേഷണങ്ങളില്‍
എത്രയെണ്ണം
നടന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡിന് കീഴിലുളള
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
നിയമനം
4365.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴിലുളള
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ നിയമന
നടപടി ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന് കെെമാറുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡില്‍ നിലവില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
നിയമനങ്ങളില്‍ എത്ര
ശതമാനം സംവരണമാണ്
നല്‍കുന്നത്;
വ്യക്തമാക്കാമോ;
(സി)
ദേവസ്വം
ബോര്‍ഡിലെ
നിയമനങ്ങളില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഇരുപത്
ശതമാനം സംവരണം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
കാടാമ്പുഴ
ശ്രീദുര്‍ഗ്ഗ ഭഗവതി
ക്ഷേത്രത്തില്‍ ശബരിമല
ഇടത്താവളം
4366.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാടാമ്പുഴ
ശ്രീദുര്‍ഗ്ഗ ഭഗവതി
ക്ഷേത്രത്തില്‍ ശബരിമല
ഇടത്താവളം
ആരംഭിക്കുന്നതിന്റെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുവേണ്ടി
തെരഞ്ഞെടുത്ത ഏജന്‍സി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ഏജന്‍സി തയ്യാറാക്കിയ
പ്രോജക്ട്
റിപ്പോര്‍ട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഇടത്താവളം പദ്ധതി
അടിയന്തരമായി
ആരംഭിക്കുവാന്‍ വേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
ദേവസ്വം
അധികൃതര്‍ ഇത്
സംബന്ധിച്ച്
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങള്‍
4367.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജക മണ്ഡലത്തില്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളുടെ പേരും
സ്ഥലവും
ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ; ഓരോ
ക്ഷേത്രത്തിന്റെയും
ഭൂമിയെ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ?
നിലമ്പൂരിലെ
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിന് ധനസഹായം
4368.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടം നേരിട്ട
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള കരുളായി
ചെമ്മന്തിട്ട ക്ഷേത്ര
പുനരുദ്ധാരണത്തിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡിന് കീഴിലല്ലാത്ത
പോത്തുകല്ല്,
ശാന്തിഗ്രാം
ശിവപാര്‍വ്വതി
ക്ഷേത്രം, നിലമ്പൂര്‍
നടുവിലക്കളം ശ്രീ
സുബ്രഹ്മണ്യക്ഷേത്രം
എന്നിവയുടെ
പുനരുദ്ധാരണത്തിന്
ഒറ്റത്തവണ ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചെങ്ങന്നൂരില്‍
അയ്യപ്പന്മാര്ക്ക്
വിശ്രമകേന്ദ്രം
4369.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
കവാടവും ഇടത്താവളവുമായ
ചെങ്ങന്നൂരില്‍
അയ്യപ്പന്മാര്ക്ക്
വിശ്രമിക്കുന്നതിനുള്ള
വിശ്രമകേന്ദ്രം
നിര്‍മ്മിക്കുന്നതിന്
ദേവസ്വം ബോര്‍ഡ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മഹാദേവക്ഷേത്രം
സംരക്ഷിക്കുന്നതിന്
ദേവസ്വം ബോര്‍ഡിന്റെ
പരിഗണനയിലുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?