ദളിത്
വിഭാഗത്തില്‍പ്പെട്ട
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
ജി.സി.ഡി.എ യിൽ നിയമനം
3371.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.സി.ഡി.എ.
യില്‍ ദളിത്
വിഭാഗത്തില്‍പ്പെട്ട
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
ഡെപ്യൂട്ടി
ടൗണ്‍പ്ലാനര്‍, ടൗണ്‍
പ്ലാനര്‍
തസ്തികകളിലേയ്ക്ക്
നിയമനം നല്‍കണമെന്ന്
ഹെെക്കാേടതി ഉത്തരവ്
പുറപ്പെടുവിച്ചിരുന്നാേ;
എങ്കില്‍ ആയതിന്മേല്
എന്താെക്ക നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
ഹെെക്കാേടതിയുടെ
ഉത്തരവിനെതിരെ
ജി.സി.ഡി.എ സുപ്രീം
കാേടതിയില്‍ അപ്പീല്‍
നല്കിയിരുന്നാേ;
എങ്കില്‍ എന്ത്കാെണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
തദ്ദേശ
ഭരണ സ്ഥാപനങ്ങളെ പ്രദേശിക
സര്‍ക്കാരുകളാക്കി മാറ്റുന്ന
പ്രക്രിയ
3372.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണ
പ്രക്രിയയില്‍
പഞ്ചായത്തുകളെയും
മുനിസിപ്പാലിറ്റികളെയും
പ്രദേശിക
സര്‍ക്കാരുകളാക്കി
മാറ്റുന്ന ജില്ലാതല
ഏകോപിത സംവിധാന
പ്രക്രിയ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിനാവശ്യമായ
സാങ്കേതിക വൈദഗദ്ധ്യം
ആരാണ് നല്‍കുന്നത്
എന്നും ഇതിലൂടെ നഗര
-ഗ്രാമാസൂത്രണം
ഫലപ്രദമായി
നിര്‍വ്വഹിക്കാനായി
എന്തു നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്നും വ്യക്തമാക്കാമോ;
(സി)
കേന്ദ്ര-
സംസ്ഥാന
സര്‍ക്കാരുകളുടെയും
വകുപ്പുകളുടെയും വികസന
നടത്തിപ്പ്
ഏജന്‍സികളായി
പ്രവര്‍ത്തിച്ചു വരുന്ന
നഗര - ഗ്രാമ
പഞ്ചായത്തുകളെയും
ജില്ലാ
പഞ്ചായത്തുകളെയും അതാതു
പ്രദേശങ്ങളുടെ
പൂര്‍ണ്ണമായ ഒരു ഭരണ
സംവിധാനമായി മാറ്റി
നവകേരള നിര്‍മ്മാണം
ഫലപ്രദമാക്കാനായി
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റുകള്‍
3373.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ കെട്ടിട
നിര്‍മ്മാണ
പെര്‍മിറ്റുകള്‍
യഥാസമയം
തീര്‍പ്പുകല്‍പ്പിക്കാതെ
കെട്ടിക്കിടക്കുന്ന
സ്ഥിതിവിശേഷം
നിലവിലുണ്ടോ; എങ്കില്‍
ഇതിന്റെ കണക്കുകള്‍
സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണ
പെര്‍മിറ്റുകള്‍
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏകദേശം എത്ര
കേസുകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;അറിയിക്കുമോ;
(സി)
അദാലത്തിന്
ശേഷം ഈ
വിഷയത്തിലുണ്ടായിട്ടുള്ള
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
ചട്ടങ്ങള്‍
പാലിച്ചുകൊണ്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സമയബന്ധിതമായി
പെര്‍മിറ്റ്
നല്‍കുന്നതിന് കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സേവനങ്ങള്‍
സമയബന്ധിതമായും
അഴിമതിരഹിതമായും
ലഭ്യമാക്കാന്‍ നടപടി
3374.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
കെട്ടിട നിര്‍മ്മാണ
അനുമതി ഉള്‍പ്പെടെയുള്ള
വിവിധ സേവനങ്ങള്‍
സമയബന്ധിതമായും അഴിമതി
രഹിതമായും ജനങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ സംസ്ഥാനത്തെ
മുഴുവന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
ഐ.എസ്.ഒ.
സര്ട്ടിഫിക്കേഷന്
ലഭ്യമാകുംവിധം
പ്രവര്‍ത്തനാന്തരീക്ഷവും
പശ്ചാത്തല സൗകര്യവും
മെച്ചപ്പെടുത്തുന്നതിനു
പദ്ധതിയുണ്ടോ; എല്ലാ
ജില്ലകളും സദ്ഭരണ
ജില്ലകള്‍ ആക്കി
ഉയര്‍ത്തുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
സേവന മനോഭാവവും
കാര്യക്ഷമതയും
ഉയര്‍ത്തുന്നതിനു
ആവശ്യമായ ഇടപെടല്‍
നടത്തുന്നതോടൊപ്പം അവരെ
സര്‍ക്കാര്‍
ജീവനക്കാരാക്കണമെന്ന
ആവശ്യം നിറവേറ്റാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാര്‍ഡുവിഭജന
മാനദണ്ഡം
3375.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
വാര്‍ഡുകള്‍
വിഭജിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പുകളുട ഏകീകരണം
3376.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
വകുപ്പുകളെ
ഏകോപിപ്പിച്ച് പൊതു
സര്‍വ്വീസ്
രൂപീകരിക്കുന്നതിന്റെ
കരട് ചട്ടം
തയ്യാറാക്കിയിട്ടുണ്ടോ;
കരട് ചട്ടത്തിൽ
കണ്ടെത്തിയ അപാകതകള്‍
വെളിപ്പെടുത്തുമോ;
(ബി)
നഗരകാര്യവകുപ്പും
പഞ്ചായത്ത്-ഗ്രാമ വികസന
വകുപ്പുകളും
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിങ് വിഭാഗവും
ടൗണ്‍ പ്ലാനിങ്
വിഭാഗവും കൂടി
ഏകീകരിക്കുക വഴി
ജീവനക്കാരുടെ
പ്രൊമോഷന്
സീനിയോറിറ്റി
വിഷയങ്ങളില്‍ നിരവധി
തര്‍ക്കങ്ങള്‍
ഉടലെടുക്കുമെന്നിരിക്കെ
ഇത്
രൂപീകരിക്കുന്നതുകൊണ്ട്
പൊതുജനങ്ങള്‍ക്കും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
എന്തുഗുണമാണ്
ലഭിക്കുകയെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സംഘടിപ്പിക്കുന്ന
അദാലത്തുകള്‍
3377.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സംഘടിപ്പിക്കുന്ന
അദാലത്തുകളില്‍
തീരുമാനമെടുക്കുന്നതിന്
ഉത്തരവാദിത്തപ്പെട്ടവര്‍
ആരൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടത്തിയ ഇത്തരം
അദാലത്തുകളില്‍,
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെ മേധാവി
അല്ലാതെ മറ്റാരെങ്കിലും
ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആരാണ്
ഇത്തരത്തില്‍ ഉത്തരവ്
നല്‍കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പഞ്ചായത്ത്
രാജ്, മുനിസിപ്പാലിറ്റി
ആക്ട് എന്നിവ വിഭാവനം
ചെയ്തിട്ടുള്ള
അധികാരങ്ങള്‍
ലംഘിച്ചുകൊണ്ട്
സര്‍ക്കാരോ
വകുപ്പുമന്ത്രിയോ
ഇത്തരം അദാലത്തുകളില്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പൊതുനിരത്തുകളോടുചേര്ന്ന്
സൗജന്യ ശൗചാലയങ്ങള്‍
3378.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുനിരത്തുകളോടുചേര്ന്ന്
സൗജന്യമായി
ശൗചാലയങ്ങള്‍
ഒരുക്കേണ്ട ബാധ്യത
സര്‍ക്കാരിനുണ്ടെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
പണം നല്കി
ഉപയോഗിക്കാവുന്ന
ശൗചാലയങ്ങള്‍
നിര്‍മ്മിച്ച്
നല്കുന്ന കാര്യത്തില്‍
സര്‍ക്കാര്‍ കാട്ടുന്ന
താല്പര്യം സൗജന്യ
ശൗചാലയങ്ങളുടെ
കാര്യത്തില്‍
കാട്ടുന്നില്ല എന്ന
ആക്ഷേപം ഗൗരവമായി
കാണുമോ;
(സി)
അയല്‍
സംസ്ഥാനങ്ങളില്‍ പണം
നല്കി
ഉപയോഗിക്കാവുന്ന
ശൗചാലയങ്ങള്‍
വ്യാപകമാണെങ്കിലും
അവയോട് ചേര്‍ന്ന്
സൗജന്യമായി
ഉപയോഗിക്കാവുന്ന
ശൗചാലയങ്ങള്‍
നിര്‍മ്മിച്ച്
പരിപാലനച്ചുമതല
കോണ്‍ട്രാക്ട്
എടുത്തിട്ടുളള ആളില്‍
നിക്ഷിപ്തമാക്കി
പരിപാലിച്ച് വരുന്നവ
മാതൃകയാക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
എം.എന്‍.ആര്.ഇ.ജി.പി
യുടെ നടത്തിപ്പ്
3379.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എന്‍.ആര്.ഇി.ജി.പി
യില്‍ ഒരു വര്‍ഷം 100
തൊഴില്‍ ദിനങ്ങള്‍
നല്‍കണമെന്ന് നിയമം
അനുശാസിക്കുന്നുവെങ്കിലും
അപ്രകാരം നല്കുവാന്
സാധിക്കാത്ത
സാഹചര്യമുണ്ടോ;
(ബി)
തൊഴിലാളികള്‍ക്ക്
നിലവില്‍ കൂലി
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കൂലിയിനത്തിലുളള
തുകയുടെ എത്ര ശതമാനമാണ്
കേന്ദ്രവിഹിതമെന്ന്
അറിയിക്കാമോ;
ഇക്കാര്യത്തിനായി
കേന്ദ്രത്തില്‍ നിന്നും
ലഭിക്കേണ്ട തുക
ലഭിക്കുന്നതിന്
എന്തെങ്കിലും തടസ്സമോ
പ്രതിബന്ധമോ
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മുന്‍
വര്‍ഷത്തെക്കാള്‍
ബഡ്ജറ്റ് വിഹിതത്തില്‍
കേന്ദ്രം കുറവ്
വരുത്തിയിട്ടുണ്ടോ;
സംസ്ഥാനം
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
തൊഴിലുറപ്പ് പദ്ധതിയെ
ദോഷകരമായി ബാധിക്കുന്ന
സ്ഥിതിവിശേഷം
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
അമൃത്
പദ്ധതി
3380.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്ര സഹായത്തോടെ
നടത്തുന്ന അമൃത് പദ്ധതി
നിലവില്‍ ഏതൊക്കെ
കോര്‍പ്പറേഷനിലും
മുന്‍സിപ്പാലിറ്റിയിലുമാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലത്തെ
അവസ്ഥ എന്താണെന്നും
പദ്ധതിയുടെ കാലാവധി
എന്നാണ്
അവസാനിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
അമൃത്
പദ്ധതി പ്രകാരം
ജലവിതരണം, അഴുക്ക്
ചാല് നിര്‍മ്മാണം
തുടങ്ങിയ മേഖലകളിൽ
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പദ്ധതി കാലാവധി
അവസാനിക്കുന്നതിന്
മുമ്പ്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിനായി സമയം
ദീര്‍ഘിപ്പിച്ച്
നല്‍കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മഞ്ചേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
3381.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
നിയോജക മണ്ഡലത്തില്‍
2016-17 മുതല്‍
ആരംഭിച്ചതും നാളിതുവരെ
പൂര്‍ത്തിയാകാത്തതുമായ
തദ്ദേശസ്വയംഭരണ
വകുപ്പുവഴി
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ആസ്തി
വികസന ഫണ്ട്, പ്രത്യേക
വികസന ഫണ്ട് എന്നീ
പദ്ധതികള്‍ പ്രകാരവും
തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെ തനതു
പ്രവൃത്തികളല്ലാതെ
മറ്റ്പദ്ധതികള്
പ്രകാരവും
നടപ്പിലാക്കിവരുന്ന ഓരോ
പ്രവൃത്തിയുടെയും
ഭരണാനുമതി ,സാങ്കേതിക
അനുമതി, ടെണ്ടര്‍
വിശദാംശങ്ങള്‍ എന്നിവ
ലഭ്യമാക്കാമോ;
(സി)
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്ന
കാര്യത്തില്‍
ബന്ധപ്പെട്ടവര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;വിശദാംശം
ലഭ്യമാക്കാമോ?
ഹോമിയോ
ഡിസ്പെന്‍സറികൾക്ക് ഭൗതിക
സാഹചര്യവും കെട്ടിടവും
3382.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷ്
വകുപ്പിന്റെ 2017-18 ലെ
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുളളതും
13.07.2017ലെ സ.ഉ.(കെെ)
21/2017/ആയുഷ് നമ്പര്‍
ഉത്തരവ് പ്രകാരം
ഭരണാനുമതി
നല്‍കിയിട്ടുളളതുമായ
ഹോമിയോ
ഡിസ്പെന്‍സറികളില്‍
എത്ര എണ്ണത്തിന്
തദ്ദേശസ്വയംഭരണ വകുപ്പ്
ഭൗതിക സാഹചര്യവും
കെട്ടിടവും കണ്ടെത്തി
നല്‍കിയിട്ടുണ്ട്;
(ബി)
ഏതെല്ലാം
ഡിസ്പെന്‍സറികള്‍ക്കാണ്
ഇനിയും ഭൗതിക
സാഹചര്യവും കെട്ടിടവും
കണ്ടെത്തി
നല്‍കാനുള്ളത്; ഇത്
നല്‍കാത്തതിനുള്ള കാരണം
എന്താണ്;
വ്യക്തമാക്കാമോ;
(സി)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മേലാറ്റൂര്‍
പഞ്ചായത്തില്‍
ആരംഭിക്കാന്‍
തീരുമാനിച്ച ഹോമിയോ
ഡിസ്പെന്‍സറിക്ക് ഭൗതിക
സാഹചര്യവും കെട്ടിടവും
കണ്ടെത്തി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരത്തിലെ അമൃത് പദ്ധതി
3383.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
പദ്ധതി പ്രകാരം
തിരുവനന്തപുരം
നഗരത്തിന് എത്ര കോടി
രൂപയുടെ പദ്ധതികളാണ്
അനുവദിച്ചുകിട്ടിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര കോടി രൂപയുടെ എത്ര
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
പദ്ധതികളുടെ ടെന്‍ഡര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
പൂര്‍ത്തീകരിച്ച
പദ്ധതികളുടെയും
നിര്‍വ്വഹണം
ആരംഭിച്ചിട്ടുള്ള
പദ്ധതികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ബ്രഹ്മപുരത്തെ
അത്യാധുനിക ഖരമാലിന്യ
പ്ലാന്റ്
3384.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അനുമതി നല്‍കിയിട്ടും
കൊച്ചിയിലെ
ബ്രഹ്മപുരത്ത്
അത്യാധുനിക ഖരമാലിന്യ
പ്ലാന്റ്
സ്ഥാപിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഇതിനാവശ്യമായ
അനുമതികള്‍
ലഭ്യമായിട്ടുണ്ടോ;
എന്തെല്ലാം അനുമതികളാണ്
ഇനിയും
ലഭ്യമാകേണ്ടതായിട്ടുള്ളത്;
അനുമതി
ലഭ്യമാകുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
അറിയിക്കുമോ;
(സി)
ഖരമാലിന്യ
പ്ലാന്റിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്തുകളുടെ
വാര്‍ഷിക പദ്ധതി
3385.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
പഞ്ചായത്തുകളുടെ എത്ര
പദ്ധതികള്‍ക്കാണ്
സംസ്ഥാനതല
വികേന്ദ്രീകൃതാസൂത്രണ
ഏകോപനസമിതി അംഗീകാരം
നല്‍കിയത്;
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷത്തെ വാര്‍ഷിക
പദ്ധതിയില്‍ എത്ര
രൂപയാണ് വകമാറ്റി
ചെലവഴിക്കാന്‍ അനുമതി
നല്‍കിയത് എന്നും
ഏതെല്ലാം
പദ്ധതികള്ക്കാണെന്നുമുള്ള
വിശദാംശം നല്‍കുമോ;
(സി)
പഞ്ചായത്തുകളുടെ
പദ്ധതി തുക
വിനിയോഗത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ട്രഷറി
നിയന്ത്രണങ്ങളുടെ
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
നിയന്ത്രണം പഞ്ചായത്ത്
തല പദ്ധതി നടത്തിപ്പിനെ
പ്രതികൂലമായി
ബാധിച്ചതായ കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ദേവികുളം
മണ്ഡലത്തിലെ വാര്‍ഷിക
പദ്ധതി നിര്‍വ്വഹണ പുരോഗതി
3386.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേവികുളം
നിയോജക മണ്ഡലത്തിലെ
ബ്ലോക്ക് പഞ്ചായത്ത്
ഉള്‍പ്പെടെയുള്ള വിവിധ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ ഈ
സാമ്പത്തിക വര്‍ഷത്തിലെ
നാളിതുവരെയുള്ള
വാര്‍ഷിക പദ്ധതി
നിര്‍വ്വഹണ പുരോഗതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിനിയോഗം
3387.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തിന്റെ ആദ്യ
പകുതിയില്‍ (ആറ് മാസം)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിനിയോഗം തൃപ്തികരമാണോ;
വിശദമാക്കാമോ;
(ബി)
ഇക്കാലയളവില്‍
ഓരോ തദ്ദേശ സ്ഥാപനവും
എത്ര ശതമാനം
വിനിയോഗിക്കണം എന്ന്
നിജപ്പെടുത്തിയിരുന്നോ;
എങ്കില്‍ എത്രയാണ്
നിജപ്പെടുത്തിയിരുന്നതെന്നും
എത്രയാണ്
ചെലവഴിച്ചതെന്നും
വിശദമാക്കുമോ;
(സി)
പദ്ധതി
പ്രവര്‍ത്തനം
വേഗത്തിലാക്കാന്‍
സര്‍ക്കാര്‍ ചെയ്യുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഗ്രാമ,
ബ്ലോക്ക്, ജില്ലാ
പഞ്ചായത്തുകളില്‍
ആസൂത്രണ സമിതി
വര്‍ഷത്തില്‍ എത്ര തവണ
കൂടിയിരിക്കണം എന്ന
നിഷ്കര്‍ഷയുണ്ടോ;
ആസൂത്രണ സമിതി യോഗം
ചേരേണ്ടതിന്റെ
നിബന്ധനകള്‍
അറിയിക്കാമോ?
ലൈഫ്
പദ്ധതി
3388.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
ലൈഫ്
മിഷൻ മുഖേന അനുവദിച്ച
വീടുകള്‍
3389.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ ഭാഗമായി
സംസ്ഥാനത്ത് ഭൂരഹിത
,ഭവനരഹിത, വാസയോഗ്യമായ
വീടില്ലാത്തവർ
എന്നിവരുടെ സർവേ
നടത്തിയിട്ടുണ്ടോ
;പ്രസ്തുത സർവേ പ്രകാരം
ഈ മൂന്നു വിഭാഗത്തിലായി
എത്ര കുടുംബങ്ങളാണ്
ഉള്ളത്;വിശദമാക്കാമോ;
(ബി)
ലൈഫ്
മിഷൻ മുഖേന എത്ര
പേർക്കാണ് പുതുതായി
വീട്
അനുവദിച്ചിട്ടുള്ളത്;
ഇതിൽ എത്ര എണ്ണം
പൂർത്തിയായിട്ടുണ്ട്;വ്യക്തമാക്കാമോ;
(സി)
2009
-2011 കാലയളവിൽ
സംസ്ഥാനത്ത് വിവിധ ഭവന
പദ്ധതികൾ വഴി എത്ര
പേർക്ക് പുതുതായി വീട്
അനുവദിച്ചു
നൽകിയിട്ടുണ്ട്;
(ഡി)
ഭൂരഹിത
ഭവനരഹിത വിഭാഗത്തിൽ
പെടാത്ത
ഭവനരഹിതരായിട്ടുള്ള
എത്ര പേർക്കാണ് ലൈഫ്
മിഷൻ വഴി പുതുതായി വീട്
അനുവദിച്ചിട്ടുള്ളത്
വിശദമാക്കാമോ?
ലൈഫ്
മിഷൻ പദ്ധതി
3390.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
ലൈഫ് മിഷൻ പദ്ധതി
യിലേക്ക്
ശ്രീമതി.സുഗന്ധി,
(പ്ലാവിള പുത്തൻവീട്
,പൂങ്കോട്
ഭഗവതിനട.പി.ഓ.
പള്ളിച്ചൽ പഞ്ചായത്ത്
)എന്ന വ്യക്തിയുടെ
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;അറിയിക്കാമോ;
(ബി)
അപേക്ഷ
നാളിതുവരെ
പരിഗണിക്കാത്തതിനുള്ള
കാരണം അറിയിക്കാമോ;
(സി)
ലൈഫ്
മിഷൻ പദ്ധതി
പ്രകാരമുള്ള വീട്
ടിയാൾക്ക് എപ്പോള്‍
അനുവദിക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വ്യക്തി ഉൾപ്പെടുന്ന
ഗുണഭോക്തൃപട്ടികയുടെ
പകർപ്പ് ലഭ്യമാക്കാമോ?
ലൈഫ്
പദ്ധതി-ഫ്ലാറ്റ്
സമുച്ചയങ്ങളുടെ നിര്‍മ്മാണം
3391.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവന രഹിതര്‍ക്കായി ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 56
സ്ഥലങ്ങളില്‍ ഫ്ലാറ്റ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതിന്റെ മൊത്തം
അടങ്കല്‍ എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിക്ക്
പ്രോജക്ട്
കണ്‍സള്‍ട്ടന്‍സിയെ
തെരഞ്ഞെടുക്കുവാന്‍
ടെന്‍ഡര്‍
വിളിച്ചിരുന്നോ;
പ്രസ്തുത ടെന്‍ഡറില്‍
ഏതൊക്കെ കമ്പനികള്‍
പങ്കെടുത്തു; അവര്‍
ഓരോരുത്തരും
ആവശ്യപ്പെട്ട
കണ്ടസള്‍ട്ടന്‍സി
നിരക്ക് എത്ര
ശതമാനമായിരുന്നു;
വ്യക്തമാക്കുമോ?
ലൈഫ്
പദ്ധതിയുടെ പുരോഗതി
3392.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്, കുടുംബശ്രീ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവരുടെ
കണക്കുകളനുസരിച്ച്
സംസ്ഥാനത്തുള്ള ഭൂരഹിത
ഭവനരഹിതര്‍, ഭൂമിയുള്ള
ഭവനരഹിതര്‍
തുടങ്ങിയവരുടെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് എത്രയെന്നും
ആയതില്‍ ഈ സര്‍ക്കാര്‍
നാളിതുവരെ ഓരോ
വിഭാഗത്തിലും എത്ര
പേര്‍ക്ക് വീടു വച്ചു
നല്കി എന്നും
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വിവിധ
സ്ഥാപനങ്ങള്‍ നടത്തിയ
പഠനങ്ങളില്‍ ഇനിയും
ഭവനരഹിതരായിട്ടുള്ളതായി
കണ്ടെത്തിയവര്‍ എത്ര
നിര്‍മ്മാണ
പ്രക്രിയാഘട്ടത്തിലുള്ളത്
എത്ര എന്ന്
അറിയിക്കുമോ;
(സി)
എല്ലാവര്ക്കും
സ്വന്തം ഭവനം
ഉറപ്പാക്കാനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും; ഇതിനായി ഈ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും എത്ര തുക
ചെലവാക്കി എന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ അനര്‍ഹര്‍
കടന്നു കൂടിയോ എങ്കില്‍
എത്ര എന്നും
ഇവര്‍ക്കെതിരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
പദ്ധതിയുടെ മൂന്നാം ഘട്ടം
3393.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ മൂന്നാം
ഘട്ടത്തില്‍ സ്ഥലവും
വീടും
ഇല്ലാത്തവര്‍ക്കായി
ഫ്ലാറ്റ് നിര്‍മ്മിച്ച്
നല്‍കുന്നതിന്
അര്‍ഹതപ്പെട്ടവര്‍
എത്രയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിനായി
സ്ഥലം കണ്ടെത്തുന്നത്
എപ്രകാരമാണ്; എത്ര
ഏക്കര്‍ സ്ഥലം
ആവശ്യമുണ്ടെന്നും
ഇതിനകം എത്ര ഏക്കര്‍
സ്ഥലം കണ്ടെത്തിയെന്നും
വെളിപ്പെടുത്തുമോ;
(സി)
സ്വകാര്യ
വ്യക്തികളില്‍ നിന്നും
ഇതിനായി സ്ഥലം
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ലെെഫ്
പദ്ധതി
3394.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട്
നിയാേജകമണ്ഡലത്തില്‍
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
വിശദാംശം നല്കുമാേ;
(ബി)
സ്വന്തമായി
ഭൂമി ഇല്ലാത്തവര്‍ക്ക്
വീട് നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമാേ?
ലെെഫ്
മിഷന് പദ്ധതി
3395.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ലെെഫ് മിഷന്
പദ്ധതിയിലൂടെ എത്ര
വീടുകളാണ്
അനുവദിച്ചിട്ടുളളത്
എന്ന് ജില്ല തിരിച്ചുളള
കണക്ക് വിശദമാക്കുമോ;
ലെെഫ്
പദ്ധതി പ്രകാരം വീടുകള്‍
പുനര്‍നിര്‍മ്മിക്കാന്‍
നടപടി
3396.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണയന്നൂര്‍
താലൂക്കില്‍ എളംകുളം
വില്ലേജില്‍
കോന്തുരുത്തി പുഴയുടെ
പുറമ്പോക്കില്‍
താമസിക്കുന്ന സര്‍വ്വേ
നമ്പര്‍
1006-ല്‍പ്പെട്ട 42
കുടുംബങ്ങളെ പ്രത്യേക
പരിഗണന നല്കി ലെെഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുനരധിവസിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച ഫയല്‍
നമ്പര്‍
വെളിപ്പെടുത്താമോ?
ലെെഫ്
മിഷന് പദ്ധതിയുടെ
മൂന്നാംഘട്ടം
T 3397.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
മിഷന് പദ്ധതിയുടെ
മൂന്നാംഘട്ടത്തിന്റെ
ഭാഗമായി ഫ്ലാറ്റ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ
;
(ബി)
എങ്കില്‍
പത്തനംതിട്ട ജില്ലയെ
ആയതിനായി
പരിഗണിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമോ ?
ലെെഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന വീടുകള്‍
3398.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തില്‍ ലെെഫ്
മിഷനില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന
വീടുകളുടെ എണ്ണം
എത്രയാണെന്നും അവയില്‍
എത്ര വീടുകള്‍ ഇതുവരെ
പൂര്‍ത്തീകരിച്ചുവെന്നുമുള്ള
പഞ്ചായത്ത്/നഗരസഭ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
ലെെഫ്
ഭവനപദ്ധതി
ഗുണഭോക്താക്കള്‍ക്ക്
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍
T 3399.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
ഭവനപദ്ധതി
ഗുണഭോക്താക്കള്‍ക്ക്
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍ വിതരണം
ചെയ്യുന്നത്
സംബന്ധിച്ച് ഇൗ
സര്‍ക്കാര്‍ എടുത്ത
തീരുമാനങ്ങള്‍
അറിയിക്കാമോ;
(ബി)
ഇപ്രകാരമുളള
ഗുണഭോക്താക്കള്‍ക്ക്
പൊതുവിപണിയിലേതില്നിന്നും
വില കുറച്ച് കെട്ടിട
നിര്‍മ്മാണ സാമഗ്രികള്‍
നല്‍കുന്നതിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കുമോ;
(ഡി)
ഇൗ
പദ്ധതി നിലവില്‍
വന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രാവര്‍ത്തികമാകും;
വ്യക്തമാക്കുമോ?
പാറശ്ശാല
മണ്ഡലത്തില്‍ ലൈഫ്
പദ്ധതിയുടെ പുരോഗതി
3400.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ലൈഫ്
പദ്ധതിയിലുള്‍പ്പെട്ട
ഭവനരഹിതരുടെയും
ഭൂമിയില്ലാത്ത
ഭവനരഹിതരുടെയും
പഞ്ചായത്തടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തില്‍ ലൈഫ്
പദ്ധതി പ്രകാരം എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു; ഇനി
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനുണ്ട്;
പഞ്ചായത്തടിസ്ഥാനത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഭൂരഹിതരായ
ഭവനരഹിതര്‍ക്ക് വീട്
ലഭ്യമാക്കി നല്കുന്ന
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്; വിശദാംശം
അറിയിക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ ലെെഫ് മിഷന്
പദ്ധതി
3401.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
മിഷന് പദ്ധതി പ്രകാരം
ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്നതും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുളളതുമായ
വീടുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
അറിയിക്കാമോ; ഈ
വീടുകള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ബാലുശ്ശേരി മണ്ഡലത്തിലെ
വീടില്ലാത്തവര്‍ക്കായി
എത്ര വീടുകളാണ്
നിര്‍മ്മിച്ചു
നല്കിയതെന്ന്അറിയിക്കാമോ;
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്
വകഭൂമിയില്‍ വനിതാ
ഹോസ്റ്റല്‍ നിര്‍മ്മാണം
3402.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയിലോ മറ്റ്
ഏതെങ്കിലും
പദ്ധതികളിലോ
ഉൾപ്പെടുത്തി,
പത്തനാപുരം ബ്ലോക്ക്
പഞ്ചായത്ത് വക
ഭൂമിയില്‍ വനിതാ
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിന്
സ്ഥലം നല്‍കണമെന്ന
അപേക്ഷയോ ശിപാര്‍ശയോ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആരുടെ
ശിപാര്‍ശയാണെന്നും
അതുസംബന്ധിച്ച
വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിലെയോ ത്രിതല
പഞ്ചായത്ത്
സമിതികളിലെയോ
ഏതെങ്കിലും തലങ്ങളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കപ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
ഏങ്കില്‍
അത് സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കല്‍പ്പാത്തിയില്‍
വീട് നിര്‍മ്മാണത്തിന്
അനുമതി
3403.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
നഗരസഭയിലെ കല്‍പ്പാത്തി
ഗ്രാമത്തെ ഹെറിറ്റേജ്
വില്ലേജായി
പ്രഖ്യാപിച്ചതുകാരണം ഈ
പ്രദേശത്തുള്ള പുതിയ
വീട് നിര്‍മ്മാണം,
വീടുകളിലെ
അറ്റകുറ്റപണികള്‍
എന്നിവ ചെയ്യുന്നതിന്
നിലവില്‍ തിരുവനന്തപുരം
ആർട് & ഹെറിറ്റേജ്
കമ്മിറ്റിയുടെ അനുമതി
ആവശ്യമായതിനാൽ
പ്രദേശനിവാസികള്‍
അനുമതിക്കായി വളരെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലക്കാട്
നഗരസഭയില്‍ നിന്നു
തന്നെ കല്‍പ്പാത്തി
ഹെറിറ്റേജ് വില്ലേജിലെ
വീടുകള്‍ നിര്‍മ്മാണ,
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടത്തുന്നതിനുള്ള
അനുമതി നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇതു സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രധാന
നഗരങ്ങളിലെ
വെള്ളക്കെട്ട്ഒഴിവാക്കുന്നതിനുള്ള
നടപടി
T 3404.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴയെത്തുടര്‍ന്ന്
കൊച്ചി നഗരത്തിലുണ്ടായ
വെള്ളക്കെട്ട്
പരിഹരിക്കുന്നതിനായി
ഓപ്പറേഷന് ബ്രേക്ക്
ത്രൂ നടപ്പിലാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
കോടതി
നിര്‍ദ്ദേശം
ഉണ്ടായിട്ടും കൊച്ചി
കോര്പ്പറേഷന്
വെള്ളക്കെട്ട്
ഒഴിവാക്കുന്നതിനുള്ള
ഒരു നടപടിയും
സ്വീകരിക്കാതിരുന്നത്
സര്‍ക്കാര്‍ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(സി)
കൊച്ചിയുള്‍പ്പെടെയുള്ള
പ്രധാന നഗരങ്ങളില്‍
ഇത്തരത്തില്‍
വെള്ളക്കെട്ട്
ഉണ്ടാകാതിരിക്കാനുള്ള
പ്രത്യേക പദ്ധതികള്‍
തയ്യാറാക്കാന്‍
നഗരസഭകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
നിര്‍ദ്ദേശം നല്‍കാമോ;
വ്യക്തമാക്കുമോ?
മരടിലെ
ഫ്ലാറ്റുടമകള്‍ക്കുള്ള
നഷ്ടപരിഹാരം
3405.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയെ തുടര്‍ന്ന്
മരടിലെ അഞ്ച്
ഫ്ലാറ്റുകളില്‍ നിന്നും
ഒഴിഞ്ഞുപോയ
ഉടമകള്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
നടപടി ഏതുഘട്ടത്തിലാണ്;
(ബി)
നഷ്ടപരിഹാരത്തിനായി
ഇതിനകം എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്നും അതിലെത്ര
പേര്‍ക്ക് നഷ്ടപരിഹാരം
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഏതെങ്കിലും
ഫ്ലാറ്റുകള്‍ക്ക്
ഉടമസ്ഥാവകാശം
ഇല്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരം ഫ്ലാറ്റുകളില്‍
നിന്നും മരട് നഗരസഭ
വീട്ടുകരം
ഇൗടാക്കിയിരുന്നോ;
വ്യക്തമാക്കുമോ;
(ഡി)
ഫ്ലാറ്റുകള്‍
രജിസ്റ്റര്‍
ചെയ്തപ്പോഴുളള വില
പരിഗണിക്കാതെ
എല്ലാവര്ക്കും ഇടക്കാല
നഷ്ടപരിഹാരമായി
ഇരുപത്തിയഞ്ച് ലക്ഷം
രൂപ നല്കുവാന്
സുപ്രീംകോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
പ്രസ്തുത തുക ആരില്‍
നിന്നും ഇൗടാക്കുവാനാണ്
കോടതി
നിര്‍ദ്ദേശിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ഇ)
ഫ്ലാറ്റുകള്‍
പൊളിക്കുന്നതിന് മരട്
മുന്‍സിപ്പല്‍
കൗണ്‍സിലിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ?
മുന്‍
ഗ്രാമപഞ്ചായത്തംഗങ്ങളുടെ
ക്ഷേമത്തിനായുള്ള നടപടികള്‍
3406.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
ഗ്രാമപഞ്ചായത്തംഗങ്ങളുടെ
ക്ഷേമം
ഉറപ്പാക്കുന്നതിന്എന്തെങ്കിലും
നടപടികള്‍
ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
വടവുകോട്
ബ്ലോക്ക് പഞ്ചായത്ത് ആഫീസ്
നിര്‍മ്മാണം
3407.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മാണം നടന്നു
വരുന്ന വടവുകോട്
ബ്ലോക്ക് പഞ്ചായത്ത്
ആഫീസ് മന്ദിരം കരാര്‍
കാലാവധിക്കുള്ളില്‍
പൂര്‍ത്തീകരിക്കുമോ;
(ബി)
ടി
മന്ദിരത്തിന്റെ
നിര്‍മ്മാണത്തിനായി
അനുവദിച്ച ബ്ലോക്ക്
പഞ്ചായത്ത് പ്ലാന്‍
ഫണ്ട്
ലാപ്സായിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ടി
പ്രവൃത്തിയില്‍ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
എന്തെല്ലാം നിര്‍മ്മാണ
പ്രവൃത്തികളാണ്
നടത്തുന്നത് എന്ന്
വിശദമാക്കാമോ?
പത്തനാപുരം
താലൂക്ക് ആശുപത്രിയുടെ
നിര്‍മ്മാണം
3408.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനാപുരത്ത്
അനുവദിച്ച താലൂക്ക്
ആശുപത്രിയുടെ
നിര്‍മ്മാണത്തിന്
അനുയോജ്യമായ സ്ഥലം
പത്തനാപുരം ബ്ലോക്ക്
പഞ്ചായത്ത് വക
ഒഴിഞ്ഞുകിടക്കുന്ന
ഭൂമിയാണെന്ന് കിഫ്ബി
നിയോഗിച്ച എസ്.പി.വി.
ആയ ഇന്‍കെല്‍
സർക്കാരിന്
സമര്‍പ്പിച്ച
ശുപാര്‍ശയില്‍
ചൂണ്ടിക്കാണിച്ചിട്ടുളള
സാഹചര്യത്തില്‍,
പ്രസ്തുത ഭൂമിയില്‍
നിന്നും ആവശ്യത്തിന്
സ്ഥലം ഇതിലേക്കായി
ആരോഗ്യ വകുപ്പിന്
വിട്ടുനല്കുവാന്
നടപടിയുണ്ടാകണം എന്ന്
അഭ്യര്‍ത്ഥിച്ച്
പത്തനാപുരം എം.എല്‍.എ.
നല്കിയ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്ത് നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കുമോ;
(സി)
നിയോജകമണ്ഡലത്തിലെ
ജനങ്ങളുടെ
ജീവല്‍പ്രധാനമായ
ആവശ്യമെന്ന നിലയിലും
ഇതിലേക്കുളള
സര്‍ക്കാര്‍ ഭൂമി
ബ്ലോക്ക് പഞ്ചായത്ത്
വളപ്പില്‍ ആവശ്യത്തിന്
ലഭ്യമാണ് എന്ന വസ്തുത
പരിഗണിച്ചും
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ അനുകൂല
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരളോത്സവം
3409.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോത്സവം
നടത്താന്‍
പഞ്ചായത്തുകള്‍ക്ക്
എത്ര ചെലവ് വരുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പഞ്ചായത്തുകള്‍ക്ക്
ഇതിനായി സര്‍ക്കാര്‍
നല്കുന്ന വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളോത്സവത്തില്‍
ഏതെല്ലാം കായിക
ഇനങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇതുസംബന്ധിച്ച്
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങളോ
ഉത്തരവുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
കേരളോത്സവത്തില്‍
പങ്കെടുത്ത് സമ്മാനം
നേടുന്ന കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ തൊഴില്‍
സംബന്ധമായ
ഇന്റര്‍വ്യൂകളില്‍
ഗ്രേസ് മാര്‍ക്ക്
അടക്കം
നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കാമോ?
കര്‍ഷകര്‍ക്ക്
ഫാം ലൈസന്‍സ് എടുക്കണമെന്ന
ചട്ടം
പുന:പരിശോധിക്കുന്നതിന്
നടപടി
3410.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാവസായികമായി
പശുക്കളെ
വളര്‍ത്തുന്നവര്‍ക്ക്
ലൈസന്‍സ്
നിര്‍ബന്ധമാക്കി
പഞ്ചായത്ത് ചട്ടം
പുതുക്കിയിട്ടുണ്ടോ;
(ബി)
അതുമൂലം
അഞ്ച് പശുക്കളിലധികം
വളര്‍ത്തുന്നവര്‍ക്ക്
ഫാം ലൈസന്‍സ്
എടുക്കേണ്ട
സാഹചര്യമുണ്ടോ;
(സി)
പ്രസ്തുത
ചട്ടത്തിന്റെ
അടിസ്ഥാനത്തില്‍
ലൈസന്‍സ് എടുക്കണമെന്ന്
ആവശ്യപ്പെട്ട് ചെറുകിട
ക്ഷീരകര്‍ഷകര്‍ക്ക്
പോലും പഞ്ചായത്ത്
അധികൃതര്‍ നോട്ടീസ്
നല്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സാധാരണക്കാരായ
ചെറുകിട
ക്ഷീരകര്‍ഷകര്‍ക്ക് ഏറെ
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന ഈ നിബന്ധന
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ?
കേരള
ചിക്കന്‍ പദ്ധതി
3411.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ചിക്കന്‍ പദ്ധതിക്ക്
വേണ്ടി കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്
പ്രസ്തുത കമ്പനിയുടെ
ഡയറക്ടര്‍മാര്‍ എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഡയറക്ടര്‍മാരെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
ബഡ്ജറ്റില്‍
ഇൗ പദ്ധതിക്കായി എന്ത്
തുകയാണ് വകയിരുത്തിയത്;
അതിലെന്ത് തുക ഇതിനകം
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ?
മുറ്റത്തെ
മുല്ല
3412.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊള്ളപ്പലിശക്കാരില്‍
നിന്നും സാധാരണക്കാരെ
രക്ഷിക്കുവാനായി
മുറ്റത്തെ മുല്ല എന്ന
പേരില്‍ ഗ്രാമീണ വായ്പാ
പദ്ധതി കുടുംബശ്രീ
യൂണിറ്റുകളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിലവില്‍
എല്ലാ ജില്ലകളിലെയും
കുടുംബശ്രീ
യൂണിറ്റുകളിലും ഈ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എല്ലായിടത്തും ഇത്
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
കുടുംബശ്രീയുടെ
നിലവാരം മെച്ചപ്പെടുത്തല്‍
3413.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ആന്‍സലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീ
ശാക്തീകരണത്തിന്
ലോകോത്തര മാതൃകയായി
മാറിയ സംസ്ഥാനത്തെ
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങളെ
സര്‍ക്കാര്‍ സമഗ്രമായി
വിലയിരുത്തലിന്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കുടുംബശ്രീ
അംഗങ്ങളില്‍ ഭൂരിഭാഗം
പേരും അടിസ്ഥാന
വിദ്യാഭ്യാസമുള്ളവരായതിനാല്‍
അവരെ
എസ്.എസ്.എല്‍.സി,പ്ലസ്
ടു തുല്യതാ കോഴ്സുകള്‍
പഠിപ്പിച്ച്
ഹയര്‍സെക്കന്ററി
നിലവാരത്തിലെത്തിക്കുക
എന്ന ലക്ഷ്യത്തോടെ
ആരംഭിക്കാനുദ്ദേശിക്കുന്ന
"സമ" പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കുടുംബശ്രീ
ഏറ്റെടുക്കുന്ന എല്ലാ
പദ്ധതികളിലും
പ്രൊഫഷണലിസം
കൊണ്ടുവരുന്നതിന് ആ
രംഗത്തെ വിദഗ്ദ്ധരുടെ
നേതൃത്വത്തില്‍
പരിശോധനയും പരിശീലനവും
നടത്തി മികച്ച നിലവാരം
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ക്ഷേമ
പെന്‍ഷനുകള്‍
3414.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ ക്ഷേമ
പെന്‍ഷനുകള്‍
വാങ്ങുന്നവരുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
പുതുതായി എത്രപേര്‍ക്ക്
നാളിതുവരെ
ക്ഷേമപെന്ഷന്
അനുവദിച്ചിട്ടുണ്ടെന്ന
വിവരങ്ങള്‍
ലഭ്യമാക്കാമോ?
ഗ്രാമ
പഞ്ചായത്തുകള്‍ വഴി
നല്കുന്ന ക്ഷേമ
പെന്‍ഷനുകള്‍
3415.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ക്ഷേമ
പെന്‍ഷനുകള്‍ക്കുള്ള
അപേക്ഷകളാണ് ഗ്രാമ
പഞ്ചായത്തുകള്‍ വഴി
സ്വീകരിക്കുന്നത്; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എന്തൊക്കെ ക്ഷേമ
പെന്‍ഷനുകളാണ്
അനുവദിച്ചതെന്നും
അനുവദിച്ചവരുടെ ജില്ല
തിരിച്ചുള്ള എണ്ണവും
ലഭ്യമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഏതൊക്കെ
ക്ഷേമ പെന്‍ഷനുകള്‍
എത്ര രൂപ വീതം
കുടിശ്ശികയുണ്ടായിരുന്നു
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
ജില്ലയിലും
ഇത്തരത്തില്‍
കുടിശ്ശികയായ എത്ര
ക്ഷേമ പെന്‍ഷനുകള്‍
കൊടുത്തു തീര്‍ത്തു
എന്ന്
വെളിപ്പെടുത്താമോ?
തെരുവു
നായ നിയന്ത്രണത്തിനായി
എ.ബി.സി. പ്രോഗ്രാം
3416.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
അക്രമം
വര്‍ദ്ധിച്ചുവരുന്ന
ഗുരുതരമായ സ്ഥിതിവിശേഷം
ഉണ്ടായിട്ടും
സര്‍ക്കാര്‍
ഇക്കാര്യത്തില്‍ തികഞ്ഞ
നിസ്സംഗതയാണ്
പുലര്‍ത്തുന്നത് എന്ന
ആക്ഷേപം വസ്തുതാപരമാണോ;
(ബി)
മലപ്പുറം
വണ്ടൂരില്‍ നഴ്സറി
സ്കൂളില്‍ കയറി
തെരുവുനായ കടിച്ച് നാല്
വയസ്സുകാരന് ഗുരുതര
പരിക്ക് പറ്റിയ സംഭവവും
കോഴിക്കോട് ഒളവണ്ണയില്‍
വീട്ടുമുറ്റത്ത്
കളിച്ചുകൊണ്ടിരുന്ന
രണ്ടര വയസ്സുകാരനെ
തെരുവ് നായ്ക്കൂട്ടം
കടിച്ചുകൊണ്ടുപോയ
സംഭവവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തെരുവു
നായ നിയന്ത്രണത്തിനായി
നടപ്പിലാക്കുന്ന
എ.ബി.സി. പ്രോഗ്രാം
തികഞ്ഞ പരാജയമായിട്ടും
സര്‍ക്കാര്‍
ഇക്കാര്യത്തില്‍ മറ്റ്
നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ?
തെരുവ്
നായ്ക്കളെ നിയന്ത്രിക്കാന്‍
നടപടി
3417.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ ആക്രമണം
ഭയാനകമാം വിധം
വര്‍ദ്ധിക്കുമ്പോഴും
ഇവയെ
വന്ധ്യംകരിക്കാനുള്ള
എ.ബി.സി. പദ്ധതി
ഇഴയുന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
കുട്ടികള്‍,
വിനോദസഞ്ചാരികള്‍,
വൃദ്ധര്‍, വളര്‍ത്തു
മൃഗങ്ങള്‍
എന്നിവര്‍ക്കൊക്കെ
നിരന്തരം
കടിയേറ്റിട്ടും
നായ്ക്കളുടെ എണ്ണം
നിയന്ത്രിക്കാനാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വഴിയരികില്‍
വ്യാപകമായി മാലിന്യം
തള്ളുന്നതും മാലിന്യ
സംസ്കരണം ശരിയാംവിധം
നടക്കാത്തതും തെരുവ്
നായ്ക്കളുടെ എണ്ണം
വര്‍ദ്ധിക്കുന്നതിന്
കാരണമാകുന്നുണ്ടോ;
(ഡി)
എങ്കില്‍
എ.ബി.സി. പദ്ധതിയും
മാലിന്യസംസ്കരണവും
ഊര്‍ജിതമാക്കി തെരുവ്
നായ്ക്കളെ
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തെരുവ്
നായ്ക്കളുടെ ആക്രമണവുമായി
ബന്ധപ്പെട്ടുള്ള കരുതലും
സഹായവും
3418.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവ്
നായ്ക്കകളുടെ
ആക്രമണവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും
സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികളില്‍
റിപ്പോര്‍ട്ട് ചെയ്ത
കേസുകള്‍ എത്ര;
ഇവര്‍ക്ക് എന്ത് സഹായം
നല്കി വരുന്നു;
വിശദമാക്കാമോ;
(ബി)
ഈ
വിപത്തില്പ്പെട്ടവരെ
സഹായിക്കാനായി ഓരോ
വര്‍ഷവും ചെലവാക്കിയ
തുക എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
ആക്രമണം നടത്തുന്ന
തെരുവ് നായകളെ
വന്ധ്യംകരണത്തിന്
വിധേയമാക്കാനും
രോഗബാധിതരായിട്ടുള്ളവയെ
നശിപ്പിക്കാനുമായി
വകുപ്പ് സ്വീകരിച്ചു
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഇത്തരത്തില്‍
എത്ര എണ്ണത്തെ
വന്ധ്യംകരിച്ചു എന്നും
എത്ര എണ്ണം രോഗബാധിതരായ
നായ്ക്കളെ
നശിപ്പിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വിപത്തില്‍ നിന്നും
ജനങ്ങളെ സംരക്ഷിക്കാന്‍
ഒരു നിയമ നിര്‍മ്മാണമോ
കോടതികളിലൂടെ സുരക്ഷ
ഉറപ്പാക്കല്‍ നടപടികള്‍
സ്വീകരിക്കാനോ ഉള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ഹരിത
കേരളം പദ്ധതി
3419.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി വാമനപുരം
നിയോജകമണ്ഡലത്തില്‍
ഇതുവരെ നടപ്പിലാക്കിയ
പദ്ധതികള്‍
ഏതാെക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
തുകയും മറ്റ്
വിശദാംശങ്ങളും
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
മണ്ഡലത്തില്‍
നടപ്പാക്കാനിരിക്കുന്ന
പ്രവര്‍ത്തനങ്ങളും
ഇനിയും
പൂര്‍ത്തിയാക്കാനുളള
പ്രവര്‍ത്തനങ്ങളും
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ?
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ വിവിധ
പദ്ധതികളുടെ തുക
3420.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
മാര്‍ച്ച് 31 നു മുമ്പ്
പണി പൂര്‍ത്തീകരിച്ച്
ബില്ലുകള്‍ ട്രഷറിയില്‍
സമര്‍പ്പിച്ച തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വിവിധ പദ്ധതികളുടെ തുക
സ്വയം
കണ്ടെത്തണമെന്നും,
2019-20 വര്‍ഷത്തെ
ഫണ്ടില്‍
ഉള്‍പ്പെടുത്തണമെന്നും
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അംഗീകാരം നേടിയ
പദ്ധതികള്‍
ഉപേക്ഷിക്കേണ്ട
സാഹചര്യമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗ്രാമസഭകളില്‍
അംഗീകാരം നേടിയ
പദ്ധതികള്‍
ഉപേക്ഷിക്കുക വഴി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്ക്കുണ്ടായിട്ടുളള
പ്രയാസങ്ങള്‍
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
ജില്ല സ്റ്റേഡിയം
3421.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയുടെ
അനുമതിയോടെ
പുരോഗമിക്കുന്ന
ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റിയുടെ
ജില്ലാ സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്റ്റേഡിയത്തിനായുളള
21.75 ആര് സ്ഥലം
സമീപത്തുളള ചിന്മയ
വിദ്യാലയത്തിന്
നല്‍കുന്നതിനും പകരം
വിദ്യാലയം വക 21.75
ആര് സ്ഥലം
സ്റ്റേഡിയത്തിന് വിട്ടു
തരുന്നതിനും
അനുമതിക്കായുളള
അപേക്ഷയില്‍
സ്വീകരിച്ചുവരുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ?
വലിയ
കടമക്കുടി-ചാത്തനാട് പാലവും
അനുബന്ധ റോഡും
3422.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കുന്ന വലിയ
കടമക്കുടി-ചാത്തനാട്
പാലത്തിന്റെയും അനുബന്ധ
റോഡിന്റെയും
സ്ഥലമേറ്റെടുപ്പിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി സാമൂഹ്യ ആഘാത
പഠനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
നഗരസഭ നടപ്പിലാക്കുന്ന
നിർമ്മാണപ്രവർത്തികൾ
3423.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ,
കൊച്ചി
നിയോജകമണ്ഡലങ്ങളിലൂടെ
കടന്നുപോകുന്നതും
വര്‍ഷങ്ങള്‍ക്ക്
മുന്‍പ് കൊച്ചി നഗരസഭ
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ആരംഭിച്ചതുമായ 40 അടി
റോഡിന്റെ
സ്ഥലമെടുപ്പിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെയും
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഇനി എത്ര സെന്റ്
സ്ഥലമാണ്
ഏറ്റെടുക്കേണ്ടതായിട്ടുളളതെന്നും
വകയിരുത്തിയിട്ടുളള തുക
എത്രയെന്നും ഇൗ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
3424.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
വേണ്ടി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കാമോ?
ടാറിംഗ്
പൂര്‍ത്തിയാക്കാത്ത
റോഡുകള്‍
3425.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പഞ്ചായത്തുകളുടെയും
മുനിസിപ്പാലിറ്റികളുടെയും
കീഴില്‍ ഇനിയും ടാറിംഗ്
പൂര്‍ത്തിയാക്കാത്ത
റോഡുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കടമക്കുടി-ചാത്തനാട്
പാലത്തിന്റെ നിര്‍മ്മാണ
പുരോഗതി
3426.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കുന്ന
കടമക്കുടി-ചാത്തനാട്
പാലത്തിന്റെയും അനുബന്ധ
റോഡിന്റെയും
സ്ഥലമേറ്റെടുപ്പിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
ഇതിനായി
നോട്ടിഫിക്കേഷന്‍
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഏറ്റെടുക്കുന്ന
ഭൂമിയുടെ ഉടമസ്ഥര്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
നഷ്ടപരിഹാരത്തുക
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന നിലമ്പൂരിലെ
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണം
3427.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലെ തകര്‍ന്ന
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
കിലോമീറ്റര്‍ റോഡുകളാണ്
അടിയന്തരമായി
പുനര്‍നിര്‍മ്മിക്കേണ്ടത്-
പഞ്ചായത്ത്/ നഗരസഭ
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പ് മാതൃകയില്‍
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
പ്രത്യേക ഫണ്ട്
വകയിരുത്തുമോ;
(ഡി)
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
പ്രഥമ പരിഗണന നല്കാന്
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ചാലക്കുടിയിലെ
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
നടപടികള്‍
3428.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ കഴിഞ്ഞ
മഹാപ്രളയത്തില്‍
ഗതാഗതയോഗ്യമല്ലാതായ
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനാണ്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ?
പഞ്ചായത്തുകളില്‍
അംഗന്‍വാടി കെട്ടിടങ്ങള്‍
3429.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് മിഷനുമായി
ചേര്‍ന്ന്
പഞ്ചായത്തുകളില്‍
അംഗന്‍വാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കാന്‍
പ്രത്യേക പദ്ധതിയുണ്ടോ;
എങ്ങനെയാണ് പദ്ധതി
നടപ്പാക്കുക;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മാതൃ-ശിശു
വികസന വകുപ്പില്‍
നിന്നും ഇതിനായി
പ്രത്യേക സഹായങ്ങള്‍
ലഭ്യമാകുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഓച്ചിറ
ബ്ലോക്ക് പഞ്ചായത്തില്‍
പി.എം..ജി.എസ്.വൈ പദ്ധതി
3430.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍
പി.എം..ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓച്ചിറ
ബ്ലോക്ക് പഞ്ചായത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് അനുമതി
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതി പ്രകാരം ഇവിടെ
എത്ര പ്രവൃത്തികള്‍ക്ക്
ശിപാര്‍ശ
ചെയ്തിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
പി.എം.ജി.എസ്.വൈ
3431.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകള്‍
പി.എം.ജി.എസ്.വൈ യില്‍
ഉള്‍പ്പെടുത്തി
പരിഷ്ക്കരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
വിവാഹ
ആഡിറ്റോറിയങ്ങളുടെ കെട്ടിട
നികുതി
3432.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവാഹ
ആഡിറ്റോറിയങ്ങളുടെ
കെട്ടിട നികുതി
അമിതമായി
വര്‍ദ്ധിപ്പിച്ചത്
സംബന്ധിച്ച്
ആഡിറ്റോറിയം ഓണേഴ്സ്
അസോസിയേഷന്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിലവിലുളള
ഫയല്‍ നം.
RC2-34/18-ല്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
അമിതമായി
വര്‍ദ്ധിപ്പിക്കപ്പെട്ട
പ്രസ്തുത കെട്ടിട
നികുതി പിന്‍വലിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വിശദമാക്കാമോ?
തിരുവനന്തപുരം
നഗരസഭയില്‍ എെ.ബി.പി.എം.എസ്
സോഫ്റ്റ് വെയര്‍
3433.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിനായി
എെ.ബി.പി.എം.എസ് എന്ന
സോഫ്റ്റ് വെയറാണോ
തിരുവനന്തപുരം നഗരസഭ
നിലവില്‍
ഉപയോഗിക്കുന്നത് എന്ന്
അറിയിക്കുമോ?
(ബി)
പരാതിരഹിതമായി
പ്രവര്‍ത്തിച്ചിരുന്ന
സങ്കേതമെന്ന സോഫ്റ്റ്
വെയര്‍ മാറ്റി
എെ.ബി.പി.എം.എസ്സില്‍
അപേക്ഷ
സ്വീകരിക്കുവാന്‍
തുടങ്ങിയത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ;
(സി)
പുതിയ
സോഫ്റ്റ് വെയറിലുളള
പോരായ്മ മൂലം പല
അപേക്ഷകളും പ്രോസസ്സ്
ചെയ്യുന്നതിന്
സാധിക്കാത്ത അവസ്ഥ
സംജാതമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഡി)
വ്യാവസായിക
ആവശ്യത്തിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അപേക്ഷിക്കുന്നതിന്
പ്രത്യേക സോഫ്റ്റ്
വെയറാണോ നിലവില്‍
ഉപയോഗിക്കുന്നത്;
(ഇ)
കെട്ടിട
നിര്‍മ്മാണത്തിന് രണ്ട്
സോഫ്റ്റ് വെയര്‍
ഉപയോഗിക്കുന്നത് മൂലം
ആശയകുഴപ്പം
ഉണ്ടായിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ് വിഭാഗത്തിലെ
നിയമനം
3434.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പ് എഞ്ചിനീയറിംഗ്
വിഭാഗത്തിലെ ഏതൊക്കെ
തസ്തികകളിലാണ് ഇപ്പോള്‍
പി. എസ്. സി. റാങ്ക്
ലിസ്റ്റ് നിലവിലുള്ളത്
എന്നറിയാമോ. പ്രസ്തുത
റാങ്ക് ലിസ്റ്റുകളിൽ
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
ഒഴിവുള്ള
തസ്തികകള്‍ യഥാസമയം
പി.എസ്.സി. യെ
അറിയിക്കുന്നതിനും
നിയമനം നടത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഡീംഡ്
ലൈസൻസ് ലഭിച്ച സാഹചര്യം
3435.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
നിക്ഷേപങ്ങള്‍ക്ക്
അനുമതി നൽകുന്ന
കെ-സ്വിഫ്റ്റ്
പോര്‍ട്ടലിൽ ഓണ്‍ലൈനായി
വ്യാവസായിക കെട്ടിട
നിര്‍മ്മാണങ്ങള്‍ക്ക്
നല്കിയ അപേക്ഷയില്‍
കാലതാമസം വരുത്തി ഡീംഡ്
ലൈസൻസ് ലഭിക്കുന്നതിന്
സംസ്ഥാനത്ത് പല
കോര്‍പ്പറേഷനുകളും
മുനിസിപ്പാലിറ്റികളും
അവസരമൊരുക്കി എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനകം
എത്ര അപേക്ഷകളിൽ ഡീംഡ്
അനുമതി
ലഭിക്കുകയുണ്ടായി;
(സി)
ഇത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
നഗരസഭാ
സെക്രട്ടറിമാര്‍ക്ക്
കാരണം കാണിക്കല്‍
നോട്ടീസ്
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക്;
വ്യക്തമാക്കുമോ?
കൊല്ലം
കോര്‍പ്പറേഷനിലെ അമൃത്
പദ്ധതി
3436.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
കോര്പ്പറേഷന്
പരിധിയിൽ കൊല്ലം
കോര്പ്പറേഷൻ മുഖേന
നടപ്പിലാക്കി വരുന്ന
അമൃത് പദ്ധതികളുടെ
പുരോഗതി എപ്രകാരമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അമൃത്
പദ്ധതിപ്രകാരം
പുതിയതായി അംഗീകാരം
ലഭിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
തൃശ്ശൂര്‍
കോര്‍പ്പറേഷനില്‍
മുന്‍കൂര്‍ അനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികൾ
3437.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂർ
കോർപ്പറേഷനിൽ
നിലവിലുള്ള ഭരണസമിതി
അധികാരമേറ്റശേഷം മേയർ
എത്ര അജണ്ടകൾക്കും
പ്രവൃത്തികൾക്കുമാണ്
മുൻകൂർ അനുമതി
നൽകിയിട്ടുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(ബി)
മുൻകൂർ
അനുമതി നൽകുന്നത് ഏത്
ചട്ടപ്രകാരമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
മുൻകൂർ
അനുമതി നൽകുന്നതിനുള്ള
നടപടിക്രമങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഒരു
കോടി രൂപയ്ക്കു
മുകളിലുള്ള
പ്രവൃത്തികൾക്ക് മുൻകൂർ
അനുമതി നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെയെന്ന്
വിശദീകരിക്കുമോ?
മൂലമ്പിള്ളി-പിഴല
പാലത്തിനായുളള
സ്ഥലമേറ്റെടുപ്പ്
3438.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കുന്ന
മൂലമ്പിള്ളി-പിഴല
പാലത്തിന്റെയും അനുബന്ധ
റോഡിന്റെയും
സ്ഥലമേറ്റെടുപ്പിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
ആയതിനായി
നോട്ടിഫിക്കേഷന്‍
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഏറ്റെടുക്കുന്ന
ഭൂമിയുടെ ഉടമസ്ഥര്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
നഷ്ടപരിഹാരത്തുക
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ഡി)
ആയതിന്‍െറ
നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിശദാമാക്കാമോ?
പള്ളുരുത്തിയിൽ
നൈറ്റ് ഷെല്‍റ്റര്‍
സ്ഥാപിക്കുന്നതിന്റെ
കാലതാമസം
3439.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
17/10/2017-ന്
കൊച്ചി നഗരസഭയുടെ
പള്ളുരുത്തി മേഖല 16-ാം
ഡിവിഷനിലെ നഗരസഭാ വക
സ്ഥലത്ത് എൻ.യു.എൽ.എം.
മുഖേന നൈറ്റ്
ഷെല്‍റ്റര്‍
സ്ഥാപിക്കുവാന്‍
തീരുമാനം എടുത്തിട്ട്
രണ്ട് വര്‍ഷം
കഴിഞ്ഞിട്ടും ഡി.പി.ആർ.
തയ്യാറാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
കോസ്റ്റൽ
റെഗുലേഷൻ സോണ്‍
ക്ലിയറൻസ്
ലഭിക്കുന്നതിന് എന്നാണ്
അപേക്ഷ സമര്‍പ്പിച്ചത്
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
അനുമതി ലഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
കോസ്റ്റൽ
റെഗുലേഷൻ സോണ്‍
ക്ലിയറൻസ്
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കാെടുവള്ളി
മുനിസിപ്പാലിറ്റി ബസ്
സ്റ്റാന്റ് കം ഓഫീസ്
കാേംപ്ലക്സ്
3440.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെടുവള്ളി
മുനിസിപ്പാലിറ്റി ബസ്
സ്റ്റാന്റ് കം ഓഫീസ്
കാേംപ്ലക്സ്
നിര്‍മ്മാണത്തിന്
കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധനസഹായം
ലഭ്യമാക്കാന്‍
ഏതെങ്കിലും പദ്ധതി
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ആയത്
സംബന്ധിച്ച് ഭരണസമിതി
തീരുമാനം
എടുത്തിട്ടുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(സി)
കിഫ്ബിയില്‍
നിന്നാേ സര്‍ക്കാരിന്റെ
മറ്റേതെങ്കിലും
ഏജന്‍സിയില്‍ നിന്നാേ
ഇതുസംബന്ധമായ
പരിശാേധനകള്ക്കായി
പ്രാെപ്പോസ് ചെയ്ത
സെെറ്റ്
സന്ദര്ശിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
ചാത്തമംഗലം
ഗവണ്മെന്റ് എെ.ടി.ഐ.യ്ക്ക്
കെട്ടിടം നിര്‍മ്മിക്കാന്‍
സ്ഥലം
3441.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തമംഗലം
ഗവണ്മെന്റ്
എെ.ടി.ഐ.യ്ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ഗ്രാമപഞ്ചായത്തിന്റെ
കൈവശമുള്ള സ്ഥലം
വിട്ടുനല്‍കാന്‍
പഞ്ചായത്ത്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായുള്ള പ്രൊപോസൽ
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
പ്രൊപ്പോസലിന്മേല്
തീരുമാനമെടുക്കുന്നതില്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
RC1/193/2019-LSGD
നമ്പര്‍ ഫയലിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഇടമലക്കുടി
ഗ്രാമപഞ്ചായത്തിന്റെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തല്‍
3442.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പട്ടികവര്‍ഗ്ഗ
ഗ്രാമപഞ്ചായത്തായ
ഇടമലക്കുടി
ഗ്രാമപഞ്ചായത്തിന്റെ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്;
വിശദാംശം അറിയിക്കുമോ;
(ബി)
നിലവില്‍
എന്തെല്ലാം പദ്ധതികളാണ്
ഇവിടെ
നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുന്നത്;
വിശദാംശം
വെളിപ്പെടുത്താമോ?
പാരിപ്പള്ളി
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശം
3443.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്ലോക്ക്
പഞ്ചായത്തുകളുടെയും
നഗരസഭകളുടെയും
അതിര്‍ത്തി
പുനര്‍നിര്‍ണയിക്കാൻ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നടപടികളുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അതിര്‍ത്തി
പുനര്‍നിര്‍ണയിക്കുന്നതിനും
നിയുക്തമായ കമ്മിറ്റി
നല്കിയ ശിപാര്‍ശകളില്‍
ചാത്തന്നൂര്‍
മണ്ഡലത്തിലുള്‍പ്പെട്ട
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്ത്
വിഭജിച്ച് പാരിപ്പള്ളി
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ഉള്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പ്ലാവുങ്കല്‍-കാരാമല്‍
റോഡിന്റെ നിര്‍മ്മാണ
പുരോഗതി
3444.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറവൂര്‍
താലൂക്കില്‍ എഴിക്കര
വില്ലേജില്‍ 12-ാം
വാര്‍ഡില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പ്ലാവുങ്കല്‍- കാരാമല്‍
റോഡിന്റെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
ഏത്
ഫണ്ട് വിനിയോഗിച്ചാണ് ഈ
പ്രവൃത്തി
നടപ്പിലാക്കുന്നതെന്നും
എസ്റ്റിമേറ്റ് തുക
എത്രയെന്നും പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരണത്തിനാവശ്യമായ
ഫണ്ട് ലഭ്യമാണോയെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
റോഡിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
എത്രയും വേഗം ഗതാഗത
യോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പഞ്ചായത്തുകളുടെ
അതിര്‍ത്തി പുനര്‍നിര്‍ണ്ണയം
3445.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശാല
മണ്ഡലത്തില്‍
നിലവിലുള്ള
പഞ്ചായത്തുകളില്‍
ഏതിന്റെയെങ്കിലും
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം അറിയിക്കുമാേ;
(ബി)
മണ്ഡലത്തിൽ
ഏതെങ്കിലും
പഞ്ചായത്തുകള്‍
വിഭജിച്ച് പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഇതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമാേ ?
കൊട്ടാരക്കരയില്‍
പുതിയ ഗ്രാമപഞ്ചായത്ത്
3446.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ പുതിയ
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കുന്നതിന്
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പുതിയതായി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്ന
പഞ്ചായത്ത് സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
വയനാട്
ജില്ലയില്‍ പുതിയ
പഞ്ചായത്തുകള്‍
3447.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്
ജില്ലയില്‍ പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ
സ്ഥിതിയെന്താണ്;
ഏതൊക്കെ പഞ്ചായത്തുകള്‍
ആണ് പുതുതായി
രൂപീകരിക്കുന്നതിന്
ആലോചിക്കുന്നത്;
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ടുപയോഗിച്ചുളള
പദ്ധതികള്‍
3448.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആസ്തി
വികസന ഫണ്ടുപയോഗിച്ച്
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
തദ്ദേശ സ്വയംഭരണവകുപ്പ്
നടപ്പിലാക്കുന്ന
2017-18, 2018-19
വര്‍ഷത്തെ പദ്ധതികളുടെ
പുരോഗതി വിശദമാക്കാമോ ?
കോതമംഗലം
മണ്ഡലത്തില്‍ ആസ്തി വികസന
ഫണ്ടില്‍ നിന്ന് ഭരണാനുമതി
ലഭിച്ച പദ്ധതി
3449.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍പ്പെടുത്തി
എല്‍.എസ്.ജി.ഡി.(എഫ്.എം)
വകുപ്പില്‍ നിന്നും
1629/17 നമ്പര്‍
ഉത്തരവ് പ്രകാരം
ഭരണാനുമതി ലഭിച്ച
തെക്കുമ്മേല്‍ കുടിവെളള
പദ്ധതിയുടെ
എസ്റ്റിമേറ്റില്‍ ചെറിയ
മാറ്റംവരുത്തി
പുതുക്കിയ
ഭരണാനുമതിക്കുവേണ്ടി
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് പുതുക്കിയ
എസ്റ്റിമേറ്റ് പ്രൈസ്
സോഫ്റ്റ്വെയറില്
നല്‍കണമെന്ന് പഞ്ചായത്ത്
സെക്രട്ടറിയോട്
ആവശ്യപ്പെട്ടിട്ടുളളത്
ലഭ്യമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രൊപ്പോസല്‍
പരിഗണിച്ച് പുതുക്കിയ
ഭരണാനുമതി വേഗത്തില്‍
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ ലൈഫ് മിഷന്
ഫ്ലാറ്റ് സമുച്ചയങ്ങള്‍
3450.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാരിന്റെ
ലൈഫ് മിഷന് മൂന്നാം
ഘട്ട പദ്ധതി പ്രകാരം
ഫ്ലാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പത്തനംതിട്ട ജില്ലയില്‍
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കാമോ?
കോലഞ്ചരിയിലെ
വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണം
3451.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോലഞ്ചരിയില്
പ്രത്യേക വികസന
നിധിയില്‍ നിന്നും
അനുവദിച്ച ഫണ്ട്
വിനിയോഗിച്ച്
വെയിറ്റിംഗ് ഷെഡ്
നിര്‍മ്മാണം
ആരംഭിക്കാത്തതിന് കാരണം
എന്താണെന്നും
ഉത്തരവാദികളായ
ഉദ്യോഗസ്ഥരുടെ
പേരുവിവരവും
വിശദമാക്കുമോ;
(ബി)
പഴയ
ഷെഡ് പൊളിച്ചുനീക്കിയ
ശേഷം ടെന്‍ഡര്‍
നടപടികളും
നിര്‍മ്മാണവും
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഭരണാനുമതി
കാലാവധിക്കുളളില്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വല്ലാര്‍പാടം
ദ്വീപുസംരക്ഷണ പ്രവൃത്തി
3452.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കുന്ന
വല്ലാര്‍പാടം
ദ്വീപുസംരക്ഷണ
പ്രവൃത്തിയും ബണ്ടുറോഡ്
നിര്‍മ്മാണവും
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കരാര്‍
പ്രകാരം പ്രസ്തുത
പ്രവൃത്തിയുടെ കാലാവധി
എന്നുവരെയെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
നടത്തുന്നതിൽ
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ബഡ്സ്
സ്കൂളുകളുടെ പ്രവര്‍ത്തനം
3453.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
അംഗീകാരം ഇല്ലാത്തവ
ഉള്‍പ്പെടെ എത്ര ബഡ്സ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമെന്നും
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ബഡ്സ്
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പുതിയ
ഗ്രാമപഞ്ചായത്തുകളുടെ
രൂപീകരണം
3454.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഗ്രാമ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നത്
സംബന്ധിച്ച വിഷയം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;
എങ്കില്‍ ഇത്
സംബന്ധിച്ച നിലവിലെ
സ്ഥിതി
വ്യക്തമാക്കാമാേ;
(ബി)
കാേതമംഗലം
മണ്ഡലത്തില്‍
ഏതെങ്കിലും
പഞ്ചായത്തുകള്‍
വിഭജിച്ച് പുതിയ
പഞ്ചായത്ത് രൂപീകരണം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ;
ഇതില്‍
സ്വീകരിച്ചിട്ടുള്ള
തുടർ നടപടി
വിശദമാക്കാമാേ;
(സി)
പുതിയ
പഞ്ചായത്ത് രൂപീകരണ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമാേ?
ഗ്രാമ
വികസന വകുപ്പിലെ ലക്ചറര്‍
തസ്തിക
3455.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പിലെ വികസന
പരിശീലന കേന്ദ്രങ്ങളിലെ
ലക്ചറര്‍ തസ്തിക
സംബന്ധിച്ച സ്പെഷ്യല്‍
റൂളിലെ അപാകത
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പ്രാെപ്പാേസലുകള്
സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടാേ;
വിശദാംശങ്ങള്‍
നല്‍കാമാേ;
(ബി)
ലക്ചറര്‍
ഗ്രേഡ് I, II എന്നീ
തസ്തികകളുടെ എന്‍ട്രി
കേഡര്‍ തസ്തികകള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
ലക്ചറര്‍
ഗ്രേഡ് - II
സബാേര്ഡിനേറ്റ്
സര്‍വ്വീസിലും ഗ്രേഡ്-
I സ്റ്റേറ്റ്
സര്‍വ്വീസിലും
ഉള്‍പ്പെടുത്തിയ
നിലവിലുള്ള സ്പെഷ്യല്‍
റൂളിലുള്ള അപാകത
പരിഹരിക്കുമാേ;
വ്യക്തമാക്കുമോ?
ഗ്രാമ
വികസന വകുപ്പില്‍ ലക്ചറര്‍
തസ്തികകള്‍
3456.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പില്‍
നിലവില്‍ ഏതെല്ലാം
ലക്ചറര്‍
തസ്തികകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
സൃഷ്ടിച്ചതിന്റേയും
ശമ്പള സ്കെയില്‍
നിശ്ചയിച്ചതിന്റേയും
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ലക്ചറര്‍
തസ്തികകള്‍ ഏത് തീയതി
മുതലാണ് ഗ്രാമ വികസന
വകുപ്പിന്
അനുവദിച്ചിട്ടുളളത്;
ഇത് സംബന്ധിച്ചുളള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ലക്ഷം
വീട് ഇരട്ട വീടുകള്‍ ഒറ്റ
വീടാക്കുന്ന പദ്ധതി
3457.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ചൂണ്ടല്‍
ഗ്രാമപഞ്ചായത്തില്‍ ഇനി
എത്ര ലക്ഷം വീട് ഇരട്ട
വീടുകള്‍ ഒറ്റ
വീടാക്കാന്‍
ബാക്കിയുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഇരട്ട വീടുകള്‍ ഒറ്റ
വീടാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ; ഇല്ലെങ്കില്‍
ആയതിന് വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചീഫ്
ടൗണ്‍ പ്ലാനര്‍, ചീഫ് ടൗണ്‍
പ്ലാനര്‍ (പ്ലാനിംഗ്) ചീഫ്
ടൗണ്‍ പ്ലാനര്‍
(വിജിലന്‍സ്) ഓഫീസുകള്‍
3458.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചീഫ്
ടൗണ്‍ പ്ലാനര്‍, ചീഫ്
ടൗണ്‍
പ്ലാനര്‍(പ്ലാനിംഗ്)ചീഫ്
ടൗണ്‍
പ്ലാനര്‍(വിജിലന്‍സ്)
എന്നിങ്ങനെയുള്ള മൂന്നു
ഓഫീസുകള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2019
വര്‍ഷത്തില്‍ ഈ മൂന്ന്
ഓഫീസുകളിലും കെെകാര്യം
ചെയ്ത ഫയലുകളുടെ എണ്ണം
എത്ര; ഓഫീസ് തിരിച്ചും
ജില്ല തിരിച്ചും
ലഭ്യമാക്കുമോ;
(സി)
നിലവില്‍
ചീഫ് ടൗണ്‍ പ്ലാനര്‍
സി.റ്റി.പി.
(വിജിലന്‍സ്)
വകുപ്പിന്റെ കീഴില്‍
എത്ര ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ട്;
ജില്ലതിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ചീഫ്
ടൗണ്‍ പ്ലാനര്‍
(വിജിലന്‍സ്) ഓഫീസില്‍
2019 -ല്‍ ലഭിച്ച
പരാതികള്‍ എത്ര;
ഫയലുകള്‍ എത്ര; അതില്‍
എത്രയെണ്ണം
പരിശോധിച്ചു; എത്ര
ഫയലില്‍ ശരിയായ
നടപടികള്‍ സ്വീകരിച്ചു
എന്നീ വിവരങ്ങള്‍ ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ;
(ഇ)
ചീഫ്
ടൗണ്‍ പ്ലാനര്‍
(വിജിലന്‍സ്) ശരിയായ
രീതിയില്‍ പരാതികള്‍
പരിശോധിക്കാതിരിക്കുകയും
തെറ്റായ നടപടികള്‍
സ്വീകരിക്കുകയും
ചെയ്യുന്നതായി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരാതികള്‍
പരിശോധിക്കുന്ന രീതി
സര്‍ക്കാര്‍ തലത്തില്‍
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(എഫ്)
ചീഫ്
ടൗണ്‍ പ്ലാനര്‍
(പ്ലാനിംഗ്)
വിഭാഗത്തിന്റെ ജോലി
സര്‍ക്കാര്‍ തലത്തില്‍
പരിശാേധിച്ചിട്ടുണ്ടോ;
നിലവില്‍ 2019 ല്‍
പൂര്‍ത്തിയാക്കിയ
മാസ്റ്റര്‍ പ്ലാനുകള്‍
എത്രയാണ്;
വിശദമാക്കുമോ?
അനധികൃതമായി
നിർമ്മിച്ച കെട്ടിടങ്ങളുടെ
പൊളിച്ചുമാറ്റല്‍
3459.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരട്
ഫ്ലാറ്റുകൾ
നിർമ്മിച്ചപോലെ
അനധികൃതമായി നിർമ്മിച്ച
മറ്റു കെട്ടിടങ്ങൾ
പൊളിക്കാൻ സർക്കാർ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം ജില്ലയിൽ
അനധികൃതമായി നിർമ്മിച്ച
കെട്ടിടങ്ങളുടെ
പഞ്ചായത്തുതലത്തിലുള്ള
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
ഉണ്ടെങ്കിൽ അവ
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കെട്ടിടങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചെന്ന്
വെളിപ്പെടുത്താമോ?
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളിലെ വ്യവസ്ഥ
3460.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബഹുനില മന്ദിരങ്ങള്‍,
ഓഡിറ്റോറിയങ്ങള്‍,
കണ്വെന്ഷന്
സെന്ററുകള്‍ എന്നിവക്ക്
അന്തിമാനുമതി
നല്‍കുന്നതിന് മുമ്പായി
സ്ട്രക്ചറല്‍
എഞ്ചിനീയര്‍
കെട്ടിടത്തിന്റെ ഉറപ്പ്
പരിശോധിച്ച്
സാക്ഷ്യപ്പെടുത്തണമെന്ന
നിബന്ധന വച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
കെട്ടിടങ്ങള്‍ക്ക്
ഒക്യുപന്‍സി
സര്‍ട്ടിഫിക്കറ്റ്
നല്കണമെങ്കില്
ഇപ്രകാരം സ്ട്രക്ചറല്‍
എഞ്ചിനീയര്‍
സാക്ഷ്യപ്പെടുത്തണമെന്ന
വ്യവസ്ഥ നിലവിലെ
കെട്ടിടനിര്‍മ്മാണ
ചട്ടത്തില്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജനങ്ങള്‍ക്ക്
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളിൽ അവബോധം
വളര്‍ത്താന്‍
ചട്ടങ്ങള്‍
മനസ്സിലാകുന്ന
വിധത്തില്‍ വേണ്ടത്ര
ലഘുവാക്കി പബ്ലിഷ്
ചെയ്യുന്നതിനായി
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വെെപ്പിനിലേക്കുളള
റോഡ്, പാലം എന്നിവയിലെ
ഗതാഗതതടസ്സം
3461.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
(ഗോശ്രീ ദ്വീപുവികസന
അതോറിറ്റി) യുടെ
അധീനതയിലുളള
വെെപ്പിനിലേക്കുളള
റോഡ്, പാലം എന്നിവയിലെ
ടാറിങ് തകര്‍ന്ന്
പതിവായി ഗതാഗതം
തടസ്സപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
റോഡ്,
പാലം എന്നിവ
എന്നത്തേക്ക്
പൂര്‍ണ്ണമായും
ഗതാഗതയോഗ്യമാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പ്രാദേശിക
വികസന അതോറിറ്റികള്‍
3462.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
പ്രാദേശിക വികസന
അതോറിറ്റികള്‍ ഉണ്ട്;
അവ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
സ്ഥാപനത്തിലും എത്ര
വീതം ജീവനക്കാര്‍
ഉണ്ട്; തസ്തിക
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലുള്ള
സ്ഥിരം, താത്കാലിക,
കരാര്‍ ജീവനക്കാരുടെ
കണക്കുകള്‍
ലഭ്യമാക്കുമോ?