ശുചിത്വ
സാഗരം പദ്ധതി
3234.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സഹകരണത്തോടെ കടലിനെ
പ്ലാസ്റ്റിക്
വിമുക്തമാക്കുവാന്‍
ശുചിത്വ സാഗരം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി നിലവില്‍ ഇതിനകം
ഏതൊക്കെ മത്സ്യബന്ധന
തുറമുഖങ്ങളിലാണ്
നടപ്പിലാക്കിയത്;
(സി)
എത്ര
ടണ്‍ പ്ലാസ്റ്റിക്
മാലിന്യം ഇതിലൂടെ
ശേഖരിച്ച്
സംസ്ക്കരിക്കുവാന്‍
സാധിച്ചു എന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പദ്ധതി മറ്റ്
മത്സ്യബന്ധന
തുറമുഖങ്ങളില്‍ കൂടി
വ്യാപിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ നോഡല്‍
ഏജന്‍സിയായി ആരെയാണ്
നിയമിച്ചിട്ടുളളത്
എന്നറിയിക്കാമോ?
മത്സ്യബന്ധന
യാനങ്ങളുടെ ലെെസന്‍സ് /
രജിസ്ട്രേഷന് ഫീസ്
വര്‍ദ്ധനവ്
3235.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
യാനങ്ങളുടെ ലെെസന്‍സ്
ഫീസ്, രജിസ്ട്രേഷന്
ഫീസ് എന്നിവയില്‍
വന്‍വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഈ
വര്‍ദ്ധനവ് മത്സ്യബന്ധന
മേഖലയില്‍ പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ഫീസ്
നിരക്ക് കുറയ്ക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
മത്സ്യസമ്പത്തിനെയും
മത്സ്യത്തൊഴിലാളികളെയും
രക്ഷിക്കുന്നതിന് നടപടി
3236.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
തീരത്ത് മത്സ്യലഭ്യത
വര്‍ഷംതോറും ഗണ്യമായി
കുറയുന്നുവെന്ന
സി.എം.എഫ്.ആര്.എെ.-
യുടെ റിപ്പോര്‍ട്ട്
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
മത്സ്യസമ്പത്ത്
കുറയുന്നതിനുളള
കാരണങ്ങള്‍
എന്താെക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിനായി
എന്താെക്കെ നടപടികളാണ്
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ഡി)
പതിനാല്
ഇനം ചെറുമത്സ്യങ്ങളെ
പിടിക്കുന്നത്
നിരോധിച്ചിട്ടുണ്ടോ;
പ്രസ്തുത ഉത്തരവ്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുവാന്‍
സാധിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അക്കാര്യത്തില്‍
കൂടുതല്‍ കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഇ)
നിലവിലുളള
നിയമങ്ങള്‍
കര്‍ശനമാക്കിയും പുതിയ
നിയമങ്ങള്‍
ആവശ്യമുണ്ടെങ്കില്‍
കൊണ്ടുവന്നും
മത്സ്യസമ്പത്തിനെയും
മത്സ്യത്തൊഴിലാളികളെയും
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തീരദേശ
വികസന കോര്പ്പറേഷന്
പ്രവൃത്തികള്‍
3237.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശ
വികസന കോര്പ്പറേഷന്
മുഖാന്തരം കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
ഭരണാനുമതി ലഭ്യമാക്കി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
ഓണ്‍ലൈന്‍
മത്സ്യവിപണനം
3238.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തിക ഉന്നമനം
ലക്ഷ്യമിട്ട് ഈ
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിന്റെ
ഭാഗമായി തീരദേശത്തെ
യുവജനങ്ങളെയും
സ്ത്രീകളെയും ഓണ്‍ലൈന്‍
മത്സ്യവിപണന
മേഖലയിലേയ്ക്ക്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
അവര്‍ക്കാവശ്യമായ
മാര്‍ക്കറ്റിംഗ്
പരിശീലനം നല്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
സംസ്ഥാനത്തെ
എത്ര മത്സ്യ
മാര്ക്കററുകളെയാണ്
ആദ്യഘട്ടത്തില്‍
ഓണ്‍ലൈന്‍
ശൃംഖലയിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി പ്രത്യേക
വെബ്സൈറ്റ്
ആരംഭിക്കുമോയെന്നും
വ്യക്തമാക്കാമോ?
വിഴിഞ്ഞത്ത്
സീഫുഡ് റെസ്റ്ററന്റ്
3239.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യവിഭവങ്ങള്‍
വില്‍ക്കുന്നതിനായി
ഫിഷറീസ് വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
വിഴിഞ്ഞത്ത് സീഫുഡ്
റെസ്റ്ററന്റ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിക്കായി എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഓഖി
പുനരധിവാസ ഫണ്ടില്‍
നിന്നും ഇതിനായി തുക
കണ്ടെത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
റെസ്റ്ററന്റിലേക്കായി
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രത്യേക പരിശീലനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
ആരുടെ നേതൃത്വത്തിലാണ്
പരിശീലനം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍
3240.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
എസ്.ശർമ്മ
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യോപയോഗത്തിന്റെ
ഏറിയ പങ്കും മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന
മത്സ്യങ്ങളായതിനാല്‍
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതികള്‍ ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി
നശിച്ചുകൊണ്ടിരിക്കുന്ന
ആവാസ വ്യവസ്ഥ
ജലാശയങ്ങളില്‍
പുന:സ്ഥാപിക്കുന്നതിനും
തീരക്കടലില്‍ കൃത്രിമ
പാരുകള്‍
നിക്ഷേപിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
തദ്ദേശീയ
മത്സ്യങ്ങളുടെ വംശനാശം
തടയുന്നതിനും ചെറുകിട
മത്സ്യ കര്‍ഷകര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തിക ശാക്തീകരണം
3241.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.ജെ. മാക്സി
,,
സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളെ
സാമ്പത്തികമായി
ശാക്തീകരിക്കുന്നതിനായി
വള്ളങ്ങളുടെയും വല
ഉള്‍പ്പെടെയുള്ള
മത്സ്യബന്ധനോപകരണങ്ങളുടെയും
ഉടമകളാക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
കടലില്‍നിന്നും
പിടിക്കുന്ന മീനിന്റെ
വില നിശ്ചയിക്കാന്‍
പ്രാപ്തി നേടും വിധം
മത്സ്യത്തൊഴിലാളികളുടെ
വിലപേശല്‍ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
വിപണന ശൃംഖല
ആധുനീകരിച്ച്
വിപുലീകരിക്കുന്നതിനുമുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
ഓണ്‍ലെെന്‍
മത്സ്യവില്പനയും റെഡി
റ്റു കുക്ക്
ഉത്പന്നങ്ങളുടെ
വില്പനയും
വ്യാപിപ്പിക്കാന്‍
പരിപാടിയുണ്ടോ;
(സി)
മത്സ്യഫെഡ്,
മത്സ്യത്തൊഴിലാളി
ബോര്‍ഡ് എന്നിവ വഴി
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കാമോ?
ഉൾനാടൻ
മത്സ്യത്തൊഴിലാളികളുടെ
പ്രശ്നങ്ങൾ
3242.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവർഗ്ഗ ഉൾനാടൻ
മത്സ്യത്തൊഴിലാളികൾ
മത്സ്യത്തൊഴിലാളി
ക്ഷേമനിധി അംഗത്വം
എടുക്കുമ്പോൾ അവരിൽ
നിന്നും അംഗത്വം
എടുക്കാൻ വൈകിയതിനോ
മുടങ്ങിപ്പോയ അംഗത്വം
പുതുക്കുന്നതിനോ
കുടിശ്ശികയായോ പിഴയായോ
തുക ഈടാക്കി
വരുന്നുണ്ടോ;
(ബി)
എങ്കിൽ
സാമ്പത്തികമായി വളരെ
പിന്നോക്കം നിൽക്കുന്ന
ദുർബല ജനവിഭാഗമായ അവരെ
പ്രസ്തുത തുക
അടയ്ക്കുന്നതിൽ നിന്ന്
ഒഴിവാക്കി ക്ഷേമനിധി
അംഗത്വം നൽകുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഉൾനാടൻ
മത്സ്യബന്ധന മേഖലകളിൽ
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ഓഫീസ്
പ്രവർത്തനം
ആരംഭിക്കുമോ; ഉൾനാടൻ
മത്സ്യബന്ധന മേഖലകളിൽ
പുതുതായി ആരംഭിക്കുന്ന
മത്സ്യഭവനുകളോട്
അനുബന്ധമായി ക്ഷേമനിധി
ഓഫീസുകളുടെ പ്രവർത്തനം
കൂടി ആരംഭിക്കുവാനുള്ള
നടപടി വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
3243.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യസമ്പത്തിലുണ്ടായ
കുറവ് പ്രസ്തുത
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികളെ
ദാേഷകരമായി
ബാധിച്ചുവെന്ന്
കണക്കാക്കുന്നുണ്ടോ;
(ബി)
പൊതുജലാശയങ്ങളില്‍
മത്സ്യകൃഷി
വ്യാപിപ്പിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുവാനായി
കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉള്‍നാടന്‍
മത്സ്യതൊഴിലാളി
സംരക്ഷണത്തിനായി
പ്രത്യേക പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമോയെന്ന്
വെളിപ്പെടുത്താമോ?
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണം
3244.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ജീവന് സംരക്ഷണം
നല്‍കുന്നതിനും ജീവിത
നിലവാരം
ഉയര്‍ത്തുന്നതിനും
ലക്ഷ്യമിട്ട് ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഏതെല്ലാമാണ് നിലവില്‍
നടപ്പിലാക്കിയതെന്നും
ഇനി നടപ്പിലാക്കാനുള്ളവ
ഏതെല്ലാമെന്നും ഇതു
നടപ്പിലാക്കാന്‍
കാലതാമസമുണ്ടാകുന്നതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
സമഗ്രവികസനം
3245.
ശ്രീ.വി.
ജോയി
,,
വി. അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
സമഗ്രവികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണ് ;
(ബി)
ട്രോളിംഗ്
നിരോധന കാലത്ത്
മത്സ്യത്തൊഴിലാളികളെ
സാമ്പത്തികമായി
സഹായിക്കുന്നതിന്
സമാശ്വാസപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയാണ്
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കി വരുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതിയിലേയ്ക്ക്
കേന്ദ്ര സര്‍ക്കാര്‍
രണ്ടു വര്‍ഷമായി വിഹിതം
അനുവദിക്കാതെ കുടിശിക
വരുത്തിയിട്ടുള്ളത്
സഹായ വിതരണത്തെ
ബാധിക്കാതിരിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഇ)
എത്ര
കോടി രൂപയാണ് ഈ
ഇനത്തില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിക്കാനുള്ളതെന്നും ഈ
തുക അടിയന്തരമായി
അനുവദിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നും അറിയിക്കാമോ ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ കുട്ടികളുടെ
വിദ്യാഭ്യാസ നിലവാരം
3246.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ
കുട്ടികളുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം പദ്ധതികളാണ്
പുതുതായി നടപ്പിലാക്കി
വരുന്നതെന്ന വിശദവിവരം
അറിയിക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
വിദ്യാഭ്യാസ
ഉന്നമനത്തിനായി
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തീരദേശത്തെ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനും ഉപരി
പഠന സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പുതുതായി എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കുമോ?
കടലാക്രമണ
ഭീഷണി നേരിടുന്ന
കുടുംബങ്ങള്‍
3247.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലാക്രമണ ഭീഷണി
നേരിടുന്ന എത്ര
കുടുംബങ്ങളുണ്ടെന്ന്
ഫിഷറീസ് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവരെ
പുനരധിവസിപ്പിക്കാനായി
ഈ സര്‍ക്കാര്‍ എന്ത്
നടപടി സ്വീകരിച്ചു;
എത്ര പേരെ
പുനരധിവസിപ്പിച്ചു; ഇനി
എത്ര പേരെ
പുനരധിവസിപ്പിക്കാനുണ്ട്;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ടവരായി ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
എത്ര പേര്
ഉണ്ടായിരുന്നുയെന്നും
ഇപ്പോള്‍ എത്രയായെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇവരെ
പുനരധിവസിപ്പിക്കാനായി
ഈ സര്‍ക്കാര്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
വരുന്നു; എത്ര പേരെ
പുനരധിവസിപ്പിച്ചു;
ശേഷിക്കുന്നവര്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ?
ഹെെടെക്
മത്സ്യമാര്‍ക്കറ്റുകള്‍
3248.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എവിടെയെങ്കിലും ഹെെടെക്
മത്സ്യ
മാര്‍ക്കറ്റുകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എവിടെയൊക്കെ
അനുവദിച്ചുവെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച ഹെെടെക്
മത്സ്യമാര്‍ക്കറ്റുകള്‍
ഏതെങ്കിലും ഇനിയും
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കാത്തതായുണ്ടോ;
(ഡി)
എങ്കില്‍
അവ ഏതൊക്കെയെന്ന്
വിശദമാക്കാമോ?
താമരക്കുളം,
മാങ്കാംകുഴി, പുതിയകാപ്പ്
മാര്‍ക്കറ്റുകളുടെ നവീകരണം
3249.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
താമരക്കുളം,
മാങ്കാംകുഴി,
പുതിയകാപ്പ് എന്നീ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രധാന
മാര്‍ക്കറ്റുകള്‍ക്ക്
ഫണ്ട്
അനുവദിക്കുന്നതിനും
കിഫ്ബിയുടെ
അനുമതിക്കുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
മത്സ്യോല്‍പ്പാദനം
വര്ദ്ധിപ്പിയ്ക്കുാന്
ശാസ്ത്രീയ മുറകള്‍
3250.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്ത്രീയമുറകള്‍
അവലംബിച്ച് കടല്‍/
ഉള്‍നാടന്‍
മത്സ്യോല്പാദനക്ഷമത
വര്‍ദ്ധിപ്പിയ്ക്കുവാന്‍
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കടലുമായി
ബന്ധപ്പെട്ട ദൈനംദിന
പ്രവൃത്തികള്‍
നിരീക്ഷിയ്ക്കുന്നതിന്
മാസ്റ്റര്‍ കണ്ട്രോള്
സിസ്റ്റം
ഏര്‍പ്പെടുത്തുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
3251.
ശ്രീ.എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന്
,,
എം. മുകേഷ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അശാസ്ത്രീയ
മത്സ്യബന്ധന രീതികളും
വര്‍ദ്ധിച്ച
മത്സ്യബന്ധന
സമ്മര്‍ദ്ദവും
മത്സ്യശോഷണത്തിനിടയാക്കുന്നത്
പരിഹരിക്കാന്‍ നടത്തി
വരുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
ഫിഷറീസ്
മാനേജ്മെന്റ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ; സംസ്ഥാന,
ജില്ല, ഗ്രാമ
തലങ്ങളില്‍ ഇത്തരം
കൗണ്‍സിലുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
നീല
വിപ്ലവ പദ്ധതിയില്‍
ഉള്‍പ്പെടുത്തി അഡാക്ക്
മുഖേന കടലില്‍
നടത്തിവരുന്ന കൂടുകൃഷി
പദ്ധതി പ്രതീക്ഷിത
നേട്ടം
കൈവരിച്ചിട്ടുണ്ടോ;
ഉള്‍നാടന്‍ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്?
മത്സ്യക്കൃഷി
നടത്തുന്ന കര്‍ഷകര്‍ക്ക്
ധനസഹായം
3252.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യക്കൃഷി
നടത്തുന്നതിനായി
ലെെസന്‍സ്
നല്‍കിയിട്ടുള്ള
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ഏതെങ്കിലും തരത്തിലുള്ള
ധനസഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
നിലവില്‍
ഇത്തരത്തിലുള്ള
കര്‍ഷകര്‍ക്ക് ധനസഹായം
നല്കുന്ന ഏതെങ്കിലും
പദ്ധതികളുണ്ടോ;
വിശദാംശം നല്‍കാമോ?
കല്ലുമ്മക്കായ
കൃഷിക്കാര്‍ക്ക് വിത്തും
അനുബന്ധ സാമഗ്രികളും
3253.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂരും
പരിസരപ്രദേശങ്ങളിലും
വ്യാപകമായ തോതില്‍ കൃഷി
ചെയ്യുന്ന
കല്ലുമ്മക്കായ
കൃഷിക്കാര്‍ക്ക്
വിത്തും അനുബന്ധ
സാമഗ്രികളും സൗജന്യ
നിരക്കില്‍ വിതരണം
ചെയ്യാന്‍ നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പ് പ്രവൃത്തികള്‍
3254.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഫിഷറീസ്
വകുപ്പ് വഴി കായംകുളം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭ്യമായ പ്രവൃത്തികള്‍,
അവയുടെ പുരോഗതി എന്നിവ
വിശദമാക്കാമോ ?
ഇടക്കൊച്ചി
ഗവ. ഫിഷ് ഫാമിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3255.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
ഗവണ്മെന്റ് ഫിഷ്
ഫാമിലെ വികസന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
ചര്‍ച്ച
ചെയ്യുന്നതിനായി
28.10.2018-ല്‍
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തത
യോഗതീരുമാനങ്ങള്‍
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്
കാരണങ്ങളെന്തെന്ന്
വിശദമാക്കാമോ;
(സി)
ഫിഷ്
ഫാമില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കല്ലാനാേട്
ഫിഷ് ഹാച്ചറി
3256.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലാനാേട്
ഫിഷ്
ഹാച്ചറിയാേടനുബന്ധമായി
ഇറിഗേഷന്‍ വകുപ്പ്
വിട്ടുതന്ന രണ്ട്
ഏക്കര്‍ സ്ഥലത്ത്
ടൂറിസം സാധ്യത കൂടി
പരിഗണിച്ച് വിപുലമായ
ഒരു മാസ്റ്റര്‍ പ്ലാന്‍
സര്‍ക്കാറിന്
സമര്‍പ്പിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമാേ
;
(ബി)
അണ്ടര്‍
ഗ്രൗണ്ട് അക്വേറിയം
ഉള്‍പ്പെടെയുള്ള ഇൗ
പദ്ധതി അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കാമാേ?
പൂന്തുറയിലെ
മത്സ്യത്തൊഴിലാളിക്ക്
നഷ്ടപരിഹാരം
3257.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
പൂന്തുറയില്‍ റ്റി.സി.
69/1532 ല്‍
താമസിച്ചിരുന്ന വിത്സൺ
എന്ന
മത്സ്യത്തൊഴിലാളിയുടെ
പേരിലുള്ള ബോട്ടും
മത്സ്യബന്ധനോപകരണങ്ങളും
ഓഖി ദുരന്തത്തില്‍
നഷ്ടപ്പെട്ട്
ഏഴുപത്തിയഞ്ച് ലക്ഷം
രൂപയുടെ നഷ്ടമുണ്ടായി
എന്ന പരാതി
ലഭിച്ചിരുന്നോ;
(ബി)
ഈ
വ്യക്തിക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ് എന്ന്
വ്യക്തമാക്കുമോ;
(സി)
വിത്സൺ
22.5.19 ന് ക്യാന്‍സര്‍
ബാധിതനായി നിര്യാതനായ
സാഹചര്യത്തില്‍
നഷ്ടപരിഹാരത്തുക
അദ്ദേഹത്തിന്റെ ഭാര്യ
വിദ്യാ വിത്സണ്
നല്‍കുന്നതിന്
അനുഭാവപൂര്‍വ്വമായ
തീരുമാനം കൈക്കൊള്ളുമോ
എന്ന് അറിയിക്കുമോ?
നിലമ്പൂരില്‍
ഉള്‍നാടന്‍ മത്സ്യഭവന്
3258.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരില്‍
പുതുതായി അനുവദിച്ച
ഉള്‍നാടന്‍ മത്സ്യഭവന്
എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
സ്വന്തം
സ്ഥലം
കണ്ടെത്തുന്നതുവരെ
താല്‍ക്കാലിക
കെട്ടിടത്തില്‍
ഉള്‍നാടന്‍ മത്സ്യഭവന്
ആരംഭിക്കുന്നതിനായി
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ജലസംഭരണികളില്‍
മത്സ്യകൃഷി
3259.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആസൂത്രണ
സാമ്പത്തിക
കാര്യ(ആര്.കെ.ഐ)
വകുപ്പ് 13.08.2019 ല്‍
പുറപ്പെടുവിച്ച
സ.ഉ.(കെെ) നമ്പര്‍
25/2019 ഉത്തരവ്
പ്രകാരം, ഫിഷറീസ്
വകുപ്പ് ജലസംഭരണികളില്‍
മത്സ്യകൃഷി
നടത്തുന്നതിന് ആയിരം
യൂണിറ്റുകള്‍ക്ക് 3.2
കോടി രൂപ വകയിരുത്തി
നടപ്പിലാക്കുന്ന പദ്ധതി
പ്രകാരം ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
ജല സംഭരണികളിലാണ്
പദ്ധതി
നടപ്പിലാക്കുന്നതെന്ന
വിവരങ്ങള്‍ ജില്ലാ
ഫിഷറീസ് ഓഫീസിൽ നിന്ന്
ലഭ്യമാക്കുമോ?
അക്വാപോണിക്സ്
പദ്ധതി
3260.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നായരമ്പലം പ്രദേശത്ത്
അക്വാപോണിക്സ്
പദ്ധതിയ്ക്കായി എത്ര
പാടങ്ങള്‍ക്ക് ലൈസന്‍സ്
നല്‍കിയിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലൈസന്‍സ് കാലാവധി
പൂര്‍ത്തീകരിച്ചതിനുശേഷം
പുതുക്കി നല്‍കാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ എത്ര
അപേക്ഷകളെന്നും എന്തു
കൊണ്ടെന്നും
വിശദമാക്കാമോ?
തൃപ്പുണിത്തുറ
ഫിഷറീസ് ആശുപത്രിയുടെ
അടിസ്ഥാന സൗകര്യവികസനം
3261.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
ഉദയംപേരൂര്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
ഫിഷറീസ് ആശുപത്രിയുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ;
(ബി)
ആശുപത്രിയെ
കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ തീരക്കടലില്‍
കൃത്രിമ പാര് നിര്‍മ്മാണം
3262.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ തീരക്കടലില്‍
കൃത്രിമ പാരുകള്‍
സ്ഥാപിച്ച് പരമ്പരാഗത
മത്സ്യത്താെഴിലാളികള്ക്ക്
മത്സ്യം
പിടിക്കുന്നതിനുള്ള
സംവിധാനം ഒരുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
ഇതിനായി
എത്ര പാരുകളാണ്
നിര്‍മ്മിക്കുന്നതെന്നും,
അതിനുള്ള കരാര്‍
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമാേ;
(സി)
കൃത്രിമ
പാരുകള്‍
മത്സ്യാേല്പാദനത്തിന്
എപ്രകാരം
സഹായകരമാകുമെന്ന്
വ്യക്തമാക്കാമാേ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ തീരദേശ വികസന
കോര്പ്പറേഷന്
പ്രവൃത്തികള്‍
3263.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
തീരദേശ വികസന
കോര്‍പ്പറേഷന്റെ
ചുമതലയില്‍
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
2016-നു ശേഷം ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; അതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോര്പ്പറേഷന് മുഖേന
ഏതെല്ലാം പുതിയ
പ്രവൃത്തികള്ക്ക്പ്രൊപ്പോസല്
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
പ്രസ്തുത പ്രവൃത്തികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ വികസന
കാേര്‍പ്പറേഷന്‍ പദ്ധതികള്‍
3264.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ
വികസന കാേര്‍പ്പറേഷന്‍
മുഖേന കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനായി
അംഗീകാരം നല്കിയ
പഴയങ്ങാടി ഫിഷ്
മാര്‍ക്കറ്റ്
നിര്‍മ്മാണം, കണ്ണപുരം
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മാണം, മാടായി
ഗവണ്മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി
സ്കൂള്‍ കെട്ടിട
നിര്‍മ്മാണം എന്നീ
പദ്ധതികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ;വിശദമാക്കാമാേ?
അതിരപ്പിള്ളിയിലെ
ആദിവാസി മേഖലയിലെ
മത്സ്യബന്ധന തൊഴിലാളികള്‍
3265.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അതിരപ്പിള്ളി
പഞ്ചായത്തിലെ ആദിവാസി
മേഖലയിലെ മത്സ്യബന്ധന
തൊഴിലാളികള്‍ക്ക്
മത്സ്യബന്ധന
ഉപകരണങ്ങള്‍
നല്‍കുന്നതിനും സംഭരണ,
സംസ്കരണ, വിപണന
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഭൂതത്താന്‍കെട്ട്
മള്‍ട്ടിസ്പീഷീസ് ഇക്കോ
ഹാച്ചറി
3266.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കൂരികുളം
ഭൂതത്താന്‍കെട്ട്
മള്‍ട്ടിസ്പീഷീസ് ഇക്കോ
ഹാച്ചറിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ഹാച്ചറിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഹാച്ചറിയുടെ
രണ്ടാംഘട്ട നിർമ്മാണ
പ്രവൃത്തികളുടെ ഭാഗമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി എത്ര തുകയുടെ
പ്രൊജക്ട് പ്രൊപ്പോസല്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
ഹാച്ചറിയുടെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
തുമ്പൂര്‍മുഴിയില്‍
ആധുനിക രീതിയിലുളള
അക്വേറിയം
3267.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയിലെ
തുമ്പൂര്‍മുഴിയിലെ
വിനോദസഞ്ചാര
കേന്ദ്രത്തില്‍ ആധുനിക
രീതിയിലുളള
അക്വേറിയവും, ഫിഷ്
സ്പായും
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷ പരിഗണിച്ച്
അനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ചെല്ലാനം
മത്സ്യബന്ധന
തുറമുഖനിര്‍മ്മാണം
3268.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31.1.2018
-ലെ മത്സ്യബന്ധന തുറമുഖ
വകുപ്പ് 78/2018
ഉത്തരവ് പ്രകാരം 13
കോടിയും 3.1.2018 -ലെ
10/2018/മ.തു.വ.
ഉത്തരവ് പ്രകാരം
നബാര്‍ഡ് ധനസഹായ
പദ്ധതിയില്‍പ്പെടുത്തി
10.37കോടി രൂപയും
അനുവദിച്ച കൊച്ചി
നിയോജകമണ്ഡലത്തിലെ
ചെല്ലാനം മത്സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മ്മാണത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാൻ എന്തെല്ലാം
നടപടിക്രമങ്ങൾ ആണ്
പൂര്ത്തിയാക്കേണ്ടതായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ശക്തികുളങ്ങരയില്‍
നടത്താനുദ്ദേശിക്കുന്ന
വികസന പ്രവര്‍ത്തനങ്ങള്‍
3269.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചവറ
നിയോജക മണ്ഡലത്തിലെ
ശക്തികുളങ്ങരയില്‍
ഹാര്‍ബറിനോട്
ചേര്‍ന്ന് ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഏറ്റെടുത്ത 84.5 സെന്റ്
സ്ഥലത്ത് നടത്താന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചെറുവത്തൂര്‍
തുറമുഖത്തെ മണല്‍തിട്ട
നീക്കം ചെയ്യാന്‍ നടപടി
3270.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
മത്സ്യബന്ധന തുറമുഖത്ത്
ബോട്ടുകള്‍
അടുക്കുന്നതിന്
തടസ്സമായ മണല്‍തിട്ട
നീക്കം ചെയ്യുന്നതിനും
കാലവര്‍ഷത്തില്‍
തുടര്‍ച്ചയായുള്ള ഈ
പ്രശ്നം ശാശ്വതമായി
പരിഹരിക്കാനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വകുപ്പ്
പ്രവൃത്തികള്‍
3271.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വര്‍ക്കല
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വകുപ്പ്
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
എത്രയെണ്ണമാണെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമാേ;
(ബി)
ഇൗ
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള എത്ര
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമാേ;
അവ ഏതെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചവയില്‍ പ്രവൃത്തി
പൂര്‍ത്തിയാക്കാത്തവ
ഏതെല്ലാമാണെന്നും
ആയതിന്റെ കാരണം
എന്താണെന്നും
വ്യക്തമാക്കാമാേ?
പാലക്കോട്
പുഴയുടെ അഴിമുഖത്ത്
പുലിമുട്ട് നിര്‍മ്മാണം
3272.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പാലക്കോട്
പുഴയുടെ അഴിമുഖത്ത്
മണല്‍ അടിയുന്നത് കാരണം
മണല്‍ക്കൂനയില്‍ തട്ടി
ഇടക്കിടെ ബോട്ടുകള്‍
മറിഞ്ഞ് അപകടം
ഉണ്ടാവുന്നതും
മത്സ്യബന്ധനയാനങ്ങള്‍
കരക്ക് അടുപ്പിക്കാന്‍
കഴിയാത്തതും
കണക്കിലെടുത്ത് ഇതിനൊരു
ശാശ്വത
പരിഹാരമെന്നനിലക്ക്
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
കശുവണ്ടി
പരിപ്പിന് പുതിയ വിപണി
കണ്ടെത്തല്‍
3273.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
കശുവണ്ടി പരിപ്പിന്
പുതിയ വിപണി
കണ്ടെത്തുവാനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തിരുപ്പതി
ക്ഷേത്രത്തിന്റെ
ആവശ്യത്തിനായി കശുവണ്ടി
വികസന
കോര്‍പ്പറേഷനില്‍
നിന്നും കശുവണ്ടി
പരിപ്പ് കയറ്റി
അയയ്ക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എത്ര
ടണ്‍ കശുവണ്ടി
പരിപ്പിനാണ് നിലവില്‍
ഓര്‍ഡര്‍ ലഭിച്ചതെന്നും
എന്ത് നിരക്കിലാണ്
വില്പന
നടത്തുന്നതെന്നും
വ്യക്തമാക്കുമോ?