സംസ്ഥാനത്തെ
കാര്‍ഷികമേഖല
3274.
ശ്രീ.രാജു
എബ്രഹാം
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സ്വതന്ത്ര
വാണിജ്യകരാറുകള്‍
റബ്ബര്‍, നാളികേരം,
കുരുമുളക്,
സുഗന്ധവ്യഞ്ജന കര്‍ഷകരെ
സാമ്പത്തിക
തകര്‍ച്ചയിലാക്കിയ
പശ്ചാത്തലത്തില്‍
ജനങ്ങളുമായി
സംവദിക്കാതെ പ്രാദേശിക
സമഗ്ര സാമ്പത്തിക
പങ്കാളിത്ത കരാറുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍ നടത്തുന്ന
ചര്‍ച്ചകള്‍
സംസ്ഥാനത്തെ കര്‍ഷകരെ
കടുത്ത
ആശങ്കയിലാഴ്ത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കരാര്‍ വ്യവസ്ഥകള്‍
ജനങ്ങളെ അറിയിച്ചശേഷം
മാത്രം
കരാറിലേര്പ്പെടണമെന്നു
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
കാര്ഷികോല്പന്നങ്ങള്
വിശേഷിച്ച്
പച്ചക്കറികളും പഴങ്ങളും
കയറ്റുമതി
ചെയ്യുന്നതിനു സംസ്ഥാനം
ആവിഷ്കരിച്ചിട്ടുള്ള
പ്രാേത്സാഹന പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
വിവിധ
വിളകള്‍ക്കായുള്ള
പ്രത്യേക കാര്‍ഷിക
മേഖലകള്‍
രൂപീകരിക്കുന്നതിനും
അഗ്രോപാര്‍ക്കുകള്‍
രൂപീകരിക്കുന്നതിനും
ശീതീകരണ സൗകര്യത്തോടെ
വെയര്‍ഹൗസുകള്‍
നിര്‍മ്മിച്ചു സംഭരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
ഉള്ള പദ്ധതികള്‍ വഴി
കാര്‍ഷിക മേഖലയെ
ആധുനികീകരിക്കാന്‍
നടത്തുന്ന യത്നത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
കാര്‍ഷികമേഖലയുടെ
ആധുനികീകരണത്തിനു
കാര്‍ഷിക സേവന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം എത്ര
പ്രയോജനപ്രദമാകുന്നുണ്ടെന്നു
പരിശോധിച്ചിട്ടുണ്ടോ
;വ്യക്തമാക്കുമോ?
പഴം
- പച്ചക്കറി ഉല്പാദനവും
വ്യാപനവും
വര്‍ദ്ധിപ്പിക്കുന്ന പദ്ധതി
3275.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷി വ്യാപനത്തിനും പഴം
പച്ചക്കറി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി നടപ്പിലാക്കുന്ന
പ്രധാന പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
വേനല്‍ക്കാല വിളയായി
കൃഷി ചെയ്യുന്ന
പച്ചക്കറിയിനങ്ങള്‍
ശേഖരിച്ച് മൂല്യ
വര്‍ദ്ധിത
ഉല്പ്പന്നങ്ങളാക്കുന്നതിനു
ഏതെല്ലാം പദ്ധതികള്‍
കൃഷി വകുപ്പിന്റെ
ചുമതലയില്‍
നടന്നുവരുന്നു എന്ന്
വിശദീകരിക്കുമോ;
(സി)
കര്ഷകന്
ന്യായമായ വില നല്കി
ഉല്പന്നങ്ങള്
ശേഖരിക്കുന്നതിന്
ചന്തകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
ആര്.സി.ഇ.പി
കരാര്‍
3276.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.സി.ഇ.പി
കരാര്‍ കരാര്‍
സംബന്ധിച്ച്സംസ്ഥാന
സര്‍ക്കാരിന്റെ
പരിമിതികള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്തിന്റെ
അഭിപ്രായം കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ?
ആര്.സി.ഇ.പി
കരാറിനെതിരെ സ്വീകരിച്ച
നടപടികള്‍
3277.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയെ
തകര്‍ക്കുന്ന
ആര്.സി.ഇ.പി
കരാറിനെതിരെ സംസ്ഥാന
സര്‍ക്കാര്‍
പ്രത്യേകിച്ച് കൃഷി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
കരാറില്‍
ഏര്‍പ്പെടുന്നതിനെതിരെ
പ്രതിഷേധവും ആശങ്കയും
അറിയിച്ചു കൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരുമായി
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കമുക്
തോട്ടങ്ങള്‍
നെല്പാടങ്ങളാക്കി
മാറ്റുന്നതിന്ആനുകൂല്യം
3278.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമുക്
കൃഷി ചെയ്തിരുന്ന
നെല്പാടങ്ങള് വീണ്ടും
നെല്‍കൃഷിയ്ക്കായി
പരിവര്‍ത്തനപ്പെടുത്തുന്നതിന്
കൃഷി വകുപ്പ്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കമുക്
തോട്ടങ്ങള്‍ വീണ്ടും
നെല്പാടങ്ങളാക്കി
മാറ്റുന്നതിന് ഇപ്പോള്‍
നല്കി വരുന്ന ധനസഹായം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
ധനസഹായം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കര്‍ഷക
ആത്മഹത്യ
3279.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തു;
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
അവകാശികള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
ഇതിനകം നല്‍കിയതെന്ന്
വിശദമാക്കാമോ?
കാര്‍ഷിക
മേഖലയില്‍ വിവരസാങ്കേതിക
വിദ്യയുടെ ഉപയോഗം
3280.
ശ്രീ.സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
വിവരസാങ്കേതിക
വിദ്യയുടെ പ്രയോഗം
എത്രമാത്രം
വ്യാപിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
ഡിജിറ്റല്‍
മാധ്യമങ്ങള്‍
ഉപയോഗിച്ച്ആധുനിക
കാര്‍ഷിക ശാസ്ത്രീയ
പരിചരണ മുറകള്‍
അവലംബിക്കുന്നതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
കൃഷി
സംബന്ധമായ
നൂതനാശയങ്ങള്‍
കര്‍ഷകര്‍ക്ക്
പരിചയപ്പെടുത്തുന്നതിനും
കാര്‍ഷിക വിജ്ഞാന
വ്യാപനത്തിനുമായി
കമ്മ്യൂണിറ്റി റേഡിയോ
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
കാര്‍ഷിക
കര്‍മ്മസേനകള്‍ക്ക്
കാര്‍ഷികയന്ത്രങ്ങള്‍
3281.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കൃഷിഭവന്
വഴി 2019-20
വര്‍ഷത്തില്‍ കാര്‍ഷിക
കര്‍മ്മസേനകള്‍ക്ക്
പുതിയ
കാര്‍ഷികയന്ത്രങ്ങള്‍
വിതരണം നടത്തുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണത്തിനെന്നുള്ള
വിശദാംശം നൽകുമോ;
(ബി)
കാര്‍ഷിക
കര്‍മ്മസേനകള്‍ക്ക്
നല്കിയിട്ടുളള
കാര്‍ഷിക യന്ത്രങ്ങളുടെ
അറ്റകുറ്റ
പ്രവൃത്തികള്‍ക്ക്
ഫണ്ട് നല്‍കുന്നത് കൃഷി
വകുപ്പ് ആണോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഇപ്രകാരം
അറ്റകുറ്റപ്പണികള്‍ക്ക്
എത്ര ഫണ്ടാണ്
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ?
തേന്‍ഗ്രാമം
പദ്ധതി
3282.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തില്‍
തേന്‍ഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിനായി
സമര്‍പ്പിച്ച
പ്രാേജക്ട്
എസ്.എച്ച്.എം
ഡയറക്ടര്‍ക്ക്
നല്‍കിയശേഷം (നമ്പര്‍
264/VIP/19-തീയതി
14.06.2019) പ്രസ്തുത
പ്രാേജക്ട്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
എസ്.എച്ച്.എം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പ്രാേജക്ട്
നടപ്പിലാക്കുവാന്‍ ഇനി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്നും
പ്രാേജക്ട് എന്ന്
നടപ്പിലാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(സി)
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തില്‍
തേന്‍ഗ്രാമം പദ്ധതി
നടപ്പിലാക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടാേ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമെന്ന്
അറിയിക്കാമാേ ?
കോഴിക്കോട്
ജില്ലയിലെ അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
3283.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട്
ജില്ലയില്‍ എത്ര പുതിയ
അഗ്രോ സര്‍വ്വീസ്
സെന്ററുകളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ; അവ
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
അഗ്രോ
സര്‍വ്വീസ് സെന്റര്‍
അനുവദിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ കാവുന്തറ
സര്‍വ്വീസ് സഹകരണ
ബാങ്ക് അഗ്രോ
സര്‍വ്വീസ് സെന്റര്‍
അനുവദിക്കുന്നതിനായി
നിവേദനം
സമര്പ്പിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കൃഷിനാശത്തിന്
നഷ്ടപരിഹാരം
3284.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷത്തിലെ
കാലവര്‍ഷത്തില്‍
കാസര്‍ഗോഡ് ബ്ലോക്കില്‍
എത്ര രൂപയുടെ കൃഷിനാശം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കൃഷിനാശത്തിന്
നഷ്ടപരിഹാരം
അനുവദിക്കുന്നതിനായി
സ്റ്റേറ്റ്
ഡിസാസ്റ്റര്‍
റസ്പോണ്‍സ് ഫണ്ടില്‍
നിന്നും
ഡിപ്പാര്‍ട്ട്മെന്റ്
വിഹിതമായും കാസര്‍ഗോഡ്
കൃഷി അസിസ്റ്റന്റ്
ഡയറക്ടര്‍ എത്ര രൂപയാണ്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
അപ്രകാരം
ആവശ്യപ്പെട്ട തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൃഷിനാശം
സംഭവിച്ചതിന്റെ
വിശദാംശങ്ങള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
ചാത്തന്‍ചാലിന്റെ
സംരക്ഷണ-നവീകരണ
പ്രവര്‍ത്തനങ്ങള്‍
3285.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി, കാടുകുറ്റി
പഞ്ചായത്തുകളിലായി
ഒഴുകുന്ന പ്രധാന
ജലസ്രോതസ്സായ
ചാത്തന്‍ചാലിന്റെ
സംരക്ഷണ-നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഇതിന്റെ
ഭാഗമായി നടപ്പാക്കുക
എന്ന് വ്യക്തമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന വിവിധ കാര്‍ഷിക
പദ്ധതികള്‍
3286.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക മേഖലയുടെ
സമഗ്ര വികസനം ലക്ഷ്യം
വെച്ച് ബാലുശ്ശേരി
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേരഗ്രാമം
പദ്ധതിയിലൂടെ
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
മണ്ഡലത്തിലെ കേര
കര്‍ഷകര്‍ക്ക്
ലഭിച്ചിട്ടുള്ളത്; ഈ
ആനുകൂല്യങ്ങള്‍ ഓരോ
പഞ്ചായത്തിലും എത്ര
കര്‍ഷകര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം നെല്‍കൃഷി
മെച്ചപ്പെടുത്തുന്നതിനായി
മണ്ഡലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
ഹരിത
കേരളം പദ്ധതി
3287.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഹരിത കേരളം പദ്ധതി
പ്രവര്‍ത്തനമാരംഭിച്ചതിന്
ശേഷം കാര്‍ഷിക
മേഖലയില്‍ എത്ര ശതമാനം
ഉല്പാദനവര്ദ്ധനവാണ്
മുന്‍ കാലങ്ങളെ
അപേക്ഷിച്ച്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പാഠം
ഒന്ന് പാടത്തേക്ക് പദ്ധതി
3288.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പും
പൊതുവിദ്യാഭ്യാസ
വകുപ്പും ചേര്‍ന്ന്
പാഠം ഒന്ന് പാടത്തേക്ക്
എന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്അറിയിക്കുമോ;
(ബി)
പുതുതലമുറയെ
കാര്‍ഷിക രംഗത്തേക്ക്
ആകര്‍ഷിക്കുന്നതിന്
ഇത്തരം പദ്ധതികള്‍
പ്രചോദനമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;വ്യക്തമാക്കാമോ?
സഹസ്ര
സരോവരം പദ്ധതി
3289.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹസ്ര
സരോവരം പദ്ധതി മുഖേന
നിലവില്‍ ജലാശയങ്ങളുടെ
നവീകരണം നടപ്പിലാക്കി
വരുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍വ്വഹണചുമതല
ആര്‍ക്കാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊല്ലം
ജില്ലയിലെ ജലാശയങ്ങള്‍
നവീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വിത്ത്
ബാങ്ക് പദ്ധതി
3290.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വിത്തിനങ്ങളുടെ
സംരക്ഷണത്തിനും
വ്യാപനത്തിനുമായി
ആധുനിക
സൗകര്യങ്ങളോടുകൂടിയുള്ള
വിത്ത് ബാങ്ക് പദ്ധതി
നടപ്പിലാക്കുന്നതിന്
കൃഷി വകുപ്പ് രണ്ട്
കോടി രൂപ കേരള കാര്‍ഷിക
സര്‍വ്വകലാശാലക്ക്
അനുവദിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗപ്പെടുത്തി
കാര്‍ഷിക സര്‍വ്വകലാശാല
പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
പദ്ധതിയുടെ പുരോഗതി
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
പട്ടാമ്പി,
മണ്ണുത്തി
എന്നിവിടങ്ങളില്‍
വിത്തു ബാങ്ക്
സ്ഥാപിക്കാനുള്ള
നടപടികളുടെ പുരോഗതി
വെളിപ്പെടുത്താമോ?
പാറശ്ശാല
മണ്ഡലത്തില്‍ കൃഷിവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
3291.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
കൃഷിവകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും,
അതിനായി വകയിരുത്തിയ
തുക എത്രയാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും
ഏതു
ഘട്ടത്തിലാണെന്നുള്ളതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
പുനര്‍ജ്ജനി
പദ്ധതിയിലൂടെ
പെരുങ്കടവിള
ഗ്രാമപഞ്ചായത്തിൽ
കൈവരിക്കാൻ
കഴിഞ്ഞിട്ടുള്ള
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
സുഗന്ധവിള
വികസന പദ്ധതി
3292.
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
കെ.യു. ജനിഷ് കുമാര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുരുമുളക്, ജാതി,
ഗ്രാമ്പു തുടങ്ങിയവയുടെ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സുഗന്ധവിള വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സുഗന്ധവിളകളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കുരുമുളക്
തോട്ടങ്ങളുടെ
പുനരുജ്ജീവനം,
കൃഷിവ്യാപനം
തുടങ്ങിയവയ്ക്കായി ഈ
പദ്ധതിയില്‍ പ്രത്യേക
പ്രാധാന്യം
നല്‍കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
സുഗന്ധവിളകളുടെ
സംയോജിത
കീടനിയന്ത്രണത്തിന്
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൊണ്ടാഴി
കേരഗ്രാമം പദ്ധതി
3293.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ല്‍ കൃഷി വകുപ്പ്
നടപ്പിലാക്കിയ
കൊണ്ടാഴി കേരഗ്രാമം
പദ്ധതിയുടെ പുരോഗതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ആകെ ചെലവഴിച്ച തുക എത്ര
;ഇനം തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഇതിനകം
എത്ര കര്‍ഷകര്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിച്ചിട്ടുണ്ട്;
(ഡി)
കേരകര്‍ഷകര്‍ക്ക്
വലിയ തോതില്‍
പ്രയോജനം ചെയ്യുന്ന
പ്രസ്തുത പദ്ധതി
കൂടുതല്‍
കൃഷിഭവനുകളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതി
3294.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
ആലത്തൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ആലത്തൂര്‍ മണ്ഡലത്തില്‍
ഇനി ഏതൊക്കെ
പദ്ധതികളാണ്
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകരക്ഷാ
പാക്കേജ്
3295.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടാകുന്ന
പ്രകൃതി ദുരന്തങ്ങള്‍
സംസ്ഥാനത്തെ കര്‍ഷകരുടെ
ജീവിതത്തെ സാരമായി
ബാധിച്ചുവെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മുമ്പെങ്ങുമില്ലാത്ത
വിധത്തില്‍
ഉണ്ടായിട്ടുള്ള
കാര്‍ഷിക ഉല്പന്ന വില
തകര്‍ച്ചയിലും, പ്രകൃതി
ദുരന്തങ്ങള്‍ മൂലമുള്ള
കൃഷിനാശത്തിലും ഉഴലുന്ന
കര്‍ഷകര്‍ക്ക്
എന്തൊക്കെ ആശ്വാസ
നടപടികളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇടുക്കിയിലും,
വയനാട്ടിലും ഉണ്ടായ
കര്‍ഷക
ആത്മഹത്യകള്‍ക്ക് കാരണം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത സ്ഥലങ്ങളില്‍
എന്തൊക്കെ ആശ്വാസ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിലവിലെ
സാഹചര്യത്തില്‍
കര്‍ഷകര്‍ക്ക്
മാത്രമായി ഒരു
കര്‍ഷകരക്ഷാ പാക്കേജ്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗുണമേന്മയുള്ള
വിത്തിനം
ലഭ്യമാക്കാന്നടപടി
3296.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ ഒട്ടേറെ
പദ്ധതികള്‍
നടപ്പിലാക്കിയ
സര്‍ക്കാര്‍
ഗുണമേന്മയുള്ള
വിത്തിനം ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വിശദമാക്കാമോ;
(ബി)
സൗജന്യമായി
കര്‍ഷകര്‍ക്ക്
ഗുണമേന്മയുള്ള
വിത്തിനം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കൃഷിവകുപ്പിന്
അനുവദിച്ച തുക
3297.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ പദ്ധതി
ഇനത്തില്‍
കൃഷിവകുപ്പിന് എന്ത്
തുക അനുവദിച്ചുവെന്നും
അതിൽ എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
ജെെവ
പച്ചക്കറി കൃഷി
വ്യാപനത്തിന് നടപടി
3298.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജെെവ
പച്ചക്കറി കൃഷി
വ്യാപനത്തിന് കൃഷി
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ ?
ജൈവകൃഷിക്കൂളള
പദ്ധതികള്‍
3299.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹനത്തിനായി
2017-18, 2018-19
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
പദ്ധതി
നടത്തിപ്പു മൂലം
കാര്‍ഷിക മേഖലയില്‍
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
ജൈവ
പച്ചക്കറി
വ്യാപിപ്പിക്കുന്നതിന്
ഇക്കോ ഷോപ്പ്
3300.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
പച്ചക്കറി
വ്യാപിപ്പിക്കുന്നതിന്
സംസ്ഥാനത്ത് ഉടനീളം
ആരംഭിച്ച ഇക്കോ
ഷോപ്പുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
നന്നായി
പ്രവത്തിക്കുന്ന ഇക്കോ
ഷോപ്പുകളില്‍ മറ്റ്
കാര്‍ഷിക ഉപകരണങ്ങള്‍,
വിത്തിനം, ജൈവ
കീടനാശിനി,
തുടങ്ങിയവയുടെ
വില്‍പ്പന
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
3301.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണത്തിന് ഒരു മുറം
പച്ചക്കറി എന്ന പദ്ധതി
ആവിഷ്കരിച്ചിരുന്നോ;
അത്
വിജയപ്രദമായിരുന്നോ;വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തുണ്ടായ
മഴക്കെടുതി പ്രസ്തുത
പദ്ധതിയെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;എങ്കില്‍
എന്ത് നാശനഷ്ടമാണ്
ഉണ്ടായതെന്ന്
വെളിപ്പെടുത്തുമോ;
(സി)
വിഷരഹിത
പച്ചക്കറികള്‍
സമാഹരിച്ച് വിതരണം
ചെയ്യുന്നതില്‍
ഹോര്‍ട്ടികോര്‍പ്പ്,വി.എഫ്.പി.സി.കെ.
എന്നിവയുടെ ഇടപെടല്‍
എത്രത്തോളം
വിജയപ്രദമാണ്;വിശദമാക്കുമോ;
(ഡി)
കാര്‍ഷിക
ഉത്പന്നങ്ങള്‍ നേരിട്ട്
കര്‍ഷകരില്‍ നിന്നും
സംഭരിച്ച് ന്യായവിലക്ക്
വിപണനം
നടത്തുന്നതിനുള്ള
സംവിധാനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇതരസംസ്ഥാന
പച്ചക്കറികളിലെ
കീടനാശിനിയുടെ അളവ്
പരിശോധിക്കാന്‍ നടപടി
3302.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍നിന്നും
കീടനാശിനികളും
വിഷാംശവും കലര്‍ന്ന
പച്ചക്കറികള്‍
കേരളത്തിലേക്ക്
എത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ
ഒരുവര്‍ഷത്തിനിടെ
ഇത്തരത്തിലുള്ള എത്ര
കേസുകള്‍ രജിസ്ട്രര്‍
ചെയ്തിട്ടുണ്ട്;
കുറ്റക്കാര്‍ക്കെതിരെ
എന്തൊക്കെ
ശിക്ഷാനടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കാമോ;
(ബി)
കീടനാശിനികള്‍
കലര്‍ന്ന പച്ചക്കറികള്‍
കേരളത്തിലേക്ക്
എത്താതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
ഇതരസംസ്ഥാന
പച്ചക്കറികളിലെ
കീടനാശിനിയുടെ അളവ്
പരിശോധിച്ചിട്ടുണ്ടോ;
പരിശോധനാഫലം
ലഭ്യമാക്കാമോ; ഇതിന്റെ
അടിസ്ഥാനത്തില്‍ ഓരോ
പച്ചക്കറിയിലുമുള്ള
കീടനാശിനികളുടെ അളവും
അവ എത്രത്തോളം
മനുഷ്യശരീരത്തിന്
ഹാനികരമാണ് എന്നതും
വ്യക്തമാക്കാമോ?
പച്ചക്കറികളുടെ
ഗുണനിലവാര പരിശോധന
3303.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലെ
വിപണിയിലേയ്ക്ക്
കൊണ്ടുവരുന്ന
പച്ചക്കറികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംസ്ഥാനത്തെ
അതിര്‍ത്തികളില്‍
സ്ഥിരം പരിശോധനാ
സംവിധാനം ഉണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലായെങ്കില്‍
അതിനുവേണ്ടി സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ ?
പച്ചക്കറികളുടെ
ഓണ്‍ലൈന്‍ വിതരണം
3304.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികള്‍
കഷ്ണങ്ങളാക്കി പാക്ക്
ചെയ്ത് ഓണ്‍ലൈനായി
വിതരണം ചെയ്യുന്നതിന്
ഹോര്‍ട്ടികോര്‍പ്പ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഏതൊക്കെ ജില്ലകളിലാണ്
ഇത്
നടപ്പിലാക്കുന്നത്എന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
പുതിയ മെഷ്യനറികള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഇതിന് എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തിനായി
പുതിയതായി ജീവനക്കാരെ
നിയമിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
നെല്‍കര്‍ഷകര്‍ക്കുള്ള
സാമ്പത്തിക സഹായം
3305.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നെല്ല്
സംഭരണം ആരംഭിക്കുവാന്‍
വൈകിയതുകാരണം
നെല്‍കര്‍ഷകര്‍ക്ക്
നെല്ല് കിട്ടിയവിലക്ക്
ഓപ്പണ്‍
മാര്‍ക്കറ്റില്‍
വിറ്റഴിക്കേണ്ടി വന്ന
നിസ്സഹായാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്‍കര്‍ഷകര്‍ക്ക്
നെല്ലിന്റെ
വില്‍പ്പനയില്‍ ഉണ്ടായ
നഷ്ടം, കാലാവസ്ഥ
മോശമായതിനെത്തുടര്‍ന്ന്
വിളവ് പൂര്‍ണ്ണമായി
കൊയ്തെടുക്കുവാന്‍
പറ്റാതായതുകൊണ്ടുണ്ടായ
നഷ്ടം എന്നിവയ്ക്ക്
നഷ്ടപരിഹാരമായി സംസ്ഥാന
സര്‍ക്കാര്‍
കര്‍ഷകര്‍ക്ക്
സാമ്പത്തിക സഹായം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
പ്രതികൂല
കാലാവസ്ഥയില്‍
കൊയ്തെടുത്ത നെല്ലിന്
ആവശ്യമായ ഉണക്ക്
പോരാത്തതിന്റെ പേരില്‍
മില്ലുടമകള്‍ നെല്ല്
സംഭരണം നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്
പരിഹാരമായി നെല്ല്
ഉണക്കുന്ന മെഷീന്
പാടശേഖരസമിതികള്‍ മുഖേന
വിതരണം ചെയ്യുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെല്ല്
ഉത്പാദനം
3306.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ
അടിസ്ഥാനത്തില്‍ എത്ര
ഏക്കര്‍ സ്ഥലത്താണ്
അധികമായി നെല്ല്
ഉത്പാദനം നടത്താന്‍
കഴിഞ്ഞതെന്നും ശരാശരി
എത്ര ടണ്‍ നെല്ലാണ്
ഉത്പാദിപ്പിച്ചതെന്നും
വിശദമാക്കുമോ?
വയനാട്
ജില്ലയില്‍
നെല്ക്കൃഷിയിലുണ്ടായ
വര്‍ദ്ധനവ്
3307.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നെല്‍ക്കൃഷിയില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
നെല്‍ക്കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട് ജില്ലയില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
നെല്ല്
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നമാക്കി
മാറ്റുന്നതിനുള്ള നടപടി
3308.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
നെല്ല് സംസ്കരിച്ച്
അരിയും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുമാക്കി
മാറ്റുന്നതിനും
കര്‍ഷകര്‍ക്ക് കൂടുതല്‍
വരുമാനം
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
?
കൈപ്പാട്
കൃഷി
3309.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
ചെറുകുന്ന്, കണ്ണപുരം,
ഏഴോം, പട്ടുവം
ഗ്രാമപഞ്ചായത്തുകളില്‍
കൈപ്പാട് കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
നബാര്‍ഡില്‍നിന്നും
ലഭ്യമാക്കിയ ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികളുടെ
നിര്‍മ്മാണപുരോഗതി
അറിയിക്കാമോ;
(ബി)
കൈപ്പാട്
മേഖലകളില്‍ കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
നെല്‍കൃഷി
3310.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി ചെയ്യുന്ന
സ്ഥലത്തിന്റെ വിസ്തൃതി
വര്‍ഷം തോറും
കുറഞ്ഞുവരുന്നുവെന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
നെല്‍കൃഷിയുടെ
വിസ്തൃതി നിലവില്‍
ഉള്ളതില്‍ നിന്നും
ഇനിയും
കുറയാതിരിക്കുവാനും
നെല്ലിന്റെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
നെല്‍കൃഷി
ലാഭകരമാക്കുന്നതിനും
കൂടുതല്‍ കര്‍ഷകരെ ഈ
മേഖലയില്‍
എത്തിക്കുന്നതിനും
ആവശ്യമായ ഇടപെടലുകള്‍
സര്‍ക്കാര്‍തലത്തില്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയ
കൃഷി വികാസ് യോജന
3311.
ശ്രീ.കെ.വി.വിജയദാസ്
,,
ജോര്‍ജ് എം. തോമസ്
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം
പദ്ധതികളാണ്ആരംഭിച്ചതെന്നും
അതുമൂലമുണ്ടായ പുരോഗതി
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ രാഷ്ട്രീയ
കൃഷി വികാസ് യോജനയുടെ
ഭാഗമായ
പ്രോഡക്റ്റിവിറ്റി
ഇംപ്രൂവ്മെന്റ് ഓഫ്
റൈസ്എന്ന പദ്ധതി
പ്രകാരം നടപ്പാക്കിയ
പ്രവര്‍ത്തികള്‍
എന്തെല്ലാമാണ്; ഇത്
നെല്‍കൃഷി മേഖലയില്‍
എന്തെല്ലാം ഗുണകരമായ
മാറ്റങ്ങള്‍ക്കാണ്
വഴിയൊരുക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സുസ്ഥിര
ആശയങ്ങള്‍
നെല്‍കൃഷിയില്‍
നടപ്പിലാക്കുന്നതിനായി
പദ്ധതിയധിഷ്ഠിത നൂറിന
പരിപാടിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഒരുപ്പൂകൃഷി
ഇരുപ്പൂകൃഷിയാക്കുന്നതിനുള്ള
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
ആയതിന്റെ പുരോഗതി
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ ഇരുപ്പൂകൃഷി
3312.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ഇത്തവണ
ഇരുപ്പൂകൃഷി ഇറക്കിയ
കര്‍ഷകരുടെ ഞാറ്റടികളും
വിത്തും പ്രളയത്തില്‍
നശിച്ചതിനാല്‍ വീണ്ടും
കൃഷി ഇറക്കുന്നതിന്
വിത്ത്ക്ഷാമം
നേരിടുന്നതിനാല്‍
വിത്ത് ലഭ്യമാക്കാനും
കൃഷിയ്ക്കാവശ്യമായ
മറ്റ് സഹായങ്ങള്‍
ചെയ്യാനും എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അതിന് വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെല്‍കൃഷി
വ്യാപിപ്പിക്കാന്‍
സ്വീകരിച്ച നടപടി
3313.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
ചെയ്യുന്നുണ്ടായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം എത്ര
ഹെക്ടര്‍ സ്ഥലത്ത് കൃഷി
ചെയ്യുവാന്‍
കഴിഞ്ഞിട്ടുണ്ട്;അറിയിക്കുമോ;
(സി)
നെല്‍കൃഷി
കൂടുതല്‍ സ്ഥലങ്ങളില്‍
വ്യാപിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടി
3314.
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍ ആയത്
പ്രോത്സാഹിപ്പിക്കുന്നതിനും
നെല്‍കൃഷിയുടെ വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് 2016-ന്
ശേഷം
നെല്ലുല്പാദനത്തില്
ഉണ്ടായ വര്‍ദ്ധനവ് എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കൃഷിഭൂമിയുടെ
വിസ്തൃതിയില്‍ ഉണ്ടായ
കുറവ് എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
എങ്കില്‍
തരിശ്ശായി കിടക്കുന്ന
വയലുകളും കോള്‍
നിലങ്ങളും കൃഷി
ചെയ്യുന്നതിനും കരനെല്‍
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഉടമസ്ഥര്‍
കൃഷി ചെയ്യാതെ
തരിശിടുന്ന
പ്രദേശങ്ങളില്‍
പ്രാദേശിക സ്വയം സഹായ
സംഘങ്ങള്‍ക്ക് കൃഷി
ചെയ്യുന്നതിന്
പ്രോത്സാഹനം നല്കുന്ന
കാര്യം പരിഗണിക്കുമോ?
നെല്‍കര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങളില്‍
വര്‍ദ്ധനവ്
3315.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നെല്‍കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങളില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടാേ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ ?
നെല്കൃഷിക്കാര്ക്കള്ള
ആനുകൂല്യ വിതരണം
3316.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിക്കാര്‍ക്ക്
സര്‍ക്കാര്‍
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യപ്പെടാതെ
തിരിച്ചുവരുന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തിലെ
കുഴല്‍മന്ദം,
തേങ്കുറിശ്ശി,
എരിമയൂര്‍,
മേലാര്‍കോട്,
ആലത്തൂര്‍, വണ്ടാഴി,
കിഴക്കഞ്ചേരി തുടങ്ങിയ
പഞ്ചായത്തുകളില്‍ വിവിധ
കാരണങ്ങളാല്‍
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യപ്പെടാതിരുന്ന
കര്‍ഷക കുടുംബങ്ങളുടെ
കണക്ക് വ്യക്തമാക്കാമോ;
(സി)
കൃഷിയുടമ
മരണപ്പെട്ട് യഥാസമയം
ബന്ധപ്പെട്ട അവകാശികള്‍
അപേക്ഷ
സമര്‍പ്പിച്ചിട്ടില്ല
എന്ന കാരണത്താല്‍
ആനുകൂല്യം നഷ്ടപ്പെട്ട
കര്‍ഷക കുടുംബങ്ങള്‍
എത്രയെന്നും ലഭിക്കേണ്ട
തുകയെത്രയെന്നും
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
നീര
ഉല്പാദകര് നേരിടുന്ന
പ്രതിസന്ധി
3317.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്പാദക സംഘങ്ങള്‍
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളീകേര
കര്‍ഷകര്‍ വളരെയേറെ
പ്രതീക്ഷയോടെ
കാത്തിരുന്ന ഈ പദ്ധതി
തുടക്കത്തില്‍ തന്നെ
പിന്നോട്ട് പോകുന്നതിന്
ഉണ്ടായ കാരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
നാളീകേര
വികസന ബോര്‍ഡ് നീര
ഉല്പാദകര്ക്കായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
നീര
ഉല്പാദനത്തില്
നിലവിലുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ഉല്പാദക സംഘങ്ങളെ
പുനരുദ്ധരിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
തൃശ്ശൂര്‍
പ്രിന്‍സിപ്പല്‍
അഗ്രിക്കള്‍ച്ചറല്‍
ഓഫീസിലെ ഓഡിറ്റ് വിഭാഗം
നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ 2012
ലെ സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ചെറുകിട
കര്‍ഷകര്‍ക്ക്
പെന്ഷന് അനുവദിച്ച
കൃഷി ഓഫീസര്‍മാരും അത്
കൈപ്പറ്റിയ കര്‍ഷകരും
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഓഡിറ്റില്‍
തടസ്സവാദമുന്നയിച്ചതുമൂലം
കര്‍ഷകരുടെ ബാങ്ക്
അക്കൗണ്ടുകളില്‍
നിന്നും അവരുടെ
പെന്ഷന് തുക തിരിച്ച്
പിടിക്കുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ഇടപെട്ട്
കര്‍ഷകര്‍ക്കുണ്ടായ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരഗ്രാമ
പദ്ധതി മുഖേന തെങ്ങു കൃഷി
3318.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതി പ്രകാരം
സംസ്ഥാനത്ത് ഉണ്ടായ
പുരോഗതിയുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുടങ്ങിയ കേരഗ്രാമ
പദ്ധതി വഴി പുതുതായി
എത്ര ഹെക്ടര്‍ തെങ്ങു
കൃഷി
ആരംഭിച്ചിട്ടുണ്ടെന്നും
ഈ മേഖലയില്‍ എന്തൊക്കെ
പുരോഗതിയാണ്
ഉണ്ടായിട്ടുളളതെന്നും
വ്യക്തമാക്കാമോ?
കേരഗ്രാമം
പദ്ധതി
3319.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ എത്ര കൃഷി
ഭവനുകളില്‍ കേരഗ്രാമം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ ഈ
പദ്ധതിയ്ക്കായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നാളികേരത്തിന്
താങ്ങുവില
3320.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്
നിലവില്‍ താങ്ങുവില
നിശ്ചയിച്ചിട്ടുണ്ടോ;
ആയത് എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
കേര
കര്‍ഷകരെ
പ്രോല്‍സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
3321.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.സി.ഇ.പി.
കരാറിന്റെ
വെളിച്ചത്തില്‍
സംസ്ഥാനത്തെ റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരാര്‍ കാർഷിക മേഖലയെ
എങ്ങനെ ബാധിക്കുമെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്റെ
ഇതു സംബന്ധിച്ച
ആശങ്കകള്‍
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പ്രഖ്യാപിച്ചിട്ടുള്ള
വില സ്ഥിരതാ
പദ്ധതിയില്‍ ഒരു കിലോ
റബ്ബറിന് നിശ്ചയിച്ച
വില നൂറ്റി അമ്പത് രൂപ
എന്നത്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
നെല്‍
കര്‍ഷകര്‍ക്ക് ഉല്പാദന
ബോണസ്സ്
3322.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍ കര്‍ഷകര്‍ക്ക്
ഉല്പാദന ബോണസ്സായി
ഇപ്പോള്‍ എത്ര തുകയാണ്
ഒരു ഹെക്ടറിന് നല്കി
വരുന്നത് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉല്പാദന ബോണസ്സ്
വര്‍ദ്ധിപ്പിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കര്‍ഷകരില്‍
നിന്നും പച്ചക്കറി
ശേഖരിക്കുന്നഏജന്സികള്
3323.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൃഷി
വകുപ്പിന് കീഴിലുളള
ഏതെല്ലാം ഏജന്‍സികള്‍
കര്‍ഷകരില്‍ നിന്നും
പച്ചക്കറി
ശേഖരിച്ചിട്ടുണ്ടെന്നും
അത് എത്ര
രൂപയ്ക്കാണെന്നും
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ ഓരോ
ഏജന്‍സിയും ഓരോ
വര്‍ഷവും കര്‍ഷകര്‍ക്ക്
നല്‍കേണ്ടിയിരുന്ന തുക
എത്രയെന്നും അതില്‍
എത്ര തുക നല്‍കിയെന്നും
ഇനി എത്ര തുക കുടിശ്ശിക
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
കുടിശ്ശിക തുക
നല്‍കുന്നതിനുളള
കാലതാമസത്തിന്റെ
കാരണമെന്തെന്ന്
വെളിപ്പെടുത്താമോ; ഈ
തുക എന്നത്തേക്ക്
നല്‍കുമെന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
പെന്ഷന്
3324.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
മുന്‍സിപ്പാലിറ്റി,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവിടങ്ങളില്‍
നിന്നും കര്‍ഷക
പെന്ഷന്
വാങ്ങുന്നവരുടെ
എണ്ണമെത്രയെന്ന്
മുന്‍സിപ്പാലിറ്റി,
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കര്‍ഷക പെന്ഷന്
ലഭ്യമാക്കുന്നതിനായുള്ള
അപേക്ഷകള്‍ പ്രസ്തുത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ കൃഷി
ഭവനുകളില്‍
തീര്‍പ്പാക്കാതെ
അവശേഷിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
3325.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
രണ്ടു മഹാപ്രളയങ്ങളില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുളള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നഷ്ടപരിഹാരം
നല്‍കുന്നതിനായി കൃഷി
വകുപ്പ് ഓരോ
ജില്ലയ്ക്കും എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറനാട്
നിയോജകമണ്ഡലത്തിലെ
കൃഷിനാശം സംഭവിച്ച എത്ര
കര്‍ഷകര്‍ക്ക്/കര്‍ഷക
സംഘടനകള്‍ക്ക്
നാളിതുവരെയായി
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പുതുതായി
എത്രപേര്‍ നഷ്ടപരിഹാരം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
നല്‍കിയിട്ടുണ്ട്;
അവയില്‍ എത്ര
ആളുകള്‍ക്ക്
നഷ്ടപരിഹാരം നല്കി;
എത്ര അപേക്ഷകള്‍
നിരസിച്ചു; വിശദാംശം
അറിയിക്കുമോ?
വര്‍ക്കല
മണ്ഡലത്തില്‍ ഉണ്ടായ കൃഷി
നാശനഷ്ടം
3326.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍ വര്‍ക്കല
മണ്ഡലത്തില്‍ എത്ര
രൂപയുടെ കൃഷി നാശനഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന് ഇതിനകം
എത്ര രൂപ ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ കൃഷിനാശം
സംഭവിച്ചതിനെത്തുടര്‍ന്ന്
ധനസഹായം ലഭിക്കുന്നതിന്
എത്ര അപേക്ഷകളാണ്
കര്‍ഷകരില്‍ നിന്നും
ലഭിച്ചിട്ടുള്ളതെന്നും
ആയതില്‍ എത്ര പേര്‍ക്ക്
ധനസഹായം
അനുവദിച്ചുവെന്നും
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ കൃഷിനാശം
3327.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-ലെ
പ്രളയത്തില്‍ തൃശ്ശൂര്‍
ജില്ലയിലുണ്ടായ കൃഷി
നാശം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഓരോ വിള
തിരിച്ചുള്ള
നഷ്ടത്തിന്റെ കണക്ക്
ലഭ്യമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ കൃഷിനാശം
3328.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ലെ പ്രളയത്തില്‍
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര ഹെക്ടര്‍ കൃഷിഭൂമി
കൃഷിയോഗ്യമല്ലാതായിട്ടുണ്ടെന്ന്
അറിയിക്കാമോ;
പഞ്ചായത്ത് തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രളയത്തില്‍
മണ്ഡലത്തിലുണ്ടായ
കൃഷിനാശം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും കൃഷി
നാശം സംഭവിച്ച
നിലമ്പൂര്‍ മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക് സഹായധനം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത ധനസഹായവിതരണം
എന്ന് നടത്താന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പ്രളയാനന്തര
കാര്‍ഷിക കേരളത്തിന്റെ
പുനരുദ്ധാരണം
3329.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്നടിഞ്ഞ കാര്‍ഷിക
കേരളത്തെ വീണ്ടും
പടുത്തുയര്‍ത്തുന്നതിന്
നടത്തുന്ന
കര്‍മ്മപരിപാടികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പ്രളയാനന്തരം
പുന:കൃഷിക്കുള്ള
വിത്ത്, നടീല്‍
വസ്തുക്കള്‍ എന്നിവ
വിതരണം ചെയ്യുന്നുണ്ടോ;
അറിയിക്കാമോ;
(സി)
നവകാര്‍ഷിക
കേരളത്തിന്റെ
പുനരുദ്ധാരണവും
പുനരുജ്ജീവനവും
ലക്ഷ്യമിട്ട് മാതൃകാ
കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
മുഴുവന്‍ കാര്‍ഷിക
വായ്പകള്‍ക്കും ഒരു
വര്‍ഷത്തേക്ക്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയത്തില്‍
കാര്‍ഷിക വിളകള്‍
നശിച്ചവര്ക്ക്പുനരുജ്ജീവന
പാക്കേജ്
3330.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ കാര്‍ഷിക
വിളകള്‍ നശിച്ചത് മൂലം
കര്‍ഷകര്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വിളകള്‍ക്ക് എത്ര രൂപ
നിരക്കില്‍ എത്ര
പേര്‍ക്ക് നല്‍കിയെന്ന
കാര്യം ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
കര്‍ഷകര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
പുനരുജ്ജീവന പാക്കേജ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന കൃഷിയിടങ്ങള്‍
പുനസ്ഥാപിക്കുന്നതിന്
അനുവദിച്ച പ്രവൃത്തികള്‍
3331.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പഴയന്നൂര്‍,
വടക്കാഞ്ചേരി കൃഷി
അസിസ്റ്റന്റ് ഡയറക്ടര്‍
ആഫീസ് പരിധിയില്‍ 2018
ലെ മഹാപ്രളയത്തില്‍
ഇടിഞ്ഞുപോയ വയലോരങ്ങളും
തകര്‍ന്ന തോടിന്റെ
കരകളും,
മണ്ണുവന്നമര്ന്ന കൃഷി
ഇടങ്ങളും
എത്രയുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇവ
പുനസ്ഥാപിക്കുന്നതിനായി
ചേലക്കര
നിയോജകമണ്ഡലത്തിലെ
തിരുവില്വാമല,
പഴയന്നൂര്‍, കൊണ്ടാഴി,
ചേലക്കര, പാഞ്ഞാള്‍,
മുള്ളൂര്‍ക്കര,
വരവൂര്‍, വള്ളത്തോള്‍
നഗര്‍, ദേശമംഗലം എന്നീ
കൃഷിഭവന് പരിധികളില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
പ്രളയത്തില്‍
പാലക്കാട് ജില്ലയിലുണ്ടായ
കൃഷിനാശം
3332.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍ പാലക്കാട്
ജില്ലയിലുണ്ടായ
കൃഷിനാശം
കണക്കാക്കിയിട്ടുണ്ടാേ;ഉണ്ടെങ്കില്‍
ഓരാേ വിള തിരിച്ചുള്ള
നഷ്ടത്തിന്റെ കണക്ക്
താലൂക്ക്
അടിസ്ഥാനത്തില്‍
വിശദമാക്കാമാേ;
(ബി)
2018
ലെ പ്രളയത്തില്‍ നശിച്ച
കൃഷിക്ക്
നഷ്ടപരിഹാരമായി
പാലക്കാട് ജില്ലയില്‍
തുക വിതരണം
ചെയ്തിട്ടുണ്ടാേ;ഉണ്ടെങ്കില്‍
അതിന്റെ കണക്ക് തരം
തിരിച്ച് താലൂക്ക്
അടിസ്ഥാനത്തില്‍
നല്‍കാമാേ?
പ്രളയത്തില്‍
ബാലുശ്ശേരി മണ്ഡലത്തിലെ
കാര്‍ഷിക മേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍
3333.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റ് മാസത്തില്‍
ഉണ്ടായ പ്രളയത്തില്‍
ബാലുശ്ശേരി മണ്ഡലത്തിലെ
കാര്‍ഷിക മേഖലയില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രധാനമായും
ഏതൊക്കെ വിളകള്‍ക്കാണ്
നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കൃഷിയെ
മാത്രം ആശ്രയിച്ച്
ജീവിതം നയിക്കുന്ന
കര്‍ഷകര്‍ക്ക് സംഭവിച്ച
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ വാഴകൃഷി
3334.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ വാഴകൃഷി
നടത്തി വരുന്നത് ഏത്
കൃഷിഭവന്റെ
കീഴിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയിലെ
വാഴകര്‍ഷകര്‍ക്ക്
പ്രളയത്തെ തുടര്‍ന്നും
അല്ലാതെയും കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തിലും ഇൗ
സാമ്പത്തിക
വര്‍ഷത്തിലും ഉണ്ടായ
നാശ നഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരത്തുക
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ
വീതമാണ് ഓരോ കൃഷി
ഭവന് മുഖേനയും
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ കൃഷിനാശം
3335.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ പ്രളയത്തില്‍
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
എത്ര രൂപയുടെ കൃഷിനാശം
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഇനം
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ;
(സി)
കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട നഷ്ട
പരിഹാരം എത്രയെന്ന്
മണ്ഡലത്തിലെ
കൃഷിഭവനുകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
പാടശേഖരങ്ങളുടെ
സംരക്ഷണം
3336.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
അങ്ങാടിപ്പുറം
പഞ്ചായത്തിലെ
ചാത്തനല്ലൂര്‍, പുപ്പലം
പാടശേഖരങ്ങള്‍ വെളളം
കയറി കൃഷി നാശം
സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാടശേഖരങ്ങള്‍ വെളളം
കയറി കൃഷിനാശം
സംഭവിക്കുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കാരണങ്ങള്‍ക്ക്
ഫലപ്രദമായ രീതിയില്‍
ശാശ്വത പരിഹാരം
കാണുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ചെറുപുഴയിലേക്ക്
ഒഴുകി എത്തുന്ന
തോടിന്റെ സംരക്ഷണഭിത്തി
കാലോചിതമായി പുതുക്കി
പണിയുന്നതിന് വകുപ്പ്
തലത്തില്‍ നടപടികള്‍
സ്വീകരിക്കുമോ?
മൊറട്ടോറിയത്തിനായി
അപേക്ഷ നല്കിയ കര്‍ഷകര്‍
3337.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ കൃഷിയും
ചെറുകിട വ്യവസായ
യൂണിറ്റുകളും നശിച്ച
എത്ര പേർക്കാണ്
മൊറട്ടോറിയം ആനുകൂല്യം
പ്രഖ്യാപിച്ചതെന്ന്
അറിയിക്കുമോ;
(ബി)
എത്ര
കര്‍ഷകര്‍
മൊറട്ടോറിയത്തിനായി
അപേക്ഷിച്ചുവെന്നും
എത്രപേര്‍ക്ക്
മൊറട്ടോറിയം
ലഭ്യമായെന്നും
വ്യക്തമാക്കുമോ;
(സി)
മൊറട്ടോറിയത്തിനായി
അപേക്ഷ നല്കിയ
കര്‍ഷകരുടെ എണ്ണം
കുറവാണെങ്കില്‍ അത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ?
കോട്ടയം
ജില്ലയിലെ കാര്‍ഷിക വികസന
സമിതി അംഗങ്ങള്‍
3338.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ
കൃഷിഭവനുകളില്‍
രൂപീകരിച്ചിട്ടുള്ള
കാര്‍ഷിക വികസന
സമിതികളില്‍ കാര്‍ഷിക
പരിജ്ഞാനമുളളവരും
കൃഷിക്കാരുമായ പുതിയ
ആളുകളെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
കോട്ടയം ജില്ലയിലെ കൃഷി
ഭവനുകളിലെ കാര്‍ഷിക
വികസന സമിതിയിലെ
അംഗങ്ങള്‍ ആരെല്ലാമാണ്;
കൃഷിഭവനുകള്‍
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
കാര്‍ഷിക
വികസന സമിതിയിലേക്ക്
അംഗങ്ങളെ
തെരഞ്ഞെടുക്കുന്നത്
സര്‍ക്കാരിന്റെ ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
പകര്‍പ്പ്
ലഭ്യമാക്കുമോ?
കൃഷിയിടങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
3339.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തില്‍ കൃഷി
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായമാണ്
നല്കിവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്കൃഷിയിടങ്ങള്ക്ക്ഇന്ഷുറന്സ്
പരിരക്ഷ
ഉറപ്പുവരുത്തുന്നതിന്എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
മാരക
രാസവസ്തുക്കള്‍ അടങ്ങിയ
കളനാശിനികളുടെ ഉപയോഗം
3340.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്ടുമുറ്റത്തെയും
പാടങ്ങളിലെയും
റോഡരികിലെയും
പുല്ലുകളും കളകളും
നശിപ്പിക്കാന്‍ മാരക
രാസവസ്തുക്കള്‍ അടങ്ങിയ
കളനാശിനികള്‍
ഉപയോഗിക്കുന്ന പ്രവണത
കൂടി വരുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ ഉപയോഗം
ജനങ്ങളുടെയും മറ്റു
ജീവജാലങ്ങളുടെയും
ആരോഗ്യത്തെ ഏതു
തരത്തില്‍
ബാധിക്കുന്നുവെന്നത്
പഠനവിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
വീര്യം കൂടിയ
മാരകവിഷാംശങ്ങള്‍
അടങ്ങിയ കളനാശിനികളുടെ
ഉപയോഗം കുറയ്ക്കുവാന്‍
വേണ്ട
ബോധവത്കരണപരിപാടികള്‍
വകുപ്പ് നടത്തുമോ; പകരം
താരതമ്യേന സുരക്ഷിതമായ
മറ്റു മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുമോ;
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കീടനാശിനി വിപണനം
3341.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മാരകവിഷമുളള
കീടനാശിനികള്‍ വിപണനം
നടത്തുന്നത്
നിരോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
ജില്ലയില്‍
ഇത്തരത്തില്‍ വ്യാപകമായ
തോതില്‍ കീടനാശിനികള്‍
അന്യസംസ്ഥാനങ്ങളില്‍
നിന്നും അതിര്‍ത്തി
ജില്ലകളില്‍ നിന്നും
യഥേഷ്ടം എത്തിച്ച്
വില്പന നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഫാമുകളില്‍ ഇവ
ഉപയോഗിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
3342.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കര്‍ഷകരുടെ വായ്പകള്‍
എഴുതിത്തള്ളി എന്ന്
അറിയിക്കുമോ; ആയതിന്‍െറ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
ഓഫീസുകള്‍ സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ ; പ്രസ്തുത
ഓഫീസുകളുടെ ഔദ്യോഗിക
മേല്‍വിലാസങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കര്‍ഷക
കടാശ്വാസ കമ്മീഷന്
മെമ്പര്‍ സെക്രട്ടറി,
മെമ്പര്‍മാര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
കടാശ്വാസ പ്രവര്‍ത്തനങ്ങള്‍
3343.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക കടാശ്വാസ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
കടാശ്വാസം
നല്‍കുന്നതിനുള്ള
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രളയം
മൂലം കൃഷി നാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
പ്രത്യേക സഹായം
നല്‍കുന്നകാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
കര്‍ഷകര്‍
എടുത്തിട്ടുള്ള
വായ്പകള്ക്ക്മൊറട്ടോറിയം
3344.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം പ്രളയം
ബാധിച്ച എല്ലാ
വില്ലേജുകളിലേയും
കര്‍ഷകര്‍
എടുത്തിട്ടുള്ള
വായ്പകള്‍ക്ക് ആഗസ്റ്റ്
23മുതല്‍ ഒരു
വര്‍ഷത്തേക്ക്
മൊറട്ടോറിയം
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഏതൊക്കെ
വായ്പകള്‍ക്കാണ് ഈ
ആനുകൂല്യം
ലഭിക്കുന്നത്;
വിദ്യാഭ്യാസ
വായ്പയ്ക്ക് ഈ
ആനുകൂല്യം
നല്കുന്നുണ്ടോ;
(സി)
വായ്പാ
കുടിശ്ശിക
ഇല്ലാത്തവര്‍ക്ക്
മാത്രമേ മൊറട്ടോറിയമായി
വായ്പ
പുനര്‍ക്രമീകരിക്കുവാന്‍
അനുമതി
നല്‍കിയിട്ടുള്ളൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കിയിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
മോറട്ടോറിയം
സമയത്ത്
അടയ്ക്കേണ്ടിയിരുന്ന
പലിശ, തുക
തിരിച്ചടയ്ക്കുമ്പോള്‍
ബാക്കിയുള്ള വായ്പ
തുകയില്‍
ഉള്‍പ്പെടുത്തുമോ;
അതുമൂലം പ്രതിമാസ
തിരിച്ചടവ് തുക
ഉയരുവാന്
സാധ്യതയില്ലേയെന്ന്
വ്യക്തമാക്കുമോ?
വായ്പകള്‍ക്ക്
മൊറട്ടോറിയം
3345.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൊറട്ടോറിയം ഏതൊക്കെ
വായ്പകള്‍ക്കാണ്
ബാധകമാക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ദേശസാത്കൃത
ബാങ്കുകളില്‍ നിന്നും
എടുത്തിട്ടുള്ള
വായ്പകള്‍ക്ക്
മൊറട്ടോറിയം ബാധകമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതിലേക്കായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
വായ്പകള്‍ക്ക്
മൊറട്ടോറിയം
ഏര്‍പ്പെടുത്തിയ
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
പ്രധാനമന്ത്രി
കിസാന്‍ സമ്മാന്‍ പദ്ധതി
3346.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
കിസാന്‍ സമ്മാന്‍
പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
എത്ര
കര്‍ഷകര്‍ക്കാണ് ഇതുവരെ
ഈ പദ്ധതി വഴി സഹായം
നൽകിയിരിക്കുന്നത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
എത്ര
തുകയാണ് ഓരോ
കര്‍ഷകര്‍ക്കും
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
3347.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നിലവില്‍
പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്ന
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പുതിയതായി അനുവദിച്ച
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പുതിയതായി
അനുവദിച്ച സെന്ററുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിശദമാക്കാമോ?
അഗ്രോപാര്‍ക്കുകള്‍
3348.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
സജി ചെറിയാന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയില്‍
പ്രത്യേകിച്ച്
പച്ചക്കറിയുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുകയെന്ന
സര്‍ക്കാരിന്റെ
ലക്ഷ്യത്തിന്,
കാലാവസ്ഥാ വ്യതിയാനവും
പരിണിതഫലമായ
ആവര്‍ത്തിച്ചുള്ള
കൊടുംപ്രളയവും
വരള്‍ച്ചയും ഏല്പിച്ച
കനത്ത ആഘാതം
അതിജീവിക്കുന്നതിന്
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കാമോ;
അറുപത്തിയഞ്ചു
ലക്ഷത്തോളം കുടുംബങ്ങളെ
പങ്കാളികളാക്കി
പച്ചക്കറി കൃഷി ജനകീയ
പ്രസ്ഥാനമാക്കിത്തീര്ക്കാന്
സാധ്യമായിട്ടുണ്ടോ;
(ബി)
വാണിജ്യാടിസ്ഥാനത്തിലുള്ള
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനു
ജലസേചന സൗകര്യം,
നല്ലയിനം വിത്ത്, വളം,
കീടനാശിനി തുടങ്ങിയ
പശ്ചാത്തല സൗകര്യങ്ങള്‍
ഒരുക്കുന്നതിനു
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
സംസ്ഥാനം
തരിശുരഹിതമാക്കുന്നതിനുള്ള
പരിപാടിയെക്കുറിച്ചുമുള്ള
വിശദ വിവരം
ലഭ്യമാക്കുമോ;
(സി)
കാര്‍ഷിക
രംഗത്തെ സുസ്ഥിര വികസനം
സാധ്യമാക്കുന്നതിന്
മൂല്യവര്ദ്ധിതതോല്പന്നങ്ങളുടെ
നിര്‍മ്മാണം
വ്യാപകമാക്കുന്നതിനുദ്ദേശിച്ചുകൊണ്ടുള്ള
അഗ്രോപാര്‍ക്കുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ?
അഗ്രോപാര്‍ക്കുകളുടെ
നടത്തിപ്പ്
3349.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കാര്‍ഷിക വിളകളില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
അഗ്രോ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പാര്‍ക്കുകളുടെ
നടത്തിപ്പ്
എപ്രകാരമായിരിക്കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;അതിനായി
കമ്പനി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അഗ്രോ
പാര്‍ക്ക് വഴിയുള്ള
ഉല്പന്നങ്ങള് എപ്രകാരം
വിപണനം ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരഫെഡിലെ
നിയമനം
3350.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിലെ
ഏതെങ്കിലും തസ്തികയിലെ
നിയമനം
പി.എസ്.സി.-യ്ക്ക്
വിടണമെന്ന കോടതി
ഉത്തരവ് നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവ് എന്നാണ്
ലഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് ലഭ്യമായശേഷം ഈ
തസ്തികകളിലേയ്ക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അതിന്റെ
സാഹചര്യമെന്താണെന്നും
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
3351.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ 2019-20
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
അഗ്രോ സര്‍വ്വീസ്
സെന്ററുകളാണ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇത്
ഏതൊക്കെ പഞ്ചായത്തിലാണ്
ആരംഭിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
അഗ്രോ സര്‍വ്വീസ്
സെന്ററിനും എത്ര ലക്ഷം
രൂപയാണ്
അനുവദിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ജില്ലയിലെ ഏതെങ്കിലും
ബ്ലോക്ക് പഞ്ചായത്തില്‍
അഗ്രോ സര്‍വ്വീസ്
സെന്റര്‍
അനുവദിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൃഷി
ആഫീസര്‍ തസ്തികയിലെ
ഒഴിവുകള്‍
3352.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷിഭവനുകളില്‍ കൃഷി
ആഫീസര്‍ തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഒഴിവുകളാണുളളതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
വിശദമാക്കാമോ?
തൃശ്ശൂര്‍
ജില്ലയില്‍ നടപ്പിലാക്കി
വരുന്ന കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
3353.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ സുസ്ഥിര
വികസനത്തിനായി
തൃശ്ശൂര്‍ ജില്ലയില്‍
നടപ്പിലാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍
പ്രസ്തുത പദ്ധതികളിലൂടെ
എത്ര തുക തൃശ്ശൂര്‍
ജില്ലയില്‍
ചെലവഴിച്ചിട്ടുണ്ടെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ?
നെന്മാറ
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
3354.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നെന്മാറ
നിയോജക മണ്ഡലത്തില്‍
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
എറണാകുളം
ജില്ലയില്‍
വി.എഫ്.പി.സി.കെ. സ്വാശ്രയ
വിപണി കര്‍ഷകര്‍ക്കുളള
സബ്സിഡി
3355.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ വെജിറ്റബിൾ
& ഫ്രൂട് പ്രൊമോഷൻ
കൗൺസിൽ കേരളം
(വി.എഫ്.പി.സി.കെ.)യുടെ
എത്ര സ്വാശ്രയ
വിപണികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
ഹോർട്ടികൾച്ചർ മിഷന്റെ
2018-19 ലെ വാഴ,
ഹെെബ്രിഡ് പച്ചക്കറി,
പെെനാപ്പിള്‍ എന്നിവ
കൃഷി ചെയ്ത
കര്‍ഷകര്‍ക്കുളള
സബ്സിഡി തുക എറണാകുളം
ജില്ലയില്‍ എത്ര
വി.എഫ്.പി.സി.കെ.
സ്വാശ്രയ വിപണികളിലെ
കര്‍ഷകര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
എറണാകുളം
ജില്ലയില്‍ ഇനി
ഏതെല്ലാം സ്വാശ്രയ
വിപണികളാണ് പ്രസ്തുത
സബ്സിഡി തുക വിതരണം
ചെയ്യുവാനുളളത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സബ്സിഡി തുക വിതരണം
നടത്തുവാന്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
സബ്സിഡി തുക
എന്നത്തേക്ക് വിതരണം
ചെയ്യുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(എഫ്)
സബ്സിഡി
തുക വേഗത്തില്‍ വിതരണം
ചെയ്യുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ദേവികുളം
മണ്ഡലത്തില്‍ കര്‍ഷക
കടാശ്വാസ കമ്മീഷന് മുഖേന
വിതരണം ചെയ്തിട്ടുള്ള
ആനുകൂല്യങ്ങള്‍
3356.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
കര്‍ഷക കടാശ്വാസ
കമ്മീഷന് മുഖേന വിതരണം
ചെയ്തിട്ടുള്ള
ആനുകൂല്യങ്ങള്‍
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ആയതിന്റെ
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ കൃഷി വകുപ്പ്
പ്രവൃത്തികള്‍
3357.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം കൃഷി
വകുപ്പ് വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര നിയമസഭാ
മണ്ഡലത്തില്‍
നിര്‍ദ്ദേശിച്ചതും
അനുവദിച്ചതുമായ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
നടപ്പിലാക്കിയവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാനുള്ളവ
ഏതെന്നും ഇവ
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെന്നും
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പ്രളയാനന്തര
പദ്ധതികള്‍
3358.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആസൂത്രണ
സാമ്പത്തികകാര്യ
(ആര്.കെ.ഐ)
വകുപ്പിന്റെ
13.08.2019-ലെ നം.
(കെെ) 25/19 ഉത്തരവ്
പ്രകാരം റീ ബില്‍ഡ്
കേരള ഇനിഷ്യേറ്റിവിൽ
ഉള്‍പ്പെടുത്തുന്നതിനായി
കൃഷി വകുപ്പ്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടപ്പാക്കുവാന്‍
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കി തുക
തിട്ടപ്പെടുത്തുന്ന
പ്രളയാനന്തര പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പഞ്ചായത്തുകളെ
തരിശുരഹിതമാക്കാ൯ പദ്ധതി
3359.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
4.9.19-
ലെ 1757/19 -ാം നമ്പര്‍
കത്തിനൊപ്പം
ചെങ്ങന്നൂര്‍
എം.എല്‍.എ.
സമര്‍പ്പിച്ച,
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളെയും
തരിശുരഹിതമാക്കുക എന്ന
ലക്ഷ്യത്തോടെയുളള
62.14 കോടി രൂപയുടെ
വിശദമായ
പദ്ധതിരേഖയ്ക്ക് അനുമതി
ലഭ്യമാക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഈവര്‍ഷം
ആരംഭിക്കുന്നതിനായി
പ്രത്യേക പരിഗണന നല്കി
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
മണ്ഡലത്തില്‍ തനിനാടന്‍ എന്ന
പദ്ധതി
3360.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാടന്‍
മാവുകളുടെ പ്രചരണവും
തനിനാടന്‍
ഉല്പന്നങ്ങളുടെ
വിപണനവും മുന്‍
നിര്‍ത്തി ചാത്തന്നൂര്‍
മണ്ഡലത്തില്‍
"തനിനാടന്‍" എന്ന
പദ്ധതി
നടപ്പിലാക്കുന്നതിനായി
തയ്യാറാക്കപ്പെട്ട
പ്രാേജക്ട്
ബയോഡെെവേഴ്സിറ്റി
ബാേര്‍ഡ് ചെയര്മാന്
കെെമാറിയ ശേഷം (നമ്പര്‍
3735820/19/MLA തീയതി
16.07.2019) പ്രസ്തുത
പ്രാേജക്ട്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് ബയാേ
ഡെെവേഴ്സിറ്റി ബാേര്‍ഡ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പ്രാേജക്ട്
ശാസ്ത്രീയമായി
നടപ്പിലാക്കുവാന്‍ ഇനി
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
പ്രാേജക്ട് എപ്പാേള്‍
നടപ്പിലാക്കാന്‍ കഴിയും
എന്നും
വ്യക്തമാക്കാമാേ?
യന്ത്രവല്‍കൃത
കൃഷി രീതികള്‍
3361.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യന്ത്രവല്‍കൃത
കൃഷി രീതികള്‍
പരിപാേഷിപ്പിക്കുന്നതിന്റെ
ഭാഗമായി ഓരാേ
പഞ്ചായത്തുകളിലും
നെല്‍കൃഷിക്കാവശ്യമായ
എല്ലാ യന്ത്രങ്ങളും
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കാസര്‍ഗാേഡ് ജില്ലയില്‍
ഏതാെക്കെ
പഞ്ചായത്തുകളിലാണ് ഇവ
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
പാടശേഖരങ്ങളില്‍
അടിഞ്ഞു കൂടിയ
മാലിന്യങ്ങള്‍ നീക്കാന്‍
നടപടി
3362.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ ചെറുതന
കൃഷിഭവന്റെ പരിധിയില്‍
വരുന്ന മടയനാരി,
കോഴിക്കുഴി
പാടശേഖരങ്ങളുടെ
സമീപത്ത് അടിഞ്ഞു കൂടിയ
മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്നതിന് പ്രസ്തുത
പാടശേഖര
കമ്മിറ്റികള്‍ക്ക്
ചെലവായ തുക തിരിച്ച്
നല്‍കണമെന്ന
നിവേദനത്തിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചത്;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക തിരിച്ച്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
നീര
ഉല്പാദന കമ്പനികള്‍
3363.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നീര ഉല്പാദന
കമ്പനികള്‍ ഇപ്പാേള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എങ്കില്‍ അവയുടെ
വിശദാംശം ന്ലകാമാേ;
(ബി)
പ്രസ്തുത
കമ്പനികള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ?
ഹണി
പാര്‍ക്ക്
3364.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഴപ്പഴ
ഇനങ്ങളുടെയും,
തേനിന്റെയും
സംസ്ക്കരണത്തിനും
വിപണനത്തിനുമായി ഹണി
പാര്‍ക്ക്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പാര്‍ക്ക്
എവിടെയാണ്
സ്ഥാപിക്കുന്നതെന്നും
അതിനായി എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഹണി
പാര്‍ക്കുകളുടെ
നടത്തിപ്പിനായി
പ്രത്യേക കമ്പനി
രൂപീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
സോയില്‍
ഹെല്‍ത്ത് കാര്‍ഡുകള്‍
3365.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണിന്റെ
സൂക്ഷ്മഗുണങ്ങള്‍
പരിശോധിച്ച് സോയില്‍
ഹെല്‍ത്ത് കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
ഇപ്പോള്‍ നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
എത്ര
കര്‍ഷകര്‍ക്ക് സോയില്‍
ഹെല്‍ത്ത് കാര്‍ഡുകള്‍
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
നബാര്‍ഡ്
സഹായത്തോടെ കാര്‍ഷിക
മേഖലയുമായി ബന്ധപ്പെട്ട്
അനുമതി ലഭിച്ച
പ്രവൃത്തികള്‍
3366.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുള്ളില്‍
നബാര്‍ഡ് സഹായത്തോടെ
കാര്‍ഷിക മേഖലയുമായി
ബന്ധപ്പെട്ട്
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍
അനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
മണ്ണു
സംരക്ഷണവകുപ്പിന്റെ
മേല്‍നോട്ടത്തില്‍
പ്രവൃത്തികള്‍
3367.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണു
പര്യവേഷണ മണ്ണു
സംരക്ഷണവകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നടക്കുന്ന
പ്രവൃത്തികള്‍
ഇ-ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വകുപ്പിലെ
പ്രവൃത്തികളുടെ
മേല്‍നോട്ടം സംബന്ധിച്ച
ജീവനക്കാരുടെ
അധികാരപരിധിയും
ചുമതലയും
നിര്‍വചിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ചെക്ക്
ഡാമുകള്‍ അടക്കമുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
മേല്‍നോട്ടത്തിനായി
എഞ്ചീനിയറിംഗ്
സാങ്കേതിക
പരിജ്ഞാനമുള്ള
ജീവനക്കാരുടെ സേവനം
നിലവില്‍ ലഭ്യമാണോ;
ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കുളങ്ങളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തികള്‍
3368.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
മണ്ണ് പര്യവേഷണ /മണ്ണ്
സംരക്ഷണ വകുപ്പ് മുഖേന
പാലക്കാട് ജില്ലയില്‍
എത്ര കുളങ്ങളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തികള്‍ക്ക്
തുക അനുവദിച്ചിട്ടുണ്ട്
; കുളങ്ങളുടെ പേരും
അനുവദിച്ച തുകയും
നിയോജക മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
പദ്ധതികള്‍ വരും
വര്‍ഷങ്ങളില്‍
നടപ്പിലാക്കാന്‍
ഉദ്യേശിക്കുന്നുണ്ടോ;
എങ്കിൽ ആയതിന്റെ
മാനദണ്ഡം എന്തെല്ലാമാണ്
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കാർഷിക
സർവ്വകലാശാലയിലെ വിവിധ
തസ്തികകളുടെ പേര് മാറ്റം
3369.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാർഷിക
സർവ്വകലാശാലയിലെ എത്ര
തസ്തികകളുടെ പേര്
മാറ്റിയിടുണ്ട് എന്ന്
തസ്തിക സഹിതം
വ്യക്തമാക്കാമോ; ഇങ്ങനെ
പേരു മാറ്റുമ്പോൾ
അനുവർത്തിച്ച് വരുന്ന
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്നു
വ്യക്തമാക്കാമോ;
(ബി)
തസ്തികകളുടെ
പേര് മാറ്റുന്നതിന്
നിലവിലെ നിയമപ്രകാരം
സർവ്വകലാശാലയ്ക്ക്
അധികാരമുണ്ടോ; നിലവിലെ
സേവന വേതന വ്യവസ്ഥകളിൽ
മാറ്റമില്ലെങ്കിലും
ഇതിന് സർക്കാരിന്റെ
അനുമതി ആവശ്യമുണ്ടോ;
(സി)
ഇതുവരെ
പുനര്‍ നാമകരണം ചെയ്ത
തസ്തികകള്‍ക്കെല്ലാം
സര്‍ക്കാരില്‍ നിന്നും
അനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നെന്മാറ
മണ്ഡലത്തില്‍ കാര്‍ഷിക
കോളേജ്
3370.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
കാര്‍ഷിക കോളേജ്
ആരംഭിക്കുന്നതിനുള്ള
പ്രാഥമികപഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കാര്‍ഷിക
മേഖലയ്ക്ക് ഏറെ
പ്രാധാന്യമുള്ള നെന്മാറ
മണ്ഡലത്തില്‍ കാര്‍ഷിക
കോളേജ്
ആരംഭിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്ന്
വിശദമാക്കുമോ?