റേഷന്‍
കാര്‍ഡുകളിലെ അംഗങ്ങളുടെ
ആധാറുകള്‍ റേഷന്‍
കാര്‍ഡുമായി
ബന്ധിപ്പിക്കാന്‍ നടപടി
3985.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡുകളിലെ
എല്ലാ അംഗങ്ങളുടെയും
ആധാറുകള്‍ റേഷന്‍
കാര്‍ഡുമായി
ബന്ധിപ്പിക്കുന്ന നടപടി
ഏതു ഘട്ടത്തിലാണ്;
ഇതിനായി അനുവദിച്ച
സമയപരിധി നീട്ടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമത്തില്‍
അനുശാസിക്കും പ്രകാരം ഈ
ബന്ധിപ്പിക്കല്‍
പ്രക്രിയ എന്നത്തേക്ക്
പൂര്‍ത്തീകരിക്കണമെന്നാണ്
നര്ദ്ദേശിച്ചിട്ടുള്ളത്;
ഇതിന്റെ സമയപരിധി
നീട്ടി നല്കാന്
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവിലെ
റേഷന്‍
ഉപഭോക്താക്കള്‍ക്ക്
ഇപ്രകാരം ആധാര്‍ ലിങ്ക്
ചെയ്യാന്‍ വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ; സിവില്‍
സപ്ലൈസ് വകുപ്പിന്റെ
വെബ്സൈറ്റ് മുഖേന
ഇപ്രകാരം ലിങ്കിംഗ്
സാധ്യമാണോ?
പാചകവാതക
വിതരണരംഗത്തെ അപാകതകളും
ക്രമക്കേടുകളും
3986.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണരംഗത്തെ അപാകതകളും
ക്രമക്കേടുകളും
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പാചകവാതക
വിതരണ മേഖലയിലെ
പ്രശ്നങ്ങള്‍
പഠിക്കാനും പരിഹാരം
നിര്‍ദ്ദേശിക്കുവാനുമായി
രൂപീകരിച്ച
കമ്മറ്റിയുടെ
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
എത്ര പാചകവാതക
ഏജന്‍സികള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
പാചകവാതക ഏജന്‍സി
തുടങ്ങുവാന്‍ ആവശ്യമായ
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
പ്രധാനമന്ത്രി
ഉജ്ജ്വല യോജന
3987.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ഇതുവരെ പ്രധാനമന്ത്രി
ഉജ്ജ്വല യോജന പ്രകാരം
എത്ര പേര്‍ക്ക് സൗജന്യ
ഗ്യാസ് കണക്ഷന്
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
ഭക്ഷ്യധാന്യങ്ങളുടെ
വാതില്‍പ്പടി വിതരണം
3988.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫുഡ്
കോര്പ്പറേഷന് ഓഫ്
ഇന്ത്യയില്‍ നിന്ന്
ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരമുറപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഭക്ഷ്യധാന്യങ്ങളുടെ
വാതില്‍പ്പടി വിതരണം
നടത്തുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
ആയതിനായി
പ്രവര്‍ത്തിക്കുന്ന
ഗോഡൗണുകള്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വാതില്‍പ്പടി
വിതരണം നടത്തുമ്പോള്‍
കൃത്യമായ അളവില്‍
റേഷന്‍ സാധനങ്ങള്‍
റേഷന്‍
വ്യാപാരികള്‍ക്ക്
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഭക്ഷ്യധാന്യങ്ങള്‍
എന്‍.എഫ്.എസ്.എ.
ഗോഡൗണില്‍ നിന്നും
റേഷന്‍ കടകളില്‍
എത്തിക്കുന്നത്
നിരീക്ഷിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയബാധിതര്ക്ക്സൗജന്യ
റേഷന്‍
3989.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയ ബാധിതര്‍ക്കായി
സര്‍ക്കാര്‍ അനുവദിച്ച
സൗജന്യ റേഷന്‍
വെെപ്പിന്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
വില്ലേജുകളിലെ
താമസക്കാര്‍ക്കാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
സൗജന്യ
റേഷന്‍ അനുവദിച്ചു
കൊണ്ടുള്ള ഉത്തരവ്
സെപ്റ്റംബര്‍ മാസം
ആദ്യവാരത്തിനു ശേഷം
മാത്രമാണ്
നല്കിയത്എന്നതിനാല്
തികച്ചും നിര്‍ധനരായ
നിരവധി
ഗുണഭോക്താക്കള്‍ക്ക്
പ്രസ്തുത ആനുകൂല്യം
ലഭിക്കാതെ പോയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരക്കാര്‍ക്ക്
പ്രസ്തുത ആനുകൂല്യം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
എങ്കില്‍ എന്നു മുതല്‍
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ?
നെല്ല്
സംഭരണ പദ്ധതി
3990.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണ പദ്ധതി
എപ്രകാരമാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
പങ്കാളികളായ സ്വകാര്യ
മില്ലുകള്‍
സംഭരണത്തില്‍ നിന്ന്
വിട്ടുനിന്നത് മൂലം
സംഭരണത്തിന് തടസ്സം
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇതിനായി
സംസ്ഥാനത്തിന്
പുറത്തുനിന്നുള്ള
സ്വകാര്യ മില്ലുകളുടെ
സേവനം തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നെല്ല്
സംഭരണ പദ്ധതിയില്‍
കേന്ദ്രസര്‍ക്കാര്‍
വിഹിതം യഥാസമയം
ലഭിക്കാതെ വന്നതുമൂലം
പ്രതിസന്ധി
നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ?
ന്യായവില
ഹോട്ടലുകള്‍
3991.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
നേതൃത്വത്തിലോ ഭക്ഷ്യ
വകുപ്പിന്റെ
നേതൃത്വത്തിലോ ന്യായവില
ഹോട്ടലുകള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഹോട്ടല്‍
ഭക്ഷണത്തിന്റെ വില
നിയന്ത്രിക്കുന്നതിന്
ഏത് തരത്തിലുള്ള
ഇടപെടലുകളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഹോട്ടലുകളെ
സേവനങ്ങളുടെയും ഭക്ഷണ
സാധനങ്ങളുടെ വിലയുടെയും
അടിസ്ഥാനത്തില്‍
ഏതെങ്കിലും തരത്തിലുള്ള
തരം തിരിവിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
വിശപ്പുരഹിത
കേരളം പദ്ധതി
3992.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുള്ള
വിശപ്പുരഹിത കേരളം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പദ്ധതിക്കായി സംസ്ഥാന
സര്‍ക്കാര്‍ എത്ര
തുകയാണ് മാറ്റി
വച്ചിട്ടുള്ളത്?
ഭക്ഷ്യ
ഭദ്രത ബത്ത
3993.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രത നിയമ
പ്രകാരം
ആര്‍ക്കൊക്കെയാണ്
ഭക്ഷ്യ ഭദ്രത ബത്ത
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ബത്ത സംസ്ഥാനത്ത്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നടപ്പാക്കിയ റേഷന്‍
പോര്‍ട്ടബിലിറ്റി
സൗകര്യം ജനങ്ങള്‍
ഫലപ്രദമായി
ഉപയോഗപ്പെടുത്തുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
റേഷന്‍ വാങ്ങുന്നതിന്
പ്രോക്സി സംവിധാനം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ; ഇത്
വ്യാപകമായി
ഉപയോഗിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കേന്ദ്ര
ഭക്ഷ്യ അലോട്ട്മെന്റ്
3994.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
മേയ് മാസത്തില്‍ ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
സംസ്ഥാനത്ത് നടപ്പാക്കി
തുടങ്ങിയപ്പോള്‍
കേന്ദ്രത്തില്‍
നിന്നുള്ള പ്രതിമാസ
ഭക്ഷ്യ ധാന്യ
അലോട്ട്മെന്റ്
എത്രയായിരുന്നുവെന്നും
ഇതില്‍ സംസ്ഥാനം
ഏറ്റെടുത്തത്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
2019
ഒക്ടോബര്‍ മാസത്തെ
അലോട്ട്മെന്റ്
എത്രയാണെന്നും അതില്‍
നാളിതുവരെ സംസ്ഥാനം
എത്ര
ഏറ്റെടുത്തുവെന്നും
വ്യക്തമാക്കാമോ;
(സി)
അലോട്ട്മെന്റിലോ
ഏറ്റെടുക്കലിലോ കുറവ്
വന്നിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ;
ഇതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഭക്ഷ്യഭദ്രത
നിയമം നടപ്പാക്കുന്നതിന്റെ
ഭാഗമായുള്ള പരിഷ്ക്കാരങ്ങൾ
3995.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രത നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി എന്‍ഡ് ടു
എന്‍ഡ്
കംപ്യൂട്ടറെെസേഷന്
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എന്‍ഡ്
ടു എന്‍ഡ്
കംപ്യൂട്ടറെെസേഷന്
നടപ്പാക്കിയത് മൂലം
എന്തൊക്കെ നേട്ടങ്ങള്‍
ഉണ്ടായെന്ന്
അറിയിക്കുമോ;
(സി)
എല്ലാ
റേഷന്‍കാര്‍ഡ്
ഉടമകളുടെയും വിവരങ്ങള്‍
ഡിജിറ്റെെസ് ചെയ്ത്
സൂക്ഷിക്കുന്നുണ്ടോ;
ഇത് ആര്‍ക്കൊക്കെ
പങ്കുവയ്ക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
റേഷന്‍ കാര്‍ഡ്
ഉടമകളുടെയും ആധാര്‍
സീഡിംഗ്
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മുൻഗണനാക്രമം
തെറ്റിച്ച് റേഷന്‍ കാര്‍ഡ്
കൈവശം
വച്ചിരിക്കുന്നവര്‍ക്കെതിരെ
നടപടി
3996.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത/മുന്‍ഗണനാക്രമം
ലംഘിച്ച് റേഷന്‍
വാങ്ങിയതായി ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ കണ്ടെത്തിയ
സര്‍ക്കാര്‍
ജീവനക്കാര്‍- പെൻഷൻകാർ
/ പൊതുമേഖലാ
ജീവനക്കാര്‍-
പെന്‍ഷന്‍കാര്‍/മറ്റു
കേന്ദ്ര ജീവനക്കാര്‍-
പെന്‍ഷന്‍കാര്‍/
സാമ്പത്തികമായി
മുന്നോക്കം
നില്ക്കുന്നവര്
എന്നിവരുടെ എണ്ണം എത്ര;
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
സാധനങ്ങള്‍
ഇത്തരത്തില്‍
അനധികൃതമായി
വാങ്ങിയവരായി
കണ്ടെത്തിയവരുടെ
പേരില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
; പിഴയിനത്തില്‍ എത്ര
തുക ഈടാക്കി;
വ്യക്തമാക്കുമോ;
(സി)
റേഷന്‍
മുന്‍ഗണനാ ശുദ്ധീകരണ
പ്രക്രിയ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്നും
പരിശോധനയും
ശുദ്ധീകരണവും എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ഡി)
അത്തരത്തില്‍
അനധികൃതമായി റേഷന്‍
കൈപ്പറ്റിയവരില്‍ എത്ര
സിവില്‍ സപ്ലൈസ്
ഉദ്യോഗസ്ഥരും
കുടുംബങ്ങളും
ഉണ്ടായിരുന്നു എന്നും
വ്യക്തമാക്കുമോ;
(ഇ)
അനധികൃതമായി മുൻഗണനാ
ക്രമം തെറ്റിച്ച്
റേഷന്‍ കാര്‍ഡ് കൈവശം
വച്ചിരിക്കുന്നവരുടെ
നിലവിലെ എണ്ണം എത്ര
ഉണ്ടെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തുന്നത്;
ആയതുകൂടി
കണ്ടെത്തുവാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഹോസ്ദുര്‍ഗ്ഗ്,
വെളളരിക്കുണ്ട്
താലൂക്കുകളിലെ റേഷൻ
കാര്‍ഡുകളിലെ അപാകത
3997.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിശിഷ്യ
ഹോസ്ദുര്‍ഗ്ഗ്,
വെളളരിക്കുണ്ട്
താലൂക്കുകളില്‍ എ പി
എല്‍/ ബി പി എല്‍
കാര്‍ഡുകളിലെ അപാകത
പരിഹരിക്കാന്‍
നടപടികളുണ്ടാകുമോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ബി.പി.എല്‍.
കാർഡിന് അര്‍ഹതയുളള
പാവപ്പെട്ടവര്‍ക്ക്
പ്രസ്തുത സൗകര്യം
നഷ്ടപ്പെട്ടത്
പുന:സ്ഥാപിച്ച്
നല്കാന് കഴിയുമോ
എന്ന് അറിയിക്കുമോ?
ബി.പി.എല്‍.
പട്ടികയില്‍
ഉള്‍പ്പെടുത്തിയ
കുടുംബങ്ങള്‍
3998.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍.
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര കുടുംബങ്ങളെ
ബി.പി.എല്‍.
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
ഇതില്‍
ഹിന്ദു, കൃസ്ത്യന്‍,
മുസ്ലീം വിഭാഗങ്ങളിലെ
കുടുംബങ്ങളുടെ
എണ്ണമെത്രയാണെന്നും ഓരോ
മത വിഭാഗവും എത്ര
ശതമാനം വീതമുണ്ടെന്നും
വ്യക്തമാക്കാമോ?
അനര്‍ഹമായി
റേഷന്‍വിഹിതം
വാങ്ങുന്നവര്‍ക്കെതിരെ
നടപടി
3999.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലെ
ദേശീയ ഭക്ഷ്യ ഭദ്രത
നിയമപ്രകാരം മുന്‍ഗണന
പട്ടികയില്‍
സംസ്ഥാനത്ത് നിന്നും
ഉള്‍പ്പെടുത്തുവാന്‍
അര്‍ഹതയുള്ളവര്‍
എത്രപേരെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പട്ടികയില്‍ അനര്‍ഹമായി
പല കുടുംബങ്ങളും
കടന്നുകൂടിയതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അനര്‍ഹമായി
മുന്‍ഗണനാ കാര്‍ഡ്
കൈയില്‍ വച്ച് റേഷന്‍
സാധനങ്ങള്‍ വാങ്ങിയ
കുടുംബങ്ങളില്‍ നിന്നും
പിഴ ഈടാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അനര്‍ഹമായി
വാങ്ങിയ റേഷന്‍
സാധനങ്ങളുടെ
കമ്പോളവിലയാണോ
ഇപ്രകാരമുള്ളവരില്‍
നിന്നും ഈടാക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
മുന്‍ഗണന
പട്ടികയില്‍ അനര്‍ഹമായി
കടന്നുകയറിയവരെ
കണ്ടെത്തുവാന്‍
കൂടുതല്‍ പരിശോധന
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യാജ
വിരലടയാളത്തിലൂടെ റേഷന്‍
തട്ടിപ്പ്
4000.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ബയോമെട്രിക്
സംവിധാനത്തില്‍ വ്യാജ
വിരലടയാളം പതിച്ചും
ആധാര്‍ നമ്പര്‍
ചോര്‍ത്തിയും രാജ്യത്ത്
ആദ്യമായി റേഷന്‍
തട്ടിപ്പ് നടത്തിയ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിശോധിക്കുകയുണ്ടായോ
എന്നറിയിക്കുമോ?
റേഷന്‍
ഡിപ്പോ സസ്പെന്റ്
ചെയ്യാനിടയായ സാഹചര്യം
4001.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലം പരശുവയ്ക്കല്‍
ഖാദി ഇന്‍ഡസ്ട്രിയല്‍
സൊസൈറ്റി നമ്പര്‍
104-ന്റെ
നിയന്ത്രണത്തില്‍
ഉണ്ടായിരുന്ന എ.ആര്.ഡി
59-ാം നമ്പര്‍ റേഷന്‍
ഡിപ്പോ സസ്പെന്റ്
ചെയ്യാനിടയായ സാഹചര്യം
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
ഈ ഡിപ്പോയിലെ
കാര്‍ഡുടമകള്‍ക്ക്
റേഷന്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയുടെ തുടര്‍
നടത്തിപ്പിനുള്ള
വ്യക്തിഗത ലൈസന്‍സ്
ലഭിക്കുന്നതിന്
ഇവിടുത്തെ
സെയില്സ്മാന്
ആയിരുന്ന
ബി.ബാലചന്ദ്രന്
സമര്‍പ്പിച്ചിരുന്ന
അപേക്ഷയിന്മേല്
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
പ്രസ്തുത ലൈസന്‍സ്
ടിയാള്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
കൈക്കൊള്ളുന്നതിന്
നിയമ തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകള്‍/റേഷന്‍ ഗോഡൗണുകള്‍
4002.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നപ്പോള്‍
സംസ്ഥാനത്ത് എത്ര
റേഷന്‍ കടകള്‍/എത്ര
റേഷന്‍ ഗോഡൗണുകള്‍
ഉണ്ടായിരുന്നുവെന്നും
ഇപ്പോള്‍ എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നിയമവിധേയമല്ലാത്ത
കുറ്റകൃത്യങ്ങള്‍
നടത്തിയതായി സിവില്‍
സപ്ലൈസ് വകുപ്പ്
പരിശോധനയില്‍ എത്ര
റേഷന്‍ കടകള്‍/എത്ര
റേഷന്‍ ഗോഡൗണുകള്‍
കണ്ടെത്തിയിട്ടുണ്ട്;
എന്തു നടപടികള്‍
സ്വീകരിച്ചുവെന്നും
എത്രയെണ്ണത്തിന്റെ
ലൈസന്‍സ്
റദ്ദാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സർക്കാർ കാലയളവില്‍
എത്ര പുതിയ റേഷന്‍
കടകള്‍/ ഗോഡൗണുകള്‍
തുടങ്ങുവാന്‍ അനുമതി
നല്കി; ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയില്‍
നമ്പോലംകുന്ന് പ്രദേശത്ത്
പുതിയ റേഷന്‍ കട
4003.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ നവീകരണത്തിന്
കട ഉടമകള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
റേഷന്‍ കടകള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
പുതിയ
റേഷന്‍ കട
അനുവദിക്കുന്നതിനുള്ള
അപേക്ഷ രീതി, മാനദണ്ഡം
തുടങ്ങിയ കാര്യങ്ങള്‍
അറിയിക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
മുനിസിപ്പാലിറ്റിയില്‍
നമ്പോലംകുന്ന്
പ്രദേശത്ത് പുതിയ
റേഷന്‍ കട തുടങ്ങണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇ-പോസ്
നടപ്പാക്കാന്‍ കഴിയാത്ത
സാഹചര്യങ്ങളില്‍ പകരം
സംവിധാനം
4004.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നെറ്റ്
സൗകര്യം കൃത്യമായി
ലഭ്യമല്ലാത്ത
വനമേഖലകളുള്പ്പെടെയുള്ള
സ്ഥലങ്ങളിലെ റേഷന്‍
കടകളില്‍ ഇ-പോസ്
സംവിധാനം ഫലപ്രദമായി
നടപ്പാക്കാന്‍ കഴിയാത്ത
സാഹചര്യങ്ങളില്‍ പകരം
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും റേഷന്‍
സാധനങ്ങള്‍
വനമേഖലകളില്‍ കൃത്യമായി
വിതരണം ചെയ്യുന്നു
എന്ന് ഉറപ്പു
വരുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പാക്കിയതിനു ശേഷം
ഭക്ഷ്യ ധാന്യ വിതരണത്തിലെ
കുറവ്
4005.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
മേയ് മാസത്തിനു ശേഷം
നാളിതുവരെ സംസ്ഥാനത്ത്
മുന്‍ഗണനാ പട്ടികയില്‍
നിന്നും പുറത്തു
പോയിട്ടുള്ളതോ
പുറത്താക്കിയിട്ടുള്ളതോ
ആയ കാര്‍ഡുടമകളുടെ
എണ്ണം വ്യക്തമാക്കാമോ;
ആനുപാതമായി അര്‍ഹരായവരെ
തത്സ്ഥാനത്ത് മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വിശദമാക്കാമോ;
(ബി)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പാക്കിയതിനു ശേഷം
സംസ്ഥാനത്ത് പ്രതിമാസം
ഭക്ഷ്യ ധാന്യ
വിതരണത്തില്‍ ശരാശരി
എത്ര ശതമാനത്തിന്റെ
കുറവ്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതു
പ്രകാരം 2017 മെയ്
മുതല്‍ 2019 ഒക്ടോബര്‍
വരെ വിതരണം ചെയ്യാതെ
ബാക്കി വന്ന ഭക്ഷ്യ
ധാന്യ ശേഖരം
എത്രയെന്നും ആയത്
എപ്രകാരം എവിടെ
സൂക്ഷിക്കുന്നു എന്നും
വിശദമാക്കാമോ;
(സി)
ആയത്
സൂക്ഷിക്കുന്നതിന്
ഗോഡൗണ്‍
വാടകയിനത്തില്‍
പ്രതിമാസം എത്ര രൂപ
ചെലവാകുന്നു എന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
ഗോഡൗണുകളില്‍
ജനപ്രതിനിധികള്‍
ഉള്‍പ്പെടുന്ന സമിതി
പരിശോധന
4006.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കടകള്‍ വഴി
വിതരണം
ചെയ്തുകൊണ്ടിരിക്കുന്ന
ഭക്ഷ്യ ധാന്യങ്ങളില്‍
പൂപ്പല്‍ ബാധയും
പുഴുക്കളുള്ളതും
ഉപയോഗപ്രദമല്ലാത്തവയും
ഉണ്ടെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഉപയോഗയോഗ്യമല്ലാത്ത
ആയിരക്കണക്കിന്
മെട്രിക് ടണ്‍ ഭക്ഷ്യ
വസ്തുക്കള്‍
സംഭരിച്ചിരിക്കുന്ന
ഗോഡൗണുകളില്‍
ജനപ്രതിനിധികള്‍
ഉള്‍പ്പെടുന്ന സമിതി
രൂപീകരിച്ച് പരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
കോടിക്കണക്കിന്
രൂപയുടെ നഷ്ടം
സംസ്ഥാനത്തിനുണ്ടാകുമെന്നതിനാല്
ആയതിന്
ഉത്തരവാദികളായവരെ
കണ്ടെത്തി
അവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വാതില്‍പ്പടി
വിതരണ സംവിധാനം
4007.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍ റേഷന്‍
കടകളില്‍ നേരിട്ട്
എത്തിക്കുന്ന
വാതില്‍പ്പടി വിതരണ
സംവിധാനം കുറ്റമറ്റതും
അഴിമതിരഹിതവും
ആക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്; അത്
ഫലപ്രദമാണാേ;
(ബി)
വാതില്‍പ്പടി
വിതരണത്തിന്
ഉപയാേഗിക്കുന്ന
വാഹനങ്ങളില്‍ ജി.പി.എസ്
സംവിധാനം
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
ലെെസന്സികളെ
ഒഴിവാക്കി സിവില്‍
സപ്ലെെസ്
കാേര്‍പ്പറേഷന്‍
നേരിട്ട് റേഷന്‍ കടകള്‍
നടത്തുന്നതിന്
ആലാേചിക്കുന്നുണ്ടാേ;
എങ്കില്‍ അതിനുള്ള
കാരണം വിശദമാക്കുമോ?
ഭക്ഷ്യ
സാധനങ്ങളുടെ വിലക്കയറ്റം
4008.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭക്ഷ്യസാധനങ്ങളുടെ
വിലക്കയറ്റം
തടയുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കാമോ?
സിവില്‍
സപ്ലൈസ് വഴിയുള്ള
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
4009.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വഴി വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന്
നിലവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
വില്പനശാലകളില്
നിന്നും വില്‍ക്കുന്ന
പാക്കറ്റ്
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഗുണനിലവാര
പരിശോധനകളില്‍
കണ്ടെത്തിയ അപാകതകളുടെ
അടിസ്ഥാനത്തില്‍ 2019
ല്‍ ഏതെങ്കിലും
കമ്പനികളുടെ /
വിതരണക്കാരുടെ കരാര്‍
റദ്ദാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
മെഡിക്കല്‍ ഷോപ്പുകള്‍
4010.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍ എത്ര
മെഡിക്കല്‍ ഷോപ്പുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മെഡിക്കല്‍ ഷോപ്പുകളിലെ
ആകെ വിറ്റുവരവ്
എത്രയാണെന്നും
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയാണെന്നും
നഷ്ടത്തില്‍ എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുവെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
മെഡിക്കല്‍ ഷോപ്പുകള്‍
വഴി വില്‍ക്കുന്ന
മരുന്നുകള്‍
സംഭരിക്കുന്നത് എവിടെ
നിന്നെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സപ്ലൈകോയ്ക്ക്
നല്‍കാനുളള
കുടിശ്ശിക,നിയമനം
4011.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നയങ്ങള്‍
നടപ്പാക്കിയതിന്റെ
ഭാഗമായി
സബ്സിഡിയിനത്തില്‍
ഭക്ഷ്യസാധനങ്ങള്‍
വിറ്റവകയിലും നെല്ലു
സംഭരണത്തിലും
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം
വാതില്‍പ്പടി വിതരണം
നടത്തിയതിലും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
സപ്ലൈകോയ്ക്ക്
നല്‍കാനുളള കുടിശ്ശിക
തുക എത്രയാണെന്ന്
വര്‍ഷം തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
സപ്ലൈകോ
എന്‍.എഫ്.എസ്.എ.
ഗോഡൗണുകളില്‍ ഓഫീസര്‍
ഇന്‍ചാര്‍ജ് ആയി
എസ്.എ.എെ. തസ്തികയിലുളള
ഉദ്യോഗസ്ഥരെയാണ്
നിയമിക്കേണ്ടത് എന്ന
ഉത്തരവ് സപ്ലൈകോയില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എത്ര ഗോഡൗണുകളില്‍
പ്രസ്തുത
തസ്തികയിലുള്ളവര്‍
ഓഫീസര്‍ ഇന്‍ചാര്‍ജ്
ആയി ജോലി ചെയ്തു എന്ന്
അറിയിക്കുമോ;
(സി)
ഭക്ഷ്യപൊതുവിതരണ
വകുപ്പിന്റെ 22/2/19-ലെ
സര്‍ക്കാര്‍ ഉത്തരവ്
നമ്പര്‍ 11/2019
പ്രകാരം റേഷനിംഗ്
ഇന്‍സ്പെക്ടര്‍ മുതല്‍
മുകളിലോട്ടുളള
തസ്തികകളില്‍ നിന്നും
സപ്ലൈകോയിലേക്ക്
ഡെപ്യൂട്ടേഷന് ഘട്ടം
ഘട്ടമായി
കുറയ്ക്കുന്നതിനും ജോലി
ഭാരം സംബന്ധിച്ചും പഠനം
നടത്തിയ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ട്
സംബന്ധിച്ച്
എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
അമരമ്പലം
പഞ്ചായത്തില്‍ സിവില്‍
സപ്ലൈസ് ഗോഡൗണ്‍
4012.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ അമരമ്പലം
പഞ്ചായത്തില്‍ സിവില്‍
സപ്ലൈസ് ഗോഡൗണ്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച
കരാറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഗോഡൗണ്‍
തുടങ്ങുന്നതിനുമുമ്പ്
തന്നെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും വ്യക്തിക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
അനുമതി ഏത്
വ്യക്തിക്കാണ്
നല്‍കിയത്;പേരും,
വിലാസവും, സ്ഥലത്തിന്റെ
സര്‍വ്വെ നമ്പര്‍,
വിസ്തീര്‍ണ്ണം,
തുടങ്ങിയ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിലമ്പൂര്‍
താലൂക്കില്‍ ഭക്ഷ്യ
വസ്തുക്കള്‍
സംഭരിക്കുന്നതിന്
സിവില്‍ സപ്ലൈസ്
വകുപ്പിന് എത്ര
ഗോഡൗണുകള്‍ ഉണ്ട്;
വിസ്തീര്‍ണ്ണം,ഉടമസ്ഥര്‍,
വാടക തുടങ്ങിയ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വകുപ്പിന്
നിലമ്പൂര്‍ താലൂക്കില്‍
ഇനിയും ഗോഡൗണുകള്‍
ആവശ്യമുണ്ടോ; എത്ര
ചതുരശ്ര അടി സ്ഥലമാണ്
ആവശ്യമുള്ളത് എന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ മാവേലി
സ്റ്റാേറുകള്‍
4013.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയാേജക മണ്ഡലത്തില്‍
മാവേലി സ്റ്റാേറുകള്‍
അനുവദിക്കണമെന്ന
ആവശ്യമുന്നയിച്ച്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടാേ ;
എങ്കില്‍ അവ
എവിടെയൊക്കെ
വേണമെന്നാണ്
ആവശ്യപ്പെട്ടിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിവേദനങ്ങള്‍
പരിശാേധിച്ച്
എവിടെയെല്ലാമാണ് മാവേലി
സ്റ്റാേറുകള്‍
അനുവദിക്കാന്‍ തീരുമാനം
എടുത്തിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ ;
ഇക്കാര്യത്തിൽ
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ?
പൂവ്വത്തൂര്‍
മാവേലിസ്റ്റോറിന്
കെട്ടിടസൗകര്യം
4014.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളവള്ളി
ഗ്രാമപഞ്ചായത്തില്‍
പൂവ്വത്തൂര്‍
പ്രവര്‍ത്തിക്കുന്ന
മാവേലിസ്റ്റോര്‍
സ്ഥലപരിമിതിയുടെ
പ്രശ്നം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനം പൂവ്വത്തൂര്‍
ബസ്റ്റാന്റിലെ
ഗ്രാമപഞ്ചായത്ത്
കെട്ടിടത്തിലേക്ക്
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
അടിയന്തരമായി
ഇക്കാര്യത്തില്‍
തീരുമാനം എടുത്ത്
സ്ഥാപനം മാറ്റുവാൻ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ പുതിയ മാവേലി
സ്റ്റോറുകള്‍
4015.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലത്ത്
മാവേലി സ്റ്റോര്‍
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
വിശദമാക്കുമോ;
(ബി)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
വവ്വാക്കാവ്, തഴവ,
കുറ്റിപ്പുറം എന്നീ
സ്ഥലങ്ങളില്‍ മാവേലി
സ്റ്റോര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചെറുവട്ടൂരില്‍
പുതിയ മാവേലിസ്റ്റോര്‍
4016.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ചെറുവട്ടൂരില്‍ പുതിയ
മാവേലിസ്റ്റോര്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇത്
ആരംഭിക്കുന്നതിന്
നെല്ലിക്കുഴി
പഞ്ചായത്ത് കഴിഞ്ഞ
രണ്ട് വര്‍ഷത്തോളമായി
1400 സ്ക്വയര്‍ഫീറ്റുളള
കെട്ടിടം സൗജന്യമായി
നല്കിയിട്ടുള്ളതും
കമ്പ്യൂട്ടര്‍ അനുബന്ധ
സാധനങ്ങള്‍ക്കായി ഒരു
ലക്ഷം രൂപ
നല്കിയിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നെല്ലിക്കുഴി
പഞ്ചായത്തിലുള്ളവര്‍ക്കും
സമീപ പഞ്ചായത്തുകളായ
പായിപ്ര, അശമന്നൂര്‍,
കോതമംഗലം
മുന്‍സിപ്പാലിറ്റി
എന്നിവിടങ്ങളിലുളളവര്‍ക്കും
പ്രയോജനം
ലഭിക്കുന്നതിനാല്‍
പ്രസ്തുത മാവേലി
സ്റ്റോര്‍ വേഗത്തില്‍
ആരംഭിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പ്രളയകാലത്ത്
വിതരണം ചെയ്ത അരി
4017.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയകാലത്ത് വിതരണം
ചെയ്യാന്‍ ഒരു ലക്ഷം
ടണ്‍ അരി സംസ്ഥാനത്തിന്
അനുവദിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അരിക്ക് കേന്ദ്രം വില
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ചിരുന്നോ;
എങ്കില്‍ എത്ര
തുകയായിരുന്നു
എന്നറിയിക്കാമോ;
(സി)
അന്ത്യോദയ,
അന്നയോജന വിഭാഗത്തില്‍
അനര്‍ഹരായവര്‍ക്ക് അരി
നല്‍കാതെ മിച്ചം വന്ന
അരി പ്രളയബാധിതര്‍ക്ക്
വിതരണം ചെയ്യുവാന്‍
അനുമതി തേടിയിരുന്നോ;
ഇതിന്മേലുള്ള കേന്ദ്ര
പ്രതികരണം
എന്തായിരുന്നു;
വ്യക്തമാക്കാമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറം
4018.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പ്
നടത്തുന്നത്
എപ്രകാരമാണ്;
ഏതെങ്കിലും സമിതിയുടെ
ശിപാര്‍ശ പ്രകാരമാണോ
ഇത്തരം
ഫോറങ്ങളിലേക്കുള്ള
നിയമനം നടത്തുന്നത്;
വിശദമാക്കുമോ;
(ബി)
ഈ
ഫോറങ്ങളിലേക്കുള്ള
നിയമന യോഗ്യത
എന്തൊക്കെയാണ്;
അറിയിക്കുമോ;
(സി)
ഇത്തരം
ഫോറങ്ങളിലേക്കുള്ള
നിയമനങ്ങളില്‍ ബാഹ്യ
ഇടപെടലുകള്‍
നടക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
രാഷ്ട്രീയ പരിഗണന
ഒഴിവാക്കി യോഗ്യരായവരെ
പ്രസ്തുത ഫോറങ്ങളിലെ
അംഗങ്ങളാക്കുമോ എന്ന്
അറിയിക്കുമോ?
കച്ചവടസ്ഥാപനങ്ങളിലെ
വിലവിവരപ്പട്ടിക
4019.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
കച്ചവടസ്ഥാപനങ്ങളില്‍
പ്രത്യേകിച്ച്
പച്ചക്കറി, പഴം,
പലചരക്ക് കടകളില്‍
വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
വിവിധ
കച്ചവടസ്ഥാപനങ്ങള്‍
അവശ്യ സാധനങ്ങള്‍ക്ക്
ഉയര്‍ന്ന വില
ഈടാക്കുന്ന നിലവിലെ
രീതി ഒഴിവാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?